SENSEX
NIFTY
GOLD
USD/INR

Weather

32    C
... ...View News by News Source

ചൈനീസ് സ്റ്റീല്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; കരുത്തില്ലാതെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍...

ചൈ നയില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള സ്റ്റീല്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചതോടെ സമ്മര്‍ദ്ദത്തിലായി ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കള്‍. ഇതോടെ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മൂലം ചൈനയിലെ ആഭ്യന്തര ഡിമാന്‍ഡ് മന്ദഗതിയിലായതിനാല്‍ ആണ് അവര്‍ കയറ്റുമതി കൂട്ടിയത്. ചൈനയ്ക്ക് പുറമേ ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഇറക്കുമതി റെക്കോര്‍ഡ് നിലയിലാണ്. മാര്‍ച്ച് 12 മുതല്‍ പ്രാബല്യത്തില്‍ വന്ന സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ 25 ശതമാനം താരിഫും ചൈന, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സ്റ്റീല്‍ കയറ്റി അയക്കുന്നത് കൂട്ടാനിടയാക്കി. യുഎസിലേക്കുള്ള മൊത്തം സ്റ്റീല്‍ ഇറക്കുമതിയുടെ 15 ശതമാനം ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമാണ്. വര്‍ധിച്ച ഇറക്കുമതിയും വിലത്തകര്‍ച്ചയും കാരണം ഇന്ത്യയിലെ രണ്ട് പ്രധാന സ്റ്റീല്‍ ഉല്‍പാദകരായ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളുടെ റേറ്റിംഗ് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് കുറച്ചു. കയറ്റുമതിയും താഴേക്ക് ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി 41% കുറഞ്ഞ് 1.17 ദശലക്ഷം ടണ്ണായി . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 1.97 ദശലക്ഷം ടണ്‍ ആയിരുന്നു. കയറ്റുമതി ഫെബ്രുവരിയില്‍ ഏകദേശം 16% കുറഞ്ഞ് 0.54 ദശലക്ഷം ടണ്ണായി, ജനുവരിയില്‍ ഇത് 0.63 ദശലക്ഷം ടണ്ണായിരുന്നു. യൂറോപ്പിലേക്ക് കയറ്റുമതിയിലാണ് പ്രധാനമായും ഇടിവുണ്ടായത്. കോവിഡിന് ശേഷം ഇന്ത്യയുടെ പ്രധാന വിപണിയാണ് യൂറോപ്പ്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 18% കുറഞ്ഞ് 0.24 ദശലക്ഷമായി. മിഡില്‍ ഈസ്റ്റിലേക്കുള്ള കയറ്റുമതി 22% കുറഞ്ഞ് 43,000 ടണ്ണായി.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 4:24 pm

വലിയ പൊസിഷനിലേക്ക് ജോലിക്കെടുത്ത സ്ത്രീയാണ്, ആവശ്യപ്പെട്ടത് ഭർത്താവിനോട് സംസാരിക്കാൻ, ചർച്ചയായി പോസ്റ്റ്

സ്ത്രീകൾ ഇന്ന് എല്ലായിടത്തുമുണ്ട്. അതിന് ഈ ദിവസത്തെക്കാൾ ഉദാഹരണം നൽകാൻ കഴിയുന്ന മറ്റൊരു ദിവസം ഉണ്ടാകില്ല. സുനിത വില്ല്യംസ് തന്നെയാണ് ആ ഉദാഹരണം. എന്നാൽ, അപ്പോഴും ജോലിക്ക് പോകാൻ പോലും ഭർത്താവിന്റെ അനുവാദം തേടുകയോ തേടേണ്ടി വരികയോ ചെയ്യുന്ന അനേകം സ്ത്രീകളും നമുക്ക് ചുറ്റും ഉണ്ട്. അത്തരം ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മുംബൈയിൽ നിന്നുള്ള ഒരു ഹെൽത്തി നൂഡിൽ ബ്രാൻഡിന്റെ സിഇഒ ആണ് പോസ്റ്റിട്ടിരിക്കുന്നത്. കമ്പനിയിൽ വലിയ പൊസിഷനിലേക്ക് നിയമിക്കപ്പെട്ട ഒരു സ്ത്രീ ആ ജോലി താൻ സ്വീകരിക്കുന്നതിന് മുമ്പ് സിഇഒ തന്റെ ഭർത്താവിനെ കാണണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് പോസ്റ്റിൽ പറയുന്നത്. അപ്പോൾ തന്നെ അവരെ ആ ജോലിക്ക് വേണ്ട എന്ന് തീരുമാനിച്ചതായും വിനോദ് ചെന്ദിലിന്റെ പോസ്റ്റിൽ പറയുന്നു. ഇന്ന് ഒരു കാൻഡിഡേറ്റിനോട് സംസാരിച്ചു, ഞങ്ങൾ അവളെ സെലക്ട് ചെയ്തതിന് പിന്നാലെ അവരുടെ ഭർത്താവിനെ കാണണമെന്ന് അവർ ആഗ്രഹിച്ചു. അപ്പോൾ തന്നെനിരസിച്ചു എന്നാണ് അദ്ദേഹം എ്കസിൽ (ട്വിറ്ററിൽ) കുറിച്ചത്. ഈ സ്ത്രീയെ വലിയ പൊസിഷനിലേക്കാണ് തിരഞ്ഞെടുത്തിരുന്നത് എന്നും പോസ്റ്റിൽ പറയുന്നു. Spoke to a candidate tdy, who wanted us to meet her husband after we had selected her. Instant reject. P.s: This was for a senior level hire. — Vinod Chendhil (@vinodchendhil) March 18, 2025 പിന്നീടുള്ള ട്വീറ്റിൽ സിഇഒ പറയുന്നത് അവർ പറഞ്ഞത് അവരുടെ ഭർത്താവ് സിഇഒയോട് സംസാരിക്കും. ശേഷം ആ കമ്പനി അവൾക്ക് നന്നായി ചേരുന്ന ഒന്നാണോ എന്ന് മനസിലാക്കും എന്നാണ്. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാനാവാത്ത ഒരാൾ ആ പൊസിഷന് ചേരുന്ന ഒരാളല്ല എന്നും അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഇത്രയും ഉയർന്ന പൊസിഷനിൽ ജോലി ചെയ്യാൻ തക്ക പ്രാപ്തിയുള്ളവർ പോലും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ആശ്രയമനോഭാവം കാണിക്കുന്നത് എന്നായിരുന്നു പലരുടേയും സംശയം. ലണ്ടനിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം, 2000 അപേക്ഷകളയച്ചു, ജോലി കിട്ടിയില്ല, അനുഭവം പങ്കുവച്ച് യുവതി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 4:24 pm

മറ്റൊരു മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് കോട്ടയത്ത് യുവാവ് മരിച്ചു

കോട്ടയം: പാലാ ഇടമറ്റത്ത് കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു വീഴുകയായിരുന്നു. താഴെ നിന്ന അമലിൻ്റെ തലയിലാണ് മരം പതിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 4:19 pm

ചക്ക തിന്നാൻ ആഗ്രഹം, ഒന്നും നോക്കിയില്ല പ്ലാവിൽ കയറി, പിന്നാലെ ദേഹാസ്വാസ്ഥ്യം, രക്ഷകരായി ഫയർഫോഴ്സ്

കണ്ണൂര്‍: കണ്ണൂരിൽ ചക്ക പറിക്കാൻ പ്ലാവിൽ കയറിയയാൾ താഴെ ഇറങ്ങാനാവാതെ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിൽ കയറി കുടുങ്ങിയത്. മരത്തിന് മുകളിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. 35 അടി ഉയരമുള്ള പ്ലാവിലാണ് കുടുങ്ങിയത്. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് ബിജേഷിനെ താഴെയിറക്കിയത്. ഫയര്‍ഫോഴ്സെത്തി കയര്‍ ഉള്‍പ്പെടെ കെട്ടിയശേഷം സാഹസികമായാണ് ബിജേഷിനെ താഴെയിറക്കിയത്. ബിജെപി കൗണ്‍സിലർമാർ പിന്തുണച്ചു, തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണെതിരെ യുഡിഎഫ് അവിശ്വാസം പാസായി

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 4:18 pm

ഇത് കൂട്ടായ ഉത്തരവാദിത്തം, അനാഥ കുട്ടികളെ ചേർത്തുപിടിച്ച് കുവൈത്തി കുടുംബങ്ങൾ

കുവൈത്ത് സിറ്റി: അനാഥരെ പരിപാലിക്കുന്നതും അവർക്ക് പോഷണപരമായ അന്തരീക്ഷം നൽകുന്നതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് സാമൂഹിക കാര്യ, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല. അവർക്ക് മാന്യമായ ജീവിതവും സുരക്ഷിത ഭാവിയും ഉറപ്പാക്കാൻ കൂട്ടായ സാമൂഹിക ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അനാഥരെ ശാക്തീകരിക്കുന്നതിനും സമൂഹവുമായുള്ള അവരുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പരിപാടികളും സംരംഭങ്ങളും മന്ത്രാലയം വികസിപ്പിക്കുന്നത് തുടരുകയാണ്. സാമൂഹിക ക്ഷേമ മേഖലയിലെ ഫാമിലി നഴ്സറി വകുപ്പ് സംഘടിപ്പിച്ച `നമ്മുടെ ഭാവി വാഗ്ദാനമാണ്' എന്ന വിഷയത്തിൽ നടന്ന 2025ലെ `അറബ് അനാഥ ദിന' വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അല്‍ ഹുവൈല. 658 അനാഥ കുട്ടികൾ കുവൈത്തി കുടുംബങ്ങളുടെ സംരക്ഷണയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനാഥരായ ഇത്രയും കുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കുക എന്നത് കുവൈത്തി ജനതയുടെ മാനുഷികമൂല്യം പ്രതിഫലിപ്പിക്കുന്നുവെന്ന് പരിപാടിയിൽ പങ്കെടുത്ത സാമൂഹിക ക്ഷേമ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ-അജ്മി അഭിപ്രായപ്പെട്ടു. read more: പ്രവാസികൾക്കിത് ശുഭ പ്രതീക്ഷ, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 4:12 pm

ഇന്നും വേനൽമഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്; 40 കി.മി വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടെ മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്നഅഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും 24, 25 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവന്തപുരത്ത് കനത്ത മഴ ലഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 77 മില്ലിമീറ്റര്‍ മഴയാണ് തിരുവനന്തപുരം നഗരത്തില്‍ പെയ്തത്. തിരുവനന്തപുരം സിറ്റിയിൽ 77 മില്ലിമീറ്ററും, കിഴക്കേ കോട്ടയിൽ 67 മില്ലിമീറ്റര്‍ മഴയും ലഭിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇന്നും വൈകിട്ട് തിരുവനന്തപുരത്ത് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. Read More : ഷിബിലയെ വെട്ടി യാസിർ രക്ഷപ്പെട്ടത് ചില്ല് പൊട്ടിയ ആൾട്ടോ കാറിൽ, പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങി; ദൃശ്യങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 4:09 pm

ഇവി വിപണിയിൽ പുതിയ തരംഗമാകാൻ ടാറ്റ അവിന്യ

ഇ ന്ത്യൻ ഇവി വിപണിയിൽ ഇതിനകം തന്നെ മുൻപന്തിയിലുള്ള ടാറ്റ മോട്ടോഴ്‌സ്, വർദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് തങ്ങളുടെ ഇവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, കമ്പനി ഒരുബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപം നടത്തുകയും ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് ബ്രാൻഡായ അവിന്യ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ അവിന്യ മോഡൽ 5-ഡോർ സ്‌പോർട്‌ബാക്ക് ആയിരിക്കും. ജനുവരിയിൽ 2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ (അവിന്യ എക്‌സ്) പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ഒരു ഇലക്ട്രിക് എസ്‌യുവി, ഒരു ചെറിയ എസ്‌യുവി (ഏകദേശം 4.4 മീറ്റർ നീളം), ഒരു വലിയ ആഡംബര എംപിവി, മൂന്ന് നിര എസ്‌യുവി എന്നിവ പുറത്തിറക്കും. പ്രൊഡക്ഷൻ-റെഡി ടാറ്റ അവിന്യ എക്‌സിൽ, ഒന്നിലധികം ടച്ച് അധിഷ്‍ഠിത നിയന്ത്രണങ്ങളും ലെതർ പൊതിഞ്ഞ കേന്ദ്രവുമുള്ള പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്റ്റിയറിംഗ് വീലിന്റെ അടുത്തിടെ ചോർന്ന പേറ്റന്റ് വെളിപ്പെടുത്തുന്നത് യൂണിറ്റിന് ഇടതുവശത്ത് കോളുകളും മ്യൂസിക് നിയന്ത്രണങ്ങളും വലതുവശത്ത് ക്രൂയിസ് കൺട്രോളും എഡിഎഎസ് സവിശേഷതകളും ഉണ്ടായിരിക്കും എന്നാണ്. സ്റ്റിയറിംഗ് വീലിന് ഡ്യുവൽ-ടോൺ ഫിനിഷ് ഉണ്ടായിരിക്കും. ടാറ്റയുടെ ഈ ആഡംബര ഇലക്ട്രിക് എസ്‌യുവിയിൽ വലിയ ഫ്ലോട്ടിംഗ് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൺസീൽഡ് എസി വെന്റുകളുള്ള ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ലോഞ്ച് പോലുള്ള 4-സീറ്റർ കോൺഫിഗറേഷൻ എന്നിവ ഉണ്ടായിരിക്കും. പനോരമിക് സൺറൂഫ്, മൾട്ടി സോൺ ഓട്ടോ എസി, വയർലെസ് ഫോൺ ചാർജർ, വെഹിക്കിൾ-ടു-വെഹിക്കിൾ (V2V), വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിംഗ് ശേഷികൾ, 360 ഡിഗ്രി ക്യാമറ, ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് തുടങ്ങിയ സവിശേഷതകളും വാഗ്‍ദാനം ചെയ്യുന്നു. ടാറ്റ അവിന്യ എക്സ് ജെഎൽആറിന്റെ ഇഎംഎ ആർക്കിടെക്ചറിൽ നിർമ്മിക്കപ്പെടും. ഇതിന്റെ ഔദ്യോഗിക സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു വലിയ ബാറ്ററി പായ്ക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അവിന്യ ഇവിയിൽ ഫാസ്റ്റ് ചാർജിംഗും ഉണ്ടായിരിക്കും. ടാറ്റ അവിന്യ എക്‌സിന്റെ അന്തിമ പ്രൊഡക്ഷൻ പതിപ്പിൽ കൺസെപ്റ്റിനെ അപേക്ഷിച്ച് ചില പ്രായോഗികമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. അതേസമയം മിക്ക ഡിസൈൻ ഘടകങ്ങളും നിലനിർത്തുന്നു. മുന്നിലും പിന്നിലും തിളങ്ങുന്ന കറുത്ത ഫിനിഷുകൾ, എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചറുള്ള മുന്നിലും പിന്നിലും വികസിപ്പിച്ച 'ടി' ലോഗോ, മാട്രിക്സ് സാങ്കേതികവിദ്യയുള്ള രണ്ട് സ്ലിം തിരശ്ചീന ഡിആർഎൽ സ്ട്രിപ്പുകൾ, വലിയ ഡ്യുവൽ-ടോൺ വീലുകൾ, ഷാർപ്പായി റാക്ക് ചെയ്ത ഫ്രണ്ട്, റിയർ വിൻഡ്‌സ്‌ക്രീനുകൾ എന്നിവ കൺസെപ്റ്റിന്റെ സവിശേഷതകളാണ്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:58 pm

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഖനനം തന്നെ ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു നീട്ടുന്നതല്ല, മറിച്ച് ഖനനം തന്നെ ഉപേക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കേരളത്തിനു വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതില്‍ കുറഞ്ഞതൊന്നും ജനങ്ങള്‍ അംഗീകരിക്കില്ല. കടല്‍ മണല്‍ കൊള്ളയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതു കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി ഊര്‍ജസ്വലമായി മുന്നോട്ടുപോകുമ്പോള്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് ഭയപ്പെടുത്തുന്നത്. കേരള ഹൗസില്‍ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കടല്‍മണല്‍ ഖനനം ക ടന്നുവന്നതായി ആരും പറയുന്നില്ല. ആശാവര്‍ക്കര്‍മാരുടെ സമരംപോലുളള തീവ്രമായ വിഷയങ്ങളും ചര്‍ച്ചയില്‍ ഉണ്ടായില്ല. ബിജെപി - സിപിഎം ബന്ധം ഊട്ടിയുറപ്പിക്കുന്ന ഡീലുകളാണ് നടന്നത് എന്ന പ്രചാരണമാണ് ശക്തം. കടല്‍ മണല്‍ ഖനനത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതിന് ശേഷം കടല്‍ മണല്‍ ഖനനം നിര്‍ത്തിവയ്പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. രാജ്യത്ത് ലഭിക്കുന്ന ഇല്‍മനൈറ്റിന്റെ 80 ശതമാനം കേരള തീരത്താണ്. സ്വകാര്യ കമ്പനികളെ കൂട്ടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധാതുക്കൊള്ളയുടെ പങ്കുപറ്റി സാമ്പത്തിക നേട്ടമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള കരിമണല്‍ മാസപ്പടി വസ്തുതയായി നിലനില്ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് സുധാകരന്‍ പറഞ്ഞു തീരദേശ പരിപാലന നിയമം കര്‍ക്കശമാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂര പണിയാന്‍ പോലും അനുമതി നിഷേധിക്കുന്ന സര്‍ക്കാരാണ് കൂടിയാലോചനകളില്ലാതെയും, പാരിസ്ഥിതിക പഠനം നടത്താതെയും മുന്നോട്ടു പോവുന്നത്. ടെണ്ടര്‍ ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കള്ളനെ കാവലേല്പ്പിക്കുന്നതുപോലെയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ്. രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യ കേന്ദ്രമായ കൊല്ലം കടല്‍പ്പരപ്പിന്റെ വലിയൊരു ഭാഗം നിര്‍ദ്ദിഷ്ട ഖനന മേഖലയിലാണ്. നാല് പതിറ്റാണ്ടിലേറെയായി പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിന്റെ കേന്ദ്രമായ ഇവിടത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ കൊല്ലം പരപ്പിന് നാശമുണ്ടാക്കുമെന്ന് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. 'മത്സ്യതൊഴിലാളികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും', കടൽ മണൽ ഖനനം അനുവദിക്കില്ല: കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:57 pm

ബജറ്റ് 1.60 കോടി, കളക്ഷൻ 10,000 രൂപ! ഫെബ്രുവരിയിലെ വലിയ പരാജയ ചിത്രം ഏതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം കഴിഞ്ഞ മാസത്തെ മലയാള സിനിമകളുടെ ബജറ്റും കളക്ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇത് പ്രകാരം ഫെബ്രുവരിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളുടെ ആകെ നിര്‍മ്മാണ ചെലവ് 75 കോടിയില്‍ അധികമാണ്. ഇതില്‍ തിരിച്ചു കിട്ടിയത് 23 കോടി 55 ലക്ഷം മാത്രമാണെന്നും അസോസിയേഷന്‍ പറയുന്നു. ഓരോ സിനിമയുടേയും ബജറ്റും കളക്ഷൻ തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം ഒരു സിനിമയ്ക്കും ചെലവഴിച്ച തുക തിയറ്ററിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ല. 16 സിനിമകളുടെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്. 1.60 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച ലൗ ഡെയില്‍ എന്ന ചിത്രത്തിന് തിയറ്ററിൽ നിന്ന് കിട്ടിയത് പതിനായിരം രൂപ മാത്രം. മുടക്ക് മുതലിന് തൊട്ടടുത്ത് എത്താനായത് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കണക്കുകള്‍ പറയുന്നു.തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍ ആണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്ന് വിനോദ നികുതി അടക്കമുള്ളവ ഒഴിവാക്കിയതിന് ശേഷം ലഭിക്കുന്ന തുകയാണ് തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍. ALSO READ : 'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:55 pm

ജോലിക്ക് പോയ മാതാപിതാക്കൾ മകനെ വിളിച്ചിട്ട് ഫോണെടുത്തില്ല, തെരച്ചിലിൽ കണ്ടെത്തിയത് 14കാരന്റെ മൃതദേഹം

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാർ പേഴുങ്കണ്ടം കാരിക്കോട് ചിറയിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ ഷിജുവിൻ്റെ മകൻ ഗോകുലാണ് (14) മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഇന്ന് 11.30 ഓടെയാണ് സംഭവം അറിയുന്നത്. വീട്ടിൽ തനിച്ചായിരുന്ന ഗോകുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അയൽവാസിയെ വിളിച്ച് പറഞ്ഞ് അന്വേഷിക്കാനെത്തിയപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് വീട്ടിൽ നിന്നും വഴക്ക് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇരുപതക്കേർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:50 pm

പ്രവാസികൾക്കിത് ശുഭ പ്രതീക്ഷ, ഇന്ത്യ - യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും

അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇ - ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽഷാലി. സിഎൻബിസി ടിവി 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കിൽ ഇത്രത്തോളം കുറവ് വരുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാൽ അൽഷാലി പറഞ്ഞു. കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവീസുകൾ ഉയർത്താൻ മുന്നോട്ടുവന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ ഉയർത്തുന്നതിലൂടെ മത്സരം മുറുകകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകൾ കുറയാനുമാണ് സാധ്യത. പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൽഷാലി പറഞ്ഞു. read more: വിട്ടുവീഴ്ചയില്ല, ഓരോ ട്രക്കിനും 10,000 റിയാൽ പിഴ, സൗദിയിൽ നിയമം ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ കണ്ടുകെട്ടി

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:46 pm

ടിക് ടോക് കളിപ്പാട്ട ചലഞ്ച് അതിരുകടന്നു, മുഖവും നെഞ്ചും പൊള്ളി ഏഴ് വയസുകാരി കോമയില്‍

മി സോറിയിലെ ഫെസ്റ്റസില്‍ നിന്നുള്ള ഏഴ് വായസുകാരിക്ക് ടിക്ക് ടോക്ക് ചലഞ്ചിനിടെ ഗുരുതരമായി പോള്ളലേറ്റ് കോമയിലായി. കുട്ടിക്ക് മൂന്നാം ഡിഗ്രി പോള്ളലാണ് ഏറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജനപ്രിയ സ്ക്വിഷ് കളിപ്പാട്ടമായ നീഡോ ക്യൂബ് മുഖത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിച്ചാണ് കുട്ടിക്ക് ഗുരുതരമായ പൊള്ളലേറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കളിപ്പാട്ടം ഫ്രീസ് ചെയ്ത് മൈക്രോവേവ് ചെയ്യുന്നതിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു ചലഞ്ച് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആളുകൾ വൈറല്‍ ചലഞ്ച് ചെയ്ത് നീഡോ ക്യൂബുകളുടെ ആകൃതി മാറ്റുന്ന തരം ചലഞ്ചുകൾ ഏഴ് വയസുകാരി സ്കാര്‍ലറ്റ് സെല്‍ബി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കണ്ടിരുന്നു. ഈ ചലഞ്ച് ചെയ്യുന്നതിനായി സ്കാര്‍ലറ്റും തന്‍റെ നീഡോ ക്യൂബ് മൈക്രോവേവ് ഓവനില്‍ വച്ചിരുന്നു. എന്നാല്‍, പുറത്തെടുത്ത കളിപ്പാട്ടം സ്കാർലറ്റ് മുഖത്തിന് നേരം പിടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടിയുടെ നെഞ്ചത്തും മുഖത്തും ഗുരുതരമായി പോള്ളലേറ്റു. Watch Video: ടേക്ക് ഓഫിന് പിന്നാലെ ആടിയുലഞ്ഞ് വിമാനത്തിലെ സീറ്റുകൾ; ക്ഷമാപണം നടത്തി എയർലൈന്‍, വീഡിയോ മകളുടെ നിലവിളി കേട്ട് ജോഷ് സെല്‍ബി എത്തുമ്പോൾ നെഞ്ചിലും മുഖത്തും പറ്റിപ്പിടിച്ച പ്ലാസ്റ്റിക്കുകൾ കത്തുകയായിരുന്നു. 'അവളുടെ നിലവിളി പെട്ടെന്നായിരുന്നു. അത് രക്തം മരവിക്കും പോലെ തോന്നി.' അദ്ദേഹം സംഭവം വിവരിക്കവെ പറഞ്ഞു. മകളുടെ വസ്ത്രത്തിലും ശരീരത്തിലും പറ്റിപ്പിടിച്ചിരുന്ന് കത്തിയ പ്ലാസ്റ്റിക്ക് ഉടന്‍ തന്നെ നീക്കിയ അദ്ദേഹം മകളുമായി പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി. വായ്ക്ക് സമീപമേറ്റ പൊള്ളലുകൾ അപകടകരമായ ശ്വാസനാള വീക്കത്തിന് കാരണമാകുമെന്നതിനാല്‍ ഡോക്ടർമാര്‍ കുട്ടിയെ മെഡിക്കല്‍ കോമയിലാക്കുകയായിരുന്നുനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സ്കാര്‍ലറ്റ് സെല്‍ബിയുടെ മുഖത്തെ പൊള്ളിയ പാടുകൾ പോകാന്‍ 12 വയസുവരെ കാത്തിരിക്കണമെന്നും ഡോക്ടർമാര്‍ പറഞ്ഞു. Watch Video: 'അവിടെ നിൽകൂ, ഇവിടെ ജീവിതം ദുരിതം'; കാനഡയിലേക്ക് വരാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് യുവാവ്; കുറിപ്പ് വൈറൽ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:44 pm

ഈ ജനപ്രിയ എസ്‍യുവികൾ ഹൃദയം മാറുന്നു, ഇനി പെട്രോളും ഡീസലും വേണ്ടേവേണ്ട!

ഇ ന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹന വിപണി കണക്കിലെടുത്ത്, വ്യത്യസ്ത വില ശ്രേണികളിൽ പുതിയ ഇലക്ട്രിക് മോഡലുകൾ കമ്പനികൾ അവതരിപ്പിക്കുന്നു. വരും വർഷങ്ങളിൽ മൂന്ന് പ്രധാന ഉൽപ്പന്നങ്ങൾക്ക് വൈദ്യുത പതിപ്പ് ലഭിക്കാൻ പോകുന്നതിനാൽ വിവിധ കമ്പനികളുടെ എസ്‍യുവി വിഭാഗവും വൈദ്യുതീകരണത്തിനായി ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവികളിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം? ഈ മോഡലുകളുടെ പ്രധാന വിശദാംശങ്ങൾ അറിയാം. മാരുതി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ് നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി ഫ്രോങ്ക്സ്. ഇ വിറ്റാരയുമായി ഇവി സെഗ്‌മെന്റിലേക്ക് കടക്കാൻ മാരുതി സുസുക്കി തയ്യാറാണ്. അതിനുശേഷം ഇലക്ട്രിക് ഫ്രോങ്ക്സ് ഉൾപ്പെടെയുള്ള ബഹുജന വിപണിയിലേക്കുള്ള ഇവികൾ വരും. നിലവിൽ ഇവി സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്ന ടാറ്റ പഞ്ച് ഇവിയുമായി മാരുതി ഫ്രോങ്ക്സ് ഇവി നേരിട്ട് മത്സരിക്കും. ഇതിന്റെ പവർട്രെയിൻ വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ലെങ്കിലും, ഇ വിറ്റാരയേക്കാൾ ചെറിയ ബാറ്ററി പായ്ക്കുമായി ഇത് വരാൻ സാധ്യതയുണ്ട്. മാരുതി സുസുക്കി ഇ- വിറ്റാര 49kWh ഉം 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായാണ് വരുന്നത്. പ്രതീക്ഷിക്കുന്ന ലോഞ്ച് – 2027 പ്രതീക്ഷിക്കുന്ന വില – 12 ലക്ഷം രൂപ മുതൽ മഹീന്ദ്ര XUV 3XO മഹീന്ദ്ര ആൻഡ് മഹീന്ദ്ര കുറച്ചുകാലമായി XUV 3XO EV പരീക്ഷിച്ചുവരികയാണ്, വരും മാസങ്ങളിൽ അതിന്റെ വിപണി ലോഞ്ച് നടക്കാൻ സാധ്യതയുണ്ട്. ഈ കോം‌പാക്റ്റ് ഇലക്ട്രിക് എസ്‌യുവിയിൽ 35kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കാനാണ് സാധ്യത, ഇത് XUV400 EV യുടെ 40kWh ബാറ്ററിയുടെ ഒരു ചെറിയ പതിപ്പായിരിക്കും. മഹീന്ദ്ര XUV 3XO EV-ക്ക് അകത്തും പുറത്തും ചില ഇവി നിർദ്ദിഷ്ട ഘടകങ്ങൾ ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുറംഭാഗത്ത്, വലിയ സെൻട്രൽ എയർ ഇൻടേക്കും ബാഡ്‍ജിംഗും പുതിയ അലോയി വീലുകളും ഉള്ള ഒരു പുതിയ ഗ്രില്ലും ഇതിൽ ഉണ്ടാകും. പ്രതീക്ഷിക്കുന്ന ലോഞ്ച് – വരും മാസങ്ങൾ പ്രതീക്ഷിക്കുന്ന വില – 15 ലക്ഷം രൂപ മുതൽ ഹ്യുണ്ടായി വെന്യു 2025 ജനുവരിയിൽ, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ബഹുജന വിപണിയിലെ ഇലക്ട്രിക് ഓഫറായ ക്രെറ്റ ഇലക്ട്രിക് പുറത്തിറക്കി. ഇന്ത്യൻ വിപണിക്കായി മൂന്ന് പുതിയ മെയിഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് മോഡലുകളും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. എങ്കിലും, വരാനിരിക്കുന്ന ഈ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവികളുടെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹ്യുണ്ടായി ഇൻസ്റ്റർ ഇവി അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവിയും ഗ്രാൻഡ് ഐ10 നിയോസ്, വെന്യു എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളും ഈ ശ്രേണിയിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഹ്യുണ്ടായി വെന്യു ഇവിയുടെ ബാറ്ററി ശേഷിയും ശ്രേണിയും സംബന്ധിച്ച പ്രത്യേക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:42 pm

മുൻനിരയില്‍ മലയാളികളുടെ പ്രിയ നടി, തെന്നിന്ത്യൻ താരം ഒന്നാമത്, ആദ്യ 10 സ്ഥാനങ്ങളിലെ നായികമാര്‍

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടികയില്‍ സര്‍പ്രൈസ്. തെന്നിന്ത്യൻ നടി സാമന്തയാണ് ഒന്നാമത്. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി മറികടന്നെന്നതാണ് അമ്പരപ്പിക്കുന്നത്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ഒരിടവേളയ്‍ക്കുശേഷമാണ് ഓര്‍മാക്സ് പട്ടിക പുറത്തുവിടുന്നത്. ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ ബോളിവുഡിലെ മുൻനിര നടി ദീപിക പദുക്കോണ്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. സിനിമകളില്‍ നിരന്തരം ഭാഗമാകുന്നതാണ് ബോളിവുഡ് താരത്തെ മുന്നിലെത്തിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ ബോളിവുഡ് താരത്തിന് സാധിക്കുന്നുണ്ട്. നായികമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെ താരം ഒരു അത്ഭുതമാണ്. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ നാലാമതുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു. തൊട്ടുപിന്നിലുള്ള നായിക കാജല്‍ അഗര്‍വാളാണ്. ആറാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. ഏഴാം സ്ഥാനത്ത് അജിത് കുമാര്‍ ചിത്രത്തില്‍ നായികയായി റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞുനിന്ന തൃഷയും ഇടംനേടി എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നയൻതാരയും തെന്നിന്ത്യൻ താരങ്ങളായ ശ്രീലീലയും അനുഷ്‍ക ഷെട്ടിയും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഫെബ്രുവരി മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. Read More: 'ആര്‍പ്പുവിളിക്കാൻ നിരവധി രംഗങ്ങള്‍', എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വയും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:39 pm

രണ്ടര വയസുകാരനെ കൊന്ന് അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവം: ആത്മഹത്യ കുറിപ്പ് കണ്ടെത്തി 

കൊല്ലം : താന്നിയിൽ രണ്ടര വയസുകാരനെ കൊലപ്പെടുത്തിയ അമ്മയും അച്ഛനും ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹങ്ങൾക്ക് സമീപത്തു നിന്ന്ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ജീവിതത്തിൽ പരാജയപ്പെട്ടു. സാമ്പത്തിക ബാധ്യതയും അജീഷിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തിയെന്നും ഇതാണ് മരണകാരണമെന്നുമാണ് കുറിപ്പിലുള്ളത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിന്റെ അചഛനും അമ്മയും സമീപത്ത് താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയൽവാസിയെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിൽ അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് നേരത്തെ പൊലീസ് സംശയിച്ചിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:35 pm

ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്, വിരലടയാളം ലഭിച്ചിട്ടില്ല; അലനല്ലൂർ ക്ഷേത്രത്തില്‍ മോഷണം; അന്വേഷണം

പാലക്കാട്: പാലക്കാട് അലനല്ലൂർ ക്ഷേത്രത്തിൽ നിന്നും തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ നാട്ടുകൽ പോലീസ് അന്വേഷണം ഊർജിതമാക്കി. നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധിയിലെ എടത്തനാട്ടുകര ചിരട്ടക്കുളം മരാട്ടുകാവ് ഭഗവതിക്ഷേത്രത്തിൽ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയ അരപ്പവൻ മാല, നാലു തൂക്കുവിളക്ക്, രണ്ടു നിലവിളക്കുകൾ കവർന്നത്. വാതിലിന്റെ ബോൾട്ട് ഇളക്കിനീക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. ക്ഷേത്രഭാരവാഹികളുടെ പരാതി പ്രകാരം നാട്ടുകൽ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സമീപത്ത് ബൈക്ക് വന്നുപോയതിന്റെ അടയാളങ്ങളുണ്ട്. വിരലടയാളം ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്ഷേത്രത്തിനകത്ത് സിസിടിവി ഇല്ല എന്ന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ക്ഷേത്ര പരിസരത്തുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:35 pm

ബിജെപി കൗണ്‍സിലർമാർ പിന്തുണച്ചു, തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണെതിരെ യുഡിഎഫ് അവിശ്വാസം പാസായി

തൊടുപുഴ:തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചു. അവിശ്വാസ പ്രമേയത്തോടെ ബിജെപിയിലെ ഭിന്നതയും മറനീക്കി പുറത്തുവന്നു. എട്ട് ബിജെപി കൗണ്‍സിലര്‍മാരിൽ നാലു പേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പാർട്ടി വിപ്പ് അനുസരിച്ച് മൂന്ന് കൗൺസിലർമാർ ചർച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചു. പി.ജി രാജശേഖരൻ, ശ്രീലക്ഷ്മി സുദീപ് ജയ ലക്ഷ്മി ഗോപൻ എന്നിവരാണ് ബഹിഷ്കരിച്ചത്. ബിന്ദു പത്മകുമാർ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല ജിതേഷ് ഇഞ്ചക്കാട്ട്, ടി.എസ് രാജൻ, കവിതാ വേണു, ജിഷാ ബിനു എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തത്. നാലു ബിജെപി കൗണ്‍സിലര്‍മാരു‍ടെ വോട്ടെടുകള്‍ കൂടി ലഭിച്ചതോടെയാണ് അവിശ്വാസം പാസായത്. അതേസമയം, ബിജെപി യുടെ പിന്തുണ ഉണ്ടെന്ന് പറയാൻ പറ്റില്ലെന്നും അവർക്ക് പാർട്ടി വിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ, ഭരണത്തിനെതിരായ നിലപാട് ആണ് അവരിൽ ചിലർ സ്വീകരിച്ചതെന്നും യുഡിഎഫ് അംഗം കെ ദീപക് പറഞ്ഞു. നഗരസഭ അധ്യക്ഷക്കെതിരെ 14 അംഗങ്ങൾ ഒപ്പിട്ട് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആറുമാസം മുമ്പ് യുഡിഎഫ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നെങ്കിലും മുസ് ലീം ലീഗ് എതിർത്തതോടെ, പ്രമേയം പാസാക്കാനായിരുന്നില്ല. നിലവിൽ യുഡിഎഫ് -13, എൽഡിഎഫ്- 12, ബിജെപി -8 , ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് തൊടുപുഴയിലെ കക്ഷി നില. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ബിജെപി കൗൺസിലർമാർക്ക് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരുന്നു.വികസന പ്രവർത്തനങ്ങളിൽ ഭരണസമിതിക്ക് മെല്ലെപ്പോക്കെന്നാരോപിച്ചാണ് പ്രമേയം. 11.30 നാണ് പ്രമേയം ചർച്ചയ്ക്കെടുക്കുന്നത്. തേനീച്ചകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം! ഇന്നും തിരുവനന്തപുരം കളക്ടറേറ്റിലെത്തിയവർക്ക് കുത്തേറ്റു, കൂടുകൾ നീക്കും

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:34 pm

ഷിബിലയെ വെട്ടി യാസിർ രക്ഷപ്പെട്ടത് ചില്ല് പൊട്ടിയ ആൾട്ടോ കാറിൽ, പെട്രോൾ അടിച്ച് പണം നൽകാതെ മുങ്ങി; ദൃശ്യങ്ങൾ

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി കാറിൽ പെട്രോളടിച്ച ശേഷം പണം നൽകാതെ പോയെന്ന് പൊലീസ്. യാസിര്‍ ഉണ്ണികുളം എസ്റ്റേറ്റ് മുക്കിലെ പെട്രോള്‍ പമ്പില്‍ നിന്നും 2000 രൂപക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കാറുമായി കടന്നു കളയുന്ന ദൃശ്യം പുറത്തുവന്നു. യാസിര്‍ ഇതേ കാറിലെത്തിയാണ് ഭാര്യയെയും ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ ആണ് ഭർത്താവായ യാസിർ വെട്ടിക്കൊലപ്പെടുത്തിയത്. കെഎല്‍ 57 എച്ച് 4289 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിന്റെ മുന്‍വശത്തെ ചില്ല് പൊട്ടിയ നിലയിലായിരുന്നു പമ്പില്‍ എത്തിയത്. കൃത്യം നടത്തി ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് കാറില്‍ പെട്രോള്‍ അടിക്കാനായി ഇയാള്‍ എത്തിയത് എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പാര്‍ക്കിങിന് സമീപത്ത് നിന്നും നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലിസ് സ്ഥലത്തെത്തിയാണ് യാസിറിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. യാസിറും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബ വഴക്ക് രൂക്ഷമായിരുന്നു. സംഭവ ദിവസം ഉച്ചക്ക് വീട്ടിലെത്തിയ യാസിൽ ഭാര്യ ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും ഷിബിലയോട് പറഞ്ഞ് യാസിർ പോയി. ഇതിന് ശേഷം വൈകുന്നേരം നോമ്പുതുറ സമയത്ത് എത്തിയ യാസിൽ ഷിബിലയെ വെട്ടുകയായിരുന്നു. പുതിയതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. 6.35ഓടെ ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. കൊലപാതകത്തിനു ശേഷം യാസിൽ കാറിൽ രക്ഷപ്പെടുകയായിരുന്നു. Read More : ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ, ശരീരത്തിൽ 11 ഇടത്ത് വെട്ടേറ്റു, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:34 pm

വില 6.79 ലക്ഷം, 33 കിമി മൈലേജും! ടാക്സി ഡ്രൈവർമാരുടെ കണ്ണീരൊപ്പി മാരുതിയുടെ സുപ്രധാന തീരുമാനം

രാ ജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രശസ്തമായ സെഡാൻ കാറായ മാരുതി ഡിസയറിന്റെ മൂന്നാം തലമുറ മോഡൽ കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ രൂപത്തിലും പ്രധാന മാറ്റങ്ങളോടെയും അവതരിപ്പിച്ച ഈ സെഡാൻ സ്വകാര്യ വാങ്ങുന്നവർക്ക് മാത്രമേ നൽകിയിരുന്നുള്ളൂ. ഇപ്പോൾ കമ്പനി പുതിയ മാരുതി ഡിസയറിന്റെ പുതിയ ടൂർ എസ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നു, ഇത് ടാക്സി/ക്യാബ്, ഫ്ലീറ്റ് സർവീസിനായി ലഭ്യമാകും. പുതിയ ഡിസയറിന്റെ ഫ്ലീറ്റ്-ഓറിയന്റഡ് പതിപ്പ് എൻട്രി ലെവൽ LXi ട്രിമ്മിൽ മാത്രമായി വാഗ്ദാനം ചെയ്യുന്നു , പിൻഭാഗത്ത് ' ടൂർ S' ബാഡ്‍ജ് ഫീച്ചർ ചെയ്യുന്നു. 2025 മാരുതി ഡിസയർ ടൂർ S-ന്റെ സാധാരണ പെട്രോൾ വേരിയന്റിന് 6.79 ലക്ഷം രൂപയും സിഎൻജി വേരിയന്റിന് 7.74 ലക്ഷം രൂപയുമാണ് വില. പുതിയ ഡിസയർ ടൂർ എസ് ആർട്ടിക് വൈറ്റ് കളർ സ്‍കീമിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ് . ഫ്ലീറ്റ്-സെൻട്രിക് ടൂർസ് പതിപ്പ് ബേസ് LXi ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ, മധ്യഭാഗത്ത് 'സുസുക്കി' ലോഗോയുള്ള സിഗ്നേച്ചർ ഗ്രില്ലും മുൻവശത്ത് ഹാലൊജൻ ഹെഡ്‌ലാമ്പുകളും ഇതിൽ ഉൾപ്പെടുന്നു. കറുത്ത ഓആർവിഎമ്മുകൾ, ഡോർ ഹാൻഡിലുകൾ, ബോഡി-കളർ ഷാർക്ക് ഫിൻ ആന്റിന, 14 ഇഞ്ച് സ്റ്റീൽ വീലുകൾ (കവർ ഇല്ലാതെ), എൽഇഡി ടെയിൽലാമ്പുകൾ, ബ്രേക്ക് ലൈറ്റുകൾ എന്നിവയാണ് ഇതിന്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. 2025 മാരുതി ഡിസയർ ടൂർ എസ് സവിശേഷതകൾ ഫിസിക്കൽ കൺട്രോളുകളുള്ള മാനുവൽ എസി, രണ്ട് കപ്പ് ഹോൾഡറുകളും മാനുവൽ ഗിയർ ഷിഫ്റ്ററും ഉള്ള ഒരു സെന്റർ കൺസോൾ, നാല് പവർ വിൻഡോകൾ, കീലെസ് എൻട്രി, മുൻ സീറ്റുകൾക്കായി ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ആറ് എയർബാഗുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളുള്ള ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ക്യാബിൻ തീം ഡിസയർ ടൂർ എസിൽ ലഭ്യമാണ്. പുതിയ ഡിസയർ ടൂർ എസ് രണ്ട് ഇന്ധന ഓപ്ഷനുകളിലാണ് വരുന്നത് - പെട്രോൾ, സിഎൻജി. പെട്രോൾ പതിപ്പിൽ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 82PS പവറും 112Nm ടോർക്കും നൽകുന്നു. ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റുമായി ജോടിയാക്കിയ അതേ ഗ്യാസോലിൻ മോട്ടോറാണ് CNG പതിപ്പിൽ വരുന്നത്. ഈ സജ്ജീകരണം 70PS പവറും 102Nm ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് ട്രാൻസ്മിഷൻ ഡ്യൂട്ടി ചെയ്യുന്നു. മാനുവൽ വേരിയന്റ് 24.79 കിലോമീറ്ററും, ഓട്ടോമാറ്റിക് വേരിയന്റ് 25.71 കിലോമീറ്ററും, സിഎൻജി വേരിയന്റ് 33.73 കിലോമീറ്ററും മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 15 ഇഞ്ച് ടയറുകളിൽ ഓടുന്ന ഈ സെഡാൻ കാറിൽ കമ്പനി 37 ലിറ്റർ പെട്രോളും 55 ലിറ്റർ സിഎൻജി ടാങ്കും നൽകുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:28 pm

പ്രോട്ടീൻ അമിതമായാൽ ആപത്ത്, ഡയറ്റുകൾ അപകടകരമാകുന്നത് എപ്പോൾ ?

തനിക്ക് വണ്ണം കൂടുതലാണെന്ന തോന്നലായിരുന്നു കണ്ണൂർ സ്വദേശിനിയായ 18 കാരിയെ അലട്ടിയിരുന്നത്. ആ തോന്നലിൽ നിന്നാണ് യൂട്യൂബ് വീഡിയോകൾ നോക്കി ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാം എന്ന് ചിന്തയിൽ അവൾ എത്തിയത്. പക്ഷേ അതിന് ആ പെൺകുട്ടി കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു. യൂട്യൂബ് വീഡിയോകളിൽ കണ്ട അശാസ്ത്രീയമായ ഭക്ഷണക്രമീകരണങ്ങൾ പിന്തുടർന്ന് ഭക്ഷണത്തിൻറെ അളവ് ക്രമാതീതമായി കുറച്ചതിനെ തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാലാണ് അവൾ ധാരുണമായി മരണപ്പെട്ടത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടർന്നതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇരയാകേണ്ടി വന്നവർ ഉണ്ട്. അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ മറ്റൊരു സംഭവത്തിൽ ഇൻറർനെറ്റിൽ പ്രശസ്തമായ കാർണിവോർ ഡയറ്റ് പിന്തുടർന്നതിനെ തുടർന്ന് ഒരു യുവതി ഗുരുതരമായ വൃക്ക രോഗത്തിനാണ് ഇരയാക്കപ്പെട്ടത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സോഷ്യൽ മീഡിയ താരമായ ജിസ്മാ വിമൽ താൻ രണ്ടുമാസം കൊണ്ട് വാശി പുറത്ത് വണ്ണം കുറച്ച അനുഭവം ഒരു ഓൺലൈൻ മീഡിയയിൽ പങ്കുവെച്ചത്. അതിൽ അവർ പറയുന്നത് നന്നായി ഭക്ഷണം കഴിക്കുമായിരുന്ന താൻ ദിവസങ്ങളോളം പട്ടിണി കിടന്നതിനെ ' തുടർന്ന് ആമാശയും ചുരുങ്ങിപ്പോകുന്നതുപോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു എന്നാണ്. അറിവില്ലായ്മ കൊണ്ടോ കാര്യങ്ങളെ നിസ്സാരമായി കരുതുന്നതുകൊണ്ടോ എന്ന് അറിയില്ല അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടർന്ന് ആരോഗ്യം അപകടത്തിൽ ആക്കുന്ന നിരവധി ആളുകൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അശാസ്ത്രീയമായ രീതിയിൽ ഭക്ഷണ ക്രമീകരണം നടത്തുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന കാര്യം മറക്കരുത്. ഭക്ഷണ ക്രമീകരണം അഥവാ ഡയറ്റ് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അശാസ്ത്രീയമായ ഡയറ്റുകൾ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ച് വിശദമാക്കുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ സീനിയർ ക്ലിനിക്കൽ ഡയറ്റീഷൻ റ്റീന ജോൺ. ഡയറ്റ് കുട്ടിക്കളിയല്ല പ്രതിദിനം പുരുഷന്മാർക്ക് 2500 കലോറിയും പ്രായവും പ്രവർത്തന നിലയും അനുസരിച്ച് സ്ത്രീകൾക്ക് പ്രതിദിനം 2000 കലോറിയും ആവശ്യമാണ്. ഈ അളവിൽ കുറവ് വരുത്തുന്നത് ശരീരത്തിൽ പല പ്രത്യാഘാതങ്ങൾക്കും കാരണമാകും. അതുകൊണ്ടുതന്നെ ഭക്ഷണം ഒഴിവാക്കിയുള്ള അശാസ്ത്രീയമായ ഡയറ്റ് ഒരു വ്യക്തി അയാളുടെ ശരീരത്തെ സ്വയം അപകടപ്പെടുത്തുന്നതിന് തുല്യമാണ്. ' പട്ടിണി കിടന്ന ഭക്ഷണക്രമീകരണം നടത്തി ശരീര ഭാരം കുറയ്ക്കുന്നതിനെ പൊതുവിൽ ക്രാഷ് ഡയറ്റ് എന്നാണ് പറയുന്നത്. ഇത്തരം ഡയറ്റുകൾ ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ചിലരെയെങ്കിലും സഹായിച്ചേക്കാം എന്നാൽ അറിഞ്ഞിരിക്കേണ്ടത് ദീർഘകാല ആരോഗ്യപ്രശ്നങ്ങളും ഇതേ പിന്തുടർന്ന് വരാനുള്ള സാധ്യതയുണ്ട് എന്നാണ്. ക്രാഷ് ഡയറ്റുകളിൽ കലോറി അമിതമായ അളവിൽ കുറയ്ക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരും. അതിനാൽ താൽക്കാലികമായി ശരീരഭാരം കുറഞ്ഞാലും പിന്നീട് സാധാരണഗതിയിൽ എപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങുന്നോ അപ്പോൾ മുതൽ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നത്.വ്യക്തിപരമായ ആരോഗ്യ അവസ്ഥയും ശരിയായ രോഗനിർണയവും പരിഗണിച്ചല്ലാതെ യാതൊരു കാരണവശാലും ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഡയറ്റുകളുടെ പിന്നാലെ പോകരുത്. സ്ഥിരതയുള്ളതും ആരോഗ്യകരവുമായ ഭക്ഷണരീതിയും വ്യായാമവും ആണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്. പ്രോട്ടീൻ അമിതമായാൽ ആപത്ത് ശരീരത്തിന് ആവശ്യമായ ഒരു ഘടകമാണ് പ്രോട്ടീൻ. എന്നാൽ ഇത് അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷഫലങ്ങളും ഉണ്ടാക്കാം. ഓരോരുത്തരുടെ ശരീരത്തിനും ആവശ്യമായ പ്രോട്ടീൻ കഴിക്കുക എന്നുള്ളതാണ് പ്രധാനം. മസിൽ ഡെവലപ്മെൻറ്, കോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കാൻ, എൻസൈമുകൾ, ഹോർമോണുകൾ എന്നിവയൊക്കെ ഉല്പാദിപ്പിക്കാൻ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾക്കൊക്കെ പ്രോട്ടീൻ അത്യാവശ്യമാണ്. ഒരു സാധാരണ വ്യക്തിക്ക് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 0.8 മുതൽ1.2 ഗ്രാം വരെയാണ് ശരാശരി ആവശ്യം. കഠിനമായ രീതിയിൽ വ്യായാമം ചെയ്യുന്ന വ്യക്തികൾ ആണെങ്കിൽ അല്പം കൂടി കൂടുതൽ പ്രോട്ടീൻ ആവശ്യമുണ്ട്. ധാരാളം ആളുകൾ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കാറുണ്ട്. എന്നാൽ സാധാരണ സാഹചര്യത്തിൽ പ്രോട്ടീൻ സപ്ലിമെന്റുകളുടെ ആവശ്യമില്ല. കാരണം നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കും. ഉദാഹരണത്തിന് ചിക്കൻ, മത്സ്യം, പയർ പരിപ്പുവർഗ്ഗങ്ങൾ, പാൽ- പാലുൽപന്നങ്ങൾ, നട്സ്, സീഡ്സ് എന്നിവയിൽ നിന്നെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കും. പ്രോട്ടീൻ സപ്ലിമെൻറ് ഉപയോഗിക്കുന്നവർ നിർബന്ധമായും കൃത്യമായ മാർഗ്ഗനിർദ്ദേശത്തോട് കൂടി മാത്രമേ ചെയ്യാവൂ. ഡയറ്റീഷ്യന്റെയോ ബന്ധപ്പെട്ട ഡോക്ടർമാരുടെയോ ഉപദേശത്തോടെ അല്ലാതെ യാതൊരു കാരണവശാലും പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുത്. കാരണം അമിതമായ രീതിയിലുള്ള പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. ഡയറ്റുകൾ അപകടകരമാകുന്നത് എപ്പോൾ? ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് അല്ലാതെ അശാസ്ത്രീയമായ രീതിയിൽ ഡയറ്റുകൾ പിന്തുടരുമ്പോഴാണ് അവ അപകടകരമായി മാറുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ഡയറ്റുകൾ ബാലൻസഡ് അല്ലാത്തതിനാലും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നതിനാലും ഗുരുതരമായ ആമാശയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അമിതമായ ഉപവാസം, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, ഒരുപാട് മധുരം കഴിക്കുക, പാക്കറ്റ് ഫുഡുകളുടെ അമിതമായി ഉപയോഗം എന്നിവയെല്ലാം ആമാശയ പ്രശ്നങ്ങൾക്ക് കാരണമാണ്. ആദ്യഘട്ടങ്ങളിൽ ചെറിയതോതിൽ തുടങ്ങുന്ന ഇത്തരം രോഗങ്ങൾ അസിഡിറ്റി, ഗ്യാസ് പ്രോബ്ലം, മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള രോഗാവസ്ഥകളിലൂടെ കൂടുതൽ ഗുരുതരമായി മാറും. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. ശരീരഭാരം കുറയ്ക്കാൻ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ടത് ബാലൻസ്ഡ് ആയിട്ടുള്ളതും തുടർച്ചയായിട്ട് ഉള്ളതുമായ ഒരു ഭക്ഷണക്രമമാണ്. കലോറി കുറവുള്ളതും എന്നാൽ പോഷക സമൃദ്ധവുമായ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുത്തണം. അതുപോലെതന്നെ ബേക്കറി പലഹാരങ്ങൾ, മധുരം, ജംഗ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവരുടെ ഉപയോഗം നിയന്ത്രിക്കണം. അതുപോലെതന്നെ ശരീരത്തിന് ആവശ്യമായുള്ള വെള്ളം കുടിക്കണം.രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം ഒരു ദിവസം ശരീരത്തിന് ആവശ്യമാണ്. ക്രാഷ് ഡയറ്റുകൾ പോലെയുള്ള ഭക്ഷണ ക്രമീകരണങ്ങൾ ഒഴിവാക്കി സ്ഥിരതയുള്ള ഭക്ഷണ ശീലം പിന്തുടരുക. കൃത്യമായുള്ള വ്യായാമം, ഉറക്കം എന്നിവയും ഭക്ഷണ ക്രമീകരണത്തോടൊപ്പം ശീലമാക്കുന്നത് അമിതവണ്ണത്തെ ആരോഗ്യകരമായി നിയന്ത്രിക്കാൻ സഹായിക്കും. ഒരു മാസം എത്ര കിലോ ശരീരഭാരം കുറയ്ക്കാം 0.5 മുതൽ ഒരു കിലോ വരെയാണ് ഒരു വ്യക്തിക്ക് ആരോഗ്യകരമായ രീതിയിൽ ഒരാഴ്ച കൊണ്ട് കുറയ്ക്കാൻ പറ്റുന്ന ശരീരഭാരം. അങ്ങനെ നോക്കുമ്പോൾ ഒരാൾക്ക് രണ്ടു കിലോ മുതൽ 4 കിലോ വരെ ഒരു മാസത്തിൽ ആരോഗ്യകരമായി ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. അശാസ്ത്രീയമായ രീതിയിൽ ഇതിൽ കൂടുതൽ ശരീരഭാരം ഒരു മാസം കുറയ്ക്കുമ്പോഴാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതും പോഷകാഹാരങ്ങളുടെ കുറവ് മൂലം ഗുരുതരമായ രോഗാവസ്ഥകളിലേക്ക് എത്തിച്ചേരുന്നതും ഉപ്പ്, മധുരം, എണ്ണ എല്ലാ വ്യക്തികളും അവരുടെ ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏതെങ്കിലും ഒക്കെ വിധേന ഉപയോഗിക്കുന്ന മൂന്ന് സാധനങ്ങളാണ് ഉപ്പ്, മധുരം, എണ്ണ എന്നിവ. അമിതമായി അളവിൽ ഉപയോഗിച്ചാൽ തീർച്ചയായും ശരീരത്തെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവ മൂന്നും. ഡബ്ലിയുഎച്ച്ഒയുടെ പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം ഉപ്പിന്റെ അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. അമിതമായ ബ്ലഡ് പ്രഷർ, വൃക്ക സംബന്ധമായ അസുഖങ്ങൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിങ്ങനെയൊക്കെയുള്ള രോഗാവസ്ഥകൾ ഉപ്പിന്റെ ഉപയോഗംകൊണ്ട് കൂടിവരുന്നതായാണ് പറയുന്നത്. അതുകൊണ്ടുതന്നെ ഡബ്ലിയു എച്ച് ഒ അനുശാസിക്കുന്നത് ഒരു ദിവസം ഒരു വ്യക്തിക്ക് രണ്ട് ഗ്രാമിൽ താഴെ മാത്രമേ ഉപ്പിന്റെ അളവ് പാടുള്ളൂ എന്നാണ്. അതുപോലെതന്നെ നിർബന്ധമായും അഞ്ച് ടീസ്പൂണിൽ താഴെ മാത്രമാണ് ഒരു ദിവസം ഒരു വ്യക്തിയ്ക്ക് പരമാവധി ഉപയോഗിക്കാവുന്ന പഞ്ചസാരയുടെ അളവ്. സമാനമായ രീതിയിൽ തന്നെ എണ്ണയുടെ അളവും നിയന്ത്രിതമാണ്. ഏകദേശം 5 മുതൽ 6 ടീസ്പൂൺ മാത്രമാണ് ഒരു വ്യക്തി ഒരു ദിവസം ഉപയോഗിക്കേണ്ട എണ്ണയുടെ അളവ്. മാനസികാരോഗ്യവും പ്രധാനം ഡയറ്റ് ഒരു വ്യക്തിയുടെ ശരീര ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. പോസിറ്റീവായ രീതിയിലും നെഗറ്റീവ് ആയ രീതിയിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കാം. പോഷക കുറവ് കൊണ്ടുണ്ടാകുന്ന ചില വൈറ്റമിനുകളുടെയും മിനറൽസിന്റെയും അഭാവം ഒരു വ്യക്തിയെ വിഷാദരോഗം, അമിതമായ ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവയിലേക്ക് ഒക്കെ തള്ളി വിടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അതേസമയം തന്നെ കൃത്യമായ രീതിയിലുള്ള ഡയറ്റുകളും വ്യായാമങ്ങളും ആണ് പിന്തുടരുന്നതെങ്കിൽ അത് ശരീരത്തിൽ ഹാപ്പി ഹോർമോണുകളുടെ കൂടുതൽ ഉൽപാദനത്തിന് കാരണമാകും. അത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും വ്യക്തികളെ സഹായിക്കാം. അതിനാൽ ഓർക്കേണ്ടത് ഡയറ്റുകളെ പൂർണ്ണമായി തള്ളിക്കളയുകയോ അന്ധമായി വിശ്വസിക്കുകയോ അല്ല ചെയ്യേണ്ടത്. മറിച്ച് ശാസ്ത്രീയമായ രീതിയിൽ ആരോഗ്യവിദഗ്ധരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളോടെ പിന്തുടരുകയാണ് വേണ്ടത്. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങൾ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:25 pm

പൂട്ടിയിട്ട ഫ്ലാറ്റിൽ 88 കിലോ സ്വർണ ബിസ്കറ്റുകൾ, 19 കിലോ ആഭരണങ്ങൾ, ആഡംബര വാച്ചുകൾ; മൂല്യം 100 കോടി!

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ഫ്ലാറ്റിൽ നിന്ന് 100 കോടിയോളം രൂപ വിലവരുന്ന സ്വർണക്കട്ടികളും ആഭരണങ്ങളും ആഡംബര വാച്ചുകളും പിടികൂടി. 88 കിലോഗ്രാം സ്വർണക്കട്ടികളും 19.66 കിലോഗ്രാം സ്വർണാഭരണങ്ങളും 11 ആഡംബര വാച്ചുകളും 1.37 കോടി രൂപയുമാണ് പിടികൂടിയത്. ഭീകര വിരുദ്ധ സ്ക്വാഡും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസും (ഡിആർഐ) സംയുക്തമായാണ് ഓപ്പറേഷേൻ നടത്തിയതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. അപ്പാർട്ട്മെന്‍റ് വാടകയ്‌ക്കെടുത്തത് മേഘ് ഷാ എന്നയാളാണ്. മേഘ് ഷായും പിതാവ് മഹേന്ദ്ര ഷായും ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. ദുബൈയിൽ വ്യവസായങ്ങളുള്ള സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനാണ് മഹേന്ദ്ര ഷാ. ഇരുവരുമായും ബന്ധപ്പെട്ട വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ ഷെൽ കമ്പനികൾ വഴി നടന്നിരിക്കാമെന്ന് എടിഎസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സ്വർണക്കട്ടികളിൽ മിക്കവയിലും വിദേശ അടയാളങ്ങളുള്ളതിനാൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയ സ്വർണമാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. 57 കിലോഗ്രാമോളം സ്വർണം വിദേശത്ത് നിന്ന് എത്തിച്ചതാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (എടിഎസ്) സുനിൽ ജോഷി പറഞ്ഞു. റെയ്ഡിന് എത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതേ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ നാലാം നിലയിൽ താമസിക്കുന്ന ബന്ധുവിന്‍റെ പക്കലായിരുന്നു താക്കോൽ. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ ചോദ്യം ചെയ്യുകയാണ്. ഗുജറാത്ത് എടിഎസ് കേസ് ഡിആർഐക്ക് കൈമാറി. പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 'ഇയ്യ് ഈ കളറ് ഷർട്ട് എടുക്കണ്ട, അതെന്താ ഞാനെടുത്താല്!' 2 പേർക്കും ഇഷ്ടപ്പെട്ടത് ഒരേ കളർ ഷർട്ട്, കൂട്ടത്തല്ല് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:23 pm

ഷിബിലയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ, ശരീരത്തിൽ 11 ഇടത്ത് വെട്ടേറ്റു, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഷിബിലയെ ഭർത്താവ് യാസർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ് എസ് എൽ സി സർട്ടിഫിക്കറ്റ് കൈമാറിയ യാസർ വൈകീട്ട് വീണ്ടും കത്തിയുമായെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 'വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു': പരാതി നൽകിയതാണെന്ന് ബന്ധു പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു യാസറും ഷിബിലയും. യാസറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദു റഹ്മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയൽവാസികൾക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസർ കൊലചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:20 pm

കുശലം പറഞ്ഞ് സുനിത, ആലിംഗനം ചെയ്ത് ബുച്ച്; എല്ലാവരും പൊളി വൈബ്! ഹൂസ്റ്റണില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍

ഹൂസ്റ്റണ്‍: അവര്‍ക്ക് കാലിടറും എന്ന് കരുതിയവര്‍ക്ക് തെറ്റി, നീണ്ട ബഹിരാകാശ യാത്ര കഴിഞ്ഞ് ഭൂമിയില്‍ മടങ്ങിയെത്തിയ ക്രൂ-9 ദൗത്യ സംഘം സുരക്ഷിതര്‍. ഫ്ലോറിഡയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ കടലില്‍ ലാന്‍ഡ് ചെയ്ത നാല്‍വര്‍ സംഘം ആരോഗ്യ പരിശോധനകള്‍ക്കും പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനുമായി നാസയുടെ ഹൂസ്റ്റണിലുള്ള ജോണ്‍സണ്‍ സ്പേസ് സെന്‍ററിലെത്തി. നിലത്ത് കാലുകള്‍ കുത്തന്‍ പോലും പ്രയാസമായിരിക്കും എന്ന് കരുതിയവര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ സുനിത വില്യംസും ബുച്ച് വില്‍മോറും നിക് ഹേഗും അലക്സാണ്ടർ ഗോ‍ർബുനോവും നടന്നുനീങ്ങുന്ന കാഴ്ചയാണ് ചിത്രങ്ങളില്‍ കാണുന്നത്. 9 മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന്‍റെ യാതൊരു ക്ഷീണവും ആയാസവും സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മുഖത്തോ ശരീരഭാഷയിലോ കാണാനില്ല. ആറ് മാസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടർ ഗോ‍ർബുനോവും സമാനമായി ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഹൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ വന്നിറങ്ങിയത്. ഇവര്‍ക്കൊപ്പം ഫ്ലൈറ്റ് സര്‍ജന്‍മാരെയും ചിത്രങ്ങളില്‍ കാണാം. ആലിംഗനം ചെയ്യുന്ന ബുച്ചും കുശലം പറയുന്ന സുനിതയും ഇരുവരുടെയും മടങ്ങിവരവിനായി ഏറെ ദിവസം കാത്തിരുന്നവര്‍ക്ക് ആശ്വാസ ചിത്രങ്ങളാണ്. എങ്കിലുംജോണ്‍സണ്‍ സ്പേസ് സെന്‍ററില്‍ നാല് പേരെയും വിശദ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും. Home sweet home. NASA’s SpaceX #Crew9 touched down at Johnson Space Center’s Ellington Field in Houston at 11:19 pm CDT, March 18, after their @Space_Station mission and successful splashdown earlier this afternoon. Welcome home, Butch, Suni, Nick, & Aleksandr! pic.twitter.com/fbgWiU9ird — NASA's Johnson Space Center (@NASA_Johnson) March 19, 2025 ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27-നാണ് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തിയത്. മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ്. സുനിത വില്യംസിന് പുറമെ നാസയുടെ തന്നെ ബഹിരാകാശ യാത്രികരായ നിക് ഹേഗ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമായിരുന്നു ഡ്രാഗണ്‍ പേടകത്തില്‍ വന്നിറങ്ങിയത്. സുനിതയും ബുച്ചും 2024 ജൂണ്‍ 5നും, ഹേഗും ഗോര്‍ബുനോവും 2024 സെപ്റ്റംബര്‍ 28നുമായിരുന്നു ഭൂമിയില്‍ നിന്ന് ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. ഇനി ഈ നാല് പേര്‍ക്കും നാസയുടെ 45 ദിവസത്തെ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷന്‍ കാലയളവാണ്. Read more: 'സുനിത വില്യംസ് സാധാരണക്കാരിയല്ല, ലോകം മാറ്റിമറിക്കും'; ബഹിരാകാശ യാത്രികയെ പ്രശംസിച്ച് കുടുംബാംഗം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:10 pm

