SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

ഉപരോധം മറികടക്കാൻ ഇന്ത്യയെ സമീപിച്ച് റഷ്യ

മോസ്കോ: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ സുപ്രധാന വ്യവസായങ്ങളുടെ പ്രവർത്തനത്തിന് റഷ്യ ഇന്ത്യയുടെ സഹായം തേടിയെന്ന് റിപ്പോർട്ട്.

കേരളം കൗമുദി 30 Nov 2022 2:35 am

ചൈനയുമായുള്ള സുവർണ കാലഘട്ടം കഴിഞ്ഞെന്ന് ഋഷി

ലണ്ടൻ: ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിലെ സുവർണ കാലഘട്ടം കഴിഞ്ഞെന്നും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കുള്ള അവരുടെ നീക്കം തങ്ങളുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വെല്ലുവിളിയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

കേരളം കൗമുദി 30 Nov 2022 2:35 am

ഹിജാബ് പ്രക്ഷോഭം: മരണം 300

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ സുരക്ഷാ സേനാംഗങ്ങളടക്കം 300 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യമായാണ് ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട വ്യക്തി പ്രക്ഷോഭത്തിൽ മരിച്ചവരുടെ കണക്ക് വെളിപ്പെടുത്തുന്നത്.

കേരളം കൗമുദി 30 Nov 2022 2:35 am

അസിം മുനീർ ചുമതലയേറ്റു

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സൈനിക മേധാവിയായി ലെഫ്. ജനറൽ അസിം മുനീർ ഇന്നലെ ചുമതലയേറ്റു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തായിരുന്നു ചടങ്ങ്. ആറ് വർഷം സൈനിക മേധാവിയായിരുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ കാലാവധി ഇന്നലെ അവസാനിച്ചു.

കേരളം കൗമുദി 30 Nov 2022 2:35 am

ക്ലെറൻസ് ഗിൽയാഡ് ഓർമ്മയായി

ലോസ്ആഞ്ചലസ്: അമേരിക്കൻ നടൻ ക്ലെറൻസ് ഗിൽയാഡ് ജൂനിയർ (66) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. എഴുത്തുകാരനും പ്രൊഫസറുമായ ഗിൽയാഡ് 'ടോപ് ഗൺ, 'ഡൈ ഹാർഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്.

കേരളം കൗമുദി 30 Nov 2022 2:35 am

റെക്കാഡ് തകർത്ത് ഒറിയോൺ

വാഷിംഗ്ടൺ: ഭൂമിയിൽ നിന്ന് 4,30,​000 കിലോമീറ്റർ സഞ്ചരിച്ച് ചരിത്രം കുറിച്ച് നാസയുടെ ഒറിയോൺ പേടകം. മനുഷ്യനെ വഹിക്കാവുന്ന ഒരു പേടകം ആദ്യമായാണ് ഇത്രയും ദൂരം സഞ്ചരിക്കുന്നത്. 1970ൽ വിക്ഷേപിച്ച അപ്പോളോ 13നായിരുന്നു ഇതുവരെയുള്ള റെക്കാഡ്.

കേരളം കൗമുദി 30 Nov 2022 2:35 am

നേപ്പാളിൽ സർക്കാർ രൂപീകരണ ചർച്ച സജീവം

കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് ഭരണസഖ്യത്തിൽ ചർച്ചകൾ ഊർജിതം. പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷനുമായ ഷേർ ബഹദൂർ ദ്യൂബയുടെ നേതൃത്വത്തിലെ ഭരണപക്ഷ സഖ്യത്തിൽ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ ഉൾപ്പെടെ അഞ്ച് പാർട്ടികളുണ്ട്.

കേരളം കൗമുദി 30 Nov 2022 2:35 am

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും ചൈനയിൽ പ്രതിഷേധം ശക്തം

ബീജിംഗ്: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടും ചൈനയിൽ പ്രതിഷേധം ശക്തം. അതേസമയം പ്രതിഷേധം തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ചൈനീസ് ഭരണകൂടം.

കേരളം കൗമുദി 30 Nov 2022 2:35 am

ബാക്ടീരിയകളെ ഭയക്കണം !

വാഷിംഗ്ടൺ : വൈറസ് പോലെ തന്നെ മനുഷ്യരിൽ അപകടകരമായ രോഗങ്ങൾക്ക് കാരണമാകുന്നവായണ് ബാക്ടീരിയ. ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ രണ്ടാം സ്ഥാനം ബാക്ടീരിയൽ അണുബാധയ്ക്കാണ്.

കേരളം കൗമുദി 30 Nov 2022 2:35 am

പാപ ദിയോപ്, അങ്ങ് മരിക്കുന്നില്ല; നിർണായക മത്സരത്തിന് സെനഗാൾ നായകൻ ഇറങ്ങിയത് 2002 ലോകകപ്പ് ഹീറോയുടെ ഓർമകളിൽ; നായകൻ ഇറങ്ങിയത് പാപയുടെ ജേഴ്‌സി നമ്പറായ 19 എന്നെഴുതിയ ആംബാൻഡ് അണിഞ്ഞ്

ദോഹ: ഒറ്റ ഗോളുകൊണ്ട് ആഫ്രിക്കൻ ഫുട്ബാളിലെ ഇതിഹാസമായ താരമാണ് സെനഗാളിന്റെ പാപ ബൗബ ദിയോപ്. 2002 ലോകകപ്പിൽ ചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെതിരെ പാപ നേടിയ ഗോൾ കാൽപന്ത് പ്രേമികളുടെ മനസ്സിനുള്ളിൽ ഇന്നും നിറയുന്നുണ്ട്.പാപയുടെ ചരമ ദിനമായ നവംബർ 29ന് ഇക്വഡോറിനെതിരെ നിർണായക മത്സരത്തിനിറങ്ങുമ്പോൾ സെനഗാളിന് പാപയെ ഓർമിക്കാതിരിക്കാനാകില്ലായിരുന്നു.സെനഗാൾ നായകൻ കാലിദോ കൗലിബലി പാപയുടെ ജേഴ്‌സി നമ്പറായ 19 എന്നെഴുതിയ ആംബാൻഡ് അണിഞ്ഞാണ് കളിക്കാനിറങ്ങിയത്. ഗാലറിയിൽ സെനഗാൾ ആരാധകരും പാപയുടെ ഓർമകൾ പങ്കുവെച്ചു. നിർണായക മത്സ...

മറുനാടൻ മലയാളീ 30 Nov 2022 2:32 am

ഫുട്‌ബോൾ ലോകകപ്പ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ മരിച്ചത് 400-500 പേർ; ആദ്യമായി അപകട മരണ കണക്ക് സ്ഥീരീകരിച്ച് ഖത്തർ; മരിച്ചവരിൽ 40 ഓളം പേർ കുടിയേറ്റ തൊഴിലാളികൾ

ദോഹ: ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ 400-500 തൊഴിലാളികൾ മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ഖത്തർ. ഇതാദ്യമായാണ് നിർമ്മാണപ്രവർത്തനങ്ങൾക്കിടെ മരിച്ചവരുടെ എണ്ണം സ്ഥിരീകരിക്കാൻ ഖത്തർ തയാറാവുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതിലും ഏറെ കൂടുതലാണ് ഇപ്പോൾ ഔദ്യോഗികമായി അംഗീകരിച്ച മരണസംഖ്യ.ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിൽ ഖത്തർ ഡെലിവറി ആൻഡ് ലെഗസി സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായ ഹസ്സൻ അൽ തവാദിയാണ് തൊഴിലാളികളുടെ മരണസംഖ്യ സ്ഥിരീകരിച്ചത്....

മറുനാടൻ മലയാളീ 30 Nov 2022 2:21 am

പതാകയെ അപമാനിച്ചു'; യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ഇറാൻ; 10 മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്ന് ആവശ്യം; പരാതി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം ഇല്ലാതെ, ഇറാന്റെ പതാക വികലമാക്കിയെന്ന്

ദോഹ: അമേരിക്ക - ഇറാൻ പോരിന്റെ പിരിമുറുക്കം കൂട്ടി പുതിയ വിവാദം. രാജ്യത്തിന്റെ പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്‌ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഇറാൻ. യുഎസ് ദേശീയ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ശനിയാഴ്ച വന്ന ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചിഹ്നം ഇല്ലാതെ, ഇറാന്റെ പതാക വികലമാക്കി ചിത്രീകരിച്ചെന്നാണ് പരാതി.വിവാദമായതോടെ ചിത്രം പേജിൽ നിന്നും നീക്കി. എന്നാൽ, ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നാണ് ഇറാൻ ഫുട്‌ബോൾ അസോസിയേഷൻ ആവശ...

മറുനാടൻ മലയാളീ 30 Nov 2022 2:12 am

ആരോഗ്യ സേവനങ്ങൾക്ക്‌ ഇനി അതിവേഗം ; ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്

ശബരിമല ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിൽ 4x4 റെസ്ക്യു വാൻ, ഐസിയു ആംബുലൻസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഒരുങ്ങുന്നു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് അടിയന്തര വൈദ്യസഹായം നൽകാനായി ഒരുക്കുന്ന യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കനിവ് 108 ആംബുലൻസ് പദ്ധതിയ്ക്കുകീഴിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്. ബൈക്ക് ഫീഡർ 
ആംബുലൻസ് രോഗിയെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സൈഡ് കാറോടുകൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. മറ്റു ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള വഴികളിലും തിരക്കുള്ളിടങ്ങളിലും എത്തി രോഗികൾക്ക് പരിചരണംനൽകി സമീപത്തെ ആശുപത്രിയിലോ കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുന്നതാണ് ഇവയുടെ പ്രവർത്തനം. നഴ്സായ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായിരിക്കും വാഹനം പ്രവർത്തിപ്പിക്കുന്നത്. ഓക്സിജൻ സംവിധാനം ഉൾപ്പടെ ഇതിൽ സജ്ജമാണ്. റെസ്ക്യു വാൻ ദുർഘടപാതയിൽ സേവനം ഒരുക്കാനാണ് പ്രത്യേക 4x4 വാഹനം. അനായാസം സഞ്ചരിക്കാവുന്ന വാഹനത്തിൽ അടിയന്തര വൈദ്യസഹായത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും. ഐസിയു 
ആംബുലൻസ് പമ്പയിൽനിന്ന് രോഗികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനാണ് ഐസിയു ആംബുലൻസ്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ സജ്ജമാക്കിയ ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.ആശുപത്രികൾ, എമർജൻസി മെഡിക്കൽ സെന്ററുകൾ, എഎൽഎസ്, ബിഎൽഎസ് ആംബുലൻസുകൾ എന്നിവയ്ക്കുപുറമെയാണ് പുതിയ സംവിധാനം. അടിയന്തര വൈദ്യസഹായം വേണ്ടവർ 108 നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളിൽ ആവശ്യപ്പെടുകയോ ചെയ്താൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വാഹനങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.

ദേശാഭിമാനി 30 Nov 2022 2:05 am

ഇറാന്റെ പ്രതിരോധക്കോട്ട തകർത്ത് പുലിസിച്ചിന്റെ തകർപ്പൻ ഷോട്ട്; നിർണ്ണായക മത്സരത്തിൽ ഇറാനെ വിറപ്പിച്ച് അമേരിക്കൻ മുന്നേറ്റം; ഇഞ്ചുറി ടൈമിലെ ഗോൾ ഓഫ് സൈഡായതോടെ ആദ്യ പകുതിയിൽ അമേരിക്ക 1 ഗോളിന് മുന്നിൽ; ജയിക്കുന്നവർ നോക്കൗട്ടിലേക്ക്

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ഇറാനും യുഎസ്എയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അമേരിക്ക മുന്നിലെത്തി. ക്രിസ്റ്റിയൻ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോൾ നേടിയത്.മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക ആക്രമിച്ചാണ് കളിച്ചത്. ആദ്യ 20 മിനിറ്റിനുള്ളിൽ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇറാൻ പ്രതിരോധത്തെ മറികടക്കാനായില്ല.എന്നാൽ 38-ാം മിനിറ്റിൽ ഇറാൻ കോട്ട പൊളിച്ചു. മധ്യനിരയിൽ നിന്ന് പ്രതിരോധക്കോട്ട മറികടന്ന് നൽകിയ പന്ത് വലത് വിങ്ങിലുള്ള സെർജിയോ ഡെസ്റ്റ് മികച്ചൊരു ഹെഡ്ഡറിലൂടെ പുലിസിച്ചിന് നൽക...

മറുനാടൻ മലയാളീ 30 Nov 2022 2:04 am

നാലുവർഷ ബിരുദം വിദ്യാർഥികളിൽ ഗവേഷണതാൽപ്പര്യം 
സൃഷ്ടിക്കണം: മന്ത്രി

തിരുവനന്തപുരം നൈപുണ്യ വികാസവും ഗവേഷണ താൽപ്പര്യവും സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലാകണം സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾക്ക് സർവകലാശാലകൾ രൂപം നൽകേണ്ടതെന്ന് മന്ത്രി ആർ ബിന്ദു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സുമുൾപ്പെടെ പുതുതലമുറ കോഴ്സുകളും ഗണിതശാസ്ത്രത്തോടാപ്പം സംഗീതവും പഠിക്കാൻ കഴിയുന്ന വിശാലമായ സങ്കൽപ്പത്തിലേക്ക് അക്കാദമിക സാഹചര്യം മാറണമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശിൽപ്പശാല തിരുവനന്തപുരം ലയോള കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാലുവർഷ കോഴ്സിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സർക്കാരും മാനേജ്മെന്റുകളും മുൻകൈ എടുക്കും. വിദേശപഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിലെ വർധനയ്ക്കുള്ള ഘടകങ്ങളും ചർച്ച ചെയ്യും. സംസ്ഥാന ബജറ്റിൽ ആയിരം കോടിയോളം രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. സർഗശേഷിയും സ്വതന്ത്രചിന്തയുമുള്ള സാമൂഹ്യ ജീവികളായി വിദ്യാർഥികളെ രൂപപ്പെടുത്താൻ കഴിയുന്ന കരിക്കുലമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സ്വന്തം അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാനും പഠിക്കാനും കഴിയണം. അനുഭവങ്ങളിലുടെയുള്ള പഠനവും സിലബസിന്റെ ഭാഗമാകണം. ഓരോ സർവകലാശാലയ്ക്കും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ കോഴ്സുകൾ രൂപകൽപ്പന ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടാകും. വിദ്യാർഥി-, അധ്യാപക സമൂഹങ്ങളുൾപ്പെടെയുള്ളവരുമായി വിശദ ചർച്ചയിലൂടെ അഭിപ്രായം രൂപീകരിച്ച് മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കൂ എന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. ശിൽപ്പശാലയിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, കാലിക്കറ്റ് സർവകലാശാല മുൻ പ്രൊഫസർ ഡോ. കെ എൻ ഗണേഷ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വറുഗീസ് തുടങ്ങിയവരും പങ്കെടുക്കും. രണ്ടുദിവസത്തെ ശിൽപ്പശാല ബുധനാഴ്ച സമാപിക്കും.

