SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

ആഗോളതലത്തിൽ അവഗണിക്കപ്പെടുന്ന ഇന്ത്യ

വിശ്വഗുരു എന്ന പര്യായപദമുപയോഗിച്ച് ഇന്ത്യയുടെ യശസ് ആഗോളതലത്തിൽ ഉയർത്തിയ നേതാവാണ് നരേന്ദ്ര മോഡിയെന്ന ... Read more

ജനയുഗോയിം ഓൺലൈൻ 2 Jul 2025 5:00 am

മോഡിയുടെ 11 വര്‍ഷം: രാജ്യം നിരന്തരം സങ്കോചിച്ച കാലം

കഴിഞ്ഞ മാസം നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി 11 വർഷം പൂർത്തിയാക്കിയപ്പോൾ ഒരു ചെറിയ ... Read more

ജനയുഗോയിം ഓൺലൈൻ 2 Jul 2025 4:40 am

വികസനത്തിന്റെ വികേന്ദ്രീകൃത തുറമുഖം

ഇടുക്കി ജില്ലയിലെ മൂന്നാറിൽ ഒരു തുറമുഖം നിർമ്മിക്കാനാകുമോ എന്ന് ചോദിച്ചാൽ ‘ഇല്ല’ എന്നുതന്നെയാണ് ... Read more

ജനയുഗോയിം ഓൺലൈൻ 2 Jul 2025 4:15 am

പാര്‍ലമെന്ററി സമിതി യോഗം അലങ്കോലമാക്കി ബിജെപി

ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കുന്നത് അവലോകനം ചെയ്യുന്ന ഗ്രാമവികസന–പഞ്ചായത്തീരാജ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 10:43 pm

ആണവ കരാര്‍ സാധ്യമാക്കും; ശ്രമം ഊര്‍ജിതമാക്കി ഖത്തര്‍

മറ്റ് രാജ്യങ്ങളെപോലെ തന്നെ അമേരിക്ക-ഇറാന്‍ ആണവ കരാര്‍ സാധ്യമാക്കുകയാണ് ഖത്തറിന്റെയും മുന്‍ഗണന

ചന്ദ്രിക ഡെയിലി 1 Jul 2025 10:40 pm

വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. സുൽത്താൻ ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 10:39 pm

ജിഎസ്‍ടിയില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്: മന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്‍ടി സംവിധാനത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ഇനിയും ഉണ്ടെന്ന് ധനമന്ത്രി ​കെ എൻ ബാലഗോപാൽ ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 10:28 pm

ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണം: മുഖ്യമന്ത്രി

നാടിന്റെ പൊതുവായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തീരുമാനങ്ങൾ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 10:28 pm

സംതൃപ്ത സിവിൽ സർവീസ് സർക്കാരിന്റെ കരുത്ത്: പന്ന്യന്‍ രവീന്ദ്രന്‍

സംതൃപ്തരായ സിവിൽ സർവീസാണ് സർക്കാരിന്റെ കരുത്തെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 10:27 pm

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുക; ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ്-ജില്ലാ മാര്‍ച്ചുകള്‍ നടത്തി

സർക്കാർ ജീവനക്കാരുടെ സേവന‑വേതന വ്യവസ്ഥകളിൽ സമഗ്രമായ മാറ്റം വരുത്തുവാൻ കഴിയും വിധം പന്ത്രണ്ടാം ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 10:26 pm

ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

സ്‌കൂളില്‍ നിന്ന് വന്ന ശേഷം ശുചിമുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു.

ചന്ദ്രിക ഡെയിലി 1 Jul 2025 9:51 pm

ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് ശൃംഖല തകര്‍ത്ത് കൊച്ചി എന്‍സിബി

മുഖ്യ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശിയാണെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍.

ചന്ദ്രിക ഡെയിലി 1 Jul 2025 9:29 pm

മാനന്തവാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് പാഞ്ഞു കയറി; യുവാവിന് ദാരുണാന്ത്യം

മെസൂര്‍ സ്വദേശി ആനന്ദാണ് അപകടത്തില്‍ മരിച്ചത്.

ചന്ദ്രിക ഡെയിലി 1 Jul 2025 9:06 pm

Emergency@1975: 47 ല്‍ 'നേടിയ സ്വാതന്ത്ര്യം' 75 ല്‍ 'നഷ്ടമായ സ്വാതന്ത്ര്യം'

Emergency@1975: 47 ല്‍ 'നേടിയ സ്വാതന്ത്ര്യം' 75 ല്‍ 'നഷ്ടമായ സ്വാതന്ത്ര്യം'

സമകാലിക മലയാളം 1 Jul 2025 9:00 pm

ട്രെയിനിന്റെ സ്‌റ്റെപ്പില്‍ ഇരുന്ന് യാത്രചെയ്തു; യുവാവിന്റെ കാല്‍വിരലുകള്‍ അറ്റു

വിരലുകള്‍ പ്ലാറ്റ്‌ഫോമില്‍ ഉരഞ്ഞ് അറ്റുപോവുകയായിരുന്നു.

ചന്ദ്രിക ഡെയിലി 1 Jul 2025 8:24 pm

നിലമ്പൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50 ) എന്നിവര്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ചന്ദ്രിക ഡെയിലി 1 Jul 2025 8:01 pm

കാര്‍ഡ് ഉടമകള്‍ക്ക് ഇനി മുതല്‍ എട്ട് കിലോ അരി വീതം

ഓരോ മാസവും രണ്ടുതവണയായി ഓരോ കാര്‍ഡ് ഉടമയ്ക്കും കെ റൈസ് എട്ടു കിലോ വീതം ലഭിക്കും.

ചന്ദ്രിക ഡെയിലി 1 Jul 2025 7:42 pm

കാവിക്കൊടി വിവാദ പരാമര്‍ശം; ബി.ജെ.പി നേതാവിന് പൊലീസ് നോട്ടീസ്

ഹാജരാകണമെന്ന് കാണിച്ച് തിങ്കളാഴ്ചയാണ് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നല്‍കിയത്.

ചന്ദ്രിക ഡെയിലി 1 Jul 2025 7:24 pm

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ സാഹസികയാത്ര; രക്ഷിതാവിനെതിരെ കേസ്

കോക്കല്ലൂരിലാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികള്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.

ചന്ദ്രിക ഡെയിലി 1 Jul 2025 7:02 pm

Emergency@1975 അശ്രുപര്‍വത്തിലെ ഹാസ്യരംഗങ്ങള്‍

Emergency@1975 അശ്രുപര്‍വത്തിലെ ഹാസ്യരംഗങ്ങള്‍

സമകാലിക മലയാളം 1 Jul 2025 7:01 pm

സംസ്ഥാനത്തെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എഞ്ചിനീയറിംങ് വിഭാഗത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ ജോണ്‍ ഷിനോജ് ഒന്നാം റാങ്ക് നേടി.

ചന്ദ്രിക ഡെയിലി 1 Jul 2025 6:34 pm

30 വര്‍ഷം ഒളിവില്‍, നിരവധി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; അബൂബക്കര്‍ സിദ്ദിഖ് പിടിയില്‍

ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനും ഭീകരനുമായ അബൂബക്കര്‍ സിദ്ദിഖ് (60)പിടിയില്‍. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തില്‍ നിന്നാണ് അബൂബക്കറിനെ തമിഴ്‌നാട് പൊലീസിന്റെ ഭീകരവിരുദ്ധ സേന പിടികൂടിയത്. തമിഴ്‌നാട് നാഗൂര്‍ സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖ് 1995 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധിത സംഘടനയായ തമിഴ്‌നാട്ടിലെ അല്‍-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്. അബൂബക്കറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബിയര്‍ ഗ്ലാസുമായി വാദിക്കാനെത്തി അഭിഭാഷകന്‍, നടപടികള്‍ക്കിടെ ഫോണില്‍ സംസാരം; കേസ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്‌ഫോടന കേസുകളില്‍ പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്. 1999ലെ ബംഗളൂരു സ്ഫോടനം, 2011ല്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസ് സ്ഫോടനം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. നാഗൂരിലുണ്ടായ പാഴ്‌സല്‍ ബോംബ് സ്‌ഫോടനം, 1997ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനം, ചെന്നൈ എഗ്മൂര്‍ പൊലീസ് കമ്മീഷണര്‍ ഓഫീസ് സ്‌ഫോടനം, 2012ലെ വെല്ലൂര്‍ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ല്‍ ബംഗളൂരുവിലെ മല്ലേശ്വരം ബിജെപി ഓഫീസ് സ്‌ഫോടനം തുടങ്ങി നിരവധി ബോംബ് സ്‌ഫോടന കേസുകളുടെ സൂത്രധാരനുമാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും തമിഴ്‌നാട് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ 1999 മുതല്‍ ഒളിവിലായിരുന്നു.i 'വീരപ്പന് സ്മാരകം നിര്‍മിക്കണം'; തമിഴ്‌നാട് സര്‍ക്കാരിനോട് ഭാര്യ മുത്തുലക്ഷ്മി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍ നിന്ന് അബൂബക്കര്‍ സിദ്ദിഖ് പിടിയിലായത്. പിടിയിലായ രണ്ടു പേരെയും വൈകാതെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കും. അബൂബക്കറിനെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ഐഎയും തമിഴ്‌നാട് പൊലീസും പറഞ്ഞു. Abubakar Siddique (60), the mastermind and terrorist behind several bomb blasts in South India, has been arrested. Abubakar was arrested by the Tamil Nadu Police's anti-terrorist squad from his hideout in Andhra Pradesh

സമകാലിക മലയാളം 1 Jul 2025 6:24 pm

ടേക്ക് ഓഫിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് താഴ്ന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്

ജൂണ്‍ 12 ന് 242 യാത്രക്കാരുമായി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്നുവീണതിന്റെ രണ്ട് ദിവസത്തിലാണ് ഈ സംഭവവും.