പ്രധാനമന്ത്രിയെ പുകഴ്‌ത്തിയ ശശി തരൂരിനെ പിന്തുണച്ച് ജോൺ ബ്രിട്ടാസ്; 'അഭിനന്ദിക്കേണ്ടത് ഇടതുപാർട്ടികളെ'

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള ശശി തരൂരിന്റ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് എംപി. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത് എന്ന് ഇടതു പാർട്ടികൾ മുൻപ് പറഞ്ഞിരുന്നു. ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടതു പാർട്ടികളെയാണ്. പാശ്ചാത്യ സമ്മർദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാവാണെന്നും സിപിഎം എംപി പ്രതികരിച്ചു. നിരവധി അന്താരാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന റായ് സെയ്‌ന സംവാദത്തിലാണ് ശശി തരൂർ പ്രധാനമന്ത്രിയുടെ നിലപാടിനെ വീണ്ടും പ്രശംസിച്ചത്. റഷ്യയോടും യുക്രൈനോടും ഒരുപോലെ സംസാരിക്കാനുള്ള ഇടം മോദി ഉണ്ടാക്കിയെന്ന് തരൂർ ചൂണ്ടിക്കാട്ടി. പ്രസ്താവന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ പങ്കുവെച്ചു. തരൂരിന്റെ സത്യസന്ധത പ്രശംസനീയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിദേശീയ നേതാക്കൾ അടക്കം തരൂരിന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പ്രസ്താവന രാഹുൽ ഗാന്ധിക്ക് കനത്ത അടിയെന്ന് അമിത് മാലവ്യ എക്സിൽ കുറിച്ചു. എന്നാൽ തരൂരിന്റെ പ്രസ്താവനയിൽ കെപിസിസി അധ്യക്ഷൻ സുധാകരനടക്കം പ്രതികരണം ഒഴിവാക്കുകയാണെങ്കിലും പാർട്ടിക്ക് അകത്ത് ഇതിൽ അമർഷമുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:10 pm

Kerala Lottery: ഇന്ന് ലക്ഷമല്ല, കോടിയാണ് സമ്മാനം; അറിയാം ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-133 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ഒന്നാം സമ്മാനം [1 കോടി] FA 748920 സമാശ്വാസ സമ്മാനം (8,000) FB 748920 FC 748920 FD 748920 FE 748920 FF 748920 FG 748920 FH 748920 FJ 748920 FK 748920 FL 748920 FM 748920 രണ്ടാം സമ്മാനം (Rs.10,00,000) FM 225090 മൂന്നാം സമ്മാനം (Rs.5,000) 0158 0325 0724 1262 1445 1720 1755 2621 2646 3228 3718 4416 4470 6011 6191 6249 6631 7981 8141 8744 8984 9585 9630 നാലാം സമ്മാനം (Rs.2,000/-) അഞ്ചാം സമ്മാനം (Rs.1,000/-) ആറാം സമ്മാനം (Rs.500/-) ഏഴാം സമ്മാനം (Rs.100/-) Kerala Lottery: ഇന്നത്തെ 75 ലക്ഷം ആർക്ക്, ഭാഗ്യശാലി എവിടെ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 3:09 pm

ആദ്യമത്സരം ആരോടെന്ന് രോഹിത്, സിഎസ്കെയോടെന്ന് ഹാർദ്ദിക്, പല്ലിറുമ്മി കട്ടക്കലിപ്പിൽ ഹിറ്റ്മാൻ-വീഡിയോ

മുംബൈ: ഐപിഎല്ലിന് മുമ്പ് ആരാധകരെ ആവേശത്തിലാഴ്ത്താനും കൈയിലെടുക്കാനുമായി വ്യത്യസ്ത രീതികളാണ് ടീമുകള്‍ പരീക്ഷിക്കാറുള്ളത്. അതില്‍ ഏറ്റവും പ്രധാനം മത്സരത്തിന് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വെല്ലുവിളികളും പരിഹാസങ്ങളുമൊക്കെയാണ്. ആരാധകരും ഇതേറ്റെടുക്കുമ്പോള്‍ മത്സരച്ചൂട് ഉയരും. ഐപിഎല്ലില്‍ ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി അത്തരത്തിലുള്ള ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയിപിക്കുകയാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ്. ഒരു റെസ്റ്റോറന്‍റില്‍ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രോഹിത്തും മുംബൈ നായകന്‍ ഹാര്‍ദ്ദിക്കിനെയുമാണ് വീഡിയോയില്‍ കാണാനാകുക. രോഹിത്തിന്‍റെ കൈയിൽ ഒരു ഗ്ലാസില്‍ മഞ്ഞ നിറത്തിലുള്ള ഡ്രിങ്ക്സുമുണ്ട്. അടുത്തിരിക്കുന്ന ഹാര്‍ദ്ദിക്കിനോട് രോഹിത് ചോദിക്കുന്നത് ആരോടാണ് ആദ്യമത്സരമെന്നതാണ്. ഐപിഎല്‍ എല്‍ ക്ലാസിക്കോ: ചെന്നൈക്കെതിരെ മുംബൈയെ നയിക്കാന്‍ ഹാര്‍ദ്ദിക്കില്ല; പകരം നായകനെ പ്രഖ്യാപിച്ചു എന്നാല്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ ഹാര്‍ദ്ദിക് വെയിറ്ററോട് അങ്ങോട്ട് വരാന്‍ പറയുന്നു. തുടര്‍ന്ന് രോഹിത്തിനോടായി ഞായറാഴ്ച, ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് എന്ന് മറുപടി പറയുന്നു. ഇത് കേള്‍ക്കുന്നതോടെ പല്ലിറുമ്മി, മുഖമെല്ലാം വലിഞ്ഞുമുറുകുന്ന രോഹിത്ത് ദേഷ്യത്തോടെ കൈയിലെ ഗ്ലാസ് ഞെരിച്ചു പൊട്ടിക്കുന്നു. പിന്നാലെ ഒരു ചെറു ചിരിയോടെ നേരത്തെ വിളിച്ച വെയിറ്ററോട് ഹാര്‍ദ്ദിക് അവിടെ ക്ലീന്‍ ചെയ്യാന്‍ പറയുന്നതുമാണ് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയ പ്രോമോ വീഡിയോ. . @hardikpandya7 's playful banter & @ImRo45 's fiery response — and just like that, the biggest rivalry in #IPL is READY TO EXPLODE! At 5️⃣ titles each, #MI has thrown down the challenge to #CSK ! Yellove Army, hope you're ready to 'Whistle Podu' out loud! Yeh IPL hai,… pic.twitter.com/lUFg2SI81D — Star Sports (@StarSportsIndia) March 19, 2025 ഇതിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്തു മറുപടിയാകും നല്‍കുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും തോറ്റ മുംബൈ എട്ട് പോയന്‍റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ ടീം ഉടച്ചുവാര്‍ത്ത് എത്തുന്ന മുംബൈ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനാൽ ഹാര്‍ദ്ദിക്കിന് ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ കളിക്കാനാവില്ല. ഹാര്‍ദ്ദിക്കിന് പകരം സൂര്യകുമാര്‍ യാദവാണ് ചെന്നൈക്കെതിരെ മുംബൈയെ നയിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:55 pm

നാ​ഗ്പൂർ വര്‍ഗീയ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, ന​ഗരം സുരക്ഷാ വലയത്തിൽ

നാഗ്പൂർ: തിങ്കളാഴ്ച നാ​ഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇയാളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാ​ഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ന​ഗരത്തിൽ സംഘർഷമുണ്ടായത്. ഔറം​ഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെയാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 ആന്റി-ലയറ്റ് കമാൻഡോകൾക്കും രണ്ട് ഐ‌പി‌എസ് ഉദ്യോഗസ്ഥർക്കും രണ്ട് ഫയർമാൻമാർക്കും പരിക്കേറ്റു. ജനക്കൂട്ടം രണ്ട് ജെസിബി മെഷീനുകളും 40 വാഹനങ്ങളും കത്തിച്ചു. പൊലീസ് വാനുകളും നശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായതിനാൽ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. അക്രമം പടർന്നതോടെ സെക്ഷൻ 163 പ്രകാരം നിരവധി പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മഹൽ, ചിറ്റ്നിസ് പാർക്ക് ചൗക്ക്, ഭൽദാർപുര എന്നിവയുൾപ്പെടെ മധ്യ നാഗ്പൂരിലുടനീളം 1,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഫവ്വാര ചൗക്ക്, ഗാന്ധി പുത്ല ചൗക്ക്, ബദ്കാസ് ചൗക്ക് തുടങ്ങിയ പ്രധാന റോഡുകൾ അടച്ചുപൂട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കികളും കണ്ണീർവാതക യൂണിറ്റുകളും ഉൾപ്പെടെയുള്ള കലാപ നിയന്ത്രണ വാഹനങ്ങൾ ഉപയോഗിച്ചു. നാഗ്പൂർ അക്രമക്കേസിലെ അറസ്റ്റിലായ 19 പ്രതികളെ മാർച്ച് 21 വരെ ജെഎംഎഫ്‌സി കോടതി ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹൽ കലാപക്കേസിലെ 51 പ്രതികളിൽ 27 പേരെ ഒരു ദിവസം മുമ്പ് പൊലീസ് ഹാജരാക്കിയിരുന്നു. കോലം കത്തിച്ച സംഭവത്തിൽ വ്യാപകമായ തീപിടുത്തമുണ്ടായതിനെത്തുടർന്ന് വിഎച്ച്പി, ബജ്രംഗ്ദൾ അംഗങ്ങൾ ഉൾപ്പെടെ ആറ് എഫ്‌ഐആറുകളിലായി 1,200 ൽ അധികം പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരു വനിതാ പൊലീ ഉദ്യോഗസ്ഥയെ ലൈം​ഗികമായി ആക്രമിക്കാനും ശ്രമമുണ്ടായി. ഇവരുടെ യൂണിഫോം വലിച്ചുകീറാൻ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കലാപ നിയന്ത്രണ പൊലീസ് (ആർ‌സി‌പി) ഉദ്യോഗസ്ഥയോട് പ്രതി മോശമായി പെരുമാറിയത്. അവരുടെ യൂണിഫോമിലും ശരീരത്തിലും സ്പർശിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. ഏറ്റുമുട്ടലിനിടെ കലാപകാരികൾ പോലീസിന് നേരെ പെട്രോൾ ബോംബുകളും കല്ലുകളും എറിഞ്ഞതായും എഫ്ഐആറിൽ പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:54 pm

വീടിനുള്ളിൽ കള്ളിമുൾ ചെടി വളർത്തുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ് 

ആയിരക്കണക്കിന് ഇനങ്ങളിലാണ് കള്ളിമുൾ ചെടികളുള്ളത്. ഇതിൽ പ്രധാനമായും വരുന്നത് രണ്ട് തരം ചെടികളാണ്. ഒന്ന് മരുഭൂമിയിൽ വളരുന്നതും മറ്റൊന്ന് വനത്തിൽ വളരുന്നതും. രണ്ടും വളരെ കുറച്ച് പരിപാലനത്തോടെ വീട്ടിൽ ഇൻഡോർ പ്ലാന്റായി വളർത്താൻ കഴിയുന്നവയാണ്. മറ്റ് ചെടികളെ പോലെയല്ല ഇവ. ഭംഗിയിലും ആകൃതിയിലും വ്യത്യസ്തമാണ് കള്ളിമുൾ ചെടികൾ. ഇത് വീടിനുള്ളിൽ എവിടെയും എളുപ്പത്തിൽ വളർത്താൻ സാധിക്കും. കള്ളിമുൾ ചെടിയുടെ പരിപാലനം എങ്ങനെയാണെന്ന് അറിഞ്ഞാലോ. 1. വീടിനുള്ളിൽ കൂടുതൽ പ്രകാശം ലഭിക്കുന്ന സ്ഥലത്ത് ആയിരിക്കണം കള്ളിമുൾച്ചെടി വളർത്തേണ്ടത്. 2. അയഞ്ഞതും നല്ല നീർവാഴ്ചയുമുള്ള മണ്ണിൽ വേണം ചെടി നടേണ്ടത്. അല്ലെങ്കിൽ കള്ളിമുൾ ചെടി വളർത്താൻ വേണ്ടിയുള്ള പ്രത്യേക മിശ്രിതത്തിൽ നടാവുന്നതാണ്. 3. മണ്ണിൽ ഈർപ്പമില്ലെന്ന് കണ്ടാൽ മാത്രം വെള്ളം ഒഴിച്ചുകൊടുക്കാം. വെള്ളം അമിതമായാൽ ചെടി മുങ്ങി പോകാൻ കാരണമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. 4. ശൈത്യകാലത്ത് വെള്ളം ഒഴിച്ചുകൊടുക്കുന്നതും വളമിടുന്നതും ഒഴിവാക്കണം. 5. കുറഞ്ഞത് 6 മണിക്കൂർ എങ്കിലും കള്ളിമുൾ ചെടികൾക്ക് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. എന്നാൽ നേരിട്ട് സൂര്യപ്രകാശമടിക്കുന്നത് ഒഴിവാക്കാം. ഇത് ചെടി കരിഞ്ഞു പോകാൻ കാരണമാകും. 6. നല്ല നീർവാഴ്ചയുള്ള മണ്ണിലാണ് കള്ളിമുൾ ചെടി നടേണ്ടത്. മണൽ, കല്ലുകൾ അല്ലെങ്കിൽ പെർലൈറ്റ് ഉപയോഗിച്ചും മിശ്രിതം തയ്യാറാക്കാം. 7. വേനൽ, വസന്ത കാലങ്ങളിലാണ് കള്ളിമുൾ ചെടി വളരുന്നതും പൂക്കൾ വരുന്നതും. പത്ത് ദിവസത്തിലൊരിക്കൽ വെള്ളം ഒഴിച്ച് കൊടുക്കാം. ശൈത്യകാലം ആകുമ്പോൾ 4 ആഴ്ച കൂടുമ്പോൾ ഒരിക്കൽ വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും. 8. ചൂടുകാലത്ത് 70 മുതൽ 80 ഡിഗ്രി ഫാരൻഹീറ്റ്‌ വരെയുള്ള താപനിലയാണ് കള്ളിമുൾച്ചെടികൾക്ക് വളരാൻ കൂടുതൽ അനുയോജ്യമായത്. ഇനി തണുപ്പൻ കാലാവസ്ഥയിലാണെങ്കിൽ 55 ഡിഗ്രി ഫാരൻഹീറ്റ്‌ വരെയുള്ള താപനിലയിലെ ഇവയ്ക്ക് വളരാൻ സാധിക്കു. കിടപ്പുമുറിയിൽ പ്രകാശം കുറവാണോ? പ്രകൃതിദത്ത വെളിച്ചം ലഭിക്കാൻ സിംപിളായി ഇന്റീരിയർ നൽകാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:52 pm

യാത്രാമദ്ധ്യേ സാങ്കേതിക തകരാർ കണ്ടെത്തി; 141 പേരുമായി പറക്കുകയായിരുന്ന ഡെൽറ്റ എയർ വിമാനത്തിന് എമർജൻസി ലാന്റിങ്

ന്യൂയോർക്ക്: ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലന്റിൽ അടിയന്തിരമായി നിലത്തിറക്കി. യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിലെ ഫ്ലൈറ്റ് ഡെക്ക് വിൻഡോ ഹീറ്റിങ് സംവിധാനത്തിന് തകരാർ സംഭവിച്ചതായി പൈലറ്റുമാരുടെ ശ്രദ്ധയിപ്പെട്ടത്. തുടർന്ന് വിമാനം വഴിതിരിച്ചു വിടുകയും ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം 4.24ന് പറന്നുയർന്ന ഡിഎഎൽ 4 വിമാനം 9.23നാണ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ലാന്റ് ചെയ്യേണ്ടിയിരുന്നത്. ബോയിങ് 767-400 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 129 യാത്രക്കാരും മൂന്ന് പൈലറ്റുമാരും ഒൻപത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സാങ്കേതിക പ്രശ്നം കാരണം ഏറ്റവും അടുത്തുള്ള സുരക്ഷിതമായ എയർപോർട്ട് എന്ന നിലയിൽ വിമാനം അയർലന്റിലെ ഷാനൻ വിമാനത്താവളത്തിൽ ഇറക്കി. സുരക്ഷിതമായ ലാന്റിങിന് ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി ടെർമിനൽ കെട്ടിടത്തിനുള്ളിലേക്ക് മാറ്റി. ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഡെൽറ്റ എയർലൈൻ, സുരക്ഷയേക്കാൾ വലുത് മറ്റൊന്നുമില്ലെന്നും ഓർമിപ്പിച്ചു. യാത്രക്കാർക്ക് വേണ്ട മറ്റ് സഹായങ്ങൾ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:49 pm

വിട്ടുവീഴ്ചയില്ല, ഓരോ ട്രക്കിനും 10,000 റിയാൽ പിഴ, സൗദിയിൽ നിയമം ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ കണ്ടുകെട്ടി

റിയാദ്: സൗദിയിൽ ചരക്ക് ​ഗതാ​ഗത ചട്ടങ്ങൾ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകൾ പിടിച്ചെടുത്തു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ട്രക്കുകൾ കണ്ടുകെട്ടിയത്. സാധുവായ ലൈസൻസ് ഇല്ലാതെയാണ് ഈ ട്രക്കുകൾ രാജ്യത്തെ ന​ഗരങ്ങൾക്കുള്ളിൽ ചരക്ക് ​ഗതാ​ഗതം നടത്തിയതെന്ന് അധികൃതർ കണ്ടെത്തി. ഓരോ ട്രക്കുകൾക്കും 10000 റിയാൽ വീതം പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അധികൃതർ അറിയിച്ചു. ചരക്ക് ​ഗതാ​ഗത നിയമലംഘനം നടത്തുന്ന ട്രക്കുകൾക്ക് ആദ്യ ലംഘനത്തിൽ 10,000 റിയാൽ വരെ പിഴ ചുമത്തുന്നതായിരിക്കും. കൂടാതെ, 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ലംഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ 20,000 റിയാൽ വരെ പിഴയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിന്നീടുള്ള നിയമലംഘനങ്ങളിൽ പിഴ ഇരട്ടിയാക്കപ്പെടും. ഇത്തരത്തിലുള്ള ​ഗതാ​ഗത നിയമ ലംഘനങ്ങൾക്ക് പരമാവധി 1,60,000 റിയാൽ വരെ പിഴ ലഭിക്കുകയും 60 ദിവസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയുമാണ് ചെയ്യുന്നത്. read more: അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു സൗദി അറേബ്യയിലുടനീളം ​ഗതാ​ഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ചരക്ക് ​ഗതാ​ഗത മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കുക, എല്ലാ ചരക്ക് ​ഗതാ​ഗത വാഹനങ്ങൾക്കും തുല്ല്യ അവസരം ഉറപ്പുവരുത്തുക തുടങ്ങിയവയും പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:49 pm

റാ​ഗിയും ഉലുവയും കൊണ്ടൊരു ഹെൽത്തി റെസിപ്പി

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. വേണ്ട ചേരുവകൾ റാഗി അര കപ്പ് ഉലുവ 3 ടേബിൾ സ്പൂൺ നെയ്യ് 1 ടീസ്പൂൺ നാളികേര പാൽ 1 കപ്പ് ശർക്കര പാനി 1 കപ്പ് വെള്ളം ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഉലുവ നന്നായി കഴുകിയ ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് 8 മണിക്കൂർ കുതർത്തി എടുക്കണം. റാഗി നന്നായി കഴുകിയ ശേഷം അര മണിക്കൂർ വെള്ളത്തിലിട്ടു കുതർത്തി എടുക്കണം .അര മുറി നാളികേരം ചിരകിയതിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞ് നാളികേര പാല് എടുത്തു വക്കുക .ശേഷം ഒരു കുക്കറിൽ ഉലുവയും ഉലുവ കുതിർത്ത വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്ന വരെ വേവിക്കുക .ശേഷം കുക്കറിലെ മുഴുവൻ പ്രഷറും പോകുന്ന വരെ മാറ്റിവെക്കുക .ഇനി റാഗി കുതിർത്ത വെള്ളം കളഞ്ഞു എടുക്കുക .ഒരു മിക്സി ജാറിലേക്കു കുതിർത്ത റാഗിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത റാഗി അരിച്ചെടുക്കുക .ശേഷം റാഗി വീണ്ടും വെള്ളം ചേർത്ത് ഒന്ന് കൂടി അടിച്ചു അരിച്ചെടുക്കുക .ഇനി ഒരു പാനിലേക്കു റാഗി അരിച്ചെടുത്തത് ഒഴിച്ച് വേവിക്കാൻ വെക്കാം .റാഗി വെന്തു വെള്ളം വറ്റുമ്പോൾ വേവിച്ചെടുത്ത ഉലുവ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക .റാഗിയും ഉലുവയും നന്നായി യോജിച്ചു വന്നാൽ കുറച്ചു ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിക്കുക(നേരിയ മധുരം മതി )ശേഷം ഇതിലേക്ക് നാളികേര പാല് കൂടി ചേർത്ത് മിക്സ് ചെയ്യുക .ശേഷം ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:44 pm

'ഡെഡ് മണി'! പണം നഷ്ടമായവർ നെട്ടോട്ടമോടുന്നു; സംസ്ഥാനത്ത് പുതിയൊരു തട്ടിപ്പ് കൂടി വെളിച്ചത്തേക്ക്; കേസെടുത്തു

തൃശ്ശൂർ: പാതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് നിരവധി പേരെ പറഞ്ഞ് പറ്റിച്ച് പണം തട്ടിയ മറ്റൊരു കേസ് കൂടി. 'ഡെഡ് മണി' തട്ടിപ്പിൽ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ. മാടായിക്കോണം സ്വദേശി മനോജിൻ്റെ പരാതിയിലാണ് കേസ്. അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് നിരവധി പേർ തട്ടിപ്പ് സംഘത്തിന് പണം നൽകിയെന്നാണ് വിവരം. ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങിയെന്ന് പൊലീസ് പറയുന്നു. പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനന് മാത്രം 45 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ദീർഘകാലമായി തുടരുന്ന നിക്ഷേപ തട്ടിപ്പെന്ന് പ്രവാസി ഏഷ്യാനെറ്റ് ന്യൂഷനോട് പ്രതികരിച്ചു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:43 pm

തേനീച്ചകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം! ഇന്നും തിരുവനന്തപുരം കളക്ടറേറ്റിലെത്തിയവർക്ക് കുത്തേറ്റു, കൂടുകൾ നീക്കും

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിൽ ഇന്നും തേനീച്ച ആക്രമണം. കളക്ട്രേറ്റിലെത്തിയ പൊതുജനത്തെയും ജീവനക്കാരെയും തേനീച്ചകൾ കുത്തി. കളക്ടറേറ്റ് കെട്ടിടത്തിലെ കൂറ്റൻ തേനീച്ച കൂടുകൾ മാറ്റാൻ ജില്ലാ ഭരണകൂടം വിദഗ്ധ സഹായം തേടി. പെസ്റ്റ് കണ്‍ട്രോളറുടെ സഹായത്തോടെ പ്രാദേശിക വിദഗ്ധരെ വിളിച്ചായിരിക്കും കൂടുകള്‍ നീക്കുക. ഇന്ന് വൈകിട്ട് ജീവനക്കാര്‍ മടങ്ങിയശേഷമായിരിക്കും നടപടികള്‍. ഇന്നലെത്തെ ആക്രമണത്തിന് പിന്നാലെ ഇന്നും കളക്ടറേറ്റിലെ തേനീച്ച കൂടുകള്‍ ഇളകി. എല്ലാം ശാന്തമായെന്ന് കരുതി കളക്ട്രേറ്റിൽ എത്തിയവരിൽ പലർക്കും ഇന്ന് തേനീച്ചയുടെ കുത്തേറ്റു. ഇതിനിടെയാണ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയത്. കളക്ടറേറ്റ് പരിസരത്തെ മൂന്ന് കൂറ്റൻ തേനീച്ച കൂടുകളും നീക്കാൻ അടിയന്തര നടപടിയെടുക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി പ്രാദേശിക കീട നിയന്ത്ര വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ വിഭാഗവുമായി ആലോചിച്ചാണ് നടപടികൾ. ഇന്നലത്തെ ആക്രമണത്തിൽ പരിക്കേറ്റ ഏഴുപേര് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പേരൂർക്കട ആശുപത്രിയിലും കുത്തേറ്റവർ കിടത്തി ചികിത്സയിലുണ്ട്. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ സബ് കളക്ടര്‍ ഒ.വി. ആൽഫ്രഡിനും തേനീച്ചയുടെ കുത്തേറ്റിരുന്നു. 'അറസ്റ്റിലാകുമ്പോൾ ആരോഗ്യപ്രശ്നം ഉന്നതർക്ക് മാത്രം'; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിമർശനവുമായി ഹൈക്കോടതി കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന; സബ് കളക്ടർ ഒവി ആൽഫ്രഡിനും തേനീച്ചയുടെ കുത്തേറ്റു, പരിക്ക്

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:38 pm

ടേക്ക് ഓഫിന് പിന്നാലെ ആടിയുലഞ്ഞ് വിമാനത്തിലെ സീറ്റുകൾ; ക്ഷമാപണം നടത്തി എയർലൈന്‍, വീഡിയോ

ദി ല്ലിയില്‍ നിന്നും ലക്നോയിലേക്ക് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിലെ യാത്രക്കാര്‍‌ ഭയന്നു. ചെറിയ തോതില്‍ അറ്റാക്ക് വന്നോയെന്ന് പോലും ചിലര്‍ സംശയിച്ചു. വിമാനം പറന്ന് പൊങ്ങിയതിന് പിന്നാലെ സീറ്റുകൾ മുന്നോട്ടും പിന്നോട്ടും ആടിയുലഞ്ഞതാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. ഒരു സീറ്റ് പോലും നേരെ ചൊവ്വ ഇല്ലാത്ത വിമാനങ്ങളെ കുറിച്ച് കാഴ്ചക്കാര്‍ പരാതിയുമായി പിന്നാലെ എത്തി. ഇതോടെ സംഭവിച്ച കാര്യങ്ങളില്‍ ക്ഷമാപണവുമായി ഇന്‍ഡിഗോ എയര്‍ ലൈനും രംഗത്തെത്തി. 'ആദ്യമായി അത് സംഭവിച്ചപ്പോൾ, ഭയാനകമായ ഒരു വികാരമായിരുന്നു. ഇതുപോലൊന്ന് ഒരിക്കലും അനുഭവിച്ചിട്ടില്ല. സീറ്റുകൾ അക്ഷരാർത്ഥത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുകയായിരുന്നു.' വീഡിയോ പങ്കുവച്ച് കൊണ്ട് ദക്ഷ് സേതി എഴുതി. സീറ്റുകൾ മുന്നോട്ടും പിന്നോട്ടും അക്ഷരാര്‍ത്ഥത്തില്‍ ഇളകുകയായിരുന്നു. വിമാനത്തിലെ ക്രൂ അംഗം തങ്ങളുടെ സീറ്റ് പിന്നിലെ സീറ്റിലേക്ക് മാറ്റിത്തന്നു. പിന്നീടാണ് അത് എന്ത് മാത്രം വലിയ പ്രശ്നമാണെന്ന് മനസിലായത്. അവര്‍ മെന്‍ഡനന്‍സ് ടീമുമായി ബന്ധപ്പെടുകയും ലാന്‍റിംഗിന് ശേഷം പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു ഗുരുതരമായ ഇടപെടലായി തോന്നില്ലായിരിക്കാം. പക്ഷേ, ആരോഗ്യ പ്രശ്നമുള്ള ഒരു വൃദ്ധനുള്ള വിമാനത്തിൽ അത്തരമൊരു സീറ്റിൽ ഇരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സേതു തന്‍റെ കുറിപ്പില്‍ പറഞ്ഞു. Read More: 'അവിടെ നിൽകൂ, ഇവിടെ ജീവിതം ദുരിതം'; കാനഡയിലേക്ക് വരാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് യുവാവ്; കുറിപ്പ് വൈറൽ View this post on Instagram A post shared by Daksh Sethi (@thewolfofjobstreet) Watch Video: ചൈനീസ് നിയന്ത്രണത്തിലുള്ള വ്യാജ കോൾ സെന്‍റര്‍ കൊള്ളയടിച്ച് നൂറുകണക്കിന് പാകിസ്ഥാനികൾ; വീഡിയോ വൈറൽ വീഡിയോയില്‍, ടേക്ഓഫിന് ശേഷം പറന്നുയർന്ന വിമാനത്തില്‍ മൂന്ന് പേര്‍ ഇരുന്ന ഒരു കൂട്ടം സീറ്റുകൾ പിന്നിലേക്ക് ആയുന്നത് കാണാം. യാത്രക്കാര്‍ എഴുന്നേറ്റതിന് ശേഷം സീറ്റ് പിന്നിലേക്ക് വലിക്കുമ്പോൾ അതിന്‍റെ മുന്നിലെ സ്ക്രീകൾ ഘടിപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാകും. അതായത് സീറ്റിന്‍റെ പിന്നിലെ സ്ക്രൂകളുടെ ബലത്തിലാണ് സീറ്റ് നില്‍ക്കുന്നതെന്ന് വ്യക്തം. വീഡിയോ വൈറലായതിന് പിന്നാലെ വിമാന മെന്‍ർനന്‍സ് ടീമുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഉന്നയിച്ചത്. പ്രശ്നം ഞങ്ങളെ അറിയിച്ചതിന് നന്ദിയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ മറുപടി നല്‍കി. സീറ്റുകൾക്ക് ലോക്കിംഗ് സംവിധാനം ഉണ്ടെന്നും അതിനാൽ ഇതൊരു അസാധാരണ സംവിധാനമാണെന്നും എയര്‍ലൈന്‍ മറുപടിക്കുറിപ്പില്‍ പറഞ്ഞു. ഒപ്പം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു. Read More: 'ദിവസം ഒരെണ്ണത്തിനെ വച്ചെങ്കിലും കാണും'; സ്ഥിരമായി അന്യഗ്രഹ വാഹനങ്ങൾ കാണുന്ന സ്ഥലം, വീഡിയോ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:38 pm

ആശാ വർക്കർമാരുമായി വീണ്ടും ചർച്ച, ആരോഗ്യ വകുപ്പ് മന്ത്രിയുമായി 3.30 ന് ചർച്ച നടത്തും  

തിരുവനന്തപുരം : വേതന വർധനവ് അടക്കം ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം 3.30 ന് നിയമസഭാ ഓഫീസിൽ വെച്ചാകും ചർച്ച. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല. സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്തി ല്ല. സർക്കാർ ഖജനാവിൽ പണമില്ലെന്നും അതിനാൽ സർക്കാറിന് സമയം നൽക ണമെന്നുമാണ്ച ർച്ചയിൽ പ്രധാനമായും സർക്കാർ പ്രതിനിധികൾ പറഞ്ഞത്. സമരത്തിൽ നിന്ന് ആശമാർ ​പിൻമാറണമെന്നായിരുന്നു ചർച്ചക്കെത്തിയഎൻ.എച്ച്. എം ഡയറക്ടറുടെപ്ര ധാന ആവശ്യം. ചർച്ചക്ക് വിളിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്ന ആ ശമാർ ചർച്ച പരാജയമായതോടെ കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്.നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ വർക്കർമാർ വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക പ്രയാസം എന്നത് അവിശ്വസനീയമല്ലെന്ന നിലപാടിലാണ് ആശാ വർക്കർമാർ. ഓണറേറിയം മാനദണ്ഡങ്ങൾ പിൻവലിച്ചിറക്കിയ ഉത്തരവിൽ അ പാകതകൾ ഉണ്ടെന്ന് ആശമാർ; മഴയിൽ കുതിർന്ന് സമരവേദി ആശ വർക്കർമാരുടെ ഓണറേറിയത്തിന്റെമാനദണ്ഡങ്ങൾ പിൻവലിച്ച് സർക്കാർ ഇറക്കിയഉത്തരവിൽ അപാകതകളുണ്ടെന്നും, ഈ ഉത്തരവ് പിൻവലിക്കണെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.ഫിക്സഡ് ഇൻസെൻ്റീവിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു.ഇൻസെന്റീവ് കുറഞ്ഞാൽ ഓണറേറിയംപകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ്അസോസിയേഷന്റെ ആവശ്യം.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:36 pm

ഒറ്റയ്ക്ക് വഴിവെട്ടി വന്നതാ! ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് നാസയിൽ എത്തിയതിങ്ങനെ

