എ മുതൽ ഇസെഡ് വരെയുള്ള പോഷകങ്ങൾ ഒരിലയിൽ നിന്ന്; ഈ ഓണത്തിന് വയർ അറിഞ്ഞ് സദ്യ കഴിക്കാം
തി രുവോണത്തിന് വിഭവസമൃദ്ധമായ സദ്യ തന്നെയാണ് ഹീറോ. തൂശനിലയിൽ ചോറും 26 കൂട്ടം കറികളും വിളമ്പി നിലത്തിരുന്നു കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിക്കുമ്പോൾ കിട്ടുന്ന മാനസിക സന്തോഷം മാത്രമല്ല, എ മുതൽ സെഡ് വരെയുള്ള വിറ്റമിനും ധാതുക്കളും തുടങ്ങി ശരീരത്തിന് വേണ്ടതെല്ലാം ഒരിലയിൽ നിന്നു കിട്ടും. അതായത് പൂർണാർഥത്തിൽ സമീകൃതാഹാരം. വാഴയില ഓണസദ്യയിൽ ഏറ്റവും പ്രധാനം വാഴയിലയാണ്. വാഴയിലയിൽ സദ്യ കഴിക്കുന്നത് ഭക്ഷണത്തിന് പോഷക മൂല്യം ഇരട്ടിയാക്കും. വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ഗുണങ്ങളും പോരാത്തതിന് വാഴയിലയിൽ നിന്ന് ഹീമോഗ്ലോബിൻ പോലെ സസ്യങ്ങൾക്കു പ്രധാനമായ ക്ലോറോഫിൽ നമുക്കും കിട്ടുന്നു. ഇഞ്ചിക്കറി 100 കൂട്ടം കറികൾക്ക് തുല്യമാണ് ഒരു ഇഞ്ചിക്കറി എന്നാണ് ചൊല്ല്. നിറയെ നാരുകൾ. ദഹനത്തെ സഹായിക്കാനേറ്റവും ഉത്തമം. ഗ്യാസിനു മറുമരുന്ന്. കൂടാതെ വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും. പരിപ്പും കൂട്ടുകറിയുമൊക്കെയുള്ള സദ്യയിൽ ഇഞ്ചിക്കറിയാണു സന്തുലിതാവസ്ഥ നിലനിർത്തുന്നത്. അച്ചാർ അച്ചാറില്ലാതെ എന്ത് സദ്യ. നാരാങ്ങയും മാങ്ങയുമാണ് പ്രധാനമായി ഓണ സദ്യയിൽ അച്ചാറിന് ഉപയോഗിക്കുക. ഇവയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ കടുകിന്റെയും വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും ഗുണങ്ങളുമുണ്ട്. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, എണ്ണ അധികം ഉപയോഗിക്കാത്ത അച്ചാറുകളാണ് ഉത്തമം. കിച്ചടി വെള്ളരിക്ക കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി 90 ശതമാനവും വെള്ളമാണ്. ഇത് ഒരു ദാഹശമനിയുടെ റോൾ വഹിക്കുന്നു. ചെറിയ അളവിൽ വൈറ്റമിൻ എയും സിയും വെള്ളരിക്കയിലുമുണ്ട്. കൂട്ടുകറി ഉരുളക്കിഴങ്ങാണു കൂട്ടുകറിയിലെ പ്രധാനി. അതുകൊണ്ടു തന്നെ കാലറിയും പ്രോട്ടീനും കൂട്ടുകറിയിൽ കൂടുതലായിരിക്കും. 100 ഗ്രാമിൽ 90 ഗ്രാം കാലറി. പ്രമേഹരോഗികൾ കൂട്ടുകറി അധികം കഴിക്കരുത്. പെരുംജീരകപ്പൊടിയാണു കൂട്ടുകറിയിലെ കൂട്ടുകാരൻ. പച്ചടി പൈനാപ്പിൾ പച്ചടിയാണെങ്കിൽ വൈറ്റമിൻ സിയും ബിയും. ബീറ്റ്റൂട്ട് ആണെങ്കിൽ നൈട്രേറ്റിന്റെ കലവറ. ഓരോ രക്തക്കുഴലിനെയും വികസിപ്പിക്കുന്ന, സ്ട്രോക്കിനെ തടയുന്ന, രക്തയോട്ടം കൂട്ടുന്ന നൈട്രേറ്റ് അടങ്ങിയ പച്ചടിയാണു സദ്യയിൽ ബിപിയുടെ കാര്യം കൈകാര്യം ചെയ്യുന്നത്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഏറെയുണ്ടു പച്ചടിയിൽ. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ കടുകാണു മറ്റൊരു വീരൻ. കടുക് അരച്ചു ചേർക്കുന്ന പച്ചടിയിൽനിന്നു ഗുണങ്ങൾ ഒന്നും ചോർന്നുപോവില്ല. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് തോരൻ കാബേജ്, ഇല, പയർ എന്നിങ്ങനെ തോരനിലെ കൂട്ട് ആന്റി ഓക്സൈഡുകളും വൈറ്റമിനുകളും നിറഞ്ഞതാണ്. അവിയൽ പടവലം, ചേന, കാരറ്റ്, നേന്ത്രക്കായ, മുരിങ്ങക്ക തുടങ്ങി പല തരം പച്ചക്കറികളുടെ ഒരു കൂട്ടമാണ് അവിയൽ. വൈറ്റമിനുകളുടെ ഒരു ഹൈപ്പർ മാർക്കറ്റാണ് അവിയൽ. മൂക്കുമുട്ടെ സദ്യ കഴിച്ചാലും വയർ കേടാക്കാതെ നോക്കുന്നതിൽ വലിയ പങ്ക് അവിയലിനുമുണ്ട്. വയർ വൃത്തിയാക്കുന്ന ചൂലെന്നു വിളിക്കാവുന്ന ഫൈബറുകൾ ഏറ്റവും കൂടുതലും അവിയലിൽത്തന്നെ. നല്ല ഫാറ്റി ആസിഡ് അടങ്ങിയ തേങ്ങയും അവിയലിൽ ചേർക്കുന്നുണ്ട്. പഴം അമ്ലഗുണമുള്ള ഭക്ഷണങ്ങൾ സദ്യയിലേറെയുണ്ട്. ക്ഷാരഗുണമുള്ള പഴം കഴിച്ചാൽ ഇതു സന്തുലിതമാകും. പ്രോട്ടീൻ വളരെ കുറവ്. ഉപ്പേരി എല്ലാ വൈറ്റമിനുകളും ധാതുക്കളുമുള്ള സമീകൃതാഹാരം എന്നു പറയാവുന്ന നേന്ത്രക്കായ; പക്ഷേ, എണ്ണയിൽ വറുക്കുമ്പോൾ ഗുണങ്ങളില്ലെന്നാകും. എങ്കിലും നേന്ത്രക്കായയിലെ പ്രോട്ടീൻ ഉപ്പേരിയിലും ഉണ്ടാകും. സദ്യയിലെ കൊഴുപ്പിന്റെ അളവു കൂടാതെ സന്തുലിതമാക്കുന്നതിനാണു വളരെക്കുറച്ചു മാത്രം ഉപ്പേരി വിളമ്പുന്നത്. തൂശനിലയില് ചോറും 26 കൂട്ടം കറികളും റെഡി, ഓണസദ്യ കഴിക്കുന്നതിനുമുണ്ട് ചില രീതികള് ശർക്കരവരട്ടി നേന്ത്രക്കായയ്ക്കൊപ്പം ശർക്കരയുടെ അമ്ലഗുണവുംകൂടി ചേർന്നതാണു ശർക്കരവരട്ടി. ശർക്കരയിലെ നാരുകൾ ദഹനത്തിനു സഹായിക്കും. ജീരകപ്പൊടിയും ചുക്കുപൊടിയും ശരീരത്തിനാവശ്യമുള്ള ഔഷധങ്ങൾകൂടിയാണ്. പപ്പടം രണ്ടു മിനിറ്റിൽ കൂടുതൽ എണ്ണയിൽ വറുത്താൽത്തന്നെ എന്തിന്റെയും ഗുണങ്ങൾ നഷ്ടപ്പെടുമെന്നു മാത്രമല്ല, ദോഷങ്ങൾ കൂടുകയും ചെയ്യും. ഉഴുന്നിന്റെ ചെറിയൊരംശം കിട്ടുന്നു എന്നതു മാത്രമാണു പപ്പടത്തിലെ നേട്ടം. ചോറ് വളരാൻ സഹായിക്കുന്ന, ഊർജം നൽകുന്ന കാലറി തരുന്നതാണു ചോറ്. അന്നജം തരുന്ന അന്നം. ചുവന്ന അരിയുടെ ചോറാണെങ്കിൽ ദഹനത്തിനു സഹായിക്കുന്ന തവിടും നാരുകളും ഏറെ കിട്ടും. ബി കോംപ്ലക്സ് കൂടിയുണ്ട് ചുവന്ന അരിയിൽ. പരിപ്പും നെയ്യും പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണ് പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്. സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും. സാമ്പാർ മറ്റൊരു ഫൈബർ കലവറയാണു സാമ്പാർ. വൈറ്റമിനുകളുടെ കൂടാരം. അമരപ്പയറിട്ട സാമ്പാർ പ്രമേഹരോഗികൾക്ക് ഉത്തമം. കൊഴുപ്പ് അലിയിച്ചു കളയുന്ന ലൈകോപീൻ അടങ്ങിയ തക്കാളിയുടെ ഗുണങ്ങളും. പരിപ്പിലെ ഗ്യാസിനെ അവിടെവച്ചുതന്നെ പ്രതിരോധിക്കാൻ കായവും. പുളിശ്ശേരി മത്തങ്ങ പുളിശ്ശേരിയാണെങ്കിലും കായയാണെങ്കിലും മാമ്പഴമാണെങ്കിലും സമൃദ്ധം; സമീകൃതം. പ്രമേഹത്തെയും കൊളസ്ട്രോളിനെയും അമിതവണ്ണത്തെയും പ്രതിരോധിക്കും മത്തങ്ങ. കാലറിയും വളരെ കുറവ്. മോര് മധുരമുള്ള പായസവും പുളിയുള്ള തൈരും. ക്ഷാരഗുണങ്ങളും അമ്ലഗുണങ്ങളും സംയോജിച്ചു ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. കൂടാതെ ദഹനപ്രക്രിയയെയും മോര് സഹായിക്കും. രസം ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്. പായസം പ്രോട്ടീൻ സമൃദ്ധമാണു പരിപ്പുപായസം. നാരുകളുമുണ്ട് ആവശ്യത്തിന്. ചീത്ത കൊളസ്ട്രോൾ ഒട്ടുമില്ല. ശർക്കരയിൽ ഇരുമ്പും ധാരാളമായുണ്ട്. സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വേണ്ടുവോളം. തോങ്ങാപ്പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുംകൂടി ചേരുമ്പോൾ എല്ലാമായി. പാലട സമീകൃതാഹാരമായ പാൽ, പാലടയിലൂടെ കിട്ടുന്നു. ആവശ്യമായ അമിനോ ആസിഡുകൾ ഇതിലൂടെ ലഭിക്കും. പഞ്ചസാരയും അടയും കാലറി അല്ലാതെ ഒന്നും തരുന്നില്ല. വെള്ളം സദ്യയ്ക്കിടെ വെള്ളം കുടിക്കരുത്. സദ്യയ്ക്കുശേഷം ഒരു ഗ്ലാസ് വെള്ളവും മുൻപ് അര ഗ്ലാസ് വെള്ളവും. സന്തുലിതാവസ്ഥ നിലനിർത്താനും കൃത്യമായി ദഹനപ്രക്രിയ
'ഞാന് ജയിച്ചേ'; കമലയുമായി ഇനി സംവാദത്തിനില്ലെന്ന് ട്രംപ്
വാഷിങ്ടൺ: നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാരിസുമായി ഇനി ഒരു സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി ഫിലാഡൽഫിയയിൽ എബിസി ന്യൂസ് സംഘടിപ്പിച്ച സംവാദത്തിൽ താൻ വിജയിച്ചെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ പോസ്റ്റ് വൈറൽ ആയതോടെ മറ്റൊരു സംവാദത്തിന് കൂടി തയ്യാറാണെന്ന് കമല ഹാരിസ് പറഞ്ഞു. എന്നാൽ സംവാദം വേണമെന്ന കമലയുടെ ആവശ്യം ആദ്യത്തെ സംവാദത്തിൽ തോറ്റതിന്റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ് പരിഹസിച്ചു. എന്നാൽ സംവാദത്തിന് പിന്നാലെ പുറത്തുവന്ന മിക്ക സർവേകളിലും കമല റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെക്കാൾ മികച്ച പ്രകടനം നടത്തിയെന്ന് സൂചിപ്പിക്കുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് കമലയുടെ നുണകളും എബിസി ചാനൽ മോഡറേറ്റർമാരുടെ പക്ഷപാതവും ജനം തിരിച്ചറിഞ്ഞെന്നു പറഞ്ഞാണ് ട്രംപ് സംവാദത്തിൽ നിന്ന് ഒഴിവായത്. എന്നാൽ ഒരു സംവാദം കൂടി നടത്തേണ്ടത് വോട്ടർമാരോടുള്ള ഉത്തരവാദിത്തമാണെന്ന് കമല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നവംബർ അഞ്ചിന് ആണെങ്കിലും തപാൽ വോട്ടു മുൻകൂർ വോട്ടും പല സംസ്ഥാനങ്ങളിലും തുടങ്ങിക്കഴിഞ്ഞു. കൂടാതെ സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെ കമലയുടെ പ്രചാരണസംഘം 24 മണിക്കൂറിനിടെ 4.7 കോടി ഡോളർ സമാഹരിച്ചതും ശ്രദ്ധേയമായി. ബോയിങില് പണിമുടക്ക് ; വിമാനങ്ങളുടെ നിര്മാണം മുടങ്ങും ട്രംപിന്റെ രണ്ടാമത്തെ സംവാദമായിരുന്നു ഇത്. ജൂണിലെ ആദ്യ സംവാദത്തിൽ ട്രംപിന് മുന്നിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് ജോ ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതും പകരം കമല എത്തിയതും. അതേസമയം, റിപ്പബ്ലിക്കൻ നോമിനി ജെഡി വാൻസും ഡെമോക്രാറ്റിക് നോമിനി ടിം വാൽസും ഏറ്റുമുട്ടുന്ന ആദ്യ വൈസ് പ്രസിഡൻഷ്യൽ സംവാദം ഒക്ടോബർ 1ന് നടക്കും.
ദിവസവും വെറും അരമണിക്കൂർ ഉറക്കം, 15 വർഷമായുള്ള ശീലം; അത്ഭുതപ്പെടുത്തി ജപ്പാനിലെ ബോഡി ബിൽഡർ
ദി വസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവിദഗ്ധർ നമ്മെ നിരന്തരം ഓർമപ്പെടുത്തുമ്പോൾ ദിവസവും വെറും അര മണിക്കൂർ മാത്രം ഉറങ്ങി നമ്മെ അത്ഭുതപ്പെടുത്തുകയാണ് ജപ്പാനിലെ ഡൈസുകെ ഹോരി എന്ന 40 കാരൻ. കഴിഞ്ഞ 15 വര്ഷമായി ഇതാണ് ഇയാളുടെ ഉറക്കരീതി. ഏഴെട്ട് മണിക്കൂര് ഉറങ്ങാതിരിക്കുന്നത് കൊണ്ട് തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് ഡൈസുകെ പറയുന്നു. താന് അതീവ സന്തുഷ്ടനാണെന്നും ബോഡി ബില്ഡര് കൂടിയായ ഇദ്ദേഹം പറയുന്നു. ജോലി, വ്യായാമം, ഹോബി, കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയുമൊക്കെയായ ദിവസത്തിലെ ബാക്കി ഇരുപത്തിമൂന്നര മണിക്കൂർ ബിസിയാണ് ഡൈസുകെ. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ആഴ്ചയില് 7 ദിവസവും വര്ക്ക് ഔട്ട് ചെയ്യും. ദിവസവും 10 മണിക്കൂർ വരെ ജോലി ചെയ്യുന്നു. ജോലിയിൽ നിന്ന് അവധി എടുക്കാറില്ലെന്നും അദ്ദേഹം പറയുന്നു. പല ദിവസങ്ങളില് ഈ ഷെഡ്യൂള് മാറിക്കൊണ്ടിരിക്കുമെങ്കിലും അര മണിക്കൂര് ഉറക്കത്തിന്റെ കാര്യത്തില് മാറ്റമില്ല. ജീവിതത്തിലെ കാര്യങ്ങള് ചെയ്യാന് കൂടുതല് സമയം ആവശ്യമാണെന്ന ചിന്തയാണ് ഡൈസുകെയെ ഈ അരമണിക്കൂര് ഉറക്കത്തിലേക്ക് നയിച്ചത്. ഒന്നര മണിക്കൂര് വീതം ദിവസത്തില് രണ്ടെന്ന കണക്കില് ജിമ്മില് ചെലവഴിക്കുന്ന ഡൈസുകെ ബോഡിബിള്ഡിങ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഏഴ് മണിക്കൂറില് നിന്ന് ദിവസവും രണ്ട് മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താന് ഭാര്യയെയും പരിശീലിപ്പിച്ചതായി ഇദ്ദേഹം പറയുന്നു. ജനിച്ചപ്പോള് മുതല് ദിവസം മൂന്ന് മണിക്കൂര് മാത്രം ഉറങ്ങിയിരുന്ന മകന് ഇപ്പോള് നാല് മുതല് അഞ്ച് മണിക്കൂര് വരെ ഉറങ്ങാറുണ്ടെന്നും ഡൈസുകെ കൂട്ടിച്ചേര്ത്തു. ഉറക്കം പരിമിതപ്പെടുത്താനുള്ള പരിശീലനം മറ്റുള്ളവര്ക്കും ഡൈസുകെ നല്കുന്നുണ്ട്. ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ഗവേഷകർ; നിർണായക ചുവടുവെപ്പ് 2200 പേര് ഇതിനോടകം ഡൈസുക്കെ പരിശീലനം നൽകി. ആറ് മാസത്തെ പരിശീലനം കൊണ്ട് മൂന്ന് മുതല് നാല് മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താമെന്ന് ഇദ്ദേഹം പറയുന്നു. ഉറക്കം പേശികളെ പോലെയാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ അതിനെ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാമെന്നും ഡൈസുകെ വിശദീകരിക്കുന്നു. ബാക്കിയുള്ളവര് ഒരാഴ്ച കൊണ്ട് ചെയ്യുന്ന കാര്യങ്ങള് ഒരു ദിവസം കൊണ്ട് തനിക്ക് ചെയ്യാന് കഴിയും. ദീര്ഘനേരം ഉണര്ന്നിരിക്കാന് ഒരേ പ്രവര്ത്തനം തുടര്ച്ചയായി ചെയ്ത് തലച്ചോറിനെ ബോറടിപ്പിക്കരുത്. ഒരേ നിലയില് ദീര്ഘനേരം തുടരുന്നതും ഒഴിവാക്കണം. നിരന്തരമായ മാറ്റങ്ങളാണ് തലച്ചോറിനെ ജാഗ്രതയോടെ നിലനിര്ത്തുക. എന്നാൽ ഡൈസുകെയുടെ ഉറക്കശീലം അനുകരിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കാമെന്ന് ഡോക്ടര്മാര് മുന്നറിയിപ്പ് നല്കുന്നു.
ഡിസ്ലെക്സിയയുടെ കാരണം കണ്ടെത്തി ഗവേഷകർ; നിർണായക ചുവടുവെപ്പ്
ഡി സ്ലെക്സിയ ചികിത്സയിൽ നിർണായക ചുവടുവെപ്പുമായി ജർമൻ ഗവേഷകർ. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതൽ പത്ത് ശതമാനം വരെയുള്ളവരിൽ ഡിസ്ലെക്സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന് പിന്തുടരുന്ന പഠന വൈകല്യമാണിത്. ഡിസ്ലേക്സിയുടെ കാരണം പൂർണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്കത്തിലെ വിഷ്വൽ തലാമസ് എന്ന പ്രത്യേക ഭാഗത്തിന്റെ പ്രവർത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ഡിസ്ലെക്സിയ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡ്രെസ്ഡൻ സർവകലാശാല ഗവേഷകർ വിശദീകരിക്കുന്നു. സെറിബ്രൽ കോർട്ടക്സുമായി കണ്ണുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മസ്തിഷ്ക മേഖലയാണ് വിഷ്വൽ തലാമസ്. ഇത് യുക്തി, വികാരം, ചിന്ത, ഓർമ, ആശയവിനിമയം, ബോധം എന്നിവയ്ക്കുള്ള കഴിവിന് പ്രധാനമാണ്. കണ്ണുകളിൽ നിന്നുള്ള വിഷ്വൽ ഇൻഫോർമേഷൻ വിഷ്വൽ തലാമസിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിലായി പ്രോസസ്സ് ചെയ്യപ്പെടുന്നു. ഒരു ഭാഗം വലുതാണ്. അവിടാണ് പ്രഥമികമായും നിറങ്ങൾ പ്രോസസ് ചെയ്യുന്നു. മറ്റൊന്ന് ചെറിയ ഭാഗമാണ്. അവ ചലനങ്ങളെയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളെയും തിരിച്ചറിയുന്നു. ഡിസ്ലെക്സിയ ഉള്ളവരിൽ വിഷ്വൽ തലാമസിൻ്റെ ചലന സെൻസിറ്റീവ് ഭാഗത്തിൻ്റെ പ്രവർത്തനത്തിലും ഘടനയിലും മാറ്റങ്ങൾ കാണിക്കുന്നതായി ഗവേഷകർ കണ്ടെത്തി. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് വിഷ്വൽ തലാമസിനെ കുറിച്ച് കൂടുതല് കാര്യങ്ങള് വ്യക്തമാകാന് സാധിച്ചുവെന്ന് ബ്രെയിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നു. ഡിസ്ലെക്സിയ ബാധിതരായ 25 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വിഷ്വല് തലാമസിന്റെ ഘടനയുടെ പ്രവർത്തനം മോഡുലേറ്റ് ചെയ്യുന്നതിനും അതുവഴി ചില ഡിസ്ലെക്സിയ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ചികിത്സാ രീതിയായി വികസിപ്പിക്കാനുമുള്ള സാധ്യതകൾ ഈ പഠനം തുറന്നിടുന്നുവെന്നും ഗവേഷകര് പറയുന്നു. ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാന് ഉപ്പ് കുറയ്ക്കാം, എന്നാൽ പൂർണമായും ഒഴിവാക്കുന്നത് ഹൈപോനാട്രീമിയക്ക് കാരണമാകും വായനയില് അനുഭവപ്പെടുന്ന പ്രായസങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അക്ഷരങ്ങള് കൂട്ടിച്ചേര്ത്തു വായിക്കാനുള്ള ബുദ്ധിമുട്ട്, വായിക്കുമ്പോള് അക്ഷരങ്ങള് വിട്ടു പോവുകയോ കൂട്ടിച്ചേര്ക്കുകയോ ചെയ്യുക, അനായാസമായി വായിക്കാന് കഴിയാതിരിക്കുക എന്നിവയാണ് പ്രധാനമായും ഡിസ്ലെക്സിയ ഉള്ള കുട്ടികളില് കണ്ടുവരുന്ന ലക്ഷണങ്ങള്.
ഭ ക്ഷണത്തിന്റെ രുചി കൂട്ടുന്ന പ്രധാന ചേരുവയാണ് ഉപ്പ്. ഉപ്പിന്റെ അമിത ഉപയോഗം ഉയര്ന്ന രക്തസമ്മര്ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകുമെന്നതിനാല് പലരും ഉപ്പിന്റെ ഉപയോഗം കര്ശനമായി നിയന്ത്രിക്കാറുണ്ട്. എന്ന് കരുതി ഉപ്പ് പൂര്ണമായും ഒഴിവാക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. ശരീരത്തിലെ പ്ലാസ്മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപള്സുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവര്ത്തനം എന്നിവയെല്ലാം ഉറപ്പാക്കുന്നതിന് സോഡിയം അവശ്യമാണ്. സോഡിയം പ്രധാനമായും ഉപ്പില് നിന്നാണ് ശരീരത്തിന് ലഭ്യമാകുന്നത്. കൂടാതെ ശരീരത്തില് സോഡിയത്തിന്റെ അളവു കുറയുന്നത് ഹൈപോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് 40 കഴിഞ്ഞോ? സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട 5 വിറ്റാമിനുകൾ എന്താണ് ഹൈപോനാട്രീമിയ രക്തത്തില് 135 മില്ലി ഇക്വിവലന്റ്സ് പെര് ലീറ്ററിലും താഴെ സോഡിയത്തിന്റെ അളവു വരുമ്പോഴാണ് ഹൈപോനാട്രീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. പേശിവേദന, ദുര്ബലത, ഓക്കാനം, ഛര്ദ്ദി, ഊര്ജ്ജമില്ലായ്മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം. കൂടാതെ 120 മില്ലി ഇക്വിവലന്റ്സ് പെര് ലീറ്ററിലും താഴെ സോഡിയം എത്തിയാല് ചുഴലി, കോമ, തലച്ചോറിന് ക്ഷതം പോലുള്ള അവസ്ഥയിലേക്ക് നീങ്ങാം. ലോകാരോഗ്യ സംഘടനയുടെ നിര്ദേശ പ്രകാരം മുതിര്ന്നവര് പ്രതിദിനം 2000 മില്ലിഗ്രാം വരെ ഉപ്പാണ് കഴിക്കേണ്ടത്.
40 കഴിഞ്ഞോ? സ്ത്രീകൾ നിർബന്ധമായും കഴിച്ചിരിക്കേണ്ട 5 വിറ്റാമിനുകൾ
സ്ത്രീകൾ നാൽപ്പത് കഴിയുമ്പോൾ അടക്കുമ്പോൾ അവരുടെ ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് മാറിയേക്കാം. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാൻ കാരണമാകുന്നു. ചില വിറ്റാമിനുകൾ നിർബന്ധമായും കഴിക്കേണ്ടതിന്റെ പ്രാധാന്യം ഈ സാഹചര്യം വർധിപ്പിക്കുന്നു. സ്ത്രീകൾ കഴിക്കേണ്ട 5 വിറ്റാമിനുകൾ ഏതൊക്കെ എന്ന് നോക്കാം. വിറ്റാമിൻ ഡി വിറ്റാമിൻ ഡി സ്ത്രീകൾ പ്രായമാകുമ്പോൾ അവരുടെ എല്ലുകളുടെ സാന്ദ്രയിലും പേശികളുടെ പിണ്ഡത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ശാരീരികമായി സജീവമല്ലാത്തവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് അസ്ഥി സംബന്ധമായ അസുഖങ്ങൾക്കും പരിക്കുകൾക്കും സാധ്യത വർധിപ്പിക്കുന്നു. ഇരുമ്പ് ഇരുമ്പ് പ്രായമാകുമ്പോൾ സ്ത്രീകൾക്ക് ആർത്തവ ചക്രത്തിലും ഹോർമോൺ ബാലൻസിലും മാറ്റം ഉണ്ടാകാം. ഇത് ഇരുമ്പിൻ്റെ കുറവിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഗർഭിണികളല്ലാത്ത പ്രായമായ സ്ത്രീകളിൽ വിളർച്ച ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കാൽസ്യം കാൽസ്യം നാൽപ്പതു കഴിഞ്ഞാൽ സ്ത്രീകളിൽ കാൽസ്യം അഭാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. എല്ലുകളെ കരുത്തുള്ളതും ആരോഗ്യകരവുമാക്കാൻ കാൽസ്യം അനിവാര്യമാണ്. അതിനാൽ മുതിർന്ന സ്ത്രീകൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ഫോളേറ്റ് ഫോളേറ്റ് ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ബി വിറ്റാമിൻ ആണ് ഫോളേറ്റ്. ഇത് സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും. നവജാതശിശുക്കളിൽ ജനന വൈകല്യങ്ങൾ തടയാനും ഫോളേറ്റ് സഹായിക്കുന്നു. വിറ്റാമിൻ ബി 12 വിറ്റാമിൻ ബി 12 നാൽപ്പതു കഴിഞ്ഞ സ്ത്രീകളിൽ വിറ്റാമിൻ ബി 12 വളരെ പ്രധാനപ്പെട്ട മറ്റൊരു പോഷകമാണ്. ഇത് പ്രായമായ സ്ത്രീകളിൽ ഉണ്ടാകുന്ന അനീമിയ, ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ആരോഗ്യ ഗുണങ്ങളേറെ; ചിയ വിത്തുകൾ കുട്ടികൾക്ക് നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ആ രോഗ്യ ഗുണങ്ങൾ ഏറെയുള്ള ചിയ വിത്തുകൾ കുട്ടികൾക്കും പ്രിയപ്പെട്ടതാണ്. എന്നാൽ നിർജ്ജലീകരണവും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കാൻ സഹായിക്കുന്ന ചിയ വിത്തുകൾ എന്നാൽ കുട്ടികളിൽ കഴിക്കേണ്ടതിന് ഒരു അളവുണ്ട്. ദിവസവും 10 ഗ്രാമില് കൂടുതല് ചിയ വിത്തുകൾ കുട്ടികൾക്ക് നൽകാതിരിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കൂടാതെ ചിയ വിത്തുകൾക്ക് പൊതുവെ അലർജിക് സ്വഭാവമില്ലെങ്കിലും കുട്ടികൾ മിതമായ രീതിയിൽ കൊടുത്തു തുടങ്ങുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് സംതൃപ്തി നല്കാനും ദീര്ഘ നേരം വിശപ്പടങ്ങാനും ഇത് സഹായിക്കും. സ്കൂളിൽ പോകുന്ന കുട്ടികൾ പൊതുവെ വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. ഇത്തരം കുട്ടികൾക്ക് ചിയ വിത്തുകള് വെള്ളത്തിലും ജ്യൂസിലുമായി കുതിർത്ത് നൽകുന്നത് ശരീരത്ത് ജലാംശം നിലനിര്ത്താന് സഹായിക്കും. എന്നാല് ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികള്, ഭക്ഷണം ചവയ്ക്കാത്ത കുട്ടികളും ചിയ വിത്തുകള് ഒഴിവാക്കുന്നതാകും നല്ലത്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ഒമേഗ-3 ഫാറ്റി ആസിഡ്; ചിയ വിത്തുകളില് അടങ്ങിയ ഒമേഗ- 3 ഫാറ്റി ആസിഡ് തലച്ചോറിന്റെ വികാസത്തിനും പ്രവര്ത്തനത്തിനുമ സഹായിക്കും. ഇത് കുട്ടികളുടെ എല്ലുകള്ക്കും പല്ലുകള്ക്കും ബലം വര്ധിക്കാനും സഹായകരമാണ്. ചര്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. കാല്സ്യം,മഗ്നീഷ്യം; കാല്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് പരമപ്രധാനമാണ്. കൂടാതെ ഇവയില് അടങ്ങിയ ആന്റി-ഓക്സിഡന്റുകള് ഫ്രീറാഡിക്കലുകളില് നിന്ന് കോശങ്ങള് സംരക്ഷിക്കുന്നു. പത്ത് മാസത്തിനിടെ ഇത് നാലാമത്തെ സർജറി; കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് ഡിഡി നാരുകള്; സ്കൂള് കുട്ടികളില് വളരെ സാധാരണമായി കാണപ്പെട്ടുന്ന മലബന്ധം ഒഴിവാക്കാന് ചിയവിത്തുകളില് അടങ്ങിയ നാരുകള് ഗുണകരമാണ്. ഇത് പ്രോബയോടിക് ആയും പ്രവര്ത്തിക്കുന്നു. ഇത് നല്ല ബാക്ടീരിയയുടെ വളര്ച്ചയ്ക്കും പ്രവര്ത്തനങ്ങള്ക്കും സഹായിക്കും. പ്രോട്ടീന്; പേശികളുടെ തകരാറുകള് പരിഹരിക്കുന്നത് ഇതില് അടങ്ങിയ പ്രോട്ടീന് സഹായിക്കും. രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കാനും കോശങ്ങളുടെ പ്രവര്ത്തനത്തിനും ഇത് പ്രധാനമാണ്.
പത്ത് മാസത്തിനിടെ ഇത് നാലാമത്തെ സർജറി; കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെ കുറിച്ച് ഡിഡി
ത മിഴ് ഷോകളിലൂടെ പ്രശസ്തയായ അവതാരകയാണ് ഡിഡി എന്ന് അറിയപ്പെടുന്ന ദിവ്യദർശിനി. മുട്ട് തേയ്മാനത്തെ തുടർന്ന് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ തന്റെ വലതു കാൽമുട്ടിൽ നടത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിതെന്ന് ദിവ്യദർശിനി കുറിച്ചു. രണ്ടു മാസം മുൻപ് ശസ്ത്രക്രിയ നടന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കാൽമുട്ട് പൂർണമായും മാറ്റിവെക്കേണ്ടി വന്നുവെന്നും ഇത് അവസാനത്തെ സർജറിയായിരിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡിഡി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നു പോയത്. തന്നെ ഓൺക്രീനിൽ സ്നേഹിക്കുന്ന നിരവധി ആളുകളുണ്ട്. അവർക്ക് വേണ്ടിയാണ് സർജറി നടന്ന് രണ്ട് മാസത്തിന് ശേഷം പങ്കുവെക്കുന്നതെന്നും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് View this post on Instagram A post shared by DhibbaDance all The Way (@ddneelakandan) ഇത്രയധികം നിസ്വാർഥ സ്നേഹം ലഭിക്കാൻ താൻ എന്താണ് ചെയ്തതെന്ന് അത്ഭുതപ്പെടുന്നു. ഇക്കാലമത്രയും തന്നെ പിന്തുണച്ച് തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഡിഡി കുറിച്ചു. കരുത്തയായി വീണ്ടും തിരിച്ചു വരുമെന്നും താങ്ങായി നിന്ന ഡോക്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും ഡിഡി കുറിച്ചു. പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നു? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങൾ മുട്ട് തേയ്മാനം പ്രായാധിക്യം, അമിത ശരീരഭാരം, വാതസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയാണ് മുട്ടു തേയ്മാനത്തിന് പ്രധാനമായും മൂന്ന് കാരണങ്ങൾ. മുട്ട് തേയ്മാനം നാലാം ഘട്ടത്തിലെത്തുമ്പോഴാണ് ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥ വരുന്നത്. നടക്കാനും സ്റ്റെപ്പ് കയറാനും ഈ ഘട്ടത്തിൽ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാം. തേയ്മാനം കാരണം മുട്ടുസന്ധിയിലെ എല്ലുകള് തമ്മില് ഉരയുന്നതാണ് കഠിനമായ വേദനയ്ക്ക് കാരണം. തേയ്മാനത്തിന്റെ പ്രാരംഭഘട്ടത്തില് മരുന്നുചികിത്സയും പേശികള്ക്ക് ബലം നല്കുന്ന വ്യായാമങ്ങളുമാണ് നല്കുന്നത്.
ഓ ണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയിൽ സ്റ്റാർട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയിൽ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയിൽ സദ്യ കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും ഏയ്സ്തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങൾ ഉണ്ട്. പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങൾ. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോൾ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നൽകുന്നു. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് കൊണ്ടുള്ള പാത്രങ്ങൾ ഇലകൾ എന്നിവ പരിസ്ഥിതിക്കൾ വലിയ തോതിൽ ദോഷങ്ങൾ ഉണ്ടാക്കുമ്പോൾ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണ്. വാഴയിലകൾ പെട്ടെന്ന് തന്നെ മണ്ണിൽ അഴുകിച്ചേരുന്നതിനാൽ ഇത് പരിസ്ഥിതിക്ക് ഒട്ടും ദോഷം ചെയ്യുന്നില്ല. ഫോൺ നോക്കി മണിക്കൂറുകളോളം ടോയ്ലറ്റിൽ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയിൽ വിളമ്പിയാലും അത് മോശമാകില്ല. എന്നാൽ പ്ലാസ്റ്റിക് പോലുള്ള പാത്രങ്ങളിൽ വളരെ ചൂടുള്ള ഭക്ഷണ വിളമ്പുമ്പോൾ നിരവധി കെമിക്കലുകൾ ഉൽപാദിപ്പിക്കാനും അവ നമ്മുടെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു.
ഫോൺ നോക്കി മണിക്കൂറുകളോളം ടോയ്ലറ്റിൽ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും
പ ലർക്കും മൊബൈൽ ഫോൺ അവരുടെ ഒരു ശരീരഭാഗം പോലെ ആയി മാറിയിരിക്കുകയാണ്. ഇരുന്നാലും കിടന്നാലും എന്തിന് ഒന്നു ടോയ്ലറ്റില് പോകണമെങ്കിൽ പോലും ഫോൺ വേണം. എന്നാൽ ഫോണും കൊണ്ടുള്ള ഈ ടോയ്ലറ്റില് പോക് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഫോണ് മാത്രമല്ല പുസ്തകം, പത്രം തുടങ്ങിയവയുമായി ടോയ്ലറ്റിൽ പോയാൽ കുറഞ്ഞത് അരമണിക്കൂർ കഴിഞ്ഞാകും തിരിച്ചിറങ്ങുക. ഈ ശീലം പൈൽസ്, ഹെമറോയ്ഡ്, ഗ്യാസ്ട്രോഎന്ററൈറ്റിസ്, കോളറ, ടൈഫോയ്ഡ്, ഹെപറ്റൈറ്റിസ് പോലുള്ള പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. ഏഴ് മിനിറ്റ്, പരമാവധി 10 മിനിറ്റിൽ കൂടുതൽ ടോയ്ലറ്റില് ചെലവഴിക്കുന്നത് നിരവധി രോഗാണുക്കളുമായി സമ്പർക്കമുണ്ടാകാൻ ഇടയാക്കുമെന്നും ആരോഗ്യവിദഗ്ധ് പറയുന്നു. കൂടാതെ ഫോൺ ടോയ്ലറ്റില് കൊണ്ടുപോകുമ്പോൾ രോഗാണുക്കൾ ഫോണിലും പിന്നീട് കൈകളിലും കൈകളിൽ നിന്ന് ഭക്ഷണത്തിലൂടെ ശരീരത്തിലും കയറാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് മലാശയത്തിന് താഴെയും മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകള് നീര് വയ്ക്കുന്ന അവസ്ഥയാണ് ഹെമറോയ്ഡ്. ഇത് കഠിനമായ വേദനയും അസ്വസ്ഥതകളും രക്തസ്രാവത്തിനും കാരണമാകുന്നു. ദീർഘനേരം ടോയ്ലറ്റില് ഇരിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഒരു ക്യുബിക് സെന്റിമീറ്ററില് 54 ദശലക്ഷം ബാക്ടീരിയകള്; സ്പോഞ്ച് സ്ക്രബര് ഉപയോഗിച്ച് പാത്രം കഴുകുമ്പോൾ സൂക്ഷിക്കുക കൂടാതെ കസേരയിൽ എന്ന പോലെ ടോയ്ലറ്റിലും രക്തചംക്രമണം ഇല്ലാതെ ദീർഘനേരം ഇരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മലബന്ധമുള്ളവർ ദീർഘനേരം ടോയ്ലറ്റില് ഇരിക്കാതെ അഞ്ച് മിനിറ്റിന് ശേഷം ഇടവേളയിൽ ഇറങ്ങിയ ശേഷം പിന്നീട് ശ്രമിക്കാവുന്നതാണ്.
അ ടുക്കളയിൽ കയറിയാൽ പിന്നെ ഒരു നൂറുകൂട്ടം പണികളുണ്ടാകും. അതിൽ പ്രധാനം പാത്രം വൃത്തിയാക്കലാണ്. സ്ക്രബർ ഉപയോഗിച്ച് പാത്രങ്ങൾ ഉരച്ചു കഴുകി വൃത്തിയായെന്ന് ഉറപ്പാക്കും. എന്നാൽ ഇതേ സ്ക്രബർ നിങ്ങളെ ഒരു നിത്യ രോഗിയാക്കിയാലോ? പാത്രങ്ങള് കഴുകി നനച്ചു അലക്ഷ്യമായി സൂക്ഷിക്കുന്ന ഇത്തരം സ്ക്രബറുകള് മാരകമായ നിരവധി ബാക്ടീരിയകളുടെ പ്രധാന വാസസ്ഥലങ്ങളാണ്. ഇവ അടുത്ത പാത്രം കഴുകുന്നതോടെ പാത്രങ്ങളില് പടരുകയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. നേച്ചർ കെമിക്കൽ ബയോളജിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില് അടുക്കളയില് ഉപയോഗിക്കുന്ന സ്പോഞ്ച് സ്ക്രബറുകളില് കഴിയുന്ന അണുക്കളുടെ ഭയാനകമായ നിരക്ക് എടുത്തുകാട്ടിയിരുന്നു. ഇത് ടോയ്ലറ്റ് ബൗളുകളേക്കാൾ വലുതും അപകടങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ഒരു ക്യുബിക് സെന്റിമീറ്ററില് ഏതാണ് 54 ദശലക്ഷം ബാക്ടീരികള് വസിക്കുന്നുവെന്നാണ് പഠനത്തില് പറയുന്നത്. കൂടാതെ, ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെഡിക്കൽ എഞ്ചിനീയർമാർ നടത്തിയ മറ്റൊരു ഗവേഷണത്തില് ഇത്തരം സ്പോഞ്ച് സ്ക്രബറുകളുടെ ഘടന സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് വിശദീകരിക്കുന്നു. മെനിഞ്ചൈറ്റിസ്, ന്യുമോണിയ, പനി, വയറിളക്കം തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കാം. സ്പോഞ്ച് സ്ക്രബറില് കണ്ടെത്തിയ ചില ബാക്ടീരിയകള് കാംപിലോബാക്റ്റർ സാധാരണയായി വേവിക്കാത്ത ചിക്കൻ, പാസ്ചറൈസ് ചെയ്യാത്ത പാൽ, മലിനമായ ഭക്ഷണം എന്നിവയിൽ കാണപ്പെടുന്ന ബാക്ടീരിയകളാണ് 'കാംപിലോബാക്റ്റർ' ബാക്ടീരിയ. ഇത് വയറിളക്കം, വയറുവേദന, പനി, ഓക്കാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇ.കോളി ഇത് ഏറ്റവും വ്യാപകമായ ബാക്ടീരിയകളില് ഒന്നാണ് ഇ.കോളി. സാധാരണ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടാണ് ഇവ കാണപ്പെടുന്നത്. വയറുവേദന, രക്തരൂക്ഷിതമായ വയറിളക്കം, മാരകമായ സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകും. ചില സന്ദർഭങ്ങളിൽ, വൃക്ക തകരാർ, രക്തരൂക്ഷിതമായ മലം, അപകടകരമായ ത്രോംബോസൈറ്റോപീനിയ തുടങ്ങിയ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകൾക്കും ഇത് കാരണമായേക്കാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ക്ലെബ്സിയെല്ല സ്പോഞ്ചുകളിൽ കണ്ടെത്തിയ മറ്റൊരു ബാക്ടീരിയയാണ് ക്ലെബ്സിയെല്ല. ഇത് കുടലിൽ വസിക്കുകയും രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ പ്രതികരണങ്ങള് ഉണ്ടാക്കുകയും ചെയ്യുന്നു. ന്യുമോണിയ, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ നിരവധി അണുബാധകളിലേക്ക് നയിച്ചേക്കാം. മൊറാക്സെല്ല നനഞ്ഞ വസ്ത്രങ്ങളിൽ ദുർഗന്ധം വമിക്കാൻ കാരണം ഈ ബാക്ടീരിയയാണ്. ഇത് സ്പോഞ്ചിൽ വസിക്കുകയും ചർമത്തിന് ക്ഷതം, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഈ സമ്മർദം സഹിക്കാൻ വയ്യ!; കോർട്ടിസോളിന്റെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ നാല് പൊടിക്കൈകൾ സാൽമൊണല്ല ഇത് പനി, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടാം. സ്റ്റാഫൈലോകോക്കസ് ലോകത്തിലെ ഏറ്റവും സാധാരണമായ ബാക്ടീരിയകളില് ഒന്നാണിത്. ചർമ്മത്തിനും മൃദുവായ ടിഷ്യു അണുബാധകൾക്കും കാരണമാകുന്നു.
