ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടിയതായി അന്വേഷണ സംഘം. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്.
ലാലു പ്രസാദിൻറെ മൂന്നു പെൺമക്കൾ കൂടി തേജസ്വി യാദവിനെ വിമർശിച്ച് വീട്ടിൽ നിന്ന് മാറി. റ്റൊരു മകൾ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പറക്കും കാര്‍ സര്‍വീസുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍
പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു.
രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും. അനീഷ് ജോർജിൻ്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ വ്യക്തമാക്കി.
ആനന്ദിൻറെ മൊബൈൽ ഫോൺ സന്ദേശം ലഭിച്ച സുഹൃത്തുക്കളുടെ മൊഴികളാണ് ആദ്യം ശേഖരിക്കുക. ബിജെപി ജില്ലാനേതൃത്വത്തെയും പൊലീസ് സമീപിക്കും. ഏതെങ്കിലും ഘട്ടത്തിൽ ആനന്ദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നോ എന്ന് അറിയാനാണിത്.
പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ മത്സരിക്കാനാണ് ധാരണ. നിലവിൽ എ ഐ എസ് എഫിന്‍റെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായ നിമിഷ, സി പി ഐ സ്ഥാനാർഥിയായാണ് മത്സരത്തിനിറങ്ങുന്നത്
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ് ഐ ആർ, അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ പകർപ്പാണ് ഇ ഡി തേടിയിരിക്കുന്നത്
തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ് വൈഷ്ണ സുരേഷ്
വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കൻ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മിൽ നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തുക
പാകിസ്‌താനില്‍നിന്ന് ഹവാല 20 ലക്ഷം: ചങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ ജയ്‌ഷെ?
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഭീകരര്‍ക്ക് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ധനസഹായം ലഭിച്ചതായി കണ്ടെത്തല്‍. ഹവാല വഴി 20 ലക്ഷം രൂപ ഭീകരര്‍ക്കു ലഭിച്ചതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തി. ഈ പണത്തിന്റെ പേരില്‍ ഭീകരര്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്ന വിവരവും അന്വേഷണസംഘത്തിനു ലഭിച്ചു. കേസില്‍ ഇന്നലെ ഒരാള്‍ക്കൂടി അറസ്‌റ്റിലായി. ചാവേര്‍ ഡോ. ഉമര്‍ നബിയുടെ സഹായി അമീര്‍ റാഷിദ് അലിയാണ് അറസ്‌റ്റിലായത്. അയാള്‍ ജമ്മു കശ്‌മീരിലെ സാംബൂറ പങ്കോര്‍ സ്വദേശിയാണ്. ഡല്‍ഹിയില്‍നിന്നാണ് അയാളെ എന്‍.ഐ.എ. കസ്‌റ്റഡിയിലെടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച ഐ20 കാര്‍ വാങ്ങാന്‍ ഭീകരര്‍ക്കു സഹായം നല്‍കിയത് അലിയാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനം അലിയുടെ പേരിലാണു രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. ഡോ. നബിയുമായി അയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കാനുള്ള കാര്‍ വാങ്ങാനാണ് അലി ഡല്‍ഹിയിലെത്തിയതെന്ന് എന്‍.ഐ.എ. കണ്ടെത്തി. സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ അലിയുടെ അറസ്‌റ്റ് സഹായിക്കുമെന്നാണു പ്രതീക്ഷ. മറ്റ് സ്‌ഫോടനങ്ങള്‍ക്കായി സംഘടിപ്പിച്ച നബിയുടെ മറ്റൊരു കാറും അന്വേഷണസംഘം പിടിച്ചെടുത്തു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ജയ്‌ഷെ അയച്ച പണത്തിന്റെ പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ ഡോ. മുസമില്‍ ഷക്കീല്‍ ആയിരുന്നു. ഡോ. ഉമര്‍ നബി, ഡോ. മുസമില്‍, ഡോ. ഷഹീന്‍ സയീദ് എന്നിവര്‍ക്കാണു ജയ്‌ഷെ പണം അയച്ചത്. പാകിസ്‌താനില്‍നിന്ന് ഇന്ത്യയിലേക്ക് ഹവാല വഴിയാണു പണമെത്തിയത്. ഹവാല ശൃംഖലയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്ക് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയില്‍ മൂന്നു ലക്ഷം രൂപ സ്‌ഫോടക വസ്‌തു നിര്‍മാണത്തിനു രാസവളം വാങ്ങാന്‍ പ്രതികള്‍ ചെലവിട്ടു. 26 ക്വിന്റല്‍ രാസവളമാണു വാങ്ങിയത്. ബാക്കിയുള്ള പണത്തിന്റെ കാര്യത്തില്‍ ഷഹീനും ഉമറും തമ്മില്‍ തര്‍ക്കമുണ്ടായി. ചെങ്കോട്ട സ്‌ഫോടന സ്‌ഥലത്തുനിന്നു ലഭിച്ച ആയുധങ്ങളുടെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. 3 കാട്രിഡ്‌ജുകള്‍, ഒരു 9എം.എം. പിസ്‌റ്റള്‍, ഒരു തോക്ക് എന്നിവയാണു സ്‌ഫോടനം നടന്ന സ്‌ഥലത്തുനിന്നു കണ്ടെടുത്തത്. ഈ കാട്രിഡ്‌ജുകള്‍ എങ്ങനെ തലസ്‌ഥാനത്ത് എത്തിയെന്ന് അന്വേഷിക്കുമെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. സി.സി.ടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്, സ്‌ഫോടന സ്‌ഥലത്ത് ഫോറന്‍സിക് പരിശോധന തുടരുകയാണ്. ഡോ. മുഹമ്മദ് ഉമര്‍ നബി, സ്‌ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പുവരെ ഹരിയാനയിലെ നൂഹില്‍ വാടക മുറിയില്‍ താമസിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.അല്‍ഫലാ സര്‍വകലാശാലയിലെ നഴ്‌സിങ് സ്‌റ്റാഫ് അംഗമായ ശോഭ ഖാന്റെ സഹായത്തോടെ ഒക്‌ടോബര്‍ 30ന് ഉമര്‍ നൂഹിലെത്തിയത്. ശോഭ ഖാന്‍ തന്റെ സഹോദരീപുത്രി അഫ്‌സാനയുടെ വീട്ടില്‍ അയാള്‍ക്ക് ഒരു മുറി വാടകയ്‌ക്ക് നല്‍കി. 6,000 രൂപയ്‌ക്കാണ് മുറി നല്‍കിയത്. ഇതില്‍ 2,000 രൂപ പ്രതിമാസ വാടകയും 4,000 രൂപ സുരക്ഷാ നിക്ഷേപവുമായിരുന്നു. ഉമര്‍ പകല്‍ സമയങ്ങളില്‍ മുറിയില്‍ തന്നെയായിരുന്നു കഴിച്ചുകൂട്ടിയതെന്നും രാത്രികളില്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും അഫ്‌സാനയുടെ മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. പതിനൊന്ന് ദിവസത്തോളം ഒരേ വസ്‌ത്രത്തിലാണ് അയാള്‍ കഴിഞ്ഞിരുന്നതെന്നും മൊഴിയിലുണ്ട്.
