SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

കൊച്ചി: അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്റെ മകള്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് തുടക്കം. സഹോദരന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. തുടക്കം എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചു.

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 6:08 pm

കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എന്‍ജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശിക്ക്‌

തിരുവനന്തപുരം: കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജ് നേടി. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും നേടി.

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 5:31 pm

നാളെ മുതൽ വീണ്ടും മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ വീണ്ടും മഴ ശക്തമാക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 4:37 pm

സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസ്, നടി മിനു മുനീര്‍ അറസ്റ്റില്‍

കൊച്ചി: സോഷ്യൽമീഡിയയിലൂടെ നടന്‍ ബാലചന്ദ്രമേനോനെ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് ആണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചത്. താന്‍ പല ദുരനുഭവങ്ങള്‍ നേരിട്ടുണ്ടെന്ന് നടി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബാലചന്ദ്രമേനോന്‍ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിനു മുനീറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 4:23 pm

വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്പതികളുടെ മകള്‍ മഹിമ സുരേഷാണ് മരിച്ചത്. 20 വയസ്സായിരുന്നു. വീടിന്റെ അടുക്കളയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വീടിൻ്റെ മുന്‍വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 3:22 pm

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്തവന, ബിജെപി നേതാവിന് പോലീസ് നോട്ടീസ്

പാലക്കാട്: ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്. ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസം പാലക്കാട്‌ സൗത്ത് പൊലീസ് ആണ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ജൂലായ് 7 ന് ഹാജരാകുമെന്ന് ശിവരാജൻ പ്രതികരിച്ചു. ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്നായിരുന്നു എൻ ശിവരാജൻ്റെ വിവാദ പ്രസ്താവന. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷമായിരുന്നു ശിവരാജന്റെ പ്രസ്താവന. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 2:10 pm

ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 5 മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരിൽ നാല് പേരുടെ നിലഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 12:18 pm

‘വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു’, എംഎ ബേബി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ സന്ദർശിച്ച് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി പറഞ്ഞു. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു. തുടർച്ചയായ ഡയാലിസിസ് ഇന്നുമുതൽ തുടങ്ങും. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ വിഎസ് മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വിഎസിൻ്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ് എന്നാണ് നേരത്തെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. ആന്തരികാവയവങ്ങളുടെ […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 12:04 pm

‘എന്നും എപ്പോഴും കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം ‘, ഇത്തവണയും ഒന്നാംതിയ്യതിക്ക് മുമ്പെ ശമ്പളം നൽകിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ശമ്പളം നൽകിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് ഒറ്റത്തവണയായി നല്‍കുന്നതെന്നും ജീവനക്കാർക്ക് ഒപ്പമാണ് എന്നും […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 11:18 am

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം, ദമ്പതികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. പരവൂർ സ്വദേശികളായ ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായിരുന്നു ശ്യാമും ഷീനയും. ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 10:25 am

വയനാട് ഉരുള്‍പൊട്ടല്‍: ‘ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കിയില്ല, പിരിച്ചെടുത്തത് 88 ലക്ഷം രൂപം’ , യൂത്ത് കോണ്‍ഗ്രസ് പഠന ക്യാമ്പില്‍ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പഠന ക്യാമ്പില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്‌ഐ വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടും യൂത്ത് കോണ്‍ഗ്രസിന് ഒരു വീടിന്റെ പോലും നിര്‍മ്മാണം തുടങ്ങാനായില്ലെന്നാണ് കുറ്റപ്പെടുത്തല്‍. വയനാട്ടിലെ പ്രതിനിധികളാണ് ചര്‍ച്ച തുടങ്ങിവച്ചത്. ഇത് മറ്റു ജില്ലകളിലെ പ്രതിനിധികളും ഏറ്റെടുത്തു. വീട് നിര്‍മ്മാണത്തിനായി ഒരു മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണം എന്നായിരുന്നു നിര്‍ദേശം. പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ മാറ്റുമെന്നും പറഞ്ഞിരുന്നു. […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 9:04 am

ട്രെയന്‍ ടിക്കറ്റ് നിരക്ക് വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍ കിലോ മീറ്ററിന് ഒരു പൈസയുമാണ് വര്‍ധിക്കുക. സെക്കന്റ് ക്ലാസ് ട്രെയിനുകളില്‍ 500 കിലോമീറ്ററിന് വരെ നിരക്ക് വര്‍ധനവില്ല. സെക്കന്റ് ക്ലാസ് ഓര്‍ഡിനറി ട്രെയിനുകളില്‍ ആദ്യ 501 മുതല്‍ 1500 കി.മീ വരെ അഞ്ച് രൂപ വര്‍ധനവും 1,501 മുതല്‍ 2,500 […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 8:49 am

എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പമെന്ന് മന്ത്രി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടിലെത്തി

തിരുവനന്തപുരം: എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തിയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തി. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്തു കഴിഞ്ഞു. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി […]

ബിഗ് ന്യൂസ് ലൈവ് 1 Jul 2025 8:41 am

വയനാട് ദുരന്തബാധിതര്‍ക്ക് വീടുകള്‍ നല്‍കാമെന്ന വാഗ്ദാനം നിറവേറ്റിയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് വിമര്‍ശനം

ആലപ്പുഴ: വയനാട് ദുരന്തബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു വിമര്‍ശനം. എട്ടുലക്ഷം രൂപ വീതം ചെലവുള്ള 30 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് സംഘടനയുടെ രാഷ്ട്രീയപരിശീലന ക്യാംപില്‍ വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ യോഗത്തില്‍ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്രസമ്മേളനത്തില്‍ തള്ളി. വയനാടിനായി പിരിച്ച പണം എവിടെയെന്ന ചോദ്യം ക്യാംപില്‍ ഉയര്‍ന്നിരുന്നു.വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. അത്തരത്തില്‍ സമാഹരിച്ച 30വീടുകളുടെ പണം കെപിസിസിക്ക് കൈമാറുമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണംപിരിച്ചത്. 84 ലക്ഷം രൂപ ലഭിച്ചത്. ഇത് കെപിസിസിക്കു കൈമാറും. സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ട്. പ്രഖ്യാപിച്ച തുക മുഴുവന്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. ഭാരവാഹികള്‍ ജനപ്രതിനിധികളായാല്‍ സ്ഥാനം ഒഴിയണമെന്ന വിമര്‍ശനം ക്യാംപില്‍ കേട്ടിട്ടില്ല. ജനപ്രതിനിധി ആവുകയെന്നത് അയോഗ്യതയല്ല. യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധി 40 ആക്കണമെന്ന നിര്‍ദ്ദേശം 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ തള്ളി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി Rahul Mangkootatil criticized for not fulfilling promise for Wayanad disaster victims

സമകാലിക മലയാളം 1 Jul 2025 8:31 am

ഞാന്‍ ആ ക്രിക്കറ്ററുടെ വലിയ ഫാനാണെന്ന് ധോണിയോട് പറഞ്ഞു, അദ്ദേഹം ഒന്നും എന്നോട് പറഞ്ഞില്ല, അവര്‍ തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു: യോഗി ബാബു

കോമഡി റോളുകളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് യോഗി ബാബു. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച യോഗി ബാബു കഴിഞ്ഞ കുറച്ചുകാലമായി തമിഴ് സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത മണ്ടേലയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് യോഗി ബാബു തെളിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി ആദ്യമായി നിര്‍മിച്ച എല്‍.ജി.എം. എന്ന ചിത്രത്തില്‍ യോഗി ബാബുവും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് ധോണിയും യോഗി ബാബുവും […]

ടൂൾ ന്യൂസ് 1 Jul 2025 8:19 am

മലപ്പുറത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചു; തടഞ്ഞത് ബി.ജെ.പിയെന്ന് സുധാന്‍ഷൂ ത്രിവേദി

ന്യൂദല്‍ഹി: മലപ്പുറത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കാന്‍ കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നെന്ന് ബി.ജെ.പി എം.പിസുധാന്‍ഷൂ ത്രിവേദി. ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്നും ത്രിവേദി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍വെച്ച്നടന്ന ‘ദ അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി’ എന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ത്രിവേദി അവകാശപ്പെട്ടു. ലവ് ജിഹാദ് […]

ടൂൾ ന്യൂസ് 1 Jul 2025 8:19 am

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

കല്‍പ്പറ്റ: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. പുലി കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ആദ്യം കൂടു വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തായി പുലിയുടെ ആക്രമണം. തുടര്‍ന്ന് അവിടെ രണ്ടാമതൊരു കൂടു കൂടി വെച്ചു. ആ കൂട്ടിലാണ് പുലി കുടുങ്ങിയത്. തമിഴ്‌നാടിനോട് അതിര്‍ത്തി പ്രദേശത്താണ് പുലി ആഴ്ചകളോളം ഭീതി വിതച്ചത്. ഇന്നലെ രാത്രി കെണിയില്‍ കുടുങ്ങിയതിന് സമീപമുള്ള ഒരു വീട്ടില്‍ നിന്നും പുല ഒരു കോഴിയെ പിടികൂടിയിരുന്നു. ശബ്ദം കേട്ട് ആളുകള്‍ ബഹളം വെച്ചപ്പോഴാണ് പുലി പോയത്. ഇതിനു പിന്നാലെയാണ് പുലി കൂട്ടില്‍ കുടുങ്ങിയത്. Leopard trapped in cage in Wayanad. The leopard had attacked many domestic animals.

സമകാലിക മലയാളം 1 Jul 2025 8:18 am

കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ക്യാപ്റ്റനായി സാക്ഷാല്‍ യുവി, കൂട്ടിന് റെയ്‌നയും പത്താന്‍മാരും; രണ്ടാം കിരീടമുയര്‍ത്താന്‍ ഇന്ത്യ

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ജൂലൈ 18നാണ് ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ് കളമൊരുങ്ങുന്നത്. ഓഗസ്റ്റ് രണ്ട് വരെയാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്. ഉദ്ഘാടന സീസണില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത് ക്രിക്കറ്റ് ലീഗ് എന്ന നേട്ടവും ടൂര്‍ണമെന്റിനുണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ ആറ് ടീമുകളാണ് മാറ്റുരച്ചത്. ഓസ്ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് […]

ടൂൾ ന്യൂസ് 1 Jul 2025 8:12 am

ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത, രക്ഷകന്‍ തിരിച്ചെത്തിയേക്കും; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണില്‍ നടക്കാനാരിക്കുകയാണ്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. താരത്തിന്റെ അധിക ജോലി ഭാരം കുറക്കാനായിരുന്നു മാനേജ്‌മെന്റ് തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ […]

ടൂൾ ന്യൂസ് 1 Jul 2025 8:10 am

എട്ട് ദിവസം, അഞ്ച് രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്. നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്. ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍; അറിയേണ്ടതെല്ലാം ജൂലൈ നാല് മുതല്‍ അഞ്ച് വരെയാണ് അര്‍ജന്റീന സന്ദര്‍ശനം.പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, തുടങ്ങി പ്രധാന മേഖലകളില്‍ ഇന്ത്യ-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനുമായി പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ജൂലൈ അഞ്ച് മുതല്‍ എട്ടുവരെയാണ് ബ്രസീല്‍ സന്ദര്‍ശനം. 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായ ജൂലൈ ഒന്‍പതിന് നമീബിയ സന്ദര്‍ശിക്കും. മോദിയുടെ ആദ്യ നമീബിയ സന്ദര്‍ശനമാണിത്. നമീബിയ പാര്‍ലമെന്റിനെ മോദി അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കന്‍വാര്‍ യാത്രാ റൂട്ടില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ വേണ്ട, ഹോട്ടലിലെ ഹിന്ദു ജീവനക്കാരന്റെ പാന്റഴിച്ച് പരിശോധന Eight days, five countries; Prime Minister modi's foreign visit begins tomorrow

സമകാലിക മലയാളം 1 Jul 2025 8:06 am

മല്ലുസിങ്ങില്‍ അഭിനയിച്ചതുകൊണ്ട് പഞ്ചാബ് കാണാന്‍ പറ്റി; അവനെ കളിയാക്കുകയാണ് ഞങ്ങളുടെ മെയിന്‍ പരിപാടി: മനോജ് കെ. ജയന്‍

2012ല്‍ സേതു തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മല്ലൂസിംഗ്. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സംവൃത സുനില്‍, ബിജു മേനോന്‍, മനോജ് കെ. ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്. മല്ലൂസിംഗ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. മല്ലൂസിംഗില്‍ അഭിനയിച്ചതുകൊണ്ട് പഞ്ചാബില്‍ പോകാന്‍ പറ്റിയെന്നും അതുവരെയും പഞ്ചാബിനെ കുറിച്ച് കേട്ടിട്ടേയുള്ളുവെന്നും മനോജ് കെ. ജയന്‍ പറയുന്നു. വളരെ ആസ്വദിച്ച് അഭിനയിച്ച സിനിമയായിരുന്നു മല്ലൂസിംഗെന്നും ഇപ്പോഴും […]

ടൂൾ ന്യൂസ് 1 Jul 2025 7:57 am

ഒരിക്കല്‍ ആ നടന്‍ എന്നെ സിനിമയിലെ വിപ്ലവകാരിയെന്ന് വിളിച്ചു; എന്തിനാണ് അതെന്ന് അറിയില്ല: സീനത്ത്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് സീനത്ത്. അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് അവര്‍. ഒപ്പം ഒരുപാട് ടെലിവിഷന്‍ പരമ്പരകളിലും നാടകങ്ങളിലും അഭിനയിക്കാന്‍ സീനത്തിന് സാധിച്ചിട്ടുണ്ട്. 1986 മുതല്‍ക്കാണ് അവര്‍ സിനിമയില്‍ സജീവമാകുന്നത്. അതിന് ശേഷം മലയാളത്തില്‍ നിരവധി മികച്ച വേഷങ്ങള്‍ സീനത്ത് ചെയ്തിട്ടുണ്ട്. 2007ല്‍ പരദേശി എന്ന ചിത്രത്തില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. ഇപ്പോള്‍ നടന്‍ നരേന്ദ്ര പ്രസാദിനെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. തന്നെ […]

ടൂൾ ന്യൂസ് 1 Jul 2025 7:55 am

ട്രെയിനിൽ മൊബൈൽ മോഷ്ടിച്ചതിന് പിടിയിൽ; ജില്ലാ ജയിലിൽ നിന്നും പ്രതി കടന്നുകളഞ്ഞു

കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുൾ ഇസ്ലാമാണ് ജയിൽ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലിൽ നിന്നും പ്രതി രക്ഷപ്പെട്ടത്. കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, നാലു പേര്‍ക്ക് ഗുരുതര പരിക്ക് രണ്ടു ദിവസം മുൻപാണ് ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അമിനുൽ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലിൽ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. Theft case accused escapes from Kottayam district jail. Assam native Aminul Islam escapes from jail.

