SENSEX
NIFTY
GOLD
USD/INR

Weather

29    C
... ...View News by News Source

ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് ട്രംപ്; ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഗാസ യില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായിട്ടാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അറിയിച്ചത്. തന്റെ പ്രതിനിധികള്‍ ഇസ്രയേലുമായി ഫലപ്രദമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് പ്രവര്‍ത്തകര്‍ കൂടി അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 23 ലക്ഷം പേര്‍ കൊടും പട്ടിണിയില്‍, ഗാസ ഭൂമിയിലെ ഏറ്റവും വിശപ്പുള്ള സ്ഥലം: യുഎന്‍ വെടിനിര്‍ത്തല്‍ ഹമാസ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ അന്തിമ നിര്‍ദേശം ഹമാസിന് കൈമാറും. മധ്യപൂര്‍വ ഏഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ. ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യം. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് റോണ്‍ ഡെര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായതെന്നാണ് സൂചന. ട്രംപിനെ ഞെട്ടിച്ച് സെനറ്റില്‍ കൂറുമാറ്റം, രക്ഷയായി വാന്‍സിന്റെ ടൈബ്രേക്കര്‍ വോട്ട്; 'ബിഗ് ബ്യൂട്ടിഫുള്‍' ബില്‍ പാസ്സായി വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള ബന്ദി കൈമാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തിയാൽ ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തയാറാണെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. US President Donald Trump has announced that Israel has agreed to a ceasefire in Gaza. Trump announced that Israel has agreed to a 60-day ceasefire.

സമകാലിക മലയാളം 2 Jul 2025 8:18 am

ട്രംപിനെ ഞെട്ടിച്ച് സെനറ്റില്‍ കൂറുമാറ്റം, രക്ഷയായി വാന്‍സിന്റെ ടൈബ്രേക്കര്‍ വോട്ട്; 'ബിഗ് ബ്യൂട്ടിഫുള്‍'ബില്‍ പാസ്സായി

വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍' ബജറ്റ് ബില്‍ യു എസ് സെനറ്റ് പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് സെനറ്റില്‍, 18 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വോട്ടെടുപ്പിന് ശേഷമാണ് ബില്‍ പാസായത്. 51 വോട്ടിനാണ് ബില്‍ സെനറ്റ് അംഗീകരിച്ചത്. ട്രംപിനെ ഞെട്ടിച്ച് മൂന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തു. ഇതോടെ വോട്ടെടുപ്പില്‍ 50-50 എന്ന കണക്കിന് സമനിലയായി. സബ്‌സിഡി ഇല്ലെങ്കില്‍ മസ്‌ക് കടയും പൂട്ടി ആഫ്രിക്കയിലേക്കു പോവേണ്ടി വരും; ഭീഷണിയുമായി ട്രംപ്‌ തുടര്‍ന്ന് സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അനുകൂലിച്ച് വോട്ടുചെയ്തതോടെ ബില്‍ പാസ്സായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളായ ടോം ടില്ലിസ്, റാന്‍ഡ് പോള്‍, സൂസന്‍ കോളിന്‍സ് എന്നിവരാണ് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്. ഏകദേശം 1,000 പേജുള്ള ബില്ലില്‍ സെനറ്റര്‍മാര്‍ നിരവധി ഭേദഗതികള്‍ ആവശ്യപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്തതോടെയാണ് വോട്ടെടുപ്പ് നീണ്ടത്. സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ; ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും ആകെ 100 അംഗങ്ങളുള്ള സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 45 അംഗങ്ങളുമാണ് ഉള്ളത്. ബില്‍ ഇനി യു എസ് ജനപ്രതിനിധി സഭയുടെ പരിഗണനയ്‌ക്കെത്തും. സാമൂഹിക ക്ഷേമ പദ്ധതികൾ വെട്ടിക്കുറയ്ക്കാനും ദേശീയ കടത്തിൽ 3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാനും ഉദ്ദേശിച്ചുള്ള ബില്ലാണ് ട്രംപ് അവതരിപ്പിച്ചത്. സൈനിക ചെലവ് വർദ്ധിപ്പിക്കുക, കൂട്ട നാടുകടത്തലിനും അതിർത്തി സുരക്ഷയ്ക്കും ധനസഹായം നൽകുക എന്നിവയാണ് ബില്ലിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധിസഭയും ബിൽ പാസ്സാക്കി, യുഎസിന്റെ സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച ബില്ലിൽ ഒപ്പിടണമെന്നാണ് ട്രംപ് ആ​ഗ്രഹിക്കുന്നത്. The US Senate has passed President Donald Trump's 'Big Beautiful' budget bill. The bill was passed after an 18-hour marathon vote. The Senate approved the bill by 51 votes.

സമകാലിക മലയാളം 2 Jul 2025 7:11 am

സബ്‌സിഡി ഇല്ലെങ്കില്‍ മസ്‌ക് കടയും പൂട്ടി ആഫ്രിക്കയിലേക്കു പോവേണ്ടി വരും; ഭീഷണിയുമായി ട്രംപ്‌

