SENSEX
NIFTY
GOLD
USD/INR

Weather

32    C
... ...View News by News Source

കൂറ്റന്‍ ലീഡ് നേടിയിട്ടും സമനില, കേരളം - മധ്യപ്രദേശ് മത്സരം സമനിലയില്‍; രഞ്ജി ട്രോഫിയില്‍ ജയമില്ലാതെ കേരളം

ഇന്‍ഡോര്‍ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും നിരാശ. മധ്യപ്രദേശിനെതിരെ കൂറ്റൻ സ്കോർ നേടിയിട്ടും മത്സരം സമനിലയിൽ കലാശിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ ആധിപത്യം പുലര്‍ത്തിയ കേരളത്തിനെതിരെ കഷ്ടിച്ച് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ മധ്യപ്രദേശ്. വിജയലക്ഷ്യമായ 404 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് എട്ട് വിക്കറ്റിന് 167 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു.നേരത്തെ അഞ്ച് വിക്കറ്റിന് 314 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചപ്പോള്‍ മധ്യപ്രദേശ് ഒരു പോയിന്റ് നേടി. മൂന്ന് വിക്കറ്റിന് 226 റണ്‍സെന്ന നിലയിലാണ് അവസാന ദിവസം കേരളം ബാറ്റിങ് തുടങ്ങിയത്. കളി തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സച്ചിന്‍ ബേബിയും ബാബ അപരാജിത്തും സെഞ്ച്വറി പൂര്‍ത്തിയാക്കി. സെഞ്ച്വറി നേടി അധികം വൈകാതെ ബാബ അപരാജിത് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. 149 പന്തുകളില്‍ 11 ഫോറും മൂന്ന് സിക്‌സുമടക്കം 105 റണ്‍സായിരുന്നു അപരാജിത് നേടിയത്. തുടര്‍ന്നെത്തിയ അഹ്മദ് ഇമ്രാനും അഭിജിത് പ്രവീണും ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് സ്‌കോറിങ് വേഗത്തിലാക്കി. അഹ്മദ് ഇമ്രാന്‍ 22 പന്തുകളില്‍ നിന്ന് 24 റണ്‍സും അഭിജിത് പ്രവീണ്‍ ഏഴ് പന്തുകളില്‍ 11 റണ്‍സും നേടി മടങ്ങി. അഞ്ച് വിക്കറ്റിന് 314 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സച്ചിന്‍ ബേബി 122 റണ്‍സുമായി പുറത്താകാതെ നിന്നു. ഒന്‍പത് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. രോഹിതിനെ പിന്നിലാക്കി; ഏകദിന റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഒന്നാമത് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ആദ്യ ഓവറില്‍ തന്നെ ഹര്‍ഷ് ഗാവ്‌ലിയുടെ വിക്കറ്റ് നഷ്ടമായി.ശ്രീഹരി എസ് നായരുടെ പന്തില്‍ കൃഷ്ണപ്രസാദ് ക്യാച്ചെടുത്താണ് ഹര്‍ഷ് മടങ്ങിയത്. തുടര്‍ന്ന് യഷ് ദുബെ, ഹിമന്‍ശു മന്ത്രി, ഹര്‍പ്രീത് സിങ് എന്നിവരെയും പുറത്താക്കി ശ്രീഹരി മധ്യപ്രദേശിന്റെ മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. യഷ് ദുബെ 19ഉം ഹിമന്‍ശു മന്ത്രി 26ഉം ഹര്‍പ്രീത് സിങ് 13ഉം റണ്‍സാണ് നേടിയത്. 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭം ശര്‍മ്മ റണ്ണൗട്ടായി. ചെറുത്തുനില്പിനൊടുവില്‍ 31 റണ്‍സെടുത്ത സാരാന്‍ഷ് ജെയിനും പുറത്തായതോടെ വിജയപ്രതീക്ഷയിലായിരുന്നു കേരളം. എന്നാല്‍ ആര്യന്‍ പാണ്ഡെയും കുമാര്‍ കാര്‍ത്തികേയയും ചേര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തിരിച്ചടിയായി. ഇരുവരും ചേര്‍ന്നുള്ള അപരാജിതമായ 41 റണ്‍സ് കൂട്ടുകെട്ടാണ് മധ്യപ്രദേശിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ആര്യന്‍ പാണ്ഡെ 23ഉം കുമാര്‍ കാര്‍ത്തികേയ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ശ്രീഹരി എസ് നായര്‍ നാലും ഏദന്‍ ആപ്പിള്‍ ടോം രണ്ടും എം ഡി നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. ജനസംഖ്യ ഒന്നരലക്ഷം മാത്രം; ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറസോ Kerala - Madhya Pradesh match drawn

