SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

മറുനാടന്‍ ടിവി ഇനി കുട്ടികള്‍ക്കും കുടുംബത്തിനുമായി; എഐ സാങ്കേതികവിദ്യയില്‍ ഭാവിയിലെ കേരളത്തെ വരച്ചുകാട്ടി 'ഹലോ മറുനാടന്‍'; 'റോബോ ഡോഗും സൂപ്പര്‍ ഹീറോകളും! മലയാളത്തിലെ ആദ്യത്തെ എഐ നിര്‍മ്മിത സിനിമാറ്റിക് സീരീസ്; 'ലൂസ് ടോക്കും വാര്‍ത്താ വിശകലനങ്ങളും ഇനി 'മറുനാടന്‍ ഡെയിലിയില്‍'; ഡിജിറ്റല്‍ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി മറുനാടന്‍ മലയാളി

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി നിര്‍ണായക മാറ്റങ്ങളിലേക്ക്. മൂന്ന് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മറുനാടന്‍ ടിവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായി മാറിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 'ഹലോ മറുനാടന്‍' എന്ന പേരില്‍ പൂര്‍ണ്ണമായും എഐ നിര്‍മ്മിതമായ ആദ്യ വീഡിയോ പുറത്തിറക്കി. സിനിമാറ്റിക് ക്വാളിറ്റിയില്‍ സ്റ്റോറി ടെല്ലിങ് രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 2050-ലോ 2100-ലോ ഉള്ള കേരളം എങ്ങനെയായിരിക്കും എന്ന ഭാവനയിലാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭാവിയില്‍ മറുനാടന്‍ ടിവി ആനിമേഷന്‍, ഗെയിംസ്, വെബ് സീരീസ്, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായി മാറും. ആദ്യ പരമ്പരയിലെ ഹലോ മറുനാടന്‍ ആദ്യ എപ്പിസോഡ് മികച്ച അഭിപ്രായമാണ് കമന്റ് സെക്ഷനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ കളിക്കൂട്ടുകാരനായ റോബോബ്‌ഡോഗ്കളും ഒരു സൂപ്പര്‍ ഹീറോയുടെ കഥയും ആണ് നമ്മള്‍ ഈ ആദ്യ എപ്പിസോഡില്‍ പറയുന്നത്. ഇതില്‍ ഓരോ ഫ്രെയിമിലും ലോകം എങ്ങനെ ഭാവിയില്‍ മാറാം എന്ന് രീതിയില്‍ ആണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്ന റോബോ ഡോഗ്, കുട്ടിയെ പല്ലു തേയിപ്പിക്കാന്‍ സഹായിക്കുന്നു. സ്‌കൂള്‍ യൂണിഫോം തേച്ചു നല്‍കുന്നു. അതുപോലെ ട്യൂഷന്‍ ഹോം വര്‍ക്ക് ചെയ്യിപ്പിക്കുന്നു. സ്‌കൂളിലേക്കുള്ള യാത്രയില്‍ robo dog സ്വയം കാറായി മാറുന്നു. നാളെ ഇതെല്ലാം യാഥാര്‍ഥ്യം ആയി മാറാം. ഇതെല്ലാം പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു പ്രചോദനം ആയി എന്ന് വരാം ഇന്നത്തെ കാലഘട്ടത്തില്‍ പുതിയ തലമുറയുടെ അഭിരുചി കൂടി കണക്കിലെടുത്ത് കൊച്ചുകുട്ടികള്‍ക്ക് കൂടി ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ വീഡിയോ എന്റര്‍ടൈന്‍മെന്റ് content ആണ് വിഭാവനം ചെയ്തത്. പ്രധാനമായും 12 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഈ പുതിയ മാറ്റം ലക്ഷ്യം വയ്ക്കുന്നത്. സിനിമാറ്റിക് ക്വാളിറ്റിയുള്ള ഇത്തരം വീഡിയോകള്‍ മലയാളത്തില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. 2050-ലോ 2100-ലോ കേരളം എങ്ങനെയായിരിക്കും എന്ന ഭാവനയിലാണ് ഈ സ്റ്റോറി ടെല്ലിങ് തയ്യാറാക്കിയിരിക്കുന്നത്. Marunadan TV യില്‍ വന്ന ഒരു കമന്റ് ഇങ്ങനെ.. മറുനാടന്‍ ടിവി വിദ്യാഭ്യാസ രീതി പുതിയ തലത്തിലേക്ക് കൊണ്ടുവന്നതിനു അഭിനന്ദങ്ങള്‍. വരും തലമുറയ്ക്ക് ഭാവിയില്‍ ഭരണാധികാരികള്‍ നടപ്പാക്കും എന്ന് വിചാരിക്കാം. ഇതാണ് ആ കമന്റില്‍ പറയുന്നത്. മറുനാടന്‍ ടിവി 2009 ഇല്‍ വാര്‍ത്തയ്ക്ക് വേണ്ടി തുടങ്ങിയ ചാനലാണ്. ഇത് സമ്പൂര്‍ണ്ണ എന്റര്‍ടൈന്‍മെന്റ് ഡിജിറ്റല്‍ ചാനലായി മാറിയതോടെ വാര്‍ത്തകള്‍ക്കായി 'മറുനാടന്‍ ഡെയിലി' (Marunadan Daily) എന്ന പുതിയ ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വാര്‍ത്തകള്‍ വേഗത്തില്‍ നല്‍കുന്നതിനേക്കാള്‍, അവയുടെ പശ്ചാത്തലവും കൃത്യതയും വിശകലനങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ കവറേജ് നല്‍കാനാണ് ഈ ചാനലിലൂടെ ശ്രമിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട 'ലൂസ് ടോക്ക്' അടക്കമുള്ള പരിപാടികള്‍ ഇനി ഈ ചാനലിലായിരിക്കും സംപ്രേഷണം ചെയ്യുക. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആനിമേഷന്‍, ഗെയിംസ്, വെല്‍നസ്, വെബ് സീരീസ്, ലൈഫ് സ്‌റ്റൈല്‍, ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളിലേക്ക് മറുനാടന്‍ ടിവി പ്രവര്‍ത്തനം വ്യാപിപ്പിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മാധ്യമ പ്രവര്‍ത്തനത്തെ നവീകരിക്കാനാണ് മറുനാടന്‍ മലയാളി ലക്ഷ്യമിടുന്നത്.

മറുനാടൻ മലയാളീ 16 Jan 2026 7:30 pm

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ

9000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളും വ്യാപാരികളും പ്രൊഫഷണലുകളുമുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 7:23 pm

സംസ്ഥാന സ്കൂൾ കലോത്സവം: കപ്പടിക്കുമോ കണ്ണൂർ? മൂന്നാം ദിനത്തിലും മുന്നിൽ

തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല മുന്നിട്ടുനിൽക്കുന്നു. 659 പോയിൻ്റുകളോടെയാണ് കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കോഴിക്കോട് രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. മത്സരങ്ങളുടെ 65 ശതമാനം പൂർത്തിയായി. സ്കൂളുകളിൽ പാലക്കാട് ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്താണ്.

സമയം 16 Jan 2026 7:23 pm

വീടിന്റെ പോർച്ചിലിട്ടിരുന്ന ഒരു പഴ‍ഞ്ചൻ പാത്രം, 40 കൊല്ലമായി ഒളിഞ്ഞിരുന്ന ലക്ഷങ്ങളുടെ നിധി, 91-ാം പിറന്നാളിന് സർപ്രൈസ്!

40 വർഷമായി തന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ കളിമൺപാത്രം തനിക്ക് 29 ലക്ഷം രൂപ കൊണ്ടുത്തരുമെന്ന് ആരെങ്കിലും കരുതുമോ? അങ്ങനെയൊരു മഹാഭാഗ്യമാണ് തന്‍റെ 91 -ാം പിറന്നാളില്‍ ഈ മുത്തശ്ശിക്കുണ്ടായത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 7:20 pm

ഭീകരവാദത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു: ഇറാന്‍ പോലിസ് മേധാവി

തെഹ്‌റാന്‍: വിദേശബന്ധമുള്ള കലാപകാരികളുടെ ഭീകരതയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചെന്ന് ഇറാന്‍ പോലിസ് മേധാവി. കലാപം നടത്താന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നിരന്തരമായി ആഹ്വാനം ചെയ്തിട്ടും ഇന്നലെ രാത്രി ഒരു നഗരത്തിലും കലാപം നടന്നില്ലെന്ന് പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് റെസ റഡാന്‍ പറഞ്ഞു. ''ദൈവത്തിന് സ്തുതി, ജനങ്ങളുടെ പിന്തുണയോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. സര്‍ക്കാരിന് അനുകൂലമായി ജനങ്ങള്‍ തെരുവിലിറങ്ങിയത് സുരക്ഷാസൈനികര്‍ക്ക് ആശ്വാസമായി. പൊതുജനങ്ങളും സുരക്ഷാസേനയും തമ്മിലുള്ള സഹകരണമാണ് ഈ വിജയത്തിന്റെ രഹസ്യം.''-അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കലാപകാരികള്‍ക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്‍ കറന്‍സിയിലുണ്ടായ തകര്‍ച്ചയാണ് ആദ്യകാല സമാധാന പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, പിന്നീട് വിദേശബന്ധമുള്ള കലാപകാരികള്‍ കൊള്ളയും കൊലയും നടത്തുകയായിരുന്നു. കലാപങ്ങളില്‍ പങ്കെടുത്ത ഏകദേശം 3,000 പേരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് മുതിര്‍ന്ന മതപണ്ഡിതരും ഭരണസംവിധാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലുമായി നേരില്‍ ബന്ധമുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാനില്‍ ഇസ്‌ലാമിക ഭരണകൂടം വെറുതെ രൂപീകരിച്ചതല്ലെന്ന് മുതിര്‍ന്ന പണ്ഡിതനായ സയ്യിദ് അഹമദ് ഖത്താമി പറഞ്ഞു.'' രണ്ടുലക്ഷത്തില്‍ അധികം പേര്‍ രക്തസാക്ഷിത്വം വരിച്ചാണ് ഇറാനില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിച്ചത്. ആ വ്യവസ്ഥ സംരക്ഷിക്കുന്നതിലും വലിയ ഉത്തരവാദിത്തമൊന്നും ഇറാനികള്‍ക്കില്ല. വിശ്വാസികളായ ഇറാനികള്‍ ഉള്ളിടത്തോളം കാലം ആര്‍ക്കും ഒരു ഇഞ്ച് ഭൂമി പോലും തട്ടിയെടുക്കാനാവില്ല. കലാപകാരികള്‍ക്കെതിരേ കടുത്ത നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.''-അദ്ദേഹം പറഞ്ഞു.

തേജസ് ന്യൂസ് 16 Jan 2026 7:18 pm

'പാട്രിയറ്റ്' 19-ാമത്; ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തുന്ന ചിത്രം ഏത്?

2026-ൽ ഏറ്റവും കാത്തിരിപ്പ് ഉയർത്തുന്ന 20 ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 7:16 pm

വെള്ളിയാഴ്ച ​ഗുരുവായൂരപ്പന് ഉ​ഗ്രൻ സമ്മാനം, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണമാലകളുമായി ശിവകുമാറും ഭാര്യയും

ലക്ഷ്മീദേവിയുടെ രൂപം ആലേഖനം ചെയ്ത ലോക്കറ്റോടു കൂടിയ 57 ഗ്രാമിന്റെ സ്വര്‍ണ്ണമാലയും ഗണപതി രൂപം മുദ്രണം ചെയ്ത ലോക്കറ്റോടു കൂടിയ 41 ഗ്രാമിന്റെ മറ്റൊരു മാലയുമാണ് സമര്‍പ്പിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 7:12 pm

കണ്ണൂ​‍​‍രില്‍ സ്‌കൂള്‍ ജീവനക്കാരന്‍ ലാബില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് മരിച്ചത്. പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്യൂണ്‍ ആണ് ഷിബിന്‍. ലാബിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.

