മസ്തിഷ്ക അർബുദം കണ്ടെത്താൻ മൂത്രപരിശോധന; ലക്ഷണങ്ങൾ പ്രകടിപ്പിക്കും മുമ്പുതന്നെ ട്യൂമർ തിരിച്ചറിയാം
ട്യൂമർ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കൽ വൈകാതെ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പരിശോധന സങ്കീർണ്ണമായ പരിശോധനകളിലൂടെ കണ്ടെത്തിയിരുന്ന ബ്രെയിൻ ട്യൂമർ ഇനി മൂത്രപരിശോധനയിൽ തിരിച്ചറിയാമെന്ന് ശാസ്ത്രജ്ഞർ. പുതിയൊരു ഉപകരണം ഉപയോഗിച്ച് മൂത്രപരിശോധന നടത്തി ഒരു പ്രധാന മെംബ്രെയ്ൻ പ്രോട്ടീൻ തിരിച്ചറിഞ്ഞ് രോഗിക്ക് ബ്രെയിൻ ട്യൂമർ ഉണ്ടോ എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവർ. ഇതുവഴി ശസ്ത്രക്രിയ അടക്കമുള്ള തുടർചികിത്സകളിലേക്ക് കാലതാമസമില്ലാതെ കടക്കാനാകും.മസ്തിഷ്ക കാൻസർ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഈ പ്രോട്ടീൻ, ട്യൂമർ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കൽ വൈകാതെ കണ്ടെത്താൻ സഹായിക്കും. ജപ്പാനിലെ നഗോയ സർവ്വകലാശാലയിൽ നടത്തിയ ഈ പഠനത്തിൽ ഇതേ മാർഗ്ഗത്തിലൂടെ മറ്റ് അർബുദങ്ങൾ കണ്ടെത്തുന്നതിനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. എസിഎസ് നാനോ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.രോഗം നേരത്തെ തിരിച്ചറിയുന്നതുവഴി ചികിത്സയിലൂടെ അർബുദത്തെ കീഴടക്കുന്ന രോഗികളുടെ എണ്ണം പൊതുവിൽ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി മസ്തിഷ്ക കാൻസറിന്റെ അതിജീവന തോതിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗം കണ്ടെത്താൻ വൈകുന്നു എന്നത് തന്നെയാണ്. വളരെ തുടക്കത്തിൽ തന്നെ ട്യൂമർ കണ്ടെത്തുന്നത് അതിവേഗം ചികിത്സ തുടങ്ങാനും ജീവൻ തിരിച്ചുപിടിക്കാനും സഹായിക്കുമെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്.മൂത്രത്തിൽ ട്യൂമറുമായി ബന്ധപ്പെട്ട എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ (ഇവി) സാന്നിധ്യം ഉണ്ടെങ്കിൽ ട്യൂമർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ തിരിച്ചറിയാൻ കഴിയുന്ന ഒരു ഉപകരണം നിർമ്മിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഈ ഉപകരണം കൊണ്ട് സിഡി31/ സിഡി63 എന്നീ രണ്ട് തരം എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ ബ്രെയിൻ ട്യൂമർ ബാധിച്ച രോഗികളുടെ മൂത്ര സാമ്പിളിൽ കണ്ടെത്തി. ഇതിലൂടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പുതന്നെ ഡോക്ടർമാർക്ക് ട്യൂമർ സാന്നിധ്യം തിരിച്ചറിയാനാകും.ഈ വാര്‍ത്ത കൂടി വായിക്കൂആയിരക്കണക്കിന് കാൻസർ രോഗനിർണയം നടത്തി, ഇപ്പോൾ ആ അവസ്ഥ സ്വയം മനസ്സിലാക്കുന്നു; എനിക്ക് മൈലോമ: ഡോ കെ പി അരവിന്ദൻസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കേരളത്തിലാദ്യമായി അതിനൂതന ലാബ് അനലൈസര്‍ സ്ഥാപിച്ച് വിപിഎസ് ലേക്ഷോര്
കൊച്ചി>ലോകത്തിലെ ഏറ്റവും ആധുനിക ബയോകെമിസ്ട്രി ആന്‍ഡ് ഇമ്മ്യൂണോളജി ഫുള്ളി ഓട്ടോ അനലൈസര്‍ റോഷ് കോബാസ് പ്രോ സ്ഥാപിച്ച് വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍. ഈ അത്യാധുനിക ഡയഗ്നോസ്റ്റിക് സംവിധാനം സ്ഥാപിക്കുന്ന കേരത്തിലെ ആദ്യത്തെ ആശുപത്രിയാണ് വിപിഎസ് ലേക്ഷോര്. പുതിയ അനലൈസര്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗുണനിലവാരത്തിനും മികവിനും പേരുകേട്ട ഈ അത്യാധുനിക സംവിധാനം മണിക്കൂറില്‍ 2200 ടെസ്റ്റുകള്‍ വരെ ചെയ്യാന്‍ ശേഷിയുള്ളതാണ്. നിലവിലെ ടെസ്റ്റിംഗ് ശേഷി ഇരട്ടിയാക്കുന്നതിനൊപ്പം 9 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നല്‍കുമെന്ന സവിശേഷതയുമുണ്ട്. വേഗതയേറിയ അനലിറ്റിക്കല്‍ യൂണിറ്റുകള്‍, ഇന്റലിജന്റ് സാമ്പിള്‍ റൂട്ടിംഗ്, ഇന്‍കുബേഷന്‍ സമയം കുറയ്ക്കല്‍ എന്നിവയുള്ള അത്യാധുനിക സിസ്റ്റം രോഗികളുടെ കാത്തിരിപ്പു സമയം ഗണ്യമായി കുറയ്ക്കും. കേരളത്തിലെ ചികിത്സാ രംഗത്ത് നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ വിപിഎസ് ലേക്ഷോര് ഇപ്പോഴും മുന്‍പന്തിയിലാണെന്നും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇമ്മ്യൂണോകെമിസ്ട്രി ടെസ്റ്റിംഗ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി തടസ്സങ്ങളില്ലാത്ത സേവനവും മെച്ചപ്പെട്ട രോഗീപരിചരണവും നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു. ഉയര്‍ന്ന വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള പുതിയ അനലൈസര്‍ ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിലൂടെ രോഗികള്‍ക്ക് വേഗത്തിലുള്ള ഫലം ലഭിക്കുവാനും ഡോക്ടര്‍മാരെ പെട്ടെന്നുള്ള ചികിത്സാ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്നു. കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സാംക്രമിക രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ ചികിത്സാ മേഖലകളില്‍ വേഗമേറിയ ചികിത്സ ഉറപ്പാക്കാന്‍ ഈ ആധുനിക ലാബ് സഹായകരമാകും.
സ്റ്റൈലും ജാഡയുമല്ല, സണ്‍ഗ്ലാസ് നിര്‍ബന്ധം; കണ്ണിന്റെ ആരോഗ്യമാണ് പ്രധാനം
സണ്‍ഗ്ലാസ് ഇന്ന് വെറുമൊരു ഫാഷന്‍ ആക്സസറി അല്ല,ഇത്കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് വര്‍ഷങ്ങളായി സ്റ്റൈലിന്റെ പര്യായമായാണ് സണ്‍ഗ്ലാസുകള്‍ കരുതപ്പെടുന്നത്. ആദ്യമൊക്കെ മഞ്ഞില്‍ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാനാണ് ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് വിവിധ ഷേയ്ഡുകളിലും ആകൃതിയിലുമൊക്കെ ഇത് ലഭിക്കും. ഡോക്ടര്മാര്പ്പോലും സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്ന് ഇപ്പോള്‍ നിര്‍ദേശിക്കാറുണ്ട്. അതുകൊണ്ടുതന്നെ സണ്‍ഗ്ലാസ് ഇന്ന് വെറുമൊരു ഫാഷന്‍ ആക്സസറി അല്ല.സണ്‍ഗ്ലാസുകള്‍ ധരിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതാണ് സണ്‍ഗ്ലാസുകള്‍. അല്ലാത്തപക്ഷം കണ്ണുകള്‍ വരണ്ട് തുടങ്ങും. കാലക്രമേണ തിമിരം പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകും. സെന്‍ട്രല്‍ റെറ്റിനയുടെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗം നശിക്കാനും ഇത് കാരണമാകും. പലര്‍ക്കും കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ, പിങ്ക് നിറങ്ങളില്‍ ഗ്രോത്ത് ഉണ്ടാകുകയും ഇത് കോര്‍ണിയയിലേക്ക് വളരുകയും ചെയ്യും. അതുകൊണ്ടുതന്നെ സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോല്‍ യു വി ഫില്‍റ്റര്‍ ഉള്ളവ തന്നെ വാങ്ങണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.സ്ഥിരമായി ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന് കാന്‍സറിനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് സണ്‍ഗ്ലാസ് ഉപയോഗം ഇതില്‍ നിന്നുള്ള സംരക്ഷണവും നല്‍കും. കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ കണ്ണില്‍ കേറാതിരിക്കാനും സണ്‍ഗ്ലാസ് ഒരു സുരക്ഷാകവചമാണ്.ഈ വാര്‍ത്ത കൂടി വായിക്കൂവയറിലെ കൊഴുപ്പാണോ പ്രശ്നം? അതിരാവിലെ ചുരയ്ക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങളേറെസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പുറംവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗനിർണ്ണയം തനിക്ക് മൈലോമ സ്ഥിരീകരിച്ചെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻപ്രസിഡന്റും കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗം മുൻമേധാവിയുമായ ഡോ. കെ പി അരവിന്ദൻ. അസഹ്യമായ പുറംവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗനിർണ്ണയം. കഴിഞ്ഞ നാല് പതിറ്റാണ് ആയിരക്കണക്കിന് കാൻസർ രോഗനിർണയം നടത്തിയ താൻ ഇപ്പോഴിതാ കാൻസർ രോഗനിർണയ റീപ്പോർട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നെന്ന് കുറിച്ചാണ് രോഗത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ചത്.എന്താണ് മൈലോമ എന്നതിനെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ശരീരത്തിൽ ആൻ്റിബോഡികൾ നിർമ്മിക്കുന്ന ഫാക്ടറികളാണ് പ്ളാസ്മാ കോശങ്ങൾ (Plasma cells). എൻ്റെ ശരീരത്തിലെ ഒരു കൂട്ടം പ്ളാസ്മാ കോശങ്ങൾ എല്ലാ നിയന്ത്രണങ്ങളേയും നിയമങ്ങളേയും ധിക്കരിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ അവയുടേതായ പ്രത്യേക ബ്രാൻഡ് ആൻ്റിബോഡി തന്മാത്രകൾ (ഇമ്മ്യൂണോഗ്ളോബിനുകൾ) ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അസഹ്യമായ പുറംവേദന കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഈ പ്രത്യേക ഇമ്മ്യൂണോഗ്ളൊബുലിനുകൾ വർദ്ധിച്ചതായി കണ്ടെത്തിയതു വഴിയാണ് രോഗനിർണയം സാധ്യമായത്. പിന്നീട് മജ്ജ പരിശോധിച്ച് പ്ളാസ്മാ കോശങ്ങൾ വളരെയേറെ വർദ്ധിച്ചതായി കണ്ടതോടെ രോഗം സ്ഥിരീകരിച്ചു, അദ്ദേഹം കുറിച്ചു.ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപംകഴിഞ്ഞ നാൽപ്പതു വർഷക്കാലത്ത് ആയിരക്കണക്കിന് കാൻസർ രോഗനിർണയം നടത്തിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകളിലൂടെ, നൂതന വർഗീകരണങ്ങളിലൂടെ, പുതുപുത്തൻ ചികിത്സാ രീതികളിലൂടെ സഞ്ചരിച്ച് സയൻസിൻ്റെ അപാര കഴിവുകളിൽ അത്ഭുതം കൂറിയിട്ടുണ്ട്. കാൻസറിൻ്റെ സ്വാഭാവിക ഫലം മരണമെന്ന സ്ഥിതി മാറി, മിക്ക കാൻസറുകളേയും കീഴടക്കാമെന്ന സ്ഥിതി സംജാതമായതും ഇക്കാലത്താണ്. കൃത്യതയോടെയുള്ള രോഗനിർണയം ഇതിൽ വഹിച്ച പങ്ക് വളരെ വലുതായിരുന്നതു കൊണ്ടു തന്നെ മാറ്റത്തിൻ്റെ പ്രതിനിധികളിൽ പെട്ടവൻ എന്ന് അഭിമാനം തോന്നിയിട്ടുണ്ട്.പലപ്പോഴും രോഗനിർണയം കഴിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കിക്കഴിഞ്ഞാൽ, അതു കിട്ടുന്ന ആളിനെ പറ്റി ആലോചിക്കാറുണ്ട്. എന്തായിരിക്കും അവരുടെ മാനസികാവസ്ഥ? അമ്പരപ്പ്? നിരാശ? ഭാവിയെപറ്റിയുള്ള ആശങ്ക? പേടി? നേരിട്ട് ചെന്ന് കൃത്യമായി രോഗാവസ്ഥയെ പറ്റി പറഞ്ഞു കൊടുത്ത് ആശ്വാസവും ധൈര്യവും നൽകാൻ സാധാരണയായി ഒരു പത്തോളജിസ്റ്റിനു കഴിയാത്തതിൽ വിഷമം തോന്നിയിട്ടുണ്ട്.