ഫ്ലോറിഡ: 286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഒരു യാത്രയിൽ ഏറ്റവും കൂടുതൽ സമയം ഐഎസ്എസില്‍ ചെലവഴിച്ച മൂന്നാമത്തെ വനിത, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം നടത്തിയ വനിത എന്നിങ്ങനെ നിരവധി നേട്ടങ്ങളുമായാണ് സുനിത വില്യംസിന്‍റെ മടക്കം. ഈ ചരിത്രപരമായ തിരിച്ചുവരവോടെ സുനിത വില്യംസ് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുന്നു. നാസയിലെ സുനിതയുടെ ബഹിരാകാശ യാത്ര എങ്ങനെയാണ് ആരംഭിച്ചത്? ഇതാ അറിയേണ്ടതെല്ലാം. സുനിതയുടെ യാത്ര: പഠനത്തിൽ നിന്ന് ബഹിരാകാശത്തേക്ക് 1965-ൽ അമേരിക്കയിലെ ഒഹായോയിലാണ് സുനിത വില്യംസ് ജനിക്കുന്നത്. പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ്. സുനതിയുടെ അമ്മ ബോണി പാണ്ഡ്യ അമേരിക്കയിലാണ് വളർന്നത്. 1983-ൽ മസാച്യുസെറ്റ്സിലെ നീധാം ഹൈസ്കൂളിൽ നിന്ന് സുനിത സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1987-ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ഇതിനുശേഷം, 1995-ൽ ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം നേടി. നാവികസേനയിലെ തിളക്കമാർന്ന കരിയർ സുനിത വില്യംസിന്‍റെ കരിയർ ആരംഭിച്ചത് യുഎസ് നേവിയിലാണ്. 1987-ൽ അവർ നാവികസേനയിൽ ചേർന്നു, ഹെലികോപ്റ്റർ പൈലറ്റാകാൻ പരിശീലനം നേടി. അവർ ഗൾഫ് യുദ്ധത്തിൽ (പേർഷ്യൻ ഗൾഫ് യുദ്ധം) സേവനമനുഷ്ഠിച്ചു. മിയാമിയിലെ ചുഴലിക്കാറ്റ് ആൻഡ്രൂ ദുരിതാശ്വാസ ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചു. സുനിതയുടെ പൈലറ്റ് കഴിവുകളും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള കഴിവും നാസയുടെ ശ്രദ്ധ ആകർഷിച്ചു. തുടർന്ന് 1998 ജൂണിൽ നാസ സുനിതയെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് നാസ സുനിത വില്യംസിനെ തിരഞ്ഞെടുത്തത്? നാസയിൽ ഒരു ബഹിരാകാശ സഞ്ചാരിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. സുനിതയെ തിരഞ്ഞെടുത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, നാവികസേനയിൽ പൈലറ്റായിരിക്കെ സുനിത നിരവധി പ്രധാനപ്പെട്ട ദൗത്യങ്ങൾ പൂർത്തിയാക്കിയിരുന്നു. ബിരുദാനന്തര ബിരുദവും സാങ്കേതിക കഴിവുകളും സുനിതയെ നാസയിലേക്ക് ഒരു തികഞ്ഞ യോഗ്യതയുള്ള ആളാക്കി. നാവിക, ദുരിതാശ്വാസ ദൗത്യങ്ങളിലെ അവരുടെ ടീം സ്പിരിറ്റ്, ഐഎസ്എസ് പോലുള്ള ദൗത്യങ്ങൾക്ക് അവർ യോഗ്യരാണെന്നും തെളിയിച്ചിരുന്നു. Read more: 9 മാസം 8 ദിവസമായി ആസ്വദിച്ച സുനിത വില്യംസ്, ബുച്ച്; 2024 ജൂണ്‍ 5 മുതല്‍ 2025 മാര്‍ച്ച് 19 വരെ സംഭവിച്ചതെല്ലാം ബഹിരാകാശ ദൗത്യങ്ങൾക്ക് അപാരമായ ശാരീരികവും മാനസികവുമായ കരുത്ത് ആവശ്യമാണ്. അതിൽ അവർ മികച്ചതായിരുന്നു. നാസയിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം, സുനിത റോബോട്ടിക്സ് ബ്രാഞ്ചിൽ ജോലി ചെയ്യുകയും ഐഎസ്എസ് റോബോട്ടിക് ആം, സ്പെഷ്യൽ പർപ്പസ് ഡെക്സ്റ്ററസ് മാനിപ്പുലേറ്റർ എന്നിവയിൽ ഗവേഷണം നടത്തുകയും ചെയ്തു. നാസയുടെ NEEMO2 ദൗത്യത്തിൽ അവർ പങ്കെടുത്തു, അതിൽ അവർ ഒമ്പത് ദിവസം വെള്ളത്തിനടിയിലുള്ള അക്വേറിയസ് ആവാസവ്യവസ്ഥയിൽ താമസിക്കുകയും ശാസ്ത്രീയ ഗവേഷണം നടത്തുകയും ചെയ്തു. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവൾക്ക് കഴിയുമെന്ന് ഇത് തെളിയിച്ചു. ബഹിരാകാശത്ത് അത്ഭുതകരമായ റെക്കോർഡ് സുനിത വില്യംസ് ഇതുവരെ 9 തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്, ആകെ 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശത്ത് നടന്നതിന്‍റെ റെക്കോർഡ് അവർ സൃഷ്ടിച്ചു. ഐഎസ്എസിൽ 286 ദിവസം ചെലവഴിച്ചതോടെ ഒറ്റ ദൗത്യത്തിൽ ഏറ്റവും കൂടുതൽ സമയം നിലയത്തില്‍ കഴിഞ്ഞ മൂന്നാമത്തെ വനിതയെന്ന നേട്ടത്തില്‍ സുനിത വില്യംസ് ഇടംപിടിച്ചു. ക്രിസ്റ്റീന കോച്ചും (328 ദിവസം) പെഗ്ഗി വിറ്റ്സണും (289 ദിവസം) മാത്രമാണ് സുനിതയേക്കാള്‍ കൂടുതൽ കാലം അവിടെ ജീവിച്ചിട്ടുള്ളത്. അതേസമയം മൊത്തത്തിൽ ഏറ്റവും കൂടുതൽ കാലം താമസിച്ചതിന്‍റെ റെക്കോർഡ് പെഗ്ഗി വിറ്റ്‌സണിന്‍റെ പേരിലാണ് (675 ദിവസം). Read more: 62 മണിക്കൂറും ആറ് മിനിറ്റും; സുനിത വില്യംസ് ബഹിരാകാശ രാജ്ഞിയായ ആ സുവര്‍ണ നിമിഷം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:35 pm

ഷാരൂഖ് നാലാമൻ, ഒന്നും രണ്ടും ആ തെന്നിന്ത്യൻ നായകൻമാര്‍, ഞെട്ടിത്തരിച്ച് ബോളിവുഡ്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്. പ്രഭാസാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്താകട്ടെ വിജയ്‍യും ആണ്. അനലിസ്റ്റുകളായി ഓര്‍മാക്സ് മീഡിയ ആണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ബോളിവുഡിനെ നിഷ്‍പ്രഭമാക്കിയാണ് തെന്നിന്ത്യൻ നായക താരങ്ങളുടെ മുന്നേറ്റം. അടുത്തിടെ റിലീസുകളില്ലെങ്കിലും വരാനിരിക്കുന്ന നിരവധി സിനിമകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിന് സാധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രഭാസിനെ ഇന്ത്യൻ നായക താരങ്ങളില്‍ ഒന്നാമത് എത്തിച്ചതും. വിജയ്‍യാകട്ടെ രാഷ്‍ട്രീയ സംബന്ധമായ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജനനായകൻ എന്ന സിനിമ തമിഴ് താരത്തിന്റേതായി ചിത്രീകരണം പുരോഗമിക്കുകയുമാണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ജൂണോടെ ജനനായകന്റെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് സിനിമാ അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. 2026 ജനുവരിയിലായിരിക്കും വിജയ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് എന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് പുതിയ അപ്‍ഡേറ്റും അടുത്തിടെ താരത്തെയും ജനനായകനെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സഹായിച്ചിരുന്നു. മൂന്നാമത്തെ സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്ത് മാത്രമാണ് ഒരു ബോളിവുഡ് നായകനുള്ളത്. ഷാരൂഖ് ഖാനാണ് നാലാം സ്ഥാനത്ത്. നേരത്തെ ഒന്നാമതുണ്ടായിരുന്നു നായകനാണ് ഷാരൂഖ്. തൊട്ടുപിന്നില്‍ ഇടംനേടിയിരിക്കുന്നത് രാം ചരണാണ്. ആറാമത്തെ സ്ഥാനത്ത് രമേഷ് ബാബുവാണ്. ഏഴാമത് അജിത് കുമാറും ഉണ്ട്. തൊട്ടുപിന്നില്‍ ജൂനിയര്‍ എൻടിആര്‍ എത്തിയപ്പോള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ സല്‍മാൻ ഖാനും അക്ഷയ് കുമാറുമാണ്. Read More: 'ആര്‍പ്പുവിളിക്കാൻ നിരവധി രംഗങ്ങള്‍', എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വയും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:34 pm

'അജീഷിന് കാൻസർ സ്ഥിരീകരിച്ചു, സാമ്പത്തികബാധ്യത, മാനസിക സമ്മര്‍ദ്ദമാകാം കാരണമെന്ന് പ്രാഥമിക നിഗമനം': പൊലീസ്

കൊല്ലം: കൊല്ലം താന്നിയിൽ രണ്ടരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അജീഷ്, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്. അജീഷിന് കഴിഞ്ഞ ദിവസം കാൻസർ സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ പറ‍ഞ്ഞു. ഇക്കാര്യങ്ങളിലെ മാനസിക സമ്മർദമായിരിക്കാം ഇത്തരമൊരു പ്രവർത്തിക്ക് ഇവരെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനമെന്ന് കമ്മീഷണർ പ്രതികരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അജീഷിൻ്റെ അച്ഛനും അമ്മയും സമീപത്തു താമസിക്കുന്നയാളെ വിളിച്ച് അറിയിച്ചു. അയൽവാസി എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. കുഞ്ഞിന്റെ ശരീരം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് നടത്തിയ പരിശോധനയിലാണ് അജീഷിന് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. വലിയ സാമ്പത്തിക ബാധ്യതയും രോഗവുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി പരിശോധന നടത്തി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:32 pm

ബൈക്കിൽ യാത്ര ചെയ്യവെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്

ഭോപ്പാൽ: ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. മദ്ധ്യപ്രദേശിലെ രാജ്ഗർ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. അരവിന്ദ് എന്ന 19 വയസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നൈൻവാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കിൽ സ്വന്തം ഗ്രാമത്തിലേക്ക് വരികയായിരുന്നു. ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. യുവാവിന്റെ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളിലേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതം കൊണ്ട് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ വീണതിനെ തുടർന്ന് തലയ്ക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. സാംരഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരവിന്ദിനെ പരിക്കുകൾ ഗുരുതരമായതിനാൽ അവിടെ നിന്ന ഷാജപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അരവിന്ദ് അടുത്തിടെ വാങ്ങിയ ഫോണായിരുന്നുവെന്നും രാത്രി ചാർജ് ചെയ്തിരുന്നുവെന്നും സഹോദരൻ പറഞ്ഞു. വീട്ടിൽ നിന്നിറങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞാണ് ഫോൺ പൊട്ടിത്തെറിച്ചത്. അരവിന്ദ് അപകടാവസ്ഥ തരണം ചെയ്തുവെന്നും എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ഷാജപൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നും ആദ്യം ചികിത്സ നൽകിയ സാംരഗ്പൂർ സിവിൽ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:23 pm

മാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ ആര്‍ബിഐ നിര്‍ദേശം; ഇടപാടുകള്‍ പ്രാദേശിക കറന്‍സി വഴിയും

മാ ലിദ്വീപുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്കുള്ള പണം കൈമാറ്റം പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ , മാലിദ്വീപ് റുഫിയ എന്നിവ വഴിയും നടത്താമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഏഷ്യന്‍ ക്ലിയറിംഗ് യൂണിയന് പുറമേയാണ് പുതിയ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം ആര്‍ബിഐ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ക്കിടയിലുള്ള അന്താരാഷ്ട്ര-പ്രാദേശിക ഇടപാടുകള്‍ക്കുള്ള പേയ്മെന്‍റുകള്‍ നടത്തുന്നതിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍. ബംഗ്ലാദേശ്, ബെലാറസ്, ഭൂട്ടാന്‍, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും മോണിറ്ററി അതോറിറ്റികളും ആണ് ഏഷ്യന്‍ ക്ലിയറിങ് യൂണിയനിലുള്ളത്. ഉഭയകക്ഷി ഇടപാടുകള്‍ക്കായി പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ , മാലിദ്വീപ് റുഫിയ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2024 നവംബറില്‍ ആര്‍ബിഐയും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇത് പ്രകാരമാണ് പുതിയ സംവിധാനം ആര്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ - മാലിദ്വീപ് വ്യാപാരം 2023ല്‍ ഇന്ത്യ മാലദ്വീപിലേക്ക് 591 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് കയറ്റുമതി ചെയ്തുത്. ഇന്ത്യ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്ത പ്രധാന ഉല്‍പ്പന്നങ്ങള്‍ ഗ്രാനൈറ്റ് , മരുന്നുകള്‍ , അസംസ്കൃത ഇരുമ്പ് , സിമന്‍റ്, അരി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കോഴി എന്നിവയായിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കുള്ള കയറ്റുമതി 14.5% വര്‍ദ്ധിച്ചു. സമുദ്രോല്‍പ്പന്നങ്ങളാണ് മാലിദ്വീപ് ഇന്ത്യയിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാലിദ്വീപില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി വാര്‍ഷിക നിരക്കില്‍ 30.6% വര്‍ദ്ധിച്ചിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:21 pm

ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് അര്‍ജന്‍റീനക്ക് തിരിച്ചടി; നയിക്കാൻ മെസിയില്ല, ഡിബാലയും ലോ സെൽസോയും പുറത്ത്

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങളിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയെന്ന് അർജന്‍റൈൻ നായകൻ ലിയോണൽ മെസി. തന്‍റെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും സഹതാരങ്ങൾക്ക് എപ്പോഴും തന്‍റെ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു. പരിക്കുകാരണാണ് മെസിയെ അർജന്‍റൈൻ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമായതിൽ സങ്കടമുണ്ട്. ഈമത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുനു. പക്ഷേ ചെറിയ പരിക്കേറ്റതിനാൽ വിശ്രമം അനിവാര്യമാണ്. അർജന്‍റൈൻ ആരാധകരെപ്പോലെ ടീമിന് തന്‍റെ പൂർണ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു. നീലക്കുപ്പായത്തിൽ വീണ്ടും സുനിൽ ഛേത്രി, സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ; മത്സരം കാണാനുള്ള വഴികൾ മെസിക്ക് പുറമെ പൗളോ ഡിബാല, ജിയോവാനി ലോ സെൽസോ, ഗൊൺസാലോ മോണ്ടിയൽ എന്നിവരും അർജന്‍റൈൻ ടീമിൽ ഇല്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീന ശനിയാഴ്ച ഉറുഗ്വേയെയും ഇരുപത്തിയാറിന് ബ്രസീലിനേയും നേരിടും. പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുക. ഉറുഗ്വേക്കെതിരെയുള്ളത് എവേ മത്സരവും ബ്രസീലിനെതിരെയുള്ളത് ഹോം മത്സരവുമാണ്. 85000 പേര്‍ക്കിരിക്കാവുന്ന അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലുള്ള എസ്റ്റാഡിയോ മോണുമെന്‍റല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടം.ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ മത്സരം തുടങ്ങുന്നത്. 'തല' മാറി 5 ടീമുകള്‍, ഒരേയൊരു വിദേശ നായകന്‍ മാത്രം, ഐപിഎല്ലില്‍ ടീമുകളെ നയിച്ചിറങ്ങുന്നത് ഇവരാണ് ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 12 കളികളില്‍ 25 പോയന്‍റുമായി അര്‍ജന്‍റീനയാണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍ 20 പോയന്‍റുളള ഉറുഗ്വേ രണ്ടാം സ്ഥാനത്താണ്. 12 കളികളില്‍ 18 പോയന്‍റുമായി ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. ഇക്വഡോര്‍, കൊളംബിയ ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:19 pm

ആന കാടിറങ്ങിയാൽ ചിത്രം ഫോണിൽ എത്തും; വന്യമൃഗങ്ങളെ തടയാൻ നീലഗിരിയിൽ എഐ ക്യാമറകളുമായി തമിഴ്നാട്

സുൽത്താൻബത്തേരി: വേനൽ കടുത്തതോടെ ഉൾവനങ്ങളിൽ നിന്ന് തീറ്റ തേടി ആനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവായതോടെ പ്രതിരോധ മാർഗങ്ങൾ ഒരുക്കി തമിഴ്നാട് വനംവകുപ്പ്. നൂതനമായ ആശയങ്ങളാണ് നടപ്പാക്കുന്നതിലേറെയും. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ആറുകോടി രൂപ ചിലവിൽ വനംവകുപ്പിന്റെ ഗൂഡല്ലൂർ ഡിവിഷൻ പരിധിയിൽ വരുന്ന 36 സ്പോട്ടുകളിൽ എഐ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിക്കും. ഓവേലി പുളിയമ്പാറ, കോഴിപ്പാലം, ദേവൻ, അള്ളൂർ, മേലമ്പലം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കുക. ഉൾ വനങ്ങൾ വിട്ട് ആനകൾ ജനവാസ പ്രദേശങ്ങളിലേക്ക് അടുക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പിനും ഗ്രാമീണർക്കും വിവരങ്ങൾ ലഭിക്കും. നാട്ടുകാർക്ക് ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ വനംവകുപ്പ് ഡിപ്പാർട്ട്മെന്റിലേക്ക് തങ്ങളുടെ ഫോൺ നമ്പർ കൈമാറിയാൽ മതി. Read More... മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം വിവരങ്ങൾ എത്തുന്നതോടെ വനം വകുപ്പിനും ജനങ്ങൾക്കും ഒരുപോലെ ജാഗ്രത പാലിക്കാം. ആനകളെത്തുന്ന കൃത്യമായ സ്പോട്ട് മുൻകൂട്ടി അറിയുന്നതിനാൽ തന്നെ ഡിപ്പാർട്ട്മെന്റിന് കാര്യങ്ങൾ എളുപ്പമാകും. വനം വാച്ചർമാരെ കൃത്യമായ സ്പോട്ടിലേക്ക് പറഞ്ഞയക്കാനുമാകും. നിലവിൽ വനം വകുപ്പ് വാച്ചർമാരുടെ പട്രോളിങ് മാത്രമാണ് ആനശല്യമുഉള്ള മേഖലകളിൽ നടക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതോടെ ആനകൾ എത്തുന്ന സ്പോട്ട് കൃത്യമായി മനസ്സിലാക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയും. ഇപ്പോൾ രാത്രിയും പകലും വനം വാച്ചർമാർ കാട്ടാനകൾ വരുന്നത് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവാണ്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:13 pm

'ഇയ്യ് ഈ കളറ് ഷർട്ട് എടുക്കണ്ട, അതെന്താ ഞാനെടുത്താല്!' 2 പേർക്കും ഇഷ്ടപ്പെട്ടത് ഒരേ കളർ ഷർട്ട്, കൂട്ടത്തല്ല്

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്‍റെ പേരില്‍ ടെക്‌സ്റ്റൈല്‍ ഷോറൂമില്‍ വച്ച് തമ്മില്‍തല്ലി യുവാക്കള്‍. സംഘര്‍ഷം പുറത്തേക്കും വ്യാപിച്ചതോടെ പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഇവരെ തുരത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. തുണിക്കടയില്‍ നിന്ന് ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷര്‍ട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കളും കടയില്‍ നിന്ന് ഒരേ നിറത്തിലുള്ള ഷര്‍ട്ടാണ് തെരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് ആദ്യം സംസാരമുണ്ടായത്. പിന്നീട് ഇവര്‍ തമ്മില്‍ അടിപിടിയുണ്ടാവുകയും വിവരമറിഞ്ഞ് ഇരുഭാഗത്ത് നിന്നും വീണ്ടും ആളുകള്‍ സംഘടിച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു. സംഘര്‍ഷം പുറത്തേക്ക് നീണ്ടതോടെയാണ് നാട്ടുകാരും പൊലീസും ഇടപെട്ട് ഇവരെ തുരത്തിയത്. നാദാപുരം പൊലീസ് സ്ഥലത്ത് എത്തിയതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇരു സംഘങ്ങളും തമ്മില്‍ മുന്‍പും സംഘര്‍ഷമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിന്റെ തുടര്‍ച്ചയായാണ് തുണിക്കടയില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5 ലക്ഷം നൽകി നടരാജ പഞ്ചലോഹ വിഗ്രഹം വാങ്ങി, തട്ടിപ്പ് മനസ്സിലായത് ജ്വല്ലറിയില്‍ പരിശോധിച്ചപ്പോൾ; 2 പേർ പിടിയിൽ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:13 pm

നിലമ്പൂരില്‍ ഉപതെരെ‍ഞ്ഞെടുപ്പ് ചര്‍ച്ചകള്‍; കോൺഗ്രസിൽ സ്ഥാനാർഥി നിർണയം കീറാമുട്ടി, സിപിഎമ്മിന് അഭിമാന പോര്

മലപ്പുറം: പി വി അൻവര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് രണ്ട് മാസം പിന്നിട്ടതോടെ നിലമ്പൂരില്‍ ഉപതെരെ‍ഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി.സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും മണ്ഡലത്തില്‍ ചൂടുപിടിച്ചു തുടങ്ങി. ഉപതെരെഞ്ഞെടുപ്പ് മുന്നില്‍കണ്ട് വോട്ടര്‍മാരെ ചേര്‍ക്കലും മറുപക്ഷത്തെ അനര്‍ഹരായവരുടെ വോട്ടുകള്‍ ഒഴിവാക്കലും അടക്കമുള്ള കാര്യങ്ങള്‍ നിലമ്പൂരില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിച്ച് ചെയ്യാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടുണ്ട്. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കലാണ് ഇരു മുന്നണികള്‍ക്കും മുന്നിലുള്ള കീറാമുട്ടി. ഏറ്റവും വലിയ തര്‍ക്കമുള്ളത് കോൺഗ്രസിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയും തമ്മിലാണ് പ്രധാന തര്‍ക്കം. സീറ്റിനായി രണ്ട് പേരും ഒരു പോലെ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മണ്ഡലത്തില്‍ ഇരുവരും വാശിയോടെ സജീവവുമാണ്. ഈ തര്‍ക്കം മുറുകുന്നതിനിടയില്‍ മൂന്നാമതൊരാള്‍ക്ക് സാധ്യയുണ്ടോയെന്ന നോട്ടത്തില്‍ ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബാബുമോഹന കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം എൻ എ കരീം തുടങ്ങിയവരാണ് ഇവര്‍. സിപിഎമ്മിലും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. പി വി അൻവര്‍ അപ്രതീക്ഷിതമായി കളം മാറിപോയതോടെ വലിയ തിരിച്ചടി നേരിട്ട സിപിഎമ്മിന് ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പാര്‍ട്ടി സ്ഥാനര്‍ത്ഥിയാണെങ്കില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, ഡിവൈഫ്ഐ ജില്ലാ പ്രസിഡന്‍റ് പി ഷബീര്‍ എന്നിവരാണ് സിപിഎം പരിഗണ പട്ടികയിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജിനാണ് സിപിഎം നല്‍കിയിട്ടുള്ളത്. വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:09 pm

'അറസ്റ്റിലാകുമ്പോൾ ആരോഗ്യപ്രശ്നം ഉന്നതർക്ക് മാത്രം'; ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി ആനന്ദകുമാറിന് ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉന്നതർ അറസ്റ്റിലാകുമ്പോള്‍ മാത്രമാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവരുന്നത്. ഇത്തരം ജാമ്യാപേക്ഷകളുടെ മറവിൽ മെഡിക്കൽ ടൂറിസമാണ് കേരളത്തിൽ പലപ്പോഴും നടക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് ജാമ്യം നൽകാനാകില്ലെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ആവശ്യമായ ചികിത്സ നൽകാനുളള സംവിധാനം ജയിലിൽ തന്നെയുണ്ടെന്നും വ്യക്തമാക്കി. പാതിവില തട്ടിപ്പ് കേസ് പ്രതികളായ ആനന്ദകുമാർ, അനന്തുകൃഷ്ണൻ എന്നിവരുടെ ജാമ്യാപേക്ഷ വിശദമായ വാദത്തിനായി നാളത്തേക്ക് മാറ്റി. ഈങ്ങാപ്പുഴ കൊലപാതകം; ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ, പ്രതി യാസര്‍ അറസ്റ്റിൽ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 2:08 pm

കരുതൽ തടങ്കലും നാടുകടത്തലും കഴിഞ്ഞ് തിരിച്ചെത്തിയിട്ടും കേസുകൾ; കാപ്പ പ്രതികളെ വീണ്ടും കരുതൽ തടങ്കലിലാക്കി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ കാപ്പ നിയമപ്രകാരം അറസ്റ്റിലായി. മാരായമുട്ടം പൊലീസ് പിടികൂടിയ മാരായമുട്ടം, ചുള്ളിയൂർ, തെങ്ങുവിളക്കുഴി കടവൻകോട് കോളനിയിൽ താമസിക്കുന്ന സുജിത്ത്(36), ബാലരാമപുരം പൊലീസ് പിടികൂടിയ വെങ്ങാനൂർ, ഇടുവ, മേലെപൊന്നറത്തല ആനന്ദ് ഭവനിൽ അപ്പു എന്ന ആദിത്യൻ (21) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കരുതൽത്തടങ്കലിലാക്കിയത്. 42 കേസുകളിലെ പ്രതിയായ സുജിത് കാപ്പ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും അടിപിടി, അക്രമം, ലഹരികടത്തൽ, സ്ഫോടകവസ്തുക്കൾ കൈവശംവെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിനെത്തുടർന്ന് വീണ്ടും കളക്ടർ പ്രതിക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുജിത്തിനെ സാഹസികമായി പൊലീസ് സംഘം കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തത്. ഇനി ഒരുവർഷം കരുതൽത്തടങ്കലിൽ കഴിയേണ്ടിവരും. ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി, അടിപിടി കേസുകളിലും ഒമ്പത് മോഷണ കേസുകളിലും പ്രതിയാണ് ആദിത്യൻ. കാപ്പ നിയമപ്രകാരം ജില്ലയിൽ കടക്കുന്നത് വിലക്കി കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ച് ആറ്റുകാൽ പൊങ്കാല സമയത്ത് നഗരത്തിലെത്തി പിടിച്ചുപറി നടത്തിയതിനാണ് പൂന്തുറയിൽനിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് പ്രതികളെയും കരുതൽ തടങ്കലിലാക്കി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:56 pm

ആശയറ്റ് ആശമാർ: ചർച്ച പരാജയം; ആവശ്യങ്ങൾ സർക്കാർ കേട്ടില്ലെന്ന് സമരക്കാർ; നാളെ മുതൽ നിരാഹാരം

തിരുവനന്തപുരം:സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ല. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരക്കാർ വ്യക്തമാക്കി.നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. സമരത്തിൽ നിന്ന് പിന്നോട്ട് പോകണമെന്നാണ് ഇന്ന്എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ്എസ് മിനി പ്രതികരിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചത്.സമരം ശക്തമായി മുന്നോട്ട് പോകും.പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:48 pm

പാറക്കലിലെ കുഞ്ഞിന്റെ കൊലപാതകം; 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി; ​കൗൺസിലിം​ഗ് നൽകും

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞ്. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. സ്വന്തം കുഞ്ഞ് ജനിച്ചതിനു ശേഷം വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന തോന്നലാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ ഇടാൻ 12 കാരിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:46 pm

കിടപ്പുമുറിയിൽ പ്രകാശം കുറവാണോ? പ്രകൃതിദത്ത വെളിച്ചം ലഭിക്കാൻ സിംപിളായി ഇന്റീരിയർ നൽകാം 

രാത്രി സമയങ്ങളിലാണ് ഇരുണ്ട വെളിച്ചം മുറിക്കുള്ളിൽ നല്ലതാകുന്നത്. എന്നാൽ പകൽസമയങ്ങളിൽ കിടപ്പുമുറികൾ ഇരുട്ട് മൂടി കിടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറത്ത് നിന്നുമുള്ള വെളിച്ചം അകത്തേക്ക് വരുന്നത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിനുള്ളിൽ ലൈറ്റിന്റെ ആവശ്യം വരുന്നില്ല. എന്നാൽ പുറത്ത് നിന്നും ലഭിക്കുന്ന വെളിച്ചത്തിന്റെ അഭാവം മൂലം വീട്ടിലെ ചില മുറികൾ ഇരുട്ട് മൂടി കിടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വീട് മൊത്തമായി പുനഃക്രമീകരിക്കാൻ സാധിച്ചില്ലെങ്കിലും മുറിയുടെ ഇന്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തി പ്രശ്‌നം പരിഹരിക്കാൻ സാധിക്കും. അതിലൂടെ വീടിനുള്ളിൽ വെളിച്ചമെത്തുകയും ചെയ്യും. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിഞ്ഞാലോ. വെളിച്ചം കടക്കാൻ വഴിയൊരുക്കാം വെളിച്ചം ഉള്ളിലേക്ക് കടക്കണമെങ്കിൽ അവ വരുന്നതിനെ തടയുന്ന വസ്തുക്കളെ ഒഴിവാക്കണം. ജനാലയുടെ പരിസരത്ത് വെളിച്ചം തടയുന്ന വിധത്തിലുള്ള ഫർണിച്ചറുകൾ ഇടുന്നത് ഒഴിവാക്കാം. ഫർണിച്ചർ മാത്രമല്ല ജനാലയിൽ ഇടുന്ന കട്ടിയുള്ള കർട്ടനുകളും ഒഴിവാക്കേണ്ടതുണ്ട്. പ്രകൃതിദത്തമായ വെളിച്ചത്തെ ബാലൻസ് ചെയ്യുന്നതിന് വേണ്ടി ഇളം നിറങ്ങളിലുള്ള പെയിന്റുകൾ മുറിക്ക് നൽകാവുന്നതാണ്. ഇതിനൊപ്പം ന്യൂട്രൽ നിറങ്ങൾ വരുന്ന കർട്ടനുകളും ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുറിയെ കൂടുതൽ പ്രകാശമുള്ളതും പുറത്ത് നിന്നും വരുന്ന വെളിച്ചത്തെ അകത്തേക്ക് കടത്തിവിടുകയും ചെയ്യുന്നു. നിറങ്ങൾ വീടിന് പ്രകാശം നൽകുന്നതിൽ ഇന്റീരിയറിന് വലിയ പങ്കുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ചുമര്. ഇരുണ്ട നിറത്തിലുള്ള പെയിന്റുകൾ ചുമരിന് നൽകിയാൽ വളരെ കുറച്ച് വെളിച്ചം മാത്രമേ പുറത്ത് നിന്നും ലഭിക്കുകയുള്ളൂ. കൂടാതെ മുറികൾ കാഴ്ച്ചയിൽ ചെറുതായും തോന്നിക്കും. ഇതിന് പകരം ഇളം നിറങ്ങൾ അല്ലെങ്കിൽ ബ്രൈറ്റ് നിറങ്ങളുള്ള പെയിന്റുകൾ ചുമരിന് നൽകാവുന്നതാണ്. ഇത് മുറിയെ കൂടുതൽ പ്രകാശപൂരിതമാക്കുന്നു. ഹോം ഡെക്കർ നിറങ്ങൾ മാത്രമല്ല ചുമരുകൾക്ക് നൽകുന്ന ഡിസൈനിനും മുറിയിൽ പ്രകാശം എത്തിക്കുന്നതിൽ പങ്കുണ്ട്. ഗ്ലോസി പെയിന്റ്, മെറ്റൽ ഫിനിഷ് തുടങ്ങിയവ ചുമരിനെ കൂടുതൽ റിഫ്ലക്റ്റീവ് ആക്കുന്നു. ഇതിന് മുറിക്കുള്ളിൽ കടന്നുവരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ സാധിക്കും. ഇനി ചുമരിൽ കണ്ണാടിയോ അല്ലെങ്കിൽ അത്തരത്തിലുള്ള അലങ്കാര വസ്തുക്കളോ സ്ഥാപിക്കുകയാണെങ്കിൽ പ്രകൃതിദത്തമായ വെളിച്ചത്തെ മുറിക്കുള്ളിൽ പ്രതിഫലിപ്പിക്കാൻ സാധിക്കുന്നതാണ്. ബൾബ് നോക്കി വാങ്ങണം മുറിക്കുള്ളിൽ ഉപയോഗിക്കാൻ ബൾബുകൾ വാങ്ങുമ്പോൾ അവയുടെ കളർ ടെമ്പറേച്ചർ മനസ്സിലാക്കി വാങ്ങിക്കാം. എൽ.ഇ.ഡി ബൾബുകൾക്ക് ഹയർ കളർ ടെമ്പറേച്ചറാണ് ഉള്ളത്. പുറത്തുള്ളത് പോലെയുള്ള പ്രകാശം വീടിനുള്ളിൽ നൽകാൻ എൽ.ഇ.ഡി ബൾബുകൾക്ക് സാധിക്കും. ഇനി മറ്റ് ബൾബുകൾ നിങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ 5000കെ പവർ വരുന്നത് നോക്കി വാങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വീടിനുള്ളിൽ പ്രകൃതിദത്തമായ വെളിച്ചം ലഭിക്കും. ലൈറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം വീടിനുള്ളിൽ ജോലികൾ ചെയ്യുമ്പോൾ പല ആവശ്യങ്ങൾക്കും വ്യത്യസ്ത രീതിയുള്ള ലൈറ്റിംഗ് ആണ് വേണ്ടത്. സീലിംഗ് ലൈറ്റിംഗ്, വാൾ ലൈറ്റ്, അക്‌സെന്റ് ലൈറ്റ് എന്നിവ പ്രകാശം നൽകുന്നതിൽ മികച്ച ലൈറ്റുകളാണ്. മുറിക്കുള്ളിൽ റീഡിങ് ലൈറ്റുകൾക്കൊപ്പം ടേബിൾ അല്ലെങ്കിൽ ഫ്ലോർ ലാമ്പുകൾ നൽകിയാൽ കൂടുതൽ പ്രകാശം ലഭിക്കുന്നു. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കാൻ സമയമായി