ഈ സമ്മർദം സഹിക്കാൻ വയ്യ!; കോർട്ടിസോളിന്റെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ നാല് പൊടിക്കൈകൾ
ജോ ലി, കുടുംബം തുടങ്ങി 24 മണിക്കൂറും തിരക്കോട് തിരക്ക്. അറിഞ്ഞോ അറിയാതെയോ ഈ സമ്മർദം നമ്മുടെ ശരീരത്തെയും സാരമായി ബാധിക്കാം. സമ്മർദം വർധിക്കുന്നത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ ഉൽപ്പാദനം വർധിക്കാൻ കാരണമാകും. ശരീരഭാരം കുറയൽ, ഉറക്കമിയ്മ, മാനസികാവസ്ഥ മാറ്റം, മുടി കൊഴിച്ചിൽ, ഓർമക്കുറവ് തുടങ്ങിയവ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് വർധിക്കുന്നതിന്റെ ലക്ഷണമാകാം. ശരീരത്തിലെ കോർട്ടിസോൾ ഉൽപ്പാദനം സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന നാല് സിംപിൾ ടെക്നിക്കുകൾ ഉണ്ട്. എന്താണ് കോർട്ടിസോൾ? അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോർമോൺ ആണ് കോർട്ടിസോൾ. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം, വീക്കം എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ നിരന്തരം സമ്മർദത്തിലാകുന്നത് ശരീരത്തിൽ ഉയർന്ന കോർട്ടിസോൾ ഉൽപാദനത്തിലേക്ക് നയിച്ചേക്കാം. ഇത് അതിൻ്റെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എങ്ങനെ കോർട്ടിസോൾ സ്വഭാവികമായും നിയന്ത്രിക്കാം ഉറക്കം ഉറക്കത്തെ നമ്മൾ പലരും നിസാരവൽക്കരിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ ജീവിതം നയിക്കേണ്ടതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഉറക്കം. മതിയായ ഉറക്കം കിട്ടാത്ത അവസ്ഥ ശരീരത്തിൽ കോർട്ടിസോളിന്റെ അളവു വർധിപ്പിക്കാൻ കാരണമാകുന്നു. ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെയുള്ള ഉറക്കമാണ് ആരോഗ്യകരമായ ഉറക്കമായി കണക്കാക്കുന്നത്. ശാരീരിക വ്യായാമം വ്യായാമം ചെയ്യുന്നത് ശാരീരികമായും മാനസികമായും റിലാക്സ് ആകാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കോർട്ടിസോളിന്റെ അളവു കുറയ്ക്കാനും ഇതിലൂടെ സാധിക്കും. നടത്തം, യോഗ, സൈക്ലിങ് തുടങ്ങിയ തീവ്രത കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ഫീൽ ഗുഡ് ഹോർമോൺ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. പട്ടിണി കിടന്നും കൊഴുപ്പ് ഒഴിവാക്കിയും കര്ശന ഡയറ്റ്; പൊളിച്ചെഴുതാം പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ആരോഗ്യകര ഭക്ഷണക്രമം കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങൾ തുടങ്ങിയവ സമ്മർദം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാൻ ശ്രമിക്കുന്നത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവു കുറയ്ക്കുന്നതിന് സഹായിക്കുന്നു. സ്ട്രെസ് മാനേജ്മെൻ്റ് യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമം തുടങ്ങിയ സ്ട്രെസ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ കോർട്ടിസോൾ അളവു കുറയ്ക്കാൻ സഹായിക്കും. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകുന്നതിന് സ്വയം പരിചരണ സമയം കണ്ടെത്തുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
പൊണ്ണത്തടി അല്ലെങ്കിൽ ശരീരഭാരം കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതു കൊണ്ട് തന്നെ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും കുറവല്ല. ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നവർ വരെ നമ്മുക്കിടയിലുണ്ട്. പൊണ്ണത്തടിയെ ചുറ്റിപ്പറ്റിയുടെ പൊതുവായ ചില മിഥ്യാധാരണകൾ ശരീരഭാരം കുറയ്ക്കാൻ കർശന ഡയറ്റ് ക്രാഷ് ഡയറ്റ്, കലോറി നിയന്ത്രിച്ചു കൊണ്ടുള്ള കഠിനമായ ഡയറ്റുകൾ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കിയേക്കും എന്നാൽ അവ അത്ര സുരക്ഷിതമല്ല. പലപ്പോഴും ഇത്തരത്തിൽ കുറയുന്ന ശരീരഭാരം വളരെ പെട്ടെന്ന് തന്നെ പഴയ രീതിയിലേക്ക് എത്താനും കാരണമായേക്കും. കൂടാതെ പോഷകമില്ലായ്, പേശികളുടെ ബലക്കുറവ്, ഉപാപചയ മാന്ദ്യം എന്നിവയിലേക്കും നയിച്ചേക്കാം. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം സ്വീകരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഒപ്പം ഇടയ്ക്കിടെ ട്രീറ്റുകൾ ആസ്വദിക്കുന്നതും ദീർഘകാല ഭാരം നിയന്ത്രിക്കുന്നതിന് കൂടുൽ ഫലപ്രദമാണ്. കാർബ് പൂർണമായും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കണം കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമത്തിൽ നിന്ന് മുഴുവനായും വെട്ടിക്കുറയ്ക്കുന്നതാണ് ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന നടപടിയെന്നാണ് പലരും ചിന്തിച്ചു വെച്ചിരിക്കുന്നത്. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും കൊഴപ്പംപിടിച്ചതല്ല. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയിൽ സങ്കീർണമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ നാരുകളുടെ ഉറവിടമാണ്. ദഹനത്തിന് വളരെ പ്രധാനമാണ്. വൈറ്റ് ബ്രെഡ്, മധുര പലഹാരങ്ങൾ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളാണ് അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും ശരീരഭാരം കുറയ്ക്കുന്നതിന് ചിലർ പട്ടിണികിടക്കുന്ന പ്രവണയുണ്ട്. പ്രത്യേകിച്ച് പ്രഭാതഭക്ഷണം. എന്നാൽ ഇത് പലപ്പോഴും തിരിച്ചടിക്ക് കാരണമാകും. ഭക്ഷണം ഒഴിവാക്കുമ്പോൾ മെറ്റബോളിസം മന്ദഗതിയിലാവുന്നു. ഇത് കലോറി കത്തിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിലേക്ക് നയിക്കുന്നു. വിശപ്പ് വർധിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇത് കാരണമാകും. കൊഴുപ്പാണ് പൊണ്ണത്തടിക്ക് കാരണം കൊഴുപ്പടങ്ങിയ ഭക്ഷണം ശരീരഭാരം വർധിപ്പിക്കാനും ഹൃദ്രോഗസാധ്യത വർധിപ്പിക്കാനും കാരണമാകുന്നു. എന്നാൽ എല്ലത്തരം കൊഴുപ്പും മോശമല്ല. അവോക്കാഡോ, പയർവഗ്ഗങ്ങൾ, വിത്തുകൾ, ഒലിവ് ഓയിൽ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് തലച്ചോറിൻ്റെ ആരോഗ്യത്തിനും ഹോർമോൺ ഉൽപാദനത്തിനും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിനും അത്യാവശ്യമാണ്. ഈ കൊഴുപ്പുകൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും സംതൃപ്തി നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വ്യായാമം മാത്രം മതി പൊണ്ണത്തടി കുറയ്ക്കാൻ വ്യായാമം ശരീരത്തിലെ കലോറി കത്തിക്കാൻ സഹായിക്കുമെങ്കിലും പൊണ്ണത്തടി കുറയ്ക്കാനുള്ള ഒറ്റമൂലിയല്ല. വ്യയാമെ ചെയ്ത ശേഷം കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിപരീത ഫലമുണ്ടാക്കും. ശരീരഭാരം മികച്ച രീതിയിൽ കുറയ്ക്കുന്നതിന് വ്യായാമത്തിനൊപ്പം സമീകൃതാഹാരവും കഴിക്കണം.
നാല്പത് കഴിഞ്ഞോ.. എങ്കില് ചില ശീലങ്ങളോട് 'നോ'പറയാൻ നേരമായി
നാൽപ്പത് വാർദ്ധക്യത്തിന്റെ അതിർത്തിയാണ്. നാൽപ്പതിൽ പ്രവേശിക്കുന്നതോടെ ആരോഗ്യക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധവെക്കേണ്ടത് പ്രധാനമാണ്. നാല്പ്പത് കഴിഞ്ഞാല് ചില ശീലങ്ങളോട് 'നോ' പറയണം. വ്യായാമം ചെയ്യാന് മടി എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിര്ത്താന് വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്. വ്യായാമം കുറയുന്നതും ചെയ്യാതിരിക്കുന്നതും ശരീരഭാരം വര്ധിക്കുന്നതിനും വിട്ടുമാറാത്ത നിരവധി രോഗങ്ങളിലേക്കും ഇത് നയിച്ചേക്കാം. കൂടാതെ ശരീരത്തിന്റെ ബാലന്സ് നഷ്ടപ്പെടാനും വ്യായാമം ഇല്ലത്തത് കാരണമാകും. ഉറക്കമില്ലായ്മ ഉറക്കമില്ലായ്മ സമ്മര്ദം ഉണ്ടാക്കുകയും ഇത് ശരീരഭാരം കൂടാന് കാരണമാകുകയും ചെയ്യുന്നു. ഇത് മനാസികമായി തളര്ച്ച അനുഭവപ്പെടുത്താം. മുതിര്ന്ന ഒരു വ്യക്തി ഏഴ് മുതല് ഒന്പതു മണിക്കൂര് വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്ദേശം. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്കുക ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും പ്രാധാന്യം നല്കണം. ഇത് ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സമ്മര്ദങ്ങളില് നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പുകയില ഉപയോഗം കാന്സര്, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങള് തുടങ്ങി നിരവധി രോഗങ്ങളിലേക്ക് പുകയില ഉപയോഗം നയിക്കാം. ഇത് പ്രായമാകുമ്പോള് സങ്കീര്ണത വര്ധിപ്പിക്കും. വെള്ളം കുടി ഉപേക്ഷിക്കരുത് ദഹനം മുതല് ശരീരത്തിലെ താപനില ക്രമീകരണം ഉള്പ്പെടെ നിരവധി കാര്യങ്ങളില് ശരീരത്തില് ജലാംശം നിലനിര്ത്തേണ്ടത് പ്രധാനമാണ്. വെള്ളം നന്നായി കുടിക്കുന്നത് ശരീരത്തില് ജലാംശം നിലനിര്ത്താന് സഹായിക്കും. മെഡിക്കല് ചെക്കപ്പ് മുടക്കരുത് പതിവ് മെഡിക്കല് ചെക്കപ്പ് നടത്തുന്നത് രോഗങ്ങള് വളരെ നേരത്തെ തിരിച്ചറിയാനും കൃത്യമായ ചികിത്സ നടത്താനും സഹായിക്കും പ്രത്യേകിച്ച് പ്രോയമായവരില്. സോഷ്യല്നെറ്റ്വർക്ക് ഒഴിവാക്കരുത് സാമൂഹ്യമായി സജീവമാകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില് പ്രധാന പങ്ക് വഹിക്കുന്നു. ഈ ശീലം ഇല്ലാത്തത് ഒറ്റപ്പെടല്, വിഷാദം എന്നിവയിലേക്ക് നയിക്കാം. ഇത് മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കാം.
പല്ലുതേപ്പ് വെറും ചടങ്ങല്ല; മോണയിൽ അടിഞ്ഞുകൂടുന്ന പ്ലാക് ഹൃദ്രോഗവും പ്രമേഹ സാധ്യതയും വര്ധിപ്പിക്കും
പ ലര്ക്കും പല്ലുതേപ്പ് ഒരു ചടങ്ങ് മാത്രമാണ്. വായുടെ ആരോഗ്യം തുടർച്ചയായി അവഗണിക്കുന്നത് കാവിറ്റീസ്, മോണ വീക്കത്തിന് പുറമെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിക്കാം. എന്താണ് പീരിയോണ്ഡൈറ്റിസ്? ഗുരുതരമായ മോണ വീക്കമാണ് പീരിയോണ്ഡൈറ്റിസ് എന്ന രോഗവാവസ്ഥ. പല്ലുകളില് അടിഞ്ഞു കൂടുന്ന പ്ലാക് കഠിനമാകുമ്പോള് അത് മോണയില് വീക്കം ഉണ്ടാക്കുകയും ഗുരുതരമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രധാനമായും പല്ലുകളോട് ചേർന്ന കോശങ്ങളെ ബാധിക്കുന്നതിനാൽ പല്ലുകൾ കൊഴിയാനും കാരണമാകുന്നു. പീരിയോണ്ഡൈറ്റിസ് ഹൃദ്രോഗ സാധ്യത കൂട്ടും മോണയിലെ ഈ അണുബാധ/ബാക്ടീരിയകള് രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നതോടെ ധമനികളില് ഫലകങ്ങള് രൂപീകരിക്കാൻ തുടങ്ങുന്നു. ഇത് ഹൃദ്രോഗ സാധ്യത വര്ധിപ്പിക്കുന്നു. കൂടാതെ മോശം ദന്തസംരക്ഷണത്തെ തുടര്ന്ന് ഉണ്ടാകാന് സാധ്യതയുള്ള മറ്റൊരു രോഗമാണ് പ്രമേഹം. ദന്തസംരക്ഷണം ഇല്ലാതാകുമ്പോൾ വായിൽ ബാക്ടീരിയ പെരുകാനും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നതിലേക്കും നയിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം രക്തത്തിലെ പഞ്ചസാരയുടെ അളവു വര്ധിക്കുന്നത് പല്ലുകളുടെ ആരോഗ്യം മോശമാകാനും കാരണമാകാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് അടുത്തിടെ ഇന്റര്നാഷണല് ജേണല് ഓഫ് ഓറല് സയന്സില് പ്രസിദ്ധീകരിച്ച ജപ്പാനിലെ ടോക്കിയോ മെഡക്കല് ആന്റ് ദന്തല് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില് പീരിയോണ്ഡൈറ്റിസ് രോഗം സന്ധികളെ ബാധിക്കുന്ന സ്വയം രോഗപ്രതിരോധ രോഗമായ റൂമറ്റോയ്ഡ് ആര്ത്രൈറ്റിസിന്റെ ലക്ഷണങ്ങള് വർധിപ്പിക്കാൻ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. നമ്മുടെ വായ പലപ്പോഴും വിശാലമായ ആരോഗ്യപ്രശ്നങ്ങള് പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടി കൂടിയാണ്. ആരോഗ്യമുള്ള പല്ലുകൾ പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസം മാത്രമല്ല, ദന്തക്ഷയം, മോണരോഗം, വായിലെ അര്ബുദം തുടങ്ങിയ ഗുരുതര അവസ്ഥകളെ തടയാന് സഹായിക്കും. പല്ലുകളില് പ്ലാക് അടിഞ്ഞുകൂടൽ, വായ്നാറ്റം, ചുവന്നതും വീർത്തതുമായ മോണകൾ, പല്ലിൻ്റെ സെൻസിറ്റിവിറ്റി, രുചി വ്യത്യാസം തോന്നുക, വായിലെ വ്രണങ്ങൾ, പല്ലിൻ്റെ നിറം മാറുക എന്നിവയാണ് വായയുടെ ആരോഗ്യം മോശമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങള്. ടൈപ്പ് 2 പ്രമേഹം: വൈകി ഉറങ്ങുന്നതാണോ, നേരത്തെ എഴുന്നേല്ക്കുന്നതാണോ നല്ലത്? ബ്രഷ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള് പതിവായി ബ്രഷ് ചെയ്യുന്നത് വായിലുണ്ടാകുന്ന ബാക്ടീരിയകളെ തടയാനും ആസിഡ് ഉൽപ്പാദനം കുറയ്ക്കാനും പല്ലുകൾ നശിക്കാതിരിക്കാനും സഹായിക്കും. ബ്രഷ് ചെയ്യുന്നത് ബാക്ടീരിയയെ പോഷിപ്പിക്കുന്ന ഭക്ഷണ കണികകളെ നീക്കം ചെയ്യാന് സഹായിക്കും. കൂടാതെ മോണയില് രൂപപ്പെടുന്ന പ്ലാക് നീക്കം ചെയ്യാനും ഇതിലൂടെ മോണവീക്കം തടയാനും ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. പീരിയോൺഡൈറ്റിസ് സാധ്യത കുറയ്ക്കുന്നു. ബ്രഷ് ചെയ്യുന്നത് മോണകളിലെ രക്തയോട്ടം വര്ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കൂടാതെ ഇത് ഉമിനീർ ഉല്പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ആസിഡുകളെ നിർവീര്യമാക്കാന് സഹായിക്കും. ആൻ്റിമൈക്രോബയൽ ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നത് ദോഷകരമായ ബാക്ടീരിയകളെ കൂടുതൽ കുറയ്ക്കുന്നു.
ടൈപ്പ് 2 പ്രമേഹം: വൈകി ഉറങ്ങുന്നതാണോ, നേരത്തെ എഴുന്നേല്ക്കുന്നതാണോ നല്ലത്?
രാ ത്രി വൈകി ഉറങ്ങുന്നതാണോ, രാവിലെ നേരത്തെ എഴുന്നേല്ക്കുന്നതാണോ നല്ലത്? രാത്രി വൈകി കിടക്കുന്നവര്ക്ക് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. വൈകി ഉറങ്ങാനും വൈകി ഉണരാനുമാണ് ഇത്തരക്കാര് ഇഷ്ടപ്പെടുന്നത്. പലരിലും ഇത്തരം ശീലങ്ങള്ക്ക് കാരണം ഒരു പക്ഷെ പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള് എന്നിവയുമായി ബന്ധപ്പെട്ടാണെന്നും പഠനം പറയുന്നു. ഈ ശീലം അമിതവണ്ണത്തിനും ടൈപ്പ് 2 ഡയബറ്റിസ്, വിട്ടുമാറാത്ത രോഗത്തിനും ഇടയാക്കും. എന്നാല് ജീവിത ശൈലികൊണ്ട് മാത്രമാണ് ഇത്തരം രോഗങ്ങള് ഉണ്ടാകുന്നുവെന്ന് വിശദീകരിക്കാന് കഴിയില്ലെന്നും നെതര്ലന്ഡ്സിലെ ലൈഡന് യൂണിവേഴ്സിറ്റി മെഡിക്കല് സെന്ററിലെ ഗവേഷകനായ ജെറോന് വാന് ഡെര് വെല്ഡെ പറഞ്ഞു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ വൈകി ഉറങ്ങുന്നവര്ക്ക് ശരീരം അമിതമായി വണ്ണം വെക്കുന്നതിന് കാരണമാകുന്നു. എന്നാല് വൈകി ഉറങ്ങുന്ന ശീലം എത്രത്തോളം ശരീരത്തിലെ കൊഴുപ്പിനെ ബാധിക്കുന്നുവെന്ന് വ്യക്തമല്ല, നെതര്ലന്ഡ്സ് എപ്പിഡെമിയോളജി ഓഫ് ഒബിസിറ്റി പഠനത്തില് രജിസ്റ്റര് ചെയ്ത 5,000-ത്തിലധികം ആളുകളില് ഉറക്കസമയം, പ്രമേഹം, ശരീരത്തിലെ കൊഴുപ്പ് വിതരണം എന്നിവ തമ്മിലുള്ള ബന്ധം പഠിച്ചു. അമ്പത് വയസ് പ്രായമുള്ളവര്, അവരുടെ സാധാരണ എഴുന്നേല്ക്കുന്നതിന്റെയും ഉറക്കത്തിന്റെയും സമയ വിവരങ്ങള് നല്കി. ഏര്ളി ക്രോണോടൈപ്പ്, ലേറ്റ് ക്രോണോ ടൈപ്പ്, ഇന്റര്മീഡിയറ്റ് ക്രോണോടൈപ്പ് എന്നിങ്ങനെമൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. ഇവരെ ഏഴ് വര്ഷത്തോളം നിരീക്ഷിച്ചു. ആ സമയത്ത്, 225 പേര്ക്ക് ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. ചര്മം തിളങ്ങാന് ഇനി വേറെ എങ്ങും പോകേണ്ട; തേനും വെളുത്തുള്ളിയും ചേര്ത്ത് ഒരു കിടിലന് കോമ്പോ പ്രായം, ലിംഗം, വിദ്യാഭ്യാസം, മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ്, ശാരീരിക പ്രവര്ത്തനങ്ങള്, ഭക്ഷണ നിലവാരം, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങള് എന്നിവയുടെ ഫലങ്ങള് ക്രമീകരിച്ചതിന് ശേഷം, കാലക്രമേണ വൈകിയുള്ള പങ്കാളികള്ക്ക് പ്രമേഹസാധ്യതയുള്ളവരേക്കാള് 46% കൂടുതലാണെന്ന് ഗവേഷകര് കണ്ടെത്തി.
ഭക്ഷണം കഴിച്ചുകൊണ്ട് മുടിയെ സംരക്ഷിക്കാം
തിരുവനന്തപുരം >നമ്മുടെ ദൈനംദിന ഭക്ഷണ രീതികൾ മുടിയെ സംരക്ഷിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. മുടികൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം നിലനിർത്തുവാനും വേഗത്തിൽ വളരുവാനും നാം കഴിക്കുന്ന ഭക്ഷ്യ വിഭവങ്ങൾക്കാകും. മുട്ട മുടി വളരുന്നതിനുള്ള മികച്ച ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ,വിറ്റാമിൻ ബി12,ഇരുമ്പ് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പാൽ മുടികൊഴിച്ചിലിന് ഒരു പരിധിവരെ പാലും പാലുൽപ്പന്നങ്ങളും സഹായിക്കും. പാലിലടങ്ങിയിട്ടുള്ള ബയോട്ടിനാണ് ഇതിനു സഹായിക്കുന്നത്. പാലുൽപ്പന്നങ്ങളായ തൈര്,വെണ്ണ എന്നിവയിലും ബയോട്ടിനടങ്ങിയിട്ടുണ്ട്. ചുവന്ന ചീര കാഴ്ചയക്ക് സഹായക്കുന്നതു പോലെ തന്നെ മുടി വളരുന്നതിലും ചീര മുഖ്യ പങ്കുവഹിക്കുന്നു. ഇരുമ്പ്,വിറ്റാമിൽ എ,വിറ്റാമിൽ സി,പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ചീര. മധുരക്കിഴങ്ങ് മുടിയുടെ ആരോഗ്യം കനം,ഘടന എന്നിവയ്ക്ക് മധുരക്കിഴങ്ങ് സഹായിക്കുന്നു. ഫാറ്റി ഫിഷ് ഒമേഗ-3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇവ സഹായിക്കും. വാൾനട്ട്സ് വാൾനട്ട്സിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ,വിറ്റമിൻ ബി, വിറ്റമിൻ ബി6, വിറ്റമിൻ ബി9, വിറ്റമിൻ ഇ, പ്രൊട്ടീൻ, മഗ്നീഷ്യം എന്നിവ തലയോട്ടി പോഷിപ്പിക്കും. കറിവേപ്പില കറിവേപ്പില കഴിക്കുന്നതും അരച്ച് തലയോട്ടിൽ തേച്ചു പിടിപ്പിക്കുന്നതും മുടിയുടെ വളർച്ചയ്ക്കും കറുപ്പ് നിറം നിലനിർത്തുന്നതിനും സാഹായിക്കും.
നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ
നി രവധി ചായ വെറൈറ്റികൾക്കിടയിൽ കുറച്ചു സ്പെഷ്യൽ ആണ് ശംഖുപുഷ്പ ചായ അല്ലെങ്കിൽ നീല ചായ. നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഔഷദ ഗുണങ്ങളെ തുടർന്ന് ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പുഷ്പമാണ് ശംഖുപുഷ്പം. ഇതിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ തലച്ചോറിനെ വിശ്രമിക്കാനും സമ്മർദം ഒഴിവാക്കാനും സഹായിക്കും വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ശംഖുപുഷ്പ ചായയുടെ ആരോഗ്യ ഗുണങ്ങൾ സമ്മർദം ഒഴിവാക്കും ശംഖ്പുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ സമ്മർദം ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും. വേദന സംഹാരി ഇൻ്റർനാഷണൽ ജേണൽ ഓഫ് പ്യുവർ & അപ്ലൈഡ് ബയോസയൻസ് നടത്തിയ ഒരു പഠനത്തിൽ ശംഖുപുഷ്പത്തിൽ ശരീര വേദന കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് സന്ധിവാത വേദനയ്ക്ക് ഗുണകരമാണ്. ചര്മം തിളങ്ങാന് ഇനി വേറെ എങ്ങും പോകേണ്ട; തേനും വെളുത്തുള്ളിയും ചേര്ത്ത് ഒരു കിടിലന് കോമ്പോ ദഹനം മെച്ചപ്പെടുത്തും ഹെർബൽ ശംഖുപുഷ്പം കൊണ്ടുള്ള ചായ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവയിൽ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ദഹനക്കേട്, ശരീരവണ്ണം എന്നിവ തടയാൻ സഹായിക്കും. ബ്രെയിൻ ടോണിക്ക് കോൺഫോളിൻ, കൺവോൾവിൻ, ട്രോപേൻ ആൽക്കലോയിഡുകൾ തുടങ്ങിയ സസ്യ സംയുക്തങ്ങൾ അടങ്ങിയ ശംഖുപുഷ്പ ചായ മികച്ച ഒരു ബ്രെയിൻ ടോണിക് കൂടിയാണ്. ഇത് ഓർമശക്തി, ഏകാഗ്രത, ശ്രദ്ധ, ഊർജം, എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഹൃദയാരോഗ്യം ശംഖുപുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആൻ്റിഓക്സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഓക്സിഡേറ്റീവ് ഇഫക്റ്റുകൾ കുറയ്ക്കുകയും രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും.
ചര്മം തിളങ്ങാന് ഇനി വേറെ എങ്ങും പോകേണ്ട; തേനും വെളുത്തുള്ളിയും ചേര്ത്ത് ഒരു കിടിലന് കോമ്പോ
ച ര്മം പ്രകൃതിദത്തമായി തിളങ്ങാന് വേറെ എങ്ങും പോകേണ്ട നമ്മുടെ അടുക്കളയില് തന്നെ അതിനുള്ള മികച്ച ചേരുവകള് ഉണ്ട്. ഒരു അല്ലി വെളുത്തുള്ളിയും മൂന്നോ നാലോ തുള്ളി തേനും ഉണ്ടെങ്കില് ചര്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുന്ന മികച്ച ഒരു പാക്ക് ഉണ്ടാക്കാം. വെളുത്തുള്ളി വളരെ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് മൂന്നോ-നാലോ തുള്ളി തേനും ചേർത്ത് ദിവസവും ഉറങ്ങുന്നതിന് മുൻപ് കഴിക്കുന്നത് ചര്മത്തിലെ യുവത്വം നിലനിര്ത്തി തിളക്കം വര്ധിക്കാന് സഹായിക്കുമെന്ന് പോഷകാഹാരം വിദഗ്ധയായ സോണിയ നാരംഗ് പറയുന്നു. View this post on Instagram A post shared by Sonia Narang (@sonianarangsdietclinics) വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ചര്മത്തിന്റെ ആരോഗ്യത്തിന് തേനും വെളുത്തുള്ളിയും ആന്റി-ഓക്സിഡന്റ് ഗുണങ്ങളും ആന്റി-ബാക്ടീരിയൽ ഗുണങ്ങളുമടങ്ങിയ തേൻ പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. അതേസമയം വെളുത്തുള്ളി ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമത്തെ സംരക്ഷിക്കുകയും കൊളാജന്റെ നാശം മന്ദഗതിയിലാക്കാനും സഹായിക്കുന്നതോടെ ചർമത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കും. നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ തിരിച്ചറിയാം തേനിൽ എന്ന പോലെ വെളുത്തുള്ളിയിലും ധാരാളം ആന്റി-ഓക്സിഡന്റുകളും ആന്റി-ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രണ്ട് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ അത്യന്താപേക്ഷിതമാണ്. എന്നാല് ബ്ലീഡിങ് വൈകല്യം, ഹൈപ്പോടെന്സീവ് രോഗികള് ഇത് ഉപയോഗിക്കാന് പാടില്ലെന്നും നാരംഗ് പറയുന്നു.
നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസമെന്ത്? എങ്ങനെ തിരിച്ചറിയാം
നെ ഞ്ചെരിച്ചിലും ഹൃദയാഘാതവും ഏതാണ്ട് ഒരുപോലെ വേദനയുണ്ടാക്കുന്നതിനാല് പലര്ക്കും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന് പ്രയാസമുണ്ടാക്കാറുണ്ട്. ഇത് ചികിത്സ വൈകിപ്പിക്കുന്നതിനോ അനാവശ്യ ടെന്ഷന് ഉണ്ടാക്കുന്നതിനോ കാരണമാകുന്നു. വയറില് നിന്ന് അന്നനാളിയിലൂടെ ദഹനരസങ്ങള് തിരിച്ച് കയറി വരുന്ന ആസിഡ് റീഫ്ളക്സ് കാരണമുണ്ടാകുന്നതാണ് നെഞ്ചെരിച്ചില്. സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില് ഉണ്ടാവുക. ഇത് കിടക്കുമ്പോഴോ കുനിയുമ്പോഴോ തീവ്രമാകാം. എന്നാല് ഹൃദയത്തിലേക്കുള്ള രക്തവിതരണം ഹൃദയപേശികളുടെ ക്ഷതം കൊണ്ട് നിന്നു പോകുന്ന സാഹചര്യമാണ് ഹൃദയാഘാതം. ഈ സമയം നെഞ്ചിലോ കൈകളിലോ സമ്മർദം, മുറുക്കം, വേദന അല്ലെങ്കിൽ ഞെരുക്കം എന്നിവ അനുഭവപ്പെടാം. ചിലരില് ശ്വാസതടസ്സം, വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഉണ്ടാകാം. ഹൃദയാഘാതം ഏത് പ്രായക്കാരിലും എപ്പോള് വേണമെങ്കിലും ഉണ്ടാകാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പുകവലി, പ്രമേഹം, ഹൈപ്പര്ടെന്ഷന് എന്നിവയുള്ളവരില് ഹൃദയാഘാത സാധ്യത കൂടുതലാണ്. സമയം തെറ്റിയ ഭക്ഷണം കഴിപ്പ്, എണ്ണ അധികമുള്ള ഭക്ഷണം, കാപ്പി, മദ്യം എന്നിവ ആസിഡ് റീഫ്ലക്സിലേക്ക് നയിക്കാം. ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പരിധി വരെ ആസിഡ് റീഫ്ലക്സ് കുറയ്ക്കും. കഴിച്ചാല് ശരീരം ചൊറിഞ്ഞു തടിക്കും; ചോക്ലേറ്റ് അലർജി ഉണ്ടാക്കുമോ? നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള ചില വഴികൾ പൊസിഷൻ മാറുന്നത് നെഞ്ചെരിച്ചിൽ ഒഴിവാക്കും. അൻ്റാസിഡുകൾ നെഞ്ചെരിച്ചിൽ വേഗത്തിൽ മെച്ചപ്പെടുത്തും. ഹൃദയാഘാത സമയത്ത് സ്ത്രീകൾക്ക് ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെടാം. പ്രായമായ ആളുകൾക്ക് തളർച്ച, ശ്വാസംമുട്ടൽ, വിയപ്പ് എന്നിവ അനുഭവപ്പെടാം.
കഴിച്ചാല് ശരീരം ചൊറിഞ്ഞു തടിക്കും; ചോക്ലേറ്റ് അലർജി ഉണ്ടാക്കുമോ?
കു ട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ ടോക്കൺ ആയി പലപ്പോഴും നമ്മൾ ചോക്ലേറ്റിനെ ഉപയോഗിക്കാറുണ്ട്. അത്രയേറെ നമ്മുടെയൊക്കെ ജീവിതത്തോടും ചരിത്രത്തോളം ചേർന്ന് നിൽക്കുന്നതാണ് ചോക്ലേറ്റിനോടുള്ള പ്രിയം. എന്നാൽ ഈ ചോക്ലേറ്റും അലർജി ഉണ്ടാക്കാം. ചോക്ലേറ്റ് അലർജി,വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന അലർജി പലപ്പോഴും ജീവന് തന്നെ ഭീഷണിയാകാറുണ്ട്. കൊക്കോ ബീൻസിൽ കാണപ്പെടുന്ന പ്രത്യേക പ്രോട്ടീനുകളോടുള്ള നമ്മുടെ പ്രതിരോധ സംവിധാനത്തിൻ്റെ അമിതപ്രതികരണമാണ് കൊക്കോ അലർജിക്ക് കാരണം. മൊത്തത്തിലുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചോക്ലേറ്റ് അലർജി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ചോക്ലേറ്റ് സെൻസിറ്റിവിറ്റി അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. കൊക്കോ സെൻസിറ്റിവ് ആയവരിൽ ശരീരത്തിന് പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ള ചില ഘടകങ്ങൾ അടങ്ങിയിട്ടുണ്ടാവും. ഇതിനെ തുടർന്ന് ദഹനപ്രശ്നങ്ങൾ, വീക്കം, തലവേദന പോലുള്ള ലഘുവായ പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാം. കഴിക്കുന്ന കൊക്കോയുടെ അളവും വ്യക്തിയുടെ സംവേദനക്ഷമതയും പ്രതികരണത്തിൻ്റെ തീവ്രതയെ ബാധിക്കും. അലർജി എന്നത് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഒരു രോഗപ്രതിരോധ പ്രക്രിയയാണ്. അതേസമയം സംവേദനക്ഷമത (സെൻസിറ്റിവിറ്റി) ഒരു നോൺ-ഇമ്മ്യൂണോളജിക്കൽ പ്രക്രിയയാണ്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എന്നാൽ കൊക്കോ അല്ലാതെ ചോക്ലേറ്റിൽ അടങ്ങിയ മറ്റ് ഘടകങ്ങളും അലർജിക്ക് കാരണമാകാം. മിൽക്ക് ചോക്ലേറ്റിൽ അടങ്ങിയ പാൽ പ്രോട്ടീനുകൾ, ട്രീ നട്സ്, നിലക്കടല ചിലപ്പോൾ ഗോതമ്പ് അല്ലെങ്കിൽ ഗ്ലൂറ്റൻ തുടങ്ങിയവയും അലർജിക്ക് കാരണമായെക്കാം. കുട്ടിക്കാലത്ത് ഉണ്ടാവാന് സാധ്യതയുള്ള അലര്ജികളില് നിന്ന് വ്യത്യസ്തമായി കൊക്കോ അലര്ജി സാധാരണയായി പ്രായപൂര്ത്തിയാകുമ്പോഴും നിലനില്ക്കാം. ഡിമെൻഷ്യ പ്രിവൻഷൻ ഡയറ്റ്; പ്രധാനമായും ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ ലക്ഷണങ്ങൾ തേനീച്ചകൾ കുത്തിയ പോലെ ചർമത്തിൽ തിണർപ്പ് ഉണ്ടാവുക. ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന തുടങ്ങിയ ദഹനനാളത്തിൻ്റെ ലക്ഷണങ്ങൾ. തുമ്മൽ, ശ്വാസതടസം തൊണ്ടയിലെ വീക്കം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക.
ഡിമെൻഷ്യ പ്രിവൻഷൻ ഡയറ്റ്; പ്രധാനമായും ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ
അ റുപതു കഴിഞ്ഞവരിൽ ഇപ്പോൾ ഡിമെൻഷ്യ ഒരു സാധാരണ രോഗാവസ്ഥയായി മാറിയിരിക്കുകയാണ്. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഡിമെൻഷ്യ സാധ്യത വളരെ കൂടുതലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തലച്ചോറിൻ്റെ ആരോഗ്യം കുറയുന്നത് ഡിമെൻഷ്യ സാധ്യത വർധിപ്പിക്കും. അതിനാൽ ഡയറ്റിൽ മസ്തിഷ്ക ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ ചേർക്കുന്നത് ഡിമെൻഷ്യ സാധ്യത വൈകിപ്പിക്കാൻ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഡിമെൻഷ്യ പ്രിവൻഷൻ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങൾ നട്സ് ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് നട്സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടിയിട്ടുണ്ട്. വാൾനട്ട്, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ നട്സ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമെൻഷ്യ സാധ്യാത കുറയ്ക്കുന്നു. ബെറിപ്പഴങ്ങൾ ആന്റി-ഓക്സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും മികച്ച ഉറവിടമാണ് ബെറിപ്പഴങ്ങൾ. ഇത് പ്രായമായവരിൽ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവയിൽ വിറ്റാമിൻ സി, തെ, കോപ്പർ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വീക്കം കുറയ്ക്കാനും ഡിമെൻഷ്യ പോലുള്ള ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഇലക്കറികൾ ചീര, ക്യാബേജ്, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ ധാരാളം ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമെൻഷ്യ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്സ്യം തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു പോഷകമാണ് ഒമേഗ -3 ഫാറ്റി ആസിഡുകൾ. മത്സ്യത്തിൽ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ മീൻ കഴിക്കുന്നവരിൽ അത് കഴിക്കാത്തവരേക്കാൾ ഡിമെൻഷ്യ വരാനുള്ള സാധ്യത 20 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണയും ഒലിവ് ഓയിലും ഓരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിക്കുന്നത് മറ്റ് എണ്ണകളിലെ പോഷകങ്ങൾ ലഭിക്കുന്നത് തടയും. അതിനാൽ പാചകം ചെയ്യുമ്പോൾ എണ്ണകൾ മാറ്റി മാറ്റി പരീക്ഷിക്കാം. വെളിച്ചെണ്ണയും ഒലിവ് എണ്ണയും തലച്ചോറിൻ്റെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മധുരത്തോടുള്ള ആസക്തി കുറയ്ക്കാന് ഒരു സിപിംള് ടെക്നിക്...
അ ടിക്കടി ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തി നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അമിതമായി മധുരം അല്ലെങ്കില് പഞ്ചസാര കഴിക്കുന്നത് നമ്മുടെ ഡയറ്റ് തകിടം മറിക്കുകയും പൊണ്ണത്തടി, പ്രമേഹം, ഉയര്ന്ന രക്തസമ്മര്ദം തുടങ്ങിയവയിലേക്കും നയിക്കാം. ഇനി എങ്ങനെയാണ് ഈ മധുരത്തോടുള്ള ആസക്തി കുറയക്കുക എന്നാണ് ചിന്തിക്കുന്നത്?. മധുരത്തോടുള്ള ആസക്തി കുറയ്ക്കാന് ഒരു സിംപിള് ടെക്നിക് ഉണ്ട്. 'ഭക്ഷണം നന്നായി ചവച്ച് കഴിക്കുക', ഭക്ഷണം വായില് വെച്ച് നന്നായി ചവച്ച് കഴിക്കുന്നത് ഉമിനീരിലെ അമൈലേസ് എന്ന സ്നീക്കി എന്സൈം ഉല്പ്പാദിപ്പിക്കപ്പെടുകയും ഇത് ഭക്ഷണത്തിന് ഒരു മധുരത്തിന്റെ സ്വാദ് നല്കുകയും ചെയ്യുന്നു. അമൈലേസ് ഭക്ഷണത്തിലെ സങ്കീര്ണമായ കാര്ബോഹൈഡ്രേറ്റുകളെ മാള്ട്ടോസ് പോലുള്ള ലളിതമായ പഞ്ചസാരകളാക്കി മാറ്റുന്നു. ഇത് മധുരത്തോടുള്ള ആസക്തി തൃപ്തിപ്പെടുത്തും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ഭക്ഷണം ചവച്ച് കഴിക്കുന്നതുകൊണ്ടുള്ള മറ്റ് ഗുണങ്ങള് മെച്ചപ്പെട്ട ദഹനം ദഹനം വായില് നിന്ന് തുടങ്ങുന്നുവെന്നാണ്. ഭക്ഷണം നന്നായി ചവച്ചു കഴിക്കുന്നത് സങ്കീര്ണമായ കാര്ബോഹൈഡ്രേറ്റുകളും നാരുകളും വിഘടിക്കാന് സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സംതൃപ്തി നല്കുന്നു ചവയ്ക്കാന് സമയമെടുക്കുന്നത് പെട്ടെന്ന് പൂര്ണത അനുഭവപ്പെടുത്തും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. രാജ്യത്ത് കാൻസർ ബാധിതരായ പകുതിയിലേറെ കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു; റിപ്പോർട്ട് രുചി അറിയാന് സഹായിക്കും ഭക്ഷണം നന്നായി ചവയ്ക്കുന്നത് രുചിയിലും ചേരുവയിലും ശ്രദ്ധിക്കാന് സഹായിക്കുന്നു. ഇത് ഭക്ഷണം കൂടുതല് ആസ്വദിക്കാനും സംതൃപ്തിയും നല്കും.
രാജ്യത്ത് കാൻസർ ബാധിതരായ പകുതിയിലേറെ കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നു; റിപ്പോർട്ട്
ഇ ന്ത്യയിൽ വര്ധിച്ചുവരുന്ന പോഷകാഹാരക്കുറവു കുട്ടികളിലെ കാന്സര് ചികിത്സയെ സാരമായി ബാധിക്കുന്നുവെന്ന് റിപ്പോര്ട്ട്. കഡിൽസ് ഫൗണ്ടേഷന്റെ ഫുഡ് ഹീൽസ് റിപ്പോർട്ട് 2024 പ്രകാരം രാജ്യത്ത് പ്രതിവര്ഷം ഏതാണ്ട് 76000 കുട്ടികളാണ് പുതിയതായി രോഗ നിര്ണയം നടത്തുന്നത്. ഇതില് 51 മുതല് 67 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവ് കണ്ടെത്തുന്നതായി റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. കുട്ടികളിലെ വ്യാപകമായ പോഷകാഹാരക്കുറവ് കാന്സര് ചെറുക്കാനുള്ള അവരുടെ കഴിവ് നഷ്ടപ്പെടുത്തുന്നു. ഇത് സങ്കീര്ണതകള് വര്ധിപ്പിക്കുകയും അണിബാധയ്ക്കും മികച്ച ചികിത്സാഫലം ലഭിക്കുന്നത് തടയാനും കാരണമാകും. ഫലപ്രദമായ കാന്സര് ചികിത്സയ്ക്ക് പോഷകാഹാരക്കുറവ് ഒരു പ്രധാന തടസ്സമായി തുടരുന്നു. രാജ്യത്ത് കാന്സര് ബാധിതരായ ആയിരക്കണക്കിന് കുട്ടികളുടെ അതിജീവന നിരക്കും ജീവിത നിലവാരവും പോഷകമില്ലായ്മ കാരണം വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പുതുതായി രോഗനിർണയം നടത്തുന്ന ഓരോ പീഡിയാട്രിക് കാൻസർ രോഗികളിലും 65% കുട്ടികള്ക്കും ദിവസേന ആവശ്യമായ കലോറിയുടെയും പ്രോട്ടീനിൻ്റെയും അളവില് പകുതിയിൽ താഴെ മാത്രമാണ് ലഭ്യമാകുന്നത്. ഇത് കാന്സര് ചികിത്സയെ നേരിടാന് മതിയാകില്ല. വിശപ്പില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മയൊക്കെ കുട്ടികളിലെ ഈ പോഷകഹാരക്കുറവിലേക്കു നയിക്കുന്നുണ്ട്. ഇത്തരം കുട്ടികളില് ഏതെങ്കിലും തരത്തിലുള്ള ചികിത്സ ആരംഭിക്കുന്നത് ബുദ്ധിമുട്ടും വെല്ലുവിളിയും നിറഞ്ഞതാണെന്ന് ആരോഗ്യ വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. കുട്ടികളില് രോഗനിർണയം മുതൽ വീണ്ടെടുക്കൽ വരെയുള്ള കാൻസർ ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പോഷകാഹാര പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. അഞ്ച് വയസുവരെ കുട്ടികളുടെ ഭക്ഷണക്രമത്തില് നിലക്കടല ഉള്പ്പെടുത്തുന്നത് പീനട്ട് അലര്ജി സാധ്യത കുറയ്ക്കും; പഠനം കൂടാതെ ഇന്ത്യയിലെ ആശുപത്രികളിൽ പ്രത്യേക പോഷകാഹാര വിദഗ്ധരുടെ കുറവും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കാൻസർ ആശുപത്രികൾ പോഷകാഹാര-രോഗി അനുപാതം എന്നത് 1:54 ആണ്. ഇത് ഫലപ്രദമായ ചികിത്സ രീതിക്ക് മതിയാകില്ലെന്നും റിപ്പോര്ട്ടില് പറയുന്നു. പോഷകാഹാര സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും പോഷകാഹാര വിദഗ്ധർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും പീഡിയാട്രിക് ഓങ്കോളജി പരിചരണത്തിൽ ഘടനാപരമായ ന്യൂട്രീഷൻ കെയർ പ്രോസസുകൾ (എൻസിപി) സ്ഥാപിക്കുന്നതിനും ഉടനടി നടപടി ഉണ്ടാകണമെന്നും റിപ്പോര്ട്ട് പറയുന്നു.