ഇപ്പോഴിതാ കാൻസർ രോഗനിർണയ റീപ്പോർട്ട് കിട്ടിയാലത്തെ അവസ്ഥ സ്വയം മനസ്സിലാക്കുന്ന അവസരം വന്നെത്തിയിരിക്കുന്നു! എനിക്ക് മൈലോമ (Myeloma) എന്ന രോഗം ബാധിച്ചിരിക്കുന്നതായ റിപ്പോർട്ട് രണ്ടു ദിവസം മുൻപ് കൈപ്പറ്റി. ശരീരത്തിൽ ആൻ്റിബോഡികൾ നിർമ്മിക്കുന്ന ഫാക്ടറികളാണ് പ്ളാസ്മാ കോശങ്ങൾ (Plasma cells). എൻ്റെ ശരീരത്തിലെ ഒരു കൂട്ടം പ്ളാസ്മാ കോശങ്ങൾ എല്ലാ നിയന്ത്രണങ്ങളേയും നിയമങ്ങളേയും ധിക്കരിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു. അവ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ അവയുടേതായ പ്രത്യേക ബ്രാൻഡ് ആൻ്റിബോഡി തന്മാത്രകൾ (ഇമ്മ്യൂണോഗ്ളോബിനുകൾ) ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അസഹ്യമായ പുറംവേദന കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ഈ പ്രത്യേക ഇമ്മ്യൂണോഗ്ളൊബുലിനുകൾ വർദ്ധിച്ചതായി കണ്ടെത്തിയതു വഴിയാണ് രോഗനിർണയം സാധ്യമായത്. പിന്നീട് മജ്ജ പരിശോധിച്ച് പ്ളാസ്മാ കോശങ്ങൾ വളരെയേറെ വർദ്ധിച്ചതായി കണ്ടതോടെ രോഗം സ്ഥിരീകരിച്ചു. PET സ്കാനും, മറ്റു ചില ടെസ്റ്റുകളും വഴി രോഗം എത്രത്തോളം പുരോഗമിച്ചെന്ന് തിട്ടപ്പെടുത്തി. ഭാഗ്യവശാൽ ഒന്നാംസ്റ്റേജിൽ തന്നെയാണ്.വൈകിക്കാതെ ഇന്നു തന്നെ ചികിത്സ തുടങ്ങി. സാധാരണ കീമോതെറാപ്പിക്കു ബദലായി മൈലോമ ബാധിച്ച കോശങ്ങളിലെ ചില തന്മാത്രക്കൂട്ടങ്ങളെ 'ടാർഗെറ്റ്' ചെയ്യുന്ന ചികിത്സയാണ് പ്രധാനം. കൂടെ മറ്റ് ചില അനുബന്ധ മരുന്നുകളും. പുതിയതരം Targeted therapy വഴി ചികിത്സയുടെ ഫലപ്രാപ്തി അടുത്ത കാലത്തായി വളരെയേറെ വർധിച്ചിട്ടുണ്ട്.കോഴിക്കോടുള്ള എം.വി.ആർ കാൻസർ സെൻ്ററിലാണ് ചികിത്സ. അടുത്ത ഏതാനും മാസങ്ങളിൽ പൂർണമാവും. ആദ്യമാസം ആശുപത്രിയിൽ വന്ന് ആഴ്ചയിൽ രണ്ടു ദിവസം ഇൻജക്ഷനുകൾ എടുക്കുന്നതൊഴിച്ചാൽ വീട്ടിനുള്ളിൽ കഴിഞ്ഞുകൂടാനാണ് ഉപദേശം. പിന്നെ പതുക്കെ പുറത്തിറങ്ങാമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടിൽ മൈക്രോസ്കോപ്പും സൂമുമായി ജോലി തുടരാനാവുമെന്ന് കരുതുന്നു. കൂടെ കുറച്ച് എഴുത്തും പഠനവും.മൈലോമ രോഗത്തെ തോൽപ്പിക്കാനാവുമെന്നാണ് ഇപ്പോഴത്തെ ദൃഢപ്രതീക്ഷ.ഈ വാര്‍ത്ത കൂടി വായിക്കൂതലച്ചോറിനൊരു പേസ്മേക്കർ; പാർക്കിൻസൺസിന് മരുന്ന് മാത്രമല്ല പ്രതിവിധി, ഡിബിഎസ് ചികിത്സ; അറിയേണ്ടതെല്ലാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
വയറിലെ കൊഴുപ്പാണോ പ്രശ്നം? അതിരാവിലെ ചുരയ്ക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങളേറെ
വെയ്റ്റ് ലോസ് യാത്രയിലാണെങ്കില്‍ നിങ്ങളെ ഉറപ്പായും സഹായിക്കുന്ന ഒന്നാണ് ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിച്ചുകളയുന്നത് വയറ്റിലെ കൊഴുപ്പ് തന്നെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് നിങ്ങള്‍ ഒരു വെയ്റ്റ് ലോസ് യാത്രയിലാണെങ്കില്‍ നിങ്ങളെ ഉറപ്പായും സഹായിക്കുന്ന ഒന്നാണ് ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ്.വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള കലോറി കുറവായതിനാലാണ് ഇത് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നത്. 100 ഗ്രാം ചുരയ്ക്കയില്‍ 15ഗ്രാം കലോറിയും ഒരു ഗ്രാം കൊഴുപ്പും മാത്രമാണ് അടങ്ങിയിട്ടുള്ളത്.നാരുകളാല്‍ സമ്പന്നമായതിനാല്‍ ചുരയ്ക്ക കഴിച്ചുകഴിയുമ്പോള്‍ വയര്‍ നിറഞ്ഞതായി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇത് നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹനപ്രക്രിയയെയും മെച്ചപ്പെടുത്തും. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.തയ്യാറാക്കുന്ന വിധംചുരയ്ക്ക നന്നായി കഴുകി വൃത്തിയാക്കി തൊലികളഞ്ഞെടുക്കണം. ഇത് ചെറിയ കഷണങ്ങളാക്കിയ ശേഷം അരച്ചെടുക്കണം. ഉപ്പ്, നാരങ്ങാനീര്, മിന്റ് എന്നിവ കൊണ്ട് രുചി കൂട്ടാം. അധികം അരിച്ച് ജ്യൂസില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. അരിക്കാതെ കുടിക്കുന്നതാണ് ഉത്തമം.ഈ വാര്‍ത്ത കൂടി വായിക്കൂതലച്ചോറിനൊരു പേസ്മേക്കർ; പാർക്കിൻസൺസിന് മരുന്ന് മാത്രമല്ല പ്രതിവിധി, ഡിബിഎസ് ചികിത്സ; അറിയേണ്ടതെല്ലാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പാർക്കിൻസൺസ് രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഡിബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷൻ ശസ്ത്രക്രിയ തലച്ചോറിനെ ബാധിക്കുന്ന ഒരു തേയ്മാന രോഗമാണ് പാർക്കിൻസൺസ്. ഒരിക്കൽ രോഗത്തിന്റെ പിടിയിലായാൽ പിന്നെ ജീവിതത്തിലുടനീളം അത് രോഗികളെ ഏറെ പ്രയാസപ്പെടുത്തും. അതുകൊണ്ടാണ് പാർക്കിൻസൺസ് രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന ശസ്ത്രക്രിയാ ചികിത്സയ്ക്ക് ഇപ്പോൾ പ്രാചരമേറുന്നത്. ഡിബിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡീപ് ബ്രെയ്ൻ സ്റ്റിമുലേഷനാണ് അതിനൂനതമായ ശസ്ത്രക്രിയാ ചികിത്സ. തലച്ചോറിന് ഒരു പേസ്മേക്കർ എന്നു വേണമെങ്കിൽ ഡിബിഎസിനെ ലളിതമായി വിശേഷിപ്പിക്കാം.ചലന സംബന്ധമായ പ്രശ്നങ്ങളാണ് പ്രധാനമായും പാർക്കിൻസൺസ് രോഗികളിൽ കാണുന്നത്. പ്രായം കൂടുന്തോറും രോഗ ലക്ഷണങ്ങൾ മൂർച്ഛിക്കും. വിറയൽ, പേശികളുടെ മുറുക്കം, പ്രവർത്തന മന്ദത, വീഴുമെന്ന് തോന്നൽ തുടങ്ങിയ രോഗ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്തുകയാണ് പാർക്കിൻസൺസ് ചികിത്സയിൽ ചെയ്യുന്നത്. പക്ഷെ മരുന്നുകൾ നൽകിയുള്ള ചികിത്സയ്ക്ക് രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിൽ പലപ്പോഴും പരിമിതികൾ നേരിടാറുണ്ട്.എന്താണ് ഡിബിഎസ്സിന്റെ ഗുണം?വിറയൽ, മാംസപേശികളുടെ മുറുക്കം, പ്രവൃത്തികൾ ചെയ്യാനുള്ള കാലതാമസം തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പാർക്കിൻസൺസ് രോഗികളിൽ സാധാരണ കണ്ടുവരുന്നത്. ഈ ലക്ഷണങ്ങളെ 50-70 ശതമാനം വരെ മെച്ചപ്പെടുത്താൻ ഡിബിഎസ് സഹായിക്കും. ചലന സംബന്ധമായ രോഗലക്ഷണങ്ങൾ കുറയുന്നതോടെ ദൈനംദിന പ്രവൃത്തികൾ സ്വന്തമായി ചെയ്യാൻ കഴിയുമെന്നത് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും. ഇതുതന്നെയാണ് ഡിബിഎസ് ശസ്ത്രക്രിയാ ചികിത്സയുടെ ഏറ്റവും വലിയ ഗുണം. പക്ഷെ ബാലൻസില്ലായ്മ, നടത്ത സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ ഡിബിഎസിലൂടെ ലഭിക്കുന്ന ഗുണം കുറവായിരിക്കും.തലച്ചോറിനൊരു പേസ്മേക്കർഇലക്ട്രോഡും ന്യൂറോസ്റ്റിമുലേറ്ററും തമ്മിൽ ബന്ധിപ്പിക്കുന്ന വൈദ്യുത തന്ത്രിയുമാണ് ഡിബിഎസ് ഉപകരണങ്ങൾ. ഇവ ശരീരത്തിനുള്ളിലാണ് സ്ഥാപിക്കുക. വളരെ സൂക്ഷ്മമായ ഒരു ഇലക്ട്രോഡ് ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ഘടിപ്പിക്കുകയാണ് ഡിബിഎസിൽ ചെയ്യുന്നത്. തലച്ചോറിലെ ഉത്തേജിപ്പിക്കേണ്ട ഭാഗത്തേക്ക് ഈ ഇലക്ട്രോഡ് ഇറക്കിവയ്ക്കും. വൈദ്യുത തരംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ന്യൂറോസ്റ്റിമുലേറ്റർ രോഗിയുടെ നെഞ്ചിന്റെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. പിന്നെ വൈദ്യുത തന്ത്രി ഉപയോഗിച്ച് തലച്ചോറിലെ ഇലക്ട്രോഡിനെ ന്യൂറോസ്റ്റിമുലേറ്ററുമായി ബന്ധിപ്പിക്കുന്നു. ഇവയിലൂടെയാണ് വൈദ്യുത തരംഗങ്ങൾ തലച്ചോറിലെത്തിക്കുന്നത്.രണ്ടു ഘട്ടങ്ങളിലായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ തലച്ചോറിൽ ഇലക്ട്രോഡ് ഘടിപ്പിക്കുന്ന സ്റ്റീരിയോടാക്ടിക് സർജറിയാണ് നടക്കുക. തലച്ചോർ എംആർഐ സ്കാൻ ചെയ്തതിനു ശേഷം ഒരു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ന്യൂറോ നേവിഗേഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ന്യൂറോസ്റ്റിമുലേറ്ററിനേയും ഇതിനെ തലച്ചോറിലെ ഇലക്ട്രോഡുമായി ബന്ധിപ്പിക്കുന്ന വൈദ്യുത തന്ത്രികളേയും രോഗിയുടെ ശരീരത്തിൽ സ്ഥാപിക്കും. ശേഷം തലച്ചോർ സ്കാൻ ചെയ്ത് ഇലക്ട്രോഡ് കൃത്യസ്ഥാനത്താണെന്ന് ഉറപ്പാക്കും.ഈ ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയാണ്. ഇതുവഴി പാർക്കിൻസൺസ് രോഗികൾക്ക് അവരുടെ ജീവിത നിലവാരം നല്ല തോതിൽ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോ. ശ്രീറാം പ്രസാദ് എ വി പറഞ്ഞു. ലൂർദിൽ മാത്രം രണ്ടു വർഷത്തിനിടെ 25 ഡിബിഎസ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.എല്ലാ പാർക്കിൻസൺസ് രോഗികൾക്കും പറ്റില്ലഎല്ലാ പാർക്കിൻസൺസ് രോഗികൾക്കും ഡിബിഎസ് ചികിത്സ ചെയ്യാൻ കഴിയില്ല. കണിശമായ മാനദണ്ഡങ്ങൾ പ്രകാരമാണ് രോഗിക്ക് ഡിബിഎസ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. മറവി രോഗം സാരമായി ബാധിച്ച പാർക്കിൻസൺസ് രോഗികൾക്ക് ഡിബിഎസ് ചെയ്യാൻ പാടില്ല. വിഷാദം, ചിത്തഭ്രമം തുടങ്ങിയ മാനസിക പ്രശ്നങ്ങളുണ്ടെങ്കിൽ അവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കിയതിനു ശേഷം മാത്രമെ ഡിബിഎസ് ചെയ്യാൻ പാടുള്ളൂ. ഡിബിഎസ് കൊണ്ട് രോഗിക്ക് ഗുണം ലഭിക്കുമോ എന്നറിയാൻ ശസ്ത്രക്രിയയ്ക്ക് മുൻപ് വിശദമായ പരിശോധനകളും നടത്തും.സങ്കീർണതകൾഡിബിഎസ് ശസ്ത്രക്രിയയിൽ ചില സങ്കീർണ സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയയുടെ സമയത്ത് തലച്ചോറിൽ ഉണ്ടായേക്കാവുന്ന രക്തസ്രാവമാണ് ഇതിൽ പ്രധാനം. ഡിബിഎസ് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരിൽ 1-2 ശതമാനം പേരിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ചെറിയ രക്തസ്രാവമാണെങ്കിൽ മറ്റു കുഴപ്പങ്ങളുണ്ടാകാറില്ല. എന്നാൽ വലിയതോതിലുള്ള രക്തസ്രാവം ശരീരത്തിന്റെ ഒരു വശത്തിന്റെ ബലക്ഷയത്തിന് കാരണമാകും. 250ൽ ഒരാൾക്കാണ് ഇത് കാണുന്നത്.മറ്റൊരു സങ്കീർണത അണുബാധയാണ്. 2-3 ശതമാനം രോഗികളിലും ഇത് കാണാറുണ്ട്. ആന്റിബയോട്ടിക്സിനോട് പ്രതികരിക്കാത്ത ശക്തമായ അണുബാധയാണെങ്കിൽ ഡിബിഎസ് ഉപകരണം രോഗിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഇത്തരം സാഹചര്യങ്ങളിൽ അണുബാധ ചികിത്സിച്ചു ഭേദമാക്കിയ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് വീണ്ടും ഡിബിഎസ് ചെയ്യാം.ഈ വാര്‍ത്ത കൂടി വായിക്കൂകണ്ണ് തുറന്നാല്‍ ഉടന്‍ നോക്കുന്നത് ഫോണിലേക്കാണോ? ഈ ശീലം മാറ്റാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന, പക്ഷാഘാതമാകാം
