തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില് പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട. ബിഡിജെഎസിന്ന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതികൾ ഒരു ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ഇതുൾപ്പടെ ഉള്ള ഘടകകക്ഷികളുടെ ആവശ്യങ്ങൾക്ക് എങ്ങനെ പരിഹാരം കാണുമെന്നതും ശ്രദ്ധേയമാണ്. ഇന്ന് വിവിധ സമുദായ നേതാക്കളുമായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് പെരുന്നയിലെ എന്എസ്എസ് ആസ്ഥാനത്ത് എത്തുന്ന രാജീവ് ചന്ദ്രശേഖർ എന്എസ്എസ് ജനറല് സെക്രട്ടറി സുകുമാരന് നായരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 03/04/2025 മുതൽ 05/04/2025 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും;06/04/2025 തീയതിയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില് നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. – ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. – മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. – കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. – ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. – ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. – പട്ടം പറത്തുന്നത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. – വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. – അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. – ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം. – മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല് ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
തിരുവനന്തപുരം: വേതന വര്ധന ആവശ്യപ്പെട്ട്സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോര്ജ് ഇന്ന് ചർച്ച നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ് ആശാവർക്കർമാരുമായി വീണ്ടും ചർച്ച നടത്തുന്നത്. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വച്ചാണ് ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.ആശമാരുടെനിരാഹാര സമരം ഇന്ന് 15ആം ദിവസമാണ്. അതേസമയം, എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വർക്കർമാർക്ക് വേതനം കൂട്ടാൻ തീരുമാനിച്ചു. 2000 രൂപ വീതം കൂട്ടാനാണ് തീരുമാനം. ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുൻസിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കും. യുഡിഎഫ് പ്രതിപക്ഷത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ ആശാവർക്കർമാരുടെ വേതനം കൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരും എന്നും ഷിയാസ് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
'മോദി എന്റെ പ്രിയപ്പെട്ട സുഹൃത്ത്'; പകരച്ചുങ്കത്തിൽ ഇന്ത്യക്ക് ഡിസ്കൗണ്ട് നൽകിയെന്ന് ട്രംപ്
വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം പകരച്ചുങ്കം ചുമത്തിയ തീരുമാനം അറിയിച്ച വാർത്താ സമ്മേളനത്തിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുമ്പ് എന്ന സന്ദർശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. പക്ഷേ ഞങ്ങളോട് ശരിയായി പെരുമാറുന്നില്ല. അവർ ഞങ്ങളോട് 52% ഈടാക്കുന്നു. നിങ്ങൾ മനസ്സിലാക്കണം, പതിറ്റാണ്ടുകളായി ഞങ്ങൾ അവരിൽ നിന്നൊന്നും ഈടാക്കുന്നില്ല, അതുകൊണ്ട് ഇന്ത്യക്ക് മേൽ ഡിസ്കൗണ്ട് സഹിതം 26 ശതമാനം തീരുവ ചുമത്തുന്നു- ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്ക വാഹന ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമേ തീരുവ ഈടാക്കുന്നുള്ളൂ. അതേസമയം, തായ്ലൻഡ് 60 ശതമാനവും ഇന്ത്യ 70 ശതമാനവും വിയറ്റ്നാം 75 ശതമാനവും മറ്റുചിലർ അതിലും ഉയർന്ന നിരക്കും ഈടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. വിദേശ വാഹനങ്ങള്ക്ക് 25 ശതമാനം അടിസ്ഥാന നികുതിയും ഏര്പ്പെടുത്തിയിരുന്നു. Read More... ലോകമാകെ നികുതി ചുമത്തിയപ്പോഴും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി ട്രംപ്, കാരണമിത് റോസ് ഗാർഡനിൽ നടന്ന 'മേക്ക് അമേരിക്ക വെൽത്തി എഗെയ്ൻ' പരിപാടിയിലാണ് ട്രംപ് പുതിയ നികുതി നയം പ്രഖ്യാപിച്ചത്. ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം, പാകിസ്ഥാൻ 29ശതമാനം എന്നിങ്ങനെയാണ് താരിഫ് ചുമത്തിയത്. അമേരിക്ക വിവിധ രാജ്യങ്ങള്ക്ക് ചുമത്തിയ പകരച്ചുങ്കം China 34% European Union 20% Vietnam 46% Taiwan 32% Japan 24% India 26% South Korea 25% Thailand 36% Switzerland 31% Indonesia 32% Malaysia 24% Cambodia 49% United Kingdom 10% South Africa 30% Brazil 10% Bangladesh 37% Singapore 10% Israel 17% Philippines 17% Chile 10% Australia 10% Pakistan 29% Turkey 10% Sri Lanka 44% Colombia 10% Peru 10% Nicaragua 18% Norway 15% Costa Rica 10% Jordan 20% Dominican Republic 10% United Arab Emirates 10% New Zealand 10% Argentina 10% Ecuador 10% Guatemala 10% Honduras 10% Madagascar 47% Myanmar (Burma) 44% Tunisia 28% Kazakhstan 27% Serbia 37% Egypt 10% Saudi Arabia 10% El Salvador 10% Cte d'Ivoire 21% Laos 48% Botswana 37% Trinidad and Tobago 10% Morocco 10% Algeria 30% Oman 10% Uruguay 10% Bahamas 10% Lesotho 50% Ukraine 10% Bahrain 10% Qatar 10% Mauritius 40% Fiji 32% Iceland 10% Kenya 10% Liechtenstein 37% Guyana 38% Haiti 10% Bosnia and Herzegovina 35% Nigeria 14% Namibia 21% Brunei 24% Bolivia 10% Panama 10% Venezuela 15% North Macedonia 33% Ethiopia 10% Ghana 10%
ലോകമാകെ നികുതി ചുമത്തിയപ്പോഴും കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി ട്രംപ്, കാരണമിത്
വാഷിങ്ടൺ: അധിക താരിഫ് ചുമത്തുന്നതിൽ നിന്ന് കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി വ്യാപാര വിഷയത്തിൽ കടുത്ത അതൃപ്തി നിലനിൽക്കെയാണ് അധിക താരിഫിൽ നിന്നൊഴിവാക്കിയത്. കാനഡയുമായി പലപ്പോഴും ട്രംപ് നേരിട്ട് ഏറ്റുമുട്ടി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണ് കാനഡയെയും മെക്സിക്കോയെയും അധിക താരിഫുകളിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഫെന്റനൈൽ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമ (IEEPA) പ്രകാരം നിലവിലുള്ള ഓർഡറുകൾ കാരണം കാനഡയ്ക്കും മെക്സിക്കോയ്ക്കും പുതിയ താരിഫ് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പുതിയ ഘടന പ്രകാരം, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ അനുസരിച്ചുള്ള ഇറക്കുമതി തീരുവ രഹിതമായി തുടരും, അതേസമയം യുഎസ്എംസിഎയിൽപ്പെടാത്ത ഇറക്കുമതികൾക്ക് 25% താരിഫ് നേരിടേണ്ടിവരും. ഊർജ്ജ, പൊട്ടാഷ് ഇറക്കുമതികൾക്ക് 10% നികുതി ചുമത്തുമെന്നും ഐഇഇപിഎ ഓർഡറുകൾ പിൻവലിച്ചാൽ, കരാറിന് പുറത്തുള്ള ഇറക്കുമതിക്ക് 12% താരിഫ് മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. താരിഫുകളെ സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ ഉപകരണമായി ഉപയോഗിക്കാനുള്ള ട്രംപിന്റെ നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. കാനഡയെ അടിസ്ഥാന താരിഫിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഎസ് കാനഡയ്ക്ക് പ്രതിവർഷം 200 ബില്യൺ ഡോളർ സബ്സിഡി നൽകുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. വിദേശ നിർമ്മിതമായ ഓട്ടോമൊബൈലുകൾക്കും പ്രത്യേക 25% താരിഫ് പ്രഖ്യാപിച്ചത് കനേഡിയൻ ഓട്ടോ വ്യവസായത്തിന് കനത്ത തിരിച്ചടിയായിരുന്നു. കനേഡിയൻ-അസംബിൾ ചെയ്ത വാഹനങ്ങളിലെ യുഎസ് ഇതര ഉപകരണങ്ങൾക്ക് മാത്രമേ ബാധകമാകൂവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
വാഷിങ്ടൺ: വിദേശ രാജ്യങ്ങള്ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ട്രംപിന്റെ തീരുമാനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി. ഇന്ത്യൻ ഇറക്കുമതിക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ നികുതി ചുമത്തിയത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുമ്പ് എന്ന സന്ദർശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. അതുകൊണ്ട് ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവ ചുമത്തുന്നുവെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. അമേരിക്കയുടെ വിമോചന ദിനമെന്നാണ് ട്രംപ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനർജന്മമാകും ഇനി കാണുകയെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കക്കുമേൽ ചൈന 67 ശതമാനമാണ് നികുതി ചുമത്തുന്നത്. എന്നാൽ 34 ശതമാനം മാത്രമാണ് അമേരിക്ക ചുമത്താൻ തീരുമാനിച്ചത്. വിയറ്റ്നാമിനും ട്രംപ് കനത്ത നികുതി ചുമത്തി. 46 ശതമാനം തിരിച്ചടിത്തീരുവയാണ് വിയറ്റ്നാമിനെതിരെ പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയന് 20 ശതമാനം തീരുവും ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമാണിതെന്നും ട്രംപ് പ്രഖ്യാപിച്ചു.
14 മണിക്കൂര് മാരത്തണ് ചര്ച്ച, ഒടുവില് 288-232 വോട്ടുനിലയില് വഖഫ് നിയമഭേദഗതി ബിൽ ലോക്സഭ കടന്നു
ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ബിൽ അവതരിപ്പിച്ച് ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. 2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
കർണാടകയിൽ നിന്നെത്തിയ കെഎസ്ആർടിസി ബസിൽ പൊലീസ് പരിശോധന, പന്തല്ലൂർ സ്വദേശി കുടുങ്ങി, കൈയിൽ എംഡിഎംഎ
സുല്ത്താന്ബത്തേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പന്തല്ലൂര് കടമ്പോട് മാമ്പ്ര വളപ്പില് വീട്ടില് ജാബിര് അലി (29)യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ഔട്ട്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയില് 1.16 ഗ്രാം എംഡിഎംഎയാണ് പ്രതിയില് നിന്നും കണ്ടെടുത്തത്. ഇന്നലെ ഉച്ചയോടെ കര്ണാടയില് നിന്നും വരികയായിരുന്ന കെഎസ്ആര്ടിസി ബസിലെ യാത്രക്കാരനായിരുന്നു ജാബിര് അലി. രഹസ്യവിവരത്തെ തുടര്ന്ന് ബസ് കൈ കാണിച്ച് നിര്ത്തി പരിശോധന നടത്തുകയായിരുന്നു. സബ് ഇന്സ്പെക്ടര് കെ.കെ. സോബിന്, സിവില് പൊലീസ് ഓഫീസര്മാരായ അരുണ്ജിത്ത്, ഡോണിത്ത്, പ്രിവിന് ഫ്രാന്സിസ് തുടങ്ങിയവരും ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേര്ന്നാണ് യാത്രക്കാരെ പരിശോധിച്ചത്.
'ഗാന്ധി ചെയ്തത് പോലെ ഞാനും ചെയ്യുന്നു'; സഭയില് വഖഫ് ബിൽ കീറിക്കളഞ്ഞ് അസദുദ്ദീൻ ഒവൈസി
ദില്ലി: ലോക്സഭയിൽ വഖഫ് ബിൽ ചർച്ചക്കിടെ ബിൽ കീറിക്കളഞ്ഞ് എ.ഐ.എം.ഐ.എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ഗാന്ധിയുടെ സമരം. ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികൾ അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ആരംഭിച്ച മാരത്തൺ ചർച്ചയുടെ അവസാനത്തിലാണ് ഒവൈസി സംസാരിച്ചത്. പ്രതിപക്ഷം ബില്ലിനെതിരെ അണിനിരന്നു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും മതം ആചരിക്കാനുള്ള മൗലികാവകാശത്തെയും നിയമത്തിന് മുന്നിൽ തുല്യത ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14 ഉം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന ആർട്ടിക്കിൾ 15 ഉം ലംഘിക്കുന്നുവെന്നുമാണ് പ്രതിപക്ഷം വാദിച്ചത്.വഖഫ് ഭേദഗതി ബിൽ അപകടകരവും ഭിന്നിപ്പിക്കുന്നതുമായ നിയമമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വാദിച്ചു.
കെട്ടിട നിർമാണത്തിനിടെ 3 നിലക്കെട്ടിടത്തിൽനിന്ന് വീണു, ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു. പൂങ്കുളം പുന്നവിള പുത്തൻ വീട്ടിൽ സനൽ (57) ആണ് മരിച്ചത്. വണ്ടിത്തടത്ത് പെട്രോൾ പമ്പിന് സമീപം മൂന്ന് നില കെട്ടിടത്തിന്റെ നിർമാണത്തിനിടെ മുകളിൽ നിന്നും വീണ് ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിടത്തിൽ നിന്നും വീണ സനലിനെ അബോധാവസ്ഥയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാൽ ഇന്നലെ മരിച്ചു.
എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശപ്രവർത്തകരുടെ വേതനം കൂട്ടും
കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആശ വർക്കർമാർക്ക് വേതനം കൂട്ടാൻ തീരുമാനം. 2000 രൂപ വീതം കൂട്ടാനാണ് തീരുമാനം. ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഈ തീരുമാനം നടപ്പാക്കുമെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ജില്ലയിലെ 48 പഞ്ചായത്തുകളിലും 8 മുൻസിപ്പാലിറ്റികളിലും തീരുമാനം നടപ്പാക്കും. യുഡിഎഫ് പ്രതിപക്ഷത്തുള്ള തദ്ദേശസ്ഥാപനങ്ങളിൽ ആശാവർക്കർമാരുടെ വേതനം കൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരും എന്നും ഷിയാസ് അറിയിച്ചു.
തിരുവനന്തപുരം: സിപിഎമ്മിലെ സ്ത്രീവിരുദ്ധ സമീപനങ്ങൾ അക്കമിട്ട് നിരത്തി സംഘടന റിപ്പോർട്ട്. മഹിളാ സംഘടനകളുടെ പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം ആയി കണക്കാക്കുന്നില്ല, സ്ത്രീകളുടെ പ്രവർത്തനം പാർട്ടി വില കുറച്ചു കാണുന്നു എന്നിങ്ങനെയാണ് വിമർശനങ്ങൾ. പുരുഷന്മാരുടെ പരിപാടികൾ ഉണ്ടെങ്കിൽ മഹിളാ സംഘടനയുടെ പരിപാടി മാറ്റുന്നു. വനിത സഖാക്കളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ കുടുംബ ഉത്തരവാദിത്തങ്ങൾ കൂടി നിർവഹിക്കേണ്ടതാണെന്ന് പരിഗണിക്കുന്നില്ല. സ്ത്രീകൾക്കിടയിലെ പ്രവർത്തനത്തിന്റെ ആവശ്യകത ഹിന്ദി സംസ്ഥാനങ്ങളിലെ പാർട്ടി അംഗീകരിക്കുന്നില്ല. മൂന്ന് വർഷം മുൻപുള്ള അവസ്ഥയിൽ തന്നെ കാര്യങ്ങൾ തുടരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിലും വിഷയം ചർച്ച ആയെങ്കിലും കാര്യമായ മാറ്റമില്ല. സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഉപാധികളോടെ ചർച്ചയ്ക്ക് തയ്യാറെന്ന് ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ; തയ്യാറല്ലെന്ന് സര്ക്കാര്
ദില്ലി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ സർക്കാർ നടപടി തുടരുന്നതിനിടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി മാവോയിസ്റ്റുകളുടെ വാർത്താക്കുറിപ്പ്. ചർച്ചയ്ക്ക് ഉപാധികൾ മുന്നോട്ടുവെച്ചിരിക്കുകയാണ് മാവോയിസ്റ്റുകൾ. മേഖലയിലെ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ നിർത്തിവയ്ക്കണം മേഖലയിൽ സുരക്ഷാസേനയുടെ പുതിയ ക്യാമ്പുകൾ തുറക്കരുത് എന്നിങ്ങനെയാണ് നിബന്ധനകൾ. ജനഹിതം കണക്കിലെടുത്ത് ചർച്ചയ്ക്ക് തയ്യാറാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ചർച്ചയ്ക്ക് ഇല്ലെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രതികരണം. ഉപാധികളില്ലാതെ മാത്രമേ ചർച്ചയ്ക്കുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.
കനവായ് നീ വന്നു; നാനി- ശൈലേഷ് കോലാനു ചിത്രം 'ഹിറ്റ് 3' ആദ്യ ഗാനം പുറത്ത്
തെലുങ്ക് സൂപ്പർതാരം നാനിയുടെ മുപ്പത്തിരണ്ടാമത് ചിത്രം 'ഹിറ്റ് 3' യിലേ ആദ്യ ഗാനം പുറത്ത്. കനവായ് നീ വന്നു എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികൾ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ സർക്കാരിൻ്റെ ലാത്തി എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. നാനിയും നായിക ശ്രീനിധി ഷെട്ടിയും ഒന്നിക്കുന്ന മനോഹര പ്രണയഗാനമായാണ് കനവായ് നീ വന്നു ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഈ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ഇഷ്ക് സിന്ദഗി, കാതൽ വെല്ലുമ, നിനഗാഗെ ഹുട്കിടെ, പ്രേമ വെല്ലുവ എന്നീ വരികളോടെയാണ് യഥാക്രമം ഈ ഗാനത്തിൻ്റെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകൾ ആരംഭിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിൻ്റെ സംവിധായകൻ ശൈലേഷ് കോലാനു. ഛായാഗ്രഹണം - സാനു ജോൺ വർഗീസ്, സംഗീതം - മിക്കി ജെ മേയർ, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ - അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ - നാനി കമരുസു, എസ്എഫ്എക്സ് സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി. Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല'; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
തിരുവനന്തപുരം: കോട്ടയത്തും നെടുമങ്ങാട്ടും ഡ്രൈ ഡേ പ്രമാണിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയവരെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിൽ നിന്നായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കോട്ടയത്ത് 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വിജയപുരം സ്വദേശി പി.കെ രാജേന്ദ്രൻ (56) ആണ് പിടിയിലായത്. പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി.ജെ.ടോംസിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ബിനോയ്.കെ.മാത്യു, അജിത്ത് കുമാർ.കെ.എൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അഖിൽ പവിത്രൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആശാലത.സി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഷെബിൻ.റ്റി.മാർക്കോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നെടുമങ്ങാട് വെട്ടുപാറയിൽ വച്ച് മദ്യ വിൽപ്പന നടത്തിയ സജീവ് കുമാർ എന്നയാളെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.മധുവും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെ.എസ്.ജയകുമാർ, ബിജുലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷജീം, ആദർശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Read More : ദുബൈയിലുള്ള മകളെ കാണാൻ പോയപ്പോൾ സൂക്ഷിക്കാനായി 80 പവൻ സഹോദരിക്ക് നൽകി, തിരിമറി നടത്തി സഹോദരിയും മകളും; കേസ്
പാറ്റ്ന: പലരുടെയും സ്വപ്നമായ സിവിൽ സർവീസസ് പരീക്ഷ ചെറിയ പ്രായത്തിൽ തന്നെ കീഴടക്കുകയും രാജ്യത്തെ ഉന്നത തൊഴിൽ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന ഐപിഎസിൽ തന്റെ 22-ാം വയസിൽ തന്നെ പ്രവേശിക്കുകയും ചെയ്യുക വഴി അസൂയാർഹമായി നേട്ടം സ്വന്തമാക്കിയ ഒരു ഉദ്യോഗസ്ഥയുടെ പടിയിറക്കം വാർത്തയാവുകയാണ്. വെറും അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷം 28-ാം വയസിൽ വിരമിക്കൽ അപേക്ഷ നൽകിയത് ബിഹാർ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥ കാമ്യാ മിശ്രയാണ്. രാഷ്ട്രപതി ഇവരുടെ വിരമിക്കൽ അപേക്ഷ ഔദ്യോഗികമായി സ്വീകരിക്കുക കൂടി ചെയ്തതോടെ ഐപിഎസ് കുപ്പായം ഊരിവെച്ച് ഇനി മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ് ഈ യുവതി. ഒഡിഷ സ്വദേശിനിയായ കാമ്യ ചെറിയ പ്രായത്തിൽ തന്നെ പഠന മികവിൽ അധ്യാപകരെ വിസ്മയിപ്പിച്ചിരുന്ന മിടുക്കിയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയ ശേഷം പിന്നീട് യുപിഎസ്സി സിവിൽ സർവീസസ് പരീക്ഷയിൽ 172-ാം റാങ്ക് നേടി തന്റെ 22-ാം വയസിൽ ഐപിഎസ് സ്വന്തമാക്കി. 2020 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായി ആദ്യ നിയമനം ലഭിച്ചത് ഹിമാചൽ പ്രദേശ് കേഡറിലായിരുന്നു. പിന്നീട് വിവാഹ ശേഷം ബിഹാർ കേഡറിലെത്തി. പരിശീലനം പൂർത്തിയാക്കി അഞ്ച് വർഷം ജോലി ചെയ്തതോടെ 28-ാം വയസിൽ ഐപിഎസിൽ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു കാമ്യ. പലരും വിരൂര സ്വപ്നമായി കാണുകയും വർഷങ്ങളോടും കഠിന്വാധ്വാനം ചെയ്യുകയും ചെയ്യുന്ന ആ ജോലി കാമ്യ ഉപേക്ഷിക്കുന്നത് തന്റെ കുടുംബ ബിസിനസ് നോക്കി നടത്താനാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒഡിഷയിലെ വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് കാമ്യയുടെ അച്ഛൻ. വീട്ടിലെ ഒരേയൊരു മകളായ കാമ്യ അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കാനായി ഐപിഎസ് ഉപേക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പൊതുസേവന രംഗത്തു നിന്ന് കോർപറേറ്റ് മാനേജ്മെന്റ് തലപ്പത്തേക്കായിരിക്കും കാമ്യയുടെ ഇനിയുള്ള യാത്രയെന്നർത്ഥം. ബിഹാർ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായ അവാദേഷ് സരോജാണ് ഭർത്താവ്. 2019 ബാച്ച് ഉദ്യോഗസ്ഥനായ അവേദേഷിനെ ഐപിഎസ് പരിശീലനത്തിനിടെ കാമ്യ പരിചയപ്പെടുകയായിരുന്നു. 2022ൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു ഇവരുടെ ആഡംബര വിവാഹ ചടങ്ങുകൾ. ഒരേ കേഡറിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് കാമ്യ ഐപിഎസ് ഉപേക്ഷിച്ച് അച്ഛന്റെ ബിസിനസിലേക്ക് ഇറങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽവഴുതി റോഡിലേക്ക് വീണു; ചെങ്ങന്നൂരിൽ മധ്യവയസ്കന് ദാരുണാന്ത്യം
ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ കെട്ടുകാഴ്ചയ്ക്ക് മുകളിൽ നിന്ന് വീണ് മധ്യവയ്സകൻ മരിച്ചു. മുളക്കുഴ മോടി തെക്കേതിൽ പ്രമോദ് (49) ആണ് മരിച്ചത്. മുളക്കുഴ ഗന്ധർവമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽ വഴുതി റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഉടൻതന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാനന്തവാടി: ചാരായവും ചാരായം നിര്മ്മിക്കാനാവശ്യമായ വാഷും കണ്ടെടുത്ത സംഭവത്തില് യുവാവിനെതിരെ കേസെടുത്ത് എക്സൈസ്. തവിഞ്ഞാല് തലപ്പുഴ മക്കിമലയില് നടത്തിയ പരിശോധനയില് ഏഴ് ലിറ്റര് ചാരായവും 150 ലിറ്റര് വാഷും പിടികൂടിയ സംഭവത്തില് തവിഞ്ഞാല് മക്കിമല പുല്ലാട്ടുവീട്ടില് റഷീദ് (44) നെതിരെയാണ് അബ്കാരി നിയമപ്രകാരം എക്സൈസ് കേസെടുത്തിരിക്കുന്നത്. അതേസമയം എക്സൈസ് പരിശോധനക്ക് എത്തിയപ്പോള് പ്രതി സ്ഥലത്തുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടെന്നാണ് എക്സൈസ് പറയുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര് അറിയിച്ചു. സിവില് എക്സൈസ് ഓഫീസര്മാരായ പി. വിജേഷ് കുമാര്, കെസി. അരുണ്, കെ. സജിലാഷ്, വനിത സിവില് എക്സൈസ് ഓഫീസര് പി. ജയശ്രീ, ഡ്രൈവര് അമീര് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഇനിയും പൈസ കിട്ടാനുണ്ട്, സ്റ്റാർസ് പ്രതിഫലം കൂട്ടുമ്പോൾ ഞങ്ങളുടെ പ്രതിഫലം കുറയും: മാല പാർവതി
താരങ്ങൾ പ്രതിഫലം വർദ്ധിപ്പിക്കുന്നു എന്ന തരത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഉയർത്തിയ ആരോപണം സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാൽ തങ്ങളെ മനുഷ്യരായെങ്കിലും പരിഗണിക്കണമെന്ന് മാല പാർവതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 'പത്തും ഇരുപതും സിനിമകൾ നടക്കുന്നിടത്ത് അകെ അഞ്ച് സിനിമകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഞങ്ങളെ പോലുള്ളവരേക്കാൾ കൂടുതൽ ഇത് ബാധിക്കുന്നത് ദിവസേന വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളെയാണ്. എത്ര മേക്കപ്പ് ആർട്ടിസ്റ്റുമാരും ഹെയർ സ്റ്റൈലിസ്റ്റുമാരുമാണ് എന്നെ വിളിക്കാറുള്ളത്. ജോലിയില്ല, പേഴ്സണൽ അസിസ്റ്റന്റായി നിർത്താമോയെന്നൊക്കെ ചോദിച്ചിട്ട്. അത്രയും മോശമാണ് അവസ്ഥ. എനിക്ക് തൊഴിലുണ്ടായാൽ അല്ലെ മറ്റൊരാളെ ജോലിയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. മുൻ നിര അഭിനേതാക്കളുടെ പ്രതിഫലം കൂടുതൽ എന്ന തരത്തിൽ നിർമാതാക്കളുടെ സംഘടന സംസാരിക്കുമ്പോൾ ഞങ്ങളെ പോലുള്ള ആർട്ടിസ്റ്റുമാരെ മനുഷ്യരെന്ന പരിഗണന പോലും നൽകുന്നില്ല. ആർട്ടിസ്റ്റുമാരുടെ പ്രതിഫലം എന്നവർ പൊതുവെ പറയുമ്പോൾ അതിൽ മുൻനിര അഭിനേതാക്കളെ മാത്രമേ അവർ ഉൾപ്പെടുത്തുന്നുള്ളൂ. അപ്പോൾ ഞങ്ങൾ ആരാണ്, മുൻ നിര താരങ്ങൾ പ്രതിഫലം കൂട്ടുമ്പോൾ ഞങ്ങളെ പോലുള്ളവരുടെ പ്രതിഫലം കുറയുകയാണെന്ന് ഞങ്ങളെക്കാൾ കൂടുതൽ അവർക്ക് അറിയാം. എന്നിട്ടും അവർ ജനറലൈസ് ചെയ്തതാണ് പറയുന്നത്. പല സിനിമകളിൽ നിന്ന് ഇനിയും പൈസ കിട്ടാനുണ്ട്. വേണമെങ്കിൽ നമുക്ക് പരാതി കൊടുക്കാം പക്ഷേ അവരുടെ ചില സാഹചര്യങ്ങൾ അറിയുമ്പോൾ നമ്മൾ വിട്ടു കളയും.അതുപോലെ മാർക്കറ്റ് വാല്യൂ സ്റ്റാറുകൾക്ക് പറയാം പക്ഷേ ഞങ്ങളെ പോലുള്ള ആര്ടിസ്റ്റ്മാർക്ക് ഞങ്ങളുടെ വില പറയാൻ സാധിക്കാറില്ല. അവരെന്ത് വിലയാണ് പറയാറുള്ളത് അതിന് ഓകെ പറയുക മാത്രമേ ഞങ്ങൾക്ക് സാധിക്കുകയുള്ളൂ.'- മാല പാർവതിയുടെ വാക്കുകൾ. എസ് യു അരുൺ സംവിധാനം ചെയ്ത ചിയാൻ വിക്രം നായകനായി എത്തിയ വീര ധീര സൂരനാണ് മാല പർവതിയുടേതായി ഏറ്റവുമൊടുവിൽ റീലിസിനെത്തിയ ചിത്രം. ചിത്രത്തിൽ മാല പാർവതിയെ കൂടാതെ മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി.