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:42 pm

'തലൈവർ' കണ്ടിഷ്ടപ്പെട്ട എമ്പുരാൻ ട്രെയിലർ; ഇനി പ്രേക്ഷകർക്ക് മുന്നിലേക്ക്, റിലീസ് തിയതി എത്തി

മ ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ട്രെയിലർ അപ്ഡേറ്റ് പുറത്തെത്തി. ട്രെയിലർ നാളെ അതായത് മാർച്ച് 20ന് റിലീസ് ചെയ്യും. ഉച്ചയ്ക്ക് 1:08 ആകും ട്രെയിലർ റിലീസ് ചെയ്യുക. ഇതോട് അനുബന്ധിച്ചുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ ട്രെയിലർ രജനികാന്തിനെ പൃഥ്വിരാജ് കാണിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് തിയറ്ററിൽ എത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്. മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ പുതിയ ​ഗാനമെത്തി 2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:29 pm

ഐപിഎല്‍ എല്‍ ക്ലാസിക്കോ: ചെന്നൈക്കെതിരെ മുംബൈയെ നയിക്കാന്‍ ഹാര്‍ദ്ദിക്കില്ല; പകരം നായകനെ പ്രഖ്യാപിച്ചു

മുംബൈ : ഐപിഎല്ലില്‍ ഞായറാഴ്ച ചെന്നൈയില്‍ നടക്കുന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈയെ നയിക്കാന്‍ ക്യാപ്റ്റന്ർ ഹാര്‍ദ്ദിക് പാണ്ഡ്യയുണ്ടാവില്ല. കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഹാര്‍ദ്ദിക്കിന് ഏര്‍പ്പെടുത്തിയ ഒരു മത്സര വിലക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ആദ്യ മത്സരത്തില്‍ നായകന്‍ പുറത്താവാന്‍ കാരണമായത്. ഇതോടെ ആദ്യ മത്സരത്തില്‍ ആരാകും മുംബൈയെ നയിക്കുക എന്ന ചോദ്യത്തിന് ഹാര്‍ദ്ദിക് തന്നെ ഇന്ന് ഉത്തരം നല്‍കി. ഇന്ത്യയുടെ ടി20 ടീം നായകന്‍ കൂടിയായ സൂര്യകുമാര്‍ യാദവായിരിക്കും ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കുകയെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ഈ മാസം 23ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടം. സീസണില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്. 2024 ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഐപിഎല്‍ അച്ചടക്ക സമിതി ഹാര്‍ദ്ദിക്കിന് 30 ലക്ഷം രൂപ പിഴ ചമുത്തുകയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും ചെയ്തത്. സിക്സർ പൂരവുമായി സഞ്ജു, വീൽചെയറിലിരുന്നും ഒറ്റക്കാലിൽ നിന്നും പരിശീലനത്തിന് നേതൃത്വം നൽകി രാഹുൽ ദ്രാവിഡ് മൂന്ന് ക്യാപ്റ്റന്‍മാര്‍ ടീമിലുള്ള തന്‍റെ ഭാഗ്യമാണെന്നും ഹാര്‍ദ്ദിക്ക് വ്യക്തമാക്കി. ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും തനിക്ക് എന്തുകാര്യത്തിനും എപ്പോഴും സമീപിക്കാവുന്നവരാണെന്നും ഹാര്‍ദ്ദിക് പറഞ്ഞു. കഴിഞ്ഞ സീസണ്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ ടീം ഉടച്ചുവാര്‍ത്ത് എത്തുന്നതിനാല്‍ പുതിയ പ്രതീക്ഷകളോടെയാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്നും ഹാര്‍ദ്ദിക് പറഞ്ഞു. I am lucky that I have three captains playing with me - Rohit, Surya and Bumrah. They always place an arm around my shoulder and are there when I need any help - Hardik Pandya. — Mumbai Indians (@mipaltan) March 19, 2025 കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മക്ക് പകരം ക്യാപ്റ്റനായ ഹാര്‍ദ്ദിക്കിനെ മുംബൈയിലെ കാണികള്‍ മത്സരത്തിന് മുമ്പും ടോസ് സമയത്തുമെല്ലാം കൂവിയിരുന്നു. ഗുജറാത്ത് നായകനെന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം സമ്മാനിക്കുകകയും രണ്ടാം സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്ത ഹാര്‍ദ്ദിക്കിന് പക്ഷെ മുംബൈയിലേക്കുള്ള നായകനായുള്ള തിരിച്ചുവരവില്‍ മികവ് കാട്ടാനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ പത്തിലും തോറ്റ മുംബൈ എട്ട് പോയന്‍റുമായി അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കളിക്കാരനെന്ന നിലയിലും ഹാര്‍ദ്ദിക് നിരാശപ്പെടുത്തിയിരുന്നു. 14 മത്സരങ്ങളില്‍ 18 ശരാശരിയില്‍ 216 റണ്‍സസ് നേടാനെ ഹാര്‍ദ്ദിക്കിന് കഴിഞ്ഞിരുന്നുള്ളു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:23 pm

11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു..വാങ്ങാന്‍ മുന്‍പന്തിയില്‍ അദാനിയും

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ നഷ്ടത്തിലായ അര ഡസനോളം വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്‍റെ മൂന്നാം ഘട്ടമാണിത്. ഇത്തവണ ആകെ 11 വിമാനത്താവളങ്ങള്‍ ആയിരിക്കും സ്വകാര്യവല്‍ക്കരിക്കുകയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ഈ 11 വിമാനത്താവളങ്ങള്‍ ഏകദേശം 13.5 ദശലക്ഷം ആഭ്യന്തര യാത്രക്കാരെയും 2.4 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരെയും കൈകാര്യം ചെയ്തിട്ടുണ്ട്. ഇത് മൊത്തം ആഭ്യന്തര വ്യോമ ഗതാഗതത്തിന്‍റെ ഏകദേശം 10% ഉം അന്താരാഷ്ട്ര ഗതാഗതത്തിന്‍റെ ഏകദേശം 4% ഉം ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാരണാസിയിലെ വിമാനത്താവളവും സ്വകാര്യവല്‍ക്കരിക്കുന്നതില്‍ ഉള്‍പ്പെടും. വാണിജ്യപരമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണിത്. ഇതിനൊപ്പം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍ പ്രദേശിലെ കുശിനഗര്‍, ബീഹാറിലെ ഗയ എന്നിവയും സ്വകാര്യവല്‍ക്കരിക്കും. ബുദ്ധന്‍ ജ്ഞാനോദയം നേടിയ സ്ഥലമായ ബോധ് ഗയയിലേക്കുള്ള കവാടമാണ് ഗയ. ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്ന വിമാനത്താവളം കൂടിയാണിത്. ഭുവനേശ്വര്‍, അമൃത്സര്‍ , ഹുബ്ലി, കാംഗ്ര , റായ്പൂര്‍, തിരുച്ചിറപ്പള്ളി , ഔറംഗാബാദ്, തിരുപ്പതി എന്നിവയാണ് സ്വകാര്യവല്‍ക്കരിക്കാനുദ്ദേശിക്കുന്ന മറ്റ് വിമാനത്താവളങ്ങള്‍. വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നതില്‍ ഗൗതം അദാനി മുന്‍നിരയിലുണ്ടാകുമെന്നാണ് സൂചന. അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് കമ്പനിയായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ഓപ്പറേറ്ററാണ്. തിരുവനന്തപുരം വിമാനത്താവളവും അദാനിയുടെ ഉടമസ്ഥതയിലാണ്. രണ്ടാംഘട്ട വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ ആറ് വിമാനത്താവളങ്ങള്‍ ആണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ചില വിമാനത്താവളങ്ങളും പ്രവര്‍ത്തിപ്പിക്കുന്ന ജിഎംആര്‍ എയര്‍പോര്‍ട്ട്സ് ലിമിറ്റഡും രംഗത്തുണ്ടാകുമെന്നാണ് സൂചന. സര്‍ക്കാര്‍ സ്ഥാപനമായ എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് ആണ് നിലവില്‍ ഈ വിമാനത്താവളങ്ങളുടെ ചുമതല. യാത്രക്കാരില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വരുമാനം എഎഐയുമായി പങ്കിടുന്നവര്‍ക്കായിരിക്കും വിമാനത്താവളങ്ങള്‍ കൈമാറുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:20 pm

ഇത് വമ്പൻ തീരുമാനം, സികന്ദര്‍ തിയറ്ററുകളിലേക്ക്, റിലീസ് തിയ്യതിയില്‍ അമ്പരന്ന് ആരാധകര്‍

സല്‍മാൻ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സികന്ദര്‍. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മാര്‍ച്ച് 30ന് ഞായറാഴ്‍ച സല്‍മാൻ ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപൂര്‍വമായിട്ടാണ് ഞായറാഴ്‍ച റിലീസെന്നിരിക്കെ ഈദ് ആഘോഷം പ്രമാണിച്ചാണ് അതിനോടനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തിക്കാൻ തീരുമാനിക്കുന്നത് എന്നും ആണ് റിപ്പോര്‍ട്ടുകള്‍. ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി. ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്. ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്. Read More: 'ആര്‍പ്പുവിളിക്കാൻ നിരവധി രംഗങ്ങള്‍', എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വയും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:16 pm

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ പുതിയ ​ഗാനമെത്തി

ഈ ച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രമാണ് ലൗലി. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ബബിൾ പൂമൊട്ടുകൾ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് വിഷ്ണു വിജയ് ആണ്. സുഹൈൽ കോയ ആണ് രചന. കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവരാണ് ആലാപനം. ചിത്രം ഏപ്രിൽ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകുന്ന സൂചന. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ബേസ് സ്റ്റോറി: ശ്രീജിത്ത് ബാബു, പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുരക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:16 pm

എർദോ​ഗാന്റെ പ്രധാന എതിരാളിയായ ഇസ്താംബുൾ മേയറെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ബിരുദം റദ്ദാക്കി 'മുന്‍കരുതല്‍'

അങ്കാറ അഴിമതി, ഭീകര ബന്ധങ്ങൾ എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ഇസ്താബുൾ മേയറും തുർക്കിയിലെ പ്രമുഖ പ്രതിപക്ഷ നേതാവും പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ പ്രധാന വിമർശകനുമായ എക്രെം ഇമാമോഗ്ലുവിനെ ബുധനാഴ്ച തുർക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. മേയറെയും ഏകദേശം 100 പേരെയും കസ്റ്റഡിയിലെടുക്കാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടതിനെ തുടർന്നായിരുന്നു നടപടി. ഇമാമോഗ്ലുവിന്റെ അടുത്ത അനുയായിയായ മുറാത്ത് ഒൻഗുണും കസ്റ്റഡിയിലായവരില്‍ ഉൾപ്പെടുന്നു. കസ്റ്റഡിക്ക് പിന്നാലെ, പ്രതിഷേധങ്ങൾ തടയുന്നതിനായി ഉദ്യോഗസ്ഥർ ഇസ്താംബൂളിലെ നിരവധി റോഡുകൾ അടച്ചു. നാല് ദിവസത്തേക്ക് പ്രകടനങ്ങൾ നിരോധിക്കുകയും ചെയ്തു. നിരവധി പൊലീസുകാർ വീട്ടിലെത്തി വളഞ്ഞതിന് ശേഷമായിരുന്നു നടപടിയെന്ന് ഇമാമോഗ്ലു വെളിപ്പെടുത്തി. മാർച്ചിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ എർദോ​ഗാന്റെ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. അതേസമയം അറസ്റ്റിൽ രാഷ്ട്രീയമില്ലെന്ന് ഭരണപക്ഷം വിശദീകരിച്ചു. തുർക്കിയിലെ സർവകലാശാല ഇമാമോഗ്ലുവിന്റെ ഡിപ്ലോമ കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തടയാനാണ് ഇത്തരമൊരു നടപടിയെന്ന് വിമർശനമുയർന്നു. തുർക്കി നിയമം അനുസരിച്ച് സ്ഥാനാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ബിരുദം ഉണ്ടായിരിക്കണം. Read More... ഗാസ ആക്രമണം; നെതന്യാഹുവിനെതിരെ ജറുസലേമിൽ പ്രതിഷേധം, വെടിനിർത്തൽ ആവശ്യവുമായി ബന്ദികളുടെ ബന്ധുക്കൾ 2028ലാണ് തുർക്കിയിൽ അടുത്ത ജനറൽ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യം വലിയ സ്വേച്ഛാധിപത്യത്തെ നേരിടുകയാണെന്നും പോരാടുമെന്നും ഇമാമോഗ്ലു ഒരു സോഷ്യൽ മീഡിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതൃത്വത്തിലുള്ള മുനിസിപ്പാലിറ്റികളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ വിദഗ്ദ്ധനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇദ്ദേഹത്തിനെതിരെ ആരോപണമുയർന്നു. തുർക്കിയുടെ സുപ്രീം ഇലക്ടറൽ കൗൺസിൽ അംഗങ്ങളെ അപമാനിച്ചതിന് 2022 ലെ ശിക്ഷാവിധിക്കെതിരെ ഇമാമോഗ്ലു നിയമപരമായി മുന്നോട്ടുപോകുകയാണ്. 2019-ൽ മേയറായി ഇമാമോഗ്ലു തിരഞ്ഞെടുക്കപ്പെട്ടത് എർദോഗനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിക്കും കനത്ത തിരിച്ചടിയായിരുന്നു. 25 വർഷത്തെ ഇസ്താംബൂൾ ഭരണത്തിന് ശേഷമാണ് എർദോ​ഗാന്റെ പാർട്ടി തോറ്റത്. കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷവും അദ്ദേഹം തന്റെ സ്ഥാനം നിലനിർത്തി.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:13 pm

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

മലപ്പുറം: വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഹരിത കർമ്മ സേനക്ക് പണവും സ്വർണ്ണവും ഉൾപ്പെടെ വില പിടിപ്പുള്ള പലതും കിട്ടാറുണ്ട്. അതെല്ലാം ഉടമകളെ കണ്ടെത്തി കൃത്യമായി അവര്‍ തിരിച്ചേൽപ്പിക്കാറുമുണ്ട്. എന്നാല്‍ മലപ്പുറം അമരമ്പലത്തെ ഹരിത കര്‍മ്മസേനക്ക് കഴിഞ്ഞ ദിവസം കിട്ടിയ സാധനം അവര്‍ തിരിച്ചേല്‍പ്പിച്ചില്ല. പകരം ഒരു ഒഴുക്കിക്കളയല്‍ പ്രതിഷേധമാണ് നടന്നത്, പല വീടുകളിലും സമാധാനം കളയുന്ന മദ്യത്തിനെതിരെയുള്ള വീട്ടമ്മമാരുടെ പ്രതിഷേധം. അപ്രതീക്ഷിതമായാണ് ഈ മദ്യക്കുപ്പി ഇവരുടെ കയ്യില്‍ കിട്ടിയത്. മാലിന്യ ചാക്കിലെ കുപ്പികള്‍ക്കിടയിലായിരുന്നു സീൽ പോലും പൊട്ടിക്കാത്ത 500 മില്ലിയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. ഇങ്ങനെ കിട്ടുന്ന എന്തു സാധനവും ഉടമസ്ഥനെ കഷ്ടപെട്ട് കണ്ടെത്തി തിരിച്ചുകൊടുക്കാറുള്ള സ്ത്രീകള്‍ ഒന്നിച്ച് ഒരു തീരുമാനമെടുത്തു, മദ്യം പറമ്പില്‍ ഒഴുക്കിക്കളയാൻ. ഒരു കുടുംബത്തിലെങ്കിലും ഒരു ദിവസമെങ്കിലും സമാധാനം കിട്ടണം എന്നതായിരുന്നു എല്ലാവരുടെയും മനസിൽ. വേസ്റ്റ് കുപ്പികള്‍ക്കൊപ്പം മദ്യകുപ്പി പോയതറിയാതെ ഏതോ ഒരു വീട്ടില്‍ വെള്ളവും അച്ചാറുമൊക്കെയായി ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും. ഒന്നുകില്‍ അബദ്ധത്തില്‍ മദ്യക്കുപ്പി പോയതാണ്. അല്ലെങ്കില്‍ മദ്യപാനം കൊണ്ട് പൊറുതുമുട്ടിയ വീട്ടിലെ ആരെങ്കിലും ആരുമറിയാതെ മദ്യക്കുപ്പി കളഞ്ഞതാകും. രണ്ടായാലും ഈ വാര്‍ത്ത കണ്ടാല്‍ ആ മദ്യപാനിയുടെ നെഞ്ച് പിടക്കുമെന്ന കാര്യം ഉറപ്പ്. വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:12 pm

ഈങ്ങാപ്പുഴ കൊലപാതകം; ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ, പ്രതി യാസര്‍ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അര്‍ധരാത്രിയോടെയാണ് യാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്ന് വിശദമായി ചോദ്യം ചെയ്തശേഷമാണ് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. യാസിര്‍ ഷിബിലയെ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രത്തോടെയെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതി യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് എത്തിച്ചത്. പ്രതി ഉപയോഗിച്ച വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് വാഹനം പരിശോധിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയശേഷം മടങ്ങിപ്പോയ യാസർ വൈകീട്ട് കത്തിയുമായി വീണ്ടുമെത്തിയാണ് കൊല നടത്തിയത്. പതിനൊന്ന് മുറിവുകൾ കത്തിക്കൊണ്ടുള്ള ആക്രമണത്തിൽ ഷിബിലയുടെ ശരീരത്തിലേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. അതേസമയം, കൊല്ലപ്പെട്ട ഷിബിലയുടെ സംസ്കാരം ഉടൻ നടക്കും. പ്രണയ വിവാഹമായിരുന്നെങ്കിലും യാസറിന്‍റെ ലഹരിയുപയോഗവും ശാരീരിക പീഡനവും ഒടുവിൽ ഷിബിലയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. സഹികെട്ടാണ് ഷിബിലെ യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു. ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചിരുന്നില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബില പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകിട്ട് വീണ്ടും നോമ്പുതുറ നേരത്ത് വീണ്ടും വരാമന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. എന്നാൽ ഷിബിലയുടെ ജീവിനെടുക്കാനാണ് പിന്നീട് യാസിര്‍ വീട്ടിലെത്തിയത്. യാസറിന്‍റെ ആക്രമണത്തിൽ വീട്ടുകാര്‍ നിലവിളിച്ചതോടെ അയൽവാസികൾ എത്തിയെങ്കിലും അപ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും വെട്ടേറ്റ നിലയിലുമായിരുന്നു. സ്ഥലത്തെത്തിയ അയൽവാസികൾക്ക് നേരെയും യാസിര്‍ കത്തിവീശി. പിന്നീട് സൈക്കിള്‍ എടുത്ത് എറിഞ്ഞശേഷം യാസിര്‍ കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് അയൽവാസി നാസര്‍ പറഞ്ഞു. കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടി എത്തിയതെന്നാണ് നിഗമനം. യാസറിൻന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യാ പിതാവ് അബ്ദുറഹ്മാന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അമ്മ ഹസീനയ്ക്കും സാരമായ പ്രശ്നങ്ങളില്ല. 'വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു': പരാതി നൽകിയതാണെന്ന് ബന്ധു

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:10 pm

അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തൻപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ് റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. താമസസ്ഥലത്തുവെച്ചാണ് ശാരീരികമായ പ്രയാസങ്ങൾ നേരിട്ടത്. ഉടൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മരണം. പത്ത് വർഷത്തോളമായി റിയാദ് സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞു മുഹമ്മദ്‌ ആണ് പിതാവ്. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനാവശ്യമായ രേഖകൾ ശരിയാക്കൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവർ നടത്തുന്നു. read more: ഷാർജയിൽ വാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്തയാൾ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:10 pm

ആകാശത്തുവെച്ച് മിനി ഹാർട്ടറ്റാക്ക്! വിമാനത്തിൽ സീറ്റിനൊരു ഇളക്കം, അനുഭവം പങ്കുവെച്ച് യാത്രക്കാരന്റെ വീഡിയോ

ന്യൂഡൽഹി: വിമാന യാത്രയ്ക്കിടെ ആകാശത്തുവെച്ച് സീറ്റ് ഇളകിവന്ന അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് ലക്നൗവിലേക്കുള്ള ഇന്റിഗോ വിമാനത്തിലായിരുന്നത്രെ ഈ അനുഭവം. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. പിന്നാലെ ഇന്റിഗോ അധികൃതർ ഖേദം പ്രകടിപ്പിച്ചു. വിഷയം ഏറ്റവും ഗൗരവത്തിൽ തന്നെ പരിഗണിക്കുകയാണെന്നും കമ്പനി അറിയിച്ചു. ആകാശത്തുവെച്ച് ഉണ്ടായ 'മിനി ഹാർട്ട് അറ്റാക്ക്' എന്നാണ് യുവാവ് വിമാനത്തിലെ അനുഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരമൊരു അനുഭവം ഇത് ആദ്യമായിട്ടായിരുന്നു. വിമാനം പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ സീറ്റിന് ചെറിയം ഇളക്കം. ഒരു നിരയിലെ മൂന്ന് സീറ്റുകൾ ഒരുമിച്ച് പിന്നിലേക്ക് പോയെന്ന് യുവാവ് പറയുന്നു. സീറ്റുകൾ മുന്നിലേക്കും പിന്നിലേക്കും ആടുന്ന അനുഭവമാണുണ്ടായതെന്നും ഇയാൾ പറഞ്ഞു. ഇതിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രശ്നമുണ്ടായപ്പോഴുള്ള വിമാന ജീവനക്കാരുടെ ഇടപെടലുംഅദ്ദേഹം എടുത്തുപറ‍ഞ്ഞു. ഉടനെ തന്നെ യാത്രക്കാരെ ഒഴിവുള്ള മറ്റ് സീറ്റുകളിലേക്ക് മാറ്റി. പിന്നീട് യാത്രക്കാരെ ഇറക്കിയ സമയത്ത് പ്രശ്നം പരിഹരിക്കാനായി മെയിന്റനൻസ് ജീവനക്കാരെ എത്തിച്ചുവെന്നും അദ്ദേഹം പറയുന്നു. വലിയൊരു പ്രശ്നമായി തോന്നില്ലെങ്കിലും പ്രായമായവരോ രോഗികളോ ഇത്തരമൊരു സീറ്റിൽ ഇരിക്കേണ്ടി വരുന്നത് ചിലപ്പോൾ അവർക്ക് ബുദ്ധിമുട്ടായേക്കുമെന്നും സേഥി പറയുന്നു. സീറ്റുകളുടെ ലോക്കിങ് സംവിധാനത്തിൽ അസാധാരണമായുണ്ടായ പിഴവാണെന്ന് ഇന്റിഗോ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം ഗൗരവത്തിലെടുത്ത് അന്വേഷിക്കുമെന്നും യാത്രക്കാരുടെ സുരക്ഷ തങ്ങൾക്ക് ഏറ്റവും വലിയ പരിഗണനയുള്ള കാര്യമാണെന്നും ഇന്റിഗോ തങ്ങളുടെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തു. View this post on Instagram A post shared by Daksh Sethi (@thewolfofjobstreet) ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:09 pm

'ഓരോ പാലവും അതിമനോഹരമായ കവിത പോലെ': തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് ജി സുധാകരൻ

ആലപ്പുഴ: തന്‍റെ കാലത്ത് നിർമിച്ച പാലങ്ങളെ പ്രശംസിച്ച് മുൻ മന്ത്രി ജി സുധാകരൻ. ഓരോ പാലവും അതിമനോഹരമായ കവിത പോലെയാണ്. പണ്ടൊക്കെ പാലം സിമന്‍റ് കട്ട മാത്രമായിരുന്നു. താൻ സന്ദർശനം നടത്തിയത് കൊണ്ട് പാലം നിർമ്മാണം നല്ല രീതിയിൽ നടന്നുവെന്നും സുധാകരൻ അവകാശപ്പെട്ടു. താൻ പാലം കാണാൻ പോയത് രാഷ്ട്രീയ അടവാണെന്ന് ചില പത്രങ്ങൾ എഴുതിയെന്ന് ജി സുധാകരൻ പറഞ്ഞു. മുന്നണി അല്ലേ പാലം നിർമ്മിച്ചത് എന്ന് ചിലർ പറയുന്നു. അങ്ങനെ മുന്നണിയായി കൂടി ഇരുന്നാൽ പാലം ഉണ്ടാകുമോ? മന്ത്രിസഭ പണം അനുവദിച്ചാൽ മാത്രം പാലം ഉണ്ടാകുമോ? പാലം ആരുടെ കാലത്താണോ നിർമ്മിക്കുന്നത് അത് അവരുടെ കൂടിയാണെന്ന് ജി സുധാകരൻ പ്രതികരിച്ചു. പെരുമ്പളം പാലം ഉൾപ്പെടെ ആലപ്പുഴ ജില്ലയിലെ നിർമാണം പൂർത്തിയായ അഞ്ച് പാലങ്ങൾ ജി സുധാകരൻ കഴിഞ്ഞ ദിവസം സന്ദർശിച്ചു. സിപിഎം പ്രവർത്തകരെയോ നേതാക്കളെയോ ഒപ്പം കൂട്ടാതെയായിരുന്നു സന്ദർശനം. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് പണം അനുവദിച്ച് നിർമാണം തുടങ്ങിയ പാലങ്ങൾ ഉദ്ഘാടനത്തിന് മുൻപ് കാണണമെന്നു തോന്നിയതു കൊണ്ടാണ് എത്തിയതെന്ന് സുധാകരൻ പ്രതികരിച്ചു. 'കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാ​ഗവും പട്ടിണിയിൽ, ഒന്നുമില്ലാത്തവർ'; പരാമർശവുമായി ജി സുധാകരൻ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:06 pm

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: 2 ബി അന്തിമപട്ടിക പ്രസിദ്ധീകരിച്ചു, പട്ടികയിൽ 73 വീടുകൾ

വയനാട്: ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള അവസാന 2ബി അന്തിമ പട്ടികയും പ്രസിദ്ധീകരിച്ചു. ആകെ 73 വീടുകൾ ആണ് അന്തിമ പട്ടികയിൽ ഉള്ളത്. നോ ഗോ സോണിന് 50 മീ പരിധിയിൽ ഉള്ള ഒറ്റപ്പെട്ട വീടുകൾ ആണ് 2ബി യിൽ ഉൾപ്പെടുത്തിയത്. വാർഡ് പത്തിൽ 19, പതിനൊന്നിൽ 38, പന്ത്രണ്ടിൽ 16 വീടുകളും ഉണ്ട്. 238 അപ്പീൽ ലഭിച്ചെങ്കിലും അംഗീകരിച്ചത് 3 എണ്ണം മാത്രം ആണ്. ആശ വർക്കറായ ഷൈജയെയും പന്ത്രണ്ടാം വാർഡിലെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷൈജയെ ഒഴിവാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ 3 ലിസ്റ്റുകളിലും ആയി ആകെ ഗുണഭോക്താക്കളുടെ എണ്ണം 417 ആയി.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:05 pm

ഇത് സ്വപ്‍നതുല്യം, 350ലധികം ഫാൻസ് ഷോകള്‍, എമ്പുരാനെ നേരിടാൻ ഇവിടെ ആരുണ്ട്?