കഴുത്തിന്റെ ഭാഗത്തെ കരോറ്റിഡ് ആർട്ടറിയിൽ നിന്ന് തുടങ്ങി തലയുടെ മുൻഭാഗത്തേക്കാണ് ഈ വേദന പടരും തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നതുവഴി കോശങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്ത സാഹചര്യമാണ് പക്ഷാഘാതത്തിലേക്ക് നയിക്കുന്നത്. ഉയർന്ന രക്തസമ്മർദമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇസ്കീമിക്, ഹെമറേജിക് എന്നിങ്ങനെ രണ്ട് തരത്തിൽ പക്ഷാഘാതമുണ്ട്.തലച്ചോറിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് ഇസ്കീമിക് സ്ട്രോക്ക് ഉണ്ടാകുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്നതിനെ തുടർന്നാണ് ഹെമറേജിക് സ്ട്രോക്ക് സംഭവിക്കുക. ഈ രണ്ട് തരം പക്ഷാഘാതത്തിന് മുന്നോടിയായും തലവേദന അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന കടുത്ത തലവേദന ഹെമറേജിക് സ്ട്രോക്കിന്റെ ലക്ഷണമാണ്.കഴുത്തിന്റെ ഭാഗത്തെ കരോറ്റിഡ് ആർട്ടറിയിൽ നിന്ന് തുടങ്ങി തലയുടെ മുൻഭാഗത്തേക്കാണ് ഈ വേദന പടരുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞൊടിയിടയിലാണ് ഈ കടുത്ത തലവേദന അനുഭവപ്പെടുക. ചിലർക്ക് ഈ സമയം സ്പർശനശേഷിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടേക്കാം. കരോറ്റിഡ് ആർട്ടറിയിലെ ബ്ലോക്ക് തലയുടെ മുൻഭാഗത്താണ് വേദനയുണ്ടാക്കുന്നതെങ്കിൽ തലച്ചോറിന്റെ പിൻഭാഗത്തുണ്ടാകുന്ന ബ്ലോക്ക് തലയുടെ പിൻഭാഗത്തെ വേദനയ്ക്ക് കാരണമാകും.തലവേദനയ്ക്ക് പുറമേ മുഖമോ കണ്ണോ ഒരു ഭാഗത്തേക്ക് കോടി പോകുന്നത്, കൈകൾ രണ്ടും ശരിയായി ഉയർത്താൻ കഴിയാതെ വരുന്നത്, സംസാരം അവ്യക്തമാകുന്നതൊക്കെ പക്ഷാഘാത സൂചനകളാണ്.ഈ വാര്‍ത്ത കൂടി വായിക്കൂപുകവലി നിര്‍ത്തിയാല്‍ ഹൃദയാഘാതം ഒഴിവാകുമോ? അറിയാം ഈ ഒന്‍പത് കാര്യങ്ങള്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പുകവലി നിര്‍ത്തിയാല്‍ ഹൃദയാഘാതം ഒഴിവാകുമോ? അറിയാം ഈ ഒന്‍പത് കാര്യങ്ങള്‍
ജീവിതരീതി തന്നെയാണ് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന കാരണം. അതുകൊണ്ടുതന്നെ ഹൃദയത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം ഹൃദയാഘാതം, ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന കാരണങ്ങളിലൊന്ന്. ആവശ്യത്തിന് രക്തയോട്ടം നടക്കാതെ ഹൃദയ പേശികളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആര്‍ട്ടറികളില്‍ തടസ്സം ഉണ്ടാകുന്നതാണ് പ്രധാന കാരണം. ഇക്കാര്യങ്ങളെല്ലാം നമുക്കറിയാമെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പലരപ്പോഴും മറന്നുപോകാറുണ്ട്.ജീവിതരീതി തന്നെയാണ് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന കാരണം. അതുകൊണ്ടുതന്നെ ഹൃദയത്തെ മോശമായി ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന 9 കാരണങ്ങള്‍ ഇവയാണ്...കൊളസ്ട്രോള്‍: കൊഴുപ്പ് കുറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണശീലം വഴി കൊളസ്ട്രോളിനെ നിയന്ത്രിച്ചുനിര്‍ത്താം. ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ഇതിന് സഹായിക്കും. ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായവും തേടാം.പ്രമേഹം: പ്രമേഹം നിയന്ത്രണത്തിലല്ലെങ്കില്‍ അത് ഹൃദയത്തെ ബാധിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. 65 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളില്‍ 68ശതമാനം പേരിലും ഹൃദയസംബന്ധമായ അസുഖത്തിന്റെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുകയാണ് ഏറ്റവും ഉചിതം.രക്തസമ്മര്‍ദ്ദം: ഹൃദ്രോഗങ്ങളുടെ മറ്റൊരു പ്രധാന കാരണമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ഹൃദയത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരും. ഇതുമൂലം ഹൃദയപേശികള്‍ കല്ലിക്കും. കൃത്യമായ വ്യായാമത്തിലൂടെയും, ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറച്ചു, മദ്യപാനം ഒഴിവാക്കിയുമൊക്കെ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാംപൊണ്ണത്തടി: കൊളസ്ട്രോള്‍, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയവയെല്ലാം ശരീരത്തിലെ കൊഴുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്നവയാണ്. ശരിയായ ഡയറ്റ് പിന്തുടര്ന്നും ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ ഏര്‍പ്പെട്ടും മാത്രമേ ഒരാള്‍ക്ക് ശരിയായ ശരീരഭാരം നേടിയെടുക്കാന്‍ സാധിക്കുകയുള്ളു.പുകവലി: അഞ്ചില്‍ ഒരാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ കാരണം പുകവലി ആണെന്ന് പറയാം. പുകവലിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത രണ്ട് മുതല്‍ നാല് മടങ്ങ് വരെ അധികമാണ്. പുകവലിക്കുമ്പോള്‍ ഹൃദയത്തിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയും. ഇത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും രക്തക്കുഴലുകളെ ദോഷകരമായി ബാധിച്ച് രക്തം കട്ടപിടിക്കാന്‍ കാരണമാകുകയും ചെയ്യും.വ്യായാമം ചെയ്യാതിരിക്കുന്നത്: നിഷ്ക്രിയ ജീവിതശൈലി ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നതുവഴി ഈ സാഹചര്യം ഒഴിവാക്കാം. പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഫിസിക്കല്‍ ആക്ടിവിറ്റി വഴി ഒരു പരിധിവരെ നിയന്ത്രിക്കാം. ദിവസവും 75 മിനിറ്റെങ്കിലും കഠിന വ്യായാമം ചെയ്യുകയോ 150 മിനിറ്റ് ലളിതമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയോ വേണം.സമ്മര്‍ദ്ദം: ഹൃദയാഘാതം ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ് സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നത്. സമ്മര്‍ദ്ദം മറികടക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയെ ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. യോഗ ചെയ്യുന്നതും ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുന്നതുമെല്ലാം ഇതിന് സഹായിക്കും.ജെന്‍ഡര്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിക്കാമെങ്കിലും പുരുഷന്മാരെയാണ് ഇത് കൂടുതല്‍ പിടിമുറുക്കുന്നത്. എന്നാല്‍ പ്രായമാകുമ്പോള്‍ പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകളാണ് ഹൃദയാഘാം മൂലം മരിക്കുന്നത്.പ്രായം: പ്രായം കൂടുന്നതനുസരിച്ച് ഹൃദയാഘാത സാധ്യതയും വര്‍ദ്ധിക്കും. ഏത് പ്രായത്തിലും ഹൃദയാഘാതം സംഭവിക്കാമെങ്കിലും 45 കഴിഞ്ഞ പുരുഷന്മാരും 50 കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് ഏറ്റവും അപകട സാധ്യത കൂടുതലുള്ളത്.ഈ വാര്‍ത്ത കൂടി വായിക്കൂകൊളസ്ട്രോൾ കുറഞ്ഞാൽ മുടികൊഴിച്ചിൽ!; പഠനംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കൊളസ്ട്രോൾ കുറഞ്ഞാൽ മുടികൊഴിച്ചിൽ!; പഠനം
മുടികൊഴിച്ചിലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം കൊളസ്ട്രോളിന്റെ ഉത്പാദനം കുറയുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് പഠനം. കൊളസ്ട്രോളിലെ വ്യതിയാനം ഹെയർ ഫോളിക്കിളുകൾ (മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കിൽ പാട് രൂപപ്പെടുത്താനും കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തി. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്. മുടികൊഴിച്ചിലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം.ത്വക്കിന്റെ സാധാരണ പ്രവർത്തനങ്ങൾക്കും മുടിവളർച്ചയുടെ രൂപവത്കരണത്തിലും കൊളസ്ട്രോളിന് പ്രധാന പങ്കുണ്ട്. കൊളസ്ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും മുടിവളർച്ചയെ ബാധിക്കുകയും ചെയ്യും. എലികളിലാണ് ഇതുസംബന്ധിച്ച പരീക്ഷണം നടത്തിയത്. പഠനവിവരങ്ങൾ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് റീപ്രൊഡക്ഷൻ എന്ന അക്കാദമിക് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മരുന്നിലൂടെ എലികളുടെ ത്വക്കിലെ കൊളസ്ട്രോൾ തടസ്സപ്പെടുത്തിയപ്പോൾ അവയ്ക്ക് പുതിയ രോമം ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി. മുടികൊഴിച്ചിലുള്ള മനുഷ്യരുടെ ജീനുകളെക്കുറിച്ചും ഗവേഷകർ പഠിച്ചു. കൊളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അമിത അളവിൽ ഉപയോഗിക്കുന്നത് മനുഷ്യരിൽ മുടികൊഴിച്ചിലിനു കാരണമാകുമെന്നാണ് കണ്ടെത്തിയത്.ഈ വാര്‍ത്ത കൂടി വായിക്കൂപ്രമേഹമുള്ളവർക്ക് ബട്ടർ കഴിക്കാമോ? അറിയാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പ്രമേഹമുള്ളവർക്ക് ബട്ടർ കഴിക്കാമോ? അറിയാം
സമീകൃതഭക്ഷണം ശീലമാക്കേണ്ട പ്രമേഹരോഗികൾക്ക് ബട്ടർ കഴിക്കാമോ? ഭക്ഷണത്തിന് രുചികൂട്ടാൻ നമ്മളിൽ പലരും ബട്ടർ ഉപയോഗിക്കാറുണ്ട്. പക്ഷെ സമീകൃതഭക്ഷണം ശീലമാക്കേണ്ട പ്രമേഹരോഗികൾക്ക് ബട്ടർ കഴിക്കാമോ? ചെറിയ അളവിൽ കഴിക്കാം എന്നുതന്നെയാണ് ഉത്തരം. പക്ഷെ ബട്ടർ പൂരിതകൊഴുപ്പ് ആയതുകൊണ്ട് പ്രമേഹമുള്ളവരും ഇല്ലാത്തവരും സ്ഥിരമായി ബട്ടർ കഴിക്കുന്നത് ശ്രദ്ധിച്ചുവേണം എന്നാണ് വിദഗ്ധർ പറയുന്നത്.ഒരു ടേബിൾസ്പൂൺ അതായത് 14ഗ്രാം ബട്ടറിൽ 11.5 ഗ്രാം കൊഴുപ്പുണ്ട്. ബട്ടറിലെ കൊഴുപ്പിൽ ഭൂരിഭാഗവും പൂരിതകൊഴുപ്പായതിനാൽ ആണ് ഇത് അമിതമാകരുതെന്ന് പറയുന്നത്. പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, സോഡിയം, വൈറ്റമിൻ എ, ഫോസ്ഫറസ്, പൊട്ടാസ്യം, കൊളസ്ട്രോൾ, കോളിൻ തുടങ്ങിയവയും ബട്ടറിൽ ഉണ്ട്.കാഴ്ചശക്തി, ചർമത്തിന്റെ ആരോഗ്യം, രോഗപ്രതിരോധശക്തി എന്നിവയ്ക്ക് വേണ്ട വൈറ്റമിൻ എ യുടെ ഉറവിടമാണ് ബട്ടർ. കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താൻ കോളിൻ സഹായിക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ബട്ടറിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ധാരാളമുള്ളതിനാൽ മിതമായ അളവിൽ ഇത് ഉപയോഗിക്കാൻ ശ്രമിക്കണം. പ്രമേഹരോഗികൾക്ക് മിതമായ അളവിൽ ഉപ്പില്ലാത്ത ബട്ടർ കഴിക്കാവുന്നതാണ്.ഒരു ടേബിൾ സ്പൂൺ (14 ഗ്രാം) ബട്ടർ ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത നാല് ശതമാനം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വേവിച്ച പച്ചക്കറികൾ, പരിപ്പ്, മുഴുധാന്യ ടോസ്റ്റ്, സൂപ്പ് എന്നിവയ്ക്കൊപ്പം ബട്ടർ ചേർത്ത് കഴിക്കാം. അതേസമയം കലോറിയും കൊഴുപ്പും കൂടിയഭക്ഷണത്തോടൊപ്പം ബട്ടർ കഴിക്കരുത്. ബട്ടർ കൂടിയ അളവിൽ കഴിച്ചാൽ ശരീരഭാരം കൂടും എന്ന കാര്യവും മറക്കണ്ട.