സമകാലിക മലയാളം 1 Jul 2025 7:48 am

അമ്മയുമായി വഴക്കുണ്ടാക്കിയ സമയത്താണ് ആ തമിഴ് സിനിമ ഞാന്‍ കണ്ടത്, പടം കണ്ട് കഴിഞ്ഞപ്പോള്‍ അമ്മയോട് സോറി പറഞ്ഞു: ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിങ്ങിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് ഗ്രേസ് ആന്റണി. പിന്നീട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഗ്രേസിന് സാധിച്ചു. സ്വഭാവികമായി ഹ്യൂമര്‍ ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഗ്രേസ് എന്ന നടിയുടെ ഏറ്റവും വലിയ പോസിറ്റീവ്. റാം സംവിധാനം ചെയ്ത പറന്ത് പോ എന്ന ചിത്രത്തിലൂടെ തമിഴിലും ഗ്രേസ് തന്റെ സാന്നിധ്യമറിയിച്ചു. ഈയടുത്ത് തന്നെ ഏറ്റവുമധികം ഇംപ്രസ് ചെയ്ത തമിഴ് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ടൂറിസ്റ്റ് […]

ടൂൾ ന്യൂസ് 1 Jul 2025 7:42 am

ഇസ്രഈലിന് വീണ്ടും ആയുധം നൽകാനൊരുങ്ങി അമേരിക്ക; 510 മില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകിയേക്കും

വാഷിങ്ടൺ: ഇസ്രഈലിന് 510 മില്യൺ ഡോളറിന്റെ ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകാനൊരുങ്ങി അമേരിക്ക. ഇസ്രഈലിന് 510 മില്യൺ ഡോളറിന്റെ ആയുധ വിൽപ്പന നടത്താൻ യു.എസ് ആലോചിക്കുന്നുണ്ടെന്ന് ഇന്നലെ (തിങ്കളാഴ്ച) യു.എസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്‌.സി‌.എ) പ്രഖ്യാപിച്ചതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. BLU-109 ബോംബിനായി 3,845 ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണിഷൻ (JDAM) ഗൈഡൻസ് കിറ്റുകളും MK 82 ബോംബിനായി 3,280 KMU-572 F/B JDAM ഗൈഡൻസ് കിറ്റുകളും വാങ്ങാനുള്ള ഇസ്രഈലിന്റെ അഭ്യർത്ഥനയെ […]

ടൂൾ ന്യൂസ് 1 Jul 2025 7:33 am

40കാരന്‍ ഡിഫന്‍ഡറും 44കാരന്‍ ഗോള്‍ കീപ്പറും; നാലില്‍ മൂന്ന് ക്ലീന്‍ ഷീറ്റ്! യൂറോപ്പിനും തകര്‍ക്കാന്‍ സാധിക്കാത്ത വന്മതില്‍

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ബ്രസീല്‍ സൂപ്പര്‍ ടീമായ ഫ്‌ളുമിനന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്താണ് ഫ്‌ളുമിനന്‍സ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുന്നത്. The Tricolor of @FluminenseFC representing in the #FIFACWC Quarter-Finals. pic.twitter.com/4EijV7zb3x — FIFA Club World Cup (@FIFACWC) June 30, 2025 ഫ്‌ളുമിനന്‍സിനായി ജെര്‍മെയ്ന്‍ കാനോയും ഹെര്‍ക്കുലീസുമാണ് ഗോള്‍ കണ്ടെത്തിയത്. […]

ടൂൾ ന്യൂസ് 1 Jul 2025 7:25 am

ആ നടന്റെ സൈക്കോ കഥാപാത്രം എനിക്ക് ഇഷ്ടമാണ്; ഓരോ ഷോട്ടിലും സൈക്കോത്തരം കാണാം: സുധീഷ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹം ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. ഇപ്പോള്‍ സുധീഷിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഈ സിനിമയില്‍ രാജേഷ് മാധവനാണ് നായകനായി എത്തുന്നത്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് മാധവനെ കുറിച്ച് […]

ടൂൾ ന്യൂസ് 1 Jul 2025 7:24 am

റവാഡ ചന്ദ്രശേഖര്‍ കേരള ഡിജിപി; പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവി യുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു. ചാര്‍ജെടുത്തതിന് പിറ്റേന്ന് കൂത്തുപറമ്പ് വെടിവെയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍; ആരാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍? ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. പൊലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇതിനു ശേഷമാണ് ചുമതലയേറ്റെടുക്കാനായി പൊലീസ് ആസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി. കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, നാലു പേര്‍ക്ക് ഗുരുതര പരിക്ക് പൊലീസ് മേധാവി സ്ഥാനത്തേക്ക് റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ആ പട്ടികയിലെ രണ്ടാമത്തെ പേരുകാരനാണ് റവാഡ ചന്ദ്രശേഖര്‍. ഡിജിപി നിതിന്‍ അവര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍. നിതിന്‍ അഗര്‍വാള്‍ നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറും, യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയുമാണ്. Ravada Chandrasekhar IPS takes charge as the new police chief of Kerala. Ravada Chandrasekhar receives the police chief's baton from ADGP H Venkatesh.

സമകാലിക മലയാളം 1 Jul 2025 7:18 am

ഫീല്‍ ഗുഡ് സിനിമകള്‍ക്ക് തത്കാലം ബ്രേക്ക്, വ്യത്യസ്ത ലൈനപ്പുമായി മോളിവുഡിനെ ഞെട്ടിക്കാന്‍ പ്രണവ് മോഹന്‍ലാല്‍?

മലയാളത്തിലെ താരപുത്രന്മാരില്‍ വളരെ ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ സിനിമാജീവതത്തെക്കാള്‍ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ളത്. സിനിമകൡാത്ത സമയത്ത് യാത്രകള്‍ ചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വര്‍ഷത്തില്‍ ഒരു സിനിമയെന്ന രീതിയില്‍ സിനിമാജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പ്രണവിന്റെ അടുത്ത ചിത്രം ഹൊറര്‍ ഡ്രാമയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഡയസ് ഈറേയാണ് പ്രണവിന്റെ അടുത്ത റിലീസ്. ചിത്രത്തിന്റെ ഫസ്റ്റ് […]

ടൂൾ ന്യൂസ് 1 Jul 2025 7:06 am

സിറിയയുമായുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: സിറിയക്ക് മേൽ ചുമത്തിയ ഉപരോധങ്ങളിൽ ചിലത് പിൻവലിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയുടെ മുൻ പ്രസിഡന്റ് ബാഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം രാജ്യത്ത് സ്ഥിരത കൈവരിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. സിറിയയുടെ വികസനത്തിനും, സർക്കാരിന്റെ പ്രവർത്തനത്തിനും, രാജ്യത്തിന്റെ സാമൂഹിക ഘടനയുടെ പുനർനിർമ്മാണത്തിനും നിർണായകമായ സ്ഥാപനങ്ങൾക്ക് ഉപരോധത്തിൽ ഇളവ് നൽകുന്നതാണ് ട്രംപിന്റെ ഉത്തരവ് എന്ന് യു.എസ് ട്രഷറി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. ‘സിറിയക്കെതിരായ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഉപരോധ പരിപാടി […]

ടൂൾ ന്യൂസ് 1 Jul 2025 7:05 am

വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേരും

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല. വിദഗ്ധ സംഘത്തിന്റെ കൂടി നിര്‍ദേശം കണക്കിലെടുത്ത് ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. ഓടിച്ച് നോക്കാന്‍ ഉടമ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ രാവിലെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. മദ്യലഹരിയില്‍ കുടിവെള്ള ടാങ്കില്‍ കുളി, 3 യുവാക്കള്‍ റിമാന്‍ഡില്‍; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുണ്ട്. The health condition of former Chief Minister and CPM founding leader V S Achuthanandan remains extremely critical.

സമകാലിക മലയാളം 1 Jul 2025 6:49 am

തുടക്കവും ഒടുക്കവും ഗോള്‍! ജോഗോ ബൊണീറ്റയില്‍ ഇന്ററിന് അകാലമരണം

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ തകര്‍ത്ത് ബ്രസീല്‍ ചാമ്പ്യന്‍ ടീം ഫ്‌ളുമിനന്‍സ്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്‌ളുമിനന്‍സ് ഇന്ററിനെ പരാജയപ്പെടുത്തിയത്. The Tricolor of @FluminenseFC representing in the #FIFACWC Quarter-Finals. pic.twitter.com/4EijV7zb3x — FIFA Club World Cup (@FIFACWC) June 30, 2025 മത്സരത്തില്‍ പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി 3-5-2 എന്ന ഫോര്‍മേഷനിലാണ് ഇന്റര്‍ മിലാന്‍ […]

ടൂൾ ന്യൂസ് 1 Jul 2025 6:46 am

ഓടിച്ച് നോക്കാന്‍ ഉടമ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന്‍ കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി

കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്‍ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ് കുമാറിന്. ബൈക്ക് വാങ്ങാനെത്തിയ ആള്‍ക്ക് വാഹനത്തിന്റെ കണ്ടീഷന്‍ അറിയാന്‍ വേണ്ടി താക്കോല്‍ കൊടുത്തതോടെയാണ് ട്വിസ്റ്റ്. വിരുതന്‍ കിട്ടിയ അവസരം മുതലെടുത്ത് ബൈക്ക് ഓടിച്ച് പോയി. രണ്ട് ദിവസം കഴിഞ്ഞ് കുറുപ്പംപടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്‌സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്‌സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്‌ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി പരിശോധിച്ചിട്ട് മതിയെന്ന് വിജയ്കുമാര്‍ വിളിച്ചയാളോട് പറയുകയും ചെയ്തു. നേരിട്ടെത്തിയ റിഫാസിന് ബൈക്ക് ഓടിച്ച് നോക്കാനായി വിജയ്കുമാര്‍ താക്കോല്‍ കൈമാറി. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ കാത്തിരുന്നിട്ടും ഇയാള്‍ തിരികെ വന്നില്ല. സംശയം തോന്നി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ ബന്ധപ്പെടാനും കഴിയുന്നില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് വിജയ്കുമാര്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് മേധാവി നിയമനം:രമൺ ശ്രീവാസ്തവ മുതൽ റവാഡ ചന്ദ്രശേഖ‍ർ വരെ വിവാദങ്ങളും വിധിയും 'മറക്കാനാവാത്ത അധ്യായങ്ങളും'; സർക്കാരുകളെ വെട്ടിലാക്കിയ പ്രകാശ് സിങ് ആരാണ്? രേഖകളും വാഹനവും വിശദമായി പരിശോധിച്ച ശേഷമാണ് ഇയാള്‍ വാഹനം ഓടിച്ച് നോക്കാനായി താക്കോല്‍ വാങ്ങിയത്. എസ്എച്ച്ഒ വിഎം കെന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമിച്ചു. ബൈക്കിന് ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ആയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിനും അത് ട്രാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാകുമെന്ന് കരുതി. ഇയാള്‍ക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. In a bizarre turn of events, a migrant worker’s attempt to sell his vintage Yamaha RX 135 motorcycle ended in theft—but police swiftly moved in and arrested the accused within two days at Kurupampady./ bike thief

സമകാലിക മലയാളം 1 Jul 2025 6:38 am

റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി; പൊലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ ഏഴുമണിക്ക് പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി യായി ചുമതലയേല്‍ക്കും. മദ്യലഹരിയില്‍ കുടിവെള്ള ടാങ്കില്‍ കുളി, 3 യുവാക്കള്‍ റിമാന്‍ഡില്‍; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി. അയ്യായിരം പേർക്ക് തൊഴിൽകൊടുക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിക്കപ്പെട്ട സ്ഥാപനം, ഇന്ന് 80,000പേർ; ഇന്ത്യയിലെ ആദ്യ ടെക്നോപാർക്കിൽ പകുതിയോളം സ്ത്രീകൾ പൊലീസ് മേധാവി സ്ഥാനത്തേക്ക് റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ആ പട്ടികയിലെ രണ്ടാമത്തെ പേരുകാരനാണ് റവാഡ ചന്ദ്രശേഖര്‍. ഡിജിപി നിതിന്‍ അവര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍. നിതിന്‍ അഗര്‍വാള്‍ നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറും, യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയുമാണ്. Kerala's designated police chief, Ravada Chandrasekhar, has arrived in Kerala. Will take charge as police chief today

സമകാലിക മലയാളം 1 Jul 2025 6:30 am

മദ്യലഹരിയില്‍ കുടിവെള്ള ടാങ്കില്‍ കുളി, 3 യുവാക്കള്‍ റിമാന്‍ഡില്‍; ജല അതോറിറ്റിക്ക് നഷ്ടം 1.4 ലക്ഷം രൂപ

ആലപ്പുഴ: യുവാക്കളുടെ ഹോബികളില്‍ ഒന്നാണ് ലഹരിയും ഉല്ലാസ യാത്രയും. മദ്യവും മറ്റ് മയക്കുമരുന്നുകളുടേയും ഉപയോഗവും ഈ ഉല്ലാസയാത്രകളുടെ ഭാഗമാകാറുണ്ട്. ആ സമയത്താണ് ചില സാഹസികതകള്‍ മനസില്‍ തോന്നുക. അങ്ങനെയൊരു സാഹചര്യത്തിലാണ് ശനിയാഴ്ച വൈകുന്നേരം മൂന്ന് യുവാക്കള്‍ കുടിവെള്ള ടാങ്കില്‍ അതിക്രമിച്ച് കയറി കുളിച്ചത്. ഇതേത്തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയിലെ പള്ളിപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പള്ളിപ്പുറത്തെ കെഡബ്ല്യുഎ( കേരള വാട്ടര്‍ അതോറിറ്റി) യുടെ 24 മീറ്റര്‍ ഉയരത്തിലുള്ള കുടിവെള്ള ടാങ്കിലാണ് യുവാക്കള്‍ അതിക്രമിച്ചു കയറിയത്. പൊലീസ് മേധാവി നിയമനം:രമൺ ശ്രീവാസ്തവ മുതൽ റവാഡ ചന്ദ്രശേഖ‍ർ വരെ വിവാദങ്ങളും വിധിയും 'മറക്കാനാവാത്ത അധ്യായങ്ങളും'; സർക്കാരുകളെ വെട്ടിലാക്കിയ പ്രകാശ് സിങ് ആരാണ്? ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. കളരിത്തറ വീട്ടില്‍ ജയരാജ്(27), പുത്തന്‍ നികത്തില്‍ അതുല്‍ കൃഷ്ണ(27), മണ്ണാറംകാട് വീട്ടില്‍ യദുകൃഷ്ണന്‍(25) എന്നിവരാണ് 24 മീറ്റര്‍ ഉയരമുള്ള വാട്ടര്‍ ടാങ്കില്‍ അനധികൃതമായി കയറിയത്. വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. ഭാ​ഗ്യക്കേട്! സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളും പണവും നഷ്ടമായി, പരാതി പൊലീസെത്തി യുവാക്കളെ താഴെയിറക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ടാങ്ക് മലിനമായതിനാല്‍ ടാങ്കിലെ വെള്ളം മുഴുവന്‍ അധികൃതര്‍ വറ്റിച്ചു. ഇതേത്തുടര്‍ന്ന് പള്ളിപ്പുറം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. ടാങ്കിന് 16 ലക്ഷം ലിറ്റര്‍ വെള്ളം കൊണ്ടുപോകാനുള്ള ശേഷിയുണ്ട്. സംഭവത്തെത്തുടര്‍ന്ന് 50,0000ത്തിലധികം ആളുകളുടെ കുടിവെള്ള വിതരണം രണ്ട് ദിവസത്തേയ്ക്ക് തടസപ്പെട്ടു. പ്രാഥമിക കണക്കനുസരിച്ച് കെഡബ്ല്യുഎയ്ക്ക് 1.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൃത്യമായ കണക്കറിയാന്‍ കഴിയും. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം ചൊവ്വാഴ്ചയോടെ വീണ്ടും വെള്ളം വിതരണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. Intoxication and revelry are hobbies of youths. They are having an adventure after consuming liquor and other narcotic substances. Such an activity landed three youths from Pallippuram in Cherthala behind bars for 14 days. They trespassed the drinking water overhead tank is is situated above 24-meter-high premises of the KWA at Pallippuram and bathed in the tank on Saturday evening. /Alappuzha news

സമകാലിക മലയാളം 1 Jul 2025 6:20 am

അന്യോന്യം

1. *സനാഥം* നീ തനിച്ചെന്ന് ഞാനും, ഞാൻ തനിച്ചെന്ന് നീയു- മോർത്തിരിക്കുമ്പോൾ മാത്രം, ഓർമകളിലെങ്കിലും നാം സനാഥരാകുന്നു. 2. *നഖക്ഷതം* നിഗൂഢമാമൊരു പരിരംഭണത്തിൻ- മുൾവേരുകൾപോലെ, സിരകളിൽ പടർന്നുനീ അനുഭൂതി തന്നു. നാമെന്നേ പങ്കിട്ടിരുന്ന, ആ സുഖദുഃഖ സമിശ്ര-നിമിഷങ്ങൾ. 3. *ലാഭം* നാം ; നാമൊരേ ചോര. നാമോരോ ചോരമണക്കണ്, ചെങ്കടൽ കണക്കെ, പൊങ്ങിക്കിടക്കണ്, ആഴം തൊടാ, ലാഭം പിടക്കണ്. 4. *മനനം* നമ്മൾ; എത്ര നിറംപിടിക്കുന്ന വാക്കെന്നോ! നീ; ഉമ്മപോലെ ലഹരി നിറയ്ക്കുന്നതും 5. *മറവി* […]