മംഗളം 16 Jan 2026 7:07 pm

ബ്രിഹണ്‍മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ഭരണം പിടിച്ചെടുത്ത് മഹായുതി സഖ്യം

28 കൊല്ലം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരണം കൈയാളിയ കോര്‍പറേഷനാണ് ബിജെപി-ശിവസേന (ഷിന്‍ഡെ) സഖ്യം പിടിച്ചെടുത്തത്

സിറാജ് ലൈവ് 16 Jan 2026 7:03 pm

തിരിച്ചുവിളിച്ച അഭിഷേകിനെക്കൊണ്ട് കയ്യടിപ്പിച്ചു! ഹർലീന്റെ മാസ് മറുപടി | Harleen Deol

സ്വന്തം ടീം തന്നെ അവിശ്വസിക്കുക, മൈതാനത്ത് നിന്ന് തിരിച്ചുവിളിക്കുക. ഇത്രത്തോളം അപമാനവും നിരാശയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭം ഉണ്ടായേക്കില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബുധനാഴ്ച രാത്രി യുപി വാരിയേഴ്‌സ് താരം ഹര്‍ലീൻ ഡിയോൾ കടന്നുപോയത് സമാനമായ വൈകാരിക നിമിഷങ്ങളിലൂടെയായിരുന്നു. പക്ഷേ, തിരിച്ചുവരവ് സംഭവിച്ചു, 24 മണിക്കൂറിനുള്ളില്‍ തന്നെ.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 7:02 pm

തയ്യാറാക്കാം ഈസി കേക്ക്

തയ്യാറാക്കാം ഈസി കേക്ക്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 7:00 pm

ഓറഞ്ച് ജ്യൂസ് ഇനി ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ

ഓറഞ്ച് ജ്യൂസ് ഇനി ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:55 pm

അറേബ്യൻ കട്‌ലറ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം

അറേബ്യൻ കട്‌ലറ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:55 pm

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്; സര്‍ക്കാരിന്റെ ഏറ്റവും സമുന്നതമായ ചലച്ചിത്ര പുരസ്‌കാരം

2024 ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ശാരദയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത് എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും സമുന്നതമായ ചലച്ചിത്ര പുരസ്‌കാരമാണ് ജെസി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഭൂമിക്കടിയില്‍

ഒന്നു ഇന്ത്യ 16 Jan 2026 6:55 pm

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നാളെ ഫ്‌ലാഗ് ഓഫ് ചെയ്യും; 3,250 കോടിയുടെ റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്‌ലാഗ് ഓഫ് ചെയ്യും. മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഹൗറയ്ക്കും ഗുവാഹത്തിക്കും (കാമാഖ്യ) ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന് പച്ചക്കൊടി വീശും. തുടര്‍ന്ന്, ഉച്ചയ്ക്ക് 1.45-ന് മാള്‍ഡയില്‍ തന്നെ നടക്കുന്ന പൊതുചടങ്ങില്‍ 3,250 കോടി രൂപയിലധികം മൂല്യമുള്ള റെയില്‍-റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ആധുനിക ഇന്ത്യയുടെ വളരുന്ന യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വികസിപ്പിച്ചെടുത്ത, പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍, വിമാനയാത്രയ്ക്ക് സമാനമായ അനുഭവം കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ വേഗതയുള്ളതും സുരക്ഷിതവും സൗകര്യപ്രദവുമാക്കും. ഹൗറ-ഗുവാഹത്തി റൂട്ടിലെ യാത്രാസമയം ഏകദേശം രണ്ടര മണിക്കൂര്‍ കുറയ്ക്കുന്നതിലൂടെ, തീര്‍ത്ഥാടന വിനോദസഞ്ചാര മേഖലകള്‍ക്കും ഇത് വലിയ ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍. പുതുതലമുറ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ 16 കോച്ചുകളുണ്ടാകും. ആകെ 823 യാത്രക്കാര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ കഴിയുക. 11 എസി 3-ടയര്‍ കോച്ചുകളും, 4 എസി 2-ടയര്‍ കോച്ചുകളും, 1 ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ട്രെയിനില്‍ ഉണ്ടാകുക. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കുഷ്യനിംഗുള്ള ബെര്‍ത്തുകള്‍, നൂതന സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍, ശബ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് വാതിലുകള്‍, ആധുനിക പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ദിവ്യാംഗ യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, ആധുനിക ടോയ്ലറ്റുകള്‍, നൂതന അണുനാശിനി സാങ്കേതികവിദ്യ എന്നിവയെല്ലാം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പ്രത്യേകതകളാണ്. കവച് ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം, എമര്‍ജന്‍സി പാസഞ്ചര്‍ ടോക്ക്-ബാക്ക് യൂണിറ്റുകള്‍, അത്യാധുനിക ഡ്രൈവര്‍ ക്യാബ് തുടങ്ങി മികച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസുകള്‍ എത്തുന്നത്. എയറോഡൈനാമിക് എക്സ്റ്റീരിയറും പരിഷ്‌കരിച്ച ഇന്റീരിയറും തദ്ദേശീയ റെയില്‍ എഞ്ചിനീയറിംഗിന്റെ പ്രാഗത്ഭ്യം ഉയര്‍ത്തിക്കാട്ടുന്നു.

മറുനാടൻ മലയാളീ 16 Jan 2026 6:50 pm

അരി ഉണ്ട ഉണ്ടാക്കാം

അരി ഉണ്ട ഉണ്ടാക്കാം

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:50 pm

യാത്രയ്ക്കിടെ സഹയാത്രികയുടെ സ്വര്‍ണവള കണ്ട് ഫോട്ടോയെടുത്തോട്ടേയെന്ന് ചോദിച്ചു, വള തന്നെ ഊരിക്കൊടുത്ത് സ്വന്തമായെടുത്തോ എന്ന് മറുപടി, അമ്പരപ്പിക്കുന്ന അനുഭവം വിവരിച്ച് യുവതി

സാധാരണയായി മെട്രോ യാത്രകളിലെ പല കഥകളും കള്ളന്മാരേക്കുറിച്ചും മോശം പെരുമാറ്റമുള്ള സഹയാത്രികരെക്കുറിച്ചുമെല്ലാമായിരിക്കും. എന്നാല്‍, ഒരു യുവതി പങ്കുവെച്ച അനുഭവകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:46 pm

പോഷകസമൃദ്ധമായ ഒരു ഗ്ലാസ് ഷെയ്ക്ക്

പോഷകസമൃദ്ധമായ ഒരു ഗ്ലാസ് ഷെയ്ക്ക്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:45 pm

നടി ശാരദയ്ക്ക് ജെ സി ഡാനിയേല്‍ അവാർഡ്; പുരസ്കാരം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ സമ്മാനിക്കും

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2024 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക് സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം 2026 ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. കേരള സര്‍ക്കാരിന്റെ ഈ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80 കാരിയായ ശാരദ. 2017ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ മൂന്നു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 1968 ല്‍ 'തുലാഭാരം' എന്ന സിനിമയിലൂടെയാണ് ശാരദയ്ക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ 'നിമജ്ജന'ത്തിലൂടെയും ദേശീയ അംഗീകാരം നേടി. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച അവർ, 'ത്രിവേണി', 'മുറപ്പെണ്ണ്', 'മൂലധനം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് ശാരദ എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി. 1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി 'ഇരുമിത്രലു' എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറിയ ശാരദ, പിന്നീട് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 250-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾക്ക് ലഭിക്കുന്ന ഈ അംഗീകാരം.

മറുനാടൻ മലയാളീ 16 Jan 2026 6:40 pm

'രാജ്യത്തിനായി 70 ടെസ്റ്റും 243 ഏകദിനവും കളിച്ച താരത്തെയൊക്കെ ഇങ്ങനെ പറയാമോ..? തീര്‍ത്തും നിരുത്തരവാദപരം'

മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിനെ 'ഇന്ത്യൻ ഏജന്റ്' എന്ന് വിളിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുൻ ഡയറക്ടർ നസ്മുൾ ഇസ്ലാമിനെതിരെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ രംഗത്ത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:38 pm

മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിക്ക് ജയം

.2018 ഓഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത കേസിലും പങ്കാര്‍കര്‍ പ്രതിയായിരുന്നു

സിറാജ് ലൈവ് 16 Jan 2026 6:33 pm

എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍

കോട്ടയം: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. കോട്ടയം കങ്ങഴ കണിയാണിക്കല്‍ അനന്ദു (26) വിനെയാണ് റൂറല്‍ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും അങ്കമാലി പോലീസും ചേര്‍ന്ന് അങ്കമാലിയില്‍ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവില്‍ നിന്നും അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 19ഗ്രാം എം.ഡി.എം.എ. അങ്കമാലിയില്‍ വച്ചാണ് പിടികൂടിയത് ഷോള്‍ഡര്‍ ബാഗിനകത്ത് പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗലൂരുവില്‍ ഐ.ടി വിഭാഗം ജീവനക്കാരനാണ്. നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡി വൈ എസ് പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എ.രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ അസ് രിഫ് ഷഫീഖ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ നിന്നും അന്തര്‍ സംസംസ്ഥാന ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 69 ഗ്രാം രാസലഹരിയുമായ് മൂവാറ്റുപുഴ സ്വദേശി ബിലാല്‍ (21) നെ പറവൂര്‍ക്കവലയില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു.

മറുനാടൻ മലയാളീ 16 Jan 2026 6:33 pm

പശുവിനെ കടത്തിയെന്ന് ആരോപണം; കന്നുകാലികളുമായി വന്ന പിക്കപ്പ് വാനെ തടഞ്ഞ് നിർത്തി യുവാവിനെ അടിച്ചുകൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഒഡീഷയിൽ

ഭുവനേശ്വർ: ഒഡീഷയിലെ ബലാസോർ ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് 35 വയസ്സുകാരനായ മുസ്ലിം യുവാവ് മരിച്ചു. മകന്ദർ മഹമ്മദ് എന്നയാളാണ് ബുധനാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്നുകാലികളുമായി വന്ന മകന്ദറിന്റെ പിക്കപ്പ് വാൻ ഒരു സംഘം തടഞ്ഞുനിർത്തുകയും മകന്ദറിനെയും ഡ്രൈവറെയും ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകന്ദറിനെ പിന്നീട് ബലാസോർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് ആദ്യം പിക്കപ്പ് വാൻ അമിതവേഗതയിൽ ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. വാഹനം അമിതവേഗതയിൽ ഓടിച്ച് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെന്നും, പശുക്കൾ അവിടെയുണ്ടായിരുന്നെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനം സ്റ്റേഷനിലേക്ക് മാറ്റിയ പോലീസ്, പശുക്കളെ മാ ഭാരതി ഗോശാലയിൽ ഏൽപ്പിച്ചു. അപകടത്തെക്കുറിച്ച് പരാതി നൽകിയ വ്യക്തി വാഹനത്തിന്റെ ഉടമക്കും ഡ്രൈവർക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി. എന്നാൽ, പിന്നീട് കൊല്ലപ്പെട്ട മകന്ദർ മഹമ്മദിന്റെ സഹോദരന്റെ പരാതിയിൽ പോലീസ് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അഞ്ചുപേരടങ്ങിയ സംഘം മകന്ദറിന്റെ വാഹനം തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരൻ പരാതിയിൽ പറയുന്നു. പോലീസാണ് മകന്ദറിനെ ആശുപത്രിയിലെത്തിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

മറുനാടൻ മലയാളീ 16 Jan 2026 6:32 pm

കാത്തിരിപ്പിന് വിരാമം! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും

പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:30 pm

അവൻ അതിജീവിതനാണ്..; കൃഷാന്ദിന്റെ 'മസ്തിഷ്ക മരണം' ടീസർ പുറത്ത്

കൃഷാന്ദ് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. 2046ലെ നിയോ കൊച്ചി പശ്ചാത്തലമാക്കുന്ന ഇതൊരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമാണ്. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിലെത്തും.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:29 pm

മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പ്: നാഗ്പുരില്‍ നാലുസീറ്റില്‍ മുസ്ലിം ലീഗിന് വിജയം

മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മുസ്ലിം ലീഗിന് നാല് സീറ്റില്‍ വിജയം. നാഗ്പൂര്‍ കോര്‍പറേഷനില്‍ നാല് വാര്‍ഡുകളാണ് മുസ്‌ലിം ലീഗ് നേടിയത്. മുസ്‌ലിം ലീഗ് മഹാരാഷ്ട്ര പ്രസിഡന്റ് അസ്ലം ഖാന്‍ മുല്ല, മുജ്തബ അന്‍സാരി, രേഖ വിശ്വസ് പാട്ടില്‍, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്. നഗരസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് ആരുമായി സഖ്യമുണ്ടായിരുന്നില്ല. ബി.ജെ.പി, കോണ്‍ഗ്രസ്, ഉവൈസിയുടെ മജ്ലിസ് പാര്‍ട്ടി എന്നിവരോട് എതിരിട്ടാണ് വിജയം നേടിയെടുത്തത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാന്‍, ദേശീയ സെക്രട്ടറി സികെ ശാക്കിര്‍, മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്‌മാന്‍ എന്നിവര്‍ നാഗ്പൂരില്‍ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. വിജയികളെ മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിനന്ദിച്ചു.