ഈ വാര്‍ത്ത കൂടി വായിക്കൂഅൽഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കുഷ്ഠരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ്. എന്നാൽ, ഈ രോഗത്തെക്കുറിച്ച് പല മിഥ്യാധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന ഏതുതരം പാടുകളും കുഷ്ഠരോഗമാണെന്ന് സംശയിക്കുന്നവരും ഈ പുതിയ കാലത്ത് കുഷ്ഠരോഗമുണ്ടോ എന്നു സംശയിക്കുന്നവരും നമുക്കിടയിലുണ്ട്. മറ്റുള്ളവയെപ്പോലെ ജാഗ്രത വേണ്ട രോഗമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. മൈകോബാക്ടീരിയം ലെപ്രേ (Mycobacterium leprae) എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ഒരു അസുഖമാണ് ഇത്. അതേസമയം, ഇത് പാരമ്പര്യമായി വരുന്ന രോഗമല്ല. ചികിത്സയെടുക്കാത്ത രോഗിയോടുള്ള നിരന്തരമായ സമ്പർക്കവും ഒരു വ്യക്തിയുടെ രോഗ പ്രതിരോധശേഷിയും രോഗിയെ ബാധിച്ചിരിക്കുന്ന കുഷ്ഠരോഗത്തിന്റെ ഇനം തുടങ്ങി പല ഘടകങ്ങളും രോഗം പിടിപെടാനുള്ള കാരണങ്ങളാണ്. എന്നാൽ, ചികിത്സ തുടങ്ങിയ ആളിൽനിന്ന് കുഷ്ഠരോഗം പിടിപെടില്ല. എന്തെന്നാൽ, ആദ്യ ഡോസ് മരുന്ന് കഴിക്കുമ്പോൾത്തന്നെ രോഗം 99 ശതമാനവും കുറയാനുള്ള സാധ്യത കൂടും. തിരിച്ചറിയുന്നത് എങ്ങനെ ശരീരത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം -(വെളുപ്പോ ചുവപ്പോ തിളക്കമുള്ളതോ ആയ പാടുകൾ), സ്പർശനശേഷി കുറഞ്ഞ ഭാഗങ്ങൾ, കാൽപ്പാദത്തിലും കൈകളിലും ഉണ്ടാകുന്ന തരിപ്പും നീരും, ഉണങ്ങാത്ത മുറിവുകൾ, അംഗഭംഗം വന്ന കൈകാലുകൾ. പുരികം പൊഴിഞ്ഞു പോകുക, ചെവി തടിക്കുക തുടങ്ങിയവ ലക്ഷണങ്ങളാകാം. രോഗലക്ഷണം സംശയിക്കുന്നവർ അടുത്തുള്ള ആശാവർക്കർ, പ്രൈമറി ഹെൽത്ത് സെന്റർ അല്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കണം. കേരളത്തിൽ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങൾക്കും പരിശോധനയ്ക്കും ചികിത്സയ്ക്കും വിപുലമായ സംവിധാനങ്ങളുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ചികിത്സ സൗജന്യവും. സാധാരണയായി ക്ലിനിക്കൽ പരിശോധനയിലൂടെയും തൊലിയുടെ സാമ്പിൾ പരിശോധനയിലൂടെയും രോഗം തിരിച്ചറിയാം. ഇവ രണ്ടും പെട്ടെന്നുതന്നെ ചെയ്യാവുന്ന ചികിത്സാമാർഗങ്ങളാണ്. ചികിത്സാരീതി രോഗത്തിന്റെ ഇനം അനുസരിച്ചാകും ചികിത്സ നിർണയിക്കുന്നത്. മൾട്ടി ഡ്രഗ് തെറാപ്പി (MDT) എന്നരീതിയിൽ ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകൾ കൊടുക്കുന്നതാണ് പതിവ്. ആറുമാസംമുതൽ ഒരുവർഷംവരെ ചികിത്സാ കാലാവധി വരാം. ഇത് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അംഗഭംഗം വരാനും കൈകാലുകൾ ക്ഷയിക്കാനും അവയുടെ പ്രവർത്തനത്തെ ബാധിക്കാനുമുള്ള സാധ്യതയുണ്ട്. (തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റാണ് ലേഖിക)
അൽഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താം
ക്ലിനിക്കൽ പരിശോധനയിൽകണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേഅൽഷിമേഴ്സ്സാധ്യത രക്തപരിശോധനയിൽകണ്ടെത്താം അൽഷിമേഴ്സ് രോഗം ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മുമ്പ് രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് പഠനം. പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാരീതി വഴി ക്ലിനിക്കൽ പരിശോധനയിൽ അൽഷിമേഴ്സ് കണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേ രോഗസാധ്യത തിരിച്ചറിയാനാവുമെന്നതാണ് ഗവേഷകർ പറയുന്നത്.ന്യൂറോജെനിസിസ് എന്നാണ് തലച്ചോറിലെ പുതിയകോശങ്ങളുടെ രൂപവത്കരണ പ്രക്രിയയെ പറയുന്നത്. ഈ പ്രക്രിയയിൽ രക്തത്തിലെ പദാർഥങ്ങൾക്ക് പങ്കുണ്ട്. പഠിക്കാനും ഓർമിക്കാനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്. അൽഷിമേഴ്സിന്റെ ആദ്യഘട്ടം ബാധിക്കുന്നതും ഹിപ്പോകാമ്പസിൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനെയാണ്.നേരിയ തോതിൽ ഓർമക്കുറവ് കാണിച്ചുതുടങ്ങിയ 56 പേരുടെ രക്തം തുടർച്ചയായി പരിശോധിച്ചാണ് പഠനം നടത്തിയത്. ഇനവരിൽ 36 പേർക്ക് പിന്നീട് അൽഷിമേഴ്സ് സ്ഥിരീകരിച്ചു. പഠനത്തിൽ പങ്കെടുത്ത പിന്നീട് അൽഷിമേഴ്സ് സ്ഥിരീകരിച്ചവരുടെ രക്തപരിശോധനാഫലങ്ങളിൽ കോശവളർച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. ക്ലിനിക്കൽ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നതിന് മൂന്നരവർഷം മുമ്പാണ് ഈമാറ്റങ്ങൾ കണ്ടെത്തിയത്. ‘ബ്രെയിൻ ജേണലി’ൽ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തിലാണ് ഇക്കാര്യമുള്ളത്.ഈ വാര്‍ത്ത കൂടി വായിക്കൂഅവിഹിതം ഉണ്ടെന്ന് സംശയം; കാലടിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് പിടിയില്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഉറക്കപ്രശ്നങ്ങൾ കൂടുതലും സ്ത്രീകൾക്ക്; നല്ല ഉറക്കം കിട്ടാൻ ഏഴ് കാര്യങ്ങൾ ചെയ്യാം
ഉറക്ക പ്രശ്നങ്ങളും ഹോർമോൺ വ്യതിയാനവും തമ്മിൽ സങ്കീർണ്ണമായ ബന്ധമാണുള്ളത് സ്ത്രീകളിൽ, പ്രത്യേകിച്ച് 30 വയസ്സിന് മുകളിലുള്ളവരിൽ, ഏറ്റവും സാധാരണയായി കേൾക്കുന്ന ഒന്നാണ് ഹോർമോൺ പ്രശ്നങ്ങൾ. സമ്മർദ്ദം, വേണ്ടത്ര ഉറക്കം കിട്ടാതാകുക, പോഷകാഹാരക്കുറവ്, ഗർഭധാരണം, ആർത്തവവിരാമം തുടങ്ങി നിരവധി ഘടകങ്ങൾ സ്ത്രീകളിൽ എൻഡോക്രൈൻ പ്രശ്നങ്ങൾക്ക് കാരണമാകും. സ്ത്രീയുടെ ശരീരത്തിലെ ചെറിയ മാറ്റങ്ങൾ പോലും കാര്യമായ സ്വാധീനം ചെലുത്തും.ഉറക്ക പ്രശ്നങ്ങളും ഹോർമോൺ വ്യതിയാനവും തമ്മിൽ സങ്കീർണ്ണമായ ബന്ധമാണുള്ളത്. ആരോഗ്യകരമായി ഹോർമോൺ നിയന്ത്രിക്കാൻ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്. മറുവശത്ത് നല്ല ഉറക്കം കിട്ടാൻ അനുകൂലമായ എൻഡോക്രൈൻ പ്രവർത്തനവും വേണം. ആരോഗ്യകരമായ ജീവിതം ആസ്വദിക്കാൻ നിങ്ങളുടെ ഉറക്കചക്രവും എൻഡോക്രൈൻ ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.താമസിച്ച് ഉറങ്ങി താമസിച്ച് എഴുന്നേൽക്കുന്ന ശീലം നിങ്ങളുടെ ഉറക്കക്രമത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും ധീർഘനേരം സ്ക്രീനിൽ ചിലവഴിക്കുന്നതും ഉറക്കത്തെ ദോഷമായി ബാധിക്കാറുണ്ട്. ഇതിനുപുറമേ പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങളും പ്രതീകൂലമാകാറുണ്ട്.നല്ല ഉറക്കം കിട്ടാനായിഒരേ സമയത്ത് ഉറങ്ങാൻ കിടക്കുകയും ഉണരുകയും വേണം. നിങ്ങളുടെ കിടപ്പുമുറി ശാന്തവും വെളിച്ചം തടയുന്നതും സുഖപ്രദമായ താപനില ഉള്ളതുമാണെന്ന് ഉറപ്പാക്കുക. ടിവി, കമ്പ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നീക്കം ചെയ്യണം.സമീകൃത ആഹാരം എല്ലാ പ്രായക്കാർക്കും അനിവാര്യമാണ്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുന്ന ആഹാരങ്ങൾ ഭക്ഷണക്രമത്തിൽ പതിവാക്കണം.ഫിസിക്കൽ ആക്റ്റിവിറ്റി എല്ലാ ദിവസവും ഉറപ്പാക്കണം. ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കണം.ഉറങ്ങാൻ കിടക്കുമ്പോൾ ടിവി, മൊബൈൽ ഫോൺ തുടങ്ങി സ്ക്രീനിൽ നോക്കി ഇരിക്കുന്നത് ഒഴിവാക്കണം.ധ്യാനം അല്ലെങ്കിൽ സൗണ്ട് ബാത്ത് പോലുള്ളവ പരീക്ഷിക്കാംനല്ല സാമൂഹിക ബന്ധങ്ങൾ നിലനിർത്തുകഈ വാർത്ത കൂടി വായിക്കൂമങ്കിപോക്സ് ആഗോള പകർച്ചവ്യാധി'- പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന>'മങ്കിപോക്സ് ആഗോള പകർച്ചവ്യാധി'- പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടനസമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
ആർത്തവ ദിനങ്ങൾ ഓർക്കാനേ ഇഷ്ടമല്ല, ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ
ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം ആർത്തവ ദിവസങ്ങൾ അടുക്കുമ്പോൾ മുതൽ അതികഠിനമായ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് പലരും കടന്നുപോകുന്നത്. ഒരുപക്ഷെ ദൈന്യംദിന ജീവിതത്തെ പോലും തകിടം മറിച്ചേക്കാവുന്ന രീതിയിൽ ഇത് ബാധിക്കാറുമുണ്ട്. തണുപ്പുകാലത്ത് ഇത് കുറച്ചുകൂടി തീവ്രമാകാറുമുണ്ട്. അതുകൊണ്ടുതന്നെ ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാൻ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം.ഓറഞ്ച്ആർത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് ഓറഞ്ച്. വൈറ്റമിൻ സിക്ക് പുറമേ മഗ്നേഷ്യം, പൊട്ടാസ്യം, വൈറ്റമിൻ ഡി തുടങ്ങിയവയെല്ലാം ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. പാലിനൊപ്പം പോഷകഗുണങ്ങൾ ഉള്ളതാണ് ഓറഞ്ചും.കറുവപ്പട്ടലോകത്തെല്ലായിടത്തും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കറുവപ്പട്ട. തണുപ്പുകാലത്ത് ശരീരത്തിന് ചൂട് പകരാൻ സഹായിക്കുന്ന ഒന്നാണിത്. ആർത്തവ സമയത്തെ പ്രയാസങ്ങൾ മറികടക്കാൻ ഇത് സഹായിക്കും. ഓക്കാനം, ഛർദ്ദി തുടങ്ങിയ പാർശ്വഫലങ്ങൾ നിയന്ത്രിക്കാനും കറുവപ്പട്ട നല്ലതാണ്.ഹോട്ട് ചോക്ലേറ്റ്ഒരു കപ്പ് ഹോട്ട് ചോക്ലേറ്റ് ഇല്ലാതെ ശൈത്യകാലം പൂർണ്ണമാകില്ലെന്ന് പറയാറുണ്ട്. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആർത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വേദന നിയന്ത്രിക്കാനും ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നതും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതുമൊക്കെ സഹായിക്കും. ആർത്തവ സമയത്ത് ശരീരത്തിന് ഊർജ്ജം പകരുന്ന ഐയൺ, മഗ്നേഷ്യം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങനാരങ്ങളിൽ വൈറ്റമിനുകൾ, പ്രത്യേകിച്ച് വൈറ്റമിൻ സി ധാരാളമുണ്ട്. വൈറ്റമിൻ സിയുടെ സഹായത്തോടെ ശരീരത്തിലേക്ക് കൂടുതൽ അയൺ ആഗിരണം ചെയ്യാൻ ശരീരത്തിനാകും. ആർത്തവ ദിവസങ്ങളിൽ നിങ്ങളുടെ ശരീരത്തിന് പകരം വയ്ക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ രക്താണുക്കൾ നഷ്ടപ്പെടുന്നതുകൊണ്ട് അധിക വൈറ്റമിൻ സി ഉൾപ്പെടുത്തുന്നത് അയൺ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കും. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പേശിവേദന ശമിപ്പിക്കാനും ഇത് സഹായിക്കും.ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ്ഒരു പിടി കറുത്തമുന്തിരി, അണ്ടിപരിപ്പ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ടുകൾ കഴിച്ച് ആർത്തവ ദിവസങ്ങൾ തുടങ്ങുന്നത് നല്ലതാണ്. കറുത്തമുന്തിരിയിൽ ധാരാളം ഐയൺ അടങ്ങിയിട്ടുണ്ട് ഇത് രക്ത ചംക്രമണത്തെ സഹായിക്കും. കശുവണ്ടിയിൽ അടങ്ങിയിട്ടുള്ള ടോക്കോഫെറോൾ എന്ന ഘടകം, ആർത്തവചക്രം ക്രമീകരിക്കാനും പെൽവിക്ക് ഏരിയ ശക്തിപ്പെടുത്താനും സഹായിക്കും.ഇഞ്ചിആർത്തവ സമയത്തെ അത്ഭുത മരുന്ന് എന്നാണ് ഇഞ്ചിയെ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻസിൻരെ ഉത്പാദനം കുറയ്ക്കാൻ ഇഞ്ചി സഹായിക്കും. ഇതിനുപുറമേ ക്രമം തെറ്റിയുള്ള ആർത്തവത്തെ ക്രമപ്പെടുത്താനും പ്രീമെൻട്രൽ സിൻഡ്രോമുമായി ബന്ധപ്പെട്ട അലസതയെ ചെറുക്കാനും ഇഞ്ചി പ്രയോജനപ്പെടും.പച്ചിലകൾശൈത്യകാലത്ത് ധാരാളം പച്ചിലക്കറികൾ കഴിക്കാം. ഇത് ആർത്തവവുമായി ബന്ധപ്പെട്ട വേദന കുറയ്ക്കാൻ സഹായിക്കും. ഐയൺ, മഗ്നേഷ്യം, കാൽഷ്യം എന്നിവയാൽ സമ്പന്നമായ പച്ചിലക്കറികൾ കഴിക്കുന്നതുവഴി ശരീരത്തിന് ഊർജ്ജം സമ്മിക്കാം. കോളിഫഌർ, കാബേജ്, ബ്രൊക്കോളി, ചീര എന്നിവയെല്ലാം ഇതിന് സഹായിക്കും.ഈ വാര്‍ത്ത കൂടി വായിക്കൂകല്യാണം വേണ്ട, തനിച്ചുള്ള ജീവിതമാണ് കൂടുതൽ സുഖം; ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികൾ പറയുന്നുസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ശ്വാസ കണികകളിൽ കൂടി പകരും, പ്രതലങ്ങളിൽ തങ്ങി നിൽക്കും; എന്താണ് നോറോ വൈറസ്? മുൻകരുതലുകൾ അറിയാം