സമകാലിക മലയാളം 19 Nov 2025 8:37 pm

രോഹിതിനെ പിന്നിലാക്കി; ഏകദിന റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഒന്നാമത്

ദുബൈ: ഐസിസി ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ റാങ്കിങ് പ്രകാരം ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലെ സെഞ്ച്വറിയുടെ ബലത്തിലാണ് ഡാരില്‍ മിച്ചല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഏകദിന ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ന്യൂസിലന്‍ഡ് താരമാണ് മിച്ചല്‍. കിവീസ് ഇതിഹാസം ഗ്ലെന്‍ ടര്‍ണറിന്റെ നേട്ടത്തിനൊപ്പമാണ് മിച്ചല്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്റെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയാണ് താരം നേടിയത്. ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍ മൂന്നാഴ്ചയായി റാങ്കില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന രോഹിത് ശര്‍മയെക്കാള്‍ ഒരു പോയിന്റ് മുന്നിലെത്തിയ മിച്ചലിന് 782 റേറ്റിങ് പോയിന്റാണുള്ളത്. ന്യൂസിലന്‍ഡ് നിരയില്‍ മാര്‍ട്ടിന്‍ ക്രോ, ആന്‍ഡ്രൂ ജോണ്‍സ്, റോജര്‍ ടൗസ്, നഥാന്‍ ആസ്റ്റല്‍, കെയ്ന്‍ വില്യംസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, റോസ് ടെയ്ലര്‍ എന്നിവരെല്ലാം ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. ജനസംഖ്യ ഒന്നരലക്ഷം മാത്രം; ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറസോ റാങ്കിങ്ങില്‍ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സാദ്രാന്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ (നാലാം സ്ഥാനം), വിരാട് കോഹ്ലി (അഞ്ചാം സ്ഥാനം), ശ്രേയസ് അയ്യര്‍ (എട്ടാം സ്ഥാനം) എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടി. New Zealander Daryl Mitchell overtakes Rohit; tops ODI rankings

സമകാലിക മലയാളം 19 Nov 2025 4:13 pm

ജനസംഖ്യ ഒന്നരലക്ഷം മാത്രം; ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറസോ

കിങ്‌സ്റ്റണ്‍: ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കരീബിയന്‍ ദ്വീപായ ക്യുറസോ. ജമൈക്കയുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്യുറസോ ലോകകപ്പിന് യോഗ്യത നേടിയത്. 156,000 പേര്‍ മാത്രമാണ് ക്യുറസോയിലെ ജനസംഖ്യ. ആറ് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി ജമൈക്കയെക്കാള്‍ ഒരുപോയിന്റ് വ്യത്യാസത്തില്‍ ക്യുറാസോ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ഇതോടെ അടുത്ത വര്‍ഷം 48ടീമുകള്‍ കളിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറാസോ. മൂന്നരലക്ഷത്തോളം ആളുകളുളള ഐസ് ലാന്‍ഡ് ആയിരുന്നു ഇതുവരെ ലോകകപ്പില്‍ യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം. 2018ലാണ് ഐസ് ലന്‍ഡ് ലോകകപ്പ് യോഗ്യത നേടിയത്. ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍ അതേസമയം, യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും ഗോള്‍വര്‍ഷത്തോടെ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി. ജര്‍മനി 6-0ന് സ്ലൊവാക്യയെ തോല്‍പിച്ചും ലിത്വാനിയയെ 4-0ന് തോല്‍പിച്ചുമാണ് യോഗ്യത നേടിയത്. ജര്‍മനിക്കായി ലിറോയ് സനെ 2 ഗോളുകള്‍ നേടിയപ്പോള്‍ നിക്ക് വോള്‍ട്ടിമെഡ്, സെര്‍ജി ഗനാബ്രി എന്നിവരും ആദ്യപകുതിയില്‍ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ റിഡില്‍ ബാകു, അസ്സാന്‍ ഔഡ്രോഗോ എന്നിവരും ജര്‍മനിക്കായി ഗോള്‍ നേടി. സ്ലോവാക്യന്‍ നെഞ്ചത്ത് ജര്‍മന്‍ 'ആറാട്ട്'! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു This was the moment Curaçao qualified for their FIRST EVER World Cup, as well as becoming the smallest country ever to now participate in the competition. Look at the emotion on everyone, a real football fairytale.❤️ pic.twitter.com/WvCAlxthaF — george (@StokeyyG2) November 19, 2025 ലിത്വാനിയയ്‌ക്കെതിരെ ടിയാനി റൈന്‍ഡേഴ്‌സ്, കോഡി ഗാക്‌പോ, സാവി സിമണ്‍സ്, ഡോണില്‍ മാലന്‍ എന്നിവരാണു നെതര്‍ലന്‍ഡ്‌സിനായി ഗോളുകള്‍ നേടിയത്. 1974, 1978, 2010 ലോകകപ്പുകളില്‍ ഫൈനലില്‍ തോറ്റു പുറത്തായ നെതര്‍ലന്‍ഡ്‌സ് കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കു മുന്നിലായിരുന്നു കീഴടങ്ങിയത്. ഇതുവരെ നടന്ന 23 ലോകകപ്പില്‍ 21 തവണയും ജര്‍മനി യോഗ്യത നേടി. ഇത്രയേറെ തവണ ലോകകപ്പ് കളിച്ച മറ്റൊരു യൂറോപ്യന്‍ ടീമുമില്ല. 1930, 1950 ലോകകപ്പുകളിലാണ് ജര്‍മനി കളിക്കാതിരുന്നത്. 1954, 1974, 1990, 2014 ലോകകപ്പുകളില്‍ ജേതാക്കളായി. 1966, 1982, 1986, 2002 ലോകകപ്പുകളില്‍ റണ്ണറപ്പുമായി. Curacao becomes smallest country to qualify for FIFA World Cup