മറുനാടൻ മലയാളീ 16 Jan 2026 6:28 pm

അപകടത്തിൽപ്പെട്ട 13കാരൻ മരിച്ചു; മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് വീട്ടുകാർ; റോഡിൽ ചിതറി കിടന്ന മീൻ വാരാനായി നാട്ടുകാരുടെ നെട്ടോട്ടം; സംഭവം ബിഹാറിൽ

സീതാമർഹി: ബിഹാറിലെ സീതാമർഹി ജില്ലയിൽ റോഡപകടത്തിൽ 13 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ, മൃതദേഹം റോഡരികിൽ കിടക്കുമ്പോൾ അപകടത്തിൽ പെട്ട ട്രക്കിൽ നിന്നും മത്സ്യം ശേഖരിക്കാൻ ഓടിക്കൂടി നാട്ടുകാർ. പുപ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ജാജിഹട്ട് ഗ്രാമത്തിന് സമീപം രാവിലെ കോച്ചിംഗ് ക്ലാസ്സിലേക്ക് പോകുന്നതിനിടെയാണ് ഗോലു എന്ന റിതേഷ് കുമാർ (13) എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അമിതവേഗതയിലെത്തിയ പിക്കപ്പ് ട്രക്കിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാൽ, ദാരുണമായ അപകടം നടന്ന് മൃതദേഹം റോഡ് സൈഡിൽ കിടക്കുമ്പോഴും, സഹായം വാഗ്ദാനം ചെയ്യാനോ ആംബുലൻസ് വിളിക്കാനോ പോലീസിനെ വിവരമറിയിക്കാനോ തയ്യാറാകാതെ, അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് തെറിച്ചുവീണ മീനുകൾ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു പ്രദേശവാസികളിൽ ചിലർ. വിവരമറിഞ്ഞെത്തിയ പുപ്രി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. തുടർന്ന്, റിതേഷിന്റെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മറുനാടൻ മലയാളീ 16 Jan 2026 6:27 pm

വൈദ്യുതി ലൈനിൻ്റെ തകരാർ നോക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് കെഎസ്ഇബിയുടെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം കൊച്ചിയിൽ

കൊച്ചി: വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിൽ വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്കാണ് മരിച്ചത്. വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയാണ് റിപൻ ഷേയ്ക്ക് ഷോക്കേറ്റത്. 2019 മുതൽ വടക്കൻ പറവൂരിൽ കെഎസ്ഇബിയുടെ കരാർ തൊഴിലാളിയായി ഇദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

മറുനാടൻ മലയാളീ 16 Jan 2026 6:25 pm

ഛത്രപതി സംഭാജിന​ഗറിൽ ഒറ്റക്ക് ഭരണം പിടിച്ച് ബിജെപി, പക്ഷേ ഞെട്ടിച്ചത് ഒവൈസിയുടെ പാർട്ടി, ശിവസേനയും കോൺ​ഗ്രസും നാണംകെട്ടു

ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 115-ൽ 58 സീറ്റുകൾ നേടി ബിജെപി ഒറ്റക്ക് ഭരണം ഉറപ്പിച്ചു. 33 സീറ്റുകളുമായി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം രണ്ടാമത്തെ വലിയ കക്ഷിയായപ്പോൾ, ശിവസേനയും കോൺഗ്രസും മോശം പ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:25 pm

2024 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:24 pm

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ വികസനം: സമഗ്ര പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കൈമാറി; വന്ദേ ഭാരത് സ്റ്റോപ്പിനായി സമ്മര്‍ദ്ദം ശക്തമാക്കി അനൂപ് ആന്റണി

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ വികസനം: സമഗ്ര പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കൈമാറി

മറുനാടൻ മലയാളീ 16 Jan 2026 6:23 pm

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ സമസ്ത സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും കൂടുന്നെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ഹരജി ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജിയിലാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനും പ്രതികളെ ശിക്ഷിക്കുന്നതിനും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് 2018ല്‍ തെഹ്‌സീന്‍ പൂനെവാല കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍, ഇവ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ഹരജി പറയുന്നു. അതിനാല്‍, സുപ്രിംകോടതി പുറപ്പടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ബിഹാറില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ വിശദാംശങ്ങളും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തേജസ് ന്യൂസ് 16 Jan 2026 6:20 pm

പഴയകാല ഓർമ്മകളുമായി നാടൻ രുചി

പഴയകാല ഓർമ്മകളുമായി നാടൻ രുചി

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:20 pm

സ്പെഷ്യൽ മാമ്പഴപ്പുളിശ്ശേരി

സ്പെഷ്യൽ മാമ്പഴപ്പുളിശ്ശേരി

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:20 pm

'കുഴഞ്ഞു വീണ് ബോധം പോയി, ബ്രെയിൻ ടൂമർ ആണെന്നും മരിച്ചു പോകുമെന്നും പറഞ്ഞു', ഇത് അപൂർവ്വ ഭാഗ്യമെന്ന് അഖിൽ മാരാർ

കുട്ടിക്കാലം മുതൽ കണ്ട സ്വപ്നം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേർസ് ടീമിന്റെ ഭാഗമായി കളിക്കാനൊരുങ്ങുകയാണ് അഖിൽ. ക്രിക്കറ്റിൽ എന്തെങ്കിലുമൊക്കെ ആകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ മാരാർ പറയുന്നു. അപൂർവമായി ഒരാൾക്ക് ലഭിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ്

ഒന്നു ഇന്ത്യ 16 Jan 2026 6:19 pm

കേരള രാഷ്ട്രീയത്തിൽ പെന്തക്കോസ്ത് വിഭാഗം വിധി നിർണയിക്കും, നമ്മൾ ചെറിയ ഗ്രൂപ്പല്ലെന്ന് അറിവുള്ള രാഷ്ട്രീയക്കാർക്ക് അറിയാം; പാസ്റ്റർ ബാബു ചെറിയാൻ

തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെ ഇനിയുള്ള കാലത്ത് ജയം തീരുമാനിക്കുന്നത് പെന്തക്കോസ്തുകാരാണെന്ന് അറിവുള്ള രാഷ്ട്രീയക്കാർ പറഞ്ഞു കഴിഞ്ഞുവെന്ന് പാസ്റ്റർ ബാബു ചെറിയാൻ

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:19 pm

കാൺപൂരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റർ ആൽബിൻ റിമാൻഡിൽ

പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:18 pm

രഹസ്യ വിവരത്തെ തുടർന്ന് ഇരച്ചെത്തിയ പോലീസ്; കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറിയിൽ കണ്ടത്; 12 പേർ അറസ്റ്റിലായി

കുവൈറ്റ്: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഒരു വീടിനുള്ളിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്നിരുന്ന വ്യാജ ശിശുഭക്ഷണ നിർമ്മാണശാലയും സംഭരണ കേന്ദ്രവും ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. നിയമപരമായ ലൈസൻസുകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയായിരുന്നു ഇവിടെ ഭക്ഷണസാധനങ്ങൾ നിർമ്മിച്ചിരുന്നത്. വ്യാവസായിക യന്ത്രങ്ങളും പാക്കേജിംഗ് സാമഗ്രികളും ഉപയോഗിച്ച് ഇവിടെ പാക്ക് ചെയ്യുന്ന ഭക്ഷണസാധനങ്ങൾ രാജ്യത്തെ പ്രമുഖ സഹകരണ സംഘങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഉൽപ്പാദനം ലൈസൻസുള്ള മറ്റ് കേന്ദ്രങ്ങളിലാണ് നടക്കുന്നതെന്ന് അധികാരികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ വീടിനുള്ളിലെ പ്രവർത്തനം. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തിയ പരിശോധനയിലാണ് ഈ വ്യാജകേന്ദ്രം കണ്ടെത്തിയത്. അറസ്റ്റിലായ 12 പ്രതികളെയും തുടർ നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഈ ഫാക്ടറിയുടെ കണ്ടെത്തൽ രാജ്യത്തെ ഭക്ഷ്യസുരക്ഷാ നടപടികളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതാണ്.

മറുനാടൻ മലയാളീ 16 Jan 2026 6:17 pm

ഇന്ത്യ - ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ ബി.സി.സി.ഐയുടെ മാച്ച് ഒബ്‌സര്‍വറായി സാജന്‍ കെ. വര്‍ഗീസിനെ നിയമിച്ചു

ഇന്ത്യ - ന്യൂസിലാന്‍ഡ് ഏകദിനത്തില്‍ ബി.സി.സി.ഐയുടെ മാച്ച് ഒബ്‌സര്‍വറായി സാജന്‍ കെ. വര്‍ഗീസിനെ നിയമിച്ചു

മറുനാടൻ മലയാളീ 16 Jan 2026 6:17 pm

ഏറ്റവും ചുരുങ്ങിയത് 13 സീറ്റ് വേണമെന്ന് ജോസ് കെ മാണി

കോട്ടയം :നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ ഏറ്റവും ചുരുങ്ങിയത് 13 സീറ്റ് വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. ഒന്നോ രണ്ടോ സീറ്റ് അധികം ചോദിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞതവണ എല്‍ഡിഎഫ് അവിടെ ജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റം തുറക്കാത്ത ചാപ്റ്ററാണെന്ന് പറഞ്ഞ ജോസ് കെ മാണി കേരള കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷവുമാണെന്നും കൂട്ടിച്ചേര്‍ത്തു. 'കോണ്‍ഗ്രസ് ജയിച്ച ചില മണ്ഡലങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ എല്‍ഡിഎഫ് ജയിക്കാന്‍ സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കില്‍ ജയിച്ചേനെ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പല ജില്ലകളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇടത് മുന്നണിക്കാകെ ഉണ്ടായ പരാജയമാണത്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഭരണപക്ഷത്തിരുന്ന് കേരള കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിഞ്ഞു''-അദ്ദേഹം പറഞ്ഞു. പാലായില്‍ താന്‍ മത്സരിക്കുമെന്ന സൂചനയും വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ.മാണി നല്‍കി. പാലായില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തേജസ് ന്യൂസ് 16 Jan 2026 6:15 pm

തൈര് ചേർന്ന സൂപ്പർ വെണ്ടക്ക കറി

തൈര് ചേർന്ന സൂപ്പർ വെണ്ടക്ക കറി

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:15 pm

ഹിമാലയത്തിലേക്ക് സൈക്കിള്‍ യാത്ര നടത്തി ശ്രദ്ധേയനായ മലയാളി യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടില്‍

തൃശൂര്‍: ഹിമാലയത്തിലേക്ക് അടക്കം നടത്തിയ സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തോടെ മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് വീണതാകാമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്‌റഫ്, സൈക്കിളില്‍ ഹിമാലയവും ലഡാക്കുമെല്ലാം സഞ്ചരിച്ചിരുന്നു.

മറുനാടൻ മലയാളീ 16 Jan 2026 6:12 pm

പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി; നടപ്പാക്കുമെന്ന് ധനമന്ത്രി, ഒരാനുകൂല്യങ്ങളും തടഞ്ഞുവെക്കില്ല

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേഡ് പെന്‍ഷൻ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:11 pm

അപ്രതീക്ഷിത അതിഥികൾക്കൊരു കിടിലൻ മധുരം

അപ്രതീക്ഷിത അതിഥികൾക്കൊരു കിടിലൻ മധുരം

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:10 pm

ഈ ഒരു ഐറ്റമുണ്ടെങ്കില്‍ ഒരു കിടിലന്‍ ചിപ്‌സ് റെഡി

ഉപ്പ് – അര ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:10 pm

പുറത്തുള്ള ശബ്ദം കേൾക്കാതിരിക്കാൻ ആദ്യമേ കാതിൽ ഹെഡ്സെറ്റ് എടുത്ത് വെച്ചു; ആകെ പാടെ പരിഭ്രാന്തി നിറഞ്ഞ മുഖം; പൊടുന്നനെ ലക്ഷ്യസ്ഥാനം പോയിന്റ് ഔട്ട് ചെയ്ത് കുതിച്ചുപൊങ്ങിയ വിമാനം; ഭയന്നുപോയ പെൺകുട്ടി ചെയ്തത്; അന്നേരം അവളുടെ ഓർമകളിൽ തെളിഞ്ഞതെന്ത്?

