SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

'എന്നും പരിസ്ഥിതി ദിനം'; ഭൂമിയെ വീണ്ടെടുക്കാം, ചെറിയ കാൽവെപ്പുകളിലൂടെ വലിയ മാറ്റങ്ങൾ

ഒ രു ഭാഗത്ത് കൊടും ചൂടും വരൾച്ചയും... മറുഭാ​ഗത്ത് പേമാരിയും വെള്ളപ്പൊക്കവും... കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ രണ്ട് തലങ്ങളും ഇന്ത്യയിൽ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇന്ന് ആഗോളതലത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കാലാവസ്ഥ വ്യതിയാനം നമ്മുടെ മൊത്തത്തിലുള്ള ആവാസവ്യവസ്ഥയെയും സമ്പദ്‌വ്യവസ്ഥയെയും തകിടം മറിക്കുന്നു. ഇത് ആഗോള താപനിലയിലെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതും വനനശീകരണവും കാലാവസ്ഥ മാറ്റങ്ങൾ ത്വരിതപ്പെടുത്തിയതായി ശാസ്ത്രീയ തെളിവുകൾ ചൂണ്ടികാണിക്കുന്നു. ഇന്ന് ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ അഞ്ചിനാണ് ലോകമെമ്പാടും പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1970 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. 'ഭൂമിയെ വീണ്ടെടുക്കുക, തരിശുവൽക്കരണവും വരൾച്ചയും പ്രതിരോധിക്കുക' എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ഓരോ ദിവസവും ലോക പരിസ്ഥിതി ദിനം എല്ലാ ദിവസവും പരിസ്ഥിതി ദിനമായി കണക്കാക്കി നമ്മളുടെ ശീലത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾക്ക് പോലും വലിയ വ്യാത്യാസമുണ്ടാനാകും. കാറുകൾ ഓടിക്കുന്നത് മുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വരെ - കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ പുറന്തള്ളാലിന് കാരണമാകുന്നുണ്ട്. ഇത് ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കുകയും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുകയും ചെയ്യുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ കാർബൺ വാതകങ്ങളുടെ അമിതമായ പുറന്തള്ളൽ ആഗോളതാപനം തീവ്രമാക്കുന്നു. ഇത് സമുദ്രനിരപ്പ് ഉയർത്തുന്നതിലേക്കും വെള്ളപ്പൊക്കം, വരൾച്ച പോലുള്ള തീവ്ര കാലാവസ്ഥാ മാറ്റങ്ങളിലേക്കും നയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം കുറയ്ക്കണമെങ്കിൽ അന്തരീക്ഷത്തിൽ കാർബൺ മലിന്യത്തിന്റെ അളവു കുറയ്‌ക്കേണ്ടതുണ്ട്. ടാറ്റൂകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും; കാന്‍സറിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട് ചെറിയ ചുവടുവെപ്പിലൂടെ വലിയ മാറ്റങ്ങൾ പൊതു​ഗതാ​ഗതം തെരഞ്ഞെടുക്കാം, ഊർജ്ജ ഉപഭോ​ഗം നിയന്ത്രിക്കുക, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോ​ഗിക്കുക, മാലിന്യങ്ങൾ ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക, സുസ്ഥിര ഉൽപന്നങ്ങളെ പിന്തുണയ്‌ക്കുക തുടങ്ങിയ ചെറുതും സ്ഥിരവുമായ ശീലങ്ങളിലൂടെ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ സാധിക്കും. ഇത്തരം ചെറിയ കാൽവെപ്പുകളിലൂടെ ഭാവി തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം 5 Jun 2024 3:42 pm

'യാചിക്കുകയും പരാതിപ്പെടുകയും അരുത്'; വിജയത്തിനായി ഏഴ് നിയമങ്ങൾ, പിതാവിന്റെ കുറിപ്പ് പങ്കുവെച്ച് നെറ്റ്ഫ്ലിക്‌സ് സഹസ്ഥാപകൻ