ദേശാഭിമാനി 30 Nov 2022 1:58 am

കിട്ടാനില്ല യൂറിയ, കണ്ണീർക്കൃഷിയിറക്കി കർഷകർ ; മിശ്രിത വളത്തിന്‌ ഉയർന്ന വില

പാലക്കാട് സംസ്ഥാനത്ത് യൂറിയ ക്ഷാമം അതീവ രൂക്ഷം. നടീൽ കഴിഞ്ഞ രണ്ടാംവിള നെൽകൃഷിക്ക് വളം നൽകാനാകാതെ കർഷകർ. പാലക്കാട് ജില്ലയിൽമാത്രം 5,000 ടണ്ണോളം യൂറിയ ആവശ്യമുണ്ട്. ഒരു ചാക്കുപോലും കിട്ടാനില്ല. പ്ലൈവുഡ് വ്യവസായത്തിന് വ്യാപകമായി യൂറിയ കൊണ്ടുപോകുന്നതാണ് ക്ഷാമത്തിനിടയാക്കിയത്. യൂറിയക്കുപകരം മിശ്രിത വളം ഉപയോഗിച്ചാൽ ഗുണമില്ലെന്ന് കർഷകർ പറയുന്നു. മിശ്രിത വളത്തിന് ഉയർന്ന വിലയുമാണ്. യൂറിയ ഇറക്കുമതിയിലെ കുറവും ഉൽപ്പാദനത്തിലെ ഇടിവും ക്ഷാമം തീവ്രമാക്കി. രാസവളങ്ങൾക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം ഇത്തവണ 25 ശതമാനം വെട്ടിക്കുറച്ചതും തിരിച്ചടിയാണ്. രാസവളങ്ങളിൽ പൊട്ടാഷിനും യൂറിയക്കുമാണ് സംസ്ഥാനത്ത് ആവശ്യമേറെയുള്ളത്. ഇഫ്കോ അടക്കമുള്ള കമ്പനികളുടെ കോംപ്ലക്സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടംഫോസാണ്. ഇതിനൊപ്പം യൂറിയകൂടി ചേർത്താണ് നെല്ലിന് രണ്ടാം വളപ്രയോഗം നടത്തുക. പൊട്ടാഷ് - 1,​800 രൂപ (50 കിലോഗ്രാം), ഫാക്ടംഫോസ് 1,​500 (50 കിലോഗ്രാം), യൂറിയ 267 (45 കിലോഗ്രാം), ഇഫ്കോ 1,450 എന്നിങ്ങനെയാണ് നിലവിലെ വില. പൊട്ടാഷിന് ചാക്കൊന്നിന് 100 രൂപ വർധിച്ചു. ഫാക്ടംഫോസിനും മറ്റ് കോംപ്ലക്സ് വളങ്ങൾക്കും 50 രൂപ വർധിച്ചു. സംസ്ഥാനത്ത് യൂറിയ ക്ഷാമത്തിൽ കർഷകർ വലയുമ്പോൾ തൊട്ടടുത്ത തമിഴ്നാട്ടിൽ ക്ഷാമമില്ലെന്ന് കേരള കർഷക സംഘം പാലക്കാട് ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. രണ്ട് സീസണിലും കിട്ടിയ യൂറിയയുടെ അളവ് കുറവാണ്. കേരളത്തിലുള്ള യൂണിറ്റിൽനിന്ന് തമിഴ്നാട്ടിലേക്കാണ് കൂടുതൽ യൂറിയ എത്തിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പ്രസേനൻ പറഞ്ഞു.

ദേശാഭിമാനി 30 Nov 2022 1:53 am

ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ സുവർണ്ണാവസരത്തിന് പ്രായശ്ചിത്തവുമായി റാഷ്‌ഫോർഡ് ; ഒരു മിനുട്ടിനുള്ളിൽ വീണ്ടും വെയ്ൽസിനെ ഞെട്ടിച്ച് ഫോഡെൻ; രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് രണ്ട് ഗോളിന് മുന്നിൽ; പ്രത്യാക്രമണവുമായി വെയ്ൽസും; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

ദോഹ: നാലു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യത ശേഷിക്കുന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു മിനുട്ടിന്റെ വ്യത്യാസത്തിൽ വെയ്ൽസിനെ രണ്ട് തവണ ഞെട്ടിച്ച് ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ സുവർണ്ണാവസരത്തിന് പ്രായശ്ചിത്തമെന്നോണം 50 ാം മിനുട്ടിൽ റാഷ്‌ഫോർഡും 51 ാം മിനുട്ടിൽ ഫോഡെനുമാണ് വെയ്ൽസിന്റെ വല കുലുക്കിയത്.പന്തടക്കത്തിലും ആക്രമണത്തിലും ബഹുദൂരം മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെതിരെ, കടുത്ത പ്രതിരോധം തീർത്തായിരുന്നു വെയ്ൽസിന്റെ ആദ്യ പകുതിയിലെ പോരാട്ടം.മത്സരത്തിൽ ലഭിച്ച സുവർണാവ...

മറുനാടൻ മലയാളീ 30 Nov 2022 1:52 am

സഞ്ചാരികളുമായി വിദേശ ആഡംബരക്കപ്പൽ കൊച്ചിയിൽ ; കോവിഡിനു ശേഷം ആദ്യം

കൊച്ചി ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ–--2 ആഡംബരക്കപ്പൽ കൊച്ചിയിലെത്തി. കോവിഡ് പ്രതിസന്ധിക്കുശേഷം എത്തിയ ആദ്യ വിദേശകപ്പലാണിത്. സഞ്ചാരികൾക്ക്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഇന്ത്യ ടൂറിസം കൊച്ചിയും ഊഷ്മള വരവേൽപ്പ് നൽകി. ചൊവ്വ രാവിലെമുതൽ കരകൗശല വിൽപ്പനശാലകളും സജീവമായിരുന്നു. മംഗളൂരുവിൽനിന്നെത്തി, വില്ലിങ്ടൺ ഐലൻഡിലെ കൊച്ചി ക്രൂസ് ടെർമിനലിൽ നങ്കൂരമിട്ട കപ്പലിൽ 257 വിദേശ വിനോദസഞ്ചാരികളും 372 ജീവനക്കാരുമുണ്ട്. ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി, കടപ്പുറം, ചീനവല, മട്ടാഞ്ചേരിയിലെ സിനഗോഗ് എന്നിവ സന്ദർശിച്ചു. ചിലർ ആലപ്പുഴയിൽ ഹൗസ്ബോട്ട് യാത്രക്കും സൈക്കിളിൽ കൊച്ചിയിൽ കറങ്ങാനും ഇറങ്ങി. രാത്രി 10ന് കപ്പൽ തായ്ലൻഡിലേക്ക് തിരിച്ചു. നവംബർ മുതൽ മെയ്വരെയുള്ള ടൂറിസം സീസണിൽ 16 കപ്പലുകളാണ് എത്തുക. അസ്അമറ ക്വിസ്റ്റ്, സീബോൺ എൻകോർ, ഓഷ്യൻ നവട്ടിക, സിൽവർ സ്പിരിറ്റ് കപ്പലുകൾ ഡിസംബറിൽ എത്തും. ജനുവരിയിൽ രണ്ട്, ഫെബ്രുവരിയിൽ -ഒന്ന്, മാർച്ചിൽ -മൂന്ന്, ഏപ്രിലിൽ ഒന്ന്, മേയിൽ നാല് എന്നിങ്ങനെയാണ് കപ്പൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ നാല് കപ്പൽ വരുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

ദേശാഭിമാനി 30 Nov 2022 1:50 am

ആനവണ്ടിയിലേറി ഗവി കാണാം ; ഗവിയിലേക്ക് കെഎസ്ആർടിസി ടൂര്‍ പാക്കേജ് ഒന്നുമുതൽ

പത്തനംതിട്ട പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്ര പാക്കേജിന് തുടക്കമാകുന്നു. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളിൽനിന്നായി സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഈടാക്കുക. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനന ഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിങ്ങും ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ പത്തനംതിട്ടയിൽ തിരിച്ചെത്തും. തിരുവനന്തപുരം, എറണാകുളം ഡിപ്പോയിൽ നിന്നും ​ഗവിയിലേക്ക് ടൂർ പാക്കേജ് ഡിസംബർ ഒന്നിന് ആരംഭിക്കും. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. ദീർഘനാളായി ഇത്തരമൊരു പദ്ധതിക്കായി കെഎസ്ആർടിസി ശ്രമിക്കുന്നു. വനം വകുപ്പിന്റെ അനുമതി ലഭിക്കാൻ വന്ന കാലതാമസമാണ് പദ്ധതി തുടങ്ങാൻ വൈകിയത്. നിലവിൽ ​ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽ നിന്നും ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഇതിന് മാറ്റമുണ്ടാകില്ല. വിശദവിവരത്തിന് 9495752710, 9995332599 എന്ന നമ്പറിൽ വിളിക്കാം.

ദേശാഭിമാനി 30 Nov 2022 1:47 am

സംസ്ഥാന സ്‌കൂള്‍ കായികോത്സവം : മാറ്റുരയ്ക്കുന്നത് 3050 താരങ്ങൾ, 
രാത്രിയും പകലും മത്സരം ; അടിമുടി ഹൈടെക്

തിരുവനന്തപുരം സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മാറ്റുരയ്ക്കുക 3050 കൗമാര കായികതാരങ്ങൾ. കേരള സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി പകലും രാത്രിയുമായാണ് മത്സരങ്ങൾ. മൂന്നുമുതൽ ആറുവരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ. മൂന്നിന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ആറിന് സമ്മാനദാനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. 86 വ്യക്തിഗത ഇനവും രണ്ട് ക്രോസ് കൺട്രിയും വിവിധ കാറ്റഗറിയിലായി 10 റിലേ മത്സരവും ഉൾപ്പെടെ 98 ഇനത്തിലാണ് മത്സരം. ഉച്ചവെയിലിന്റെ കാഠിന്യത്തിൽനിന്ന് കായികതാരങ്ങൾക്ക് സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാവിലെയും രാത്രിയുമായി മത്സരങ്ങൾ ഭൂരിഭാഗവും ക്രമീകരിച്ചത്. സ്പ്രിന്റ് ഇനങ്ങളുടെ ഫൈനലുകൾ രാത്രിയായിരിക്കും. ട്രാക്ക് ഇവന്റുകൾ രാവിലെ 6.30ന് ആരംഭിച്ച് പകൽ 11ന് അവസാനിക്കും. പിന്നീട് വൈകിട്ട് മൂന്നിന് ആരംഭിച്ച് രാത്രി 8.30ന് തീരും. ട്രാക്ക് മത്സരങ്ങൾ പൂർണമായും ചന്ദ്രശേഖരൻ നായർ സിന്തറ്റിക് സ്റ്റേഡിയത്തിലും ജാവലിൻ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണ് നടക്കുക. അടിമുടി ഹൈടെക് ദേശീയ ഗെയിംസിൽ ഫലനിർണയത്തിന് ഉപയോഗിക്കുന്ന അത്യാധുനിക ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഫോട്ടോഫിനിഷ്, ഫീൽഡ് ഇനങ്ങളിലെ മത്സരഫലങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താൻ ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർമെന്റ് (ഇഡിഎം), ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, മത്സരസമയത്തെ കാറ്റിന്റെ വേഗം സംബന്ധിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ വിൻഡ് ഗേജ് തുടങ്ങിയ മെഷീനുകളുടെ സാങ്കേതിക സഹായമുണ്ടാകും.

ദേശാഭിമാനി 30 Nov 2022 1:40 am

സിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ച് വരവറിയിച്ച നായകൻ; ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പെനാൽട്ടി നഷ്ടപ്പെടുത്തി രാജ്യത്തിന്റെ ശത്രുവായി; വനവാസത്തിന് ശേഷം മടങ്ങിയെത്തിയത് നഷ്ടപ്പെടുത്തിയ നേട്ടം ശിഷ്യനിലൂടെ രാജ്യത്തിന് തിരികെ സമ്മാനിച്ച്; രണ്ടു പതിറ്റാണ്ടിന് ശേഷം സെനഗലിലെ വീണ്ടും നോക്കൗട്ടിലെത്തിച്ച ബുദ്ധി കേന്ദ്രം; 'കബീർ ഖാനെ' വെല്ലുന്ന സെനഗലിന്റെ സ്വന്തം അലിയോ സിസോയുടെ കഥ

ദോഹ: ഒരൊറ്റ ലോകകപ്പിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ ഇഷ്ട ടീമായി മാറിയ സംഘമാണ് സെനഗൽ.ആഫ്രിക്കൻ കരുത്തിന്റെ വന്യതയും വശ്യതയും നിറഞ്ഞ സെനഗലിന്റെ പ്രകടനം ആരെയും മോഹിപ്പിക്കുന്നതാണ്.2002 ലെ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ ആദ്യ കളിയിൽ അട്ടമറിച്ചാണ് സെനഗൽ ലോക ഫുട്‌ബോളിലേക്ക് വരവറിയിച്ചത്.മികച്ച പ്രകടനത്തോടെ ആദ്യ ലോകകപ്പിൽ തന്നെ നോക്കൗട്ടിലെത്താനും അവർക്ക് സാധിച്ചു.എന്നാൽ പിന്നീട് അങ്ങോട്ട് എല്ലാ ലോകകപ്പുകളിലും സെനഗലിന് ഈ മികവ് തുടരനായില്ല.ഇന്ന് ഇക്വഡോറിനെ തോൽപ്പിച്ച് ഇരുപത്...

മറുനാടൻ മലയാളീ 30 Nov 2022 1:34 am

സുരക്ഷാ പരിശോധന; കുവൈറ്റില്‍ 59 പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍. സാല്‍മി സ്‌ക്രാപ്‌യാര്‍ഡില്‍ നടത്തിയ പരിശോധനയില്‍ അനധികൃത താമസക്കാരായ 59 പേരെയാണ് പിടികൂടിയത്. താമസകാര്യ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

സത്യം ഓൺലൈൻ 30 Nov 2022 1:32 am

കേരള പ്രസ് ക്ലബ് കുവൈറ്റ് അംഗം ടി.കെ.സൈജുവിന്‌ യാത്രയയപ്പ് നൽകി

കുവൈറ്റ്: കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ് കുവൈറ്റ് അംഗവും ദേശാഭിമാനി പത്രത്തിന്റെ കുവൈറ്റ് ലേഖകനുമായ ടി.കെ.സൈജുവിന്‌ പ്രസ് ക്ലബ് കുവൈറ്റ് യാത്രയയപ്പ് നൽകി. കാലിക്കറ്റ് ഷെഫ് റെസ്റ്റാറന്റിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് മുനീർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്ത് സ്വഗതം ആശംസിച്ച ചടങ്ങിൽ, യാത്രാ മംഗളങ്ങൾ നേർന്നുകൊണ്ട് കൃഷ്ണൻ കടലുണ്ടി, സത്താർ കുന്നിൽ, സുജിത് സുരേഷൻ, സലിം കോട്ടയിൽ, ഷാജഹാൻ, എന്നിവർ സംസാരിച്ചു. അനിൽ കെ. നമ്പ്യാർ നന്ദി […]

സത്യം ഓൺലൈൻ 30 Nov 2022 1:18 am

പിണറായി സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി ഹൈക്കോടതി വിധി, ഗവര്‍ണര്‍ക്ക് അനുകൂലം

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി ശരിവച്ചത് സര്‍ക്കാരിനേറ്റ വന്‍തിരിച്ചടിയായി. സര്‍വകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്നു അടിക്കടി ഉണ്ടാകുന്ന പ്രതികൂല വിധികള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ പാടുപെടും. എന്നാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ ഉറപ്പിക്കുന്നതാണ് ഹൈക്കോടതിയുടെ വിധിയും പരാമര്‍ശങ്ങളും. Read Also:ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി മുഖ്യമന്ത്രി പിണറായി …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 30 Nov 2022 1:15 am

കാര്‍ നിര്‍ത്തിയിട്ടതിച്ചൊല്ലി തര്‍ക്കം , അയല്‍വാസിയുടെ വെട്ടേറ്റ്‌ പിതാവും മകനും മരിച്ചു

തൃശൂര്‍: ചേര്‍പ്പില്‍ വഴിയില്‍ കാര്‍ പാര്‍ക്കിങ്‌ നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അയല്‍വാസിയുടെ വെട്ടേറ്റ്‌ പിതാവും മകനും മരിച്ചു. ചേര്‍പ്പ്‌ പല്ലിശേരി ക്ഷേത്രത്തിനടുത്ത്‌ പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍(62), മകന്‍ ജിതിന്‍ (32) എന്നിവരെയാണു വഴക്കിനെ തുടര്‍ന്ന്‌ വെട്ടിക്കൊന്നത്‌. തിങ്കളാഴ്‌ച്ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. അയല്‍വാസി കിഴക്കൂടന്‍ വേലപ്പനെ(59) പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വേലപ്പന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവനാണ്‌. ഇലക്‌ട്രോണിക്‌സ്‌ സ്‌ഥാപനത്തില്‍ ജോലിക്കാരനായ ജിതിന്‍ വീട്ടിലേക്കുള്ള വഴിയില്‍ കാര്‍ നിര്‍ത്തിയിട്ട്‌ അതില്‍ സ്‌പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. അതിനിടെ സ്‌ഥലത്തെത്തിയ വേലപ്പന്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടതിനെ ചോദ്യംചെയ്‌തു. ബഹളം കേട്ട്‌ പിതാവ്‌ ചന്ദ്രനും ജിതിന്റെ അടുത്തെത്തി. ഇവരുമായി വേലപ്പന്‍ തര്‍ക്കിച്ചു. അതിനിടെ പ്രകോപിതനായി വേലപ്പന്‍ വീട്ടില്‍ ചെന്ന്‌ കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ എത്തിയ ജിതിന്റെ സഹോദരന്‍ ഗോകുല്‍ ഉടനെ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 2008 ല്‍ ചേര്‍പ്പില്‍ സര്‍ക്കാര്‍ ആശുപത്രിക്കടുത്ത്‌ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്‌ ജോഷി എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിലും വേലപ്പന്‍ പ്രതിയാണ്‌. ഒട്ടേറെ മര്‍ദന കേസുകളും ഇയാള്‍ക്ക്‌ എതിരേയുണ്ട്‌. മദ്യലഹരിയിലായിരുന്ന വേലപ്പന്‍ പെട്ടെന്ന്‌ പ്രകോപിതനായാണു കൊലപാതകം നടത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. പോലീസ്‌ പോലും വിവരമറിഞ്ഞത്‌ പുലര്‍ച്ചെയാണ്‌. ചന്ദ്രന്‍ പുറമേനിന്നു വന്നയാളാണ്‌. അതിനാല്‍ പരിസരവാസികളുമായി അടുത്ത ബന്ധമില്ല. ജിതിന്‍ പലപ്പോഴും വാഹനങ്ങള്‍ വസതിക്കു മുന്നില്‍ പാര്‍ക്കു ചെയ്‌താണ്‌ ജോലികള്‍ തീര്‍ത്തിരുന്നത്‌. ജിതിനു ഭാര്യയും രണ്ടുമക്കളുമുണ്ട്‌. കുറുപ്പം റോഡിലെ കടയിലാണ്‌ ജോലി. ചന്ദ്രന്‍ കൂലിപ്പണിക്കാരനാണ്‌. റൂറല്‍ എസ്‌.പി. ഐശ്വര്യ ദ്രോഗ്‌ബെ സ്‌ഥലത്തെത്തി. ചേര്‍പ്പ്‌ സി.ഐ: ടി.യു. ഷിജുവിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.