പുഴ 1 Jul 2025 6:09 am

ചക്ക പായസം

ചേരുവകൾ : ചക്ക ചുളകൾ-കുരു ഇല്ലാത്തത് 4:കപ്പ്‌ ശർക്കര-400 ഗ്രാം ഏലയ്ക്കാപ്പൊടി- കുറച്ച് നെയ്യ്-2 വലിയ ടിസ്പൂണ്‍ 2 തേങ്ങയുടെ ഒന്നാംപാൽ-2കപ്പ്‌ രണ്ടാംപാൽ-3കപ്പ്‌ തേങ്ങ ചെറുതായി നുറുക്കിയത്-1 ചെറിയ സ്പൂണ്‍ അണ്ടിപ്പരിപ്പ്-10 എണ്ണം ഉണക്ക മുന്തിരി-10 എണ്ണം പാകം ചെയ്യുന്ന രീതി : ചക്ക മൂടുന്ന രീതിയിൽ വെള്ളം വെച്ച് തിളപ്പിക്കുക. നല്ലവണ്ണം വെന്തതിനു ശേഷം,ശർക്കര പാനിയാക്കി അരിച്ച് ചേർക്കുക. എലയ്ക്കയും നെയ്യും ചേർത്ത് വരട്ടുക. നല്ലവണ്ണം വരട്ടി കട്ടിയാവുമ്പോൾ എടുത്ത് ഭരണിയിലാക്കി […]

പുഴ 1 Jul 2025 6:08 am

അയ്യായിരം പേർക്ക് തൊഴിൽകൊടുക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിക്കപ്പെട്ട സ്ഥാപനം, ഇന്ന് 80,000പേർ; ഇന്ത്യയിലെ ആദ്യ ടെക്നോപാർക്കിൽ പകുതിയോളം സ്ത്രീകൾ

ടെക്നോപാർക്ക് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമായിരുന്നെങ്കിൽ, അത് കേരളത്തിലെ നിരവധി തദ്ദേശസ്ഥാപനങ്ങളെ മൊത്തം ജനസംഖ്യയുടെ കാര്യത്തിൽ പിന്നിലാക്കുമായിരുന്നു! പണ്ട്, 34 വർഷത്തിന് മുമ്പ് അയ്യായിരം പേർക്ക് തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞപ്പോൾ കൂക്കുവിളി കേട്ട പ്രസ്ഥാനമാണ് ഇന്നിപ്പോൾ അതിന്റെ 16 ഇരട്ടിപേർക്ക് തൊഴിൽ നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലവസരങ്ങൾ 27% വർദ്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ, എൺപതിനായിരം പേരാണിവിടെ ജോലി ചെയ്യുന്നത്. അതിൽ 45 ശതമാനം പേർ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. അടുത്തമാസം തിരുവനന്തപുരം ടെക്നോപാർക്കിന് 35 വയസ്സാകുമ്പോൾ, കോവിഡും ഐ ടി മേഖലയിലെ ആഗോള മാന്ദ്യവുമെല്ലാം മറികടന്ന് നേട്ടം കൊയ്യുകയാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ 27 ശതമാനം വളർച്ചയാണ് ടെക്നോപാർക്കിലെ തൊഴിലവസരങ്ങളിൽ തുറന്നത്. . ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മൂന്ന് മാറ്റങ്ങള്‍; അറിയാം പരിഷ്‌കാരം വിവിധ കമ്പനികളിലായി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 2020-21 ലെ 63,000 ൽ നിന്ന് 2024-25 ൽ 80,000 മായി. ഇതിൽ 45 ശതമാനവും സ്ത്രീകളാണ്. സ്ത്രീസുരക്ഷയും ശാക്തീകരണവും ടെക്നോപാർക്ക് ഉറപ്പാക്കുന്നു, സംസ്ഥാന ഐ.ടി. സെക്രട്ടറി സാംബശിവ റാവു പറഞ്ഞു. സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ 56 ശതമാനം വളർച്ചയാണ് നാല് വർഷങ്ങൾക്കിടെ ഉണ്ടായത്. 2020-21 ൽ 8,501 കോടിയായിരുന്നത് 2023-24ൽ 13,255 കോടിയായി ഉയർന്നു. (2025 ലെ കണക്ക് ലഭ്യമായിട്ടില്ല).മൊത്തം 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പാർക്കിൽ ഇപ്പോൾ ബഹുരാഷ്ട്ര ചെറുകിട ഇടത്തരം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 500-ലധികം ഐടി/ഐടിഇഎസ് കമ്പനികൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ടെക്നോപാർക്ക് ഒറ്റനോട്ടത്തിൽ * 1990 ജൂലൈയിൽ സ്ഥാപിതമായി *പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളത് *വികസിത വിസ്തൃതിയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്ക്. *1994: 2 കമ്പനികൾ, 155 ജീവനക്കാർ, 1.07 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലം *2024: 500 കമ്പനികൾ, 80,000 ജീവനക്കാർ, 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലം Technopark കേരളം വികസിപ്പിച്ച വിത്തുകൾ ബഹിരാകാശത്ത് മുളയ്ക്കുമോ? ശുഭാംശു ശുക്ലയുടെ ബഹിരാകാശ പരീക്ഷണത്തിൽ അറിയാം കൂടുതൽ കാര്യങ്ങൾ തൊഴിൽ സൃഷ്ടിക്കുന്നതിലൂടെയുള്ള സാമ്പത്തിക വികസനമാണ് പാർക്കിന്റെ മുദ്രാവാക്യം, സാംബശിവറാവു അഭിപ്രായപ്പെട്ടു കോവിഡ് മഹാമാരി പോലുള്ള പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പാർക്കിന്റെ വളർച്ചയ്ക്ക് നിരവധി ഘടകങ്ങൾ കാരണമായതായി ഐടി സെക്രട്ടറി പറഞ്ഞു. ആഗോളതലത്തിൽ ഡിജിറ്റൽ പരിവർത്തന സേവനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഫലപ്രദമായി വിനിയോഗിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ജി സി സികൾക്കായി വർദ്ധിച്ചുവരുന്ന ആവശ്യം, സംസ്ഥാനത്തിന്റെ ശക്തമായ നവീകരണവും നൈപുണ്യ സംവിധാനവും, സർക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാർട്ടപ്പ് പിന്തുണാ സംരംഭങ്ങളും മറ്റ് ഘടകങ്ങളായിരുന്നു, ഐ ടി സെക്രട്ടറി പറഞ്ഞു. എംബസി ടോറസ്, ബ്രിഗേഡ് എന്റർപ്രൈസസ് തുടങ്ങിയ മാർക്യൂ പങ്കാളിത്ത, തന്ത്രപരമായ സഹ വികസനങ്ങളെ അടിസ്ഥാനമാക്കി, ഭാവിയിലേക്കുള്ള വലിയ പദ്ധതികളാണ് പാർക്കിനുള്ളത്. ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, വേൾഡ് ട്രേഡ് സെന്റർ എന്നിവ പ്രധാന പദ്ധതികളിൽ ഉൾപ്പെടുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ജിസിസി മേഖലയിൽ ഇത് വലിയ സാധ്യതകൾ സൃഷ്ടിക്കും. ഇവൈ, അലയൻസ്, നിസ്സാൻ ഡിജിറ്റൽ, ഇൻസൈറ്റ്, എച്ച് ആൻഡ് ആർ ബ്ലോക്ക് തുടങ്ങിയ ഒരു ഡസനിലധികം ആഗോള ജിസിസികൾ പാർക്കിൽ ഇതിനകം പ്രവർത്തനമാരംഭിച്ചു. ഇവിടെ ജിസിസികൾ സ്ഥാപിക്കാൻ താൽപ്പര്യമുള്ള മറ്റ് നിരവധി കമ്പനികളുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരികയാണ്, ഐടി സെക്രട്ടറി പറഞ്ഞു. ടെക്നോപാർക്ക് അഞ്ച് വർഷത്തെ വളർച്ച ഒറ്റനോട്ടത്തിൽ *വർഷം- 2020-21 * കമ്പനികളുടെ എണ്ണം- 460 * കയറ്റുമതി വരുമാനം - 8501 കോടി രൂപ * ജീവനക്കാരുടെ എണ്ണം- 63,000 *വർഷം 2024-25 *കമ്പനികളുടെ എണ്ണം -500 * കയറ്റുമതി വരുമാനം 13255 കോടി രൂപ (2024 വരെ) * ജീവനക്കാരുടെ എണ്ണം 80,000 ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ പ്രമേഹ പഠനവും, ഭൂമിയിലിരുന്ന് നേതൃത്വം നല്‍കുന്നത് മലയാളി ടെക്നോപാർക്ക് ചരിത്രവും വർത്തമാനവും ഇ കെ നായനാർ രണ്ടാമതും മുഖ്യമന്ത്രിയായ 1987-1991ലെ ഇടതുപക്ഷ സർക്കാരാണ് കേരളത്തിൽ ടെക്നോപാർക്ക് തുടങ്ങാൻ തീരുമാനിച്ചത്. അന്ന് വ്യവസായ മന്ത്രിയായ കെ ആർ ഗൗരിയമ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് എന്ന സംരംഭം ആരംഭിച്ചത്. കെൽട്രോൺ പോലുള്ള ഇലക്ട്രോണിക് മേഖലയിലെ സംരംഭങ്ങൾ കേരളത്തിൽ 1970കളിൽ ആരംഭിച്ചുവെങ്കിലും അതൊന്നും പുതിയ കാലത്തെ വെല്ലുവിളികളോടും സ്വകാര്യമേഖലയിലും മറ്റും ഉയർന്നു വന്ന സ്ഥാപനങ്ങളോടും മത്സരിച്ച് മുന്നോട്ടു പോകുന്നതിൽ പരാജയപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലാണ് ഐടി മേഖലയിലേക്കുള്ള ലോകത്തിന്റെ കുതിപ്പ് മുൻകൂട്ടി കണ്ട് കേരളം ടെക്നോപാർക്ക് ആരംഭിക്കുന്നത്. വികസിത വിസ്തൃതിയുടെ കാര്യത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാർക്കായി മാറിക്കൊണ്ട് മാതൃകയായി. 1994ൽ രണ്ട് കമ്പനികൾ, 155 ജീവനക്കാർ, 1.07 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലവുമായിരുന്നു. ഇന്ന് 2024 ൽ എത്തുമ്പോൾ അത് 500 കമ്പനികൾ, 80,000 ജീവനക്കാർ, 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബിൽറ്റ്-അപ്പ് സ്ഥലം എന്നിങ്ങനെ വളർച്ച നേടി. ഈ സ്ഥാപനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള വർഷങ്ങളിലും ഇത് ആരംഭിക്കുന്ന കാലത്തും കംപ്യൂട്ടറൈസേഷൻ തൊഴിൽ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആശങ്കാകുലരാകുകയും തൊഴിൽ സംരക്ഷിച്ചുകൊണ്ടുമാത്രമേ കംപ്യൂട്ടറൈസേഷൻ നടപ്പാക്കാവൂ എന്ന് മുദ്രാവാക്യമുയർത്തി സമരരംഗത്തിറങ്ങുകയും ചെയ്ത പ്രസ്ഥാനങ്ങളിലൊന്നിന്റെ കീഴിൽ തന്നെ ഇന്ത്യയിലെ ആദ്യത്തെ ഐ ടി വ്യവസായ പാർക്ക് രൂപീകരിക്കുന്നുവെന്നതും അന്ന് ഏറെ ചർച്ചയായിരുന്നു. കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിലെ സ്ഥലമെടുത്ത് 1990 ജൂലൈയിൽ ടെക്നോപാർക്ക് തുടങ്ങുമ്പോൾ സംശയങ്ങളും പരിഹാസങ്ങളുമേറെയായിരുന്നു. അവയൊക്കെ ഇന്ന് കാലഹരണപ്പെട്ടുവെന്നതാണ് ടെക്നോപാർക്ക് മുന്നോട്ട് വെക്കുന്ന ഇന്നത്തെ ചിത്രം. ഒരുപക്ഷേ, ഇത്രയും ദീർഘവീക്ഷണത്തോടെ മറ്റേതെങ്കിലും സ്ഥാപനം കേരളത്തിൽ തുടങ്ങിയിട്ടുണ്ടോ എന്ന് തന്നെ സംശയം ജനിപ്പിക്കുന്ന നിലയിലാണ് ഇന്ന് അതിന്റെ വളർച്ച. Ek Nayanar and KR Gouriamma ടെക്നോപാർക്ക് ആദ്യ സി ഇ ഒ സംസാരിക്കുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ വളർച്ചയെ ഗുണപരമായ സംഭവവികാസമായി ടെക്നോപാർക്കിന്റെ സ്ഥാപക സിഇഒ ജി വിജയരാഘവൻ വിശേഷിപ്പിച്ചു. ആഗോളതലത്തിൽ ഐടി വ്യവസായത്തിന്റെ സ്തംഭനാവസ്ഥയുടെ പശ്ചാത്തലത്തിൽ ഈ നേട്ടത്തെ കാണണം. തൊഴിലുകളിൽ 27 ശതമാനം വളർച്ച ഒരു വലിയ നേട്ടമാണ്, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്, അദ്ദേഹം ടിഎൻഐഇയോട് പറഞ്ഞു. ആരംഭിച്ച സമയത്ത്, 5,000 നേരിട്ടുള്ളതും 25,000 പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് പലരും സംശയാലുക്കളായിരുന്നു. ടെക്നോപാർക്ക് ഒരു ആദ്യകാല സംരഭമായിരുന്നു, കാലം അത് ശരിയാണെന്ന് തെളിയിച്ചു. വിജയരാഘവൻ പറഞ്ഞു. In the past five years, Technopark has achieved significant growth in terms of the number of jobs and software exports by companies. The number of employees rose by 27%, from 63,000 in 2020-21 to 80,000 in 2024-25. And 45% of them are women.

സമകാലിക മലയാളം 1 Jul 2025 6:00 am

റൊണാൾഡോയെയും മെസിയെയും താരതമ്യപ്പെടുത്തുന്നത് ഇതുപോലെ; പ്രസ്താവനയുമായി പെപ്പെ

ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ ഒരിക്കലും കളം വിടാത്ത രണ്ട് പേരുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അതുപോലെ ഇരുവരില്‍ ആരാണ് മികച്ചതെന്ന ചോദ്യവും എക്കാലവും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ്. അതോടൊപ്പം ആരാധകരെ ഇരു ചേരികളിലാക്കാനും ഈ ചോദ്യത്തിന് ശക്തിയുണ്ട്. ഇരുവരും യൂറോപ്പ് വിട്ട് മറ്റ് ലീഗുകളിലേക്ക് ചേക്കേറിയിട്ടും ആരാധകരുടെ പ്രിയ താരങ്ങളും പ്രിയ ചര്‍ച്ചാ വിഷയവും ഇതുതന്നെയാണ്. എത്ര തലമുറ മാറ്റമുണ്ടായാലും മെസിയും റോണോയും ഫുട്ബോൾ ആരാധകരുടെ മനസ് അടക്കി വാഴുമെന്നാണിത് തെളിയിക്കുന്നത്. ഇരുവരെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത […]

ടൂൾ ന്യൂസ് 30 Jun 2025 11:25 pm

സിദ്ധാര്‍ഥന്റെ മരണം: സര്‍വകലാശാല ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരായ അച്ചടക്കനടപടി ശരിവെച്ച് ഹൈക്കോടതി . സംഭവിച്ചത് ഗുരുതര വീഴ്ചയും കൃത്യവിലോപവുമെന്നും കോടതി വ്യക്തമാക്കി. നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി ഇരുവര്‍ക്കും എതിരായ അച്ചടക്ക നടപടി തുടരാം. നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശം. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ഇരുവരും നടപടികളുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെയും സര്‍വകലാശാല നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാല മുന്‍ ഡീന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയാണ് തീര്‍പ്പാക്കിയത്. High Court of Kerala upholds disciplinary action against former dean and assistant warden in Pookode Veterinary University's Siddharth's death

സമകാലിക മലയാളം 30 Jun 2025 10:53 pm

കേരളത്തിലുള്ളവര്‍ എന്റെ ആ സിനിമ കണ്ടുവെന്ന് അറിഞ്ഞതും ഞാന്‍ സന്തോഷിച്ചു: സായ് പല്ലവി