വാഷിംഗ്‌ടൺ: വിമാനയാത്രകൾക്കിടയിൽ അപ്രതീക്ഷിതമായ പെരുമാറ്റങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. അത്തരത്തിൽ പുതിയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ട് അനിയന്ത്രിതമായി നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണിത്. എന്നാൽ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ രണ്ട് തട്ടിലായിരിക്കുകയാണ്. വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടയിലോ അല്ലെങ്കിൽ യാത്രയ്ക്കിടയിലോ ആണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. വീഡിയോയിൽ യുവതി തന്റെ സീറ്റിലിരുന്ന് ഉറക്കെ നിലവിളിക്കുന്നതും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും കാണാം. പെട്ടെന്നുണ്ടായ പരിഭ്രാന്തി (Panic Attack) മൂലമാണ് താൻ ഇങ്ങനെ പെരുമാറിയതെന്നാണ് യുവതി അവകാശപ്പെടുന്നത്. വിമാന ജീവനക്കാരും സഹയാത്രികരും അവരെ ശാന്തയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് യുവതിക്കെതിരെ ഉയരുന്നത്. ഇവരുടെ പെരുമാറ്റം സ്വാഭാവികമല്ലെന്നും കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി (Attention Seeking) പാനിക് അറ്റാക്ക് അഭിനയിക്കുകയാണെന്നും ഭൂരിഭാഗം നെറ്റിസൺസും ആരോപിക്കുന്നു. യഥാർത്ഥത്തിൽ പാനിക് അറ്റാക്ക് ഉണ്ടാകുന്ന ഒരാൾ ഇത്തരത്തിൽ ക്യാമറയ്ക്ക് മുന്നിൽ പെരുമാറില്ല എന്നാണ് പലരുടെയും വാദം. വീഡിയോ ചിത്രീകരിക്കുന്ന രീതിയും യുവതിയുടെ ഭാവങ്ങളും കൃത്രിമമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇൻഫ്ലുവൻസർമാർ ഇത്തരം വൈകാരികമായ വീഡിയോകൾ നിർമ്മിച്ച് വ്യൂസ് കൂട്ടാൻ ശ്രമിക്കുന്നത് പതിവാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. എന്നാൽ എല്ലാവരുടെയും പാനിക് അറ്റാക്ക് ലക്ഷണങ്ങൾ ഒരുപോലെയല്ലെന്നും യുവതിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. വിമാനയാത്രയോടുള്ള ഭയം (Aerophobia) മൂലം ആളുകൾക്ക് ഇത്തരത്തിൽ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വിമാനത്തിലെ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ വിമാനം തിരിച്ചിറക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും മറ്റ് യാത്രക്കാരുടെ സമയം നഷ്ടപ്പെടാനും കാരണമാകുന്നു. അടുത്തിടെയായി വിമാനങ്ങൾക്കുള്ളിൽ യാത്രക്കാർ നടത്തുന്ന ഇത്തരം പ്രകടനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ വേണ്ടി ഇത്തരം രീതികൾ അവലംബിക്കുന്നത് ശരിയല്ലെന്നും, അതേസമയം മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഹസിക്കരുതെന്നും മിതമായ നിലപാട് സ്വീകരിക്കുന്നവരുമുണ്ട്. വീഡിയോയിലെ സത്യമെന്തായാലും, വിമാനയാത്രയിലെ മര്യാദകളെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

മറുനാടൻ മലയാളീ 16 Jan 2026 6:10 pm

കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും; വിവിധ പരിപാടികളോടെ ആഘോഷം

കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും

മറുനാടൻ മലയാളീ 16 Jan 2026 6:09 pm

ചോറിനും അപ്പത്തിനും ഉഗ്രൻ കൂട്ട്

ചോറിനും അപ്പത്തിനും ഉഗ്രൻ കൂട്ട്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:05 pm

മേക്കപ്പ് ഇനി വെറുമൊരു മിനുക്കുപണിയല്ല; 2026-ൽ ട്രെൻഡ് എന്താണ് ?

കഴിഞ്ഞ കുറച്ചു കാലമായി ഫാഷൻ ലോകം ഭരിച്ചിരുന്ന 'മിനിമലിസ്റ്റ്' അല്ലെങ്കിൽ 'നോ-മേക്കപ്പ്' ശൈലികളിൽ നിന്ന് മാറി, കുറച്ചുകൂടി ബോൾഡ് ആയതും എന്നാൽ സ്വാഭാവികത നിലനിർത്തുന്നതുമായ ഒരു രീതിയിലേക്കാണ് 2026 നമ്മെ സ്വാഗതം ചെയ്യുന്നത്

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 6:04 pm

അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി സിഡിയിലാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍; രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന് അതിജീവിത; അനുമതി തേടിയത് എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയോ മൊഴി രേഖപ്പെടുത്താനുള്ള സാധ്യത; ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ? രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ വിധി നാളെ

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായകനീക്കവുമായി പ്രോസിക്യൂഷന്‍. ഇന്ന് രാഹുലിന്റെ ജാമ്യഹര്‍ജിയില്‍ നടന്ന വാദത്തിനിടെ അതിജീവിതയുടെ മൊഴിയെടുത്തതിന്റെ വീഡിയോ, സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിച്ചു. ഐടി ആക്ട് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ഡിജിറ്റല്‍ തെളിവായിട്ടാണ് ഈ ദൃശ്യങ്ങള്‍ തിരുവല്ല മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ സംഘം നിര്‍ണായകമായ ഈ നടപടി സ്വീകരിച്ചത്. പരാതിക്കാരി വിദേശത്തായതിനാല്‍ ഓണ്‍ലൈന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വഴിയായിരുന്നു പൊലീസ് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നത്. ഐജി പൂങ്കുഴിയുടെ നേതൃത്വത്തില്‍ നടന്ന ഈ മൊഴി രേഖപ്പെടുത്തല്‍ നടപടികള്‍ പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി സംരക്ഷിക്കണമെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രാഹുലിനെതിരായ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് മൊഴി രേഖപ്പെടുത്തിയത് വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരുന്നു. അന്വേഷണസംഘമേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. അതേസമയം രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അതിജീവിത അപേക്ഷയും നല്‍കിയിട്ടുണ്ട്. നിലവില്‍ വിദശത്താണ് താനുള്ളതെന്നും നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി ഓണ്‍ലൈനായി തന്നെ രേഖപ്പെടുത്തണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. കേസില്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കാന്‍ താന്‍ തയാറാണെന്ന് അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നാട്ടിലെത്താന്‍ അസൗകര്യമുള്ളതിനാല്‍ എംബസി മുഖേനയോ ഓണ്‍ലൈന്‍ സംവിധാനം വഴിയയോ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന അപേക്ഷയും അവര്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതിയുമായി ആലോചിച്ച ശേഷമായിരിക്കും മജിസ്ട്രേറ്റ് കോടതി അന്തിമ തീരുമാനമെടുക്കുക. അറസ്റ്റ് നടപടികളിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിനായി ശക്തമായി വാദിച്ചെങ്കിലും അന്വേഷണവുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ രാഹുല്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വന്ന സാഹചര്യവും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ബലാത്സംഗം, ഗര്‍ഭഛിദ്രം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ നിലനില്‍ക്കുന്ന കേസില്‍ അതിജീവിതയുടെ മൊഴി ഡിജിറ്റല്‍ തെളിവായി ഹാജരാക്കിയത് കേസ് നടപടികളില്‍ സ്വാധീനം ചെലുത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. ശനിയാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കോടതി വിധി പറയുക. പത്തനംതിട്ട സ്വദേശിയും വിവാഹിതയുമായ യുവതിയുടെ ലൈംഗിക ചൂഷണപരാതിയിലാണ് നിലവില്‍ രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ കുരുക്കാകുമോ നിലവിലെ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്നത് കേസില്‍ അതീവ നിര്‍ണായകമാണ്. ഭാരതീയ ന്യായ് സംഹിതയിലെയും തെളിവ് നിയമത്തിലെയും പുതിയ മാറ്റങ്ങള്‍ പ്രകാരം ഇലക്ട്രോണിക് തെളിവുകള്‍ക്ക് കോടതി നടപടികളില്‍ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും പരാതിക്കാരി വിദേശത്തായിരിക്കുകയും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ അസൗകര്യം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി രേഖപ്പെടുത്തിയ മൊഴി കേസിന്റെ മുന്നോട്ടുള്ള പോക്കിനെ കാര്യമായി ബാധിക്കും. 65 ബി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക രേഖകള്‍ ഹാജരാക്കിയതിലൂടെ ഈ തെളിവുകള്‍ക്ക് നിയമപരമായ സാധുത നല്‍കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍, ഫോണ്‍ കോള്‍ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയും വിശദമായ അന്വേഷണ പരിധിയിലുണ്ട്. ഇവ വീണ്ടെടുക്കുന്നതിനായി രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍. രാഷ്ട്രീയ ആരോപണങ്ങളും ആശങ്കകളും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പഴയ കേസുകള്‍ കുത്തിപ്പൊക്കുന്നതെന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അതിജീവിതയുടെ രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം കീഴ്വഴക്കമാകും. സാധാരണഗതിയില്‍ മജിസ്ട്രേറ്റിന് മുന്‍പാകെ നേരിട്ട് ഹാജരായാണ് 164 പ്രകാരമുള്ള മൊഴി നല്‍കേണ്ടത്. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദേശത്തിരുന്ന് മൊഴി നല്‍കാന്‍ അനുമതി ലഭിച്ചാല്‍ അത് സമാനമായ മറ്റ് കേസുകളിലും നിര്‍ണായകമാകും. എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും കോടതി പരിഗണിച്ചേക്കാം. കേസില്‍ ഉള്‍പ്പെട്ട ഗര്‍ഭഛിദ്രം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യക്തമായ മെഡിക്കല്‍ തെളിവുകള്‍ ശേഖരിക്കുക എന്നത് പൊലീസിന് വെല്ലുവിളിയാണ്. പഴയ സംഭവമായതിനാല്‍ ഡിജിറ്റല്‍ തെളിവുകളെയും സാക്ഷിമൊഴികളെയുമാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിക്കുന്നത്.

മറുനാടൻ മലയാളീ 16 Jan 2026 6:02 pm

അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കൾ

ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം അഷിക(31)യാണ് കഴിഞ്ഞ ദിവസം മരിച്ചത്

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:02 pm

യുഡിഎഫിൽനിന്ന് ചവിട്ടിപ്പുറത്താക്കിയത്, ചേർത്തുപിടിച്ചത് എൽഡിഎഫും മുഖ്യമന്ത്രിയുമെന്ന് ജോസ് കെ മാണി; 13 സീറ്റിൽ മത്സരിക്കാൻ കേരള കോൺഗ്രസ് എം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം കുറഞ്ഞത് 13 സീറ്റിൽ മത്സരിക്കുമെന്ന് ജോസ് കെ മാണി. യുഡിഎഫിൽനിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് എൽഡിഎഫിൽ ഉറച്ചുനിൽക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളെ ചേർത്തുപിടിച്ചു. എൽഡിഎഫിൻ്റെ മേഖലാ ജാഥ താൻ നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമയം 16 Jan 2026 6:01 pm

മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിച്ചാൽ ദോഷമോ ? ഇത് അറിയൂ...

നമ്മുടെ പ്രിയ്യപ്പെട്ടവർ മരിച്ചാലും, അവരുടെ ഓർമ്മകൾ നിലനിർത്താൻ അവരുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ പലരും സൂക്ഷിച്ച് വയ്ക്കാറുണ്ട്.

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:00 pm

ഇനി സ്റ്റ്യൂവിൽ ഒരു പുതുമ

ഇനി സ്റ്റ്യൂവിൽ ഒരു പുതുമ

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 6:00 pm

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! സാലറി അക്കൗണ്ട് പാക്കേജുമായി കേന്ദ്രം, ഇന്‍ഷുറന്‍സും വായ്പയും!

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒരു കോമ്പോസിറ്റ് സാലറി അക്കൗണ്ട് പാക്കേജ് ആരംഭിച്ചു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, കാര്‍ഡ് ആനുകൂല്യങ്ങള്‍ എന്നിവ ഒരൊറ്റ സാലറി അക്കൗണ്ട് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി. സ്വര്‍ണ-വെള്ളി അനുപാതം ഇടിഞ്ഞു... നിക്ഷേപകര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുട്ടന്‍പണി

ഒന്നു ഇന്ത്യ 16 Jan 2026 5:59 pm

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് ആരംഭിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ

ഡിജിറ്റൽ ഹബ്ബിൽ ഓഫീസ് സൗകര്യം തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി startups.startupmission.in/application/incubation സന്ദർശിക്കുക.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:55 pm

'അവനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി അറിഞ്ഞു'; അമ്മയിൽ മാപ്പ് പറയണമെന്ന് അവർ മുദ്രാവാക്യം വിളിച്ചു; പൃഥ്വിയോട് എന്തിനാണ് ഇത്ര ദേഷ്യമെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ

തിരുവനന്തപുരം: പൃഥ്വിരാജിനെ തുടക്കത്തിൽ തന്നെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചതായി താൻ കേട്ടിട്ടുണ്ടെന്ന് നടി മല്ലിക സുകുമാരൻ. താരസംഘടനയായ 'അമ്മ'യിൽ പൃഥ്വിരാജിനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിൽ ദിലീപും നടൻ സിദ്ദിഖും കെ.ബി. ഗണേഷ് കുമാറും ഉണ്ടായിരുന്നെന്നും മല്ലിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ ഈ വിഷയങ്ങളിൽ പ്രതികരിച്ചത്. പൃഥ്വിരാജിന്റെ കരിയറിന്റെ തുടക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, സിനിമകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നതായും അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മല്ലിക സുകുമാരന്റെ തുറന്നുപറച്ചിൽ. അനന്തഭദ്രം എന്ന ചിത്രത്തിന് ശേഷം ദിലീപ് ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് പലരോടും പറഞ്ഞതായി തനിക്ക് അറിയാമായിരുന്നു'. പൃഥ്വിരാജ് ഒരു ഉയർച്ചയിലേക്ക് വരുമെന്ന് തോന്നിയത് കൊണ്ടാണ് ദിലീപ് ഇത് ചെയ്തതെന്നും ചിലർ പറഞ്ഞിരുന്നതായി മല്ലിക സുകുമാരൻ പറഞ്ഞു. ഈ വിഷയത്തിൽ താൻ ഇന്നുവരെ ദിലീപിനോട് നേരിട്ട് ചോദിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് 'റോമിയോ' എന്ന ചിത്രത്തിൽ താൻ ദിലീപിന്റെ അമ്മയായി അഭിനയിച്ചപ്പോൾ തന്നോട് ഒരു പിണക്കവും ദിലീപ് കാണിച്ചിരുന്നില്ലെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. എന്നാൽ പിന്നീട് ദിലീപ് സംഘടനകളെ ഭിന്നപ്പിച്ച് എല്ലാറ്റിന്റെയും തലപ്പത്ത് എത്തിയതായി താൻ കേട്ടുവെന്നും അവർ പറഞ്ഞു. പൃഥ്വിരാജ് 'അമ്മ'യിൽ അംഗമായിരുന്ന സമയത്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഒരു സാഹചര്യമുണ്ടായിരുന്നതായും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. ഖേദം പ്രകടിപ്പിക്കുക എന്നതിന് പകരം 'മാപ്പ്' തന്നെ പറയണമെന്ന് രണ്ട് മൂന്ന് പേർ നിർബന്ധം പിടിച്ചുവെന്നും അവർ പറഞ്ഞു. ആ സമയത്ത് മുദ്രാവാക്യം വിളിച്ചവരിൽ ദിലീപ്, ഗണേഷ് കുമാർ, സിദ്ദിഖ് എന്നിവർ ഉൾപ്പെട്ടിരുന്നുവെന്നും മല്ലിക സുകുമാരൻ വെളിപ്പെടുത്തി. അതേസമയം തനിക്ക് ആരോടും വിരോധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. 'അവനോട് എന്തിനാണ് ഇത്ര വലിയ ദേഷ്യം, അവൻ തുടങ്ങിയതല്ലേ ഉള്ളൂ' എന്ന് താൻ അന്ന് ചിന്തിച്ചുവെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഭർത്താവായ സുകുമാരനെ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയതുപോലെ പൃഥ്വിരാജിനോടും സമാനമായ സമീപനം ഉണ്ടാകുമോ എന്ന് താൻ ആശങ്കപ്പെട്ടിരുന്നതായും അവർ വെളിപ്പെടുത്തി. 'ഗാലറി വിഷൻ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

മറുനാടൻ മലയാളീ 16 Jan 2026 5:53 pm

കേരള കോൺ​ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കി ​; സംരക്ഷിച്ചത് പിണറായി വിജയൻ ; എൽഡിഎഫിലുറച്ച് ജോസ് കെ മാണി

യുഡിഎഫ് കേരള കോൺ​ഗ്രസിനെ ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് പിണറായി വിജയനെന്നും ചെയർമാൻ ജോസ് കെ മാണി. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകണമെന്നും ജോസ് കെ മാണി ചോദിച്ചു. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. പ്രതിപക്ഷത്തേക്കാൾ കൂ‌ടുതൽ ചില വിഷയങ്ങളിൽ എതിർപ്പ് ഉയർത്തിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

മംഗളം 16 Jan 2026 5:53 pm

ചുവപ്പ്, നീല, പച്ച; ഈ നിറങ്ങൾ വെറുതെയല്ല! ഇന്ത്യൻ ട്രെയിനുകളുടെ 'കളർ കോഡി'നെ കുറിച്ച് അറിയാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഗതാഗത മാർഗമാണ് ട്രെയിൻ. എന്നാൽ, ട്രെയിനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലൊന്നാണ് ട്രെയിൻ കോച്ചുകൾക്ക് നൽകുന്ന വ്യത്യസ്തമായ നിറങ്ങൾ.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:52 pm

നഗരസഭാ തിരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിക്ക് വിജയം

മുംബൈ: കര്‍ണാടകയിലെ സാമൂഹിക പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി തിരഞ്ഞെടുപ്പില്‍ വിജയിച്ചു. മഹാരാഷ്ട്രയിലെ ജല്‍ന നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ശ്രീകാന്ത് ജെ പംഗാര്‍ക്കര്‍ എന്ന പ്രതി വിജയിച്ചത്. പതിമൂന്നാം വാര്‍ഡില്‍ സ്വതന്ത്രനായാണ് ഇയാള്‍ മല്‍സരിച്ചത്. ബിജെപിയുടെ റാവുസാഹിബ് ധോബ്ലെയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ശ്രീകാന്ത് ജെ പംഗാര്‍ക്കര്‍ക്ക് 2,661 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 2,477 വോട്ടും ലഭിച്ചു. 2001-2006 കാലത്ത് ജല്‍ന മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് ശിവസേന ടിക്കറ്റില്‍ ശ്രീകാന്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ല്‍ ടിക്കറ്റ് നിഷേധിച്ചതോടെ ഹിന്ദു ജനജാഗൃതി സമിതി എന്ന സംഘടനയില്‍ ചേര്‍ന്നു. 2017 സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷിനെ കൊല്ലപ്പെട്ടു. 2018 ആഗസ്റ്റില്‍ പ്രത്യേക അന്വേഷണ സംഘം ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. 2024ല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.

തേജസ് ന്യൂസ് 16 Jan 2026 5:52 pm

ഡ്യൂട്ടിക്കെത്തിയ പ്യൂണിനെ കാണാനില്ല; തിരച്ചിലിനിടെ ലാബിനുള്ളിൽ ദാരുണ കാഴ്ച; കണ്ണൂരിൽ 35-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പിന്നിൽ സാമ്പത്തിക പ്രശ്നമെന്ന് സംശയം

കണ്ണൂർ: പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷിബിൻ (35) എന്നയാളാണ് മരിച്ചത്. സ്കൂളിലെ ലാബിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഷിബിൻ ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

മറുനാടൻ മലയാളീ 16 Jan 2026 5:51 pm

ഇന്റേൺഷിപ്പിന് പോയാൽ പൈസ കിട്ടില്ല, ഡെലിവറി ഡ്രൈവറായി കോളേജ് വിദ്യാർത്ഥി, ശ്രദ്ധേയമായി പോസ്റ്റ്

ശമ്പളം ലഭിക്കാത്തതിനാൽ ഇന്റേൺഷിപ്പിന് പകരം സെപ്റ്റോ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന കോളേജ് വിദ്യാർത്ഥിയെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ ചർച്ചയാകുന്നത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:48 pm

ലിവിങ് റൂമിൽ ലക്കി ബാംബൂ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് അലങ്കാരത്തിന് വേണ്ടി മാത്രമല്ല ഇവയിൽ ധാരാളം ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ലിവിങ് റൂമിൽ ലക്കി ബാംബൂ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:47 pm

മുംബൈ നഗരം ഭരിച്ച രാജാക്കന്മാർ, 28 വർഷത്തെ താക്കറേ ആധിപത്യത്തിന് അവസാനം, തോൽവിയിലും ഉദ്ധവിന് തിളക്കം, തിളക്കം മങ്ങി ഷിൻഡേ

2017ൽ 82 സീറ്റുകൾ ഫട്നാവിസിന്റെ നേതൃത്വത്തിൽ 90 സീറ്റുകൾ പിന്നിടാൻ സാധിച്ചത് മുഖ്യമന്ത്രിയെന്ന നിലയിൽ ഫട്നാവിസിന് കൂടുതൽ പ്രാധാന്യം നൽകുന്ന നേട്ടമാണ്

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:44 pm

ഇ​തും ഇ​തി​ലേ​റെ​യു​മാ​ണ് എ​നി​ക്ക് പ്രേം ​ന​സീ​ർ സാ​ർ! ആ ​ഓ​ർ​മ​ക​ൾ എ​ന്നും സ​ജീ​വം… നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കി​ന്ന് 37വ​യ​സ്; കു​റി​പ്പു​മാ​യി ശ്രീ​കു​മാ​ര​ൻ ത​ന്പി

നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കി​ന്ന് 37വ​യ​സ്. പ്രി​യ നാ​യ​ക​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ശ്രീ​കു​മാ​ര​ൻ ത​ന്പി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കു​റി​പ്പി​നൊ​പ്പം പ്രേം ​ന​സീ​റി​നൊ​പ്പ​മു​ള്ള ചി​ത്രം കൂ​ടി അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ‘ഞാ​ൻ എ​ഴു​തി​യ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ട്ടു​ക​ൾ പാ​ടി അ​ഭി​ന​യി​ച്ച നാ​യ​ക​ന​ട​ൻ. ഞാ​ൻ എ​ഴു​തി​യ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​ഥ​ക​ളി​ലെ നാ​യ​ക​ൻ. ഞാ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഞാ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മി​ച്ച സി​നി​മ​യി​ലെ നാ​യ​ക​ൻ. സി​നി​മാ​രം​ഗ​ത്തെ ന​ന്മ​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും ഡി​പ്ലോ​മ​സി​യും എ​ന്നെ പ​ഠി​പ്പി​ച്ച വ​ലി​യ ക​ലാ​കാ​ര​ൻ’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ശ്രീ​കു​മാ​ര​ൻ ത​ന്പി പോ​സ്റ്റ് എ​വു​തി അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഇ​ന്ന് അ​ന​ശ്വ​ര ന​ട​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ദി​നം.. The post ഇ​തും ഇ​തി​ലേ​റെ​യു​മാ​ണ് എ​നി​ക്ക് പ്രേം ​ന​സീ​ർ സാ​ർ! ആ ​ഓ​ർ​മ​ക​ൾ എ​ന്നും സ​ജീ​വം… നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കി​ന്ന് 37വ​യ​സ്; കു​റി​പ്പു​മാ​യി ശ്രീ​കു​മാ​ര​ൻ ത​ന്പി appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Jan 2026 5:43 pm

'അവനൊപ്പം' എന്ന് പോസ്റ്റുകള്‍; നവമാധ്യമങ്ങളില്‍ അതിജീവിതയെ അപമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍

പത്തനംതിട്ട: സൈബര്‍ അധിക്ഷേപ കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യത്തെ ബലാത്സംഗ കേസിലെ അതിജീവിതയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിലാണ് അറസ്റ്റ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളിലെ അതിജീവിതകളെ രഞ്ജിത തുടര്‍ച്ചയായി അധിക്ഷേപിച്ചിരുന്നു. ആദ്യത്തെ അതിജീവിതയുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്. രഞ്ജിതയുടെ അറസ്റ്റ്

ഒന്നു ഇന്ത്യ 16 Jan 2026 5:42 pm

ബഹളം സ്ഥിരമായതിനാൽ അയൽക്കാ‌ർ കാര്യമാക്കിയില്ല, യുവാവിന്‍റെ കയ്യും കാലും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ യുവാവിനെ അച്ഛനും ചേട്ടനും ചേർന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:41 pm

യൗവനവും ആരോഗ്യവും നിലനിർത്താൻ 'ഓക്സിജൻ മാജിക്': എന്താണ് 'ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി?'

പ്രായം പിന്നോട്ട് സഞ്ചരിക്കുമോ? നിർത്താതെയുള്ള ഓട്ടത്തിനിടയിൽ തളർന്നുപോകുന്ന ശരീരത്തിന് പെട്ടെന്നൊരു റീ-ചാർജ്ജ് സാധ്യമാണോ? ഈ ചോദ്യങ്ങൾക്കുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറുപടിയാണ് ഹൈപ്പർബാറിക് ഓക്സിജൻ തെറാപ്പി (HBOT).