കൃത്യമായ പ്രതിരോധവും ചികിത്സയുമാണ്നോറോ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അനിവാര്യം വീണ്ടുമൊരു വൈറസ് വ്യാപനം എന്നത് ആരും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത് എല്ലാവരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൃത്യമായ പ്രതിരോധവും ചികിത്സയുമാണ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ അനിവാര്യം. രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കണം.എന്താണ് നോറോ വൈറസ്? ലക്ഷണങ്ങൾ അറിയാംഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. അതിവ്യാപന ശേഷിയുളള നോറോ വൈറസ് വൊമിറ്റിങ് ബഗ് എന്ന് കൂടി അറിയപ്പെടുന്നു. ഛർദ്ദിയും അതിസാരവുമാണ് വൈറസ് പ്രധാനമായും രോഗികളിൽ ഉണ്ടാക്കുക. മനംമറിച്ചിൽ, വയറുവേദന, ശക്തമായ പനി, തലവേദന, കൈകാൽ വേദന തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്കാണ് വൈറസ് കൂടുതൽ ഗുരുതരമാകുക.വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് പകരുംകൊറോണ വൈറസിനെ പോലെ വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗിയിൽ നിന്നും പുറത്തുവരുന്ന വൈറസ് കണികകൾ അന്തരീക്ഷത്തിൽ പരക്കുകയും പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും ചെയ്യും. ഇത് സ്പർശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. ശരിയായ വിശ്രമം, ധാരാളം വെള്ളംവൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വെള്ളം, ജ്യൂസ്, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാൽ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കുറയും. ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ചിലരിൽ രോഗലക്ഷണം ഇല്ലാതെയും നോറോവൈറസ് പിടിമുറുക്കാറുണ്ട്. അതിവേഗം ജനിതക വ്യതിയാനം സംഭവിക്കുന്നതിനാൽ ലപ്പോഴും പരിശോധന കിറ്റുകൾക്ക് ഇവയെ തിരിച്ചറിയാൻ പോലുമായില്ലെന്ന് വരും.മുൻകരുതലുകൾകോവിഡ് കാലത്ത് ശീലമാക്കിയ മുൻകരുതലുകൾ തന്നെയാണ് നോറോ വൈറസ് പകരാതിരിക്കാനും സ്വീകരിക്കേണ്ടത്. കൈകൾ ഇടയ്ക്കിടെ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകണം. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുക. വൈറസ് ബാധിതർ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ വിശ്രമിക്കണം. രോഗം മാറിയാലും കുറഞ്ഞത് രണ്ടു ദിവസത്തേക്ക് പുറത്തിറങ്ങാതിരിക്കണം.ഈ വാര്‍ത്ത കൂടി വായിക്കൂആപ്പിള് സൈഡര്‍ വിനിഗര്‍ എന്നും ഉപയോഗിക്കുന്നുണ്ടോ? പല്ല് സൂക്ഷിക്കണം, കാരണമിത്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നോറോവൈറസ് : ഛർദ്ദിയും വയറിളക്കവും രോഗ ലക്ഷണങ്ങൾ
കൊച്ചി >ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗം പകരുന്നതെങ്ങനെ? നോറോ വൈറസ് മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങള്‍ വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരത്തിനു മുമ്പും, ടോയ്ലെറ്റില് പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങൾ ഉള്ളവർ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കേണ്ടതാണ്. കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ എന്നും ഉപയോഗിക്കുന്നുണ്ടോ? പല്ല് സൂക്ഷിക്കണം, കാരണമിത്
പല്ലിലെ ബാക്ടീരിയയെ അഥവാ അഴുക്കിനെ കളയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ആപ്പിള്‍ സൈഡര്‍ വിനിഗറല്ല.സ്ഥിരമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കുടിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം കൊളസ്ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും പലരും വീട്ടില്‍ തന്നെ കണ്ടെത്തുന്ന പരിഹാരമാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. ഇതില്‍ ആന്റിമൈക്രോബിയല്‍, ആന്റിഓക്സിഡന്റ് ഇഫക്ടുകള്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിനുപുറമേ ആപ്പിള്‍ സൈഡര്‍ വിനിഗറില്‍ ആന്റി ഓറല്‍ ബയോഫിലിം ഇഫക്ടുകളും ഉണ്ട്.പല്ലിന്റെ പ്രതലങ്ങളില്‍ ഒട്ടിയിരിക്കുന്ന അഴുക്കിന്റെ ഒരു പാളിയാണ് ഓറല്‍ ബയോഫിലിമുകള്‍ അഥവാ ഡെന്റല്‍ പ്ലാക്ക്. അതുകൊണ്ട് സ്വാഭാവികമായി പല്ലിലെ അഴുക്ക് കുറയാന്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ സഹായിച്ചേക്കാം, എന്നാല്‍ ഇത് തെളിയിക്കുന്ന ക്ലിനിക്കല്‍ പഠനങ്ങളൊന്നുമില്ല. പക്ഷെ പല്ലിലെ ബാക്ടീരിയയെ അഥവാ അഴുക്കിനെ കളയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ആപ്പിള്‍ സൈഡര്‍ വിനിഗറല്ല. കാരണം മറ്റ് പല വിനാഗിരിയും പോലെ ഇതിലും ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്.ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നേര്പ്പിച്ചില്ലെങ്കില് ശരീരത്തിലെ കോശഘടനകള്‍ ദ്രവിച്ചുപോകാനും കാരണമാകും. ഇതില്‍ നമ്മുടെ വായിലെ മൃദുവായ ടിഷ്യൂകളും പല്ലുകളും പല്ലിന്റെ ഇനാമലുമെല്ലാം ഉള്‍പ്പെടുന്നു. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ആസിഡ് മൂലം ഇനാമല്‍ തകരുമ്പോള്‍ പല്ലുകള്‍ കൂടുതല്‍ സെന്സിറ്റീവാകും. അതുകൊണ്ട് ചൂടുള്ളതും തണുത്തതുമായ ഭക്ഷണ പാനീയങ്ങളും മധുരപലഹാരങ്ങളും കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇനാമലിന് തൊട്ടുതാഴെയുള്ള ഡെന്റിന് പാളി നേരിട്ട് പല്ലിനുള്ളിലെ ഞെരമ്പുകളുമായി ബന്ധിച്ചിരിക്കുന്നതിനാലാണ് സെന്‍സിറ്റിവിറ്റി ഉണ്ടാകുന്നത്.സ്ഥിരമായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കുടിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണംഎപ്പോഴും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ വെള്ളവുമായി യോജിപ്പിച്ചുവേണം കുടിക്കാന്‍, അതും സ്ട്രോ ഉപയോഗിച്ച് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.ഇത് കുടിച്ചയുടന്‍ പല്ല് തേക്കരുത്. അര മണിക്കൂറിന് ശേഷം വളരെ മൃദുവായി വേണം പല്ല് തേക്കാന്‍.എപ്പോഴും ഡെന്റിസ്റ്റുമായി സംസാരിച്ച് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നിങ്ങളുടെ പല്ലിനെ ദോഷമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.ഈ വാര്‍ത്ത കൂടി വായിക്കൂഎപ്പോഴും ഓരോ അസുഖമാണ്, ക്ഷീണവും വിഷാദവും; വൈറ്റമിൻ ഡിയുടെ അഭാവമാകാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എപ്പോഴും ഓരോ അസുഖമാണ്, ക്ഷീണവും വിഷാദവും; വൈറ്റമിൻ ഡിയുടെ അഭാവമാകാം
ശരീരത്തിലെ കാൽസ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും തോത് നിയന്ത്രിക്കാനും എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിൻ ഡിഅനിവാര്യമാണ് സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ ഡി ശരീരത്തിന് ഏറെ അനിവാര്യമായ ഒന്നാണ്. ശരീരത്തിലെ കാൽസ്യത്തിൻറെയും ഫോസ്ഫേറ്റിൻറെയും തോത് നിയന്ത്രിക്കാനും എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിൻ ഡി സഹായിക്കും. ശരീരത്തിൻറെ പ്രതിരോധ സംവിധാനം ശക്തമാക്കാനും വൈറ്റമിൻ ഡി ആവശ്യമാണ്.പനിയും ജലദോഷവുമൊക്കെ തടയാൻ വൈറ്റമിൻ ഡി സഹായിക്കും. അടിക്കടി രോഗത്തിന് കീഴ്പ്പെടാൻ കാരണം പ്രതിരോധ ശേഷിയുടെ മാത്രമല്ല വൈറ്റമിൻ ഡി അഭാവത്തിൻറെ കൂടി പ്രതിഫലനമാകാം. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, എല്ലുവേദന, വിഷാദം, മുടികൊഴിച്ചിൽ, പേശിക്ക് ദുർബലത, വിശപ്പില്ലായ്മ തുടങ്ങിയ അസ്വസ്ഥതകളും വൈറ്റമിൻ ഡി കുറയുന്നതുകൊണ്ടാകാം.വൈറ്റമിൻ ഡിയുടെ അഭാവം കുട്ടികളിൽ റിക്കറ്റ്സ് പോലുള്ള രോഗങ്ങൾക്കും മുതിർന്നവരിൽ ഓസ്റ്റിയോമലാസിയക്കും ഓസ്റ്റിയോപോറോസിസിനും കാരണമാകാം. എല്ലുകളുടെ സാന്ദ്രത കുറച്ച് ഒടിവുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിനുപുറമേ പ്രമേഹം, ഉയർന്ന രക്തസമ്മർദം, അർബുദം, മൾട്ടിപ്പിൾ സ്കളീറോസിസ് എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും വൈറ്റമിൻ ഡി അഭാവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.ആവശ്യത്തിന് വെയിൽ കൊള്ളുന്നതാണ് വൈറ്റമിൻ ഡി സാന്നിധ്യം ശരീരത്തിൽ ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. മത്തി, സാൽമൺ പോലുള്ള എണ്ണമയമുള്ള മീനുകൾ, റെഡ് മീറ്റ്, കരൾ, മുട്ടയുടെ മഞ്ഞക്കരു, ഫോർട്ടിഫൈ ചെയ്യപ്പെട്ട ഭക്ഷണവിഭവങ്ങൾ എന്നിവയിൽ വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ നിന്ന് ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാത്തവർക്ക് സപ്ലിമെൻറുകളെയും ആശ്രയിക്കാം.ഈ വാര്‍ത്ത കൂടി വായിക്കൂപഞ്ചസാര കൂടിയാൽ അടിമുടി പ്രശ്നം; തലച്ചോറിനെയും ഹൃദയത്തെയും കരളിനെയും നശിപ്പിക്കുംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വായ ശാരീരിക ആരോഗ്യത്തിലേക്കുള്ള കവാടമാണെന്ന് പറയാം. മുതിർന്നവരുടെ പല്ലുകൾക്ക് കൊടുക്കുന്ന പരിഗണന കുഞ്ഞുങ്ങളുടെ പല്ലുകൾക്ക് പലരും നൽകാറില്ല. ‘ഇളകിപ്പോകേണ്ട പല്ലല്ലേ, അതെന്താണിത്ര ശ്രദ്ധിക്കാൻ’ എന്നൊക്കെ പറയുന്നവരുണ്ട്. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഉച്ചാരണശുദ്ധിയോടെ സംസാരിക്കാനും ആഹാരം നന്നായി ചവച്ചരച്ചുകഴിക്കാനും പല്ലുകൾ വഹിക്കുന്ന പങ്ക്പലപ്പോഴും പലരും മറക്കുകയാണ്. ആഹാരം നന്നായി ചവച്ചരച്ചുകഴിച്ചാൽ മാത്രമേ ദഹനപ്രക്രിയ കൃത്യമായി നടക്കുകയുള്ളൂ. ‘കുട്ടിപ്പല്ലു’കളുടെ കേടുകൾ നമ്മളെ അസ്വസ്ഥരാക്കാറുണ്ടെങ്കിലും അതിന്റെ ചികിത്സയിലേക്ക് വരുമ്പോൾ പലകാരണങ്ങൾകൊണ്ടും മടികാട്ടാറുണ്ട്. കൃത്യമായ അവബോധമില്ലായ്മയും മിഥ്യാധാരണകളുമാണ് ഇതിന് കാരണം. കുട്ടികളിൽ പല്ലിന്റെ ചികിത്സ ചെയ്യുമ്പോൾ അത് അവരെ ദോഷകരമായി ബാധിക്കുമോ എന്ന ഭയമാണ്ചിലർക്ക്. കുട്ടികളുടെ ദന്തശുചിത്വത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. പല്ല് തേയ്പ്പിനും ഏകദേശം 6 മാസം ആവുമ്പോഴേക്കും കുട്ടികളിൽ പാൽപ്പല്ലുകൾ മുളയ്ക്കാൻ തുടങ്ങും. ആറുമാസം എന്നത് ചിലരിൽ വ്യത്യാസപ്പെടാം. ആ സമയത്ത്പേസ്റ്റ് ഉപയോഗിക്കാതെതന്നെ മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് കുട്ടികളെ പല്ല്തേയ്പ്പിച്ചു തുടങ്ങാം. ഒരുവയസ്സ്ആവുമ്പോഴേക്കും മുൻനിര പല്ലുകൾ എല്ലാം വന്നുതുടങ്ങും. ആസമയത്ത് മൃദുവായ ബ്രഷ്ഉപയോഗിച്ച്കുഞ്ഞുങ്ങൾക്ക്പല്ല്തേയ്ക്കാൻ പരിശീലനം നൽകാം. രണ്ടുവയസ്സ് ആകുമ്പോഴേക്കും ഏകദേശം എല്ലാ പാൽപ്പല്ലുകളും മുളച്ചുകഴിഞ്ഞിരിക്കും. പല്ലുകളുടെ എണ്ണം കൂടുമ്പോൾ പേസ്റ്റ്എടുക്കുന്നതിന്റെ അളവുംകൂട്ടാം. 3–-4 വയസ്സാകുമ്പോഴേക്കും ദിവസേന രണ്ടുതവണ, രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി കിടക്കുന്നതിനുമുമ്പും കുട്ടികളെ പല്ല്തേയ്പ്പിച്ച് ശീലിപ്പിക്കണം. കുട്ടികൾ പേസ്റ്റ് കൃത്യമായി തുപ്പിക്കളയണം എന്ന് മനസ്സിലാക്കുന്ന പ്രായം വരെ കൂടുതൽ ശ്രദ്ധവേണം. അതിനുശേഷം മുതിർന്നവർ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റുകൾ അവർക്ക് ഉപയോഗിച്ചുതുടങ്ങാം. കുട്ടികളിലെ ദന്തക്ഷയം മൂന്നുവയസ്സിന് താഴെയുള്ള കുട്ടികളിൽ കാണുന്ന പ്രത്യേകതരം ദന്തക്ഷയമാണ് നഴ്സിങ് ബോട്ടിൽ ദന്തക്ഷയം. മുലപ്പാലോ കുപ്പിപ്പാലോ കുടിച്ചുകൊണ്ട് ഉറങ്ങുന്നശീലം ഇത്തരം ദന്തക്ഷയം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമാണ്. മുലപ്പാൽ, കുപ്പിപ്പാൽ, മധുരപാനീയങ്ങൾ, പഞ്ചസാര അടങ്ങിയ ദ്രാവകങ്ങൾ, മധുരമുള്ള ഭക്ഷണം എന്നിവയൊക്കെ കഴിച്ച ശേഷമുള്ള വായിലെ അവശിഷ്ടങ്ങൾ ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കും. ഇതു മൂലമുണ്ടാകുന്ന ആസിഡ് പല്ല് ദ്രവിക്കാൻ കാരണമാകും. മേൽത്താടിയിലെ മുൻനിര പല്ലുകളിൽ വെളുത്തനിറമുള്ള പാടുകൾ രൂപപ്പെടുന്നതോടെയാണ് കേടുകൾ ആദ്യം പ്രത്യക്ഷപ്പെടുക. പല്ലും മോണയും കൂടിച്ചേരുന്ന ഭാഗത്തോട് അടുത്തായിരിക്കും ഇത്തരം വെളുത്ത പാടുകൾ ആദ്യംകാണുക. പാടുകൾ തുടക്കത്തിൽ കാണാൻ പ്രയാസമാണ്. കേട് കൂടുതൽ വഷളാകുമ്പോൾ മഞ്ഞനിറമോ ബ്രൗൺനിറമോ ഉള്ള പാടുകളായിമാറും. പിന്നീട് പല്ല് പൊടിഞ്ഞുപോകുകയും മുകളിലത്തെ നിരയിലെ അണപ്പല്ലുകളിലേക്കും താഴത്തെ നിരയിലെ അണപ്പല്ലുകളിലേക്കും വ്യാപിക്കുകയുംചെയ്യും. മധുരപദാർഥങ്ങളും മറ്റും കഴിച്ചാൽ ഉടനെതന്നെ വായകഴുകുകയോ ബ്രഷ്ചെയ്ത് വൃത്തിയാക്കുകയോ ചെയ്യണം. മരുന്നുകളുടെ ഉപയോഗവും ഗർഭിണി ആയിരിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വൈറൽ പനി, ചില മരുന്നുകളുടെ ഉപയോഗം എന്നിമൂലം കുഞ്ഞിന്റെ പല്ലിന് കേടുകളും നിറവ്യത്യാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. ദ്രവിച്ച പല്ലുകൾ ഉണ്ടാകാൻ കാരണമാകുന്ന ചില പാരമ്പര്യരോഗങ്ങളും ഉണ്ട്. പക്ഷേ ഇത്തരം കാരണങ്ങൾകൊണ്ട് ഉണ്ടാകുന്ന ദന്തക്ഷയം ചിലഭാഗങ്ങളിലുള്ള പല്ലുകളെമാത്രം പ്രത്യേകമായി ബാധിക്കാതെ താഴെയും മുകളിലുമുള്ള പല്ലുകളെ ഒരുപോലെ ബാധിക്കുന്നതായാണ് കണ്ടുവരുന്നത്. ഏറെ ശ്രദ്ധവേണം കുഞ്ഞിന്റെ വായിലെ ഓരോ പാൽപ്പല്ലും സ്വാഭാവികമായി കൊഴിഞ്ഞുപോകാനും അവയുടെ സ്ഥാനത്ത് സ്ഥിരം പല്ലുകൾ വരാനും പ്രത്യേകം പ്രായപരിധിയുണ്ട്. ആ പ്രായംവരെ പാൽപ്പല്ലുകൾ നിലനിർത്തേണ്ടത് സ്ഥിരംപല്ലുകളുടെ പൂർണമായ ആരോഗ്യത്തിനും അവ നിരതെറ്റാതെ മുളച്ചുവരാനും ആവശ്യമാണ്. സ്വാഭാവികമായി കൊഴിഞ്ഞുപോകേണ്ട പ്രായം ആകുന്നതിനുമുമ്പ് പാൽപ്പല്ലുകളിൽ ആഴത്തിലുള്ള കേടും വേദനയും അനുഭവപ്പെട്ടാൽ വേര് ചികിത്സ (റൂട്ട്കനാൽ ട്രീറ്റ്മെന്റ്) ചെയ്ത് അവയെ നിലനിർത്തേണ്ടതാണ്. കൊഴിഞ്ഞുപോകുന്ന പല്ലിന് എന്തിനാണ് റൂട്ട്കനാൽ ട്രീറ്റ്മെന്റ്, അത്പറിച്ചുകളയാം എന്നൊക്കെ തോന്നാം. പക്ഷെ ഒരു പാൽപ്പല്ല് സ്വാഭാവികമായി ഇളക്കംവന്ന് പറിഞ്ഞുപോകേണ്ട പ്രായം ആവുന്നതിനുമുമ്പേ എടുത്തുകളഞ്ഞാൽ അത് ആ സ്ഥാനത്ത് മുളച്ചുവരേണ്ട സ്ഥിരം പല്ലുകളുടെ ക്രമീകരണത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കും. കുഞ്ഞുങ്ങളുടെ താടിയെല്ലിന്റെ വളർച്ചയെയും പാൽപ്പല്ലുകൾ സ്വാധീനിക്കും. പല്ലിലെ കേടും പ്രായമെത്താതെ എടുത്തുകളഞ്ഞ പല്ലുകളുടെ വിടവും കുട്ടികളുടെ ആത്മവിശ്വാസവും സന്തോഷവും കുറച്ചേക്കാം. ഇക്കാരണങ്ങളാൽ പാൽപ്പല്ലുകൾ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനം.
പഞ്ചസാര കൂടിയാൽ അടിമുടി പ്രശ്നം; തലച്ചോറിനെയും ഹൃദയത്തെയും കരളിനെയും നശിപ്പിക്കും
ക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്ആരോഗ്യത്തെ നശിപ്പിക്കും ചായയിൽ നിന്ന് പഞ്ചസാര ഒഴിവാക്കിയാൽ ഷുഗർ കുറയുമെന്നാണ് പൊതുവിലുള്ള ഒരു തെറ്റിദ്ധാരണ. പക്ഷെ ബ്രെഡ്, പ്രോട്ടീൻ ബാർ, ധാന്യങ്ങൾ, കെച്ചപ്പ് തുടങ്ങിയവ പതിവായി കഴിക്കുന്നുണ്ടെങ്കിൽ അറിയാതെതന്നെ ധാരാളം പഞ്ചസാര നിങ്ങളുടെ ശരീരത്തിലെത്തും. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ് ഏറ്റവും അപകടകാരി, ഇത് അമിതവണ്ണത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കും. ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ദന്തരോഗം, കരൾ രോഗം, കാൻസർ അങ്ങനെ അടിമുതൽ മുടി വരെ പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ കുരുക്കിലാക്കും.തലച്ചോർപഞ്ചസാരയോട് പലർക്കും ഒരുതരം പ്രത്യേക ആസക്തിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓർമ്മക്കുറവ്, ഉത്കണ്ഠ, തലവേദന, ഊർജ്ജം കുറയുക, തലകറക്കം, അസ്വസ്ഥത, ആർത്തി എന്നിങ്ങനെ നീളുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും. ദീർഘകാലാടിസ്ഥാനത്തിൽ വൈജ്ഞാനിക തകർച്ച, ഓർമ്മ നഷ്ടപ്പെടുക, അൽഷിമേഴ്സ് എന്നിവയിലേക്കെത്താനും ഇത് കാരണമാകും.കണ്ണ്രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് നമ്മുടെ ശരീരത്തിലെ ഓരോ രക്തക്കുഴലുകളെയും പ്രതികൂലമായി ബാധിക്കും. നിറയെ രക്തക്കുഴലുകളാണ് നമ്മുടെ കണ്ണുകളിലുള്ളത്. അതുകൊണ്ടുതന്നെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ മങ്ങിയ കാഴ്ച, തിമിരം, ഗ്ലോക്കോമ, റെറ്റിനോപ്പതി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. പ്രായമായ ആളുകളിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം പ്രമേഹമാണ്.ചർമ്മംപഞ്ചസാര ശരീരത്തിലെ ഇൻസുലിൻ വർദ്ധിപ്പിക്കും, ഇത് മുഖക്കുരു, മുഖത്ത് ചുവന്ന തുടിപ്പുകൾ, സോറിയാസിസ്, ചൊറി തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് വാർദ്ധക്യത്തെ വേഗത്തിലാക്കാനും ചർമ്മത്തിൽ ചുളിവുകൾ രൂപപ്പെടാനും കാരണമാകും. ചർമ്മത്തിൽ പല അലർജികൾ ഉണ്ടാകാനുള്ള സാധ്യതയും ഇത് കൂട്ടും.പല്ല്പഞ്ചസാരയുടെ അമിത ഉപയോഗം ദന്തക്ഷയത്തിനും മോണരോഗത്തിനും കാരണമാകും. രോഗാണുക്കളെ നാം വിഴുങ്ങുകയും അവ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതിനാൽ പല രോഗങ്ങളിലേക്കും ഇത് നയിക്കും. ഇത് ഹൃദ്രോഗം അടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.ഹൃദയംപഞ്ചസാര അമിതമായാൽ അത് ധമനികളെ കഠിനമാക്കുകയും ഹൃദയ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമായ മഗ്നീഷ്യം പോലുള്ള ധാതുക്കളെ പഞ്ചസാര ഇല്ലാതാക്കും. ഇൻസുലിൻ പ്രതിരോധം ഹൈപ്പർടെൻഷനിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കും. പ്രമേഹമുള്ള പ്രായമായ ആളുകൾ മരിക്കാൻ പ്രധാനകാരണം ഹൃദയാഘാതമാണ്.കുടൽചീത്ത ബാക്ടീരിയ, ഇൻഫ്ലമേറ്ററി ബാക്ടീരിയ, യീസ്റ്റ് എന്നിവയുടെ അമിതവളർച്ചയ്ക്ക് കാരണമാകുന്ന രോഗകാരികളായ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒന്നാണ് പഞ്ചസാര. നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ഈ അസന്തുലിതാവസ്ഥ പ്രതിരോധശേഷി കുറയുന്നതിനും പോഷകങ്ങളുടെ ആഗിരണം കുറയുന്നതിനും കാരണമാകും.കരൾകരൾ ശരീരത്തിൽ അധികമുള്ള പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റും. പഞ്ചസാര ഉപയോഗിച്ച് കരൾ ഓവർലോഡ് ചെയ്യുന്നത് മദ്യം ഉപയോഗിച്ച് ഓവർലോഡ് ചെയ്യുന്നതിന് സമാനമാണ്. പഞ്ചസാരയുടെ അമിത ഉപയോഗം ഫാറ്റി ലിവർ രോഗത്തിന് കാരണമാകും.ഈ വാര്‍ത്ത കൂടി വായിക്കൂആഹാരം നന്നായി ചവച്ചരച്ചു കഴിക്കണം, ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധ മുതൽ മൂഡ് സ്വിങ്സ് വരെസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ആഹാരം നന്നായി ചവച്ചരച്ചു കഴിക്കണം, ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധ മുതൽ മൂഡ് സ്വിങ്സ് വരെ
ആഹാരം നന്നായി ചവച്ചരച്ചു കഴിക്കാത്തത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും ആഹാരം നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കും. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാകാനും സാധ്യതയുണ്ട്.ആഹാരം നന്നായി ചവച്ചരച്ചില്ലെങ്കിൽ ഇവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ശരീരത്തിന് പൂർണമായും വലിച്ചെടുക്കാനാവില്ല. അതുകൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തിൽ നിന്ന് ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവും കുറയും. ദഹനത്തിന്റെ ആദ്യപടി ആഹാരം നന്നായി ബ്രേക്ക്ഡൗൺ ചെയ്യുക എന്ന പ്രക്രിയയാണ്. ഇത് കൃത്യമായി നടന്നിലെങ്കിൽ ദഹനം ശരിയാകില്ല. ഇത് നെഞ്ചെരിച്ചിൽ, മലബന്ധം, പുളിച്ചുതികട്ടൽ തുടങ്ങി പല പ്രശ്നങ്ങൾക്കും കാരണമാകും. ആഹാരം നന്നായി ചവയ്ക്കാതെ വയറ്റിലെത്തുമ്പോൾ വയറിന്റെ ജോലി കൂടും. ഇതിന്റെ ഫലമായി ശരീരത്തിന്റെ കൂടുതൽ ഊർജം കവർന്നെടുക്കുകയും ചെയ്യും.ശരിയായ രീതിയിൽ ആഹാരം കഴിച്ചില്ലെങ്കിൽ അത് നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കും. ആഹാരം ശരിയായല്ല വയറ്റിൽ എത്തുന്നതെങ്കിൽ വയറ്റിൽ ഗ്യാസ് നിറയാൻ ഇത് കാരണമാകും. ഇതുമാത്രമല്ല, ശരീരഭാരം വർദ്ധിക്കുന്നതിനും ആഹാരം കഴിക്കുന്ന രീതി സ്വാധീനിക്കാറുണ്ട്. ധാരാളം സമയമെടുത്തു സാവധാനം വേണം ആഹാരം കഴിക്കാൻ അല്ലാത്തപക്ഷം അമിതവണ്ണമായാകും ശരീരം പ്രതികരിക്കുക.ഈ വാര്‍ത്ത കൂടി വായിക്കൂ'ഭക്ഷ്യവിഷബാധ ചോറിൽ നിന്നും ഉണ്ടാകാം, ഫ്രിഡ്ജിൽ വച്ചും ചൂടാക്കിയും കഴിക്കുന്നത് നിർത്താം'സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