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന ഒരൊറ്റ മലയാള സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു. മലയാളത്തില്‍ പ്രേമം, കലി, അതിരന്‍ തുടങ്ങി മൂന്ന് സിനിമകള്‍ മാത്രമാണ് ചെയ്തതെങ്കില്‍ പോലും മലയാളികള്‍ സായ് പല്ലവിയുടെ ആരാധകരാണ്. മിക്ക മലയാളികളും കണ്ട ഒരു സായ് പല്ലവി ചിത്രമാണ് ഫിദ. ശേഖര് കമ്മുല രചനയും സംവിധാനവും നിര്‍വഹിച്ച ഈ തെലുങ്ക് ചിത്രം 2017ലായിരുന്നു പുറത്തിറങ്ങിയത്. സായ് പല്ലവിയോടൊപ്പം ഫിദയില്‍ നായകനായി എത്തിയത് വരുണ്‍ […]

ടൂൾ ന്യൂസ് 30 Jun 2025 10:52 pm

ഇന്ത്യയ്ക്ക് വേണ്ടത് ഒരു സന്തുലിത ടീം, ജഡേജയെ ഉൾപ്പെടുത്തേണ്ടതുണ്ടോയെന്ന് പുനപരിശോധിക്കണം; നിർദേശവുമായി മുൻ പരിശീലകൻ

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം. ഇപ്പോൾ […]

ടൂൾ ന്യൂസ് 30 Jun 2025 10:45 pm

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 9667 കോടി, അനുവദിച്ചത് 9994 കോടി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പൊതുജനാരോഗ്യ മേഖലക്കുള്ള ബജറ്റ് വിലയിരുത്തലുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അനുവദിച്ച് നല്‍കിയത് 9994 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു. 103 ശതമാനം ചെലവാണ് പൊതുജനാരോഗ്യ മേഖലയില്‍ ഉണ്ടായതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ചില മേഖലകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ബജറ്റിലെ വകയിരുത്തല്‍ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ അഡീഷണല്‍ ഓതറൈസേഷന്‍ വഴി തുക നല്‍കുന്നത്. […]

ടൂൾ ന്യൂസ് 30 Jun 2025 10:42 pm

നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി

ന്യൂഡല്‍ഹി: ഒന്‍പത് കൊല്ലം മുന്‍പ് കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) ഡല്‍ഹി കോടതി അനുമതി നല്‍കി. 2016 ഒക്ടോബര്‍ 15 നാണ് നജീബിനെ കാണാതായത്. അന്വേഷണം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഹേശ്വരി സ്വീകരിച്ചു. കേസില്‍ എന്തെങ്കിലും തെളിവുകളോ സൂചനകളോ ലഭിക്കുന്ന പക്ഷം കേസന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും ജഡ്ജി അനുവദിച്ചു. ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം നജീബിനെ കുറിച്ചുള്ള വിവരം ലഭിക്കാതായതോടെ കേന്ദ്ര അന്വേഷണ ഏജന്‍സി 2018 ല്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടി സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഇതിനെതിരെ കോടതിയെ സമീപിച്ചു. മകന്റെ തിരോധാനത്തിനു പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫാത്തിമ കോടതിയെ സമീപിച്ചത്. പൊലീസ് മേധാവി നിയമനം:രമൺ ശ്രീവാസ്തവ മുതൽ റവാഡ ചന്ദ്രശേഖ‍ർ വരെ വിവാദങ്ങളും വിധിയും 'മറക്കാനാവാത്ത അധ്യായങ്ങളും'; സർക്കാരുകളെ വെട്ടിലാക്കിയ പ്രകാശ് സിങ് ആരാണ്? ജെഎന്‍യുവില്‍ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ഥിയായിരുന്ന നജീബിനെ എബിവിപി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തിനുശേഷമാണ് കോളജ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. അതിനുശേഷം നജീബ് ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടതായി ഹോസ്റ്റല്‍ വാര്‍ഡന്‍ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. A Delhi court has allowed the Central Bureau of Investigation (CBI) to close its investigation into Jawaharlal Nehru University (JNU) student Najeeb Ahmed, who went missing nine years ago.

സമകാലിക മലയാളം 30 Jun 2025 10:37 pm

വയനാട് ദുരന്തമുഖത്തെ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടലിന് യൂണിസെഫിന്റെ അഭിനന്ദനം

തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് യൂണിസെഫിന്റെ അഭിനന്ദനം. ദുരന്തബാധിതരായ 400ലധികം വരുന്ന കുട്ടികളിലെ മാനസികാഘാതം കുറയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ വിവിധ പരിപാടികളാണ് അഭിനന്ദനത്തിന് അര്‍ഹമായത്. എക്സില്‍ പങ്കുവെച്ച യൂണിസെഫിന്റെ അഭിനന്ദന പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 27ന് ദുരന്തമുഖത്തെ വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍ സംബന്ധിച്ച് ശിവന്‍കുട്ടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് യൂണിസെഫ് അഭിനന്ദനം അറിയിച്ചത്. ഏതൊരു ദുരന്തത്തിലും ഏറ്റവും കൂടുതല്‍ […]

ടൂൾ ന്യൂസ് 30 Jun 2025 10:13 pm

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

തിരുവനന്തപുരം : സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുക്കുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലിസ് ഓഫീസര്‍മാരുടെ പട്ടിക സര്‍ക്കാര്‍ റദ്ദാക്കി. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച ആറ് പോലിസുകാരുടെ പട്ടികയാണ് വെട്ടിയത്. ഇവരുടെ നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. തന്റെ സുരക്ഷയ്ക്കായി നിയമിക്കേണ്ട പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടിക ഗവര്‍ണര്‍ ഡിജിപിക്ക് കൊമാറിയിരുന്നു. 6 പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് ഗവര്‍ണര്‍ കൈമാറിയത്. ഈ 6 പൊലിസുകാരുടെ പട്ടിക ഡിജിപി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ വ്യക്തമായ കാരണം അറിയിക്കാതെ പൊലിസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. സംസ്ഥാന പൊലിസ് മേധാവിക്ക് വേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ നാളെ തിരുവനന്തപുരത്തെത്തും. അതിനുശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നാണ് സൂചന. Key Words:Kerala Governor, Raj Bhavan.

വൈഗ ന്യൂസ് 30 Jun 2025 10:00 pm

ശാസ്ത്രിയും ദ്രാവിഡും യുവ താരങ്ങൾക്ക് മുൻഗണന നൽകിയില്ല; വിമർശനവുമായി മുൻ ഇന്ത്യൻ താരം

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ജസ്പ്രീത് ബുംറയൊഴികെയുള്ള ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കാത്തതായിരുന്നു ഇന്ത്യയുടെ പരാജയത്തിന് കാരണങ്ങളിൽ ഒന്ന്. എന്നാൽ, രണ്ടാം മത്സരത്തിൽ […]

ടൂൾ ന്യൂസ് 30 Jun 2025 9:58 pm

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികികത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയില്‍, അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കണ്ടെത്തി. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല. വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഡയാലിസിസ് വീണ്ടും ആരംഭിച്ചു. എന്നിരുന്നാലും, വി.എസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍, തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ. Key Words: VS Achuthanandan, Heart Attack

വൈഗ ന്യൂസ് 30 Jun 2025 9:54 pm

ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശൂർ: വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ചെറുതുരുത്തി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടുകൾക്കായി പുല്ല് പറിക്കുന്നതിനിടെയാണ് അപകടം . ഭാ​ഗ്യക്കേട്! സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളും പണവും നഷ്ടമായി, പരാതി ആൾതാമസമില്ലാത്ത വീടിന്റെ കാലപ്പഴക്കമുള്ള ചുമർ മഴയിൽ നനഞ്ഞു നിന്നതാണ് അപകടത്തിനു കാരണമായത്. ചെടികൾ വളർന്നു നിന്നതിനാൽ അപകടാവസ്ഥ തിരിച്ചറിയാനും കഴി‍ഞ്ഞില്ല. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം, രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം Wall collapse death: The accident was caused by the old wall of the uninhabited house being wet from the rain.

സമകാലിക മലയാളം 30 Jun 2025 9:51 pm

സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്: സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ബാലുശ്ശേരിയിൽ ആണ് സംഭവം.അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി ചേളന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന തവക്കല്‍ ബസ്, എതിരെ നിന്ന് മരം കയറ്റി വരികയായിരുന്ന ബൊലേറൊ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. പ്രദേശത്തെ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് […]

ബിഗ് ന്യൂസ് ലൈവ് 30 Jun 2025 9:39 pm

പൊലീസ് മേധാവി നിയമനം:രമൺ ശ്രീവാസ്തവ മുതൽ റവാഡ ചന്ദ്രശേഖ‍ർ വരെ വിവാദങ്ങളും വിധിയും 'മറക്കാനാവാത്ത അധ്യായങ്ങളും'; സർക്കാരുകളെ വെട്ടിലാക്കിയ പ്രകാശ് സിങ് ആരാണ്?

കേരളത്തിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖറെ നിയമിക്കാനുള്ള തീരുമാനം സർക്കാ‍ർ എടുത്തു. യു പി എസ് സി നൽകുന്ന മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ നിയമിക്കാൻ മാത്രമേ പുതിയ നിയമം അനുസരിച്ച് സർക്കാരിന് സാധിക്കുകയുള്ളൂ. സർക്കാ‍ർ നൽകിയ പട്ടികയിലുണ്ടായിരുന്നത് നിധിൻ അ​ഗ‍ർവാൾ, റവാഡ ചന്ദ്രശേഖർ, യോ​ഗേഷ് ​ഗുപ്ത, മനോജ് എബ്രഹാം, എം ആ‍ർ അജിത് കുമാർ, സുരേഷ് രാജ് പുരോഹിത് എന്നിവരായിരുന്നു. അതിൽ സീനിയോറിട്ടി അനുസരിച്ച് ആദ്യ മൂന്ന് പേരുടെ പേരുകളാണ് യു പി എസ് സി അം​ഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരികെ നൽകിയത്. സർക്കാരിനെ സംബന്ധിടത്തോളം ഈ മൂന്നുപേരുകാരും പല കാരണങ്ങളാൽ അത്ര അഭിമതരായയിരുന്നില്ല. കൂത്തുപറമ്പ് കേസിൽ സിപി എം നേരിട്ട് റവാഡ ചന്ദ്രശേഖറിനെതിരെ കേസ് നൽകിയ കാലം ഇപ്പോഴും പലരും ഓർമ്മിപ്പിക്കുന്നുണ്ട്. റവാഡ ചന്ദ്രശേഖർ എ എസ് പി ആയിരിക്കെയായിരുന്നു കൂത്തുപറമ്പ് വെടിവെയ്പ് നടന്നത്. കേരള ചരിത്രത്തിലെയും സിപിഎമ്മിന്റെ ചരിത്രത്തിലെയും മറക്കാനാവാത്ത സംഭവമാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്പിയായിരുന്ന റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടു. ചാര്‍ജെടുത്തതിന്റെ പിറ്റേന്നാണ് സംഭവം. എന്നാൽ റവാഡ ചന്ദ്രശേഖ‍ർ മാത്രമല്ല, സർക്കാരുകളെ പ്ര‌തിസന്ധിയിലാക്കിയ ഡി ജി പി മാ‍ർ. പ്രത്യേകിച്ച് പിണറായി വിജയൻ സർക്കാരി​ന്റെ തുടക്ക കാലം മുതൽ ഡി ജി പി നിയമനം കീറാമുട്ടിയായിട്ടുണ്ട്.പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ മുൻ ഡി ജി പിയെ ഉപദേഷ്ടാവായി നിയമിച്ചതും വിവാദമായിരുന്നു. ചാര്‍ജെടുത്തതിന് പിറ്റേന്ന് കൂത്തുപറമ്പ് വെടിവെയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍; ആരാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍? Yogesh Gupta, Ravada Chandrasekhar, Nitin Agarwal ( new police chief list ) കേരളത്തിലെ സി പി എമ്മുമായി അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ഇടഞ്ഞിട്ടുള്ള പല പൊലീസ് ഉദ്യോ​ഗസ്ഥരും പിന്നീട് സി പി എം ഭരിക്കുമ്പോൾ തന്നെ ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. ചിലരെ നിയമപരമായി നിയമിക്കാൻ ബാധ്യസ്ഥരായ സർക്കാർ തമ്മില്‍ ഭേദം എന്ന നിലയിൽ നിയമനം നടത്തുന്നു. ഇത്തരം നി‍ർബന്ധങ്ങളില്ലാത്ത കാലത്തും ഇങ്ങനെ ഒരുകാലത്ത് എതിർത്തവരെ നിയമിക്കാനും ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിശക്തമായി എതിർത്തവരെ മറ്റ് പ്രധാനപ്പെട്ട അനൗപചാരിക തസ്തികകളിൽ നിയമിച്ച, അധികം പഴക്കമില്ലാത്ത ചരിത്രവും എൽ ഡി എഫിനുണ്ട്.‌ പ്രകാശ് സിങ് കേസും വിധിയും സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ യു ഡി എഫിനെയും കോൺ​ഗ്രസിനെയും സംബന്ധിച്ച് ഇത്തരം നിയമപരമായ നൂലാമാലകളിൽ ഇടപെടേണ്ട സാഹചര്യം വന്നിട്ടില്ല. എന്നാൽ, അവരും എതിർക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥനെ സീനിയോറിട്ടി മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയാക്കിയ ചരിത്രമുണ്ട്. ഇതൊന്നും അക്കാലത്ത് ഇതൊന്നും നിയമപ്രശ്നങ്ങളായി പൊന്തിവന്നിരുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. പൊലീസ് സംസ്ഥാനത്തിന് അധികാരമുള്ള വകുപ്പാണ്. അതുകൊണ്ട് തന്നെ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനു സംസ്ഥാനത്തിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നു. ഇതിന് ഒരു കേന്ദ്ര സംവിധാനത്തി​ന് കൂടി അധികാരം വരുന്നത് പിന്നീടാണ്. അതു വന്നതിന് ശേഷം ഒരു യു ഡി എഫ് സർക്കാർ മാത്രമേ അധികാരത്തിൽ വന്നുള്ളൂ. സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ അങ്ങനെയൊരു ഭേദഗതി വന്നതിന് പിന്നിൽ ​പത്ത് വ‍ർഷം നീണ്ട നിയമ പോരാട്ടത്തി​ന്റെ കഥയുണ്ട്. അതിന് പുറമെ സർക്കാരുകൾ അത് മറികടക്കാൻ ശ്രമിച്ച നിയമങ്ങളുടെ ചരിത്രമുണ്ട്. അതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധികളുണ്ട്. ഇന്ത്യയുടെ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികമായും അല്ലാതെയും പ്രവർത്തിച്ച വ്യക്തിയാണ് പ്രകാശ് സിങ്. ബി എസ് എഫ് മേധാവിയും ഡി ജി പിയുമൊക്കയായി വിരമിച്ച ഉത്തർപ്രദേശ് സ്വദേശിയായ പ്രകാശ് സിങ് നൽകിയ കേസാണ് സംസ്ഥാന സർക്കാരുകളുടെ താൽപ്പര്യത്തിന് തടസ്സമായി മാറിയത്. 1996 ൽ പ്രകാശ് സിങ് , സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹ‍ർജിയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ നിയമനത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് കാരണമായത്. 1996ലാണ് കേസ് നൽകിയതെങ്കിലും വിധി വന്നത് പത്ത് വർഷം കഴിഞ്ഞ് 2006 ലാണ്. ഇന്ത്യയിലെ പൊലീസ് പരിഷ്കാരങ്ങളുടെ പ്രധാന ശിൽപ്പി എന്ന നിലയിൽ പ്രകാശ് സിങ് ഏറ്റവും മികച്ച പോലീസ് ഓഫീസർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.1996-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം, അദ്ദേഹം സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയത്. ഇതിലെ വിധിയിലാണ് പൊലീസിനെ ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതാക്കുന്നതിനും വേണ്ടി ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയത്. ഇത് പൊലീസ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി പലരും വിലയിരുത്തുന്നു. 'റവാഡയുടെ നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാര്‍'; കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍ ഉത്തർപ്രദേശ് കേഡറിലെ 1959 ബാച്ച് ഇന്ത്യൻ പൊലീസ് സർവീസ് (ഐ പി എസ്) ഓഫീസറാണ് പ്രകാശ് സിങ്. ഐപിഎസ് ഓഫീസറായി അദ്ദേഹത്തിന് ലഭിച്ച ആദ്യ നിയമനം കാൺപൂരിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ് പി കാൺപൂർ) ആയിട്ടായിരുന്നു. അലഹാബാദ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം ഐ പി എസ്സിൽ എത്തുന്നത്. അസം, ഉത്തർപ്രദേശ് എന്നിവിടങ്ങിൽ ഡി ജി പിയായി സേവനമനുഷ്ഠിച്ചു. ബി എസ് എഫി​ന്റെ ഡയറക്ട‍ർ ജനറൽ എന്ന നിലയിലും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഔദ്യോ​ഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. പിന്നീട് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായും അഞ്ച് വ‍ർഷത്തോളം പ്രവ‍ർത്തിച്ചു. 'മെമ്മറീസ് ഓഫ് എ ടോപ് കോപ്പ്, അൺഫൊ‍ർ​ഗറ്റബിൾ ചാപ്റ്റേഴ്സ്' എന്നത് അദ്ദേഹത്തി​ന്റെ ആത്മകഥയാണ്. സുപ്രീം കോടതി 2006 സെപ്തംബർ 22 ന് പ്രഖ്യാപിച്ച വിധിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ : എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊലീസ് പരിഷ്കാരങ്ങൾ നടപ്പാക്കാൻ നിർദ്ദേശിച്ചു. ഇതിൽ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുകയും, പൊലീസിൻ്റെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഈ വിധിന്യായത്തിൽ, പൊലീസ് മേധാവികളുടെ കാലാവധി ഉറപ്പാക്കുക, പൊലീസ് കമ്മീഷനുകളെ നിയമിക്കുക, പൊലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്ന് തടയുക തുടങ്ങിയ നിരവധി സുപ്രധാന നിർദ്ദേശങ്ങൾ നൽകി. 'റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു'; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ ഉമ്മൻ ചാണ്ടിയും കോടിയേരിയും പിണറായിയും പിന്നെ, രമൺ ശ്രീവാസ്തവയും സുപ്രീം കോടതി വിധി ഇങ്ങനെ വ്യക്തമാക്കിയെങ്കിലും ഇന്നും ഈ നിർദ്ദേശങ്ങൾ നടപ്പാക്കാത്ത നിരവധി സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ ഈ സുപ്രീം കോടതി വിധി വരുന്നതിന് ഏതാനും മാസം മുമ്പാണ് വിവാദനായകനായ രമൺ ശ്രീവാസ്തവയെ സീനിയോറിട്ടി മറികടന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്നത്. അന്ന് സംസ്ഥാന പൊലീസ് മേധാവി എന്നത് ക്രമസമാധാന ചുമതലയുള്ള ഡി ജി പിയായി നിയമിച്ചത്. ഡി ജി പി മാരില്‍ ഏറ്റവും സീനിയറായ വിജിലന്‍സ് ഡയറക്ടർ ജേക്കബ് പുന്നൂസിനെയും രണ്ടാമനായ ജയില്‍ മേധാവി എം ജി എ രാമനേയും മറികടന്നാണ് രമണ്‍ ശ്രീവാസ്തവയ്ക്ക് ക്രമസമാധാനത്തിന്റെ ചുതമല നൽകിയത്. 2005 ഫെബ്രുവരി ഒന്നാം തിയ്യതി മുതൽ ആ ചുമതല രമൺ ശ്രീവാസ്തവയ്ക്ക് നൽകാനുള്ള തീരുമാനം സ്വീകരിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ ആദ്യ യു ഡി എഫ് ഭരണമാണ്. ഇതിന് പതിനാല് വർഷം മുമ്പ് പ്രതിപക്ഷമായ ഇടതുപക്ഷത്തിനൊപ്പം മുസ്ലിം ലീ​ഗും കോൺ​ഗ്രസിലെ എ വിഭാ​ഗവും രമൺ ശ്രീവസ്തവയ്ക്കെതിരെ രം​ഗത്തു വന്നിരുന്നു. 1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നിസ എന്ന 11കാരി പൊലീസ് വെടിവെപ്പിൽ മരിച്ചിരുന്നു. ഇതിന് കാരണമായത് ശ്രീവാസ്തവയുടെ വിവാദ വയർലെസ് സന്ദേശമായിരുന്നു എന്നാണ് ആരോപണം. അന്ന് രമൺ ശ്രീവാസ്തവ പാലക്കാടി​ന്റെ ചുമതലയുള്ള ഐ ജിയായിരുന്നു. മൂന്ന് വർഷമാകുമ്പോഴേക്കും വീണ്ടും രമൺ ശ്രീവാസ്തവ വിവാദനായകനായി. ഐ എസ് ആ‍ർ ഒ ചാരക്കേസ് വിവാദത്തിൽ കരുണാകരനൊപ്പം ആരോപണവിധേയനായ ശ്രീവാസ്തവയ്ക്കെതിരെ പ്രതിപക്ഷത്തിനേക്കാൾ ശക്തമായി നിലയുറപ്പിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസിലെ എ ​ഗ്രൂപ്പുകാരായിരുന്നു. പതിനൊന്ന് വ‍ർഷം മുമ്പ് രമൺശ്രീവാസ്തവയെ വിമർശിച്ച കോൺ​ഗ്രസ് വിഭാ​ഗത്തെ നയിച്ച ഉമ്മൻ ചാണ്ടി തന്നെ അദ്ദേഹത്തെ ഡി ജി പിയാക്കി നിയമിച്ചു. അതും അന്നത്തെ സീനിയോറിട്ടി മറികടന്നായിരുന്നു ആ നിയമനം. പക്ഷേ, അധികം വൈകാതെ ഇടതുപക്ഷം അധികാരത്തിലെത്തി. അന്നത്തെ സാധ്യതകൾ വച്ച് വേണമെങ്കിൽ രമൺ ശ്രീവാസ്തവയെ മാറ്റാൻ സംസ്ഥാന സർക്കാരിന് പറ്റുമായിരുന്നുവെങ്കിലും അത് ചെയ്തില്ല. 2006 സെപ്തംബറിൽ പ്രകാശസിങ് കേസിൽ വന്ന സുപ്രീം കോടതി വിധിയുടെ കാര്യം ചൂണ്ടിക്കാട്ടിയും മറ്റും അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരുന്ന സർക്കാരി​ന്റെ കാലത്ത് രമൺശ്രീവാസ്ത സംസ്ഥാന ഡി ജി പി യായി 2008 നവംബർ 30 വരെ തുടർന്നു. tp senkumar ഡിജിപിയാക്കിയത് ചെന്നിത്തലയല്ല; ഇപ്പോഴത്തെ ശ്രമം മുഖ്യമന്ത്രിയാകാൻ; 'മുസ്ലിം രക്ഷകൻ'; മറുപടിയുമായി സെൻകുമാർ എന്നാൽ അതിന് തൊട്ടുപിന്നാലെ നടന്ന നിയമനങ്ങളൊന്നും അതിനെ ബാധിച്ചില്ല. ഡി ജി പി ജേക്കബ് പുന്നൂസായിരന്നു രമൺ ശ്രീവാസ്തവ മാറിയശേഷം ഡി ജി പിയായത്. ജേക്കബ് പുന്നൂസിനെ നിയമിച്ചത് എൽ ഡി എഫ് സ‍ർക്കാരായിരുന്നുവെങ്കിലും പിന്നീട് യു ഡി എഫ് സർക്കാരി​ന്റെ കാലത്തും അദ്ദേഹം തുടർന്നു. ഇതിനിടയിൽ കേരള സർക്കാർ 2011ൽ കേരളാ പൊലീസ് ആക്ട് നടപ്പിലാക്കി. സംസ്ഥാന പൊലീസ് മേധാവി എന്ന പൊലീസ് മേധാവിയുടെ സ്ഥാനം ഇത് പ്രകാരം നിശ്ചയിച്ചു. 2006 ലെ പ്രകാശ് സിങ് കേസിലെ വിധിയെ മറികടക്കാനാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത് എന്ന ആരോപണമുണ്ടായെങ്കിലും അതായിരുന്നില്ല അതിലെ പ്രധാന ഉള്ളടക്കം. പക്ഷേ, നിയമനം ഇതനുസരിച്ചായിരുന്നു. അക്കാലങ്ങളിൽ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഈ തസ്തികയിൽ യു പി എസ് സിക്ക് പോകാതെ അതത് സംസ്ഥാനങ്ങൾ ത്നെ നിയമനം നടത്തുന്ന കാലമായിരുന്നു. ജേക്കബ് പുന്നൂസി​ന്റെ കാലവധിക്ക് ശേഷം കെ എസ് ബാലസുബ്രഹ്മണ്യത്തി​ന്റെ നിയമനവും യു പി എസ് സിക്ക് പട്ടിക നൽകാതെയുള്ള സംസ്ഥാന സർക്കാർ നിയമനം തന്നെയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്നത് ഉമ്മൻ ചാണ്ടിയും ഭരണം യു ഡി എഫും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു. അദ്ദേഹത്തി​ന്റെ കാലാവധി കഴിഞ്ഞപ്പോൾ സംസ്ഥാന സർക്കാർ ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിച്ചു. അതിലും യു പി എസ് സിയുടെ പരിഗണനയ്ക്ക് പട്ടിക നൽകിയിരുന്നില്ല. 2015 ജൂൺ ഒന്നിന് സെൻകുമാറിനെ നിയമിക്കുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായി യു ഡി എഫ് സർക്കാരാണ് ഭരിക്കുന്നത്. എൽ ഡി എഫ് സർക്കാരും പൊലീസ് മേധാവി നിയമത്തിലെ വിവാദങ്ങളും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫി​ന്റെ ആദ്യ സർക്കാരി​ന്റെ പുത്തരിയിൽ കല്ലുകടിയായിരുന്നു സംസ്ഥാന പൊലീസ് മേധാവി നിയമനം. 2016 മേയ് 25 ന് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യം ചെയ്ത ഉദ്യോ​ഗസ്ഥ അഴിച്ചുപണിയിൽ സ്ഥാനം തെറിച്ചത് അന്നത്തെ ഡി ജി പിയായിരുന്ന ടി പി സെൻകുമാറി​ന്റേതായിരുന്നു. നിയമപ്രശ്നങ്ങളുന്നയിച്ചായിരുന്നു സെൻകുമാറിനെ ആ സ്ഥാനത്ത് നിന്നും മാറ്റി പകരം കേന്ദ്ര സർവീസിൽ നിന്നും തിരികെ എത്തിയ ലോകനാഥ് ബെഹ്റയെ ഡി ജി പിയാക്കിയത്. നിയമ പ്രശ്നങ്ങളാണ് പറഞ്ഞതെങ്കിലും സെൻകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെട്ടിരുന്ന കോൺ​ഗ്രസ്, ആർ എസ് എസ് അനുകൂല സമീപനമായിരുന്നു അദ്ദേഹത്തെ മാറ്റി ലോകനാഥ് ബെഹറയെ തൽസ്ഥാനത്ത് നിയമിക്കാൻ സർക്കാരിന് പ്രചോദിപ്പിച്ച മുഖ്യഘടകം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയും കേസ് തോറ്റ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ച് കാലാവധിയുടെ അടിസ്ഥാനത്തിൽ അനുകൂല വിധി നേടി തിരികെ വന്ന് ഡി ജി പിയായി. പിന്നീട് വിരമിച്ച ശേഷം ബി ജെ പിയോടും ഹിന്ദു ഐക്യവേദിയോടും സഹകരിച്ച് പ്രവർത്തിച്ചു തുടങ്ങി. ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍; അറിയേണ്ടതെല്ലാം തിരുവനന്തപുരം എം ജി കോളജിനുള്ളിൽ നിന്ന് എ ബി വി പി പ്രവർത്തകർ പൊലീസിന് നേരെ ബോംബെറിയുകയും പൊലീസുകാർക്ക് ​ഗൂരുതരമായ പരുക്കേൽക്കുകയും ചെയ്തതോടെ പൊലീസ് കോളജിൽ കയറി ലാത്തിചാ‍ർജ് നടത്തി. ഇതിനിടയിൽ കോളജിൽ പാഞ്ഞെത്തിയ സെൻകുമാർ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കോളറിൽ പിടിക്കുകയും തൊപ്പി വലിച്ചൂരി സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിമർശനം ഉയർന്നെങ്കിലും പൊലീസ് നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ സ്വീകരിച്ച നിലപാടിൽ സെൻകുമാർ ഉറച്ചു നിന്നു. അതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ, എസ് എഫ് ഐക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് കയറിയതിനെയും അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു. പുറ്റിങ്ങൽ അപകടം , ജിഷയുടെ കൊലപാതകം എന്നിവയിൽ സെൻകുമാറിന് പാളിച്ച പറ്റി എന്ന നിഗമനം എൽ ഡി എഫിന് ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെൻകുമാറിന് പ്രധാന ഉത്തരാവാദിത്വം ഏൽപ്പിക്കുന്നതിൽ ഇടതുപക്ഷ സർക്കാരിന് വിശ്വാസം കുറവായിരുന്നു. അതിനു കാരണം അദ്ദേഹത്തിനുള്ള രാഷ്ട്രീയ നിലപാടും ബന്ധങ്ങളെ കുറിച്ചുള്ള സംശയങ്ങളുമായിരുന്നു. ഇതെല്ലാം സെൻകുമാറിനെ ഒഴിവാക്കാൻ പിണറായി വിജയൻ സർക്കാരിനെ സ്വാധീനിച്ചിരിക്കാമെന്ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ സമകാലിക മലയാളത്തോട് പറഞ്ഞു. സുപ്രീം കോടതി അനുകൂല വിധി നൽകിയതോടെ സെൻകുമാറിനെ തിരികെ നിയമിക്കുക എന്നതല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിൽ ഇല്ലായിരന്നു. 2017 മേയ് ആറ് മുതൽ 2017 ജൂൺ 30 വരെ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായി തുടർന്നു. അതിന് ശേഷം ലോകനാഥ് ബെഹ്റ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി.കോൺ​ഗ്രസ് നേതാവ് കെ കരുണാകരനുമായുള്ള അടുപ്പത്തി​ന്റെ പേരിൽ മുൻകാലങ്ങളിൽ ഇടതുപക്ഷ പ്രവർത്തകരിൽ നിന്ന് രമൺ ശ്രീവാസ്തവ, ജയറാം പടിക്കൽ, ലക്ഷ്മണ, മധുസൂദനൻ തുടങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥരെ പോലെ ഏറെ വിമ‍ർശനവും പരി​ഹാസവും കേൾക്കേണ്ടി വന്നിട്ടുള്ള ഉദ്യോ​ഗസ്ഥനായിരന്നു ബെഹ്റയും പക്ഷേ അദ്ദേഹം പിന്നീട് ഇടതുപക്ഷത്തി​ന്റെ കണ്ണിലുണ്ണിയായി. ഡി ജി പി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം കൊച്ചി മെട്രോയുടെ,( കെ എം ആർ എൽ) മാനേജിങ് ഡയറക്ടർ എന്ന സുപ്രധാന ചുമതലയിൽ പുനർ നിയമനം നൽകുകയും ചെയ്തു. 05-01-2025:KOCHI: KMRL MD Lokanath Behera | Express Photo TP Sooraj 'കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ'- അഭിമുഖം(വിഡിയോ) ലോകനാഥ് ബെഹ്റയുടെ നിയമനം കൂടെ കഴിഞ്ഞതോടെ സർക്കാരിന് സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ കൈ പൊള്ളേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തേണ്ടി വന്നു. സെൻകുമാറിന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധിയുടെ സാഹചര്യത്തിൽ പ്രകാശ് സിങ് കേസിലെ വിധി നടപ്പാക്കുന്നതിനാകും നല്ലതെന്ന് സർക്കാരിനും ബോധ്യപ്പെട്ടിട്ടുണ്ടാകാം. അതിന് ശേഷം നടന്ന അനിൽ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് മുതലാണ് യു പി എസ് സിക്ക് പട്ടിക നൽകി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക സ്വീകരിച്ച് നിയമനം നടത്തുന്ന രീതി സംസ്ഥാനം സ്വീകരിച്ചത്. അതിന് ശേഷം ദ‍ർവേഷ് സാഹിബി​ന്റെ നിയമനവും പിന്നീട് ഇപ്പോൾ റവാഡ ചന്ദ്രശേഖറി​ന്റെ നിയമനവുമാണ് ഈ പട്ടികയിൽ വന്നത്. രമൺ ശ്രീവാസ്തയുടെ ഉപദേശക വേഷം സംസ്ഥാന പൊലീസ് മേധാവി നിയമനത്തി​ന്റെ പേരിൽ സർക്കാർ പുലിവാൽ പിടിച്ച കാലത്താണ് പണ്ട് എതിർക്കുകയും പിന്നീട് ഡി ജി പിയായി തുടരാൻ അനുവദിക്കുകയും ചെയ്ത രമൺശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി കൊണ്ടു വന്നത്. സി പി എമ്മുകാരെ പോലും അത്ഭുതപ്പെടുത്തിയ തായിരുന്നു ഒന്നാം പിണറായി സർക്കാരി​ന്റെ കാലത്ത് രമൺ ശ്രീവാസ്തവയുടെ ഉപദേശക റോളിലുള്ള നിയമനം. അതുകൊണ്ട് കേരളത്തിനോ ആഭ്യന്തര വകുപ്പിനോ പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, രണ്ടാം സർക്കാരിൽ അത്തരമൊരു നിയമനം ഉണ്ടായില്ല. Prakash Singh, who won the case in the supreme court for the transparency in the posting of state police chief From Raman Srivastava to Ravada Chandrasekhar, controversy, verdicts

സമകാലിക മലയാളം 30 Jun 2025 9:24 pm

ഭാ​ഗ്യക്കേട്! സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളും പണവും നഷ്ടമായി, പരാതി

ആലപ്പുഴ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും ബാ​ഗിൽ കരുതിയിരുന്ന പണവും യാത്രക്കിടെ നഷ്ടമായെന്നു പരാതി. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറുടെ ബാ​ഗാണ് ജീവനക്കാരനായ സാമിൽ നിന്നു നഷ്ടമായത്. വളഞ്ഞ വഴിക്കും തകഴി പച്ചയ്ക്കുമിടയിലാണ് ബാ​ഗ് നഷ്ടമായത്. ബാ​ഗ്, അരയിൽ ബെൽറ്റിൽ കെട്ടി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് നഷ്ടമായത്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം, രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം സമ്മാനാർ​ഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാ​ഗിലുണ്ടായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി. റെയിൽവേ വൈ​ദ്യുതി ലൈനിൽ മരം വീണു; ട്രെയിനുകൾ വൈകുന്നു Agent lost lottery tickets: The bag belonging to lottery agent Edathwa Chekkidikad Vele Parampil Alexander was lost by employee Sam.

സമകാലിക മലയാളം 30 Jun 2025 9:23 pm

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ജൂലൈ 3 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ 2 നകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. Key Words: Ration

വൈഗ ന്യൂസ് 30 Jun 2025 9:20 pm

104 വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം 10 കോടിയിലെത്തി

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലാദ്യമായി 100 മില്യണ്‍ (10 കോടി) അംഗത്വത്തിലേക്ക്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ 14ല്‍ ഒരാള്‍ വീതം പാര്‍ട്ടിയിലെ അംഗങ്ങളാണ്. 2024 അവസാനത്തോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) 10 കോടി മെമ്പര്‍ഷിപ്പിലേക്ക് എത്തിയത്. സി.സി.പിയുടെ ഓര്‍ഗനൈസേഷന്‍ വകുപ്പാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. നാളെ (ചൊവ്വ) പാര്‍ട്ടിയുടെ 104ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മെമ്പര്‍ഷിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 ശതമാനത്തിലധികം ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014ല്‍ 8.78 […]

ടൂൾ ന്യൂസ് 30 Jun 2025 9:19 pm

'കത്രികകള്‍ കുപ്പത്തൊട്ടിയില്‍', 'ജാനകി'എന്ന പേരിന് എന്താ കുഴപ്പം?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. 'സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്' എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. ജാനകി വിവാദം: സിനിമ പ്രവര്‍ത്തകരുടെ മാര്‍ച്ച് Strike Against Censor Board In JSK issue സുരേഷ് ഗോപി നായകനായ ജെഎസ്‌കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍. 'എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും' കേരള ഹൈക്കോടതി (high court of Kerala) ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഹൈക്കോടതി.   റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി Ravada Chandrasekhar സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോ​ഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. വിഎസ് അതീവ ഗുരുതരാവസ്ഥയില്‍ VS Achuthanandan മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.  ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക.

സമകാലിക മലയാളം 30 Jun 2025 8:59 pm

രാജമാണിക്യത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, അത് മമ്മൂക്കയുടെ നിര്‍ബന്ധം; പിന്നീട് ഞങ്ങള്‍ ഞെട്ടി: മനോജ് കെ. ജയന്‍

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ. ജയന്‍. മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതിലൊരു കഥാപാത്രമാണ് രാജസെല്‍വം. മമ്മൂട്ടിയുടെ രാജമാണിക്യം എന്ന ചിത്രത്തിലായിരുന്നു രാജസെല്‍വനായി മനോജ് എത്തിയത്. ഇപ്പോള്‍ രാജമാണിക്യം സിനിമയിലെ തന്റെ ഡയലോഗുകളെ കുറിച്ചും ആ സിനിമയിലെ തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ചും പറയുകയാണ് മനോജ് കെ. ജയന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ വളരെ ഹിറ്റായ ഒരു ഡയലോഗ് ആയിരുന്നു ‘അവന്റെ ആ പീറ കൂളിങ് […]

ടൂൾ ന്യൂസ് 30 Jun 2025 8:46 pm

ബുംറ കളിക്കാൻ റെഡിയാണ്, പക്ഷേ…. വമ്പൻ അപ്ഡേറ്റുമായി അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം. എന്നാൽ […]

ടൂൾ ന്യൂസ് 30 Jun 2025 8:42 pm

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം, രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം

തൊടുപുഴ: അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോര്‍ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, വേള്‍ഡ് കമ്മീഷന്‍ ഓണ്‍ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യ നിര്‍ണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിര്‍ണയിച്ചത്. ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോര്‍ നല്‍കിയത്. 90.63 ശതമാനം സ്‌കോറോടെ മൂന്നാര്‍ വന്യജീവി ഡിവിഷനിലെ മതികെട്ടാന്‍ഷോല നാഷണല്‍ പാര്‍ക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാര്‍ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയില്‍ ഇടം നേടി. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല; വിഎസ് അതീവ ഗുരുതരാവസ്ഥയില്‍ പശ്ചിമ ഘട്ട മലനിരകളില്‍ 97 സ്‌ക്വയര്‍ കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീര്‍ണം. പുല്‍മേടും, ഷോലവനങ്ങളും നിറഞ്ഞ ജൈവ സമ്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഈ ദേശീയോദ്യാനം. ലോകത്ത് ഏറ്റവും അധികം വരയാടുകള്‍ കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം. കൂടാതെ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന അപൂര്‍വയിനത്തില്‍പ്പെടുന്ന നീലക്കുറിഞ്ഞി ഉള്‍പ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നായി അറിയപ്പെടുന്ന ഇരവികുളം പ്രാദേശിക ജന വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോ-ടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷന്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി സംരക്ഷിത മേഖലകളേയും റിസര്‍വ് ഫോറസ്റ്റുകളേയും ബന്ധിപ്പിക്കുന്ന ജൈവവൈവിധ്യമേഖലയാണ് ഈ പ്രദേശം. ഉഷ്ണമേഖല പര്‍വത ആവാസവ്യവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ സസ്യ-ജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി, ദേശീയോദ്യാനത്തില്‍ സംരക്ഷിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംരക്ഷിത വനമേഖലയ്ക്ക് കോട്ടം താട്ടാത്ത രീതിയില്‍ നന്നായി വേര്‍തിരിക്കപ്പെട്ടതും നിയന്ത്രിതവുമായ ടൂറിസം സോണ്‍, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ഓര്‍ക്കിഡേറിയം, ഫേണറി, ആവാസവ്യവസ്ഥയില്‍ കടന്നുകയറാതെ ജൈവവൈവിധ്യം ആസ്വദിക്കുന്നതിനുള്ള വെര്‍ച്വല്‍ റിയാലിറ്റി എക്സ്പീരിയന്‍സ് സെന്റര്‍, നേച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവ ഇരവികുളത്തിന്റെ പ്രത്യേകതകളാണ്. ഡോ. എസ്. വി കുമാര്‍ ചെയര്‍മാനായിട്ടുള്ള ഡോ. ജ്യോതി കശ്യപ്, ഡോ. ജി അരീന്ദ്രന്‍, ഡോ. ജെ എ ജോണ്‍സണ്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷനായി ഇരവികുളം ദേശീയോദ്യാനത്തില്‍ പരിശോധനനടത്തിയത്. Eravikulam National Park in Idukki, which is celebrating its 50th anniversary, has also been recognized as the best national park in India.

സമകാലിക മലയാളം 30 Jun 2025 8:37 pm

‘എന്റെ പേര് ശിവന്‍കുട്ടി, ഇനി ഈ വഴിയെങ്ങാനും’; ജാനകി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ജാനകി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം. ‘എന്റെ പേര് ശിവന്‍കുട്ടി… സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!,’ മന്ത്രി കുറിച്ചു. പോസ്റ്റിന് പിന്നാലെ നിരവധി ആളുകള്‍ മന്ത്രിയുടെ പ്രതികരണത്തെ അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്. അതേസമയം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി ഇന്ന് (തിങ്കള്‍) രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിനിമയ്ക്ക് എന്ത് പേരിടണമെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ […]

ടൂൾ ന്യൂസ് 30 Jun 2025 8:07 pm

ഒരു കഥാപാത്രത്തെ വ്യത്യസ്തമാക്കാന്‍ ആകുന്നവര്‍ മലയാളത്തില്‍ അപൂര്‍വം; അതിലൊരാളാണ് ആ നടന്‍: സുധീഷ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹം ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. ഇപ്പോള്‍ സുധീഷിന്റേതായി എത്തുന്ന ചിത്രമാണ് ധീരന്‍. ഈ സിനിമയില്‍ നടന്‍ മനോജ് കെ. ജയനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ മനോജിനെ കുറിച്ച് പറയുകയാണ് സുധീഷ്. അനന്തഭദ്രം, അര്‍ദ്ധനാരി, […]

ടൂൾ ന്യൂസ് 30 Jun 2025 8:00 pm

പി.വി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ്; അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകമെന്നും കോടതി ചൂണ്ടിക്കാട്ടി. പി.വി. അന്‍വറിനെതിരെ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി പറഞ്ഞു. കേസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ […]

ടൂൾ ന്യൂസ് 30 Jun 2025 7:37 pm

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എസ് യുടി ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി ആരോഗ്യാവസ്ഥ വിലയിരുത്തുന്നത്. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ പരിശ്രമിക്കുന്നെന്നാണ് ഇന്നത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്.

ബിഗ് ന്യൂസ് ലൈവ് 30 Jun 2025 7:19 pm

ഫീൽഡിങ് പിഴവുകളല്ല, ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമിത്; വെളിപ്പെടുത്തി ഗ്രെഗ് ചാപ്പൽ

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ആതിഥേയർ മുമ്പിലെത്തി. ആദ്യം മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യ ആതിഥേയരോട് പരാജയപ്പെടുകയായിരുന്നു. മോശം ഫീൽഡിങ്ങും ബൗളർമാർ രണ്ടാം ഇന്നിങ്സിൽ ഒരുമിച്ച് നിറം മങ്ങിയതുമായിരുന്നു ഇന്ത്യയുടെ തോൽവിയുടെ പ്രധാന കാരണം. ബൗളിങ്ങിൽ ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് ജസ്പ്രീത് ബുംറ മാത്രമായിരുന്നു. […]

ടൂൾ ന്യൂസ് 30 Jun 2025 7:07 pm

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ, വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ബാധകം

ന്യൂഡൽഹി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ. വന്ദേ ഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ടിക്കറ്റ് നിരക്ക് വർദ്ധന ബാധകമാണ്. നിരക്ക് വർധന പട്ടിക റെയിൽവേ ബോർഡ് പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും. എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, […]

ബിഗ് ന്യൂസ് ലൈവ് 30 Jun 2025 7:06 pm

അന്ന് തമിഴ് –തെലുങ്ക് നടന്മാര്‍ ആ മലയാള സിനിമയുടെ റീല്‍ വാട്‌സ്ആപ്പില്‍ അയച്ചു തന്നു: ബേസില്‍ ജോസഫ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. 2013ല്‍ തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു. 2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു. ഈയിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രശംസ ലഭിച്ച ബേസിലിന്റെ […]

ടൂൾ ന്യൂസ് 30 Jun 2025 6:55 pm

മണിപ്പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് നാല് പേര്‍ക്ക് ദാരുണാന്ത്യം

ഇംഫാല്‍: മണിപ്പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. 72കാരിയായ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. മോങ്ജാങ് ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. താഹ്പി (48), സെയ്‌ഖോഗിന്‍ (34), ലെന്‍ഗൗഹാവോ (35), ഫാല്‍ഹിങ് (72) എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിയേറ്റതെന്നാണ് വിവരം. ചുരാചന്ദ്പൂര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം ഏഴ് […]

ടൂൾ ന്യൂസ് 30 Jun 2025 6:26 pm

കേരളത്തില്‍ എവിടെയും ഷൂട്ടിങ്ങ് വെക്കില്ലെങ്കില്‍ അഭിനയിക്കാമെന്ന് പറഞ്ഞാണ് ആ സിനിമ ചെയ്തത്: മനോജ് കെ. ജയന്‍

36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. മലയാളത്തിനൊപ്പം ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ ധീരമായി ചെയ്ത റോള്‍ ഏതായിരുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മനോജ് കെ. ജയന്‍. തന്റെ ധീരന്‍ എന്ന പുതിയ […]

ടൂൾ ന്യൂസ് 30 Jun 2025 6:10 pm

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല; വിഎസ് അതീവ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ് യുടി ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി ആരോഗ്യാവസ്ഥ വിലയിരുത്തുന്നത്. കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്ന് ഇപി ജയരാജന്‍ രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ പരിശ്രമിക്കുന്നെന്നാണ് ഇന്നത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. 'ജാനകി എന്ന പേരിനെന്താണ് കുഴപ്പം? എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും'; സെന്‍സര്‍ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി Former Chief Minister and CPM founding leader VS Achuthanandan's health condition remains extremely critical.

സമകാലിക മലയാളം 30 Jun 2025 6:09 pm

ക്ലബ് വേൾഡ് കപ്പിൽ കളിക്കാൻ എനിക്ക് ഓഫറുകളുണ്ടായിരുന്നു, അത് നിരസിക്കാൻ കാരണമിത്; മനസ് തുറന്ന് റൊണാൾഡോ

ലോക ഫുട്‌ബോളില്‍ എക്കാലത്തും മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം താരം തന്റെ നിലവിലെ ക്ലബായ അല്‍ നസറുമായി കരാർ പുതുക്കിയിരുന്നു. രണ്ട് വർഷത്തേക്കാണ് താരം സൗദി പ്രൊ ലീഗ് ക്ലബ്ബുമായി കരാർ നീട്ടിയത്. ഇതോടെ 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ 2027 വരെ ടീമിനൊപ്പമുണ്ടാകും. ജൂണ്‍ 30ന് ക്ലബ്ബുമായുള്ള കരാര്‍ കഴിയുന്നതോടെ പോര്‍ച്ചുഗീസ് വമ്പന്‍ അൽ നസർ വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മാസം ‘ഈ അധ്യായം അവസാനിച്ചു’ എന്ന അടിക്കുറിപ്പോടെ […]

ടൂൾ ന്യൂസ് 30 Jun 2025 5:52 pm

പശ്ചിമ ബംഗാള്‍ സ്വദേശിയെ ജോലി ചെയ്യുന്ന ഹോട്ടിൽ കയറി ആക്രമിച്ച നേപ്പാൾ സ്വദേശി, പിന്നാലെ ഒളിവിൽ, അന്വേഷണം

കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി ജോലിക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശിയെ ആക്രമിച്ച് പരിക്കേലപ്പിച്ച് നേപ്പാള്‍ സ്വദേശി. കോഴിക്കോട് ആണ് സംഭവം. കൂടരഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന വിജയ് ഹോട്ടലിലെ തൊഴിലാളിയായിരുന്ന നേപ്പാള്‍ സ്വദേശി കമല്‍ ആണ് ആക്രമണം നടത്തിയത്. ബംഗാള്‍ സ്വദേശിയായ സന്ദീപിനാണ് മര്‍ദനമേറ്റത്. സംഭവത്തിന് പിന്നാലെ കമൽ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ കമല്‍ സന്ദീപിനെ പുറത്തേക്ക് വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് […]

ബിഗ് ന്യൂസ് ലൈവ് 30 Jun 2025 5:52 pm

തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയില്‍ സ്‌ഫോടനം : 12 ഓളം പേര്‍ മരിച്ചു

ന്യൂഡല്‍ഹി : തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 ഓളം പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. 26 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവിടുമെന്ന് ശങ്കറെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു. ശങ്കറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്‌നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. Key words:Explosion, Pharmaceutical Company, Telangana, Died

വൈഗ ന്യൂസ് 30 Jun 2025 5:30 pm

സൂംബ ഡാന്‍സ് മുഖ്യമന്ത്രിയുടെ പുതിയ തട്ടിപ്പ്; വിദ്യാര്‍ത്ഥികളുടെ സ്ട്രസ്സിന് കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസ്: പി.വി. അന്‍വര്‍

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദത്തിന് പ്രധാന കാരണം ആവശ്യമില്ലാത്തത് കുത്തിനിറച്ച സിലബസാണെന്ന് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും ടി.എം.സി നേതാവുമായ പി.വി. അന്‍വര്‍. ജീവിതത്തില്‍ ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ കുട്ടികള്‍ പഠിക്കുന്നത്. മലപ്പുറത്തെ വിദ്യാര്‍ത്ഥികളുടെ പ്രധാന സ്ട്രസ്സ് എന്നത് സീറ്റില്ലാത്തതാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സൂംബ ഡാന്‍സും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉണ്ടാകുന്നത്. അതായത് തെരഞ്ഞെടുപ്പിലെ തോല്‍വി അധികകാലം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഒരു […]

ടൂൾ ന്യൂസ് 30 Jun 2025 5:29 pm

കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം:   റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന   പൊലീസ് മേധാവി യായി നിയമിച്ചത് നിയമങ്ങളും ചട്ടങ്ങളും പാലിച്ചെന്ന് സിപിഎം മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍. കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്നും ഇപി ജയരാജന്‍ ചോദിച്ചു. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ മാന്യത നടിച്ച് നടക്കരുതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഡിജിപിയെയും ഐജിയെയും നിയമിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അതിന് ഇവിടെ നിമയങ്ങളും ചട്ടങ്ങളും ഉണ്ട്. പരമ്പാരഗതമായ നടപടിക്രമങ്ങളുണ്ട്. അത് പാലിച്ചാണ് നിയമനം'. കൂത്തുപ്പറമ്പ് വെടിവയ്പിന് ഉത്തരവാദിയായ ഒരാളെ നിയമിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; 'കാലമെത്രയായി, ഒരുകാലത്ത് എകെ ആന്റണി കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നില്ലേ?. കേരളത്തിലെ കോണ്‍ഗ്രസിലെ പലരും ഇടതുമുന്നണിയില്‍ മന്ത്രിയായിരുന്നില്ലേ?. ഇങ്ങനെയുള്ള ചരിത്രങ്ങളൊന്നും മറന്നുപോകരുത്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ മാന്യത നടിച്ച് നടക്കരുത്' 'റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു'; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച പട്ടികയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപിയെ നിയമിച്ചിട്ടുള്ളതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കൂത്തുപറമ്പില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ കടന്നാക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അന്നത്തെ തലശ്ശേരി ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ്. ഐപിഎസ് ട്രെയിനിങ്ങ് കഴിഞ്ഞ് റവാഡ ചന്ദ്രശേഖര്‍ ചാര്‍ജ് എടുത്ത് രണ്ടാമത്തെ ദിവസമാണ് വെടിവെയ്പുണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രദേശത്തെക്കുറിച്ചോ മറ്റോ കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ചാര്‍ജെടുത്തതിന് പിറ്റേന്ന് കൂത്തുപറമ്പ് വെടിവെയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍; ആരാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍? ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയാണ് ലാത്തിച്ചാര്‍ജ്ജിനും വെടിവെയ്പിനും നേതൃത്വം കൊടുത്തത്. ഒരുഘട്ടത്തില്‍ കോടതി റവാഡ ചന്ദ്രശേഖറെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റവാഡ ചന്ദ്രശേഖറിനു മേല്‍ ഒരു കുറ്റവും ചാര്‍ത്താന്‍ സാധിക്കില്ലെന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. അദ്ദേഹം ശിക്ഷിക്കപ്പെട്ട ആളല്ല. പ്രതി സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. പാര്‍ട്ടിക്ക് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ല. സംസ്ഥാന പൊലീസിന്റെ മേധാവിയായി വരാന്‍ പറ്റിയ ഒരാള്‍ എന്ന നിലയില്‍ സര്‍ക്കാരെടുത്ത തീരുമാനമാണിത്. അതിനെ മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.പി ജയരാജന്‍ പറഞ്ഞത് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനോടുള്ള എതിര്‍പ്പല്ല. നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ് എന്നു പറഞ്ഞത് എങ്ങനെ എതിര്‍പ്പാകുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. പൊലീസ് മേധാവിയെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എതിര്‍ത്തത് എം ആര്‍ അജിത് കുമാറിന്റെ നിയമനത്തെയാണ്. ഒരു ഉദ്യോഗസ്ഥന്‍ സര്‍വീസ് കാലയളവില്‍ ഒരുപാട് കേസുകളുടെ ഭാഗമാകുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രം?ഗത്തു വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു. ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം, ഒരുമന്ത്രിയുടെ ജീവന്‍ രക്ഷിക്കാനാണ് കൂത്തുപറമ്പില്‍ വെടിവയ്പ് ഉണ്ടായതെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഓരോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അതാത് സമയം ചില തീരുമാനമെടുക്കേണ്ടിവരും. ഒരു മന്ത്രിയെ ജനക്കൂട്ടം ആക്രമിച്ചിരുന്ന് കൊന്നിരുന്നെങ്കിലോ?. അന്ന് മന്ത്രി എംവി രാഘവനെ കൊല്ലാന്‍ വേണ്ടിയാണ് ആ പരിപാടി നടത്തിയത്. സിപിഎം ആണ് അവരോട് മാപ്പുപറയേണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു. EP Jayarajan said that the appointment of Ravada Chandrasekhar as the state police chief followed the laws and regulations. EP Jayarajan also asked how much time has passed since the Koothuparamba incident.

സമകാലിക മലയാളം 30 Jun 2025 5:11 pm

റെയിൽവേ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്കുള്ള അനിശ്ചിതത്വം നീക്കുന്നതിനായാണ് പുതിയ നടപടിയെന്ന് റെയിൽവേ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് പുറപ്പെടേണ്ട ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9 മണിക്ക് പ്രസിദ്ധീകരിക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയിൽവേ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, തൽക്കാൽ ടിക്കറ്റുകൾക്ക് ആധാർ നിർബന്ധമാക്കിയത് ജൂലൈ ഒന്ന് മുതൽ തന്നെ നടപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണം ജൂലായ്‌ അവസാനം മുതൽ നിർബന്ധമാക്കും. റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ് വരെ പുതിയ മാറ്റങ്ങളാണ് വരുന്നത്. ജനങ്ങളോട് ചേർന്നാണ് ഓരോ തീരുമാനവും റെയിൽവേ സ്വീകരിക്കുന്നത്. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാനും റെയിൽവേ അവസരം നൽകുന്നുണ്ട്. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴി തിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം. Key Words:Railway Reservation Chart

വൈഗ ന്യൂസ് 30 Jun 2025 5:10 pm

വീണ്ടും റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പടം; അച്ഛന്റെ ആ സിനിമ റീ-റിലീസ് അര്‍ഹിക്കുന്നു: മാധവ് സുരേഷ്

ഇപ്പോള്‍ മലയാളത്തില്‍ റീ-റിലീസുകളുടെ കാലമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ പല സിനിമകളും റീ-റിലീസ് ചെയ്യുകയും തിയേറ്ററില്‍ അന്ന് കിട്ടാതിരുന്ന പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്യുന്നുണ്ട്. 2023ല്‍ സ്ഫടികം വീണ്ടും റീലിസിന് എത്തുകയും വലിയ വിജയമാകുകയും ചെയ്തതിന് ശേഷമാണ് ഈ ട്രെന്‍ഡ് മലയാളത്തില്‍ തുടങ്ങുന്നത്. ഏറ്റവും അവസാനം റീ-റിലീസ് ചെയ്യപ്പെട്ട ഛോട്ടാ മുംബൈ എന്ന ചിത്രവും വന്‍ വിജയമായിരുന്നു രണ്ടാം വരവില്‍ നേടിയത്. ഇപ്പോള്‍ തന്റെ അച്ഛന്റെ ഏത് സിനിമയാണ് അത്തരത്തില്‍ റീ-റിലീസ് ആയാല്‍ കൊള്ളാമെന്ന് തോന്നുന്നത് എന്ന […]

ടൂൾ ന്യൂസ് 30 Jun 2025 5:06 pm

എസ്‌ എഫ്‌ ഐ ദേശീയ സമ്മേളനത്തിന്‍റെ റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി; റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍

കോഴിക്കോട് : കോഴിക്കോട് നടക്കുന്ന എസ്‌ എഫ്‌ ഐ ദേശീയ സമ്മേളനത്തിന്‍റെ റാലിയില്‍ പങ്കെടുക്കാൻ സ്കൂള്‍ വിദ്യാർഥികള്‍ക്ക് അവധി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്പസിലെ ഹൈസ്കൂള്‍ വിദ്യാർഥികള്‍ക്കാണ് ഹെഡ്മാസ്റ്റർ അവധി നല്‍കിയത്. എസ്‌ എഫ്‌ ഐ പ്രവർത്തകർ ആവശ്യപ്പെട്ടതോടെയാണ് അവധി നല്‍കിയെന്നാണ് മുതിർന്ന അധ്യാപകന്‍റെ വിശദീകരണം. മുൻപ്, കെ എസ്‌ യു സമരത്തിന് അവധി നല്‍കാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. അന്ന് പൊലീസിന്‍റെ ഭാഗത്തു നിന്നും വേണ്ടത്ര സഹകരണം ഉണ്ടായില്ലെന്നും ഹെഡ്മാസ്റ്റർ പറയുന്നു. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് പ്രധാന അധ്യാപകന്‍ അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു. Key Words: School Students, SFI National Conference Rally, District Education Director, Report

വൈഗ ന്യൂസ് 30 Jun 2025 5:06 pm

ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമ വിരുദ്ധമാകുന്നത് ? സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമ വിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്. നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നല്‍കുന്നതില്‍ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. സംവിധായകര്‍ക്ക് നിര്‍ദേശം നല്‍കുകയാണ് നിങ്ങള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവില്‍ നല്‍കിയ കാരണങ്ങള്‍ക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം. ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. Key Words: Janaki State Of Keraka,Kerala High Court, Censor Board

വൈഗ ന്യൂസ് 30 Jun 2025 4:59 pm

ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ വര്‍ഗീയരാഷ്ട്രീയം മേല്‍ക്കോയ്മ നേടുമ്പോള്‍ സമാന മനസുള്ളവര്‍ ഒന്നിക്കണം: എം.വി. ഗോവിന്ദന്‍

തൃക്കരിപ്പൂര്‍: ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ വര്‍ഗീയരാഷ്ട്രീയം മേല്‍ക്കോയ്മ നേടുന്ന കാലത്ത് രാജ്യത്തെ മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന സമാന മനസുള്ളവര്‍ ഒന്നിക്കേണ്ട കാലമാണിതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും വ്യക്തി അല്ലെങ്കില്‍ കുടുംബ ബന്ധങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കരിപ്പൂരില്‍ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. രവീന്ദ്രനുള്ള ആദരം ദര്‍ശനപഥം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എം.വി.ഗോവിന്ദന്റേത് നല്ല പരാമര്‍ശമായി കാണുന്നുവെന്ന് തൊട്ട് പിന്നാലെ പ്രസംഗിച്ച സി.എം. പി ജനറല്‍ സെക്രട്ടറി […]

ടൂൾ ന്യൂസ് 30 Jun 2025 4:57 pm

മതിലുകളില്‍ നായിക ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബഷീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ ആദ്യ ചിത്രമായ സ്വയംവരം (1972) പുറത്തിറങ്ങിയതോടെ 1970 കളില്‍ അടൂര്‍ മലയാള സിനിമയില്‍ പുതിയ തരംഗത്തിന് തുടക്കമിട്ടു. പിന്നീട് മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മതിലുകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിന്റെ അഡാപ്‌റ്റേഷനായിരുന്നു ഈ സിനിമ. സിനിമയില്‍ മമ്മൂട്ടി, മുരളി, തിലകന്‍, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ […]

ടൂൾ ന്യൂസ് 30 Jun 2025 4:52 pm

വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ കെട്ടിടം മുങ്ങി, രാത്രി മുഴുവനും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ മുറുകെപിടിച്ചിരുന്ന് 162 കുട്ടികളും അധ്യാപകരും

ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങിയതോടെ ഒരു രാത്രിമുഴുവനും 162 കുട്ടികളും അധ്യാപകരും കഴിഞ്ഞത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍. രാജ്യത്തെത്തന്നെ നടുക്കിയേക്കാവുന്ന വലിയൊരു ദുരന്തത്തില്‍ നിന്നുമാണ് ഇതോടെ ഇവര്‍ രക്ഷനേടിയത്. മരണത്തെ മുഖാമുഖം കണ്ട് അധ്യാപകരെയും വിദ്യാര്‍ത്ഥി സംഘത്തെയും പുലര്‍ച്ചെ അഞ്ചരയോടെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ആസ്ബസ്റ്റോസ് ഷീറ്റിലാണ് ഇത്രയും കുട്ടികളും അധ്യാപകരും 5 മണിക്കൂറോളം മഴനനഞ്ഞ് ഇരുന്നത്. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയില്‍ പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. സമീപത്തെ ഗുദ്ര നദിയില്‍ വെള്ളം പൊങ്ങിയതോടെ അധ്യാപകര്‍ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണര്‍ത്തി മേല്‍ക്കൂരയിലേക്ക് കയറ്റുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ സ്‌കൂള്‍ കെട്ടിടം ഏതാണ്ട് മുങ്ങി. അഞ്ചരയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് എസ്പി ഋഷഭ ഗാര്‍ഗ് പറഞ്ഞു. Key Words: School , Flood, Students Stranded

വൈഗ ന്യൂസ് 30 Jun 2025 4:42 pm

ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി

മുംബൈ: ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോയത്. പ്രതിപക്ഷമായ മഹാവികാസ് അഘാഡി, ശിവസേന ( ഉദ്ധവ് താക്കറെ), എന്‍സിപി, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തുടങ്ങിയ പാര്‍ട്ടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം എന്നീ കാര്യങ്ങളില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് രൂപം നല്‍കിയതായി ഫഡ്‌നാവിസ് വ്യക്തമാക്കി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ത്രിഭാഷാ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കും. അതുവരെ, സര്‍ക്കാര്‍ മുമ്പ് പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളും റദ്ദാക്കി. ഏപ്രില്‍ 16നാണ് ഇംഗ്ലിഷിനും മറാഠിക്കും പുറമെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി പഠനം കൂടി നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. Key Words:Maharashtra Government, Hindi Language not Mandatory

വൈഗ ന്യൂസ് 30 Jun 2025 4:38 pm

ബുംറയുടെ അഭാവത്തിൽ അവൻ നല്ലൊരു ഓപ്ഷൻ; നിർദേശവുമായി വരുൺ ആരോൺ

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. അടുത്ത മത്സരത്തിൽ ജയിച്ച് ലീഡ് ഉയർത്തുകയെന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അതേസമയം, ജയവും സമനിലയുമാണ് ഇന്ത്യൻ സംഘത്തിന്റെ ഉന്നം. ഇപ്പോൾ […]

ടൂൾ ന്യൂസ് 30 Jun 2025 4:36 pm

മെഡിസെപ്പിനെ കുറിച്ച് പരാതിയുണ്ടോ? പരിഹരിക്കാൻ വഴിയുണ്ട്

മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച്‌ പരാതിയുണ്ടോ? എങ്കിൽ പരിഹരിക്കാൻ ഇനി വഴിയുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാരും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും ചേർന്ന് നടത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികൾ പലപ്പോഴും ഉയർന്നിരുന്നു. അത് പരിഹരിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചുള്ള സംശയങ്ങളും അതിനുള്ള വഴികളും പലപ്പോഴും വ്യക്തമായിരുന്നില്ല. നിങ്ങൾക്ക് ഉ പഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാം. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്.സംസ്ഥാന ഉപഭോക്തൃ കമ്മീഷന് മുന്നിൽവന്ന ഒരു പരാതി പരിഗണിച്ചുകൊണ്ടുള്ള വിധിയിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. എറണാകുളം കൊമ്പനാട് സ്വദേശിയായ 78 കാരനായ വിരമിച്ച പ്രധാനാധ്യാപകൻ നൽകിയ പരാതിയിൽ തീർപ്പ് കൽപ്പിച്ചുകൊണ്ടാണ് സംസ്ഥാന കമ്മീഷൻ ഈ വിധി പ്രഖ്യാപിച്ചത്. ഇതോടെ ഇക്കാര്യത്തിൽ നിലനിന്നിരുന്ന സംശയങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെടും മൂകാംബിക ഭക്തരെ പെരുവഴിയിലാക്കി റയിൽവേ, യാത്രക്കാർക്ക് അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി വയോധികനായ പരാതിക്കാരൻ 2024 ജനുവരിയിൽ നെഞ്ചുവേദനയെ തുടർന്ന് ജില്ലയിലെ രാജഗിരി ആശൂപത്രിയിൽ ചികിത്സ തേടി. 2.16 ലക്ഷ രൂപയായിരുന്നു ചികിത്സാ ചെലവ്. തുടർന്ന് സമർപ്പിച്ച ഇൻഷുറൻസ് ക്ലെയിം മെഡിസെപ് തള്ളി. ഇത് ചോദ്യം ചെയ്‌ത്‌ അദ്ദേഹം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. എന്നാൽ എതിർ കക്ഷിയായ ഓറിയന്റൽ ഇൻഷുറൻസ് പരാതിയുടെ മെയിന്റനെബിലിറ്റി ചോദ്യം ചെയ്തു. മെഡിസെപ്പിന് കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിസെപ് ഗ്രീവൻസ് റിഡ്രസ്സൽ മെക്കാനിസം ഉണ്ടെന്നും അവിടെയാണ് ആദ്യം പരാതി നൽകേണ്ടിയിരുന്നതെന്നും കമ്പനി വാദിച്ചു. ജില്ലാ കമ്മീഷൻ കമ്പനിയുടെ വാദം നിരാകരിക്കുകയും കേസ് കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലാ കമ്മീഷന്റെ തീരുമാനത്തിനെതിരെ ഓറിയന്റൽ ഇൻഷുറൻസ് സംസ്ഥാന കമ്മീഷനിൽ പരാതി നൽകി. സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ ഡി. എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 'റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു'; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ സംവിധാനം നിയമപരമായ സംവിധാനം (സ്റ്റാറ്റ്യൂട്ടറി അതോറിട്ടി) അല്ലെന്ന് കമ്മീഷൻ കണ്ടെത്തി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 100 പ്രകാരം പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമല്ല മറിച്ച് അതിന് അധികമായി പ്രയോജനപ്പെടുത്താവുന്നതെന്ന് കമ്മീഷൻ പറഞ്ഞു. പക്ഷെ ഏതെങ്കിലും പ്രത്യേക സ്വഭാവത്തിലുള്ള പരാതികൾ സ്വീകരിക്കാൻ നിയമപരമായ സംവിധാനം ഉണ്ടെങ്കിൽ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാൻ പറ്റില്ല. ഉദാഹരണത്തിന് വാഹനാപകടങ്ങൾ സംബന്ധിച്ചുള്ള കേസുകൾ കേൾക്കാൻ മോട്ടോർ വാഹന ക്ലെയിംസ് ട്രിബ്യുണൽ ഉണ്ട്. അതിനാൽ വാഹനാപകടം സംബന്ധിച്ചുള്ള നഷ്ടപരിഹാര പരാതികൾ കൊടുക്കേണ്ടത് അവിടെയാണ്. പക്ഷെ മെഡിസെപ്പിനെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പരിഹാര പരിഹാര സംവിധാനം ( ഗ്രീവൻസ് റിഡ്രസ്സൽ മെക്കാനിസം) സ്റ്റാറ്റ്യൂട്ടറി അതോറിറ്റി അല്ല. അതിനാൽ പരാതികൾ നേരിട്ട് ഉപഭോക്തൃ കമ്മീഷനിൽ സമർപ്പിക്കുന്നതിന് തടസങ്ങളില്ല. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ അപ്പീൽ പെറ്റിഷൻ സംസ്ഥാന കമ്മീഷൻ തള്ളി. കേസിൽ ജില്ലാ കമ്മീഷന് വാദം തുടരാം. 2022 ജൂലായിൽ തുടങ്ങിയ മെഡിസെപിന് 11.44 ലക്ഷം നേരിട്ടുള്ള വരിക്കാരും അവരുടെ 19.49 ലക്ഷം ആശ്രിതരും ഗുണഭോക്താക്കളായുണ്ട്. Beneficiaries of Medisep, the health insurance programme for Kerala government employees and pensioners, are free to approach the consumer disputes redressal commission, the State Consumer Disputes Redressal Commission (SCDRC) has ruled

സമകാലിക മലയാളം 30 Jun 2025 4:34 pm

ചരക്ക് കപ്പലിന് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് തീപ്പിടിച്ചു; രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് തബര്‍

ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിന് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് തീപ്പിടിച്ചു. ചരക്കു കപ്പലിന് രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍. എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന് ചരക്കുകപ്പലില്‍നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു. പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍നിന്നാണ് തീ പടർന്നത്. ഇതേത്തുടര്‍ന്ന് കപ്പലിലെ വൈദ്യുതി പൂര്‍ണമായും തകരാറിലായി. ഞായറാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടെന്ന സന്ദേശം ഐഎന്‍എസ് തബറിന് ലഭിക്കുന്നത്. 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും അഞ്ച് കപ്പല്‍ ജീവനക്കാരുമാണ് ഐഎന്‍എസ് തബറില്‍ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞയുടന്‍ തന്നെ കപ്പല്‍ അപകടസ്ഥലത്തേക്ക് തിരിച്ച് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായും ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായും ഇന്ത്യന്‍ നാവികസേന പിന്നീട് സാമൂഹിക മാധ്യമമായ എക്‌സില്‍ അറിയിച്ചു. ഹെലിക്കോപ്ടറും ബോട്ടും ഉപയോഗിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുജറാത്തിലെ കാണ്ട്‌ലയില്‍നിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 എന്ന ചരക്കുകപ്പല്‍. ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഈ മാസമാദ്യം സിംഗപ്പൂര്‍ പതാകയേന്തിയ വാന്‍ ഹായ് 503 ചരക്കുകപ്പലും കേരള സമുദ്രാതിര്‍ത്തിയില്‍വെച്ച് തീ പിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലാണ് തീപ്പിടിച്ചത്. കപ്പലിലെ തീയണയ്ക്കലിന് ഇന്ത്യന്‍ നാവികസേനയാണ് നേതൃത്വം നല്‍കിയിരുന്നത്. Key Words:Cargo Ship Catches Fire , Gulf of Oman, Indian warship INS Tabar

വൈഗ ന്യൂസ് 30 Jun 2025 4:33 pm

ഗാസയില്‍ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ച് ട്രംപ്, ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍

ടെല്‍ അവീവ് : വടക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍. ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാനത്തിനിടയിലാണ് ഇസ്രയേല്‍ നീക്കം. സമൂഹമാധ്യമത്തിലെ പോസ്റ്റിലാണ് 'ഗാസയില്‍ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ'എന്ന് ട്രംപ് ആവശ്യപ്പെട്ടത്. ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസയില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ ഗാസയില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നിതിനിടെ വെടിനിര്‍ത്തലിനായി യുഎസ് പിന്തുണയോടെ ഖത്തറും ഈജിപ്തും മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നത് പുരോഗമിക്കുകയാണ്. അതേസമയം, നെതന്യാഹു അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മന്ത്രി റോണ്‍ ഡെര്‍മര്‍ ഈയാഴ്ച തന്നെ യുഎസിലെത്തും. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം പരിഹരിച്ചതിനു പിന്നാലെ അടുത്തത് ഗാസയിലെ വെടിനിര്‍ത്തലാണെന്നും അത് വൈകാതെ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. Key Words: DonaldTrump, Call for Gaza Ceasefire, Israel - Gaza Attack

വൈഗ ന്യൂസ് 30 Jun 2025 4:29 pm

ടെക് നികുതി പിന്‍വലിച്ച് കാനഡ, അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്ന് കാനഡ

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് കാനഡ ഏര്‍പ്പെടുത്തിയ ടെക് നികുതി പിന്‍വലിച്ചു. ഇതോടെ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. കാനഡയിലെ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഏര്‍പ്പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ശക്തമായാണ് ട്രംപ് എതിര്‍ത്തത്. കാനഡ ഇത് പിന്‍വലിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വ്യാപാര തര്‍ക്കത്തിനാണ് താല്‍ക്കാലിക വിരാമമായത്. ജൂലൈ 21-നകം ഒരു വ്യാപാര കരാറില്‍ എത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഈ തീരുമാനം കാനഡയുടെ വ്യാപാര ബന്ധത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഞായറാഴ്ച കാര്‍ണിയും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയാകുകയുമായിരുന്നു. അമേരിക്കയുമായുള്ള സുഗമമായ വ്യാപാര ബന്ധം കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. Key Words:Canada, USA, Mark Carney, Canada Trade Talks with US

വൈഗ ന്യൂസ് 30 Jun 2025 4:23 pm

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് അഞ്ചംഗ സംഘം; നമ്പര്‍ പ്ലേറ്റില്ല, കസ്റ്റഡിയില്‍

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അഞ്ചംഗ സംഘം പിന്തുടര്‍ന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിച്ച ഇവരെ പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യമന്ത്രിയുടെ വാഹന […]

ബിഗ് ന്യൂസ് ലൈവ് 30 Jun 2025 3:56 pm

വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 21.2 കിലോഗ്രാം കഞ്ചാവ് , രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച 21.2 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. ഒഡിഷ സ്വദേശികളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മധു സ്വൈൻ (28 വയസ്), സിലു സേദി (26 വയസ്) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം, തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 10 ഗ്രാമോളം എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ബിഗ് ന്യൂസ് ലൈവ് 30 Jun 2025 3:05 pm

പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ വേടനെ മാതൃകയാക്കണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ സമര്‍പ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. സമരമാര്‍ഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങള്‍ ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ഇതിലേക്ക് കടക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവര്‍ത്തനരീതി പുതുക്കേണ്ടതുണ്ടെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസില്‍ അംഗമായി പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശുപാര്‍ശയും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി. 'മേയറെ കൊല്ലും, റീത്തുമായി പ്രതിപക്ഷ അംഗങ്ങള്‍; തൃശൂര്‍ നഗരസഭായോഗത്തില്‍ ബഹളം സംഘടനാ ഭാരവാഹിത്വത്തില്‍ അനര്‍ഹരായ ആളുകള്‍ കടന്നുകൂടുന്നതായി ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഭാരവാഹികള്‍ ജനപ്രതിനിധികള്‍ ആയാല്‍ സ്ഥാനം ഒഴിയണമെന്നും ചില അംഗങ്ങള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് തിരക്ക് കാരണം സംഘടന ശ്രദ്ധിക്കാനാകുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തലിന്റെ പേര് പറയാതെ ഒരംഗം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെ പോരാട്ടമില്ല; സമദൂര സിദ്ധാന്തമെന്ന് പിവി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ഉയര്‍ന്ന ക്യാപ്റ്റന്‍ മേജര്‍ വിളികള്‍ നാണക്കേടാണെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ക്യാപ്റ്റനും മേജറുമൊക്കെ സൈന്യത്തിലാണെന്നും നിലവിലെ ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് നാണക്കേടെന്നുമായിരുന്നു വിമര്‍ശനം. ജനത്തിന് അവമതിപ്പുണ്ടാക്കുന്ന ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ഇത്തരം വിളികള്‍ പ്രോത്സാഹിപ്പിക്കുന്നത് നേതാക്കള്‍ തന്നെയാണെന്നും ചില അംഗങ്ങള്‍ കുറ്റപ്പെടുത്തി.

സമകാലിക മലയാളം 30 Jun 2025 2:33 pm

'റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു'; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ

തിരുവനന്തപുരം : റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവി യായി നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കേന്ദ്രസർക്കാർ നിയമിച്ച പട്ടികയിൽ നിന്നാണ് സംസ്ഥാന സർക്കാർ ഡിജിപിയെ നിയമിച്ചിട്ടുള്ളത്. കൂത്തുപറമ്പിൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ കടന്നാക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത് അന്നത്തെ തലശ്ശേരി ഡിവൈഎസ്പി ഹക്കീം ബത്തേരിയാണ്. ഐപിഎസ് ട്രെയിനിങ്ങ് കഴിഞ്ഞ് റവാഡ ചന്ദ്രശേഖർ ചാർജ് എടുത്ത് രണ്ടാമത്തെ ദിവസമാണ് വെടിവെയ്പുണ്ടായത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രദേശത്തെക്കുറിച്ചോ മറ്റോ കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു. ചാര്‍ജെടുത്തതിന് പിറ്റേന്ന് കൂത്തുപറമ്പ് വെടിവെയ്പിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍; ആരാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍? Loading... ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയാണ് ലാത്തിച്ചാർജ്ജിനും വെടിവെയ്പിനും നേതൃത്വം കൊടുത്തത്. ഒരുഘട്ടത്തിൽ കോടതി റവാഡ ചന്ദ്രശേഖറെ കേസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റവാഡ ചന്ദ്രശേഖറിനു മേൽ ഒരു കുറ്റവും ചാർത്താൻ സാധിക്കില്ലെന്ന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടും ഉണ്ടായിരുന്നു. അദ്ദേഹം ശിക്ഷിക്കപ്പെട്ട ആളല്ല. പ്രതി സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. പാർട്ടിക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചൂണ്ടിക്കാണിക്കാനില്ല. സംസ്ഥാന പൊലീസിന്റെ മേധാവിയായി വരാൻ പറ്റിയ ഒരാൾ എന്ന നിലയിൽ സർക്കാരെടുത്ത തീരുമാനമാണിത്. അതിനെ മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. പി ജയരാജൻ പറഞ്ഞത് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനോടുള്ള എതിർപ്പല്ല. നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരാണ് എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. പൊലീസ് മേധാവിയെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എതിർത്തത് എം ആർ അജിത് കുമാറിന്റെ നിയമനത്തെയാണ്. ഒരു ഉദ്യോ​ഗസ്ഥൻ സർവീസ് കാലയളവിൽ ഒരുപാട് കേസുകളുടെ ഭാ​ഗമാകുമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍; മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതില്‍ കൂത്തുപറമ്പ് സംഭവം ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രം​ഗത്തു വന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പില്‍ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടത്തിലൊരാളാണ് റവാഡ ചന്ദ്രശേഖര്‍. സര്‍ക്കാര്‍ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മുന്നില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഈ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു. ഡിജിപി ചുരുക്കപ്പട്ടികയിലെ ഒന്നാമത്തെ പേരുകാരനായ നിതിന്‍ അഗര്‍വാളിനെതിരെയും സിപിഎം പരാതി നല്‍കിയിട്ടുണ്ടെന്ന് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. CPM state secretary M V Govindan has justified the appointment of Ravada Chandrasekhar as the state police chief. The state government has appointed the DGP from the list appointed by the central government.

സമകാലിക മലയാളം 30 Jun 2025 2:21 pm