വാഷിങ്ടണ്‍: ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ നാടുകടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി'നെച്ചൊല്ലി ഇരുവരും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടെയാണ് തന്റെ മുന്‍ ഉപദേഷ്ടാവ് കൂടിയായിരുന്ന മസ്‌കിനെതിരെ ട്രംപ് രംഗത്തെുവന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) സബ്സിഡികള്‍ ഇല്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നല്‍കിയത്. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ; ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പിന്തുണയ്ക്കുന്നതിന് മുമ്പുതന്നെ, ഇവി വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതില്‍ തനിക്ക് എതിര്‍പ്പാണെന്ന് മസ്‌കിന് അറിയാമായിരുന്നു. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്, പക്ഷേ എല്ലാവരെയും അത് സ്വന്തമാക്കാന്‍ നിര്‍ബന്ധിക്കരുത്. മറ്റാര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സബ്‌സിസികള്‍ മസ്‌കിന് ലഭിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ സബ്സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ചെലവ് കുറയ്ക്കല്‍ എന്ന പ്രഖ്യാപനത്തോടെ ബില്‍ സെനറ്റില്‍ വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ ബില്ലിനെ 'കടം അടിമത്ത ബില്‍ എന്ന് വിശേഷിപ്പിച്ച ഇലോണ്‍ മസ്‌ക്, ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമം' ശനിയാഴ്ച രാത്രി വൈകി 51 മുതല്‍ 49 വോട്ടുകള്‍ക്കാണ് സെനറ്റ് പാസാക്കിയത്. 2017 ലെ നികുതി ഇളവുകള്‍ നീട്ടുക, മറ്റ് നികുതികള്‍ കുറയ്ക്കുക, സൈനിക, അതിര്‍ത്തി സുരക്ഷാ ചെലവുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കെയ്ഡ്, ഭക്ഷ്യ സ്റ്റാമ്പുകള്‍, പുനരുപയോഗ ഊര്‍ജ്ജം, മറ്റ് സാമൂഹിക ക്ഷേമ പരിപാടികള്‍ എന്നിവയിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍. ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി US President Donald Trump has issued a deportation warning for Tesla and Space CEO Elon Musk

സമകാലിക മലയാളം 1 Jul 2025 1:09 pm

സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ; ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും

ഇസ്ലാമാബാദ്: പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് (SAARC) പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു. പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ - പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ജീവ അവസ്ഥയിലാണ് സാര്‍ക്ക് എന്നിരിക്കെയാണ് പുതിയ നീക്കം. ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം ചൈനയ്ക്കും പാകിസ്ഥാനും പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ പുതിയ കൂട്ടായ്മ ഒരുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളത്തോട് പ്രിയമേറുന്നു, അപേക്ഷകളില്‍ വന്‍ വര്‍ധന ചൈനയിലെ കുന്‍മിംഗില്‍ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ പുതിയ കൂട്ടായ്മ വിഷയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സാര്‍ക്കിന്റെ ഭാഗമായ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും പുതിയ ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ത്രികക്ഷി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശ കാര്യ ഉപദേഷ്ടാവ് എം തൗഹിദ് ഹൊസൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെയും പുതിയ നിര്‍ദ്ദിഷ്ട ഫോറത്തിലേക്ക് ക്ഷണിക്കും, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഗ്രൂപ്പിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. മെച്ചപ്പെട്ട വ്യാപാര കണക്റ്റിവിറ്റി, പ്രാദേശിക ഇടപെടല്‍ ശക്തമാക്കുക എന്നിവയാണ് പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2014 ല്‍ ആണ് സാര്‍ക്ക് ഉച്ചകോടി അവസാനമായി നടന്നത്. കാഠ്മണ്ഡുവില്‍ നടന്ന ഈ ഉച്ചകോടിക്ക് ശേഷം 2016 ല്‍ ഇസ്ലാമാബാദില്‍ ഉച്ചകോടി നടക്കേണ്ടതായിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തില്‍ വിട്ടുനിന്നിരുന്നു. Pakistan China working to establish new regional bloc with potential to replace SAARC

സമകാലിക മലയാളം 30 Jun 2025 1:25 pm

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; രക്ഷാ ദൗത്യവുമായി ഇന്ത്യന്‍ നാവിക സേന, ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്ക്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം . ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. 14 ഇന്ത്യക്കാരുള്‍പ്പെടെ ജീവനക്കാരായുള്ള എം ടി യി ചെങ് 6 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കിഴക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലാണ് എം ടി യി ചെങ് 6. ഒമാനിലെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങൾ ഇനി പുതിയ ഏജൻസി വഴി #IndianNavy 's stealth frigate #INSTabar , mission deployed in the Gulf of Oman, responded to a distress call from Pulau flagged MT Yi Cheng 6, on #29Jun 25. The vessel with 14 crew members of Indian origin, transiting from Kandla, India to Shinas, Oman, experienced a major fire… pic.twitter.com/hcwCalBW96 — SpokespersonNavy (@indiannavy) June 30, 2025 അപകടത്തില്‍പ്പെട്ട കപ്പലില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് എന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കപ്പില്‍ അപകടം സംബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ഐഎന്‍എസ് തബാര്‍ സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു; ലോകത്ത് അതിദാരിദ്ര്യം നേരിടുന്നത് 100 കോടിയിലധികം ജനങ്ങള്‍ കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീ പടരുകയും വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നാവിക സേനയുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഐഎന്‍എസ് തബാറില്‍ നിന്നുള്ള അഗ്നിശമന സംഘവും കപ്പലിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ദൗത്യത്തില്‍ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചു. നാവിക സേനയിലെ 13 അംഗ ദൗത്യ സംഘാംഗങ്ങളും കപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രിക്കാനുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാവിക സേന ട്വിറ്ററില്‍ അറിയിച്ചു. Pulau flagged MT Yi Cheng 6 Cargo ship catches fire in Gulf of Oman Indian Navy launches rescue mission

സമകാലിക മലയാളം 30 Jun 2025 10:20 am