പഴങ്ങളും പച്ചക്കറികളും നടാൻ മുറ്റമില്ലേ? ബാൽക്കണിയുണ്ടോ, മതി
വീട്ടിൽ പച്ചക്കറികളും പഴങ്ങളും ഒക്കെ നട്ടുവളർത്തണം എന്ന് ആഗ്രഹിക്കുന്നവർ ഒരുപാടുണ്ടാവും. എന്നാൽ, വീട്ടിൽ ചിലപ്പോൾ അതിനുള്ള സ്ഥലമോ സൗകര്യങ്ങളോ ഉണ്ടാകണം എന്നില്ല അല്ലേ? എന്നാൽ, അങ്ങനെ മുറ്റമില്ല, പറമ്പില്ല എന്ന് കരുതി മാറിനിൽക്കണം എന്നില്ല. ബാൽക്കണിയിലും നമുക്ക് പഴങ്ങളും പച്ചക്കറികളും വളർത്തി എടുക്കാം. ബാൽക്കണിയിൽ പഴങ്ങളും പച്ചക്കറികളും വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം. ചെറിയ സ്ഥലങ്ങൾക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് ഒന്നാമത്തേത്. അതായത്, അധികം വലിപ്പത്തിൽ വളരാത്ത ചെടികൾ നോക്കി തിരഞ്ഞെടുക്കണം. പാത്രത്തിൽ വളർത്താനുള്ളതാണ് എന്ന ബോധ്യത്തോടെ വേണം എന്തെല്ലാം നടണം എന്ന് തീരുമാനിക്കാൻ. പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വേരുകൾക്ക് പടരാൻ സാധിക്കുന്ന പാത്രങ്ങളാവണം. വെള്ളം കെട്ടിക്കിടക്കാതിരിക്കാനായി ദ്വാരങ്ങൾ ഉള്ള പാത്രങ്ങൾ വേണം തിരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, സെറാമിക്, മരം കൊണ്ടുള്ളത് ഒക്കെ തിരഞ്ഞെടുക്കാം. ടെറാകോട്ട ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ തൂക്കിയിടുന്ന തരത്തിലുള്ള ഹാങ്ങിങ് ബാസ്കറ്റുകളും ഇവ നടാനായി ഉപയോഗിക്കാവുന്നതാണ്. ബാൽക്കണിയിൽ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്നില്ലേ എന്ന് ഉറപ്പാക്കണം. അതിന് അനുസരിച്ചുള്ള പഴങ്ങളും പച്ചക്കറികളും വേണം നടുന്നതിനായി തിരഞ്ഞെടുക്കാൻ. അതുപോലെ തന്നെയാണ് മണ്ണിന്റെയും വളത്തിന്റെയും കാര്യവും. നല്ല മണ്ണ് തിരഞ്ഞെടുക്കുക. കൃത്യമായ അളവിൽ പോട്ടിംഗ് മിശ്രിതവും തയ്യാറാക്കുക. അതുപോലെ വളവും നന്നാവാൻ ശ്രദ്ധിക്കണം. വെള്ളം ആവശ്യത്തിന് നൽകാൻ ശ്രദ്ധിക്കുക. കൂടുതൽ വെള്ളമാകാതെയും മണ്ണ് വരണ്ടു പോകാതെയും ശ്രദ്ധിക്കാം. അതുപോലെ കീടാക്രമണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും പ്രതിവിധി കാണുകയും വേണം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
'മാധ്യമപ്രവര്ത്തകനോ തിരക്കഥാകൃത്തോ'; സൂര്യകുമാര് യാദവ് കലിപ്പില്, അഭ്യൂഹങ്ങള് തള്ളി താരം
യശസ്വി ജയ്സ്വാളിന് പിന്നാലെ താനും ഗോവയ്ക്കായി കളത്തിലിറങ്ങുന്നുവെന്ന വാര്ത്തകള് തള്ളി മുംബൈ താരം സൂര്യകുമാര് യാദവ്. സമൂഹ മാധ്യമമായ എക്സിലൂടെയാണ് താരത്തിന്റെ പ്രതികരണമുണ്ടായത്. ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള് ആഭ്യന്തര ക്രിക്കറ്റില് ഗോവയ്ക്കായി കളിക്കാൻ അനുമതി തേടിയ റിപ്പോര്ട്ടുകള് ദേശീയ മാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടിരുന്നു. സമാനമായി മറ്റ് താരങ്ങളെ ചേര്ത്തും അഭ്യൂഹങ്ങള് പല കോണില് നിന്നും ഉയരുകയും ചെയ്തു. സൂര്യകുമാറിന്റെ പേരും അതില് ഉള്പ്പെട്ടിരുന്നു. 2025-26 സീസണില് ഗോവയ്ക്കായി കളിക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനില് നിന്നാണ് ജയ്സ്വാള് അനുമതി തേടിയത്. വ്യക്തപരമായ കാരണങ്ങള് ചൂണ്ടിക്കാണിച്ചാണ് ജയ്സ്വാള് അസോസിയേഷനെ സമീപിച്ചതെന്നാണ് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഗോവയുടെ നായകനായായിരിക്കും ജയ്സ്വാള് അടുത്ത സീസണില് കളത്തിലെത്തുകയെന്നും സൂചനയുണ്ട്. സൂര്യകുമാറിനേയും തിലക് വര്മയേയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങള് ഇതിന് പിന്നാലെ ഗോവ ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ചതായും റിപ്പോര്ട്ടുകളുണ്ട്. എന്നാല് ഇത്തരം വാര്ത്തകളെയെല്ലാം തള്ളിയിരിക്കുകയാണ് സൂര്യകുമാറിപ്പോള്. നിങ്ങള് തിരക്കഥാകൃത്താണോ മാധ്യമപ്രവര്ത്തകനാണോ. എനിക്ക് ചിരിക്കണമെന്ന് തോന്നുമ്പോള് ഇനി മുതല് ഹാസ്യസിനിമകള് കാണാതെ ഇത്തരം ലേഖനങ്ങള് വായിക്കാം. ശുദ്ധ അസംബന്ധം, സൂര്യകുമാര് കുറിച്ചു. ജയ്സ്വാളിന് സമാനമായി സച്ചിൻ തെൻഡുല്ക്കറുടെ മകൻ അര്ജുൻ തെൻഡുല്ക്കറും ഗോവയിലേക്ക് ചേക്കേറിയിരുന്നു. മുംബൈ ടീമില് അവസരം ലഭിക്കാത്തതിനെ തുടര്ന്നാണ് അര്ജുൻ ഗോവൻ ടീമിനൊപ്പം ചേര്ന്നതെന്നാണ് റിപ്പോര്ട്ടുകള്. ഉത്തര്പ്രദേശില് ജനിച്ച യശസ്വി ചെറുപ്പത്തിലെ മുംബൈയിലെത്തിയതാണ്. 2019ലാണ് യയശ്വി മുംബൈ കുപ്പായത്തില് അരങ്ങേറിയത്. മുംബൈക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില് കളിച്ച യശസ്വി 60.85 ശരാശരിയില് 3712 റണ്സ് നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയില് ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈക്കായി കളിച്ചത്. മുംബൈ തോറ്റ മത്സരത്തില് യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. രണ്ട് ഇന്നിംഗ്സില് നാലും ആറും റണ്സെടുത്ത് യശസ്വി പുറത്തായിരുന്നു. രഞ്ജി ട്രോഫിയില് മുംബൈയുടെ ക്വാര്ട്ടര് മത്സരം പരിക്കുമൂലം യശസ്വിക്ക് കളിക്കാനായിരുന്നില്ല.
ദില്ലി: വഖഫ് ഭേദഗതിൽ രാജ്യസഭയിൽ കൂടി പാസാകുന്നതോടെ വഖഫ് ഭേദഗതി ബില് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ ഒഴുകിപ്പോകുമെന്ന് സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചര്ച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സിപിഎം എംപി കെ രാധാകൃഷ്ണൻ പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതിനായിരുന്നു മറുപടി. വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു കെ രാധാകൃഷ്ണൻ ലോക്സഭയിൽ പറഞ്ഞത്. 1987ല് നടന്ന സമരത്തെക്കുറിച്ച് പറഞ്ഞ് 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണന് പറഞ്ഞു. പേര് പരാമര്ശിച്ചതോടെ, ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ എന്തെങ്കിലും പറയാനുണ്ടോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചു. ഇതിൽ അനാവശ്യമായാണ് തന്റെ പേര് പരാമര്ശിക്കുന്നതെന്നും, കേരളത്തിന്റെ പ്രമേയം അറബിക്കടലിലേക്കാണെന്നം പറയുകയായിരുന്നു. അതേസമയം, സുരേഷ് ഗോപിക്കെതിരെ ഇപി ജയരാജൻ രംഗത്തെത്തി. കേരളത്തെയും നിയമസഭയെയും അദ്ദേഹം അവഹേളിച്ചു എന്നും ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെ ആണ് പാർലമെന്റിൽ അവഹേളിച്ചതെന്നുംപറഞ്ഞു. പദവിക്ക് ചേരാത്ത അപക്വം ആയ പ്രതികരണമാണ് സുരേഷ് ഗോപി നടത്തിയത്. രാഷ്ട്രീയവും സിനിമയും വേർതിരിച്ചു കാണാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അത് സുരേഷ് ഗോപി തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു. 'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്' ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദില്ലി: ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി. വഖഫ് ബില്ലിൻമേൽ ചർച്ച പുരോഗമിക്കേവ ആയിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ പറഞ്ഞു. താനും മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നാണ്. ഞാനും അവരിൽ ഒരാളെന്നും ഹൈബി പറഞ്ഞു. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂർ കത്തിയപ്പോൾ സിബിസിഐ പറഞ്ഞത് സർക്കാർ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതെയാക്കിയ സർക്കാരാണിതെന്നും ഹൈബി കുറ്റപ്പെടുത്തി. ഹൈബിക്ക് മറുപടിയുമായി മന്ത്രി ജോർജ് കുര്യൻ രംഗത്തെത്തി. കോൺഗ്രസുകാർ 2014 ൽ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമർശിച്ചായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. 2021 ൽ പാലാ ബിഷപ്പ് ഹൌസ് പിഎഫ്ഐ ആക്രമിച്ചു. അന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് ബിഷപ്പിനെതിരെ കേസെടുക്കാനാണ്. നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പത്തുകാരെ രക്ഷിക്കാൻ സാധിക്കൂ എന്നും ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിലെ ബിഷപ്പുമാർ മോദിയെ കാണാൻ എത്തുകയാണ്. നിങ്ങൾ വടക്കോട്ട് നോക്കിയിരിക്കൂ എന്നും ജോർജ് കുര്യൻ പരിഹസിച്ചു. തുടർന്ന് എന്തുകൊണ്ടാണ് ജോർജ് കുര്യൻ സംസാരിച്ചതെന്ന് കെസി വേണുഗോപാൽ ചോദിച്ചു. മന്ത്രിയെന്ന നിലയിൽ ജോർജ് കുര്യന് സംസാരിക്കാമെന്നായിരുന്നു ചെയറിന്റെ മറുപടി.
ഐപിഎല്: ഗില് മടങ്ങി, ഗുജറാത്തിനെ പിടിച്ചുകെട്ടി ആര്സിബി; പവര് പ്ലേയില് ഭേദപ്പെട്ട തുടക്കം
ബെംഗളൂരു: ഐപിഎല്ലില് റോയല് ചലഞ്ചഴ്സ് ബെംഗളൂരുവിനെതിരെ 170 റണ്സ് വിജയലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്സിന് ഭേദപ്പെട്ട തുടക്കം പവര് പ്ലേ പിന്നിടുമ്പോള് ഗുജറാത്ത് ഏഴോവറില് ഒരു വിക്കറ്റ് നഷ്ടത്തില് 52 റണ്സെന്ന നിലയിലാണ്. 26 റണ്സോടെ സായ് സുദര്ശനും ഒമ്പത് റണ്സുമായി ജോസ് ബട്ലറും ക്രീസില്. 14 പന്തില് 14 റണ്സെടുത്ത ക്യാപ്റ്റന് ശുഭ്മാന് ഗില്ലിന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. ഭുവനേശ്വര് കുമാറിനാണ് വിക്കറ്റ്. 170 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിനെ വരിഞ്ഞുകെട്ടിയാണ് ജോഷ് ഹേസല്വുഡും ഭുവനേശ്വര് കുമാറും തുടങ്ങിയത്. ഭുവിയെറിഞ്ഞ ആദ്യ ഓവറില് അഞ്ചും ഹേസല്വുഡിന്റെ രണ്ടാം ഓവറില് ആറ് റണ്സും നേടാനെ ഗുജറാത്തിനായുള്ളു. ഭുവി മൂന്നാം ഓവറില് നാലു റണ്സ് മാത്രം വഴങ്ങി ഗുജറാത്തിന്റെ കുതിപ്പ് തടഞ്ഞു. എന്നാല് ഹേസല്വുഡിനെതിരെ നാലാം ഓവറില് സിക്സും ഫോറും നേടി സായ് സുദര്ശൻ കെട്ട് പൊട്ടിച്ചു. ഭുവനേശ്വര് കുമാറിനെതിരെ അഞ്ചാം ഓവറില് സിക്സര് പറത്തിയ ഗില്ലിന് പക്ഷെ അധികം ആയുസുണ്ടായില്ല. അടുത്ത പന്തില് വീണ്ടും വമ്പനടിക്ക് ശ്രമിച്ച ഗില്ലിനെ ലിയാം ലിവിംഗ്സ്റ്റണ് ഓടിപ്പിടിച്ചു. പവര് പ്ലേയിലെ അവസാന ഓവര് എറിഞ്ഞ യാഷ് ദയാലിനെതിരെ ഒരു ബൗണ്ടറി മാത്രമാണ് ഗുജറാത്തിന് നേടാനായത്. ഐപിഎൽ: മധുരപ്രതികാരവുമായി സിറാജ്, രക്ഷകനായി ലിവിംഗ്സ്റ്റൺ; ആർസിബിക്കെതിരെ ഗുജറാത്തിന് 170 റണ്സ് വിജയലക്ഷ്യം നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്സിബി തുടക്കത്തില് തകര്ന്നടിഞ്ഞെങ്കിലും ലിയാം ജിതേഷ് ശര്മയുടെയും ലിവിംഗ്സ്റ്റണിന്റെയും ടിം ഡേവിഡിന്റെയും ബാറ്റിംഗ് മികവില് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 169 റണ്സടിച്ചു. 40 പന്തില് 54 റൺസടിച്ച ലിവിംഗ്സ്റ്റണാണ് ആര്സിബിയുടെ ടോപ് സ്കോറര്. ജിതേഷ് ശര്മ 33ഉം ടിം ഡേവിഡ് 18 പന്തില് 32 ഉം റണ്സെടുത്തപ്പോള് വിരാട് കോലി ഏഴും ഫില് സാള്ട്ട് 14ഉം റണ്സെടുത്ത് പുറത്തായി. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
അറുത്തുമാറ്റി അറ്റം കെട്ടിയാലും രക്തം വറ്റി അടർന്നുപോകാത്ത ബന്ധം, അമ്മ!
65 വയസ്സുവരെ അമ്മയ്ക്ക് അജ്ഞാതമായിരുന്ന ജീവിതത്തിലെ നൽക്കാഴ്ചകളെല്ലാം സമ്മാനിക്കണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ എട്ടുമാസവും അമ്മയെയും എന്റെ മക്കളെപോലെയാണ് നോക്കിയത്. ഗ്രീഷ്മങ്ങളുടെ താഴ്വരയിൽ അകാലത്തിൽ വേരറ്റുവീണ മോഹതരുക്കളെ ഉണർത്താൻ ഒരു മകളുടെ ശ്രമം. ഓക് ലാൻഡ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ കൗണ്ടറിലേക്ക് നടന്നുകയറിയ അമ്മ തിരിഞ്ഞുനോക്കി കൈയുയർത്തി കാണിച്ചപ്പോൾ ചെക്കിൻ കൗണ്ടറിന്റെ തൂണിന്റെ മറവിൽ ആരും കാണാതെ ഞാൻ വിങ്ങിപ്പൊട്ടുകയായിരുന്നു. എയർപോർട്ടിലെ തണുപ്പിൽ വിറങ്ങലിച്ച് ജാക്കറ്റിനുള്ളിലേക്ക് ചുരുണ്ടുകൂടി അടുത്ത കവാടവും കഴിഞ്ഞ് അമ്മ കണ്ണിൽനിന്നും മറയുമ്പോൾ കണ്ണുനീർ കൊണ്ട് എന്റെ കാഴ്ചയും മറഞ്ഞിരുന്നു. ബദ്ധപ്പെട്ട് അമ്മ വലിച്ചുകൊണ്ടു നടന്ന ട്രോളിബാഗിന്റെ സ്ഥാനത്ത് വിരലിൽ തൂങ്ങി പുറകെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു. കഴിഞ്ഞ അവധിക്ക് നാട്ടിൽനിന്നും മടങ്ങുമ്പോൾ ഒപ്പം കൂട്ടിയതാണ് അമ്മയെ. ഒരു വർഷത്തെ വിസയുണ്ടെങ്കിലും എട്ടുമാസമായപ്പോൾ തന്നെ തിരികെ പോകുകയാണ് - വരാനിരിക്കുന്ന തണുപ്പുകാലത്തെ അതിജീവിക്കാൻ ശേഷിയില്ലാതെ! അമ്മയെ കൊണ്ടുപോയാക്കാൻ ലീവിന് വേണ്ടി ബുദ്ധിമുട്ടുമ്പോഴാണ് ശരത്തേട്ടന്റെ സുഹൃത്ത് ജോണിച്ചേട്ടനും കുടുംബവും നാട്ടിലേക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞത്. ജോണിച്ചേട്ടനെയും ജിസിച്ചേച്ചിയെയും പലതവണ കണ്ടിട്ടുള്ളതിനാൽ അമ്മയ്ക്കും നല്ല പരിചയമാണ്. അമ്മയ്ക്ക് അല്പം ഷുഗർ ഉള്ളതുകൊണ്ട് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകണം, വയറ് പൊരിഞ്ഞിരിക്കാൻ വയ്യ. ജിസിചേച്ചി ആകുമ്പോൾ അതെല്ലാം അറിഞ്ഞു ചെയ്തുകൊള്ളും. അതുകൊണ്ടുതന്നെ വലിയൊരു ആശ്വാസമായിരുന്നു. തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ശരത്തേട്ടൻ എന്റെ സങ്കടം മാറ്റാൻ വേണ്ടി എന്തൊക്കെയോ തമാശകൾ പറയുന്നുണ്ടായിരുന്നു. പക്ഷേ, കുട്ടികൾ പോലും അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു. എട്ടും പത്തും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ്. അമ്മമ്മ പോയ വിഷമമാണോ അതോ എന്റെ സങ്കടം കണ്ടിട്ടാണോ രണ്ടുപേരും മൗനത്തിലായിരുന്നു. രണ്ട് 'എടീ, കുറച്ചു ദിവസങ്ങളായി അച്ഛന്റെ സ്ഥിതി അത്ര നന്നല്ല. ഇത്രയും നാളത്തെപ്പോലെ മെച്ചപ്പെടുന്ന മട്ടില്ല. നിനക്കൊന്ന് വരാൻ പറ്റുമോ?' -വ്യസനത്തോടുള്ള ചേച്ചിയുടെ മെസേജ് വന്നപ്പോഴാണ് എമർജൻസി ലീവെടുത്ത് രണ്ടാഴ്ചത്തേക്ക് നാട്ടിൽ പോയത്. സങ്കൽപ്പിച്ചതിനേക്കാൾ ഉള്ളുലയ്ക്കുന്നതായിരുന്നു വീട്ടിലെ അവസ്ഥ. കുറച്ചുവർഷങ്ങളായി ലിവർ സിറോസിസിനോട് അടിയറവ് പറഞ്ഞ് കിടപ്പുമുറിയും ഉമ്മറവുമായി അച്ഛന്റെ ജീവിതം ഒതുങ്ങിക്കൂടിയിട്ട്. കട്ടിലിൽ നിന്നും കസേരയിലേക്ക് എന്ന നിലയിൽ അത് ചുരുങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ; അമ്മ അച്ഛന്റെ ജീവിതത്തിന്റെ ഭാഗമാകാൻ തുടങ്ങിയിട്ടും! സൈന്യത്തിൽ നിന്ന് വിരമിച്ച് അതിനേക്കാൾ കാർക്കശ്യത്തോടെ വീട്ടിലെ മേജർ പദവി അലങ്കരിച്ചു, അച്ഛൻ. തന്റെ അസ്ഥിയിൽനിന്നു അസ്ഥിയും മാംസത്തിൽനിന്നു മാംസവും സ്വീകരിച്ചവൾ എന്ന അധികാരത്തിലാണ് അച്ഛൻ അമ്മയോട് പെരുമാറുന്നത് കണ്ടിട്ടുള്ളൂ. അതിൽ സ്നേഹം ഉണ്ടായിരുന്നോ? മക്കളായ ഞങ്ങളെ സ്നേഹിച്ചിരുന്നോ? ഒരു പട്ടാളക്കാരന്റെ കണിശതയോടു കൂടിത്തന്നെ എല്ലാ ഉത്തരവാദിത്വങ്ങളും നിവർത്തിച്ചിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസവും വിവാഹവും വിവാഹാനന്തരചടങ്ങുകളും ഭംഗിയായി ചെയ്തുതന്നു. അമ്മയും ഏറ്റവും വിധേയത്വത്തോടെ ആ നിഴലുപറ്റി ഒരു അമ്മയുടെ കടമകളും നിറവേറ്റി. ആചാരം പോലെ, നാട്ടുനടപ്പു പോലെ കൈപ്പറ്റിയതെല്ലാം അവരുടെ ഔദാര്യമായിരുന്നു എന്ന് തിരിഞ്ഞുകിട്ടാൻ വിദേശവാസം വേണ്ടിവന്നു. സംസ്കാരങ്ങളുടെ അന്തരം മാനുഷികബന്ധങ്ങളുടെ മൂല്യത്തെ മനസ്സിലാക്കിത്തരുമ്പോൾ അമ്മയിലെ സ്ത്രീയെ ആദ്യമായി കാണാൻ ശ്രമിച്ചു. 'ഞാൻ' എന്ന് ഉറച്ച് സംസാരിക്കാത്ത ഒരു പാവം സ്ത്രീയെ! ദാമ്പത്യത്തിനും ജീവിതത്തിനും അമ്മയ്ക്ക് ഒറ്റ അർത്ഥമേ ഉണ്ടായിട്ടുള്ളൂ - ഭർത്താവ്! വിശ്വം ജയിച്ച് തളർന്നുറങ്ങുന്ന യാഗാശ്വം കട്ടിലിന്റെ ഒരു കോണിൽ ഭിത്തിയോട് ചേർന്നുകിടക്കുന്ന കാഴ്ച കണ്ടുനിൽക്കാവുന്നതിൽ അധികമായിരുന്നു. മുട്ട പൊട്ടിച്ചൊഴിച്ച പോലെ കണ്ണുകൾ, നീര് വെച്ച് മെത്തിയെ ശരീരം, വയറ് വലിയൊരു ബലൂൺ, ശരീരമാകെ മാന്തി ചോര കിനിയുന്ന പാടുകൾ, ഇനിയും ചൊറിഞ്ഞു മുറിക്കാതിരിക്കാൻ രണ്ട് കൈകളിലും തുണി ചുറ്റിക്കെട്ടിയിരിക്കുന്നു. ആ കാഴ്ചയെക്കാൾ അവിശ്വസനീയമായി തോന്നിയത് അമ്മയുടെ നിർവികാരതയാണ്. അരക്കല്ലു പോലെ നടു തേഞ്ഞുവളഞ്ഞ്, തോളെല്ലും വാരിയെല്ലുകളും ഉയർന്ന്, കല്ലുസോഡക്കുപ്പിപോലെ കവിളുകൾ ഒട്ടി, കൃഷ്ണമണിയിൽ മാത്രം മങ്ങിയ പ്രകാശമൊളിപ്പിച്ചുവെച്ച ഒരു പ്രാകൃതരൂപം. ഉടുത്തിരിക്കുന്ന സാരിക്ക് നീളം വച്ച്, വാലറ്റം അലസമായി നിലത്തിഴയുന്നു. അച്ഛൻ എന്നും ഒരു പോരാളിയായിരുന്നു. കൂട്ടുകുടുംബത്തിലെ പരാധീനതകളോടു പോരാടാൻ പട്ടാളത്തിലേക്ക്. അതിർത്തിയിൽ ശത്രുക്കളോടും ഒടുവിൽ സ്വന്തം അനാരോഗ്യത്തോടും വീര്യത്തോടെ പോരാടിയ അച്ഛൻ അമ്മയോടുള്ള സമീപനത്തിലും സംസാരത്തിലും ക്വാട്ട കൃത്യമായി പാലിച്ചിരുന്നു. എന്നാൽ അമ്മയായിരുന്നു അതിനേക്കാൾ ധീരയായ പോരാളി എന്ന് മനസ്സിലാക്കാൻ വിധിയുമായി ഒരു കൂടിക്കാഴ്ച തന്നെ വേണ്ടിവന്നു. അച്ഛന്റെ ഓരോ മൂളലിന്റെയും മുരങ്ങലിന്റെയും അർത്ഥവും ആവശ്യവും അറിഞ്ഞ് അമ്മ താങ്ങി എഴുന്നേൽപ്പിക്കുന്നു, കട്ടിലിൽ ചാരി ഇരുത്തുന്നു, കഞ്ഞി കോരിക്കൊടുക്കുന്നു, നനഞ്ഞ ഉടുമുണ്ടും വിരിപ്പുകളും മാറ്റുന്നു. മനസ്സുകൾ തമ്മിലുള്ള നിശ്ശബ്ദ വിനിമയങ്ങൾക്കിടയിൽ സംവേദനം ചെയ്യപ്പെട്ട ഇഷ്ടാനിഷ്ടങ്ങൾ! അമ്മയെക്കാൾ ഇരട്ടിയുള്ള അച്ഛന്റെ ശരീരം താങ്ങാൻ അമ്മക്ക് എങ്ങനെയാണ് കഴിയുന്നത്? ഒരു യന്ത്രമനുഷ്യനെപ്പോലെ! 45 വർഷം ദൈർഘ്യമുണ്ടായിരുന്ന അച്ഛൻ എന്ന കാലത്തിന് അമ്മയുടെ ജീവിതത്തിൽ തിരശ്ശീല വീണു. അമ്മയുടെ മറുപാതിയായിരുന്നില്ല; അച്ഛൻ തന്നെയായിരുന്നു അമ്മ. അങ്ങനെയുള്ള ഒരാളുടെ വിയോഗം എന്തുമാത്രം ശൂന്യതയാണ് മറ്റൊരാളുടെ ജീവിതത്തിൽ ഉണ്ടാക്കുക? ആ ശൂന്യതയ്ക്ക് എന്ത് അളവും ആകൃതിയും ആയിരിക്കും? അതിന് അച്ഛന്റെ രൂപവും ഭാവവും ആണെങ്കിൽ ഇപ്പോൾ അമ്മ എന്നത് വെറും പൊള്ളയായ ശരീരമല്ലേ! വേർപാടിന്റെ കൂർത്തമുള്ളുകളുടെ ദംശനമേറ്റു നീറിയ അമ്മയെ ചേച്ചി കൂടെ കൂട്ടി. രണ്ടുവർഷമായി അമ്മ ചേച്ചിയോടൊപ്പമായിരുന്നു. മൂന്ന് 'അമ്മ ഞങ്ങളുടെ കൂടെ ന്യൂസിലൻഡിന് വരുന്നുണ്ടോ?' 'വരാം.' പ്രതീക്ഷിച്ചതുപോലെയുള്ള യാതൊരു എതിർപ്പും ഉണ്ടായില്ലെങ്കിലും ആ ശബ്ദം പൊള്ളയായിരുന്നു. 65 വയസ്സുവരെ അമ്മയ്ക്ക് അജ്ഞാതമായിരുന്ന ജീവിതത്തിലെ നൽക്കാഴ്ചകളെല്ലാം സമ്മാനിക്കണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ എട്ടുമാസവും അമ്മയെയും എന്റെ മക്കളെപോലെയാണ് നോക്കിയത്. ഗ്രീഷ്മങ്ങളുടെ താഴ്വരയിൽ അകാലത്തിൽ വേരറ്റുവീണ മോഹതരുക്കളെ ഉണർത്താൻ ഒരു മകളുടെ ശ്രമം. പക്ഷേ കഞ്ഞി മുക്കിയുടുക്കുന്ന വോയിൽസാരിക്കും, ഉപ്പേരി പൊടിച്ചിട്ട പൊടിയരിക്കഞ്ഞിക്കും അടുക്കളപ്പടിക്കുള്ളിലെ ഇത്തിരി വട്ടത്തിനും അപ്പുറത്തുള്ള ലോകം അമ്മയിൽ ഒരു കൗതുകവും ജനിപ്പിച്ചില്ല.അങ്ങനെ ഉള്ളൊരാൾക്ക് നേര്യമംഗലവും ഓക് ലാൻഡും തമ്മിൽ എന്തു വ്യത്യാസം! മടക്കത്തിനു ബാഗുകൾ അടുക്കുമ്പോൾ ഇളയവൾ ചോദിച്ചു: 'അമ്മമ്മ പോയിട്ട് തിരിച്ചുവരുമോ?' നിസ്സംഗതയുടെ ഉത്തുംഗഭാവത്തിൽ നിന്നിറങ്ങി വന്ന ഒരു നിശ്വാസത്തിന്റെ തപം എന്റെ ഹൃദയത്തിലാണു ചെന്നു തൊട്ടത്. എയർപോർട്ടിൽ നിന്നും തിരിച്ച് വീട്ടിലെത്തിയപ്പോൾ ഒരു ശൂന്യത എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അതിന് കേവലം ഒരാളുടെ ആകൃതിയും വലുപ്പവും ആയിരുന്നില്ല; ഈ ലോകം മുഴുവൻ പെട്ടെന്ന് ശൂന്യമായതുപോലെ! കൊച്ചി എയർപോർട്ടിൽ എത്തുമ്പോൾ എന്നെ വിളിക്കണമെന്ന് ചേച്ചിയെ ചട്ടം കെട്ടിയിരുന്നു. പിറ്റേന്ന് വെളുപ്പിന് പാതി വെന്ത ഉറക്കവുമായി ചേച്ചിയുടെ വീഡിയോകോളിൽ അമ്മയുടെ ചിരിച്ച മുഖം കണ്ടു. ജിസി ചേച്ചിയുടെ കയ്യിൽ അപ്പോഴും അമ്മയുടെ ചുളിഞ്ഞ വിരലുകൾ വരിഞ്ഞുമുറുകിയിരുന്നു. അത്രയേറെ ഭാവദീപ്തമായ ഒരു ചിരി അമ്മയുടെ മുഖത്ത് അന്നോളം കണ്ട ഓർമ്മയില്ല. അമ്മയുടെ കവിളിലെയും തോളിലെയും എല്ലുകളെ മൂടാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിലും ആ മനസ്സിന്റെ ഊഷര ഭൂമിയിലെ വിള്ളലുകളിൽ ആർദ്രതയുടെ നനവിറ്റിക്കാൻ എനിക്ക് കഴിഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കരുണയുടെ, നന്ദിയുടെ പറയാവചനങ്ങളുടെ മാതൃഭാവം ബഹുവർണ്ണത്തിലുള്ള ഇതളുകളായി ഉതിർന്നുവീണു എന്റെ കാൽച്ചുവടിനെ നനയിക്കുന്നതായി തോന്നി. ആ തണുപ്പ് പെരുവിരലിൽ നിന്നും ഉയർന്ന് ഉടലാകെ കുളിർത്തപ്പോൾ ഞാൻ മൗനത്തോളം പോന്ന ഒച്ചയിൽ വിളിച്ചു പോയി - അമ്മേ....! അറുത്തുമാറ്റി അറ്റം കെട്ടിയാലും രക്തം വറ്റി അടർന്നുപോകാത്ത ഈ ബന്ധമാണ് എന്റെ ജീവിതത്തിലെ സ്ത്രീപുണ്യം! എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം
പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പൊലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തൻവീട്ടിൽ സാറാമ്മ മത്തായി, മകൾ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റർ ചെയ്തത്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി (73)യുടെ പരാതി പ്രകാരമാണ് നടപടിയെന്ന് പത്തനംതിട്ട എസ്ഐ ബി. കൃഷ്ണകുമാർ വ്യക്തമാക്കി. റോസമ്മ ദേവസി ദുബായിൽ ജോലി ചെയ്യുന്ന തന്റെ മകളുടെ അടുത്തേക്ക് പോയപ്പോൾ വീട്ടിലിരുന്ന 80 പവൻ വരുന്ന സ്വർണാഭരണങ്ങൾ തിരികെ വരുമ്പോൾ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞവർഷം നവംബർ 21നായിരുന്നു സംഭവം. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്റേയുമാണ് സ്വർണാഭരണങ്ങൾ. തുടർന്ന് നാട്ടിലെത്തിയ ശേഷം ഇവർ ഈ വർഷം ജനുവരി 20 ന് തിരികെ ചോദിച്ചപ്പോൾ മകൾ സിബി കൊണ്ടുപോയി എന്നായിരുന്നു സാറാമ്മയുടെ മറുപടി. പലതവണ ആവശ്യപ്പെട്ടിട്ടും സ്വർണ്ണം തിരിക ലഭിക്കാതെ വന്നപ്പോൾ റോസമ്മ പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ, സിബി എട്ടു പവൻ സ്വർണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവൻ സ്വർണാഭരണങ്ങൾ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, കുമ്പഴയിലെ ഒരു ഷെഡ്യൂൾഡ് ബാങ്കിലും പണയം വച്ചതായി കണ്ടെത്തി. സിബിയുടെയും മകന്റെയും പേരിലാണ് പണയം വച്ചിരിക്കുന്നത്. ഇവ തിരികെ നൽകാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്. റോസമ്മയുടെ ഭർത്താവ് 27 വർഷം മുമ്പ് മരണപ്പെട്ടിരുന്നു. മകൾ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ആർ വി അരുൺ കുമാറിന്റെ മേൽനോട്ടത്തിൽ കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്. Read More : പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവ്
ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്ക്കായി അറിയിപ്പ്; അണ്ടർടേക്കിംഗ് ഓൺലൈനായി മാത്രം സമര്പ്പിക്കുക
കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. സർക്കുലർ നമ്പർ 37 പ്രകാരമുള്ള അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്. അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഓൺലൈനായി അണ്ടർ ടേക്കിങ് നൽകുന്നതിന് ഹജ്ജ് കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പിൽഗ്രിം ലോഗിനിൽ അപേക്ഷകരുടെ യൂസർ ഐഡി.യും പാസ്വേർഡും ഉപയോഗിച്ചാണ് അണ്ടർടേക്കിങ് നൽകേണ്ടത്. വെബ് സൈറ്റ്: WWw.hajcommittee.gov.in. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
വഖഫ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത് എന്ത്? | Vinu V John | News Hour 02 April 2025
ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന വാദം നിലനിൽക്കുമോ? മുസ്ലീങ്ങളുടെ ഭരണഘടനാവകാശങ്ങൾ കവരുന്നോ? | News Hour