മംഗളം 30 Nov 2022 12:45 am

ചെറുതുരുത്തിയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന യുവാവ്‌ പിടിയില്‍

ചെറുതുരുത്തി: പൈങ്കുളം വാഴാലിപ്പാടത്ത്‌ സുഹൃത്തിന്റെ വെട്ടേറ്റു കുന്നമ്മാര്‍തൊടി വാസുദേവന്‍(56) മരിച്ച കേസില്‍ സുഹൃത്ത്‌ പുത്തന്‍പുരയില്‍ ഗിരീഷ്‌ (38) പിടിയില്‍. വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമാണു ഗിരീഷ്‌. വീട്‌ വളഞ്ഞാണ്‌ അറസ്‌റ്റ്‌. പോലീസ്‌ സംഘത്തിന്‌ നേരെ ഗിരീഷ്‌ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ ഒഴിഞ്ഞു മാറി. ബലപ്രയോഗത്തിലൂടെയാണ്‌ കീഴ്‌പ്പെടുത്തിയത്‌. സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: വാസുദേവനും ഗിരീഷും സുഹൃത്തുക്കളും ചെത്തുതൊഴിലാളികളുമാണ്‌. രണ്ടുപേരും രാവിലെ ഒരുമിച്ച്‌ ബൈക്കിലാണു ജോലിസ്‌ഥലത്തേക്കു പോയത്‌. വാസുദേവനും പ്രതി ഗിരീഷും കഴിഞ്ഞദിവസം ഒരുമിച്ച്‌ പൈങ്കാലി വാഴാലിക്കാവ്‌ ക്ഷേത്രത്തിനടുത്തുള്ള തോട്ടത്തിലേക്കു പോകുന്നത്‌ കണ്ടവരുണ്ട്‌. ചെത്തു നടത്തുന്നതിനിടെയുണ്ടായ തര്‍ക്കമാണ്‌ ആക്രമണത്തില്‍ കലാശിച്ചത്‌. പെട്ടെന്നു പ്രകോപനമുണ്ടായാണ്‌ വെട്ടിയതെന്നാണ്‌ പറയുന്നത്‌. കള്ളുചെത്തുന്ന മൂര്‍ച്ചയേറിയ കത്തികൊണ്ടാണ്‌ ആക്രമിച്ചത്‌. കഴുത്ത്‌ അറ്റുപോകുന്ന വിധത്തില്‍ ആഴത്തിലാണ്‌ മുറിവ്‌. കൊലപാതക വിവരമറിയാതെ ഗിരീഷിനോട്‌ സംസാരിച്ച മറ്റൊരു സുഹൃത്ത്‌ കുന്നുമ്മല്‍ വീട്ടില്‍ ജയപ്രകാശിനും(38) വെട്ടേറ്റു. ജയപ്രകാശിന്‌ തൃശൂര്‍ മെഡി.കോളജ്‌ ആശുപത്രിയില്‍ രണ്ടു ശസ്‌ത്രക്രിയകള്‍ നടത്തി. ഗുരുതരാവസ്‌ഥയിലാണ്‌. മാടുകളെ തീറ്റാനായി കൊണ്ടു പോകുന്നതിനെടെയാണ്‌ ജയപ്രകാശിന്‌ വെട്ടേറ്റത്‌. വാസുദേവന്റെ കഴുത്തില്‍ ആഴത്തിലുള്ള വെട്ടിനെതുടര്‍ന്നാണ്‌ മരണം. മുഖത്തും കൈയിലും ഉള്‍പ്പെടെ വെട്ടിയ പാടുകളുണ്ടായിരുന്നു. രണ്ടുദിവസമായി ഗിരീഷ്‌ അസ്വസ്‌ഥനായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു. പിന്നീട്‌ അയാള്‍ കാട്ടിലേക്കുപോയി. അവിടെനിന്ന്‌ മടങ്ങിയശേഷമാണ്‌ അറസ്‌റ്റ്‌. കാട്ടില്‍ ഗിരീഷ്‌ രക്ഷപ്പെട്ട ഭാഗത്ത്‌ ഉപേക്ഷിച്ച മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വാസുദേവന്റെ മൃതദേഹം ശാന്തിതീരത്ത്‌ സംസ്‌കരിച്ചു. ഭാര്യ: ഉഷ. മക്കള്‍: വിജീഷ്‌, വാസന്തി. ചെറുതുരുത്തി എസ്‌.ഐ: പി.വി. ബിന്ദുലാലിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. എ.സി.പി: സുരേഷ്‌, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ സ്‌ഥലത്തെത്തിയിരുന്നു.

മംഗളം 30 Nov 2022 12:44 am

ബംഗളുരുവില്‍ മലയാളിയുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്‌റ്റില്‍

ബംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ പീഡിപ്പിച്ച ബൈക്ക്‌ ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്‌റ്റില്‍. ബംഗളുരു സ്വദേശികളായ ടാക്‌സി ഡ്രൈവര്‍ അറഫാത്ത്‌, സുഹൃത്ത്‌ ഷഹാബുദ്ദീന്‍ എന്നിവര്‍ക്കൊപ്പം പശ്‌ചിമ ബംഗാള്‍ സ്വദേശിനിയായ ഒരു യുവതിയുടെ അറസ്‌റ്റും രേഖപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ 25 ന്‌ ബംഗളുരു ഇലക്‌ട്രോണിക്‌ സിറ്റിയില്‍ ഇരുപത്തിരണ്ടുകാരിയായ മലയാളിയുവതിയാണു പീഡനത്തിനിരയായത്‌. സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി അര്‍ധരാത്രിയോടെ മറ്റൊരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ റാപ്പിഡോയെന്ന ബൈക്ക്‌ ടാക്‌സി ആപ്ലിക്കേഷനില്‍ വാഹനം ബുക്ക്‌ ചെയ്യുകയായിരുന്നു. അറാഫത്താണ്‌ ബൈക്കുമായെത്തിയത്‌. യാത്രയ്‌ക്കു മുമ്പേ യുവതി മദ്യപിച്ചിരുന്നതായി പോലീസ്‌ പറയുന്നു. യുവതിയെ അറാഫത്ത്‌ ലക്ഷ്യസ്‌ഥാനത്തെത്തിച്ചെങ്കിലും ബൈക്കില്‍നിന്ന്‌ ഇറങ്ങാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു അവര്‍. ഇതു മുതലെടുത്ത അറാഫത്ത്‌, യുവതിയെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. അതിനുശേഷം സുഹൃത്ത്‌ ഷഹാബുദീനെ വിളിച്ചുവരുത്തി. ഈസമയം പശ്‌ചിമ ബംഗാള്‍ സ്വദേശിനിയായ മറ്റൊരു യുവതിയും വീട്ടിലുണ്ടായിരുന്നതായി പോലീസ്‌ പറഞ്ഞു. പിന്നീട്‌ അറാഫത്തും ഷഹാബുദീനും ചേര്‍ന്ന്‌ യുവതിയെ മാനഭംഗപ്പെടുത്തി. പിറ്റേന്നാണു യുവതി ബോധം വീണ്ടെട ുത്തത്‌. ദേഹമാസകലം വേദന അനുഭവപ്പെട്ട യുവതി വീട്ടില്‍നിന്നിറങ്ങി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തി. ഇവരെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ വിവരം പോലീസില്‍ അറിയിച്ചു. സംഭവിച്ച കാര്യങ്ങള്‍ യുവതി പോലീസിനോടു വെളിപ്പെടുത്തി. തുടര്‍ന്ന്‌ പരാതി രജിസ്‌റ്റര്‍ ചെയ്‌തശേഷം ബൈക്ക്‌ ടാക്‌സി ആപ്ലിക്കേഷനിലെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പീഡനത്തിന്‌ ഒത്താശ ചെയ്‌തതിന്‌ അറാഫത്തിന്റെ വീട്ടിലുണ്ടായിരുന്ന പശ്‌ചിമ ബംഗാള്‍ സ്വദേശിനിയും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

മംഗളം 30 Nov 2022 12:44 am

ഗുജറാത്തില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് കാള! ബിജെപിയുടെ ഗൂഢാലോചനയെന്ന് അശോക് ഗെഹ്ലോട്ട്-വീഡിയോ

മെഹ്‌സാന: ഗുജറാത്തിലെ മെഹ്‌സാനയില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ കാള കുതിച്ചെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചുകൊണ്ടിരിക്കെയാണ് കാളയെത്തിയത്. Bull in Congress Rally Nifty is at ATH pic.twitter.com/TU9R6miyCJ — OptionsGurukul(Ashish)™ (@OptionsGurukul) November 28, 2022 ജനക്കൂട്ടത്തോട് ശാന്തരാകാന്‍ ഗെഹ്ലോട്ട് പറഞ്ഞു. ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. കോൺഗ്രസ് യോഗങ്ങൾ തടസ്സപ്പെടുത്താൻ അവർ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കുന്നുവെന്നും ഗെഹ്ലോട്ട് ആരോപിച്ചു.

സത്യം ഓൺലൈൻ 30 Nov 2022 12:44 am

കൊതുകിനെ തുരത്താന്‍ സവാള

നാട്ടില്‍ കൊതുക് ശല്യം രൂക്ഷമാവുകയാണ്. കെട്ടിക്കിടക്കുന്ന ചെളിവെളളത്തിലും മാലിന്യത്തിലും കൊതുകുകള്‍ പെരുകുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒന്നിച്ച് വന്നും ഒറ്റയ്ക്ക് ഒറ്റയ്ക്കായി വന്നും കൊതുകുകള്‍ മനുഷ്യരെ ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇതിനെ തുരത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലര്‍ക്കും അത് സാധിക്കാറില്ല. എന്നാല്‍ കൊതുകുകളെ തുരത്താനുള്ള ആയുധം നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെങ്കിലോ? മറ്റൊന്നുമല്ല, മിക്ക വിഭവങ്ങളിലും ചേര്‍ക്കുന്ന സവാള (അല്ലെങ്കില്‍ ഉള്ളി) തന്നെയാണിത്. സവാളയുണ്ടെങ്കില്‍ നമുക്ക് ഈസിയായി കൊതുകിനെ അകറ്റാനാകും. ഒരു സവാള മാത്രമാണ് ഇതിന് ആവശ്യം. …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 30 Nov 2022 12:43 am

ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി പോര്‍ചുഗല്‍

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി പോര്‍ചുഗല്‍. യുറുഗ്വേയ്‌ക്കെതിരേ നടന്ന എച്ച്‌ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ 2-0 ത്തിനു തോല്‍പ്പിച്ചതോടെയാണു പോര്‍ചുഗല്‍ മുന്നേറിയത്‌. മുനയില്ലാത്ത മുന്നേറ്റങ്ങള്‍ കൊണ്ടു തീര്‍ത്തും വിരസമായിരുന്നു ഒന്നാം പകുതി. ഇരു ടീമിനും ഗോളടിക്കാനുള്ള ആവേശമുണ്ടായില്ല. ഒറ്റതിരിഞ്ഞുള്ള ചില മുന്നേറ്റങ്ങള്‍ മാത്രം. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ താരത്തിന്റെ ചിറകിലേറിയിരുന്ന പോര്‍ചുഗല്‍ ഖത്തറില്‍ വഴിമാറുകയാണ്‌. പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസാണ്‌ ഇന്നലെ അവര്‍ക്കു വേണ്ടി രണ്ട്‌ ഗോളുമടിച്ചത്‌. പോര്‍ചുഗല്‍ നേടിയ അഞ്ചു ഗോളുകളില്‍ നാലും ബ്രൂണോയുടെ പങ്കിലായിരുന്നു. ഘാനയ്‌ക്കെതിരേ പോര്‍ചുഗല്‍ നേടിയ രണ്ട്‌ ഓപ്പണ്‍ പ്ലേ ഗോളുകളും അസിസ്‌റ്റ് ചെയ്‌തത്‌ ബ്രൂണോയാണ്‌. കളം നിറഞ്ഞു കളിച്ചതും ബ്രൂണോ ആയിരുന്നു. യുറുഗ്വേയ്‌ക്കെതിരേ നേടിയ രണ്ട്‌ ഗോളുകളിലും ബ്രൂണോയുടെ കഴിവ്‌ പ്രകടമായി. രണ്ടാം ഗോള്‍ പെനാല്‍റ്റിയായിരുന്നെങ്കിലും അതു നേടിയെടുത്തതും ബ്രൂണോയുടെ മികവായിരുന്നു. ഒരു മികച്ച സേവും ഗോള്‍ പോസ്‌റ്റ് എന്ന വിലങ്ങും ഇല്ലായിരുന്നെങ്കില്‍ ബ്രൂണോയ്‌ക്ക് ഹാട്രിക്ക്‌ കുറിക്കാമായിരുന്നു. ഒന്നാം പകുതി പോര്‍ചുഗീസ്‌ ആക്രമണവും യുറുഗ്വേ പ്രതിരോധവും തമ്മിലുള്ള പോരാട്ടമായി. 11-ാം മിനിറ്റില്‍ യുറുഗ്വേ ഒരു ഗോളിനുള്ള ശ്രമം നടത്തി. കോര്‍ണറില്‍ നിന്നുള്ള കിക്കില്‍ യുറുഗ്വേ താരം റൗള്‍ ഗിമിനസ്‌ തലവെച്ചെങ്കിലും പോസ്‌റ്റിനു മുകളിലൂടെ പുറത്തേക്ക്‌. 17ാം മിനിറ്റില്‍ ബോക്‌സിന്‌ പുറത്ത്‌ നൂനോ മെന്‍ഡസിനെ വീഴ്‌ത്തിയതിന്‌ പോര്‍ചുഗലിന്‌ അനുകൂലമായി ഫ്രീ കിക്ക്‌. എടുക്കാനെത്തിയത്‌ ക്രിസ്‌റ്റ്യാനോ. ഗാലറിയില്‍ ആര്‍പ്പുവിളികളുയര്‍ന്നു. താരത്തിന്റെ ഷോട്ട്‌ പ്രതിരോധ കോട്ടയില്‍ തട്ടി പുറത്തേക്ക്‌. 32-ാം മിനിറ്റില്‍ യുറുഗ്വേയ്‌ക്ക് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നു. ഗോള്‍ കീപ്പര്‍ ഡീഗോ കോസ്‌റ്റ മാത്രം മുന്നില്‍ നില്‍ക്കേ റോഡ്രിഗോ ബെന്റാകറിന്‌ പന്ത്‌ വലയിലെത്തിക്കാനായില്ല. ഗോള്‍മുഖത്തുനിന്നു നിരങ്ങിയെത്തിയ കോസ്‌റ്റ പന്ത്‌ ഒരുവിധത്തില്‍ പിടിച്ചെടുത്തു. മധ്യനിര താരം ന്യൂനോ മെന്‍ഡസ്‌ പരുക്കേറ്റു കയറിയത്‌ പോര്‍ചുഗലിന്‌ തിരിച്ചടിയായി. ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മെന്‍ഡസിനു പകരം റാഫേല്‍ ഗുറേറോ കളത്തിലിറങ്ങിയത്‌. 54ാം മിനിറ്റിലാണ്‌ ബ്രൂണോ ആദ്യം ലക്ഷ്യം കണ്ടത്‌. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍മുഖത്തേക്കു വന്ന അളന്നു മുറിച്ച ഷോട്ടില്‍ ഉയര്‍ന്നുപൊങ്ങി തലവെയ്‌ക്കാന്‍ ക്രിസ്‌റ്റ്യാനോയുടെ ശ്രമം. തലയില്‍ കൊള്ളാതെ പന്ത്‌ വലയില്‍ വിശ്രമിച്ചു. ഗോള്‍ നേട്ടം ആഘോഷിച്ചത്‌ ക്രിസ്‌റ്റ്യാനോ. ബ്രൂണോയും താരത്തെ അഭിനന്ദിച്ചു. പന്ത്‌ ക്രിസ്‌റ്റ്യാനോയുടെ തലയില്‍ സ്‌പര്‍ശിച്ചിട്ടില്ലെന്ന്‌ വ്യക്‌തമായതോടെ, ഗോള്‍ ബ്രൂണോയുടെ പേരിലായി. കളിയില്‍ ആവേശം നിറഞ്ഞത്‌ ഗോള്‍ വീണശേഷമാണ്‌. യുറുഗ്വേ ആക്രമണത്തിനു കരുത്തു കൂട്ടാന്‍ എഡിന്‍സണ്‍ കാവാനിക്ക്‌ പകരം ലൂയിസ്‌ സുവാരസിനെ ഇറക്കി. 75-ാം മിനിറ്റില്‍ മാക്‌സി ഗോമസിന്റെ ഒരു കിടിലന്‍ ഷോട്ട്‌ പോര്‍ചുഗീസ്‌ പോസ്‌റ്റില്‍ തട്ടി മടങ്ങി. പിന്നാലെ സുവാരസിന്റെ ഷോട്ടും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്‌. 79-ാം മിനിറ്റില്‍ വാല്‍വെര്‍ദെയുടെ ത്രൂ ബോളില്‍ ഡി അരാസ്‌കെറ്റയുടെ ഷോട്ട്‌ ഡീഗോ കോസ്‌റ്റയുടെ സേവില്‍ വിഫലം. ബ്രൂണോയുടെ ബോക്‌സില്‍ കയറിയുള്ള അപകടകരമായ മുന്നേറ്റം തടുക്കാന്‍ റൂബന്‍ ഡിയാസിന്റെ ശ്രമം ഹാന്‍ഡ്‌ ബോളില്‍ അവസാനിച്ചു. ബ്രൂണോയുടെ ഇടപെടലാണു റഫറിയെ വാര്‍ പരിശോധിക്കാന്‍ പ്രേരിപ്പിച്ചത്‌. ബ്രൂണോ എടുത്ത കിക്ക്‌ യുറുഗ്വേ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റോചറ്റിന്റെ പരിധിക്ക്‌ അപ്പുറമായി. 82-ാം മിനിറ്റില്‍ തിരിച്ചു കയറിയ ക്രിസ്‌റ്റ്യാനോ കളത്തിനു ഘാനയെ തോല്‍പ്പിച്ച മത്സരത്തില്‍നിന്ന്‌ മൂന്ന്‌ മാറ്റങ്ങള്‍ വരുത്തിയാണ്‌പോര്‍ചുഗല്‍ ഇറങ്ങിയത്‌. ഡാനിലോ പെരേര, ഒട്ടാവിയോ എന്നിവര്‍ക്ക്‌ പുറമെ ഗുറേറോയ്‌ക്കും സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ സ്‌ഥാനം നഷ്‌ടമായി. പെപെ, നൂനോ മെന്‍ഡസ്‌, കവാലിയോ എന്നിവര്‍ പകരം കളിച്ചു. ആരാ ഗോളടിച്ചേ... യുറുഗ്വേയ്‌ക്കെതിരേ പോര്‍ചുഗലിന്റെ ആദ്യ ഗോളടിച്ചത്‌ ആരെന്നതിനെച്ചൊല്ലി ആശയക്കുഴപ്പം. 54-ാം മിനിറ്റിലാണ്‌ പോര്‍ചുഗല്‍ ആദ്യ ഗോളടിച്ചത്‌. ഇടതുവിങ്ങില്‍നിന്നു ബ്രൂണോ ഫെര്‍ണാണ്ടസ്‌ ഉയര്‍ത്തിവിട്ട ക്രോസിന്‌ കണക്കാക്കി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഉയര്‍ന്നുചാടിയിരുന്നു. പന്ത്‌ നേരെ വലയില്‍ കയറി. താനാണു ഗോളടിച്ചതെന്ന ധാരണയില്‍ ക്രിസ്‌റ്റ്യാനോ ഗംഭീര ആഘോഷവും നടത്തി. എല്ലായിടത്തും ഗോള്‍ രേഖപ്പെടുത്തിയതും സൂപ്പര്‍ താരത്തിന്റെ പേരില്‍. ഖത്തറില്‍ രണ്ടാം ഗോള്‍ നേടിയതോടെ പോര്‍ചുഗലിനായി ഏറ്റവും കൂടുതല്‍ ലോകകപ്പ്‌ ഗോളുകള്‍ നേടുന്ന താരമെന്ന യൂസേബിയോയുടെ റെക്കോഡിനൊപ്പമെത്തിയ വിശകലനങ്ങളും വന്നു. പുനരാരംഭിച്ചപ്പോഴാണ്‌ ഗോളിന്റെ ശരിക്കും അവകാശി ബ്രൂണോ ഫെര്‍ണാണ്ടസാണെന്ന്‌ വിശദീകരണം വന്നത്‌. റീപ്ലേകളില്‍ പന്ത്‌ ക്രിസ്‌റ്റ്യാനോയുടെ തലയില്‍ സ്‌പര്‍ശിച്ചിട്ടില്ലെന്ന്‌ വ്യക്‌തമായതോടെയാണ്‌ ഫിഫ ഗോളിന്റെ അവകാശം ബ്രൂണോയ്‌ക്കു നല്‍കിയത്‌. അതോടെ അടിക്കാത്ത ഗോളാണ്‌ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ആഘോഷിച്ചതെന്നു സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. മറ്റൊരു താരത്തിന്റെ ഗോളില്‍ ഇത്രയധികം ആഹ്ലാദിക്കുന്നത്‌ ആദ്യമാണെന്ന തരത്തിലുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

മംഗളം 30 Nov 2022 12:42 am

മഴവില്‍ പതാകയുമായി പ്രതിഷേധം

ദോഹ: പോര്‍ചുഗലും യുറുഗ്വേയും തമ്മിലുള്ള മത്സരത്തിനിടെ സ്വവര്‍ഗാനുരാഗികളുടെ മഴവില്‍ പതാക പിടിച്ച്‌ മൈതാനത്ത്‌ ഇറങ്ങി യുവാവ്‌. ഇതോടെ മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. ഫിഫയും ഖത്തര്‍ ഭരണകൂടവും നിരോധിച്ച വസ്‌തുക്കള്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടു വരാന്‍ അനുമതിയില്ല. അതു മറികടന്നാണു യുവാവിന്റെ പ്രതിഷേധം. മുന്‍ഭാഗത്ത്‌ ''സേവ്‌ യുക്രൈന്‍'' എന്നും പിന്നില്‍ ''റെസ്‌പെക്‌റ്റ് ഫോര്‍ ഇറാനിയന്‍ വിമെന്‍'' എന്നും എഴുതിയ സൂപ്പര്‍ മാന്‍ ടീഷര്‍ട്ട്‌ ധരിച്ചാണ്‌ യുവാവ്‌ സുരക്ഷാ വലയം ഭേദിച്ചത്‌. പ്രതിഷേധക്കാരനെ പിന്തുടര്‍ന്ന്‌ സുരക്ഷാ ജീവനക്കാരന്‍ പിറകേ ഓടി. യുവാവ്‌ ഉപേക്ഷിച്ച മഴവില്‍ പതാക റഫറി പുറത്തേക്ക്‌ നീക്കി. ലോകകപ്പ്‌ ടീം നായകന്‍മാര്‍ക്കു സ്വവര്‍ഗാനുരാഗികളെ പിന്തുണയ്‌ക്കുന്ന '' വണ്‍ ലൗ '' ആം ബാന്‍ഡ്‌ ധരിക്കാനോ കാണികള്‍ക്ക്‌ മഴവില്‍ പതാകകള്‍ ഉപയോഗിക്കാനോ അനുമതിയുണ്ടായിരുന്നില്ല. അതിനിടെയാണ്‌ മഴവില്‍ പതാകയുമായി യുവാവ്‌ മൈതാനത്തിലൂടെ ഓടിയത്‌. പിടികൂടിയ യുവാവിനെതിരേ കടുത്ത നടപടിയുണ്ടാകും.

മംഗളം 30 Nov 2022 12:41 am

അളിയാ പോളണ്ടേ !

ദോഹ: ലോകകപ്പ്‌ ഫുട്‌ബോള്‍ സി ഗ്രൂപ്പില്‍ ഇന്നു നിര്‍ണായക മത്സരങ്ങള്‍. പോളണ്ട്‌ അര്‍ജന്റീനയെയും സൗദി അറേബ്യ മെക്‌സിക്കോയെയും നേരിടും. രണ്ട്‌ കളികളിലായി നാല്‌ പോയിന്റ്‌ നേടിയ പോളണ്ട്‌ ഒന്നാമതും മൂന്ന്‌ പോയിന്റ്‌ നേടിയ അര്‍ജന്റീന രണ്ടാമതുമാണ്‌. സൗദിക്കും അര്‍ജന്റീനയ്‌ക്കും മൂന്ന്‌ പോയിന്റ്‌ വീതമാണ്‌. പോളണ്ടിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീന ഒന്നാംസ്‌ഥാനക്കാരായി നോക്കൗട്ടിലെത്തും. സമനില നേടിയാലും പോളണ്ടിനു മുന്നേറാനാകും. നാല്‌ ടീമുകള്‍ക്കും സാധ്യതയുണ്ട്‌. തോറ്റാല്‍ അര്‍ജന്റീന പുറത്തേക്കും പോളണ്ട്‌ പ്രീ ക്വാര്‍ട്ടറിലേക്കും പോകും. അര്‍ജന്റീനയ്‌ക്ക് സാധ്യത നിലനിര്‍ത്താന്‍ ജയമോ സമനിലയോ അത്യാവശ്യമാണ്‌. ജയിച്ചാല്‍ ആറു പോയിന്റുമായി മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്രീ ക്വാര്‍ട്ടറിലെത്താം. സമനിലയായാല്‍ സൗദി അറേബ്യയും മെക്‌സിക്കോയും തമ്മിലുള്ള മത്സരത്തെ ആശ്രയിക്കേണ്ടി വരും. സൗദി ജയിച്ചാല്‍ അര്‍ജന്റീനയും മെക്‌സിക്കോയും പുറത്താകും. ആറു പോയിന്റോടെ സൗദി കടക്കും. മെക്‌സിക്കോ ജയിച്ചാല്‍ അവര്‍ക്കും അര്‍ജന്റീനയ്‌ക്കും നാല്‌ പോയിന്റ്‌ വീതമാകും. അതോടെ ഗോള്‍ വ്യത്യാസമാകും പ്രീ ക്വാര്‍ട്ടറുകാരെ നിര്‍ണയിക്കുക. അര്‍ജന്റീനയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളില്‍ രണ്ടിലും പോളണ്ട്‌ ജയിച്ചു. അഞ്ച്‌ മത്സരങ്ങളിലെ കണക്കിലും പോളണ്ടാണു മുന്നില്‍. പോളണ്ട്‌ രണ്ട്‌ ജയവും അര്‍ജന്റീന ഒരു ജയവും കുറിച്ചു. 1974 ജൂണ്‍ 15 നു നടന്ന മത്സരത്തില്‍ 3-2 നു ജയിച്ചതാണു പോളണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. 2011 ജൂണ്‍ അഞ്ചിനു നടന്ന മത്സരത്തിലും പോളണ്ടിനായിരുന്നു ജയം (2-1). 1978 ലോകകപ്പില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ്‌ അര്‍ജന്റീന ലോകകപ്പ്‌ കിരീടത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയത്‌. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരേ നടന്ന കഴിഞ്ഞ രണ്ട്‌ ലോകകപ്പ്‌ മത്സരങ്ങളിലും അര്‍ജന്റീനയ്‌ക്കു ജയിക്കാനായില്ല. ക്ര?യേഷ്യയും (3-0) ഫ്രാന്‍സും (4-3) അവരെ തോല്‍പ്പിച്ചു. തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ ഗോളടിച്ച സൂപ്പര്‍ താരം ലയണല്‍ മെസിയാണ്‌ അര്‍ജന്റീനയുടെ പ്രതീക്ഷ. ഗോള്‍ നേട്ടത്തില്‍ അന്തരിച്ച ഇതിഹാസം ഡീഗോ മാറഡോണയ്‌ക്ക് (എട്ട്‌) ഒപ്പമെത്താനും മെസിക്കായി. ഒരു ഗോളും അസിസ്‌റ്റുമായി നിറഞ്ഞു കളിക്കുന്ന റോബര്‍ട്ടോ ലെവന്‍ഡോക്‌സിയാണു പോളണ്ടിന്റെ പ്രതീക്ഷ. ഗ്രൂപ്പ്‌ ഡിയിലും അത്ര എളുപ്പമല്ല. ഫ്രാന്‍സ്‌ നോക്കൗട്ടില്‍ കടന്നു. രണ്ടാമത്തെ ടീമിനെ ഇന്നറിയാം. മൂന്ന്‌ പോയിന്റുള്ള ഓസ്‌ട്രേലിയ ഒരു പോയിന്റ്‌ മാത്രമുള്ള ഡെന്‍മാര്‍ക്കിനെ നേരിടും. മത്സരത്തില്‍ സമനില വഴങ്ങിയാല്‍ ഓസ്‌ട്രേലിയക്ക്‌ ഫ്രാന്‍സ്‌ടുണീഷ്യ മത്സര ഫലത്തെ ആശ്രയിക്കേണ്ടി വരും. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ഫ്രാന്‍സ്‌ ടുണീഷ്യയെ മറികടക്കുകയും ചെയ്‌താല്‍ നാലു പോയിന്റുമായി ഡെന്‍മാര്‍ക്ക്‌ അടുത്ത റൗണ്ടില്‍ കടക്കും.