ചന്ദ്രിക ഡെയിലി 1 Jul 2025 6:16 pm

ബിയര്‍ ഗ്ലാസുമായി വാദിക്കാനെത്തി അഭിഭാഷകന്‍, നടപടികള്‍ക്കിടെ ഫോണില്‍ സംസാരം; കേസ്

ഗാന്ധിനഗര്‍: വിഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഹിയറിങ്ങിനിടെ സീനിയര്‍ അഭിഭാഷകന്‍ ബിയര്‍ ഗ്ലാസുമായി ഹാജരായതില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജൂണ്‍ 26ന് ഗുജറാത്ത് ഹൈക്കോടതിയിലെ ഓണ്‍ലൈന്‍ നടപടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുമ്പാകെയാണ് തീര്‍ത്തും നാടകീയമായ സംഭവം നടന്നത്. 'വീരപ്പന് സ്മാരകം നിര്‍മിക്കണം'; തമിഴ്‌നാട് സര്‍ക്കാരിനോട് ഭാര്യ മുത്തുലക്ഷ്മി ഇതിന്റെ വിഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകന്റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. കൈയില്‍ ബിയര്‍ ഗ്ലാസുമായി ഹാജരായ അഭിഭാഷകന്‍ ഹിയറിങ്ങിനിടെ ഫോണില്‍ സംസാരിക്കുകയും ചെയ്തു. പെരുമാറ്റം നീതിന്യായ വ്യവസ്ഥയ്ക്കും നിമയവാഴ്ചയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍ കോടതിയുടെ മഹത്വവും അന്തസും തകര്‍ക്കുന്ന പെരുമാറ്റം ശ്രദ്ധിക്കാതിരുന്നാല്‍ അത് കോടതിയുടെ അധികാരത്തിന്റെ തകര്‍ച്ചയിലേയ്ക്ക് നയിച്ചേക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ബാര്‍ അസോസിയേഷനിലെ യുവ അഭിഭാഷകര്‍ മുതിര്‍ന്ന അഭിഭാഷകരെ മാതൃകയാക്കേണ്ടതാണ്. അവരില്‍ ഇത്തരം പെരുമാറ്റങ്ങള്‍ സ്വാധീനം ഉണ്ടാക്കാനിടയുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍ വെര്‍ച്വലായി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയിട്ടുണ്ട്. വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടതി നിര്‍ദേശിച്ചു. The Gujarat High Court today initiated suo motu contempt over what it termed as the “outrageous and glaring conduct” of a Senior Advocate of the HC, who appeared virtually before the Court on June 26, 2025, while drinking from a beer mug and speaking on his phone during the court proceedings.

സമകാലിക മലയാളം 1 Jul 2025 5:03 pm

കാട്ടാന ആക്രമണം: 8 വനംവകുപ്പ് ജീവനക്കാര്‍ക്ക് പരുക്ക്

കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്

ചന്ദ്രിക ഡെയിലി 1 Jul 2025 4:40 pm

പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മരണത്തില്‍ മറ്റ് അസ്വഭാവികതകള്‍ ഒന്നുമില്ലെന്നാണ് പെരുമ്പാവൂര്‍ പൊലീസ് പറയുന്നത്.

ചന്ദ്രിക ഡെയിലി 1 Jul 2025 4:35 pm

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്

ചന്ദ്രിക ഡെയിലി 1 Jul 2025 4:28 pm

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നതാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് […]

ചന്ദ്രിക ഡെയിലി 1 Jul 2025 3:49 pm

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിലുള്ള ചികിത്സ തുടരുമെന്നും വെന്റിലേറ്റർ സപ്പോർട്ടും സി.ആർ.ആർ.ടി.യും തുടരുമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ചികിത്സയും തുടരുന്നതാണ്. ആൻ്റി ബയോട്ടിക് ചികിത്സയും തുടരുമെന്നും ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റം വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. അതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ […]

ചന്ദ്രിക ഡെയിലി 1 Jul 2025 3:37 pm

തെലങ്കാന കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണം 44 ആയി

റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരം

ചന്ദ്രിക ഡെയിലി 1 Jul 2025 3:00 pm

നായാട്ടിനിടെ മാന്‍ എന്നു കരുതി യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തി; രണ്ടുപേര്‍ പിടിയില്‍

കോയമ്പത്തൂര്‍: വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കിടെ യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റില്‍. സുരണ്ടെമലൈ സ്വദേശി സഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. മാനെന്ന് കരുതി യുവാവിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികൾ പറയുന്നത്. കന്‍വാര്‍ യാത്രാ റൂട്ടില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ട, ഹോട്ടലിലെ ഹിന്ദു ജീവനക്കാരന്റെ പാന്റഴിച്ച് പരിശോധന കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചില്‍ പില്ലൂര്‍ അണക്കെട്ടിന് സമീപമുള്ള അത്തിക്കടവ് വനത്തിലേക്കാണ് നായാട്ടിനായി ബന്ധുക്കളായ മൂവര്‍ സംഘം അനധികൃതമായി കടന്നത്. മദ്യലഹരിയിലായിരുന്നു ഇവര്‍ കാട്ടിലേക്ക് പോയത്. വേട്ടയ്ക്കിടെ അനക്കം കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ എന്നയാള്‍ സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വനത്തിനുള്ളില്‍ വെച്ച് ഇവര്‍ വീണ്ടും മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സഞ്ജിത്തിനെ വെടിവെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാന ഫാര്‍മ ഫാക്ടറി സ്‌ഫോടനത്തില്‍ മരണം 42 ആയി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ വെടിയേറ്റു വീണ സഞ്ജിത്ത് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് സഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒളിവിലായിരുന്ന അന്‍സൂര്‍ സ്വദേശി എം പാപ്പയ്യന്‍, കാരമട വെള്ളിയങ്കാട് സ്വദേശി മുരുകേശന്‍ എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും നാടന്‍ തോക്ക് കണ്ടെടുത്തിട്ടുണ്ട്. Two relatives arrested in connection with the shooting death of a young man while hunting in the forest. The deceased was identified as Sanjith, a native of Surandemalai.

സമകാലിക മലയാളം 1 Jul 2025 12:44 pm

തെലങ്കാന ഫാര്‍മ ഫാക്ടറി സ്‌ഫോടനത്തില്‍ മരണം 42 ആയി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ഹൈദരാബാദ്: തെലങ്കാന യിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറി യിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ രാത്രി 34 മരണമാണ് സ്ഥിരീകരിച്ചിരുന്നത്. 20 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 15 ലേറെ പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ 8:15 നും 9:35 നും ഇടയിലാണ് റിയാക്ടറിനുള്ളിലെ രാസപ്രവര്‍ത്തനം മൂലം സ്‌ഫോടനം ഉണ്ടായത്. എന്നാല്‍ ഫാക്ടറിയിലെ എയര്‍ ഡ്രെയറിലെ തകരാറാണ് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമെന്നാണ് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതെന്ന് തൊഴില്‍മന്ത്രി ജി വിവേക് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. അതേസമയം സ്‌ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്‌പെല്‍ ചീഫ് സെക്രട്ടറി ( ദുരന്ത നിവാരണം), തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ഡിജിപി ( ഫയര്‍ സര്‍വീസസ് ) എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെയാണ് നിയോഗിച്ചത്. സ്‌ഫോടനത്തിന്റെ കാരണങ്ങള്‍, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. The death toll due to the explosion at a Telangana chemical factory increased to 42 on Tuesday as more bodies were recovered during the rescue operations.

സമകാലിക മലയാളം 1 Jul 2025 10:55 am

മലപ്പുറത്ത് ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തത്തിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ച് ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായെന്നും തുടര്‍ന്ന് ഞരമ്പുകള്‍ പൊട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രിക ഡെയിലി 1 Jul 2025 8:36 am

ഗസ്സയിലെ സ്‌കൂള്‍, കഫേ, എയ്ഡ് ഹബ്ബുകളില്‍ ഇസ്രാഈല്‍ ബോംബാക്രമണം; 95 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

എന്‍ക്ലേവിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ഇസ്രാഈല്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള വിദഗ്ധരും ആരോപിച്ചു.

ചന്ദ്രിക ഡെയിലി 1 Jul 2025 8:25 am

തൃശൂരില്‍ നവജാതശിശുക്കളുടെ കൊലപാതകം; മൃതദേഹഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

അസ്ഥികള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും.

ചന്ദ്രിക ഡെയിലി 1 Jul 2025 8:05 am

‘നജീബിനായി എന്റെ കാത്തിരിപ്പ്…’: സിബിഐ കേസ് അവസാനിപ്പിച്ചതിന് ശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ അമ്മ

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നജീബിനെ മാഹി-മാണ്ഡ്വി ഹോസ്റ്റലില്‍ നിന്ന് ചില വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തെ തുടര്‍ന്ന് കാണാതായി.

ചന്ദ്രിക ഡെയിലി 1 Jul 2025 7:53 am

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ശ്വാസകോശത്തില്‍ അണുബാധയുണ്ടായ വി.എസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

ചന്ദ്രിക ഡെയിലി 1 Jul 2025 7:40 am

‘വാഗ്ദാനം പാലിച്ചു’: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

സിറിയയ്ക്കെതിരായ എല്ലാ ഉപരോധങ്ങളും യുഎസ് നീക്കുമെന്ന് മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനിടെ മെയ് മാസത്തില്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് എക്സിക്യൂട്ടീവ് ഉത്തരവ്.

ചന്ദ്രിക ഡെയിലി 1 Jul 2025 7:34 am

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കും; പുതുക്കിയ റെയില്‍വേ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

എസി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയുമാണ് വര്‍ധനവ്.

ചന്ദ്രിക ഡെയിലി 1 Jul 2025 7:14 am

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഇന്ന് ചുമതലയേല്‍ക്കും

ഇന്ന് രാവിലെ ഏഴ് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ചാണ് ചടങ്ങുകള്‍.

ചന്ദ്രിക ഡെയിലി 1 Jul 2025 6:52 am

കോട്ടയം കോടിമത പാലത്തിന് സമീപം അപകടം: രണ്ട് മരണം

പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ചന്ദ്രിക ഡെയിലി 1 Jul 2025 6:39 am

പൗരാവകാശ നിഷേധം ലക്ഷ്യംവയ്ക്കുന്ന വോട്ടർപട്ടിക പുനഃപരിശോധന

ഒക്ടോബർ-നവംബർ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചിരിക്കുന്ന ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 5:00 am

സിനിമാ മേഖലയിലെ സംഘ്പരിവാർ താലിബാനിസം

ബോളിവുഡ് സൂപ്പർതാരം അമീർ ഖാന്റെ പുതിയ സിനിമയാണ് “സിതാരെ സമീൻ പർ”. ബുദ്ധിമാന്ദ്യം ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 4:04 am

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലം

കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനം ദേശീയ പണിമുടക്കിന്റെ ഒരുക്കത്തിലാണ്. വീണ്ടും ... Read more

ജനയുഗോയിം ഓൺലൈൻ 1 Jul 2025 4:00 am

സാര്‍ക്കിനെ പൊളിക്കാന്‍ പുതിയ കൂട്ടായ്മ

പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 11:08 pm

കെപിസിസിക്ക്‌ യൂത്ത്‌ കോൺഗ്രസിന്റെ രൂക്ഷവിമർശനം

കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. ആലപ്പുഴയിൽ സമാപിച്ച ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 11:07 pm

യുണിസെഫിന്റെ അഭിനന്ദനം; കേരളം മാതൃക

കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ഒരു പദ്ധതിക്ക് കൂടി ഐക്യരാഷ്ട്ര സഭയ്ക്ക് ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 11:05 pm

ചിലി പ്രസിഡന്റ് പ്രൈമറിയിൽ കമ്മ്യൂണിസ്റ്റ് നേതാവ് ജീനറ്റ് ജാരയ്ക്ക് വിജയം

ചിലി പ്രസിഡന്റ് പ്രൈമറിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ ജീനറ്റ് ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 10:19 pm

സുഡാനില്‍ കൊടും പട്ടിണി: 239 കുട്ടികള്‍ മരിച്ചു

പടിഞ്ഞാറൻ സുഡാനിൽ ഭക്ഷണത്തിന്റെയും മരുന്നിന്റെയും അഭാവം മൂലം 239 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 10:16 pm

ഗാസയില്‍ ആക്രമണം രൂക്ഷം; ഒഴിപ്പിക്കല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, ഗാസയില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. കഴിഞ്ഞ ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 10:11 pm

റെയിൽവേയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; മുഖ്യപ്രതിയെ പിടികൂടി

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെ കേസിലെ മുഖ്യപ്രതിയെ പേരാമ്പ്ര പൊലീസ് ... Read more

ജനയുഗോയിം ഓൺലൈൻ 30 Jun 2025 9:42 pm

‘പഠിപ്പ് മുടക്കി വിദ്യാർഥികളെ റാലിയിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം’; സ്‌കൂൾ പ്രിൻസിപ്പലിന് എസ്എഫ്‌ഐ നൽകിയ കത്ത് പുറത്ത്

കോഴിക്കോട്: എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് മെഡിക്കൽ കോളജ് കാമ്പസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ കൊണ്ടുപോകാൻ പ്രിൻസിപ്പലിന് നൽകിയ കത്ത് പുറത്ത്. എസ്എഫ്‌ഐ കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റിയാണ് കത്ത് നൽകിയത്. ”എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം ജൂൺ 27 മുതൽ 30 വരെ കോഴിക്കോട് നടക്കുകയാണ്. 30ന് പൊതുസമ്മേളനവും വിദ്യാർഥി റാലിയും നടക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിപ്പ് മുടക്കി വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇത് നടപ്പാക്കാൻ പൂർണമായും സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നു”- എന്നാണ് […]

ചന്ദ്രിക ഡെയിലി 30 Jun 2025 9:35 pm

‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്

ബീഹാറിൽ നടക്കാൻ പോവുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും, RJD യും അടങ്ങുന്ന സഖ്യം ജയിച്ചാൽ വഖഫ് ഭേദഗതി ചവറ്റു കുട്ടയിലെറിയുമെന്ന് തേജസ്വി യാദവ്. പാറ്റ്നയിൽ മുസ്‌ലിം സംഘടനയായ ഇമാറത്തെ ശരീഅ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തു കൊണ്ടായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. “നമ്മുടെ ദേശീയ അധ്യക്ഷനായ ലാലുപ്രസാദ് യാദവ് വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മൾ പാർലമെന്റിലും പുറത്തും നിയമത്തിനെതിരെ പതിഷേധിച്ചിട്ടുണ്ട്, വഖഫ് നിയമത്തിനെതിരെ നാം കോടതി വഴിയും പോരാട്ടം തുടരും” ഗാന്ധി മൈതാനിൽ നടന്ന പരിപാടിയിൽ […]

ചന്ദ്രിക ഡെയിലി 30 Jun 2025 8:45 pm

വിസ ലഭിച്ചില്ല, മരുഭൂമി താണ്ടി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ പാകിസ്താനി ദമ്പതികൾ ദാഹിച്ച് മരിച്ചു

ജയ്‌സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്. 4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി […]

ചന്ദ്രിക ഡെയിലി 30 Jun 2025 8:26 pm

കന്‍വാര്‍ യാത്രാ റൂട്ടില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ട, ഹോട്ടലിലെ ഹിന്ദു ജീവനക്കാരന്റെ പാന്റഴിച്ച് പരിശോധന

ന്യൂഡല്‍ഹി: ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി യാത്രാ റൂട്ടില്‍ ഒരു തൊഴിലാളിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കാന്‍ ശ്രമിച്ചതായി ആരോപണം. മുസാഫര്‍ നഗറിലെ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയ പാത 58 ലെ പണ്ഡിറ്റ് ജി വൈഷ്‌ണോ ധാബയിലാണ് സംഭവം. ഹോട്ടലിന്റെ ഉടമ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്. കന്‍വാര്‍ യാത്രാ റൂട്ടില്‍ ഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ടെന്ന അപ്രഖ്യാപിത ഉത്തരവ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് പ്രദേശത്തെ തീവ്ര ഹിന്ദുത്വ സംഘടനകള്‍. ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍; അറിയേണ്ടതെല്ലാം പരിശോധനയുടെ വിഡിയോ പുറത്തു വന്നിട്ടുണ്ട്. ധാബയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് ഹിന്ദുത്വസംഘം ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ തങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ കാണിച്ചില്ല. ഹിന്ദുത്വ സംഘം ജീവനക്കാരുടെ മതം പരിശോധിക്കാനായി ജോലിക്കാരനായ ഗോപാലിനെ മുറിയിലേക്ക് കൊണ്ടുവന്ന് പാന്റ് അഴിപ്പിക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ ബഹളംവച്ചതോടെ ആളുകള്‍ കൂടുകയും പൊലീസ് എത്തുകയുംചെയ്തു. പോലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി. ആക്രമണം നേരിട്ട ജീവനക്കാരനായ ഗോപാല്‍ പറഞ്ഞു, 'ഞാന്‍ ഇവിടെ ജോലി ചെയ്യുന്നു, ഹോട്ടലില്‍ താമസിക്കുന്നു. ആളുകള്‍ എന്റെ പാന്റ്‌സ് അഴിക്കാന്‍ ശ്രമിച്ചു. ആദ്യം, അവര്‍ എന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചു, പക്ഷേ എന്റെ കൈവശം അത് ഇല്ല. അവര്‍ എന്നെ നഗ്നനാക്കാന്‍ ഉദ്ദേശിച്ചിരുന്നു. എനിക്ക് സുഖമില്ല. ഞാന്‍ ഒരു മുസ്ലീമല്ല, ഞാന്‍ ഒരു ഹിന്ദുവാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ കള്ളം പറഞ്ഞില്ല. ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി നഗരസഭയുടെ മാലിന്യപ്പെട്ടിയില്‍ തള്ളി, ബംഗളൂരുവില്‍ യുവാവ് പിടിയില്‍ ഹോട്ടലിന്റെ പേര് 24 മണിക്കൂറിനുള്ളില്‍ മാറ്റണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ഭക്ഷണശാലയുടെ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങളെ അവഗണിച്ചാല്‍ സെക്ഷന്‍ 420 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം പഴക്കച്ചവടക്കാരുടേയും ധാബ ഉടമകളുടേയും പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. 2024 ജൂലൈയില്‍ യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളില്‍ നിന്നുള്ള അത്തരം നിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിക്കുകയും ചെയ്തു. ഭക്ഷണശാലകളും കടകളും വിളമ്പുന്നത് സസ്യാഹാരമാണോ അല്ലയോ എന്ന് സൂചിപ്പിക്കാന്‍ മാത്രമേ ആവശ്യപ്പെടാവൂ എന്നും ഉടമകളുടേയോ ജീവനക്കാരുടേയോ പേരുകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇതുവരെ ഗോപാല്‍ പൊലിസിന് പരാതി നല്‍കിയിട്ടില്ല. Members of a Hindu outfit allegedly tried to forcibly verify the religious identity of a dhaba worker by attempting to strip him during an ‘identity campaign' near the Kanwar Yatra route on Saturday at Pandit Ji Vaishno Dhaba along Delhi-Dehradun National Highway 58 in Muzaffarnagar

സമകാലിക മലയാളം 30 Jun 2025 7:48 pm

‘സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല, ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നു’; മൊഴി നൽകി ഡോ. ഹാരിസ് ഹസൻ

വർഷങ്ങളായി പ്രശ്നമുണ്ടെന്ന് ഡോ.ഹാരിസും വകുപ്പ് മേധാവികളും സമിതിയെ അറിയിച്ചു

ചന്ദ്രിക ഡെയിലി 30 Jun 2025 7:20 pm

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹെല്‍ത്ത് കമ്മീഷനുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയത്തിനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ആരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്മീഷന്‍ രൂപീകരിച്ചത്. ആറംഗ കമ്മീഷനാണ് ചുമതല നല്‍കിയത്. മൂന്നു മാസത്തിനകം കമ്മീഷന്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതു ജനങ്ങളില്‍ നിന്നും ആശുപത്രി ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് […]

ചന്ദ്രിക ഡെയിലി 30 Jun 2025 7:12 pm

‘എസ്എഫ്‌ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ’: പി കെ നവാസ്

മലപ്പുറം: കോഴിക്കോട് വെച്ച് നടക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. എസ്എഫ്‌ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രക്ഷിതാക്കളറിയാതെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞാണ് മുമ്പ് എസ്എഫ്‌ഐ പാലക്കാട്ടെ വിദ്യാര്‍ത്ഥികളെ ചാക്കിട്ട് സമ്മേളനത്തിന് കൊണ്ടുപോയത്. കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നേരാം […]

ചന്ദ്രിക ഡെയിലി 30 Jun 2025 6:30 pm

ജെഎൻയു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് അവസാനിപ്പിച്ച് സിബിഐ

2016 ഒക്ടോബര്‍ 15നാണ് ജെഎന്‍യു ക്യാമ്പസിലെ ഹോസ്റ്റലിൽ നിന്ന് നജീബിനെ കാണാതാവുന്നത്, ഇതിന് തലേദിവസം എബിവിപി പ്രവർത്തകർ നജീബിനെ ക്രൂരമായി മർദിച്ചിരുന്നു

ചന്ദ്രിക ഡെയിലി 30 Jun 2025 5:57 pm

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍; അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കി.മീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കി.മീറ്ററിന് മുകളില്‍വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കുവര്‍ധനവ് ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്. ജൂലൈയിലെ ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഡ്രൈ ഡേ ജൂലായ് ഒന്നുമുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി റെയില്‍വേ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌കാരം. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി നഗരസഭയുടെ മാലിന്യപ്പെട്ടിയില്‍ തള്ളി, ബംഗളൂരുവില്‍ യുവാവ് പിടിയില്‍ ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.

സമകാലിക മലയാളം 30 Jun 2025 5:36 pm

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്‍റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്

2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്.

ചന്ദ്രിക ഡെയിലി 30 Jun 2025 4:48 pm

ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി നഗരസഭയുടെ മാലിന്യപ്പെട്ടിയില്‍ തള്ളി, ബംഗളൂരുവില്‍ യുവാവ് പിടിയില്‍

ബംഗളൂരു: ലിവ് - ഇന്‍- പങ്കാളി യെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗളൂരുവില്‍ 33 കാരന്‍ പിടിയിയില്‍. നഗരത്തിലെ ചന്നമ്മനക്കരെ മേഖലയില്‍ ആണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അസം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീന്‍ ആണ് ലിവ് - ഇന്‍ - പങ്കാളിയായ പുഷ്പ എന്ന ആശയെ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹം ചാക്കില്‍ക്കെട്ടി പ്രദേശത്ത് നഗര സഭ സ്ഥാപിച്ച മാലിന്യ സംഭരണപ്പെട്ടിയില്‍ തള്ളുകയായിരുന്നു. തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്-വിഡിയോ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം പുറത്തറിഞ്ഞത്. മാലിന്യം നിക്ഷേപിക്കാന്‍ സമീപവാസി കൊട്ടയ്ക്ക് സമീപം എത്തിയപ്പോള്‍ അസാധാരണമായ രീതിയിലുള്ള ചാക്ക്‌കെട്ട് കണ്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതേദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കയ്യും കാലും ബന്ധിച്ച നിലയില്‍ മുഖത്ത് ഉള്‍പ്പെടെ മാരകമായ മുറിവുകളോടെ ആയിരുന്നു മൃതദേഹം. തുടര്‍ന്ന് സിസിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം ബംഗളൂരുവിലെ ഹൗസ് കീപ്പിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട പുഷ്പയും പ്രതി മുഹമ്മദ് ഷംസുദ്ദീനും. വിവാഹിതരെന്ന് അയല്‍വാസികളോട് പറഞ്ഞായിരുന്നു ഇരുവരും പ്രദേശത്ത് താമസിച്ചിരുന്നത്. ആശയും ഷംസുദ്ധീനും നേരത്തെ വിവാഹിതരാണ്. ആശയുടെ ഭര്‍ത്താവ് നേരത്തെ മറിച്ചിരുന്നു. കുടുംബവുമായി പിരിഞ്ഞ് താമസിക്കുകയാണ് ഷംസുദ്ധീന്‍. Live-in-partner arrested for murdering Bengaluru woman dumping body garbage truck.

സമകാലിക മലയാളം 30 Jun 2025 4:41 pm

ജൂലൈയിലെ ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഡ്രൈ ഡേ

ന്യൂഡല്‍ഹി: എല്ലാ മാസവും, രാജ്യത്ത് മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളെ 'ഡ്രൈ ഡേകള്‍' എന്നാണ് വിളിക്കുക, പലപ്പോഴും മതപരമോ ദേശീയമോ ആയ ആഘോഷദിവസങ്ങളിലാണ് ഇവ ഉണ്ടാകാറ്. മുഹറവും ആഷാഡി ഏകാദശി ദിവസവുമായ ജൂലൈ ആറിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഡ്രൈ ഡേയാണ്. ഇമാം ഹൂസൈന്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് മുസ്ലീങ്ങള്‍ മുഹറമായി ആചരിക്കുന്നത്. ഇത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഭഗവാന്‍ വിഷ്ണുവിനോടുളള പ്രാര്‍ഥനയാണ് ആഷാഡി ഏകാദശി. ഈ ദിവസങ്ങളില്‍ ഹിന്ദുമത വിശ്വാസികള്‍ ക്ഷേത്രദര്‍ശനം നടത്തും. തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്-വിഡിയോ ഗുരുപൂര്‍ണിമ ദിവസമായ ജൂലൈ പത്തിന് ഡ്രൈഡേയാണ്. ഇത് എല്ലാം സംസ്ഥാനങ്ങള്‍ക്കും ബാധകമല്ല. കേരളത്തില്‍ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേയാണ്. തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം Full list of dry days in July 2025 across India Every month, there are certain days when the sale of alcohol is banned in India. These days are called 'dry days' and often fall on religious or national events.

സമകാലിക മലയാളം 30 Jun 2025 4:38 pm

തെലങ്കാനയില്‍ ഫാര്‍മ പ്ലാന്റില്‍ സ്‌ഫോടനം, എട്ടുപേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്-വിഡിയോ

ഹൈദരാബാദ്: തെലങ്കാനയിലെ ഫാര്‍മ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവ സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'അപകടസ്ഥലത്ത് നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ മരിച്ചു,'- ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം Shocked and deeply saddened that workers lost their lives in the accident of explosion of reactor in Patancheru, Sangareddy District. All the injured should be given immediate better medical attention, necessary assistance should be provided to the affected people. My heartfelt… pic.twitter.com/911Dc8p03q — Raghunandan Rao Madhavaneni (@RaghunandanraoM) June 30, 2025 പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഹിന്ദി നിര്‍ബന്ധമാക്കില്ല, ത്രിഭാഷാ നയത്തില്‍നിന്നു പിന്മാറി മഹാരാഷ്ട്ര സർക്കാർ Eight killed, several injured in suspected explosion in pharma plant in Telangana

സമകാലിക മലയാളം 30 Jun 2025 2:25 pm

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടി മരിച്ചു; രണ്ടുവര്‍ഷം മുന്‍പ് സമാനമായ രീതിയില്‍ സഹോദരിയുടെ മരണം, വേദനയില്‍ കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയിലാണ് മരിച്ചത്. അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണ് മൂത്ത സഹോദരി മരിച്ചതിന്റെ വേദന മാറുന്നതിന് മുന്‍പാണ് ചാട്ട് വില്‍പ്പനക്കാരന്റെ കുടുംബത്തില്‍ മറ്റൊരു ദുരന്തം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. ഹിന്ദി നിര്‍ബന്ധമാക്കില്ല, ത്രിഭാഷാ നയത്തില്‍നിന്നു പിന്മാറി മഹാരാഷ്ട്ര സർക്കാർ വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. വെള്ളിയാഴ്ച ഭാര്യ 'ഗോള്‍ഗപ്പ'യ്ക്കായി കടല പാകം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ശൈലേന്ദ്ര മൊഴി നല്‍കി. വീട്ടില്‍ ഭാര്യ അടുത്ത മുറിയില്‍ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ ഉടന്‍ തന്നെ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയതായും ശൈലേന്ദ്രയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ച് ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതായും പൊലീസ് പറയുന്നു. നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി 18-month-old daughter, falling into a pot in which 'chhola' was being cooked, died

സമകാലിക മലയാളം 30 Jun 2025 11:32 am

ഹിന്ദി നിര്‍ബന്ധമാക്കില്ല, ത്രിഭാഷാ നയത്തില്‍നിന്നു പിന്മാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ടുപോയത്. 'ആരാണ് യഥാര്‍ഥ സ്ത്രീ വിരുദ്ധ, ഒരു കുടുംബം തകര്‍ത്തവരല്ലേ അവര്‍?'; മഹുവ മൊയ്ത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് കല്യാണ്‍ ബാനര്‍ജി ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം എന്നീ കാര്യങ്ങളില്‍ നിർദേശം സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വിദ​ഗ്ധൻ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിൽ കമ്മിറ്റിക്ക് രൂപം നൽകിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഈ കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കും. അതുവരെ, സർക്കാർ മുമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഏപ്രില്‍ 16നാണ് ഇംഗ്ലിഷിനും മറാഠിക്കും പുറമെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി പഠനം കൂടി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. പ്രതിപക്ഷമായ മഹാവികാസ് അഘാഡി, ശിവസേന ( ഉദ്ധവ് താക്കറെ), എൻസിപി, മഹാരാഷ്ട്ര നവനിർമ്മാൺ സേന തുടങ്ങിയ പാർട്ടികൾ സർക്കാർ തീരുമാനത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. The Maharashtra government has cancelled two resolutions on the three-language policy for schools, at a time political parties have strongly criticised the government's attempt at Hindi imposition in the state. Chief Minister Devendra Fadnavis has announced that a panel will deliberate on the policy's future.

സമകാലിക മലയാളം 30 Jun 2025 10:25 am

തീവ്രമഴയ്ക്ക് ശമനം; ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ല

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ചന്ദ്രിക ഡെയിലി 30 Jun 2025 10:22 am

നിയന്ത്രണ രേഖ മറികടന്നു; ജമ്മുവിൽ പാക് പൗരൻ പിടിയിൽ, കൈയിൽ 20,000 രൂപയുടെ പാകിസ്ഥാൻ കറൻസി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ പിടികൂടി. രജൗരി ജില്ലയിലെ മഞ്ചകോട് പ്രദേശത്തെ നിയന്ത്രണ രേഖയിൽ നിന്നാണ് ഇയാളെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) പിടികൂടിയത്. റോഡിലെ കുഴിയില്‍ വീണു; ജയില്‍ സൂപ്രണ്ടിനും ഭാര്യയ്ക്കും പരിക്ക് മുഹമ്മദ് ആരിബ് അഹമ്മദ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നു 20,000 രൂപയുടെ പാകിസ്ഥാൻ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ബാ​ഗിൽ കടത്തും, വിവിധ ദിവസങ്ങളിലായി മോഷ്ടിച്ചത് 75,000 രൂപയുടെ ഏലക്ക; സിസിടിവി നോക്കി ജീവനക്കാരെ പൊക്കി Pakistani national held: Border Security Force's (BSF) Rajouri Battalion apprehended a Pakistani national identified as Mohammad Arib Ahmed along the Line of Control in Manjakote area of Rajouri district.

സമകാലിക മലയാളം 29 Jun 2025 9:02 pm

'ആരാണ് യഥാര്‍ഥ സ്ത്രീ വിരുദ്ധ, ഒരു കുടുംബം തകര്‍ത്തവരല്ലേ അവര്‍?'; മഹുവ മൊയ്ത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് കല്യാണ്‍ ബാനര്‍ജി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന തൃണമൂല്‍ നേതാവും എംപിയുമായ കല്യാണ്‍ ബാനര്‍ജി. കൊല്‍ക്കത്ത ബലാത്സംഗക്കേസില്‍ താന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയതിന് പിന്നാലെയാണ് കല്യാണ്‍ ബാനര്‍ജിയും രൂക്ഷമായ പ്രതികരണം നടത്തിയത്. 90 ഡിഗ്രി വളവില്‍ റെയില്‍വെ മേല്‍പാലം; മധ്യപ്രദേശ് പിഡബ്ല്യൂഡി എന്‍ജിനീയര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍, നിര്‍മാണ കമ്പനികള്‍ കരിമ്പട്ടികയില്‍ 'മഹുവ ഹണിമൂണ്‍ കഴിഞ്ഞ് ഇന്ത്യയിലേക്ക് വന്നതിന് ശേഷം എന്നോട് തര്‍ക്കിക്കാന്‍ വരികയാണ്. എന്നെ സ്ത്രീവിരുദ്ധന്‍ എന്ന് ആരോപിക്കുകയാണ്. അപ്പോള്‍ അവര്‍ ആരാണ്? 40 വര്‍ഷത്തെ ഒരു വിവാഹജീവിതം തകര്‍ത്ത ശേഷമാണ് മഹുവ ഒരു 65 കാരനെ വിവാഹം കഴിച്ചിരിക്കുന്നത്. അവര്‍ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?' എന്നാണ് കല്യാണ്‍ ബാനര്‍ജി ചോദിച്ചത്. പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു എംപി എത്തിക്‌സിനെപ്പറ്റി തന്നെ പഠിപ്പിക്കാന്‍ വരികയാണെന്നും അവരാണ് യഥാര്‍ത്ഥ സ്ത്രീവിരുദ്ധയെന്നും കല്യാണ്‍ ബാനര്‍ജി വിമര്‍ശിച്ചു. ദുര്‍മന്ത്രവാദവും ഒളിഞ്ഞു നോട്ടവും, സന്ദര്‍ശകരെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും; ആള്‍ദൈവം അറസ്റ്റില്‍ കൊല്‍ക്കത്ത ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ കല്യാണ്‍ ബാനര്‍ജി നടത്തിയ ഒരു പ്രതികരണമാണ് വലിയ വിവാദമായത്. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്ത് ചെയ്യാന്‍ കഴിയും എന്നായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ പരാമര്‍ശം. ഇതിനെതിരെ മഹുവ പരോക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. 'ഇന്ത്യയിലെ സ്ത്രീവിരുദ്ധതയ്ക്ക് രാഷ്ട്രീയപാര്‍ട്ടി ഭേദമില്ല. എന്നാല്‍ തൃണമൂല്‍ വ്യത്യസ്തരാകുന്നത്, ആര് ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയാലും ഞങ്ങള്‍ അതിനെ തള്ളിപ്പറയും എന്നതാണ്' എന്നായിരുന്നു മഹുവയുടെ പോസ്റ്റ്. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്രയും ഇത്തരത്തില്‍ ഒരു വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇരുവരുടെയും പരാമര്‍ശങ്ങളെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പരാമര്‍ശങ്ങള്‍ നടത്തിയത് സ്വന്തം നിലയിലാണെന്നും പാര്‍ട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും, അപലപിക്കുകയാണെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞത്. ഒരുതരത്തിലും ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും 'എക്‌സ്' പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ഏറ്റവും ശക്തമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് കേസുകളില്‍ ലഭിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കി. Senior Trinamool leader and M P Kalyan Banerjee lashed out at Trinamool Congress MP Mahua Moitra.

സമകാലിക മലയാളം 29 Jun 2025 7:36 pm

90 ഡിഗ്രി വളവില്‍ റെയില്‍വെ മേല്‍പാലം; മധ്യപ്രദേശ് പിഡബ്ല്യൂഡി എന്‍ജിനീയര്‍മാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍, നിര്‍മാണ കമ്പനികള്‍ കരിമ്പട്ടികയില്‍

ഭോപാല്‍: റെയില്‍വേ മേല്‍പ്പാലം അസാധാരണമാം വിധം നിര്‍മിച്ച സംഭവത്തില്‍ ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) എന്‍ജിനീയര്‍മാര്‍ക്കെതിരെ കൂട്ട നടപടി. പാലത്തിന്റെ വളവ് 90 ഡിഗ്രിയെന്ന നിലയില്‍ സ്ഥാപിച്ച് മേല്‍പ്പാലം പണിത സംഭവത്തിലാണ് നടപടി. ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആണ് മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് പണിത പാലം സ്ഥിതി ചെയ്യുന്നത്. മഹാമായ് കാ ബാഗ് - പുഷ്പ നഗര്‍ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതുമായി പദ്ധതി 18 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. പാലം അശാത്രീയമായി നിര്‍മ്മിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസ്; പ്രതികളുടെ ഫോണില്‍ അതിക്രമ ദൃശ്യങ്ങള്‍, അന്വേഷണത്തിന് പ്രത്യേക സംഘം സംഭവത്തില്‍ രണ്ട് ചീഫ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ആണ് നടപടി. പിഡബ്ല്യുഡി അഡിഷണല്‍ ചീഫ് സെക്രട്ടറി നീരജ് മദ്ലോയ് ആണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. സഞ്ജയ് ഖണ്ഡെ, ജി പി വര്‍മ എന്നവരാണ് നടപടി നേരിട്ട ചീഫ് എന്‍ജിനീയര്‍മാര്‍. ഇന്‍ചാര്‍ജ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ജാവേദ് ഷക്കീല്‍, ഇന്‍ചാര്‍ജ് സബ് ഡിവിഷണല്‍ ഓഫീസര്‍ രവി ശുക്ല, സബ് എന്‍ജിനിയര്‍ ഉമാശങ്കര്‍ മിശ്ര, അസിസ്റ്റന്റ് എന്‍ജീനിയര്‍ ഷാഹുല്‍ സക്സേന, ഇന്‍ചാര്‍ജ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷബാന രജ്ജഖ്, എതിരെയാണ് നടപടി. അടുത്തിടെ വിരമിച്ച സൂപ്രണ്ട് എന്‍ജിനീയര്‍ എം പി സിങിനെതിരെയും നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദുര്‍മന്ത്രവാദവും ഒളിഞ്ഞു നോട്ടവും, സന്ദര്‍ശകരെ ലൈംഗികത്തൊഴിലാളികളുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കും; ആള്‍ദൈവം അറസ്റ്റില്‍ പാലം നിര്‍മ്മിച്ച കമ്പനികളെയും കരിമ്പട്ടികയില്‍പ്പെടുത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാലത്തിന്റെ നിര്‍മാണം നടത്തിയ ആര്‍ക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയും, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് ഡൈനാമിക് കണ്‍സള്‍ട്ടന്റ് കമ്പനി എന്നിവയെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയത്. Madhya Pradesh government on Saturday suspended seven engineers, including two chief engineers of the Public Works Department for the 'faulty design' of the new Rail Over Bridge in Aishbagh.

സമകാലിക മലയാളം 29 Jun 2025 5:31 pm

'ക്ഷമിക്കണം, സാമ്പത്തിക സ്ഥിതി മോശമാണ്'; നവജാത ശിശുവിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍

മുംബൈ: നവി മുംബൈയില്‍ മൂന്ന് ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടയ്ക്കുള്ളില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മാതാപിതാക്കള്‍ എഴുതിയ ഒരു കത്തും കണ്ടെത്തി. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ വളര്‍ത്താന്‍ കഴിയില്ലെന്നാണ് കത്തിലുള്ളത്. കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസ്; പ്രതികളുടെ ഫോണില്‍ അതിക്രമ ദൃശ്യങ്ങള്‍, അന്വേഷണത്തിന് പ്രത്യേക സംഘം ശനിയാഴ്ച പ്രദേശവാസിയാണ് കുഞ്ഞിനെ കൊട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. സാമ്പത്തിക സ്ഥിതി മോശമാണെന്നും കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക് പരിക്ക് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ ഉപേക്ഷിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. Newborn Girl Found Dumped In Basket - A three-day-old girl has been found abandoned in a basket in Navi Mumbai, with her parents leaving a note in it, apologising and expressing their inability to raise her due to their poor financial condition, police said on Sunday.

സമകാലിക മലയാളം 29 Jun 2025 3:58 pm

കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസ്; പ്രതികളുടെ ഫോണില്‍ അതിക്രമ ദൃശ്യങ്ങള്‍, അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ലോ കോളേജില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അതിക്രമം സ്ഥീരീകരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഗാര്‍ഡ് റൂമില്‍ അതിക്രമം നടക്കുമ്പോള്‍ പുറത്തിറങ്ങി നിന്നു'; കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍ കോളേജ് ഗാര്‍ഡ് റൂമിലേക്ക് ബലം പ്രയോഗിച്ച് എത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു 24 കാരിയുടെ പരാതി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒന്നര മിനിറ്റ് നീളുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണുകളില്‍ നിന്നും ലഭിച്ചെന്നാണ് വിവരം. സംഭവത്തില്‍ കൊല്‍ക്കത്ത സബര്‍ബന്‍ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലും ബലാത്സംഗം നടന്നെന്ന് തെളിയിക്കുന്ന സുചനകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക് പരിക്ക് പെണ്‍കുട്ടിയ്ക്ക് എതിരായ അതിക്രമം കണ്ടെത്തുന്നതിനായി ക്യാമ്പസിലെ സിസിടിവികള്‍ പരിശോധിച്ചിരുന്നു. ഏഴ് മണിക്കൂറോളം വരുന്ന ദൃശ്യങ്ങളാണ് പരിശോധിച്ചത്. വൈകുന്നേരം മൂന്ന് മണി മുതല്‍ 7.30 വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതില്‍ കുറ്റകൃത്യം നടന്നു എന്ന പറയുന്ന ഗാര്‍ഡ് റൂം വ്യക്തമാകുന്ന കാമറ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയെ ഗാര്‍ഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ചത്രപരിഷത്ത് ജനറല്‍ സെക്രട്ടറി മോണോജിത് മിശ്ര, ഷാഹിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യയ് എന്നിവരാണ് പിടിയിലായ വിദ്യാര്‍ഥികള്‍. കോളേജിലെ ഗാര്‍ഡാണ് പിടിയിലായ നാലാമത്തെ വ്യക്തി. അതിക്രമം നടക്കുമ്പോള്‍ ഇയാള്‍ പരിസരത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. 24-year-old woman was allegedly raped by two senior students and an alumnus at the South Calcutta Law College on June 25.

സമകാലിക മലയാളം 29 Jun 2025 2:43 pm

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്ര ത്തില്‍ രഥയാത്ര യ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 10 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്. ജഗന്നാഥ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്ററിന് അപ്പുറം ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. മസ്തിഷ്ക രക്തസ്രാവം; ഭീകര സംഘടന ഐഎസ് ഇന്ത്യയുടെ തലവൻ സാഖിബ് നച്ചൻ മരിച്ചു രഥയാത്രയുടെ ഭാഗമായി ജഗന്നാഥ, ബലഭദ്ര, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള മൂന്ന് രഥങ്ങള്‍ ശ്രീ ഗുണ്ടിച്ച ക്ഷേത്രത്തിന് സമീപമാണ് ഒരുമിച്ച് വന്ന സമയത്താണ് ഭക്തരുടെ അനിയന്ത്രിതമായ തിരക്കും ഉണ്ടായത്. രഥങ്ങള്‍ എത്തിയതോടെ നൂറുകണക്കിന് ഭക്തര്‍ പ്രാര്‍ത്ഥിക്കാനായെത്തി. ദര്‍ശനത്തിനായി ജനക്കൂട്ടം തിരക്കുകൂട്ടിയതോടെ, സ്ഥിതി നിയന്ത്രണാതീതമായി. തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പ്രഭാതി ദാസ്, ബസന്തി സാഹു എന്നീ സ്ത്രീകളും 70 വയസ്സുള്ള പ്രേമകാന്ത് മൊഹന്തിയുമാണ് മരിച്ചത്. കാബിനില്‍ പുകയുടെ മണം; യാത്ര പുറപ്പെട്ട് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി മൂവരും ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. രഥയാത്ര കാണാനായി പുരിയില്‍ എത്തിയവരാണ് മരിച്ചത്. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രഥയാത്ര കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. At least three people died and 50 others were injured in a stampede near Sri Gundicha Temple in Odisha’s Puri during Lord Jagannath Rath Yatra.

സമകാലിക മലയാളം 29 Jun 2025 10:05 am

കാബിനില്‍ പുകയുടെ മണം; യാത്ര പുറപ്പെട്ട് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയില്‍ തന്നെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. മസ്തിഷ്ക രക്തസ്രാവം; ഭീകര സംഘടന ഐഎസ് ഇന്ത്യയുടെ തലവൻ സാഖിബ് നച്ചൻ മരിച്ചു എഐ 639 വിമാനം രാത്രി 11:50നാണ് പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. രാത്രി 12:47ന് വിമാനം നിലത്തിറക്കി. കഴിഞ്ഞ ദിവസം ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയില്‍നിന്ന് ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ വൈക്കോല്‍ കണ്ടെത്തുകയായിരുന്നെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി, 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി Air India flight returns to Mumbai due to burning smell inside cabin

സമകാലിക മലയാളം 29 Jun 2025 8:59 am

മസ്തിഷ്ക രക്തസ്രാവം; ഭീകര സംഘടന ഐഎസ് ഇന്ത്യയുടെ തലവൻ സാഖിബ് നച്ചൻ മരിച്ചു

ന്യൂയോർക്ക്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റു‍ഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മുൻ ഭാരവാഹിയുമായ സാഖിബ് അബ്ദുൽ നച്ചൻ (57) മരിച്ചു. മസ്തിഷ്ക രക്തസ്രാവമാണ് ഇയാളുടെ മരണ കാരണം. ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിയിലാണ് മരിച്ചത്. 2023ൽ ദേശീയ അന്വേഷണ ഏജൻസി ഇയാളെ പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത അന്ന് മുതൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ആരോ​ഗ്യനില മോശമായതിനെ തുടർന്നു ചൊവ്വാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ മസ്തിഷക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി, 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി മഹാരാഷ്ട്രയിലെ താനയിൽ ജനിച്ച സാഖിബ് 90കളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ൽ ദേശവിരുദ്ധ പ്രവർത്തനങ്ങളെത്തുടർന്നു സിമി നിരോധിക്കപ്പെട്ടു. 2002, 03 വർഷങ്ങളിൽ അരങ്ങേറിയ മുംബൈ സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സാഖിബിന്റെ പേര് ദേശീയ ശ്രദ്ധയിൽ വന്നത്. 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങളാണ് അരങ്ങേറിയത്. ഈ ആക്രമണങ്ങളിൽ ഇയാൾക്കു പങ്കുണ്ടെന്നു പിന്നീട് തെളിഞ്ഞു. സ്ഫോടനത്തിൽ പങ്ക് തെളിഞ്ഞതോടെ നിയമവിരുദ്ധമായി എകെ 56 തോക്കുകൾ കൈവശം വച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഭീകരവിരുദ്ധ കോടതി ഇയാളെ 10 വർഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിന് 5 മാസം ശിക്ഷാ ഇളവ് ലഭിച്ചതോടെ 2017ൽ ശിക്ഷ പൂർത്തിയാക്കി. എന്നാൽ ‍ഡൽഹി, പഡ്​ഗ എന്നിവിടങ്ങളിൽ നിന്നു യുവാക്കളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട് 2023ൽ സാഖിബിനെ എൻഐഎ വീണ്ടും അറസ്റ്റ് ചെയ്തു. 'കണ്ടത് ഭൂമിയുടെ അതിരുകളില്ലാത്ത വിശാലത'; ബഹിരാകാശത്ത് നിന്നു മോദിയുമായി സംവദിച്ച് ശുഭാംശു ശുക്ല ISIS India Head Saquib Nachan had been admitted to a private hospital in the national capital for the last four days.

സമകാലിക മലയാളം 28 Jun 2025 10:25 pm

അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി, 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് പതിനാറ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇതുവരെ 260 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. എന്നാല്‍, പരിശോധന പൂര്‍ത്തിയാക്കുമ്പോള്‍ ഗുജറാത്തിലെ ഭുജില്‍ നിന്നുള്ള 32 വയസ്സുള്ള യാത്രക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'കണ്ടത് ഭൂമിയുടെ അതിരുകളില്ലാത്ത വിശാലത'; ബഹിരാകാശത്ത് നിന്നു മോദിയുമായി സംവദിച്ച് ശുഭാംശു ശുക്ല ഡിഎന്‍എ പരിശോധനയില്‍ ഇതുവരെ 260 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 241 പേര്‍ വിമാനത്തിലെ യാത്രക്കാരാണ്. യാത്രക്കാരല്ലാത്ത 19 പേരുടെയും വിവരങ്ങളും ലഭിച്ചു. വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. വിമാന യാത്രികരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഭുജ് ദഹിന്‍സര്‍ സ്വദേശി അനില്‍ ലാല്‍ജി ഖിമാനിയുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്. ബോര്‍ഡിങ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടെങ്കിലും ഡിഎന്‍എ പരിശോധനയില്‍ സാംപിളുകള്‍ മാച്ച് ചെയ്തില്ല. ഇദ്ദേഹത്തിന്റെതാണ് എന്ന് സംശയിക്കുന്ന മൃതദേഹ ഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടം: കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും കണ്ടെത്തി, അന്വേഷണത്തില്‍ നിര്‍ണായകം അനില്‍ ലാല്‍ജി ഖിമാനിയുടേത് ഉള്‍പ്പെടെ 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയോടെ 240 മൃതദേഹങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി. ഇന്നലെ രാത്രിയോടെ അവസാന കേസിലും മാച്ചിങ് ലഭിച്ചു. ഇതോടെ തിരിച്ചറിയല്‍ പ്രക്രിയ അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. 254 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ആറ് മൃതദേഹങ്ങള്‍ നേരിട്ട് തിരിച്ചറിയാന്‍ സാധിച്ചു. അപകടത്തില്‍ പരിക്കേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇതിന്‍ നാല് പേരും മരിച്ചു. ഒരാള്‍ വെള്ളിയാഴ്ച ആശുപത്രി വിടുകയും ചെയ്തു. മരിച്ചവരില്‍ 181 പേരും ഇന്ത്യക്കാണ്. 52 പേര്‍ യുകെയില്‍ നിന്നുള്ളവരും, ഏഴ് പേര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ളവരും, ഒരു കനേഡിയനുമാണ് അപകടത്തില്‍ മരിച്ചത്. അഹമ്മദാബാദ് സന്ദര്‍ശിക്കാനെത്തിയ രണ്ട് ബ്രിട്ടീഷ് പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.ഇതില്‍ ഒരു മൃതദേഹം നേരത്തെ കൈമാറി, രണ്ടാമത്തേത് ഇന്നലെ വിട്ടുനല്‍കി. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തുണ്ടായിരുന്ന 19 പേരും അപകടത്തില്‍ മരിച്ചു.   Air India plane crash in Ahmedabad on June 12, 2025 , authorities have completed the painstaking process of DNA identification. 

സമകാലിക മലയാളം 28 Jun 2025 9:25 pm

'കണ്ടത് ഭൂമിയുടെ അതിരുകളില്ലാത്ത വിശാലത'; ബഹിരാകാശത്ത് നിന്നു മോദിയുമായി സംവദിച്ച് ശുഭാംശു ശുക്ല

ന്യൂഡല്‍ഹി: ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യക്കാരന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സോവിയറ്റ് യൂണിയന്‍ സഹകരണത്തില്‍ 1982 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയ്ക്ക് ശേഷം 41 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ അറിയിക്കണം : ഖത്തർ ആഭ്യന്തര മന്ത്രാലയം 140 കോടി ഇന്ത്യക്കാരുടെ മനസില്‍ ശുഭാംശു ശുക്ല ഉണ്ടെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു. താന്‍ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ശുഭാംശു തന്റെ യാത്ര എല്ലാ ഇന്ത്യക്കാരുടേത് കൂടിയാണെന്നും പ്രതികരിച്ചു. ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നും ശുഭാംശു പ്രധാനമന്ത്രിയെ അറിയിച്ചു. ബഹിരാകാശ യാത്ര സംബന്ധിച്ച തന്റെ അനുഭവങ്ങള്‍ പങ്കുവച്ച ശുഭാംശു ബഹിരാകാശത്ത് നിന്നുള്ള കാഴ്ചയില്‍ ഭൂമിക്ക് അതിരുകളില്ലെന്നായിരുന്നു പ്രധാമന്ത്രിയോട് പ്രതികരിച്ചത്. '' പുറത്ത് നിന്നുമുള്ള കാഴ്ചയില്‍ ഭൂമി ഒന്നാണ്. ഇവിടെ നിന്നും അതിര്‍ത്തികള്‍ കാണുന്നില്ല. രാജ്യങ്ങളും സംസ്ഥാനങ്ങളും ഇല്ല എന്ന് തോന്നും. നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്, ഭൂമി നമ്മുടെ ഒരു വീടാണ്, നമ്മളെല്ലാവരും അതിലുണ്ട്. ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ ആദ്യ കാഴ്ച ഗംഭീരമായിരുന്നു. ഭൂപടത്തില്‍ കാണുന്നതിനേക്കാള്‍ വലുതാണ് നമ്മുടെ രാജ്യം. എന്നും ശുഭാംശു അറിയിച്ചു. തെലുങ്ക് ടെലിവിഷന്‍ അവതാരകയെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി 14 ദിവസം ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്ത് ചെലവിടും. ഇതിനിടെബഹിരാകാശ നിലയത്തില്‍ ഏഴ് പരീക്ഷണങ്ങള്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് തരം വിത്തുകളുടെ മുളയ്പ്പിക്കല്‍. മൈക്രോ ആല്‍ഗകളുടെ ജനിതക പ്രവര്‍ത്തനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. Prime Minister Narendra Modi interacted with Group Captain and Axiom-4 mission pilot Shubhanshu Shukla, who scripted history by becoming the first Indian on the International Space Station.

സമകാലിക മലയാളം 28 Jun 2025 7:21 pm

തെലുങ്ക് ടെലിവിഷന്‍ അവതാരകയെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ അവതാരകയെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത അവതാരകയായ സ്വേച്ച വൊടാര്‍ക്കറെ ജവഹര്‍ നഗറിലെ സ്വന്തം വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സ്വേച്ചയെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ സ്വേച്ച മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 'ഗാര്‍ഡ് റൂമില്‍ അതിക്രമം നടക്കുമ്പോള്‍ പുറത്തിറങ്ങി നിന്നു'; കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍ സാമൂഹിക പ്രശ്‌നങ്ങളും പൊതുവായ പ്രശ്നങ്ങളും സംബന്ധിച്ച പരിപാടികളുടെ അവതാരകയായിരുന്നു സ്വേച്ച. സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈകാരിക സന്ദേശം പോസ്റ്റ് ചെയ്തിരുന്നയായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധനം നിറച്ച ഉടന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ബ്രേക്ക് ഡൗണ്‍ ആയി, മഴയെ പഴിച്ച് ബിപിസിഎല്‍ Telugu anchor found dead at her Hyderabad home

സമകാലിക മലയാളം 28 Jun 2025 5:13 pm

ഇന്ധനം നിറച്ച ഉടന്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ബ്രേക്ക് ഡൗണ്‍ ആയി, മഴയെ പഴിച്ച് ബിപിസിഎല്‍

രത്ലാം: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങള്‍ വഴിയില്‍ ബ്രേക്ക് ഡൗണ്‍ ആയതില്‍ വിശദീകരണവുമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). രത്ലാമിലെ പെട്രോള്‍ പമ്പിലെ ഇന്ധന സംഭരണ ടാങ്കുകളില്‍ വെള്ളം കയറിയതായും വെള്ളം കലര്‍ന്ന ഇന്ധനം നിറച്ചതിനാലാണ് വാഹനങ്ങള്‍ നിന്നുപോയതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പെട്രോള്‍ പമ്പില്‍ നിന്നുള്ള ഇന്ധന സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചതായും ബിപിസിഎല്‍ പറഞ്ഞു. ജൂണ്‍ 26 ന് രാത്രി രത്ലാമിലെ ദോസിഗാവിലുള്ള ശക്തി ഫ്യൂവല്‍സ് പെട്രോള്‍ പമ്പില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ എല്ലാ വാഹനങ്ങളും ഇന്ധനം നിറച്ചത്. ഇന്ധനം നിറച്ചതും വാഹനങ്ങള്‍ തകരാറിലാകുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തള്ളിനീക്കി റോഡരികില്‍ തന്നെ പാര്‍ക്ക് ചെയ്യുകയായിരുന്നു. വ്യാജ ടിടിഇ ചമഞ്ഞ് യാത്രക്കാര്‍ക്കിടയില്‍, ചോദ്യം ചെയ്തപ്പോള്‍ കാമുകിയെ വിവാഹം കഴിക്കാനെന്ന് മറുപടി; യുവാവ് അറസ്റ്റില്‍ ജൂണ്‍ 26 ന് വൈകുന്നേരം പമ്പില്‍ നിന്ന് ഇന്ധനം നിറച്ച മറ്റ് വാഹനങ്ങളെയും ഇതുബാധിച്ചു. വാഹനങ്ങള്‍ എല്ലാം ബ്രേക്ക് ഡൗണായതോടെ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുകയും ചെയ്തു. ബിപിസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു, 'മധ്യപ്രദേശിലെ രത്‌ലാമിലുള്ള ശക്തി ഫ്യൂവല്‍ പോയിന്റിലെ ഞങ്ങളുടെ ഇന്ധന സ്റ്റേഷനിലെ ഡീസല്‍ ടാങ്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നതായും ബിപിസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു. വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി, ലുങ്കി ഡാന്‍സ് കളിച്ച് എഐസാറ്റ്‌സ് ജീവനക്കാര്‍; 4 പേരെ പുറത്താക്കി BPCL blames heavy rains after water-mixed fuel causes breakdown of vehicles in MP CM's convoy

സമകാലിക മലയാളം 28 Jun 2025 3:54 pm

വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി, ലുങ്കി ഡാന്‍സ് കളിച്ച് എഐസാറ്റ്‌സ് ജീവനക്കാര്‍; 4 പേരെ പുറത്താക്കി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ 'എഐസാറ്റ്‌സിലെ' ജീവനക്കാര്‍ ഗുരുഗ്രാമിലെ ഓഫീസില്‍ പാര്‍ട്ടി സംഘടിപ്പിച്ച സംഭവത്തില്‍ 4 മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി. പാര്‍ട്ടിയില്‍ 'ലുങ്കി ഡാന്‍സ്' ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വിഡിയോയാണു പുറത്തുവന്നത്. अहमदाबाद विमान हादसे को अभी कुछ ही दिन हुए हैं ! कई परिवार अभी तक अपने प्रियजनों को आखिरी बार देख भी नहीं पाए हैं, कई शव अभी तक सौंपे नहीं जा सके हैं, मृतकों के घरों में मातम छाया हुआ है, उनकी चिताएं अभी ठंडी भी नहीं हुई हैं और ऐसे समय में 20 जून 2025 को एयर इंडिया SATS के वरिष्ठ… pic.twitter.com/Sh8Y0JxYxN — Ram Tyagi Hindu (@RamTyagiHindu) June 23, 2025 വ്യാജ ടിടിഇ ചമഞ്ഞ് യാത്രക്കാര്‍ക്കിടയില്‍, ചോദ്യം ചെയ്തപ്പോള്‍ കാമുകിയെ വിവാഹം കഴിക്കാനെന്ന് മറുപടി; യുവാവ് അറസ്റ്റില്‍ അഹമ്മദാബാദ് അപകടത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപ്പും സമൂഹമാധ്യമങ്ങളിലടക്കം കറുപ്പ് നിറം അണിഞ്ഞതിനിടെയായിരുന്നു എഐസാറ്റ്‌സിലെ പാര്‍ട്ടി. ഗ്രൗണ്ട്, കാര്‍ഗോ ഹാന്‍ഡ്‌ലിങ് കമ്പനിയായ എഐസാറ്റ്‌സില്‍ ടാറ്റയ്ക്കും സാറ്റ്‌സ് ലിമിറ്റഡ് കമ്പനിക്കും 50% വീതം ഓഹരിയാണുള്ളത്. പാര്‍ട്ടി നടന്ന സംഭവത്തില്‍ എഐസാറ്റ്‌സ് ഖേദം പ്രകടിപ്പിച്ചു. അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധം, നിര്‍ദേശവുമായി കേന്ദ്രം അഹമ്മദാബാദ് വിമാനദുരന്തം സംബന്ധിച്ച അന്വേഷണം എത്രയും വേഗം തുടങ്ങേണ്ടതായിരുന്നുവെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടികള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അന്വേഷണം തുടങ്ങാന്‍ തടസമായി നിന്നത് ഔദ്യോഗിക നടപടികളുടേയും ചട്ടങ്ങളുടേയും അവ്യക്തതകളാണ്. അന്വേഷണ സംഘത്തിന്റെ മേധാവിയാരെന്നതിലും അനിശ്ചിതത്വം നീണ്ടു നിന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ഡയറക്ടര്‍ ജനറലിനാണ് മേധാവിയാകാനുള്ള അധികാരമെങ്കിലും ഡിജിയെ നിയമിച്ചുള്ള ഉത്തരവുണ്ടായില്ല. Air India Venture : Days after the Ahmedabad plane crash, employees of Air India's subsidiary AISATs have sacked four senior employees for hosting a party at their office in Gurugram.

സമകാലിക മലയാളം 28 Jun 2025 1:02 pm

വ്യാജ ടിടിഇ ചമഞ്ഞ് യാത്രക്കാര്‍ക്കിടയില്‍, ചോദ്യം ചെയ്തപ്പോള്‍ കാമുകിയെ വിവാഹം കഴിക്കാനെന്ന് മറുപടി; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: കാമുകിയെ വിവാഹം കഴിക്കുന്നതിനായി ട്രെയിനിലെ ടിടിഇ ആയി വേഷം മാറി യാത്രക്കാരെ കബളിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാരണാസി റെയില്‍വേ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരില്‍ ലഹരി പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘം പൊലീസിനെ ആക്രമിച്ചു, ആറ് പേര്‍ അറസ്റ്റില്‍ മധ്യപ്രദേശിലെ രേവയിലെ ആട്രൈല നിവാസിയായ ആദര്‍ശ് ജയ്‌സ്വാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിരവധി തട്ടിപ്പു പരാതികളാണ് പൊലീസിന് ലഭിച്ചത്. ഇയാളില്‍ നിന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ടിടിഇയുടെ വസ്ത്രവും കണ്ടെടുത്തു. അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധം, നിര്‍ദേശവുമായി കേന്ദ്രം ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ വിവാഹം കഴിക്കാനാണ് വേഷം മാറി ടിടിഇ ആയി അഭിനയിച്ചതെന്ന് യുവാവ് പറഞ്ഞു. പ്രതി ബിടെക് ബിരുദ ധാരിയാണ്. എന്നാല്‍ തൊഴില്‍ രഹിതനാണ്. ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി ലഭിക്കണമെന്നും മാതാപിതാക്കള്‍ യുവാവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ടിടിഇ ആയി വേഷം മാറിയതെന്ന് വാരണാസി ജിആര്‍പി ഇന്‍സ്‌പെക്ടര്‍ രജൗള്‍ പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ ഇയാളുടെ ഗ്രാമത്തിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ചു. വ്യാജ ട്രെയിന്‍ ടിക്കറ്റുകളും നിര്‍മിച്ച് യാത്രക്കാര്‍ക്ക് നല്‍കി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവുകയും അവരുടെ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. Varanasi Government Railway Police (GRP) have arrested a man for allegedly posing as a Travelling Ticket Examiner (TTE) and duping passengers by selling fake tickets, officials said.

സമകാലിക മലയാളം 28 Jun 2025 11:10 am

അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധം, നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: 2026 ജനുവരിക്ക് ശേഷം നിര്‍മിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും എഞ്ചിന്‍ ശേഷി പരിഗണിക്കാതെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം. റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു, അധ്യാപകനെതിരെ കേസ് ഇപ്പോള്‍ നിലവില്‍ 125 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുകയുമാണ് എബിഎസ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്. ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് കോടതിയുടെ വെര്‍ച്വല്‍ വിചാരണയില്‍ പങ്കെടുത്ത് യുവാവ്-വിഡിയോ സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യയിലെ 1,51,997 റോഡപകടങ്ങളില്‍ ഏകദേശം 20 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. The transport ministry has made the anti-lock braking system mandatory for all new two-wheelers manufactured after January next year, irrespective of engine capacity, to enhance riders' safety

സമകാലിക മലയാളം 28 Jun 2025 8:49 am

മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു, അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നതിന് അധ്യാപകനെതിരെ കേസെടുത്തു. വികരാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. പശുവിന്റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്. ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് കോടതിയുടെ വെര്‍ച്വല്‍ വിചാരണയില്‍ പങ്കെടുത്ത് യുവാവ്-വിഡിയോ എന്നാല്‍ പശുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്. ജൂണ്‍ 24നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളെ തലച്ചോറ് കാണിച്ച് അധ്യാപകന്‍ ശരീരഘടനയെക്കുറിച്ച് വിശദീകരിച്ചത്. പുരി രഥയാത്രയിലെ തിക്കിലും തിരക്കിലും 500ലധികം പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ സംഭവത്തില്‍ അഖില ഭാരതീയ വിദ്യാര്‍ദി പരിഷത്തും മറ്റ് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്. A case has been filed against a government school teacher in Vikarabad district after she allegedly brought an animal brain to class to explain its anatomy, police said on Friday.

സമകാലിക മലയാളം 28 Jun 2025 7:38 am

ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് കോടതിയുടെ വെര്‍ച്വല്‍ വിചാരണയില്‍ പങ്കെടുത്ത് യുവാവ്-വിഡിയോ

ഗാന്ധിനഗര്‍: കൊവിഡ് കാലം മുതലാണ് വെര്‍ച്വല്‍ മീറ്റിങുകളുടെ സാധ്യത എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തിത്തുടങ്ങിയത്. ഓഡിയോ മാത്രം ഓണാക്കിയാല്‍ നമ്മള്‍ എവിടെയിരുന്നാണ് മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുന്നത് ആരും അറിയാനും പോകുന്നില്ല. കോടതി വ്യവഹാരങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായാണ് പലപ്പോഴും നടത്തുന്നത്. കോടതി മുറി പോലുള്ള ഔപചാരിക സന്ദര്‍ഭങ്ങളില്‍ ഒട്ടും ഔചിത്യമല്ലാത്ത രീതിയില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിനും എതിര്‍പ്പുകള്‍ക്കും കാരണമായി. നരേന്ദ്രമോദി അഞ്ച് വിദേശ രാജ്യങ്ങളിലേക്ക്; ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം A video showing a man attending Gujarat High Court virtual proceedings while seated on a toilet and apparently relieving himself has gone viral on the social media. Read full story: https://t.co/FbendKMD2M #GujaratHighCourt #VirtualHearings #VideoConferencehearing … pic.twitter.com/spyxMiptiO — Bar and Bench (@barandbench) June 27, 2025 ഗുജറാത്ത് ഹൈക്കോടതി യുടെ വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ക്കിടെ ഒരാള്‍ ടോയ്ലറ്റില്‍ ഇരുന്നുകൊണ്ട് പങ്കെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജൂണ്‍ 20-ന് ജസ്റ്റിസ് നിര്‍സാര്‍ എസ് ദേശായിയുടെ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. പുരി രഥയാത്രയിലെ തിക്കിലും തിരക്കിലും 500ലധികം പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ സമദ് ബാറ്ററി എന്ന വ്യക്തിയാണ് വെര്‍ച്വല്‍ വാദത്തില്‍ ടോയ്‌ലറ്റില്‍ ഇരുന്നുകൊണ്ട് പങ്കെടുത്തത്. ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് അയാള്‍ ഈ സെഷന്‍ അറ്റന്‍ഡ് ചെയ്തത്. എന്നാല്‍ വാദം ആരംഭിച്ചതോടെ ഫോണ്‍ കുറച്ചു ദൂരേക്ക് മാറ്റിപിടിച്ച് താന്‍ ടോയ്ലറ്റില്‍ ഇരിക്കുകയാണെന്ന് ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. ടോയ്ലറ്റില്‍ നിന്ന് പുറത്തേക്കിറങ്ങും മുമ്പ് അയാള്‍ ശരീരം തുടച്ചുവൃത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് കുറച്ചുനേരം ഇദ്ദേഹത്തെ വീഡിയോയില്‍ കാണുന്നില്ല. കുറച്ചുകഴിഞ്ഞ് അടുത്ത മുറിയില്‍ നിന്ന് വീണ്ടും ഇയാള്‍ വീഡിയോയില്‍ വരുന്നതായും കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതും കാണാം. A video showing a man attending Gujarat High Court virtual proceedings while seated on a toilet and apparently relieving himself has gone viral on the social media.

സമകാലിക മലയാളം 28 Jun 2025 7:08 am