ഔഡിക്ക് ഇന്ത്യയിൽ വൻ കുതിപ്പ്; 2025 ആദ്യ പാദത്തിൽ 17 ശതമാനം വളർച്ച
ജർമൻ ആഡംബര കാർ കമ്പനിയായ ഔഡിയുടെ 2025 ആദ്യ പാദത്തിലെ വിൽപ്പനയിൽ ശക്തമായ വളർച്ച. 2024-ലേതുമായി താരതമ്യം ചെയ്യുമ്പോൾ 2025 ആദ്യ പാദത്തിൽ തന്നെ 1223 യൂണിറ്റുകളുടെ വിൽപ്പനയോടെ 17 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഡംബര വാഹന വിപണിയിൽ ഔഡി ബ്രാൻഡിന് പ്രിയമേറുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കമ്പനി പറയുന്നു. വ്യത്യസ്തതരം പ്രോഡക്റ്റ് പോർട്ട്ഫോളിയോയുടെയും സ്ഥിരതയാർന്ന സപ്ലൈ ചെയിന്റെയും ബലത്തിലാണ് ഔഡി ഇന്ത്യ ഈ വിജയം നേടിയെടുത്തതെന്ന് ഒന്നാം പാദത്തിലെ കണക്കുകൾ ചൂണ്ടികാട്ടുന്നു. ഓഡി ക്യു7, ഓഡിക്യു8 മോഡലുകളാണ് മാർക്കറ്റിൽ ബ്രാൻഡിനോടുള്ള പ്രിയം വർധിപ്പിച്ചത്. ഇന്ത്യയിൽ ഒരു ലക്ഷം കാറുകൾ വിറ്റഴിച്ച നേട്ടത്തിനു ശേഷമാണ് ഇപ്പോൾ മറ്റൊരു പുതിയ നേട്ടം കൂടി ഔഡി സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം നടന്ന വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ വിൽപ്പനയിലുണ്ടായ വളർച്ച ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസത്തിന്റെയും ശക്തമായ പ്രോഡക്റ്റ് പോർട്ട്ഫോളിയോയുടെയും തെളിവാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിങ് ധില്ലൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുവേണ്ടി തങ്ങളുടെ വിൽപ്പന ശൃംഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തയാറെടുക്കുകയാണ് ഔഡി. അടുത്തിടെ പുറത്തിറക്കിയ ഔഡി ആർ.എസ്.ക്യു8 പെർഫോമൻസിന് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്. ഔഡി എ4, ഔഡി എ6, ഔഡി ക്യു3, ഔഡി ക്യു3 സ്പോർട് ബാക്ക്, ഔഡി ക്യു5, ഔഡി ക്യു7, ഔഡി ക്യു8, ഔഡി എസ്5 സ്പോർട് ബാക്ക്, ഔഡി ആർ.എസ് ക്യു8, ഔഡി ക്യു8 ഇ-ട്രോൺ, ഔഡി ക്യു8 ഇ-ട്രോൺ സ്പോർട് ബാക്ക്, ഔഡി ഇ-ട്രോൺ ജി.ടി, ഔഡി ആർ.എസ് ഇ-ട്രോൺ ജി.ടി തുടങ്ങിയവ വിശാലമായ വാഹന മോഡലുകൾ അടങ്ങുന്നതാണ് ഔഡിയുടെ ഇന്ത്യൻ വിപണി ഔഡിയുടെ പ്രീ- ഓൺഡ് കാർ ബിസിനസ്സ് ഔഡി അപ്രൂവ്ഡ് 2024-ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ലെ ആദ്യ പാദത്തിൽ 23% വളർച്ചയോടെ കുതിപ്പ് തുടരുകയാണ്. രാജ്യത്തുടനീളമുള്ള പ്രധാന ഹബ്ബുകളിലെ 26 കേന്ദ്രങ്ങളിലായാണ് ഔഡി അപ്രൂവ്ഡ് പ്രവർത്തിക്കുന്നത്. സർട്ടിഫൈഡ് പ്രീ- ഓൺഡ് ആഡംബര വാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചുയരുമ്പോൾ ഔഡി അപ്രൂവ്ഡ് ശൃംഖല വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഔഡി എന്നും കമ്പനി പറയുന്നു.
കോട്ടയം: കോട്ടയത്ത് വൻ ഹാൻസ് വേട്ട. 3750 പാക്കറ്റ് ഹാൻസുമായി രണ്ട് ആസ്സാം സ്വദേശികൾ പിടിയിലായി. ആസ്സാം സോനിത്പൂർ സ്വദേശികളായ അമീർ അലി, ജാബിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവർ താമസിച്ചിരുന്ന കുമാരനല്ലൂരിലെ വാടക വീട്ടിൽ നിന്നാണ് പൊലീസും ഡാൻസാഫും ഹാൻസ് ശേഖരം കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും. വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.ആസ്സാമിൽ നിന്ന് അടക്കം ഹാൻസ് കൊണ്ട് വന്ന് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൊൽക്കത്ത: ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം ഇരിക്കുകയായിരുന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റിയിലെടുത്തു. ബാറിൽ ഡാൻസറായി ജോലി ചെയ്യുന്ന യുവതിയെ സ്വന്തം ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പുരുഷ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊൽക്കത്ത ബഗൈതിയിലെ ദേശ്ബന്ധു നഗറിലുള്ള വാടക അപ്പാർട്ട്മെന്റിനുള്ളിലാണ് മനീഷ റോയ് എന്ന യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച പൊലീസ് കണ്ടെടുത്തത്. യുവതിയുടെ സുഹൃത്തായ യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. യുവതി മുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചുവെന്നും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താൻ കെട്ടഴിച്ച് യുവതിയെ താഴെയിറക്കുകയായിരുന്നു എന്നുമാണ് യുവാവ് പറഞ്ഞത്. ഭുവനേശ്വറിലെ ബാറിൽ ഡാൻസറായി ജോലി ചെയ്യുന്ന മനീഷ അടുത്തിടെയാണ് കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലേക്ക് തിരിച്ചെത്തിയത്. തിങ്കളാഴ്ച രാത്രി പുരുഷ സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പാർട്ട്മെന്റിൽ നിന്ന് വാതിൽ ചവിട്ടിപ്പൊളിക്കുന്നത് പോലെയും ഉച്ചത്തിൽ സംസാരിക്കുന്നത് പോലെയുമുള്ള അസാധാരണ ശബ്ദം കേട്ടുവെന്ന് അറിയിച്ച് അയൽവാസികളാണ് പൊലീസിനെ വിളിച്ച് വരുത്തിയത്. പൊലീസെത്തി വാതിലിൽ മുട്ടിയെങ്കിലും ആരും തുറന്നില്ല. തുടർന്ന് വാതിൽ തകർത്ത് പൊലീസ് സംഘം അകത്ത് പ്രവേശിച്ചപ്പോൾ യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിലും യുവാവ് മൃതദേഹത്തിനടുത്ത് ഇരിക്കുന്ന നിലയിലുമായിരുന്നു. കിടപ്പുമുറിയുടെ വാതിൽ നേരത്തെ തന്നെ തകർത്ത നിലയിലുമാണ് പൊലീസ് സംഘം കണ്ടത്. തിങ്കഴാഴ്ച രാത്രിയിലെ ജന്മദിന ആഘോഷങ്ങൾക്കിടെ താനും യുവതിയും തമ്മിൽ വഴക്കുണ്ടായെന്നും അതിനൊടുവിൽ യുവതി മുറിയിൽ കയറിപ്പോയി വാതിലടച്ചുവെന്നും പുരുഷ സുഹൃത്ത് മൊഴി നൽകി. താൻ ഡ്രോയിങ് റൂമിൽ കിടന്ന് ഉറങ്ങിപ്പോയത്രെ. ഉറക്കം ഉണർന്നപ്പോൾ കിടപ്പുമുറിയുടെ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ യുവതി ഫാനിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. കെട്ടഴിച്ച് താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു എന്നും യുവാവ് പറഞ്ഞു. യുവതിയുടെ കഴുത്തിന് ചുറ്റും പാടുകളുണ്ടെന്നും ബലമായി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത് പോലുള്ള എന്തെങ്കിലും സാധ്യതകളുണ്ടോയെന്ന് പരിശോധിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ബെംഗളൂരു: ഐപിഎല്ലില് റോയല് ചലഞ്ചഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റന്സിന് 170 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്സിബി തുടക്കത്തില് തകര്ന്നടിഞ്ഞെങ്കിലും ലിയാം ജിതേഷ് ശര്മയുടെയും ലിവിംഗ്സ്റ്റണിന്റെയും ടിം ഡേവിഡിന്റെയും ബാറ്റിംഗ് മികവില് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 169 റണ്സടിച്ചു. 40 പന്തില് 54 റൺസടിച്ച ലിവിംഗ്സ്റ്റണാണ് ആര്സിബിയുടെ ടോപ് സ്കോറര്. ജിതേഷ് ശര്മ 33ഉം ടിം ഡേവിഡ് 18 പന്തില് 32 ഉം റണ്സെടുത്തപ്പോള് വിരാട് കോലി ഏഴും ഫില് സാള്ട്ട് 14ഉം റണ്സെടുത്ത് പുറത്തായി. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. പവര് പ്ലേയില് തീയായി സിറാജ് ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്സിബിയെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില് ഫില് സോള്ട്ട് നല്കിയ അനായാസ ക്യാച്ച് വിക്കറ്റിന് പിന്നില് ജോസ് ബട്ലര് അവിശ്വസനീയമായി കൈവിട്ടെങ്കിലും രണ്ടാം ഓവറില് അര്ഷദ് ഖാന് ചിന്നസ്വാമി സ്റ്റേഡിയത്തെ നിശബ്ദമാക്കി വിരാട് കോലിയെ വീഴ്ത്തി. അര്ഷദ് ഖാനെ പുള് ചെയ്ത വിരാട് കോലിയെ(7) സ്ക്വയര് ലെഗ് ബൗണ്ടറിയില് പ്രസിദ്ധ് കൃഷ്ണ അനായാസം കൈയിലൊതുക്കി. ദേവ്ദത്ത് പടിക്കല് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും മുഹമ്മദ് സിറാജെറിഞ്ഞ മൂന്നാം ഓവറില് ക്ലീന് ബൗള്ഡായി മടങ്ങി. മൂന്ന് പന്തില് നാലു റണ്സായിരുന്നു പടിക്കലിന്റെ സംഭാവന. അര്ഷദ് ഖാനെറിഞ്ഞ നാലാം ഓവറില് രണ്ട് ബൗണ്ടറിയടിച്ച് ആര്സിബി പവര് കാട്ടി. എന്നാല് സിറാജ് എറിഞ്ഞ ആഞ്ചാം ഓവറില് ഫില് സാള്ട്ട് വീണ്ടും റണ്ണൗട്ടില് നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. എന്നാല് തന്നെ പടുകൂറ്റന് സിക്സ് പറത്തിയ സാള്ട്ടിനെ തൊട്ടടുത്ത പന്തില് ക്ലീന് ബൗള്ഡാക്കി സിറാജ് പ്രതികാരം തീര്ത്തതോടെ ആര്സിബി പവര് പ്ലേയില് 38-3ലൊതുങ്ങി. A Phil Salt orbiter followed by... A Mohd. Siraj Special |/ It's all happening in Bengaluru Updates ▶ https://t.co/teSEWkWPWL #TATAIPL | #RCBvGT | @mdsirajofficial pic.twitter.com/a8whsXHId3 — IndianPremierLeague (@IPL) April 2, 2025 രക്ഷകനായി ലിവിംഗ്സ്റ്റണ് പവര് പ്ലേക്ക് പിന്നാലെ നായകന് രജത് പാട്ടീദാറിനെ(12) വീഴ്ത്തിയ ഇഷാന്ത് ശര്മ ബാംഗ്ലൂരിനെ ബാക്ക് ഫൂട്ടിലാക്കി. ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശര്മയും ചേര്ന്ന് ലിവിംഗ്സ്റ്റണും ചേര്ന്ന് അര്ധസെഞ്ചുറി കൂട്ടുകെട്ടുയര്ത്തി ആര്സിബിയെ 100ന് അടുത്തെത്തിച്ചു. ജിതേഷ് ശര്മയെയും(21 പന്തില് 33) ക്രുനാല് പാണ്ഡ്യയെയും(5) വീഴ്ത്തിയ സായ് കിഷോര് ആര്സിബിയെ വീണ്ടും തകര്ച്ചയിലേക്ക് തള്ളിവിട്ടു. പതിനഞ്ചാം ഓവരില് 104-6 എന്ന സ്കോറില് പതറിയ ആര്സിബിയെ ലിവിംഗ്സ്റ്റണും ടിം ഡേവിഡും ചേര്ന്ന് തകര്ത്തടിച്ച് 150 കടത്തി. റാഷിദ് ഖാനെറിഞ്ഞ പതിനാറാം ഓവറില്14ഉം പതിനെട്ടാം ഓവറില് 20 ഉം റണ്സടിച്ചാണ് ആര്സിബി 150 കടന്നത്. പതിനെട്ടാം ഓവറില് 39 പന്തില് അര്ധസെഞ്ചുറി തികച്ച ലിവിംഗ്സറ്റണെ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില് സിറാജ് മടക്കിയതോടെ ബാംഗ്ലൂരിന് വീണ്ടും അടിതെറ്റി. പത്തൊമ്പതാം ഓവരറില് നാലു റണ്സ് മാത്രമെ ആര്സിബിക്ക് നേടാനായുള്ളു. എന്നാല് പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അവസാന ഓവറില് 16 റണ്സടിച്ച ടിം ഡേവിഡ് ആര്സിബിയെ മാന്യമായ സ്കോറിലെത്തിച്ചു. ഐപിഎല്: സിറാജിന്റെ പ്രതികാരം; ഗുജറാത്തിനെതിരെ തകര്ന്നടിഞ്ഞ് ആര്സിബി; കോലിയും സാൾട്ടും പടിക്കലും വീണു ഗുജറാത്തിനായി മുഹമ്മദ് സിറാജ് നാലോവറില് 18 റണ്സിന് 3 വിക്കറ്റെടുത്തപ്പോള് സായ് കിഷോര് 22 റണ്സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ആര്സിബിക്കെതിരെ നിര്ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്സ് ഫീല്ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില് മാറ്റങ്ങളില്ലാതെ ആര്സിബി ഇന്നിറങ്ങിയത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില് ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല് വിട്ടു നില്ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്ഷാദ് ഖാന് ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഇടി മാത്രമല്ല പ്രണയവും ഉണ്ട്; ശ്രദ്ധനേടി ആലപ്പുഴ ജിംഖാനയിലെ 'പഞ്ചാര പഞ്ച്..' ഗാനം
ന സ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിഷു റിലീസായി ഏപ്രിൽ 10നു എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമായ എവരിഡേ.. ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. രണ്ടാമത്തെ ഗാനമായ 'പഞ്ചാര പഞ്ച്' ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് 'ആലപ്പുഴ ജിംഖാന'യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്ലർ ആറ് മില്യൺ വ്യൂസ് കടന്നു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാമന് 82 കോടി, എമ്പുരാൻ രണ്ടാമത് ! ഇടംപിടിച്ച് ബാലയ്യയും; ഓപ്പണിങ്ങില് കസറിയ ഇന്ത്യന് സിനിമകള് ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, മ്യൂസിക് റൈറ്സ്: തിങ്ക് മ്യൂസിക്, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ
വളരെ വികൃതികളും അതേസമയം തന്നെ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ അപകടകാരികളും ആയി മാറുന്ന മൃഗങ്ങളാണ് കുരങ്ങന്മാർ. എവിടെയെങ്കിലും പോയിക്കഴിഞ്ഞാൽ കുരങ്ങന്മാർ ഉള്ള സ്ഥലങ്ങളാണ് എങ്കിൽ അവ ആളുകളുടെ ബാഗുകളും മറ്റും തട്ടിയെടുക്കുന്നതും ഭക്ഷണം കയ്യിലുണ്ടെങ്കിൽ അത് തട്ടിപ്പറിക്കുന്നതും എല്ലാം സാധാരണ സംഭവങ്ങളാണ്. എന്തൊക്കെ തന്നെയായാലും അവയോട് ഇടപഴകുന്നത് സൂക്ഷിച്ച് വേണം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നാണ്. വീഡിയോയിൽ കാണുന്നത് റീൽ ചിത്രീകരിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്ന ഒരു കുരങ്ങനെയാണ്. പെൺകുട്ടി റീൽ ചിത്രീകരിക്കുന്നതിന്റെ സമീപത്തായി ഒന്നിലധികം കുരങ്ങന്മാർ ഉണ്ട്. അതിൽ ഒരു കുരങ്ങന്റെ തൊട്ടടുത്ത് നിന്നാണ് പെൺകുട്ടി റീൽ ചിത്രീകരിക്കുന്നത്. പെൺകുട്ടി ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം. കുരങ്ങന് ഇതൊന്നും അത്ര ഇഷ്ടപ്പെടുന്നില്ല എന്നാണ് അതിന്റെ ഭാവം കാണുമ്പോൾ തോന്നുന്നത്. പെൺകുട്ടി വീഡിയോ ചിത്രീകരിക്കുമ്പോൾ കുരങ്ങൻ പെൺകുട്ടിയെ തൊടാൻ ശ്രമിക്കുന്നതും കൈകൾ നീട്ടുന്നതും ഒക്കെ കാണാം. കുരങ്ങൻ സൗഹൃദഭാവത്തിലാണ് എന്ന് തോന്നിയപ്പോൾ പെൺകുട്ടി അതിന് നേരെ കൈകൾ നീട്ടുന്നതും കാണാം. കുരങ്ങൻ ആദ്യം പെൺകുട്ടിയുടെ കൈകളിലാണ് പിടിക്കുന്നത്. Kalesh b/w a Monkey and a Reel Dancer: pic.twitter.com/IaPaHcHZ8w — Ghar Ke Kalesh (@gharkekalesh) April 1, 2025 പെൺകുട്ടിയും കുരങ്ങൻ കൈകളിൽ തൊടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിയത്. കുരങ്ങൻ അവളുടെ മുടിയിൽ പിടിച്ച് വലിക്കുന്നതാണ് പിന്നീട് കാണാൻ കഴിയുന്നത്. പെൺകുട്ടി പെട്ടെന്ന് തന്നെ വേദനിച്ചെന്നോണം കുരങ്ങന്റെ പിടിയിൽ നിന്നും മുടി വിടുവക്കുന്നതും അവിടെ നിന്നും മാറിപ്പോകുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ബസിൽ നിന്നും ഇറങ്ങിയതേ ഉള്ളൂ, കൊറിയൻ ദമ്പതികളെ ഞെട്ടിച്ച് ഇന്ത്യയിലെ ഓട്ടോ ഡ്രൈവർ, സംഭവം ഇങ്ങനെ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
മാന്നാർ: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ കള്ള് ഷാപ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയ പ്രതി അറസ്റ്റിൽ. മാന്നാർ മുല്ലശ്ശേരിക്കടവ് റാന്നി പറമ്പിൽ പീറ്റർ (35)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ വിഷവർശ്ശേരിക്കര അമ്പഴത്തറ വടക്കേതിൽ അനുവിനെ (അനു സുധൻ-44) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം, വ്യാജ വാറ്റ്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനു സുധനെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ മാന്നാർ തട്ടാരമ്പലം റോഡിൽ സ്ഥിതിചെയ്യുന്ന കള്ള് ഷാപ്പിലാണ് സംഭവം. പ്രതി സുധനും മറ്റൊരാളുമായി ഉണ്ടായ സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാൻ എത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്താൻ ശ്രമിക്കുകയും ഇത് തടയുന്നതിനിടയിൽ വലതു കൈക്ക് മാരകമായി മുറിവേൽക്കുകയും ആയിരുന്നു. പരുക്കേറ്റ പീറ്ററിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നിര്ദേശപ്രകാരം എസ്ഐ അഭിരാം സി എസ് ന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Read More : പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവ്
വാഷിങ്ടൺ: തന്റെ കീഴിൽ പരിശീലനം നടത്തുന്ന 15 കാരനെ ലൈംഗികമായി ഉപദ്രവിച്ച കായിക അധ്യാപിക യൂഎസിൽ അറസ്റ്റിൽ.ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളിലെ അധ്യാപികയായ ക്രിസ്റ്റീന ഫോർമെല്ലയാണ് അറസ്റ്റിലായത്. ഭര്ത്താവുമൊത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു നാടകീയമായി പൊലീസ് യുവതിയെ പിടികൂടിയത്. 30 വയസുകാരിയായ ക്രിസ്റ്റീനയോട് പൊലീസ് എടുക്കാനുള്ളത് എടുത്ത് വരാൻ ആവശ്യപ്പെട്ടു. എന്താണ് ഇവര്ക്കെതിരായ കുറ്റം എന്ന് ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കാര്യം പറഞ്ഞപ്പോൾ യുവതി അസ്വസ്ഥയാവുകയും ചെയ്തു. തനിക്ക് 'ഛര്ദിക്കാൻ തോന്നുന്നു' എന്നും അവര് പ്രതികരിച്ചു. 15 കാരന്റെ അമ്മ അധ്യാപകനെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പീപ്പിൾ മാഗസിൻ റിപ്പോര്ട്ട് പ്രകാരം,2023 ഡിസംബറിൽ ക്രിസ്റ്റീന കുട്ടിയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പീഡനം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ മാസം കുട്ടിയുടെ അമ്മ അവന്റെ ഫോണിൽ കുട്ടിയും ടീച്ചറും തമ്മിൽ അയച്ച സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവം പുറത്തുവരികയായിരുന്നു. ക്രിസ്റ്റീനക്കെതിരായ ആരോപണം അങ്ങേയറ്റം നിന്ദ്യമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡ്യൂപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി റോബർട്ട് ബെർലിൻ പറഞ്ഞു. കോടതിയിൽ, താൻ സുന്ദരിയായതിനാൽ കുട്ടി എന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ക്രിസ്റ്റീന വാദിക്കുന്നു.തന്റെ ഫോൺ എടുത്ത് കുട്ടി തന്നെയാണ് സന്ദേശങ്ങൾ അയച്ചതെന്നും, അത് കുട്ടി തന്നെ തന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും, ഇത് ബ്ലാക്ക്മെയിൽ ചെയ്യാനായി കുട്ടി സൂക്ഷിക്കുകയായിരുന്നു എന്നും അവര് വാദം ഉന്നയിക്കുന്നു. അതേസമയം, യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് രണ്ട് കുറ്റങ്ങൾ ചുമത്തി. ഇവരോട് സ്കൂൾ പരിസരത്ത് പ്രവേശിക്കാനോ 18 വയസ്സിന് താഴെയുള്ള ആരുമായും ഇടപഴകാനോ അനുവാദമില്ലെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടു. ഏപ്രിൽ 14ന് ഇവര് വീണ്ടും കോടതിയിൽ ഹാജരാകണം. 2017 ൽ അധ്യാപന ലൈസൻസ് നേടി. 2020 മുതൽ സ്കൂളിൽ ജോലി ചെയ്ത് വരികയും, 2021 മുതൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ പരിശീലകയായും സേവനം നടത്തിയിരുന്നു. കാത്തിരിപ്പവസാനിക്കാൻ ഇനി മണിക്കൂറുകൾ, ട്രംപിന്റെ 'പകരച്ചുങ്കം' ഇന്നറിയാം, മാറിമറിയുമോ ലോക സാമ്പത്തിക രംഗം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
വീട്ടിൽ ഡ്രാഗൺ ഫ്രൂട്ട് വളർത്തിയാലോ? | Dragon Fruit Farming
നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. എന്നാൽ വിലയിലും ഒട്ടും പിന്നിലല്ല ഡ്രാഗൺ ഫ്രൂട്ട്. പലർക്കും സംശയമുള്ള കാര്യമാണ് ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താൻ സാധിക്കുമോ എന്നത്
സല്മാൻ ഖാന്റെ സികന്ദര് വിദേശത്ത് എത്ര നേടി?, കണക്കുകള്
സല്മാൻ ഖാൻ നായകനായി വന്ന ചിത്രമാണ് സികന്ദര്. എ ആര് മുരുഗദോസ്സാണ് സംവിധാനം. സല്മാൻ ഖാന്റെ സികന്ദര് 123 കോടി രൂപ ആഗോളതലത്തില് നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട്. വിദേശത്ത് നിന്ന് മാത്രം നേടിയ കളക്ഷനും ട്രേഡ് അനലിസ്റ്റുകളായ സാക്നില്ക് പുറത്തുവിട്ടതും നിലവില് ശ്രദ്ധയാകര്ഷിക്കുകയാണ്. വിദേശത്ത് നിന്ന് മാത്രം 35 കോടി രൂപയാണ് സികന്ദര് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്. അത്ര മികച്ച പ്രതികരണമല്ല ചിത്രത്തിന് തിയറ്റുകളില് നിന്ന് ലഭിക്കുന്നത് എന്നും റിപ്പോര്ട്ടും. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അതിനാല്ത്തന്നെ തുടക്കം മുതല് ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും വെങ്കി റിവ്യൂസ് എന്ന ഹാന്ഡില് കുറിച്ചു. ജീവനില്ലാത്ത കഥയുള്ള, എന്ഗേജ് ചെയ്യിക്കാത്ത, ഡള് ആക്ഷന് ഡ്രാമ എന്നാണ് ലെറ്റ്സ് സിനിമ എന്ന ഹാന്ഡില് കുറിച്ചിരിക്കുന്നത്. ടൈഗര് 3യാണ് സല്മാൻ ഖാൻ ചിത്രമായി മുമ്പ് പ്രദര്ശനത്തിനെത്തിയത്. ടൈഗര് 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില് മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്ട്ട്. ആഗോളതലത്തില് ടൈഗര് 3 454 കോടി രൂപ ആകെ നേടിയപ്പോള് 39.5 കോടി ഇന്ത്യയില് മാത്രം നേടി. ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര് 3 സിനിമ പ്രദര്ശനത്തിന് എത്തിയത്. എങ്കിലും സല്മാൻ ഖാൻ നായകനായ ചിത്രം തളര്ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില് ഒന്നായി മാറാൻ മനീഷ് ശര്മ സംവിധാനം ചെയ്ത ടൈഗര് 3ക്കും സാധിച്ചിരുന്നുവെന്നാണ് റിപ്പോര്ട്ട്. നിര്മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്. Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല'; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കൂ; അറിയാം ഗുണങ്ങൾ
വിറ്റാമിന് എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്, മഗ്നീഷ്യം, കാത്സ്യം, ഫൈബര് തുടങ്ങിയവയൊക്കെ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്. അതുപോലെതന്നെ വിറ്റാമിനുകള്, ധാതുക്കള്, പ്രോട്ടീന്, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ നട്സാണ് ബദാം. ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള് എന്തൊക്കെയാണെന്ന് നോക്കാം: 1. ഊര്ജം രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്ജം പകരാന് സഹായിക്കും. 2. തലച്ചോറിന്റെ ആരോഗ്യം വിറ്റാമിന് ഇ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് ബദാം. ഈന്തപ്പഴത്തിലും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന് സഹായിക്കും. 3. ഹൃദയാരോഗ്യം ആരോഗ്യകരമായ കൊഴുപ്പുകള് അടങ്ങിയതാണ് ബദാം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിതയാണ് ഈന്തപ്പഴം. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള് കുറയ്ക്കാനും ഉയര്ന്ന രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 4. കുടലിന്റെ ആരോഗ്യം ഫൈബര് അടങ്ങിയ ഇവ കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും സഹായിക്കും. 5. എല്ലുകളുടെ ആരോഗ്യം കാത്സ്യം അടങ്ങിയ ഈന്തപ്പഴവും ബദാമും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും. 6. അമിത വണ്ണം വണ്ണം കുറയ്ക്കാന് ഡയറ്റ് ചെയ്യുന്നവര്ക്കും ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കാം. ഈന്തപ്പഴത്തിലെ നാരുകളും, ബദാമിലെ പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരത്തെ നിയന്ത്രിക്കാന് സഹായിക്കും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില് മാറ്റം വരുത്തുക. Also read:പൈല്സാണെന്ന് കരുതേണ്ട, ഇത് മലദ്വാരത്തിലെ ക്യാൻസറിന്റെ സൂചനകളാകാം
തിരുവനന്തപുരം: വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ മരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. പ്രതിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. അമിത വേഗതയിൽ എത്തിയ റിക്കവറി വാഹനം സ്കൂട്ടിയെ ഇടിച്ചു തെറിപ്പിച്ച്. നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽവർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണിയും (56) മകൾ അഖിലയുമാണ് (21) മരണപ്പെട്ടത്. വർക്കല ആലിയിറക്കം സ്വദേശിയായ 19 വയസ്സുള്ള നാസിഫിന്റെ മൂന്ന് കൈവിരലുകളും നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 30ന് രാത്രി പത്തുമണിയോടു കൂടിയായിരുന്നു അപകടം ഉണ്ടായത്.