'എങ്ങനെ ഇത്രയധികം സീറ്റ് നേടാനാകും?' ബിഹാർ ഫലം ദഹിക്കുന്നില്ലെന്ന് അഖിലേഷ് യാദവ്
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയെ സംശയമുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് ഫലം തനിക്ക് ദഹിക്കുന്നില്ല. ഇത്രയധികം സീറ്റുകൾ നേടാൻ എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി രണ്ടു പ്രവര്‍ത്തകര്‍ ജീവനൊടുക്കിയ സംഭവം ചര്‍ച്ചയാക്കാന്‍ സി.പി.എം. ബി.ജെ.പി കൗണ്‍സിലറായിരുന്ന അനില്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് ആനന്ദ് കെ. തമ്പിയും ജീവനൊടുക്കുന്നത്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ ഹൈന്ദവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരുന്നതു തടയാന്‍ തിരുവനന്തപുരം കോര്‍പറേഷനിലും മറ്റിടങ്ങളിലും ആത്മഹത്യാവിവാദങ്ങള്‍ ചര്‍ച്ചയാക്കാനാണു സി.പി.എം. തീരുമാനം. തൃക്കണ്ണാപുരം വാര്‍ഡിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്താണ് ആനന്ദിന്റെ ആത്മഹത്യ. തൃക്കണ്ണാപുരം വാര്‍ഡില്‍ 2015- 20 കാലയളവില്‍ കൗണ്‍സിലറായിരുന്നു അനില്‍ കുമാര്‍. 2020ല്‍ വാര്‍ഡ് വനിതാ സംവരണം ആയതോടെയാണ് തൊട്ടടുത്ത വാര്‍ഡായ തിരുമലയില്‍ അനില്‍ കുമാര്‍ 2020ല്‍ മത്സരിച്ചു വിജയിച്ചത്. 2025ല്‍ തൃക്കണ്ണാപുരം വാര്‍ഡില്‍നിന്നു തന്നെ അനില്‍ കുമാര്‍ മത്സരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടെയാണ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍പെട്ട് അനില്‍ ജീവനൊടുക്കിയത്. ഇതോടെയാണ് ആനന്ദ് കെ. തമ്പി സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലേക്ക് വരുന്നത്. എന്നാല്‍ മണ്ണു ലോബി അതെടിച്ചെടുത്തുവെന്നായിരുന്നു ആനന്ദിന്റെ ആരോപണം. ഈ ആത്മഹത്യയിലും സഹകരണ സ്‌ഥാപനം കടന്നു വരുന്നു. ആര്‍.എസ്.എസ്. നേതാവിന്റെ നിയന്ത്രണത്തിലുള്ള വഞ്ചിനാട് സഹകരണ സംഘത്തില്‍ 22 ലക്ഷം ആനന്ദ് ഇട്ടിരുന്നു. കരുവന്നൂരിനെതിരേ രംഗത്തു വന്ന ബി.ജെ.പിയുടെ സഹകരണ സംഘങ്ങളെല്ലാം കൊള്ള സങ്കേതമാണെന്നാണ് സി.പി.എം. പറയുന്നത്. അനിലിന്റെ ബാങ്കും തകര്‍ന്നത് വായ്‌പ എടുത്തിട്ടും തിരിച്ചടയ്‌ക്കാത്തവര്‍ കാരണമാണ്. ആനന്ദിനും സഹകരണ നിക്ഷേപം കിട്ടിയിട്ടില്ല. എം.എസ്. കുമാറും ഉയര്‍ത്തിയത് സമാന വിഷയമാണ്. ഈ സാഹചര്യത്തില്‍ സഹകരണ വിഷയവും ബി.ജെ.പിക്കെതിരേ ആയുധമാക്കാനാണ് സി.പി.എം തീരുമാനം. അനിലിന്റെ മരണത്തോടെയാണ് തൃക്കണ്ണാപുരത്ത് മറ്റൊരു സ്‌ഥാനാര്‍ഥിയെ ബി.ജെ.പി തേടിയത്. ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള വാര്‍ഡില്‍ പാര്‍ട്ടി ഭേദമന്യേ ജനകീയനായിരുന്ന അനിലിനു പകരം സ്‌ഥാനാര്‍ഥിയെ കണ്ടെത്തുക ബി.ജെ.പിയെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നു. ഒടുവിലാണ് വിനോദ് കുമാര്‍ വാര്‍ഡില്‍ സ്‌ഥാനാര്‍ഥി ആയി എത്തുന്നത്. തര്‍ക്കമില്ലാത്ത വാര്‍ഡ് എന്ന നിലയില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടികയില്‍ തൃക്കണ്ണാപുരം വാര്‍ഡും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സജീവമായി പരിഗണിച്ചിരുന്ന തന്നെ ഒഴിവാക്കിയതോടെ ആനന്ദ് പാര്‍ട്ടിയുമായി ഇടഞ്ഞ് സ്വതന്ത്രനായി മത്സരിക്കുമെന്ന് തീരുമാനിച്ചു. മത്സരിക്കാതിരിക്കാന്‍ ആനന്ദിനു മേല്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതാണ് ആത്മഹത്യയ്‌ക്ക് ആനന്ദിനെ പ്രേരിപ്പിച്ചതെന്നാണ് വാദം. അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ബി.ജെ.പി പ്രചാരണം നടത്തവേയാണ് മുതിര്‍ന്ന നേതാവ് എം.എസ്. കുമാര്‍ താനുമായി ബന്ധപ്പെട്ട ബാങ്കിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിനൊപ്പമാണ് ആനന്ദിന്റെ ആത്മഹത്യയും ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നത്. ഇത് പരമാവധി ഉപയോഗിക്കാനാണ് സി.പി.എം തീരുമാനം.
ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സി.പി.എം. സ്‌ഥാനാര്‍ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന എ. ഷാനവാസ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണു പാര്‍ട്ടി നടപടി നേരിട്ടത്. പുകയിലക്കടത്ത് കേസില്‍ ആരോപണ വിധേയനായതോടെ ആലപ്പുഴ നഗരസഭ കാളാത്ത് വാര്‍ഡിലെ കൗണ്‍സിലര്‍ ആയിരുന്ന ഷാനവാസിനെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു കോടി രൂപയോളം വരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ലോറിയില്‍ കടത്തിയ കേസിലാണ് ഷാനവാസ് ഉള്‍പ്പെട്ടത്. ഇതോടെ ഷാനവാസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ലോറി വാടകയ്‌ക്കു നല്‍കിയതാണെന്നും ലഹരിക്കടത്തുമായി തനിക്കു ബന്ധമില്ലെന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം. ഈവാദം ശരിവയ്‌ക്കുന്ന റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് അംഗത്വം പുന:സ്‌ഥാപിക്കാന്‍ ഏതാനും മാസംമുമ്പ് ഷാനവാസ് സംസ്‌ഥാന കമ്മിറ്റിക്ക് അപേക്ഷ നല്‍കി. അംഗത്വം നല്‍കാമെന്ന് ആലപ്പുഴ ഏരിയാ കമ്മിറ്റി ശിപാര്‍ശ ചെയ്യുകയും ചെയ്‌തു. എന്നാല്‍ ഇതുവരെ തിരികെ എടുത്തിട്ടില്ലെന്നാണു വിവരം. പക്ഷേ, തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്‌നത്തിലാണ് ഷാനവാസ് മത്സരിക്കുന്നത്.