മംഗളം 30 Nov 2022 12:41 am

മുഹ്‌സിന്‍ കുതിക്കുകയാണ്‌

ദോഹ : ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന്‌ വിസില്‍ മുഴങ്ങിയ ശേഷം ഒരു സ്‌റ്റേഡിയത്തില്‍നിന്ന്‌ മറ്റൊന്നിലേക്കു കുതിക്കുകയാണ്‌ മുഹ്‌സിന്‍ അബ്‌ദുള്ള ബുകൈഷ. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച്‌ ഗിന്നസ്‌ റെക്കോഡ്‌ തിരുത്തുകയാണ്‌ ഖത്തറി ഫുട്‌ബാള്‍ ആരാധകനായ മുഹ്‌സിന്‍ അബ്‌ദുള്ള ബുകൈഷയുടെ ലക്ഷ്യം. 32 ലധികം മത്സരങ്ങള്‍ കണ്ട്‌ പുതിയ റെക്കോഡ്‌ സൃഷ്‌ടിക്കുകയാണു ലക്ഷ്യം. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010 ലെ ലോകകപ്പില്‍ 31 മത്സരങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചതാണു റെക്കോഡ്‌. ഖത്തര്‍ കൈവരിച്ച വിജയം സ്വന്തം റെക്കോഡിലൂടെ തുടരുകയാണു ലക്ഷ്യമെന്നും മുഹ്‌സിന്‍ അബ്‌ദുള്ള പറഞ്ഞു. 2010 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ തുലാനി ഗോക്കോബോയാണ്‌ 31 മത്സരങ്ങള്‍ കണ്ടു റെക്കോഡിട്ടത്‌. എല്ലാ മത്സരങ്ങളും അടുത്തു നടക്കുന്നതാണു ഖത്തര്‍ ലോകകപ്പിന്റെ പ്രത്യേകത. നിരവധി പേരാണ്‌ ഒന്നിലധികം മത്സരങ്ങള്‍ കാണുന്നത്‌. സ്വപ്‌ന സാക്ഷാത്‌ക്കാരത്തിനായി പത്തു വര്‍ഷം തയാറെടുത്തു. ഖത്തര്‍ പൊതുമരാമത്ത്‌ വിഭാഗം അഷ്‌ഗാലില്‍ ജോലി ചെയ്യുന്ന മുഹ്‌സിന്‍ മൊത്തം 42 മാച്ചുകള്‍ക്ക്‌ ടിക്കറ്റ്‌ കരസ്‌ഥമാക്കി. അല്‍ ജനൂബ്‌ സ്‌റ്റേഡിയത്തില്‍ കാമറൂണും സെര്‍ബിയയും തമ്മില്‍ നടന്ന മത്സരത്തോടെ 16 ലെത്തി. ഷഫീക്‌ അറക്കല്‍

മംഗളം 30 Nov 2022 12:40 am

മനംനിറച്ച്‌ അല്‍ നഹ്‌ദ

ദോഹ: അറബ്‌ പൈതൃകത്തിന്റെ കലാസപര്യയുമായി ഖത്തരി വനിതകളുടെ അല്‍ നഹ്‌ദ കലാ സംഘം ലോകകപ്പ്‌ ആരാധകരുടെ ശ്രദ്ധ നേടുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തവും പാട്ടുമായി സ്‌റ്റേഡിങ്ങള്‍ ചുറ്റുകയാണ്‌ ഈ പെണ്‍കൂട്ടം. ആരാധകര്‍ക്കായി നടത്തുന്ന കലാ പ്രകടനങ്ങളില്‍ 24 വനിതകളുടെ അല്‍ നഹ്‌ദയുടെ കലാസംഘം അവതരണത്തിലും ശൈലിയിലും വേഷവിധാനത്തിലും വേറിട്ടു നില്‍ക്കുന്ന സര്‍ഗ വിരുന്നിലൂടെ വിസ്‌മയമായി. അല്‍ ഖോറിലെ അല്‍ ബെയ്‌ത് സ്‌റ്റേഡിയത്തിലായിരുന്നു ആദ്യ അവതരണം. നാടോടി നൃത്തങ്ങളായ അല്‍ ഖമാരി, അല്‍ സമ്രി, അല്‍ ദസ, വീറ്റ്‌ ഗ്രൈന്‍ഡിങ്‌ തുടങ്ങി വ്യത്യസ്‌തങ്ങളായ നൃത്തരൂപങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. സാംസ്‌കാരിക പൈതൃകം ആഗോളതലത്തില്‍ നിന്നെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ക്കായി അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ്‌ അല്‍ നഹ്‌ദയിലെ കലാകാരികള്‍.

മംഗളം 30 Nov 2022 12:40 am

തൃശൂര്‍ വാഴാലിപ്പാടത്തെ കൊലയ്ക്ക് പിന്നിലെ കാരണം മറനീക്കി പുറത്തുവന്നു

തൃശൂര്‍: വാഴാലിപ്പാടത്തെ കൊലയ്ക്ക് കാരണം പരിഹാസമെന്ന് പ്രതി ഗിരീഷ്. വിവാഹം കഴിക്കാത്തതുള്‍പ്പെടെ ചൂണ്ടിക്കാട്ടി വാസു പരിഹസിച്ചെന്ന് മൊഴി. കൊലപാതക സമയത്ത് മദ്യപിച്ചിരുന്നു. കൊലയ്ക്ക് ശേഷം നടന്ന് പോകുമ്പോള്‍ എതിരെ വന്നിരുന്ന ജയനും പരിഹസിച്ചു. അതാണ് ജയനെയും ആക്രമിക്കാന്‍ കാരണം. കൃത്യത്തിന് ശേഷം വീട്ടിലെത്തി കാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കി. ഗിരീഷിനെ ചോദ്യം ചെയ്യല്‍ തുടരുന്നു. Read Also:ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി യുവതി പീഡനത്തിന് ഇരയായി ചേലക്കര വാഴാലിപ്പാടം സ്വദേശി വാസുദേവനാണ് കൊല്ലപ്പെട്ടത്. അന്‍പത്തിയാറു വയസായിരുന്നു. ചെത്തുതൊഴിലാളിയായിരുന്നു. …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 30 Nov 2022 12:30 am

ഗുജറാത്തില്‍ മോദിയെ രാവണനോട്‌ ഉപമിച്ച്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അഹമ്മദാബാദ്‌: ഗുജറാത്ത്‌ നിയമസഭാതെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട്‌ ഉപമിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗുജറാത്തിന്റെ പുത്രനെ ഖാര്‍ഗെ നിരന്തരം ആക്ഷേപിക്കുകയാണെന്നാരോപിച്ച്‌ ബി.ജെ.പിയുടെ മറുനീക്കം. മോദിജി പ്രധാനമന്ത്രിയാണ്‌. അദ്ദേഹം തന്റെ ജോലി മറന്ന്‌ സകല തെരഞ്ഞെടുപ്പിലും പ്രചാരണം നടത്തുകയാണ്‌. എപ്പോഴും തന്നെപ്പറ്റിയാണ്‌ അദ്ദേഹം സംസാരിക്കാറുള്ളത്‌. മറ്റാരെയും നോക്കേണ്ട, മോദിയെ നോക്കി വോട്ട്‌ ചെയ്യൂവെന്നാണു പറയുന്നത്‌. എത്രകാലം ഞങ്ങള്‍ താങ്കളുടെ മുഖം കാണണം? താങ്കള്‍ക്ക്‌ രാവണനെപ്പോലെ 100 തലകളുണ്ടോ?- കോണ്‍ഗ്രസ്‌ റാലിയെ അഭിസംബോധന ചെയ്യവേ ഖാര്‍ഗെ ചോദിച്ചു. തെരഞ്ഞെടുപ്പ്‌ മുനിസിപ്പാലിറ്റിയിലേക്കായാലും കോര്‍പറേഷനിലേക്കായാലും നിയമസഭയിലേക്കായാലും മോദിയുടെ പേരിലാണു ബി.ജെ.പി. വോട്ട്‌ ചോദിക്കുന്നതെന്നു പരിഹസിച്ച ഖാര്‍ഗെ, സ്‌ഥാനാര്‍ഥിയുടെ പേരില്‍ വോട്ട്‌ തേടാന്‍ വെല്ലുവിളിച്ചു. മോദിജി വന്ന്‌ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുമോ? നിങ്ങള്‍ക്ക്‌ ആവശ്യമുള്ളപ്പോള്‍ അദ്ദേഹം വന്ന്‌ സഹായിക്കുമോ? - ഖാര്‍ഗെ ചോദിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ്‌ ചൂട്‌ സഹിക്കാനാവാതെ, കോണ്‍ഗ്രസ്‌ അധ്യക്ഷന്‌ വാക്കുകള്‍ക്കുമേല്‍ നിയന്ത്രണം നഷ്‌ടപ്പെട്ടെന്നു ബി.ജെ.പി. തിരിച്ചടിച്ചു. ഗുജറാത്തിന്റെ പുത്രനെ കോണ്‍ഗ്രസ്‌ നിരന്തരം അപമാനിക്കുകയാണ്‌. മരണത്തിന്റെ വ്യാപാരിയെന്നും രാവണനെന്നും വിളിക്കുന്നു- ബി.ജെ.പി. വക്‌താവ്‌ അമിത്‌ മാളവ്യ ട്വീറ്റ്‌ ചെയ്‌തു. 2007-ലെ ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ മോദിയെ സോണിയാ ഗാന്ധി മരണത്തിന്റെ വ്യാപാരിയെന്നു വിളിച്ചതു വിവാദമായിരുന്നു. ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണു വോട്ടെടുപ്പ്‌.

മംഗളം 30 Nov 2022 12:29 am

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌: ആദ്യഘട്ടം പ്രചാരണം സമാപിച്ചു

അഹമ്മദാബാദ്‌: ഗുജറാത്ത്‌ നിയമസഭയിലേക്കുള്ള ആദ്യഘട്ടം തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു. ദക്ഷിണ ഗുജറാത്തിലെയും കച്ച്‌-സൗരാഷ്‌ട്ര മേഖലയിലെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങള്‍ നാളെ വിധിയെഴുതും. ബി.ജെ.പി, കോണ്‍ഗ്രസ്‌, ആം ആദ്‌മി പാര്‍ട്ടി ത്രികോണ പോരാട്ടത്തില്‍ ആകെ 788 സ്‌ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പു ഗോദയിലുണ്ട്‌. ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഇസുദാന്‍ ഗാഡ്‌വി, മുന്‍ സംസ്‌ഥാനമന്ത്രി പര്‍ഷോത്തം സോളങ്കി, ആറുവട്ടം എം.എല്‍.എയായ കുന്‍വര്‍ജി ബാവലിയ, ക്രിക്കറ്റ്‌ താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ, ആം ആദ്‌മി പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്‌.

മംഗളം 30 Nov 2022 12:28 am

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശര്‍മിളയുടെ അറസ്‌റ്റ്

ഹൈദരാബാദ്‌: വൈ.എസ്‌.ആര്‍. തെലങ്കാന പാര്‍ട്ടി നേതാവ്‌ വൈ.എസ്‌. ശര്‍മിളയുടെ അറസ്‌റ്റ്‌ പോലീസ്‌ സ്‌ഥിരീകരിച്ചത്‌ അഭ്യൂഹങ്ങള്‍ക്കൊടുവില്‍. കാര്‍ ഉള്‍പ്പെടെ ശര്‍മിളയെ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചെങ്കിലും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. ഇന്നലെ തന്നെയും പ്രവര്‍ത്തകരെയും അറസ്‌റ്റ്‌ ചെയ്യാനെത്തിയ തെലങ്കാന പോലീസിനുനേരേ ശര്‍മിള ശബ്‌ദമുയര്‍ത്തി. ഇവിടെ ഞാനാണ്‌ ഇര. എന്നെ എന്തിനാണ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌- അവര്‍ ചോദിച്ചു. ശര്‍മിളയെ അറസ്‌റ്റ്‌ ചെയ്‌തെന്ന വാര്‍ത്ത പോലീസ്‌ ആദ്യം നിഷേധിച്ചു. സംഘര്‍ഷത്തേത്തുടര്‍ന്ന്‌ പദയാത്രയ്‌ക്കു തത്‌കാലം അനുമതി നിഷേധിച്ചശേഷം പോലീസ്‌ അകമ്പടിയോടെ ശര്‍മിളയെ ഹൈദരാബാദിലേക്ക്‌ അയയ്‌ക്കുകയായിരുന്നെന്നാണ്‌ ഔദ്യോഗികവിശദീകരണം. എന്നാല്‍, വൈകിട്ടോടെ അറസ്‌റ്റ്‌ സ്‌ഥിരീകരിച്ചു. ചന്ദ്രശേഖരറാവു സര്‍ക്കാരിനെതിരേ അഴിമതിയാരോപണമുയര്‍ത്തി ശര്‍മിള നയിക്കുന്ന പദയാത്രയ്‌ക്കിടെ വാറംഗലിലെ നരസംപേട്ടില്‍ കഴിഞ്ഞയാഴ്‌ച ഇരുപക്ഷവും ഏറ്റുമുട്ടിയിരുന്നു. നരസംപേട്ടിലെ പ്രസംഗത്തിനിടെ സ്‌ഥലം എം.എല്‍.എയും ടി.ആര്‍.എസ്‌. നേതാവുമായ പി. സുദര്‍ശന്‍ റെഡ്‌ഡിയെ ശര്‍മിള രൂക്ഷമായി വിമര്‍ശിച്ചു. ഇതില്‍ പ്രകോപിതരായ ടി.ആര്‍.എസ്‌. പ്രവര്‍ത്തകര്‍ പദയാത്രയ്‌ക്കുനേരേ അക്രമം അഴിച്ചുവിടുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. വൈ.എസ്‌.ആര്‍. തെലങ്കാന പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെ ഏറ്റുമുട്ടലുണ്ടായി. വൈ.എസ്‌.ആര്‍. തെലങ്കാന പാര്‍ട്ടിയുടെ ജനപ്രീതിയില്‍ വിറളിപൂണ്ട ചന്ദ്രശേഖരറാവു സര്‍ക്കാരും ടി.ആര്‍.എസും സമാധാനപരമായ പദയാത്ര തടസപ്പെടുത്തുകയാണെന്നു ശര്‍മിള ആരോപിച്ചു. സാമുദായികസംഘര്‍ഷമേഖലകളിലൂടെ കടന്നുപോകുന്നുവെന്നാരോപിച്ച്‌ ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ ബി. സഞ്‌ജയ്‌ കുമാര്‍ നയിക്കുന്ന പദയാത്രയ്‌ക്കും പോലീസ്‌ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, സഞ്‌ജയ്‌ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന്‌ പദയാത്രയ്‌ക്ക്‌ അനുമതി ലഭിച്ചു. പോലീസ്‌ ചൂണ്ടിക്കാട്ടിയ സംഘര്‍ഷമേഖലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണു യാത്രയ്‌ക്കു കോടതി അനുമതി നല്‍കിയത്‌. 223 ദിവസംകൊണ്ട്‌ യാത്ര വരെ 3500 കിലോമീറ്റര്‍ പിന്നിട്ടു.

മംഗളം 30 Nov 2022 12:28 am

വീറോടെ ആന്ധ്രാ മുഖ്യന്റെ സഹോദരി; കാറോടെ പൊക്കി തെലങ്കാന പോലീസ്‌!