ഒന്നാമന് 82 കോടി, എമ്പുരാൻ രണ്ടാമത് ! ഇടംപിടിച്ച് ബാലയ്യയും; ഓപ്പണിങ്ങില് കസറിയ ഇന്ത്യന് സിനിമകള്
ഒ രു കാലത്ത് മോളിവുഡിൽ അന്യമായിരുന്ന കോടി ക്ലബ്ബുകൾ ആദ്യമായി കൊണ്ടുവന്ന നടനാണ് മോഹൻലാൽ. പുലിമുരുകൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു അത്. പിന്നീട് നിരവധി 50, 100 കോടി ക്ലബ്ബുകൾ അദ്ദേഹത്തിന്റേതായി മലയാള സിനിമയ്ക്ക് ലഭിച്ചു. നിലവിൽ ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡുകൾ തകർത്തൊരു മോഹൻലാൽ സിനിമയാണ് എമ്പുരാൻ. റിലീസ് ചെയ്ത ആദ്യദിനം 50 കോടി ക്ലബ്ബിലെത്തിയ ഈ ലൂസിഫർ ഫ്രാഞ്ചൈസി അഞ്ചാം നാൾ 200 കോടി ക്ലബ്ബിലും ഇടം നേടി. ഈ നേട്ടങ്ങളെല്ലാം കൊയ്തെങ്കിലും 2025ൽ മികച്ച ഓപ്പണിംഗ് ലഭിച്ച ഇന്ത്യൻ സിനിമകളിൽ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ. ഒന്നാം സ്ഥാനം സൗത്ത് ഇന്ത്യയിലെ സൂപ്പർ താര ചിത്രത്തിനാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 82 കോടി ആദ്യദിനം നേടി ഗെയിം ചേയ്ഞ്ചർ ആണ് ഒന്നാമതുള്ളത്. രാം ചരൺ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷങ്കർ ആയിരുന്നു. 67 കോടിയാണ് എമ്പുരാന്റെ കളക്ഷൻ. റിലീസിന് ഒരു ദിവസം മുൻപ് തന്നെ എമ്പുരാൻ 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലിസ്റ്റിൽ ആറാം സ്ഥാനത്ത് ബാലയ്യ ചിത്രം ധാക്കു മഹാരാജയാണ്. 42 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. 2025ൽ മികച്ച ഓപ്പണിംഗ് നേടിയ ഇന്ത്യൻ സിനിമകൾ 1 ഗെയിം ചേയ്ഞ്ചർ - 82 കോടി 2 എമ്പുരാൻ - 67 കോടി 3 സിക്കന്ദർ - 54.72 കോടി 4 ഛാവ - 50 കോടി 5 വിഡാമുയർച്ചി - 49 കോടി 6 ധാക്കു മഹാരാജ - 42 കോടി ഉയരെ സാമ്പത്തിക പരാജയം; ആദ്യ ബിൽ 45 ലക്ഷം, പിന്നീട് 47; ആകെ തന്നത് 5 ലക്ഷം: വിശദീകരണവുമായി ഷാൻ റഹ്മാൻ അതേസമയം, റീ എഡിറ്റിംഗ് കഴിഞ്ഞ എമ്പുരാൻ പതിപ്പ് ഇന്ന് മുതൽ തിയറ്ററുകളിൽ എത്തിയിട്ടുണ്ട്. വിവാദങ്ങൾക്ക് പിന്നാലെ 24 മാറ്റങ്ങളാണ് എമ്പുരാൻ ആദ്യ പതിപ്പിൽ വരുത്തിയത്. ഇതിന് പിന്നാലെ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് കാര്യമായ രീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സ്വന്തം മൈതാനത്ത് പഞ്ചാബ് കിങ്സിനെതിരെ എട്ട് വിക്കറ്റ് തോല്വി വഴങ്ങിയതിന് പിന്നാലെ ഏകന സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്റര്മാര്ക്കെതിരെ വിമര്ശനവുമായി ലക്നൗ സൂപ്പര് ജയന്റ്സ് മെന്റര് സഹീര് ഖാൻ. ഹോം മത്സരങ്ങള് മറ്റ് ടീമുകള് എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് നാം കണ്ടതാണ്. പക്ഷേ, ഇന്നത്തെ മത്സരം കണ്ടപ്പോള് പിച്ചൊരുക്കിയത് പഞ്ചാബിന്റെ ക്യുറേറ്ററാണെന്ന് തോന്നിപ്പോയി, സഹീര് പറഞ്ഞു. ഇത്തരമൊരു സാഹചര്യം ആദ്യത്തേതും അവസാനത്തേതുമാണെന്ന് ഞാൻ കരുതുന്നു. കാരണം നിങ്ങള് നിരാശപ്പെടുത്തുന്നത് ലക്നൗ ആരാധകരെക്കൂടിയാണ്. ആദ്യ ഹോം മത്സരം ടീം ജയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര് എത്തിയതെന്നും സഹീര് കൂട്ടിച്ചേര്ത്തു. ഒരു ടീമെന്ന നിലയില് ഞങ്ങള്ക്ക് ആത്മവിശ്വാസമുണ്ട്. തോല്വി ഞങ്ങള് അംഗീകരിക്കുന്നു. ഹോം മത്സരങ്ങള് പ്രയോജനപ്പെടുത്താൻ കഴിയാവുന്നതെല്ലാം ചെയ്യും. ആറ് ഹോം മത്സരങ്ങള്ക്കൂടി അവശേഷിക്കുന്നുണ്ട്. ഐപിഎല്ലിന് അനിവാര്യമായ നിമിഷങ്ങള് ടീമിന്റെ പ്രകടനത്തില് കാണാനായിട്ടുണ്ട്. അസാധാരണമായ ചിന്താശേഷിയും പോരാടാനുമുള്ള മനസുമാണ് ആവശ്യം, സഹീര് വ്യക്തമാക്കി. പേസ് നിര പരുക്കിന്റെ പിടിയിലായതിനാല് സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായിരിക്കാം ലക്നൗ പ്രതീക്ഷിച്ചത്. അതിനാല് രണ്ട് പേസര്മാരെ മാത്രമായിരുന്നു പഞ്ചാബിനെതിരെ ലക്നൗ കളത്തിലിറക്കിയത്. മറുവശത്ത് പഞ്ചാബ് നാല് പേസര്മാരെ ഉപയോഗിച്ചു. അര്ഷദീപ് സിങ്, മാര്ക്കസ് സ്റ്റോയിനിസ്, ലോക്കി ഫെര്ഗൂസണ്, മാര്ക്കൊ യാൻസണ്. നാല്വര് സംഘം 13 ഓവറില് 112 റണ്സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളും പിഴുതു. സഹീറിനോട് സമാനമായ പ്രതികരണമാണ് ലക്നൗ നായകൻ റിഷഭ് പന്തും നടത്തിയത്. മത്സരശേഷം വേഗതകുറഞ്ഞ പിച്ചായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് പന്ത് വെളിപ്പെടുത്തി. വേഗതകുറഞ്ഞ വിക്കറ്റ് ലഭിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹോം മത്സരമായതുകൊണ്ടുതന്നെ അങ്ങനെയാണ് കരുതിയതും. സ്ലൊ ബോളുകള്ക്ക് ആനുകൂല്യമുണ്ടായിരുന്നു, പക്ഷേ പ്രതീക്ഷിച്ച അത്രയും ലഭിച്ചില്ലെന്നും ലക്നൗ നായകൻ പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയര്ത്തിയ 172 റണ്സ് വിജയലക്ഷ്യം 22 പന്തുകള് ബാക്കി നില്ക്കെയായിരുന്നു പഞ്ചാബ് മറികടന്നത്.
ഗൂഡല്ലൂര്: നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ കടന്നൽ ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നൽ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും, മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. ചേർത്തലയിലെ ഷോപ്പിംഗ് കോപ്ലക്സിന് 'കടന്നൽ ബോംബ്' ഭീഷണി, മൂന്നാം നില താവളമാക്കി കടന്നലുകൾ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
വെറും വടയല്ല പറക്കുന്ന വട, ഭക്ഷണപ്രേമികളെ അമ്പരപ്പിച്ച് കച്ചവടക്കാരൻ
ഭക്ഷണം ഉണ്ടാക്കുന്നത് ഒരു കലയാണ് എന്ന് പറയാറുണ്ട്. എന്നാൽ, ഇന്ന് സോഷ്യൽ മീഡിയ നോക്കുമ്പോഴാണ് ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും എല്ലാം എത്രമാത്രം വെറൈറ്റിയാണ് എന്നും ഇത് എങ്ങനെയാണ് ആളുകളെ ആകർഷിക്കുന്നത് എന്നും മനസിലാവുക. അത്തരത്തിലുള്ള അനേകം പ്രകടനങ്ങളുടെ വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ ദിവസേനയെന്നോണം കാണുന്നുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇൻഡോറിലെ പ്രശസ്തമായ സറഫ ചൗപ്പാട്ടി അറിയപ്പെടുന്നത് തന്നെ സ്ട്രീറ്റ് ഫുഡ്ഡുകളുടെ പേരിലാണ്. ഇവിടെ ചെല്ലുമ്പോൾ തന്നെ വിവിധ ഭക്ഷണങ്ങളുടെ മണം ആളുകളെ ആകർഷിച്ച് തുടങ്ങും. എന്നാൽ, ഇവിടെ ഒരു സാധാരണ വിഭവത്തെ വ്യത്യസ്തമായ പ്രകടനം കൊണ്ട് ഫേമസാക്കി മാറ്റുകയാണ് ഒരു കച്ചവടക്കാരൻ. ഇതാണ് ഇൻഡോറിലെ പ്രശസ്തമായ 'പറക്കുന്ന ദഹി വട', അഥവാ 'ഫ്ലയിംഗ് ദഹി വട'. കഴിഞ്ഞ 15 വർഷമായി ഇത് ഇവിടെ എത്തുന്ന ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓംപ്രകാശ് ജോഷി എന്നയാളാണ് ഈ പറക്കുന്ന ദഹി വടയ്ക്ക് പിന്നിലുള്ളത്. View this post on Instagram A post shared by Karan Dua (@dilsefoodie) ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. വീഡിയോയിൽ ഓംപ്രകാശ് ജോഷി ഒരു പാത്രത്തിൽ വട എടുത്ത ശേഷം അത് ഉയരത്തിലേക്ക് എറിയുന്നതാണ് കാണുന്നത്. പിന്നീട് അത് കൈകൊണ്ട് പിടിക്കുന്നതും കാണാം. തീർന്നില്ല, അതിലേക്ക് കറിയോ മറ്റോ ഒഴിച്ച ശേഷം വീണ്ടും പാത്രം എറിയുന്നതും പിടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും, ഈ പറക്കുന്ന വട കഴിക്കാൻ നിരവധിപ്പേർ ഇവിടെ എത്താറുണ്ടത്രെ. അനേകങ്ങളാണ് ഇപ്പോൾ dilsefoodie എന്ന യൂസർ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
തൃശൂര്: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി ലൈഗികമായി പീഡിപ്പിച്ച കേസില് പ്രതിയായ കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പില് വീട്ടില് മുഹമ്മദ് സഗീനെയാണ് ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തുടര്ന്ന് 10 വര്ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനുമുള്ള ശിക്ഷാ വിധി പ്രഖ്യാപിച്ചു. ഇയാളെ വിയ്യൂര് സെന്ട്രല് ജയിലില് റിമാന്റ് ചെയ്തു. 2018 ആഗസ്റ്റ് മാസം മുതല് 2019 മാര്ച്ച് മാസം വരെയുള്ള വിവിധ കാലയളവില് മുഹമ്മദ് സഗീര് യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്കിയും പലസ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബര് മാസത്തിലാണ് സബ് ഇന്സ്പെക്ടര് അനൂപ് പി.ജി എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് പ്രതിയെ പിടികൂടിയത്. തുടര്ന്ന് അന്നത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്സ്പെക്ടര് എം.ജെ.ജിജോ ആണ് ആദ്യാനേഷണം നടത്തിയത്. തുടര്ന്ന് ഇന്സ്പെക്ടര് അനീഷ് കരീം ആണ് അന്വേഷണം പൂര്ത്തിയാക്കി കേസിലെ കുറ്റപത്രം സമര്പ്പിച്ചത്. സബ് ഇന്സ്പെക്ടര് ജസ്റ്റിനും അനേഷണ സംഘത്തില് ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് പോക്സോ കോടതി ജഡ്ജി വിവീജ സേതുമോഹന് ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഇരിങ്ങാലക്കുട സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ.വിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷന് നടപടികള് എ.എസ്.ഐ ആര്.രജനി ഏകോപിപ്പിച്ചു. Read More : ഖത്തറിൽ നിന്ന് നാദാപുരത്തെത്തി, പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി
ദില്ലി: 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയായി (ഏകദേശം 2.76 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ഉയരത്തിലെത്തിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 2023-24 സാമ്പത്തിക വർഷത്തെ പ്രതിരോധ കയറ്റുമതി കണക്കുകളെ അപേക്ഷിച്ച് ഇപ്പോൾ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2,539 കോടി രൂപയുടെ അഥവാ 12.04 ശഥമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 21,083 കോടി രൂപയായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡിപിഎസ്യു) കയറ്റുമതിയിൽ 42.85 ശതമനത്തിൻ്റെ ഗണ്യമായ വർദ്ധന കൈവരിച്ചു, ഇത് ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന സ്വീകാര്യതയും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനുള്ള ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു. 2024-25 ലെ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ മേഖലയും ഡിപിഎസ്യുവും യഥാക്രമം 15,233 കോടി രൂപയും 8,389 കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്, അതേസമയം 2023-24 സാമ്പത്തിക വർഷത്തെ ഇതേ കണക്കുകൾ യഥാക്രമം 15,209 കോടി രൂപയും 5,874 കോടി രൂപയുമായിരുന്നു. ഈ നേട്ടം കൈവരിച്ചതിന് എല്ലാ പങ്കാളികളെയും രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് എക്സിലൂടെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 2029 ആകുമ്പോഴേക്കും പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയായി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറക്കുമതിയെ ആശ്രയിക്കുന്ന ഒരു സേനയിൽ നിന്ന് സ്വാശ്രയത്വത്തിലും തദ്ദേശീയ ഉൽപ്പാദനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നായി ഇന്ത്യ പരിണമിച്ചു. പ്രതിരോധ കയറ്റുമതിയിലെ ഒരു പ്രധാന ഉത്തേജനത്തിൽ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, യുദ്ധോപകരണങ്ങളുടെ ഭാഗങ്ങൾ/ ഘടകങ്ങൾ മറ്റു സംവിധാനങ്ങൾ എന്നിവ, രാജ്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. കയറ്റുമതി അപേക്ഷകൾ പരിശോധിക്കുന്നതിനും അംഗീകാരം നല്കുന്നതിനുമായി പ്രതിരോധ ഉൽപാദന വകുപ്പിന് ഒരു പ്രത്യേക പോർട്ടൽ തന്നെ നൽകിയിരിക്കുന്നു. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിൽ 1,762 കയറ്റുമതി അപേക്ഷകൾക്ക് അംഗീകാരം നൽകി, മുൻ വർഷത്തെ 1,507 കയറ്റുമതി അപേക്ഷകളിൽ നിന്നും 16.92 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിൽ മൊത്തം കയറ്റുമതിക്കാരുടെ എണ്ണവും 17.4 ശതമാനം വർദ്ധിച്ചു. ഇന്ത്യൻ പ്രതിരോധ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗവൺമെന്റ് നിരവധി നയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യാവസായിക ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കുക, ലൈസൻസ് വ്യവസ്ഥയിൽ നിന്ന് ഉപകരണ ഭാഗങ്ങളും ഘടകങ്ങളും നീക്കം ചെയ്യുക, ലൈസൻസിന്റെ സാധുത കാലയളവ് നീട്ടുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, കയറ്റുമതി അംഗീകാരം നൽകുന്നതിനുള്ള രീതി കൂടുതൽ ലളിതമാക്കി, രാജ്യത്ത് നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതൽ വ്യവസ്ഥകൾ ചേർത്തതടക്കം മന്ത്രി വിശദീകരിക്കുന്നു. അന്ന് 23500ൽ തീര്ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ബെംഗളൂരു: ഐപിഎല്ലില് ഗുജറാത്ത് ടൈറ്റന്സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയല് ചലഞ്ചഴ്സ് ബെംഗളൂരുവിന് ബാറ്റിംഗ് തകര്ച്ച. പവര് പ്ലേയില് വിരാട് കോലിയെയും ദേവ്ദത്ത് പടിക്കലിനെയും ഫില് സോള്ട്ടിനെയും ക്യാപ്റ്റൻ രജത് പാട്ടീദാറിനെയും നഷ്ടമായ ആര്സിബി ഒടുവില് വിവരം ലഭിക്കുമ്പോള് ഏഴോവറില് നാല് വിക്കറ്റ് നഷ്ടത്തില് 48 റണ്സെന്ന നിലയിലാണ്.റണ്ണൊന്നുമെടുക്കാതെ ലിയാം ലിവിംഗ്സ്റ്റണും ആറ് റണ്സുമായി രജത് പാട്ടീദാറും ക്രീസില്. വിരാട് കോലിയുടെയും(7), ദേവ്ദത്ത് പടിക്കലിന്റെയും(4) , ഫില് സാൾട്ടിന്റെയും(14), രജത് പാട്ടീദാറിന്റെയും(12) വിക്കറ്റുകളാണ ആര്സിബിക്ക് നഷ്ടമായത്. ഗുജറാത്തിനായി മുഹമ്മദ് സിറാജ് രണ്ടും അര്ഷാദ് ഖാനും ഇഷാന്ത് ശര്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി തീയായി സിറാജ്, പവറോടെ ഗുജറാത്ത് ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ആര്സബിയെ ഞെട്ടിച്ചാണ് മുഹമ്മദ് സിറാജ് തുടങ്ങിയത്. വിരാട് കോലി കവര് ഡ്രൈവിലൂടെ ബൗണ്ടറി നേടിയെങ്കിലും ആദ്യ ഓവറിലെ അഞ്ചാം പന്തില് ഫില് സോള്ട്ട് നല്കിയ അനായാസ ക്യാച്ച് വിക്കറ്റിന് പിന്നില് ജോസ് ബട്ലര് അവിശ്വസനീയമായി കൈവിട്ടു. എന്നാല് രണ്ടാം ഓവറില് അര്ഷദ് ഖാന് ചിന്നസ്വാമി സ്റ്റേഡിയത്തെ നിശബ്ദമാക്കി വിരാട് കോലിയെ വീഴ്ത്തി. അര്ഷദ് ഖാനെ പുള് ചെയ്ത വിരാട് കോലിയെ സ്ക്വയര് ലെഗ് ബൗണ്ടറിയില് പ്രസിദ്ധ് കൃഷ്ണ അനായാസം കൈയിലൊതുക്കി. ഐപിഎല്:വിജയത്തുടര്ച്ചക്ക് ആര്സിബി, നിര്ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്സ് ദേവ്ദത്ത് പടിക്കല് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും മുഹമ്മദ് സിറാജെറിഞ്ഞ മൂന്നാം ഓവറില് ക്ലീന് ബൗള്ഡായി മടങ്ങി. മൂന്ന് പന്തില് നാലു റണ്സായിരുന്നു പടിക്കലിന്റെ സംഭാവന. അര്ഷദ് ഖാനെറിഞ്ഞ നാലാം ഓവറില് രണ്ട് ബൗണ്ടറിയടിച്ച് ആര്സിബി പവര് കാട്ടി. എന്നാല് സിറാജ് എറിഞ്ഞ ആഞ്ചാം ഓവറില് ഫില് സാള്ട്ട് വീണ്ടും റണ്ണൗട്ടില് നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. എന്നാല് തന്നെ പടുകൂറ്റന് സിക്സ് പറത്തിയ സാള്ട്ടിനെ തൊട്ടടുത്ത പന്തില് ക്ലീന് ബൗള്ഡാക്കി സിറാജ് പ്രതികാരം തീര്ത്തതോടെ ആര്സിബി അഞ്ചാം ഓവറില് 35-3ലേക്ക് കൂപ്പുകുത്തി. പവര് പ്ലേക്ക് പിന്നാലെ ക്യാപ്റ്റന് രജത് പാട്ടീദാറിനെ(12) വീഴ്ത്തിയ ഇഷാന്ത് ശര്മ ഗുജറാത്തിനെ കൂട്ടത്തകര്ച്ചയിലാക്കി. നേരത്തെ ആര്സിബിക്കെതിരെ നിര്ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്സ് ഫീല്ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില് മാറ്റങ്ങളില്ലാതെ ആര്സിബി ഇന്നിറങ്ങിയത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില് ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല് വിട്ടു നില്ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്ഷാദ് ഖാന് ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി. രണ്ടക്കം കടന്നത് 4 പേര്, ബാബറിനും റിസ്വാനും നിരാശ, ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയും കൈവിട്ട് പാകിസ്ഥാന് ആര്സിബി പ്ലേയിംഗ് ഇലവന്: വിരാട് കോലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, സുയാഷ് ശർമ്മ. ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ. ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ദ് കൃഷ്ണ, ഇഷാന്ത് ശർമ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
'വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം': കെ. രാധാകൃഷ്ണൻ എം. പി
ദില്ലി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമമെന്ന് കെ രാധാകൃഷ്ണൻ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ബിൽ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിർക്കുന്നുവെന്നും എംപി പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ കുട്ടികൾക്കുള്ള ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കണം. മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ചു കയറുന്നതിൻ്റെ അപകടം ഈ ബില്ലിനുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. കെ രാധാകൃഷ്ണൻ സംസാരിക്കുമ്പോൾ ഭരണപക്ഷം പ്രതിഷേധമുയർത്തി. ബിൽ പാസാകുന്നതോടെ കേരളം പാസ്സാക്കിയ പ്രമേയം അറബിക്കടലിൽ പതിക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. വഖഫ് ഭേദഗതി ബിൽ വിഭജന ശ്രമമെന്നാണ് കോൺഗ്രസ് എംപി കെ സി വേണുഗോപാലിന്റെ പ്രതികരണം. രാഷ്ട്രീയ നേട്ടത്തിന് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കലാണ് ബില്ലിന്റെ അജണ്ട. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരൺ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. മുനമ്പത്തെ ജനതയെ പൂർണമായി പിന്തുണക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഹൈദരാബാദ്: 25കാരിയായ ജർമൻ യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി ഹൈദരാബാദ് നഗരത്തിൽ വെച്ചായിരുന്നു സംഭവം. നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞാണ് വിദേശ യുവതിയെയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെയും ഇയാൾ കാറിൽ കയറ്റി കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം യുവതിയെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച് കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ച് 12 മണിക്കൂറിനകം യുവാവ് പിടിയിലായി. ഇതിന് സഹായകമായതാവട്ടെ യുവതിക്കൊപ്പം ഇയാൾ എടുത്ത സെൽഫിയും മറ്റ് ഫോട്ടോകളും. ഇന്ത്യക്കാരനായ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മാർച്ച് ആദ്യവാരം രണ്ട് ജർമൻ സ്വദേശികൾ ഹൈദരാബാദിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് മീർപെട്ടിലുള്ള സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. പല ഇന്ത്യൻ നഗരങ്ങളും ഇവർ സന്ദർശിക്കുകയും ചെയ്തു. ഏപ്രിൽ മൂന്നാം തീയ്യതി ജർമനിയിലേക്ക് മടങ്ങാനിരുന്ന ഇവർ തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ഒരു പ്രാദേശിക പച്ചക്കറി മാർക്കറ്റ് സന്ദർശിക്കാൻ ഇറങ്ങി. ഈ സമയത്താണ് പ്രദേശവാസിയായ ഒരു യുവാവും പ്രായപൂർത്തിയാവാത്ത അഞ്ച് കുട്ടികളും ചേർന്ന് ഒരു സ്വിഫ്റ്റ് ഡിസയർ കാറുമായി ഇവരെ സമീപിച്ചത്. കുറച്ച് നേരം സംസാരിച്ച ശേഷം നഗരം ചുറ്റിക്കാണിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഒരു ഏജൻസിയിൽ നിന്ന് വാടകയ്ക്ക് എടുത്തതായിരുന്നു ഈ കാറെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. യുവാവിന്റെ വാഗ്ദാനം സ്വീകരിച്ച യുവതിയെയും സുഹൃത്തിനെയും ഇവർ കാറിൽ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി. ഇതിനിടെ ഇവർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പല സ്ഥലങ്ങളിൽ നിന്ന് സെൽഫിയെടുക്കുകയുമൊക്കെ ചെയ്തു. രണ്ട് മണിക്കൂറോളം കഴിഞ്ഞ് മെയിൻ റോഡിലെ വിജനമായ ഒരു സ്ഥലത്ത് വാഹനം നിർത്തിയിട്ട് ജർമൻ യുവാവിനോടും ഒപ്പമുള്ള കുട്ടികളോടും വാഹനത്തിൽ നിന്ന് ഇറങ്ങി ഫോട്ടോകൾ എടുക്കാൻ പറഞ്ഞു. ഇവർ ഇറങ്ങിക്കഴിഞ്ഞപ്പോൾ യുവതിയോട് അൽപം കൂടി മുന്നോട്ട് പോയാൽ നല്ല ഫോട്ടോകളെടുക്കാൻ പറ്റുന്ന സ്ഥലമുണ്ടെന്ന് പറഞ്ഞ് വാഹനം 100 മീറ്ററോളം അകലേക്ക് കൊണ്ടുപോയി. പറഞ്ഞ സ്ഥലത്ത് യുവതി പുറത്തിറങ്ങി കുറച്ച് ഫോട്ടോകളെടുത്തു. യുവാവിനൊപ്പമുള്ള സെൽഫികളും എടുത്തു. ശേഷം യുവതി കാറിന്റെ പിൻസീറ്റിൽ കയറിയപ്പോൾ ഇയാളും ഒപ്പം കയറുകയും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയെയും കൊണ്ട് കാറോടിച്ച് മറ്റുള്ളവർ നേരത്തെ ഇറങ്ങിയ സ്ഥലത്തെത്തി. യുവതി കാറിൽ നിന്ന് ചാടി പുറത്തിറങ്ങിയതും ഇയാൾ നല്ല വേഗത്തിൽ കാറോടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന കുട്ടികൾ നേരത്തെ തന്നെ ഓടി രക്ഷപ്പെട്ടിരുന്നു. ജർമൻ യുവാവും യുവതിയും അപരിചിതമായ സ്ഥലത്ത് തനിച്ചായി. ഇവർ പിന്നീട് ഹൈദരാബാദിലെ തങ്ങളുടെ സുഹൃത്തിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം എത്തിയാണ് ഇവരുമായി പഹാഡി ശരീഫ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. യുവതിയുടെ ഫോണിൽ ഉണ്ടായിരുന്ന പ്രതിയുടെ ഫോട്ടോകൾ തന്നെ ഇയാളെ തിരിച്ചറിയാൻ സഹായകമായി. പൊലീസുകാർ നേരെ വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധനയ്ക്കും കൗൺസിലിങിനും വിധേയമാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഏതാനും വർഷം മുമ്പാണ് ഹൈദരാബാദിൽ തിരിച്ചെത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഹാസ്യതാരത്തിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള ദൂരം | SURAJ VENJARAMOODU | EMPURAAN
സുരാജ് വെഞ്ഞാറമൂടെന്ന പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ഇരച്ചുകയറി വരുന്ന ഒട്ടേറെ കഥാപത്രങ്ങളുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ സിനിമ എമ്പുരാൻ തിയേറ്ററുകളിൽ എത്തിയപ്പോൾ സജനചന്ദ്രൻ എന്ന വേഷത്തിൽ സുരാജ് വെഞ്ഞാറമൂടെത്തിയിരുന്നു,അതേദിവസം തമിഴിൽ ചിയാൻ വിക്രമിന്റെ എസ് യു അരുൺ കുമാർ സംവിധാനം ചെയ്ത വീര ധീര സൂരനിൽ കണ്ണൻ എന്ന കഥാപാത്രമായി സുരാജ് തിളങ്ങി.