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയതു ബിഹാര്‍ സ്വദേശി ശങ്കര്‍ പസ്വാന്‍. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്‌ഥാപനത്തില്‍ ജീവനക്കാരനായ ശങ്കറിനെ കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്ന പ്രതിയെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയില്‍നിന്ന് രക്ഷിച്ചതും ഇതര സംസ്‌ഥാന തൊഴിലാളിയായ ശങ്കര്‍ പസ്വാനാണെന്നു പോലീസ് പറഞ്ഞു. കേസിലെ പ്രധാനസാക്ഷി കൂടിയായ ശങ്കറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ, ചുവന്ന ഷര്‍ട്ട് ധരിച്ചയാളെ തെരഞ്ഞുകൊണ്ട് പോലീസ് പരസ്യം ചെയ്‌തിരുന്നു. ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ എന്നു മാത്രമായിരുന്നു പോലീസിനുണ്ടായിരുന്ന സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അര്‍ച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച വ്യക്‌തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയില്‍ പതിഞ്ഞു. ഇതില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ശങ്കര്‍ പസ്വാനെ പോലീസ് തിരിച്ചറിഞ്ഞത്. എല്ലാവരും തെരയുമ്പോള്‍ ഒന്നുമറിയാതെ ശങ്കര്‍ തിരുവനന്തപുരം: ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തി ഹീറോ ആയ ബിഹാര്‍ നളന്ദ സ്വദേശി ശങ്കര്‍ പാസ്വാന്‍ താമസിക്കുന്നത് കൊച്ചുവേളിയില്‍. കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്‌ഥാപനത്തില്‍ ജീവനക്കാരനാണ് ശങ്കര്‍. ട്രെയിനിലെ ആക്രമണവും ശങ്കര്‍ പാസ്വാന്റെ രക്ഷാപ്രവര്‍ത്തനവും വലിയ വാര്‍ത്തയായെങ്കിലും ശങ്കര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്. കേരള എക്‌സ്‌പ്രസിനു വര്‍ക്കല കഴിഞ്ഞാല്‍ പേട്ടയിലും തിരുവനന്തപുരത്തുമാണു സ്‌റ്റോപ്പുകള്‍. രക്ഷാപ്രവര്‍ത്തനം നടത്തിയ ചുവന്ന ഷര്‍ട്ടുകാരന്‍ ഇറങ്ങിയത് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആണെന്ന് അന്വേഷണത്തില്‍ മനസിലായി. ഇവിടെ ഇറങ്ങി ഓട്ടോറിക്ഷയില്‍ കയറുന്ന സി.സി.ടിവി ദൃശ്യവും പോലീസിനു ലഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ദൗത്യം. രാത്രി സവാരി ആയതിനാല്‍ ചുവന്ന ഷര്‍ട്ടിട്ട ഒരാളെ കൊച്ചുവേളിയില്‍ ഇറക്കിയത് ഓട്ടോ ഡ്രൈവര്‍ ഓര്‍ത്തുവച്ചിരുന്നു. ഇത് അന്വേഷണസംഘത്തിനു സഹായകരമായി. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം
ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തു; കാർ വാങ്ങിയത് ഇയാളുടെ പേരിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ ഉമർ നബിയുടെ സഹായി അറസ്റ്റിൽ. അമീർ റാഷിദ് അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ ഉപയോഗിച്ച വാഹനം അമീറിന്റെ പേരിലായിരുന്നു.
ബിഎല്‍ഒ അനീഷ് ജോര്‍ജിന് തൊഴില്‍ സമ്മര്‍ദ്ദം ഇല്ലായിരുന്നുവെന്ന് ജില്ലാ കലക്ടര്‍
ആകെ വിതരണം ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകള്‍ മാത്രമായിരുന്നെന്നും കണ്ണൂര്‍ ജില്ലാ കലക്ടര്‍
രതീഷിനെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ, ഗൂഢാലോചന, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്
ജനപ്രിയ സാഹിത്യകാരന്മാർക്ക് അക്കാദമി പുരസ്കാരം കൊണ്ട് പ്രയോജനമില്ലെന്ന് ഇ സന്തോഷ് കുമാർ
ജനപ്രിയ സാഹിത്യങ്ങൾക്ക് അക്കാദമി പുരസ്കാരം നൽകുന്നതിൽ വിയോജിപ്പുമായി വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ് കുമാർ. അവാർഡുകളുടെ ഉദ്ദേശമെന്താണെന്ന് അക്കാദമികൾക്കും ജൂറിക്കും ബോധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ബി.എല്‍.ഒ അനീഷ് ജോര്‍ജ് തന്റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ ഫലപ്രദമായി നിര്‍വഹിച്ചിട്ടുണ്ട്
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്: പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് എട്ട് വിക്കറ്റ് തോല്‍വി
ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ പാകിസ്ഥാന്‍ എ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 136 റണ്‍സിന് പുറത്തായപ്പോള്‍, മാസ് സദാഖത്തിന്‍റെ (79*) മികവില്‍ പാകിസ്ഥാന്‍ 13.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
ഒരാളുടെ നില ഗുരുതരമാണ്.
ചെങ്കോട്ട സ്‌ഫോടനം; ഡോ. ഉമറിനെ സഹായിച്ച കാശ്മീരി യുവാവ് അറസ്റ്റില്‍: കാര്‍ വാങ്ങിയത് ഇയാളുടെ പേരില്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനക്കേസില്‍ നിര്‍ണായക അറസ്റ്റുമായി എന്‍ഐഎ. ചാവേര്‍ ബോംബ് ആക്രമണം നടത്തിയ ഡോ. ഉമര്‍ നബിയുടെ അടുത്ത സഹായിയാണ് ദേശീയ തലസ്ഥാനത്ത് പിടിയിലായത്. ജമ്മു കാശ്മീര്‍ സ്വദേശി അമീര്‍ റാഷിദ് അലിയാണ് ഡല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. നവംബര്‍ പത്തിന് നടന്ന ആക്രമണത്തില്‍ ഡോക്ടര്‍ ഉമര്‍ നബിയെ സഹായിച്ചതിനാണ് ഇയാള്‍ക്കെതിരെ
സി പി ഐ വിട്ട യുവ നേതാവ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്
സി പി ഐ ജില്ലാ സെക്രട്ടറിയായിരുന്ന എ പി ജയനെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെയാണ് ജില്ലാ പഞ്ചായത്തംഗമായിരുന്ന ശ്രീനാദേവി രാഷ്ട്രീയ വിവാദങ്ങളിലേക്ക് വരുന്നത്.
കർണാടക സർക്കാർ പാഠപുസ്തകങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നു. ലിംഗപരമായ മുൻധാരണകൾ, ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെ അംഗീകരിക്കൽ, കൗമാരകാല പ്രശ്നങ്ങൾ, അതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പഠിപ്പിക്കും. പുതിയ കാലഘട്ടത്തിലെ മൂല്യങ്ങളും ഡിജിറ്റൽ സുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളും പാഠങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷ രാജുവിനെ സ്ഥാനാര്‍ഥിയാക്കി സിപിഐ
എസ് എഫ് ഐയുടേയും ഡി വൈ എഫ് ഐയുടേയും എതിര്‍പ്പ് അവഗണിച്ചാണ് സിപിഐ ഇവരെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്
ആര്‍ഷോയ്ക്ക് എതിരെ പരാതി നല്‍കിയ നിമിഷ രാജു സിപിഐ സ്ഥാനാര്‍ഥി
ദുബായ് : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർഷോകളിൽ ഒന്നായ ദുബൈ എയർഷോയ്ക്ക് നാളെ തുടക്കമാകും. നവംബർ 21 വരെ നീണ്ടുനിൽക്കുന്ന ഈ മേള, കോടികളുടെ വ്യോമയാന ഇടപാടുകൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ എയർലൈനുകൾ പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷത്തെ എയർഷോയിൽ, ആദ്യ ദിവസം തന്നെ 6300 കോടി ഡോളറിന്റെ വിമാനങ്ങൾ വാങ്ങാനുള്ള കരാറുകൾ ഒപ്പുവെച്ചിരുന്നു. യുഎഇ ഏകദേശം 125 വിമാനങ്ങൾക്കായി ഓർഡർ നൽകിയിരുന്നു. ഇത്തവണയും എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, റിയാദ് എയർ തുടങ്ങിയ വലിയ എയർലൈനുകൾ വിമാന നിർമ്മാതാക്കളുമായി കാര്യമായ ഇടപാടുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയുള്ള പുതിയ മാറ്റങ്ങളും വിമാനങ്ങളിൽ അവതരിപ്പിക്കപ്പെട്ടേക്കാം. സമീപകാലത്തുണ്ടായ വിമാന അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരുത്തുന്ന പരിഷ്കാരങ്ങൾ പ്രകടനം വഴി വിശദീകരിക്കുമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഇന്ത്യയുടെ തദ്ദേശീയ നിർമ്മിതമായ തേജസ് യുദ്ധവിമാനം ശ്രദ്ധേയമായിരുന്നു. മേളയുടെ ഭാഗമായി, വിവിധതരം വിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും ആകാശ പ്രകടനങ്ങൾ കാണികൾക്ക് വിരുന്നൊരുക്കും.
കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കണ്ട് കണ്ണ് തള്ളാം; ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം
ദുബൈ എയർഷോയ്ക്ക് നാളെ തുടക്കം. 21 വരെയാണ് പ്രകടനം നടക്കുക. എയർഷോയിൽ വിമാനങ്ങളിലെ ആഡംബരങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങളാണ് കമ്പനികൾ അവതരിപ്പിക്കുന്നത്.