സമകാലിക മലയാളം 19 Nov 2025 10:23 am

ഒമാനെ ആറ് വിക്കറ്റിന് തകർത്തു; ഇന്ത്യ എ സെമിയില്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ സൈമി ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഹർഷ് ദുബെയാണ് ഇന്ത്യൻ വിജയശിൽപ്പി. ഇന്ത്യ- ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പര മാറ്റിവച്ചു ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ മുന്നോട്ടുവെച്ച 136 വിജയലക്ഷ്യം ഇന്ത്യ എ 17.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഹർഷ് ദുബെ 44 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 19 പന്തിൽ 30 റൺസെടുത്ത നമൻ ധീർ, 24 പന്തിൽ 23 റൺസെടുത്ത നേഹൽ വധേര എന്നിവരും തിളങ്ങി. ക്യാപ്റ്റൻ ജിതേഷ് ശർമ്മ ഒരു പന്തിൽ നാലു റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണർമാരായ വൈഭവ് സൂര്യവംശി 12 റൺസും പ്രിയാൻഷ് ആര്യ 10 റൺസുമെടുത്ത് പുറത്തായി. ആദ്യം ബാറ്റു ചെയ്ത ഒമാൻ വസിം അലിയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അലി 45 പന്തിൽ 54 റൺസെടുത്തു. ​​ഗിൽ ഇല്ലെങ്കിൽ പന്ത് നയിക്കും; ദേവ്ദത്തോ, സായ് സുദർശനോ... ആരെത്തും ടീമിൽ? ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാൻ 9 വിക്കറ്റിന്റെ വിജയം നേടിയിരുന്നു. India enter final of Asia Cup Rising Stars tournament

സമകാലിക മലയാളം 19 Nov 2025 9:04 am

ഇന്ത്യ- ബംഗ്ലാദേശ് വനിതാ ഏകദിന പരമ്പര മാറ്റിവച്ചു

ന്യൂഡല്‍ഹി: ഡിസംബറില്‍ നടക്കാനിരുന്ന ഇന്ത്യ - ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റിവച്ചു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്ന ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനമാണ് ബിസിസിഐ മാറ്റിവച്ചത്. പരമ്പരയുടെ ഷെഡ്യൂള്‍ പിന്നീട് അറിയിക്കുമെന്ന് ബിസിസിഐയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയച്ചു. ​​ഗിൽ ഇല്ലെങ്കിൽ പന്ത് നയിക്കും; ദേവ്ദത്തോ, സായ് സുദർശനോ... ആരെത്തും ടീമിൽ? ബംഗ്ലാദേശിന്റെ ഇന്ത്യന്‍ സന്ദര്‍ശനം നീട്ടിയതിന് പിന്നിലെ കാരണം ഔദ്യോഗികമായി ബിസിസിഐ വിശദീകരിച്ചിട്ടില്ല. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഐസിസിയുടെ ടൂര്‍ പ്രോഗ്രാമിന്റെ ഭാഗമായ പരമ്പര, വനിതാ പ്രീമിയര്‍ ലീഗിന് (ഡബ്ല്യുപിഎല്‍) മുന്‍പുള്ള ഇന്ത്യയുടെ ഏക മത്സരമായിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റിന് ചരമക്കുറിപ്പ്... കുഞ്ഞു മണ്‍ ചെപ്പിലൊളിപ്പിച്ച 'ചാര' ചരിത്രത്തിന്റെ അടരുകള്‍ എന്നാല്‍, ബിസിബിയും ബിസിസിഐയും സംയുക്തമായാണ് പരമ്പര നീട്ടിവയ്ക്കാനുള്ള തീരുമാനം എടുത്തത് എന്ന് ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. പര്യടനത്തിനുള്ള പുതുക്കിയ തീയതികളും മത്സരക്രമങ്ങളും യഥാസമയം പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. Bangladesh's tour of India to play a series of three ODIs and three T20Is in December has been postponed.