ഈ ജോലികൾ എ ഐക്ക് അത്ര എളുപ്പമല്ല | Artificial intelligence
എഐ ജീവിത രീതികൾ ആകെ മാറ്റിയേക്കാം എന്ന മുന്നറിയിപ്പുമായാണ് മൈക്രോസോഫ്ഫ്റ്റിന്റെ മുൻ സിഇഒ ആയ ബിൽ ഗേറ്റ്സ് എത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ, നിരവധി ജോലികൾ കാലഹരണപ്പെടുകയും വ്യവസായ മേഖലകളിൽ പോലും നിരവധി റോളുകൾ ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യുമെന്ന് ഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
55 കൊല്ലം മുമ്പ് വെള്ളത്തിനടിയിൽ ക്യാമറ വച്ചത് ആ ജീവിയുടെ ദൃശ്യം പകർത്താൻ, പക്ഷേ പതിഞ്ഞത്
ലോക്ക് നെസ് മോൺസ്റ്ററിന്റെ ഫോട്ടോ എടുക്കാൻ 55 വർഷം മുമ്പ് സ്ഥാപിച്ച അണ്ടർവാട്ടർ ക്യാമറ കണ്ടെത്തി. ഒരു റോബോട്ട് സബ്മറൈനാണ് ആകസ്മികമായി അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ഈ ക്യാമറ കണ്ടെത്തിയത്. സ്കോട്ടിഷ് നാടോടിക്കഥകളിൽ പറയുന്ന ഒരു ജീവിയാണ് ലോക്ക് നെസ് മോൺസ്റ്റർ അഥവാ നെസ്സി. ഇത് സ്കോട്ടിഷ് പർവ്വതപ്രദേശത്തെ ലോക് നെസ് തടാകത്തിൽ വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ ജീവി ശരിക്കും ഉള്ളതാണോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്. ബോട്ടി മക്ബോട്ട്ഫേസ് എന്ന സബ്മറൈനാണ് ക്യാമറ കണ്ടെത്തിയത്. 1960 -കളിൽ വെള്ളത്തിൽ നെസ്സിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനു വേണ്ടി രൂപീകരിച്ച ലോക്ക് നെസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് വെള്ളത്തിൽ 180 മീറ്റർ (591 അടി) താഴെയായി ക്യാമറ വച്ചത് എന്നാണ് കരുതപ്പെടുന്നത്. അതേസമയം, ക്യാമറയിൽ നെസ്സിയുടെ ദൃശ്യങ്ങളൊന്നും തന്നെ പതിഞ്ഞതായി കണ്ടെത്തിയിട്ടില്ല. പക്ഷേ, അന്തർവാഹിനിയിലെ എഞ്ചിനീയർമാരിൽ ഒരാൾക്ക് തടാകത്തിന്റെ കലങ്ങിയ വെള്ളത്തിന്റെ കുറച്ച് ചിത്രങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1970 -കൾ മുതൽക്ക് തന്നെ ലോക്കിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ദി ലോക്ക് നെസ് പ്രോജക്റ്റിലെ അഡ്രിയാൻ ഷൈൻ ആണ് ഈ ക്യാമറ തിരിച്ചറിയാൻ സഹായിച്ചത്. അന്ന് വിവിധയിടങ്ങളിൽ വച്ചിരുന്ന ആറ് ക്യാമറകളിൽ ഒന്നായിരിക്കാം ഇത് എന്നാണ് അദ്ദേഹം പറയുന്നത്. മൂന്ന് ക്യാമറകൾ ഒരു കൊടുങ്കാറ്റിൽ കാണാതായി എന്നും അദ്ദേഹം പറയുന്നു. കോടിക്കണക്കിന് രൂപ വിലയുള്ള നിധി! വീട്ടുവാതിൽക്കൽ വച്ച വെറുമൊരു കല്ല് എന്തെന്ന് മരണം വരെ അറിഞ്ഞില്ല ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
സജിൻ ഗോപുവിന്റെ പൈങ്കിളി ഇനി ഒടിടിയിലേക്ക്, സ്ട്രീമിംഗ് പ്രഖ്യാപിച്ചു
സജിൻ ഗോപു നായകനായി വന്ന ചിത്രമാണ് പൈങ്കിളി. അനശ്വര രാജനാണ് നായികയായി എത്തിയത്. ഫഹദിന്റെ ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. പൈങ്കിളി മനോരമമാക്സിലൂടയാകും ഒടിടിയില് ഏപ്രില് 11 സ്ട്രീമിംഗ് ആരംഭിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്പ്പെടെ നിരവധി താരങ്ങള് ഒരുമിക്കുച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആർഡിഎക്സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അർജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും: മസ്ഹർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ വേദ, പിആർഒ ആതിര ദിൽജിത്തുമാണ്. Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല'; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
മിക്സി എത്ര കഴുകിയിട്ടും വൃത്തിയായില്ലേ? എന്നാൽ ഇങ്ങനെ ചെയ്തോളു
അടുക്കളയിൽ പാത്രം കഴുകുന്നതാണ് ഏറ്റവും കൂടുതൽ ടാസ്കുള്ള പണിയെന്ന് പൊതുവിൽ പറയാറുണ്ട്. എന്നാൽ പാത്രങ്ങളെക്കാളുംവൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളത് അടുക്കളയിൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളാണ്. അതിൽ എടുത്ത് പറയേണ്ട ഒന്നാണ് മിക്സി. അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണിത്. എളുപ്പത്തിൽ പണികൾ ചെയ്യാൻ സഹായിക്കുമെങ്കിലും വൃത്തിയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വിടവിലും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കാം. എന്നാൽ മിക്സി വൃത്തിയാക്കാൻ ഈ എളുപ്പ വഴികൾ ചെയ്തുനോക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് അറിഞ്ഞാലോ? വിനാഗിരി ഉപയോഗിക്കാം എന്തും എളുപ്പത്തിൽ വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് വിനാഗിരി. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് പ്രോപ്പർട്ടി എന്തിനെയും വൃത്തിയാക്കുന്നു. മിക്സിയിലും ജാറിലും പറ്റിപ്പിടിച്ച അഴുക്കും, കറയും വിനാഗിരി ചേർത്ത വെള്ളമൊഴിച്ച് വൃത്തിയാക്കാൻ സാധിക്കും. ഇതിനായി വിനാഗിരി ലായനി കുറച്ച് നേരം ജാറിൽ ഒഴിച്ച് വെച്ചിരുന്നാൽ മാത്രം മതി. നാരങ്ങ നീര് അല്ലെങ്കിൽതോട് വിനാഗിരി ഉപയോഗിക്കുന്നത് പോലെ തന്നെ നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് ജാറിൽ കുറച്ച് നേരം സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ നാരങ്ങയുടെ തോട് ഉപയോഗിച്ചും വൃത്തിയാക്കാൻ സാധിക്കും. കറപിടിച്ച ഭാഗത്ത് മുറിച്ച നാരങ്ങ, നീര് കളഞ്ഞതിന് ശേഷം ആ ഭാഗത്തേക്ക് തേച്ചുപിടിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്. ബേക്കിംഗ് സോഡ പ്രയോഗം ബേക്കിംഗ് സോഡ ഉപയോഗിച്ചും എളുപ്പത്തിൽ മിക്സി വൃത്തിയാക്കാം. അതിന് ഇത്രയേ ചെയ്യാനുള്ളൂ. ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ഈ പേസ്റ്റ് ജാറിന്റെയും മിക്സിയുടെയും അകത്തും പുറത്തും തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിക്കളയാവുന്നതാണ്. മണ്ണും വേണ്ട, ചട്ടിയും വേണ്ട; ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കാം എളുപ്പത്തിൽ; ഇത്രയേ ചെയ്യാനുള്ളൂ
ഉയരം കൂടാന് കുട്ടികള്ക്ക് നല്കേണ്ട ഭക്ഷണങ്ങള്
കുട്ടികളിൽ ഉയരം കൂട്ടാനും ശരിയായ വളർച്ചയ്ക്കും ശരിയായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വളരുന്ന പ്രായത്തിൽ കുട്ടികളുടെ ഡയറ്റില് ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീന്, വിറ്റാമിന് ഡി, ബി അടങ്ങിയ മുട്ട കുട്ടികള് കഴിക്കുന്നത് ഉയരം കൂടാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന് എ, സി, കാത്സ്യം, അയേണ് അടങ്ങിയ ഇലക്കറികളും കുട്ടികൾക്ക് നല്കേണ്ടത് പ്രധാനമാണ്. കാത്സ്യം, വിറ്റാമിന് ഡി, പ്രോട്ടീന് അടങ്ങിയ പാലുംകുട്ടികളുടെ വളര്ച്ചയ്ക്ക് ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകള് അടങ്ങിയ സാല്മണ് പോലെയുള്ള മത്സ്യങ്ങള് കഴിക്കുന്നത് കുട്ടികളുടെ വളര്ച്ചയ്ക്ക് നല്ലതാണ്. പ്രോട്ടീന്, കാത്സ്യം തുടങ്ങിയവ അടങ്ങിയ സോയാ ബീന്സും ഉയരം കൂടാന് കുട്ടികള്ക്ക് നല്കാം. പ്രോട്ടീന്, അയേണ്, ഫൈബര് തുടങ്ങിയവ അടങ്ങിയ പയറുവര്ഗങ്ങള് കഴിക്കുന്നതും ഉയരം കൂടാന് കുട്ടികള്ക്ക് ഗുണം ചെയ്യും. മുഴുധാന്യങ്ങള് കഴിക്കുന്നതും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്.
മുംബൈ: ഗ്ലോബല് ഇ-ക്രിക്കറ്റ് പ്രീമിയര് ലീഗില് (GEPL) മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി സാറ ടെന്ഡുല്ക്കര്. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്ഡുല്ക്കറുടെ മകളാണ് സാറ ടെന്ഡുല്ക്കര്. ഗ്ലോബല് ഇ-ക്രിക്കറ്റ് പ്രീമിയര് ലീഗിന്റെ രണ്ടാം സീസണാണ് വരാനിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇ-ക്രിക്കറ്റ് എന്റര്ടെയ്ന്മെന്റ് ലീഗാണ് ഗ്ലോബല് ഇ-ക്രിക്കറ്റ് പ്രീമിയര് ലീഗ് അഥവാ ജിഇപിഎല്. 300 ദശലക്ഷം ലൈഫ്ടൈം ഡൗണ്ലോഡുകള് ജിഇപിഎല് നേടി. പ്രഥമ സീസണില് രണ്ട് ലക്ഷമായിരുന്നു താരങ്ങളുടെ രജിസ്ട്രേഷന് എങ്കില് രണ്ടാം സീസണ് ആയപ്പോഴേക്ക് അത് ഒമ്പത് ലക്ഷം കടന്നു. ഗ്ലോബല് ഇ-ക്രിക്കറ്റ് പ്രീമിയര് ലീഗില് മുംബൈ ടീമിനെ സ്വന്തമാക്കാന് കഴിഞ്ഞതില് സന്തോഷമുണ്ടെന്ന് സാറ ടെന്ഡുല്ക്കര് പറഞ്ഞു. 'ക്രിക്കറ്റ് ഞങ്ങളുടെ കുടുംബത്തിന്റെ അഭിഭാജ്യ ഘടകമാണ്. ഇ-സ്പോര്ട്സിന്റെ സാധ്യതകള് തേടുന്നത് എനിക്ക് ആവേശം പകരുന്നു. ജിഇപിഎല് ടൂര്ണമെന്റില് മുംബൈ ടീമിനെ സ്വന്തമാക്കാന് കഴിയുന്നത് സ്വപ്ന സാക്ഷാത്ക്കാരമാണ്' എന്നും സാറ കൂട്ടിച്ചേര്ത്തു. Read more: ജസ്പ്രീത് ബുമ്ര എപ്പോള് മുംബൈ ഇന്ത്യന്സിനായി കളത്തിലിറങ്ങും; പരിക്കേറ്റ മറ്റുള്ളവരുടെയും അപ്ഡേറ്റ് പുറത്ത് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
10 കോടിയല്ല, ഇനി 12 കോടി ! കയ്യിലെത്തുക 300 രൂപ മുടക്കിയാൽ; വിഷു ബമ്പർ വിപണിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷു ബമ്പർ (ബി ആർ 103) ഭാഗ്യക്കുറി ടിക്കറ്റുകൾ വിപണിയിൽ എത്തി. 12 കോടി രൂപയാണ് വിഷു ബമ്പറിന് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകൾക്ക് നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും. വിഷു ബമ്പറിൽ 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മെയ് 28ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
ഉപയോഗിച്ച് കഴിഞ്ഞ ഈ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വീട്ടിലുണ്ടെങ്കിൽ ഉടനെ മാറ്റിക്കോളൂ; കാരണം ഇതാണ്
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇല്ലാത്ത വീടുകൾ ഇന്നുണ്ടാവില്ല. വിരലിൽ എണ്ണാവുന്നതിലും അധികം ഉപകരണങ്ങൾ വീടുകളിൽ ഉണ്ടാവും. പുതിയത് വാങ്ങുന്നതിനനുസരിച്ച് പഴയത് നിങ്ങൾ ഉപേക്ഷിക്കാറുണ്ടോ. ഭൂരിഭാഗം വീടുകളിലും ഉപയോഗ ശേഷവും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സൂക്ഷിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ. വീട്ടിൽ ഇലക്ട്രോണിക്സ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത് വൻ ആപത്തുകളെ ക്ഷണിച്ചുവരുത്തുന്നതാണ്. വീട്ടിൽ നിന്നും നീക്കം ചെയ്യേണ്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ. ബൾബുകൾ പലവീടുകളിലെയും സ്ഥിരം കാഴ്ചയാണ് കേടുവന്ന ബൾബുകൾ ട്യൂബ് ലൈറ്റുകൾ എന്നിവ കളയാതെ വീടിന്റെ ഒരു മൂലക്കോ പുറത്തോ സൂക്ഷിക്കുന്ന രീതി. ഇവയിൽ പലതരം രാസവസ്തുക്കളും വാതകങ്ങളും നിറഞ്ഞിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ വലിയ രീതിയുള്ള അപകടങ്ങൾ ഉണ്ടാവും. അതിനാൽ തന്നെ പഴയ ബൾബ്, ട്യൂബ് എന്നിവ വീട്ടിൽ സൂക്ഷിക്കരുത്. ഇയർ ഫോൺ ഇയർ ഫോൺ കേടാവുന്നതിന് അനുസരിച്ച് പുതിയത് വാങ്ങികൊണ്ടേയിരിക്കാറുണ്ട്. എന്നാൽ പഴയ ഇയർ ഫോണുകളോ? ബാഗിലോ, ഡ്രോയറിലോ ഒക്കെയാവും ഉണ്ടാവുക. ഇതിൽ ബാറ്ററികളുണ്ട്. അവ ലീക്കേജ് ഉണ്ടായാൽ ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമാണ്. ഇവ സംസ്കരിക്കാൻ പല രീതികളുണ്ട്. അവ മനസിലാക്കി മാത്രമേ സംസ്കരിക്കാൻ പാടുള്ളൂ. മൊബൈൽ ഫോൺ പലതരത്തിലാണ് മൊബൈൽ ഫോണുകൾ ഉള്ളത്. ഇതിൽ പലതരം കെമിക്കലുകൾ അടങ്ങിയ ബാറ്ററികളുണ്ടാവും. ഉപയോഗം കഴിഞ്ഞ പഴയ മൊബൈൽ ഫോണുകൾ സൂക്ഷിച്ചാൽ ബാറ്ററി വീർത്ത് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പഴയ മൊബൈൽ ഫോണുകൾ വീട്ടിൽ സൂക്ഷിക്കാതെ ഉപേക്ഷിക്കുന്നതാണ് നല്ലത്. ബാൽക്കണിയിൽ ചെറിയൊരു റോസ് ഗാർഡൻ ഒരുക്കിയാലോ?