ഹൈദരാബാദ്‌: തെലങ്കാനയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്ന വൈ.എസ്‌.ആര്‍. തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ സഹോദരിയുമായ വൈ.എസ്‌. ശര്‍മിളയെ കാറോടെ പൊക്കി അറസ്‌റ്റ്‌ രേഖപ്പെടുത്തി ഹൈദരാബാദ്‌ പോലീസ്‌. ജഗന്‍മോഹന്റെയും ശര്‍മിളയുടെയും മാതാവ്‌ വൈ.എസ്‌. വിജയലക്ഷ്‌മി വീട്ടുതടങ്കലില്‍. വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ തെലങ്കാന ഘടകം അധ്യക്ഷകൂടിയായ ശര്‍മിളയുടെ അനുയായികളും സംസ്‌ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്‌ട്രസമിതി(ടി.ആര്‍.എസ്‌)യുടെ അനുയായികളും വാറംഗലില്‍ ഏറ്റുമുട്ടിയതിനേത്തുടര്‍ന്നായിരുന്നു നാടകീയസംഭവങ്ങള്‍. സംഘര്‍ഷത്തില്‍ തകര്‍ന്ന ഒരു കാറിന്റെ ഡ്രൈവിങ്‌ സീറ്റില്‍ കയറിയിരുന്ന ശര്‍മിള, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ഔദ്യോഗികവസതിയിലേക്കു പുറപ്പെടാനൊരുങ്ങി. പോലീസ്‌ തടയാന്‍ ശ്രമിച്ചെങ്കിലും ശര്‍മിള വാഹനത്തിനു പുറത്തിറങ്ങാന്‍ തയാറായില്ല. തുടര്‍ന്ന്‌, പോലീസ്‌ ക്രെയിന്‍ ഉപയോഗിച്ച്‌ ശര്‍മിളയെ അവര്‍ ഇരുന്ന എസ്‌.യു.വി. സഹിതം പൊക്കി സ്‌റ്റേഷനിലെത്തിച്ചു. സ്‌റ്റേഷനിലെത്തിയിട്ടും ശര്‍മിള പുറത്തിറങ്ങാതിരുന്നതോടെ പോലീസ്‌ ഇരുമ്പുപണിക്കാരനെ വിളിച്ചുവരുത്തി കാറിന്റെ പൂട്ട്‌ തകര്‍ത്തു. പദയാത്രയ്‌ക്കിടെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ വാറംഗലില്‍ ടി.ആര്‍.എസ്‌. ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധമറിയിക്കാനാണു മുഖ്യമന്ത്രിയുടെ വസതിയിലേക്കു പുറപ്പെട്ടതെന്നു ശര്‍മിള പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ശര്‍മിളയുടെ നീക്കം തടഞ്ഞ ഹൈദരാബാദ്‌ പോലീസ്‌ അവരെ കാര്‍ സഹിതം പൊക്കി എസ്‌.ആര്‍. നഗര്‍ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

മംഗളം 30 Nov 2022 12:27 am

ഹിജാബ്‌ വിരുദ്ധ പ്രക്ഷോഭം: ഇറാനില്‍ കൊല്ലപ്പെട്ടത്‌ 300-ല്‍ അധികം പേര്‍

ടെഹ്‌റാന്‍: ഇറാനെ വിറപ്പിച്ച ഹിജാബ്‌ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്‌ മൂന്നൂറിലധികം പേര്‍. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കു പ്രക്ഷോഭത്തിലും പോലീസ്‌ നടപടിയിലും ജീവന്‍ നഷ്‌ടമായതായി റവല്യൂഷണറി ഗാര്‍ഡ്‌സ്‌ ജനറല്‍ വെളിപ്പെടുത്തി. സെപ്‌റ്റംബര്‍ 16-ന്‌ ശിരോവസ്‌ത്രം ശരിയാംവണ്ണം ധരിക്കാത്തതിന്റെ പേരില്‍ മെഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി സദാചാര പോലീസ്‌ കസ്‌റ്റഡിയില്‍ മരിച്ചതിനേത്തുടര്‍ന്നാണ്‌ രാജ്യത്ത്‌ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടത്‌. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി മതഭരണകൂടത്തെ വെല്ലുവിളിച്ചു. പ്രക്ഷോഭകരെ നേരിടാന്‍ സായുധസേനയും രംഗത്തിറങ്ങി. സേനാ നടപടിയില്‍ സാധാരണക്കാര്‍ക്കും പ്രക്ഷോഭകരുടെ ആക്രമണത്തില്‍ സേനാംഗങ്ങള്‍ക്കു ജീവന്‍ നഷ്‌ടപ്പെട്ടു. ഇവരുടെ കൃത്യമായ കണക്കില്ലെങ്കിലും മരണസംഖ്യ മുന്നൂറു കടന്നിട്ടുണ്ടെന്നു റവല്യൂഷണറി ഗാര്‍ഡിന്റെ എയ്‌റോസ്‌പേസ്‌ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അമീറലി ഹാജിസാദെ പറഞ്ഞു. ഓസ്‌ലോ ആസ്‌ഥാനമായുള്ള ഇറാന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച്‌ ഏറ്റവും കുറഞ്ഞത്‌ 416 പേര്‍ക്കു ജീവന്‍ നഷ്‌ടമായിട്ടുണ്ട്‌.

മംഗളം 30 Nov 2022 12:25 am

മിണ്ടരുത്‌ , ചൈനയില്‍ പ്രതിഷേധക്കാരെ നിശബ്‌ദരാക്കി പോലീസ്‌

ബെയ്‌ജിങ്‌: പ്രസിഡന്റ്‌ ഷീ ചിന്‍പിങ്ങിനും കടുത്ത കോവിഡ്‌ ലോക്ക്‌ഡൗണ്‍ നടപടികള്‍ക്കുമെതിരേ പടര്‍ന്ന പ്രതിഷേധത്തീയണച്ച്‌ ചൈനീസ്‌ സര്‍ക്കാര്‍. സമരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുത്തും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കിയുമാണ്‌ പ്രതിഷേധക്കാരെ നിശബ്‌ദരാക്കിയത്‌. ബെയ്‌ജിങ്‌, ഷാങ്‌ഹായ്‌ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മഫ്‌തിയിലുള്‍പ്പെടെ നൂറുകണക്കിനു പോലീസുകാരെ വിന്യസിച്ചായിരുന്നു പരിശോധന. ആളുകളുടെ ഫോണുകള്‍ പിടിച്ചെടുത്തും പരിശോധന നടത്തി. നിരവധിപേര്‍ അറസ്‌റ്റിലായതായും സൂചനയുണ്ട്‌. അതേസമയം, നിരവധി വിദേശരാജ്യങ്ങളില്‍ ചൈനീസ്‌ എംബസികള്‍ക്കു പുറത്ത്‌ പ്രതിഷേധം നടന്നു. സമരത്തില്‍ പങ്കെടുത്തവരുടെ വ്യക്‌തമായ വിവരങ്ങള്‍ ശേഖരിച്ചാണ്‌ പോലീസ്‌ നടപടി തുടങ്ങിയത്‌. പലരെയും നേരിട്ടു വിളിച്ച്‌ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. വ്യക്‌തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ പോലീസ്‌ തേടി. വ്യാപകസമരം നടന്ന ദിവസങ്ങളില്‍ എവിടെയായിരുന്നു, എന്തു ചെയ്‌തു തുടങ്ങിയ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഫോണില്‍ കിട്ടാത്തവരുടെ വീടുകളില്‍ പോലീസ്‌ നേരിട്ടെത്തിയെന്നും സമരക്കാര്‍ പറഞ്ഞു. ടെലിഗ്രാം ആപ്ലിക്കേഷന്‍ മുഖേനെ സന്ദേശമയയ്‌ക്കാന്‍ ആളുകള്‍ വീണ്ടും ഒത്തുകൂടണമെന്ന്‌ ചില ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചിരുന്ന ബെയ്‌ജിങ്ങിലും പട്രോളിങ്ങിനായി പ്രത്യേകം പോലീസിനെ വിന്യസിച്ചിരുന്നു. തിങ്കളാഴ്‌ച രാത്രി തെക്കന്‍ നഗരമായ ഹാങ്‌ഷൗവില്‍ ചെറിയ പ്രതിഷേധം നടന്നു. എന്നാല്‍, സമരക്കാരെ അറസ്‌റ്റ്‌ ചെയ്‌തതോടെ പ്രതിഷേധം പെട്ടെന്ന്‌ അവസാനിപ്പിച്ചതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ചൈനയില്‍ പ്രവര്‍ത്തനം തടഞ്ഞിരിക്കുന്ന ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകളും വെര്‍ച്വല്‍ പ്രൈവറ്റ്‌ നെറ്റ്‌വര്‍ക്കുകളും (വി.പി.എന്‍) വീണ്ടും സജ്‌ജീകരിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കാന്‍ പോലീസ്‌ ആളുകളെ തടയുകയും അവരുടെ ഫോണുകള്‍ പരിശോധിക്കുകയും ചെയ്‌തു. ബെയ്‌ജിങ്ങില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത തനിക്കും തന്റെ അഞ്ചു സുഹൃത്തുക്കള്‍ക്കും പോലീസില്‍നിന്ന്‌ ഫോണ്‍ കോളുകള്‍ ലഭിച്ചതായി ഒരു സ്‌ത്രീ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അതേസമയം, കോവിഡ്‌ വ്യാപനം തടയാന്‍ പ്രായമായവര്‍ക്ക്‌ വാക്‌സിനേഷന്‍ വ്യാപകമാക്കാന്‍ ചൈനീസ്‌ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. 80 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള മൂന്നു മാസമായി കുറയ്‌ക്കാനും നാഷണല്‍ ഹെല്‍ത്ത്‌ കമ്മിഷന്‍ നിര്‍ദേശിച്ചു.

മംഗളം 30 Nov 2022 12:24 am

പ്രണയം നടിച്ചു പുറകെ കൂടിയവര്‍ ഒക്കെ കാര്യം കഴിഞ്ഞപ്പോള്‍ മുങ്ങി… എല്ലാവർക്കും വേണ്ടത് ശരീരം.. പറ്റിച്ചവരേ കുറിച്ച് റായി ലക്ഷ്മി

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയും ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഒട്ടനവധി ആരാധകരെ നേടുകയും ചെയ്ത താരമാണ് ലക്ഷ്മി റായ്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. തമിഴ് ഭാഷയിൽ കർക്ക കസദര എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ഭാഷയിൽ ഒട്ടനവധി

എവെനിംഗ് കേരളം 30 Nov 2022 12:24 am

ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് സർഗസംഗമത്തിന് പരിസമാപ്തി; ദമാം സെൻട്രൽ ജേതാക്കൾ

തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും അൽ ഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സിറാജ് ലൈവ് 30 Nov 2022 12:19 am

'അർജന്റീന സെമി ഫൈനലിൽ ഉണ്ടാവും'; ഇത് റൂണിയുടെയും ഫിഗോയുടെയും ഉറപ്പ്; പോളണ്ടിനെ വീഴ്‌ത്തി അർജന്റീന നോക്കൗട്ട് കളിക്കുമെന്ന് നിരീക്ഷകർ

ദോഹ: ഖത്തർ ലോകകപ്പിന്റെ സെമിയിൽ ബ്രസീലും അർജന്റീനയും ഉണ്ടാവുമെന്ന് മുൻ സൂപ്പർതാരങ്ങളായ വെയ്ൻ റൂണിയും ലൂയിസ് ഫിഗോയും. സെർബിയയെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ആദ്യ മത്സരം തുടങ്ങിയതെങ്കിൽ ആദ്യ മത്സരത്തിൽ അർജന്റീന സൗദിയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു.സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശിച്ചു. മെക്സികോയെ 2-0ത്തിന് തോൽപ്പിച്ച് അർജന്റീന ടൂർണ്ണമെന്റിലേക്ക് തിരിച്ചു വന്നു. അടുത്ത മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി അർജന്റീന നോക്കൗട്ട് റൗണ്ടി...

മറുനാടൻ മലയാളീ 30 Nov 2022 12:15 am

“അത് ട്രാജഡിയല്ല, വാഗൺ കൂട്ടക്കൊല”: മലപ്പുറം ജില്ലാ പഞ്ചായത്തംഗം അഡ്വ. പിവി മനാഫ്

ജിദ്ദ : നമ്മുടെ ചരിത്രം ശരിയായ രീതിയിൽ ആ ഴത്തിൽ പഠിക്കാനും ചരിത്ര ശേഷിപ്പിക്കുകൾ നശിക്കാതെ സൂക്ഷിക്കാനും നമ്മൾ തന്നെ തയ്യാറകണമെന്ന് മുസ്ലീം ലീഗ് നേതാവും മലപ്പുറം ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. പിവി മനാഫ് പറഞ്ഞു, ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് ‘വാഗൺ ട്രാജഡി’. നമ്മൾ അടക്കം അതിനെ വാഗൺ ട്രാജഡി എന്നാണ് പറയുന്നതും എഴുതുന്നതും. യഥാർത്തത്തിൽ അത് […]

സത്യം ഓൺലൈൻ 30 Nov 2022 12:01 am

കുടവയർ കുറയ്‌ക്കാൻ കുറച്ച് മല്ലിയില ആയാലോ

ശരീരത്തിലെ കൊഴുപ്പ് മാറ്റി തടി കുറക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും കരളിന്റെ പ്രവർത്തനത്തിനും മല്ലിയില സഹായിക്കുന്നു. വിട്ടുമാറാത്ത ചുമ ജലദോഷം സന്ധിവാതം എന്നിവയ്‌ക്കും മല്ലിയിലയുടെ ഉപയോഗം ആശ്വാസമേകും. ചുരുക്കിപ്പറഞ്ഞാൽ മല്ലിയില സാധാരണക്കാരനല്ലെന്ന് സാരം. വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവ മല്ലിയിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ കൊഴുപ്പ് നിഷ്പ്രയാസം കുറക്കാനും ശരീരത്തിൽ എച്ച്.ഡി.എൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മല്ലിയിലയിലടങ്ങിയ ക്യൂവർസെറ്റിൻ എന്ന വസ്തുവാണ് ശരീരഭാരം …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 30 Nov 2022 12:00 am

ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കൽ; ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഹൈകോടതികളിലെയും വിചാരണ കോടതികളിലെയും ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.കൂടുതല്‍ ജഡ്ജിമാരെ നിയമിച്ചതു കൊണ്ട് പ്രശ്നപരിഹാരമാവില്ലെന്ന നിരീക്ഷണത്തോടെയാണ് ബെഞ്ച് ഹരജി ഫയലില്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ ആണ് ഹർജിക്കാരൻ. അലഹബാദ് ഹൈകോടതിയില്‍ നിലവിലുള്ള നിയമനം നടത്താന്‍ തന്നെ പ്രയാസമാണ്. അപ്പോഴാണ് ഹരജിക്കാരന്‍ ഇരട്ടി […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:55 pm

രാവിലെ ഉണര്‍ന്ന് എണീക്കുമ്പോൾ ഒരു ആപ്പിള്‍ ആയാലോ

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ഉടന്‍ നല്ല കടുപ്പത്തിലൊരു ചായയോ കാപ്പിയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാര്യം നല്ല ചൂട് ചായ ഗുപ്തനെ പോലെ ഊതി ഊതി കുടിക്കുമ്പോൾ ഒരു ഉഷാറൊക്കെ തോന്നുമെങ്കിലും ഇത് ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പല്ലെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. ആപ്പിളില്‍ കഫൈന്‍ ഇല്ലെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ചായയോ കാപ്പിയോ പോലെ ശരീരത്തെ ഉയർത്തും. ഇതിലെ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയെയും ബാലന്‍സ് ചെയ്ത് നിര്‍ത്തി ശരീരത്തിന് ഊര്‍ജം നല്‍കുന്നു. ആപ്പിള്‍ കഴിച്ചാലുള്ള മറ്റു …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 11:54 pm

കഞ്ചാവ് മാഫിയ തലവൻമാരെ ഒഡീഷയിലെ വനത്തിൽനിന്നു പിടികൂടി

കിഴക്കമ്പലം: കഞ്ചാവ് മാഫിയ തലവന്മാരെ ഒഡീഷയിലെ വനത്തിൽ നിന്ന് സാഹസികമായി പിടികൂടി തടിയിട്ടപറമ്പ് പൊലീസ്. കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒഡീഷയിലെ ഉൾവനത്തിലെ ശ്രീപള്ളി ആദിവാസി കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റു സംസ്ഥാനങ്ങളിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസൺ. കേരളത്തിലേക്കു ഒട്ടേറെ തവണ കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:53 pm

ജാമിഅ പൊലീസ് അതിക്രമം: പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതിന് കേന്ദ്രസര്‍ക്കാറിന്‍റെ വിശദീകരണം തേടി ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമം സ്വതന്ത്ര അന്വേഷണ ഏജന്‍സിക്ക് വിടുന്നതില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്രസര്‍ക്കാറിന്‍റെ വിശദീകരണം തേടി. 2019 ഡിസംബര്‍ 13നാണ് കാമ്ബസില്‍ പൊലീസ് അതിക്രമം നടക്കുന്നത്. ഇതിനുപിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ശാഹീന്‍ബാഗില്‍ രാപ്പകല്‍ സമരം തുടങ്ങിയത്. അതിക്രമത്തെ ന്യായീകരിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസിനും വിദ്യാര്‍ഥികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ പ്രത്യേക അന്വേഷണ ഏജന്‍സി രൂപവത്കരിച്ച്‌ കൈമാറുന്നത് സംബന്ധിച്ചാണ് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:49 pm

സദാചാര ആക്രമണം: ഒരാൾകൂടി അറസ്റ്റിൽ

മാന്നാർ : വീടുകളിൽ കച്ചവടത്തിനെത്തിയ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. സദാചാര ആക്രമണവുമയി ബന്ധപ്പെട്ട് മാന്നാർ കുരട്ടിക്കാട് പുത്തൂർ വടക്കേതിൽ വിനോദ്കുമാർ (37) ആണ് ഇന്നലെ അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതികളായ 3 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. വിനോദ്കുമാർ മാന്നാർ സ്റ്റേഷനിലെ നിരവധി അബ്കാരി കേസിലെ പ്രതിയാണെന്ന് എസ്എച്ച്ഒ ജോസ് മാത്യു പറഞ്ഞു. തിരുവല്ലയിലുള്ള മാർക്കറ്റിങ് കമ്പനിയുടെ ജീവനക്കാരായ അശ്വതി, അഖിൽ, ആദർശ് എന്നിവരെ ആക്രമിച്ച കേസിലാണ് കുരട്ടിക്കാട് കാണിച്ചേരിൽ കിഴക്കേതിൽ ബിനീഷ് […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:49 pm

നിങ്ങൾ അവിഹിത ബന്ധത്തിന്റെ ഇരയാണോ? തിരിച്ചറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മൾ പ്രണയത്തിലായിരിക്കുമ്പോൾ, പലപ്പോഴും നമ്മൾ തെറ്റായ പെരുമാറ്റവും നമ്മുമായുള്ള വിഷബന്ധവും സ്വീകരിച്ച് മുന്നോട്ട് പോകുന്നു. തങ്ങൾക്ക് സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾക്കെതിരെ എന്തെങ്കിലും ചെയ്യാൻ ആളുകൾ പലപ്പോഴും ചിന്തിക്കാറുണ്ട്, എന്നാൽ പങ്കാളിയുടെ പെരുമാറ്റത്തിൽ നല്ല മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഓരോ തവണയും അങ്ങനെ ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്നു. ഓരോ തവണയും പങ്കാളിയോട് ക്ഷമിക്കുന്ന സ്വഭാവം സ്ഥിതി കൂടുതൽ വഷളാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വൈകാരികമായി നടക്കുന്ന അതിക്രമങ്ങളെ നിശബ്ദമായി സഹിക്കുന്നത് തെറ്റായ തീരുമാനമാണെന്ന് നിങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ഒരു …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 11:49 pm

താമരയുടെ ഗുണങ്ങൾ കാണാതെ പോകരുത്; നിത്യേന ഉപയോഗിച്ചാൽ ഞെട്ടിക്കുന്ന ഫലം

പുഷ്പങ്ങളിൽ ഏറ്റവും സൗന്ദര്യമാർന്നതാണ് താമര. കുളങ്ങളിലും തടാകങ്ങളിലും വിരിഞ്ഞു നിൽക്കുന്ന താമരകൾ കാണാൻ തന്നെ ഭംഗിയാണ്. ഈ ഭംഗി ആസ്വദിക്കുന്നതിന് വേണ്ടി പലരും താമര വീട്ടിൽ വളർത്താറുണ്ട്. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ താമരകൾ പ്രധാനമായും ക്ഷേത്രങ്ങളിൽ പൂജകൾക്കായാണ് എടുക്കാറുള്ളതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി താമരകൾ ഉപയോഗിക്കാമെന്നകാര്യം അറിയാമോ?. ആകർഷകമായ മുഖഭംഗിയ്‌ക്കായി താമര എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. കാർബോഹൈഡ്രേറ്റ് ഒലിഗോസാക്രറൈഡുകൾ അടങ്ങിയ പുഷ്പമാണ് താമര. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ ഇത് അത്യാവശ്യമാണ്. …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 11:46 pm

പൊങ്ങ–കവലയ്ക്കൽ റോഡിനു ശാപമോക്ഷം

കുട്ടനാട് : വർഷങ്ങളായി തകർന്നു കിടക്കുന്ന പൊങ്ങ–കവലയ്ക്കൽ റോഡിനു ശാപമോക്ഷം. പ്രധാനമന്ത്രി സഡക് യോജന (പിഎംജെവൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണു റോഡ് നവീകരിക്കുന്നത്. തകർന്നു കിടക്കുന്ന റോഡിന്റെ അവസ്ഥ സംബന്ധിച്ചു മലയാള മനോരമ വാർത്ത നൽകിയിരുന്നു. 2020 ൽ റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും കുട്ടനാട്ടിലെ സാഹചര്യത്തിൽ നവീകരിക്കുന്നതിനാവശ്യമായ റേറ്റ് ഇല്ലെന്ന കാരണത്താൽ കരാർ ഏറ്റെടുക്കാൻ ആരും തയാറാകാതിരുന്നതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്നു നെടുമുടി പഞ്ചായത്തും ബ്ലോക്ക്–ജില്ലാ പഞ്ചായത്തുകളും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പ്രശ്നത്തിന്റെ ഗൗരവം […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:45 pm

തീർത്ഥാടകരെ വലച്ച് കമ്പ്യൂട്ടർ സംവിധാനം; സന്നിധാനത്തെ അക്കമഡേഷൻ ഓഫീസിൽ ബില്ലിങ്ങ് തകരാറിലായിട്ട് മൂന്ന് ദിവസം

ശബരിമല:സന്നിധാനത്തെ അക്കമഡേഷൻ ഓഫിസിലെ കമ്പ്യൂട്ടറുകൾ പണിമുടക്കിയതിനെ തുടർന്ന് തീർത്ഥാടകർക്ക് തിരക്കും ദുരിതവുമേറി. കഴിഞ്ഞമാസ പൂജയിലടക്കം നിലനിന്ന സാങ്കേതിക തകരാർ പരിഹരിക്കാൻ മണ്ഡലപൂജക്ക് നടതുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല.കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലിങ് സംവിധാനത്തിൽ സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു.താൽക്കാലികമായി പ്രശ്നം പരിഹരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നോട്ട് പോയത്.എന്നാൽ, ചൊവ്വാഴ്ച ഉച്ചക്കുശേഷം കമ്പ്യൂട്ടർ സംവിധാനങ്ങൾ പൂർണമായും പണിമുടക്കിയതാണ് തീർത്ഥാടകരെ വലച്ച...

മറുനാടൻ മലയാളീ 29 Nov 2022 11:43 pm

സ്വവർഗ ബന്ധങ്ങൾക്ക് സാമൂഹിക മാന്യത നൽകാൻ പൊതുവിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യരുത്

പണ്ഡിത നേതൃത്വവുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം

സിറാജ് ലൈവ് 29 Nov 2022 11:37 pm

തട്ടിക്കൊണ്ടു പോകൽ: ഒരാൾ കൂടി പിടിയിൽ

പെരുമ്പാവൂർ: തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞ് തണ്ടേക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷിനെ

കേരളം കൗമുദി 29 Nov 2022 11:35 pm

മരിക്കുംമുമ്പ് മകളെ കാണാൻ മോഹിച്ച രാധ മകളുടെ മരണവാർത്തകേട്ട് മോഹാലസ്യപ്പെട്ടു

തിരുവനന്തപുരം: തന്റെ കണ്ണടയും മുമ്പ് മകളെയും ചെറുമകളെയും ജീവനോടെ കാണാനുള്ള മോഹവുമായി ഒരുപതിറ്റാണ്ടിലേറെയായി കഴിഞ്ഞ രാധ ജില്ലാ പൊലീസ് മേധാവിയുടെ

കേരളം കൗമുദി 29 Nov 2022 11:35 pm

സത്യം തെളിയാൻ 11 വർഷം നീണ്ടത് പൊലീസിന്റെ നിസംഗത കാരണം

തിരുവനന്തപുരം: മകളുടെയും ചെറുമകളുടെയും തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയ വൃദ്ധദമ്പതിമാരെ അവഗണിച്ച മാറനല്ലൂർ, പൂവാർ പൊലീസിന്റെ

കേരളം കൗമുദി 29 Nov 2022 11:35 pm

' എനിക്കെന്ത് സംഭവിച്ചാലും മനുഅണ്ണനാണ് കാരണം ' നിർണായക തെളിവായി ദിവ്യയുടെ കത്ത്

തിരുവനന്തപുരം: ' അണ്ണൻ ഒരിക്കലും എന്നെ നേരെ നോക്കാറില്ല. അണ്ണന് ഭാര്യ,മക്കൾ എന്ന ചിന്തമാത്രമേ ഉള്ളൂ. എന്നെയും വാവച്ചിയെയും (ഗൗരി) കുറിച്ച് ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു (മാഹിൻ) അണ്ണനാണ് കാരണം'. എപ്പോഴോ നോട്ടുബുക്കിൽ സ്വന്തം കൈപ്പടയിൽ ദിവ്യ എഴുതിയതെന്ന്

കേരളം കൗമുദി 29 Nov 2022 11:35 pm

തീരദേശ സുരക്ഷയ്ക്ക് നിശാന്തിനി സംഘം സംഘർഷം വ്യാപിക്കാതിരിക്കാൻ കരുതൽ വിഴിഞ്ഞം കേസ് ചുമതല കെ. ലാൽജിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം സമരം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ കരുതിക്കൂട്ടിയ ശ്രമമുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് തീരദേശ സുരക്ഷയ്ക്ക് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു.

കേരളം കൗമുദി 29 Nov 2022 11:35 pm

വനിതാ പൊലീസ് പാസിംഗ് ഔട്ട് പരേഡ്

തിരുവനന്തപുരം: വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് തൃശ്ശൂരിലെ കേരള പൊലീസ് അക്കാഡമിയിൽ വ്യാഴാഴ്ച നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിക്കും.

കേരളം കൗമുദി 29 Nov 2022 11:35 pm

അൽസൂർ റിഫൈനറിയിൽ നിന്ന് വിമാന ഇന്ധന കയറ്റുമതി ആരംഭിച്ചു

കുവൈത്ത് സിറ്റി: പുതുതായി കമ്മിഷൻ ചെയ്ത അൽസൂർ റിഫൈനറിയിൽ നിന്ന് വിമാന ഇന്ധന കയറ്റുമതി തുടങ്ങി. അൽസൂർ റിഫൈനറിയിൽനിന്ന് പ്രാദേശിക വിപണിയിലേക്കു ഇന്ധനം നൽകുന്നത് ഒക്ടോബറിൽ ആരംഭിച്ചെങ്കിലും രാജ്യാന്തര തലത്തിൽ അൽസൂർ റിഫൈനറിയുടെ ആദ്യ ഇടപാടാണെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെപിസി) വ്യക്തമാക്കി.‍പസിഫിക് സാറാ ടാങ്കറിലാണ് എണ്ണ കയറ്റുമതി നടത്തിയത്. പരിസ്ഥിതി ചട്ടങ്ങൾ അനുസരിച്ച് എടുക്കുന്ന ശുദ്ധ ഇന്ധനങ്ങൾക്ക് ആവശ്യം വർധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.3 റിഫൈനറികളടങ്ങിയ അൽസൂർ അടുത്ത വർഷം ആദ്യം ഉൽപാദനം 6.15 ലക്ഷം ബാരലാക്കി […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:35 pm

സഹോദരി മരിച്ച വിവരം അറിഞ്ഞ സഹോദരനും മരിച്ചു

മണ്ണഞ്ചേരി (ആലപ്പുഴ): സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ്‌ പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്ത് മരിച്ചത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ദേഹാസാസ്ഥ്യം ഉണ്ടാകുകയും പുലർച്ചെ 12.30 ഓടെ അദ്ദേഹവും മരണപ്പെടുകയായിരുന്നു. ഹംസ വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്. സീനത്തിന്റെ […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:33 pm

ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം; ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്: കെ.ടി. ജലീല്‍

തിരുവനന്തപുരം: മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരേ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.എല്‍.എ. കെ.ടി.ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ്: ക്രിസംഘി നേതാവ് ഫാദർ ഡിക്രൂസ് ലക്ഷണമൊത്ത വർഗ്ഗീയവാദി. ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു […]

സത്യം ഓൺലൈൻ 29 Nov 2022 11:30 pm

‘പൗരത്വം’ പുസ്തകപ്രകാശനവും സെമിനാറും ചൊവ്വാഴ്ച

അനു ലിയ ജോസ് വിവർത്തനം ചെയ്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പൗരത്വം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഭരണഘടനാദിന സെമിനാറും നാളെ (നവംബർ 30ന് ബുധനാഴ്ച) രാവിലെ 10 നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വ്യവസായ- നിയമവകുപ്പുമന്ത്രി പി. രാജീവ് നിർവഹിക്കും. യൂണിവേഴ്‌സിറ്റി കോളെജ് പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ ഡി പുസ്തകം ഏറ്റുവാങ്ങും. രാഷ്ട്രമീമാംസ വിഭാഗവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സെമിനാറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിക്കും. കേരള സർവകലാശാല […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:30 pm

സാ​ങ്കേ​തി​ക ത​ക​രാ​ര്‍; സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധം

സ​ന്നി​ധാ​ന​ത്ത് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാരണം തീ​ർ​ഥാ​ട​ക​ര്‍ ദുരിതത്തിലായി. അ​ക്ക​മ​ഡേ​ഷ​ന്‍ ഓ​ഫി​സി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളാണ് പ​ണി​മു​ട​ക്കി​യത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ബി​ല്ലി​ങ് സം​വി​ധാ​ന​ത്തി​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നു. താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മു​ന്നോ​ട്ട് പോ​യ​ത്. എ​ന്നാ​ല്‍, ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ക​മ്പ്യൂ​ട്ട​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പ​ണി​മു​ട​ക്കി. മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഭ​ക്ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നു. ഇ​തോ​ടെ കൈ​കൊ​ണ്ട് ത​യാ​റാ​ക്കി​യ ബി​ല്ലു​ക​ള്‍ ന​ല്‍കി ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധം ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മം ദേ​വ​സ്വം ബോ​ര്‍ഡ് […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:30 pm

കുരുക്ക് മുറുകി എരുമേലി ; ഒറ്റവരി ഗതാഗത നിയന്ത്രണം പാലിക്കാതെ വാഹനങ്ങൾ

എരുമേലി : തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ നഗരവും പരിസരവും ഗതാഗതക്കുരുക്കിൽ. നഗരത്തിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതു തെറ്റിച്ച് വാഹനങ്ങൾ പോകുന്നത് നീണ്ട ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കെഎസ്ആർടിസി – ടിബി റോഡ് വഴിയാണ് ഒറ്റവരി ഗതാഗതം. എന്നാൽ ഈ റോഡിൽ ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടത്തിവിടുകയാണ്. പേട്ടക്കവല മുതൽ വലിയമ്പലം വരെയുള്ള വിശുദ്ധ പാതയിൽ റോഡിൽ ഒരു വശത്തുകൂടിയാണു വാഹന ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്നാൽ തിരക്കുള്ള സമയത്ത് തീർഥാടകരുമായി എത്തുന്ന കെഎസ്ആർടിസി ബസുകൾ അടക്കം ഇതുവഴിയാണ് പോകുന്നത്. […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:29 pm

കുടകിൽ കാറപകടത്തിൽ കർണ്ണാടക മുസ്ലിം ജമാഅത്ത് ജില്ലാ നേതാവ് ടി.എം. അലവി ഹാജി മരിച്ചു; അപകടം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്

കുടക്: കുടകിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കർണ്ണാടക മുസ്ലിം ജമാഅത്ത് ജില്ലാ നേതാവ് മരണപ്പെട്ടു. സിദ്ധാപുരം നെല്യാഹുദിക്കേരിയിലെ ടി.എം. അലവി ഹാജി (65) ആണ് മരണപ്പെട്ടത്. കുട്ട - ഗോണിക്കുപ്പ റോഡിൽ മാപ്പിളത്തോടിൽ വച്ചായിരുന്നു അപകടം. കാർ യാത്രികരായ ഭാര്യ ഫാത്തിമ, മകൾ റസീന, കാർ ഡ്രൈവ് ചെയ്ത പേരമകൻ അജ്മൽ എന്നിവർക്ക് ചെറിയ പരിക്കേറ്റു. പേരക്കുട്ടികളെ കോഴിക്കോട് നരിക്കുനിയിലെ വിദ്യഭ്യാസ സ്ഥാപനത്തിൽ വിട്ട് തിരിച്ചു വരവെയാണ് കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കർണ്ണാടക മുസ്ല...

മറുനാടൻ മലയാളീ 29 Nov 2022 11:28 pm

എയർ അറേബ്യ റഷ്യയിലെ രണ്ട് നഗരങ്ങളിലേക്കു പുതിയ വിമാന സർവീസ് തുടങ്ങുന്നു

അബുദാബി: എയർ അറേബ്യ അബുദാബി റഷ്യയിലെ 2 നഗരങ്ങളിലേക്കു പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസി വഴിയും ബുക്കിങ് ആരംഭിച്ചു. അബുദാബിയിൽനിന്ന് കസാൻ, യെകത്തറിൻബർഗ് എന്നിവിടങ്ങളിലേക്ക് ഡിസംബർ 29 മുതലാണ് സർവീസ്. നിലവിൽ എയർലൈന് അബുദാബിയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 28 സെക്ടറുകളിലേക്ക് സർവീസുണ്ട്.

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:27 pm

മഹാമാരിയിലെ “മാലാഖമാരെ”ഖുലൈസ് കെ എം സി സി ആദരിച്ചു

ഖുലൈസ് (സൗദി അറേബ്യ): ഖുലൈസ് ജനറല്‍ ഹോസ്പിറ്റലില്‍ കോവിഡ് കാലത്തെ ദുരന്ത മുഖത്ത് ജോലി ചെയ്ത പത്ത് നഴ്സുമാരെ ഖുലൈസ് കെ എം സി സി ആദരിച്ചു. വനിതകളും കുടുംബിനികളും ഉള്‍പെടെ മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനത്തിൽ വെച്ചാണ് “മാലാഖമാർ” ആദരവ് കൈപ്പറ്റിയത്. ജിദ്ദ കെ എം സി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. അസീസ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്തഫ കാസര്‍ക്കോട്,ഹൈദര്‍ കോട്ടക്കല്‍, ഉമ്മര്‍ മണ്ണാര്‍ക്കാട്, അഷ്റഫ് പടപറമ്പ്, റഷീദ് എറണാങ്കുളം, സാമ്പില്‍ […]

സത്യം ഓൺലൈൻ 29 Nov 2022 11:26 pm

വെടിവെപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാനായി ആരോ ഗൂഢാലോചന നടത്തുന്നു; ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് വെക്കാനാവില്ലെന്ന് എളമരം കരീം

കോഴിക്കോട്:വിഴിഞ്ഞത്ത് വെടിവെപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരോ ഗൂഢാലോചന നടത്തുന്നുവെന്ന് തോന്നത്തക്ക വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം.അങ്ങനെ വന്നാൽ അതിലെ രക്തസാക്ഷിയെ ഉയർത്തിപ്പിടിച്ച് വിമോചന സമരത്തിലേക്ക് എത്തിക്കാൻ പറ്റുമോ എന്ന് നോക്കുന്നവരുമുണ്ട്.ഏതെങ്കിലും സമുദായം വേണ്ടെന്ന് പറഞ്ഞാൽ വിഴിഞ്ഞം പദ്ധതി വേണ്ടെന്ന് വെക്കാനാവില്ലെന്നും എളമരം കരീം പറഞ്ഞു.ലത്തീൻ കത്തോലിക്ക വിഭാഗമാണ് വിഴിഞ്ഞത്ത് സമരം നടത്തുന്നത്.അവിടെ ഭൂരി...

മറുനാടൻ മലയാളീ 29 Nov 2022 11:25 pm

റേഷന്‍വ്യാപാരികള്‍ക്ക് കുടിശ്ശിക കമ്മിഷൻ തുക അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: റേഷന്‍വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മിഷന്‍ അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തടഞ്ഞുവെച്ച 15.05 കോടിയുള്‍പ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷന്‍ മുഴുവന്‍ നല്‍കുമെന്ന വാഗ്ദാനമാണു സര്‍ക്കാര്‍ പാലിച്ചത്. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. കമ്മിഷന്‍ ഇനത്തില്‍ സെപ്റ്റംബര്‍ […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:24 pm

കൂട്ടുപുഴയിൽ വൻ കുഴൽപണ വേട്ട; 36.40 ലക്ഷം പിടികൂടി

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ വൻ കുഴൽപണ വേട്ട. മതിയായ രേഖകളില്ലാതെ കർണാടക രജിസ്ട്രേഷൻ ലോറിയിൽ കടത്തിയ 36,40,000 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ കൂത്തുപറമ്പ് കതിരൂർ സ്വദേശികളായ ലോറി ഡ്രൈവർ ഷാജീവൻ (48), ക്ലീനർ ഷിജിത്ത് (44) എന്നിവരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11ഓടെയാണ് കർണാടകയിൽനിന്ന് മാക്കൂട്ടം ചുരം പാതവഴി കേരളത്തിലേക്ക് വരുകയായിരുന്ന ലോറിയിൽനിന്ന് കുഴൽപണം പിടികൂടിയത്. ലോറിയും പിടികൂടിയ പണവും സഹിതം പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ […]

മലയാളം എക്സ്പ്രസ്സ് 29 Nov 2022 11:24 pm

മന്ത്രി വി അബ്ദുറഹ്മാന് എതിരായ തീവ്രവാദി പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാന് നേരെ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ തോമസ്. അബ്ദുറഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച ഡിക്രൂസിന്റെ പരാമര്‍ശം തെറ്റാണെന്ന് മൈക്കിള്‍ തോമസ് ചാനൽ ചർച്ചയിൽ സമ്മതിക്കുകയായിരുന്നു. ‘പദപ്രയോഗങ്ങള്‍ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങള്‍ മടി കാണിക്കില്ല. ഉദേശിച്ച രീതിയില്‍ അല്ല പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 11:22 pm

ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയന്‍താര: മകനെയും മരുമകളെയും പുകഴ്ത്തി മീനാ കുമാരി

രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ് അവര്‍

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 11:21 pm

44 ാം മിനുട്ടിലെ സെനഗലിന്റെ പെനാൽറ്റിക്ക് മറുപടി 67 ാം മിനുട്ടിൽ ; മുന്നു മിനുട്ടിൽ വീണ്ടും ലീഡെടുത്ത് സെനഗൽ; ആവേശം അവസാന വിസിൽ വരെ നീണ്ട മത്സരത്തിൽ ഇക്വഡോറിനെ പുറത്താക്കി ആഫ്രിക്കൻ ചാമ്പ്യന്മാരുടെ പടയോട്ടം ; നെതർലാന്റിസ് പിന്നാലെ ഗ്രൂപ്പ് എയിൽ നിന്ന് നോക്കൗട്ടിലേക്ക്; സെനഗൽ നോക്കൗട്ടിലെത്തുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷം

ദോഹ: നോക്കൗട്ടിലേക്ക് ഇക്വഡോറിന് ഒരു സമനില മാത്രം മതിയായിരുന്നു.. സെനഗലിന് വേണ്ടിയിരുന്നത് ഒരു ജയവും.എന്നാൽ അതിന്റെ ഒരു സമ്മർദ്ദവുമില്ലാതെ ഇക്വഡോറിന്റെ സമനില തെറ്റിച്ച് നോക്കൗട്ടിലേക്ക് മാർച്ച് ചെയ്ത് ആഫ്രിക്കൻ ചാമ്പ്യന്മാർ.ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനോടു തോറ്റെങ്കിലും, പിന്നീട് ഖത്തറിനെയും ഇപ്പോൾ ഇക്വഡോറിനെയും തോൽപ്പിച്ച് സെനഗൽ രണ്ടാം സ്ഥാനത്തോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്.2002 നു ശേഷം ഇതാദ്യമായാണ് സെനഗൽ നോക്കൗട്ടിലെത്തുന്നത്.ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതി...

മറുനാടൻ മലയാളീ 29 Nov 2022 11:16 pm

നവജാത ശിശുവിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ചു; മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിച്ചെങ്കിലും മഴ പെയ്തതോടെ പൂർണ്ണമായി കത്തിയില്ല; തിരൂർ ചെനക്കലിലെ സംഭവം കൊലപാതകം തന്നെ; കുട്ടിയുടെ അമ്മ പിടിയിൽ; കൊലയ്ക്ക് കാരണം വീട്ടുപ്രശ്‌നങ്ങളും

മലപ്പുറം: നവജാത ശിശുവിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ചുകൊന്ന ശേഷം ക്രൂരമായ രീതയിൽ പ്രവർത്തിച്ച മാതാവ് കസ്റ്റഡിയിൽ. മലപ്പുറം തിരൂർ കന്മനം ചെനക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിലായത്. കന്മനം സ്വദേശി ഇരിങ്ങാവൂരിലെ 29കാരിയാണ് കസ്റ്റഡിയിലുള്ളത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രതി വെള്ളിയാഴ്ച പ്രസവിക്കുകയും തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിലിട...

മറുനാടൻ മലയാളീ 29 Nov 2022 11:15 pm

ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി; എടപ്പാളിൽ ഒരാൾക്ക് കുത്തേറ്റു

തൃശ്ശൂർ:എടപ്പാളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു.തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മുരുകനാണ് കുത്തേറ്റത് .കഴുത്തിന് കുത്തേറ്റ മുരുകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല....

മറുനാടൻ മലയാളീ 29 Nov 2022 11:10 pm

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി സെനഗല്‍; പൊരുതി വീണ് ഇക്വഡോര്‍

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇക്വഡോറിന്റെ പോരാട്ട വീര്യം ഖത്തറില്‍ അവസാനിച്ചു.

തേജസ് ന്യൂസ് 29 Nov 2022 11:06 pm

ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ യുവാവിനെ ആക്രമിച്ചു : പ്രതി പിടിയിൽ

കൊച്ചി: ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിനുള്ള വിരോധം മൂലം യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണു (27)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വടക്കേക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26-ന് ആണ് കേസിനാസ്പദമായ സംഭവം. ആറേങ്കാവ് ഭാഗത്തുള്ള ഒരു വീട്ടിലെ പാലുകാച്ചൽ ചടങ്ങിന് പങ്കെടുത്ത ചേന്ദമംഗലം സ്വദേശി സുധീറിനോട് ശ്രീവിഷണു ബീഡി ചോദിച്ചിരുന്നു.ബീഡി ഇല്ല എന്ന് പറഞ്ഞതിന്റെ വിരോധത്തിൽ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുധീറിനെ പിന്തുടർന്ന എത്തിയ ശ്രീവിഷ്ണു ആറേങ്കാവിന് സമീപത്ത് വച്ച് …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 11:05 pm

'അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്':മന്ത്രി വി.അബ്ദുറഹ്മാന് എതിരായ തീവ്രവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതി; ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം തെറ്റായി പോയെന്ന് സമിതി വക്താവ്; ഉദ്ദേശിച്ച രീതിയിലല്ല പരാമർശം വ്യാഖ്യാനിക്കപ്പെട്ടത് എന്നും ഫാ.മൈക്കിൾ തോമസ്

തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യദ്രോഹികൾ നടത്തുന്നതാണെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോ ഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പ്രതികരിച്ചു. 'അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാൻ യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത്...

മറുനാടൻ മലയാളീ 29 Nov 2022 11:02 pm

മഹാത്മാ ഗാന്ധി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 130 ൽ 116 ഇടത്തും എസ് എഫ് ഐ

കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളിൽ 116 ഇടത്ത് എസ് എഫ് ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കി. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിൽ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളിൽ 40 ഇടത്തും, ഇടുക്കി 26 ൽ 22 ഇടത്തും, പത്തനംതിട്ടയിൽ 17 ൽ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ് […]

സത്യം ഓൺലൈൻ 29 Nov 2022 11:00 pm

എണ്ണകള്‍ തലയിൽ ചൂടാക്കി പുരട്ടാറുണ്ടോ? : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്‍പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും കൊഴിച്ചില്‍ തടയുകയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. വെളിച്ചെണ്ണ മുടിക്ക് നിരവധിയായ നല്ല ഫലങ്ങള്‍ നല്‍കുന്ന എണ്ണയാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൂടാക്കിയ വെളിച്ചെണ്ണ തലമുടിയില്‍ പുരട്ടുന്നത് സാധാരണ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനും ഇരട്ടിഫലം നല്‍കുന്നു. വെളിച്ചെണ്ണയില്‍ കണ്ടെത്തിയിട്ടുള്ള ഫാറ്റി ആസിഡുകള്‍ താരനും പേനിനും നല്ല ചികിത്സ നല്‍കുന്നു. Read Also …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 10:57 pm

പാലക്കാട് ശ്രീനിവാസൻ വധം; പ്രതിയെ സഹായിച്ചയാൾ അറസ്റ്റിൽ

പാലക്കാട്:ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ.മലപ്പുറം ചെമ്മാട് പെരുമ്പിലായിൽ വീട്ടിൽ ജലീലിനെയാണ് (37) പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.13ാം പ്രതിയായ കാജാ ഹുസൈനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളാണെന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് അറസ്റ്റ്.കാജാ ഹുസൈൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 41 ആയി.ഇതുവരെ കേസിൽ 49 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്.പ്രതിയെ റിമാൻഡ് ചെയ്തു....

മറുനാടൻ മലയാളീ 29 Nov 2022 10:57 pm

ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല : വിവാഹ വിശേഷവുമായി കാര്‍ത്തിക് സൂര്യ

തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാര്‍ത്ത അറിയിച്ചത്.

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 10:55 pm

വി​​​ഴി​​​ഞ്ഞ​​​ത്തെ ക​​​ലാ​​​പ​​​ഭൂ​​​മി​​​യാ​​​ക്ക​​​രു​​​ത്

മ​​​​ര​​​​ക്ക​​​​ഷ​​​​ണ​​​​ങ്ങ​​​​ളുംക​​​​മ്പി​​​​വ​​​​ടി​​​​ക​​​​ളുംക​​​​ല്ലു​​​​ക​​​​ളു​​​​മാ​​​​യിപൊ​​​​ലീ​​​​സ്സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക്ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റിആ​​​​ക്ര​​​​മ​​​​ണംന​​​​ട​​​​ത്തു​​​​ക​​​​യുംവാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യുംപൊ​​​​ലീ​​​​സ്സ്റ്റേ​​​​ഷ​​​​ൻകെ​​​​ട്ടി​​​​ട​​​​ത്തി​​​​നുനാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കു​​​​ക​​​​യുംചെ​​​​യ്ത​​​​വ​​​​ർഅ​​​​തി​​​​നുന​​​​ൽ​​​​കു​​​​ന്നന്യാ​​​​യീ​​​​ക​​​​ര​​​​ണംഎ​​​​ന്താ​​​​യാ​​​​ലുംഅം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല.

മെട്രോ വാർത്ത 29 Nov 2022 10:50 pm

കുടുംബ സുഹൃത്തിനെ ബലാത്സം​ഗം ചെയ്തു, എറണാകുളം കണ്‍ട്രോള്‍ റൂം സിഐ സൈജുവിനെതിരെ കേസ്, മുമ്പും പീഡനക്കേസിലെ പ്രതി

എറണാകുളം കൺട്രോൾ റൂം സിഐക്കെതിരെ ബലാത്സംഗ കേസ്. കുടുംബ സുഹൃത്തിനെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. സിഐ സൈജുവിനെതിരെയാണ് കേസ്. നിലവിൽ ഹൈക്കോടതി ജാമ്യത്തിലാണ് പ്രതി.

സമയം 29 Nov 2022 10:48 pm

മൂലക്കുരു മാറ്റാന്‍ ഭക്ഷണത്തില്‍ ഈ മാറ്റങ്ങൾ വരുത്തൂ

പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണക്രമീകരണത്തിലെ പോരായ്മയാണ് പ്രധാനമായും പൈല്‍സിന് കാരണമായി പറയാറ്. മലബന്ധവും ഇതിനുള്ള പ്രധാനകാരണമാണ്. ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ഒട്ടുമിക്ക മൂലക്കുരു ബാധിതര്‍ക്കും ഭക്ഷണ ക്രമീകരണത്തിലൂടെ മൂലക്കുരു രോഗത്തെ ഭേദമാക്കാവുന്നതാണ്. ഭക്ഷണത്തില്‍ നാരുകള്‍ അധികമുള്ള വസ്തുക്കള്‍ ഉള്‍പ്പെടുത്തുക. ഇത് വിസര്‍ജ്യസമയത്തെ സമ്മര്‍ദ്ദത്തെ കുറക്കുന്നു. മലവിസര്‍ജ്ജനം എളുപ്പവും …

ഈസ്റ്റ് കോസ്റ്റ് ഡെയിലി 29 Nov 2022 10:47 pm