ഡിഷ്‌വാഷർ വൃത്തിയാക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്
ഡിഷ്‌വാഷർ ഉപയോഗിക്കുന്നതിന് അനുസരിച്ച് നന്നായി കഴുകി വൃത്തിയാക്കേണ്ടതും വളരെ പ്രധാനമാണ്. ഇതിൽ അഴുക്കും അണുക്കളും ധാരാളം ഉണ്ടാകാം.
ഏതുവഴിയുമാകട്ടെ, ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കും
ദി വസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് വിദഗ്ധർ പറയുന്നു. പ്രോട്ടീൻ സമൃദ്ധമായ മുട്ട തലച്ചോറിന്റെയും കണ്ണുകളുടെയും പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മുട്ട കഴിക്കുന്നത് ഉത്തമമാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള പ്രോട്ടീൻ, ഭക്ഷണം കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും വയറു നിറഞ്ഞ അനുഭൂതി നൽകുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ സുഗമമാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ മുട്ടയ്ക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് ഗർഭിണികൾ ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിനും മുട്ട വളരെ നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും നേത്ര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലും മുട്ടയുടെ പങ്ക് നിഷേധിക്കാനാവില്ല. ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ മുട്ട കഴിക്കുന്നത് നല്ലതാണ്. പുഴുങ്ങിയോ പൊരിച്ചോ എങ്ങനെ കഴിച്ചാലും മുട്ടയുടെ ഗുണങ്ങൾ ലഭ്യമാകും.
ഇനി 5 ദിവസത്തെ കാത്തിരിപ്പ്, ഡബിൾ മോഹനായി നിറഞ്ഞാടാൻ പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' നവംബർ 21ന്
ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' നവംബർ 21-ന് തിയേറ്ററുകളിലെത്തും. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ഓട്ടോപേ: അറിയേണ്ടതെല്ലാം! ആര്‍ബിഐ നിയമങ്ങള്‍ ഇവയാണ്
ഓട്ടോപേ തുടങ്ങാനുള്ള നടപടികള്‍ ലളിതമാണ്. വ്യാപാരിയുടെ വെബ്സൈറ്റിലോ ആപ്പിലോ നേരിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ 'സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍' രജിസ്റ്റര്‍ ചെയ്യാം
എംഡിഎംഎയുമായി രണ്ട് പേര്‍ വാഗമണ്ണില്‍ പിടിയില്‍
വാഗമണ്‍ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന
ബിഎൽഒയുടെ ആത്മഹത്യ: അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്ന് ജില്ലാ കളക്ടർ
അനീഷ് ജോർജിന് തൊഴിൽ സമ്മർദം ഇല്ലായിരുന്നെന്നും വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകൾ മാത്രമായിരുന്നെന്നും കണ്ണൂർ കളക്ടർ. സഹായം വേണ്ടതുണ്ടോ എന്നറിയാൻ ഉദ്യോഗസ്ഥർ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അനീഷിന്‍റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്പോണ്‍സര്‍ ഷിപ്പ്; ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാര്‍ തിരുത്തും:കെ ജയകുമാര്‍
സ്പോണ്‍സറായി വരുന്ന ആള്‍ ആരാണെന്നും, അയാളുടെ വരുമാന മാര്‍ഗം എന്താണെന്നും, അറിയാതെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കേണ്ടതില്ല. അങ്ങനെ ഉണ്ടായത് ഇപ്പോഴത്തെ സംവിധാനത്തിന്റെ തകരാറാവാം.
ദിവസവും മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കാത്തവർ ചുരുക്കമാണ്. പുഴുങ്ങിയും പൊരിച്ചും തുടങ്ങി പലരീതിയിൽ നമ്മൾ മുട്ട കഴിക്കാറുണ്ട്. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്കറിയുമോ. ദിവസവും മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്.
ന്യൂയോർക്ക്: പ്രമുഖ മിക്സഡ് മാർഷ്യൽ ആർട്‌സ് (MMA) താരമായ ഇസ്ലാം മഖാചേവ് തന്റെ യുഎഫ്‌സി (UFC) വെൽറ്റർ വെയിറ്റ് കിരീടം നിലനിർത്തി. നവംബർ 15 ശനിയാഴ്ച നടന്ന ഉദ്വേഗജനകമായ പോരാട്ടത്തിൽ ജാക്ക് ഡെല്ലാ മഡലീനയെ പരാജയപ്പെടുത്തിയാണ് മഖാചേവ് കിരീടം നിലനിർത്തിയത്. അതേസമയം, സഹ-പ്രധാന മത്സരത്തിൽ വലന്റീന ഷെവ്ചെങ്കോ ഫ്ലൈവെയ്റ്റ് കിരീടം നിലനിർത്തി. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലാണ് ഈ മത്സരങ്ങൾ അരങ്ങേറിയത്. ഈ വർഷത്തെ പ്രധാന യുഎഫ്‌സി ഇവന്റുകളിൽ ഒന്നായ യുഎഫ്‌സി 322-ൽ നടന്ന വെൽറ്റർ വെയിറ്റ് കിരീടപ്പോരാട്ടമാണ് എല്ലാവരുടെയും ശ്രദ്ധ കവർന്നത്. അൽ ജസീറയുടെ റിപ്പോർട്ടുകൾ പ്രകാരം, പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ മഖാചേവ് തന്റെ എതിരാളിയെ ശക്തമായി സമ്മർദ്ദത്തിലാക്കി. ഡെല്ലാ മഡലീന മികച്ച പ്രതിരോധം കാഴ്ചവെച്ചെങ്കിലും, മഖാചേവിന്റെ കൃത്യതയാർന്ന നീക്കങ്ങൾക്കും കരുത്തുറ്റ പ്രഹരങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പലപ്പോഴും പോരാട്ടം തറയിലെത്തിക്കാൻ മഖാചേവ് ശ്രമിച്ചെങ്കിലും, ഡെല്ലാ മഡലീന തന്ത്രപരമായി രക്ഷപ്പെട്ടു. എന്നിരുന്നാലും, മത്സരത്തിന്റെ ഭൂരിഭാഗം സമയവും നിയന്ത്രണം മഖാചേവിന്റെ കൈകളിലായിരുന്നു. അവസാന റൗണ്ടുകളിൽ ഡെല്ലാ മഡലീന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും, മഖാചേവ് അനായാസം പ്രതിരോധിച്ചു. ഒടുവിൽ, വിധികർത്താക്കളുടെ തീരുമാനത്തിലൂടെ ഇസ്ലാം മഖാചേവ് വിജയം നേടുകയായിരുന്നു. കിരീടം നിലനിർത്തിയതോടെ വെൽറ്റർ വെയിറ്റ് ഡിവിഷനിലെ തന്റെ ആധിപത്യം അദ്ദേഹം ഒരിക്കൽക്കൂടി ഉറപ്പിച്ചു. സഹ-പ്രധാന മത്സരത്തിൽ സ്ത്രീകളുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ വലന്റീന ഷെവ്ചെങ്കോയും തന്റെ കിരീടം വിജയകരമായി നിലനിർത്തി. ഷെവ്ചെങ്കോയുടെ എതിരാളി ആരാണെന്നതിനെക്കുറിച്ച് വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, മത്സരത്തിൽ അവർക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ലെന്ന് സൂചനയുണ്ട്. പോരാട്ടത്തിന്റെ തുടക്കം മുതൽ തന്നെ ഷെവ്ചെങ്കോ തന്റെ മേൽക്കൈ വ്യക്തമാക്കുകയും എതിരാളിയെ പലപ്പോഴും പ്രതിരോധത്തിലാക്കുകയും ചെയ്തു. ഷെവ്ചെങ്കോയുടെ തന്ത്രപരമായ നീക്കങ്ങളും കരുത്തുറ്റ ലോ-കിക്ക് അടികളും എതിരാളിക്ക് കാര്യമായ സമ്മർദ്ദം നൽകി. രണ്ടാം റൗണ്ടിൽ, ഒരു ശക്തമായ കിക്കിലൂടെ എതിരാളിയെ വീഴ്ത്തിയ ഷെവ്ചെങ്കോ, തുടർന്ന് ഗ്രൗണ്ട് ആൻഡ് പൗണ്ട് (Ground and Pound) അടികളിലൂടെ മത്സരം തന്റെ വരുതിയിലാക്കി. ഒടുവിൽ, ടെക്നിക്കൽ നോക്കൗട്ടിലൂടെ (TKO) ഷെവ്ചെങ്കോ വിജയം നേടുകയായിരുന്നു. ഫ്ലൈവെയ്റ്റ് വിഭാഗത്തിലെ തന്റെ സ്ഥാനം ഭദ്രമാക്കിയ ഷെവ്ചെങ്കോ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തത്. ഈ വിജയങ്ങൾ യുഎഫ്‌സിയുടെ ഭാവിയിലെ പോരാട്ടങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്ലാം മഖാചേവ് വെൽറ്റർ വെയിറ്റ് ഡിവിഷനിലെ തന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുമ്പോൾ, വലന്റീന ഷെവ്ചെങ്കോയും ഫ്ലൈവെയ്റ്റ് വിഭാഗത്തിലെ തന്റെ ആധിപത്യം തുടർന്നു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ഈ മത്സരം ആരാധകർക്ക് മികച്ച അനുഭവം സമ്മാനിച്ചു. വരും ദിവസങ്ങളിൽ ഈ താരങ്ങളുടെ അടുത്ത പോരാട്ടങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ 2.86 കോടി വോട്ടര്‍മാര്‍
നിമിഷയുടെ പരാതി വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ എഐഎസ്എഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
ഒറ്റ രക്ഷിതാവും കുട്ടിയും: ചെലവ് കുറച്ച് കൂടുതല്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ എന്താണ് വഴി?