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പന നടത്തിയിരുന്ന ഗ്യാസ് സിലണ്ടറുകൾ പിടിച്ചെടുത്തു. പോത്തന്കോട്, പാവുക്കോണം, വാവറയമ്പലം, ബിഎസ്എന്എല് എക്സ്ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകളാണ് സിവിൽ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തത്. താലൂക്ക് സപ്ലൈ ഓഫീസര് ബീന ഭദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രദേശത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടറുകള് കച്ചവടം നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവയില് വിവിധ ഓയില് കമ്പനികളുടെ ഗാര്ഹിക, വാണിജ്യ സിലിണ്ടറുകള് ഉണ്ടായിരുന്നു. ഇവ കൃത്യമായ സുരക്ഷാ സംവിധാനങ്ങള് പാലിക്കാതെയും ലൈസന്സ് ഇല്ലാതെയുമാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. പിടിച്ചെടുത്ത സിലിണ്ടറുകള് ജില്ലാ കലക്ടറുടെ അന്തിമ ഉത്തരവു ലഭിക്കുന്നതുവരെ സൂക്ഷിക്കുന്നതിനായി സമീപത്തെ ഗ്യാസ് ഏജന്സിയില് ഏല്പിച്ചു. വരും ദിവസങ്ങളില് കര്ശനമായ പരിശോധന ഉണ്ടാകുമെന്നും താലൂക്ക് സപ്ലൈ ഓഫീസര് അറിയിച്ചു. അന്ന് 23500ൽ തീര്ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഐപിഎല്:വിജയത്തുടര്ച്ചക്ക് ആര്സിബി, നിര്ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്സ്
ബെംഗളൂരു: ഐപിഎല്ലില് റോയല് ചലഞ്ചഴ്സ് ബെംഗളൂരുവിനെതിരെ നിര്ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്സ് ഫീല്ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില് മാറ്റങ്ങളില്ലാതെ ആര്സിബി ഇന്നിറങ്ങുന്നത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില് ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല് വിട്ടു നില്ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്ഷാദ് ഖാന് ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി. തുടര്ച്ചയായ മൂന്നാം ജയം തേടിയാണ് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരെയും ചെന്നൈ സൂപ്പര് കിംഗ്സിനെയും തകര്ത്ത് പോയന്റ് പട്ടികയില് മുന്നിലാണ് ആർസിബി. രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയുമായി ഗുജറാത്ത് നാലാം സ്ഥാനത്താണ്. വിരാട് കോലിയും ശുഭ്മാന് ഗില്ലും നേര്ക്കുനേര് വരുന്നുവെന്നതും മുഹമ്മദ് സിറാജ് ബെംഗളൂരുവിനെതിരെ പന്തെറിയുന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്. ഫില് സാള്ട്ടും കോലിയും മികച്ച തുടക്കമാണ് ടീമിന് നല്കുന്നത്. ക്യാപ്റ്റന് രജത് പാഠിദാറും ലിയാം ലിവിംഗ്സ്റ്റണും ക്രുനാല് പാണ്ഡ്യയുമൊക്കെ ചേരുന്നതോടെ ബാറ്റിംഗ് ആര്സിബിക്ക് ഒരു പ്രശ്നമേ അല്ല. രണ്ടക്കം കടന്നത് 4 പേര്, ബാബറിനും റിസ്വാനും നിരാശ, ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയും കൈവിട്ട് പാകിസ്ഥാന് ആര്സിബിയെ പോലെ തന്നെ ഗുജറാത്ത് ടൈറ്റൻസിനും ബാറ്റിംഗിൽ ആശങ്കകളില്ല. ഗില്ലും സായ് സുദര്ശനും ജോസ് ബട്ലറും എന്നിങ്ങനെ വന് താരനിരയാണ് ടൈറ്റൻസിന് അണിനിരക്കുന്നത്. ഹേസല്വുഡും ഭുവനേശ്വര് കുമാറും ചേരുന്നതോടെ ആര്സിബിയുടെ ബോളിംഗ് ഡിപ്പാര്ട്മെന്റ് പതിവില്ലാത്ത ടോപ് ഗിയറിലാണ്. ക്രുനാല് പാണ്ഡ്യയാണ് ടീമിന്റെ എക്സ് ഫാക്ടര്. ബാറ്റു കൊണ്ടും ബോളു കൊണ്ടും തിളങ്ങുന്ന താരം. ചിന്നസാമിയിലെ റണ്ണൊഴുകും പിച്ചില് ഇരുന്നൂറിന് മുകളിലുള്ള സ്കോര് മാത്രമാണ് ആരാധകര് പ്രതീക്ഷിക്കുന്നത്. ആര്സിബി പ്ലേയിംഗ് ഇലവന്: വിരാട് കോലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, സുയാഷ് ശർമ്മ. ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്ലർ. ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ദ് കൃഷ്ണ, ഇഷാന്ത് ശർമ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
കോടിക്കണക്കിന് രൂപ വിലയുള്ള നിധി! വീട്ടുവാതിൽക്കൽ വച്ച വെറുമൊരു കല്ല് എന്തെന്ന് മരണം വരെ അറിഞ്ഞില്ല
റൊമാനിയയിൽ, ഒരു സ്ത്രീ പതിറ്റാണ്ടുകളായി തന്റെ വീട്ടുവാതിൽക്കൽ വച്ചിരുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന ഒരു നിധി! ലോകത്തിലെ ഏറ്റവും വലിയ, കേടുകൂടാത്ത ആംബർ ആയിരുന്നു കണ്ടാൽ കല്ല് പോലെ ഇരിക്കുന്ന ഈ വസ്തു. 3.5 കിലോഗ്രാം ഭാരമുള്ള ഒരു പാറയെ പോലെയിരിക്കുന്ന ഇതിന് കോടിക്കണക്കിന് വിലയുണ്ട് എന്ന് അവർക്ക് അറിയില്ലായിരുന്നു. സ്ത്രീ ഇത് ഡോർസ്റ്റെപ്പായി ഉപയോഗിച്ചു വരികയായിരുന്നത്രെ. ഒരു മില്ല്യൺ യൂറോ അതായത് ഏകദേശം 9 കോടിക്ക് മുകളിൽ വില വരും ഇതിന്. ജൈവരത്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന ആംബർ ചില പ്രത്യേകതരം മരങ്ങളിൽ നിന്ന് ഊർന്നിറങ്ങുന്ന കറയാണ്. വർഷങ്ങളോളം ഇരുന്ന് ഫോസിലുകളായി മാറുന്ന ഇത് ആഭരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത് എന്താണ് എന്ന് അറിയാതെയാണ് റൊമാനിയയിൽ നിന്നുള്ള സ്ത്രീ ഇത് ഡോർസ്റ്റെപ്പായി വച്ചത്. സ്ത്രീയുടെ മരണശേഷം അവരുടെ വീട് പാരമ്പര്യമായി ലഭിച്ച ഒരു ബന്ധുവാണ് ഈ കല്ല് ഒരു സാധാരണ കല്ല് അല്ലെന്നും അതിന് എന്തോ പ്രത്യേകതയുണ്ട് എന്നും സംശയിച്ചത്. പിന്നീട് വിദഗ്ദ്ധരെക്കൊണ്ട് നോക്കിച്ചപ്പോൾ പോളണ്ടിലെ ക്രാക്കോവിലുള്ള ചരിത്ര മ്യൂസിയത്തിലെ വിദഗ്ധർ പറഞ്ഞത് ഇത് റൊമാനൈറ്റ് എന്ന ഭീമൻ കഷണമാണ്, അത്ര സാധാരണ ഒന്നല്ല എന്നാണ്. ഫോസിലൈസ് ചെയ്ത ഇതിന് 38 മുതൽ 70 ദശലക്ഷം വർഷങ്ങൾ വരെ പഴക്കമുണ്ടാകുമെന്നും വിദഗ്ദ്ധർ പറഞ്ഞു. അങ്ങനെ പിന്നീട് സ്ത്രീയുടെ ബന്ധു ഇത് റൊമാനിയൻ സർക്കാരിന് വിറ്റു. കടും ചുവപ്പ് നിറത്തിലുള്ള ഈ ആംബറിനെ പിന്നീട് ദേശീയ നിധിയായി പ്രഖ്യാപിച്ചു. 2022 മുതൽ ബുസൗവിലെ പ്രൊവിൻഷ്യൽ മ്യൂസിയത്തിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
തിരുവനന്തപുരം: മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കേസിന്റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്. Read More : ഖത്തറിൽ നിന്ന് നാദാപുരത്തെത്തി, പെരുന്നാളിന് ഡ്രസെടുക്കാൻ പോയ യുവതിയും മക്കളും മിസ്സിംഗ്; ദില്ലിയിൽ കണ്ടെത്തി
കണക്കുതീര്ക്കാൻ റെട്രോയുമായി സൂര്യ വരുന്നൂ, ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്
സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്വഹിക്കുന്നത് കാര്ത്തിക് സുബ്ബരാജാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ശ്രദ്ധയാകര്ഷിക്കുന്നു, സൂര്യ ഡബ്ബിംഗ് പൂര്ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്ത്തിക് സുബ്ബരാജ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില് ജോജു ജോര്ജ്, ജയറാം, കരുണാകരന്, നാസര്, പ്രകാശ് രാജ്, സുജിത്ത് ശങ്കര്, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര് ബാലസുബ്രഹ്മണ്യന്, പ്രേം കുമാര് എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രാഹണം നിര്വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്വഹിക്കുക. വസ്ത്രാലങ്കാരം നിര്വഹിക്കുക പ്രവീണ് രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്റര്ടെയ്ന്മെന്റ് നിര്മിക്കുന്ന ചിത്രത്തിന്റെ സഹനിര്മ്മാണം രാജശേഖര് കര്പ്പൂരസുന്ദരപാണ്ഡ്യന്, കാര്ത്തികേയന് സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്, സൗണ്ട് ഡിസൈന് സുറെന് ജി, അഴകിയകൂത്തന്, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര് മുഹമ്മദ് സുബൈര്, സ്റ്റില്സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്സ് ടൂണെ ജോണ്, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന് കണ്ട്രോളര് ബി സെന്തില് കുമാര്, പ്രൊഡക്ഷന് എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്. ഒടുവില് സൂര്യ നായകനായി എത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില് 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധാനം സിരുത്തൈ ശിവയാണ് നിര്വഹിച്ചത്. ടൈറ്റില് റോളിലായിരുന്നു കങ്കുവയില് സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പില് എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. വെട്രിവേല് പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്വഹിച്ചത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം നിര്വഹിച്ചത്. Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല'; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഹാമില്ട്ടൺ: ടി20 പരമ്പരക്ക് പിന്നാലെ ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയിലും പാകിസ്ഥാന് നാണംകെട്ട തോല്വി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില് 84 റണ്സിന്റെ കനത്ത തോല്വി വഴങ്ങിയ പാകിസ്ഥാന് മൂന്ന് മത്സര പരമ്പരയില് 0-2ന് പിന്നിലായി. രണ്ടാം ഏകദിനത്തില് 293 റൺസ് വിജയലക്ഷ്യം പിന്തുടര്ന്ന പാകിസ്ഥാന് 41.2 ഓവറില് 208 റണ്സിന് ഓള് ഔട്ടായി. സ്കോര് ന്യൂസിലന്ഡ് 50 ഓവറില് 292-8, പാകിസ്ഥാന് 41.2 ഓവറില് 208 ഓള് ഔട്ട്. 293 റണ്സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന് 9-3ലേക്കും 32-5ലേക്കും തുടക്കത്തിലെ തകര്ന്നടിഞ്ഞിരുന്നു. ഓപ്പണര് അബ്ദുള്ള ഷഫീഖ്(1), ഇമാം ഉള് ഹഖ്(3), ബാബര് അസം(1), ക്യാപ്റ്റന് മുഹമ്മദ് റിസ്വാന്(5), സല്മാന് ആഗ(9) എന്നിവരെയാണ് പാകിസ്ഥാന് 12 ഓവറിനുള്ളില് നഷ്ടമായത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജേക്കബ് ഡഫിയും ബെന് സീര്സും ഒരു വിക്കറ്റെടുത്ത വില്യം ഒറൂര്ക്കെയുമാണ് പാകിസ്ഥാനെ കൂട്ടത്തകര്ച്ചയിലാക്കിയത്. മൂന്ന് കളികളില് രണ്ടാം തോല്വി, ബാറ്റിംഗിലും നിരാശ; റിഷഭ് പന്തിനെ ഉപദേശിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക എന്നാല് ആറാം വിക്കറ്റില് തയ്യാബ് താഹിറിനെ(13) കൂട്ടുപിടിച്ച് ഫഹീം അഷ്റഫ് പാകിസ്ഥാനെ 50 കടത്തി. താഹിറിനെ നഥാന് സ്മിത്ത് പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ പാകിസ്ഥാന് വീണ്ടും കൂട്ടത്തകര്ച്ചയിലായി. മുഹമ്മദ് വസീം ജൂനിയറും(1), അകിഫ് ജാവേദും(8) പുറത്തായതിന് പിന്നാലെ ഹാരിസ് റൗഫ്(3) പരിക്കേറ്റ് മടങ്ങിയതോടെ 114-8ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ പത്താമനായി ക്രീസിലെത്തിയ നസീം ഷായും(44 പന്തില് 51) ഫഹീം അഷ്റഫും(73) ചേര്ന്ന് 150 കടത്തി. അവസാന ബാറ്ററായി ക്രീസിലെത്തിയ സൂഫിയ മഖീം(13) ആണ് പാക് ബാറ്റിംഗ് നിരയില് രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്.ന്യൂസിലന്ഡിനായി ബെന് സീര്സ് അഞ്ചും ജേക്കബ് ഡഫി രണ്ടും വിക്കറ്റെടുത്തു. 3 wickets at the slip That’s called real pace #NZvsPAK #PAKvsNZ # pic.twitter.com/zcD7LyVnZz — Tayyab Says (@tayyab_ibn_adam) April 2, 2025 അർജുന് ടെന്ഡുല്ക്കര്ക്ക് പിന്നാലെ യശസ്വി ജയ്സ്വാളും മുംബൈ വിടുന്നു; അടുത്ത സീസണില് ഗോവയിലേക്ക് നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്ഡ് 132-5ലേക്ക് തകര്ന്നെങ്കിലും ഏഴാമനായി ക്രീസിലെത്തി തകര്ത്തടിച്ച വിക്കറ്റ് കീപ്പര് മിച്ചല് ഹേ(78 പന്തില് 99)യുടെ അര്ധസെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. മുഹമ്മദ് അബ്ബാസ്(41), നിക്ക് കെല്ലി(31), ഹെന്റി നിക്കോൾസ്(22), എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാനുവേണ്ടി മുഹമ്മദ് വാസിമും സൂഫിയ മുഖീമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച നടക്കും. मुजरा चल रहा है, एन्जॉय करो दोस्तों ... #NZvsPAK #MalvinasArgentinas pic.twitter.com/lL7FgVIKlA — Leg Before Wicket (@legbeforewickt) April 2, 2025 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
കൊച്ചി: തനിക്കെതിരായ വഞ്ചനാ കേസ് കേസിൽ വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. 25 ലക്ഷം നിക്ഷേപം നൽകാൻ തയ്യാറാണെന്നാണ് പരാതിക്കാരനായ നിജു രാജ് അറിയിച്ചത്. ആകെ തന്നത് 5 ലക്ഷം മാത്രമെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ഇറ്റേണൽ റേ റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു വിശദീകരണം. കൊച്ചിയിൽ നടത്തിയ ഉയിരെ എന്ന പേരിലുള്ള സംഗീത നിശ സാമ്പത്തികമായി പരാജയമായിരുന്നു എന്നും ഷാൻ പറഞ്ഞു. നിജുവിന്റെ കമ്പനിയായ അറോറയുമായിട്ടായിരുന്നു കരാർ. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് തലേ ദിവസം സ്ഥലത്ത് എത്തിയപ്പോഴാണ് അറിഞ്ഞത്. പരിപാടിക്ക് ശേഷം 45 ലക്ഷത്തിന്റെ ബില്ലുമായാണ് നിജു വന്നത്. പിന്നീട് അത് 47 ലക്ഷമായി. തന്റെ ഭാര്യയെ വിളിച്ച് തുക തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാൻ റഹ്മാൻ പറയുന്നു. പിന്നാലെ ആകെ തന്ന 5 ലക്ഷം തിരികെ നൽകി. ഭീഷണി തുടന്നപ്പോൾ താൻ വോയ്സ് മെസേജ് അയച്ചെന്നും ചോദിച്ച പണം കൊടുക്കില്ല എന്നറിഞ്ഞപ്പോഴാണ് നിജു കേസ് കൊടുത്തതെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 29ന് സ്റ്റേഷനിൽ എത്തി മൊഴി നൽകിയെന്നും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഷാൻ വ്യക്തമാക്കിയിട്ടുണ്ട്. 'എനിക്ക് പെൺകുട്ടി വേണമെന്നാണ്, അതിനൊരു കാരണമുണ്ട്'; ബേബിമൂൺ മാലിദ്വീപിലെന്നും ദിയ കൃഷ്ണ മാർച്ച് 25നാണ് ഷാൻ റഹ്മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തെന്ന വാർത്തകൾ പുറത്തുവരുന്നത്. കൊച്ചിയില് ജനുവരിയില് ആണ് കേസിന് ആസ്പദമായ ഈവന്റ് നടന്നത്. ഉയിരെയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്, താമസം, ഭക്ഷണം, യാത്ര പാര്ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്സര്മാര്ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസ പോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയായ നിജു രാജിന്റെ പരാതി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
കോഴിക്കോട്: നാദാപുരം കല്ലാച്ചിയില് സംസ്ഥാനപാത കൈയ്യേറി വാഹന ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തില് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ നടുവത്ത് വീട്ടില് ഇമ്രാന്ഖാന്(28), മത്തത്ത് സജീര്(27), പുത്തന്പുരയില് മുഹമ്മദ് റാഫി(27) എന്നിവരെയാണ് നാദാപുരം ഇന്സ്പെക്ടര് പിടികൂടിയത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില് പോകാനുള്ള ശ്രമത്തിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഒരുകൂട്ടം യുവാക്കള് റോഡ് കൈയ്യേറി അപകടകരമായ രീതിയില് പടക്കം പൊട്ടിച്ചത്. തുടര്ന്ന് കണ്ടാലറിയാവുന്ന 15 പേര്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളില് നിന്നാണ് പോലീസ് ഇവരെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും ഉടനെ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥര് അറിയിച്ചു. അന്ന് 23500ൽ തീര്ന്നേനെ, ഇന്ന് ഉടമയ്ക്കൊപ്പം ഡ്രൈവർക്കും കിട്ടി 38000 വീതം; ടിപ്പറിലെ അമിത ഭാരത്തിന് പിഴ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
നിക്ഷേപം 13 ബില്ല്യൺ ദിർഹം, ലോകത്തിലെ ആദ്യ സമ്പൂർണ എഐ നഗരമാകാൻ അബുദാബി
അബുദാബി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നഗരമാകാൻ അബുദാബി ഒരുങ്ങുന്നു. 2027ഓടെ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 13 ബില്ല്യൺ ദിർഹമാണ് അബുദാബി ഭരണകൂടം നിക്ഷേപിച്ചിരിക്കുന്നത്. ഗവൺമെന്റ് സേവനങ്ങൾ, സാമ്പത്തിക വളർച്ച, സാമൂഹിക പരിണാമം എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുക എന്നതാണ് ഡിജിറ്റൽ സ്ട്രാറ്റജി 2025-27 എന്ന ദൗത്യം ലക്ഷ്യം വെക്കുന്നത്. സർക്കാർ പ്രക്രിയകളിൽ 100 ശതമാനം ഓട്ടോമേഷൻ കൈവരിക്കുന്നതിലും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലുമാണ് ഈ പദ്ധതി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'എഐ ഫോർ ഓൾ' പ്രോഗ്രാമിന് കീഴിൽ എഐ പരിശീലനത്തിലൂടെ പൗര ശാക്തീകരണത്തിന് ഊന്നൽ നൽകുന്നതിനൊപ്പം സർക്കാർ സേവനങ്ങളിൽ 200ലധികം എഐ അധിഷ്ഠിത പരിഹാരങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. 2027 ആകുമ്പോഴേക്കും അബുദാബിയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 24 ബില്യൺ ദിർഹത്തിലധികം സംഭാവന നൽകാനും സ്വദേശിവൽക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന 5,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ, പ്രവചനാത്മകമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 80% വേഗത്തിലുള്ള സേവന വിതരണം പ്രാപ്തമാക്കും, ഇത് സർക്കാർ സേവനങ്ങൾ നൽകുന്ന രീതിയിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയുടെ ഭാവിയിലേക്കുള്ള ഒരു ദർശനാത്മക രൂപരേഖയായാണ് ഈ പദ്ധതിയെ നോക്കിക്കാണുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതിലൂടെ പൂർണമായ എഐ അധിഷ്ഠിത നഗരമാകാൻ അബുദാബി ഒരുങ്ങുകയാണ്. read more: ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദിയിൽ, പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം
അന്യായമായ കാരണങ്ങള്, 600 പേരെ പിരിച്ചുവിട്ട് സൊമാറ്റോ; പാരയായത് എഐയോ?
ഇ തെഴുതുമെന്ന് ഞാന് ഒരിക്കലും കരുതിയിരുന്നില്ല, ഇന്ന്, എന്നെ സൊമാറ്റോയില് നിന്ന് പുറത്താക്കിയത് പരിഹാസ്യവും അന്യായവുമായ ഒരു കാരണത്താല് ആണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി 28 മിനിറ്റ് മാത്രം വൈകിയതിന്...ഒരു മുന്നറിയിപ്പുമില്ലാതെ, മെച്ചപ്പെടുത്താനുള്ള അവസരവുമില്ലാതെ- മികച്ച ട്രാക്ക് റെക്കോര്ഡ്, മികച്ച പ്രവര്ത്തനം എന്നിവ ഉണ്ടായിരുന്നിട്ടും എന്നെ പിരിച്ചുവിട്ടിരിക്കുന്നു.സോഷ്യല് മീഡിയയില് കഴിഞ്ഞ ദിവസം വരെ സൊമാറ്റോയില് ജോലി ചെയ്തിരുന്ന ഒരു വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ഒരു വര്ഷം മുമ്പ് സൊമാറ്റോ അസോസിയേറ്റ് ആക്സിലറേറ്റര് പ്രോഗ്രാമിന് കീഴില് 1,500 ജീവനക്കാരെ നിയമിച്ചിരുന്നു. ഒരു വര്ഷത്തിനുള്ളില് സ്ഥാനക്കയറ്റം ലഭിക്കാനുള്ള അവസരങ്ങള് വാഗ്ദാനം ചെയ്തായിരുന്നു നിയമനം. എന്നാല് ഇവരില് 600 ഓളം പേര്ക്ക് കരാറുകള് പുതുക്കി നല്കിയില്ല. നഷ്ടപരിഹാരമായി ഒരു മാസത്തെ ശമ്പളം വാഗ്ദാനം ചെയ്യുകയും അറിയിപ്പ് കൂടാതെ പിരിച്ചുവിടുകയും ചെയ്തു. മോശം പ്രകടനം, സമയനിഷ്ഠ തുടങ്ങിയ കാരണങ്ങള് ചൂണ്ടിക്കാട്ടിയായിരുന്നു സൊമാറ്റോയുടെ നടപടി. കൂട്ടപ്പിരി്ച്ചുവിടലിന് കാരണമെന്ത്? ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സംവിധാനം സൊമാറ്റോയില് നടപ്പാക്കിയതാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന. ബ്ലിങ്കിറ്റ്, ഹൈപ്പര്പ്യൂര് എന്നിവയുള്പ്പെടെ സൊമാറ്റോയുടെ ബ്രാന്ഡുകളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നഗ്ഗറ്റ് എന്ന എഐ അധിഷ്ടിത പ്ലാറ്റ്ഫോം സൊമാറ്റോആരംഭിച്ചിരുന്നു. മനുഷ്യ ഇടപെടലില്ലാതെ 80% അന്വേഷണങ്ങളും നഗ്ഗറ്റ് കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇതോടെ ജീവനക്കാരുടെ ആവശ്യമില്ലാതായി. ഇതാണ് അറുനൂറോളം പേരുടെ തൊഴില് നഷ്ടത്തിന് കാരണമായതെന്നാണ് റിപ്പോര്ട്ട്. ലാഭം കുറഞ്ഞു 2025 സാമ്പത്തിക വര്ഷത്തെ മൂന്നാം പാദത്തില് കമ്പനിയുടെ ഏകീകൃത അറ്റാദായം 59 കോടി രൂപ ആയിരുന്നു. മുന് വര്ഷത്തെ ഇതേ പാദത്തില് രേഖപ്പെടുത്തിയ 138 കോടി രൂപയുടെ ലാഭത്തില് നിന്ന് 57% ഇടിവ്. ഇതോടെ ചെലവ് കുറയ്ക്കുക എന്നതും പിരിച്ചുവിടലിന് സൊമാറ്റോയെ പ്രേരിപ്പിച്ചിട്ടുണ്ട്.
ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് മുൻപ് നേട്ടവുമായി ഓഹരി വിപണി; സെൻസെക്സ് 593 പോയിന്റ് ഉയർന്നു
മുംബൈ : അമേരിക്കയുടെ ഇറക്കുമതി തീരുവപ്രഖ്യാപനം വരാനിരിക്കെ കരുതലോടെ ഓഹരി വിപണി. രണ്ട് ദിവസത്തെ ഇടിവിന് ശേഷം, നേട്ടത്തോടെയാണ് ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 500ഉം നിഫ്റ്റി 125ഉം പോയിൻ്റ് വരെ ഉയർന്നു. നിഫ്റ്റിയും സെൻസെക്സും ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചതും. സെൻസെക്സ് 593 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് 76,617.44 ലും നിഫ്റ്റി 50 166.65 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 23,332.35 ലും വ്യാപാരം അവസാനിപ്പിച്ചു. ട്രംപിന്റെ താരിഫ് നയങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പാണ് ഈ നേട്ടം. അമേരിക്കന് സാമ്പത്തിക മാന്ദ്യത്തിൽ ഇന്നലെ തകര്ന്ന നിഫ്റ്റി ഐടി ഇന്ന് കരകയറി. ബാങ്ക് നിഫ്റ്റിയും മെച്ചപെട്ട നിലയിലാണ്.തീരുവ ചുമത്തിയാല് ഇന്ത്യന് വിപണിയില് നാളെയാകും മാറ്റമുണ്ടാവുക. അതേസമയം രൂപയുടെ മൂല്യം ഇടിയുകയാണ്. 20 പൈസവരെ ഇന്ന് ഇടി്ഞിരുന്നു. ഒരു ഡോളറിന് 85 രുപ 59 പൈസ എന്ന നിലയിലാണ് ഇപ്പോള് വിനിമയം നടക്കുന്നത്. ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ ടാറ്റ കൺസ്യൂമർ (6.91 ശതമാനം വർധന), സൊമാറ്റോ (4.9 ശതമാനം വർധന), ടൈറ്റൻ (3.7 ശതമാനം വർധന), ഇൻഡസ്ഇൻഡ് ബാങ്ക് (2.8 ശതമാനം വർധന), മാരുതി സുസുക്കി (2 ശതമാനം വർധന) ഇന്ന് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച ഓഹരികൾ ഭാരത് ഇലക്ട്രോണിക്സ് (3.34 ശതമാനം ഇടിവ്), നെസ്ലെ ഇന്ത്യ (1.3 ശതമാനം ഇടിവ്), അൾട്രാടെക് സിമന്റ് (1 ശതമാനം ഇടിവ്), പവർഗ്രിഡ് (0.9 ശതമാനം ഇടിവ്), ബജാജ് ഫിൻസെർവ് (0.7 ശതമാനം ഇടിവ്) എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ഇന്ത്യയിൽ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകള് എത്തി; ഐഒഎസ് 18.4 അപ്ഡേറ്റ് എങ്ങനെ ചെയ്യാം
ദില്ലി: ആപ്പിൾ ഒടുവിൽ ഉപയോക്താക്കൾക്കായി ഐഒഎസ് 18.4 അപ്ഡേറ്റ് പുറത്തിറക്കി. ഇത് ഇന്ത്യൻ ഭാഷകളിലെ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളെ പിന്തുണയ്ക്കുന്നു. ഈ ഏറ്റവും പുതിയ അപ്ഡേറ്റിന് ശേഷം ആപ്പിൾ ഇന്റലിജൻസിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് എഐ ഫീച്ചറുകള് ഉപയോഗിക്കാനാകും. നേരത്തെ അമേരിക്ക, ബ്രിട്ടൻ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഈ എഐ ഫീച്ചറുകള് സവിശേഷത ലഭ്യമായിരുന്നു. ഏറ്റവും പുതിയ അപ്ഡേറ്റോടെ ആപ്പിൾ ഇന്റലിജൻസിനുള്ള പിന്തുണ ആപ്പിൾ വിപുലീകരിച്ചു. ഇതോടൊപ്പം അധിക ഭാഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ഭാഷയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അപ്ഡേറ്റ് യോഗ്യമായ ഐഫോണുകൾക്ക് മാത്രമേ ലഭ്യമാകൂ. എല്ലാ ആപ്പിൾ ഐഫോണുകളും ഏറ്റവും പുതിയ ഐഒഎസ് 18.4 അപ്ഡേറ്റിന് യോഗ്യമായിരിക്കില്ല. യോഗ്യതയുള്ള ഐഫോണുകളിൽ ഐഫോൺ 16 സീരീസിലെ എല്ലാ ഹാൻഡ്സെറ്റുകളും ഉൾപ്പെടുന്നു, അതിൽ ഐഫോൺ 16ഇ, ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയുണ്ട്. ഇതിനുപുറമെ, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്കും ഈ പുതിയ അപ്ഡേറ്റിന്റെ പിന്തുണ ലഭിക്കും. ഐഒഎസ് 18.4-ലേക്ക് അപ്ഡേറ്റ് ചെയ്തതിന് ശേഷം, യോഗ്യമായ ഡിവൈസുകൾക്ക് ഏറ്റവും പുതിയ എഐ ഫീച്ചറുകൾ അൺലോക്ക് ചെയ്യാൻ കഴിയും. ഇതിൽ റൈറ്റിംഗ് ടൂളുകൾ, സ്മാർട്ട് റിപ്ലൈ, ക്ലീൻ അപ്പ്, ജെൻമോജി തുടങ്ങിയ പേരുകൾ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം നടന്ന WWDC 2024-ൽ ആപ്പിൾ ഇന്റലിജൻസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട് കമ്പനി ഈ സവിശേഷതകൾ പ്രഖ്യാപിച്ചു. ഇതിൽ വിഷ്വൽ ഇന്റലിജന്സിന്റെ പിന്തുണയും ലഭിക്കും. ഈ സവിശേഷതയുടെ സഹായത്തോടെ ഉപയോക്താക്കൾക്ക് ക്യാമറ ഉപയോഗിച്ച് ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ച് എളുപ്പത്തിൽ അറിയാൻ സാധിക്കും. 10 ഇന്ത്യൻ ഭാഷകളുടെ പേരുകൾ ഉൾപ്പെടുന്ന ആപ്പിൾ ഇന്റലിജൻസിൽ ഇപ്പോൾ അധിക ഭാഷകൾക്കുള്ള പിന്തുണ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഭാഷാ പിന്തുണ ടൈപ്പിംഗിൽ മാത്രം ഒതുങ്ങുന്നില്ല. ഉപയോക്താക്കൾക്ക് സിസ്റ്റം ക്രമീകരണങ്ങൾ, കലണ്ടർ, സെറ്റിംഗ്സ് ആപ്പ് എന്നിവ പോലും ഇഷ്ടമുള്ള ഭാഷയിൽ കാണാൻ കഴിയും. ആപ്പിൾ ഇന്റലിജൻസിൽ ഏഴ് പുതിയ ഇമോജികൾ ചേർത്തിട്ടുണ്ട്. അതിൽ സ്ലീപ്പി ഫെയ്സ്, ഫിംഗർപ്രിന്റ്, ഡ്രൈ ട്രീ, റൂട്ട് വെജിറ്റബിൾ തുടങ്ങിയ പേരുകൾ ഉൾപ്പെടുന്നു. ഏറ്റവും പുതിയ ഐഒഎസ് 18.4 ലേക്ക് എങ്ങനെ അപ്ഡേറ്റ് ചെയ്യാം? നിങ്ങൾക്ക് ഈ അപ്ഡേറ്റ് ലഭിക്കാൻ യോഗ്യതയുള്ള മേൽപ്പറഞ്ഞ ഒരു ഐഫോൺ ഉണ്ടെങ്കിൽ, നിങ്ങളുടെ ഹാൻഡ്സെറ്റ് ഏറ്റവും പുതിയ ഐഒഎസ് 18.4 ലേക്ക് അപ്ഡേറ്റ് ചെയ്യാം. ഇതിനായി ഉപയോക്താക്കൾ സെറ്റിംഗ്സ് > ജെനറൽ > സോഫ്റ്റ്വെയർ അപ്ഡേറ്റ് എന്നതിലേക്ക് പോയി ഏറ്റവും പുതിയ അപ്ഡേറ്റ് നിങ്ങൾക്ക് ലഭ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പുതിയ അപ്ഡേറ്റ് എന്തെങ്കിലും വന്നിട്ടുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്താല് പുതിയ ഫീച്ചറുകള് ഉപയോഗിക്കാനാകും. Read more: 'എഐ ഡോക്ടറെ' വികസിപ്പിക്കുന്നു; ടെക് ലോകത്ത് അടുത്ത വിസ്മയത്തിന് ആപ്പിള്- റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
'ഒന്നിച്ച് വളർന്നവർക്കൊപ്പമുള്ള യാത്ര' മൂന്നാറിൽ അവധിക്കാലം ആഘോഷിച്ച് ഗായത്രി അരുൺ
ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമൊക്കെ ഒരുപാട് യാത്രകൾ ചെയ്യുന്ന താരമാണ് സിനിമാ, സീരിയൽ താരം ഗായത്രി അരുൺ. തന്റെ യാത്രാ വിശഷേങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ കസിൻസിനൊപ്പമുള്ള യാത്രാനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. മൂന്നാറിലെ സ്റ്റേലിയൻ എസ്റ്റേറ്റ് എന്ന റിസോർട്ടിലാണ് ഇവർ അവധിക്കാലം ആഘോഷമാക്കിയത്. ''കുട്ടിക്കാലത്തെ വികൃതികളിൽ നിന്നും യാത്രകളിലേക്ക്'', എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഗായത്രി അരുൺ വീഡിയോ പങ്കുവെച്ചത്. ഗായത്രിയുടെ കസിൻസിനൊപ്പം സഹോദരനും ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. ''ചിരി, ഫൺ, മറക്കാനാകാത്ത നിമിഷങ്ങൾ.... ഒരുമിച്ച് വളർന്നവരോടൊപ്പം യാത്ര ചെയ്യുക എന്നത് മറക്കാനാകാത്ത ഒരു അനുഭവമാണ്'', എന്നാണ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗായത്രി കുറിച്ചത്. ഗായത്രിക്കൊപ്പം പത്തോളം പേരെയാണ് ചിത്രങ്ങളിൽ കാണുന്നത്. സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. 'അച്ചപ്പം കഥകൾ' എന്ന ആദ്യപുസ്തകത്തിനു പിന്നാലെ ഗായത്രിയുടെ രണ്ടാമത്തെ പുസ്തകം അടുത്തിടെ കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു.. 'യാത്രയ്ക്കപ്പുറം' എന്നാണ് ഗായത്രിയുടെ പുതിയ പുസ്തകത്തിന്റെ പേര്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് 'യാത്രയ്ക്കപ്പുറം'. ഡിസി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. അഭിനയത്തിനും എഴുത്തിനും പുറമേ, അവതാരക എന്ന നിലയിലും ഗായത്രി ഇതിനകം പ്രശസ്തി നേടിയിട്ടുണ്ട്. സ്വന്തമായി ഒരു നെയിൽ ആർട്ട് സ്റ്റുഡിയോയും താരം അടുത്തിടെ ആരംഭിച്ചിരുന്നു. സ്വന്തം നാടായ ചേർത്തലയിൽ തന്നെയാണ് സ്റ്റുഡിയോയുടെ പ്രവർത്തനം. ബിസിനസ് ഒരിക്കലും തനിക്ക് വഴങ്ങില്ല എന്നു കരുതിയിരുന്നതാണെന്നും വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു പുതിയ സംരംഭത്തിന് പിന്നിലെന്നും ഗായത്രി പറഞ്ഞിരുന്നു. Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല'; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ എത്തുന്നത്. മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നിരവധി പേരാണ് കുട്ടിയെ വലിയ മനസിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.