കു ട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അലർജികളികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പീനട്ട് അലർജി. ഇത് ശരീരത്തില് മാരക പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. നിലക്കടല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ അഞ്ച് വയസു വരെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് കൗമാരപ്രായത്തിൽ അവര്ക്ക് പീനട്ട് അലർജി ഉണ്ടാവാനുള്ള സാധ്യത 71 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് (NIAID) നടത്തിയ പഠനത്തില് പീനട്ട് അലർജിയുടെ ദീർഘകാല പ്രതിരോധം ആദ്യകാലത്തുള്ള നിലക്കടല ഉപഭോഗത്തിലൂടെ മറികടക്കാനാകുമെന്ന് വ്യക്തമാക്കുന്നു. കൃത്യമായ മാർഗനിർദേശം അനുസരിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ പതിവായി നിലക്കടല ചേർക്കുന്നത് അവര്ക്ക് ഇത്തരത്തിലുള്ള പയറുവർഗത്തോടുള്ള സംവേദനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. അഞ്ച് വയസിന് ശേഷം വര്ഷങ്ങളോളം നിലക്കടല കഴിച്ചില്ലെങ്കില് പോലും ആദ്യകാലത്തുണ്ടാകുന്ന ഈ സംരക്ഷണം കുട്ടികളില് നിലനില്ക്കുമെന്നും പഠനത്തില് പറയുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് 13 വയസുവരെ പ്രായമായ 508 കുട്ടികളാണ് പഠനത്തിന്റെ ഭാഗമായത്. ഇതില് പകുതി കുട്ടികളും തങ്ങളുടെ ശൈശവ പ്രായം മുതല് അഞ്ച് വയസു വരെ ഭക്ഷണക്രമത്തില് നിലക്കടല ഉള്പ്പെടുത്തിയിരുന്നവരും മറു പക്ഷം തങ്ങളുടെ അഞ്ചു വയസുവരെ നിലക്കടല ഉപയോഗിക്കാത്തവരുമായിരുന്നു. ഇതില് അഞ്ച് വയസുവരെ നിലക്കടല ഉപയോഗിച്ച കുട്ടികളില് 81 ശതമാനം വരെ പീനട്ട് അലര്ജി സാധ്യത കുറഞ്ഞതായി പഠനം കണ്ടെത്തി. എന്ഇജെഎം എവിഡെന്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരീരത്തിന് വേണ്ട 7 അവശ്യ പോഷകങ്ങൾ; ഇവയുടെ കുറവ് നിത്യരോഗിയാക്കാം ശരീരത്തിന്റെ പ്രതിരോധ സംവിധാനം നിലക്കടലയിലെ പ്രോട്ടീനുകളെ ശരീരത്തിന് ഹാനികരമായ വസ്തുവാണെന്ന് കരുതി പ്രതിരോധിക്കുമ്പോഴാണ് അലര്ജിയുണ്ടാകുന്നത്. നിലക്കടല നേരിട്ട് കഴിക്കുന്നതും നിലക്കടല അടങ്ങിയ മറ്റു ഭക്ഷണങ്ങള് കഴിക്കുന്നതും അലര്ജിക്ക് കാരണമാകാം.
ശരീരത്തിന് വേണ്ട 7 അവശ്യ പോഷകങ്ങൾ; ഇവയുടെ കുറവ് നിത്യരോഗിയാക്കാം
ഇന്ന് ഏറ്റവും സാധാരണമായി കണ്ടു വരുന്ന ഒന്നാണ് പോഷകക്കുറവ്. ഭക്ഷണക്രമത്തില് നിന്ന് ശരീരത്തിന് ആവശ്യമായ പോഷങ്ങളുടെ ലഭ്യത കുറയുമ്പോഴാണ് പോഷകക്കുറവ് ഉണ്ടാകുന്നത്. ഇത് ദീർഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. വളര്ച്ച മുരടിപ്പ്, ക്ഷീണം, ഓര്മക്കുറവ് മുതല് വിഷാദ രോഗത്തിന് വരെ ഇത്തരത്തിലുള്ള പോഷകക്കുറവ് കാരണമാകാം. ഭക്ഷണക്രമത്തില് ഏറ്റവും സാധാരണമായി കുറവുള്ള ചില വിറ്റാമിനുകളും ധാതുക്കളും ഏതൊക്കെ എന്ന് നോക്കാം. വിറ്റാമിൻ ബി12 (കോബാലമിൻ) ദോശ, ഇഡ്ലി തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളും വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഡിഎൻഎ നിർമാണത്തിനും നാഡികളുടെ പ്രവർത്തനം നിലനിർത്തുന്നതിനും ആവശ്യമായ പോഷകമാണ് വിറ്റാമിന് ബി 12. ജനസംഖ്യയുടെ 15 ശതമാനത്തോളം ആളുകളിൽ വിറ്റാമിൻ 12-ന്റെ അഭാവം ഉണ്ടെന്നാണ് കണക്ക്. ശരീരത്തിന് വിറ്റാമിൻ ബി12 ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ലഭ്യമാക്കാം. വിളർച്ച, ക്ഷീണം, ബലഹീനത, മലബന്ധം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നിവയാണ് വിറ്റാമിൻ ബി 12 ൻ്റെ കുറവിൻ്റെ പ്രാഥമിക ലക്ഷണങ്ങൾ. കൈകളിലും കാലുകളിലും മരവിപ്പ്, തരിപ്പ് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ചിലരിൽ ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുക, വിഷാദം, ആശയക്കുഴപ്പം, ഡിമെൻഷ്യ, വായ വേദന തുടങ്ങിയവയും വിറ്റാമിൻ ബി12ന്റെ അഭാവത്തെ തുടർന്ന് സംഭവിക്കാം. ശരീരത്തിന് വിറ്റാമിന് ബി12 ലഭ്യമാക്കാന് 5 ടിപ്പുകള് വിറ്റാമിൻ സി സിട്രസ് പഴങ്ങളില് ധാരാളം വിറ്റാമിന് സി അടങ്ങിയിട്ടുണ്ട് കൊളാജൻ, എൽ-കാർനിറ്റൈൻ, ചില ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നിവയുടെ ബയോസിന്തസിസിനായി ആവശ്യമായ പോഷകമാണ് വിറ്റാമിൻ സി. കൂടാതെ പ്രോട്ടീൻ മെറ്റബോളിസത്തിലും രോഗപ്രതിരോധ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സിയുടെ കുറവ് സ്കർവിക്ക് എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. സിട്രസ് പഴങ്ങൾ, തക്കാളി, ഉരുളക്കിഴങ്ങ്, ബെൽ പെപ്പർ, കിവി, ബ്രോക്കോളി, സ്ട്രോബെറി തുടങ്ങിയവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡി സൂര്യപ്രകാശത്തില് നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുക ശരീരത്തിലെ കാൽസ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിർത്താൻ സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിൻ ഡി. ഇത് ആരോഗ്യകരമായ പേശികളുടെ ചലനത്തിനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ അഭാവം ഓസ്റ്റിയോമലാസിയ എന്ന രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അസ്ഥി വേദനയ്ക്കും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. ക്ഷീണം, അസ്ഥി വേദന, പേശികൾക്ക് ബലമില്ലാതാകുക, പേശി വേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം പോലെയുള്ളവയാണ് വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യപ്രകാശത്തില് നിന്നാണ് വിറ്റാമിൻ ഡി പ്രധാനമായും ലഭിക്കുക. ഇതിനുപുറമേ മുട്ട, കൊഴുപ്പുള്ള മത്സ്യം, ചീസ്, സോയ പാൽ, ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ക്ഷീണം മുതൽ വിഷാദം വരെ, വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ; കാരണമറിയാം അയോഡിൻ പഴങ്ങളിലും പച്ചക്കറികളിലും അയോഡിന് അടങ്ങിയിട്ടുണ്ട് തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ശരീരത്തിൽ അയോഡിൻ ആവശ്യമാണ്. ഗർഭാവസ്ഥയിലും ശൈശവാവസ്ഥയിലും കുട്ടികളുടെ എല്ലുകളുടെയും തലച്ചോറിൻ്റെയും വളർച്ചയ്ക്കും തൈറോയ്ഡ് ഹോർമോണുകൾ ആവശ്യമാണ്. കുട്ടികളിൽ അയോഡിന്റെ കുറവ് മസ്തിഷ്ക വൈകല്യങ്ങളിലേക്ക് നയിക്കാം. കഠിനമായ അയോഡിന്റെ കുറവ് ചില തരത്തിലുള്ള തൈറോയ്ഡ് ക്യാൻസറിനുള്ള സാധ്യതയും കൂട്ടുന്നു. സമുദ്രവിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, ധാന്യ ഉൽപ്പന്നങ്ങൾ എന്നിവയിൽ അയോഡിൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇരുമ്പിൻ്റെ അപര്യാപ്തതയാണ് ലോകത്തിലെ ഒന്നാം നമ്പർ പോഷകാഹാര വൈകല്യം. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ഇരുമ്പ് അത്യാവശ്യമാണ്. ഇത് കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു. രക്തകോശങ്ങളുടെ നിർമാണത്തിനും ശരീരത്തിലെ പ്രോട്ടീൻ ഘടനകകളുടെ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. ക്ഷീണവും ബലഹീനതയും, മോശം ജോലിയും സ്കൂൾ പ്രകടനവും, കുട്ടിക്കാലത്തെ വൈജ്ഞാനികവും സാമൂഹികവുമായ വളർച്ച മന്ദഗതിയിലാകുക, ശരീര താപനില നിലനിർത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുക, നാവിൻ്റെ വീക്കം എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങൾ. മഗ്നീഷ്യം ശരീരത്തെ 325-ലധികം എൻസൈമുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ പോഷകമാണ് മഗ്നീഷ്യം. കൂടാതെ പേശി നിയന്ത്രണം, ഊർജ്ജ ഉൽപ്പാദനം, വിഷവസ്തുക്കളെ നീക്കം ചെയ്യൽ തുടങ്ങിയ നിരവധി ശാരീരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബലഹീനത എന്നിവയാണ് മഗ്നീഷ്യം കുറവിൻ്റെ ആദ്യ ലക്ഷണങ്ങൾ. മഗ്നീഷ്യത്തിൻ്റെ കുറവ് വഷളാകുമ്പോൾ, മരവിപ്പ്, ഇക്കിളി, പേശികളുടെ സങ്കോചവും മലബന്ധവും, അപസ്മാരം, വ്യക്തിത്വ മാറ്റങ്ങൾ, അസാധാരണമായ ഹൃദയ താളം, കൊറോണറി സ്പാസ്ം എന്നിവ ഉണ്ടാകാം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണക്രമം സ്ട്രോക്ക് സാധ്യത കുറയ്ക്കുമെന്ന് ഒരു പ്രമുഖ പഠനം വെളിപ്പെടുത്തി. സിങ്ക് രോഗപ്രതിരോധ സംവിധാനത്തെ ബാക്ടീരിയകളെയും വൈറസുകളെയും നേരിടാൻ സിങ്ക് പ്രധാനമാണ്. ഇത് കോശങ്ങളുടെ ഉത്പാദനത്തിനും ഗർഭകാലത്തും ശൈശവാവസ്ഥയിലും സഹായിക്കുന്നു; കുട്ടിക്കാലത്ത്, ശരീരം ശരിയായി വികസിപ്പിക്കാൻ സിങ്ക് സഹായിക്കുന്നു. ഇത് പുരുഷന്മാർക്ക് പ്രത്യേകമായി അത്യന്താപേക്ഷിതമായ ഒരു ധാതുവാണ്-തന്മൂലം പല മുൻനിര പുരുഷന്മാരുടെ മൾട്ടിവിറ്റാമിനുകളിലും ഇത് ഒരു പ്രധാന ഘടകമാണ്. സിങ്ക് മുറിവുകൾ ശരിയായി ഉണങ്ങാൻ സഹായിക്കുകയും രുചിയിലും മണത്തിലും ഒരു പങ്കു വഹിക്കുകയും ചെയ്യുന്നു. ശിശുക്കളിലും കുട്ടികളിലും സാവധാനത്തിലുള്ള വളർച്ച, കൗമാരക്കാരിൽ കാലതാമസം, പുരുഷന്മാരിൽ ബലഹീനത എന്നിവയാണ് സിങ്കിൻ്റെ കുറവിൻ്റെ ലക്ഷണങ്ങൾ. മുടികൊഴിച്ചിൽ, വയറിളക്കം, കണ്ണ്, ത്വക്ക് വ്രണങ്ങൾ, വിശപ്പില്ലായ്മ, മുറിവ് ഉണക്കുന്നതിലെ പ്രശ്നങ്ങൾ, ഭക്ഷണം രുചിക്കാനുള്ള കഴിവ് കുറയൽ, ജാഗ്രതയുടെ അളവ് കുറയൽ എന്നിവയ്ക്കും വളരെ കുറച്ച് സിങ്ക് കാരണമാകാം.
ആള് കുഞ്ഞാണെങ്കിലും ഗുണങ്ങൾ ഗംഭീരം; എന്താണ് ബേബി ക്യാരറ്റ്?
കാ ഴ്ച ശക്തി മെച്ചപ്പെടുത്താന് മാത്രമല്ല ചര്മം തിളങ്ങാനും ബേബി ക്യാരറ്റ് മികച്ചതാണെന്ന് ഗവേഷകര്. കേരളത്തില് അത്ര പ്രചാരത്തിലില്ലെങ്കിലും പോഷകസമൃദ്ധമായ ബേബി ക്യാരറ്റുകള്ക്കുള്ള ജനപ്രീതി വളരെ വലുതാണ്. ലഘുഭക്ഷണമായാണ് ബേബി ക്യാരറ്റ് പൊതുവെ കഴിക്കാറ്. പൂർണമായി വളർച്ചയെത്തുന്നതിന് മുൻപ് വിളവെടുക്കുന്ന ക്യാരറ്റുകളാണ് ബേബി ക്യാരറ്റുകൾ. സാധാരണ ക്യാരറ്റിനെക്കാൾ മധുരമുള്ള ഇവ പൊട്ടാസ്യം, വിറ്റാമിൻ എ, കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്. ന്യൂട്രീഷന് 2024 -ല് അവതരിപ്പിച്ച സാംഫോര്ഡ് സര്വകലാശാല പഠനത്തില് ബേബി ക്യാരറ്റ് ആഴ്ചയില് മൂന്ന് തവണ കഴിക്കുന്നത് യുവാക്കാളുടെ ചര്മത്തിലെ കാരൊറ്റെനോയിഡുകള് വര്ധിക്കുന്നതായി കണ്ടെത്തി. ചര്മത്തിലെ ഉയര്ന്ന കാരൊറ്റെനോയിഡ് ആന്റി-ഓക്സിഡന്റുകളുടെ സംരക്ഷണം മെച്ചപ്പെടുത്താനും വിട്ടുമാറത്ത രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് കഴിക്കുമ്പോഴും ഫോണില്; ഭക്ഷണത്തിന്റെ ഗുണം നഷ്ടപ്പെടുത്തുമെന്ന് വിദഗ്ധർ കൂടാതെ കാരൊറ്റോയിഡുകളുടെ ഉയര്ന്ന അളവു മൊത്തത്തിലുള്ള പ്രതിരോധശേഷി വര്ധിക്കുന്നതിനും സഹായിക്കുന്നു. ബേബി ക്യാരറ്റുകള് ഡയറ്റില് ചേര്ക്കുന്നത് ചര്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണെന്ന് പഠനം തെളിക്കുന്നതായി ഗവേശകര് കണ്ടെത്തി. 1980-കളിൽ ബേബി ക്യാരറ്റ് പ്രചാരത്തില് വരുന്നത്. ബേബി ക്യാരറ്റിൽ കലോറിയും കൊഴുപ്പും കുറവും നാരുകൾ കൂടുതലുമാണ്. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ബേബി ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.
കഴിക്കുമ്പോഴും ഫോണില്; ഭക്ഷണത്തിന്റെ ഗുണം നഷ്ടപ്പെടുത്തുമെന്ന് വിദഗ്ധർ
മ സിലു പെരുപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സ്പെഷ്യൽ ഡയറ്റ്. പ്ലേറ്റിൽ പ്രോട്ടീൻ, കാർബ്സ്, ഫാറ്റ് പ്രപോർഷൻ കറക്ട് ആയിരിക്കണം. എന്നാൽ പ്ലേറ്റിലുള്ള ഭക്ഷണം പോലെ പ്രധാനമാണ് അത് എങ്ങനെ കഴിക്കണമെന്നതും. ഒരു കൈകൊണ്ട് ഭക്ഷണം വായിലേക്കും മറു കൈയിൽ സ്ക്രോള് ചെയ്തു കൊണ്ട് മൊബൈല് ഫോണും ഉണ്ടാകും. ഇതാണ് നിങ്ങളുടെ ശീലമെങ്കിൽ എത്ര ബാലൻസ്ഡ് ആയ ഡയറ്റ് ആണെങ്കിലും ഉദ്ദേശിക്കുന്ന ആരോഗ്യഗുണം കിട്ടാൻ അധിക കാലം കാത്തിരിക്കേണ്ടി വരും. മനസു നിറഞ്ഞു കഴിക്കുമ്പോഴാണ് കഴിക്കുന്ന ഭക്ഷണത്തിന് ഗുണം ഉണ്ടാവുക എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടില്ലേ. ഭക്ഷണം കഴിക്കുന്നതിലല്ല, ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതാണ് മനസുനിറഞ്ഞു കഴിക്കുക എന്നത്. ഭക്ഷണം മെല്ലെ, ശ്രദ്ധയോടെ കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകള് മികച്ചതാക്കുന്നതിനൊപ്പം സംതൃപ്തിയും നല്കും. ഇത് വിശപ്പിനെ മനസിലാക്കാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് കഴിക്കുക എന്ന പ്രക്രിയയെ കുറിച്ച് ബോധവാന്മാരാകുമ്പോള് ഭക്ഷണം ചവച്ചു കഴിക്കാന് നമ്മള് ശ്രദ്ധിക്കും. ഇത് ശരീരത്തിന് ഭക്ഷണം എത്രത്തോളം ആവശ്യമാണെന്ന് തിരച്ചറിയാന് സഹായിക്കും. ഭക്ഷണത്തിലെ ചേരുവകളും രുചിയും ശ്രദ്ധിക്കും. ഇനി ഇപ്പോള് അത്ര ബാലന്സ്ഡ് ഡയറ്റ് അല്ലെങ്കില് പോലും മനസുനിറഞ്ഞ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്. രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്തു കിടക്കുക; പ്രമേഹ സാധ്യത കുറയ്ക്കാനുള്ള ചെലവു കുറഞ്ഞ വഴി, പഠനം വിശപ്പിന്റെ വിളി വയറു വിശക്കുന്നതിന് മുന്പ് ചടങ്ങു പോലെ ഭക്ഷണം കഴിക്കുന്ന ശീലമുള്ള പലരുമുണ്ട്. എന്നാല് വിശപ്പാകുന്നതിന് മുന്പ് ഭക്ഷണം കഴിക്കുന്നത് പോഷകങ്ങള് ആഗിരണം ചെയ്യുന്ന പ്രക്രിയ വൈകിപ്പിക്കും. വിശന്നു കഴിക്കുമ്പോള് ഭക്ഷണത്തിന്റെ എല്ലാ പോഷകങ്ങളും കൃത്യമായി ശരീരത്തിന് ആഗിരണം ചെയ്യാന് സാധിക്കും. വിശപ്പില്ലാതെ എത്ര ബാലന്സ്ഡ് ആയ ഭക്ഷണം കഴിച്ചാലും അത് പോഷകങ്ങളെ മുഴുവനായി ആഗിരണം ചെയ്യാന് സഹായിക്കില്ല. ഇത് ദഹനക്കേട് ഉണ്ടാക്കാം.
രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്തു കിടക്കുക; പ്രമേഹ സാധ്യത കുറയ്ക്കാനുള്ള ചെലവു കുറഞ്ഞ വഴി, പഠനം
ന ല്ല ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നല്ല ഉറക്കമെന്ന് പറഞ്ഞാൽ ഗുണനിലവാരമുള്ള ഉറക്കം എന്നാണ് അർഥമാക്കുന്നത്. പലർക്കും പല രീതിയിലാണ് ഉറക്കശീലങ്ങൾ. ചിലർക്ക് ലൈറ്റ് ഇട്ടാൽ ഉറക്കം പോകുമെങ്കിൽ, മറ്റ് ചിലർക്ക് മുറിയിൽ വെളിച്ചമില്ലാതെ ഉറങ്ങാൻ കഴിയില്ല. എന്നാൽ രാത്രി ഇത്തരത്തിൽ ലൈറ്റിട്ട് ഉറങ്ങുന്നത് ടൈപ്പ് 2 പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുറത്തു വന്ന പുതിയ പഠനത്തിൽ പറയുന്നത്. വളരെ എളുപ്പത്തില് പരിഷ്ക്കരിക്കാവുന്ന പാരിസ്ഥിതിക ഘടകമാണ് പ്രകാശം. അത് നമ്മുടെ ആരോഗ്യത്തില് കാര്യമായ സ്വാധീനം ചെലുത്തുന്നു. മെറ്റബോളിസം ഉൾപ്പെടെയുള്ള ശരീരത്തിലെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നതിന് ശരീരത്തില് ഒരു സർക്കാഡിയൻ റിഥം ഉണ്ട്. നമുക്കെല്ലാം അറിയാവുന്ന പോലെ ശരീരത്തിൻ്റെ കേന്ദ്ര സർക്കാഡിയൻ ക്ലോക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സമയ സൂചകമാണ് പ്രകാശം. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളുടെയും താളങ്ങളെ ഏകോപിപ്പിക്കുന്നു. എന്നാല് രാത്രിയിൽ പ്രകാശം ഏൽക്കുന്നതിലൂടെ ഈ സർക്കാഡിയൻ റിഥം തടസ്സപ്പെടുത്തുകയും ഉപാപചയ പ്രവർത്തന വൈകല്യത്തിന് കാരണമാകുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹ സാധ്യതയും വർധിപ്പിക്കുമെന്ന് ഓസ്ട്രേലിയയിലെ ഫ്ലിന്ഡേഴ്സ് സര്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് 85,000 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഇവരോരുത്തരും തങ്ങളുടെ കൈത്തണ്ടയില് ഒരു ലൈറ്റ് സെന്സര് ധരിച്ചിരുന്നു. അത് പകലും രാത്രിയും അവര്ക്കുണ്ടാകുന്ന ലൈറ്റ് എക്സ്പോഷന് രേഖപ്പെടുത്തി. ഒൻപതു വർഷം നടത്തിയ പഠനത്തിൽ രാത്രി 12.30 മുതല് രാവിലെ ആറ് മണി വരെ ലൈറ്റിന്റെ വെളിച്ചത്തില് കിടന്നുറങ്ങിയവര്ക്ക് ടൈപ്പ് 2 പ്രമേഹം സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി. 'ഷുഗർ ഉള്ളതാണേ, പഞ്ചസാര തൊടണ്ട!', പ്രമേഹവും കുറച്ച് അർദ്ധസത്യങ്ങളും രാത്രിയിൽ ലൈറ്റ് എക്സ്പോഷൻ കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണെന്നും ദി ലാന്സെറ്റ് റീജിണല് ഹെല്ത്ത്- യൂറോപ്പ് എന്ന ജേണലില് പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നു. എന്നിരുന്നാലും ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നതിനും വെളിച്ചവും പ്രമേഹവും തമ്മിലുള്ള ബന്ധം കൂടുതൽ മനസിലാക്കുന്നതിനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.
'ഷുഗർ ഉള്ളതാണേ, പഞ്ചസാര തൊടണ്ട!', പ്രമേഹവും കുറച്ച് അർദ്ധസത്യങ്ങളും
ആ ഗോളതലത്തിൽ ഏതാണ്ട് 422 ദശലക്ഷം ആളുകൾ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ രോഗികളാണെന്നാണ് കണക്കുകൾ പറയുന്നത്. പ്രധാനമായും മൂന്ന് തരത്തിലാണ് പ്രമേഹമുള്ളത്. 1- ടൈപ്പ് 1 പ്രമേഹം, 2- ടൈപ്പ് 2 പ്രമേഹം, 3- ഗർഭകാല പ്രമേഹം. ടൈപ്പ് 1 പ്രമേഹം; ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പാൻക്രിയാസ് കോശങ്ങളെ പ്രതിരോധ സംവിധാനം ആക്രമിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ടൈപ്പ് 2 പ്രമേഹത്തെക്കാൾ നേരത്തെ ഇത് സംഭവിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹം; ഒന്നുകിൽ ശരീരം ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ അല്ലെങ്കിൽ, ശരീരം ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥ. ഈ രണ്ട് അവസ്ഥ ഒന്നിച്ചു വരാം. ഗർഭകാല പ്രമേഹം; പേര് പോലെ തന്നെ ഗർഭാവസ്ഥയിൽ സ്ത്രീകളിൽ കണ്ടു വരുന്ന പ്രമേഹമാണിത്. ഗർഭിണിയായിരിക്കുമ്പോൾ ഇൻസുലിൻ ആവശ്യകത കൂടുകയും ഇത് ശരീരത്തിൽ ഉൽപ്പാദിപ്പിക്കാനാവാതെ വരികയും ചെയ്യുമ്പോഴാണ് ഗർഭകാല പ്രമേഹം ഉണ്ടാകുന്നത്. പ്രസവത്തോടെ ഈ അവസ്ഥ മാറാം. എന്നാൽ കാലക്രമേണ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. വളരെ സാധാരണവും സങ്കീർണവുമായതു കൊണ്ട് തന്നെ പ്രമേഹത്തെ ചുറ്റിപ്പറി നിരവധി അർദ്ധസത്യങ്ങളും മിത്തുകളും പ്രചരിക്കുന്നുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം 'പഞ്ചസാരയാണ് മെയിന് വില്ലന്' പഞ്ചസാര കഴിക്കുന്നത് നേരിട്ട് പ്രമേഹത്തിന് കാരണമാകുന്നില്ല. എന്നാൽ പഞ്ചസാര അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കാം. അതുപോലെ പ്രമേഹ രോഗികള്ക്ക് മധുരം കഴിക്കുന്നതിന് എപ്പോഴും വിലക്കാണ്. പ്രമേഹ രോഗികള് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. എന്നാല് വല്ലപ്പോഴുമുള്ള ട്രീറ്റ് ആസ്വദിക്കാം. 'പ്രമേഹം അത്ര വലിയ രോഗമല്ല' പ്രമേഹമൊക്കെ ഇപ്പോൾ സർവസാധാരണമല്ലേ, അതൊക്കെ അത്ര കാര്യമാക്കാനില്ലെന്ന മനോഭാവം അപകടമാണ്. വളരെ സാധാരണമായതു കൊണ്ട് തന്നെ ആളുകൾക്കിടയിൽ പ്രമേഹം പലപ്പോഴും ഗൗനിക്കാതെ പോകാറുണ്ട്. എന്നാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, നാഡി ക്ഷതം, വൃക്ക തകരാറുകൾ, അന്ധത, ത്വക്ക് അവസ്ഥകൾ, കേൾവിക്കുറവ് തുടങ്ങിയ സങ്കീർണതകൾ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. 'പൊണ്ണത്തടി നിങ്ങളെ പ്രമേഹ രോഗിയാക്കും' പൊണ്ണത്തടി പ്രമേഹ സാധ്യത വർധിപ്പിക്കുമെങ്കിലും പൊണ്ണത്തടിയുള്ള എല്ലാവരിലും പ്രമേഹമുണ്ടാകാറില്ല. അമേരിക്കയിലെ സിഎസ്എസ് റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ 39.8 ശതമാനം ആളുകൾ പൊണ്ണത്തടിയുള്ളവരാണ്. എന്നാൽ ഇതിൽ 13 ശതമാനത്തിനാണ് പ്രമേഹമുള്ളത്. പ്രമേഹം ഏത് ശരീരഭാരമുള്ളവരിലും ഉണ്ടാകാം. 'പ്രമേഹ രോഗികൾ വാഹനം ഓടിക്കാൻ പാടില്ല' ഉയർന്ന പ്രമേഹ രോഗികളിൽ കാഴ്ച മങ്ങലിന് സാധ്യതയുണ്ട്. എന്നാൽ പ്രമേഹം ക്രമീകരിച്ചു നിർത്തുന്നവർക്ക് ഈ സാഹചര്യമുണ്ടാകില്ല. വാഹനം ഓടിക്കുന്നതിൽ ഇത്തരക്കാർക്ക് പ്രശ്നമുണ്ടാകില്ല. 'പ്രമേഹം ഭേദമാക്കാൻ പൊടിക്കൈകൾ' നിലവിൽ പ്രമേഹത്തിന് ചികിത്സയില്ല. പ്രമേഹം ഭേദമാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹെർബർ അല്ലെങ്കിൽ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ കാര്യമായ ഫലമുണ്ടാക്കില്ല. ചില സാന്ദർഭങ്ങളിൽ ഇവ ദോഷകരമാവുകയും ചെയ്യുന്നു. പ്രമേഹം വരാതെ സൂക്ഷിക്കുകയാണ് ഫലപ്രദമായ നടിപടി.
'ആരോഗ്യം'പേരില് മാത്രം; ബ്രാന്ഡ് ഏതാണെങ്കിലും പാക്ക് ചെയ്തു വരുന്ന ജ്യൂസിനെ വിശ്വസിക്കരുത്
ആ രോഗ്യകരമെന്ന് ലേബല് ചെയ്തു മാര്ക്കുകളില് എത്തുന്ന പാക്ക് ചെയ്ത ജ്യൂസുകള് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്. പാക് ചെയ്തു വരുന്ന ഇത്തരം ജ്യൂസുകളില് വളരെ കുറച്ചു മാത്രമാണ് ഫ്രൂട്ട് പള്പ് ഉണ്ടാവുക. അമിതമായി പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല് ഇത് പ്രമേഹം, പൊണ്ണത്തടി എന്നിവയിലേക്ക് നയിക്കുന്നുവെന്നും ദേശീയ പോഷകാഹാര വാരത്തില് ആരോഗ്യ വിദഗ്ധര് ഓര്മപ്പെടുത്തുന്നു. പഴങ്ങള് ജ്യൂസ് ആക്കുമ്പോള് നാരുകള് നഷ്ടമാകുന്നു. പഴങ്ങള് ജ്യൂസ് ആക്കുന്നതിന് പകരം നേരിട്ടു കഴിക്കുന്നതാണ് അവയില് അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റി-ഓക്സിഡന്റുകളും ശരീരത്തില് നേരിട്ടെത്താന് സഹായിക്കുക. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ഇനി റീഡിങ് ഗ്ലാസില്ലാതെയും വായിക്കാം; ഐ ഡ്രോപ്പ്സിന് അനുമതി, രാജ്യത്ത് ആദ്യം, ഒക്ടോബറോടെ വിപണിയില് ദേശീയ പോഷകാഹാര വാരം പോഷകാഹാരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്ക്കാര് സംഘടിപ്പിക്കുന്ന വാർഷിക ക്യാമ്പയിനാണ് ദേശീയ പോഷകാഹാര വാരം. എല്ലാ വര്ഷവും സെപ്റ്റംബര് ഒന്ന് മുതല് ഏഴ് വരെ ദേശീയ പോഷകാഹാര വാര ആചരിക്കുന്നത്. എല്ലാവര്ക്കും പോഷകാഹാരം എന്നാണ് ഇത്തവണത്തെ പ്രമേയം. 1982-ൽ വനിതാ ശിശുവികസന മന്ത്രാലയമാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരം ആദ്യമായി ആചരിച്ചത്.
മൊബൈല് ഫോണ് റേഡിയേഷന് കാന്സറിന് കാരണമാകില്ല; ലോകാരോഗ്യ സംഘടന
മൊ ബൈൽ ഫോണിന്റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്. മൊബൈല് ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്പോഴും ബ്രെയിൻ, ഹെഡ് ആന്റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന റിവ്യൂ പരിശോധനയിൽ കണ്ടെത്തി. 1994 മുതൽ 2022 വരെയുള്ള കാലഘട്ടത്തില് നടത്തിയ 63 പഠനങ്ങൾ 10 രാജ്യങ്ങളിൽ നിന്നുള്ള 11 അംഗസംഘം വിലയിരുത്തിയാണ് റിപ്പോർട്ട് തെയ്യാറാക്കിയത്. ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ അവലോകനമാണിതെന്ന് റിവ്യൂ ലീഡ് എഴുത്തുകാരനായ അസോസിയേറ്റ് പ്രൊഫ. കെൻ കരിപിഡിസ് പറഞ്ഞു. കേന്ദ്ര നാഡീവ്യൂഹത്തിൻ്റെ (മസ്തിഷ്കം, പിറ്റ്യൂട്ടറി ഗ്രന്ഥി, ചെവി എന്നിവയുൾപ്പെടെ), ഉമിനീർ ഗ്രന്ഥിലുണ്ടാകുന്ന മുഴകൾ, ബ്രെയിൻ ട്യൂമർ എന്നിവയെ കേന്ദ്രീകരച്ചാണ് അവലോകനം നടത്തിയത്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് അവലേകനത്തിൽ ഒരു തരത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗവും കാൻസറും തമ്മിൽ ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ആളുകൾ റേഡിയേഷൻ എന്ന വാക്ക് കേള്ക്കുമ്പോള് ന്യൂക്ലിയർ റേഡിയേഷന് സമാനമാണെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും ആളുകൾക്കിടയിൽ ഈ ആശങ്ക ഉണ്ടാകുന്നു. കുട്ടികളിൽ ഏകാഗ്രതയും വളർച്ചയും കുറയും; രാത്രി വായ തുറന്ന് ഉറങ്ങുന്നതു കൊണ്ടുള്ള ദോഷങ്ങൾ ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മുമ്പ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന റേഡിയേഷനിൽ നിന്നുള്ള ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും മുൻകാലങ്ങളിലെ ചില പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2011ൽ മൊബൈൽ ഫോണുകൾ പോലെയുള്ളവയിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി ഫീൽഡുകൾ 'പോസിബിൾ കാർസിനോജെനിക്' (കാൻസറിന് സാധ്യത ഉണ്ടാക്കിയേക്കും) പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരു പഠനങ്ങളും പൂർണമല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കാൻസർ സാധ്യതയെക്കുറിച്ചുള്ള ആശങ്കകളുടെ കാര്യത്തിൽ മൊബൈൽ ഫോണുകൾ സുരക്ഷിതമായി കണക്കാക്കണമെന്നും ഗവേഷകർ പറയുന്നു.
മുംബൈ: റീഡിങ് ഗ്ലാസില്ലാതെയും വായിക്കാന് സഹായിക്കുന്ന, രാജ്യത്തെ ആദ്യത്തെ കണ്ണില് ഒഴിക്കുന്ന മരുന്നിന് (ഐ ഡ്രോപ്പ്സ്) ഡ്രഗ്സ് കണ്ട്രോളറിന്റെ അനുമതി. ചൊവ്വാഴ്ച, മുംബൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എന്റോഡ് ഫാര്മസ്യൂട്ടിക്കല്സ് പൈലോകാര്പൈന് ഉപയോഗിച്ച് നിര്മ്മിച്ച 'പ്രെസ്വു' എന്ന ഐ ഡ്രോപ്പിനാണ് അനുമതി നല്കിയത്. വസ്തുക്കളെ അടുത്ത് കാണാന് സഹായിക്കുന്ന കൃഷ്ണമണിയുടെ വലിപ്പം കുറച്ച് 'പ്രെസ്ബയോപിയ' എന്ന രോഗത്തെ ചികിത്സിക്കാന് ഉപയോഗിക്കുന്ന മരുന്നാണിത്. പ്രായം കൂടുന്നത് മൂലം കണ്ണിന് ഉണ്ടാകുന്ന രോഗമാണ് പ്രെസ്ബയോപിയ. അടുത്തുള്ള വസ്തുക്കളില് ശ്രദ്ധ കേന്ദ്രീകരിക്കാന് കണ്ണിനുള്ള കഴിവിന് വീക്കം സംഭവിക്കുന്നതാണ് അവസ്ഥ. പ്രായവുമായി ബന്ധപ്പെട്ട ഈ അസുഖം സാധാരണയായി 40കളുടെ മധ്യത്തിലാണ് കണ്ടുവരുന്നത്. 60കളുടെ അവസാനമാകുമ്പോള് കൂടുതല് വഷളാവുന്നതായാണ് കണ്ടുവരുന്നത്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് മരുന്നിന്റെ ഒരു തുള്ളി 15 മിനിറ്റിനുള്ളില് പ്രവര്ത്തിക്കാന് തുടങ്ങും. ഇതിന്റെ ഫലം അടുത്ത ആറ് മണിക്കൂര് വരെ തുടരും. എന്റോഡ് ഫാര്മസ്യൂട്ടിക്കല്സ് പറഞ്ഞു. ആദ്യത്തെ തുള്ളി ഒഴിച്ച് മൂന്ന് മുതല് ആറ് മണിക്കൂറിനുള്ളില് രണ്ടാമത്തെ തുള്ളിയും ഒഴിച്ചാല്, ഇതിന്റെ ഗുണം കൂടുതല് നേരത്തേയ്ക്ക് നീണ്ടുനില്ക്കുമെന്ന് എന്റോഡ് ഫാര്മസ്യൂട്ടിക്കല്സ് പറഞ്ഞു. ഒക്ടോബര് ആദ്യവാരം മുതല് ഫാര്മസികളില് മരുന്ന് ലഭ്യമാകും. 350 രൂപയാണ് വില. 40 മുതല് 55 വയസ്സുവരെയുള്ള ആളുകള്ക്ക് മിതമായതും ഇടത്തരവുമായ പ്രെസ്ബയോപിയയുടെ ചികിത്സ ലക്ഷ്യമിട്ടാണ് മരുന്ന് വിപണിയില് എത്തിക്കുന്നതെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് 250ലധികം രോഗികളിലാണ് മരുന്ന് പരീക്ഷണം നടത്തിയത്. റെഗുലേറ്ററി ഏജന്സിക്ക് ഫലം സമര്പ്പിച്ചിട്ടുണ്ട്. പഠന റിപ്പോര്ട്ട് അംഗീകരിച്ച വിദഗ്ധ സമിതി മരുന്നിന് അംഗീകാരം നല്കാന് ഡ്രഗ്സ് കണ്ട്രോളര് ജനറലിന് ശുപാര്ശ ചെയ്യുകയായിരുന്നുവെന്നും കമ്പനി അറിയിച്ചു. പരീക്ഷണത്തിന് വിധേയമായ രോഗികളില് 82 ശതമാനം പേര്ക്കും പാര്ശ്വഫലങ്ങള് ഒന്നും ഉണ്ടായിരുന്നില്ലെന്നും കമ്പനി അവകാശപ്പെട്ടു. മൂന്നാം ദിനവും സുല്ലിട്ട് സ്വര്ണവില; 53,500 രൂപയില് താഴെ തന്നെ
കുട്ടികളിൽ ഏകാഗ്രതയും വളർച്ചയും കുറയും; രാത്രി വായ തുറന്ന് ഉറങ്ങുന്നതു കൊണ്ടുള്ള ദോഷങ്ങൾ
രാ ത്രി വായ തുറന്ന് ഉറങ്ങുന്ന ശീലക്കാരാണോ നിങ്ങൾ? എങ്കിൽ ഈ ശീലം മൊത്തത്തിലുള്ള ആരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സ്ലീപ് അപ്നിയ മുതൽ ഉയർന്ന രക്തസമ്മർദത്തിനു വരെ ഇതു കാരണമാകാം. വായ തുറന്ന് ഉറങ്ങുന്നവരിൽ വായുടെ ഉൾഭാഗം വരണ്ട് ഇരിക്കുക, തൊണ്ട വേദന, മോണരോഗം, പല്ലിന് ക്ഷയം, വായ്നാറ്റം, കൂർക്കംവലി എന്നിവ സാധാരണമായിരിക്കും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കും. വായ തുറന്ന് ഉറങ്ങുന്ന കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, മന്ദഗതിയിലുള്ള വളർച്ച, വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക, ക്ഷീണം, വായയ്ക്കുള്ളിലെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. കൂടാതെ വായ തുറന്നുവച്ച് ഉറങ്ങുമ്പോൾ വായയുടെ ഉള്ളിലെ ഉമിനീർ ഉണങ്ങുകയും മോണരോഗങ്ങൾ അണുബാധകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് കുട്ടികളിൽ താടിയെല്ലിന്റെ വളർച്ചയ്ക്കും വായ്നാറ്റത്തിനും ഇത് കാലക്രമേണ കാരണമാകാം. കൂടാതെ രാത്രിയിൽ വായയിലൂടെ ശ്വസിക്കുന്നത് സ്ലീപ് അപ്നിയയിലേക്ക് (OSA) നയിച്ചേക്കാം. അത് ഉറക്കത്തിൽ ശ്വാസനാളം തടസപ്പെടുന്നതിന് കാരണമാകുന്നു. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടെെപ്പ് 2 പ്രമേഹം, കരൾ പ്രശ്നങ്ങൾ, വിഷാദം, വന്ധ്യത എന്നിവയ്ക്ക് കാരണമാകും. കൊളസ്ട്രോള് വരുതിയിലാക്കും; ഇനി ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചൂ നോക്കൂ മൂക്കടപ്പ്, മൂക്കിലെ മുഴകൾ, കോശങ്ങളുടെ വളർച്ച, മൂക്കിന്റെ പാലത്തിലെ വളവ് എന്നിവയാകാം ഉറക്കത്തിൽ ഇത്തരത്തിൽ വായയിലൂടെ ശ്വാസമെടുക്കാൻ പ്രധാന കാരണമാകുന്നത്. കൃത്യമായ ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.
കൊളസ്ട്രോള് വരുതിയിലാക്കും; ഇനി ഫ്ലാക്സ് വിത്തുകൾ ഇങ്ങനെ കഴിച്ചൂ നോക്കൂ
നോ ര്ത്ത് ഇന്ത്യന് ആണെങ്കിലും മലയാളികളുടെയും പ്രിയ ഭക്ഷണമാണ് റോട്ടി അല്ലെങ്കില് ചപ്പാത്തി. പ്രമേഹമാണെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ്ങിനാണെങ്കിലും ചപ്പാത്തിയില് ആകും തുടക്കം. സാധാരണ ഗോതമ്പു മാവ് കുഴച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ രുചിയും ആരോഗ്യഗുണങ്ങളും കൂട്ടുന്നതിന് പലതരത്തിലുള്ള അടുക്കള പരീക്ഷണങ്ങളും നടത്താറുണ്ട്. അത്തരത്തിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർക്ക് ചപ്പാത്തി മാവിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ഫ്ലാക്സ് വിത്തുകൾ. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ചപ്പാത്തിക്കായി ഗോതമ്പു മാവു കുഴയ്ക്കുമ്പോള് അതില് അല്പം ഫ്ലാക്സ് വിത്തുകള് പൊടിച്ചതു കൂടി ചേര്ക്കുന്നത് ഉയര്ന്ന കൊളസ്ട്രോള് അളവു വരുതിയിലാക്കാന് സഹായിക്കും. ഫ്ലാക്സ് വിത്തുകളില് അടങ്ങിയിരിക്കുന്ന മാഗ്നീസ്, ഫോസ്ഫറസ്, തൈമീന്, നാരുകള് എന്നിവ കൊളസ്ട്രോള് അളവു കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ്. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്ത് നടത്തിയ പഠനത്തില് ഉയര്ന്ന കൊളസ്ട്രോള് അളവു കുറയ്ക്കുന്നത് ഫ്ലാക്സ് വിത്തുകള് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊക്കം കൂടുന്നത് കാന്സര് സാധ്യത കൂട്ടുമോ? പഠനം ഫ്ലാക്സ് ഗോതമ്പു മാവില് ചേര്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള് (എല്ഡിഎല്) നീക്കി നല്ല കൊളസ്ട്രോള് നിലനിര്ത്താന് സഹായിക്കും. എന്നാല് ചിലരില് ഫ്ലാക്സ് വിത്തുകള് അലര്ജി ഉണ്ടാക്കാം. അതിനാല് ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഫ്ളക്സ് വിത്തുകള് കഴിക്കാം.