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. നിരവധി ഫാൻസ് ഷോകളാണ് മോഹൻലാല്‍ ചിത്രത്തിന്റേതായി സംഘടിപ്പിക്കുന്നത്. ഏതാണ്ട് 350 ഫാൻസ് ഷോകളായിരിക്കും ചിത്രത്തിന്റേതായി ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്. 023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാക്കളിലൊരാളായ ആന്റണി പെരുമ്പാവൂർ എന്നുവരുൾപ്പെടെയുള്ളവർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. Read More: 'ആര്‍പ്പുവിളിക്കാൻ നിരവധി രംഗങ്ങള്‍', എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വയും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 1:00 pm

വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സർക്കാരിൻ്റെ അധിക സഹായം; 10 ലക്ഷം രൂപ പഠനത്തിനായി മാത്രം

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിബന്ധനകൾ ഇങ്ങനെ മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായ കുട്ടികൾക്ക് സഹായം ലഭിക്കും. 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുക ഇത് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് സൂക്ഷിക്കുക കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ പണം പിൻവലിക്കാനാവില്ല എന്നാൽ ഈ തുകയുടെ പലിശ മാസം തോറും പിൻവലിക്കാനാവും കുട്ടികളുടെ രക്ഷകർത്താവിന് മാസം തോറും പലിശ നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:57 pm

കെട്ടിപ്പിടിക്കാറില്ല, കവിളത്തുമ്മ തരാറില്ല, ഇതൊന്നുമില്ലാതെയും സ്‌നേഹിക്കാമെന്ന് അവളെന്നെ പഠിപ്പിച്ചു

'നിനക്കീയൊരു കൂട്ടുകാരിയെ ഉള്ളോ' എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറേയുള്ളൂ. അവര്‍ക്കറിയില്ലല്ലോ, ഒരു ജീവിതം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് മാറ്റിനടുന്നതിന്‍റെ അര്‍ത്ഥവ്യാപ്തി! ഇ ന്നും അവളെനിക്കൊരു അതിശയമാണ്. മറ്റുള്ളവരെ ആശ്രയിച്ച് തീരുമാനങ്ങള്‍ എടുത്തിരുന്ന എനിക്ക് 'എന്നെ' മുഴുവനായും കാണിച്ചു തന്നവള്‍. എന്നില്‍ ഒരു 'ഞാന്‍' ഉണ്ടെന്ന് എന്നെ പഠിപ്പിച്ചു തന്നവള്‍. 'കൂട്ടുകാരി' എന്ന വാക്കിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അതിന്‍റെ ആഴം അവളില്‍ നിന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. 'ഒരു കഴിവുമില്ലല്ലോ?,' 'ഒട്ടും ധൈര്യം ഇല്ലല്ലോ' എന്നൊക്കെയുള്ള പിറുപിറുക്കലുകള്‍ ചുറ്റിലും നിന്നുയരുമ്പോള്‍ പതിയെ ഞാനും അത് വിശ്വസിച്ച് തുടങ്ങിയിരുന്നു. അതെന്‍റെ ആത്മവിശ്വാസവും മനുഷ്യന്‍ എന്ന നിലയിലുള്ള സഹജമായ കരുത്തും മറച്ചു തുടങ്ങിയിരുന്നു. അവളെന്നെ ആദ്യം കാണുമ്പോള്‍ സ്വന്തം കണ്ണുകള്‍ മൂടി ഇരുട്ടില്‍ ജീവിക്കുന്ന ഒരാളായിരുന്നു ഞാന്‍. 'തളിരണിഞ്ഞ അനേകം ഇലകള്‍ക്കിടയില്‍ നിന്നും അവള്‍ ഈ കരിഞ്ഞ തണ്ടിലേക്ക് എത്തുകയായിരുന്നു. കൈകള്‍ മുറുകെ പിടിക്കുകയായിരുന്നു. നീ പറഞ്ഞു തന്നതൊക്കെയാണ് സഖീ, ജീവിതത്തിലെ എന്‍റെ ബാലപാഠങ്ങള്‍. നീ കാണിച്ച് തന്നതാണ് എന്‍റെ ഉള്ളറകള്‍. ഇരുട്ടില്‍ കൈപൊക്കിയ കറുത്ത നിഴല്‍പ്പാടില്‍ നിന്നും, ഉള്ളിലുറഞ്ഞുവന്ന അറപ്പും വെറുപ്പും പുരുഷ വര്‍ഗത്തിനാകെ വേണ്ടി മാറ്റി വെച്ച മാനസികാവസ്ഥയിലായിരുന്നു ഞാന്‍. കുട്ടിക്കാലത്തേറ്റ 'വിഷദംശനം' നിശ്ശബ്ദതയുടേതായ ഒരരുകിലേക്ക് സ്വയം വകഞ്ഞുമാറ്റിയിരുന്നു എന്നെ. അവളെന്‍റെ ജനാലകള്‍ തള്ളിത്തുറന്നു. ഓരോ അറ്റവും മൂലയും ചേര്‍ത്ത് വൃത്തിയാക്കി. ചലനമറ്റു കിടന്ന എന്‍റെ ആത്മാവിനെ വാരിപ്പുണര്‍ന്നു ശ്വാസം നല്‍കി. ഇന്ന് ഞാനാ പഴയ പെണ്‍കുട്ടിയല്ല. എല്ലാറ്റിനും എനിക്ക് എന്‍റെതായ അഭിപ്രായങ്ങളുണ്ട്. ശരി എന്ന് തോന്നുന്നത് പറയാനും ചെയ്യാനും കഴിയുന്നുമുണ്ട്. എന്‍റെ ഇഷ്ടങ്ങള്‍ക്കാണ് ഞാന്‍ ഇന്ന് മുന്‍തൂക്കം കൊടുക്കുന്നത്. ഇന്നെനിക്ക് ആണ്‍സുഹൃത്തുക്കളുണ്ട്. മനുഷ്യരുമായി ഇടപെടാനുള്ള ആത്മവിശ്വാസമുണ്ട്. അമ്മ ഇടയ്ക്ക് ചോദിക്കും, 'ശരിക്കും ആരാണ് എനിക്കവളെന്ന്.' അതിനുത്തരം പെറുക്കിയെടുക്കാന്‍ എനിക്കാവുന്നില്ല. അമ്മയെ പോലും മറികടന്ന് അവള്‍ എന്‍റെ ആത്മാവിലൂടെ കടന്ന് പോയി കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് അവളെന്നെ മാറ്റിയെടുത്തത്? എല്ലാവരും ഇട്ടിട്ട് പോയപ്പോള്‍ എന്തിനാണവള്‍ എന്‍റെ കൂടെ നിന്നത്? അവള്‍ എന്നെ കെട്ടിപ്പിടിക്കാറില്ല, കവിളത്തുമ്മ തരാറില്ല, വാരിപ്പുണരാറില്ല. അവളെ അറിയുന്നത് വരെ എനിക്ക് ഇതെല്ലാമായിരുന്നു സ്‌നേഹം. ഇതൊന്നുമില്ലാതെയും സ്‌നേഹിക്കാമെന്ന് അവളാണ് എന്നെ പഠിപ്പിച്ചത്. ഇങ്ങനെയും മനുഷ്യരുണ്ടോ? ഇങ്ങനെയും പെണ്ണുണ്ടോ? ഇനി, അതിനും അപ്പുറമാണോ അവള്‍? പ്രിയപ്പെട്ടവളേ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കുമ്പോള്‍, എന്‍റെ അക്ഷരങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഞാനറിയുന്നു. സഖീ, നീ ഇല്ലായിരുന്നെങ്കില്‍ ഈ മരവിച്ച ശരീരം എന്നേ അടക്കം ചെയ്യപ്പെട്ടനേ. എത്ര മനോഹരമായാണ് നീ എന്നെ മാറ്റിവരച്ചത്! എത്ര ആഴത്തിലാണ് നീയെന്നെ സ്‌നേഹിക്കുന്നത്! 'നിനക്കീയൊരു കൂട്ടുകാരിയെ ഉള്ളോ' എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറേയുള്ളൂ. അവര്‍ക്കറിയില്ലല്ലോ, ഒരു ജീവിതം ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് മാറ്റിനടുന്നതിന്‍റെ അര്‍ത്ഥവ്യാപ്തി! എന്‍റെ ജീവിതത്തിലെ സ്ത്രീ കൂടുതല്‍ എഴുത്തുകൾ വായിക്കാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:55 pm

കൂടുതൽ കരുത്ത്, മൂന്ന് ശക്തമായ സവിശേഷതകൾ; ഇനി നിങ്ങൾക്ക് താക്കോൽ ഇല്ലാതെ ഥാറിൽ കേറാം!

ജ നപ്രിയ വാഹന ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എസ്‍യുവികളിൽ ഒന്നാണ് മഹീന്ദ്ര ഥാർ റോക്‌സ്. മൂന്ന് ഡോർ ഥാറിന്റെ 5-ഡോർ, പ്രീമിയം പതിപ്പാണിത്. ഇളയ സഹോദരനേക്കാൾ നിരവധി അധിക സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു. സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, കാർ നിർമ്മാതാവ് ഇതിന് ഒരു ചെറിയ ഫീച്ചർ അപ്‌ഗ്രേഡ് നൽകിയിട്ടുണ്ട്. 2025 മഹീന്ദ്ര ഥാർ റോക്‌സിൽ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുണ്ട്. 2025 മോഡൽ വർഷത്തിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പനോരമിക് സൺറൂഫ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, പവർഡ് 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 9-സ്പീക്കർ ഹാർമൺ കാർഡൺ ഓഡിയോ സിസ്റ്റം, 'ഇന്റലിടേൺ' ടൈറ്റ് ടേൺ ഫീച്ചർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ADAS സ്യൂട്ട്, ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ, ലെതറെറ്റ് സീറ്റുകളും സ്റ്റിയറിംഗ് കവറും, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം തുടങ്ങി നിരവധി സവിശേഷതകൾ ഈ എസ്‌യുവിയിൽ തുടർന്നും ലഭ്യമാണ്. 2025 മഹീന്ദ്ര ഥാർ റോക്‌സിൽ നിലവിലെ അതേ 162bhp, 330Nm, 2.0L ടർബോ പെട്രോൾ, 152bhp/330Nm, 2.2L ഡീസൽ എഞ്ചിനുകൾ ഉൾപ്പെടുന്നു. വാട്ട്സ് ലിങ്കേജുള്ള മൾട്ടിലിങ്ക് റിയർ സസ്‌പെൻഷൻ, മഹീന്ദ്രയുടെ ഫ്രീക്വൻസി ഡിപൻഡന്റ് ഡാമ്പിംഗ് സാങ്കേതികവിദ്യ, 650mm വാട്ടർ വേഡിംഗ് ഡെപ്ത്, മൾട്ടിപ്പിൾ ഡ്രൈവ് മോഡലുകൾ എന്നിവ ഈ എസ്‌യുവിയിൽ ഉപയോഗിക്കുന്നു, ഇത് അതിന്റെ ഓഫ്-റോഡ് കഴിവുകൾ മെച്ചപ്പെടുത്തുന്നു. വരും മാസങ്ങളിൽ പുതുക്കിയ 3-ഡോർ ഥാറിനെ അവതരിപ്പിക്കാനും മഹീന്ദ്ര ഥാർ പദ്ധതിയിടുന്നു . 2025 മഹീന്ദ്ര താറിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത എസ്‌യുവി നിരയിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകളും ലഭിച്ചേക്കാം. ഉയർന്ന ട്രിമ്മുകൾക്കായി ADAS സ്യൂട്ട്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകൾ മാറ്റിവയ്ക്കാം. മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 1.5L ഡീസൽ, 2.0L ഡീസൽ, 2.2L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് തുടർന്നും വാഗ്ദാനം ചെയ്യും. മുകളിൽ പറഞ്ഞ എല്ലാ അപ്‌ഡേറ്റുകളും ഉപയോഗിച്ച്, ഥാർ ഫെയ്‌സ്‌ലിഫ്റ്റിന് ചെറിയ വിലവർദ്ധനവ് ഉണ്ടായേക്കാം.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:53 pm

62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി ലോക റെക്കോര്‍ഡിട്ട് ആന്‍ഡ്ര്യു ബ്രൗണ്‍ലീ

ഗുവാസിമ(കോസ്റ്റോറിക്ക) : ഐപിഎല്ലില്‍ 43-ാം വയസില്‍ എം എസ് ധോണി കളിക്കുന്നതും 37കാരനായ രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതും ചര്‍ച്ച ചെയ്യുന്ന ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് തന്‍റെ 62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിരിക്കുകയാണ് ഫാക്‌ലന്‍ഡ് താരം ആന്‍ഡ്ര്യു ബ്രൗണ്‍ലി. ഈ മാസം 10ന് നടന്ന കോസ്റ്റോറിക്കക്കെതിരായ രാജ്യാന്തര ടി20 മത്സരത്തിലാണ് 62 വയസും 145 ദിവസവും പ്രായമുള്ള ബ്രൗണ്‍ലി അരങ്ങേറി ചരിത്രം കുറിച്ചത്. ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബ്രൗണ്‍ലി സ്വന്തമാക്കി. 2019ല്‍ റൊമാനിയക്കെതിരെ 59 വയസും 181 ദിവസവും പ്രായമുള്ളപ്പോള്‍ ടര്‍ക്കിക്കായി അരങ്ങേറിയ ഒസ്മാന്‍ ഗോകറുടെ റെക്കോര്‍ഡാണ് ബ്രൗണ്‍ലി മറികടന്നത്. വലം കൈയന്‍ ബാറ്ററായ ബ്രൗണ്‍ലി ഇതുവരെ മൂന്ന് രാജ്യാന്തര ടി20 മത്സരങ്ങളിലാണ് കളിച്ചത്. നേടിയതാകട്ടെ ആറ് റണ്‍സും. വലം കൈയന്‍ മീഡിയം പേസറാണെങ്കിലും ഇതുവരെ വിക്കറ്റൊന്നും വീഴ്ത്താന്‍ ബ്രൗണ്‍ലിക്കായിട്ടില്ല. സിക്സർ പൂരവുമായി സഞ്ജു, വീൽചെയറിലിരുന്നും ഒറ്റക്കാലിൽ നിന്നും പരിശീലനത്തിന് നേതൃത്വം നൽകി രാഹുൽ ദ്രാവിഡ് 60 വയസിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ആദ്യ പുരുഷ താരമാണ് ബ്രൗണ്‍ലി. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരം 49 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ജെയിംസ് സതര്‍ടണ്‍ ആണ്. ഏകദിനത്തില്‍ 47 വയസും 240 ദിവസവും പ്രായമുള്ളപ്പോള്‍ നെതര്‍ലന്‍ഡ്സിനായി അരങ്ങേറിയ എന്‍ ഇ ക്ലാര്‍ക്കാണ്. 'തല' മാറി 5 ടീമുകള്‍, ഒരേയൊരു വിദേശ നായകന്‍ മാത്രം, ഐപിഎല്ലില്‍ ടീമുകളെ നയിച്ചിറങ്ങുന്നത് ഇവരാണ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:49 pm

9 മാസം 8 ദിവസമായി ആസ്വദിച്ച സുനിത വില്യംസ്, ബുച്ച്; 2024 ജൂണ്‍ 5 മുതല്‍ 2025 മാര്‍ച്ച് 18 വരെ സംഭവിച്ചതെല്ലാം

286 ദിവസങ്ങള്‍! നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ചത് ഇത്രയേറെ ദിവസങ്ങളാണ്. എന്നാല്‍ വെറും 8 ദിവസത്തെ ദൗത്യത്തിനായി ഐഎസ്എസിലേക്ക് പോയവര്‍ക്കാണ് 9 മാസത്തിലേറെ അവിടെ കഴിയേണ്ടിവന്നത്. എന്തുകൊണ്ട് സുനിതയുടെയും ബുച്ചിന്‍റെയും ബഹിരാകാശ ദൗത്യം 286 ദിവസത്തിലേക്ക് നീണ്ടു. ദൗത്യാരംഭം മുതല്‍ തിരികെ ലാന്‍ഡിംഗ് വരെയുള്ള സംഭവങ്ങളും ട്വിസ്റ്റുകളും വിശദമായി. 2024 ജൂണ്‍ 5- സ്റ്റാര്‍ലൈനര്‍ ലോഞ്ച് സുനിത വില്യംസും ബുച്ച് വില്‍മോറും2024 ജൂണ്‍ 5ന് ബോയിംഗിന്‍റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചു. ഫ്ലോറിഡയിലെ കേപ് കാനവെരല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് അറ്റ്‌ലസ് വി റോക്കറ്റിലായിരുന്നു സ്റ്റാര്‍ലൈനറിന്‍റെ വിക്ഷേപണം. ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് (CFT) എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ ഔദ്യോഗിക പേര്. 2024 ജൂണ്‍ 6- സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസില്‍ ജൂണ്‍ ആറാം തിയതി സ്റ്റാര്‍ലൈനര്‍ പേടകം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. അഞ്ച് ത്രസ്റ്ററുകള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ രണ്ടാം ശ്രമത്തില്‍ സാഹസികമായായിരുന്നു ഡോക്കിംഗ്. അങ്ങനെ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലെത്തി. 2024 ജൂണ്‍ 18- സ്റ്റാര്‍ലൈനര്‍ മടക്കം നീട്ടി ത്രസ്റ്ററുകളുടെ പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ ടച്ച്‌ഡൗണ്‍ തിയതി ജൂണ്‍ 26 ആയി നാസ പുതുക്കി നിശ്ചയിച്ചു. ഹീലിയം ചോര്‍ച്ചയും വര്‍ധിച്ചതോടെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചിറക്കുന്നത് വീണ്ടും മാറ്റിവെക്കുന്നതായും നാസയുടെ അറിയിപ്പ് വന്നു. 2024 ജൂലൈ 2- സിഎഫ്‌ടി ദൗത്യം വീണ്ടും നീട്ടി സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ ത്രസ്റ്റര്‍ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ സമയം നാസ അനുവദിച്ചു. സിഎഫ്ടിയുടെ പരമാവധി ദൈർഘ്യം 45 ദിവസമായി നാസ മുമ്പ് നിശ്ചയിച്ചിരുന്ന സ്ഥാനത്തായിരുന്നു ഈ തിരികെ ലാന്‍ഡിംഗ് വൈകിപ്പിക്കല്‍. വേനലിന്‍റെ അവസാനം പേടകം തിരിച്ചിറക്കിയാല്‍ മതിയെന്ന് നാസ തീരുമാനിച്ചു. 2024 ഓഗസ്റ്റ് 24- സ്റ്റാര്‍ലൈനര്‍ കാലിയായി ഭൂമിയിലേക്ക് എന്ന് പ്രഖ്യാപനം സഞ്ചാരികളുടെ അപകട സാധ്യത മുന്നില്‍ക്കണ്ട് നാസ ഒടുവില്‍ ഒരു തീരുമാനം കൈക്കൊണ്ടു. ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകം ആളില്ലാതെ ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സ്പേസ് ഹാര്‍ബറില്‍ നിലത്തിറക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു. സുനിത വില്യംസും ബുച്ച് വില്‍മോറും 2025 ഫെബ്രുവരി വരെ നിലയത്തില്‍ തുടരാനും ധാരണയായി. 2024 ഓഗസ്റ്റ് 30- ക്രൂ-9 ദൗത്യത്തില്‍ രണ്ട് സീറ്റ് ഒഴിച്ചിട്ട് നാസ സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരിക ലക്ഷ്യമിട്ട് നാസ, ക്രൂ-9 ദൗത്യത്തിന്‍റെ ഡ്രാഗണ്‍ പേടകത്തിലെ രണ്ട് കസേരകള്‍ ഒഴിച്ചിടാന്‍ തീരുമാനമെടുത്തു. സാധാരണയായി നാല് ബഹിരാകാശ യാത്രികരാണ് ഒരു പേടകത്തിലുണ്ടാവുക. 2024 സെപ്റ്റംബര്‍ 7- ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍ തിരിച്ചുവരവിന് നിശ്ചയിച്ചിരുന്നതില്‍ നിന്ന് ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം നാസയും ബോയിംഗും ചേര്‍ന്ന് ന്യൂ മെക്സിക്കോയില്‍ നിലത്തിറക്കി. 2024 സെപ്റ്റംബര്‍ 13- ബുച്ച്, സുനി ടെലികോണ്‍ഫറന്‍സ് അന്താരാഷ്ട്ര ബഹിരാകാശത്തില്‍ നിന്ന് ടെലികോണ്‍ഫറന്‍സ് വഴി സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലുള്ളവരുമായി സംസാരിച്ചു. 2024 സെപ്റ്റംബര്‍ 22- സുനിത വില്യംസ് ഐഎസ്എസ് കമാന്‍ഡര്‍ ബഹിരാകാശ നിലയത്തിലെത്തി മൂന്ന് മാസങ്ങള്‍ക്ക് സുനിത വില്യംസിനെ തേടി ആ അംഗീകാരമെത്തി. പരിചയസമ്പത്ത് മുന്‍നിര്‍ത്തി ഐഎസ്എസിന്‍റെ കമാന്‍ഡര്‍ സ്ഥാനം സുനിത വില്യംസിന് നാസ നല്‍കി. സെപ്റ്റംബര്‍ 28- ക്രൂ-9 ലോഞ്ച് ചെയ്തു നാസയുടെ നിക് ഹേഗ്, റഷ്യയുടെ കോസ്‌മോണട്ട് അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെ വഹിച്ച് ക്രൂ-9 ദൗത്യത്തിനായി ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും മടങ്ങിവരാനുള്ള കസേരകള്‍ പേടകത്തില്‍ ഒഴിച്ചിട്ടായിരുന്നു ഈ വിക്ഷേപണം. സുനിതയും ബുച്ചും അങ്ങനെ നിക്കിനും ഗോര്‍ബുനോവിനുമൊപ്പം ക്രൂ-9 ദൗത്യ അംഗങ്ങളായി. 2024 നവംബര്‍ 12- ആരോഗ്യ പ്രശ്നങ്ങള്‍ തള്ളി സുനിത വില്യംസ് ബഹിരാകാശ ജീവിതം നീണ്ടതോടെ സുനിത വില്യംസിന്‍റെ ആരോഗ്യ സ്ഥിതിയെ ചൊല്ലി ഏറെ കിംവദന്തികള്‍ പരന്നിരുന്നു. സുനിതയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് സംഭവിച്ചത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും തള്ളിയ സുനിത, നിലയത്തില്‍ എത്തിയപ്പോഴുള്ള അതേ തൂക്കം എനിക്കിപ്പോഴുമുണ്ട് എന്ന് 2024 നവംബര്‍ 12ന് വെളിപ്പെടുത്തി. 2024 ഡിസംബര്‍ 17- നാസയുടെ കാത്തിരുന്ന പ്രഖ്യാപനം എത്തി ബുച്ചും സുനിതയും 2025 മാര്‍ച്ച് വരെ നിലയത്തില്‍ തുടരുമെന്നും, ക്രൂ-10 സ്പേസ് എക്സ് വിക്ഷേപിക്കും വരെ ക്രൂ-9 സംഘാംഗങ്ങള്‍ ഭൂമിയിലേക്ക് മടങ്ങിവരില്ലെന്നും നാസ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലായിരുന്നു ക്രൂ-10 വിക്ഷേപിക്കേണ്ടിയിരുന്നതെങ്കിലും വൈകുമെന്ന് ഇതോടെ ഉറപ്പായി. 2025 ജനുവരി 30- ചരിത്രമായ ബഹിരാകാശ നടത്തം 2025 ജനുവരി 30ന് സുനിത വില്യംസ് ബഹിരാകാശത്ത് പുത്തന്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിത എന്ന നേട്ടത്തിലേക്ക് സുനിത എത്തി. 62 മണിക്കൂറും 9 മിനിറ്റും ബഹിരാകാശത്ത് നടന്ന് റെക്കോര്‍ഡ് സ്ഥാപിച്ച സുനിത നാസയുടെ തന്നെ പെഗ്ഗി വിന്‍സ്റ്റണിനെയാണ് (60 മണിക്കൂറും 21 മിനിറ്റും) പിന്നിലാക്കിയത്. 2025 മാര്‍ച്ച് 14- ആശ്വാസമായി ക്രൂ-10 വിക്ഷേപണം ഫ്ലോറിഡയിലെ നാസ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചു. ഇവര്‍ ഐഎസ്എസില്‍ എത്തിയതോടെ ക്രൂ-9 അംഗങ്ങളായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും നിക് ഹേഗിനും അലക്സാണ്ടർ ഗോ‍ർബുനോവിനും ഭൂമിയിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുങ്ങി. 2025 മാര്‍ച്ച് 17- ക്രൂ-9 അണ്‍ഡോക്കിംഗ് മാര്‍ച്ച് 17ന് ഇന്ത്യൻ സമയം രാവിലെ 10:35ന് ഡ്രാഗണ്‍ ഫ്രീഡം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. ക്രൂ-9 ദൗത്യത്തിലെ അംഗങ്ങളായ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്. 2025 മാര്‍ച്ച് 18- ക്രൂ-9 ലാന്‍ഡിംഗ്, ആശ്വാസ നിമിഷം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27-ന് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തി. മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്സൂളില്‍ നാല്‍വര്‍ സംഘത്തിന്‍റെ സുരക്ഷിത ലാന്‍ഡിംഗ്. Read more: 'സുനിത വില്യംസ് സാധാരണക്കാരിയല്ല, ലോകം മാറ്റിമറിക്കും'; ബഹിരാകാശ യാത്രികയെ പ്രശംസിച്ച് കുടുംബാംഗം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:47 pm

വയനാട് ടൗൺഷിപ്പ്: എൽസ്റ്റോൺ എസ്റ്റേറ്റിൻ്റെ ഭൂമിക്ക് 26 കോടി നൽകും; 21 കുട്ടികൾക്ക് 10 ലക്ഷം വീതം നൽകും

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64 ഹെക്ടർ ഭൂമിയിലേറെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഏറ്റെടുക്കുന്നത്. 26.56 കോടി രൂപയാണ് എൽസ്റ്റോൺ എസ്റ്റേറ്റിന് നൽകുക. മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായവർക്കും 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. എൽസ്റ്റോൺ എസ്റ്റേറ്റിന് 26 കോടി വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവ്വെ നമ്പർ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്. എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഉടമസ്ഥതയിലുള്ള 64.4075 ഹെക്ടർ സ്ഥലമാണിത്. ഇതിന് വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769 രൂപ (ഇരുപത്തി ആറ് കോടി അൻപത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒൻപത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ധനസഹായം മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകും. വയനാട് ടൗൺഷിപ്പ് പദ്ധതികള്‍ക്കായി തസ്തികൾ വയനാട് ടൗൺഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ വിവിധ തസ്തികൾ അനുവദിച്ചു. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും.സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തും.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:39 pm

'സംസാരിച്ചത് ഭാരതീയൻ എന്ന നിലയിൽ', മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂർ; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. യുക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ നയതന്ത്ര ചര്‍ച്ചയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനാകും. എന്നാൽ, നേരത്തെ താൻ പറഞ്ഞത് ഈ നിലപാട് ആയിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം, ശശി തരൂരിന്‍റെ മോദി പ്രശംസയിൽ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല. ശശി തരൂരിന്‍റെ പരാമര്‍ശം താൻ കേട്ടിട്ടില്ലെന്നും അത്തരത്തിൽ പറഞ്ഞെങ്കിൽ പാർട്ടി വിലയിരുത്തി തീരുമാനങ്ങൾ എടുക്കുമെന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രതികരണം. തരൂര്‍ പറഞ്ഞതിന്‍റെ സാഹചര്യത്തെക്കുറിച്ചും തനിക്കറിയില്ല. പിന്നെ എങ്ങനെ താൻ പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, തരൂരിന്‍റെ മോദി പ്രശംസയിൽ കെസി വേണുഗോപാൽ പ്രതികരിക്കാൻ തയ്യാറായില്ല. ദില്ലിയിൽ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ് പ്രതികരിക്കാൻ തയ്യാറാകാതെ കെസി വേണുഗോപാൽ പാര്‍ലമെന്‍റിലേക്ക് പോയത്.തരൂര്‍ പറഞ്ഞത് എന്താണെന്ന് കേട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് മനസിലാക്കിയശേഷം പ്രതികരിക്കാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. പ്രധാനമന്ത്രിയെ വീണ്ടും പ്രശംസിച്ച് തരൂർ; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയം; ഏറ്റെടുത്ത് ബിജെപി

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:38 pm

കണ്ണൂരിൽ സ്നേഹത്തിനായി 12 വയസ്സുകാരിയുടെ ക്രൂരകൃത്യം; സിബ്ലിങ്ങ് റൈവൽറിയും മനഃശാസ്ത്രപരമായ മറ്റു കാര്യങ്ങളും

കണ്ണൂരിൽ സ്നേഹത്തിനായി 12 വയസ്സുകാരി നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെയാണ് നമ്മൾ കേട്ടത്. ഇളയ സഹോദരങ്ങളുടെ ജനനത്തോടെ അച്ഛനമ്മമാരുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന ഭയം പല കുട്ടികളിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി മനസ്സിലാക്കി മാതാപിതാക്കൾ കുട്ടിയെ ചേർത്തുപിടിക്കേണ്ടത് വളരെ പ്രധാനമാണ്. സഹോദരങ്ങളോട് അസൂയ, ദേഷ്യം, അമിത മത്സരബുദ്ധി, ഉപദ്രവം, കുറ്റപ്പെടുത്തുക, ശ്രദ്ധ കൂടുതൽ കിട്ടാനുള്ള ശ്രമങ്ങൾ, കള്ളം പറയുക, ഒറ്റപ്പെടുത്തുക എന്നിങ്ങനെ ശത്രുതാ മനോഭാവത്തോടെ കുട്ടി പെരുമാറുന്നു എങ്കിൽ കുട്ടിക്ക് മാതാപിതാക്കൾക്ക് തന്നെ വേണ്ട എന്ന ചിന്ത മനസ്സിൽ കൂടിയിട്ടുണ്ട് എന്ന് തിരിച്ചറിയുക. അവരെ കുറ്റപ്പെടുത്താതെ കേൾക്കാനും സപ്പോർട്ട് ചെയ്യാനും മാതാപിതാക്കൾ ശ്രമിക്കുക. കണ്ണൂരിലെ സംഭവത്തിൽ വൈകാരികമായ കാര്യങ്ങളും, സാഹചര്യങ്ങളും ഒക്കെയാണ് ആ 12 വയസ്സുകാരിയെ ഇങ്ങനെ ഒരു കൊടും ക്രൂരതയിലേക്കു നയിച്ചതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അമ്മ ഒപ്പമില്ല, അച്ഛൻ മരണപ്പെട്ടു- തന്നെ ആർക്കും വേണ്ട എന്ന തോന്നൽ മുൻപേ തന്നെ ആ കുട്ടിയെ അലട്ടുന്നുണ്ടാകണം. നാലുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞു അച്ഛന്റെ സഹോദരന്റെ കുഞ്ഞാണ് എങ്കിൽപോകും തന്റെ മാതാപിതാക്കളുടെ സ്ഥാനത്തുള്ളവരുടെ സ്നേഹവും ശ്രദ്ധയും തട്ടിയെടുക്കാൻ വന്നയാൾ എന്ന അസൂയയും ദേഷ്യവും ആ കുഞ്ഞിനോട് തോന്നിയിട്ടുണ്ടാകും. വീണ്ടും തന്നെ ആർക്കും വേണ്ടാതെയാകുകയാണോ എന്ന ചിന്ത അവളിൽ ഉണ്ടായിക്കാണണം. ആ 12 വയസ്സുകാരിയിൽ എന്തെങ്കിലും പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കണം. ദേഷ്യം, എല്ലാറ്റിനോടും എതിർ മനോഭാവം കാണിക്കുന്ന രീതി (Oppositional Defiant Disorder, ODD), ആരോടും കരുണയില്ലാത്തതും, കുറ്റബോധം ഇല്ലാത്തതുമായ സ്വഭാവം (Conduct Disorder, CD), മുൻപ് വീട്ടിൽ ക്രൂരത കണ്ടു വളർന്ന സാഹചര്യം ഉണ്ടോ എന്നും, ഇഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ ക്രൂരമായി പെരുമാറുന്നതിൽ കുഴപ്പമില്ല എന്ന തെറ്റായ കാര്യം കുട്ടി കണ്ടുപഠിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. കുറച്ചുകൂടി ചെറിയ പ്രായത്തിൽ കുട്ടി ജീവിച്ചിരുന്ന കുടുംബ സാഹചര്യം എന്താണ് എന്ന് അറിയാൻ കഴിഞ്ഞാലേ എന്തെല്ലാം തെറ്റായ കാര്യങ്ങൾ കുട്ടി പഠിച്ചു, കുട്ടിയുടെ പെരുമാറ്റത്തെ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ എന്തെല്ലാം പോരായ്മകൾ വന്നു എന്നെല്ലാം കണ്ടെത്താനാവൂ. നിയം നിർദ്ദേശിക്കുന്ന രീതിയിൽ ഇനി കുട്ടിക്കുമേൽ ശിക്ഷാ നടപടികൾ ഉണ്ടാവണം. പക്ഷേ 12 വയസ്സു മാത്രം പ്രായമുള്ള ആ കുട്ടിയുടെ വ്യക്തിത്വം ഇനി കൂടുതൽ ക്രിമിനൽ മനോഭാവം ഉള്ളതായി മുന്നോട്ടുള്ള കാലങ്ങളിൽ മാറാതെ തടയാൻ മനഃശാസ്ത്ര ചികിത്സ കുട്ടിക്ക് ഉറപ്പാക്കണം. ചെയ്ത ക്രൂരകൃത്യത്തിന്റെ വ്യാപ്തി എന്തെന്ന് കുട്ടി പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ടാകണം എന്നില്ല. കുട്ടിക്കു ചെയ്ത പ്രവർത്തിയിൽ കുറ്റബോധം ഉണ്ടോ എന്നറിയണം. പെരുമാറ്റത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തി പരിഹരിക്കാനും, നല്ല സ്വഭാവരീതി വളർത്താനും ജുവനൈൽ റീഹാബിലിറ്റേഷൻ/ പുനരധിവാസം കുട്ടിക്ക് ഉറപ്പാക്കണം. സിബ്ലിങ്ങ് റൈവൽറിഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് ● കുട്ടികൾക്ക് ഒരേപോലെ ശ്രദ്ധ കൊടുക്കണം- നിങ്ങളുടെ കുട്ടികൾ എല്ലാവരും ഒരേപോലെ നിങ്ങളിൽ നിന്നും സ്നേഹവും അംഗീകരവും കിട്ടുന്നു എന്നതിൽ ഉറപ്പുവരുത്തണം ● കുട്ടിക്ക് സഹോദരങ്ങളോട് ദേഷ്യവും അസൂയയും തോന്നുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ അതു തനിയെ മാറിക്കൊള്ളും എന്നു കരുതാതെ കുട്ടിയുമായി സംസാരിക്കുക. കുട്ടിയും സഹോദരങ്ങളും തമ്മിൽ ഉള്ള പ്രശ്ങ്ങൾ ആദ്യ ഘട്ടത്തിലേ മനസ്സിലാക്കി പരിഹരിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം ● മാതാപിതാക്കൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുമ്പോൾ സഹോദരങ്ങളോട് അസൂയയും ദേഷ്യവും ഉണ്ടാവില്ല ● കുട്ടിയെ ദേഷ്യം പിടിപ്പിക്കാൻ കുട്ടിയുടെ ഇളയ കുട്ടിയോടോ സഹോദരങ്ങളോടോ കൂടുതൽ സ്നേഹം കാണിക്കുക, സഹോദരങ്ങൾ കുട്ടിയേക്കാൾ മിടുക്കരാണ് എന്ന് താരതമ്യം ചെയ്തു സംസാരിക്കുക എന്നിവയെല്ലാം കുട്ടിയിൽ നെഗറ്റീവ് മനോഭാവം ഉണ്ടാകാൻ കാരണമാകും ● ചില കുടുംബങ്ങളിൽ ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുക, അല്ലെങ്കിൽ മൂത്ത കുട്ടികൾക്കോ, ഇളയകുട്ടികൾക്കോ, നന്നായി പഠിക്കുന്ന കുട്ടികൾക്കോ മാത്രം അമിത പ്രാധാന്യം നൽകുന്നതൊക്കെ സിബ്ളിംങ് റൈവൽറി ഉണ്ടാകാൻ കാരണമാകും ● സഹോദരങ്ങൾ തമ്മിൽ സ്നേഹത്തോടെ മുന്നോട്ടു പോകുന്ന തരത്തിലുള്ള കുടുംബ സാഹചര്യം ഉണ്ടാക്കുക. അവർ തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ ഒരാളെ മാത്രം സപ്പോർട്ട് ചെയ്യുന്ന രീതി ശരിയല്ല. അവർ എല്ലാവരും പറയുന്നത് ശ്രദ്ധിച്ചു കേട്ടതിനുശേഷം പ്രശ്നം പരിഹരിക്കാൻ അവരെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. (ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:37 pm

ഫുൾ ചാർജിൽ രാമനുണ്ണിയും കൂട്ടുകാരും പിന്നെ അവരുടെ സ്വന്തം ചാർജ് മോഡും

പ്ല സ് ടു കഴിഞ്ഞ് നേരെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ എയർ ഫോഴ്സ് കേഡറ്റായി ജോലി നേടി രാമനുണ്ണി. എന്നാൽ ജോലിയുടെ ഭാഗമായുള്ള നീന്തൽ പരിശീലനത്തിനിടെ സംഭവിച്ച അപകടം വില്ലനായി . ആ അപകടത്തിന് ശേഷം വ്യോമസേനയിൽ തുടരാനുള്ള ശാരീരികക്ഷമതയില്ലെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു. അങ്ങനെ വെറും പതിനെട്ടാമത്തെ വയസിൽ രാമനുണ്ണി സർവ്വീസില്‍ നിന്നും റിട്ടയർ ആയി. പെൻഷൻ വാങ്ങിത്തുടങ്ങി. പക്ഷേ, സ്വപ്നങ്ങളും ലക്ഷ്യങ്ങളും അവിടം കൊണ്ട് അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ ആ ചെറുപ്പക്കാരൻ തയ്യാറല്ലായിരുന്നു. പകരം സ്വപ്നങ്ങൾക്കായി പോരാടാൻ തീരുമാനിച്ചു. ആ പോരാട്ടം അയാളെ കൊണ്ട് ചെന്ന് എത്തിച്ചത് ഒരു സംരംഭകന്റെ വേഷത്തിലേക്കാണ് . പത്തൊമ്പതാം വയസിൽ രാമനുണ്ണിയുടെ മനസ്സിലുദിച്ച ഒരാശയം ഇന്ന് കേരളം അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു ബിസിനസ് മോഡലാണ്. ഇന്ത്യയിൽ മുൻനിര ഇ വി ചാർജിങ് സ്റ്റേഷൻ ശൃംഖലയായ ചാർജ്മോഡിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഗൾഫിലേക്കും യൂറോപ്പിലേക്കും തങ്ങളുടെ ബിസിനസ് വളർത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ രാമനുണ്ണിയുടെ നേതൃത്വത്തിലുള്ള ചാർജ്മോഡ് ടീം അംഗങ്ങൾ. ഇഷ്ടങ്ങൾക്ക് പിന്നാലെയുള്ള തുടക്കം കരുനാഗപള്ളി സ്വദേശിയാണ് എം. രാമനുണ്ണി. എയർ ഫോഴ്സ് കേഡറ്റാകാനുള്ള സ്വപ്നം ചിറകുംമുളകും മുൻപേ അവസാനിച്ചുവെങ്കിലും തനിക്ക് മുൻപിൽ സാധ്യതകളുടെ ഒരു വലിയ ലോകമുണ്ടെന്ന് ആ ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞിരുന്നു. ഇഷ്ടവിഷയമായ എഞ്ചിനീയറിംഗ് പഠനം തുടരാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ തന്റെ ജീവിതത്തിൻറെ രണ്ടാം അധ്യായം അദ്ദേഹം തുറന്നു. ആ കാലത്ത് അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ടു കൂട്ടുകാരായിരുന്നു വി. അനൂപ്, സി. അദ്വൈത് എന്നിവർ. പിന്നീട് ആ മൂവർ സംഘത്തിന് ഒരേയൊരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. സ്വന്തമായി ഒരു ബിസിനസ് സംരംഭം നടപ്പിലാക്കണം. (രാമനുണ്ണി) ഒരു ഇലക്ട്രിക്ക് ബൈക്ക് നിർമിക്കുക എന്ന ആശയത്തിലേക്ക് ഈ മൂവർ സംഘം എത്തി. ഇതിനിടെ, എംടെക് പൂർത്തിയാക്കി ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മറ്റൊരു സുഹൃത്ത് മിഥുനും ഈ മൂന്ന് പേർക്കൊപ്പം ചേർന്നു. ആ ബൈക്കിന്റെ രൂപകൽപന വരെയുള്ള ഘട്ടങ്ങൾ ഏറെക്കുറെ പൂർത്തിയായിരുന്നു. അപ്പോഴാണ് വലിയൊരു ചോദ്യചിഹ്നം ഉയർന്നത്. ഈ വണ്ടി നിർമിച്ച് പുറത്തിറക്കിയാലും ദീർഘദൂര യാത്രകളിൽ ചാർജ് തീരുമ്പോൾ എന്ത് ചെയ്യും? അങ്ങനെ ആവശ്യത്തിന് ചാർജിങ് സംവിധാനങ്ങൾ ഇല്ലെങ്കിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കാര്യമായ പ്രസക്തിയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിൽ അതൊരു വലിയ പോരായ്മയാണെന്നും അതിൽ നിരവധി അവസരങ്ങളുണ്ടെന്നും അവർ മനസ്സിലാക്കി. അങ്ങനെയാണ് ഇലക്ട്രിക്ക് ബൈക്ക് എന്ന പദ്ധതി ഉപേക്ഷിച്ച് ചാർജ്മോഡ് എന്ന സംരംഭം തുടങ്ങുന്നത്. ചാർജ് ആയി ചാർജ് മോഡ് കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ അവർ തങ്ങളുടെ സംരംഭത്തിന് തുടക്കം കുറിച്ചു. കേരളത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സാധാരണ വാഹനങ്ങളെപ്പോലെ സുഗമമായി യാത്ര ചെയ്യാനാകണം. അതിനാവശ്യമായ ഒരു ചാർജിങ് ശൃംഖല നിർമിക്കണം. ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർക്ക് പേടികൂടാതെ എത്രദൂരെയും പോകാൻ കഴിയണം. തൊട്ടടുത്തുള്ള ചാർജിങ് സ്റ്റേഷനുകൾ എവിടെയുണ്ടെന്ന് അപ്പപ്പോൾ അറിയുന്ന ഒരു മൊബൈൽ ആപ്പ് വേണം. ഇങ്ങനെ ചാർജിങ്ങുമായി ബന്ധപ്പെട്ട സമഗ്രമായ ഒരു സംവിധാനമാണ് ചാർജ്മോഡ് എന്ന സ്റ്റാർട്ടപ്പ് വിഭാവനം ചെയ്തത്. 2019ൽ കോഴിക്കോട് ജില്ലയിൽ കേരളത്തിൽ ആദ്യമായി ഒരു ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത് ചാർജ്മോഡ് ആണ്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള ആദ്യത്ത ഓർഡർ നൽകിയത് കോഴിക്കോട് സൈബർ പാർക്കാണ്. പക്ഷേ, കോവിഡ് കാരണം പദ്ധതി നടപ്പിലായില്ല. അങ്ങനെ ആദ്യത്തെ ഓർഡർ തന്നെ പരാജയപ്പെട്ടു. അക്കാലത്ത് ചാർജ്മോഡിന് മുന്നിൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. രാമനുണ്ണിക്ക് പെൻഷൻ കിട്ടുന്ന കാശുകൊണ്ടാണ് എഞ്ചിനീയറിംഗ് പഠനകാലത്തെ ചെലവുകൾ നടന്നിരുന്നത്. ആദ്യഘട്ടത്തിൽ അഞ്ചരലക്ഷം രൂപ ലോണെടുത്താണ് ബിസിനസ് തുടങ്ങിയത്. ഓരോ പ്രദേശത്തും ചാർജറുകൾ സ്ഥാപിക്കുന്നതിന് ചെലവ് വളരെ കൂടുതലാണ്. സ്വന്തമായി ഭൂമി വാങ്ങി ചാർജറുകൾ സ്ഥാപിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. മറ്റൊരാളുടെ സ്ഥലത്ത് (ഓഫിസുകൾ, മാളുകൾ, സ്ഥാപനങ്ങൾ, വീടുകൾ, തുടങ്ങിയവ) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച്, വികസിപ്പിച്ച്, അതിന്റെ നടത്തിപ്പും ഏറ്റെടുത്തുകൊണ്ടുള്ള ബിസിനസ് മോഡലാണ് ചാർജ്മോഡ് പരീക്ഷിച്ചത്. (ചാർജ് മോഡ് ടീം) എല്ലാ ഇലക്ട്രിക്ക് വാഹനങ്ങൾക്കും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു ചാർജർ ഇല്ലായിരുന്നു എന്നതായിരുന്നു അന്ന് അവർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെയൊരു സാഹചര്യത്തിൽ പൊതുവായ ഒരു ചാർജിങ് ശൃംഖലയെന്ന ആശയത്തിനുപോലും പ്രസക്തിയുണ്ടായിരുന്നില്ല. കോവിഡിനെ മറികടന്ന് വിപണി സജീവമായിത്തുടങ്ങിയപ്പോഴാണ് കേന്ദ്രഗവണ്മെന്റ് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജറുകൾക്ക് പൊതുവായ ഒരു പ്രോട്ടോകോൾ പുറത്തിറക്കിയത്. അങ്ങനെ ചാർജ് മോഡ് വീണ്ടും ചാർജായി. അന്ന് കേരളത്തിലെ വിപണിയിൽ ഒരൊറ്റ കമ്പനിയുടെ ഒരേയൊരു ഇലക്ട്രിക്ക് കാർ മോഡലാണ് ഉണ്ടായിരുന്നത്. അതും മൂന്ന് യൂണിറ്റുകൾ മാത്രം. അതിൽ ഒരു വണ്ടി കോഴിക്കോട് എത്തിച്ചാണ് ആദ്യ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ചാർജ്മോഡ് നിർമിച്ച ചാർജറുകൾ പരീക്ഷിച്ചുനോക്കാൻ കേരളത്തിൽ വേറെ ഇലക്ട്രിക്ക് കാറുകൾ പോലും ഉണ്ടായിരുന്നില്ല. സംരംഭം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ കേരളത്തെ ഇലക്ട്രിക് ചാർജറുകളുടെ സാന്ദ്രതയുടെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തിനരികിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. കേരളത്തിൽ നിലവിൽ ഇലക്ട്രിക്ക് ചാർജിങ് സംവിധാനങ്ങൾ നിർമിക്കുന്ന ഒരേയൊരു അംഗീകൃതസ്ഥാപനം ചാർജ്മോഡ് ആണ്. 5 ലക്ഷം രൂപ കടത്തിൽ തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് 150 കോടിയുടെ മൂല്യമുണ്ട്. ചാർജ്മോഡിന്‍റെ പ്രത്യേകതകൾ വീടുകളിലായാലും സ്ഥാപനങ്ങളിലായാലും ചാർജ്മോഡിന്റെ ചാർജർ സ്ഥാപിക്കാൻ ചെലവ് വളരെ കുറവാണ്. ഉദാഹരണത്തിന്, ടാറ്റ പുറത്തിറക്കുന്ന ഒരു ജനപ്രിയ ഇലക്ട്രിക് കാറിനൊപ്പം കിട്ടുന്ന സാധാരണ ചാർജർ ഉപയോഗിച്ച് വീടുകളിൽ തന്നെ ആ വാഹനം ചാർജ് ചെയ്യാൻ 12 മുതൽ 16 മണിക്കൂർ വരെ വേണ്ടി വരും. 6-8 മണിക്കൂർ കൊണ്ട് ബാറ്ററി ചാർജാവുന്ന ടാറ്റയുടെ തന്നെ സ്പീഡ് കൂടിയ ചാർജർ വാങ്ങുന്നതിന് ഏകദേശം 60,000 രൂപ അധികം ചെലവാക്കണം. എന്നാൽ അതേ വേഗതയുള്ള ചാർജ്മോഡിന്റെ ചാർജർ വീട്ടിൽ സ്ഥാപിക്കുന്നതിന് 26,000 മുതൽ 28,000 രൂപ മാത്രമേ ചെലവ് വരുന്നുള്ളു. 6 മണിക്കൂറിൽ ബാറ്ററി ഫുള്ളാവുകയും ചെയ്യും. ഇലക്ട്രിക്ക് കാർ ഓടിക്കുന്നയാൾക്കും ചാർജിങ് നെറ്റ്വർക്കിനുമിടയിൽ മറ്റൊരാളുടെ സാന്നിധ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു ശൃംഖലയാണ് ചാർജ്മോഡ്. അതായത്, വാഹനം ഓടിക്കുന്നയാൾക്ക് സ്വയം പണമടച്ച് വണ്ടി ചാർജ് ചെയ്യാൻ കഴിയണം. എടിഎം കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നത് പോലെ ലളിതം. ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർ നേരിടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം, ഏറ്റവും അടുത്തുള്ള ചാർജിങ് സ്റ്റേഷൻ എവിടെയാണെന്ന് കണ്ടെത്തുന്നതാണ്. അതിനുള്ള പരിഹാരവും ചാർജ്മോഡ് ആവിഷ്കരിച്ചു. മൊബൈൽ ആപ്പ് വഴി കൃത്യമായി അടുത്തുള്ള ചാർജിങ് സ്റ്റേഷൻ കണ്ടെത്തുന്നതിനുള്ള സംവിധാനം അവതരിപ്പിച്ചു. വളരെ ലളിതവും ആർക്കും ഉപയോഗിക്കാനാവുന്ന രീതിയിലുമാണ് ആപ്പ് നിർമിച്ചിട്ടുള്ളത്. (ചാർജിംഗ് സ്റ്റേഷന്‍) സാധാരണക്കാരന്‍റെ ചാർജിങ് സ്റ്റേഷൻ ആദ്യകാലത്ത് ചാർജ്മോഡിന് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് ഇലക്ട്രിക്ക് ഓട്ടോകൾ ഓടിച്ചിരുന്ന ഏറ്റവും സാധാരണക്കാരായ മനുഷ്യരിൽ നിന്നാണ്. ഇന്ത്യയിൽ ആദ്യമായി ഇ-ഓട്ടോറിക്ഷകൾക്ക് വേണ്ടി പബ്ലിക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത് ചാർജ്മോഡാണ്. 2019ൽ കോഴിക്കോട് ജില്ലയിലാണ് അതും നിലവിൽവന്നത്. വെറും നാല് ഇലക്ട്രിക്ക് ഓട്ടോകളാണ് അന്ന് ജില്ലയിൽ ഉണ്ടായിരുന്നത്. ഇന്ന്, മലബാർ മേഖലയിൽ മാത്രം ഏകദേശം 9,000ലധികം ഇ-ഓട്ടോകൾ ഓടുന്നുണ്ട്. താങ്ങാനാവുന്ന വിലയും ലളിതമായ ഉപയോഗരീതിയുമാണ് ചാർജ്മോഡിനെ ജനകീയമാക്കുന്നത്. അഭിമാന നേട്ടത്തിലേക്ക് നേപ്പാൾ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു കേരളത്തിൽ നിന്നുള്ള ഈ സംരംഭം. കെ.എസ്.ഇ.ബിയുമായി സഹകരിച്ചുള്ള ചാർജ്മോഡിന്റെ പല പ്രവർത്തനങ്ങൾക്കും ദേശീയതലത്തിലുള്ള അംഗീകാരങ്ങളും ലഭിച്ചത് സംസ്ഥാനത്തിനൊട്ടാകെ അഭിമാനമായി. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 3,000 -ലേറെ ചാർജിങ് സ്റ്റേഷനുകളാണ് ചാർജ്മോഡിനുള്ളത്. ഇന്ത്യയിലെ ആറ് ഭാഷകളിൽ ഉപഭോക്തൃസഹായം ലഭ്യമാക്കുന്നുമുണ്ട്. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ചാർജറുകൾ സ്ഥാപിക്കാനുള്ള നീക്കവും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചു. അടുത്തഘട്ടത്തിൽ 120 മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അൾട്രാ ഫാസ്റ്റ് ചാർജറുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒ സി പി ഐ റൂമിങ്ങും വിന്യസിക്കാനുള്ള ഒരുക്കത്തിലാണ് ചാർജ്ജ് മോഡ് ഇപ്പോൾ.കൂടാതെ ഇന്ത്യയിലെ പ്രമുഖ ചാർജ് പോയിന്റ് ഓപ്പറേറ്റേഴ്സുമായി (സിപിഒ) സഹകരണം ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഫലപ്രാപ്തിയിലെത്തിയാൽ മറ്റ് ചാർജിങ് ശൃംഖലകളിൽ റോമിങ് അടിസ്ഥാനത്തിൽ ചാർജ്മോഡ് ഉപഭോക്താക്കൾക്ക് അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം. അടുത്ത അഞ്ച് വർഷം ഇന്ത്യയ്ക്ക് പുറത്തേക്ക് പരമാവധി വളർച്ച കൈവരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവ സംരംഭകർ ഇപ്പോൾ.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:35 pm

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി 'ഗെറ്റ് സെറ്റ് ബേബി'; 30-ാം ദിവസത്തിലേക്ക് ചിത്രം, 50ൽ അധികം സ്ക്രീനുകളിൽ

കു ടുംബങ്ങളുടെ പ്രിയം നേടി ഉണ്ണി മുകുന്ദൻ ചിത്രം 'ഗെറ്റ് സെറ്റ് ബേബി' മുപ്പതാം ദിവസത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് തലമുറ വ്യത്യാസമില്ലാതെ ഏവരേയും ചിത്രം ആകർഷിച്ചിരിക്കുന്നത്. അമ്പതിലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ കൈയ്യടക്കമുള്ള സംവിധാന മികവിൽ വിനയ് ഗോവിന്ദ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഒരു റൊമാന്‍റിക് കോമഡിയായി തുടങ്ങി ഏറെ വൈകാരികമായ രീതിയിൽ പ്രേക്ഷകരിലേക്ക് ഇറങ്ങുന്ന രീതിയിലാണ് സിനിമയുടെ കഥാസാരം. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ ഇരുവരുടേയും കെമിസ്ട്രിയാണ് എടുത്തുപറയേണ്ട പ്രധാന ഘടകമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി ഉണ്ണിയും, ഭാര്യയായ സ്വാതി എന്ന കഥാപാത്രമായി നിഖിലയും മികവുറ്റ പ്രകടനം ചിത്രത്തിൽ നടത്തിയിട്ടുണ്ട്. ഒരു ഗൈനക്കോളജി ഡോക്ടറുടെ പേഴ്സണൽ, പ്രൊഫഷണൽ ലൈഫിനെ മികച്ച രീതിയിൽ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നടൻ സുധീഷും നടി സുരഭി ലക്ഷ്മിയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതികളുടെ വേഷവും ചെമ്പൻ വിനോദും ഫറ ഷിബ്‍ലയും അവതരിപ്പിച്ചിരിക്കുന്ന ദമ്പതി കഥാപാത്രങ്ങളും മനസ്സിനെ സ്പർശിക്കുന്നതാണ്. ജോണി ആന്‍റണി, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ, കെപിഎസി ലീല തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. ആ‍ർഡിഎക്സിന് ശേഷം അലക്സ് ജെ പുളിക്കലിന്‍റെ കളർഫുള്‍ ദൃശ്യങ്ങള്‍ സിനിമയ്ക്ക് ഒരു ഫ്രഷ്നെസ് നൽകുന്നുണ്ട്. മോഹൻലാൽ സാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു: 'ഹൃദയപൂർവം' ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാളവിക അർജു ബെന്നിന്‍റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ ആകർഷകമാണ്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:35 pm

'വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു': പരാതി നൽകിയതാണെന്ന് ബന്ധു

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഷിബിലയെ വെട്ടിക്കൊന്ന ഭർത്താവ് യാസിറിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ബന്ധു അബ്ദുൽ മജീദ്. ഷിബിലയെ നേരത്തെയും യാസിർ ആക്രമിച്ചിട്ടുണ്ട്. പൊലീസ് ഒരു തവണ യാസിറിനെ വിളിച്ചു സംസാരിക്കുക മാത്രമാണ് ചെയ്തത്. യാസിർ മുമ്പേ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ബന്ധു പറഞ്ഞു.ഷിബിലയുടെ വസ്ത്രങ്ങളൊക്കെ യാസിർ വാടക വീട്ടിൽ പൂട്ടിവച്ചു. ഡ്രസ് ചോദിച്ചപ്പോൾ അതെല്ലാം കത്തിച്ച് ഫോട്ടോയെടുത്ത് സ്റ്റാറ്റസിട്ടെന്നും ബന്ധുഅബ്ദുൽ മജീദ് പറയുന്നു. ഷിബിലയെ മുൻപും യാസിർ ആക്രമിച്ചിട്ടുണ്ട്. യാസിർ ലഹരി ഉപയോഗിക്കുന്ന സമയത്താകാം സാഡിസ്റ്റ് മനോഭാവം. കുടുംബമെന്ന നിലയിൽ ഒപ്പിച്ചങ്ങ് പോവുകയായിരുന്നു. പിടിച്ചുനിൽക്കാൻ ഷിബില ഒരുപാട് ത്യാഗം സഹിച്ചു. വീട്ടിൽ നിന്ന് അവൻ ഇറക്കി വിടുകയായിരുന്നു. ഇനി ഒരു തരത്തിലും തിരിച്ചു പോകാൻ കഴിയില്ലെന്ന അവസ്ഥയിലെത്തി. ആദ്യം മഹല്ലിൽ പറഞ്ഞു. സംസാരിക്കാൻ വിളിച്ചിട്ട് യാസിർ വന്നില്ല. കഴിഞ്ഞ 28നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഒന്ന് വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്. മറ്റൊരു നടപടിയും ഉണ്ടായില്ല- ബന്ധു അബ്ദുൽ മജീദ് പറഞ്ഞു. യാസിർ ഇന്നലെ ഉച്ചയ്ക്ക് ഭാര്യവീട്ടിലെത്തി ഷിബിലയെ കണ്ടിരുന്നു. ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറി. വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞിരുന്നു. അതിന് ശേഷം വൈകുന്നേരം എത്തിയാണ് കൊലപാതകം നടത്തിയത്. ഇന്നലെ വൈകുന്നേരം 6.35ഓടെ ഭാര്യവീട്ടിലെത്തിയ യാസിർ, ആദ്യം ഷിബിലയെ കത്തികൊണ്ട് കുത്തി. ഇത് തടയാൻ എത്തിയപ്പോൾ ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് അർദ്ധരാത്രിയോടെ പിടികൂടിയത്. രാസലഹരിക്ക് അടിമയായ യാസിറിന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും എടുത്ത് അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസി പറഞ്ഞു. യാസിർ ഇന്നലെ ഉച്ചയ്ക്കും ഷിബിലയുടെ വീട്ടിലെത്തി, വൈകീട്ട് വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും പറഞ്ഞു

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:27 pm

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ എക്സിക്യൂട്ടീവ് എൻജിനീയറാകാം; പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ അറിയാം

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ട് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 58 വയസ് കവിയരുത്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ). കേരള സർക്കാർ വകുപ്പുകൾ / കെ.പി.ഡബ്ല്യു.ഡി / കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും, ആയതിൽ കുറഞ്ഞത് മൂന്ന് വർഷം എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്തികയിലോ അതിലുമുയർന്ന തസ്തികയിലോ പ്രവൃത്തിപരിചയം. കൂടാതെ കെട്ടിടനിർമാണ മേഖലയിൽ മുൻകാല പ്രവൃത്തി പരിചയം. കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്‌മെന്റ്‌, എൻജിനീയറിങ് സോഫ്റ്റ്‌വെയറുകൾ, കൺസ്ട്രക്ഷൻ മെത്തഡോളജീസ് & സേഫ്റ്റി സ്റ്റാൻഡേർഡ്സ് തുടങ്ങിയ മേഖലകളിലുള്ള അറിവും പ്രാവീണ്യവും അഭികാമ്യം. വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് ചുവടെ ചേർക്കുന്ന മേൽവിലാസത്തിൽ മാർച്ച് 28 ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001. അപേക്ഷ ഇമെയിൽ (secretarykshb@gmail.com) മുഖാന്തരവും സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ബോർഡിന്റെ വെബ്സൈറ്റ് (www.kshb.kerala.gov.in) സന്ദർശിക്കാം. READ MORE: പ്രമുഖ കമ്പനികൾ അണിനിരക്കും, 200ൽ അധികം അവസരങ്ങൾ; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തൊഴിൽ മേള മാർച്ച് 22ന്

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:26 pm

മെർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനെ ഭാര്യയും കാമുകനും കൊലപ്പെടുത്തി, മൃതദേഹം ഡ്രമ്മിൽ സിമന്റ് നിറച്ച് ഒളിപ്പിച്ചു

ഫോട്ടോ: കൊല്ലപ്പെട്ട സൗരഭ്, പ്രതികളായ ഭാര്യ മുസ്കാന്‍ റസ്തോഗി, കാമുകന്‍ സാഹില്‍ ശുക്ല ദില്ലി: ഉത്തർപ്രദേശിൽ മേർച്ചന്റ് നേവി ഓഫീസറെ ഭാര്യയും പുരുഷ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. മീററ്റിലാണ് സംഭവം. സൗരഭ് രജ്പുത് (29) എന്നയാളാണ് കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം സിമന്റ്‌ ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ചു. പ്രതികളായ ഭാര്യ മുസ്‌കൻ റസ്‌തോഗി (26), സാഹിൽ ശുക്ല (28) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്ന് നാട്ടിലേക്ക് എത്തിയതായിരുന്നു സൗരഭ്. പ്രതികളായ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ല എന്ന മോഹിത്തും സൗരഭ് രജ്പുതിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ശരീരഭാഗങ്ങൾ സിമന്റ് നിറച്ച ഡ്രമ്മിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. 15 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച സൗരഭ് താമസിക്കുന്ന വാടക അപ്പാർട്ട്മെന്റിൽ നിന്ന് അഴുകിയ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ഇവരെ കോടതിയിൽ ഹാജരാക്കും. പ്രതികളുടെ മൊഴിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ഒന്നിലധികം കഷണങ്ങളായി മുറിച്ച് സിമന്റ് നിറച്ച വാട്ടർ ഡ്രമ്മിനുള്ളിൽ അടച്ച നിലയിൽ കണ്ടെത്തിയത്. അഴുകൽ വേഗത്തിലാക്കാനായിരിക്കാം ഈ മാർ​ഗം സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. 2016ലാണ് മുസ്കാനും സൗരഭും കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. വാടക അപ്പാർട്ട്മെന്റിലായിരുന്നു താമസം. ദമ്പതികൾക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ് മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. മകളുടെ ജനന ശേഷം, ഭാര്യക്ക് തന്റെ സുഹൃത്ത് സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് അറിഞ്ഞു. ഈ ബന്ധം കുടുംബത്തിൽ പ്രശ്നമായി. വിവാഹമോചന സാധ്യത പോലും സൗരഭ് തേടി. ഒടുവിൽ, മകളുടെ ഭാവിയെക്കുറിച്ച് ദാമ്പത്യം തുടരാൻ തീരുമാനിച്ചു. മർച്ചന്റ് നേവിയിൽ വീണ്ടും ചേരാൻ സൗരഭ് തീരുമാനിക്കുകയും 2023 ൽ അദ്ദേഹം ജോലിക്കായി രാജ്യം വിടുകയും ചെയ്തു. ഫെബ്രുവരി 28നായിരുന്നു മകളുടെ ആറാം ജന്മദിനം. ഫെബ്രുവരി 24 ന് മകളോടൊപ്പം ജന്മദിനമാഘോഷിക്കാൻ സൗരഭ് വീട്ടിലെത്തി. ഫെബ്രുവരി 15ന് മുസ്കാന്‍റെയും ജന്മദിനമായിരുന്നു. പൊലീസിന് നൽകിയ മൊഴി പ്രകാരം, മാർച്ച് 4 ന് ഭാര്യ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി ബോധരഹിതനാക്കി. പിന്നീട് ഇരുവരും കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി‌ കഷണങ്ങൾ ഒരു ഡ്രമ്മിൽ ഇട്ടു. നനഞ്ഞ സിമന്റ് ഉപയോഗിച്ച് അടച്ചു. സൗരഭിനെക്കുറിച്ച് പ്രദേശത്തുള്ളവർ ചോദിച്ചപ്പോൾ, മണാലിയിൽ പോയതാണെന്ന് പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഏതെങ്കിലും തരത്തിലുള്ള സംശയം ഉണ്ടാകാതിരിക്കാനും അവളും സാഹിലും സൗരഭിന്റെ ഫോണുമായി മണാലിയിലേക്ക് പോയി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു. എന്നാൽ സൗരഭ് ദിവസങ്ങളോളം കുടുംബാംഗങ്ങളിൽ നിന്ന് കോളുകൾ എടുക്കാതിരുന്നപ്പോൾ അവർ പൊലീസിൽ പരാതി നൽകി. സൗരഭിന്റെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് മുസ്‌കാനെയും സാഹിലിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ അവർ പൊട്ടിക്കരഞ്ഞ് കൊലപാതകം നടത്തിയതായി സമ്മതിച്ചു. തുടർന്ന് മൃതദേഹം എവിടെയാണെന്ന് വെളിപ്പെടുത്തി. ഡ്രിൽ മെഷീൻ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:16 pm

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കടത്താൻ ശ്രമിച്ചത് 15 കിലോ ഹൈബ്രിഡ് കഞ്ചാവ്; നെടുമ്പാശ്ശേരിയിൽ വൻലഹരി വേട്ട

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി, ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്.കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താൻ ആയിരുന്നു ശ്രമം. മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നാണ് നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവരുടെ പക്കൽ കഞ്ചാവുണ്ടായിരുന്നത്. ഒരാളുടെ പെട്ടിയിൽ ഏഴര, അടുത്തയാളുടെ പെട്ടിയിൽ ഏഴര എന്നിങ്ങനെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.ഇന്നലെ രാത്രി 11.30 ന് തായ് എയർവേസിൽ ബാങ്കോക്കിൽ നിന്നാണ് ഇവർ എത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:16 pm

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് ച‍ർച്ച നടത്തി

തിരുവനന്തപുരം: കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി സംസ്ഥാന ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ച‍ർച്ച നടത്തി. സംസ്ഥാനത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ച‍ർച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെ ടൂറിസം വികസനത്തിൽ കേന്ദ്രത്തിന്റെ പിന്തുണ അഭ്യർത്ഥിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ചർച്ചയിൽ സന്നിഹിതനായിരുന്നു. കേരളത്തിലെ ബീച്ച് ടൂറിസത്തിന്റെ വികാസത്തിന് കോസ്റ്റൽ റെഗുലേഷൻ സോൺ നിയമ ഇളവുകളും, വെൽനസ് ടൂറിസത്തിന് സ്പെഷ്യൽ പാക്കേജും സംസ്ഥാനം കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികൾ വരുന്ന അറബ് രാജ്യങ്ങളിലെ ടൂറിസം ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കേരളത്തിലെ ടൂറിസം വികസനത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ ഈ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വകുപ്പിലെ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:15 pm

ഷാർജയിൽ പ്ലാസ്റ്റിക് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടുത്തം, ആളപായമില്ല

ഷാർജ: ഷാർജ വ്യാവസായിക മേഖലയിലെ 10ൽ പ്രവർത്തിക്കുന്ന ആക്രി ​ഗോ‍ഡൗണിന് തീപിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ തന്നെ സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.37ഓടെയാണ് ഷാർജ സിവിൽ ഡിഫൻസിന്റെ ഓപറേഷൻസ് റൂമിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിനാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തിര രക്ഷാ പ്രവർത്തനം നടത്തുന്നതിനായി പ്രദേശം പോലീസ് വളഞ്ഞിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. read more: ഷാർജയിൽ വാഹനാപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം, വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്തയാൾ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:12 pm

കൊല്ലത്തെ നടുക്കി വീണ്ടും കൊലപാതകം; രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച, പ്രതീക്ഷയിൽ ആശമാർ

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:02 pm

വിലകുറഞ്ഞ കാറുമായി ടെസ്‍ല, E41 എന്ന രഹസ്യനാമത്തിൽ മസ്‍ക് പണിതുടങ്ങി! ചങ്കിടിച്ച് ഇന്ത്യൻ കമ്പനികൾ!