തിരുവനന്തപുരം:അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും.. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻെറ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ് സ്വിച്ച് ഫോണ് ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള് അച്ഛൻ പൊലിസിന് കൈമാറിയിട്ടുണ്ട്.. പൊലിസിന് മുന്നിൽ ബന്ധുക്കള് തെളിവുകള് നൽകി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേർക്കാനുള്ള നീക്കം. പ്രതി ചേർത്താൽ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്
ലീവെടുക്കാൻ വേണ്ടി പലതരം കള്ളങ്ങൾ പലരും ഓഫീസിൽ വിളിച്ച് പറയാറുണ്ട്. അതിൽ മിക്കവാറും പേരും എടുക്കുന്നത് സിക്ക് ലീവ് ആയിരിക്കും. എന്നാൽ, വ്യാജ സിക്ക് ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുന്നത്. പൂനെയിൽ നിന്നുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് എങ്ങനെ വ്യാജമായി മുറിവുകളുണ്ടാക്കിയ ശേഷം കബളിപ്പിച്ച് സിക്ക് ലീവ് എടുക്കാം എന്നതിനെ കുറിച്ച് വീഡിയോ ചെയ്തിരിക്കുന്നത്. ചൂടേറിയ ചർച്ചയ്ക്കാണ് ഇത് സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റായ പ്രീതം ജുസാർ കൊത്തവാലയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോകൾ പങ്കുവച്ചത്. എന്റർടൈൻമെന്റിന് വേണ്ടിയാണ് താനിത് ചെയ്തത് എന്നാണ് ഇവർ പറയുന്നത്. ആദ്യത്തെ വീഡിയോയിൽ ഇവർ പറയുന്നത്, ഒരു അപകടമുണ്ടായി എന്ന് കാണിക്കാൻ വ്യാജമായി എങ്ങനെ പാടുകൾ ഉണ്ടാക്കാം എന്നാണ്. ഐടി മാനേജർമാർ ഈ വീഡിയോ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒപ്പം ഇത് തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ് എന്നും ഗൗരവമായി എടുക്കേണ്ടതില്ല എന്നും അവർ പറയുന്നുണ്ട്. View this post on Instagram A post shared by Pritam Juzar Kothawala (@faridas_makeup_studio) ലീവ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഐടി പ്രൊഫഷണലുകൾക്ക് വേണ്ടിയാണ് താൻ ഈ വീഡിയോ ചെയ്യുന്നത് എന്നും പ്രീതം പറയുന്നു. വീഡിയോയിൽ കവിളത്തും നെറ്റിയിലും എല്ലാം ഇവർ പരിക്കേറ്റ പാടുകൾ മേക്കപ്പ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയിരിക്കുന്നതായും കാണാം. പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. എന്നാൽ, മേക്കപ്പിലുള്ള പ്രീതത്തിന്റെ കഴിവ് അംഗീകരിച്ചു എങ്കിലും ഈ ചെയ്തത് ശരിയായില്ല എന്നാണ് മിക്കവരും വീഡിയോയ്ക്ക് അഭിപ്രായം പറഞ്ഞിരിക്കുന്നത്. അവർക്ക് 'ഭ്രാന്താ'ണ്, എപ്പോഴും സിസിടിവി നോക്കിയിരിക്കും, അടുത്തിരിക്കുന്നവരോട് പോലും മിണ്ടാനാവില്ല, പോസ്റ്റ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
കോഴിക്കോട്: നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയേയും മക്കളേയും ഡല്ഹിയില് വെച്ച് കണ്ടെത്തി. യുവതിയേയും കുട്ടികളേയും നാളെ സ്റ്റേഷനില് ഹാജരാക്കാന് ആവശ്യപ്പെട്ട് വളയം പൊലീസ്. യുവതിയുടെ ഭര്ത്താവ് ചെറുമോത്ത് കുറുങ്ങോട്ട് സക്കീറിനോടാണ് പൊലീസ് മൂന്ന് പേരെയും നാളെ സ്റ്റേഷനി ഹാജരാക്കാന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ ഹാഷിദ, മക്കളായ ലുക്മാന്, മെഹ്റ ഫാത്തിമ എന്നിവരെ ഇന്നലെ രാത്രിയോടെയാണ് ഡല്ഹിയില് കണ്ടെത്തിയത്. സക്കീറിനൊപ്പം ഖത്തറിലായിരുന്ന മൂന്ന് പേരും ദിവസങ്ങള്ക്ക് മുന്പാണ് നാട്ടിലെത്തിയത്. മക്കള്ക്ക് പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില് നിന്നും ഇറങ്ങിയിരുന്നത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില് ഇവര് ട്രെയിന് മാര്ഗ്ഗം യശ്വന്ത്പൂരിലേക്ക് പോയതായും എടിഎം കൗണ്ടറില് നിന്ന് 10,000 രൂപ പിന്വലിച്ച ശേഷം മറ്റൊരു ട്രെയിനില് ഡല്ഹിയിലേക്ക് തിരിച്ചതായും കണ്ടെത്തി. ഭാര്യയേയും കുട്ടികളേയും കാണാതായ വിവരം അറിഞ്ഞതിനെ തുടര്ന്ന് ഖത്തറില് നിന്ന് സക്കീർ ഡല്ഹിയില് എത്തി. തുടർന്ന് നടത്തിയ തെരച്ചിലില് ഹാഷിദയെയും മക്കളെയും കണ്ടെത്തുകയായിരുന്നു. സക്കീര് തന്നെയാണ് ഇവരെ കണ്ടെത്തിയതായി പൊലീസിനെ വിളിച്ചറിയിച്ചത്. ഡല്ഹിയിലേക്ക് പുറപ്പെടാനിരുന്ന അന്വേഷണ സംഘം ഇതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് പേരെയും സ്റ്റേഷനില് ഹാജരാക്കാന് ഉദ്യോഗസ്ഥര് സക്കീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല് വിവരങ്ങള് അതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. Read More : 'ആദ്യം 2 ലക്ഷം, പിന്നെ 50,000'; ചോദിച്ചപ്പോൾ ചുംബനം നൽകി, ശ്രീദേവി യുവാവിനെ ഹണിട്രാപ്പിലാക്കിയത് തന്ത്രപരമായി
എല്ലുകളുടെ ആരോഗ്യത്തിനായി പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്
കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാം. ഇതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.പൊതുവേ പാലാണ് കാത്സ്യത്തിന്റെ മികച്ച ഉറവിടമായി കാണപ്പെടുന്നത്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന് ഡയറ്റില് ഉള്പ്പെടുത്തേണ്ട പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്: പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതില് കാത്സ്യം അടങ്ങിയിരിക്കുന്നു. ചീസിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല് ഇവയും കഴിക്കാം. ഓറഞ്ച് ജ്യൂസ് പോലെയുള്ള സിട്രസ് പഴങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. എള്ള് ഡയറ്റില് ഉള്പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന് സഹായിക്കും. ചിയ പോലുള്ള വിത്തിനങ്ങളില് കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കാത്സ്യം, പ്രോട്ടീന്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ചീര പോലെയുള്ള ഇലക്കറികളില് കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. പയറുവര്ഗങ്ങളില് ഫൈബര്, പ്രോട്ടീന്, വിറ്റാമിനുകള് എന്നിവയ്ക്ക് പുറമേ കാത്സ്യവും അടങ്ങിയിട്ടുണ്ട്.
മൂന്ന് കളികളില് രണ്ടാം തോല്വി, ബാറ്റിംഗിലും നിരാശ; റിഷഭ് പന്തിനെ ഉപദേശിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക
ലക്നൗ: ഐപിഎല്ലില് മൂന്ന് കളികളില് രണ്ടാം തോല്വി വഴങ്ങിയതിന് പിന്നാലെ ലക്നൗ സൂപ്പര് ജയന്റ്സ് നായകന് റിഷഭ് പന്തിന് ഉപദേശവുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരശേഷം സഞ്ജീവ് ഗോയങ്ക റിഷഭ് പന്തിനോട് ഗ്രൗണ്ടില് ദീര്ഘനേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സഞ്ജീവ് ഗോയങ്ക സംസാരിക്കുമ്പോള് തലകുനിച്ചു നില്ക്കുന്ന റിഷഭ് പന്തിനെയും ദൃശ്യങ്ങളില് കാണാം. രണ്ട് കളികള് തോറ്റതിന് പുറമെ ബാറ്ററെന്ന നിലയിലും റിഷഭ് പന്ത് നിരാശപ്പെടുത്തിയിരുന്നു. ഡല്ഹി ക്യാപിറ്റല്സിനെതിരായ ആദ്യ മത്സരത്തില് ആറ് പന്ത് നേരിട്ട് റണ്ണെടുക്കാതെ പുറത്തായ പന്ത് രണ്ടാം മത്സരത്തില് ഹൈദരാബാദിനെതിരെ 15 പന്തില് 15 റണ്സെടുത്ത് പുറത്തായി. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ അഞ്ച് പന്തില് രണ്ട് റണ്സ് മാത്രമെടുക്കാനെ റിഷഭ് പന്തിനായുള്ളു. അർജുന് ടെന്ഡുല്ക്കര്ക്ക് പിന്നാലെ യശസ്വി ജയ്സ്വാളും മുംബൈ വിടുന്നു; അടുത്ത സീസണില് ഗോവയിലേക്ക് ഐപിഎല് താരലേലത്തിലെ സര്വകാല റെക്കോര്ഡായ 27 കോടി രൂപ മുടക്കിയാണ് ലക്നൗ ഡല്ഹി ക്യാപിറ്റല്സില് നിന്ന് റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില് ഹൈദരാബാദിനെതിരായ മത്സരത്തില് ലക്നൗ ടീം ദയനീയ തോല്വി വഴങ്ങിയതിന് പിന്നാലെ നായകനായിരുന്ന കെ എല് രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്വെച്ച് പരസ്യമായി ശകാരിച്ചത് വിവാദമായിരുന്നു. ഈ സീസണില് രാഹുല് ടീം വിട്ട് ഡല്ഹി ക്യാപിറ്റല്സില് ചേരുകയും ചെയ്തു. Sanjiv Goenka and Rishabh Pant after the match. pic.twitter.com/AzyGSCYPLd — Vishal. (@SPORTYVISHAL) April 1, 2025 ആദ്യ മത്സരത്തില് തോറ്റതിന് പിന്നാലെ രണ്ടാം മത്സരത്തില് ജയിച്ചതോടെ സഞ്ജീവ് ഗോയങ്ക ഡ്രസ്സിംഗ് റൂമിലെത്തി കളിക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഐപിഎല്ലില് മൂന്ന് കളികളില് രണ്ട് തോല്വി വഴങ്ങിയെങ്കിലും നെറ്റ് റണ് റേറ്റിന്റെ ബലത്തില് പോയന്റ് പട്ടികയില് ആറാം സ്ഥാനത്താണ് ലക്നൗ. Scene created between Goenka & Pant. #PBKSvsLSG pic.twitter.com/oU9AS4kbN5 — Kunal Yadav (@Kunal_KLR) April 1, 2025 Sanjeev Goenka - The worst IPL owner. In every match, he keeps talking to Pant with an intense look, interfering too much in cricketing decisions. He doesn’t even let the players catch their breath after a loss. @LucknowIPL @RishabhPant17 #LSGvsPBKS #PBKSvsLSG pic.twitter.com/PNRVDqu7uI — Sachin Shukla (@imsachin_20) April 1, 2025 Goenka be like: Gussa toh bahut aa rha h tujh pr, pr kya karu Public dkh rhi h !! #LSGvsPBKS #IPL2025 pic.twitter.com/Dmg25fmMdj — Cricket Adda (@Aslicricketer23) April 1, 2025 Sanjiv Goenka started abusing Rishabh Pant in the Dressing Room after losing LSG vs PBKS IPL match again. #SanjivGoenka #RishabhPant #LSGvPBKS #IPL2025 pic.twitter.com/qlJsiGtyaV — (@Crickaith) April 1, 2025 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
തിരുവനന്തപുരം: കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്ത്തനങ്ങള്ക്കുള്ള ദേശീയ പുരസ്കാരം. 2024 ഡിസംബര് 7 മുതല് 2025 മാര്ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്മ്മ പരിപാടിയില് പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ആകെ 87,330 പേര്ക്കാണ് പരിശോധന നടത്തിയത്. അതില് 71,238 പേര്ക്കും ആധുനിക മോളിക്യൂലര് പരിശോധനായ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകള് നടത്താനായി. 18 ശതമാനം പേര്ക്ക് മാത്രമാണ് പഴയ രീതിയിലുള്ള മൈക്രോസ്കോപ്പ് പരിശോധന നടത്തിയത്. അതേസമയം സംസ്ഥാനത്തെ നാറ്റ് പരിശോധന ശരാശരി 82 ശതമാനമാണ്. മാത്രമല്ല 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്ചികിത്സ നല്കാനുമായെന്നും. ഇതിനുള്ള അംഗീകാരമായാണ് കേരളത്തിന് ദേശീയ പുരസ്കാരം ലഭിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില് കേരളം നടത്തുന്ന ക്ഷയരോഗ നിവാരണ പ്രവര്ത്തനങ്ങളെ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നഡ്ഡ അഭിനന്ദിച്ചു. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സര്ക്കാര് മേഖലയോടൊപ്പം സ്വകാര്യ മേഖലയിലെയും ക്ഷയരോഗ നിവാരണ പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചതിന് 2022ലും 2023ലും സംസ്ഥാനത്തിന് ദേശീയ പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്. 2024ല് 138 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്ഡിന് അര്ഹത നേടി. വയനാട്, ഇടുക്കി ജില്ലകളിലെ പകുതിയിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗമുക്ത പദവിക്ക് അര്ഹത നേടിയിട്ടുണ്ട്. 100 ദിന കര്മ്മ പരിപാടിയുടെ ഭാഗമായി വിപുലമായ ക്യാമ്പയിനാണ് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചത്. ഇതിലൂടെ പ്രിസന്റീവ് ടിബി എക്സാമിനേഷന് നിരക്ക് വര്ഷത്തില് ഒരു ലക്ഷം ജനസംഖ്യയില് 1500ല് നിന്ന് 2201 ആയി ഉയര്ത്താനായെന്ന് ആരോഗ്യ വകുപ്പ് നൽകുന്ന കണക്കുകൾ പറയുന്നു. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. രോഗലക്ഷണങ്ങള് പ്രകടിപ്പിച്ച 1,98,101 പേര്ക്ക് വിശദ പരിശോധന നടത്തി. അതില് 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര് ചികിത്സ ഉറപ്പാക്കാനായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദിയിൽ, പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം
മക്ക: ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദി അറേബ്യയിൽ സജ്ജമായി. മക്കയിലെ ക്ലോക്ക് സെന്ററിലാണ് ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ഏറ്റവും വലിയ ബാർബർ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഏറ്റവും വേഗത്തിലും എളുപ്പത്തിലും തലമുടി നീക്കം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ബാർബർ ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തീർത്ഥാടകർക്കുള്ള സേവന നിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെൻട്രൽ ബാർബർ ഷോപ്പ് സോൺ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇവിടെ 170 കസേരകളാണുള്ളത്. പ്രതിദിനം 15,000ത്തിലധികം തീർത്ഥാടകർക്ക് സേവനം നൽകാൻ കഴിയും. ഓരോ സേവനത്തിനും വെറും മൂന്നു മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്. ഹജ്ജ്, ഉംറ കർമങ്ങളുടെ ഭാഗമായി തലമുടി നീക്കം ചെയ്യുന്നതിന് നിരവധി പേരാണ് ഹറമിൽ എത്തുന്നത്. ഈ വർഷത്തെ തീർത്ഥാടകരുടെ തിരക്കാണ് മക്കയെ ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് വിപണിയായി മാറ്റിയിരിക്കുന്നത്. ഹറമിന് ചുറ്റും നിരവധി ബാർബർ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാഗവും എഷ്യൻ വംശജരാണ് എന്നത് ഒരു പ്രത്യേകതയാണ്. അറബ് ജീവനക്കാർ പത്ത് ശതമാനത്തിലും താഴെയാണ്. read more: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ട് പറക്കാം, വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ എയർലൈൻസ്
ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് റെൻഡറുകൾ ചോർന്നു; ഫോണ് ഓഗസ്റ്റിൽ ലോഞ്ച് ചെയ്തേക്കും
കാലിഫോര്ണിയ: വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ഈ വർഷം ലോഞ്ച് ചെയ്യാൻ പോകുന്നു. ഫോണുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ റെൻഡറുകൾ ഓൺലൈനിൽ വൈറലാകുകയാണ്. ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് റെൻഡറിനേയും ലോഞ്ച് ടൈംലൈനിനേയും കുറിച്ച് വിശദമായി അറിയാം. ഫോണിന്റെ പുതിയ റെൻഡറുകൾ ആൻഡ്രോയ്ഡ് ഹെഡ്ലൈൻസാണ് ഓൺലൈനിൽ പങ്കിട്ടത്. ഇത് ഗൂഗിളിന്റെ അടുത്ത മടക്കാവുന്ന സ്മാർട്ട്ഫോണിനെക്കുറിച്ച് ഒരു ആദ്യ കാഴ്ച നൽകുന്നു. ചിത്രങ്ങൾ കാണിക്കുന്നത് കഴിഞ്ഞ വർഷത്തെ പിക്സൽ 9 പ്രോ ഫോൾഡിൽ നിന്ന് ഡിസൈനിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ്. ക്യാമറ മൊഡ്യൂളുകൾ ഏകദേശം ഒരേ വലുപ്പത്തിലുള്ളതായി കാണപ്പെടുന്നതിനാൽ, ഗൂഗിൾ അതേ സെൻസറുകൾ ഉപയോഗിച്ചേക്കാമെന്ന അഭ്യൂഹവും സൃഷ്ടിക്കുന്നു. റാങ്കോ എന്ന രഹസ്യനാമമുള്ള പിക്സൽ 10 പ്രോ ഫോൾഡിൽ, ടിഎസ്എംസി നിർമ്മിക്കുന്ന ഗൂഗിളിന്റെ അടുത്ത തലമുറ ടെൻസർ ജി5 ചിപ്സെറ്റ് ഉണ്ടായിരിക്കാം. 16 ജിബി റാമും 256 ജിബി, 512 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളും ഉൾപ്പെടുന്ന ഫോണിന്റെ സവിശേഷതകളിൽ വലിയ മാറ്റമൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പുറത്തുവന്ന ചിത്രങ്ങൾ പിക്സൽ 10 പ്രോ ഫോൾഡ് അതിന്റെ മുൻ മോഡലിന് സമാനമായി കാണപ്പെടുന്നു. എങ്കിലും ഈ ഡിവൈസ് മുമ്പത്തേതിനേക്കാൾ അല്പം കനം കുറഞ്ഞതായിരിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം ഹോണര് മാജിക് വി3 അല്ലെങ്കിൽ ഒപ്പോ ഫൈന്ഡ് എന്5 പോലുള്ള അൾട്രാ-നേർത്ത ഫോൾഡബിളുകളുമായി മത്സരിക്കാൻ ഇതിന് കഴിയുമോ എന്ന് പറയാൻ പ്രയാസമാണ്. പിക്സൽ 10 പ്രോ ഫോൾഡിന് ഏകദേശം 155.2 x 150.4 x 5.3mm വലിപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെ മോഡലിൽ നിന്ന് ഇത് അൽപ്പം വ്യത്യസ്തമായി കാണപ്പെടുന്നെങ്കിലും മാറ്റങ്ങൾ വളരെ കുറവാണ്. ഫോണിന്റെ മൊത്തത്തിലുള്ള വലുപ്പം ഏതാണ്ട് അതേപടി തുടരാൻ സാധ്യതയുണ്ട്. ഓഗസ്റ്റിൽ നടക്കുന്ന മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ പിക്സൽ 10 ലൈനപ്പിന്റെ ബാക്കി മോഡലുകള്ക്കൊപ്പം ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് അവതരിപ്പിച്ചേക്കാം. ഒരുപക്ഷേ പിക്സൽ 9 സീരീസിൽ ഗൂഗിൾ ചെയ്തതുപോലെ, പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ, പിക്സൽ 10 പ്രോ ഫോൾഡ് എന്നിവ ഒരുമിച്ച് ലോഞ്ച് ചെയ്തേക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിൾ പുതിയ പിക്സൽ 10 പ്രോ ഫോൾഡിന്റെ വില കുറയ്ക്കാൻ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ നീക്കം കമ്പനിക്ക് വളരെയധികം ഗുണം ചെയ്യും. കാരണം മിക്ക സ്മാർട്ട്ഫോൺ കമ്പനികളും ഈ വർഷം വിലയിൽ മാറ്റം വരുത്തുകയോ വില വർധിപ്പിക്കുകയോ ചെയ്യുന്നില്ല. കൃത്യമായ വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ വിലക്കുറവ് പ്രീമിയം ഡിവൈസുകൾ വാങ്ങുന്നവർക്ക് പിക്സൽ 10 പ്രോ ഫോൾഡ് ഒരു മികച്ച ഓപ്ഷനാക്കി മാറ്റിയേക്കാം. NB: വാര്ത്തയില് ഉപയോഗിച്ചിരിക്കുന്ന ചിത്രം സാങ്കല്പികം Read more: ടെക്ക് ലോകത്തെ അമ്പരപ്പിക്കാൻ മോട്ടോ എഡ്ജ് 60 ഫ്യൂഷൻ ഇന്ന് ഇന്ത്യയിൽ അവതരിക്കും; സവിശേഷതകളും വിലയും അറിയാം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഫ്യൂചേർ ഐ തിയേറ്റർ ആൻഡ് ഫിലിം ക്ലബ്ബ് ലോക നാടക ദിനം ആചരിച്ചു
കുവൈത്ത്: ഫ്യൂചേർ ഐ തിയേറ്റർ ആൻഡ് ഫിലിം ക്ലബ്ബ് മംഗഫ് കലാസദൻ ഹാളിൽ ലോക നാടക ദിനം ആചരിച്ചു. സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീസേർസ് ട്രാവൽ ഗ്രൂപ്പ് സിഇഒ പി എൻ ജെ കുമാർ മുഖ്യാതിഥി ആയിരുന്നു. നാടകങ്ങൾ സമകാലിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതും ജനങ്ങളോട് സംവദിക്കുന്നതും ആയിരിക്കണം എന്ന് തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ കുവൈറ്റിലെ ഒട്ടനവധി കലാ സാംസ്കാരിക പ്രവത്തകരും നാടക പ്രവർത്തകരും പങ്കെടുത്തു. ഫ്യൂച്ചർ ഐ രക്ഷാധികാരി ഷമേജ് കുമാർ പ്രശസ്ഥ ഗ്രീക്ക് നാടക പ്രവർത്തകൻ ആയ തിയോദോറോസ് തേർസോ പൗലോസ്ന്റെ ഈ വർഷത്തെ ലോകനാടക ദിന സന്ദേശം വായിച്ചു. കലാ സാംസ്കാരിക വേദികൾ സമന്വയത്തിന്റെയും സഹകരണത്തിന്റെയും പാത പിന്തുടരണമെന്നു അദ്ദേഹം എടുത്തു പറഞ്ഞു. തുടർന്ന് Dr സാംകുട്ടി പട്ടം കരി , Dr ശ്രീജിത്ത് രമണൻ എന്നിവരുടെ നാടക ദിന സന്ദേശത്തിന്റ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. സിനിമയിൽ കണ്ടുവരുന്ന വയലൻസിനെ കുറിച്ച് സംഘടിപ്പിച്ച ചർച്ച കാണികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ശ്രീ ഷമേജ് കുമാർ ചർച്ച നിയന്ത്രിച്ചു. തുടർന്ന് ശ്രീ അനീഷ് അടൂരും സംഘവും അവതരിപ്പിച്ച മൈക്രോ ഡ്രാമ ഇന്ന് സമൂഹത്തിൽ നിലകൊള്ളുന്ന ലഹരി ഉപയോഗത്തിന് എതിരെയുള്ള സന്ദേശം നൽകുന്നതായിരുന്നു. ശ്രീ ഗോവിന്ദ് ശാന്ത തന്റെ സ്വന്തം നാടകവേദിയായ സ്ട്രീറ്റ് ഡോഗിന്റെ പേരിൽ അവതരിപ്പിച്ച ട്രാഫിക് എന്ന ഏകാംഗ നാടകം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി . ഫ്യൂച്ചർ ഐ തിയേറ്റർ തിയേറ്ററിന്റെ സജീവ പ്രവർത്തകയായ അകാലത്തിൽ മൺമറഞ്ഞുപോയ ശ്രീമതി ഡോക്ടർ പ്രശാന്തിയെ പ്രസിഡൻറ് ശ്രീ സന്തോഷ് കുട്ടത്ത് അനുസ്മരിച്ചു. തുടർന്ന് യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീമതി ശതാബ്ദി മുഖർജി ചടങ്ങുകൾ നിയന്ത്രിക്കുകയും, ശ്രീമതി മീര വിനോദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