ആ ദ്യമായി ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തനിക്ക് അച്ഛൻ നൽകിയ നിർദേശങ്ങളുടെ നീണ്ട പട്ടിക എക്‌സിൽ പങ്കുവെച്ച് നെറ്റ്ഫ്ലിക്‌സ് സഹസ്ഥാപകൻ മാർക്ക് റാൻഡോൾഫ്. തന്റെ 21-ാം വയസ്സിലാണ് പിതാവ് സ്വന്തം കൈപ്പടയിൽ വിജയത്തിന് വേണ്ടിയുള്ള ഏഴ് നിയമങ്ങൾ നൽകിയത്. അത് താൻ ഇപ്പോഴും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർദേശങ്ങളുടെ കോപ്പി തന്റെ കുട്ടികൾക്കും ഒർജിനൽ തന്റെ കണ്ണാടിക്ക് മുന്നിലും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ചോദിക്കുന്നതിലും 10 ശതമാനമെങ്കിലും കുറഞ്ഞത് അധികമായി നൽകാൻ ശ്രമിക്കുക, യാചിക്കരുത്, പരാതിപ്പെടരുത് എപ്പോഴും ക്രിയാത്മകവും ഗൗരവമേറിയതുമായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുക, തീരുമാനം എടുക്കാൻ വസ്തുതകൾ ഉള്ളപ്പോൾ അതെടുക്കാൻ ഭയപ്പെടരുത് തുടങ്ങി എഴ് നിയമങ്ങളാണ് കുറിപ്പിലുള്ളത്. When I was twenty-one years old, fresh out of college and about to start my first job, my father gave me a handwritten list of instructions. Here are my dad's rules for success: • Do at least 10% more than you are asked. • Never, ever, to anybody, present as fact, opinions… pic.twitter.com/JOEIYxctcG — Marc Randolph (@mbrandolph) June 1, 2024 'ഒന്നും അറിയാത്ത പോലെ നിൽക്കാം അതാ നല്ലത്'; ഫ്രിഡ്ജിൽ കയറി നിന്ന് കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം, പിടിക്കപ്പെട്ടപ്പോൾ.., വിഡിയോ എക്സിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ കുറിപ്പ് വളരെ വേ​ഗത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയായി. നിരവധി ആളുകളാണ് മാർക്കിനെ പ്രശംസിച്ച് രം​ഗത്തെത്തുന്നത്. 'രക്ഷകർതൃത്വത്തിന് ലൈസൻസ് എടുക്കുന്നതിന് മുൻപ് കുട്ടികൾക്ക് കൈമാറാൻ ഒരു പട്ടിക ഉണ്ടാവണമെന്ന നിയമം കൊണ്ടു വരണമെന്നായിരുന്നു കുറിപ്പിന് താഴെ ഒരാൾ കുറിച്ചത്.

സമകാലിക മലയാളം 4 Jun 2024 5:50 pm

'ഒന്നും അറിയാത്ത പോലെ നിൽക്കാം അതാ നല്ലത്'; ഫ്രിഡ്ജിൽ കയറി നിന്ന് കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം, പിടിക്കപ്പെട്ടപ്പോൾ.., വിഡിയോ

ക ണ്ണച്ച് പാലു കുടിക്കുന്ന പൂച്ചയെ പോലെ പാതി തുറന്ന് ഫ്രിഡിജിന്റെ ഷെൽഫിൽ കയറി നിന്നാണ് കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം. പിടിക്കപ്പെട്ടപ്പോഴുള്ള അവളുടെ എക്‌സ്‌പ്രഷനാണ് സോഷ്യൽമീഡിയയെ മുഴുവൻ ചിരിപടർത്തുന്നത്. കുട്ടികൾ കാണിക്കുന്ന ചെറിയ ചെറിയ വികൃതികൾ സോഷ്യൽമീഡിയയിൽ എപ്പോഴും വൈറലാവാറുണ്ട്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ അത്തരത്തിൽ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയെ മുഴുവൻ കൈയ്യിലെടുത്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ഒരു വിധത്തിൽ ആരും കാണാതെ ഫ്രിഡ്ജ് തുറന്ന് അതിനുള്ളിൽ കയറിനിന്ന് കേക്ക് കഴിക്കുന്നതിനിടെയാണ് പൊടുന്നതെ പിന്നിൽ നിന്നും വിളി വരുന്നത്. അപ്രതീക്ഷിതമായതു കൊണ്ട് വലിയൊരു ഞെട്ടലും പിന്നാലെ ഞാൻ ഈ രാജ്യക്കാരിയേ അല്ല എന്ന മട്ടിൽ കുട്ടി പിന്നിലേക്ക് ഇറങ്ങുന്നതുമാണ് വിഡിയോ. 'ഇന്ത്യൻ വരനെ ആവശ്യമുണ്ട്; അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക'; വേറിട്ടൊരു അഭ്യർഥനയുമായി റഷ്യക്കാരി വിഡിയോ വൈറലായതോടെ മലയാളികളടക്കം നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'ഒന്നും അറിയാത്ത പോലെ നിൽക്കാം'- എന്നായിരുന്നു അവളുടെ പ്രതികരണത്തിന് ഒരാൾ കുറിച്ചത്. 'ആ ഞെട്ടലോടെ അവൾ അപ്രത്യക്ഷയായി'- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സമകാലിക മലയാളം 2 Jun 2024 5:11 pm

'ഇന്ത്യൻ വരനെ ആവശ്യമുണ്ട്; അനുയോജ്യരായവർ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് സന്ദേശം അയക്കുക'; വേറിട്ടൊരു അഭ്യർഥനയുമായി റഷ്യക്കാരി

ഇ ന്ത്യന്‍ യുവാക്കളില്‍ നിന്നും അനുയോജ്യരായ വരന്മാരെ ക്ഷണിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ റഷ്യക്കാരി ഇന്ത്യയില്‍. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിന്‍റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനാര എന്ന യുവതി സ്വന്തമായി വരനെ തേടുന്നത്. അനുയോജ്യരായ വരന്മാര്‍ ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം. ഇത് റീലാക്കി സ്വന്തം പേജില്‍ ദിനാര പോസ്റ്റു ചെയ്തിട്ടുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി യുവാക്കളുടെ തിക്കും തിരക്കുമാണ്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ View this post on Instagram A post shared by Dinara ~ India lover (@dijidol) ഇന്ത്യക്കാനായ വരനെ തേടുന്നു. വിവാഹിതനായിരിക്കരുത് എന്നതാണ് ദിനാരയുടെ ഏക ഡിമാന്‍ഡ്. രസകരമായ നിരവധി കമന്‍റുകളാണ് ദിനാരയുടെ പോസ്റ്റിന് താഴെ വരുന്നത്. പലരും തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള സന്നദ്ധ അറിയിച്ചാണ് കമന്‍റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലര്‍ തങ്ങളുടെ ചങ്കുകളെയും മെൻഷൻ ചെയ്യുന്നുണ്ട്. മൂക്ക് കൊണ്ട് ടൈപ്പിങ്; സ്വന്തം ​ഗിന്നസ് റെക്കോർഡ് മൂന്നാം തവണയും തിരുത്തി ഇന്ത്യക്കാരൻ, വിഡിയോ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട് എന്നാല്‍ ഒരു തവണ വിവാഹം കഴിച്ചു പോയി എന്ന തരത്തിലാണ് ചില കമന്‍റുകള്‍. അതിനിടെ കേരളത്തിലേക്ക് വരൂ എന്ന കമന്‍റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ വൈറലാവാന്‍ വേണ്ടിയാണ് യുവതി ഇത്തരത്തില്‍ ചെയ്യുന്നതെന്ന് പ്രതികരിച്ചവരുമുണ്ട്.

സമകാലിക മലയാളം 2 Jun 2024 4:22 pm

മൂക്ക് കൊണ്ട് ടൈപ്പിങ്; സ്വന്തം ​ഗിന്നസ് റെക്കോർഡ് മൂന്നാം തവണയും തിരുത്തി ഇന്ത്യക്കാരൻ, വിഡിയോ

മൂ ക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് സ്വന്തം റെക്കോർഡ് മൂന്നാം തവണയും തിരുത്തി 44 കാരനായ ഇന്ത്യക്കാരൻ. ​25.66 സെക്കന്റുകളാണ് മൂന്നാം തവണ അദ്ദേഹം അക്ഷരങ്ങൾ മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാനെടുത്ത സമയം. 2023ലാണ് വിനോദ് കുമാർ ചൗധരി ആദ്യമായി മൂക്ക് കൊണ്ട് ടൈപ്പ് ചെയ്‌ത് ​ഗിന്നസ് റെക്കോർഡ് നേടുന്നത്. 27.80 സെക്കന്റുകളാണ് അന്ന് അദ്ദേഹം എടുത്ത സമയം. അതേ വർഷം തന്നെ 26.73 സെക്കന്റുകൾ കൊണ്ട് സ്വന്തം റെക്കോർഡ് അദ്ദേഹം തിരുത്തിയിരുന്നു. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇംഗ്ലീഷ് അക്ഷരമാലയായിരുന്നു ടൈപ്പ് ചെയ്യാൻ നിർദേശിച്ചിരുന്നത്. ഓരോ അക്ഷരങ്ങൾക്കിടയിലും സ്പേസ് ഇടാനും പ്രത്യേക നിർദേശമുണ്ടായിരുന്നു. ‍'ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ' എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മൂക്ക് കൊണ്ട് മാത്രമല്ല. ഏറ്റവും കുറഞ്ഞ സമയത്തില്‍ അക്ഷരമാല പിന്നിലേക്ക് ടൈപ്പ് ചെയ്തതിലും (5.36 സെക്കന്‍റ്) കൈകൾ പിന്നിലേക്ക് കെട്ടി അക്ഷരമാല ഏറ്റവും കുറഞ്ഞ സമയം (6.78 സെക്കന്റ്) ടൈപ്പ് ചെയ്‌ത റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. How quickly could you type the alphabet with your nose (with spaces)? India's Vinod Kumar Chaudhary did it in 26.73 seconds ⌨️ pic.twitter.com/IBt7vghVai — Guinness World Records (@GWR) May 30, 2024 പാമ്പും മുയലും തമ്മില്‍ റോഡില്‍ പൊരിഞ്ഞ പോരാട്ടം; ഗതാഗതം സ്തംഭിച്ചു- വീഡിയോ ടൈപ്പിങ് ആണ് താന്‍റെ ജോലി. അതുകൊണ്ടാണ് അതിൽ റെക്കോർഡ് നേടണമെന്ന് തീരുമാനിച്ചതെന്നും വിനോദ് കുമാർ പറയുന്നു. മൂക്ക് കൊണ്ട് ടൈപ്പ് ചെയ്യാൻ ദിവസവും മണിക്കൂറുകളുടെ പരിശീലനം ആവശ്യമായിരുന്നു. പലപ്പോഴും തലകറക്കം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിശ്ചയദാർഢ്യമാണ് തനിക്ക് റെക്കോർഡ് നേടാൻ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു. ദിവസവുമുള്ള യോ​ഗ പരിശീലനവും തനിക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം 2 Jun 2024 1:32 pm

പാമ്പും മുയലും തമ്മില്‍ റോഡില്‍ പൊരിഞ്ഞ പോരാട്ടം; ഗതാഗതം സ്തംഭിച്ചു- വീഡിയോ

പാ മ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പാമ്പും മുയലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. റോഡില്‍ കിടന്ന് പാമ്പും മുയലും ഏറ്റുമുട്ടിയപ്പോള്‍ അമേരിക്കയില്‍ ഗതാഗതക്കുരുക്കിന് വരെ കാരണമായി. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പാമ്പിനും മുയലിനും എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല. പാമ്പും മുയലും റോഡില്‍ കിടന്ന് ഏറ്റുമുട്ടുന്ന അപൂര്‍വ്വ കാഴ്ച കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയതോടെയാണ് ദൃശ്യങ്ങള്‍ പുറംലോകത്ത് എത്തിയത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക   ഏറ്റവും പുതിയ വാര്‍ത്തകള്‍ പരുന്തുകള്‍ അടക്കം നിരവധി ജീവികളാണ് മുയലുകളെ വേട്ടയാടുന്നത്. വീഡിയോയില്‍ കാണുന്നതു പോലെ പാമ്പും ഈ ചെറിയ സസ്തനിയെ തങ്ങളുടെ ഇരകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്‍ വേട്ടയാടാന്‍ ശ്രമിച്ചപ്പോള്‍ മുയല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് വീഡിയോയിലുള്ളത്. A rabbit stunned motorists in Summerville, SC, with a fight with a snake and a drag across the road. pic.twitter.com/sn5DxHTqkf — T_CAS videos (@tecas2000) May 30, 2024 'ഒന്നു വൈറലാവാന്‍ നോക്കിതാ, പാവം എയറിലായി'; വിമാനത്താവളത്തില്‍ നിലത്തിഴഞ്ഞ് യുവതിയുടെ നൃത്തം, വിഡിയോ

സമകാലിക മലയാളം 2 Jun 2024 12:52 pm