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:37 pm

'പൃഥ്വിയെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറ‍ഞ്ഞതായി അറിഞ്ഞു, ഇന്നുവരെ ഞാൻ ചോദിച്ചിട്ടില്ല': മല്ലിക സുകുമാരൻ

കരിയറിന്റെ തുടക്കത്തിൽ പൃഥ്വിരാജിന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മല്ലിക സുകുമാരൻ. പൃഥ്വിയെ സിനിമകളിൽ നിന്ന് ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും അതൊന്നും താന്‍ ഇതുവരെ ചോദിച്ചിട്ടില്ലെന്നും മല്ലിക പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:35 pm

തലച്ചോറിലെ അസുഖത്തെ തുടർന്ന് ആശുപത്രി കിടക്കയിലായി; ചികിത്സ എല്ലാം കഴിഞ്ഞ് ഡിസ്ചാർജ് ആകാനിരിക്കെ വിയോഗ വാർത്ത; റിയാദിൽ പ്രവാസി യുവാവ് മരിച്ചു

റിയാദ്: തലച്ചോറിലെ ശസ്ത്രക്രിയയെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്‌നാട് സ്വദേശി അബ്ദുൽ കരീം (30) ആശുപത്രി വിടാൻ ഒരുങ്ങവെ മരിച്ചു. കടുത്ത തലവേദനയെ തുടർന്ന് തലച്ചോറിൽ വെള്ളം കെട്ടിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. ആരോഗ്യനില മെച്ചപ്പെട്ട് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്. നാല് മാസം മുമ്പാണ് അബ്ദുൽ കരീം റിയാദ് ന്യൂ സനാഇയയിലെ ഒരു കാറ്ററിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്. തമിഴ്‌നാട്ടിലെ തെങ്കാശി കടയനല്ലൂർ സ്വദേശിയായ അബ്ദുൽ കരീമിന്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കുടിയേറിയതാണ്. പരേതനായ മീരാൻ മൊയ്തീന്റെ മകനാണ്. മാതാവ് റാബിയത് ബശീറ. ഭാര്യ ഫാത്തിമ ബീവി. മുഹമ്മദ് അബ്ബാസ്, മുസ്സമർ (7), ജുമാന മഹത്തിയ്യ (3), അമീറാ ആലിയ (4 മാസം) എന്നിവർ മക്കളാണ്. സയിദ് അബ്ദുറഹ്‌മാൻ, ഫാത്തിമ പർവീൻ എന്നിവരാണ് സഹോദരങ്ങൾ. റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്‌ബറയിൽ മൃതദേഹം ഖബറടക്കി. നിയമനടപടികൾ പൂർത്തിയാക്കാൻ അബ്ദുൽ കരീമിന്റെ അമ്മാവൻ കബീർ മൂവാറ്റുപുഴ, സുഹൃത്ത് ഹസ്സൻ കോയ തങ്ങൾ പൊന്നാനി, സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടി എന്നിവർ നേതൃത്വം നൽകി. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനിടെയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിൽ ദുഃഖമുണ്ടാക്കി.

മറുനാടൻ മലയാളീ 16 Jan 2026 5:33 pm

ആറുവയസ്സുകാരി മകളെ കൊന്ന് പിതാവ് ജീവനൊടുക്കി; പോണേക്കരയിലെ ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: എറണാകുളത്ത് പോണേക്കരയിൽ ആറ് വയസ്സുകാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പാണാവള്ളി സ്വദേശി പവിശങ്കർ, മകൾ വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച പവിശങ്കർ പാണാവള്ളി സ്വദേശിയാണ്. സംഭവസമയത്ത് കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. 

മറുനാടൻ മലയാളീ 16 Jan 2026 5:32 pm

പട്ടത്തിന്റെ നൂല്‍ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞു; സൂറത്തില്‍ ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

നഗരം ചുറ്റാനായി ഇറങ്ങിയതായിരുന്നു റെഹാനും കുടുംബവും.

സിറാജ് ലൈവ് 16 Jan 2026 5:32 pm

വെനുസ്വേല മുതല്‍ ഇറാന്‍ വരെ; ട്രംപിന്റെ ഡോണ്‍റോ ശാസനയും പെട്രോളിയവും

അ മേരിക്കന്‍ ഭൂഖണ്ഡത്തില്‍ യുഎസിന്റെ സ്വാധീനം ഉറപ്പിക്കാന്‍ പ്രസിഡന്റായിരുന്ന ജെയിംസ് മണ്‍റോ 1823ല്‍ പ്രത്യേക വിദേശനയം അവതരിപ്പിച്ചു. പടിഞ്ഞാറന്‍ അര്‍ധഗോളം നിയന്ത്രിക്കാന്‍ യൂറോപ്യര്‍ ശ്രമിക്കുന്നതിനെ ശത്രുതാപരമായി കാണുമെന്നാണ് മണ്‍റോ ശാസനം എന്ന് പറയുന്ന ഈ വിദേശനയം പറയുന്നത്. അതായത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അധികാരം യുഎസിന് മാത്രമെന്നതായിരുന്നു ഈ ശാസന. എന്നാല്‍, ഈ വര്‍ഷം ഡോണ്‍റോ ശാസന എന്ന പേരില്‍ അമേരിക്ക പുതുവര്‍ഷം ആരംഭിച്ചു. അതായത് ഡോണള്‍ഡ് ട്രംപിന്റെ ശാസന. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയുടെ ഇടതുപക്ഷ പ്രസിഡന്റ് നിക്കോളാസ് മധുറയേയും ഭാര്യയേയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ ജനുവരി മൂന്നിനാണ് ഈ പൈശാചിക ശാസന പ്രചാരത്തിലായത്. എന്നാല്‍, ഇതിനെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിന്ന യുഎസ് സാമ്രാജ്യത്വ നയത്തില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായും കാണാനാവില്ല. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം, മൂന്ന് ഭൂഖണ്ഡങ്ങളിലെ എണ്ണ ശേഖരമുള്ള രാജ്യങ്ങള്‍ക്കെതിരേ യുഎസ് ആക്രമണം നടത്തി, അതായത് യുഎസ് ആക്രമണം പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിനപ്പുറത്തേക്ക് വ്യാപിച്ചു. 2025 ഡിസംബര്‍ 19നും 2026 ജനുവരി 10നും സിറിയയില്‍ യുഎസ് വ്യോമാക്രമണം നടത്തി. സിറിയയിലെ പാല്‍മിറയില്‍ വച്ച് ഡിസംബര്‍ 13ന് രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നതാണ് ആക്രമണത്തിന് ന്യായമായി പറഞ്ഞത്. സിറിയയിലെ എണ്ണ സമ്പന്നമായ പ്രദേശങ്ങളില്‍ അധിനിവേശം നടത്തുന്ന 2,000 യുഎസ് സൈനികരില്‍ ഉള്‍പ്പെട്ടവരായിരുന്നു ഈ സൈനികര്‍. 2014 മുതല്‍ യുഎസ് സൈന്യമാണ് ഈ പ്രദേശത്തെ എണ്ണയുല്‍പ്പാദനവും വില്‍പ്പനയും നിയന്ത്രിക്കുന്നത്. അതേസമയം, 2025ലെ ക്രിസ്മസ് ദിനത്തില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ യുഎസ് വ്യോമാക്രമണം നടത്തി. ജിഹാദികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നുവെന്നാരോപിച്ചാണ് കനത്ത ആക്രമണം നടത്തിയത്. ലോകത്ത് എണ്ണ ശേഖരം കൂടുതലുള്ള രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനമാണ് നൈജീരിയക്കുള്ളത്. പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാനില്‍ ഇടപെടാനാണ് ട്രംപ് പിന്നീട് ശ്രമിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള രാജ്യങ്ങളില്‍ മൂന്നാമതോ നാലാമതോ ആണ് ഇറാന്‍. അവിടത്തെ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ സായുധകലാപം നടത്തുന്നവരെയാണ് ട്രംപ് പിന്തുണച്ചത്. യുഎസിന്റെ സഹായം ഉടന്‍ വരുമെന്ന് ട്രംപ് കലാപകാരികള്‍ക്ക് ഉറപ്പുനല്‍കുകയുമുണ്ടായി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം അധികമായി 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന പ്രഖ്യാപനവും പിന്നീട് ട്രംപ് നടത്തി. പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ യുഎസിന് സ്വാധീനം വേണമെന്ന് പറയുന്ന യുഎസ് ശാസനകളെല്ലാം യഥാര്‍ത്ഥത്തില്‍ ആഗോള ഏറ്റെടുക്കല്‍ പദ്ധതിയാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. വെനുസ്വേലയിലും കരീബിയനിലും യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പെട്രോളിയം ശേഖരമുള്ള ആ രാജ്യം ഇനി യുഎസ് നടത്തുമെന്നെ ട്രംപിന്റെ പ്രസ്താവന യുഎസ് സാമ്രാജ്യത്വ സിദ്ധാന്തത്തില്‍ പെട്രോളിയത്തിനുള്ള സ്ഥാനം വെളിപ്പെടുത്തുന്നു. വലിയ അളവില്‍ പെട്രോളിയവും പ്രകൃതിവാതകവുമുള്ള ഗ്രീന്‍ലാന്‍ഡിലും ട്രംപ് കണ്ണുവച്ചിട്ടുണ്ട്. ഫലസ്തീനികളുടെ ഭൂമി മോഷ്ടിക്കുന്ന സയണിസ്റ്റുകളെ പിന്തുണക്കുന്ന യുഎസിലെ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം റാണ്ടി ഫൈന്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തെ പെട്രോളിയം ഉല്‍പ്പാദനവും വാണിജ്യവും നിയന്ത്രിക്കണമെന്ന യുഎസിന്റെ ശാഠ്യത്തിന് രണ്ടുമാനങ്ങളുണ്ട്: എണ്ണവില നിയന്ത്രിക്കുക, ആഗോള ഊര്‍ജവ്യാപാരത്തിനുള്ള കറന്‍സിയായി ഡോളര്‍ തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് അവ. പെട്രോളിയം അട്ടിമറികള്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് ആദ്യമായി അട്ടിമറി നടത്തുന്നത് സിറിയയിലാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ശുക്രി അല്‍ ഖുവാത്‌ലിയെ 1949 മാര്‍ച്ചില്‍ അധികാരത്തില്‍ നിന്നും പുറത്താക്കി. സൂയസ് കനാലിലൂടെയുള്ള ചെലവേറിയ കപ്പല്‍ ഗതാഗതം ഒഴിവാക്കുന്നതിനായി, അന്ന് യുഎസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള സൗദി എണ്ണ സിറിയയിലൂടെ മെഡിറ്ററേനിയനിലേക്ക് കൊണ്ടുപോകുന്നതിനായി ട്രാന്‍സ് അറേബ്യന്‍ പൈപ്പ്ലൈന്‍ അഥവാ 'ടാപ്ലൈന്‍' നിര്‍മ്മിക്കാന്‍ ശുക്രി അല്‍-ഖുവാത്ലി വിസമ്മതിച്ചതാണ് അട്ടിമറിയുടെ അടിസ്ഥാനകാരണം. കേണല്‍ ഹുസ്‌നി അല്‍ സൈമിനെയാണ് പകരമായി അധികാരത്തിലേറ്റിയത്. കേണല്‍ ഹുസ്‌നി അല്‍-സൈം ടാപ്ലൈന്‍ പദ്ധതി അംഗീകരിക്കുകയും ഫലസ്തീന്‍ ജനതയെ ഇറാഖിലേക്ക് തള്ളാനുള്ള പദ്ധതികളെക്കുറിച്ച് ഇസ്രായേലുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. അയാളുടെ കാലത്ത് ഗോലാന്‍ കുന്നുകളിലൂടെ ടാപ്ലൈന്‍ നിര്‍മ്മിക്കപ്പെട്ടു. ലബ്‌നാനിലെ സിദോനിലാണ് ഈ ടാപ്‌ലൈന്‍ അവസാനിച്ചത്. സിറിയയില്‍ നിന്നും ഗോലാന്‍ കുന്നുകള്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ശേഷം പൈപ്പ്‌ലൈനിന്റെ 50 കിലോമീറ്റര്‍ ഭാഗത്തിന്റെ നിയന്ത്രണം സൗദിയും സിറിയയും ലബ്‌നാനും ജോര്‍ദാനും ഇസ്രായേലിന് വിട്ടുകൊടുത്തു. 1969 ജൂണ്‍ 30ന് ഫലസ്തീനിലെ പിഎഫ്എല്‍പി സംഘടന ഈ പൈപ്പ്‌ലൈന്‍ തകര്‍ത്തു. ഏകദേശം 9,000 ടണ്‍ പെട്രോളിയം തിബേരിയാസ് തടാകത്തിലേക്ക് ഒഴുകി. സൗദി-യുഎസ് എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമാണ് ഇതുണ്ടാക്കിയത്. എണ്ണക്കപ്പലുകള്‍ വഴിയുള്ള പെട്രോളിയം നീക്കത്തിന് ചിലവ് കുറയുന്നതുവരെ, 1976 വരെ ഫലസ്തീന്‍ അധിനിവേശ പ്രദേശങ്ങളിലൂടെയാണ് എണ്ണ പമ്പ് ചെയ്തു കൊണ്ടിരുന്നത്. 2014 മുതല്‍ സിറിയയിലെ എണ്ണപ്പാടങ്ങളുള്ള പ്രധാന പ്രദേശങ്ങളെല്ലാം യുഎസാണ് നിയന്ത്രിക്കുന്നത്. സിറിയയിലെ ബശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തിയതും അവരുടെ പദ്ധതികളുടെ ഭാഗമാണ്. അഹമദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയന്‍ ഭരണകൂടം പാശ്ചാത്യരോട് ഏറ്റുമുട്ടലിന് തയ്യാറല്ല. പെട്രോളിയം മേഖലയെ ദേശസാല്‍ക്കരിച്ച ഇറാനി പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഗിയെ അട്ടിമറിക്കുന്നത് 1953 ആഗസ്റ്റിലാണ്. ഓപ്പറേഷന്‍ അജാക്‌സ് എന്ന പേരില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം-16ഉം സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. ഇറാനിലെ ക്രിമിനലുകളെ സംഘടിപ്പിച്ച് ഷാ അനൂകൂല കലാപങ്ങള്‍ നടത്തി. കൂടാതെ മുഹമ്മദ് മൊസാദെഗിനെ അനുകൂലിക്കുന്നവരെ ആക്രമിച്ചു. ഇറാനിലെ ജനങ്ങള്‍ ഏറ്റവും വെറുത്ത ഷായെയാണ് ഭരണാധികാരിയാക്കിയത്. ഇറാന്റെ പെട്രോളിയം ശേഖരം കൊള്ളയടിക്കാന്‍ യുഎസ്-ബ്രിട്ടീഷ് കമ്പനികള്‍ക്ക് അയാള്‍ അനുമതി നല്‍കി. ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന കലാപം പഴയ രീതികളുടെ തുടര്‍ച്ചയാണ്. സാമ്രാജ്യത്വ ന്യായങ്ങള്‍ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി നേതാവായിരുന്ന കാര്‍ലോസ് ആന്‍ഡ്രസ് പെരെസ് പ്രസിഡന്റായ കാലത്താണ് വെനുസ്വേലയുടെ പെട്രോളിയം വ്യവസായം ദേശസാല്‍ക്കരിക്കപ്പെട്ടത്. അതിന് മുമ്പ് യുഎസ് കമ്പനികളായിരുന്നു പെട്രോളിയം കൈകാര്യം ചെയ്തിരുന്നത്. ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയ ശേഷം 2008ല്‍ ദേശസാല്‍ക്കരണം കൂടുതല്‍ ശക്തമാക്കി. അതോടെ വെനുസ്വേലക്കെതിരായ ഉപരോധം യുഎസ് കൂടുതല്‍ കടുപ്പിച്ചു. 2014ല്‍ ബരാക്ക് ഒബാമ പ്രസിഡന്റായതോടെ ഉപരോധം കൂടുതല്‍ കടുത്തു. സിറിയയിലെ എണ്ണപ്പാടങ്ങള്‍ യുഎസ് ഏറ്റെടുത്തതും ഒബാമയുടെ കാലത്തായിരുന്നു. ട്രംപിന്റെ ഒന്നാം ഭരണകാലത്തും പിന്നീട് ബൈഡന്റെ കാലത്തും വെനുസ്വേലക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ വന്നു. വെനുസ്വേലയിലെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള യുഎസ് നീക്കങ്ങള്‍ ഒരിക്കലും അവസാനിച്ചില്ല. ഇപ്പോള്‍ നിക്കോളാസ് മധുറോയെ തട്ടിക്കൊണ്ടുപോയതോടെ യുഎസ് നിയമപ്രകാരമുള്ള നടപടികള്‍ അവസാനിച്ചു. ഭീകരവാദം, ലഹരികടത്ത്, ജനാധിപത്യം സ്ഥാപിക്കല്‍ തുടങ്ങിയ പ്രചാരണങ്ങള്‍ അഴിച്ചിവിട്ടാണ് യുഎസ് എല്ലായിടത്തും അട്ടിമറികള്‍ നടത്തിയിട്ടുള്ളത്. കൂട്ട സംഹാരായുധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് ഇറാഖില്‍ അധിനിവേശം നടത്തിയത്. ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ട്രംപ് പുതിയ ഒരുവാദം കൂട്ടിചേര്‍ത്തു. യുഎസിന്റെ ദേശീയസുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണ് എന്നതാണ് ആ വാദം. നിക്കോളാസ് മധുറോയെ തട്ടിക്കൊണ്ടുപോയത് യുഎസ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. യുഎസ് മുമ്പ് നിരവധി പ്രസിഡന്റുമാരെ തട്ടിക്കൊണ്ടുപോയി അധികാരത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്: ഒരുകാലത്തെ തങ്ങളുടെ സഖ്യകക്ഷിയും സഹായിയുമായിരുന്ന പാനമയിലെ മാനുവല്‍ അന്റോണിയോ നൊറിഗയെ 1990ല്‍ യുഎസ് തട്ടിക്കൊണ്ടുപോയി. ഹെയ്ത്തിയിലെ പ്രസിഡന്റും പുരോഹിതനുമായിരുന്ന ജീന്‍ ബെര്‍ട്രാന്‍ഡ് അരിസ്റ്റിഡിയെ 2004ല്‍ ഫ്രഞ്ച് സഹായത്തോടെയാണ് യുഎസ് തട്ടിക്കൊണ്ടുപോയത്. കൊളോണിയല്‍ ഭരണകാലത്തെ കൊള്ളയ്ക്ക് ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ജീന്‍ ആവശ്യപ്പെട്ടതാണ് ഈ കുറ്റകൃത്യത്തിന് കാരണമായത്. യുഎസ് പിന്തുണയുള്ള അട്ടിമറികള്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് അട്ടിമറിച്ച സര്‍ക്കാരുകളുടെ എണ്ണം പത്തിലധികം വരും. എണ്ണയും ധാതുക്കളുമുള്ള ലാറ്റിന്‍ അമേരിക്കയിലാണ് അത് കൂടുതലായും നടന്നത്. യുഎസിന്റെ അട്ടിമറികളെ കുറിച്ച് യുറുഗ്വേയിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനായിരുന്ന എഡ്വാര്‍ഡോ ഗലിയാനോ ഇങ്ങനെ എഴുതി. ബ്രസീലിലെ പരോപെബ താഴ്വരയിലെ ഇരുമ്പ് സമ്പത്ത് രണ്ട് പ്രസിഡന്റുമാരെ അട്ടിമറിച്ചു. പെറുവിലെ പ്രസിഡന്റായിരുന്ന ഫെര്‍ണാണ്ടോ ബെലാണ്ടെ ടെറി ഒരു എണ്ണക്കമ്പനിയുമായി ഒപ്പിട്ട കരാറിലെ 11ാം പേജ് നിഗൂഡസാഹചര്യത്തില്‍ കാണാതായി. ഇതേതുടര്‍ന്ന് ജനറല്‍ ജുവാന്‍ വെലാസ്‌കോ അല്‍വാരാഡോ, ബെലാണ്ടെയെ അട്ടിമറിച്ച് അധികാരം ഏറ്റെടുത്തു. ജനറല്‍ ജുവാന്‍ വെലാസ്‌കോ എല്ലാ പ്രകൃതി വിഭവങ്ങളും ദേശസാല്‍ക്കരിച്ചു. എണ്ണ ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നതിന് മുമ്പോ ശേഷമോ ആയിരുന്നു അര്‍ജന്റീനയിലെ സൈനിക അട്ടിമറികളെല്ലാം. ചിലിയിലെ ചെമ്പ് ശേഖരമാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്‍ഡെ അട്ടിമറിക്കപ്പെടാന്‍ കാരണം. ക്യൂബയിലെ നിക്കലും മാംഗനീസുമാണ് യുഎസിന്റെ പ്രധാന താല്‍പര്യം. ഗയാനയിലെ ചെഡ്ഡി ജഗന്റെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാന്‍ കാരണം ധാതുക്കളിലുള്ള യുഎസ് താല്‍പര്യമായിരുന്നു. യുഎസ് നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും പുതിയ കാര്യമല്ല. ഇറാനെതിരായ ഏതൊരു ആക്രമണവും ഗള്‍ഫിലുടനീളമുള്ള എണ്ണക്കിണറുകളില്‍ ബോംബിടാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാമെന്നും ഇത് എണ്ണ വിപണിയെ തടസ്സപ്പെടുത്തുമെന്നും യുഎസ് ഭയപ്പെടുന്നുണ്ടാകാം. അറബ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലും ജോര്‍ദാനിലും സ്ഥിതി ചെയ്യുന്ന യുഎസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ 2011ല്‍ അട്ടിമറിച്ച ശേഷം അവിടത്തെ എണ്ണനിക്ഷേപം കൈകാര്യം ചെയ്യാന്‍ യുഎസ് തയ്യാറെടുക്കുകയാണ്. സിറിയയിലേയും വെനുസ്വേലയിലെയും ഗ്രീന്‍ലാന്‍ഡിലെയും നൈജീരിയയിലെയും എണ്ണപ്പാടങ്ങള്‍ അവര്‍ നിയന്ത്രിക്കാന്‍ പോവുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണക്കിണറുകളില്‍ ഇറാന്‍ ആക്രമണം നടത്തിയാല്‍ പെട്രോളിയം ബാക്കപ്പ് വേണമെന്ന് യുഎസ് കരുതുന്നുണ്ടാവാം. ബാക്കപ്പില്ലെങ്കില്‍ റഷ്യന്‍ പെട്രോളിയത്തെ ആശ്രയിക്കേണ്ട സ്ഥിതി രൂപപ്പെടാം. എണ്ണ ശേഖരങ്ങളുടെ നിയന്ത്രണം ലഭിക്കുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും സഹായിക്കുമെന്ന് യുഎസ് വിലയിരുത്തുന്നു. പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തെ മാത്രമല്ല, മുഴുവന്‍ ലോകത്തെയും ലക്ഷ്യം വച്ചുള്ള ഒരു പദ്ധതിയാണ് ഡോണ്‍റോ ശാസനയിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. വരുംദിവസങ്ങളിലെയും ആഴ്ചകളിലെയും മാസങ്ങളിലെയും സംഭവവികാസങ്ങള്‍ ഈ പദ്ധതിയുടെ വ്യാപനം വെളിപ്പെടുത്തും.

തേജസ് ന്യൂസ് 16 Jan 2026 5:30 pm

ഞൊടിയിടയില്‍ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ ?

ഞൊടിയിടയില്‍ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ ?

കേരളം ഓൺലൈൻ ന്യൂസ് 16 Jan 2026 5:30 pm

ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിലേക്ക് ഇനിയില്ല! ചേര്‍ത്തുപിടിച്ചത് പിണറായി; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായം; എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കും; ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതോടെ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ പോര് മുറുകുന്നു

തിരുവനന്തപുരം: എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് (എം). കേരള കോണ്‍ഗ്രസിനെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫാണെന്നും ഇറക്കിവിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണമെന്നും തങ്ങളെ ചേര്‍ത്തുപിടിച്ചത് പിണറായി വിജയനാണെന്നും ജോസ് കെ.മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടെന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുന്നണി മാറില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. അതിനപ്പുറത്തേക്ക് സീറ്റ് സംബന്ധിച്ച് എത്രമാത്രം കടക്കാനാകും എന്നതും ചര്‍ച്ച ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ മാണി. ചില വിഷയങ്ങളില്‍ പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ എതിര്‍പ്പ് ഉയര്‍ത്തിയെന്ന് ജോസ് കെ മാണി വ്യക്തമാക്കി. ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളില്‍ വേറിട്ട നിലപാട് എടുത്തു. 'കഴിഞ്ഞ പ്രാവശ്യം പന്ത്രണ്ട് സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ 13 സീറ്റെങ്കിലും കിട്ടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുപക്ഷത്തിന്റെ ഭാഗമായത് കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നമുക്ക് ലഭിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ നമുക്ക് സാധിച്ചില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും, കേരള കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ച് വര്‍ഷം എന്തെല്ലാം ചെയ്തുവെന്നതിന്റെ ഓഡിറ്റിങ് നടത്തണമെന്ന അഭിപ്രായവും ഇന്ന് ഉയര്‍ന്നുവന്നു.' ജോസ് വ്യക്തമാക്കി. 'പ്രതിപക്ഷങ്ങളേക്കാള്‍ കൂടുതലായി ജനകീയ വിഷയങ്ങളെ ഏറ്റെടുക്കാനും പരിഹാരം കാണാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിനായി മൃഗങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് പറഞ്ഞത് ഞങ്ങളാണ്. മുനമ്പം വിഷയത്തിലും ആദ്യം സംസാരിച്ചത് ഞങ്ങളാണ്.' ജോസ് കെ.മാണി പാര്‍ട്ടിയുടെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. 'കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടെന്ന് പറഞ്ഞത് തെറ്റായി വ്യാഖാനിക്കേണ്ടതില്ല. എല്‍ഡിഎഫിന് ഒപ്പം എന്നുതന്നെയാണ് ഉദ്ദേശിച്ചത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ചവിട്ടിപ്പുറത്താക്കിയത് യുഡിഎഫാണ്. ഇറക്കിട്ടിടത്തേക്ക് എന്തിന് തിരിച്ചുപോകണം?'തങ്ങളെ ചേര്‍ത്തുപിടിച്ചത് പിണറായി വിജയനാണ്. ഇടതുപക്ഷത്തിനോടോപ്പം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മും എല്‍ഡിഎഫുമാണ് തങ്ങളെ ചേര്‍ത്തുപിടിച്ചതെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് വ്യക്തമാക്കി. മലബാര്‍ മേഖലയില്‍ കെ ജെ ദേവസ്യയും തെക്കന്‍ മേഖലയില്‍ വി ടി ജോസഫും മധ്യകേരളത്തിലെ ജാഥയില്‍ താന്‍ ഉണ്ടാവുമെന്നാണ് ജോസ് കെ മാണി പറഞ്ഞു. അഞ്ചരവര്‍ഷക്കാലം മുമ്പാണ് കേരളകോണ്‍ഗ്രസ് എം ഇടതുപക്ഷത്തിന്റെ ഭാഗമായത്. പ്രതിപക്ഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഭരണപക്ഷത്തിരുന്ന് കേരള കോണ്‍ഗ്രസ് എമ്മിന് ചെയ്യാന്‍ കഴിഞ്ഞുവെന്നും ജോസ് വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ചേര്‍ന്നത്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. ഓരോ മണിക്കൂര്‍ കൂടുമ്പോഴും നിലപാടുകള്‍ മാറ്റിപ്പറയുന്ന സ്വഭാവം കേരള കോണ്‍ഗ്രസിനില്ലെന്നും, പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി മാറ്റം സംബന്ധിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ ജോസ് കെ. മാണി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് റോഷി അഗസ്റ്റിന്‍ ഓര്‍മ്മിപ്പിച്ചു. ചെയര്‍മാന്‍ പറഞ്ഞതിനപ്പുറം തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കെട്ടുകഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും, ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. മാധ്യമങ്ങളില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുനാടൻ മലയാളീ 16 Jan 2026 5:29 pm