തീരുവയില് തീരുമാനമാകുന്നതിന് ഇനി മണിക്കൂറുകള് മാത്രം; ആകാംക്ഷയോടെ രാജ്യത്തെ 6 മേഖലകള്
ലി ബറേഷന് ഡേ.., തങ്ങളുടെ ഉല്പ്പന്നങ്ങള്ക്ക് താരിഫ് ചുമത്തുന്ന അതേ നിരക്കില് ആ രാജ്യങ്ങള്ക്കും താരിഫ് ഏര്പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞ ദിവസം. ആ നിര്ണായകമായ പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറുകള് മാത്രമാണ് ബാക്കിയുള്ളത്. യുഎസില് നിന്നുള്ള ഇറക്കുമതിക്ക് ഏറ്റവും കൂടുതല് താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് എന്നതിനാല് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യക്ക് ഏറെ പ്രധാനമാണ്. ശരാശരി 9.5 ശതമാനം ആണ് യുഎസിന് ഇന്ത്യ ഏര്പ്പെടുത്തിയിരിക്കുന്ന താരിഫ്. ഫാര്മ, ഡയണ്ട്സ്, ആഭരങ്ങള്, ഓട്ടോമൊബൈല്, ഭക്ഷ്യ ഉല്പ്പന്നങ്ങള് തുടങ്ങിയവയാണ് ഇന്ത്യ ഏറ്റവും കൂടുതല് യുഎസിലേക്ക് കയറ്റി അയ്ക്കുന്നത്. ഇവയ്ക്കെല്ലാം താരിഫ് ചുമത്തിയാല് ഇന്ത്യക്ക് പ്രതിവര്ഷം 7 ബില്യണ് ഡോളര് അഥവാ 60000 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. യുഎസില് നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ ഏതാണ്ട് ഇരട്ടിയോളം ഉല്പ്പന്നങ്ങള് ഇന്ത്യ യുഎസിലേക്ക് കയറ്റി അയ്ക്കുന്നുണ്ട്..തീരുവ പ്രഖ്യാപിച്ചാല് ഇന്ത്യയിലെ ഏതെല്ലാം മേഖലകളാണ് ബാധിക്കപ്പെടുക എന്ന് പരിശോധിക്കാം. 1. രത്നങ്ങളും ആഭരണങ്ങളും അമേരിക്കയിലേക്ക് രത്ന ആഭരണങ്ങള് ഏറ്റവും കൂടുതല് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില് ഒന്നാണ് ഇന്ത്യ. യുഎസില് നിന്ന് സ്വര്ണ്ണാഭരണങ്ങള് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില് 20 ശതമാനം തീരുവ നല്കണം. അമേരിക്കയാകട്ടെ ഇന്ത്യയില് നിന്നുള്ള ഇറക്കുമതിക്ക് നിലവില് 5.5-7% തീരുവ മാത്രമേ ഈടാക്കുന്നുള്ളൂ. ഇന്ത്യ കട്ട് ആന്ഡ് പോളിഷ് ചെയ്ത വജ്രങ്ങള്ക്ക് 5% നികുതി ചുമത്തുന്നു, അതേസമയം യുഎസ് ഇതിന് തീരുവ ഈടാക്കുന്നില്ല. ഇന്ത്യ അമേരിക്കയ്ക്ക് ഏര്പ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി അമേരിക്ക ഇന്ത്യന് ഇറക്കുമതിക്കുമേലും തീരുവ ചുമത്തുകയാണെങ്കില് രത്ന ആഭരണ കയറ്റുമതിക്ക് 5% മുതല് 20% വരെ തീരുവ ചുമത്താന് സാധ്യതയുണ്ട്, ഇത് ലക്ഷക്കണക്കിന് തൊഴിലാളികള് ജോലി ചെയ്യുന്ന മേഖലയ്ക്ക് തിരിച്ചടിയാകും. 2023-2024 സാമ്പത്തിക വര്ഷത്തില്, ഇന്ത്യ ആഗോളതലത്തില് 32.85 ബില്യണ് ഡോളര് മൂല്യമുള്ള രത്ന-ആഭരണങ്ങള് കയറ്റുമതി ചെയ്തു, ഇതില് അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്ന ആഭരണങ്ങള് . 2. ഓട്ടോമൊബൈല് മേഖല ഓട്ടോ ഇറക്കുമതിക്ക് 25 ശതമാനം താരിഫ് നേരത്തെ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മേരിക്കയിലേക്ക് കയറ്റി അയക്കുന്ന വാഹനങ്ങള്ക്ക് തീരുവ ഏര്പ്പെടുത്താനുള്ള പ്രസിഡണ്ട് ട്രംപിന്റെ തീരുമാനം ഇന്ത്യയില് ഏറ്റവും കൂടുതല് തിരിച്ചടിയായത് ടാറ്റാ മോട്ടോഴ്സിനാണ്. ഇന്ത്യയില് നിന്ന് ടാറ്റ നേരിട്ട് അമേരിക്കയിലേക്ക് വാഹനങ്ങള് കയറ്റി അയക്കുന്നില്ലെങ്കിലും ടാറ്റയുടെ അനുബന്ധ കമ്പനിയായ ജാഗ്വാര് ലാന്ഡ് റോവറിന്റെ പ്രധാന വിപണിയാണ് അമേരിക്ക. കമ്പനിയുടെ ആകെ വില്പനയുടെ 22 ശതമാനവും അമേരിക്കയില് നിന്നാണ്. ഏയ്ഷര് മോട്ടോര്സ് അവരുടെ ഇരുചക്രവാഹനമായ റോയല് എന്ഫീല്ഡ് അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. വാഹന നിര്മ്മാണ ഘടകങ്ങള് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യന് കമ്പനികള്ക്കും തീരുമാനം തിരിച്ചടിയായിട്ടുണ്ട്. സോന ബി എല് ഡബ്ലിയു പ്രിസിഷന് ഫോര്ജിംഗ്സിന് 66% വരുമാനവും അമേരിക്കയില് നിന്നും യൂറോപ്പില് നിന്നുമാണ്. സംവര്ദ്ധന മദേഴ്സണ്് ഇന്റര്നാഷണല് ലിമിറ്റഡ് ടെസ്ല, ഫോര്ഡ് എന്നീ പ്രധാനപ്പെട്ട വാഹന നിര്മ്മാണ കമ്പനികള്ക്ക് അനുബന്ധ ഘടകങ്ങള് കയറ്റി അയക്കുന്ന സ്ഥാപനമാണ് 3. ഫാര്മസ്യൂട്ടിക്കല്സ് ഫാര്മസ്യൂട്ടിക്കല് രംഗത്ത് അമേരിക്കയിലേക്ക് ആവശ്യമായ ആകെ ജനറിക് മരുന്നുകളുടെ 40 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. 2023-24 കാലയളവില് ഇന്ത്യ 8.7 ബില്യണ് ഡോളര് മൂല്യമുള്ള മരുന്നുകളും ഫാര്മസ്യൂട്ടിക്കലുകളും യുഎസിലേക്ക് കയറ്റി അയച്ചിരുന്നു . അധിക തീരുവ ഏര്പ്പെടുത്തിയാല് അത് ഗ്ലാന്ഡ് ഫാര്മ, അരബിന്ദോ, സൈഡസ് ലൈഫ്, ലുപിന്, സിപ്ല, സണ് ഫാര്മ, ടോറന്റ് ഫാര്മ എന്നീ കമ്പനികളെ ബാധിക്കും. നിലവില്, ഇന്ത്യയില് നിന്നുള്ള ഫാര്മ ഇറക്കുമതിക്ക് യുഎസ് ഒരു താരിഫും ചുമത്തുന്നില്ല, അതേസമയം യുഎസ് ഫാര്മ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് 10 ശതമാനം താരിഫ് ഏര്പ്പെടുത്തിയിട്ടുണ്ട്. 4. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല് മെഷിനറി ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖല, പ്രത്യേകിച്ച് സ്മാര്ട്ട്ഫോണ് കയറ്റുമതിക്ക് തീരുവ തിരിച്ചടിയാകും. താരിഫ് വര്ദ്ധന 1.2 ശതമാനം മുതല് 10.8 ശതമാനം വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ യുഎസിലേക്കുള്ള ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 50 ശതമാനത്തിലധികവും ഇന്ത്യയില് അസംബിള് ചെയ്യുന്ന ആപ്പിള് ഐഫോണുകളാണ്. തീരുവ വര്ദ്ധന ഇവയുടെ വില കൂടുന്നതിനിടയാക്കും. കഴിഞ്ഞ സാമ്പത്തിക വര്ഷം ഇന്ത്യ 115 ബില്യണ് ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങള് ആണ് നിര്മ്മിച്ചത്. ഇതില് 52 ബില്യണ് ഉല്പ്പന്നങ്ങളും മൊബൈല് ഫോണ് ആണ്. 5. ടെക്, ഐടി മേഖല യുഎസില് സാന്നിധ്യമുള്ള രാജ്യത്തെ പ്രമുഖ ഐടി കമ്പനികള്ക്ക് ഏറെ നിര്ണായകമാണ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം. ഇന്ഫോസിസ്, ടാറ്റ കണ്സള്ട്ടന്സി സര്വീസസ് (ടിസിഎസ്), പെര്സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുള്പ്പെടെയുള്ള പ്രധാന ഐടി സ്ഥാപനങ്ങളാണ് അമേരിക്കയില് പ്രവര്ത്തിക്കുന്നത്. ഇവയുടെ ഓഹരികളില് 5 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. താരിഫുകള് പ്രതീക്ഷിച്ചതിലും കുറവാണെങ്കില്, ഇവയുടെ ഓഹരി മൂല്യം തിരിച്ചുകയറിയേക്കും. 6.തുണിത്തരങ്ങള് ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതിയുടെ 28 ശതമാനവും യുഎസിലേക്കാണ്. 2024 സാമ്പത്തിക വര്ഷത്തില് 9.6 ബില്യണ് ഡോളര് മൂല്യമുള്ള വസ്ത്രങ്ങളാണ് ഇന്ത്യയില് നിന്നും കയറ്റി അയച്ചത്. ട്രംപ് താരിഫുകള് ഏര്പ്പെടുത്തിയാല് അത് ഈ മേഖലയെ ബാധിക്കാന് സാധ്യതയുണ്ട്.
ഈദുല് ഫിത്വര് ആഘോഷ നിറവിൽ ഒമാൻ
മസ്കത്ത്: വ്രത ശുദ്ധിയുടെ മുപ്പത് രാപ്പകലുകള് കഴിഞ്ഞ് ഒമാനില് വിശ്വാസികള് ഈദുല് ഫിത്വര് ആഘോഷിച്ചു. നിരാലംബര്ക്ക് ദാനം നല്കിയും തക്ബീര് ധ്വനികള് ഉരുവിട്ടുമാണ് രാജ്യത്തിന്റെ മുഴുവന് ഭാഗങ്ങളിലും വിശ്വാസികൾ പെരുന്നാള് നിസ്കാരത്തിനെത്തിയത്. ഒമാൻ സ്വദേശി സമൂഹത്തോടൊപ്പം മലയാളികളുള്പെടെയുള്ള പ്രവാസി സമൂഹവും ഭക്ത്യാദരങ്ങളോടെയാണ് ഈദ് ആഘോഷത്തില് പങ്കുചേര്ന്നത്. അതിരാവിലെ തന്നെ സ്വദേശികളുടെ പെരുന്നാള് നിസ്കാരങ്ങള് കഴിഞ്ഞിരുന്നു. നിസ്കാരം കഴിഞ്ഞയുടന് തക്ബീര് ധ്വനികളാല് അന്തരീക്ഷം മുഖരിതമായിരുന്നു. മസ്കത്ത് സുല്ത്താന് ഖാബൂസ് ഗ്രാന്റ് മസ്ജിദിലായിരുന്നു ഒമാൻ ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖ് പെരുന്നാള് നിസ്കാരത്തില് പങ്കെടുത്തത്. മന്ത്രിമാര്, അണ്ടര് സെക്രട്ടറിമാര്, മുതിര്ന്ന ഉദ്യോഗസ്ഥര് എന്നിവര് മസ്കത്തിലും സലാലയിലും നടന്ന ഈദ് നിസ്കാരങ്ങളില് പങ്കെടുത്തു. രാജ്യത്തെ എല്ലാ ജനങ്ങള്ക്കും സുല്ത്താന് ഖാബൂസ് ഈദുല് ഫിത്വര് ആശംസകള് നേര്ന്നു. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 577 തടവുകാര്ക്ക് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖ് പൊതുമാപ്പ് നൽകി വിട്ടയക്കുവാൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിവിധ കേസുകളില് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. ഒമാൻ സ്വദേശികളുടെ നിസ്കാരാനന്തരം വിദേശികള് പള്ളികളില് പെരുന്നാള് നിസ്കാരങ്ങള് സംഘടിപ്പിച്ചിരുന്നു. വിവിധ ഇടങ്ങളില് ഈദ് മുസല്ലകളിലും ഈദ് ഗാഹുകളിലും ചെറിയ പെരുന്നാൾ നിസ്കാരങ്ങള് നടന്നു. രണ്ട് വാരാന്ത്യങ്ങളടക്കം ഒൻപതു ദിവസത്തെ വളരെ നീണ്ട അവധിയാണ് ഈപ്രാവശ്യം ഒമാനിൽ ചെറിയ പെരുന്നാളിന് ലഭിച്ചത്. അവധിക്കു ശേഷം ഏപ്രിൽ ആറ് ഞായറാഴ്ച്ച മുതൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കും. read more: കുവൈത്ത് നാറ്റോയുടെ തന്ത്രപരമായ സഖ്യകക്ഷിയാണെന്ന് ജാവിയർ കൊളോമിന
കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: കാർഷിക, വ്യാവസായിക മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏര്പ്പെടുത്താൻ കുവൈത്ത് വൈദ്യുതി മന്ത്രാലയം. വേനൽക്കാലത്ത് പൂർണ്ണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിനായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമേ, ഉയർന്ന വൈദ്യുതി ലോഡുകൾ കാരണം ചില കാർഷിക, വ്യാവസായിക മേഖലകളിലെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി നിയന്ത്രിക്കാൻ നിർബന്ധിതരാകുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. Read Also - കുവൈത്ത് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ പാലിക്കാത്ത എക്സ്ചേഞ്ച് ഓഫീസുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി രാജ്യത്തെ വൈദ്യുത സംവിധാനത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനാണ് ഈ കട്ട് ഓഫ് നടപ്പിലാക്കുന്നത്. പവർകട്ട് മൂന്ന് മണിക്കൂറിൽ കൂടില്ലെന്നും ലോഡുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി അതോറിറ്റി വെളിപ്പെടുത്തി. കാർഷിക മേഖലകൾ: റൗദതൈൻ - വഫ്ര - അബ്ദലി വ്യാവസായിക മേഖലകൾ: അബ്ദുല്ല തുറമുഖം - സുബ്ഹാൻ - അൽ-റായ് - ഷുവൈഖ് വ്യാവസായിക മേഖല. വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നേക്കാവുന്ന മേഖലകൾ ഇവയാണെന്ന് മന്ത്രാലയം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
'എനിക്ക് പെൺകുട്ടി വേണമെന്നാണ്, അതിനൊരു കാരണമുണ്ട്'; ബേബിമൂൺ മാലിദ്വീപിലെന്നും ദിയ കൃഷ്ണ
സ മൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. അടുത്തിടെ ആയിരുന്നു കൃഷ്ണകുമാറിന്റെ നാല് മക്കളിൽ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹം. ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയയുടെയും ഭർത്താവ് അശ്വിന്റെയും കുടുംബം. ഇപ്പോഴിതാ തന്റെ ഗർഭകാല വിശേഷങ്ങളെക്കുറിച്ചും ബേബി മൂൺ പ്ലാനിങ്ങിനെക്കുറിച്ചും സംസാരിക്കുകയാണ് ദിയ. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ദിയയും അശ്വിനും. ഇപ്പോൾ അഞ്ചാം മാസം കഴിയാനായെന്നും വളകാപ്പു ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ കൃഷ്ണ അറിയിച്ചു. മെയ് മാസത്തിലാകും വളകാപ്പെന്നും തിരുവനന്തപുരത്തു വെച്ചു തന്നെയായിരിക്കും ചടങ്ങുകളെന്നും ദിയ പറഞ്ഞു. പെൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ തന്റെ മിനിയേച്ചർ ഡ്രസുകളൊക്കെ ധരിപ്പിക്കാമല്ലോ എന്നും താരം പറഞ്ഞു. എങ്കിലും ആണായാലും പെണ്ണായാലും കുഴപ്പമില്ലെന്നും താരം കൂട്ടിച്ചേർത്തു. ''ആദ്യത്തെ മൂന്നു മാസം ട്രിപ്പിലായിരുന്നു ഞാൻ ജീവിച്ചിരുന്നത്. ഇപ്പോൾ ചൂടു മാത്രമാണ് പ്രശ്നം, വേറെ കുഴപ്പമൊന്നുമില്ല'', എന്നും ദിയ പറഞ്ഞു. ബേബി മൂൺ മിക്കവാറും മാലിദ്വീപിൽ വെച്ചായിരിക്കും എന്നും ദിയ അറിയിച്ചു. അമ്മ സിന്ധു കൃഷ്ണ നിർദേശിക്കുന്ന പേരുകളിൽ നിന്നും തങ്ങൾക്കിഷ്ടപ്പെടുന്ന പേരായിരിക്കും കുഞ്ഞിന് ഇടുക എന്ന കാര്യവും ഇരുവരും ആവർത്തിച്ചു. അക്കാര്യത്തിൽ തങ്ങളായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാക്കരുത് എന്നുമായിരുന്നു അശ്വിന്റെ മറുപടി. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഗർഭകാല സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയതെന്നും അതുവരെ മിക്ക ദിവസങ്ങളിലും കരച്ചിൽ ആയിരുന്നു എന്നും ദിയ മുൻപ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ വ്ളോഗിലൂടെ പറഞ്ഞിരുന്നു.
കുവൈത്ത് നാറ്റോയുടെ തന്ത്രപരമായ സഖ്യകക്ഷിയാണെന്ന് ജാവിയർ കൊളോമിന
കുവൈത്ത് സിറ്റി: നാറ്റോ സഖ്യത്തിന്റെ തന്ത്രപരമായ സഖ്യകക്ഷിയാണ് കുവൈത്തെന്ന് നാറ്റോയുടെ സതേൺ നെയ്ബർഹുഡ് പ്രത്യേക പ്രതിനിധി ജാവിയർ കൊളോമിന. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന നാറ്റോ റീജിയണൽ സെന്റര് ഗൾഫിലെ പങ്കാളികളുമായി രാഷ്ട്രീയ സംഭാഷണത്തിനുള്ള ഒരു വേദി നൽകുന്നുവെന്നും ആഗോള സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും അവയെക്കുറിച്ച് പൊതുവായ ധാരണ വികസിപ്പിക്കുകയും പ്രായോഗിക സഹകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കുവൈത്തിനെ നാറ്റോ ഇതര തന്ത്രപരമായ സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചതിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കൊളോമിന. 2017 ജനുവരിയിൽ ഇസ്താംബുൾ സഹകരണ സംരംഭത്തിന്റെ ഭാഗമായി തുറന്ന ഈ കേന്ദ്രം രാഷ്ട്രീയ സംഭാഷണം, വിദ്യാഭ്യാസം, പരിശീലനം, പൊതു നയതന്ത്രം എന്നിവയിലൂടെ നാറ്റോയും പ്രദേശവും തമ്മിലുള്ള സുരക്ഷാ വിഷയങ്ങളിലെ സഹകരണത്തിന് ഒരു പ്രധാന പ്രാദേശിക കേന്ദ്രമായി മാറിയെന്നും കൊളോമിന കൂട്ടിച്ചേർത്തു. കേന്ദ്രത്തിന്റെ ഉദ്ഘാടനം മുതൽ 56 സൈനിക പരിശീലന കോഴ്സുകൾക്ക് പുറമേ കോൺഫറൻസുകൾ, സന്ദർശനങ്ങൾ, മറ്റ് വിവിധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ 101 രാഷ്ട്രീയ സംഭാഷണ പരിപാടികൾ സംഘടിപ്പിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. read more: കുവൈത്ത് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ പാലിക്കാത്ത എക്സ്ചേഞ്ച് ഓഫീസുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി
അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; വിധി ഏപ്രിൽ 10ന്
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്. അമ്പലമുക്കിൽ അലങ്കാര ചെടിക്കടയിൽ ജോലി ചെയ്യുകയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണം മോഷ്ടിക്കാനായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം നടത്തിയത്. തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില് ജോലി ചെയ്യുമ്പോഴാണ് വിനിതയെ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി ആറിന് പകലാണ് വിനീതയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയിൽ ഇന്ന് അന്തിമ വാദം നടന്നു. 96 സാക്ഷികളെ കോടതി വിസ്തരിച്ചു. Read Also: അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി കസ്റ്റഡിയിൽ, പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്
പൈല്സാണെന്ന് കരുതേണ്ട, ഇത് മലദ്വാരത്തിലെ ക്യാൻസറിന്റെ സൂചനകളാകാം
മലദ്വാരത്തിലെ കോശങ്ങള് അനിയന്ത്രിതമായി വളരുന്നതാണ് ഏനല് ക്യാന്സര് അഥവാ മലദ്വാരത്തിലെ ക്യാൻസര് എന്ന് പറയുന്നത്.ഇത് സാധാരണയായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. മലദ്വാരത്തിലെ ക്യാൻസറിന്റെ സൂചനകള് പലപ്പോഴും മൂലക്കുരു അഥവാ പൈല്സിന്റെ ലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാവുക, ഹെമറോയ്ഡിൽ കട്ടപിടിക്കുന്നത് മൂലം ചെറിയ മുഴ രൂപപ്പെട്ടേക്കാം തുടങ്ങിയവയൊക്കെ പൈല്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മലദ്വാരത്തിലെ ക്യാൻസറില് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില് നിന്നുള്ള രക്തസ്രാവം തന്നെയാണ്. മലത്തിനൊപ്പം രക്തം കാണുന്നത് പൈല്സിന്റെ സാധാരണ ലക്ഷമമായതിനാല് പലരും ഇത് അവഗണിക്കാം. അതുപോലെ പൈല്സ് ഉള്ളവരിലും കണ്ടുവരുന്നതുപോലെതന്നെ, മലദ്വാരത്തില് ചൊറിച്ചില്, തടിപ്പ്, മുഴ, ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റില് പോകാന് തോന്നുന്നത്, മലം പോകുന്നതിലുള്ളബുദ്ധിമുട്ട്അല്ലെങ്കില് മലബന്ധം, മലദ്വാരത്തില് ഉണ്ടാകുന്ന ഡിസ്ചാര്ജ്, എന്നിവയെല്ലാം മലദ്വാര ക്യാന്സറിന്റേയും ലക്ഷണമാണ്. മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, വിട്ടുമാറാത്ത വയറിളക്കം, മലബന്ധം, വയറ്റില് നിന്ന് പോകുന്നതിനെ നിയന്ത്രിക്കാന് പറ്റാതെ വരുക, മലദ്വാരത്തിലൂടെ കഫം പോലെയുള്ള ദ്രാവകങ്ങള് ഒലിക്കുക എന്നിവയും മലദ്വാര ക്യാന്സറിന്റെ ലക്ഷണമാകാം. കൂടാതെ, മലദ്വാരത്തില് അനുഭവപ്പെടുന്ന വേദന, മുഴകൾ തുടങ്ങിയവയും ഈ ക്യാന്സറിന്റെ ലക്ഷണമാണ്. അതുപോലെ മലദ്വാരത്തില് ക്യാൻസറുണ്ടെങ്കില് മലത്തിന്റെ ഘടനയിലും വ്യത്യാസം കാണാം.അമിത ക്ഷീണവും തളര്ച്ചയുമൊത്തെ ഇതുമൂലവും ഉണ്ടാകാം. ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. Also read:കാത്സ്യമോ വിറ്റാമിന് ഡിയോ? എല്ലുകളുടെ ആരോഗ്യത്തിന് കൂടുതൽ പ്രധാനം ഏത്? ഡോക്ടര് പറയുന്നു
റെഡ്ഡിറ്റ് പോസ്റ്റിൽ മിക്കവാറും കണ്ടുവരുന്ന പോസ്റ്റുകൾ പലപ്പോഴും ജോലി സംബന്ധമായ വിഷയങ്ങളായിരിക്കും. സ്ഥാപനങ്ങളിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും മറ്റും അനേകങ്ങളാണ് പോസ്റ്റിടാറ്. അതിനെ എങ്ങനെ മറികടക്കാം തുടങ്ങിയ സംശയങ്ങളും പലരും ചോദിക്കാറുണ്ട്. അതുപോലെ, ഒരു യുവതി കുറിച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ബോസിനെ കുറിച്ചാണ് യുവതി പോസ്റ്റിൽ പറയുന്നത്. തന്റെ ബോസ് ഓഫീസിൽ നടപ്പിലാക്കുന്ന ചൂഷണത്തിന്റെ പരിധിയിൽ പെടുത്താവുന്ന ചില നിയമങ്ങളാണ് യുവതി പറയുന്നത്. തികച്ചും ടോക്സിക് ആയ ഒന്നാണ് ഈ ഓഫീസിലെ സാഹചര്യം എന്ന് ആരായാലും പറഞ്ഞുപോവും. അതിൽ വൈദ്യുതി ബില്ല് കൂടുമ്പോൾ ജീവനക്കാർക്ക് നേരെ ശബ്ദമുയർത്തുക, ബോസിന് ആരോടെങ്കിലും പ്രശ്നമുണ്ടായാൽ അവർക്ക് ലീഗൽ നോട്ടീസ് അയക്കുക, സാലറി കട്ട് ചെയ്യുക, എപ്പോഴും ജീവനക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുക, ജീവനക്കാർ പരസ്പരം സംസാരിക്കാൻ സമ്മതിക്കാതിരിക്കുക, ഷൂ ഇട്ട് അകത്തേക്ക് പ്രവേശിക്കാൻ വിടാതിരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളാണ് ബോസ് ചെയ്യുന്നത് എന്നാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്. എപ്പോഴും സിസിടിവി നോക്കിക്കൊണ്ടിരിക്കുമെന്നും ആരെങ്കിലും പരസ്പരം സംസാരിച്ചാൽ സീറ്റ് മാറ്റുമെന്ന് പറയുമെന്നും പോസ്റ്റിൽ പറയുന്നു. 'Icy_Diet8893' എന്ന യൂസറാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് ഏതെങ്കിലും ചെറിയ ഒരു ഓഫീസ് ആയിരിക്കണം എന്നാണ് പലരും പറഞ്ഞത്. അല്ലാതെ എവിടെയാണ് ഒരു ബോസ് ഇങ്ങനെ പെരുമാറുക എന്ന് പലരും ചോദിച്ചു. എന്തിനാണ് ആ ഓഫീസിൽ തുടരുന്നത്, അവിടെ നിന്നും എത്രയും പെട്ടെന്ന് മാറൂ എന്ന് പറഞ്ഞവരും അനേകം ഉണ്ട്. 40 ലക്ഷം ലോണെടുത്ത് യുഎസിൽ പഠിക്കാൻ പോയി; ഒടുവിൽ ജോലിയില്ലാതെ നാട്ടിലെത്തി, ഇന്ന് കടം, കടത്തിന് മേലെ കടം! ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം