SENSEX
NIFTY
GOLD
USD/INR

Weather

... ...View News by News Source

എംജി സർവകലാശാല പൊതുപ്രവേശന പരീക്ഷ : മാർച്ച് ഒന്നുവരെ അപേക്ഷിക്കാം

കോട്ടയം എംജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും അക്കാദമിക് പ്രോഗ്രാമുകളുടെ 2023ലെ പൊതുപ്രവേശന പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ബിബിഎ എൽഎൽബി (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസസ്, പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഓഫ് സയൻസ് (കെമിസ്ട്രി, ഫിസിക്സ്, ലൈഫ് സയൻസസ്, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്) എന്നിവയാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ. എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, എംഎഡ്, എംപിഇഎസ്, എംബിഎ എന്നിവയുടെ പ്രവേശന പരീക്ഷയ്ക്കും അപേക്ഷ നൽകാം. എംബിഎ പ്രോഗ്രാമിന് www. admission.mgu.ac.in എന്ന വെബ്സൈറ്റിലൂടെയും മറ്റുള്ള കോഴ്സുകൾക്ക് www. cat. mgu.ac.in എന്ന വെബ്സൈറ്റിലൂടെയുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ ഈ വെബ്സൈറ്റുകളിൽ ലഭിക്കും. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അവസാന വർഷ പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദാനന്തര കോഴ്സുകൾക്ക് അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കുള്ളിൽ നിർദിഷ്ട യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിൽപെട്ടവർക്ക് 1200 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർക്ക് 600 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന പരീക്ഷ മെയ് ആറിനും ഏഴിനും തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. കൂടുതൽ വിവരങ്ങൾ 0481 2733595 എന്ന ഫോൺ നമ്പരിലും cat@mgu.ac.in എന്ന ഇ– -മെയിൽ വിലാസത്തിലും ലഭിക്കും. എംബിഎ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾക്ക് 0481 2732288 എന്ന ഫോൺ നമ്പരിലും smbs@mgu.ac.in എന്ന ഇ–- മെയിൽ വിലാസത്തിലും ബന്ധപ്പെടണം.

ദേശാഭിമാനി 4 Feb 2023 1:10 am

ഇഗ്‌നോ കോഴ്‌സുകളിലേക്ക്‌ 10 വരെ അപേക്ഷിക്കാം

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പുതിയ അക്കാദമിക് സെഷനിലേക്കുള്ള (ODL &ഓൺലൈൻ) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷും/ റീ രജിസ്ട്രേഷനും) ഫെബ്രുവരി 10 വരെ നീട്ടി. റൂറൽ ഡെവലപ്മെന്റ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനത്തിന് https://ignouadmission.samarth.edu.in / എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ഇഗ്നോ ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി 2023 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യുസർ നെയിമും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകൾ പരിഹരിക്കുകയും വേണം. ഫോൺ:0471-2344113/ 2344120/9447044132. ഇ–-മെയിൽ: rctrivandrum@ ignou.ac.in

ദേശാഭിമാനി 2 Feb 2023 1:04 am

തപാൽ വകുപ്പിൽ 
 ഗ്രാമീൺ 
ഡാക്‌ സേവക്‌

തപാൽ വകുപ്പിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM), ഡാക് സേവക് തസ്തികളിൽ 40889 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കേരളത്തിൽ 2462 ഒഴിവുണ്ട്. ശമ്പള സ്കെയിൽ –- ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000–-29,380, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് :- 10,000–-24,470. യോഗ്യത: പത്താം ക്ലാസ് / തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. പ്രായം: 18–-40. പത്താംക്ലാസ് പരീക്ഷയുടെ മാർക്ക് അടിസ്ഥാനപ്പെടുത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം. അവസാന തീയതി ഫെബ്രുവരി 16. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.indiapostgdsonline.gov.in കാണുക.

ദേശാഭിമാനി 29 Jan 2023 7:18 pm

ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ ഒഴിവ

(എൽഐസി) 9394 അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസറുടെ ഒഴിവുണ്ട്. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ 1516 ഉം കേരളത്തിലെ വിവിധ ഡിവിഷണൽ ഓഫീസുകൾക്ക് കീഴിലായി 461 ഉം ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം: 21 –- 30. എൽഐസി ഏജന്റുമാർ, ക്ലാസ് മൂന്ന് കേഡറിലുള്ള സ്ഥിരം ജീവനക്കാർ എന്നിവർക്ക് ഇളവ് ലഭിക്കും. അപ്രന്റിസ്ഷിപ്പ് കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവരെ പ്രൊബേഷണറി ഡവലപ്മെന്റ് ഓഫീസറായി നിയമിക്കും. ഓൺലൈൻ പരീക്ഷയും അഭിമുഖവുമുണ്ടാവും. ഓൺലൈൻ പരീക്ഷയ്ക്ക് പ്രിലിമിനറി, മെയിൻ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക് www.licindia.in കാണുക.

ദേശാഭിമാനി 29 Jan 2023 7:16 pm

ഇന്റലിജന്റ്‌സ്‌ ബ്യൂറോയിൽ 
സെക്യൂരിറ്റി അസിസ്‌റ്റന്റ്‌, 
എംടിഎസ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്റ്സ് ബ്യൂറോയിൽ(ഐബി) സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിൽ 1675 ഒഴിവുണ്ട്. തിരുവനന്തപുരം ഉൾപ്പെടെയുള്ള 37 സബ്സിഡിയറി ബ്യൂറോകളിലാണ് ഒഴിവ്. ഇതേ തസ്തികകളിൽ 2022 നവംബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനമാണ് ഇപ്പോഴത്തേത്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ് /എക്സിക്യൂട്ടീവ് – -27 കവിയരുത്, എംടിഎസ് (ജനറൽ) 18–-25. രണ്ടുഘട്ട പരീക്ഷയും അഭിമുഖവും ഉണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക് www.mha.gov.in കാണുക.

ദേശാഭിമാനി 29 Jan 2023 7:15 pm

സിഐഎസ്‌എഫിൽ 
451 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ (ഡ്രൈവർ കം പമ്പ് ഓപറേറ്റർ) തസ്തികകളിൽ 451 ഒഴിവുണ്ട്. പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം : 21–-27. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യ പരിശോധന എന്നിവയുണ്ടാവും. സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് വെബ്സൈറ്റായ www.cisfrectt.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 22. വിശദവിവരങ്ങൾക്ക് www.cisf.gov.in കാണുക.

ദേശാഭിമാനി 29 Jan 2023 7:14 pm

ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയിൽ 225 സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ 225 ഒഴിവുണ്ട്. ഇക്കണോമിസ്റ്റ്, സെക്യൂരിറ്റി ഓഫീസർ, സിവിൽ എൻജിനിയർ, ലോ ഓഫീസർ, ബിസിനസ് ഡവലപ്മെന്റ് ഓഫീസർ, ഇലക്ട്രിക്കൽ എൻജിനിയർ, രാജ്ഭാഷാ ഓഫീസർ, എച്ച്ആർ/പേഴ്സണൽ ഓഫീസർ എന്നിവയിലും ഐടി സ്പെഷ്യലിസ്റ്റ് ഓഫീസറുടെ 19 തസ്തികയിലുമാണ് അവസരം. ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്/ബിഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6. വിശദവിവരങ്ങൾക്ക് www.bankofmaharashtra.in /careers കാണുക.

ദേശാഭിമാനി 29 Jan 2023 7:12 pm

എസ്‌ബിഐയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ(എസ്ബിഐ) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസറുടെ 10 ഒഴിവ്. വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്, മാനേജർ തസ്തികകളിലാണ് ഒഴിവ്. എംബിഎ/പിജിഡിഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 9. വിശദവിവരങ്ങൾക്ക് http:// bank.sbi /careers കാണുക.

ദേശാഭിമാനി 29 Jan 2023 7:11 pm

യൂണിയൻ ബാങ്ക്‌ ഓഫ്‌ 
ഇന്ത്യയിൽ 42 മാനേജർ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് മാനേജർ(ചാർട്ടേഡ് അക്കൗണ്ടന്റ്), സീനിയർ മാനേജർ (ക്രെഡിറ്റ് ഓഫീസർ), മാനേജർ (ക്രെഡിറ്റ് ഓഫീസർ) തസ്തികകളിൽ 42 ഒഴിവുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) അസോസിയേറ്റ് അംഗമായവർക്ക് ചീഫ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായം: 25–-40. ബിരുദ യോഗ്യതയുള്ളവർക്ക് സീനിയർ മാനേജർ, മാനേജർ തസ്തികളിൽ അപേക്ഷിക്കാം. പ്രായം: സീനിയർ മാനേജർ: -25–-35, മാനേജർ: 22–-35. ഓൺലൈൻ പരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. വിശദവിവരങ്ങൾക്ക് www.unionbankofindia.co.in /recruitments കാണുക.

ദേശാഭിമാനി 29 Jan 2023 7:11 pm

എൻഎൽസി ഇന്ത്യയിൽ 626 അപ്രന്റിസ്‌

കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ (NLC India Ltd) അപ്രന്റിസ്ഷിപ്പിന് അവസരം. 626 ഒഴിവുണ്ട്. ഗ്രാജ്വേറ്റ് അപ്രിന്റിസിന്റെ 318 ഉം ടെക്നീഷ്യൻ അപ്രന്റിസിന്റെ 308 ഉം ഒഴിവാണുള്ളത്. എൻജിനിയറിങ് ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, മൈനിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ട്രേഡുകളിലും ഫാർമസിയിലുമാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.nlcindia.in /careers കാണുക.

ദേശാഭിമാനി 29 Jan 2023 7:09 pm

അസിം പ്രേംജി സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ പഠനം

തിരുവനന്തപുരം>ബംഗളൂരു ആസ്ഥാനമായുള്ള അസിം പ്രേംജി സർവ്വകലാശാല രണ്ടു വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദ (എം എ എജുക്കേഷൻ, എം എ ഡെവലപ്മെന്റ്, എം എ ഇക്കണോമിക്സ്) കോഴ്സുകളിലേക്കും, ഒരു വർഷത്തെ എൽ എൽ എം ഇൻ ലോ ആൻഡ് ഡെവലപ്പ്മെന്റ് കോഴ്സിലേക്കും ബിരുദധാരികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അസിം പ്രേംജി സർവകലാശാലയിലെ പഠനം: ബിരുദാനന്തര ബിരുദ പഠന പ്രോഗ്രാമുകളിൽ നൂറിലധികം ഇന്റർ ഡിസിപ്ലിനറി / വിഷയാധിഷ്ഠിത തിരഞ്ഞെടുപ്പുകളിലൂടെ കോഴ്സുകൾ രൂപകൽപ്പന ചെയ്യാനുള്ള 'സ്വതന്ത്ര പഠനം' എന്നുള്ള സംവിധാനം കോർ കോഴ്സുകളിൽ അടങ്ങിയിരിക്കുന്നു. ആഴ്ചകൾ തോറുമുള്ള പരിശീലനങ്ങൾ, ദൈർഘ്യമേറിയ എക്സ്പോഷർ സന്ദർശനങ്ങൾ, ഫീൽഡ് റിസർച്ച്, ഇന്റേൺഷിപ്പ് സാധ്യതകൾ, സ്വതന്ത്രമായ ഫീൽഡ് പ്രോജക്ട് മുതലായവയിലൂടെ മികച്ച പഠനാനുഭവമാണ് കോഴ്സുകൾ ഒരുക്കുന്നത്. ക്യാമ്പസുകളിലെ ശില്പശാലകൾ, സെമിനാറുകൾ, അതിഥി പ്രഭാഷണങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന അവസരങ്ങളും ലഭിക്കുന്നു. പ്രവേശന പ്രക്രിയയും തീയതിയും വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ഓൺലൈനായി അഡ്മിഷനുവേണ്ടി അപേക്ഷിക്കാം. എഴുത്തു പരീക്ഷയിലൂടെയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷയ്ക്ക് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ നിന്ന് വ്യക്തിഗത അഭിമുഖങ്ങൾ നടത്തി അഡ്മിഷനുകൾക്കായി തിരഞ്ഞെടുക്കും. പ്രവേശന സമയക്രമം - ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, ബംഗളൂരു 2023 അഡ്മിഷൻ പ്രക്രിയയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന ദിവസം ഫെബ്രുവരി 12 ആണ്. നാഷണൽ എൻട്രൻസ് പരീക്ഷ മാർച്ച് 12നും, വ്യക്തിഗത അഭിമുഖങ്ങൾ ഏപ്രിൽ- മെയ് മാസങ്ങളിലും, അഡ്മിഷൻ ഓഫറുകൾ മെയ് മാസത്തിലും നടക്കും. ക്ലാസുകൾ 2023 ജൂലൈ അവസാനം ആരംഭിക്കും. സാമ്പത്തിക സഹായം സർവ്വകലാശാലയിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുവാനും വൈവിധ്യ പൂർണ്ണമായ ഒരു വിദ്യാർത്ഥി സമൂഹം കെട്ടിപ്പടുക്കുവാനും സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണ്. ട്യൂഷൻ ഫീസ്, താമസ ചിലവുകൾ, ഭക്ഷണ ചിലവുകൾ എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൂർണ്ണവും ഭാഗികവുമായ വിപുലമായ സ്കോളർഷിപ്പുകൾ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു. ജോലി സാധ്യതകളും പ്ലേസ്മെന്റിനുള്ള പിന്തുണയും എൻജിഒകൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡിപ്പാർട്ട്മെന്റുകൾ, ഗവേഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായ തൊഴിൽ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്. ബാംഗ്ലൂരുവിലെ സർജാപൂർ അത്തിബലെ റോഡിലുള്ള ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുന്നത്. 100ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ക്യാമ്പസിൽ മികച്ച അധ്യാപന - പഠന അനുഭവം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങൾ സർവകലാശാല ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റൽ, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റർ, ഔട്ട്ഡോർ ഇൻഡോർ ഗെയിമുകൾക്ക് വേണ്ടിയുള്ള സ്പോർട്സ് കോംപ്ലക്സുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ക്യാമ്പസ് വിലാസം: അസിം പ്രേംജി യൂണിവേഴ്സിറ്റി, ബുരുഗുണ്ടെ വില്ലേജ്, സർജാപൂർ ഹോബ്ലി, ആനേക്കൽ താലൂക്ക്, ബെംഗളൂരു, കർണാടക - 562125 മൊബൈൽ:8971889988 / ഇമെയിൽ:outreach@apu.edu.in / വെബ്സൈറ്റ്: www.azimpremjiuniversity.edu.in

ദേശാഭിമാനി 27 Jan 2023 1:04 pm

മെഡിക്കൽ കോഴ്‌സുകൾ: സ്‌ട്രേ വേക്കൻസി ലിസ്റ്റ്‌ ; അന്തിമ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ മോപ് അപ് അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമീഷണർ പ്രസിദ്ധീകരിച്ചു. ആയുർവേദ/ ഹോമിയോ സിദ്ധ/യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി / കോ–- ഓപ്പറേഷൻ ആൻഡ് ബാങ്കിങ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) മോപ് അപ് അലോട്ട്മെന്റിന് നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. ലിസ്റ്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ceekinfo.cee @kerala.gov. in ഇ മെയിലിൽ ബുധൻ പകൽ 11 നകം അറിയിക്കണം. അന്തിമ അലോട്ട്മെന്റും ബുധൻ പ്രസിദ്ധീകരിക്കും. www.c ee.kerala.gov.in ഹെൽപ് ലൈൻ : 0471 2525300.

ദേശാഭിമാനി 25 Jan 2023 1:12 am

എംടിഎസ്‌–-ഹവിൽദാർ വിജ്ഞാപനം കേന്ദ്ര സർവീസിൽ 11,409 ഒഴിവ്‌

മൾട്ടി ടാസ്കിങ്(നോൺ ടെക്നിക്കൽ) സ്റ്റാഫ് –- എംടിഎസ്, ഹവിൽദാർ തസ്തികളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഇരുവിഭാഗത്തിലുമായി 11409 ഒഴിവുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രിബ്രൂണലുകൾ തുടങ്ങിയവയിലാണ് മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ ഒഴിവുള്ളത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്(CBIC), സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് (CBN) എന്നിവയിലാണ് ഹവിൽദാർ ഒഴിവ്. മിനിസ്റ്റീരിയൽ തസ്തികയാണിത്. മൾട്ടി ടാസ്കിങ് സ്റ്റാഫ് –-10880, ഹവിൽദാർ–-529 എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താംക്ലാസ്/ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം :18–-25 (എംടിഎസ്), 18–-27 (ഹവിൽദാർ). കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ(ഹവിൽദാർ) എന്നിവയുണ്ടാവും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഏപ്രിലിൽ. കേരളവും കർണാടകവും ഉൾപ്പെടുന്ന റീജിയനിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തി കേന്ദ്രം. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷയിലും പരീക്ഷ എഴുതാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക് https://ssc.nic.in കാണുക.

ദേശാഭിമാനി 24 Jan 2023 6:46 pm

എൽഐസിയിൽ 
300 അസിസ്‌റ്റന്റ്‌ 
അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ(എൽഐസി) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(ജനറലിസ്റ്റ്) തസ്തികയിൽ 300 ഒഴിവുണ്ട്. സ്ഥിര നിയമനം. യോഗ്യത : ബിരുദം. പ്രായം: 21–-30. ഓൺലൈൻ പരീക്ഷയുണ്ടാവും. പ്രാഥമിക പരീക്ഷ ഫെബ്രുവരി 17, 20 തിയതികളിലും മെയിൻ പരീക്ഷ മാർച്ച് 18നും. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, കോാട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.licindia.in കാണുക.

ദേശാഭിമാനി 24 Jan 2023 6:39 pm

76 ജൂനിയർ
ട്രാൻസ് ലേഷൻ ഓഫീസർ

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിൽ 111 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ(യുപിഎസ്സി) അപേക്ഷ ക്ഷണിച്ചു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസറുടെ 76 ഒഴിവുണ്ട്. കൃഷി മന്ത്രാലയത്തിൽ ഡെപ്യൂട്ടി കമീഷണർ, റബർ ബോർഡിൽ റബർ പ്രൊഡക്ഷൻ കമീഷണർ, ഫിഷറീസ് മന്ത്രാലയത്തിൽ ഫിഷറീസ് റിസർച്ച് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് സെൻസസ് ഓപറേഷൻസ്, പരിസ്ഥിതി മന്ത്രാലയത്തിൽ സീനിയർ സയന്റിഫിക് ഓഫീസർ തുടങ്ങിയവയാണ് മറ്റ് ഒഴിവുകൾ. www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഫെബ്രുവരി രണ്ട്. വിശദവിവരങ്ങൾക്ക് www.upsc.gov.in കാണുക.

ദേശാഭിമാനി 24 Jan 2023 6:38 pm

ബീച്ചുകളില്‍ 
ലൈഫ് ഗാര്‍ഡ്‌

വിനോദ സഞ്ചാര വകുപ്പിന് കീഴില് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിലേക്ക് ലൈഫ് ഗാര്ഡുകളെ നിയമിക്കും. ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 15. വിശദവിവരങ്ങളും അപേക്ഷാ ഫോറവും വിനോദസഞ്ചാര വകുപ്പിന്റെ ജില്ലാ ഓഫീസുകളില്നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങള്ക്ക് www.keralatourism.org കാണുക. ഫോണ് : 0471 2560419.

ദേശാഭിമാനി 24 Jan 2023 6:37 pm

മസഗോൺ ഡോക്ക്‌ഷിപ്പ്‌ 
ബിൽഡേഴ്‌സിൽ 200

പൊതുമേഖലാ കപ്പൽ നിർമാണശാലയായ മുംബൈയിലെ മസഗോൺ ഡോക്ക്ഷിപ്പ് ബിൽഡേഴ്സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 200 ഒഴിവുണ്ട്. ഡിപ്ലോമ/ഗ്രാജ്വേറ്റ് അപ്രന്റിസ് –-150, ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ് –-50 എന്നിങ്ങനെയാണ് ഒഴിവ്. കംപ്യൂട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിങ്, ഷിപ്പ് ബിൽഡിങ് ടെക്നോളജി ട്രേഡുകളിലാണ് ഡിപ്ലോമ/ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അവസരം. കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വർക്ക്, ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും. പ്രായം: 18–-25. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി ആറ്. വിശദവിവരങ്ങൾക്ക് www.mazagondock.in കാണുക.