അധിക പണം മുടക്കാതെ, രക്ഷിതാവിനും കുട്ടിക്കും മതിയായ കവറേജ് എങ്ങനെ ഉറപ്പാക്കും എന്ന ചോദ്യം സാധാരണമാണ്. ഒറ്റ രക്ഷിതാക്കള്‍ക്ക് ഏറ്റവും മികച്ചതും ഫലപ്രദവുമായ ഇന്‍ഷുറന്‍സ് ഘടന ഏതാണെന്ന് പരിശോധിക്കാം.
സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്
ജൂലൈ 1-ന് ശേഷം പുതിയ പാനിന് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷാ പ്രക്രിയയില്‍ തന്നെ ഈ ലിങ്കിങ് ഓട്ടോമാറ്റിക്കായി പൂര്‍ത്തിയായിരിക്കും
കാസര്‍കോട്ട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്താണ് മരിച്ചത്
സഊദി അറേബ്യയിലെ ആദ്യ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്ക് ഡിസംബറില്‍ തുറക്കും
വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്കാണിത്
പൊലീസ് വേഷത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ; 'ധീരം' പ്രൊമോ സോംഗ് പുറത്തിറങ്ങി
ഇന്ദ്രജിത്ത് സുകുമാരൻ ഒരു ഹൈ-വോൾട്ടേജ് പൊലീസ് കഥാപാത്രമായി എത്തുന്ന പുതിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'ധീരം'. നവാഗതനായ ജിതിൻ ടി സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോ ഗാനം ഇപ്പോൾ പുറത്തിറങ്ങി.
പി പി മുജീബുറഹ്മാന്‍ എം ജി പട്ടേല്‍ ദേശീയ അധ്യാപക പുരസ്‌കാരം ഏറ്റു വാങ്ങി
അധ്യാപന രംഗത്തെ മികവുകള്‍ കൂടാതെ സാമൂഹിക,സാംസ്‌കാരിക, സേവന മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിച്ചാണ് പുരസ്കാരം
വോട്ടർ പട്ടികയിൽ നിന്ന പുറത്താക്കിയ സംഭവം: ഹൈക്കോടതിയെ സമീപിച്ച് വൈഷ്ണ സുരേഷ്
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം.
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എ 136 റണ്‍സിന് പുറത്തായി. വൈഭവ് സൂര്യവന്‍ഷിയും (45) നമന്‍ ധിറും (35) മാത്രം തിളങ്ങിയപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
ആ പണം പാഴാകില്ല, പഴയ അക്കൗണ്ടുകളിലെ പണം കണ്ടെത്താം, 3 വഴികളിതാ...
നിക്ഷേപകര്‍ക്കോ നിയമപരമായ അവകാശികള്‍ക്കോ ബാധകമായ പലിശ സഹിതം പിന്നീട് എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെട്ട ബാങ്കില്‍ നിന്ന് തിരികെ ക്ലെയിം ചെയ്യാന്‍ അവകാശമുണ്ട്.
ഹൈദരാബാദ്: 'ബാഹുബലി', 'ആർ.ആർ.ആർ.' തുടങ്ങിയ വിസ്മയചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്.എസ്. രാജമൗലി തനിക്ക് ദൈവത്തിൽ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞു. ഹൈദരാബാദിൽ നടന്ന തൻ്റെ പുതിയ ചിത്രമായ 'വാരണാസി'യുടെ ലോഞ്ച് ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തൻ്റെ പിതാവ് ഹനുമാൻ സ്വാമി കാര്യങ്ങൾ പിന്നിൽ നിന്ന് ശ്രദ്ധിച്ചുകൊള്ളും എന്ന് പറഞ്ഞതിനെക്കുറിച്ച് ഓർക്കുമ്പോൾ തനിക്ക് ദേഷ്യം വരുന്നുണ്ടെന്ന് രാജമൗലി പറഞ്ഞു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഇതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യക്ക് ഹനുമാൻ സ്വാമിയോടുള്ള ഇഷ്ടത്തെക്കുറിച്ചും അവരുടെ സംസാരത്തെക്കുറിച്ചും പരാമർശിച്ച അദ്ദേഹം, ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാൻ നിർദ്ദേശിച്ചപ്പോൾ തനിക്ക് വല്ലാതെ ദേഷ്യം വന്നതായും വ്യക്തമാക്കി. ഹിന്ദു പുരാണങ്ങളെ തൻ്റെ സിനിമകളിൽ സമന്വയിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയ രാജമൗലിയുടെ വാക്കുകൾ പലർക്കും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. 'ബാഹുബലി' പോലുള്ള സിനിമകൾ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും, 'വാരണാസി' എന്ന പേര് തിരഞ്ഞെടുത്ത് പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ദൈവവിശ്വാസമില്ലെന്ന് പറയുന്നതിലെ വൈരുധ്യം പലരും ചൂണ്ടിക്കാണിക്കുന്നു. ഇത് ജനങ്ങൾക്ക് വിഷമമുണ്ടാക്കുമെന്നും, ഇത്രയും നിലവാരമുള്ള ഒരാളിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
EAM Jaishankar meets Qatar PM, reviews bilateral ties
Doha: External Affairs Minister S Jaishankar on Sunday met Qatar Prime Minister Mohammed bin Abdulrahman bin Jassim Al Thani here and discussed major aspects of the bilateral relationship including energy, trade and investment. The minister also exchanged views on regional and global issues with Al Thani, who also serves as
സംഭല്‍ ശാഹീ മസ്ജിദിനെ നവംബര്‍ 19ന് വലം വയ്ക്കുമെന്ന് ഹിന്ദുത്വര്‍
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ മസ്ജിദിനെ നവംബര്‍ 19ന് വലം വയ്ക്കുമെന്ന് ഹിന്ദുത്വ സംഘടനയായ ഹരിഹര്‍ സേന. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹരജി നല്‍കിയ രാജ് ഗിരി എന്നയാളാണ് ഇക്കാര്യം അറിയിച്ചത്. മസ്ജിദില്‍ സര്‍വേ നടത്താമെന്ന സിവില്‍ കോടതി ഉത്തരവിന്റെ വാര്‍ഷികത്തിലാണ് വലം വയ്ക്കല്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്ത് മുതലാണ് പരിപാടി നടക്കുകയെന്ന് കേല ദേവി ക്ഷേത്രത്തിലെ പുരോഹിതന്‍ കൂടിയായ രാജ് ഗിരി പറഞ്ഞു. ഏകദേശം രണ്ടരകിലോമീറ്റര്‍ നീളത്തിലാണ് ഹിന്ദുത്വ പരിപാടി നടത്തുക. സാമൂഹികവും മതപരവുമായ പരിപാടിയാണ് ഇതെന്ന് അവകാശപ്പെടുന്നതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നാരോപിച്ച് മസ്ജിദ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ക്കെതിരേ പോലിസ് കേസെടുത്തു. മസ്ജിദ് കമ്മിറ്റിയിലെ ഹാഫിസ്, മുഹമ്മദ് ഖാസിഫ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഒക്ടോബര്‍ എട്ടിന് മസ്ജിദ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നാണ് സുപ്രണ്ടിങ് എഞ്ചിനീയര്‍ വിനോദ് സിങ് റാവത്ത് നല്‍കിയ പരാതി പറയുന്നത്. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ മസ്ജിദില്‍ സര്‍വേ നടത്താന്‍ 2024 നവംബര്‍ 19നാണ് സിവില്‍ കോടതി ഉത്തരവിട്ടത്. മസ്ജിദ് കമ്മിറ്റിയുടെ ഭാഗം പോലും കേള്‍ക്കാതെയായിരുന്നു ഉത്തരവ്. അന്നു തന്നെ 150ല്‍ അധികം കിലോമീറ്റര്‍ സഞ്ചരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംഘം സര്‍വെ നടത്തി. പിന്നീട് കോടതി ഉത്തരവില്ലാതെ നവംബര്‍ 24ന് സര്‍വേക്കെത്തി. ജയ് ശ്രീരാം വിളിച്ചാണ് സംഘം എത്തിയത്. ഇതിനെതിരെ പ്രതിഷേധിച്ച അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊല്ലുകയും ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, ഇടുക്കി വാഗമണ്ണിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
ഇടുക്കി വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി
വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്
പാമ്പിനെ പേടി ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. പെട്ടെന്ന് കാണുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ നമ്മൾ പകച്ച് പോകാറുണ്ട്. വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ ഇങ്ങനെ ചെയ്യൂ.