ഈ മഴക്കാലത്ത് ഭക്ഷ്യവിഷബാധ അകറ്റിനിര്ത്താം
ശുചിത്വം പാലിക്കണം ഭക്ഷ്യവിഷബാധ തടയുന്നതിന് ഭക്ഷണം തയ്യാറാക്കുകയോ കഴിക്കുകയോ ചെയ്യുന്നതിനുമുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് ഈർപ്പം നിറഞ്ഞ അന്തരീക്ഷം ബാക്ടീരിയയ്ക്കും വൈറസ് വളർച്ചയ്ക്ക് സഹായിക്കുന്നു. ഇത് മലിനമായ കൈകളിൽ നിന്ന് ഭക്ഷണത്തിലേക്ക് എളുപ്പത്തിൽ പടരും. ഭക്ഷണം നന്നായി പാകം ചെയ്യുക ഭക്ഷണം പാകം ചെയ്യമ്പോള്, പ്രത്യേകിച്ച് മാംസം, മീന്, മുട്ടകൾ എന്നിവ ശരിയായ ഊഷ്മാവിൽ പാകം ചെയ്തെടുക്കണം. മഴക്കാലത്ത് ഇ.കോളി, സാൽമൊണല്ല തുടങ്ങിയ മാരകമായ ബാക്ടീരിയകൾ വ്യാപകമാണ്. ഭക്ഷണം ശരിയായ രീതിയില് പാകം ചെയ്യുന്നത് ഈ രോഗാണുക്കളെ നശിപ്പിക്കാന് സഹായിക്കും. തെരുവ് ഭക്ഷണങ്ങള് ഒഴിവാക്കുക വൃത്തിഹീനമായ സാഹചര്യത്തിലും തുറന്നു വെക്കുന്നതുമൂലവും തെരുവില് നിന്ന് കിട്ടുന്ന ഭക്ഷണങ്ങള് മഴക്കാലത്ത് പെട്ടെന്ന് മോശമാകാന് സാധ്യതയുണ്ട്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്യാസ്ട്രോഎൻറൈറ്റിസ് പോലുള്ള അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വീട്ടിൽ ഉണ്ടാക്കിയതോ പുതുതായി പാകം ചെയ്തതോ ആയ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ അകറ്റാന് സഹായിക്കും. മലിന ജലം ഉപയോഗിക്കരുത് മഴക്കാലത്ത് ജലസ്രോതസ്സുകൾ മലിനമാകുന്നത് മൂലം ജലജന്യ രോഗങ്ങളായ കോളറ, ടൈഫോയ്ഡ് എന്നിവ സാധാരണമാണ്. കുടിക്കാനും പാചകം ചെയ്യാനും ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം ഉപയോഗിക്കുന്നത് രോഗാണുക്കള് ഉള്ളിലെത്തുന്നത് തടയാന് സഹായിക്കും. സുരക്ഷിതമായ ജലത്തിൻ്റെ ഉപയോഗം ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ഭക്ഷണം ശരിയായി സൂക്ഷിക്കുക പെട്ടെന്ന് കേടാകുന്ന ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വയ്ക്കുന്നതും വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതും ബാക്ടീരിയയുടെ വളർച്ച തടയാൻ സഹായിക്കും. കൃത്യമായ ഊഷ്മാവിൽ ഭക്ഷണത്തിന്റെ ശരിയായ സംഭരണം ബാക്ടീരിയയുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. ഇത് ഭക്ഷണം പെട്ടെന്ന് മോശമാകാതെ സൂക്ഷിക്കും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക ബാക്ടീരിയ, കീടനാശിനി തുടങ്ങിയവ നീക്കം ചെയ്യുന്നതിന് പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയെടുക്കുക. കഴുകുമ്പോള് വിനാഗിരിയും വെള്ളവും ചേർത്ത ലായനി ഉപയോഗിക്കുന്നത് അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കും. പുതുതായി തയ്യാറാക്കിയ ഭക്ഷണം കഴിക്കുക പുതുതായി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധ അകറ്റാന് സഹായിക്കുന്നു. മഴക്കാലത്ത് പലപ്പോഴും അവശേഷിക്കുന്ന ഭക്ഷണം സൂക്ഷിക്കുന്നത് ചൂടും ഈർപ്പവും ഉള്ള സാഹചര്യങ്ങളിൽ ബാക്ടീരിയകൾ അതിവേഗം പെരുകുന്നു. പുതുതായി തയ്യാറാക്കിയ ഭക്ഷണം മലിനീകരണത്തിൻ്റെ തോത് കുറയ്ക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു.
പൊക്കം കൂടുന്നത് കാന്സര് സാധ്യത കൂട്ടുമോ? പഠനം
പൊ ക്കമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത പൊക്കമില്ലാത്തവരെ സംബന്ധിച്ച് അൽപം കൂടുതലാണെന്ന് വേൾഡ് കാൻസർ റിസർച്ച് ഫണ്ട് റിപ്പോർട്ട്. പരിശോധനയിൽ 17 കാൻസറുകളിൽ 15 എണ്ണവും പൊക്കമുള്ളവരിൽ വളരാനുള്ള സാധ്യത കണ്ടെത്തി. ഓരോ 10 സെന്റിമീറ്റർ ഉയരവും കാൻസർ വരാനുള്ള സാധ്യത 16 ശതമാനം വർധിപ്പിക്കുന്നതായി കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു. പൊക്കമുള്ളവരിൽ പാൻക്രിയാസ്, വൻകുടൽ, ഗർഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചർമം, സ്തനം എന്നിവയിൽ അർബുദം സാധ്യതയുള്ളതിന്റെ ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഉയരവും കാൻസറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂർണമായും വ്യക്തമല്ലെങ്കിലും ചില സിദ്ധാന്തങ്ങൾ ഗവേഷകർ മുന്നോട്ട് വെക്കുന്നുണ്ട്. ഒന്ന്, ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങൾ രൂപപ്പെടുമ്പോൾ സംഭവിക്കാവുന്ന ജനിതക നാശത്തിൻ്റെ ക്രമാനുഗതമായ രൂപീകരണം മൂലമാണ് കാൻസർ വികസിക്കുന്നതെന്നാണ് ഗവേഷകരുടെ വിശ്വാസം. മറ്റൊന്ന്, ഉയരം കൂടുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നതിനുള്ള ഒരു പൊതു ഘടകം ഇൻസുലിന് സമാനമായ ഒരു വളർച്ച ഹോർമോൺ ആയ ഐജിഎഫ്-1 ആണ്. ഇത് കുട്ടിക്കാലത്തെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും മുതിർന്നവരിൽ കോശ വളർച്ചയും വിഭജനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേടായതോ പ്രായമായതോ ആയവയ്ക്ക് പകരം പുതിയ കോശങ്ങൾ ശരീരം നിരന്തരം ഉത്പാദിപ്പിക്കേണ്ടതിനാൽ ഈ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എന്നാൽ ശരീരത്തില് ഐജിഎഫ്-1 ൻ്റെ അമിതമായ അളവു ദോഷകരമാണ്. ശരാശരി ഐജിഎഫ്-1 അളവിൽ കൂടുതലുള്ള ആളുകൾക്ക് സ്തനാർബുദം അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾ ( കൂടുതൽ കോശങ്ങളും ഉയർന്ന ഐജിഎഫ്-1 അളവും) ഉയരമുള്ളവരിൽ കാൻസർ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ വാദം. പൊണ്ണത്തടി കുറയ്ക്കാന് ആയുർവേദം പറയുന്ന 5 ചേരുവകള് എന്നാൽ പൊക്കമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത എന്താണെന്നും, ഈ പഠനം കാൻസർ പ്രതിരോധത്തിനോ ചികിത്സയ്ക്കോ ഉപയോഗിക്കാമോ എന്നും മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ദി കോൺവർസേഷനിൽ പ്രദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പൊണ്ണത്തടി കുറയ്ക്കാന് ആയുർവേദം പറയുന്ന 5 ചേരുവകള്
പൊ ണ്ണത്തടി ആത്മവിശ്വാസത്തെ മാത്രമല്ല ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. പൊണ്ണത്തടി പല ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നത് ആയുര്വേദം പറയുന്ന 5 പ്രധാന ചേരുവകള് നോക്കാം. തേന് ആയുര്വേദത്തില് ശരീരഭാരം കുറയ്ക്കാന് ഏറ്റവും മികച്ച ചേരുവയാണ് തേന്. ഇത് ശരീരത്തില് നിന്ന് കഫം നീക്കാന് സഹായിക്കുന്നു. കഫം ശരീരഭാരം വര്ധിക്കാനുള്ള പ്രധാന കാരണമായാണ് ആയുര്വേദത്തില് പറയുന്നത്. കൂടാതെ ദഹനം മെച്ചപ്പെടുത്താനും തേന് നല്ലതാണ്. എങ്ങനെ ഉപയോഗിക്കാം: ചെറു ചൂടുവെള്ളത്തില് നാരങ്ങ നീരിനൊപ്പം അല്പം തേനും കൂടി ചേര്ത്തു കുടിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാന് സഹായിക്കും. ബാര്ലി ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാന് ബാര്ലി സഹായിക്കും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്താന് സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന് സഹായിക്കുന്നതിനാല് ഇത് പ്രമേഹ രോഗികള്ക്കും നല്ലതാണ്. എങ്ങനെ ഉപയോഗിക്കാം: ബാര്ളിയിട്ടു വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പതിവാക്കാം. മഞ്ഞള് ആയുര്വേദം പ്രകാരം നിരവധി ആരോഗ്യ ഗുണങ്ങളുള്ള മഞ്ഞള് ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നു. മഞ്ഞളിന്റെ ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് ശരീരത്തില് നിന്ന് വിഷാംശം നീക്കുന്നതിനോടൊപ്പം പ്രതിരോധ ശേഷി കൂട്ടാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്താനും സഹായിക്കും. എങ്ങനെ ഉപയോഗിക്കാം: വെറുംവയറ്റില് അര ടീസ് സ്പൂണ് തേന് അല്ലെങ്കില് നെല്ലിക്ക നീരിലേക്ക് അര ടീസ് സ്പൂണ് മഞ്ഞള് ചേര്ത്ത് കഴിക്കാവുന്നതാണ്. നെല്ലിക്ക വാദം, പിത്തം, കഫം എന്നീ ദോഷങ്ങളെ നിയന്ത്രിച്ചു നിര്ത്താന് നെല്ലിക്കയുടെ ഗുണങ്ങള്ക്ക് സാധിക്കും. നെല്ലിക്ക ശരീരഭാരം കുറയ്ക്കാനും വയറ്റിലെ അസിഡിറ്റി കുറയ്ക്കാനും സഹായിക്കും. എങ്ങനെ ഉപയോഗിക്കാം: നെല്ലിക്കയും തേനും ചേര്ത്ത് വെറും വയറ്റിലോ ഭക്ഷണം കഴിച്ച് കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷമോ കഴിക്കാവുന്നതാണ്. ഇഞ്ചി ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തില് നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കും. ശരീരഭാരത്തിന് പ്രധാന കാരണമായി ആയുര്വേദം ചൂണ്ടിക്കാണിക്കുന്ന കഫത്തെ നിയന്ത്രിക്കാന് ഇഞ്ചിക്ക് സാധിക്കും. കൂടാതെ ഹൃദയാരോഗ്യം മെച്ചപ്പെടുപത്താനും മെറ്റബോളിസം വര്ധിപ്പിക്കാനും ഇഞ്ചി സഹായിക്കും. എങ്ങനെ ഉപയോഗിക്കാം: ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷമോ ഭക്ഷണത്തിന് ഒരു മണിക്കൂര് മുന്പോ ഇഞ്ചിയിട്ടു തിളപ്പിച്ച ചായ കുടിക്കുന്നത് ശരീരഭാരം കുറയാന് സഹായിക്കും.
മ ടുപ്പു പിടിച്ച നീണ്ട ഒരു ദിവസത്തിന് ശേഷം ഒന്നു റീചാര്ജ് ആകാന് പലർക്കും പല രീതികള് ഉണ്ടാകും. അത് ഒന്നുകില് ഒരു സുഹൃത്തിനോട് സംസാരിക്കുന്നതാകാം, അല്ലെങ്കില് നന്നായി ഒന്നു ഉറങ്ങുന്നതാകാം. എന്നാല് സ്കിന് കെയര് തെറാപ്പി ചെയ്യുന്നത് ഇതിനെക്കാൾ ഇരട്ടി ഫലം നൽകുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സ്കിന് കെയര് തെറാപ്പി മാനസിക സന്തോഷം നല്കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്താണ് സ്കിന് കെയര് തെറാപ്പി ചര്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്കിന് കെയര് തെറാപ്പി എന്ന് പറയുന്നത്. ശാരീരികമായി ലഭിക്കുന്ന ഗുണങ്ങള്ക്കുപരി സ്കിന് കെയര് തെറാപ്പി മാനസിക സന്തോഷം ഉണ്ടാക്കുന്നുവെന്നും ആരോഗ്യവിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. ചര്മത്തില് ദൃശ്യമാകുന്ന നല്ല മാറ്റങ്ങള് ആത്മവിശ്വാസം വര്ധിപ്പിക്കുകയും പോസിറ്റീവാകാന് സഹായിക്കുകയും ചെയ്യുന്നു. സ്കിൻ കെയർ ദിനചര്യ നിങ്ങൾ സ്വയം പരിചരണത്തിനായി സമയം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് എപ്പോഴും ഓട്ടത്തിലാണെന്ന് തോന്നിയേക്കാവുന്ന തിരക്കേറിയ ഒരു ദിവസത്തിൽ സ്ഥിരത നൽകാനും സഹായിക്കുന്നു. കൂടാതെ ഉത്കണ്ഠ, ഒറ്റപ്പെടല് എന്നിവ കുറയാന് സഹായിക്കും. സ്വയം പരിചരണത്തില് ഊന്നല് കൊടുക്കുന്നത് സ്വയം ഇഷ്ടപ്പെടാനും ജീവിക്കാനുള്ള പ്രേരണയും നല്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് 2023-ല് നടത്തിയ ഒരു പഠനത്തില് സ്കിന് കെയര് തെറാപ്പി ആളുകളില് 42 ശതമാനം മാനസിക സന്തോഷം നല്കുന്നതായി കണ്ടെത്തി. ചര്മത്തെ പരിപാലിക്കുമ്പോള് ഫീന്-ഗുഡ് ഹോര്മോണ് ആയ എന്ഡോര്ഫിന് പുറപ്പെടുവിക്കുന്നു. ഇത് സമ്മര്ദം ഒഴിവാക്കി, സന്തോഷം ഉണ്ടാക്കാന് സഹായിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര് പറയുന്നു. പോസിറ്റീവ് സംഭവത്തിൻ്റെ പ്രതീക്ഷ തലച്ചോറിലെ ക്ഷേമബോധവുമായി ബന്ധപ്പെട്ട ഒരു പ്രദേശത്തെ സജീവമാക്കുന്നുവെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ലളിതവും സ്വാഭാവികവുമായ എഴുനേൽപ്പ് ഉണ്ടാക്കും. സ്കിൻ കെയർ തെറാപ്പിക്കായി കാത്തിരിക്കുമ്പോൾ ഇത് ട്രിഗർ ചെയ്യുന്നു. ഇത് സ്വാഭാവിക ഫീൽ ഗുഡ് ന്യൂറോ ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്നതിലേക്കു നയിക്കുകയും സന്തോഷം നൽകുകയും ചെയ്യുന്നു. ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം 'സ്കിന് കെയര്'- സൈഡ് ഇഫക്സ് എന്നാല് അധികമായാല് അമൃതവും വിഷം എന്ന ചൊല്ല് ഇവിടെയും പ്രയോഗിക്കാം. കാരണം അമിതമായുള്ള സ്കിന് കെയര് ബോധം പെര്ഫെക്ഷനിസത്തിലേക്ക് നയിക്കും. ഇത് ഉത്കണ്ഠയും സമ്മര്ദവും വര്ധിപ്പിക്കാം. കൂടാതെ പല ഉത്പ്പന്നങ്ങള് മാറിമാറി ഉപയോഗിക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും ചര്മം നന്നാക്കുന്നതിനെക്കാള് കൂടുതല് മോശമാക്കും. ഇത് മറ്റ് പല ആരോഗ്യാവസ്ഥയിലേക്കും നയിച്ചേക്കാം.
ഊർജം കൂടാനും കൊളസ്ട്രോൾ കുറയ്ക്കാനും; ഹൃദയം സംരക്ഷിക്കാൻ ചോളം
യാ ത്രകൾക്കിടയിൽ പലരുടെയും ഇഷ്ട വിഭവമാണ് ചോളം. രുചിയിൽ മാത്രമല്ല ആരോഗ്യഗുണങ്ങളിലും ചോളം മികച്ചതാണ്. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ഗർഭിണികൾ ചോളം കഴിക്കുന്നത് നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇത് സഹായിക്കും.രോഗപ്രതിരോധം മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വരെ ചോളത്തിലടങ്ങിയ പോഷകങ്ങൾ സഹായിക്കും. ചോളത്തിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ഉദരരോഗരോഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതിൽ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ചോളത്തിൽ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോൾ പെട്ടെന്നു തന്നെ ഊർജം പ്രദാനം ചെയ്യും. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും. പ്രത്യേകിച്ച് വിറ്റാമിൻ സി ചർമം പെട്ടെന്ന് പ്രായം ആകുന്നത് തടയാൻ സഹായിക്കുന്നു. ആറ് മണിക്കൂര് ഉറങ്ങിയാല് മതിയോ? മാനസികാവസ്ഥ മുതൽ ശരീരഘടന വരെ മാറ്റും ആന്റി-ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളുമായി പൊരുതി കോശങ്ങൾ നശിക്കുന്നത് തടയും. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, സീലിയാക് ഡിസീസ് രോഗമുള്ളവർക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കും.
ആറ് മണിക്കൂര് ഉറങ്ങിയാല് മതിയോ? മാനസികാവസ്ഥ മുതൽ ശരീരഘടന വരെ മാറ്റും
ഉ റക്കം എന്നത് ഒരു ജൈവികമായ ആവശ്യകതയാണ്. നമ്മുടെ ജീവിതത്തിൻ്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം നമ്മള് ഉറക്കത്തിനായി ചെലവഴിക്കുന്നു. ഉറങ്ങുമ്പോള് ശരീരം ചലനത്തിനും ദഹനത്തിനുമായി എടുക്കുന്ന ഊര്ജം കോശങ്ങളുടെ തകര്ച്ച നന്നാക്കാനും വീണ്ടെടുക്കാനും നിര്മിക്കാനുമായി തിരിച്ചുവിടാം. ചുരുക്കം പറഞ്ഞാല് ശരീരം സ്വയം നന്നാക്കാനെടുക്കുന്ന സമയമാണിത്. ആറ് മണിക്കൂർ ഉറക്കം മതിയോ? ഏഴ് മണിക്കൂര് വരെയാണ് ആരോഗ്യവിദഗ്ധര് ശുപാര്ശ ചെയ്യുന്ന ആരോഗ്യകരമായ ഉറക്കസമയം. എന്നാല് മുതിർന്നവർക്കിടയിലും കുട്ടികൾക്കിടയിലും രാത്രി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ശീലം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. അത് മതിയെന്നാണ് ചിലർ വാദിക്കുന്നത്. എന്നാൽ ഉറക്കക്കുറവ് ക്ഷീണം ഉണ്ടാക്കുക മാത്രമല്ല, ന്യൂറോളജിക്കൽ പ്രശ്നങ്ങളിലേക്കും ഇത് നയിക്കാം. ശ്രദ്ധ, മെമ്മറി, ജാഗ്രത, തീരുമാനമെടുക്കൽ, പ്രതികരണ സമയം എന്നിവയെ തടസ്സപ്പെടുത്തുന്നു. കാലക്രമേണ ഈ ഉറക്കക്കുറവ് ശരീരത്തിൻ്റെ പ്രവർത്തനങ്ങളെയും മന്ദഗതിയിലാക്കിയേക്കാം. മുറിവ് ഉണങ്ങാൻ പ്രയാസം, ഗട്ട് മൈക്രോബയോമിലെ മാറ്റങ്ങൾ, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, പ്രതിരോധശേഷി കുറയ്ക്കൽ എന്നിവയിലേക്ക് ഇത് നയിക്കാം. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് വാഹനാപകടം ഉണ്ടാകാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഉറക്കക്കുറവ് ഹൃദ്രോഗം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, മാനസിക വൈകല്യങ്ങൾ, വിഷാദം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുടെ ഉയർന്ന സാധ്യതയ്ക്ക് കാരണമാകുന്നു. ഉറക്കം ശരീരഘടനയെ ബാധിക്കും മതിയായ ഉറക്കം ശരീരഘടനയെ സ്വാധീനിക്കുമെന്ന് പഠനങ്ങള് തെളിയിക്കുന്നു. ഉറക്കക്കുറവ്, പേശികളുടെ അളവു കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് വര്ധിക്കാനും കാരണമാകുന്നു. കൂടാതെ തലച്ചോറിനുമുണ്ട് ഉറക്കം കൊണ്ട് ഗുണങ്ങള്. പകല് സമയത്ത് അലട്ടുന്ന പ്രശ്നങ്ങള് രാത്രി ഒരു നല്ല ഉറക്കത്തിന് ശേഷം ചിന്തിച്ചാല് ആ പ്രശ്നം കുറച്ചു കൂടി വ്യക്തതയോടെയും പരിഹാരം കണ്ടെത്താനും സാധിക്കുന്നതായി ശ്രദ്ധിച്ചിട്ടില്ലേ? ഉറക്കത്തിൽ മസ്തിഷ്കം, അത് ശേഖരിക്കുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയും മെമ്മറി രൂപീകരണത്തിനും പുതിയ കഴിവുകൾ പഠിക്കുന്നതിനും പ്രശ്നപരിഹാരത്തിനും സഹായിക്കുന്നു. കൂടാതെ ഉറക്കം മസ്തിഷകത്തിന് വിശ്രമം നൽകുന്നു. നന്നായി വിശ്രമിക്കുന്ന ആളുകൾക്ക് വ്യക്തമായി ചിന്തിക്കാനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാനും സാധിക്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉറക്കത്തിന് സാധിക്കും. ഉറക്കക്കുറവ് ഹോർമോൺ ബാലൻസ് തടസപ്പെടുത്തും, പ്രത്യേകിച്ച് ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ വിശപ്പ് ഹോർമോണുകളെ ഇത് ബാധിക്കുന്നു. ഉറങ്ങാതെയിരിക്കുമ്പോൾ വിശപ്പു ഉണ്ടാവുകയും അധിക കലോറി എടുക്കുന്നതിനും ഇത് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഗുണനിലവാരമുള്ള ഉറക്കം നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തവും ആരോഗ്യകരവുമാക്കാൻ സഹായിക്കും. കൗമാരക്കാർക്കിടയിൽ രാത്രി പതിവായി ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുലാണെന്ന് ഗവേഷണങ്ങൾ പറയുന്നു. കാൻസറിനും തളർത്താനാവില്ല... അവശേഷിക്കുന്ന സമയം അപരിചിതർക്ക് ലേലം ചെയ്ത് 31കാരി ഉറക്കം മെച്ചപ്പെടുത്താന് ചില പൊടികൈകള് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടത്ര ഉറക്കം ലഭിക്കേണ്ട പ്രധാനമാണ്. ഗുണനിലവാരമുള്ള ഉറക്കം ലഭിക്കാൻ ചില പൊടിക്കൈകൾ ഉണരാൻ ഒരു അലാറം സെറ്റ് ചെയ്യുന്നതു പോലെ കൃത്യസമയത്ത് ഉറങ്ങാനും ഒരു അലാറം സജ്ജമാക്കാം. ഉറക്ക സമയം ക്രമേണ വർധിപ്പിക്കുക. ആറ് മണിക്കൂർ ഉറക്കം ശീലമായെങ്കിൽ ശുപാർശ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഏഴ് മണിക്കൂറിൽ എത്തുന്നതു വരെ ഓരോ രാത്രിയിലും ഉറക്കസമയം 5 മുതൽ 10 മിനിറ്റ് വരെ കൂട്ടുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ, ടിവി തുടങ്ങിയവ മാറ്റിവെക്കുക ഉറങ്ങാൻ കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കാൻ ശ്രമിക്കുക.
പ്രമേഹ രോഗികൾക്ക് ബെസ്റ്റാ! 5 ആന്റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ
റി ഫൈൻഡ് ആയ ധാന്യങ്ങൾ ഒഴിവാക്കി തവിടോടു കൂടിയ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നതാണ് പ്രമേഹ രോഗികൾക്ക് ഗുണകരം. ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെല്ലെയാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നു. കൂടാതെ മഗ്നീഷ്യം, ക്രോമിയം, ഫോളേറ്റ് തുടങ്ങിയ ഇൻസുലിൻ സംവേദനക്ഷമതയെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്ന പോഷകങ്ങളും ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങളിൽ കാണപ്പെടുന്ന ആൻ്റിഓക്സിഡൻ്റുകളും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പ്രമേഹമുള്ളവരിൽ വിട്ടുമാറാത്ത വീക്കവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കും. ഓട്സ് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച മുഴുവൻ ധാന്യ ഓപ്ഷനാണ് ഓട്സ്. ഇവയിൽ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ അവശ്യ അടങ്ങിയിട്ടുണ്ട്. ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. ഓട്സിൽ പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്ന പ്രത്യേക തരം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിൽ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഓട്സിന് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പ്രമേഹ രോഗികളിൽ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബ്രൗൺ റൈസ് റിഫൈൻ ചെയ്ത വെള്ള അരിയെക്കാൾ ബ്രൗൺ റൈസിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന ഫിനോളുകളും ഫ്ലേവനോയ്ഡുകളും വിട്ടുമാറാത്ത വീക്കം തടയാൻ സഹായിക്കുന്നു. ഹോൾ- ഗോതമ്പ് റിഫൈൻ ചെയ്തെടുക്കാത്ത ഗോതമ്പിൽ നാരുകളും വീക്കം കുറയ്ക്കുന്ന ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളുവു ക്രമീകരിക്കാൻ സഹായിക്കുന്നു. ക്വിനോവ സാങ്കേതികമായി ഒരു ധാന്യമല്ലെങ്കിലും പോഷകങ്ങളും ആരോഗ്യഗുണങ്ങളും കണക്കിലെടുക്കുമ്പോൾ ക്വിനോവ ധാന്യങ്ങളുടെ പട്ടികയിൽ ചേർക്കാവുന്നതാണ്. ക്വിനോവയിൽ നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിൻ സംവേദനക്ഷമതയ്ക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കും. പോപ്പ്കോൺ നമ്മുടെയൊക്കെ പ്രിയപ്പെട്ട ക്രഞ്ചി ലഘുഭക്ഷണമായ പോപ്കോൺ മുഴുവൻ ധാന്യങ്ങളുടെ പട്ടികയിൽ പെടുത്താവുന്നതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹ രോഗികൾക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ്. കൂടാതെ ഇവയിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഒഴിവാക്കാൻ സഹായിക്കുന്നു.
സ്ത്രീകളിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം; കൗമാരക്കാർക്കിടയിൽ പിസിഒഎസ് ബാധിതരുടെ എണ്ണം കൂടുന്നു
കൗ മാരക്കാർക്കിടയിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ബാധിതരുടെ എണ്ണം വർധിച്ചുവരുന്നത് രോഗത്തെ കുറിച്ചുള്ള അവബോധം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം വര്ധിപ്പിക്കുന്നു. ഇന്ന് ലോക പിസിഒഎസ് ദിനം. ആഗോളതലത്തിൽ ആറ് മുതൽ 26 ശതമാനം വരെയുള്ള സ്ത്രീകളിൽ പിസിഒഎസ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഇത് 3.7 മുതൽ 22.5 ശതമാനമാണ്. ഇതിൽ 70 ശതമാനം സ്ത്രീകളിലും രോഗനിർണയും നടത്തപ്പെടാറില്ല. സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഈ എൻഡോക്രൈൻ ഡിസോർഡർ സ്ത്രീകളില് വന്ധ്യതയ്ക്ക് വരെ കാരണമായേക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ മുതൽ പിസിഒഎസ് ഉണ്ടാകാം. എന്നാൽ കൗമാരത്തിന്റെ അവസാനമോ 20കളുടെ ആദ്യമോ വരെ രോഗലക്ഷണങ്ങൾ പ്രകടമാകില്ല. അണ്ഡാശയത്തിൽ സിസ്റ്റുകൾ, ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പിസിഒഎസ്സിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരിൽ 40% മുതൽ 80% വരെ അമിതവണ്ണം ഉള്ളവരായിരിക്കും. കൂടാതെ കഴുത്ത്, കക്ഷം, ഞരമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ചർമ്മം ഇരുണ്ടുപോകുന്നതും സാധാരണമാണ്. രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. ശരീരഭാരം അമിതമാകുമ്പോഴോ, ഗർഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോഴോ ആകാം പലരിലും രോഗനിർണയം നടത്തുക. പിസിഒഎസിൻ്റെ കൃത്യമായ കാരണം അവ്യക്തമാണ്. എന്നാൽ പാരമ്പര്യം, പൊണ്ണത്തടി, അനാരോഗ്യകരമായ ജീവിതശൈലി എന്നിവ പിസിഒഎസുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആൻഡ്രോജൻ എന്ന ഹോർമോണിന്റെ അളവും ഉയര്ന്ന ഇൻസുലിൻ പ്രതിരോധവും പിസിഒഎസ് എന്ന അവസ്ഥയില് സാധാരണമാണ്. ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവു വര്ധിപ്പിക്കുകയും പ്രമേഹത്തിനും കാരണമായേക്കാം. കൂടാതെ ഗർഭാവസ്ഥയിലുള്ള സ്ത്രീകളിൽ പ്രമേഹം, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയ ഗർഭധാരണ സങ്കീർണതകളും ഇത് വർധിപ്പിക്കാൻ കാരണമായേക്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ജീവിത ശൈലിയിൽ മാറ്റം കൊണ്ടു വരാം. രോഗനിർണയത്തിന് ശേഷം ആർത്തവചക്രം നിയന്ത്രിക്കാനും ആൻഡ്രോജന്റെ അളവും നിയന്ത്രിക്കാനും വേണ്ട നടപടികൾ കൃത്യമായ ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം സ്വീകരിക്കുക. മധുരം കഴിക്കാന് കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം പിസിഒഎസ് നിയന്ത്രിക്കാൻ ജീവിതശൈലിയിൽ കൊണ്ടു വരാം മാറ്റങ്ങൾ വ്യായാമം; ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്തുന്നതിനും പേശികളുടെ ബലം വര്ധിപ്പിക്കുന്നതിനും ശരീരികമായി സജീവമാവുക. വ്യായാമം മുടക്കാതിരിക്കുക. ഉറക്കം; ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് യോഗ, മെഡിറ്റേഷന് എന്നിവ പരിശീലിക്കുന്നത് ഗുണകരമാണ്. മാനസികസമ്മര്ദം ; മാനസിക സമ്മര്ദം പിസിഒഎസ് ലക്ഷണങ്ങള് വര്ധിപ്പിക്കാന് കാരണമാകുന്നു. സ്ട്രെസ് ഹോര്മോണ് ആയ കോര്ട്ടിസോള് നിയന്ത്രിക്കുന്നതും ഇന്സുലിന് അളവു ക്രമീകരിക്കേണ്ടതും പ്രധാനമാണ്. ഭക്ഷണക്രമം; കാര്ബ്സ് കുറഞ്ഞതും പ്രോട്ടീന് ധാരാളവുമടങ്ങിയ അറ്റ്കിന് ഡയറ്റ് പിന്തുടരാന് ശ്രമിക്കുക. വെള്ളം നന്നായി കുടിക്കുക. കൃത്യമായ ഭക്ഷണ സമയവും നിലനിര്ത്തുക.
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും സൈനികരെ വലച്ച രോഗമായിരുന്നു ചെള്ളുപനി അഥവാ സ്ക്രബ് ടൈഫസ്. ഇന്നും പ്രദേശങ്ങൾ ചെള്ളുപനിയുടെ തീവ്രമേഖലയാണ്. ഇന്ത്യയിൽ പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് അധികം ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽ ചിലയിടങ്ങളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗം പരത്തുന്നത് ചിഗ്ഗർ മൈറ്റുകൾ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളുടെ പട്ടികയിലാണ് ചെള്ളുപനി. ഓറിയൻഷ്യ സുസുഗാമുഷി എന്നയിനം ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നത്. എലിവർഗത്തിൽപ്പെട്ട ജീവികളുടെ ശരീരത്തിൽ കാണുന്ന ബാക്ടീരിയയാണിത്. രോഗകാരണമായ ബാക്ടീരിയ അണുക്കളെ നേരിട്ട് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കുമെല്ലാം പടർത്തുന്നത് 0.01 ഇഞ്ച് മാത്രം വലിപ്പമുള്ള ചെറുപ്രാണികളായ മൈറ്റ് അഥവാ ചിഗ്ഗർ മൈറ്റുകളാണ്. ചിഗ്ഗർ മൈറ്റുകൾ എലി, പെരുച്ചാഴി, അണ്ണാൻ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ ശരീരത്തിലും പുല്ലിലുമെല്ലാമാണ് പൊതുവെ കാണുന്നത്. മൈറ്റുകളുടെ കടിയേൽക്കുമ്പോൾ എലിവർഗത്തിൽപ്പെട്ട ജീവികളിൽ ബാക്ടീരിയകൾ എത്തി പെരുകും. എലികളിൽനിന്ന് പുതിയ മൈറ്റുകളിലേക്ക് ബാക്ടീരിയകൾ പകരും. അണുവാഹകരായ പെൺ മൈറ്റുകളിൽനിന്ന് അവയിടുന്ന മുട്ടകളിലേക്കും മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാർവകളിലേക്കും ലാർവകൾ വലുതായുണ്ടാകുന്ന മുതിർന്ന മൈറ്റുകളിലേയ്ക്കുമെല്ലാം അണുവിന്റെ സ്വാഭാവിക വ്യാപനം നടക്കും. ചിഗ്ഗർ മൈറ്റുകളുടെ കടിയേൽക്കുമ്പോൾ രോഗകാരിയായ ഓറിയൻഷ്യ സുസുഗാമുഷി ബാക്ടീരിയകൾ മനുഷ്യരിലുമെത്തും. മഴക്കാലത്തെ നനവുള്ള സാഹചര്യത്തിൽ എലികളിൽ കൂടുതലായി ഇത്തരം മൈറ്റ് പരാദങ്ങൾ കാണുന്നതിനാൽ രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. മൈറ്റ് അഥവാ മണ്ഡരി ലാർവകൾ വഴി പകരുന്നതിനാൽ മൈറ്റ് ഫീവർ എന്നും രോഗം അറിയപ്പെടുന്നു. ഓസ്ട്രേലിയൻ ബാക്ടീരിയോളജിസ്റ്റായിരുന്ന ഡോറ മേരി ലഷ് മരിച്ചത് ചെള്ളുപനി രോഗത്തിന് വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു. 1943 ഏപ്രിൽ 27 ന് പരീക്ഷണത്തിനിടെ ഓറിയൻഷ്യ സുസുഗാമുഷി അണുക്കളുള്ള സൂചി അബദ്ധത്തിൽ വിരലിൽ കുത്തിയതിനെ തുടർന്നാണ് രോഗബാധയുണ്ടായത്. എങ്ങനെ തിരിച്ചറിയാം മൈറ്റുകളുടെ കടിയേറ്റാൽ രണ്ടാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കടിയേറ്റ ശരീരഭാഗത്ത് തുടക്കത്തിൽ ചെറിയ ചുവന്ന തടിച്ച പാട് കാണും. പിന്നീട് സിഗരറ്റുകൊണ്ട് പൊള്ളിച്ചതുപോലെ കറുത്ത വ്രണമായി മാറുകയും ചെയ്യുന്നതാണ് പ്രധാന സൂചന. എല്ലാവരിലും ഈ ലക്ഷണം കാണണമെന്നുമില്ല. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റ് പ്രധാന രോഗലക്ഷണങ്ങൾ. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി സമാന ലക്ഷണങ്ങളുള്ള രോഗങ്ങളിൽനിന്നെല്ലാം ചെള്ളുപനിയെ വേർതിരിച്ചറിഞ്ഞ് ചികിത്സ നൽകേണ്ടതുണ്ട്. ലക്ഷണം നീണ്ടുനിൽക്കുകയും മതിയായ ചികിത്സ ഉറപ്പുവരുത്താതെയുമിരുന്നാൽ രോഗം തീവ്രമാകും. കർഷകർ, കർഷകത്തൊഴിലാളികൾ, കാടുമായി ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവർ എന്നിവരിലായിരുന്നു മുമ്പ് പൊതുവെ കണ്ടിരുന്നതെങ്കിൽ നഗരമേഖലകളിൽ ജീവിക്കുന്നവരിലും രോഗം ഇപ്പോൾ കാണുന്നുണ്ട്. പ്രതിരോധം വനപ്രദേശങ്ങളിലും പുൽമേടുകളിലുമെല്ലാം പോകുന്നവർ മൈറ്റ് ലാർവകളുടെ കടിയേൽക്കാതിരിക്കാൻ നീണ്ടവസ്ത്രങ്ങളും കൈയുറയും ഗംബൂട്ടുകളും ധരിക്കണം. മൈറ്റുകളെ അകറ്റി നിർത്തുന്ന ബെൻസൈൽ ബെൻസോയേറ്റ് പോലുള്ള ലേപനങ്ങൾ ശരീരത്തിൽ പുരട്ടുന്നത് ഉചിതം. മടങ്ങിവന്നാലുടൻ ചൂടുവെള്ളത്തിൽ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയും വേണം. വനപ്രദേശങ്ങളിൽ ജോലിക്കു പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. എലി നശീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ചെള്ളുപനി പ്രതിരോധത്തിൽ വലിയ പങ്കുണ്ട്. (മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനാണ് ലേഖകൻ)
മധുരം കഴിക്കാന് കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം
അ ങ്ങനെയിരിക്കുമ്പോൾ മധുരം കഴിക്കാൻ ഭയങ്കരമായ ഒരു കൊതി ഉണ്ടാകാറുണ്ടോ? ഇത് വെറുതെയല്ലെന്നാണ് വിദഗ്ധർ പറയുന്നുത്. ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവത്തെയാകാം ഒരുപക്ഷെ ഈ ആസക്തി സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും. ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി12, അല്ലെങ്കിൽ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം കൂടാതെ രക്തത്തിലെ ക്രോമിയത്തിന്റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇന്സുലിന് പ്രവര്ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന് ക്രോമിയം സഹായിക്കുന്നു. ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ലീന് മാംസ്യങ്ങള് എന്നിവയില് ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാം.
എല്ലാവർക്കും ബെസ്റ്റല്ല! മില്ലറ്റ് തൈറോയ്ഡ് വഷളാക്കും, വിളർച്ചയ്ക്കും കാരണമാകാം
ആ രോഗ്യകരമായ ഒരു ഫുഡ് ഓപ്ഷൻ എന്ന നിലയിലാണ് മില്ലറ്റുകളെ (ചെറുധാന്യങ്ങള്) നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവർക്കും അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം മില്ലറ്റുകളിൽ അടങ്ങിയ ഫൈറ്റിക് ആസിഡ് ഇരുമ്പ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ശരീരത്തിലേക്കുള്ള ആഗിരണം തടപ്പെടുത്തും. മില്ലറ്റുകൾ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2013 ൽ നടത്തിയ ഒരു പഠനത്തിൽ മില്ലറ്റുകൾ പ്രധാനഭക്ഷണമാക്കുന്ന ഗ്രാമപ്രദേശങ്ങളിൽ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടർന്നുണ്ടാകുന്ന അനീമിയ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തൈറോയിഡ് രോഗികൾക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എന്ത് കഴിച്ചാലും ഗ്യാസ്, ഇത് ബ്ലോട്ടിങ്ങിന്റെ ലക്ഷണമാകാം; ഒഴിവാക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം മില്ലറ്റുകൾ ഗോയിട്രോജെനിക് ആണ്. ഗോയിട്രോജനുകൾ തൈറോയ്ഡ് ഗ്രസ്ഥിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഹോർമോൺ ഉൽപാദനം തടയുകയും ചെയ്യുന്നു. ഇത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ തൈറോയ്ഡ് ഉള്ളവരിൽ ഗോയിറ്റർ എന്ന അവസ്ഥയിലേക്കോ നയിച്ചേക്കാം. ചിലരിൽ മില്ലറ്റുകൾ ദഹനപ്രശ്നങ്ങളുമുണ്ടാക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ സെൻസിറ്റീവ് വയറുള്ളവരിൽ ഗ്യാസ്, ബ്ലോട്ടിങ്, വയറുവീർക്കൽ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയിലേക്കും നയിക്കാം.
അമേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്; ഏറ്റവും ബാധിക്കുക ഗര്ഭിണികളെ
അ മേരിക്കയിലും യൂറോപ്പിലും ആശങ്കയായി സ്ലോത്ത് ഫീവര്. ഒറോപൗഷെ എന്ന വൈറസ് മൂലമുണ്ടാകുന്ന അപൂര്വ രോഗമാണ് സ്ലോത്ത് ഫീവര്. ക്യൂബയില് നിന്നും തെക്കേ അമേരിക്കയില് നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നിലവില് അമേരിക്കയില് 21 പേര്ക്കും യൂറോപ്പില് 19 പേര്ക്കും രോഗബാധ സ്ഥീരികരിച്ചിട്ടുണ്ട്. രോഗവ്യാപനത്തെ തുടര്ന്ന് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്ഡ് പ്രിവന്ഷന് (സിഡിസി) ഓഗസ്റ്റ് മാസം ആദ്യം മുന്നറിയിപ്പ് നല്കിയിരുന്നു. ജനുവരി ഒന്നിനും ഓഗസറ്റ് ഒന്നിനുമിടയില് 8000 കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെട്ടതായും രണ്ടുപേര് മരിച്ചതായും സിഡിസി റിപ്പോര്ട്ട് ചെയ്തു. ബ്രസീല്, ബൊളീവിയ, പെറു, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളിലാണ് കേസുകള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. അധികം കാലതാമസം കൂടാതെ തന്നെ രോഗം പൂര്ണമാകും ഭേദമാകും. എന്നാല് അപൂര്വം കേസുകളില് നാഡിവ്യൂഹത്തെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ്, എന്സെഫലൈറ്റിസ് എന്നിവയ്ക്ക് സ്ലോത്ത് ഫീവര് കാരണമായേക്കാം. സ്ലോത്ത് ഫീവറിന് നിലവില് വാക്സിന് ഇല്ല. ഗര്ഭിണികളെയാണ് രോഗം ഏറ്റവും അധികം ബാധിക്കുക. ഇത് ഗര്ഭം അലസിപ്പോകാനും, മാസം തികയാതെയുള്ള പ്രസവത്തിനും, കുഞ്ഞുകള്ക്ക് വൈകല്യങ്ങള് ഉണ്ടാകാനും കാരണമായേക്കും. ഡെങ്കിപ്പനിക്കും ചിക്കുന്ഗുനിയയ്ക്കും സമാനമായ ലക്ഷണങ്ങളാണ് സ്ലോത്ത് ഫീവറിനും. കഠിനമായ തലവേദന, പേശി വേദന, ഛര്ദ്ദി, ഓക്കാനം, പനി, എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് 1955 ൽ ട്രിനിഡാഡ്, തൊബാഗോ എന്നീ കരീബിയൻ ദ്വീപുകളിലാണ് ഒറോപൗഷെ വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. തെക്കേ അമേരിക്കയില് സജീവമായി കാണപ്പെടുന്ന സ്ലോത്ത് എന്ന ജീവിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അതിനെ തുടര്ന്നാണ് രോഗത്തിന് സ്ലോത്ത് ഫീവര് എന്ന പേര് നല്കിയത്. സ്ലോത്ത്, കുരുങ്ങ്, അണ്ണാന്, പക്ഷികള് തുടങ്ങിയവയില് നിന്ന് കൊതുകുകള്, ചെറുപ്രാണികളിലേക്കും അവയില് നിന്ന് മനുഷ്യരിലേക്കും രോഗം പടരുന്നു. ആപ്പിളിന് ഒന്നല്ല, ഒന്നിലധികം ഡോക്ടര്മാരെ അകറ്റിനിര്ത്താനാകും; വാർദ്ധക്യകാല വിഷാദം കുറയ്ക്കാന് പഴങ്ങൾ കഴിച്ചു ശീലിക്കാം 1961 കാലഘട്ടത്തില് ഏകദേശം പതിനായിരത്തോളം കേസുകള് ഉണ്ടായിരുന്നതായി ദി ലാന്സെറ്റ് ജേര്ണലില് പറയുന്നു. അജ്ഞാതമായ ഭീഷണി എന്നായിരുന്നു ലാന്സെറ്റ് രോഗത്തെ അടയാളപ്പെടുത്തിയിരുന്നത്. ആമസോണ് പ്രദേശത്തും പനാമ, അര്ജന്റീന, ബൊളീവിയ, ഇക്വഡോര്, പെറു, വെനെസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലും രോഗബാധിതര് ഉണ്ടായിട്ടുള്ളത്.
'ആ ന് ആപ്പിള് എ ഡേ കീപ്സ് ദി ഡോക്ടര് എവേ'- എന്ന് ചെറിയ ക്ലാസുകൾ മുതൽ കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നതാണ്. എന്നാല് ഒന്നല്ല, ഒന്നിലധികം ഡോക്ടര്മാരെ അകറ്റി നിര്ത്താന് പഴങ്ങള് കഴിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പഴങ്ങളിലെ ആന്റി-ഓക്സിഡന്റ്, ആൻ-ഇൻഫ്ലമേറ്ററി മൈക്രോന്യൂട്രിയന്റ് ഗുണങ്ങൾ വാർദ്ധക്യത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് സിംഗപൂര് നാഷണല് സര്വകലാശാല ലൂ ലിന് സ്കൂള് ഓഫ് മെഡിസിനിലെ ഗവേഷകര് നടത്തിയ പഠനം വിശദീകരിക്കുന്നത്. എന്താണ് വാര്ദ്ധക്യകാല വിഷാദം പ്രായമാകുമ്പോള് തലച്ചോറിലുണ്ടാകുന്ന ന്യൂറോഡിജനറേഷന് അലസത, ക്ഷീണം, ഒന്നിനോടും താല്പര്യമില്ലായ്മ, വൈജ്ഞാനിക കാലതാമസം, ഉറക്കമില്ലായ്മ തുടങ്ങിയ വിഷാദ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. വാര്ദ്ധക്യത്തോടൊപ്പം വിട്ടുമാറാത്ത രോഗങ്ങളും പിടിപ്പെടുന്നതോടെ വിഷാദ ലക്ഷണങ്ങളും വര്ധിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങള്, സന്ധിവേദന, ചലനശേഷി കുറയുന്നത്, ഉറക്ക പ്രശ്നങ്ങള് തുടങ്ങിയവയാണ് വാര്ദ്ധക്യത്തില് സ്വാഭാവികമായും കാണപ്പെടുന്നത്. ശാരീരികമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് മാനസികമായും ബുദ്ധിമുട്ടിലാക്കും. സ്വാഭാവിക പ്രവര്ത്തനങ്ങളെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും വിഷാദം ബാധിക്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ആപ്പിള്, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില് ആന്റി-ഓക്സിഡന്റ് ഗുണങ്ങളും ആന്റ-ഇന്ഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള് മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള് മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില് അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന് സി, കരോറ്റനോയിഡ്സ്, ഫ്ളവനോയിഡ്സ് ശരീരത്തിലുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന് സഹായിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ വേസ്റ്റ് ആകാതെ ഉപയോഗിക്കാം ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന് സാധ്യതയുള്ളതാണ്. കൂടാതെ ദിവസവും ഒരോ പഴങ്ങള് വീതം കഴിക്കുന്നവരെ അപേക്ഷിച്ച് ദിവസവും മൂന്ന് പഴങ്ങള് വീതം കഴിക്കുന്നവരില് 21 ശതമാനം പ്രായവുമായി ബന്ധപ്പെട്ട വിഷാദ ലക്ഷണങ്ങള് കുറവുണ്ടായതായി കണ്ടെത്തിയെന്ന് പഠനത്തില് വ്യക്തമാക്കുന്നു. പ്രായമാകുമ്പോഴുണ്ടാകാവുന്ന വിഷാദ ലക്ഷണങ്ങള് ഒഴിവാക്കാന് ഇപ്പോഴേ പഴങ്ങള് കഴിച്ചു തുടങ്ങാം.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ വേസ്റ്റ് ആകാതെ ഉപയോഗിക്കാം
കൃ ത്യമായി ഫ്രിഡ്ജ് ഉപയോഗിക്കാൻ ഇപ്പോഴും അറിയാത്തവർ നിരവധിയാണ്. പാകം ചെയ്ത ഭക്ഷണങ്ങളും പച്ചക്കറികളുമെല്ലാം അലമാരയിൽ തുണികൾ തിരികികയറ്റി വെക്കുന്നതു പോലെയാണ് പലരും ഫ്രഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുന്നത്. അധികം വരുന്ന പാലും ഭക്ഷണ സാധനങ്ങളുമൊക്കെ ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചവെച്ച ശേഷം എടുത്തു കളയേണ്ട അവസ്ഥയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഫ്രിഡ്ജിലെ ഭക്ഷണ സാധനങ്ങൾ വേസ്റ്റ് ആകാതെ ഉപയോഗിക്കാൻ ചില പൊടിക്കൈകളുണ്ട്. എന്തൊക്കെയെന്ന് നോക്കാം. വീക്ലി പ്ലാനിങ് അനാവശ്യമായി സാധനങ്ങള് വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കാം. പകരം ആ ആഴ്ചയിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പ്ലാൻ ചെയ്യുക. ചേരുവകൾ പരിശോധിച്ച ശേഷം, ഒരു ആഴ്ചത്തേക്ക് ആവശ്യമുള്ളതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കി സാധനങ്ങൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് സമയം ലാഭിക്കുക മാത്രമല്ല, ചേരുവകൾ പരമാവധി ഉപയോഗിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണങ്ങൾ ലേബൽ ചെയ്യുക അധികമാകുന്ന ഭക്ഷണം അല്ലെങ്കിൽ ബൾക്ക് ആയി ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ ആ ഭക്ഷണം ലേബൽ ചെയ്യുന്നത് ഭക്ഷണം വേസ്റ്റ് ആകാതെ കൃത്യമായി ഉപയോഗിക്കാൻ സഹായിക്കും. ഭക്ഷണങ്ങളുടെ ഷെൽഫ് ലൈഫ് അനുസരിച്ച് ഓർഗനൈസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്നവ ഓർമിക്കാനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനും ഇത് സഹായിക്കും. ഭക്ഷണം വേർതിരിച്ചു സൂക്ഷിക്കാം എല്ലത്തരം ഭക്ഷണങ്ങളും ഒരു പോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങൾ പ്രത്യേകം സൂക്ഷിക്കുക. അസംസ്കൃത മാംസം ഫ്രീസറിൽ ശരിയായി സൂക്ഷിക്കുക, ഭക്ഷണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഇടയ്ക്കിടെ സാനിറ്റി പരിശോധന നടത്തുക. ഒരോ തരം ഭക്ഷണങ്ങൾക്കായി ഫ്രിഡ്ജിനുള്ളിൽ പ്രത്യേകം സോൺ തിരിക്കുന്നതും നല്ലതാണ്. ഇത് ഭക്ഷണം മോശമാകുന്നത് തടയും. ഓർഗനൈസർ ഉപയോഗിക്കാം ഫ്രിഡ്ജിൽ സാധാനങ്ങൾ ഒതുക്കി സൂക്ഷിക്കാനും ട്രാക്ക് ചെയ്യാനും ഓർഗനൈസർ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഓരോ തരത്തിലുള്ള ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത തരം കണ്ടെയ്നറുകൾ സൂക്ഷിക്കുക. അധികമായി സാധനങ്ങൾ വാങ്ങുന്നതും സാധനങ്ങൾ തീരുന്നത് അറിയാനും ഇത് സഹാക്കും. കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കുക മാസത്തിൽ രണ്ട് തവണയെങ്കിൽ ഫ്രിഡ്ജിനുള്ള് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് ദുർഗന്ധവും രോഗാണുക്കളും അടിഞ്ഞു കൂടുന്നത് തടയാനും ഉപയോഗിക്കാതെ എന്തെങ്കിലും സാധനങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന് മനസിലാക്കാനും സഹായിക്കും.
കാ ന്സര് ചികിത്സയില് നിര്ണായക ചുവടുവെപ്പുമായി യുകെയിലെ സൗത്ത്ആംടണ് സർവകലാശാല ഗവേഷകർ. ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തൽ. അണുബാധയിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥയിലെ സ്വാഭാവിക കൊലയാളി കോശങ്ങൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക പ്രോട്ടീനെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള കഴിവുണ്ട്. എന്നാല് ഇവ കാൻസർ കോശങ്ങളെ ക്രമരഹിതമായി ആക്രമിക്കുമെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്. XPO1 എന്നറിയപ്പെടുന്ന ഈ പ്രോട്ടീനെ ഹൈജാക്ക് ചെയ്യുന്നതിലൂടെ രോഗത്തെ നശിപ്പിക്കാൻ കൂടുതൽ കൊലയാളി കോശങ്ങളെ സജീവമാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു. കൊലയാളി കോശങ്ങൾ എങ്ങനെ കൃത്യമായി കാൻസർ കോശങ്ങൾ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സയൻസ് അഡ്വാൻസസ് ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. XPO1 പ്രോട്ടീനിൽ നിന്ന് ഡിറൈവ് ചെയ്യപ്പെട്ട ഒരു പെപ്റ്റൈഡിനെ (അമിനോ ആസിഡുകളുടെ ചെറിയ ശൃംഖല) സ്വഭാവിക കൊലയാളി കോശങ്ങൾ തിരിച്ചറിയുകയും പ്രതിരോധ വ്യവസ്ഥ അവയോട് പ്രതികരിക്കുന്നതായും കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. സജീവമായ സ്വഭാവിക കൊലയാളി കോശങ്ങൾ ഉള്ള കാൻസർ രോഗികൾക്ക് അതിജീവന സാധ്യത കൂടുലാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. സ്വഭാവിക കൊലയാളി കോശങ്ങൾ ഭാവിയിൽ ഉയർന്നുവരുന്ന ഇമ്മ്യൂണോതെറാപ്പി രൂപമാണെന്നും ഗവേഷകർ പറയുന്നു. കീമോതെറാപ്പി പോലുള്ള ചികിത്സ രീതിയില് സംഭവിക്കുന്നപോലെ ആരോഗ്യകരമായ കോശങ്ങളെ ഇവ ആക്രമിക്കുകയില്ല. അതിനാൽ പരമ്പരാഗത കാൻസർ ചികിത്സ രീതിയെക്കാൾ സ്വഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കിക്കൊണ്ടുള്ള ചികിത്സ രീതി കൂടുതൽ ഫലപ്രദവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് മുൻ പഠനങ്ങൾ കാൻസറിനെതിരായ ശരീരത്തിൻ്റെ സംരക്ഷണവുമായി സ്വഭാവിക കൊലയാളി കോശങ്ങളെ ബന്ധിപ്പിച്ചിരുന്നു. എന്നാല് സ്വഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കിക്കൊണ്ട് XPO1 പ്രോട്ടീനെ നശിപ്പിക്കുകയും രോഗത്തെ തടഞ്ഞു നിര്ത്താനും സഹായിക്കുന്ന സാങ്കേതികത എടുത്തുകാട്ടുന്നത് ആദ്യമായാണ്.ഈ കണ്ടെത്തലിന് ഇമ്മ്യൂണോതെറാപ്പിയുടെ ഗതി തന്നെ മാറ്റാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പരമ്പരാഗത ചികിത്സകൾ പരാജയപ്പെട്ട സന്ദർഭങ്ങളിൽ ഇത് വ്യക്തിഗതമാക്കിയ കാൻസർ ചികിത്സയിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നതായും ഗവേഷകര് പറയുന്നു. വായ്പ്പുണ്ണ് പതിവാണോ? നിരാസമാക്കരുത്; ക്രോണ്സ് ആന്ഡ് സീലിയാക് രോഗലക്ഷണമാകാം കരൾ അർബുദം, ഹെഡ് ആന്റ് നെക്ക് അർബുദം, എൻഡോമെട്രിയൽ, സ്തനാർബുദം തുടങ്ങിയവയ്ക്ക് സ്വാഭാവിക കൊലയാളി കോശങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സിക്കാൻ ഉപയോഗിക്കാം. ശരീരത്തിലെ സ്വഭാവിക കൊലയാളി കോശങ്ങളെ ഉപയോഗിച്ചു കൊണ്ട് ലോകത്ത് ആദ്യമായി കാന്സറിനെതിരെ വാക്സിന് വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്.
വായ്പ്പുണ്ണ് പതിവാണോ? നിരാസമാക്കരുത്; ക്രോണ്സ് ആന്ഡ് സീലിയാക് രോഗലക്ഷണമാകാം
വാ യിലെ അള്സര് അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. മഞ്ഞ, വെള്ള നിറത്തില് വായ്ക്കുള്ളില് പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് വിളിക്കുന്നത്. അധികകാലം നീണ്ടു നില്ക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള് ഗൗരവത്തില് എടുക്കാറില്ല. എന്നാല് വായില് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള് പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്ട്രോള് സര്വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. വായ്പ്പുണ്ണിനെ തുടര്ന്നുണ്ടാകുന്ന വേദന സഹാക്കാത്തവര് ചുരുക്കമായിരിക്കും. പല്ലുകള് കൊണ്ടുണ്ടാകുന്ന മുറിവുകള്, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം. വായില് ഇടയ്ക്കിടെ അള്സര് പ്രത്യക്ഷപ്പെടുന്നത് ക്രോണ്സ് ആന്ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില് പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്സ് ആന്ഡ് സീലിയാക് രോഗങ്ങള്. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില് വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എന്താണ് ക്രോണ്സ് ആന്ഡ് സീലിയാക് രോഗങ്ങള് ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല് കണ്ഡീഷനാണ്. പാരമ്പര്യ ജീനാണ് ക്രോൺസ് രോഗത്തിന് കാരണമാകുന്നതെങ്കില് ഗോതമ്പ്, ബാർലി തുടങ്ങിയവയില് കാണപ്പെടുന്ന ഗ്ലൂട്ടന് എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര് ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളർച്ച, ക്ഷീണം, ഓക്കാനം, ഛർദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്. കിടക്കുന്നതിന് മുന്പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന് നല്ലതാണോ? ചുണ്ടുകള് വരണ്ടു പൊട്ടുന്നതും ശ്രദ്ധിക്കണം. വേദനയും രക്തം ബ്ലീഡ് ചെയ്യുന്നതുമായി അവസ്ഥകള് ക്രോണ്സ് ആന്ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം. കൂടാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഇരുമ്പിന്റെയും കുറവ് ചുണ്ടുകള് വരണ്ടു പൊട്ടുന്നതിന് കാരണമാകാം.
കിടക്കുന്നതിന് മുന്പ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാന് നല്ലതാണോ?
രാ ത്രി കിടക്കുന്നതിന് മുൻപ് ഒരു പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടാന് സഹായിക്കുമെന്ന് വളരെക്കാലമായി നമ്മള് പറഞ്ഞു കേള്ക്കുന്നതാണ്. എന്നാൽ ശരിക്കും പഴത്തിന് നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടോ? ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6 എന്നീ പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട് എന്നാതിനാലാണ് പഴം കഴിക്കുന്നത് ഉറക്കം കിട്ടാൻ നല്ലതാണെന്ന് പറയുന്നതിന് പിന്നിലെ കാരണം. എന്നാൽ ഒരു വാഴപ്പഴം കഴിക്കുന്നതു കൊണ്ട് ലഭിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ ബി6 പോഷകങ്ങളുടെ അളവ് ഒരു ദിവസം ശരീരത്തിന് ആവശ്യമായ ഈ പോഷകങ്ങളുടെ അളവിനോട് അടുത്തു വരില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും ശരീരത്തിന് ആവശ്യമായ പൊട്ടാസ്യത്തിന്റെ വെറും 10 ശതമാനം മാത്രമാണ് ഒരു പഴം കഴിക്കുന്നതു കൊണ്ട് ലഭ്യമാകുന്നത്. മാനസികമായി ശാന്തത അനുഭവിക്കാനും ശരീരത്തെ വിശ്രമിക്കാനും സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം. എന്നാൽ ഒരു വാഴപ്പഴത്തിൽ വെറും 30 മില്ലിഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിന് ദിവസേന 400 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ശരീരത്തിലെ സെറാട്ടോണിൻ ഉൽപാദിക്കുന്നതിനും മാനസികാവസ്ഥ ക്രമീകരിക്കുന്നതിനും സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി6. നമ്മുടെ ശരീരത്തിന് ദിവസവും 1.3 മില്ലിഗ്രാം വിറ്റാമിൻ ബി6 ആവശ്യമാണ്. എന്നാൽ ഒരു വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് വെറും 0.4 മില്ലിഗ്രാം മാത്രമാണ്. കൂടാതെ വേഗം ഉറക്കം കിട്ടാനും വിറ്റാമിൻ ബി6 സഹായിക്കുന്നു. എന്നാൽ വാഴപ്പഴത്തിൽ നിന്നുള്ള പോഷകങ്ങൾ ഉറക്കം ലഭിക്കാനുള്ള പോഷകങ്ങൾ വളരെ പരിമിതമായാണ് ലഭിക്കുന്നത്. ഉയര്ന്ന രക്തപ്രവാഹത്തിന് കാരണം? വൃക്കയിലും കരളിലുമല്ല, തലച്ചോറില് 30 മടങ്ങ് മൈക്രോപ്ലാസ്റ്റിക് , റിപ്പോര്ട്ട് ധാരാളം പോഷകങ്ങൾ അടങ്ങിയ പഴം രാത്രി കിടക്കുന്നതിന് മുൻപ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉറക്കത്തെ സ്വാധീനിക്കുന്നതിൽ ഇതിന് ഉത്തരവാദിത്വമില്ലെന്ന് വിദഗ്ധര് പറയുന്നു. പ്രമേഹമുള്ളവർ വാഴപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
മ നുഷ്യന്റെ തലച്ചോറില് മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതായി പഠന റിപ്പോര്ട്ട്. ഇവ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളണ്ടാക്കുമെന്ന ആശങ്കയാണ് ആരോഗ്യരംഗത്തുള്ളവര് പങ്കുവയ്ക്കുന്നത്. അമേരിക്കയില് നിന്നുള്ള പഠനമാണ് മനുഷ്യന്റെ തലച്ചോറില് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ആദ്യം കണ്ടെത്തിയത്. എന്നാല് ഇക്കാര്യത്തില് കൂടുതല് ഗവേഷണങ്ങള് നടന്നിട്ടില്ല. അഞ്ച് മില്ലിമീറ്ററില് താഴെ വലുപ്പമുള്ള മൈക്രോപ്ലാസ്റ്റിക് നഗ്നനേത്രങ്ങള് കൊണ്ട് കാണാന് കഴിയില്ല. കുടിവെള്ളത്തിന്റെയും നിത്യോപയോഗ സാധനങ്ങളിലൂടെയും പല സ്രോതസ്സുകളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ നേരിടാം? ന്യൂ മെക്സിക്കോയിലെ ആല്ബുക്വെര്ക്കില് പോസ്റ്റ്മോര്ട്ടങ്ങളില് പുരുഷന്മാരുടെയും സ്ത്രീകളുടെയും 51 സാമ്പിളുകളില് മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്ദ്രത പരിശോധിച്ചു. കരള്, വൃക്ക, തലച്ചോറ് എന്നിവയില് നിന്നാണ് സാമ്പിളുകള് എടുത്തത്. കരളിലും വൃക്കയിലും ഉള്ളതിനേക്കാള് 30 മടങ്ങ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തലച്ചോറിലുണ്ടെന്നാണ് ഗവേഷകര് കണ്ടെത്തിയത്. ഈ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് തലച്ചോറിലേക്ക് ഉയര്ന്ന രക്തപ്രവാഹം ഉണ്ടാകുന്നതിന് കാരണമെന്നുമാണ് ഗവേഷകരുടെ നിഗമനം. 2016 നും 2024 നും ഇടയില് ശേഖരിച്ച മസ്തിഷ്ക സാമ്പിളുകളിലെ പ്ലാസ്റ്റിക്കിന്റെ അളവ് ഏകദേശം 50 ശതമാനം വര്ദ്ധിച്ചതായും ഗവേഷകര് കണ്ടെത്തി. പഠനത്തില് കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക്സില് കൂടുതലും പോളിയെത്തിലീന് അടങ്ങിയവയാണ്. കുപ്പി, തൊപ്പികള്, പ്ലാസ്റ്റിക് ബാഗുകള് എന്നിവ പോലുള്ള നിരവധി ദൈനംദിന ഉല്പ്പന്നങ്ങളില് പോളിയെത്തിലിന് ഉപയോഗിക്കുന്നു. എന്നാല് ഇവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടോയെന്ന കാര്യത്തില് ഗവേഷകര് ഉറപ്പ് പറയുന്നില്ല. ചില ലബോറട്ടറി പരീക്ഷണങ്ങള് സൂചിപ്പിക്കുന്നത് മൈക്രോപ്ലാസ്റ്റിക് മസ്തിഷ്ക വീക്കവും കോശങ്ങളുടെ നാശവും വര്ദ്ധിപ്പിക്കുകയും 'ജീന് എക്സ്പ്രഷന്' മാറ്റുകയും തലച്ചോറിന്റെ ഘടന മാറ്റുകയും ചെയ്യുന്നുണ്ടെന്നാണ്.
ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ നേരിടാം?
അ പകടങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ അതിനിരയാകുന്നവർക്ക് ശാരീരികമായ പിന്തുണ നൽകുന്നതിനുള്ള ഫസ്റ്റ് എയ്ഡിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. എന്നാൽ ഇത്തരം സംഭവങ്ങൾ കാരണമുണ്ടാകുന്ന മാനസികാഘാതവും വളരെ വലുതായിരിക്കും. ഇങ്ങനെ മനസ്സിനേൽക്കുന്ന ആഘാതത്തെ തുടക്കത്തിലേ കൈകാര്യം ചെയ്യുന്നതിന് “സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്” ആവശ്യമാണ്. ദുരന്തങ്ങളിൽപ്പെട്ടവർക്കും അതിജീവിച്ചവർക്കും മാനസികവും വൈകാരികവുമായ പിന്തുണ നൽകാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അവരെ മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും പിന്തുണ നൽകാനും കഴിയുന്നവർ ചുറ്റിലുമുണ്ട് എന്ന തിരിച്ചറിവ് വളരെ നിർണായകമാണ്. ടെഫ്ലോണ് പനി: നോണ് സ്റ്റിക്ക് പാത്രങ്ങള് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കണം മാനസികപിന്തുണ വാഗ്ദാനം ചെയ്യുന്നവർ, അത് തേടുന്നവർ അർഹിക്കുന്ന ബഹുമാനം നൽകുകയും അവരുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് അനുവാദമില്ലാതെ ചൂഴ്ന്നിറങ്ങുന്നില്ലെന്നും ഉറപ്പാക്കണം. മനസിനേറ്റ മുറിവുകൾക്ക് ആശ്വാസം കണ്ടെത്താനുള്ള ഈ യാത്രയിൽ അവർ ആദരിക്കപ്പെടുമെന്നും സുരക്ഷിതരായിരിക്കുമെന്നും ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. എന്താണ് പി.റ്റി.എസ്.ഡി? വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയമാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ അഥവാ പി.റ്റി.എസ്.ഡി. ശരീരത്തിനുണ്ടാകുന്ന പരിക്കുകൾ, മോശമായ അനുഭവങ്ങൾ, അപകടങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, ശാരീരികമായോ മാനസികമായോ നേരിടുന്ന അക്രമങ്ങൾ എന്നിവയുടെയെല്ലാം ഫലമായി ഒരു വ്യക്തിയുടെ മാനസികാരോഗ്യം മോശമാകാം. ഇത്തരം തിക്താനുഭവങ്ങൾ തുടർച്ചയായ ബുദ്ധിമുട്ടുകൾക്കും ശല്യപ്പെടുത്തുന്ന ചിന്തകൾ, ദുസ്വപ്നങ്ങൾ, അലട്ടുന്ന ഓർമകൾ എന്നിവയ്ക്കിടയാക്കുമ്പോൾ അത് പി.റ്റി.എസ്.ഡി ആയി മാറുന്നു. ട്രോമയ്ക്ക് ഇടയായ സംഭവം നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ പി.റ്റി.എസ്.ഡിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. പി.റ്റി.എസ്.ഡിയുള്ള വ്യക്തികൾക്ക് വല്ലാത്ത ഭയം അനുഭവപ്പെടും. അവരെ പിടിച്ചുലച്ച ആ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ അവർ വിമുഖത കാണിക്കും. എന്നാൽ ദുസ്വപ്നങ്ങളുടെയും ഓർമകളുടെയും രൂപത്തിൽ ആ സംഭവങ്ങൾ അവരുടെ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യും. ഒരുമാസം വരെ ഇങ്ങനെ തുടരുമ്പോഴാണ് പി.റ്റി.എസ്.ഡിയാണെന്ന് ഒരു സൈക്കോളജിസ്റ്റ് സ്ഥിരീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ പി.റ്റി.എസ്.ഡിയുടെ തീവ്രത കുറയേണ്ടതാണ്. അതിനുശേഷവും പി.റ്റി.എസ്.ഡി തുടരുകയാണെങ്കിൽ ദീർഘകാല കൗൺസലിംഗ് വേണ്ടിവരും. പി.റ്റി.എസ്.ഡി എങ്ങനെ കൈകാര്യം ചെയ്യണം? ട്രോമയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് കൃത്യവും ചിട്ടയുമുള്ള മാനസികപിന്തുണ ആവശ്യമാണ്. വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെയും സൈക്കോതെറാപ്പിസ്റ്റുകളുടെയും ഇടപെടലാണ് അനിവാര്യം. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള വ്യക്തിഗത ശ്രദ്ധയും പരിചരണവും നല്കാൻ കഴിവുള്ളവരാണ് മാനസികാരോഗ്യ വിദഗ്ധർ. ഹ്രസ്വകാല കൗൺസലിംഗ് മുതൽ ദീർഘകാല ചികിത്സാപദ്ധതികൾ വരെ രൂപപ്പെടുത്തുന്നതിൽ മികവുള്ളവരെയാണ് ഇത്തരം ദുരന്തഘട്ടങ്ങളിൽ ആവശ്യം. സാധാരണഗതിയിൽ ഹ്രസ്വകാല തെറാപ്പി ആറോ എട്ടോ സെഷനുകൾ നീളാറുണ്ട്. എന്നാൽ കൗൺസലിംഗ് തേടുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കും സന്ദർഭത്തിനുമനുസരിച്ച് ഇരുപത് സെഷനുകൾ വരെ വേണ്ടിവരാറുണ്ട്. ഈ കൗൺസലിംഗ് രീതി ഒരു വർഷം വരെ നീളുന്നതാണ്. ഉറ്റവരുടെയോ ഉടയവരുടെയോ മരണം കാരണമുള്ള മാനസികവിഷമം അനുഭവിക്കുന്നവർക്ക് ആ വേദനകളിൽ നിന്നും ആശ്വാസം കണ്ടെത്താൻ പ്രത്യേക രീതിയിലുള്ള ഗ്രീഫ് തെറാപ്പി ഉപയോഗിക്കുന്നു. സാധാരണ 8 മുതൽ 12 സെഷനുകൾ വരെ നീണ്ടുനിൽക്കുന്ന തെറാപ്പിയാണിത്. ദുഃഖകരമായ ഓർമ്മകൾ നിരന്തരം ഫ്ലാഷ്ബാക്കുകളായി ഓർമയിലേക്ക് വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നല്കാൻ വികസിപ്പിച്ചെടുത്തുള്ള ഒരു തെറാപ്പി രീതിയാണ് ഇ.എം.ഡി.ആർ (ഐ മൂവ്മെന്റ് ഡിസെൻസിറ്റൈസേഷൻ ആൻഡ് റീപ്രോസസിംഗ്). ഇതിന് എട്ട് സെഷനുകൾ വരെ ആവശ്യമായി വരാറുണ്ട്. ചിലർക്ക് അവരുടെ വികാരങ്ങൾ സ്വതന്ത്ര്യമായി തുറന്നുവിടാനുള്ള ഒരു തുറന്ന ഇടമായിരിക്കും ആവശ്യം. അവരുടെ തോന്നലുകൾ കേട്ടിരിക്കാനും അവർക്ക് പിന്തുണ നൽകാനും കഴിയുന്ന ഒരു അന്തരീക്ഷമാണ് അവർ തേടുന്നത്. പ്രാഥമിക തെറാപ്പി സെഷനുകൾ കഴിഞ്ഞ ശേഷമാണ് തുടർന്നുള്ള സെഷനുകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. ഭാവിയിൽ ഉണ്ടാകാനിടയുള്ള വെല്ലുവിളികളെ നേരിടാൻ ആ വ്യക്തിയെ സഹായിക്കുകയാണ് ലക്ഷ്യം. അത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ അതിനെ നേരിടാനാവശ്യമായ ഉപായങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കും. അവരുടെ വികാരങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നുറപ്പാക്കാൻ ബൂസ്റ്റർ സെഷനുകളും വേണ്ടിവരാറുണ്ട്. ഏതാനും മാസങ്ങൾക്ക് ശേഷമായിരിക്കും ഇത്തരം സെഷനുകൾ ആസൂത്രണം ചെയ്യുക. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പുതിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പഴയ ഓർമ്മകൾ വെല്ലുവിളികളായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. ഭാവി പദ്ധതികൾ, മുന്നോട്ടുള്ള വഴികൾ മാനസികാഘാതം നേരിടുന്ന വ്യക്തികൾക്ക് തെറാപ്പി നൽകുന്നവരും പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ആദ്യം സ്വന്തം വൈകാരിക പ്രതികരണങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ. മറ്റുള്ളവർക്ക് തെറാപ്പി നൽകുമ്പോൾ തെറാപ്പിസ്റ്റിന്റെ മാനസികാരോഗ്യത്തിനും വലിയ പങ്കാണുള്ളത്. മാനസികാഘാതത്തിന്റെ തീവ്രത കുറഞ്ഞെന്ന് തോന്നിയാലും ഭാവിയിൽ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ തുടർ സെഷനുകൾ വേണ്ടിവരാറുണ്ട്. മാനസികമായ പ്രഥമശുശ്രൂഷ, സവിശേഷ തെറാപ്പി സെഷനുകൾ, തുടർച്ചയായ പിന്തുണ, ആദരവ് എന്നിവയുൾപ്പെടുന്ന സമഗ്രമായ സൈക്കോളജിക്കൽ സമീപനമാണ് പി.റ്റി.എസ്.ഡി നേരിടുന്നവർക്ക് ആവശ്യമുള്ളത്. ചിട്ടയൊത്തതും കൃത്യവുമായ മാനസികാരോഗ്യ പരിചരണത്തിലൂടെ, മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർക്ക് അവരുടെ വൈകാരികശക്തി വീണ്ടെടുക്കാൻ സഹായിക്കാൻ ഞങ്ങൾക്ക് കഴിയും. വിവരങ്ങൾക്ക് കടപ്പാട്: ഡോ. ലിഷ പി ബാലൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്, കൊച്ചി ഡോ. ലിഷ പി ബാലൻ
ന്യൂഡല്ഹി: കേവലം 35 രൂപയ്ക്ക് രോഗിയുടെ കഫം ഉപയോഗിച്ച് ക്ഷയ രോഗം നിര്ണയിക്കാന് കഴിയുന്ന പരിശോധനാ സാങ്കേതികവിദ്യ വികസിപ്പിച്ചു. മെഡിക്കല് ഗവേഷണ രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഐസിഎംആര് ആണ് പുതിയ സാങ്കേതികവിദ്യയ്ക്ക് പിന്നില്. അസം ദിബ്രുഗഡിലെ പ്രാദേശിക കേന്ദ്രം വികസിപ്പിച്ച ഭാരം കുറഞ്ഞതും പോര്ട്ടബിള് ആയിട്ടുള്ളതുമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയില് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. രണ്ടര മണിക്കൂറിനുള്ളില് ഒറ്റയടിക്ക് 1500 ലധികം സാമ്പിളുകള് പരിശോധിക്കാനാകുമെന്ന് ഐസിഎംആര് വൃത്തങ്ങള് അറിയിച്ചു. പരമ്പരാഗത രോഗ നിര്ണയ സാങ്കേതികവിദ്യയില് ക്ഷയം സ്ഥിരീകരിക്കാന് 42 ദിവസം ആവശ്യമാണ്. സാധാരണയായി കള്ച്ചര് ചെയ്താണ് രോഗം ഉണ്ടോയെന്ന് പരിശോധിക്കുന്നത്. ടിബി നെഗറ്റീവ്, മൈക്രോസ്കോപ്പി, ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള രീതികള് എന്നിവ ഉപയോഗിച്ചാണ് രോഗനിര്ണയം നടത്തുന്നത്. രോഗനിര്ണയത്തിന് ഒരുപാട് സമയം വേണ്ടി വരുന്നതിനാല് പുതിയ രീതി രോഗനിര്ണയം നടത്തി വേഗം മെഡിസിന് ആരംഭിക്കാന് സഹായകമാകും. 'ക്ഷയരോഗം ഒരു ആഗോള ആരോഗ്യ വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തില് ഫലപ്രദമായ രോഗ പരിപാലനത്തിനായി കൃത്യവും വേഗത്തിലുള്ളതുമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനം ആവശ്യമാണ്. നിലവിലെ പരിശോധനാ രീതികള് പലപ്പോഴും സമയമെടുക്കുന്നതും ചെലവ് വര്ധിപ്പിക്കുന്നതുമാണ്. നവീന രീതികളുടെ ആവശ്യകതയിലേക്കാണ് ഇത് വിരല് ചൂണ്ടുന്നത്. കൂടാതെ ചില മോളിക്യുലാര് ഡയഗ്നോസ്റ്റിക് രീതികള്, രോഗനിര്ണയത്തില് കൂടുതല് കൃത്യത പുലര്ത്തുമ്പോഴും ചെലവ് അടക്കമുള്ള വെല്ലുവിളികള് നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങള് കണക്കിലെടുത്ത്, CRISPR-Cas12a അടിസ്ഥാനമാക്കിയുള്ള മോളിക്യുലര് ഡയഗ്നോസ്റ്റിക് സിസ്റ്റമായ 'GlowTBPCRKit' പരിഹാരം നല്കുന്നു,' - ഐസിഎംആര് ഉദ്യോഗസ്ഥന് പറഞ്ഞു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ICMR) യോഗ്യരായ സ്ഥാപനങ്ങള്, കമ്പനികള്, നിര്മ്മാതാക്കള് എന്നിവരില് നിന്ന് 'ടിബി ഡിറ്റക്ഷന് സിസ്റ്റം' വാണിജ്യവല്ക്കരിക്കുന്നതിന് താല്പ്പര്യപത്രം ക്ഷണിച്ചു. ക്ഷയ രോഗം വേഗത്തില് നിര്ണയിക്കാന് സാധിക്കുന്ന സാങ്കേതികവിദ്യയുടെ കൈമാറ്റം ഏറ്റെടുക്കാന് താല്പ്പര്യമുള്ളവരില് നിന്നാണ് അപേക്ഷ ക്ഷണിച്ചത്. വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും
വെറും പഴമല്ല, ഔഷധമാണ് മുന്തിരി; കാൻസറും പ്രമേഹവും ചെറുക്കും
വെ റും ഒരു പഴമായി മാത്രം മുന്തിരിയെ കാണരുത്. വിറ്റാമിൻ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി നിരവധി രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മുന്തിരിയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ ശരീരത്തിന് വളരെ നല്ലതാണ്. പലവിധ രോഗങ്ങളെയും ചെറുക്കാന് മുന്തിരിക്ക് സാധിക്കും. പ്രമേഹ രോഗികൾക്ക് മുന്തിരി ബെസ്റ്റാണ് കലോറി കുറവും നാരുകൾ ധാരാളവുമടങ്ങിയ മുന്തിരി പ്രമേഹ രോഗികൾക്ക് ബെസ്റ്റാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. കൂടാതെ സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതും തടയാൻ സഹായിക്കും. കൂടാതെ വിശപ്പകറ്റുന്നതിൽ മുന്തിരി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദീർഘനേരം വിശപ്പിനെ ചെറുക്കാൻ സഹായിക്കും. കാൻസർ വിരുദ്ധ ഗുണങ്ങൾ മുന്തിരിയിലെ ലിമോണിന് കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ദിവസവും കഴിക്കുന്നത് ചില കാൻസറിനെ തടയാൻ സഹായിക്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് തുടര്ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണം; പഠനം സ്കിൻ അലർജി ചെറുക്കും മുന്തിരിയിലടങ്ങിയ ആൻ്റിവൈറൽ ഗുണങ്ങൾ പലതരത്തിലുള്ള സ്കിൻ അലർജികളെ ചെറുക്കാൻ സഹായിക്കും. പോളിയോ, ഹെർപ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും ഈ ആൻ്റിവൈറൽ ഗുണങ്ങൾ സഹായിക്കും. കണ്ണിൻ്റെ ആരോഗ്യം മുന്തിരിയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണിന് പ്രശ്നമുള്ളവർക്ക് ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
തുടര്ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണം; പഠനം
തു ടര്ച്ചയായ മലബന്ധം ഹൃദയാഘാത ലക്ഷണമാകാമെന്ന് പഠനം. ആഴ്ചയില് തുടര്ന്നയായി മൂന്ന് ദിവസം അനുഭവപ്പെടുന്നതോ അല്ലെങ്കില് ആഴ്ചയില് കുറഞ്ഞത് മൂന്ന് തവണയെങ്കിലും മലബന്ധം അനുഭവപ്പെടുന്നുവെങ്കിലോ അത് ഹൃദയാഘാതം ഉള്പ്പെടെയുള്ള ഹൃദ്രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ഓസ്ട്രേലിയയിലെ മൊനാഷ് സർവകലാശാലയിലെ ഗവേഷകര് നടത്തിയ പഠനത്തില് പറയുന്നു. സമ്മർദം അനുഭവിക്കുന്നതിന്റെ ഭാഗമായി മലബന്ധം ഉണ്ടാകാമെങ്കിലും ചിലഘട്ടങ്ങളിൽ ഹൃദ്രോഗത്തിന്റെ ഭാഗമായും ഈ ലക്ഷണമുണ്ടാകാം. തുടർച്ചയായി മലബന്ധം ഉണ്ടാകുന്നത് ശ്രദ്ധിക്കണമെന്നും ഇത് പക്ഷാഘാതം, ഹൃദയാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്നും പഠനത്തില് പറയുന്നു. യുകെയില് നിന്നുള്ള 4,08,354 പേരുടെ ആരോഗ്യവിവരങ്ങള് പഠനവിധേയമാക്കി. ഇതില് 23,814 ആളുകള് മലബന്ധം അനുഭവിച്ചിരുന്നു. ഇവരില് ഹൃദ്രോഗ സാധ്യത കൂടുതാണെന്ന് ഗവേഷകര് വിശദീകരിച്ചു. മലബന്ധം ഉള്ളവരിൽ ഉയർന്ന രക്തസമ്മർദവും അതിനോട് അനുബന്ധിച്ച് ഹൃദ്രോഗങ്ങളും കൂടുതലായി കണ്ടെത്തിയെന്ന് ഗവേഷകർ വ്യക്തമാക്കി. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ആഗോളതലത്തില് പരിശോധിക്കുകയാണെങ്കില് ഏതാണ്ട് 14 ശതമാനം ആളുടെ മലബന്ധം ബാധിക്കുന്നുണ്ട്. ഇതില് ഭൂരിഭാഗവും പ്രായമായവരും സ്ത്രീകളുമാണെന്ന് പഠനത്തില് പറയുന്നു. മലബന്ധം അനുഭവിക്കുന്നവരിൽ ശ്വാസോച്ഛ്വാസം ക്രമരഹിതമാവുകയും ഇത് ഉയര്ന്ന രക്തസമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രക്തസമ്മർദം വര്ധിക്കുന്നതിലൂടെ ഹൃദ്രോഗസാധ്യതകളും വർധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കൂടാതെ സ്ഥിരമായി മലബന്ധം ഉള്ളവരിൽ ദഹനം, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവയെ നിയന്ത്രിക്കുന്ന വേഗസ് നേർവിന്റെ പ്രവർത്തനം തകരാറിലാകുന്നതിലൂടെ ഹൃദയാഘാതമുണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനത്തില് വ്യക്തമാക്കുന്നു. യുവാക്കള്ക്കിടയില് ഉയര്ന്ന് വരുന്ന ഹൃദയാഘാതം; ഭക്ഷണം കഴിച്ച ശേഷം ഒന്ന് നടന്നാലോ മലബന്ധം അകറ്റുന്നതിന് നാരുകള് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം. ഒരു ദിവസം എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മലശോധന സുഗമമാക്കാന് സഹായിക്കും. ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യം എന്നിവയിൽ നാരുകൾ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മലശോധനയ്ക്കുള്ള തോന്നലുണ്ടായാൽ പിടിച്ചു വയ്ക്കരുത്. കൂടാതെ ദിവസവും രാവിലെ അരമണിക്കൂർ വ്യായാമം ചെയ്യുന്നത് ദഹനവും ശോധനയും സുഗമമാക്കും.
യുവാക്കള്ക്കിടയില് ഉയര്ന്ന് വരുന്ന ഹൃദയാഘാതം; ഭക്ഷണം കഴിച്ച ശേഷം ഒന്ന് നടന്നാലോ
ഭ ക്ഷണം കഴിച്ച ശേഷം നേരെ വന്ന് കട്ടിലിലേക്ക് മൊബൈലും പിടിച്ചു കിടക്കുന്ന ശീലമുണ്ടോ? ഈ ശീലം നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള വാതിൽ തുറന്നിടന്നതു പോലെയാണ്. എന്നാൽ ഭക്ഷണത്തിന് ശേഷം പത്ത് അല്ലെങ്കിൽ 15 മിനിറ്റ് ഒന്ന് നടക്കൂ. പ്രമേഹം നിയന്ത്രിക്കും ഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കും. പ്രത്യേകിച്ച് പ്രമേഹ രോഗിയാണെങ്കിൽ ഭക്ഷണത്തിന് ശേഷം നടക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഹൃദയാരോഗ്യം യുവാക്കൾക്കിടയിൽ ഉയർന്ന് വരുന്ന ഹൃദയാഘാത നിരക്ക് ഭീതിപ്പെടുത്തുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടതിന് ശരീരത്തിൽ രക്തചംക്രമണം ക്രമമായി നടക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ ശേഷം ഉടനെ കിടക്കുന്ന ശീലം ഇത് തടസപ്പെടുത്തും. കൂടാതെ ഭക്ഷണ ശേഷം നടക്കുന്നത് ചീത്ത കൊളസ്ട്രോൾ ഉയരുന്നത് തടയുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഉറക്കം തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കം വരാൻ പ്രയാസം അനുഭവിക്കുന്നവരുണ്ട്. എന്നാൽ ഭക്ഷണത്തിന് ശേഷമുള്ള നടപ്പ് നല്ല ഉറക്കം ഉണ്ടാകാൻ സഹായിക്കും. ഇത് ശരീര-മാനസിക സമ്മർദം നീക്കി വിശ്രമിക്കാൻ സഹായിക്കും. മാനസികാരോഗ്യം ഭക്ഷണത്തിന് ശേഷം നടക്കുന്നത് തലച്ചോർ ഫീൽ-ഗുഡ് ഹോർമോൺ ആയ എൻഡോർഫിൻസ് ഉൽപാദിപ്പിക്കുകയും മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യും. ദഹനം ഭക്ഷണ ശേഷം ഉടൻ കിടക്കുന്നത് ദഹനക്കേട്, ആസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഭക്ഷണ ശേഷം നടക്കുന്നത് ദഹന പ്രക്രിയ കൃത്യമാകാനും ആസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കും തക്കാളി മാജിക്ക്!
ശരീരഭാരം കുറയ്ക്കാന് പെടാപ്പാട് പെടുകയാണോ? ഇതില് കുറുക്കുവഴികളൊന്നുമില്ല, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം പിന്തുടരുക എന്നതാണ് പ്രധാനം. അതില് തന്നെ നാരികള് ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള് തിരഞ്ഞെടുക്കാന് ശ്രദ്ധിക്കണം. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി. തക്കാളി എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന് സഹായിക്കുക ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്സിനോയ്നോയിഡ് പോലുള്ള മറ്റ് ആൻ്റിഓക്സിഡൻ്റുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയിൽ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വയറിന് സംതൃപ്തി നൽകാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും മികച്ചതാണ്. തക്കാളിയിൽ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹയാക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസത്തെ വർധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കുളിക്കുന്നതിന്റെ ഗുണങ്ങള് അറിയാം മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിൻ സിയും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. കുളിക്കാന് ചൂടുവെള്ളമോ പച്ചവെള്ളമോ ആരോഗ്യകരം? എന്നാല് വൃക്ക രോഗികള്, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലര്ജി, സന്ധി വേദനയുള്ളവര്, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവര് തക്കാളി കഴിക്കുന്നതിന് മുന്പ് ഡോക്ടറെ സമീപിക്കണം.
കുളിക്കാന് ചൂടുവെള്ളമോ പച്ചവെള്ളമോ ആരോഗ്യകരം?
കു ളിക്കാന് ചൂടുവെള്ളമോ തണുത്തവെള്ളമോ ആരോഗ്യകരം? ഇത് സംബന്ധിച്ച സംവാദം കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ്. രണ്ടും ആരോഗ്യകരമാണ് എന്നാല് രണ്ട് തരത്തിലാണ് ഇവ ശരീരത്തെ ബാധിക്കുക. ചൂടുവെള്ളത്തിലും തണുത്തവെള്ളത്തിലും കുളിക്കുന്നതിന്റെ ഗുണങ്ങള് അറിയാം തണുത്തവെള്ളത്തില് കുളിക്കുന്നതു കൊണ്ടുള്ള ഗുണം തണുത്ത വെള്ളത്തില് കുളിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താന് സഹായിക്കും. കൂടാതെ ശരീരത്തിന് ഉന്മേഷവും ഊര്ജവും കിട്ടാന് തണുത്തവെള്ളത്തില് കുളിക്കുന്നതാണ് നല്ലത്. തണുത്തവെള്ളത്തില് കുളിക്കുന്നത് ചര്മത്തിനും മുടിക്കും മല്ലത് തണുത്ത വെള്ളം ഒഴിച്ചു കുളിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കുന്നതിനാൽ പേശി വീക്കം കുറയ്ക്കാനും സഹായിക്കും. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം അല്ലെങ്കിൽ ദിവസം ആരംഭിക്കുമ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കുന്നതി നല്ലതാണ്. തണുത്ത വെള്ളവുമായുള്ള സമ്പർക്കം ശ്വേതരക്താണുക്കളുടെ ഉൽപാദനം വർധിപ്പിക്കും. ശരീരത്തെ അണുബാധകളിൽ നിന്ന് പ്രതിരോധിക്കുന്നതിൽ ഇവ പ്രധാന പങ്കു വഹിക്കുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ചൂടുവെള്ളത്തില് കുളിക്കുന്നതു കൊണ്ടുള്ള ഗുണം പേശികളിലെ സമ്മര്ദം, സന്ധി വേദന, ശരീര വേദന തുടങ്ങിയവ അകറ്റാന് ചൂടുവെള്ളത്തില് കുളിക്കുന്നത് സഹായിക്കും. കൂടാതെ ചൂടുവെള്ളത്തില് കുളിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും സഹായിക്കും. സ്ട്രെസ് അകറ്റാന് ചൂടുവെള്ളത്തിലുള്ള കുളി ആരോഗ്യമുള്ള മുടി വളരാൻ വേണം പോഷകം; കഴിക്കാം നട്സ് ചൂടു വെള്ളം ഉപയോഗിച്ചുള്ള കുളി ശരീരത്തെയും മനസിനെയും വിശ്രമിക്കാന് സഹായിക്കും. ഇത് മാനസിക സമ്മര്ദം അകറ്റി ഫീല് ഗുഡ് ഹോര്മോണ് ആണ് എന്ഡോര്ഫിന് ഉല്പാദിപ്പിക്കുകയും മെച്ചപ്പെട്ട ഉറക്കം നല്കാനും സഹായിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്ക്കും ചൂടുവെള്ളത്തില് കുളിക്കുന്നത് ഗുണം ചെയ്യും.
ആരോഗ്യമുള്ള മുടി വളരാൻ വേണം പോഷകം; കഴിക്കാം നട്സ്
മു ടികൊഴിച്ചില്, അകാല നര, മുടിയുടെ കട്ടി കുറയുന്നത് തുടങ്ങി തലമുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള് ഒരു പരിഹാരമുണ്ടെങ്കിലോ? തലമുടി ആരോഗ്യത്തോടെ വളരാന് ആദ്യം ശ്രദ്ധക്കേണ്ടത് കഴിക്കുന്ന ഭക്ഷണമാണ്. മുടി വളരാന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നമ്മള് കഴിക്കുന്ന ഭക്ഷണത്തില് നിന്ന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുന്ന ചില തരം നട്സ് പരിചയപ്പെട്ടാം... ബ്രസീൽ നട്സ് പോഷകങ്ങളുടെ പവർഹൗസ് ആണ് ബ്രസീൽ നട്സ് പോഷകങ്ങളുടെ പവർഹൗസ് ആണ് ബ്രസീൽ നട്സ്. ഇവയിൽ തലമുടി വളരാൻ സഹായിക്കുന്ന സെലീനിയം എന്ന സംയുക്തം ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സെലീനിയം ആവശ്യമാണ്. കശുവണ്ടി മുടിയില് സ്വാഭാവിക എണ്ണ നിലനിർത്താന് സഹായിക്കും കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിയില് സ്വാഭാവിക എണ്ണ നിലനിർത്താനും സഹായിക്കും. ബദാം മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ സഹായിക്കും ബദാമിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ മുടിയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. ഇത് മുടി തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ സഹായിക്കും. ഒരു പിടി ബദാം തലേന്ന് രാത്രി കുതിർത്ത ശേഷം രാവിലെ കഴിക്കുന്നതാണ് നല്ലത്. വാൽനട്ട് ഒമേഗ-3 ഫാറ്റി ആസിഡുകൾക്കൊപ്പം വിറ്റാമിൻ ഇ, സെലീനിയം എന്നിവ ധാരാളം അടങ്ങിയ വാൽനട്ട് ഒമേഗ-3 ഫാറ്റി ആസിഡുകൾക്കൊപ്പം വിറ്റാമിൻ ഇ, സെലീനിയം എന്നിവ ധാരാളം അടങ്ങിയ വാൽനട്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ കലോറിയും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. ഹേസൽ നട്സ് ഹേസൽ നട്സില് വിറ്റാമിൻ ഇ, പ്രോട്ടീൻ, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട് ഹേസൽ നട്സില് വിറ്റാമിൻ ഇ, പ്രോട്ടീൻ, സിങ്ക്, സെലീനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കും.
പ്രമേഹ രോഗികള് തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ?
യാ തൊരു വിധ പ്രിസര്വേറ്റീവുകളും ഇല്ലാത്ത പ്രകൃതിദത്ത പാനീയമാണ് തേങ്ങാ വെള്ളം. നിര്ജ്ജലീകരണം, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥതകള് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പമ്പകടത്താന് ബെസ്റ്റാണ് തേങ്ങാ വെള്ളം പതിവായി കുടിക്കുന്നത്. എന്നാല് പ്രമേഹ രോഗികള് തേങ്ങാ വെള്ളം കുടിക്കുന്നത് സുരക്ഷിതമോ? വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് തേങ്ങാ വെള്ളത്തില് ഫ്രക്ടോസ് (15%), ഗ്ലൂക്കോസ് (50%), സുക്രോസ് (35%) തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസിന് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം വരുത്താൻ കഴിയും. കൂടാതെ 200 മില്ലിലിറ്റർ തേങ്ങാ വെള്ളത്തിൽ 40 മുതൽ 50 വരെ കലോറിയും 10 ഗ്രാം കാബ്സും അടങ്ങിയിട്ടുണ്ട്. ഇത് കാപ്പി അല്ലെങ്കിൽ ചായയ്ക്ക് സമാനമാണ്. ശരീരഭാരം കൂടിയാൽ കൊളസ്ട്രോൾ കൂടുമോ? അറിയാം ഇക്കാര്യങ്ങൾ എന്നാല് പ്രമേഹ രോഗികള്ക്കും തേങ്ങാ വെള്ളം കുടിക്കാം. അളവില് നിയന്ത്രിക്കണമെന്ന് മാത്രം. ദിവസത്തിൽ രണ്ടുതവണ 8 ഔൺസ് (250 മില്ലി ലിറ്റർ) തേങ്ങാ വെള്ളം കുടിക്കാം. അതിൽ അധികമായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കൂടാതെ അതിനൊപ്പം പ്രോട്ടീൻ അല്ലെങ്കിൽ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണവും ഒപ്പം കഴിക്കണം. അതായത് ബദാം, കപ്പലണ്ടി തുടങ്ങിയവ തേങ്ങാ വെള്ളം കുടിക്കുമ്പോൾ ഒപ്പം കൂട്ടാൻ മറക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള സ്പൈക്ക് ഒഴിവാക്കാൻ സഹായിക്കും
മേഘാലയയില് രണ്ട് വയസുകാരന് പോളിയോ; അറിഞ്ഞിരിക്കാം വാക്സിൻ ഡെറൈവ്ഡ് പോളിയോ
ഷിലോങ്: മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിൽ രണ്ടു വയസുകാരന് പോളിയോ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യം വീണ്ടും ജാഗ്രതയില്. എന്നാൽ ഇത് വൈൽഡ് പോളിയോ കേസ് അല്ലെന്നും പ്രതിരോധശേഷി കുറഞ്ഞവരിൽ അണുബാധയുണ്ടാകുന്ന വാക്സിൻ ഉപയോഗിച്ചുള്ള പോളിയോ (വാക്സിൻ ഡെറൈവ്ഡ് പോളിയോ) ആണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്താണ് വാക്സിന് ഡെറൈവ്ഡ് പോളിയോ ഓറൽ പോളിയോ വാക്സിനുകളിൽ (OPV) കാണപ്പെടുന്ന ദുർബലമായ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് വാക്സിന് ഡെറൈവ്ഡ് പോളിയോ എന്ന് വിളിക്കുന്നത്. 2011-ൽ അവസാനമായി രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം 2014-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല് വൈല്ഡ് പോളിയോ കേസുകള് കുറഞ്ഞെങ്കിലും ആഗോള തലത്തില് വാക്സിന് ഡെറൈവ്ഡ് പോളിയോ കേസുകള് വര്ധിച്ചു വരികയാണ്. അപൂർവം കേസുകളിൽ ഒപിവിയിൽ ഉപയോഗിക്കുന്ന ദുർബലമായ വൈറസ് പരിവർത്തനം ചെയ്യുകയും രോഗമുണ്ടാക്കാനുള്ള കഴിവ് വീണ്ടെടുക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്, വാക്സിന് കവറേജ് കുറഞ്ഞ പ്രദേശങ്ങളിലാണ് വാക്സിന് ഡെറൈവ്ഡ് പോളിയോ വ്യാപിക്കാന് സാധ്യത. എന്താണ് പോളിയോ പോളിയോമൈലിറ്റിസ് വൈറസ് മൂലമുണ്ടാകുന്ന പകര്ച്ചവ്യാധിയാണ് പോളിയോമൈലിറ്റിസ് അല്ലെങ്കിൽ പോളിയോ. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ മനുഷ്യരില് ഉണ്ടാകുന്ന വൈറസ് മനുഷ്യരില് നിന്ന് മനുഷ്യരിലേക്ക് പകരാം. ക്ഷീണം, പനി, തലവേദന, ഛർദ്ദി, വയറിളക്കം, മലബന്ധം, തലവേദന, പ്രകാശത്തോടുള്ള സംവേദനക്ഷമത തുടങ്ങിയവയാണ് പോളിയോ വൈറസിൻ്റെ ലക്ഷണങ്ങള്. പോളിയോ വൈറസ് ടൈപ്പ് 1 (WPV1), വൈൽഡ് പോളിയോവൈറസ് ടൈപ്പ് 2 (WPV2), വൈൽഡ് പോളിയോവൈറസ് ടൈപ്പ് 3 (WPV3) എന്നിങ്ങനെ മൂന്ന് തരം പോളിയോ വൈറസ് ഉണ്ട്. ഇവയെ വൈല്ഡ് പോളിയോ എന്നാണ് അറിയപ്പെടുന്നത്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് രണ്ട് തരം പോളിയോ വാക്സിനുകള് ഇന്ത്യയില് രണ്ട് തരത്തില് പോളിയോ വാക്സിനുകള് നല്കുന്നുണ്ട്. ഓറൽ പോളിയോ വാക്സിൻ (OPV) : ഇന്ത്യയിൽ ഏറ്റവും സാധാരണയായി നൽകപ്പെടുന്ന വാക്സിൻ ആണ് ഓറൽ പോളിയോ വാക്സിൻ. ഇതില് പോളിയോ വൈറസിൻ്റെ ദുർബലമായ രൂപം അടങ്ങിയിരിക്കുന്നു. ഇത് രോഗം ഉണ്ടാക്കാതെ രോഗപ്രതിരോധ പ്രതികരണത്തെ പ്രോത്സാഹിപ്പിക്കും. തുള്ളി മരുന്നായാണ് ഇത് സാധാരണയായി നല്കുന്നത്. ഇൻആക്ടിവേറ്റഡ് പോളിയോ വാക്സിൻ (IPV): നിഷ്ക്രിയ പോളിയോ വാക്സിനില് പോളിയോ വൈറസിൻ്റെ ഒരു നിർജ്ജീവ രൂപം അടങ്ങിയിരിക്കുന്നു. ഇത് കുത്തിവെപ്പിലൂടെയാണ് സാധാരണ നല്കുന്നത്. കുട്ടികളിലെ ആസ്ത്മ; നിങ്ങളുടെ വീട് എങ്ങനെ ട്രിഗർ-ഫ്രീ ആയി സൂക്ഷിക്കാം വാക്സിന് ഡെറൈവ്ഡ് പോളിയോ തടയാന് ഒപിവിയില് നിന്ന് ഐപിവിയിലേക്ക് മാറാം: വാക്സിൻ-ഡെറൈവ്ഡ് പോളിയോയുടെ അപകടസാധ്യത ഇല്ലാതാക്കാന് ഐപിവി ഉപയോഗിക്കുന്നതാണ് മികച്ചത്. ഇതില് വാക്സിന്റെ നിർജ്ജീവ രൂപമാണ് അടങ്ങിയിരിക്കുന്നതിനാല് വാക്സിന് ഡെറൈവ്ഡ് പോളിയോ സാധ്യത ഉണ്ടാകില്ല. മെച്ചപ്പെടുത്തിയ നിരീക്ഷണം: വാക്സിൻ ഡെറൈവ്ഡ് പോളിയോ തിരിച്ചറിയാനും പ്രതികരിക്കാനും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താം. വാക്സിനേഷൻ കവറേജ്: രാജ്യത്ത് ഉയർന്ന വാക്സിനേഷൻ കവറേജ് ഉറപ്പാക്കുന്നത് നിർണായകമാണ്. കൂടുതൽ ആളുകൾ വാക്സിനേഷൻ എടുക്കുമ്പോൾ വൈറസ് പരിവർത്തനം ചെയ്യാനും പടരാനും സാധ്യത കുറയും.
വിശ്രമം ആഗ്രഹിക്കുന്നു എന്ന് ശരീരം നമ്മോട് പറയുന്നത് ഇങ്ങനെയൊക്കെയാണ്
തൊഴിൽ, ഉത്തരവാദിത്തങ്ങൾ, സാമൂഹിക സമ്മർദ്ദങ്ങൾ കുടുംബം, കുട്ടികൾ, എല്ലാം ഒരുമിച്ച് കൊണ്ടുപോകുന്നത് ഒരു മാജിക്കാണ് . അണുകുടുംബങ്ങളിലേക്കു മാറിയതോടെ വ്യക്തികൾ ഇക്കാര്യത്തിൽ കൂടുതൽ ഒറ്റയ്ക്കായി. മാനസികാരോഗ്യവും വലിയ വെല്ലവിളിയിലാണ് നിരന്തരം നേരിടുന്നത്. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് ഏറ്റെടുക്കുമ്പോൾ നമ്മുടെ ശരീരവും മനസ്സും ഒരുപോലെ പരിക്ഷീണമായിത്തീരും. മനസ്സിനെ ഉത്കണ്ഠകളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാനുള്ള സാധ്യത തുറന്നു കൊടുക്കാതിരിക്കേണ്ടതുണ്ട്. AI generated image നമുക്ക് വയ്യാതെയാവുമ്പോൾ ശരീരം വ്യത്യസ്തമായ രീതികളിൽ അത് നമ്മെ അറിയിക്കുന്നുണ്ട്. ആ ലക്ഷണങ്ങളെ പിടിച്ചെടുക്കാൻ കഴിയണം. നമ്മുടെ ശരീരം നൽകുന്ന ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കുക, പരിചരിക്കുക. വിഷാദവും ഉത്കണ്ഠയും എല്ലാം നമുക്ക് മറികടക്കേണ്ടതുണ്ട്. അതിന് ചില മനസിലാക്കലുകളും ആവശ്യമാണ് ലക്ഷണങ്ങൾ പ്രതിവിധികൾ ശാരീരികമായും വൈകാരികമായും പെരുമാറ്റങ്ങളിലൂടെയും നമുക്ക് വിശ്രമം ആവശ്യമാണെന്ന് ശരീരം നമ്മോട് പറയാതെ പറയാറുണ്ട്. AI generated image ശാരീരികമായ ലക്ഷണങ്ങൾ വിട്ടുമാറാത്ത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയാണ് സാധാരണയായി ശരീരം നൽകുന്ന ഏറ്റവും പ്രധാന ലക്ഷണങ്ങൾ. ഇതുകൂടാതെ, തുടരെത്തുടരെയുണ്ടാവുന്ന തലവേദന. രോഗപ്രതിരോധശേഷി കുറയുന്നത് പേശികളിൽ വേദന,ദഹനസംബന്ധിയായ പ്രശ്നങ്ങൾ ഇങ്ങനെ ശരീരത്തിൽ തുടങ്ങു. വൈകാരികമായ ലക്ഷണങ്ങൾ പെട്ടെന്ന് ദേഷ്യം വരുന്നവരാണോ നിങ്ങൾ ? വളരെ ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് അസ്വസ്ഥമാവാറുണ്ടോ ? സാധാരണഗതിയിൽ നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ പോലും ചെയ്യാൻ താല്പര്യം ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ? എല്ലാത്തിനോടും ഒരു വിരക്തി തോന്നി തുടങ്ങിയോ ? ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടി തോന്നുന്നുവോ ? ഇതെല്ലാം വെറുതെയല്ല! നാം ക്ഷീണിതരാണ്, നമുക്ക് വിശ്രമം വേണം എന്ന് ശരീരം നമ്മോട് പറയാതെ പറയുന്നതാണ്. നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നത് ഈ വൈകാരികമായ ലക്ഷണങ്ങളാണ്. എന്നാൽ നാം ഏറ്റവുമധികം ശ്രദ്ധിക്കാതെ പോകുന്നതും ഇതാണ്. എന്നാൽ അങ്ങനെ ശ്രദ്ധിക്കാതെ വിട്ടുകളയരുത്. ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അതിന്റെ അർത്ഥം നിങ്ങൾ വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് എന്നാണ്. AI generated image പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശരീരത്തിന്റെ ക്ഷീണം നമ്മുടെ പെരുമാറ്റത്തെയും ശീലങ്ങളെയും ബാധിക്കും. അമിതമായി ഭക്ഷണം കഴിക്കുക, മദ്യപിക്കുക, ലഹരിവസ്തുക്കൾ ഉപയോഗിക്കുക ഇതെല്ലാം വളരെ പ്രത്യക്ഷമായ, പ്രാഥമികമായ ലക്ഷണങ്ങളാണ്. ഇതിനു പുറമേ, ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ മാറ്റിവെയ്ക്കുക. സാമൂഹികമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക. എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കാൻ താല്പര്യം കാണിക്കുക. ജോലിയിലും ചെയ്യുന്ന പ്രവർത്തികളിലും ഉത്പാദനക്ഷമത കുറയുക. വിരക്തി തോന്നുക. വിട്ടുനിൽക്കാനുള്ള പ്രവണത. ഇതെല്ലാം നിങ്ങളനുഭവിക്കുന്ന സംഘർഷങ്ങളുടെ ഫലമാണ്. എന്തൊക്കെയാണ് പ്രതിവിധികൾ ഈ ലക്ഷണങ്ങൾ എല്ലാം തന്നെ മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടു തന്നെ ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് മറ്റ് രോഗങ്ങൾ ഒന്നുമില്ല എന്ന് ആദ്യം തന്നെ ഉറപ്പാക്കുക. അങ്ങനെ ഉറപ്പാക്കിക്കഴിഞ്ഞാൽ, നിലവിൽ നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിങ്ങൾക്ക് താങ്ങാവുന്നതിലും നിങ്ങളെ പീഡിപ്പിക്കുന്നു എന്നാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നത്. നിങ്ങൾക്ക് വിശ്രമം ആവശ്യമാണ്. നിങ്ങൾ നിങ്ങളെ തന്നെ ഒരു സ്വയംപരിചരണത്തിന് വിധേയമാക്കണം. ജോലിഭാരം കുറച്ച് സ്വന്തമായി കുറച്ചുസമയം കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. AI generated image ദിവസവും വ്യായാമം ചെയ്യുക, ശാരീരിക അദ്ധ്വാനം ആവശ്യമായ പ്രവർത്തികളിൽ ഏർപ്പെടുക. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം സമയം ചെലവഴിക്കുക. പുതിയ വിനോദങ്ങൾ കണ്ടെത്തുക. മാനസികമായി സന്തോഷമ നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുക. ധ്യാനം ശീലമുള്ളവർ ഇത്തരം സമയങ്ങൾ കണ്ടെത്തുക. ഇതെല്ലാം ചെയ്തുനോക്കാവുന്നതാണ്. ശരീരത്തെയും മനസ്സിനെയും അവഗണിക്കാതെയിരിക്കുക. ഇടയ്ക്ക് കുറച്ച് നേരം നിങ്ങൾക്കുവേണ്ടി കൂടി മാറ്റിവെച്ച് പരീക്ഷിക്കുക. ഉത്തരവാദിത്തങ്ങളും മുൻഗണനകളും മാറ്റേണ്ടി വരാം. എന്നാൽ പൂർണ്ണമായും തകരുന്നതിന് മുന്നേ സ്വയം രക്ഷിക്കാൻ കഴിയേണ്ടതുണ്ട്. AI generated image നേരത്തെ നമുക്ക് ഇതിനെല്ലാം സമയമുണ്ടായിരുന്നു. ബാല്യത്തിലും കൗമാരത്തിലും പാട്ട് കേട്ടും, സിനിമകൾ കണ്ടും, ഇഷ്ടമായ യാത്രകൾ ചെയ്തു. നല്ല കൂട്ടുകാർക്ക് ഒപ്പം ചേർന്നു ചിലവഴിച്ച സമയങ്ങൾ ഉണ്ടാവും. ഇവ തിരിച്ചു പിടിക്കാം. നല്ല ചങ്ങാത്ത ഗ്രൂപ്പുകളിൽ സജീവമാവാം. ഒരു കായിക വിനോദത്തിൽ ഏർപ്പെടാം. ഇപ്പോൾ ഇത്തരം ഗ്രൂപ്പുകൾ നാട്ടിൽ യഥേഷ്ടമാണ്. ടർഫുകളും ഇൻഡോർ കോർട്ടുകളും ജിംനേഷ്യങ്ങളും നൃത്തശാലകളും വരെ ചുറ്റുമുണ്ട്. ഇതോടൊപ്പം കൃഷി പാചകം റൈഡുകൾ എന്നിങ്ങനെയും പരീക്ഷിക്കാവുന്നതാണ്.
കുട്ടികളിലെ ആസ്ത്മ; നിങ്ങളുടെ വീട് എങ്ങനെ ട്രിഗർ-ഫ്രീ ആയി സൂക്ഷിക്കാം
മ ലിനീകരണം മുതൽ പൂമ്പൊടിയുമായുള്ള സമ്പർക്കം വരെ, വ്യത്യസ്തമായ ട്രിഗറുകൾ കുട്ടികളിൽ ആസ്ത്മയ്ക്ക് കാരണമാകാം. നെഞ്ചുവേദന, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ ആസ്ത്മയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിലേക്ക് ഇത് നയിക്കാം. ഈ ട്രിഗറുകൾ ഒഴിവാക്കുന്നത് കുട്ടികളിലെ ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കും. പല കുട്ടികള്ക്കും പുറമെ ഉള്ളതിനെക്കാള് വീട്ടില് നിന്നാണ് ഇത്തരം ട്രിഗറുകള് ഉണ്ടാകുന്നത്. വീട്ടില് കുട്ടികള്ക്ക് ആസ്ത്മ ട്രിഗര് ചെയ്യുന്ന ഘടകങ്ങള് തിരിച്ചറിയാതെ പോകരുത്. നിങ്ങളുടെ ഹോം ട്രിഗർ-ഫ്രീ ആയി നിലനിർത്താനുള്ള ചില വഴികൾ ഇതാ... അടുപ്പുകളില് നിന്നുയരുന്ന പുക നിങ്ങളുടെ വീട്ടില് പാചകം ചെയ്യാന് ഏത് തരം അടുപ്പാണ് ഉപയോഗിക്കുന്നത്? ഗ്യാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയവ കത്തിക്കുന്നതിൽ നിന്നുയരുന്ന പുക ചില കുട്ടികളിൽ ആസ്ത്മ ട്രിഗർ ചെയ്യാം. ഇവയിൽ നിന്നുണ്ടാകുന്ന നൈട്രജൻ ഡയോക്സൈഡ് ആണ് വില്ലൻ. ഈ വാതകത്തെ കണ്ണിന് കാണാന് കഴിയില്ലെങ്കിലും മൂക്കിനും കണ്ണിനും തൊണ്ടയിലും ഇത് അസ്വസ്ഥതയുണ്ടക്കുന്നതിനൊപ്പം ആസ്ത്മ ട്രിഗർ ചെയ്യാനും സാധിക്കും. പാചകം ചെയ്യുമ്പോൾ ഇത്തരത്തിൽ സ്റ്റൗ അല്ലെങ്കിൽ അടുപ്പ് നിന്നുണ്ടാകുന്ന വാതകം വീടിനകത്ത് തങ്ങിനിൽക്കാതെ പുറത്തേക്ക് പോകുന്നുവെന്ന് ഉറപ്പാക്കുക. ഇതിനായി ജനൽ അല്ലെങ്കിൽ എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്. വർഷം തോറും അടുപ്പുകൾ വൃത്തിയാക്കുകയും പുക പരിശോധിക്കുകയും വേണം. കെമിക്കലുകൾ സൂക്ഷിക്കുക ശുചീകരണ സാമഗ്രികൾ, പെയിൻ്റ്, ചോക്ക്, കീടനാശിനി, ചില പെർഫ്യൂം, സോപ്പുകൾ, തുടങ്ങിയ ഗാർഹിക ഉൽപന്നങ്ങളും ചില കുട്ടികളിൽ ആസ്ത്മ ട്രിഗർ ചെയ്യാം. ശക്തമായ മണുള്ള ഏതൊരു ഉൽപന്നവും വായുവിലേക്ക് രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ആസ്ത്മയുള്ള ഒരു കുട്ടിക്ക് ഇത് ആരോഗ്യപ്രശ്നങ്ങളുണ്ടാം. ക്ലീനിംഗ് ഉൽപന്നങ്ങൾ കുട്ടിയുടെ കയ്യെത്താത്ത ദൂരത്ത് സൂക്ഷിക്കുക സോപ്പ്, ഷാംപൂ, ഡിറ്റർജൻ്റുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ മണമില്ലാത്തത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ക്ലീനർ ഉപയോഗിച്ച് വീട് വൃത്തിയാക്കുമ്പോൾ വീട്ടിലേക്ക് ശുദ്ധവായു കയറ്റിവിടുന്ന തരത്തിൽ ജനൽ തുറന്നിടുക പെയിന്റ്, മഷി, ചോക്ക് പോലുള്ളവ ഉപയോഗിക്കുമ്പോൾ അവ കൃത്യമായി മൂടിയോടു കൂടി അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കുക. എയർ ഫ്രഷ്നറുകളും സുഗന്ധമുള്ള മെഴുകുതിരികളും ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. വളർത്തു മൃഗങ്ങൾ, പ്രാണികൾ, പൂപ്പൽ വീടിനുള്ളിലെ പൂപ്പൽ, വളർത്തുമൃഗങ്ങൾ, ചില പ്രാണികൾ എന്നിവയും ചില കുട്ടികളിൽ സാധാരണ ഉണ്ടാകുന്ന ആസ്ത്മ ട്രിഗറുകളാണ്. കുട്ടികള് വീടിനുള്ളില് കളിക്കുന്നിടത്തും ഉറങ്ങുന്നിടത്തും വളര്ത്തുമൃഗങ്ങളുടെ രോമങ്ങള് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളുമായി കളിച്ചതിന് ശേഷം കുട്ടികള് കൈയും മുഖവും കഴുകുന്നുവെന്ന് ഉറപ്പാക്കുക. ഈര്പ്പം മൂലമുണ്ടാകുന്ന പൂപ്പല് തടയുന്നതിന് വീട് കൃത്യമായി പരിപാലിക്കുക സെക്കൻഡ് ഹാൻഡ് പുകവലി കുട്ടികളില് ആസ്ത്മ ട്രിഗര് ചെയ്യുന്ന ഏറ്റവും സാധാരണയായ ഘടകമാണ് സെക്കൻഡ് ഹാൻഡ് പുകവലി. കുട്ടികള്ക്ക് സമീപം പുകവലിക്കുന്നത് അവരില് അലര്ജി ഉണ്ടാക്കിയേക്കാം. ചില കുട്ടികൾക്ക് വസ്ത്രത്തിൽ പുകയുടെ ഗന്ധം നിൽക്കുന്നതു പോലും ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കും. മുതിർന്നവർ വീട്ടിലോ കാറിലോ പുകവലിക്കുന്നത് ഒഴിവാക്കുക പുകവലിക്കേണ്ടി വന്നാൽ ജനലുകള്ക്കും വാതിലുകള്ക്കും അകലെ നിന്ന് വലിക്കുക. പുകവലിക്ക് ശേഷം കൈ കഴുകുന്നത് ഉറപ്പാക്കുക. നിങ്ങളുടെ കുട്ടിയുടെ ആസ്ത്മ പുകവലി മൂലം ഉണ്ടാകുന്നതാണെങ്കിൽ വസ്ത്രം മാറുന്നതും നല്ലതാണ്
60 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന രോഗം; വെരിക്കോസ് വെയിൻ ഉണ്ടാക്കാവുന്ന ആരോഗ്യ സങ്കീർണതകൾ
ഒ ട്ടുമിക്ക വീട്ടമ്മമാരിലും ഒരു പ്രായം കഴിഞ്ഞാൽ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. ദീർഘനേരം നിന്നും ഇരുന്നുമുള്ള ജോലികള്, പാരമ്പര്യം, അമിതവണ്ണം തുടങ്ങിയവയാണ് വെരിക്കോസ് വെയിനുണ്ടാവാനുള്ള പ്രധാന കാരണങ്ങൾ. ആഗോളതലത്തില് സ്ത്രീകളില് ഇത് 40 മുതല് 60 ശതമാനം വരെയും പുരുഷന്മാരില് 15 മുതല് 30 ശതമാനം വരെയും കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട്. രക്തം തിരിച്ചൊഴുകുന്നതിനെ തടയുന്ന വാല്വുകള് തകരാറിലാകുമ്പോള് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയും കാലിലെ വെയിനുകള് വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിൻ. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിത കാലം മുഴുവന് നിലനിൽക്കും. പതിയെ വലുതാവുകയും ചെയ്യുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പുകവലിയാണ് വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയെ വഷളാക്കുന്ന മറ്റൊരു ഘടകം. പ്രായമായവരില് മാത്രമല്ല പരാമ്പര്യവും ജീവിതശൈലി മാറ്റത്തെ തുടര്ന്നും രോഗം ആരിലും ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര് പറയുന്നു. പതിവ് വ്യായാമം, ആരോഗ്യകരമായ ഡയറ്റ്, പുകയില ഉപയോഗം ഒഴിലാക്കുക എന്നിവയാണ് വെരിക്കോസ് വെയിന് വരാതെ തടയാനുള്ള മാര്ഗം. എല്ലാ ടൂത്ത് ബ്രഷും എല്ലാവര്ക്കും പറ്റില്ല; ഉപയോഗമറിഞ്ഞ് തിരഞ്ഞെടുക്കാം ത്രോംബോഫ്ലെബിറ്റിസ് (രക്തം കട്ടപിടിക്കുന്നതിനെ തുടര്ന്ന് സിരകളില് ഉണ്ടാകുന്ന വീക്കം), കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വ്രണങ്ങൾ, കഴപ്പ്, കാലിലെ തൊലി കറുത്ത് കട്ടിയായി വളരുക, മുറിവുകൾ ഉണങ്ങാൻ കാല താമസം, വ്രണങ്ങള് പൊട്ടിയുള്ള രക്ത സ്രാവം തുടങ്ങിയ സങ്കീർണതകൾ വെരിക്കോസ് വെയിൻ കാരണം ഉണ്ടാകാം. സ്ത്രീകളില് വെരിക്കോസ് വെയിന് കൂടുതല് കാണപ്പെടുന്നതിന് കാരണം... സ്ത്രീകളില് കാണപ്പെടുന്ന പ്രൊജസ്ട്രോൺ എന്ന ഹോർമോണിന് മൊത്തത്തിലുള്ള സിരകളുടെ ആരോഗ്യത്തിലും വെരിക്കോസ് സിരകളുടെ രൂപീകരണത്തിലും കാര്യമായ സ്വാധീനം ചെലുത്താനാകും. പ്രൊജസ്ട്രോൺ സാന്നിദ്ധ്യം കുറയുന്നത് വെരിക്കോസ് വെയിന് ഉണ്ടാവാനുള്ള സാധ്യത വര്ധിപ്പിക്കുമെന്ന് പഠനങ്ങള് പറയുന്നു. സഫീനസ് സിരകൾ എന്നറിയപ്പെടുന്ന കാലുകളിലെ സിരകൾ, പ്രൊജസ്ട്രോണിലെ അസന്തുലിതാവസ്ഥയോട് കൂടുതൽ സെൻസിറ്റീവ് ആണെന്ന് തെളിയിച്ചിട്ടുണ്ട്.
എല്ലാ ടൂത്ത് ബ്രഷും എല്ലാവര്ക്കും പറ്റില്ല; ഉപയോഗമറിഞ്ഞ് തിരഞ്ഞെടുക്കാം
ന മ്മുടെ പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് ടൂത്ത് ബ്രഷുകൾ. പല്ലുകൾ വൃത്തിയാക്കുക എന്നതാണ് ടൂത്ത് ബ്രഷുകളുടെ ജോലി. എല്ലാവരുടെയും പല്ലുകളും ഭക്ഷണരീതിയും ഒരുപോലെ അല്ലാത്തതുകൊണ്ട് തന്നെ ഉപയോഗിക്കേണ്ട ടൂത്ത് ബ്രഷുകളുമുണ്ട് പല തരം. സോഫ്ട്, അള്ട്രാസോഫ്ട്, മീഡിയം, ഹാര്ഡ് എന്നിങ്ങനെ നാല് തരത്തിലാണ് നമ്മുടെ നാട്ടിൽ ടൂത്ത് ബ്രഷുകൾ ലഭ്യമാകുന്നത്. നല്ല നിരയൊത്ത പല്ലുകള് ഉള്ളവര്ക്കും കറയോ അഴുക്കോ കാര്യമായി അടിയാത്തവര്ക്കും സോഫ്ട്, അള്ട്രാസോഫ്ട് ബ്രഷുകള് ഉപയോഗിക്കാവുന്നതാണ്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പ്രമേഹമാണെന്ന് അറിഞ്ഞാൽ പിന്നെ നിരാശ; മടുപ്പിക്കുന്ന നിയന്ത്രണങ്ങൾ വേണ്ട, സാവകാശമുള്ള മാറ്റങ്ങൾ മതി എന്നാല് കാപ്പി, ചായ എന്നിവയുടെ അമിത ഉപഭോഗം മൂലം പല്ലുകളിൽ കറ അടിഞ്ഞുകൂടിയവർക്കും ഭക്ഷണം നിരന്തരം കഴിച്ചതിന്റെ അഴുക്ക് അടിഞ്ഞുകൂടിയവർക്കും മീഡിയം, ഹാര്ഡ് ബ്രിസലുകളുള്ള ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ ബ്രഷുകൾ തെരഞ്ഞെടുക്കുമ്പോൾ നല്ല ഗ്രിപ്പുള്ളത് തെരഞ്ഞെടുത്താനും ശ്രദ്ധിക്കുക.
പ്രമേഹമാണെന്ന് അറിഞ്ഞാൽ പിന്നെ നിരാശ; മടുപ്പിക്കുന്ന നിയന്ത്രണങ്ങൾ വേണ്ട, സാവകാശമുള്ള മാറ്റങ്ങൾ മതി
ആ ഗോളതലത്തിൽ ഓരോ വർഷവും പ്രമേഹ രോഗികളുടെ എണ്ണം കുത്തനെ കൂടിവരുന്ന സാഹചര്യത്തിൽ രോഗം വരാതെ ചെറുത്തു നിൽക്കുക എന്ന പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരുപരിധി വരെ നമുക്ക് ഇതിന് സാധിക്കും. എന്നാൽ പ്രമേഹമുണ്ടെന്ന് സ്ഥിരീകരിച്ചാൽ നിരാശയിലേക്ക് വീണു പോകുന്നവരും നിരവധിയാണ്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ കഴിയില്ലല്ലോ എന്നതാണ് അതിൽ പലരുടെയും ദുഃഖം. അത്തരം ആശങ്കകൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുകയെന്നാണ് പ്രധാനം. ഇതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എല്ലാ രോഗികൾക്കും ആഹാരക്രമം ഒരുപോലെ ആയിരിക്കില്ല എന്നതാണ്. ഓരോ വ്യക്തിയുടെയും പ്രായം, തൂക്കം, ഉയരം, ആക്റ്റിവിറ്റി ലെവൽ, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആഹാരക്രമം നിശ്ചയിക്കുന്നത്. ഇതിനായി ഒരു ഡയറ്റീഷ്യന്റെ സഹായം തേടാവുന്നതാണ്. കൃത്യമായ പരിപാലനത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെയും പ്രമേഹം വരുതിയിലാക്കാം. ഭക്ഷണം കഴിക്കാൻ കഴിയില്ലെന്ന സങ്കടം വേണ്ട രുചിയിൽ വ്യത്യാസം വരുത്താതെ തന്നെ ആരോഗ്യകര പരീക്ഷണങ്ങൾ ഭക്ഷണത്തിൽ കൊണ്ടു വരാവുന്നതാണ്. പ്രമേഹത്തിന് വളമാകുന്ന പഞ്ചസാര, ജങ്ക് ഫുഡ് എന്ന ഒഴിവാക്കണമെന്ന് മാത്രം. പ്രമേഹം രോഗം സ്ഥിരീകരിച്ചാലുടൻ ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം ഒറ്റയടിക്ക് കൊണ്ടു വരാതെ, ഭക്ഷണക്രമത്തിൽ സാവധാനംം വ്യത്യാസങ്ങൾ കൊണ്ടുവരാം. ഇത് രോഗി ഭക്ഷണത്തോട് മടുപ്പുണ്ടാക്കില്ല. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് വെള്ളം നന്നായി കുടിക്കുക പ്രമേഹ രോഗികൾ നന്നായി വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. കൂടാതെ മുട്ട, മുഴുവൻ ധാന്യങ്ങൾ, പയർ, പരിപ്പ്, ഇറച്ചി, മീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. യുവത്വം നിലനിർത്താൻ പെടാപ്പാടോ? ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം ആരോഗ്യകരമായ ഭക്ഷണക്രമം മാത്രം പോര.., ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നു എന്നതു കൊണ്ട് മാത്രം പ്രമേഹം നിയന്ത്രിക്കാനാകില്ല. ശരീരികമായി സജീവമാകേണ്ടതും വളരെ പ്രധാനമാണ്. ഇവയോടൊപ്പം ചില ആളുകൾക്ക് മരുന്നും ആവശ്യമായി വരാറുണ്ട്. ചോറിനെക്കാൾ ഗോതമ്പു കഴിക്കുന്നത് നല്ലത്? അരിയായാലും ഗോതമ്പു ആയാലും അമിതമായാൽ പ്രമേഹ രോഗികൾക്ക് നല്ലതല്ല. ഇവയുടെ അളവു കൂടിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും വർധിക്കും. എന്നാൽ നിയന്ത്രിതമായ അളവുകളിൽ മുഴുധാന്യങ്ങൾ ഏത് വേണമെങ്കിലും ഉപയോഗിക്കാം. തവിടോടുകൂടിയ ഗോതമ്പാണ് നല്ലത്.
യുവത്വം നിലനിർത്താൻ പെടാപ്പാടോ? ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം
പ്രാ യം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്റെ യുവത്വം നിലനിർത്താന് സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ചർമം പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണമാണ് ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത്. ചർമത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീൻ ആണ് കൊളാജൻ. ജീവിതശൈലി മാറ്റങ്ങളെ തുടർന്ന് ഇപ്പോള് പ്രായം ഇരുപതു കഴിയുന്നതിന് പിന്നാലെ ചർമത്തിന്റെ കൊളാജൻ ഉൽപാദനം കുറയാൻ തുടങ്ങുന്നു. എന്താണ് കൊളാജൻ? ആരോഗ്യമുള്ള ചർമം, മുടി, നഖം എന്നിവയുടെ നിർമാണ ഘടകമാണ് കൊളാജൻ. പ്രായമാകുമ്പോൾ ചർമത്തിൻ്റെ യുവത്വവും ഇലാസ്തികതയും നഷ്ടപ്പെടാൻ തുടങ്ങുന്നു. ഇത് ചുളിവുകൾ, നേർത്ത വരകൾ, വരണ്ടതും മങ്ങിയതുമായ ചർമം എന്നിവയ്ക്ക് കാരണമാകും. അകാല വാർധക്യം തടയാൻ ചർമത്തെ നേരത്തെ തന്നെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും അമിത ഉപയോഗവും ചര്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും. മുഖത്ത് പ്രായക്കൂടുതല് തോന്നിക്കാതിരിക്കാന് കൊളാജന് അടങ്ങിയ ഭക്ഷണങ്ങള് ഡയറ്റില് ഉള്പ്പെടുത്താന് ശ്രമിക്കാം. ഏതൊക്കെയാണ് കൊളാജന് അടങ്ങിയ ഭക്ഷണങ്ങള് സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ തുടങ്ങിയവയില് അടങ്ങിയിരിക്കുന്ന വിറ്റാമിന് സി കൊളാജന് ഉത്പാദിപ്പിക്കാന് സഹായിക്കും. അതിനാല് ഇവ കഴിക്കുന്നത് ചര്മം ചെറുപ്പമായിരിക്കാന് ഉപകരിക്കും. മുട്ട മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജന് ഉത്പാദിപ്പിക്കാന് ആവശ്യമാണ്. അതിനാല് ദിവസവും മുട്ട ഡയറ്റില് ഉള്പ്പെടുത്തുന്നത് നല്ലതാണ്. മത്തി/സാൽമൺ മീൻ മത്തി, സാൽമൺ തുടങ്ങിയ മീനുകളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ചര്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്ത്തി ചര്മം തിളങ്ങാന് സഹായിക്കും. ബെറി പഴങ്ങൾ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. ചീര ചുവന്ന ചീരയിലും പച്ചച്ചീരയിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി തുടങ്ങിയവ കൊലാജൻ ഉൽപാദനത്തിന് സഹായിക്കും. അതുപോലെ ബ്രൊക്കോളി കഴിക്കുന്നതും ചര്മത്തിന് നല്ലതാണ്. നട്സ്/വിത്തുകൾ നട്സുകളിലും വിത്തുകളിലും അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡും വിറ്റാമിനുകളും ചര്മം യുവത്വത്തോടെയിരിക്കാന് സഹായിക്കും.
പകല് മുഴുവന് ഉറക്കം, രാത്രി നീണ്ടു നില്ക്കുന്ന ജോലി; നൈറ്റ് ഷിഫ്റ്റുകാരെ നിങ്ങൾ സൂക്ഷിക്കണം
ഐ ടി മേഖല സജീവമായതോടെ നൈറ്റ് ഷിഫ്റ്റ് ജോലികൾ ഇപ്പോൾ സാധാരണയായി. സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തില് പ്രവർത്തിക്കുന്ന ഒന്നാണ് മനുഷ്യശരീരം. എട്ടുമണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടത് നിർബന്ധമാണ്. എന്നാൽ നൈറ്റ് ഷിഫ്റ്റുകളിൽ രാത്രി ഉണർന്നിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ ഉറങ്ങിത്തീർക്കുകയും ചെയ്യുന്നു. ഈ ജീവിതശൈലി മാറ്റം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം മാത്രമല്ല ശരീരത്തിലെ നിരവധി ജൈവ സംവിധാനങ്ങളെ തടസപ്പെടുത്തും. രാത്രി ഉണർന്നിരുന്ന പകൽ ഉറങ്ങുന്നതു കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം സ്വാഭാവിക ഉറക്കചക്രം തകരാറിലാക്കും രാത്രി ഉണർന്നിരിക്കുന്നത് നമ്മുടെ സ്വാഭാവിക ഉറക്ക ചക്രത്തെ സാരമായി ബാധിക്കാൻ കാരണമാകുന്നു. ഇത് പല വിധത്തിലുള്ള നിദ്രവൈകല്യങ്ങളിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. ഹൃദയാരോഗ്യം രാത്രി ഏറെ നേരം ഉണർന്നിരിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം താറുമാറാക്കും. ക്രമമല്ലാത്ത ഉറക്കരീതി ശരീരത്തിൽ രക്തസമ്മർദം ഉയർത്താനും ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു. 2012-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരിൽ ഹൃദയാഘാത സാധ്യത ഏഴ് ശതമാനം വർധിച്ചതായി കണ്ടെത്തി. വിറ്റാമിൻ ഡിയുടെ അഭാവം മാനസികാരോഗ്യം മെച്ചപ്പെടുന്നതിനും അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാൽസ്യം ആഗിരണം ചെയ്യുന്നതിന് ആവശ്യമായ വിറ്റാമിൻ ഡിയുടെ അഭാവം നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ വളരെ അധികമായിരിക്കും. ഇത്തരം വ്യക്തികളിൽ ഓസ്റ്റിയോമലാസിയ, വിഷാദം , ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യക കൂടുതലാണ്. പൊണ്ണത്തടി കൂട്ടും രാത്രി മുഴുവൻ ജോലി ചെയ്യുന്നതും പകൽ ഉറങ്ങുന്നതുമായ ശീലം അമിതവണ്ണത്തിനും പ്രമേഹത്തിനും ഉള്ള സാധ്യത വർധിപ്പിക്കുന്നു. ഹോർമോൺ ഉൽപാദനത്തിലെ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും ഹോർമോൺ അസന്തുലിതാവസ്ഥ അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. മെലാറ്റോണിൻ ഉൽപാദനം മസ്തിഷ്കം ഇരുട്ടിനോട് പ്രതികരിക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് മെലറ്റോണിൻ. ഇത് സർക്കാഡിയൻ താളവും (24-മണിക്കൂർ ആന്തരിക ക്ലോക്ക്) ഉറക്കസമയം നിയന്ത്രിക്കാനും മെലറ്റോണിൻ സഹായിക്കും. രാത്രിയിൽ വെളിച്ചം കാണുന്നത് മെലറ്റോണിൻ ഉൽപാദനത്തെ തടയും.
കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ മടിയാണോ?; ശീലിപ്പിക്കാം ഇക്കാര്യങ്ങള്
കു ട്ടികളുടെ വളർച്ചയ്ക്ക് ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ കുട്ടികളെ നല്ല ഭക്ഷണം കഴിപ്പിക്കുക എന്നത് മാതാപിതാക്കളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ടിഫിൻ ബോക്സിൽ കൊടുത്താലും പാത്രത്തിൽ കൊടുത്താലും ഭക്ഷണം ഉള്ളിലേക്ക് ചെല്ലുക വളരെ കുറിച്ചായിരിക്കും. കുട്ടികളിൽ ഭക്ഷണത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. കുട്ടികളില് ആരോഗ്യ അവബോധം ഉണ്ടാക്കാനുള്ള ചില ടിപ്സ് അതിനായി വീട്ടിൽ നിന്നും പഠനം ആരംഭിക്കണം. വിവിധ ആരോഗ്യാവസ്ഥകളെ കുറിച്ചും ഭക്ഷണങ്ങൾ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും കഥകളായും വർത്തമാനങ്ങളായും കുട്ടികളോട് പങ്കുവെക്കുക. പാചകം ചെയ്യുമ്പോൾ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം. വസ്തുക്കൾ കണ്ടു മനസിലാക്കുന്നത് കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ അവരെ സഹായിക്കും. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ഭക്ഷണത്തിൽ വൈവിധ്യങ്ങൾ കൊണ്ടു വരുന്നത് അവർക്ക് ഭക്ഷണം കഴിക്കാൻ പ്രോത്സാഹനമാകും. മുതിർന്നവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് കുട്ടികൾക്കും സ്വന്തമായി ഭക്ഷണം കഴിക്കാൻ പ്രോത്സാഹനമാകും. കൂടാതെ കുട്ടികൾ നന്നായി വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കുട്ടികൾ സദാ ഊർജ്ജസ്സ്വലരായിരിക്കുന്നതും നിരന്തരം കളികളിലേർപ്പെടുന്നതും അവരുടെ ശരീരത്തിലെ ജലാംശം എളുപ്പത്തിൽ നഷ്ടപ്പെടുത്തും. വ്യത്യസ്ത ഇടവേളകളിൽ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക. കുട്ടികളുടെ ഡയറ്റിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് അവരുടെ വളർച്ചയെയും രോഗ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കും.
കരഞ്ഞാലും കുസൃതി കാണിച്ചാലും ഫോൺ; അമിത സ്ക്രീന് ടൈം കുട്ടികളില് വൈകല്യങ്ങള് ഉണ്ടാക്കാം
കു ട്ടികള് ഒന്നു അടങ്ങിയിരിക്കാന് ഫോണില് കാര്ട്ടൂണ് വെച്ചു കൊടുത്തു തുടങ്ങുന്ന ശീലം പിന്നീട് അവരിൽ ആസക്തിയായി വളരുന്നു. ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അഡിക്ഷൻ കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങളിലേക്ക് നയിക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ വളർച്ച കാലഘട്ടം വളരെ പ്രധാനമാണ്. ഈ സമയത്താണ് കുട്ടികളിൽ ബുദ്ധിവികാസം പൂർണമാകുന്നത്. അനിയന്ത്രിതമായ സ്ക്രീൻ സമയം കുട്ടികളുടെ മസ്തിഷ്കത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. അവരുടെ ന്യൂറൽ ഡെവലപ്മെൻ്റ് മുരടിപ്പിക്കുകയും സ്ക്രീൻ ഡിപൻഡൻസി വർധിപ്പിക്കുകയും ചെയ്യുന്നു. സമീപകാലത്ത് പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അമിത സ്ക്രീൻ ടൈം ഉപയോഗം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ബുദ്ധിവികസനത്തിന് കാലതാമസമുണ്ടാക്കുമെന്ന് കണ്ടെത്തി. ഇത് കുട്ടികളെ ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡറുകളിലേക്ക് നയിക്കുന്നു. കൂടാതെ ഡിജിറ്റൽ ഉപകരണങ്ങളോടുള്ള ആസക്തി ശാരീരികമായി സജീവമാകുന്നതിൽ നിന്നും അകറ്റി നിർത്തുകയും ഇത് കുട്ടികളിൽ പൊണ്ണത്തടി വർധിക്കാനും കാരണമാകുന്നു. ഇത് കുട്ടിക്കാലത്തെ ഹൃദ്രോഗ സാധ്യത, ടൈപ്പ് 2 പ്രമേയം, ഉയര്ന്ന രക്തസമ്മര്ദം തുടങ്ങിയ പല വിധത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. അമിത സ്ക്രീൻ ടൈം കൂടുന്നതു മൂലം നേത്ര സമ്പർക്കം പുലർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകുന്ന കുട്ടികളിൽ ഓട്ടിസം സ്ഥീകരിക്കുന്നമുണ്ടെന്ന് ആരോഗ്യ വിദ്ഗർ ചൂണ്ടിക്കാട്ടി. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, സ്ക്രീനിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് മയോപിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. കാലക്രമേണ, മയോപിയ റെറ്റിന ഡിറ്റാച്ച്മെൻ്റ്, ഗ്ലോക്കോമ, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എന്നാൽ വിവരങ്ങൾ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യുന്നതിന് കാഴ്ച ശക്തി നിർണായകമായതിനാൽ മസ്തിഷ്കത്തിൻ്റെ ദൃശ്യകേന്ദ്രങ്ങളിലെ ഈ ബുദ്ധിമുട്ട് പഠനത്തെയും വൈജ്ഞാനിക വികാസത്തെയും ബാധിച്ചേക്കാം. എംപോക്സിനെതിരെ ഒരു വർഷത്തിനുള്ളിൽ വാക്സിന്: സെറം ഇന്സ്റ്റിറ്റ്യൂട്ട് കുട്ടികളുടെ സ്ലീപ് സൈക്കിളും ഈ ശീലം തകിടം മറിക്കുന്നു. രാത്രിയിൽ സ്ക്രീനുകളിൽ നിന്ന് പുറന്തള്ളുന്ന പ്രകാശം തലച്ചോറിലെ ഫീൽ ഗുഡ് ഹോർമോൺ ആയ ഡോപാമൈൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിൻ്റെ ഉൽപാദിപ്പിക്കാനും വീണ്ടും വീണ്ടും കാണാനുള്ള ആസക്തി കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഡിജിറ്റൽ ഡിമെൻഷ്യ പോലുള്ള അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടാം. ഹ്രസ്വകാല ഓർക്കുറവ്, ശ്രദ്ധക്കുറവ്, ഏകാഗ്രത ഇല്ലായ്മ എന്നിവയൊക്കെയാണ് ഡിജിറ്റൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ. കൂടാതെ ഉറക്കമില്ലായ്മ, നടുവേദന, ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ, കാഴ്ച പ്രശ്നങ്ങൾ, തലവേദന, ഉത്കണ്ഠ, സത്യസന്ധതയില്ലായ്മ, കുറ്റബോധം, ഏകാന്തത എന്നിവയ്ക്ക് കാരണമാകും.
എംപോക്സിനെതിരെ ഒരു വർഷത്തിനുള്ളിൽ വാക്സിന്: സെറം ഇന്സ്റ്റിറ്റ്യൂട്ട്
ന്യൂഡല്ഹി: ലോകാരോഗ്യ സംഘടന എംപോക്സിനെതിരെ (മങ്കിപോക്സ്) ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും ജാഗ്രത ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വാക്സിൻ നിർമാണ ഘട്ടത്തിലാണ് ഒരു വർഷത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. യുഎസ് കമ്പനിയായ നോവ വാക്സുമായി ചേർന്നാണ് എംപോക്സിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിക്കുന്നത്. 'എംപോക്സ് വ്യാപകമാകുന്നതിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അപകടത്തിലായേക്കാവുന്ന ദശലക്ഷക്കണക്കിന് ജീവനുകൾ രക്ഷപ്പെടുത്തുന്നതിന് എംപോക്സിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിലവിൽ. ഒരു വർഷത്തിനുള്ളിൽ ഇതിൽ കൂടുതൽ നല്ല വാർത്തകൾ പങ്കുവെക്കാനാകുമെന്നാണ് പ്രതീക്ഷ'- അദാർ പൂനാവാല പറഞ്ഞു. ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്സ്. 1958-ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 1970-ൽ ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തി. മൃഗങ്ങളില് നിന്ന് മനുഷ്യരിലേക്കും മനുഷ്യരില് നിന്ന് മനുഷ്യരിലേക്കും എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. കോവിഡിന് സമാനമോ? മങ്കിപോക്സിന്റെ അതിവേഗ വ്യാപനത്തിൽ ലോകാരോഗ്യ സംഘടന റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദേശവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്. ഈ വർഷം ആഫ്രിക്കയിൽ 17,000- ലധികം കേസുകളും 517 മരണങ്ങളും ലോകാരോഗ്യ സംഘടന റിപ്പോര്ട്ട് ചെയ്യുന്നു. ഇതിന് മുന്പ് ജൂണ് 2022ലാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളെയാണ് അന്ന് രോഗം ബാധിച്ചത്. 200 ലധികം ആളുകള് മരിച്ചു.
കറിയിലിടുന്നതിനൊപ്പം അടുക്കളയില് കറിവേപ്പിലയ്ക്ക് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
ക റിവേപ്പില ഇല്ലാതെ കറി എങ്ങനെ പൂര്ണമാകും. കറിക്ക് ഗുണം മണം നല്കുന്ന കറിവേപ്പിലയ്ക്ക് അടുക്കള വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. കറിവേപ്പില കൊണ്ടുള്ള പൊടിക്കൈകള് ദുര്ഗന്ധം അകറ്റാം പല തരത്തിലുള്ള വിഭവങ്ങള് പാകം ചെയ്യുന്നതു കൊണ്ട് തന്നെ അടുക്കളയില് മണങ്ങള് തങ്ങി നില്ക്കാന് സാധ്യതയുണ്ട്. പ്രത്യേകിച്ച് മീന്, മാംസം എന്നിവ വൃത്തിയാക്കുന്നതിന്റെ, അത്തരം സാഹചര്യങ്ങളില് ഒരു പിടി കറിവേപ്പില വെള്ളത്തില് തിളപ്പിച്ച് അതിന്റെ ആവി അടുക്കളില് പകരുന്നത് ദുര്ഗന്ധം ഒഴിവാക്കാന് സഹായിക്കുക മാത്രമല്ല, ദീര്ഘ നേരം കറിവേപ്പിലയുടെ സുഗന്ധം അടുക്കളയില് നില്ക്കുകയും ചെയ്യും. അടുക്കള സ്ലാബ് വൃത്തിയാക്കാന് ചപ്പാത്തി പരത്തുന്നതു മുതല് പച്ചക്കറി അരിയുന്നതു വരെ പലപ്പോഴും സ്ലാബില് വെച്ചാണ്. ആന്റി-ബാക്ടീരിയല് ഗുണങ്ങള് അടങ്ങിയ കറിവേപ്പില വെള്ളമൊഴിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കി സ്ലാബില് പുരട്ടി രണ്ട് മിനിറ്റുകള്ക്ക് ശേഷം വെള്ളമൊഴിച്ചു കഴുകുക. ഇത് സ്ലാബ് അണുവിമുക്തമാകാനും വൃത്തിയായിയിരിക്കാനും സഹായിക്കുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കാന് കാലക്രമേണ സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങള്ക്കും വീട്ടുപകരണങ്ങള്ക്കും അവയുടെ തിളക്കം നഷ്ടപ്പെടും. കറിവേപ്പില ഉപയോഗിച്ച് പ്രകൃതിദത്തമായി ഇവ വൃത്തിയാക്കിയെടുക്കാം. കറിവേപ്പിലയുടെ ഇല പൊടിച്ച് അൽപം വെളിച്ചെണ്ണയിൽ കലർത്തി, ഇത് പോളിഷിംഗ് പേസ്റ്റായി ഉപയോഗിക്കുക. 15 മിനിറ്റിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇതു പാത്രങ്ങള്ക്ക് തിളക്കും നല്കും. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് സ്റ്റൗടോപ്പിൽ നിന്ന് ഗ്രീസ് നീക്കം ചെയ്യാന് പതിവായി പാചകം ചെയ്യുന്നത് സ്റ്റൗടോപ്പുകള് കറ നിറഞ്ഞതാക്കുന്നു. ഇതിന് കറിവേപ്പില അൽപം ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് ഇതുപയോഗിച്ച് സ്റ്റൗടോപ്പ്, ബർണറുകൾ സ്ക്രബ് ചെയ്യുക. ഇത് എണ്ണമെഴുക്ക് നീക്കി സ്റ്റൗടോപ്പ് വൃത്തിയാക്കാന് സഹായിക്കും. 'അന്ന് ഡോക്ടറെ കണ്ടത് വഴിത്തിരിവായി', സ്തനാർബുദം സ്ഥിരീകരിച്ചതിനെ കുറിച്ച് നടി ഡാനിയേൽ ഫിഷെൽ കീടങ്ങളില് നിന്ന് സംരക്ഷിക്കുന്നു ധാന്യങ്ങൾ, പയർ, മസാലകൾ എന്നിവ സൂക്ഷിക്കുന്ന പാത്രങ്ങളില് പലപ്പോഴും കീടങ്ങളും പ്രാണികളും ആക്രമിക്കുന്നു. ഈ കീടങ്ങളെ അകറ്റാൻ കറിവേപ്പില ബെസ്റ്റാണ്. ഒരു പിടി കറിവേപ്പില ഉണക്കിയത് ഇത്തരം ഇടങ്ങില് വെക്കുക. കറിവേപ്പിലയുടെ ശക്തമായ ഗന്ധം സ്വാഭാവികമായും ഉറുമ്പുകൾ, കീടങ്ങള് തുടങ്ങിയ പ്രാണികളെ അകറ്റുകയും രാസവസ്തുക്കളുടെ ആവശ്യമില്ലാതെ നിങ്ങളുടെ ഭക്ഷണത്തെ സംരക്ഷിക്കുകയും ചെയ്യും.
'അന്ന് ഡോക്ടറെ കണ്ടത് വഴിത്തിരിവായി', സ്തനാർബുദം സ്ഥിരീകരിച്ചതിനെ കുറിച്ച് നടി ഡാനിയേൽ ഫിഷെൽ
സ്ത നാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് വെളിപ്പെടുത്തി അമേരിക്കൻ നടി ഡാനിയേൽ ഫിഷെൽ. പോഡ് മീറ്റ്സ് വേൾഡ് എന്ന പോഡ്കാസ്റ്റ് ഷോയിലൂടെയാണ് 43 കാരിയായ ഡാനിയേൽ തന്റെ രോഗാവസ്ഥയെ കുറിച്ച് പങ്കുവെച്ചത്. തനിക്ക് സ്തനാർബുദത്തിന്റെ തുടക്ക അവസ്ഥയായ ഡിസിഐഎസ് (ductal carcinoma in situ) സ്ഥിരീകരിച്ചതായി ഡാനിയേൽ പറഞ്ഞു. വളരെ നേരത്തെയുള്ള രോഗനിർണയം ചികിത്സയ്ക്ക് ഗുണം ചെയ്തുവെന്ന് താരം വ്യക്തമാക്കി. നിലവിൽ സർജറിക്കുശേഷമുള്ള ചികിത്സയിലേക്ക് കടക്കുകയാണ് ഡാനിയേൽ. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എല്ലാ വർഷവും നടത്തുന്ന മാമോഗ്രാമിനു ശേഷം ഡോക്ടറെ കണ്ട് കാര്യങ്ങൾ വിശകലനം ചെയ്യുന്ന പതിവുണ്ട് തനിക്ക്. അത്തരത്തിൽ പോയപ്പോഴാണ് രോഗത്തിന്റെ തുടക്കമാണെന്ന് കണ്ടെത്തിയത്. എത്ര തിരക്കാണെങ്കിലും ഡോക്ടറെ കാണുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ഡോക്ടറെ കാണാൻ സമയമില്ലെന്ന് പറയുന്നത് വളരെ എളുപ്പമാണ്. എന്നാൽ ടെസ്റ്റുകൾ കൃത്യസമയത്ത് ചെയ്യുന്നതും ഡോക്ടറെ കാണിക്കാൻ വൈകിക്കാതിരുന്നതാണ് തന്റെ ചികിത്സ എളുപ്പമാക്കിയതെന്നും ഡാനിയേൽ പറഞ്ഞു. കോവിഡിന് സമാനമോ? മങ്കിപോക്സിന്റെ അതിവേഗ വ്യാപനത്തിൽ ലോകാരോഗ്യ സംഘടന രോഗാവസ്ഥയെ കുറിച്ച് തുറന്നു പറയുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നുവെന്നും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും ഡാനിയേൽ പറയുന്നു. ഭർത്താവ് ജെൻസൺ കാർപിനോടാണ് ആദ്യം രോസ്ഥിരീകരണത്തേ കുറിച്ച് തുറന്നു പറഞ്ഞത്. ഇതേക്കുറിച്ച് പറയുന്നവരെല്ലാം അവരുടെ സ്വന്തം കാൻസർ അനുഭവങ്ങളോ, കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും അനുഭവങ്ങളേക്കുറിച്ചോ ഒക്കെ തന്നോട് പങ്കുവെച്ചിരുന്നുവെന്നും ഡാനിയേൽ പറയുന്നു. ആളുകളോട് എത്രയധികം ഇതേക്കുറിച്ച് പറയാൻ തയ്യാറാവുന്നോ അത്രത്തോളം അനുഭവങ്ങളും ലഭിക്കുമെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു.
കോവിഡിന് സമാനമോ? മങ്കിപോക്സിന്റെ അതിവേഗ വ്യാപനത്തിൽ ലോകാരോഗ്യ സംഘടന
ആ ഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമാകുന്ന മങ്കിപോക്സിനെതിരെ (എംപോക്സ്) ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് മറ്റൊരു കോവിഡ് സമാനമായ സാഹചര്യത്തിലേക്ക് നയിക്കുമോയെന്ന് സംശയിക്കുന്ന നിവധി ആളുകളുണ്ട്. എന്നാൽ മങ്കിപോക്സിന്റെ പഴയതോ പുതിയതോ ആയ വകഭേദമാകട്ടെ, അവ കോവിഡുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂഗ് വ്യക്തമാക്കി. എംപോക്സിന്റെ വ്യാപനം നിയന്ത്രണവിധേയമാണ്. എംപോക്സ് വ്യാപനം തടയാനുള്ള നടപടികളെ കുറിച്ച് അധികൃതർക്ക് അറിവുണ്ടെന്നും തീർച്ചയായും എംപോക്സിനെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും ഹാൻസ് പറഞ്ഞു. എംപോക്സ് ക്ലേഡ് 1 എന്ന പുതിയ വകഭേദത്ത കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്. അടുത്ത സമ്പക്കത്തിലൂടെ പെട്ടെന്ന് പകരുന്നതിനാലാണ് ക്ലേഡ് 1 വകഭേദം ആഗോള ആശങ്കയായി വളരുന്നത്. താരതമ്യേന അപകടമില്ലാത്ത ക്ലേഡ് 2 വകഭേദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ യൂറോപ്പിൽ മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 100 കണക്കിന് എംപോക്സ് ക്ലേഡ് 2 പുതിയ കേസുകൾ യൂറോപ്പിൽ പ്രതിമാസം റിപ്പോർട്ട് ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കന് രാജ്യങ്ങളില് 17,000 ലധികം കേസുകള് റിപ്പോര്ട്ട് ചെയ്തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതിന് മുന്പ് ജൂണ് 2022ലാണ് എംപോക്സിനെതിരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളെയാണ് അന്ന് രോഗം ബാധിച്ചത്. 200 ലധികം ആളുകള് മരിച്ചു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് എന്താണ് മങ്കിപോക്സ് (എംപോക്സ്) ഓർത്തോപോക്സ് വൈറസ് വിഭാഗത്തിലെ ഒരു സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന വൈറസ് ബാധയാണ് മങ്കിപോക്സ്. 1958 ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്. മൃഗങ്ങളില് നിന്ന് മനുഷ്യരിലേക്കും മനുഷ്യരില് നിന്ന് മനുഷ്യരിലേക്കും എംപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ദിവസവും ചിക്കന് കഴിക്കുന്നത് ശരീരത്തില് കൊഴുപ്പും പഞ്ചസാരയും കൂട്ടും; പഠനം രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
ദിവസവും ചിക്കന് കഴിക്കുന്നത് ശരീരത്തില് കൊഴുപ്പും പഞ്ചസാരയും കൂട്ടും; പഠനം
ദി വസവും ചിക്കന് കഴിക്കുന്നത് ശരീരത്തില് കൊഴുപ്പും പഞ്ചസാരയും കൂടാന് കാരണമാകുമെന്ന് പുതിയ പഠനം. പ്രോട്ടീന്റെ മികച്ച ഉറവിടമായ കോഴിയിറച്ചി മിക്കപ്പോഴും നമ്മുടെ ഡയറ്റിന്റെ ഭാഗമാണ്. എന്നാല് അധികമായാല് ഇത് ശരീരത്തില് കൊഴുപ്പും കലോറിയും കൂട്ടാന് കാരണമാകുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഇത് ഹൃദ്രോഗം, കാന്സര്, പ്രമേഹ സാധ്യത വര്ധിപ്പിക്കുമെന്ന് പഠനത്തില് പറയുന്നു. പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാണ് ചിക്കനെ കരുതുന്നത്. എന്നാല് അതില് ചെറിയ തോതില് പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ന്യൂട്രിയൻ്റ്സ് ജേണലില് പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ 2005 മുതൽ 2018 വരെ പങ്കെടുത്ത 19 വയസ്സിന് മുകളിലുള്ള 36,378 ആളുകളുടെ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പൂരിത കൊഴുപ്പ് ഒരു ദിവസത്തെ കലോറിയുടെ കുറഞ്ഞത് 12% ആണെന്ന് പഠനത്തില് വ്യക്തമാക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപഭോഗം 14% മുതൽ 16% വരെ കലോറിയാണ്. മഴക്കാലം കൊതുകുകള്ക്ക് ആഘോഷകാലം; അറിയാം കൊതുകു ജന്യ രോഗങ്ങൾ ചീസ്, പിസ്സ, ഐസ്ക്രീം, മുട്ട എന്നിവയാണ് ശരീരത്തില് പൂരിത കൊഴുപ്പ് പ്രധാനമായും സംഭാവന ചെയ്യുന്ന ഭക്ഷണങ്ങളെന്ന് പഠനം കണ്ടെത്തി. ക്രീമിന് പകരമായി ഉപയോഗിക്കുന്ന കോള്ഡ് കട്ട്, ഉരുളക്കിഴങ്ങ് ചിപ്സ്, പാല് തുടങ്ങിയവയിലും പുരിത കൊഴുപ്പിന്റെ അളവു കൂടുതലാണ്. കൂടാതെ ശീതളപാനീയങ്ങൾ, ചായ, ഫ്രൂട്ട് ഡ്രിങ്കുകൾ, കേക്കുകൾ തുടങ്ങിയവ ശരീരത്തിലെ കലോറിയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുന്നു.തക്കാളി ചേര്ക്കുന്ന മസാലകൾ, എനർജി ഡ്രിങ്കുകൾ, യീസ്റ്റ് ബ്രെഡുകൾ എന്നിവയും ശരീരത്തിൽ കലോറി വര്ധിപ്പിക്കുമെന്ന് പഠനം പറയുന്നു.
പ്രതിവർഷം ലക്ഷത്തിൽ രണ്ട് പേർക്ക്: അപൂർവ കാൻസറായ സർക്കോമ; അറിയേണ്ടതെല്ലാം
അ പൂർവമായ ഒരു തരം കാൻസർ രോഗമാണ് സർക്കോമ. മറ്റ് കാൻസർ രോഗങ്ങൾ പോലെ തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ് സർക്കോമയും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സർക്കോമ രോഗബാധയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ വലിയ തോതിലുണ്ട്. മുതിർന്നവരിലുണ്ടാകുന്ന കാൻസറിൽ ഏകദേശം ഒരു ശതമാനത്തോളവും കുട്ടികളിലെ കാൻസറുകളിൽ ഏകദേശം 15 ശതമാനത്തോളവും അസ്ഥികളിലും, പേശികൾ, ഫാറ്റ്, രക്ഷക്കുഴലുകൾ, കണക്ടീവ് ടിഷ്യൂസ് ഉൾപ്പെടെയുള്ള സോഫ്റ്റ് ടിഷ്യൂകളിലും സർക്കോമകൾ രൂപപ്പെടാറുണ്ട്. പ്രതിവർഷം ഒരു ലക്ഷം പേരിൽ രണ്ട് - മൂന്ന് എന്ന തോതിലാണ് ഇന്ത്യയിൽ സോഫ്റ്റ് ടിഷ്യൂസ് സർക്കോമാസിന്റെ നിരക്ക് കണക്കാക്കപ്പെടുന്നത്. ലിപോസർക്കോമ, ലീയോമയോസർക്കോമ, ആൻജിയോസർക്കോമ എന്നിവ ഉൾപ്പെടെയുള്ള സോഫ്റ്റ് ടിഷ്യൂസ് സർക്കോമകളാണ് പൊതുവേ അസ്ഥികളിലെ സർക്കോമകളേക്കാളും കൂടുതലായി കാണപ്പെടുന്നത്. അതേ സമയം, ഓസ്റ്റിയോസർക്കോമ, ഇവിംഗ്സ് സർക്കോമ പോലുള്ള അസ്ഥി സർക്കോമകൾ കുട്ടികളിലും യുവാക്കളിലും അധികമായി കണ്ടുവരുന്നുണ്ട്. മിക്ക സർക്കോമകളും കാരണങ്ങൾ കണ്ടെത്താനാകാത്തവയാണ്. കുട്ടികളിലായാലും മുതിർന്നവരിലായാലും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ തന്നെ സർക്കോമകൾ രൂപപ്പെടാം. നേരത്തേയുണ്ടായിട്ടുള്ള റേഡിയേഷൻ, ചില രാസവസ്തുക്കളുടെ സാമീപ്യം, വൈറസുകൾ തുടങ്ങിയവ ചില സാഹചര്യങ്ങളിൽ സർക്കോമ രോഗബാധയുമായി ബന്ധപ്പെട്ടേക്കാം. സർക്കോമ പാരമ്പര്യ രോഗമാണോ ഇതേപ്പറ്റി കൂടുതൽ വ്യക്തത നമുക്കറിവുള്ളതല്ല. എന്നാൽ, പാരമ്പര്യമായി സർക്കോമ രൂപപ്പെടാൻ സാധ്യതയുള്ള ജീനുകൾ ഒരു വ്യക്തിയ്ക്ക് പകർന്ന് കിട്ടാനുള്ള സാധ്യതകൾ തള്ളിക്കളയാനാകുന്നതല്ല. ഉദാഹരണത്തിന്, ഫാമിലിയിൽ റെറ്റിനോബ്ലാസ്റ്റോമ സിൻഡ്രോം ഉള്ള ഒരു കുട്ടിയിൽ ഓസ്റ്റിയോസർക്കോമയിലേക്ക് നയിക്കുന്ന ജീൻ മ്യൂട്ടേഷനുണ്ടാകാം. സർക്കോമ ചികിത്സ ഒരു ഓർത്തോപീഡിക് ഓങ്കോളജിസ്റ്റിനെയോ അല്ലെങ്കിൽ ഒരു ഓങ്കോളജിസ്റ്റിനെയോയാകും രോഗബാധിതർ ചികിത്സയ്ക്കായി സമീപിക്കുക. വിദഗ്ധ പരിശോധനയിൽ ട്യൂമറിന്റെ സ്ഥാനവും വലിപ്പവും വിലയിരുത്തുകയും, മെറ്റാസ്റ്റേസസ് പരിശോധിക്കുകയും ചെയ്യും. ബയോപ്സി, എംആർഐ, സിടി സ്കാൻ തുടങ്ങിയ വിവിധ പരിശോധനകളിലൂടെ രോഗബാധയുടെ പൂർണചിത്രം നമുക്ക് മനസിലാവുകയും ചെയ്യും. ഓരോ സർക്കോമ രോഗിയുടേയും ചികിത്സാരീതികൾ വ്യത്യസ്തമായിരിക്കും. മൾട്ടി ഡിസിപ്ലിനറി രീതിയാണ് സർക്കോമ ചികിത്സയിലുള്ളത്. ഇതിൽ ഉൾപ്പെടുന്ന ആരോഗ്യവിദഗ്ധരുടെ സംഘമായിരിക്കും രോഗിക്ക് ഏറ്റവും മികച്ച ചികിത്സ തെരഞ്ഞെടുക്കുന്നത്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, സർജറി എന്നിവ സർക്കോമ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഓസ്റ്റിയോസർക്കോമ ചികിത്സയിൽ ഒൻപത് ആഴ്ച നീളുന്ന കീമോതെറാപ്പി, ട്യൂമർ നീക്കം ചെയ്യുവാനും അസ്ഥി പുനർനിർമിക്കുന്നതിനുള്ള ശസ്ത്രക്രിയയും അഞ്ചു മാസത്തെ കീമോതെറാപ്പിയും ഉൾപ്പെടുന്നു. എന്നാൽ രോഗികൾക്കനുസരിച്ച് ഇതിൽ മാറ്റമുണ്ടാകാം. മിക്ക സർക്കോമകൾക്കും, ട്യൂമർ പൂർണമായും നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയാണ് ആദ്യത്തെ ചികിത്സാ മാർഗം. ശസ്ത്രക്രിയ സാധ്യമാകാത്ത സാഹചര്യങ്ങളിലോ, രോഗം വലിയ രീതിയിൽ വ്യാപിച്ചിരിക്കുമ്പോഴോ റേഡിയേഷൻ ട്രീറ്റ്മെന്റും കീമോ തെറാപ്പിയുമാണ് ഉപയോഗിക്കുന്നത്. സമീപകാലത്തെ നൂതന ചികിത്സാരീതികളും ഇമ്മ്യൂണോതെറാപ്പികളും സർക്കോമ ഉപവിഭാഗങ്ങളുടെ ചികിത്സയിൽ മികച്ച ഫലപ്രാപ്തി നൽകുന്നത് രോഗികളിൽ പ്രതീക്ഷ ഉണർത്തുന്നുണ്ട്. ചികിത്സയ്ക്ക് ശേഷം മറ്റെല്ലാ ക്യാൻസറുകളേയും പോലെ സർക്കോമയും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. അപകടകരമായ കോശങ്ങളെ സാധ്യമായത്രയും പരമാവധി ഇല്ലാതാക്കുവാൻ ട്യൂമറും സമീപ ടിഷ്യൂകളും നീക്കം ചെയ്യുകയാണിവിടെ. ഇതിനുശേഷവും സർക്കോമ കോശങ്ങൾ അവശേഷിക്കുന്നുവെങ്കിൽ റേഡിയോ, കീമോതെറാപ്പിയിലൂടെ അവയേയും ഇല്ലാതാക്കാം. രോഗിയുടെ അതിജീവനവും ജീവിതദൈർഘ്യവും ഈ ചികിത്സാരീതികൾ ഉറപ്പുനൽകുമ്പോഴും സർക്കോമ വീണ്ടും കടന്നുവരുവാനുള്ള സാധ്യതയും അവഗണിക്കാനാവില്ല. ചില സർക്കോമകൾ അതേ സ്ഥലത്ത് തന്നെ വീണ്ടും വരുവാനുള്ള സാധ്യതകളുള്ളപ്പോൾ മറ്റുള്ളവ ചിലപ്പോൾ വേറെ ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടാവും വീണ്ടും തങ്ങളുടെ വരവ് അറിയിക്കുന്നത്. ശസ്ത്രക്രിയയുടെ ആദ്യ രണ്ട് വർഷങ്ങളിലോ, ശസ്ത്രക്രിയ്ക്ക് ശേഷം അഞ്ചു വർഷങ്ങൾക്ക് ശേഷമോ ആണ് സർക്കോമ വീണ്ടും വരുവാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്. ലക്ഷണങ്ങൾ 1. കൈ കാലുകളിലോ, വയറിലോ വേദനയില്ലാത്ത ചെറിയ മുഴയും വീക്കവും 2. അസ്ഥികളിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വേദന 3. നടക്കുവാനുള്ള ബുദ്ധിമുട്ട്, കാരണമില്ലാത്ത തളർച്ച, മറ്റ് ചലന ബുദ്ധിമുട്ടുകൾ എന്നിങ്ങനെ ഏതെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുവെങ്കിൽ ഉടൻതന്നെ സർക്കോമ വിദഗ്ധനെ കാണേണ്ടതുണ്ട്. പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും സർക്കോമയെക്കുറിച്ച് ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണ്. ഏറ്റവും നേരത്തേ ചികിത്സ ആരംഭിക്കുന്നതിലൂടെ മികച്ച ഫലപ്രാപ്തിയും പ്രതീക്ഷിക്കുവാനാകും. രോഗത്തെക്കുറിച്ചുള്ള അറിവും, കൃത്യസമയത്തുള്ള പരിശോധനകളും പ്രധാനമാണ്. അപൂർവ്വമായ ക്യാൻസറുകളിലൊന്നായ സർക്കോമ രോഗികളിലും രാജ്യത്തെ ആരോഗ്യമേഖലയിലുമുണ്ടാക്കുന്ന ആഘാതം ശക്തമാണ്. ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെയും, നേരത്തേയുള്ള രോഗ നിർണയം, നൂതന ചികിത്സാരീതികൾ എന്നിവ സർക്കോമ രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള സാധ്യതകൾ ഉയർത്തുകയും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു. (അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റാണ് ലേഖകൻ)
ഉറക്കം മാത്രമല്ല; വിശ്രമം ഏഴു വിധം, മാനസികം മുതൽ ആത്മീയം വരെ
ഈ തിരക്കുപിടിച്ച ദൈനംദിന ജീവിതം നമ്മളെ പലതരത്തില് വീര്പ്പുമുട്ടിക്കാം. അത് ശാരീരികമായും മാനസികമായും നമ്മളെ സമ്മര്ദത്തിലേക്ക് നയിക്കും. അമിതമായ ക്ഷീണം, ജീവിതത്തോട് മടുപ്പ്, ഊര്ജമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഒരു പക്ഷെ ഈ ദൈനംദിന വീര്പ്പുമുട്ടലുകളുടെ സൈഡ് ഇഫക്ടസ് ആകാം. ഈ സമ്മര്ദങ്ങളെയും വീര്പ്പുമുട്ടലുകളെയും കൈകാര്യം ചെയ്യുന്നതിന് അല്പം വിശ്രമം എല്ലാവര്ക്കും ആവശ്യമാണ്. നന്നായി വിശ്രമിക്കുന്നത് നിങ്ങളെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരും സംതൃപ്തരുമാക്കും. എന്നാല് ഉറക്കം മാത്രമാണ് വിശ്രമമെന്ന് തെറ്റുദ്ധരിക്കരുത്. വിശ്രമങ്ങള് ഏഴ് തരത്തിലുണ്ട്, ഏതൊക്കെയെന്ന് നോക്കാം. ശാരീരിക വിശ്രമം ഉറങ്ങുന്നത് അടുത്ത ദിവസം നിങ്ങളുടെ ശാരീരിക ഊർജം വീണ്ടെടുക്കാൻ സഹായിക്കും ശാരീരിക അധ്വാനം നിറഞ്ഞ നീണ്ട ഒരു ദിവസം നിങ്ങളുടെ ഊര്ജം മുഴുവന് ചോര്ത്തിയെടുക്കും. ഇത്തരം സാഹചര്യങ്ങളില് നന്നായി ഉറങ്ങുന്നത് അടുത്ത ദിവസം നിങ്ങളുടെ ശാരീരിക ഊർജം വീണ്ടെടുക്കാൻ സഹായിക്കും. ഉറക്കം നിങ്ങളുടെ പേശികൾക്ക് വിശ്രമവം നൽകുന്നു. മാനസികമായ വിശ്രമം മാനസികമായ വിശ്രമം ലച്ചോറിന് വിവരങ്ങൾ തുടർച്ചയായി പ്രോസസ് ചെയ്യുന്നതിൽ നിന്നും ഇടവേള നൽകും ഒന്നിനു പിന്നാലെ ഒരോന്നായി ഏറ്റെടുക്കേണ്ടി വരുന്ന ഉത്തരവാദിത്വങ്ങൾ, തീരുമാനമെടുക്കൽ പോലുള്ള വൈജ്ഞാനിക ആവശ്യങ്ങൾ പതിവാകുമ്പോള് മാനസിക വീര്പ്പുമുട്ടലുണ്ടാക്കാം. തുടർച്ചയായ പരീക്ഷകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ മടുപ്പിച്ചു തുടങ്ങുമ്പോൾ ജോലിയിൽ നിന്ന് അല്ലെങ്കിൽ നീണ്ട പഠന സെഷൻ താത്കാലികമായി നിർത്തി ഒന്നോ രണ്ടോ ദിവസം അവധിയെടുക്കുക. ഇത് നിങ്ങളുടെ തലച്ചോറിന് വിവരങ്ങൾ തുടർച്ചയായി പ്രോസസ് ചെയ്യുന്നതിൽ നിന്നും ഇടവേള നൽകും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതും, യാത്ര പോകുന്നതുമൊക്കെ മാനസികമായി വിശ്രമം നൽകാൻ സഹായിക്കും. അതിലുപരി ആഴത്തിലുള്ള ശ്വസന വ്യായാമം, മെഡിറ്റേഷൻ എന്നിവ നിങ്ങളെ നിങ്ങളുമായി തന്നെ ബന്ധപ്പെടാൻ സഹായിക്കുന്നു. ഇത് ശീലമാക്കുന്നത് ദൈനംദിന മാനസിക സമ്മർദം കൈകാര്യം ചെയ്യാന് സഹായിക്കും. വൈകാരിക വിശ്രമം ഓരേ പോലെ ബന്ധങ്ങൾ കൊണ്ടു പോവുക പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. വ്യക്തിബന്ധങ്ങൾ വികാരങ്ങളുടെ ഒരു നീണ്ട തെരുവുപോലെയാണ്. ഇവയ്ക്കിടയിലെ നിരന്തര ഉന്തുതള്ളും വൈകാരികമായി ഭാരം ഉണ്ടാക്കാം. അടുത്ത സുഹൃത്തുക്കളുമായുള്ള വഴക്ക്, ദാമ്പത്യബന്ധത്തിലെ വിള്ളൽ ഇവയൊക്കെ അതിനുദാഹരണങ്ങളാണ്. ഓരേ പോലെ ബന്ധങ്ങൾ കൊണ്ടു പോവുക പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. വൈകാരിക വിശ്രമം ഇത്തരം അസ്വസ്ഥതകളെ കൈകാര്യം ചെയ്യാൻ സഹായിക്കും. വികാരങ്ങൾ എത്ര മങ്ങിയതാണെങ്കിലും അവ അവഗണിക്കരുത്. ആരെങ്കിലുമായി സംസാരിച്ച് അല്ലെങ്കിൽ അതിനെക്കുറിച്ച് എഴുതി കൊണ്ട് ആ വികാരങ്ങൾ പ്രകടിപ്പിക്കുക. വികാരങ്ങളുടെ അമിതസമ്മര്ദത്തില് നിന്ന് സ്വയം സംരക്ഷിക്കുന്നതിന് സ്വയം പരിചരണത്തിന് മുൻതൂക്കം നൽകുക. ചർമ സംരക്ഷണം, വായന അല്ലെങ്കിൽ പ്രിയപ്പെട്ട പോഡ്കാസ്റ്റ് കേൾക്കുക. വൈകാരികമായ വിശ്രമത്തിന് മൊത്തത്തിലുള്ള വൈകാരിക ബുദ്ധി മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. ക്രിയേറ്റീവ് റെസ്റ്റ് ക്രിയേറ്റീവ് റെസ്റ്റ് നിങ്ങള്ക്കുള്ളിലെ നിങ്ങളെ കണ്ടെത്താനും ഉല്ലാസഭരിതമായ ജീവിത നയിക്കാനും സഹായിക്കും. നിരന്തരമായ ജോലി സമ്മര്ദം, മടുപ്പ് എന്നിവ കൂടുമ്പോള് സർഗ്ഗാത്മകതയുമായി സമ്പർക്കം പുലർത്താനോ, നിങ്ങളുടെ പാഷന് കണ്ടെത്തി അതില് ഒരല്പം സമയം ചെലവഴിക്കാനോ ശ്രമിക്കുക. ഇത് ജീവിക്കാന് നിങ്ങള്ക്ക് കൂടുതല് പ്രചോദനം നല്കാന് സഹായിക്കും. ക്രിയേറ്റീവ് റെസ്റ്റ് നിങ്ങള്ക്കുള്ളിലെ നിങ്ങളെ കണ്ടെത്താനും ഉല്ലാസഭരിതമായ ജീവിത നയിക്കാനും സഹായിക്കും. സോഷ്യല് റെസ്റ്റ് സാമൂഹികവൽക്കരണം സെന്സറി ഓവര്ലോഡിങ്ങിന് കാരണമായേക്കാം ഒത്തുചേരലുകളും കൂട്ടായ്മയും മാനസികമായ സന്തോഷമുണ്ടാക്കുമെങ്കിലും ഒരു പരിധി കഴിഞ്ഞാല് അതും പലപ്പോഴും സമ്മര്ദത്തിനുള്ള വഴിയാകാം. സോഷ്യല് ബാറ്ററി റീചാർജ് ചെയ്യുന്നതിന് സോഷ്യൽ റെസ്റ്റ് ആവശ്യമാണ്. സാമൂഹികവൽക്കരണം സെന്സറി ഓവര്ലോഡിങ്ങിന് കാരണമായേക്കാം. ഇത് സാമൂഹിക ഉത്കണ്ഠ വർധിപ്പിക്കും. സാമൂഹികവൽക്കരണം ഒഴിവാക്കി സോളോ ട്രിപ്പ് പോവുക, നിങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കളുമായി ഹാംഗ് ഔട്ട് ചെയ്യുക. സാമൂഹികവൽക്കരണത്തിന് പരിധി കല്പിക്കുന്നതും ഏകാന്തത പ്രവര്ത്തനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഇത്തരം സമ്മര്ദം ഒഴിവാക്കാന് സഹായിക്കും. ആത്മീയ വിശ്രമം ലക്ഷ്യബോധവും ദിശാബോധവും വീണ്ടെടുക്കുന്നതിന് ആത്മീയമായ വിശ്രമം നിങ്ങളെ സഹായിക്കും. ശാരീരിക-മാനസികമായ സമ്മര്ദങ്ങള് കൂടിവരുമ്പോള് ആദ്യം മടുപ്പും പിന്നീട് ജീവിതം സ്തംഭിച്ചതുമായി തോന്നാം. ലക്ഷ്യബോധവും ദിശാബോധവും വീണ്ടെടുക്കുന്നതിന് ആത്മീയമായ വിശ്രമം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തിൻ്റെ ദിശ കണ്ടെത്തുന്നതിൽ നിങ്ങളെത്തന്നെ മനസ്സിലാക്കുക എന്നതാണ് മുൻഗണന.
ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ സ്പൈക്കുകൾ; നിയന്ത്രിക്കാൻ നാരങ്ങയും കറുവപ്പട്ടയും
ന മ്മുടെ അടുക്കളയിൽ സ്ഥിരം കാണുന്ന നാരങ്ങയ്ക്ക് രക്തത്തിലെ പഞ്ചസാര സ്പൈക്കുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ധാരാളം വിറ്റാമിൻ സിയും അടങ്ങിയ നാരങ്ങയിലെ നാരുകൾ കാർബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കും. അതായത് രക്തത്തിലേക്ക് ഗ്ലൂക്കോസിന്റെ ആഗിരണം മെല്ലെയാക്കുന്നു. ഭക്ഷണത്തിന് ശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരുന്നത് തടയാൻ ഇത് സഹായിക്കും. കൂടാതെ ദഹനം എളുപ്പത്തിലാകാനും നാരങ്ങൾ ബെസ്റ്റാണ്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് നാരങ്ങ മാത്രമല്ല, കറുവപ്പട്ടയും രക്തത്തിലെ പഞ്ചസാര സ്പൈക്കുകൾ നിയന്ത്രിക്കാൻ സഹായിക്കും. കറുവാപ്പട്ടയിൽ ഇൻസുലിൻ അനുകരിക്കുന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം മെല്ലെയാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് മുമ്പ് ഒരു നുള്ള് കറുവപ്പട്ട ചേർത്ത് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും ഭക്ഷണത്തിൽ കറുവപ്പട്ട ചേർക്കുന്നതും രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയാനാകും. 'ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല് കുളിക്കണം'; വെറും ചൊല്ലല്ല, ശീലമാക്കിയാൽ പണി കിട്ടും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ജീവിതശൈലില് മാറ്റം കൊണ്ടുവരാം മധുരം ഒഴിവാക്കുക വ്യായാമം പതിവാക്കുക കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള് കഴിക്കുക ധാരാളം വെള്ളം കുടിക്കുക സമ്മർദ്ദം നിയന്ത്രിക്കുക ഗുണനിലവാരമുള്ള ഉറക്കം പിന്തുടരാം
തോ ൽക്കാൻ മനസില്ലാത്ത ചിലരുണ്ട്. പുഞ്ചിരിച്ചുകൊണ്ട് തരണം ചെയ്യേണ്ട പ്രശ്നങ്ങളോട് സന്ധിയില്ലാതെ പൊരുതുന്നവർ. ജീവിതത്തിൽ ഇന്നേ വരെ ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ആർച്ച എന്ന യുവതിയെ ഓലയുടെ കാബ് ഡ്രൈവറാക്കിയ ജീവിതാനുഭവങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ഡിജിറ്റൽ ക്രിയേറ്ററായ ഓജസ് ദേശായ് ആണ് ആർച്ചയുടെ കഥ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന് ബുക്ക് ചെയ്ത കാബ് ഓടിക്കുന്നത് ഒരു പെണ്ണാണെന്ന കൗതുകത്തോടെയാണ് കയറിയതെന്നും തുടർന്നുള്ള സംസാരത്തിലാണ് ആർച്ചയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതെന്നും ഓജസ് കുറിപ്പിൽ പറയുന്നു. 'ഇത് ആർച്ച, ഓല കാബ് സ്ത്രീകൾ ഓടിക്കുന്നത് അത്ര പുതുമയൊന്നമല്ല, സൂറത്ത് എന്ന പഴയ നഗരത്തിൽ നിന്ന് അഹമ്മദാബാദ് റെയിൽവേ സ്റ്റേഷൻ വരെ കഠിനമായ ട്രാഫിക് കടന്നെത്തുക എന്നത് ഒരു ശ്രമകരമായ ജോലി തന്നെയാണ്. എന്നാൽ ഒരു സ്ത്രീ ഓടിക്കുന്ന കാബില് ആദ്യമായി കയറുന്നു എന്ന കൗതുകമാണ് എനിക്കുണ്ടായിരുന്നത്. ഇതിലാെക്കെയെന്താണ് വലിയ കാര്യമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അവളുടെ ജീവിത കഥയാണ് വലിയ കാര്യം. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ആർച്ചയുടെ ഭർത്താവ് ഓല ഡ്രൈവറായിരുന്നു. ശാരീരിക ബുദ്ധമുട്ടിനെ തുടർന്ന് അദ്ദേഹത്തിന് ജോലി മുന്നോട്ടുകൊണ്ടു പോകാനായില്ല. കാബ് ലോണെടുത്തു വാങ്ങിയതായതിനാൽ ജോലി താനെടുക്കാമെന്ന് ആർച്ച തീരുമാനിച്ചു. ഇതിൽ നിന്ന് നല്ല വരുമാനം ഉണ്ടാക്കാമെന്ന് അവൾക്ക് അറിയാമായിരുന്നു. ജീവിതത്തിൽ ഇന്നേ വരെ ഒരു സൈക്കിൾ പോലും ആർച്ച ഓടിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. വെറും ആറ് മാസം കൊണ്ട് ഡ്രൈവിങ് പഠിച്ച് ലൈസൻസ് എടുത്തു. ഗുജറാത്തിൽ ജീവിക്കുന്നവർക്ക് ഒരു ലൈസൻസ് കിട്ടുന്നത് എത്ര ശ്രമകരമാണെന്ന് ഊഹിക്കാമെല്ലോ? വിദ്യാഭ്യാസത്തിന് തൊട്ടാൽ പൊള്ളുന്ന വില, എൽകെജി ക്ലാസിലെ ഫീസ് മൂന്നരലക്ഷം രൂപ; വൈറല് പോസ്റ്റ് കാബ് ഓടിക്കുന്നതിന് പുറമെ രണ്ടിടത്ത് വീട്ടുജോലികൾ ചെയ്യാനും അവര് പോകുന്നുണ്ട്. സ്ത്രീശക്തിയുടെ ഉദാഹരണമെന്നോ സമൂഹത്തിലെ മാറ്റുന്നതിൻ്റെ തെളിവായോ ഇക്കാര്യം ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നില്ല. ദൗർഭാഗ്യത്തെ തോൽവിയായി കണക്കാക്കാത്ത ഒരാളെ കണ്ടുമുട്ടി'.- ആർച്ചയുടെ ചിത്രം പങ്കുവെച്ചുകാണ്ട് ഓജസ് കുറിച്ചു. നിരവധി ആളുകളാണ് ആർച്ചയുടെ കഠിനാധ്വാനത്തിന് കയ്യടിച്ച് രംഗത്തെത്തിയത്.
'ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല് കുളിക്കണം'; വെറും ചൊല്ലല്ല, ശീലമാക്കിയാൽ പണി കിട്ടും
ഉ ണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല് കുളിക്കണമെന്ന് വീട്ടിലെ മുതിര്ന്നവര് പറഞ്ഞു കേട്ടിട്ടില്ലേ? ഇതിലൊന്നും വലിയ കാര്യമില്ലെന്ന് ചിന്തിച്ച് കഴിച്ച ഉടനെ കുളിക്കാനോടിയാൽ വയറു പണി തരും. ആയുവേദ വിധിപ്രകാരം ദൈനംദിന പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമമുണ്ട്. ഭക്ഷണം കഴിച്ച ശേഷം ശരീര താലനില ഉയരുകയും ദഹനം ആരംഭിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്ന ശീലം ശരീരത്തിലെ താപനില കുറയാനും ഇത് ദഹനക്കേട് അസിഡിറ്റി എന്നിവയ്ക്കും കാരണമാകുന്നു. ഇതൊരും ശീലമാകുന്നതോട് ദഹന പ്രശ്നങ്ങളും മന്ദഗതിയിലുള്ള ഉപാപചയവും മൂലം ശരീരഭാരം കൂടാനും പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് അല്ഷിമേഴ്സ് രോഗം മുളയിലെ നുള്ളാം; പുതിയ പ്രോട്ടീൻ കണ്ടെത്തി, എലികളിൽ നടത്തിയ പരീക്ഷണം വിജയം കൂടാതെ ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്നതു മൂലം വയറിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടവും കുറയാൻ കാരണമാകും.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂർ ശേഷം കുളിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്.
അല്ഷിമേഴ്സ് രോഗം മുളയിലെ നുള്ളാം; പുതിയ പ്രോട്ടീൻ കണ്ടെത്തി, എലികളിൽ നടത്തിയ പരീക്ഷണം വിജയം
അല്ഷിമേഴ്സ് സാധ്യത ഒഴിവാക്കാന് സഹായിക്കുന്ന പ്രോട്ടീന് വികസിപ്പിച്ച് ഗവേഷകര്. മ്യൂണിക്കിലെ ടെക്നിക്കല് സര്വകലാശാല ഗവേഷകരാണ് അല്ഷിഴ്സിന് കാരണമാകുന്ന മോണോമറുകളെ നീക്കം ചെയ്യുന്നതിന് പ്രോട്ടീന് വികസിപ്പിച്ചത്. മസ്തിഷ്കത്തില് അമിലോയിഡ് ഫലകങ്ങള് അടിഞ്ഞുകൂടുന്നതാണ് അല്ഷിമേഴ്സ് രോഗത്തിന്റെ തുടക്കം. എന്നാല് അമിലോയിഡ് ഫലകങ്ങള് അടിഞ്ഞുകൂടുന്നതിന് മുന്നോടിയായി അമിലോയിഡ് ബീറ്റ (Aβ) മോണോമർ വികസിക്കുന്നു. ഇതാണ് ഗുരുതര രോഗാവസ്ഥയായ അല്ഷിമേഴ്സിലേക്ക് നയിക്കുന്ന അമിലോയിഡ് ഫലകങ്ങള് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നത്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പ്രാരംഭ ഘട്ടത്തിൽ വികസിക്കുന്ന Aβ മോണോമറുകളെ ചെറുക്കുന്നതിനുള്ള പരീക്ഷണങ്ങള്ക്കൊടുവില് ആന്റികാലിന് (എച്ച്1ജിഎ) എന്ന പ്രോട്ടീന് ഗവേഷകര് കണ്ടെത്തി. ഇത് ഒരു മോളിക്കുലാര് സ്പോഞ്ച് പോലെ പ്രവർത്തിക്കുന്നു. അപകടകരമായ Aβ മോണോമറുകൾ കൂടിച്ചേരുന്നതിന് മുന്പ് തന്നെ ഇവയെ ആന്റികാലിന് ഇല്ലാതാക്കും. ഈ പ്രക്രിയയിലൂടെ അല്ഷിമേഴ്സ് സാധ്യത ഇല്ലാതാക്കാന് സഹായിക്കുമെന്ന് ഗവേഷകര് ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധക്കുറവു മുതല് ആത്മഹത്യാ പ്രവണത വരെ; എന്താണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ? ആൻ്റികാലിൻ ഉപയോഗിച്ച് പ്രാരംഭ ഘട്ടത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ അൽഷിമേഴ്സ് തടയാമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ചികിത്സാ സമീപനം മാറ്റുന്നത് രോഗമുക്തി നിരക്ക് വര്ധിപ്പിക്കുമെന്നും ഗവേഷകര് കൂട്ടിച്ചേര്ത്തു. എലികളില് നടത്തിയ പരീക്ഷണം വിജയം കണ്ടുവെന്ന് ഗവേഷകര് വ്യക്തമാക്കി. എലികളുടെ മസ്തിഷ്കത്തില് നേരിട്ട് പ്രയോഗിച്ച ആന്റികാലില് Aβ മോണോമറുകളെ നശിപ്പിക്കുകയും മസ്തിഷ്കത്തിന്റെ പ്രവര്ത്തനം സാധാരണഗതിയിലേക്ക് എത്തിച്ചുവെന്നും ഗവേഷകര് ചൂണ്ടിക്കാണിച്ചു. എന്നാല് മനുഷ്യരില് പ്രോട്ടീന് പരീക്ഷിക്കുന്നതിന് ഇനിയും കടമ്പകളുണ്ട്.
കു ട്ടികൾ പതിവായി തലവേദനയാണെന്ന് പരാതി പറയുമ്പോൾ അത് പഠിക്കാതിരിക്കാനുള്ള അവരുടെ അടവാണെന്ന് പറഞ്ഞ് മിക്ക മാതാപിതാക്കളും വീണ്ടും അവരെ പുസ്തകത്തിന് മുന്നിൽ പിടിച്ചിരുത്തും. ഇത് ഒരുപക്ഷെ നിങ്ങളുടെ കുട്ടിയുടെ കാഴ്ച വൈകല്യത്തെ തുടർന്നാകാം. ക്ലാസിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ലാത്തതിനാൽ അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്ക് നോക്കിയെഴുതുന്നത് ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. കുട്ടികൾ പലപ്പോഴും കാഴ്ച വൈകല്യം തിരിച്ചറിയണമെന്നില്ല. ഇന്ത്യയിൽ 12 മുതൽ 17 ശതമാനം കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങള് നേരിടുന്നുണ്ടെന്നാണ് വിഷൻ മാനുവൽ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളിലെ കാഴ്ച വൈകല്യങ്ങള് തിരിച്ചറിയാതെ പോകുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെ വരെ ബാധിക്കാം. ശ്രദ്ധക്കുറവ്, മാനസിക സംഘർഷം എന്നിവയിലെക്കും കുട്ടികളെ അത് തള്ളിയിടാം. നാലിൽ ഒരു കുട്ടി വീതം സ്കൂളിൽ ചേരുന്നത് ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങളോടെയാണെന്നാണ് അമേരിക്കൽ ഒപ്റ്റോമെട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നത്. ഇത് പഠിക്കാനുള്ള കഴിവിനെയും ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിനും കുട്ടികളെ തടസപ്പെടുത്തുന്നു. തിരിച്ചറിയാം കുട്ടികളിലെ കാഴ്ച വൈകല്യങ്ങള് ഇടയ്ക്കിടെ കണ്ണുകള് ചിമ്മുക കുട്ടികൾ ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുന്നതും ചരിഞ്ഞു വസ്തുക്കളെ നോക്കുന്നതും കണ്ണുകൾ ചുരുക്കി പിടിക്കുന്നതുമൊക്കെ കാഴ്ച വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്. ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഇത്തരം കുട്ടികളിൽ പ്രശ്നമുണ്ടാകാം. വെളിച്ചം പരിമിധപ്പെടുത്തി വസ്തുക്കൾ വ്യക്തതയോടെ താത്കാലികമായി കാണാൻ ഇത് സഹായിക്കുമെന്നതിനാലാണ് കുട്ടികൾ ഇത്തരത്തിൽ ചെയ്യുന്നത്. ഇത് മാതാപിതാക്കളും അധ്യാപകരും തിരിച്ചറിയേണ്ടതുണ്ട്. പതിവ് തലവേദന ദൂരക്കാഴ്ച എന്നറിയപ്പെടുന്ന ഹൈപ്പറോപിയ കുട്ടികളിൽ കടുത്ത തലവേദനയുണ്ടാക്കും. ഈ അവസ്ഥ അവരുടെ കണ്ണുകളിലെ പേശികൾക്ക് സമ്മർദമുണ്ടാക്കുന്നു. ബോർഡിൽ എഴുതുന്നത് കാണാൻ കഴിയാത്ത അവസ്ഥ, പുസ്തകം അടുത്തു വെച്ച് വായിക്കുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ അണുബാധ, ഫോട്ടോഫോബിയ, സ്യൂഡോട്യൂമർ സെറിബ്രി തുടങ്ങിയവയും തലവേദനയ്ക്ക് കാരണമാകാം. ഇടയ്ക്കിടെ കണ്ണുകൾ തിരുമ്മുക മണിക്കൂറുകളോളം ലാപ്ടോപ്, മൊബൈൻ, ടിവി തുടങ്ങിയവ കാണുന്നത് കുട്ടികളുടെ കണ്ണുകൾക്ക് ആയാസമുണ്ടാക്കും. ഇത് കാഴ്ച വൈകല്യത്തിലേക്ക് നയിക്കാം. കണ്ണിന് ആയാസം കൂടുമ്പോഴാണ് കുട്ടികൾ കൂടുക്കൂടെ കണ്ണുകൾ തിരുമ്മുന്നത്. അലർജിക് കൺജങ്ക്റ്റിവിറ്റിസ് പോലുള്ള അവസ്ഥകളിലേക്കും ഇത് നയിച്ചേക്കാം. കണ്ണട വെക്കുന്നത് കുട്ടികളുടെ കണ്ണുകളിലെ ആയാസം കുറയ്ക്കാൻ സഹായിക്കും. വസ്തുക്കൾ അടുത്തു വെച്ച് നോക്കുക വസ്തുക്കൾ അടുത്തു വെച്ച് നോക്കുന്നത് കുട്ടികളിലെ കാഴ്ച വൈകല്യത്തെ സൂചിപ്പിക്കുന്നതാണ്. സമീപകാഴ്ച (മയോപിയ) എന്ന അവസ്ഥയുള്ളവരിൽ ദൂരെയുള്ള കാഴ്ചക്കുറവും അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാനും സാധിക്കും. ശ്രദ്ധക്കുറവ് വിഷ്വൽ ഫോക്കസ് കുറയുന്നത് അവരുടെ പെരുമാറ്റത്തെയും മാനസികമായും ബാധിക്കുന്നു. ക്ലാസിൽ പലപ്പോഴും പുസ്കതത്തിലേക്കും ബ്ലാക്ക് ബോർഡിലേക്കും കുട്ടികൾക്ക് വളരെ പെട്ടെന്ന് മാറിമാറി ശ്രദ്ധ കൊടുക്കേണ്ട സാഹചര്യം വരുമ്പോൾ കാഴ്ച വൈകല്യമുള്ള കുട്ടികളിൽ അത് ബുദ്ധിമുട്ടണ്ടാക്കും. ഇത് പഠനത്തിൽ ശ്രദ്ധകുറയാനും മാനസിക സംഘർഷത്തിലേക്കും നയിക്കാം.
മങ്കിപോക്സ് എങ്ങനെ തിരിച്ചറിയാം, ലക്ഷണങ്ങള്
ഓർത്തോപോക്സ് വൈറസ് സ്പീഷീസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് മങ്കിപോക്സ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും മങ്കിപോക്സ് പകരാം. അണുബാധയേറ്റ് 4 മുതൽ 10 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. കൈപ്പത്തികളിലും കാലുകളിലും, മുഖം, വായ, ജനനേന്ദ്രിയങ്ങൾ എന്നിവടങ്ങളിൽ ചിക്കൻപോക്സിന് സമാനമായി ദ്രാവകവും പഴുപ്പും നിറഞ്ഞ ചുണങ്ങുകൾ പ്രത്യക്ഷപ്പെടും പനി, ശരീരത്തിനും പേശികൾക്കും വേദന, അമിതമായ ക്ഷീണം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ കഠിനമായ കേസുകളിൽ മസ്തിഷ്ക വീക്കം, ന്യുമോണിയ, രക്തത്തിലെ അണുബാധ, ഗർഭധാരണത്തിലെ സങ്കീർണതകൾ, കാഴ്ചക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം. മിക്ക രോഗബാധിതരും രണ്ട് മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കും. മങ്കിപോക്സിന് നിലവില് വാക്സിന് ലഭ്യമാണ്. മങ്കിപോക്സ് ക്ലേഡ് 2, ക്ലേഡ് 1 എന്ന രണ്ട് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
ഭീഷണിയായി എംപോക്സ് ലോകം ജാഗ്രതയിൽ
ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്സ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ആഫ്രിക്കയിൽമാത്രം പതിനേഴായിര-ത്തിലധികം രോഗികളും അഞ്ഞൂറിലധികം മരണവുമാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഈ സമയത്തെ അപേക്ഷിച്ച് ഏകദേശം 160 ശതമാനത്തിലധികമാണ് രോഗവ്യാപനം. ഏറ്റവും ഒടുവിൽ സ്വീഡനിലും പാകിസ്ഥാനിലും രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022–- -23 കാലത്തും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും എംപോക്സ് വ്യാപകമായപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും വൻകരയ്ക്കു പുറത്തേക്കും എംപോക്സ് വൈറസ് പടരാനുള്ള ഉയർന്ന സാധ്യത കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ഏറ്റവും വലിയ ജാഗ്രതാ നിർദേശവും മുന്നറിയിപ്പും നൽകിയിരിക്കുന്നത്. എച്ച്1എൻ1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചപ്പോഴാണ് ഇതിനുമുമ്പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വസൂരിയുടെ വകഭേദം മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണ് എംപോക്സ്. ഡബിൾ സ്ട്രാൻഡഡ് ഡിഎൻഎ വൈറസായ മങ്കിപോക്സ് വൈറസാണ് എംപോക്സ് രോഗത്തിന് കാരണമാകുന്നത്. വസൂരി രോഗകാരിയായ വേരിയോള, കൗപോക്സ്, വാക്സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്സ് വൈറിഡേ കുടുംബത്തിലെ ഓർത്തോപോക്സ് ആണിത്. -വൈറസ് ജനുസ്സിൽപ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങൾ എംപോക്സ് വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രത കുറവാണെങ്കിലും ഒരേ വിഭാഗത്തിൽപ്പെട്ട വൈറസ് ആയതിനാൽ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് രോഗലക്ഷണങ്ങൾക്ക് സാമ്യമുണ്ട്. കോവിഡ് മഹാമാരിപോലെ ഈയടുത്ത കാലത്ത് പൊട്ടിപ്പുറപ്പെട്ട രോഗമല്ല എംപോക്സ്. ഡെന്മാർക്കിൽ ഗവേഷണത്തിനായി പിടികൂടി പാർപ്പിച്ചിരുന്ന കുരങ്ങുകളിൽ 1958ൽ തന്നെ എംപോക്സ് വൈറസിനെ കണ്ടെത്തിയിരുന്നു. 1970-ൽ കോംഗോയിൽ ഒമ്പതുകാരനായ ആൺകുട്ടിയിലാണ് മനുഷ്യനിൽ ഈ വൈറസ് ആദ്യമായി സ്ഥിരീകരിക്കുന്നത്. 1980-ൽ വസൂരി നിർമാർജനം ചെയ്യുകയും ലോകമെമ്പാടുമുള്ള വസൂരി വാക്സിനേഷൻ അവസാനിക്കുകയും ചെയ്തതിനെത്തുടർന്നാണ്, ആഫ്രിക്കൻ വൻകരയിലെ മധ്യ, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ എംപോക്സ് കേസുകൾ ഉയരാൻ തുടങ്ങിയതെന്ന് ഗവേഷകർ പറയുന്നു. ഘാനയിൽനിന്ന് ഇറക്കുമതി ചെയ്ത അണ്ണാൻ, എലി വർഗത്തിൽപ്പെട്ട ജീവികൾ എന്നിവയിൽ നിന്നായിരുന്നു 2003ൽ അമേരിക്കയിൽ രോഗം പൊട്ടിപ്പുറപ്പെട്ടത്. 2005- മുതൽ കോംഗോയിൽ വർഷാവർഷം വലിയതോതിൽ എംപോക്സ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നു. 2022 മേയിലാണ് യൂറോപ്പിൽ എംപോക്സ് വൈറസിന്റെ വ്യാപനമുണ്ടാകുന്നത്. ഏകദേശം 87,000 കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിലധികം മരണങ്ങളുമുണ്ടായി. രോഗബാധിതരായവരുമായുള്ള ലൈംഗികബന്ധത്തിലൂടെയായിരുന്നു വ്യാപകമായി പടർന്നത്. മങ്കിപോക്സ് എന്ന് വിളിക്കേണ്ട കുരങ്ങുകളിൽ ആദ്യമായി കണ്ടെത്തിയതിനാലാണ് മങ്കിപോക്സ് ( Mpox) എന്ന പേര് വൈറസിന് ലഭിക്കുന്നത്. എന്നാൽ, പ്രകൃതിയിൽ വൈറസിന്റെ സ്വാഭാവിക സംഭരണികൾ കുരങ്ങുകൾതന്നെയാണോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അണ്ണാൻ, എലികൾ തുടങ്ങി വിവിധ ചെറിയ സസ്തനികളിലും വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മങ്കിപോക്സ് എന്ന പേരിനു പിന്നിലെ തെറ്റിദ്ധാരണയും അശാസ്ത്രീയതയും വംശീയതയും ഒഴിവാക്കാൻ രോഗത്തെ മങ്കിപോക്സ് എന്ന് വിളിക്കുന്നതിനു പകരം ‘എംപോക്സ്’ എന്നു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ എംപോക്സ് രോഗത്തെ കുരങ്ങുവസൂരിയെന്നും മങ്കിപോക്സ് എന്നുമെല്ലാം വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും തെറ്റാണെന്നു പറയാം. രോഗവ്യാപനം പ്രതിരോധം വൈറസ് വാഹകരായ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും രോഗബാധിതരായ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും സമ്പർക്കംവഴി രോഗം പകരും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന 2–- 4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന സ്രവംനിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം ശക്തമായ പനിയും തലവേദനയും പേശിവേദനയും നടുവേദനയും കഴലകളുടെ വീക്കവും ക്ഷീണവുമുണ്ടാകും. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം തിണർപ്പുകൾ വളരെവേഗം ശരീരത്താകെ വ്യാപിക്കും. മരണനിരക്ക് പൊതുവെ കുറവാണെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും വൈറസ് തീവ്രമായേക്കാം. എംപോക്സ് വൈറസിനെതിരെ കൃത്യമായ മരുന്നുകളില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാണ് ചികിത്സ. വസൂരിരോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകളും ടിക്കോവിരിമാറ്റു (ടീപോക്സ്) പോലെയുള്ള അനുബന്ധ ആന്റി -വൈറൽ മരുന്നുകളും ഇപ്പോൾ എംപോക്സിനെതിരെയും ഉപയോഗിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലും അമേരിക്കയിലും പ്രതിരോധവാക്സിനുകളും വികസിപ്പിച്ചിട്ടുണ്ട്. എംപോക്സും കുരങ്ങുപനിയും എംപോക്സും കുരങ്ങുപനിയും ഒന്നല്ല. കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ക്യാസനൂർ വനമേഖലയിൽ കുരങ്ങുകൾ കൂട്ടമായി ചത്തൊടുങ്ങുന്നെന്ന വാർത്ത ആദ്യമായി ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത് വിഖ്യാത പക്ഷിനിരീക്ഷകൻ സലീം അലി ആയിരുന്നു. 1957-ൽ ഈ വനമേഖലയിൽ നടത്തിയ പക്ഷിനിരീക്ഷണത്തിനിടെയാണ് അസാധാരണ സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. കറുത്ത മുഖമുള്ള ലംഗൂർ കുരങ്ങുകളും ചുവന്ന മുഖമുള്ള ബോണെറ്റ് കുരങ്ങുകളുമായിരുന്നു ചത്തുവീണവയിൽ ഏറെയും. ഏറെ താമസിയാതെ ക്യാസനൂർ വനമേഖലയോട് ചേർന്ന സോറാബ്, സാഗർ തുടങ്ങിയ താലൂക്കുകളിലുള്ള ജനങ്ങളിൽ ഒരു അജ്ഞാതരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതായും മരണം സംഭവിക്കാവുന്നതുമായുള്ള വാർത്തകളും വന്നുതുടങ്ങി. വിറയലോടുകൂടിയ ശക്തമായ പനി, ശരീര തളർച്ച, കഠിനമായ പേശിവേദന, മോണയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, മലത്തിൽ രക്തത്തിന്റെ അംശം ഇവയെല്ലാമായിരുന്നു ലക്ഷണം. തുടർന്ന് നടന്ന അന്വേഷണമാണ് കുരങ്ങുകളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന കുരങ്ങുപനിയെന്ന ജന്തുജന്യ വൈറസ് രോഗത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. അതുവരെ കുരങ്ങുപനി ലോകത്തിന് അപരിചിതമായിരുന്നു. ക്യാസനൂർ വനമേഖലയിൽ ആദ്യമായി കണ്ടെത്തിയതിനാൽ ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) എന്ന പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. രോഗകാരിയായ വൈറസുകൾ അറിയപ്പെടുന്നത് കെഎഫ്ഡി വൈറസുകൾ എന്നും. യെല്ലോഫീവർ, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, സിക്കാ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ ഉൾപ്പെടുന്ന ഫ്ലാവി വൈറിഡെ എന്ന കുടുംബത്തിലെ അംഗങ്ങൾതന്നെയാണ് കെഎഫ്ഡി വൈറസുകളും. രോഗവാഹകരും രോഗബാധിതരുമായ കുരങ്ങുകളുടെ ശരീരത്തിൽ വ്യാപകമായി കാണുന്ന ചെള്ളുകളാണ് വൈറസുകളെ മനുഷ്യരിലേക്കെത്തിക്കുന്നത്. വൈറസുകളുടെ വാഹകരായ ഈ ചെള്ളുകളുടെ കടിയേൽക്കുമ്പോൾ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചേരും. ചെള്ളുകളുടെ ജീവിതചക്രത്തിൽ ശൈശവദശയിലെ നിംഫുകളുടെ കടിയേൽക്കുന്നതു വഴിയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഈര്/പൂത എന്നെല്ലാമാണ് നിംഫുകൾ പ്രാദേശികമായി വിളിക്കപ്പെടുന്നത്. ഹീമാഫൈസാലിസ് സിപ്നിജെറ എന്നാണ് ഈ ചെള്ളുകളുടെ ശാസ്ത്രനാമം. എന്നാൽ, ഇതു കൂടാതെ ഹീമാഫൈസാലിസ് കുടുംബത്തിലെ പത്തോളം തരം ചെള്ളുകളിലും രോഗകാരിയായ കെഎഫ്ഡി വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ മുതൽ മെയ് അവസാനം വരെ നീളുന്ന വേനൽ പട്ടുണ്ണി നിംഫുകൾക്ക് പെരുകി സജീവമാകാൻ ഏറ്റവും അനുകൂലമായ സമയമാണ്. അതുകൊണ്ടാണ് ഈ മാസങ്ങളിൽ രോഗവ്യാപനം ഏറുന്നത്. കർണാടകയ്ക്കു പുറത്ത് ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചത് 2006-ൽ മഹാരാഷ്ട്രയിലായിരുന്നു. കേരളത്തിൽ കുരങ്ങുപനിയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത് 2013 ഏപ്രിൽ 20-ന് വയനാട്ടിലായിരുന്നു. തുടർന്ന് 2014ലും രോഗം കണ്ടെത്തി. കുരങ്ങുപനി അതിന്റെ സർവരൗദ്രഭാവത്തോടുംകൂടി വയനാട്ടിൽ എത്തിയത് 2015ലായിരുന്നു. ആ വർഷം ഏകദേശം 130 ആളുകൾക്ക് രോഗം ബാധിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രതിരോധകുത്തിവയ്പ്, ബോധവൽക്കരണം തുടങ്ങിയ രോഗനിയന്ത്രണപ്രവർത്തനങ്ങൾ വഴി കുരങ്ങുപനിയുടെ വലിയതോതിലുള്ള വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെങ്കിലും ജാഗ്രത ഇപ്പോഴും തുടരുകയാണ്. (സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനാണ് ലേഖകൻ)
ശ്രദ്ധക്കുറവു മുതല് ആത്മഹത്യാ പ്രവണത വരെ; എന്താണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ?
ആ ഗോളതലത്തിൽ 31 ദശലക്ഷത്തോളം സ്ത്രീകളാണ് പ്രതിമാസം പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നതെന്നാണ് സമീപ കാലത്ത് ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) എന്ന അവസ്ഥയുടെ ഗുരുതര അവസ്ഥയാണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ അഥവ പിഎംഡിഡി എന്ന് പറയുന്നത്. ആർത്തവത്തിന് മുന്നോടിയായി സ്ത്രീകളിലുണ്ടാകുന്ന കടുത്ത മാനസികാവസ്ഥാമറ്റവുമായി ബന്ധപ്പെട്ടതാണ് പിഎംഡിഡി. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് പിഎംഡിഡിയുടെ യഥാർഥ കാരണം എന്താണെന്നതു സംബന്ധിച്ച ഗവേഷണങ്ങൾ നടന്നുവരികയാണ്. ഓരോ ആർത്തവ ചക്രത്തിലുമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ അസ്വാഭാവിക പ്രതികരണമാകാം ഇതിന് കാരണമെന്നും കരുതുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ സെറോടോണിൻ ഉത്പാദനം കുറയ്ക്കാം. ഇതും മാനസികാരോഗ്യത്തെ ബാധിക്കാം. പിഎംഡിഡി ലക്ഷണങ്ങൾ ആർത്തവത്തിന് ഒരാഴ്ച്ച മുമ്പു തുടങ്ങി ആർത്തവം തുടങ്ങി ഏതാനും ദിവസങ്ങൾ കൂടി നീണ്ടുനിൽക്കുന്ന രീതിയിലാണ് പിഎംഡിഡി ലക്ഷണങ്ങൾ പ്രകടമാവുക. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെപ്പോലും ഇത് ബാധിക്കാം. ദേഷ്യം, അസ്വസ്ഥത, വിഷാദം, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ക്ഷീണം, ഉത്കണ്ഠ, ആശയക്കുഴപ്പം, ശരീര വീക്കം, അടിവയറിൽ കടുത്തവേദന, വയറുവീർക്കുക, മലബന്ധം, ഛർദി, ഓക്കാനം, പുറംവേദന, ചർമം ചൊറിഞ്ഞു തടിക്കൽ, തലവേദന, ലൈംഗിക താൽപര്യക്കുറവ്, വേദനാജനകമായ ആർത്തവം തുടങ്ങിയവ ലക്ഷണങ്ങളാണ്. പിഎംഡിഡിയുടെ ലക്ഷണങ്ങൾ. അവധിക്ക് ശേഷം ജോലിയില് തിരിച്ചു കയറാന് മടിയോ? ഈ സമ്മർദം തീർക്കാൻ ചില വഴികളുണ്ട് ചിലർ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് ആ സമയത്ത് കടന്നു പോകുന്നത്. ആത്മഹത്യ പ്രവണത വരെ ചിലരിൽ കണ്ടെത്താറുണ്ട്. കൃത്യമായ പരിചരണവും ചികിത്സയും ആവശ്യമുള്ള ഗുരുതരവും വിട്ടുമാറാത്തതുമായ ഒരു രോഗാവസ്ഥയാണിത്. ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
അവധിക്ക് ശേഷം ജോലിയില് തിരിച്ചു കയറാന് മടിയോ? ഈ സമ്മർദം തീർക്കാൻ ചില വഴികളുണ്ട്
അ വധിക്ക് ശേഷം തിരിച്ചു ജോലിയില് കയറുമ്പോഴുണ്ടാകുന്ന സമ്മര്ദത്തെ കുറിച്ച് ഓര്ത്ത് ഭയമോ മടിയോ തോന്നാറുണ്ടോ? സമ്മര്ദം നിറഞ്ഞ ജോലി അന്തരീക്ഷത്തില് നിന്ന് വിട്ട് മാനസികമായി വിശ്രമിക്കാന് അവധിദിനങ്ങള് കൂടിയെ തീരൂ. എന്നാല് നീണ്ട അവധിക്ക് ശേഷം ജോലിയില് തിരിച്ചു കയറിയാലുടന് നേരിടേണ്ടി വരുന്ന സമ്മര്ദം മുന്പുണ്ടായിരുന്നതിനെക്കാള് വലുതായി തോന്നിയെക്കാം. അവധിക്കാലത്തെ സന്തോഷം നിറഞ്ഞ അന്തരീക്ഷം നിലനിര്ത്താനും ജോലിയില് തിരിച്ചു കയറുമ്പോഴുള്ള സമ്മര്ദം കുറയ്ക്കാനും ചില വഴികള് ഇതാ.. ജോലികള് പ്രാധാന്യമനുസരിച്ച് ക്രമപ്പെടുത്താം നീണ്ട അവധിക്ക് ശേഷം ജോലിയിൽ തിരിച്ചു കയറുമ്പോള് സ്വാഭാവികമായും സമ്മര്ദവും മടിയും അനുഭവപ്പെടാം. വളരെ റിലാക്സ് ആയാണ് ജോലിയില് തിരിച്ചു കയറുക ആ സാഹചര്യത്തില് ജോലിയുടെ അമിതഭാരം സ്വയം അടിച്ചേല്പ്പിക്കാതെയിരിക്കുന്നതാണ് നല്ലത്. അവധി സമയത്തെ കെട്ടിക്കിടക്കുന്ന ജോലികള് പ്രാധാന്യമനുസരിച്ച് ക്രമപ്പെടുത്തി ഓരോന്നായി തീര്ക്കാന് ശ്രമിക്കുക. എല്ലാം ഒരുമിച്ച് ചെയ്യുന്നത് സമ്മര്വും നിങ്ങളുടെ ആനന്ദവും ഇല്ലാതാക്കും. അവധിക്കാല വിശേഷം അവധിക്കാലത്തെ കുറിച്ച് സഹപ്രവര്ത്തകരോട് പങ്കുവെക്കുന്നത് ജോലി അന്തരീക്ഷത്തിലേക്ക് സമ്മർദമില്ലാതെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും. കൂടാതെ ആരോഗ്യവും ക്ഷേമവും നിലനിർത്തേണ്ടതിന് സാമൂഹ്യമായി ബന്ധപ്പെടേണ്ടത് പ്രധാനമാണ്. ടീ ബ്രേക്ക് നീണ്ട അവധിക്ക് ശേഷമുള്ള ആദ്യ ദിവസങ്ങളില് ജോലിയുടെ അന്തരീക്ഷം നിങ്ങളെ സമ്മര്ദത്തിലാക്കാം. ഇത് ഒഴിവാക്കാന് ഇടയ്ക്ക് ഇടവേളയെടുത്ത് സഹപ്രവര്ത്തകര്ക്കൊപ്പം ഒരു ടീ ബ്രേക്ക് എടുത്ത് പുറത്തിറങ്ങുന്നത് പെട്ടെന്നുള്ള സമ്മർദത്തിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കും. അവധി മൂഡ് വീട്ടിൽ ചെലവാക്കാം ജോലി തീര്ത്ത് കൃത്യസമയത്ത് വീട്ടിലെത്തുന്നതും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും നിങ്ങളുടെ അവധിക്കാലം സന്തോഷം നീണ്ടു നില്ക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും. ടിവി പോലുള്ളവയുടെ മുന്നില് സമയം ചിലവഴിക്കാതെ ശാരീരികമായി സജീവമാകുന്നത് നിങ്ങളെ കൂടുതൽ ഉന്മേഷമുള്ളവരാക്കും. സഹിഷ്ണുതയോടെ സഹപ്രവര്ത്തകരെ കേള്ക്കാം സഹപ്രവർത്തകരോട് സഹിഷ്ണുത പുലർത്തുക. ഒരു പ്രശ്നത്തിന് പരിഹാരമില്ലെന്ന് നിരന്തരം പരാതിപ്പെടുന്ന സഹപ്രവർത്തകർക്ക് പെട്ടെന്ന് സമ്മർദം സൃഷ്ടിക്കാൻ കഴിയും. പ്രത്യേകിച്ച് സമ്മര്ദമില്ലാത്ത ഒരു അവധിക്കാലത്തിന് ശേഷം മടങ്ങിയെത്തുമ്പോള്. എന്നാല് ക്ഷമയോടെ, സഹിഷ്ണുതയോടെ, ഗൗരവമായി എടുക്കാതെ അവര് പറയുന്നത് ശ്രദ്ധിക്കാൻ ശ്രമിക്കുക. ഒരാഴ്ചകൊണ്ട് ചെയ്യേണ്ടത് ഒരു ദിവസത്തില് തീര്ക്കാന് ശ്രമിക്കരുത് അവധി കഴിഞ്ഞെത്തിയ ആവേശത്തില് എല്ലാ ജോലികളും തീര്ക്കമെന്ന് കരുതി എല്ലത്തിനോടും യെസ് പറയരുത്. തീര്ക്കാന് കഴിയുമെന്ന് ഉറപ്പുള്ള ജോലികള് മാത്രം ഏറ്റെടുക്കുക. ജോലിക്ക് അപ്രാപ്യമായ സമയപരിധി നിശ്ചയിക്കുകയോ അനാവശ്യമായ അപ്പോയിൻ്റ്മെൻ്റുകൾ നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കുക.
കാപ്പിയിലെ കഫീന് വില്ലന്; നാല് കപ്പിൽ കൂടുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് പഠനം
രാ ത്രി ഉറക്കമളച്ചിരുന്നുള്ള പഠനം, ജോലി, സമ്മദം എന്നിവ കൂടുമ്പോൾ ശരീരത്തിന് ഊർജം കിട്ടാൻ പലരും കാപ്പിയെ ആശ്രയിക്കാറുണ്ട്. കാപ്പിയോട് അൽപം പ്രിയം കൂടുതലുള്ളവരാണെങ്കിൽ അത് നാലോ അഞ്ചോ കപ്പിലേക്ക് പോകാറുമുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ കഫീൻ ആണ് നമ്മളെ ഇത്തരത്തിൽ കാപ്പി അഡിക്ട് ആക്കുന്നതും ശരീരത്തെ ഉണർത്തി വെക്കുന്നതും. ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ (ഏതാണ്ട് നാല് കപ്പ്) കഫീൻ പതിവായി കുടിക്കുന്നത് പീന്നീട് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ഇന്ത്യൻ സൈഡസ് മെഡിക്കല് കോളജില് നിന്നുള്ള ഗവേഷക സംഘം നടത്തിയ പുതിയ പഠനത്തിൽ പറയുന്നു. കഫീൻ അടങ്ങിയ എല്ലാ ഉത്പന്നങ്ങളും ഇതിൽ പെടും. നാല് കപ്പില് കൂടുതല് കുടിക്കാന് പാടില്ല കഫീൻ ശരീരത്തിലെ പാരാസിംപതിക് സിസ്റ്റത്തെ തടസപ്പെടുത്തുന്നു. സ്വാഭാവികമായ വിശ്രമത്തിനും വീണ്ടെടുക്കലിനും സഹായിക്കുന്ന ശരീരത്തിന്റെ പ്രാഥമിക സംവിധാനമാണ് പാരാസിംപതിക് സിസ്റ്റം. ഇത് തടസപ്പെടുന്നതോടെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും അഡ്രിനാലിൽ ഉൽപാദനം കൂടുകയും ഇത് ഊർജവും ഉണർവും നൽകുകയും ചെയ്യുന്നു. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് കഫീന് പാരാസിംപതിക് സിസ്റ്റം തടസപ്പെടുത്തുന്നു നിരന്തരമായി പാരാസിംപതിക് സിസ്റ്റം തടസപ്പെടുന്നതു മൂലം രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു. ലക്ഷണങ്ങളില്ലാത്തതു കൊണ്ട് രക്തസമ്മർദം ഉയരുന്നത് പലപ്പോഴും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷമാണ് അറിയുക. ഉയർന്ന രക്തസമ്മർദം കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, ഡിമെൻഷ്യ തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എത്ര നേരം വ്യായാമം ചെയ്യണം; ലോകാരോഗ്യ സംഘടനയുടെ നിര്ദേശം എന്നാൽ കാപ്പി പോലെ കഫീന് അടങ്ങിയവ പൂർണമായും ഉപേക്ഷിക്കണമെന്നല്ല. ദിവസവും മിതമായ അളവിൽ കാപ്പി കുടിക്കാവുന്നതാണ്. കാപ്പിയോടുള്ള ആസക്തി കുറയ്ക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ഗുണകരമാണ്.
എത്ര നേരം വ്യായാമം ചെയ്യണം; ലോകാരോഗ്യ സംഘടനയുടെ നിര്ദേശം
ആ രോഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർഗം വ്യായാമം ചെയ്യുക എന്നതാണ്. എന്നാൽ മിക്ക ആളുകൾക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്റെ സമയപരിധി. ആഴ്ചയിൽ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. അതായത് ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് നേരം വ്യായാമം പരിശീലിക്കാം. അതിൽ ഓട്ടം, നീന്തൽ തുടങ്ങിയ ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് (HIIT) പോലുള്ള കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആഴ്ചയിൽ 75 മിനിറ്റായി അത് കുറയുന്നു. ഈ രീതിയെ മിനിമം ഇഫക്ടീവ് ഡോസ് എന്നാണ് പറയുന്നത്. വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള് ഈ പ്രക്രിയയിലൂടെ പ്രമേഹം, ഹൃദ്രോഗം, ചില അർബദ സാധ്യതകൾ വരെ ചെറുക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. 2019 ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തി. ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും മാറ്റങ്ങളുണ്ടാക്കുന്നവെന്ന് ഈ പഠനം തെളിയിക്കുന്നു. ഭക്ഷണം കഴിച്ചിട്ടും കാര്യമില്ല, മദ്യപാനം വിറ്റാമിൻ ബിയുടെ അഭാവത്തിന് കാരണമാകും 150 മിനിറ്റ് റൂൾ മികച്ച അടിസ്ഥാനമാണെങ്കിലും നിങ്ങൾ എത്ര നേരം വ്യായാമം ചെയ്തു എന്നതിനെക്കാൾ ഉപരി എങ്ങനെ വ്യായാമം ചെയ്യുന്നു എന്നതിലാണ് കാര്യം. അമേരിക്കൻ കോളജ് ഓഫ് സ്പോർട്സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന തീവ്രമായ വർക്കൗട്ടുകൾ ചെയ്യുന്നത് സമാനമായ രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ്. അതായത് 20 മിനിറ്റ് ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് ചെയ്യുന്നത് 40 മിനിറ്റ് സാധാരണ വ്യായാമം ചെയ്യുന്നതിനെക്കാൾ കൂടുതൽ കലോറി നീക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം പറയുന്നു.