ദേശാഭിമാനി 24 Jan 2023 6:36 pm

ഓയിൽ ഇന്ത്യയിൽ 
39 ഡ്രില്ലിങ്‌ ഓപറേറ്റർ

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 39 ഒഴിവുണ്ട്. കരാർ നിയമനം. ഡ്രില്ലിങ്/വർക്ക് ഓവർ ഓപറേറ്റർ, അസി. ഓപറേറ്റർ, മെക്കാനിക്, അസി. മെക്കാനിക് തസ്തികകളിലാണ് ഒഴിവ്. എൻജിനിയറിങ് ബിരുദമുള്ളവർക്കും ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. പ്രാക്ടിക്കൽ / ട്രേഡ് ടെസ്റ്റ് ജനുവരി 30, 31, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതിികളിൽ അസം ദുലിയജനിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് എംപ്ലോയിസ് വെൽഫേർ ഓഫീസിൽ. വിശദവിവരങ്ങൾക്ക് www.oil-india.com കാണുക.

ദേശാഭിമാനി 24 Jan 2023 6:34 pm

വെസ്‌റ്റേൺ കോൾഫീൽഡ്‌സിൽ
135 സിർദാർ, സർവേയർ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (WCL) മൈനിങ് സിർദാർ, സർവേയർ തസ്തികകളിൽ 135 ഒഴിവുണ്ട്. മെട്രിക്കുലേഷൻ, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18–-30. എഴുത്തുപരീക്ഷയുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങൾക്ക് www.westerncoal.in കാണുക.

ദേശാഭിമാനി 24 Jan 2023 6:34 pm

കയർ കോർപറേഷനിൽ 
ഗ്രാജ്വേറ്റ്‌ ട്രെയിനി

കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് ട്രെയിനിയുടെ ഒഴിവുണ്ട്. ബിടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ, എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.kcmd.in കാണുക.

ദേശാഭിമാനി 24 Jan 2023 6:33 pm

ഭിലായ്‌ സ്‌റ്റീൽ പ്ലാന്റിൽ 120

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 120 ഒഴിവുണ്ട്. ഗ്രാജ്വേറ്റ് അപ്രന്റിസ് –- 60, ടെക്നീഷ്യൻ അപ്രന്റിസ് –-60 എന്നിങ്ങനെയാണ് ഒഴിവ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മൈനിങ്, മെറ്റലർജി എന്നീ ട്രേഡുകളിൽ ഗ്രാജ്വേറ്റ് അപ്രന്റിസിനും മെറ്റലർജി, സിവിൽ, സിഎസ്/ഐടി, മൈനിങ് ട്രേഡുകളിൽ ടെക്നീഷ്യൻ അപ്രന്റിസിനും അവസരമുണ്ട്. എൻജിനിയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 19. http://portal.mhrdnats.gov.in വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.sail.co.in കാണുക.

ദേശാഭിമാനി 24 Jan 2023 6:33 pm

പി എസ് സി വാർത്തകൾ

2022 ൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീകരിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷകൾ ഏപ്രിൽ മുതൽ ജൂലായ് വരെ നടത്തും. സിലബസും ടൈംടേബിളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിലെ വിവിധ സർവകലാശാലളിൽ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. ഈ തസ്തികകളുടെ സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്ക് കാറ്റഗറി അനുസരിച്ച് വെവ്വേറെ മുഖ്യപരീക്ഷ നടത്തും. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ തസ്തികകളുടെ മുഖ്യപരീക്ഷകൾ ജൂലൈയിലും സബ് ഇൻസ്പെക്ടർ തസ്തികയുടെ മുഖ്യപരീക്ഷ ആഗസ്തിലും നടത്തും. വിവിധ ബറ്റാലിയനുകളിലെ പൊലീസ് കോൺസ്റ്റബിൾ, വനിതാ സിവിൽ പൊലീസ് തസ്തികകളുടെ പരീക്ഷകൾ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തും. ഈ തസ്തികകൾക്ക് പ്രാഥമിക പരീക്ഷ ഉണ്ടാവില്ല. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ പ്രാഥമിക പരീക്ഷ 2023 ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടത്തും. സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്കുള്ള മുഖ്യപരീക്ഷ ഒക്ടോബറിൽ നടത്തും. ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ച പത്ത്, പന്ത്രണ്ട്, ബിരുദം യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷകൾ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തും. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും വിവിധ ജില്ലകളിൽ ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 367/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡിൽ ഡ്രൈവർ ഗ്രേഡ് 2 (ജനറൽ, മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 18/2022/19/2022). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ)–- ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 16/2022). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 248/2021). ഓൺലൈൻ പരീക്ഷ നടത്തും കേരളത്തിലെ സർവകലാശാലകളിൽ യൂണിവേഴ്സിറ്റി എൻജിനീയർ (കാറ്റഗറി നമ്പർ 204/2021). മെഡിക്കൽ എഡ്യൂക്കേഷൻ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി–- ഒന്നാം എൻസിഎ വിശ്വകർമ (കാറ്റഗറി നമ്പർ 331/2022). ഒഎംആർ പരീക്ഷ നടത്തും വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്–- ഒന്നാം എൻസിഎ മുസ്ലിം (കാറ്റഗറി നമ്പർ 43/2022). അർഹതാപട്ടിക പ്രസിദ്ധീകരിക്കും കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ–- എൻസിഎ– ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ, ഒബിസി, (കാറ്റഗറി നമ്പർ 360/2019, 361/2019, 362/2019, 363/2019, 364/2019). കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 –- എൻസിഎ എൽസി/എഐ, ഒബിസി (കാറ്റഗറി നമ്പർ 632/2021, 633/2021). അഭിമുഖം നടത്തും ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2–- എട്ടാം എൻ.സി.എ–- എസ് സിസിസി (കാറ്റഗറി നമ്പർ 173/2022). പ്രൊഫൈൽ സ്വയം തിരുത്താൻ അവസരം ഉദ്യോഗാർഥികൾക്ക് പിഎസ് സി പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്താനുള്ള സൗകര്യം ജനുവരി 26 മുതൽ നിലവിൽ വരും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും ഇപ്രകാരം ചെയ്യാം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും ഇവയിലുൾപ്പെടും. ഇക്കാര്യങ്ങൾക്ക് പിഎസ് സി ഓഫീസുകളിൽ നേരിട്ട് വരേണ്ടതില്ല. പ്രൊഫൈൽ ഉണ്ടെങ്കിലും അപേക്ഷ ഇതുവരെ സമർപ്പിക്കാത്ത ഉദ്യോഗാർഥികൾക്ക് നിലവിൽ പ്രൊഫൈലിൽ ക്ലെയിം എപ്പോൾ വേണമെങ്കിലും തിരുത്താൻ കഴിയും. അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാകാത്തവർക്കും ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും പ്രൊഫൈലിൽ നേരിട്ട് തിരുത്തൽ വരുത്താം. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത പ്രമാണ പരിശോധന സമയത്ത് നേരത്തെ വരുത്തിയ ഭേദഗതി പരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷ സമർപ്പിച്ച ശേഷമുള്ള സ്വയംതിരുത്തൽ ആധികാരികമാണെന്ന് ഉറപ്പുവരുത്തുവാൻ ഒടിപി സംവിധാനവും ഏർപ്പെടുത്തും. സർക്കാർ സർവീസിലിരിക്കെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് ഈ അവസരം വിനിയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരും.

ദേശാഭിമാനി 24 Jan 2023 6:30 pm

നഴ്സുമാരെ ബെൽജിയം വിളിക്കുന്നു, ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ പറക്കാം

കൊച്ചി>യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യത നേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളത്തെ ലൂർദ് ആശുപത്രിയും വഴിയൊരുക്കുന്നു. ബെല്ജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള 'അറോറ' പദ്ധതിയുടെ ഭാഗമായാണ് നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി നല്കും. ഇതോടൊപ്പം പ്രതിമാസം 11,000 രൂപ സ്റ്റൈപന്റും നൽകും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം 2023 ഫെബ്രുവരിയിൽ ആരംഭിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി നേരത്തെ പരിശീലനം പൂർത്തിയാക്കിയ 37 നഴ്സുമാർ ജനുവരി 20ന് ബെല്ജിയത്തിലേക്ക് തിരിച്ചു. ഈ നഴ്സുമാർക്ക് ലൂർദ് ആശുപത്രിയിൽ യാത്രയയപ്പും നല്കി. ചടങ്ങിൽ ഒഡെപെക് ചെയർമാൻ അഡ്വ കെ പി അനില്കുമാർ അധ്യക്ഷനായി. ഒഡെപെക് മാനേജിങ് ഡയറക്ടർ അനൂപ് കെ എ, ലൂർദ് ഇൻസ്റ്റിട്യൂഷൻസ് ഡയറക്ടർ ആൻഡ് സീ ഇ ഓ ഫാദർ ഷൈജു അഗസ്റ്റിൻ തോപ്പിൽ, ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ജോർജ് സെക്വെര, ലൂർദ് ഇൻസ്റ്റിട്യൂഷൻസ് എച്ച് ആർ മേധാവിയും അറോറ പ്രൊജക്ട് മാനേജറുമായ അന്ന സിജി ജോർജ് എന്നിവർ സംസാരിച്ചു. ആദ്യ ബാച്ചിലെ 22 നഴ്സുമാർ പരിശീലനം പൂർത്തിയാക്കി ഇപ്പോൾ ബെൽജിയത്തിൽ ജോലി ചെയ്തുവരുന്നു.

ദേശാഭിമാനി 23 Jan 2023 11:41 am

കരസേനയിൽ ചേരാം

ഇന്ത്യൻ കരസേനയിൽ ഷോർട്ട് സർവീസ് കമീഷൻഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ഒക്ടോബറിലാണ് ഷോർട്ട് സർവീസ് കമീഷൻ ടെക്നിക്കൽ എൻട്രി കോഴ്സ് ആരംഭിക്കുക. ഫെബ്രുവരി ഒമ്പതുവരെ അപേക്ഷ നൽകാം. എൻജിനിയറിങ് ബിരുദമാണ് യോഗ്യത. പ്രായം: 20–-27. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. എൻസിസി സ്പെഷ്യൽ എൻട്രി(നോൺ ടെക്നിക്കൽ) സ്കീമിലേക്ക് ജനുവരി 17 മുതൽ ഫെബ്രുവരി 15 വരെയും ജഡ്ജ്, അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്ക് ജനുവരി 18 മുതൽ ഫെബ്രുവരി 16 വരെയും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് www.joinindianarmy.nic.in കാണുക.

ദേശാഭിമാനി 15 Jan 2023 7:43 pm

ന്യൂക്ലിയർ പവർ കോർപറേഷനിൽ 295

കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ (NPCIL) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം. 295 ഒഴിവുണ്ട്. ഐടിഐ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഫിറ്റർ, വെൽഡർ, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, കാർപെന്റർ, പ്ലംബർ, വയർമാൻ, ഡീസൽ മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, സ്റ്റെനൊഗ്രാഫർ തുടങ്ങിയ ട്രേഡുകളിലാണ് അവസരം. പ്രായം: 14–-24. അപേക്ഷകർ www.apprenticeshipindia.org എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.npcilcareers.co.in കാണുക. ഹിന്ദുസ്ഥാൻ 
പെട്രോളിയം 
കോർപറേഷനിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (HPCL) ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അവസരം. മാർക്കറ്റിങ് ഡിവിഷനിലാണ് ഒഴിവ്. എൻജിനിയറിങ് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടി എന്നിങ്ങനെയാണ് ട്രേഡുകൾ. എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 18–-25. NATS പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾക്ക് https://mhrdnats.gov.in കാണുക. കാൽകോം 
വിഷനിൽ 210 ഗ്രേറ്റർ നോയ്ഡയിലെ കാൽകോം വിഷൻ ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് എൻജിനിയറിങ് ഡിപ്ലോമയുള്ളവർക്ക് അവസരം. 210 ഒഴിവുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ട്രേഡുകളിലാണ് ഒഴിവുകൾ. അപേക്ഷകർ NATS പോർട്ടലിൽ ജനുവരി 20 നകം എൻറോൾ ചെയ്യണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങൾക്ക് https://mhrdnats.gov.in കാണുക.

ദേശാഭിമാനി 15 Jan 2023 7:40 pm

ഖത്തറിൽ നഴ്‌സ്‌

ഖത്തറിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ ഒഴിവിലേക്ക് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡവല്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ് (ODEPC) മുഖേന അപേക്ഷിക്കാം. ബിഎസ്സി/ പിബിഎസ്സി/എംഎസ്സി നഴ്സിങ് യോഗ്യതയും രണ്ട് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് ലേബർ റൂം വിഭാഗത്തിൽ നഴ്സ് ഒഴിവിലേക്ക് അപേക്ഷിക്കാം. . ഉയർന്ന പ്രായം : 35. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 21. ഇന്റർവെൽഷണൽ റേഡിയോളജി, കാത്ത്ലാബ്, ലേബർ ആൻഡ് ഡെലിവറി റൂം, മെഡിക്കൽ സർജിക്കൽ, ഐസിയു, ഓപറേഷൻ റൂം വിഭാഗങ്ങളിൽ നഴ്സുമാരുടെ ഒഴിവിലേക്ക് ജനുവരി 20നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് http://odepc.kerala.gov.in കാണുക.

ദേശാഭിമാനി 15 Jan 2023 7:38 pm

ടൂറിസം വകുപ്പിൽ 
ഇൻഫർമേഷൻ അസിസ്‌റ്റന്റ്‌

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ടൂറിസം ഇൻഫർമേഷൻ കൗണ്ടറുകളിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ടൂറിസത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും ടൂറിസത്തിൽ പിജി ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 30 കവിയരുത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 18. വിശദവിവരങ്ങൾക്ക് www.keralatourism.org കാണുക.

ദേശാഭിമാനി 15 Jan 2023 7:34 pm

ഗെയിലിൽ 277 ചീഫ്‌ മാനേജർ, 
എൻജിനിയർ, ഓഫീസർ

ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ യൂണിറ്റുകളിൽ 277 ഒഴിവുണ്ട്. ചീഫ് മാനേജർ, സീനിയർ എൻജിനിയർ(റിന്യുവബിൾ എനർജി/ കെമിക്കൽ/ മെക്കാനിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഗെയിൽ ടെൽ–-ടിസി/ ടിഎം, മെറ്റലർജി), സീനിയർ ഓഫീസർ(ഫയർ ആൻഡ് സേഫ്റ്റി/ സി ആൻഡ് പി/ മാർക്കറ്റിങ്/ എഫ് ആൻഡ് എ/ എച്ച്ആർ), ഓഫീസർ (സെക്യൂരിറ്റി) എന്നീ തസ്തികയിലാണ് ഒഴിവ്. ബിരുദം, എൻജിനിയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി രണ്ട്. വിശദവിവരങ്ങൾക്ക് www.gailonline.com കാണുക.

ദേശാഭിമാനി 15 Jan 2023 7:33 pm

ഇഎസ്‌ഐസി 
ആശുപത്രികളിൽ 255 ഒഴിവ്‌

എംപ്ലായീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ (ESIC) മെഡിക്കൽ കോളേജിലും വിവിധ ആശുപത്രികളിലും 255 ലേറെ ഒഴിവുകൾ. ചെന്നൈ ഇഎസ്ഐസി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ 35 ഒഴിവുണ്ട്. കരാർ നിയമനം. വാക്ക് ഇൻ ഇന്റർവ്യു ജനുവരി 25, ഫെബ്രുവരി 16, 17 തീയതികളിൽ. ഇൻഡോറിലെ ഇഎസ്ഐസി മോഡൽ ഹോസ്പിറ്റലിൽ സീനിയർ, റസിഡന്റ്, സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ഇന്റർവ്യൂ ഫെബ്രുവരി ഏഴ്, എട്ട് തിയതികളിൽ. നോയ്ഡയിലെ മോഡൽ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജനുവരി 17ന് വാക്ക് ഇൻ ഇന്റർവ്യൂ. ഫരീദാബാദ് മെഡിക്കൽ കോളേജിലും ലുധിയാന, ജമ്മു, ബംഗളൂരു, പറ്റ്ന എന്നിടങ്ങളിലെ ഹോസ്പിറ്റലുകളിലും വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.esic.gov.in കാണുക.

ദേശാഭിമാനി 15 Jan 2023 7:32 pm

24 തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വിവിധ വകുപ്പുകളിലെ 24 തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 504/2021). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 484/2019). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തമിഴ് (കാറ്റഗറി നമ്പർ 490/2019). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് –- ഒന്നാം എൻസിഎ ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി (കാറ്റഗറി നമ്പർ 85/2020, 86/2020, 87/2020, 88/2020). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ്–- രണ്ടാം എൻസിഎ പട്ടികവർഗം, എസ് സിസിസി, ധീവര, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 163/2020, 164/2020, 165/2020, 166/2020). കേരള നാഷണൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിങ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 133/2020, 134/2020, 135/2020). കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (പ്രീ പ്രൈമറി സ്കൂൾ) (കാറ്റഗറി നമ്പർ 751/2021). വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 –- ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 638/2021). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 524/2019). എൻസിസി, ടൂറിസം, എക്സൈസ്, പൊലീസ്, സാമൂഹ്യക്ഷേമം, ഗതാഗത വകുപ്പുകൾ ഒഴികെയുള്ള വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 482/2021, 371/2021). കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ –- ജനറൽ, സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 24/2022, 25/2022). കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ ഗ്രേഡ് 2 –- ജനറൽ (കാറ്റഗറി നമ്പർ (560/2021). കേരള പൊലീസ് സർവീസിൽ വുമൺ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 23/2021). കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 125/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്ലാന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 464/2021). അർഹതാ പട്ടിക പ്രസിദ്ധീകരിക്കും മ്യൂസിയം, മൃഗശാല വകുപ്പിൽ സാർജന്റ് (കാറ്റഗറി നമ്പർ 508/2021). നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് (കേരള) വകുപ്പിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ (കാറ്റഗറി നമ്പർ 4/2022). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (പൊതുമരാമത്ത്, ജലസേചനം, ഹാർബർ എൻജിനിയറിങ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടുമാരിൽ നിന്നും തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 391/2021). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 392/2021). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 393/2021). കേരള പബ്ലിക് സർവീസ് കമീഷനിൽ അസിസ്റ്റന്റ് (തമിഴ് അറിയാവുന്നവർ) (കാറ്റഗറി നമ്പർ 271/2020). വിവിധ ജില്ലകളിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തുടങ്ങിയവ (കാറ്റഗറി നമ്പർ 408/2021). കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 139/2021). കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ (കാറ്റഗറി നമ്പർ 138/2021). കേരളത്തിലെ സഹകരണ മെഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ/കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്യൂൺ അറ്റൻഡർ –- ജനറൽ, സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 473/2021, 474/2021). കേരള സ്റ്റേറ്റ് ബിവറേജസ് (എംആൻഡ്എം) കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 251/2021). കേരള പൊലീസ് വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 165/2022). കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ–- എൻസിഎ. പട്ടികജാതി, മുസ്ലിം, എസ്ഐയുസി നാടാർ, ധീവര (കാറ്റഗറി നമ്പർ 177/2021, 178/2021, 179/2021, 180/2021). കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ടൈം കീപ്പർ (കാറ്റഗറി നമ്പർ 95/2019). സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക്/അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 65/2022). മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2–- ഒന്നാം എൻസിഎ –- ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 710/2021) വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 55/2018, 56/2018, 57/2018, 527/2019, 553/2019, 597–-603/2019) 2019 ഡിസംബർ 20, 2020 നവംബർ 10, 2022 ജൂൺ 29 തീയതികളിൽ നടന്ന പരീക്ഷകൾക്ക് ഹാജരായ മുഴുവൻ ഉദ്യോഗാർത്ഥികളെയും ഉൾപ്പെടുത്തി അർഹതാപട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ഫെബ്രുവരിയിൽ ഓൺലൈൻ പരീക്ഷയും നടത്താൻ തീരുമാനിച്ചു. ഒന്നിലധികം കാറ്റഗറികളിലേക്ക് അപേക്ഷ സമർപ്പിച്ച് പൊതുപരീക്ഷ എഴുതിയവരെ അതത് കാറ്റഗറികളിലേക്കെല്ലാം അർഹതാപട്ടികയിലേക്ക് പരിഗണിക്കും. സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും കേരള പബ്ലിക് സർവീസ് കമീഷൻ/ഗവ. സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 57/2021, 58/2021). കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 59/2020). കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 492/2020). കേരള പൊലീസ് സർവീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് –- എസ്ബി സിഐഡി (കാറ്റഗറി നമ്പർ 315/2019). സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷനിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 299/2021). കണ്ണൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ആക്സിലറി നഴ്സ് മിഡ് വൈഫ് (കാറ്റഗറി നമ്പർ 366/2021). വിവിധ ജില്ലകളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സർവേ, വെൽഡിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ) (കാറ്റഗറി നമ്പർ 754/2021, 755/2021, 758/2021, 759/2021, 763/2021, 767/2021). ഓൺലൈൻ പരീക്ഷ നടത്തും പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) –- ഡിപ്പാർട്ട്മെന്റ് ക്വാട്ട (കാറ്റഗറി നമ്പർ 252/2022). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ) (കാറ്റഗറി നമ്പർ 720/2021). കേരള വനം വന്യജീവി വകുപ്പിൽ (ഫോറസ്ട്രി) റേഞ്ച് ഫോറസ്റ്റ് ഓഫീസർ –- രണ്ടാം എൻസിഎ പട്ടികവർഗം (കാറ്റഗറി നമ്പർ 485/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജർ (ഫെർട്ടിലൈസർ) (കാറ്റഗറി നമ്പർ 353/2021). കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്) (കാറ്റഗറി നമ്പർ 357/2021).

ദേശാഭിമാനി 15 Jan 2023 7:29 pm

ഇഗ്‌നോയിൽ 60 പ്രൊഫസർ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയിൽ (IGNOU) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ 60 ഒഴിവ്. നേരിട്ടുള്ള നിയമനം. സ്കൂൾ ഓഫ് ഹുമാനിറ്റീസ്, സോഷ്യൽ സയൻസ്, സയൻസ്, എജുക്കേഷൻ, കണ്ടിന്യൂയിങ് എഡ്യുക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, ഹെൽത്ത് സയൻസസ്, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്, അഗ്രിക്കൾച്ചർ, ടൂറിസം, ഹോസ്പിറ്റാലിറ്റി സർവീസ് സെക്ടറൽ മാനേജ്മെന്റ്, ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, ഫോറിൻ ലാംഗ്വേജസ്, ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിങ് വിഷയങ്ങളിലാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. വിശദവിവരങ്ങൾക്ക് www.ignou.ac.in കാണുക.

ദേശാഭിമാനി 9 Jan 2023 7:33 pm

ക്ലാസിക്കൽ 
മലയാളം കേന്ദ്രത്തിൽ 
21 പ്രോജക്ട്‌ സ്റ്റാഫ്‌

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് പ്രോജക്ട് സ്റ്റാഫിന്റെ 21 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസിക്കൽ മലയാളം കേന്ദ്രത്തിലാണ് (സെന്റർ ഓഫ് എക്സലൻസ് ഫോർ സ്റ്റഡീസ് ഇൻ ക്ലാസിക്കൽ മലയാളം) ഒഴിവ്. സീനിയർ ഫെല്ലോ (അക്കാദമിക്, ടെക്നിക്കൽ), അസോസിയേറ്റ് ഫെല്ലോ (അക്കാദമിക്, ട്രാൻസ്ലേറ്റർ), ഓഫീസ് സൂപ്രണ്ട്/സൂപ്പർവൈസർ, അസിസ്റ്റന്റ് ഗ്രേഡ് –-I, II, ലൈബ്രറി അസിസ്റ്റന്റ്, എംടിഎസ് തസ്തികകളിലാണ് അവസരം. കരാർ നിയമനം. തിരൂർ മലയാളം സർവകലാശാല, മൈസൂരു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് എന്നിവിടങ്ങളിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17. വിശദവിവരങ്ങൾക്ക് http://apply.ciil.org കാണുക.

ദേശാഭിമാനി 9 Jan 2023 7:32 pm

എൻഎച്ച്‌പിസിയിൽ

എൻഎച്ച്പിസിയിൽ ഓഫീസർ, 
എൻജിനിയർ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫരീദാബാദിലെ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് കോർപറേഷനിൽ(എൻഎച്ച്പിസി) ട്രെയിനി ഓഫീസർ, ട്രെയിനി എൻജിനിയർ തസ്തികകളിൽ 401 ഒഴിവുണ്ട്. ട്രെയിനി ഓഫീസർ ഫിനാൻസ്, എച്ച്ആർ, ലോ വിഭാഗങ്ങളിലാണ് അവസരം. പ്രായം 30 കവിയരുത്. ഓൺലൈനായി ജനുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.nhpcindia.com കാണുക.

ദേശാഭിമാനി 9 Jan 2023 7:31 pm

അപ്രന്റിസ് മേള 
ഫെബ്രുവരിയിൽ

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചെന്നൈയിലെ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും ബിടെക്, ഡിപ്ലോമ പാസായവർക്ക് അപ്രന്റിസ്ഷിപ്പിനായി ജനുവരി ഏഴിന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ആയിരത്തിലേറെ ഒഴിവുകളിലേക്കാണ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.sdcentre.org കാണുക.

ദേശാഭിമാനി 9 Jan 2023 7:30 pm

പുനെ ഫിലിം 
ഇൻസ്‌റ്റിറ്റ്യൂട്ടിൽ

പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികയിൽ 30 ഒഴിവുണ്ട്. ഡീൻ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, മെയിന്റനൻസ് എൻജിനിയർ, വിഷൻ മിക്സർ എൻജിനിയർ, ചീഫ് ലൈബ്രേറിയൻ, ഫിലിം റിസർച്ച് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് അവസരം. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.ftii.ac.in കാണുക.

ദേശാഭിമാനി 9 Jan 2023 7:30 pm

ബാങ്ക്‌ ഓഫ്‌ 
ബറോഡയിൽ 
സീനിയർ 
മാനേജർ

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ മാനേജറുടെ 15 ഒഴിവുണ്ട്. പ്രായം 27–-40. സിഎ/ എംബിഎ/ പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 24. വിശദവിവരങ്ങൾക്ക് www.bankofbaroda.in/career കാണുക.

ദേശാഭിമാനി 9 Jan 2023 7:28 pm

കണ്ണൂർ, കോഴിക്കോട്‌, കൊച്ചി 
വിമാനത്താവളം: 132 ഒഴിവ്‌

എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) കണ്ണൂർ, കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒഴിവുള്ള ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 132 ഒഴിവുണ്ട്. കരാർ നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം. ഉയർന്ന പ്രായം 28. ട്രേഡ് ടെസ്റ്റ് ഉണ്ടാവും. ഹാൻഡിമാൻ –-110, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ –- 22 എന്നിങ്ങനെയാണ് ഒഴിവ്. ഹാൻഡിമാൻ തസ്തികയിലേക്ക് ജനുവരി 11 നും യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവർ തസ്തികയിലേക്ക് ജനുവരി 12നും രാവിലെ എട്ടിനും 11നും ഇടയിലാണ് ഇന്റർവ്യൂ. സ്ഥലം: അങ്കമാലി വെങ്ങൂരിലെ ശ്രീ ജഗന്നാഥ് ഓഡിറ്റോറിയം. വിശദവിവരങ്ങൾക്ക് www.aiasl.in , www.aiahl.in കാണുക.

ദേശാഭിമാനി 9 Jan 2023 7:27 pm

എയർപോർട്ട്‌ 
അതോറിറ്റിയിൽ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് സീനിയർ അസിസ്റ്റന്റ് തസ്തികകളിൽ 364 ഒഴിവുണ്ട്. ഒഫീഷ്യൽ ലാംഗ്വേജ്, എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലാണ് അവസരം. ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺൽൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 21. വിശദവിവരങ്ങൾക്ക് www.aai.aero/careers കാണുക.

ദേശാഭിമാനി 9 Jan 2023 7:22 pm

253 തസ്‌തികയിൽ 
പിഎസ്‌സി വിജ്ഞാപനം

വിവിധ വകുപ്പുകളിലെ 253 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 ഡിസംബർ 30 ലെ വിജ്ഞാപന പ്രകാരം 93 കാറ്റഗറിയിലും ഡിസംബർ 31 ലേത് പ്രകാരം 160 കാറ്റഗറിയിലുമാണ് വിജ്ഞാപനം. കേരള സിവിൽ പൊലീസ് സർവീസിൽ സബ് ഇൻസ്പെക്ടർ, വനിതാ പൊലീസ് കോൺസ്റ്റബിൾ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, വിവിധ വിഷയങ്ങളിൽ അധ്യാപകർ, പ്ലാനിങ് ബോർഡിൽ ചീഫ്, പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അസിസ്റ്റന്റ് എൻജിനീയർ എന്നിവയുൾപ്പെടെയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അവസാന തീയതി ഫെബ്രുവരി 1. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in കാണുക.

ദേശാഭിമാനി 9 Jan 2023 7:19 pm

സഹകരണ ബാങ്കുകളിൽ 122 ഒഴിവ്‌

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്ക്, സംഘം എന്നിവയിലെ ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്. 106 ഒഴിവ് ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികയിൽ. അസിസ്റ്റന്റ് സെക്രട്ടറി – -2, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ –- 4, ഡാറ്റാ എൻട്രി ഓപറേറ്റർ –-10 എന്നിവയാണ് മറ്റ് ഒഴിവുകൾ. പ്രായം: 18 –- 40. പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. അവസാന തീയതി: ജനുവരി 28. വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം –-695001. വിശദ വിവരങ്ങൾക്ക് www.keralacseb.kerala.gov.in കാണുക.

ദേശാഭിമാനി 9 Jan 2023 7:15 pm

അർഹതാ നിർണയ പട്ടിക പ്രസിദ്ധീകരിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ (കാറ്റഗറി നമ്പർ 479/2019) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനായി നടത്തിയ അർഹതാ നിർണയ പരീക്ഷയുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിൽ. അർഹതാ നിർണയ പരീക്ഷ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ മീറ്റർ റീഡർ/സ്പോട്ട് ബില്ലർ (കാറ്റഗറി നമ്പർ 122/2018) തസ്തികയിലേക്ക് ഫെബ്രുവരി 6 ന് പിഎസ് സിയുടെ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ അർഹതാ നിർണയ പരീക്ഷ നടത്തും. പ്രമാണ പരിശോധന കേരളത്തിലെ വിവിധ സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 646/2021) തസ്തികയിലേക്ക് ജനുവരി 11 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കൃഷി ഓഫീസർ–- രണ്ടാം എൻസിഎ പട്ടികവർഗം (കാറ്റഗറി നമ്പർ 334/2022) തസ്തികയിലേക്ക് ജനുവരി 11 ന് രാവിലെ 10.30 നും 12 നും പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക് റിക്കോർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ (കാറ്റഗറി നമ്പർ 534/2019, 535/2019, 536/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജനുവരി 11 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. ലാൻഡ് റവന്യൂ വകുപ്പിൽ തഹസിൽദാർ/സീനിയർ സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 566/2021) തസ്തികയിലേക്ക് ജനുവരി 10 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. തിരുവനന്തപുരം ജില്ലയിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റിഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 105/2020) തസ്തികയിലേക്കുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർക്ക് ജനുവരി 10 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. പോലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ (വുമൺ പൊലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 94/2020) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചവർക്ക് ജനുവരി 16, 17, 18, 19 തീയതികളിൽ രാവിലെ 10.30 നും പകൽ 1.30 നും പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ശൈലക്യതന്ത്ര) (കാറ്റഗറി നമ്പർ 114/2021) തസ്തികയിലേക്ക് ജനുവരി 10 ന് രാവിലെ 10.30 മുതൽ പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും. വകുപ്പുതല വാചാപരീക്ഷ 2022 ജൂലൈ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചവൈകല്യമുള്ള ഉദ്യോഗസ്ഥർക്കുള്ള വാചാപരീക്ഷ (VivaVoce for Vsiually Impaired) കോഴിക്കോട് മേഖലയിൽ ജനുവരി 11 ന് പ.എസ് സി കോഴിക്കോട് ജില്ലാ ഓഫീസിലും എറണാകുളം മേഖലയിൽ ജനുവരി 18 ന് പിഎസ് സി എറണാകുളം ജില്ലാ ഓഫീസിലും രാവിലെ 9.30 ന് നടത്തും. ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപറേഷനുകൾ/ബോർഡുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2–- രണ്ടാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 132/2022) തസ്തികയിലേക്ക് ജനുവരി 11 ന് രാവിലെ 7.30 ന് പിഎസ് സി. ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും. അഭിമുഖം തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (കാറ്റഗറി നമ്പർ 100/19) തസ്തികയിലേക്ക് ജനുവരി 11, 12, 13 തീയതികളിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (കാറ്റഗറി നമ്പർ 143/2021) തസ്തികയിലേക്ക് ജനുവരി 11, 12 തീയതികളിൽ പിഎസ് സി പാലക്കാട് ജില്ലാ ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും. കായികക്ഷമതാ പരീക്ഷ കൊല്ലം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് ജനുവരി 12 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രാവിലെ 5.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. തിരുവനന്തപുരം ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്ക് ജനുവരി 10 മുതൽ 13 വരെ തീയതികളിൽ രാവിലെ അഞ്ചിന് പേരൂർക്കട, എസ്എപി ക്യാമ്പിലും കോഴിക്കോട് ജില്ലയിൽ ജനുവരി 10, 11, 12 തീയതികളിൽ രാവിലെ ആറിനും കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ദേവഗിരി സെന്റ് ജോസഫ് കോളേജിലും ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഒഎംആർ പരീക്ഷ കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (കാറ്റഗറി നമ്പർ 252/2021) എൻസിഎ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 494/2021) തസ്തികയിലേക്ക് ജനുവരി 17 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.

ദേശാഭിമാനി 9 Jan 2023 7:13 pm

മോപ് അപ് രജിസ്ട്രേഷൻ ഇന്നുകൂടി

തിരുവനന്തപുരം 2022 ലെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ മോപ് അപ് രജിസ്ട്രേഷൻ ഏഴിന് പകൽ രണ്ടുവരെ നീട്ടി. ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, ഫാർമസി അഗ്രികൾച്ചർ, ഫോറസ്ട്രി/ ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ &ബാങ്കിങ് ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) എന്നിവയ്ക്കുള്ള രജിസ്ട്രേഷനാണ് നീട്ടിയത്. സംസ്ഥാന ക്വോട്ട അലോട്ട്മെന്റിലൂടെയോ നിലവിൽ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികൾക്ക് മേൽ തീയതിക്കുള്ളിൽ ആയുർവേദ ഹോമിയോ, സിദ്ധ, യുനാനി ഫാർമസി അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് / വെറ്ററിനറി കോ ഓപ്പറേഷൻ &ബാങ്കിങ് ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയോൺമെന്റൽ സയൻസ്/ ബിടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300

ദേശാഭിമാനി 6 Jan 2023 1:00 am