സമകാലിക മലയാളം 19 Nov 2025 8:43 am

​​ഗിൽ ഇല്ലെങ്കിൽ പന്ത് നയിക്കും; ദേവ്ദത്തോ, സായ് സുദർശനോ... ആരെത്തും ടീമിൽ?

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ കളിക്കുന്നില്ലെങ്കിൽ ആര് ക്യാപ്റ്റനാകും. ഗിൽ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. പന്തും പരിക്കു മാറി ഇടവേളയ്ക്ക് ശേഷമാണ് ഒന്നാം ടെസ്റ്റിനിറങ്ങിയത്. ബാറ്റിങിൽ ശ്രദ്ധ കിട്ടാതെ വിഷമിച്ച പന്തിന് ക്യാപ്റ്റൻ സ്ഥാനം ഭാരമാകുമോ എന്നു കണ്ടറിയാം. ​ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ നയിച്ചത് പന്തായിരുന്നു. ഒന്നാം ടെസ്റ്റിൽ പന്തിന്റെ മൈതനത്തെ ചില തീരുമാനങ്ങൾ ഇന്ത്യയുടെ തോൽവിക്കു കാരണമായെന്നു പല മുൻ താരങ്ങളും വിമർശനമുന്നയിച്ചിരുന്നു. ഒന്നാം ടെസ്റ്റിനിടെ ബാറ്റിങിനിറങ്ങി 3 പന്തുകള്‍ നേരിട്ട് ​ഗിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പിന്നാലെ ക്യാപ്റ്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്ത ​ഗിൽ നിലവിൽ നിരീക്ഷത്തിൽ തന്നെയാണ്. കഴുത്തു വേദന അസഹ്യമായതോടെയാണ് താരം 3 പന്തുകള്‍ നേരിട്ട് 4 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായത്. മൂന്ന് ദിവസമാണ് ​ഗില്ലിനു വിശ്രമം നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നാം ടെറ്റിൽ‌ ഇന്ത്യൻ ഇന്നിങ്സിന്റെ 35ാം ഓവറിൽ സിമോൺ ഹാമറിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ​ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. ഫിസിയോ വന്നു പ്രാഥമിക പരിശോധന നടത്തി. പിന്നാലെ ​ഗിൽ മൈതാനം വിട്ടു. പിന്നീട് താരം ബാറ്റിങിനെത്തിയതുമില്ല. ​ ഇംഗ്ലീഷ് ക്രിക്കറ്റിന് ചരമക്കുറിപ്പ്... കുഞ്ഞു മണ്‍ ചെപ്പിലൊളിപ്പിച്ച 'ചാര' ചരിത്രത്തിന്റെ അടരുകള്‍ ഗിൽ കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ശക്തിയും ചോദ്യ ചിഹ്നത്തിലാകും. ആദ്യ ടെസ്റ്റിൽ ​ഗില്ലിനു ബാറ്റ് ചെയ്യാൻ സാധിക്കാതെ വന്നതോടെ പ്രോട്ടീസിനു ഇന്ത്യയുടെ 9 വിക്കറ്റുകൾ വീഴ്ത്തിയാൽ തന്നെ വിജയിക്കാമെന്ന നിലയായിരുന്നു. ബാറ്റിങ് ഓർഡറിൽ ​ഗിൽ നാലാമതാണ്. സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവരിലൊരാൾക്ക് അവസരം കിട്ടിയേക്കും. ഓൾ റൗണ്ടർ നിതീഷ് കുമാറിനേയും ചിലപ്പോൾ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും. ആദ്യ ടെസ്റ്റിൽ നാല് സ്പിന്നർമാരെ കുത്തിനിറച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ ഒരു സ്പെഷലിസ്റ്റ് ബാറ്ററുടെ അഭാവമാണ് ഇന്ത്യയ്ക്കുണ്ടായത്. പരിക്കേറ്റ് ​ഗിൽ പുറത്തായതും കണക്കുകൂട്ടൽ തെറ്റിക്കുന്നതായി. ഈ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാ​ഗ്രത ടീമിനുണ്ടാകുമെന്നു പ്രതീക്ഷിക്കാം. സ്ലോവാക്യന്‍ നെഞ്ചത്ത് ജര്‍മന്‍ 'ആറാട്ട്'! ലോകകപ്പ് യോഗ്യത ഉറപ്പിച്ചു rishabh pant's on-field decisions as a key factor in India's Eden Test defeat. 

സമകാലിക മലയാളം 18 Nov 2025 1:34 pm