തെലങ്കാനയിലെ കേശമുദ്രം റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് അടിയിലൂടെ കടക്കാൻ ശ്രമിച്ച യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇയാൾ ട്രാക്കിന് അടിയിലേക്ക് പോയതും ട്രെയിൻ നീങ്ങിത്തുടങ്ങുകയായിരുന്നു.
മലപ്പുറം: മലപ്പുറം എടക്കരയിൽ ഹണിട്രാപ്പ് കേസിൽ ഒൻപതാം പ്രതിയായ അയൽവാസിയായ യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശി രതീഷിനെ നഗ്നനാക്കി മർദിച്ച് ജീവനൊടുക്കാൻ പ്രേരിപ്പിച്ച കേസിലാണ് സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. 2024 നവംബറിലാണ് സംഭവം നടന്നത്. സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെയുള്ള നാലംഗ സംഘമാണെന്ന് രതീഷിന്റെ കുടുംബം ആരോപിച്ചിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ഇതിലുണ്ടായ മാനസിക സമ്മർദ്ദത്തെത്തുടർന്നാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും പരാതി നൽകിയത്. ഈ പരാതികളെത്തുടർന്ന് എടക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഡൽഹിയിൽ വ്യവസായിയായിരുന്ന രതീഷിനെ, കടം വാങ്ങിയ പണം തിരികെ നൽകാനാണെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ രതീഷിനെ സിന്ധുവും കൂട്ടാളികളും ചേർന്ന് ബലം പ്രയോഗിച്ച് നഗ്നനാക്കി. തുടർന്ന്, വിവസ്ത്രനായ രതീഷിനൊപ്പം സിന്ധു ചിത്രമെടുത്തു. ഈ ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 2 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടതായും പറയപ്പെടുന്നു. പണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ, ചിത്രങ്ങൾ രതീഷിന്റെ സ്കൂൾ ഗ്രൂപ്പിലേക്കും ഭാര്യക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തതായി അമ്മ തങ്കമണി ആരോപിച്ചു. ചിത്രങ്ങൾ പുറത്തായതോടെയുണ്ടായ നാണക്കേടും മാനഹാനിയുമാണ് രതീഷിന്റെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ മൊഴി. 2024 ജൂൺ 11-നാണ് രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് രതീഷിന്റെ അമ്മയും ഭാര്യയും നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ എടക്കര മേഖലയിൽ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്.
തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വിദ്യാഭ്യാസം, ജീവകാരുണ്യം, സ്ത്രീശാക്തികരണം, ആരോഗ്യം, പാര്‍പ്പിടം, സേവനം, നൈപുണ്യ വികസനം, തൊഴില്‍, പാരന്റിംഗ് തുടങ്ങിയ മേഖലകളിലാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
തൊഴിലാളിയുടെ വിഹിതം നേരത്തെ ഈടാക്കിയിട്ടില്ലെങ്കില്‍, ആ തുക തൊഴിലുടമ അടയ്ക്കേണ്ട ആവശ്യമില്ല. 100 രൂപ മാത്രമാണ് പിഴയായി ഈടാക്കുക. ഇത് തൊഴിലുടമകള്‍ക്ക് വലിയ ആശ്വാസമാകും.
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമാകും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ കനക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ (തിങ്കളാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ആറ് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടാണ്.ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരങ്ങളിൽ ഇന്ന് 0.9 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏഴു വയസുകാരനെ ഹോസ്റ്റല്‍ മുറിയില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി
ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഗോപാല്‍പൂര്‍ ചൗകിലാണ് സംഭവം, നാലു പേര്‍ പിടിയില്‍
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് നടപടിയെടുത്തത്.
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാർ ഡിവിഷനിൽ നിന്നാകും അരുണിമ മത്സരിക്കുക. ഇന്ന് ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
വിപണിയിലെ ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറ്റം നല്‍കിയ അമിതവേഗമാണ്. ടെക്‌നോളജി ഓഹരികളെ ആശ്രയിച്ചാണ് യുഎസിലെ എസ് ആന്റ് പി 500 സൂചിക പുതിയ ഉയരങ്ങളിലേക്ക് കുതിച്ചത്.
കോഴിക്കോട്: നൂറു രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂർ പൊടിപ്പിൽ സ്വദേശി രമേശനാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവും മരുമകനും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് രമേശൻ പോലീസിന് മൊഴി നൽകി. കൂലിയുമായി ബന്ധപ്പെട്ട നൂറു രൂപയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ചെറിയ പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ പലപ്പോഴും വലിയ സംഘർഷങ്ങളിലേക്ക് എത്താറുണ്ട് എന്നതിന് ഇത് ഒരു ഉദാഹരണമാണ്. പോലീസ് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള അമൃത് ഫാർമസി പദ്ധതി പത്ത് വർഷം പൂർത്തിയാക്കി. പത്താം വാർഷികാഘോഷ പരിപാടിയിൽ, രാജ്യത്ത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ പ്രഖ്യാപിച്ചു
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വൈകി എത്തിയതിന് ശിക്ഷയായി 100 സിറ്റ്-അപ്പുകൾ നടത്താൻ നിർബന്ധിതയായതിനെ തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു, സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. വസായിലെ സതിവാലിയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനി വെള്ളിയാഴ്ച രാത്രി മുംബൈയിലെ ആശുപത്രിയിൽ മരിച്ചു. നവംബർ 8 ന് സ്കൂളിൽ വൈകി എത്തിയതിന് പെൺകുട്ടിയെയും മറ്റ് നാല് വിദ്യാർത്ഥികളെയും 100 സിറ്റ്-അപ്പുകൾ വീതം നിർബന്ധിച്ചതായി മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അംഗങ്ങൾ ആരോപിച്ചു. മനുഷ്യത്വരഹിതമായ ശിക്ഷ മൂലമാണ് തന്റെ മകൾ മരിച്ചതെന്ന് ഇരയുടെ അമ്മ അവകാശപ്പെട്ടു. സ്കൂൾ ബാഗ് പുറകിൽ കെട്ടിവച്ച് അധ്യാപിക തന്നെക്കൊണ്ട് സിറ്റ്-അപ്പുകൾ ചെയ്യിപ്പിച്ചതായി അവർ ആരോപിച്ചു. ശിക്ഷയ്ക്ക് തൊട്ടുപിന്നാലെ മകൾക്ക് കടുത്ത കഴുത്തിനും പുറം വേദനയും അനുഭവപ്പെട്ടതായും എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. പെൺകുട്ടിക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ശിക്ഷയ്ക്ക് വിധേയയായിട്ടുണ്ടെന്ന് വസായിൽ നിന്നുള്ള എംഎൻഎസ് നേതാവ് സച്ചിൻ മോർ പറഞ്ഞു. എന്നിരുന്നാലും, പെൺകുട്ടി നടത്തിയ കൃത്യമായ എണ്ണം വ്യക്തമല്ലെന്നും ശിക്ഷ അവളുടെ മരണത്തിന് നേരിട്ട് കാരണമായോ എന്ന് അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പാണ്ഡുരംഗ് ഗലാംഗെ സ്ഥിരീകരിച്ചു. ഇതുവരെ പോലീസ് പരാതിയൊന്നും ഫയൽ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശിക്ഷയ്ക്ക് ശേഷം മകളുടെ അവസ്ഥ വളരെ പെട്ടെന്ന് വഷളായതായി പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഫീസ് വാങ്ങിയിട്ടും അധ്യാപകർ പഠിപ്പിക്കുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നതിനാലാണ് വിദ്യാർത്ഥികൾ ശിക്ഷിക്കപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ട് അധ്യാപിക നടപടിയെ ന്യായീകരിച്ചതായി ആരോപിക്കപ്പെടുന്ന അധ്യാപികയെ അവർ നേരിട്ടു. ഭാരമുള്ള ബാഗുമായി ഒരു കുട്ടിയെ സിറ്റ്-അപ്പ് നടത്താൻ നിർബന്ധിക്കുന്നത് മനുഷ്യത്വരഹിതമായ ശിക്ഷയാണെന്നും അത് മകളുടെ മരണത്തിലേക്ക് നയിച്ചുവെന്നും അമ്മ വാദിച്ചു.
ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ അംഗം വെട്ടിലായി
ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫ
ലാലു കുടുംബത്തില്‍ കലഹം; ഒരു മകള്‍ മുംബൈയിലേക്ക്, മറ്റു 3 പെണ്‍മക്കള്‍ ഡല്‍ഹിയിലേക്കും
പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന പിന്നാലെ ബിഹാറില്‍ നിന്ന് കുടുംബ കലഹ വാര്‍ത്ത. ബിഹാര്‍ രാഷ്ട്രീയത്തിലെ പ്രമുഖരായ ലാലു കുടുംബത്തിലാണ് തര്‍ക്കം. ഏഴ് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ലാലു പ്രസാദ് യാദവ്-റാബ്‌റി ദേവി ദമ്പതികള്‍ക്കുള്ളത്. ഇതില്‍ പട്‌നയിലെ വസതിയില്‍ ലാലു, റാബ്‌റി, മിസ ഭാരതി എന്നിവര്‍ മാത്രമാണുള്ളത്. സ്വര്‍ണം ഒരു പവന്‍ 38000 രൂപയ്ക്ക്
കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ലിങ്ക് ചെയ്ത യുപിഐ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പേയ്മെന്റ് നടത്താന്‍ അവസരം ലഭിക്കും. കുട്ടികളില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അടുക്കളയിൽ സീബ്രാ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
വീട്ടിൽ ഓരോ മുറികളുടേയും സവിശേഷതകൾ മനസിലാക്കിയാവണം ഇൻഡോർ ചെടികൾ വളർത്തേണ്ടത്. അടുക്കളയിൽ സീബ്രാ പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
അനീഷ് ജോര്‍ജിന്റെ ആത്മഹത്യ; നാളെ സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ പണിമുടക്കും
ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംയുക്ത സമരസമിതി
ആലപ്പുഴ ആറാട്ടുപുഴയിലെ തീരദേശവാസികൾ കടലാക്രമണ ഭീതിയിൽ കഴിയുന്നു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ, സ്വന്തം പണം മുടക്കി മണൽച്ചാക്കുകൾ ഉപയോഗിച്ച് ഇവർ വീടുകൾക്ക് സംരക്ഷണമൊരുക്കുകയാണ്
തമിഴ്നാട്ടില്‍ മോഷണവും കൊലപാതകവും പിടിച്ചു പറിയും നടത്തി നാടുവിട്ട സംഘം കേരളത്തില്‍
വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാന സാക്ഷി ശങ്കർ ബഷ്വാന്‍
ചെങ്കോട്ട സ്ഫോടനം; ഉമർ നബയുടെ അടുത്ത സഹായി പിടിയിൽ
ചെങ്കോട്ട സ്ഫോടനത്തില്‍ ഉമർ നബിയുടെ സഹായി എന്‍ഐഎ യുടെ പിടിയില്‍. അമീർ റഷീദ് അലി എന്നയാളാണ് പിടിയിലായത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി.
ശബരിമല നട തുറന്നു; ദർശന പുണ്യം നേടി ആയിരങ്ങൾ
മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. പുതിയ പുറപ്പെടാ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും ചുമതലയേറ്റു. വൃശ്ചികം ഒന്നിന് നട തുറക്കും.
പാലക്കാട്: പുരാതനമായ കൽപ്പാത്തി അഗ്രഹാരത്തെ ഭക്തിസാന്ദ്രമാക്കി പ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം. ദേവരഥ സംഗമം കാണാനും പുണ്യത്തിൽ പങ്കുചേരാനുമായി ആയിരക്കണക്കിന് ഭക്തരാണ് ഇത്തവണയും കൽപ്പാത്തിയിലെത്തിയത്. തൃസന്ധ്യയിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയിൽ അഞ്ച് ദേവരഥങ്ങളുടെ സംഗമമാണ് നടന്നത്. വിശ്വനാഥ സ്വാമിയുടെ തേരുമായി ചേർന്ന് മുരുകൻ, ഗണപതി, പഴ കൽപ്പാത്തി ലക്ഷ്മിനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി എന്നീ ദേവന്മാരുടെ രഥങ്ങളും അണിനിരന്നു. വേദമന്ത്രജപങ്ങളാൽ മുഖരിതമായ അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങൾ എഴുന്നള്ളുന്നത് അതീവ വിസ്മയകരമായ കാഴ്ചയായിരുന്നു. ദേവന്മാരുടെ തേരുകൾ തൊട്ടുവണങ്ങാനും രഥങ്ങൾ വലിക്കാനും വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെട്ടത്.
ചെങ്കോട്ട സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയിലായി
ഡല്‍ഹിയില്‍ നിന്നാണ് എന്‍ ഐ എ നിര്‍ണായക അറസ്റ്റ് നടത്തിയത്
ലാലു പ്രസാദിന്റെ കുടുംബത്തില്‍ കലഹം; മകള്‍ രോഹിണി ആചാര്യക്കു പിന്നാലെ മൂന്നു പെണ്‍മക്കള്‍ വീടുവിട്ടു
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുപിന്നാലെയാണ് ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായത്
50 ദിനങ്ങൾ പൂർത്തിയാക്കി ഷെയ്ൻ നിഗത്തിന്റെ 'ബൾട്ടി'
ഷെയ്ൻ നിഗം നായകനായ 'ബൾട്ടി' എന്ന സ്പോർട്സ് ആക്ഷൻ ചിത്രം തിയേറ്ററുകളിൽ 50 ദിവസം പൂർത്തിയാക്കി. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സിനിമ, കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കബഡി, സൗഹൃദം, പ്രണയം, സംഘർഷം എന്നിവയുടെ കഥ പറയുന്നു.
ജീവിതത്തിലും തിരഞ്ഞെടുപ്പിലും ഒന്നിച്ച്: പാലാ നഗരസഭയില്‍ ഭര്‍ത്താവും ഭാര്യയും മത്സരരംഗത്ത്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാനൊരുങ്ങി ഭാര്യയും ഭര്‍ത്താവും. കോട്ടയം പാലാ നഗരസഭയിലാണ് സംഭവം. പാലാ നഗരസഭയിലെ മുന്‍ ചെയര്‍മാന്‍ ഷാജു തുരുത്തനും ഭാര്യ ബെറ്റിയുമാണ് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഒന്നാം വാര്‍ഡില്‍ ഭാര്യ ജനവിധി തേടുമ്പോള്‍ ഭര്‍ത്താവ് രണ്ടാംവാര്‍ഡില്‍ നിന്ന് മത്സരിക്കും. എന്നാല്‍ ഇതാദ്യമായല്ല ഇരുവരും ഒന്നിച്ച് നഗരസഭയിലേക്ക് ജനവിധി തേടുന്നത്. ഇരുവരും കൗണ്‍സിലര്‍മാരായിരുന്നു. ബെറ്റി ഷാജു നിരവധി തവണ നഗരസഭാധ്യക്ഷയായിരുന്നിട്ടുണ്ട്. നിരവധി തവണ കൗണ്‍സിലറായിരുന്ന ഷാജു തുരുത്തന്‍ കഴിഞ്ഞ തവണ ഒരുവര്‍ഷത്തേക്ക് ചെയര്‍മാനായിരുന്നു. വര്‍ഷങ്ങളായി കേരളാ കോണ്‍ഗ്രസ് എം പ്രതിനിധികളാണ് ഇരുവരും. ചെയര്‍മാനായിരുന്ന ഷാജു തുരുത്തനെ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു. പാര്‍ട്ടി ധാരണ പ്രകാരം തോമസ് പീറ്ററിനായി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഷാജു തയ്യാറായിരുന്നില്ല. ഈ സമയം പ്രതിപക്ഷമായ യുഡിഎഫ് ചെയര്‍മാനെതിരെ അവിശ്വാസം അവതരിപ്പിച്ചു. അവിശ്വാസം പരാജയപ്പെടുത്തിയശേഷം സ്ഥാനം രാജിവയ്ക്കാമെന്ന് ഷാജു പറഞ്ഞു. എന്നാല്‍ ഇതിനോട് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയും മുന്നണിയും അനുകൂലിച്ചില്ല. അവിശ്വാസത്തിന് മുന്‍പ് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഷാജു അതിന് തയ്യാറായില്ല.
ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് മികച്ച തുടക്കം.
Shubman Gill hospitalised after neck injury, ruled out of first Test
Kolkata: India captain Shubman Gill was on Sunday ruled out of the remainder of the opening Test against South Africa here due to a neck injury. The BCCI gave the update before start of day three, confirming that he will not be available to bat in the second innings on
കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം. എ ഡി ഏഴാം നൂറ്റാണ്ടിനും പതിനൊന്നിനും ഇടയ്ക്ക് ക്ഷേത്ര നിർമ്മിതി നടന്നതായി കരുതപ്പെടുന്നു.
കൊച്ചി: ഇൻഫ്ലുവൻസർ ദമ്പതികളായ മാരിയോ ജോസഫിനും ഭാര്യ ജീജി മാരിയോയ്ക്കും ഇടയിലുണ്ടായ ശാരീരിക അതിക്രമത്തെ തുടർന്നുണ്ടായ വിവാദം സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഫിലോകാലിയ ഫൗണ്ടേഷൻ നടത്തുന്ന ഇവർക്കിടയിലെ കുടുംബ പ്രശ്നം അടിപിടിയിലെത്തിയതോടെ, ഭാര്യ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ജീജി മാരിയോ നടത്തിയ പഴയൊരു പ്രസംഗം വ്യാപകമായി പ്രചരിക്കുകയാണ്. ഈ സംഭവങ്ങളെത്തുടർന്ന്, ഭാര്യമാർ ഭർത്താക്കന്മാരോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ജീജി മാരിയോ നടത്തിയ പഴയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. ഭർത്താവിനെ എത്രത്തോളം സ്നേഹിക്കണം, അവരോട് എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള ജീജിയുടെ ഉപദേശങ്ങളാണ് ഈ വീഡിയോയിലുള്ളത്. പെണ്ണുങ്ങളേ.. ഒരു ദിവസം എത്ര പ്രാവശ്യം നിങ്ങൾ ഭർത്താവിനെ കെട്ടിപ്പിടിക്കുന്നുണ്ട്, എത്ര പ്രാവശ്യം ഭർത്താവിന് മുത്തം കൊടുക്കുന്നുണ്ട്, ഇന്ന് രാവിലെ ഭർത്താവിനെ നോക്കി പുഞ്ചിരിച്ചിട്ടാണോ വീട്ടിൽ നിന്നിറങ്ങിയേ, ഭർത്താവിനെ നോക്കി ചിരിച്ചിട്ട് എത്ര നാളായി, ഭർത്താവിന്റെ നെറ്റിയിലെ മുടിയിൽ നര കയറിയത് നിങ്ങൾ ശ്രദ്ധിക്കാറെങ്കിലുമുണ്ടോ, ഭർത്താവിന്റെ കണ്ണുകളിലെ പാടുകളെങ്ങനെ വന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഒരു മിനിട്ടെങ്കിലും ഭർത്താവിന്റെ മുഖത്ത് നോക്കി ഇരുന്നിട്ടുണ്ടോ. ഇതൊന്നുമില്ലെങ്കിൽ പിന്നെ കെട്ടാൻ പോയതെന്തിനാ? ഭർത്താവിന്റെ ഹൃദയം വേദനിപ്പിച്ചിട്ട് ഇവിടെ വന്നിരുന്നിട്ട് ഒരു കാര്യവുമില്ല, എന്നായിരുന്നു പ്രസംഗത്തിലെ ഒരു ഭാഗം. അതേസമയം, ജീജി മാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് മാരിയോ ജോസഫിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി അകന്നു കഴിയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ 25ന് ജീജി ഭർത്താവിനെ സന്ദർശിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. സംസാരത്തിനിടെ മാരിയോ ജോസഫ് തന്നെ ഉപദ്രവിച്ചതായും ജീജി പരാതിയിൽ പറയുന്നു. ജീജിയുടെ ഇടതു കയ്യിൽ മാരിയോ കടിക്കുകയും മുടിക്ക് വലിച്ചെറിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കൂടാതെ, 70,000 രൂപ വിലമതിക്കുന്ന ഫോൺ തല്ലിത്തകർക്കുകയും ചെയ്തതായി ജീജി ആരോപിക്കുന്നു. എന്നാൽ, ഈ വിഷയത്തിൽ മാരിയോ ജോസഫും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീജിയുടെ ഈ പഴയ പ്രസംഗം ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. പലരും ഈ പ്രസംഗത്തെ വിമർശിക്കുകയും ട്രോളുകയും ചെയ്യുന്നു. റീൽസിൽ കാണുന്ന കളിയും ചിരിയുമല്ല ജീവിതം. ഇതിൽ എത്ര പേർ ഭാര്യയുടെ തലക്ക് സെറ്റ്-ടോപ് ബോക്സ് കൊണ്ട് അടിച്ചിട്ടുണ്ട്? ഇവരൊക്കെ ജോലിക്ക് പോവാതെ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന യൂദാസുമാരാണ്. പാവം ചേച്ചി... തലയിൽ കിട്ടിയ ഒരു മുത്തത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് കേട്ടത്, എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രചരിക്കുന്നത്. ഇൻഫ്ലുവൻസർമാരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പലപ്പോഴും പൊതുശ്രദ്ധ നേടാറുണ്ട്. ഈ വിഷയത്തിലും അതെ രീതിയാണ് സംഭവിച്ചിരിക്കുന്നത്. അവരുടെ പഴയകാല പ്രസംഗങ്ങളും അഭിപ്രായങ്ങളും വീണ്ടും ചർച്ചയാവുകയും ആളുകൾ പല രീതിയിൽ അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.
കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം, എത്തിയത് ആയിരങ്ങൾ
കൽപ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലെത്തിയത്

26 C