ലോ കത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ കമ്പനികളിൽ ഒന്നും അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനുമായ ടെസ്‌ല ഉടൻ ഇന്ത്യയിലേക്ക് വരുന്നു. ജീവനക്കാരെ നിയമിക്കുന്നത് മുതൽ ഷോറൂമുകൾ വാടകയ്ക്ക് എടുക്കുന്നത് വരെ കമ്പനി പ്രവർത്തിക്കുന്ന രീതി കണക്കിലെടുക്കുമ്പോൾ, ഏപ്രിലിൽ തന്നെ ടെസ്‌ല ഇന്ത്യയിലെ റോഡുകളിൽ ഓടുന്നത് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ, ടെസ്‌ല വിലകുറഞ്ഞ ഇലക്ട്രിക് കാർ വികസിപ്പിക്കുന്നുവെന്ന ഒരു വലിയ വാർത്ത വന്നിരിക്കുന്നു. അപ്പോൾ ഈ കാർ ഉപയോഗിച്ച് ഇലോൺ മസ്‌ക് ഇന്ത്യൻ വിപണിയിൽ ഒരു കോളിളക്കം സൃഷ്‍ടിക്കാൻ പോകുന്നുണ്ടോ? ടെസ്‌ല അവരുടെ മോഡൽ വൈ കാറിന്റെ വിലകുറഞ്ഞ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഉത്പാദനം 20 ശതമാനം വിലകുറഞ്ഞതായിരിക്കും, അതുവഴി ഇത് ഉപഭോക്തൃ സൗഹൃദമായിരിക്കും. അതേസമയം ഇത് ടെസ്‌ലയുടെ പുതിയ കാർ അല്ലെന്നും മറിച്ച്, ഇത് മോഡൽ Y യുടെ പുനർനിർമ്മിച്ച പതിപ്പാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. അതിനാൽ അതിന്റെ ഉൽപാദനച്ചെലവ് കുറവാണ്. E41 എന്ന രഹസ്യ നാമത്തിലാണ് ടെസ്‍ല ഈ കാർ നിർമ്മിക്കുന്നത്. മോഡൽ Y യുടെ ഈ വകഭേദത്തിന്റെ ഉത്പാദനം 2025 ൽ ചൈനയിൽ ആരംഭിക്കും. കമ്പനി തങ്ങളുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് ചൈനീസ് വിപണികളിലേക്കുള്ള കാറായിരിക്കും നിർമ്മിക്കുക. അതേസമയം ഇന്ത്യ ഒരു വില സെൻസിറ്റീവ് ആയ വിപണിയാണ്. അതുകൊണ്ടുതന്നെ, വിലകുറഞ്ഞ കാറുമായി ടെസ്‌ല ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടക്കത്തിൽ, ബെർലിനിലെ ഗിഗാഫാക്ടറിയിൽ നിർമ്മിക്കുന്ന വാഹനങ്ങൾ കമ്പനിക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയും. ഇന്ത്യയിൽ ടെസ്‌ല കാറുകളുടെ പ്രാരംഭ വില 21 ലക്ഷം രൂപ ആയിരിക്കാൻ സാധ്യത ഉണ്ട് എന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും, 21 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡൽ Y യുടെ വിലകുറഞ്ഞ പതിപ്പായിരിക്കുമോ ഇത് എന്ന് ഇതുവരെ വ്യക്തമല്ല. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബികെസിയിൽ തുറക്കാൻ പോകുകയാണ്. കമ്പനി ഡൽഹിയിലെ എയ്റോസിറ്റിയിൽ രണ്ടാമത്തെ ഷോറൂമും തുറന്നേക്കും. അമേരിക്കയിലെ ആപ്പിൾ ഇൻ‌കോർപ്പറേറ്റഡിന്റെ മാതൃകയിലാണ് കമ്പനി ഇന്ത്യയിൽ മുന്നേറുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ ടെസ്‌ല മോഡൽ Y എവിടെയാണ് നിർമ്മിക്കുക? ഈ പുതിയ മോഡലിന് E41 എന്ന രഹസ്യനാമം നൽകിയിരിക്കുന്നു. 2025 ൽ ചൈനയിൽ ഇതിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ, യൂറോപ്പിലും വടക്കേ അമേരിക്കയിലും ഈ മോഡൽ നിർമ്മിക്കും. ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാന്റ് പ്രധാനമായും ചൈനീസ് വിപണിക്ക് വേണ്ടിയായിരിക്കും ഉത്പാദിപ്പിക്കുന്നത്. അതേസമയം അമേരിക്കയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. മസ്‍കിനെ ഞെട്ടിച്ച് ഈ സംസ്ഥാനം! ഇന്ത്യയിൽ വന്നുകേറുന്നതിന് തൊട്ടുമുമ്പ് കൊടുത്തത് എട്ടിന്‍റെ പണി ഒടുവിൽ എല്ലാം ശരിയാകുന്നു! ടെസ്‍ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ഇവിടെ, മാസവാടക കേട്ട് ഞെട്ടരുത്! ഷോറൂമിനുള്ള പാട്ടക്കരാർ ടെസ്‌ല ഒപ്പുവച്ചു, വാടക 3.7 കോടി വില 21 ലക്ഷത്തിൽ താഴെ! ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിലേക്ക്, ചങ്കിടിച്ച് വമ്പന്മാർ! ടെസ്‌ലയെക്കാൾ കേമൻ ടാറ്റയും മഹീന്ദ്രയും തുറന്നുപറഞ്ഞ് ചൈനീസ് കമ്പനിയുടെ ഇന്ത്യൻ മുതലാളി മുഖ്യൻ!

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:01 pm

ഒരു ലിറ്റർ വെള്ളത്തിന് ഒരു രൂപ മാത്രം, 9,55,000 രൂപയുടെ പദ്ധതി; നടത്തറയിൽ വാട്ടർ കിയോസ്ക്

തൃശൂര്‍: ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന കിയോസ്ക്ക് പ്രവർത്തനം തുടങ്ങി. 9,55,000 രൂപ ചെലവാക്കിയാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും നടത്തറ ഗ്രാമ പഞ്ചായത്തും സംയുക്തമായി പദ്ധതി നടപ്പാക്കിയത്.പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ആദ്യ കിയോസ്ക്ക് തിങ്കളാഴ്ച മുതൽ മൂർക്കനിക്കര ഗവ. യു പി സ്കൂൾ ഗ്രൗണ്ടിന് സമീപം പ്രവർത്തനം ആരംഭിച്ചു. രണ്ടാമത്തെ കിയോസ്ക്ക് നടത്തറ ഗ്രാമപഞ്ചായത്തിലെ തന്നെ പൂച്ചട്ടിയിൽ ഉടൻ സ്ഥാപിക്കും. 30 ഡിഗ്രിക്കുമേൽ പകൽ താപനില ഉയർന്ന് നിൽക്കുന്ന ഈ സമയത്ത് പ്രദേശത്ത് എത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ ദാഹജലം കൊടുക്കുന്ന ഈ വാട്ടർ കിയോസ്കുകൾ ഉപകാരപ്രദമാകും. ആദ്യ കിയോസ്ക്കിന്‍റെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ആർ രവി നിർവ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. പി ആർ രജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ അമൽ റാം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ മോഹനൻ, വ്യാപാരി വ്യവസായി പ്രതിനിധി ജോസ് തുടങ്ങിയവർ സംസാരിച്ചു. വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 12:00 pm

ഒടിയന്റെ തട്ട് താണുതന്നെ! പണംവാരിയത് കൂടുതലും മോഹൻലാൽ പടങ്ങൾ, മമ്മൂട്ടി എത്രാമത്?, എമ്പുരാൻ റെക്കോർഡിടുമോ?

എമ്പുരാനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. കേരള ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമെന്നാണ് പ്രതീക്ഷകള്‍. നിലവില്‍ മലയാളത്തിന്റെ ഏറ്റവും മികച്ച ആദ്യ ദിവസ കളക്ഷൻ ഒടിയന്റെ പേരിലാണ്. ഒടിയൻ ഒന്നാം ദിവസം 7.22 കോടി രൂപയാണ് നേടിയത്. എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനുകള്‍ 1. ഒടിയൻ- 7.22 കോടി 2. ലൂസിഫര്‍-6.38 കോടി 3. മരക്കാര്‍-6.35 കോടി 4.ഭീഷ്‍മപര്‍വം-6.2 കോടി 5.ടര്‍ബോ-6.15 കോടി 6.മലൈക്കോട്ടൈ വാലിബൻ-5.85 കോടി 7.ആടുജീവിതം-5.83 കോടി 8.കിംഗ് ഓഫ് കൊത്ത- 5.75 കോടി 9.കായംകുളം കൊച്ചുണ്ണി- 5.22 കോടി 10.മാമാങ്കം- 5.21 കോടി റെക്കോര്‍ഡുകള്‍ തിരുത്താൻ എമ്പുരാൻ മലയാള സിനിമാ പ്രേമികൾക്കും മോഹൻലാൽ, പൃഥ്വിരാജ് ആരാധകർക്കുമൊപ്പം തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27 നാണ് ആഗോള റിലീസായി എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ നിർമ്മാണം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ്. കെജിഎഫ് സീരീസ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ചു പ്രശസ്തി നേടിയ ഹോംബാലേ ഫിലിംസ് കർണാടകയിൽ ഉടനീളം വമ്പൻ റിലീസായി എമ്പുരാൻ എത്തിക്കും. മാർച്ച് 27 , 2025 , ഇന്ത്യൻ സമയം രാവിലെ 6 മണി മുതൽ ചിത്രത്തിന്റെ ആഗോള പ്രദർശനം ആരംഭിക്കും. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിൻ്റെ രചന. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ മാർച്ച് 27 നു റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു മലയാള ചിത്രത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും വലിയ പാൻ ഇന്ത്യൻ, ആഗോള റിലീസിനാണ് ഒരുങ്ങുന്നത്. Read More: 'ആര്‍പ്പുവിളിക്കാൻ നിരവധി രംഗങ്ങള്‍', എമ്പുരാനെ കുറിച്ച് സ്റ്റണ്ട് സില്‍വയും ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:48 am

ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; എൻഎച്ച്എം ഡയറക്ടറുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച, പ്രതീക്ഷയിൽ ആശമാർ

തിരുവനന്തപുരം: നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെ ആശാവര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എൻഎച്ച്എം ഓഫീസിലാണ് ചര്‍ച്ച. എൻഎച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു. സമര സമിതി പ്രസിഡന്‍റ് വികെ സദാനന്ദൻ, വൈസ് പ്രസിഡന്‍റ് എസ് മിനി, മറ്റു രണ്ട് ആശമാര്‍ തുടങ്ങിയവരായിരിക്കും ചര്‍ച്ചയിൽ പങ്കെടുക്കുക. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചതിനെ ആശാ വര്‍ക്കര്‍മാര്‍ സ്വാഗതം ചെയ്തു. ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നം ചര്‍ച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു. ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസിൽ ചര്‍ച്ച നടക്കുന്നത്. നേരത്തെ ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്‍റീവ്, ഫിക്സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാര്‍ സമരം തുടര്‍ന്നിരുന്നു. ചര്‍ച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ആശമാര്‍. താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ, പോക്സോ വകുപ്പുകള്‍ ചുമത്തി

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:44 am

സിക്സർ പൂരവുമായി സഞ്ജു, വീൽചെയറിലിരുന്നും ഒറ്റക്കാലിൽ നിന്നും പരിശീലനത്തിന് നേതൃത്വം നൽകി രാഹുൽ ദ്രാവിഡ്

ജയ്പൂര്‍: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് പരിശീലന ക്യാംപില്‍ സിക്സര്‍ പൂരമൊരുക്കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ രാത്രി രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ സവാന്‍ മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തിലാണ് സഞ്ജു ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ താരങ്ങള്‍ തകര്‍ത്തടിച്ചത്. വീല്‍ചെയറില്‍ പരിശീലന ഗ്രൗണ്ടിലെത്തിയ കോച്ച് രാഹുല്‍ ദ്രാവിഡിന് അടുത്തെത്തി ആലിംഗനം ചെയ്തശേഷമാണ് സഞ്ജു പരിശീലന മത്സരത്തിനിറങ്ങിയത്. കാലിനേറ്റ പരിക്ക് വകകവെക്കാതെ ഒറ്റക്കാലില്‍ നിന്ന് ടീം ഹര്‍ഡിലില്‍ സംസാരിച്ച രാഹുല്‍ ദ്രാവിഡും രാജസ്ഥാന്‍റെ ആവേശത്തില്‍ പങ്കുചേര്‍ന്നു. നിങ്ങളുടെ കഴിവുകളില്‍ വിശ്വസമര്‍പ്പിച്ച് ശ്രദ്ധയോടെ മുന്നോട്ട് പോകാനായിരുന്നു പരിശീലന മത്സരത്തിന് മുമ്പ് കളിക്കാരോട് ദ്രാവിഡിന്‍റെ ഉപദേശം. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് പരിശീലന മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയത്. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ തകര്‍ത്തടിച്ച വൈഭവ് മികവ് കാട്ടി. Weren’t at SMS? No problem pic.twitter.com/EXfLfBy8Y4 — Rajasthan Royals (@rajasthanroyals) March 19, 2025 രാജസ്ഥാന്‍ താരങ്ങളായ റിയാന്‍ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറെല്‍ എന്നിവരും പരിശീലന മത്സരത്തില്‍ കരുത്തുകാട്ടി. പിന്നീടാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. ആകാശ് മധ്‌വാളിനെ സ്ട്രൈറ്റ് സിക്സ് പറത്തിയാണ് സഞ്ജു തുടങ്ങിയത്. പിന്നാലെ റിയാന്‍ പരാഗിനെ യശസ്വി ജയ്സ്വാള്‍ സിക്സിന് പറത്തി. പിന്നീട് ഇടം കൈയന്‍ പേസറുടെ ഷോര്‍ട്ട് പിച്ച് പന്ത് സഞ്ജു അനാായസം സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് തൂക്കി. തുഷാര്‍ ദേശ്പാണ്ഡെ സ്ലോ ബോളില്‍ ജയ്സ്വാളിനെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നറുടെ പന്തില്‍ സിക്സിനുള്ള ശ്രമത്തില്‍ ലോംഗ് ഓണില്‍ ക്യാച്ച് നല്‍കിയ സഞ്ജു പുറത്തായി. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:43 am

യുവത്വം നിലനിർത്താൻ ചെറിപ്പഴം ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് ചെറിപ്പഴം. വിറ്റാമിൻ എ, സി, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും ആന്തോസയാനിനുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകളും ചെറിപഴത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മം ചെറുപ്പമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലോ നിങ്ങളുടെ ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴമാണ് ചെറിപ്പഴം. ചെറിയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കുന്നതിന് സഹായിക്കുന്നു. ചെറികളിൽ കാണപ്പെടുന്ന ചില ഘടകങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചിലതരം മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. ചെറിയിലെ വിറ്റാമിൻ സി കൊളാജൻ രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു. ചർമ്മത്തിന് ജലാംശം നിലനിർത്താനുള്ള കഴിവ് ഉൾപ്പെടെ നിരവധി ഗുണങ്ങൾ ചെറി പഴങ്ങൾക്കുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നു. ആവശ്യമായ ഈർപ്പം നൽകിക്കൊണ്ട് ചർമ്മത്തെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ പരീക്ഷിക്കാം ചെറി കൊണ്ടുള്ള ഫേസ് പാക്കുകൾ. ഒന്ന് ചെറിയുടെ പൾപ് അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് മുഖം സുന്ദരമാക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. രണ്ട് ചെറിപ്പഴത്തിന്റെ നീരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10 അല്ലെങ്കിൽ 15 മിനുട്ട് നേരം മുഖത്ത് ഇട്ടേക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് കറുപ്പകറ്റാനും വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും. മൂന്ന് ചെറിയുടെ പൾപ്പും അൽപം തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖവും കഴുത്തും കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. ഒറ്റയ്ക്കാണോ താമസം? അടുക്കളയിൽ ഈ പാത്രങ്ങൾ ഇല്ലെങ്കിൽ ഇരട്ടിപ്പണിയാകും; കാരണം ഇതാണ്

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:39 am

എംഡിഎംഎ കേസ് അന്വേഷിക്കാനെത്തി, വീട്ടുവളപ്പിൽ 38 കഞ്ചാവ് ചെടികൾ, പത്തരക്കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. 38 കഞ്ചാവ് ചെടിയും 10.5 കിലോ​ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ മനീഷാണ് മുഖ്യപ്രതി. അഖിൽ കുമാർ കൂട്ടാളിയാണെന്നും പൊലീസ് വ്യക്തമാക്കി. മനീഷ് നേരത്തെ എംഡിഎംഎ കേസിലെ പ്രതിയാണ്. എംഡിഎംഎ കേസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടം കണ്ടെത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോൾ നായയെ തുറന്നു വിട്ടുവെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ വിദേശയിനം നായ്ക്കളെ വള‍ർത്തുന്നുണ്ട്. ഉദ്യോഗസ്ഥരെ നായയെ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:37 am

'ഭീകരത സ്പോൺസർ ചെയ്യുന്നവർ, പാകിസ്ഥാന് ആയുധങ്ങൾ നൽകരുത്'; നെതർലൻഡ്സിനോട് ആവശ്യപ്പെട്ട് ഇന്ത്യ

ദില്ലി: അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാന് ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറരുതെന്ന് നെതർലാൻഡ്‌സിനോടാവശ്യപ്പെട്ട് ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നെതർലാൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്. പ്രതിരോധം, സുരക്ഷ, വിവര കൈമാറ്റം, ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സഹകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ പോലുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും നെതർലാൻഡ്സും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും തീരുമാനിച്ചു. അതേസമയം, പാകിസ്ഥാന് പ്രതിരോധ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നൽകുന്നത് ദക്ഷിണേഷ്യയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുമെന്ന് രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിലും മറ്റിടങ്ങളിലും പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ ഇന്ത്യ പതിറ്റാണ്ടുകളായി പോരാടുകയാണ്. മറ്റ് രാജ്യങ്ങളിൽ ഭീകരത വളർത്തുക എന്ന നയം കാരണം പാകിസ്ഥാനെ ഒരു തരത്തിലും ആയുധവത്കരിക്കരുതെന്ന് ഇന്ത്യ എല്ലാ സൗഹൃദ രാജ്യങ്ങളോടും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആൽക്മാർ-ക്ലാസ് മൈൻ കൗണ്ടർ-മെഷേഴ്‌സ് വെസ്സലുകൾ നെതർലാൻഡ്‌സ് പാകിസ്ഥാന് നൽകിയിരുന്നു. ആൽബ്ലാസെർഡാമിലെ വാൻ ഡെർ ഗീസെൻ-ഡി നൂർഡ് കപ്പൽശാലയിൽ നിർമ്മിച്ച മൈൻ ഹണ്ടറുകളാണ് നൽകുന്നത്. ഡാമെൻ കപ്പൽശാലകളിൽ നിന്ന് 1,900 ടൺ മൾട്ടി-റോൾ ഓഫ്‌ഷോർ പട്രോളിംഗ് വെസ്സലുകളും നെതർലാൻഡ്സ് പാകിസ്ഥാന് നൽകുന്നു. നിരവധി ഡച്ച് കമ്പനികൾ സൈനിക രംഗത്ത്പാ കിസ്ഥാനുമായി ഇടപാട് നടത്തുന്നുണ്ടെന്നും ഇന്ത്യ അറിയിച്ചു. Read More... സത്യപ്രതിജ്ഞക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് കാരണമുണ്ട്, വെളിപ്പെടുത്തി മോദി; ഒപ്പം രൂക്ഷ വിമർശനവും ചൊവ്വാഴ്ച നടന്ന ഇന്ത്യ-നെതർലാൻഡ്‌സ് കൂടിക്കാഴ്ചയിൽ, കപ്പൽ നിർമ്മാണം, ഉപകരണങ്ങൾ, ബഹിരാകാശ മേഖലകൾ എന്നിവയിൽ സഹകരണത്തിന്റെ സാധ്യതകൾ പരിശോധിച്ചു. രണ്ട് രാജ്യങ്ങളിലെയും പ്രതിരോധ സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളെയും സംഘടനകളെയും ബന്ധിപ്പിക്കുന്നതിനൊപ്പം എഐ അനുബന്ധ സാങ്കേതികവിദ്യ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തുവെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. Asianet News Live

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:36 am

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിക്കാൻ സമയമായി 

എല്ലാ അടുക്കളയിലും സാധാരണമായി ഉപയോഗിക്കുന്നവയാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. ഇത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ചിലവ് കുറഞ്ഞതും ലൈറ്റ് വെയ്റ്റും ഉപയോഗിക്കാൻ എളുപ്പവുമാണ്. എന്നാൽ പ്ലാസ്റ്റിക് പാത്രങ്ങൾ അധിക കാലം ഉപയോഗിക്കാൻ സാധിക്കില്ല. കാലക്രമേണേ പ്ലാസ്റ്റിക് ജീർണിക്കുകയും ദുർഗന്ധം ഉണ്ടാവുകയും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. പഴക്കംചെന്ന പ്ലാസ്റ്റിക് പാത്രങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളുടെ കാലാവധി കഴിഞ്ഞെന്ന് നമ്മൾ എങ്ങനെ മനസ്സിലാക്കും. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം. പാത്രത്തിൽ പൊട്ടലുണ്ടെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന പാത്രത്തിന് ചരിവോ പൊട്ടലോ അല്ലെങ്കിൽ അവ ശരിയായ രീതിയിൽ അടക്കാൻ പറ്റിയില്ലെങ്കിൽ കാലാവധി കഴിഞ്ഞെന്നാണ് മനസ്സിലാക്കേണ്ടത്.ഇനി ചൂടാവുമ്പോൾ ചുരുങ്ങുന്നെണ്ടെങ്കിലും പാത്രം കളയാൻ സമയമായെന്നാണ് അർത്ഥം. പഴക്കംചെന്ന പ്ലാസ്റ്റിക് പാത്രങ്ങൾ കേടുവരുക മാത്രമല്ല അവയിൽനിന്നും ബാക്റ്റീരിയകളും ഉണ്ടാകും. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഫ്രഷ്‌നെസ്സ് ഇല്ലാതാക്കുകയും പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. പറ്റിപ്പിടിച്ച കറ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, സൂക്ഷിച്ചിരുന്ന ഭക്ഷണത്തിന്റെ നിറവും മണവും പാത്രത്തിൽ നിലനിൽക്കുന്നത്. നിങ്ങൾ സൂക്ഷിക്കുന്ന ഭക്ഷണത്തിന്റെ മണവും നിറവും പ്ലാസ്റ്റിക് വലിച്ചെടുക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിനർത്ഥം പാത്രത്തിന്റെ കാലാവധി കഴിഞ്ഞെന്നാണ്. കറ മാത്രമാണ് ഉണ്ടാവുന്നതെങ്കിൽ പ്രശ്നമില്ല. എന്നാൽ കറയോടൊപ്പം ദുർഗന്ധവും നിറവ്യത്യാസവും ഉണ്ടായാൽ പാത്രം ഉപേക്ഷിക്കണം. മൂടി യോജിക്കാതെ വരുക പാത്രത്തിന്റെ മൂടി ശരിയായ രീതിയിൽ അടക്കാൻ കഴിയാത്ത വിധത്തിൽ ചുരുങ്ങുകയോ വളയുകയോ ചെയ്തിട്ടുണ്ടെങ്കിൽ പാത്രം ഉപേക്ഷിക്കാനുള്ള സമയമായിട്ടുണ്ട്. ശരിയായ രീതിയിൽ മൂടികൊണ്ട് അടച്ചില്ലെങ്കിൽ വായു അകത്ത് കടക്കുകയും നിങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനം കേടാവുകയും ചെയ്യുന്നു. പുറത്തു സൂക്ഷിക്കാനാണെങ്കിലും ഫ്രിഡ്ജിനുള്ളിൽ ആണെങ്കിലും വായുകടക്കാത്ത വിധത്തിൽ അടച്ചുവെച്ചില്ലെങ്കിൽ ഭക്ഷണം കേടായിപ്പോകും. ചേരാത്ത മൂടി ഉപയോഗിച്ച് അടയ്ക്കുന്നതിനേക്കാളും പഴയത് ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് നല്ലത്. അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടോ നിരന്തരമായി ഉപയോഗിക്കുകയും ചൂട് ഏൽക്കുകയും ചെയ്യുമ്പോൾ പ്ലാസ്റ്റിക് പെട്ടെന്ന് ജീർണിച്ച് പോകാൻ കാരണമാകുന്നു. വർഷങ്ങളോളം പഴക്കമുള്ള പാത്രത്തിൽ ചെറിയ പോറലുകൾ ഉണ്ടാവാം. ഇത് പാത്രത്തിൽ ബാക്റ്റീരിയകൾ ഉണ്ടാവാൻ കാരണമാകും. നിങ്ങളുടെ പാത്രം 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണെങ്കിൽ അവയ്ക്ക് തേയ്മാനം ഉണ്ടായിട്ടുണ്ടോയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇനി പാത്രങ്ങൾക്ക് കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ പോലും കുറഞ്ഞത് 5 വർഷം കഴിഞ്ഞാൽ പുതിയത് വാങ്ങുന്നതാണ് നല്ലത്. ഈ പാത്രങ്ങൾ ബി.പി.എ രഹിതമല്ല പ്ലാസ്റ്റിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ബിസ്‌ഫെനോൾ-എ (ബി.പി.എ). ഇത് ഭക്ഷണ സാധനങ്ങളെ കേടാക്കുന്നു. അതിനാൽ തന്നെബി.പി.എ രഹിതമല്ലാത്ത പഴയ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിങ്ങളുടെ പാത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതെങ്കിൽ അവ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് നല്ലത്. ഇപ്പോൾ വാങ്ങുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ 'ബി.പി.എ ഫ്രീ' എന്ന ലേബലുണ്ടാകും. അത്തരം പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നതിന് പ്രശ്നമില്ല. നിങ്ങളുടെ ഉൽപ്പന്നം ബി.പി.എ രഹിതമാണോ എന്ന് ഉറപ്പ് വരുത്താൻ പാത്രത്തിന്റെ അടിഭാഗത്ത് വരുന്ന റീസൈക്ലിങ് കോഡ് പരിശോധിക്കാവുന്നതാണ്. ഇനി ഓട്ടോമാറ്റിക് വീടുകളുടെ വരവാണ്; അറിയാം സ്മാർട്ട് ഹോം ഓട്ടോമേഷനെ കുറിച്ച്

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:33 am

ഫോർച്യൂണറിനെ നേരിടാൻ ജർമ്മനിയിൽ നിന്നൊരു കരുത്തൻ, ലോഞ്ച് അടുത്തമാസം, വരുന്നത് ഫോക്സ്‍വാഗൺ ടിഗ്വാൻ ആർ ലൈൻ

ഫോ ക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ ഇന്ത്യയിൽ 2025 ഏപ്രിൽ 14-ന് ലോഞ്ച് ചെയ്യും. എസ്‌യുവി നിരയിലെ പുതിയ ടോപ്പ് വേരിയന്റായിരിക്കും ഇത്. പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി ഏകദേശം 50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ ഇത് അവതരിപ്പിക്കും. നിലവിലുള്ള റെഗുലർ ടിഗുവാൻ 38.17 ലക്ഷം രൂപയിൽ ലഭ്യമാണ്. പുതിയ ടിഗുവാൻ ആർ ലൈനിന്റെ ഔദ്യോഗിക വിവരങ്ങൾ അതിന്റെ ഔദ്യോഗിക വരവിനോട് അടുത്ത് വെളിപ്പെടുത്തും. ഇതുവരെ നമുക്കറിയാവുന്ന എല്ലാ പ്രധാന വിശദാംശങ്ങളും ഇതാ. സ്പോർട്ടിയർ ഡിസൈൻ കാഴ്ചയിൽ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ സാധാരണ പതിപ്പിനേക്കാൾ സ്‌പോർട്ടിയായി കാണപ്പെടുന്നു. മുന്നിലും പിന്നിലും ഒരു ഫുൾ-വിഡ്ത്ത് ഹോറിസോണ്ടൽ എൽഇഡി ലൈറ്റ് ബാർ, സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, ആർ ലൈൻ-നിർദ്ദിഷ്ട സൈഡ് പാനലുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ, ഒരു റിയർ സ്‌പോയിലർ എന്നിവ ഇതിൽ ഉണ്ട്. കൂടുതൽ ശക്തം ഇന്ത്യയിൽ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉപയോഗിച്ച് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ഈ മോട്ടോർ പരമാവധി 265 ബിഎച്ച്പി പവർ പുറപ്പെടുവിക്കുന്നു, ഇത് 190 ബിഎച്ച്പി, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായി വരുന്ന സാധാരണ ടിഗ്വാനേക്കാൾ ശക്തമാക്കുന്നു. ആഗോള പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യ-സ്പെക്ക് ടിഗുവാൻ ആർ ലൈൻ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉണ്ടായിരിക്കിുല്ല. ആർ ലൈൻ എക്സ്ക്ലൂസീവ് ഇന്റീരിയർ MQB ഇവോ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന VW ടിഗുവാൻ ആർ ലൈനിന് സാധാരണ മോഡലിനേക്കാൾ അകത്തും പുറത്തും ചില പ്രത്യേക സ്‌പോർട്ടി ഘടകങ്ങൾ ലഭിക്കുന്നു. MIB4 സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പിൽ പ്രവർത്തിക്കുന്ന 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒടിഎ (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ, മൂന്ന് ലൈറ്റ് സോണുകളും 30 നിറങ്ങളും വാഗ്ദാനം ചെയ്യുന്ന ആംബിയന്റ് ലൈറ്റിംഗ് പാക്കേജ്, സ്‌പോർട്‌സ് സീറ്റുകൾ എന്നിവ ഈ പുതിയ വേരിയന്റിൽ ഉൾപ്പെടുന്നു. വരുന്നൂ ഫോക്സ്‌വാഗൺ ഗോൾഫും വരും മാസങ്ങളിൽ ഇന്ത്യയിൽ ഫോക്സ്‌വാഗൺ ഗോൾഫ് ജിടിഐ അവതരിപ്പിക്കാനും ഫോക്‌സ്‌വാഗൺ ഇന്ത്യ പദ്ധതിയിടുന്നു . ഈ ഹോട്ട്-ഹാച്ചിൽ 2.0L, 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് പരമാവധി 265bhp പവറും 370Nm ടോർക്കും നൽകുന്നു. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്, ഇത് മുൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്നു. ഫോക്‌സ്‌വാഗൺ ഗോൾഫ് GTI 5.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കുന്നു, കൂടാതെ 250kmph പരമാവധി വേഗത വാഗ്ദാനം ചെയ്യുന്നു.

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:28 am

'സുനിത വില്യംസ് സാധാരണക്കാരിയല്ല, ലോകം മാറ്റിമറിക്കും'; ബഹിരാകാശ യാത്രികയെ പ്രശംസിച്ച് കുടുംബാംഗം

ദില്ലി: നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രികരില്‍ ഒരാളും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് മൂന്നാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ്. നീണ്ട 9 മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങിയ സുനിതയെ ലോകം വാഴ്ത്തുന്നതിനിടെ അവരുടെ ഒരു ബന്ധുവിന്‍റെ പ്രതികരണവും ശ്രദ്ധേയമാവുന്നു. 'സുനിത വില്യംസ് തിരിച്ചെത്തിയിരിക്കുന്നു, ഞങ്ങള്‍ ആഹ്‌ലാദം കൊണ്ട് തുള്ളിച്ചാടി. ഞാന്‍ വളരെ സന്തുഷ്ടനാണ്, ഇന്നലെ വരെ മനസിലൊരു വിങ്ങലുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ പ്രാര്‍ഥനകള്‍ കേട്ട ദൈവം സുനിതയെ സുരക്ഷിമായി തിരിച്ചെത്തിച്ചു. സുനിത ഒരു സാധാരണക്കാരിയല്ല, അവള്‍ ലോകത്തെ മാറ്റിമറിക്കും'- എന്നുമാണ് സുനിത വില്യംസിന്‍റെ കസിന്‍ കൂടിയായ ദിനേശ് റാവലിന്‍റെ പ്രതികരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. Read more: ക്രൂ-9 ഡ്രാഗണ്‍ പേടകം കടലിൽ നിന്നും വീണ്ടെടുത്ത് കരയിൽ എത്തിച്ചത് എംവി മേഗൻ; കപ്പലിനൊരു കഥയുണ്ട് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27നാണ് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തിയത്. മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്സൂളിന്‍റെ ലാന്‍ഡിംഗ്. ബഹിരാകാശത്ത് നിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതിൽ സുനിതയുടെ ജന്മനാടായ ജുലാസൻ ഗ്രാമത്തിലും ആഘോഷം നടന്നു. നിരവധി പേരാണ് സുനിത വില്യംസിന്‍റെ മടങ്ങിവരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഡ്രാഗണ്‍ ഫ്രീഡം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. സുനിത വില്യംസിന് പുറമെ നാസയുടെ തന്നെ ബഹിരാകാശ യാത്രികരായ നിക് ഹേഗ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമായിരുന്നു ഡ്രാഗണ്‍ പേടകത്തില്‍ വന്നിറങ്ങിയത്. സുനിതയും ബുച്ചും 2024 ജൂണ്‍ 5നും, ഹേഗും ഗോര്‍ബുനോവും 2024 സെപ്റ്റംബര്‍ 28നുമായിരുന്നു ഭൂമിയില്‍ നിന്ന് ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. Read more: ഏഴ് പേര്‍ക്ക് വരെ ഇരിപ്പിടം, 45 യാത്രകള്‍; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗൺ പേടകത്തിന് സവിശേഷതകളേറെ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 19 Mar 2025 11:26 am