ഭൂമിക്കടിയില്‍ ചെമ്പ് പാത്രത്തില്‍ സ്വര്‍ണാഭരണങ്ങള്‍, മൂല്യം 7 കോടി രൂപ!! ഖനനം ആരംഭിച്ച് സര്‍ക്കാര്‍

ബെംഗളൂരു: വീട് നിര്‍മാണത്തിനിടെ മണ്ണിനടിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. തെന്നിന്ത്യയിലെ തന്നെ വാസ്തുവിദ്യാ പൈതൃകത്തിന് പേരുകേട്ട ചരിത്രപ്രസിദ്ധമായ സ്ഥലമാണ് ലക്കുണ്ടി ഗ്രാമം. ലക്കുണ്ടിയിലെ കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് വീട് നിര്‍മിക്കുന്നതിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. സേവ് ദി ഡേറ്റും പിറന്നാൾ ആഘോഷവും ഇനി വാട്ടർ മെട്രോയിൽ ആക്കാം; നിരക്ക്

ഒന്നു ഇന്ത്യ 16 Jan 2026 5:27 pm

20 രൂപ ഊൺ Vs 10 രൂപ പ്രാതൽ; കൊച്ചിയിൽ ഭക്ഷണത്തിന്‍റെ പേരിൽ രാഷ്ട്രീയ തർക്കം, ഇന്ദിര കാന്‍റീൻ സമൃദ്ധിയെ തകർക്കാനെന്ന് എൽഡിഎഫ്‌

കൊച്ചി കോർപ്പറേഷനിൽ 10 രൂപക്ക് പ്രാതൽ നൽകുന്ന 'ഇന്ദിര കാന്റീൻ' തുടങ്ങാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ എൽഡിഎഫ് രംഗത്ത്. ഇത് എൽഡിഎഫ് ഭരണസമിതി ആരംഭിച്ച 20 രൂപയുടെ ഊൺ നൽകുന്ന 'സമൃദ്ധി' ജനകീയ ഹോട്ടലിനെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:25 pm

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തന്ത്രസമുച്ചയം അനുസരിച്ച്; ബോർഡ് കമ്മീഷണറുടെ ഉത്തരവ് അവ്യക്തമാണെന്ന് അജയ് തറയിൽ

തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് നൽകിയതെന്ന് ദേവസ്വം ബോർഡ് മുൻ അം​ഗം അജയ് തറയിൽ. സ്വർണക്കൊള്ള മറച്ചു പിടിക്കാനാണ് ശ്രമമെന്നും ചർച്ച വഴിതിരിച്ചു വിടാനാണ് വാജി വാഹനം വിവാദമാക്കുന്നതെന്നും അജയ് തറയിൽ വ്യക്തമാക്കി. 2012ലെ ബോർഡ് കമ്മീഷണറുടെ ഉത്തരവ് അവ്യക്തമാണെന്നും ആ ഉത്തരവ് കൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രസമുച്ചയത്തിൽ പറയുന്നത് അനുസരിച്ചാണ് തന്ത്രിക്ക് വാജിവാഹനം നൽകിയത്. എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്ന കാര്യമാണിത്. തിരിച്ചു നൽകാമെന്ന് തന്ത്രി കത്ത് നൽകിയതുമാണ്. കൂടാതെ 2012ലെ ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ല. ആ ഉത്തരവ് കൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ല. കീഴ്വഴക്കവും ആചാരവും അനുസരിച്ചാണ് വാജി വാഹനം നൽകിയത്. ബിംബങ്ങളുടെ ഉടമസ്ഥാവകാശം തന്ത്രിക്കാണ്. തന്ത്രസമുച്ചയത്തിൽ പറയുന്ന കാര്യങ്ങളെ ഒരു ഉത്തരവ് കൊണ്ട് മറികടക്കാൻ ആകുമോ? കോടതി പോലും തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നില്ല. തന്ത്രിക്ക് നൽകുന്നതാണ് ആചാരം. വാജിവാഹനം കൈമാറുമ്പോൾ ഈ ഉത്തരവിനെക്കുറിച്ച് ആരും പറഞ്ഞില്ല. തനിക്ക് അവകാശപ്പെട്ടതാണെന്ന് തന്ത്രി പറഞ്ഞിട്ടുണ്ട്. ലോഹം ആചാര്യന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊടിമരത്തിന് വേണ്ടി ഒരാളിൽ നിന്നും പൈസ പിരിച്ചിട്ടില്ലെന്നും അജയ് തറയിൽ വ്യക്തമാക്കി.

മംഗളം 16 Jan 2026 5:22 pm

രാഹുലിനെതിരായ പീഡനപരാതി; സോഷ്യല്‍ മീഡിയ പോസ്റ്റിന് രഞ്ജിത പുളിക്കന്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനപരാതി നല്‍കിയ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ രഞ്ജിത പുളിക്കനെ പോലിസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സൈബര്‍ പോലിസ് കോട്ടയത്തെത്തിയാണ് രഞ്ജിതയെ കസ്റ്റഡിയിലെടുത്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവര്‍. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട പോലിസ് രഞ്ജിതയ്‌ക്കെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി ആദ്യ കേസ് വന്നപ്പോള്‍ രഞ്ജിത രാഹുലിനെ അനുകൂലിച്ചും കേസിനെ കുറിച്ചും പോസ്റ്റിട്ടിരുന്നു. ആ കേസില്‍ ഉപാധികളോടെ കോടതി രഞ്ജിതയ്ക്ക് ജാമ്യം നല്‍കി. എന്നാല്‍ രാഹുലിനെതിരെ മൂന്നാമതു പരാതി വന്നപ്പോഴും രഞ്ജിത സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു. ഇത് തനിക്ക് ആക്ഷേപകരമാണെന്ന് ആരോപിച്ച് പീഡനപരാതി നല്‍കിയ യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, രാഹുലിനെതിരായ മൂന്നാം കേസിലെ പരാതിക്കാരിയുടെ ചാറ്റ് പുറത്തുവിട്ടതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ഫെന്നി നൈനാന്‍ ഹൈക്കോടതിയെ സമീപിച്ചു. രാഹുല്‍ കേസിലെ അതിജീവിതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബര്‍ പോലിസിന്റെ നടപടി തെറ്റാണെന്നും ഫെന്നി പറയുന്നു. രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂയെന്നും ഫെന്നിയുടെ ഹരജി പറയുന്നു.

തേജസ് ന്യൂസ് 16 Jan 2026 5:21 pm

സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ

സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂൺ ഷിബിൻ ആണ് മരിച്ചത്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:17 pm

ഇ​നി സു​ഖ​മാ​യി ഉ​റ​ങ്ങൂ… ന​ല്ല ഉ​റ​ക്ക​ത്തി​നി ബെ​സ്റ്റാ​ണ് ഗീ ​മി​ൽ​ക്ക്

പാ​ലും നെ​യ്യും ഇ​വ ര​ണ്ടും ശ​രീ​ര​ത്തി​നു ബെ​സ്റ്റ് ആ​ണ്. ഗീ ​മി​ൽ​ക്ക് ത​രു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ കു​റ​വൊ​ന്നു​മ​ല്ല. വി​റ്റാ​മി​നു​ക​ള്‍, ആ​ന്റി​ഓ​ക്‌​സി​ഡ​ന്റ്‌​സ്, ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യ​തി​നാ​ൽ ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാ​ൻ ഗീ ​മി​ൽ​ക്ക് ന​ല്ല​താ​ണ്. മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടാ​നും ഊ​ര്‍​ജ്ജം വീ​ണ്ടെ​ടു​ക്കാ​നും ഗീ ​മി​ൽ​ക്ക് കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഇ​ത് കു​ടി​ക്കു​ന്പോ​ൾ ആ​വ​ശ്യ​ത്തി​ന് കാ​ല്‍​സ്യം ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തി​നാ​ല്‍ ഈ ​കോം​ബോ സ​ന്ധി വേ​ദ​ന ല​ഘൂ​ക​രി​ച്ച് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്തും. ഇ​വ​യി​ലെ ആ​ന്‍റി​വൈ​റ​ല്‍ ആ​ന്‍റി​ബാ​ക്ടീ​രി​യ​ല്‍ ഗു​ണ​ങ്ങ​ള്‍ തൊ​ണ്ട​വേ​ദ​ന, ചു​മ, തു​മ്മ​ല്‍ എ​ന്നി​വ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും. ത​യാ​റാ​ക്കു​ന്ന വി​ധംഒ​രു ക​പ്പ് പാ​ൽ ചെ​റു​താ​യി ചൂ​ടാ​ക്കു​ക. ചൂ​ടാ​യി വ​രു​ന്പോ​ൾ അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ ശു​ദ്ധ​മാ​യ നെ​യ്യ് ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി കൂ​ടി ചേ​ർ​ക്കാ​വു​ന്ന​താ​ണ്. എ​പ്പോ​ൾ കു​ടി​ക്കാംഉ​റ​ക്ക​ത്തി​നു അ​ര മ​ണി​ക്കൂ​ർ മു​ൻ​പ് ഗീ ​മി​ൽ​ക്ക് കു​ടി​ക്ക​ണം. ന​ല്ല ഉ​റ​ക്കം… The post ഇ​നി സു​ഖ​മാ​യി ഉ​റ​ങ്ങൂ… ന​ല്ല ഉ​റ​ക്ക​ത്തി​നി ബെ​സ്റ്റാ​ണ് ഗീ ​മി​ൽ​ക്ക് appeared first on RashtraDeepika .

രാഷ്ട്ര ദീപിക 16 Jan 2026 5:17 pm

മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപിത്തം പടരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഈ അവസരത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:16 pm

കൊച്ചിയില്‍ പിതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

സംഭവ സമയം പവിശങ്കറിന്റെ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല

സിറാജ് ലൈവ് 16 Jan 2026 5:16 pm

എത്ര സുന്ദരം! കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു, വൈറലായി വീഡിയോ, ഇന്ത്യൻ യുവാവിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ദുബൈയിലെ അംബരചുംബികളായ കെട്ടിടത്തിലൊന്നിലെ ഇൻഫിനിറ്റി പൂളിൽ മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് ഇന്ത്യൻ യുവാവ്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:14 pm

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍

കൊച്ചി: എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശികളായ പവിശങ്കര്‍ മകള്‍ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. വാസുകിയ്ക്ക് വിഷം നല്‍കി പവിശങ്കര്‍ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പവിശങ്കറിന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പവിശങ്കറിന്റെ ഭാര്യയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേജസ് ന്യൂസ് 16 Jan 2026 5:14 pm

സംസ്കൃത സര്‍വ്വകലാശാലയില്‍ ഓവര്‍സീയര്‍ ഒഴിവ്; ഇന്‍റര്‍വ്യൂ 22ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയില്‍ ഓവര്‍സീയര്‍ ഗ്രേഡ്-രണ്ട് (ഇലക്ട്രിക്കല്‍) തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി കാലടി മുഖ്യകാമ്പസില്‍ ജനുവരി 22ന് രാവിലെ 11ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഏഷ്യൻ നേടി ന്യൂസ് 16 Jan 2026 5:11 pm