'ഭക്ഷ്യവിഷബാധ ചോറിൽ നിന്നും ഉണ്ടാകാം, ഫ്രിഡ്ജിൽ വച്ചും ചൂടാക്കിയും കഴിക്കുന്നത് നിർത്താം'
വീടുകളിൽ തന്നെയുള്ള ചില ശീലങ്ങൾ ഭക്ഷ്യവിഷബാധ വരുത്തിവച്ചേക്കാം. ചോറ് കുറേ നേരം പുറത്തുവച്ചു ഫ്രിഡ്ജിൽ വച്ചുമൊക്കെ കഴിക്കുന്നത് ഒഴിവാക്കണം ഭക്ഷ്യവിഷബാധ സംബന്ധിച്ചുള്ള വാർത്തകൾ പതിവാകുമ്പോൾ പലരും ആശങ്കയിലാണ്. പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ മുതൽ ഇടയ്ക്കൊരുനേരം കുടംബവുമൊത്ത് പുറത്തുനിന്നാകാം ഭക്ഷണമെന്ന് കരുതുന്നവർ വരെ ഈ ആശങ്കയുടെ നിഴലിലാണ്. എന്നാൽ ഹോട്ടൽ ഭക്ഷണം മാത്രമല്ല വീടുകളിൽ തന്നെയുള്ള ചില ശീലങ്ങൾ ഭക്ഷ്യവിഷബാധ വരുത്തിവച്ചേക്കാം എന്ന് പറയുകയാണ്ഡോക്ടറും സാമൂഹ്യപ്രവർത്തകയുമായി ഷിനു ശ്യാമളൻ. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലാണ് ഷിനു ഇക്കാര്യം വിവരിക്കുന്നത്.ചോറ് അമിതമായി ഉണ്ടാക്കിയതിന് ശേഷം ബാക്കിവരുമ്പോൾ പിന്നീട് ചൂടാക്കിയും ഫ്രിഡ്ജിൽ വച്ചുമൊക്കെ കഴിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നാണ് ഷിനുവിന്റെ മുന്നറിയിപ്പ്.ഈ അടുത്ത് ഭക്ഷ്യവിഷഭാധ വളരെയധികം കൂടിവരുന്നുണ്ട്. നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങേണ്ട ഒരു പ്രധാന കാര്യമുണ്ട്. ചോറ് ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ഇത് വീണ്ടും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കുന്ന രീതി നിർത്തുക. അല്ലെങ്കിൽ ഹോട്ടലിൽ നിന്നൊക്കെ ഫ്രൈഡ് റൈസോ ചോറോ വാങ്ങി ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന സമ്പ്രദായം നിർത്തുക. കാരണം അരിയിൽ പൊതുവെ ബാസിലസ് സിറിയസ് എന്നുപറയുന്ന ഒരു ബാക്ടീരിയയുടെ ബീജകോശങ്ങൾ ഉണ്ടാകും. ഒരുപാട് വേവിച്ചുകഴിഞ്ഞാലും ഇതിന്റെ ബീജകോശങ്ങൾ അതിൽതന്നെയുണ്ടാകാം. ചോറ് വെന്തതിന് ശേഷം കുറേനേരം റൂം ടെംപറേച്ചറിൽ പുറത്തിരുന്നാലോ അല്ലെങ്കിൽ ഇത് വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുമ്പോഴോ ബീജകോശങ്ങൾ അതിൽ നിന്ന് വീണ്ടും മുളച്ചുപൊന്താം. അത് ഒരു വിഷാംശം പോലെയാണ്. നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ നമുക്ക് ഛർദി ഉണ്ടാകാം. കഴിവതും ചോറ് ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ചൂടാക്കി ഉപയോഗിക്കുന്നതുപോലും അത്ര സുരക്ഷിതമല്ല, ഷിനു പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂസെക്സി പൈനാപ്പിള്‍ ഡയറ്റ് എന്ന് കേട്ടിട്ടുണ്ടോ? ശരീരഭാരം കുറയുമോ? അറിയാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എന്നും ഒരു നേരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാണോ? കരളിനെ ബാധിക്കും, മുന്നറിയിപ്പ്
പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുമെന്ന് പഠനം ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിയുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന രോഗത്തിന് കാരണമാകുമെന്ന് പഠനം. ആരോഗ്യമുള്ള കരളിൽ അഞ്ച് ശതമാനത്തിന് താഴെയാണ് സാധാരണ കൊഴുപ്പ് കാണാറുള്ളത്. കൊഴുപ്പിന്റെ തോത് ചെറുതായി വർധിച്ചാൽ പോലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനു സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാൽ അമിതവണ്ണമോ പ്രമേഹമോ ഇല്ലാത്തവരിൽ പോലും കരളിലെ കൊഴുപ്പ് മിതമായ തോതിൽ ഉയരുമെന്ന് ഗവേഷകർ പറയുന്നു.ഒരു നേരമൊക്കെ ഫാസ്റ്റ് ഫുഡ് കഴിച്ചാലും കുഴപ്പമില്ലെന്നാണ പലരും കരുതുന്നത്. എന്നാൽ ഇത് പ്രതിദിന കലോറിയുടെ അഞ്ചിലൊന്നാണെങ്കിൽ കരൾ അപകടത്തിലാണെന്നു കരുതണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം ശരീരത്തിന് വേണ്ട കലോറി ആവശ്യത്തിൻറെ 20 ശതമാനമോ അതിന് മുകളിലോ ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്ന അമിതവണ്ണക്കാരിലും പ്രമേഹ രോഗികളിലും കരളിലെ കൊഴുപ്പിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.ലൊസാഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ കെക് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കയിലെ 2017-18ലെ നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.ഈ വാര്‍ത്ത കൂടി വായിക്കൂകാലുകളിലെ വിണ്ടുകീറല്‍, പരിഹാരം വീട്ടില്‍ തന്നെ; ചെയ്യാം ഈ ഏഴ് കാര്യങ്ങള്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ.
കാലുകളിലെ വിണ്ടുകീറല്‍, പരിഹാരം വീട്ടില്‍ തന്നെ; ചെയ്യാം ഈ ഏഴ് കാര്യങ്ങള്‍
തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍.പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍ ഇതാ കാലുകള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മുഖത്തിന് നല്കുന്നതുപോലെതന്ന പ്രത്യേക പരിചരണം കാലുകള്‍ക്കും നല്‍കേണ്ടതുണ്ട്. തണുപ്പുകാലത്ത് കാലുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറല്‍. ചിലര്‍ക്കിതൊരു സൗന്ദര്യ പ്രശ്നമാണെങ്കില്‍ മറ്റുചിലര്‍ക്ക് അസഹ്യമായ വേദനയും നടക്കാന്‍ ബുദ്ധിമുട്ടുമൊക്കം ഇതുമൂലമുണ്ടാകാം. ഇതിന് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താവുന്നതാണ്. പാദങ്ങള്‍ മൃദുലമാക്കാന്‍ ചെയ്യാവുന്ന ഏഴ് കാര്യങ്ങള്‍ ഇതാ...►ചര്‍മ്മത്തിന് തേക്കുന്ന മോയിസ്ച്ചറൈസര്‍ കൂടാതെ കാലുകള്‍ക്കായി പ്രത്യേക മോയിസ്ചറൈസര്‍ ഉപയോഗിക്കാം. ഹീല്‍ ബാംസ് സാധാരണയേക്കാള്‍ കട്ടിയുള്ള മോയിസ്ചറൈസര്‍ ആണ്. ഇവ മോയിസ്ചറൈസ് ചെയ്യുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തെ മൃദുലമാക്കുകയും ചെയ്യും. ഹീല്‍ ബാം വാങ്ങുമ്പോള്‍ അവയില്‍ സിലിസിക് ആസിഡും ആല്‍ഫ ഹൈഡ്രോക്സി ആസിഡും അടങ്ങിയിട്ടുണ്ടെന്ന്ഉറപ്പാക്കണം.►വരണ്ട് പൊട്ടിയിരിക്കുന്ന പാദങ്ങള്‍ എന്നും എക്സ്ഫോളിയേറ്റ് ചെയ്ത് മൃതകോശങ്ങള്‍ നീക്കേണ്ടത് അനിവാര്യമാണ്. 20 മിനിറ്റോളം ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവച്ചശേഷം ഒരു ഫൂട്ട് സ്ക്രബ്ബറോ പ്യൂമിസ് സ്റ്റോണോ ഉപയോഗിച്ച് ഇത് ചെയ്യാവുന്നതാണ്. ഇതിനുശേഷം വേണം കാലുകളില്‍ ഹീല്‍ ബാം പുരട്ടാന്‍.►വരണ്ട പാദങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് തേന്‍. തേനിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുക മാത്രമല്ല അണുബാധകളെ അകറ്റി നിര്‍ത്തുകയും ചെയ്യും. കാലില്‍ തേന്‍ തേച്ച് രാത്രിമുഴുവന്‍ വച്ചശേഷം രാവിലെ കഴുകികളയാവുന്നതാണ്.►വരണ്ട കാലുകളില്‍ സ്പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു ബാന്‍ഡേജ് ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് വരണ്ടുപൊട്ടിയ കാല്പാദങ്ങള്ക്ക് ഒരു സുരക്ഷാവലയമാകുകയും അഴുക്ക് കയറാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. മുറിവ് പെട്ടെന്നുണങ്ങാനും കാലിന്റെ മൃദുലത വീണ്ടെടുക്കാനും ഇത് സഹായിക്കും.►ചെരിപ്പ് തെരഞ്ഞെടുക്കുമ്പോള്‍ കാല്പാദങ്ങള് മറയുന്ന ഷൂ പോലുള്ളവ വാങ്ങുന്നതാണ് നല്ലത്. തുറന്ന പാദരക്ഷകള്‍ പൊടിയെ തടയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സോക്സ് ഉപയോഗിക്കുന്നതും നല്ലതാണ്.►ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ വെളിച്ചെണ്ണ തേക്കാം. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്റിഫംഗല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ കാലുകളെ മോയിസ്ചറൈസ് ചെയ്യുകയും അണുബാധകളെ അകറ്റിനിര്‍ത്തുകയും ചെയ്യും.►മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കാലില്‍ സോക്സ് ധരിച്ച് ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്. നന്നായി മോയിസ്ചറൈസ് ചെയ്ത് കവര്‍ ചെയ്ത് പാദങ്ങളെ സംരക്ഷിച്ചാല്‍ ഫലം കാണാം.ഈ വാര്‍ത്ത കൂടി വായിക്കൂറസ്ക് കഴിച്ചാലും റിസ്കുണ്ട്; പതിവാക്കണ്ടസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
റസ്ക് കഴിച്ചാലും റിസ്കുണ്ട്; പതിവാക്കണ്ട
റസ്ക് വിചാരിക്കുന്നത്ര ആരോഗ്യകരമായ ഭക്ഷണമല്ലെന്ന് പോഷകാഹാര വിദഗ്ധർ ഉറണക്കമെണീറ്റ് വരുമ്പോൾ ഒരു ചൂടൻ ചായയ്ക്കൊപ്പം റസ്ക് കഴിക്കുന്നത് പലർക്കും ഒരു വികാരമാണ്. വ്യായാമത്തിന് മുമ്പും എന്തിനധികം പനി പിടിച്ചിരിക്കുമ്പോഴുമൊക്കെ റെസ്ക്കാണ് മെയിൻ. കലോറി കുറഞ്ഞതും ആരോഗ്യത്തിന് നല്ലതാണെന്നതുമൊക്കെയാണ് റസ്കിനെ പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ ഗോതമ്പും റവയും ഉപയോഗിച്ചുണ്ടാക്കുന്നതാണ് എന്നതുകൊണ്ട് പ്രമേഹരോഗികൾക്കും റസ്ക് നല്ലതാണെന്നാണ് കരുതുന്നത്. എന്നാൽ റസ്ക് വിചാരിക്കുന്നത്ര ആരോഗ്യകരമായ ഭക്ഷണമല്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.റസ്ക്കിൽറൊട്ടിയേക്കാൾ കൂടുതൽ കലോറി ഉണ്ടെന്നതാണ് ഇതിന് കാരണം. 100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കിൽ റസ്ക്കിൽ കലോറി അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു ഗോതമ്പ് റൊട്ടിയിൽ ഏകദേശം 232-250 കിലോ കലോറിയാണുള്ളത്. റസ്കിലും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജലാംശം കുറഞ്ഞ ബ്രെഡ് മാത്രമാണ് റെസ്ക് എന്നതാണ് വാസ്തവം.ഗുണമേന്മയുള്ള റസ്ക് അല്ല കഴിക്കുന്നതെങ്കിൽ റിസ്ക് കൂടും. മൈദ, പഞ്ചസാര, യീസ്റ്റ്, എണ്ണ എന്നിവയാണ് റസ്കിലെ പ്രധാന ചേരുവകൾ. എന്നാൽ പഴകിയ റൊട്ടി കൊണ്ടുണ്ടാക്കുന്ന റസ്കുകളും വിപണിയിൽ ലഭ്യമാണ്. ഇത്, വയറിളക്കവും മലബന്ധവും ഉൾപ്പെടെ ധാരാളം ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.സ്ഥിരമായി റസ്ക് കഴിച്ചാൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും. റസ്കുകളിൽ അടിങ്ങിയിട്ടുള്ള ഒരു പ്രത്യേക തരം പ്രോട്ടീനായ ഗ്ലൂട്ടൻ ചിലർക്ക് എളുപ്പത്തിൽ ദഹിക്കില്ല. ഇത് ചെറുകുടലിന്റെ ആവരണത്തെ തകരാറിലാക്കുകയും പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും.ഈ വാര്‍ത്ത കൂടി വായിക്കൂകാപ്പി കുടിച്ച് ദിവസം തുടങ്ങണ്ട, ആദ്യം ഒരു പഴം കഴിക്കാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കരുതലോടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി
പുരുഷന്മാരിൽ കാണുന്ന വെൽനെറ്റ് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രത്യുൽപ്പാദന ഗ്രന്ഥികളിൽ ഉൾപ്പെടുന്ന ഇതിന്റെ പ്രധാന ധർമം ശുക്ലത്തിന്റെ അളവ് കൂട്ടുകയും ശുക്ലത്തെ അലിയിക്കുകയും ചെയ്യുന്നതാണ്. മൂത്ര സഞ്ചിയുടെ അടിയിലായി സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥി മൂത്ര സഞ്ചിയിൽ നിന്നും ഉത്ഭവിക്കുന്ന മൂത്ര കുഴലിന്റെ ആദ്യ ഭാഗത്തെ പൊതിഞ്ഞിരിക്കുന്നു. അതുപോലെ, വൃഷണങ്ങളിൽ നിന്നും ഉൽഭവിക്കുന്ന ബീജം വാസ് ഡിഫെറെൻസ്(Vas Deferens) എന്ന ട്യൂബുവഴി പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെ മൂത്രക്കുഴലിൽ എത്തപ്പെടുന്നു. അങ്ങനെയാണ് മൂത്രവും ശുക്ലവും പുറത്തു വരുന്നത്. ഈ കാരണത്താൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് അസുഖം പിടിപെട്ടാൽ മൂത്രത്തിന്റെയും ശുക്ലത്തിന്റെയും സഞ്ചാരത്തെ അത് ബാധിക്കും. പ്രായം കൂടുന്തോറും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടാകുന്നു. ഒരു പരിധിയിൽ അധികം പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം ഉണ്ടായാൽ മനുഷ്യന്റെ ജീവിത ശൈലിയെത്തന്നെ ബാധിക്കാവുന്ന അത്യധികം പ്രശ്നങ്ങൾ ഉണ്ടാക്കും. ലക്ഷണങ്ങൾ സാധാരണ 50 വയസ്സിനു മുകളിൽ വരുന്ന പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം കൂടുതലായി കണ്ടു വരുന്നത്. ഇതിനെ ബിനയിൻ പ്രോസ്റ്റേറ്റാറ്റിക് ഹൈപ്പർപ്ളേഷ്യ (BPH) എന്ന് വിളിക്കുന്നു. 40 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിലും സാധാരണ ഈ അസുഖം കാണാറുണ്ട്. മൂത്രം ഒഴിച്ച് തുടങ്ങാനുള്ള പ്രയാസം, ശക്തിയായി മൂത്രം ഒഴിക്കാൻ പറ്റാത്ത അവസ്ഥ, നേർത്ത രീതിയിൽ മൂത്രം പോകുക, വിട്ട് വിട്ട് മൂത്രം പോവുക, ഇടയ്ക്ക് ഇടയ്ക്ക് മൂത്രം ഒഴിക്കാൻ പോവുക (പ്രത്യേകിച്ച് രാത്രി), മുഴുവൻ മൂത്രവും ഒഴിച്ചു എന്ന് തോന്നാതിരിക്കുന്ന അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. ഇതിനു പുറമെ ചിലപ്പോൾ വളരെ സാരമായ ചിലപ്രശ്നങ്ങളും ഉണ്ടായേക്കാം. അവ: മൂത്രം ഒഴിക്കുമ്പോൾ തരിപ്പ്, പുകച്ചിൽ വേദന അനുഭവപ്പെടുക, മൂത്രത്തിലും ശുക്ലത്തിലും ചോരയുടെ അംശം കാണുക, ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ അണുബാധ അനുഭവപ്പെടുക, അറിയാതെ കിടക്കയിൽ മൂത്രം പോവുക, മൂത്രം തുള്ളി തുള്ളിയായി പോവുക, മൂത്രം ഒട്ടും പോകാത്ത അവസ്ഥ ഉണ്ടാകുക. ഈ ലക്ഷണങ്ങൾ മറ്റു ചില പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തന്നെ അസുഖങ്ങൾ കാരണവും ആകാം. പ്രോസ്റ്റേറ്റ് ക്യാൻസർ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ എല്ലുകൾക്ക് (പ്രത്യേകിച്ചും നട്ടെല്ല്, ഇടുപ്പെല്ല്, തുടയെല്ല്) വേദനയും ബലക്ഷയവും ഒടിവും പുറമെ ശരീരം ശോഷിക്കുക തുടങ്ങിയവ പ്രോസ്റ്റേറ്റ് ക്യാൻസർ കൊണ്ടാകാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ക്യാൻസർ ഉണ്ടാകുന്നത് വളരെ സാധാരണമാണ് . മറ്റു ക്യാൻസറുകളെ അപേക്ഷിച്ച് ഇത് വളരെ പതുക്കെയാണ് വളരുന്നത്. അതുകൊണ്ടുതന്നെ നേരത്തേ കണ്ടു പിടിക്കാൻ സാധിച്ചാൽ ഇത് പൂർണമായും ഉന്മൂലനം ചെയ്യാൻ, ശസ്ത്രക്രിയ വഴിയോ റേഡിയോ തെറാപ്പിയിലൂടെയോ കഴിയും. പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടോ എന്നറിയാനാണ് രക്തത്തിൽ പിഎസ്എ ടെസ്റ്റ് ചെയ്യുന്നത്. രക്തത്തിൽ സിറം പിഎസ്എ യുടെ അളവ് കൂടുതൽ ആണെങ്കിൽ തീർച്ചയായും പ്രത്യേക പരിശോധനകൾ ആവശ്യമുണ്ട്. അക്യൂട്ട് പ്രോസ്റ്ററ്റിറ്റിസ് അക്യൂട്ട് പ്രോസ്റ്ററ്റിറ്റിസ് അത്യധികം വിഷമിപ്പിക്കുന്ന ഒരു അസുഖമാണ്. മൂത്രത്തിലുണ്ടാകുന്ന അണുബാധ കൊണ്ടോ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ കൊണ്ടോ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധയാണ് കാരണം. പനി, വിറയിൽ, തളർച്ച, ക്ഷീണം, മൂത്രക്കടച്ചിൽ, അടിക്കടി വേദനയോടെ മൂത്രം ഒഴിക്കാനുള്ള തോന്നൽ, വേദന എന്നിവ അനുഭവപ്പെടും. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലും പ്രമേഹ രോഗികളിലുമാണ് രോഗം കൂടുതലായി കണ്ടുവരാറുള്ളത്. ചികിത്സയ്ക്ക് കാലതാമസം ഉണ്ടായാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ പഴുപ്പ് കെട്ടുകയും പൂർണമായും മൂത്ര തടസ്സം അനുഭവപ്പെടുകയുംചെയ്യും. രക്തത്തിൽ അണുബാധയ്ക്കും സാധ്യത കൂടുതലാണ്. ക്രോണിക് പ്രോസ്റ്ററ്റിറ്റിസ് മുകളിൽ പറഞ്ഞിരിക്കുന്ന രോഗ ലക്ഷണങ്ങൾ ചെറിയ തോതിൽ മാസങ്ങളോളം അനുഭവപ്പെടുന്ന അവസ്ഥയാണ് ക്രോണിക് പ്രോസ്റ്ററ്റിറ്റിസ് (Chronic Prostatitis). രോഗികൾക്ക് അടിക്കടി മൂത്രത്തിൽ അണുബാധ ഉണ്ടാകുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന അനുഭവപ്പെടുകയും മറ്റു മൂത്രശങ്കകളും അനുഭവപ്പെടാറുണ്ട് . ഈ ലക്ഷണങ്ങൾ മൂന്ന് മാസത്തിൽ കൂടുതൽ കാണുകയാണെങ്കിൽ ക്രോണിക് പ്രോസ്റ്ററ്റിറ്റിസ് എന്ന് വിളിക്കാം. ക്രോണിക് പെൽവിക് പെയിൻ സിൻഡ്രോം ചിലരിൽ അടിവയറിലും ഗുഹ്യഭാഗത്തും നിരന്തരം അസ്വാസ്ഥ്യവും വേദനയും അനുഭവപ്പെടാറുണ്ട്. ഇതിനെ ക്രോണിക് പെൽവിക് പെയിൻ സിൻഡ്രോം(Chronic Pelvic Pain Syndrome) എന്ന് വിളിക്കുന്നു. ഇതിനു കാരണം ഇപ്പോഴും അവ്യക്തമാണ്. (തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ യൂറോളജിവകുപ്പ് തലവനാണ് ലേഖകൻ)
കാപ്പി കുടിച്ച് ദിവസം തുടങ്ങണ്ട, ആദ്യം ഒരു പഴം കഴിക്കാം
കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നതിന് പകരം ഒരു പഴമോ കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി എന്നിവയോ കഴിച്ച് ദിവസം തുടങ്ങാം രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് പകരം ഒരു പഴമോ കുതിര്‍ത്ത ബദാം, ഉണക്കമുന്തിരി എന്നിവയോ കഴിച്ച് ദിവസം തുടങ്ങാമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. ദഹനപ്രശ്നങ്ങള്‍, ഗ്യാസ്, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുള്ളവര്‍ ദിവസത്തില്‍ ആദ്യം കഴിക്കുന്നത് പഴമാണെങ്കില്‍ നല്ലതെന്നാണ് ഇവര്‍ പറയുന്നത്.രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം ഒരു പഴം കഴിക്കാം. അതല്ലെങ്കില്‍ 6-7 ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. ഇതുപോലെതന്നെയാണ് ബദാമിന്റെ കാര്യവും 4-5 ബദാം വെള്ളത്തില്‍ കുതിര്‍ത്തി കഴിക്കാം. പിസിഒഡി ഉള്ളവര്‍ ബദാം കഴിക്കുന്നതാണ് നല്ലത്. ആര്‍ത്തവത്തിന് 10 ദിവസം മുന്‍പ് ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേര്‍ത്ത് കഴിക്കാം. കറുത്ത മുന്തിരികളാണ് കൂടുതല്‍ നല്ലത്. ഹീമോഗ്ലോബിന്റെ കുറവ്, സ്തനങ്ങളുടെ ആര്‍ദ്രത, ഗ്യാസ്, മൂഡ് സ്വിങ്സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉണക്കമുന്തിരി നല്ലൊരി പരിഹാരമാണ്.ഉറക്കമുണര്‍ന്ന് 20 മിനിറ്റിനുള്ളില്‍ ഇവയിലേതെങ്കിലുമൊന്ന് കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കഴിച്ച് 10-15 മിനിറ്റിന് ശേഷം ചായയോ കാപ്പിയോ കുടിക്കുന്നതിന് പ്രശ്നമില്ല. 15-20 മിനിറ്റിന് ശേഷം വ്യായാമം ചെയ്യാനും തടസ്സമില്ല. വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ഒരു മണിക്കൂറിന് ശേഷം പതിവുപോലെ പ്രഭാതഭക്ഷണം കഴിക്കാം.ഈ വാര്‍ത്ത കൂടി വായിക്കൂകട്ട വർക്കൗട്ട് കഴിഞ്ഞിരിക്കുവാണോ? ബദാം കഴിക്കാം, ഗുണങ്ങളറിയാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കട്ട വർക്കൗട്ട് കഴിഞ്ഞിരിക്കുവാണോ? ബദാം കഴിക്കാം, ഗുണങ്ങളറിയാം
വർക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പർ ആഹാരമാണ് ബദാം,കാരണമറിയാം കഠിനവ്യായാമത്തിൽ ഏർപ്പെടുന്നവർക്ക് വർക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പർ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും ബദാം നല്ലതാണെന്നാണ് പുതിയ പഠനങ്ങൾ. കാലുകൾക്ക് മെച്ചപ്പെട്ട കരുത്ത് നൽകാനും ബദാം നല്ലതാണ്.വ്യായാമത്തിന് ശേഷം ശരീരത്തിന്റെ സുഖപ്പെടുത്തൽ പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡാണ് ഡൈഹൈഡ്രോക്സി– 9Z- ഒക്ടഡീകനോയ്ക് ആസിഡ് (12.13.Di HOME). വർക്കൗട്ടിന് ശേഷം ബദാം കഴിച്ചവരുടെ രക്തത്തിൽ കഴിക്കാത്തവരെ അപേക്ഷിച്ച് 12.13.Di HOME എന്ന ഗുണകരമായ കൊളുപ്പി അധികമായി കണ്ടെത്തിയെന്നാണ് പഠനത്തിൽ പറയുന്നത്. ഒരു മാസം ദിവസവും 57 ഗ്രാം ആൽമണ്ട് വീതം കഴിച്ചവരിൽ 12.13.Di HOME കഴിക്കാത്തവരെ അപേക്ഷിച്ച് 69% അധികം കണ്ടെത്തി.30 നും 65 നും ഇടയിൽ പ്രായമുള്ള 38 പുരുഷന്മാരിലും 26 സ്ത്രീകളിലുമാണ് ഗവേഷണം നടത്തിയത്. ബദാം കഴിക്കാത്തവരിൽ 9.10.Di HOME എന്ന ഓക്സിലിപിൻ ആണ് കണ്ടത്. ഇക് ശരീരത്തിന്റെ ആരോഗ്യത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നതാണ്. പേശീകളുടെ വീണ്ടെടുപ്പിനെ വൈകിപ്പിക്കാൻ ഇത് കാരണമാകും.ഈ വാര്‍ത്ത കൂടി വായിക്കൂകല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം, രണ്ടു മാസം ഗര്‍ഭിണി! നെറ്റി ചുളിക്കാന്‍ വരട്ടെ, കുറിപ്പ്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം, രണ്ടു മാസം ഗര്‍ഭിണി! നെറ്റി ചുളിക്കാന്‍ വരട്ടെ, കുറിപ്പ്
കല്യാണം കഴിഞ്ഞിട്ട് ഒന്നരമാസം. ഓള് ഗര്‍ഭിണിയായി, ആദ്യസ്കാന്‍ കഴിഞ്ഞു. സ്കാന്‍ ചെയ്ത് നോക്കിയപ്പോ രണ്ട് മാസം പ്രായമുള്ള ഗര്‍ഭം കല്യാണം കഴിഞ്ഞ് ഒന്നര മാസം മാത്രമായ യുവതിക്കു രണ്ടു മാസം പ്രായമുള്ള ഗര്‍ഭം. നെറ്റികള്‍ ചുളിയാന്‍ ഇതു ധാരാളം മതി. അതു പിന്നെ സംസാരവും അടിയും വെടിയും കലാപവും വിവാഹ മോചനവും വരെയാവാം. വൈദ്യശാസ്ത്രപരമായി ഈ സാഹചര്യത്തെ വിശദീകരിക്കുകയാണ്, ഡോ. ഷിംന അസീസ് ഈ പോസ്റ്റില്‍. അടിയും വെടിയും പുകയമൊക്കെ ആവുന്നതിനു മുമ്പ് ഈ പോസ്റ്റ് ഒന്നു വായിച്ചാല്‍ കാര്യം നിസ്സാരമായി മനസ്സിലാക്കാവുന്നതേയുള്ളൂ.ഷിംന അസീസ് ഫെയ്സബുക്കില്‍ എഴുതിയ കുറിപ്പ്:നാലഞ്ച് വര്‍ഷം മുന്‍പ് എഴുതിയിട്ടൊരു പോസ്റ്റിനെക്കുറിച്ച് സംസാരിച്ച് പരിചയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്. വിശേഷങ്ങളൊക്കെ ഓടി വന്ന് പറയുന്നവള്‍, ഞങ്ങള്‍ പരിചയപ്പെട്ടതും ഒരു 'വിശേഷത്തിന്റെ വിശേഷം' പറഞ്ഞാണ്.കല്യാണം കഴിഞ്ഞിട്ട് ഒന്നരമാസം. ഓള് ഗര്‍ഭിണിയായി, ആദ്യസ്കാന്‍ കഴിഞ്ഞു. സ്കാന്‍ ചെയ്ത് നോക്കിയപ്പോ രണ്ട് മാസം പ്രായമുള്ള ഗര്‍ഭം. പിന്നെ അടി, വെടി, കലാപം, കച്ചറ, വിവാഹമോചനഭീഷണി അങ്ങനെ ആകെ ബഹളം...!!!ഇത്തരത്തില്‍ സംഭവിച്ച് കാര്യം മനസ്സിലാവാതെ കുഴങ്ങിയ പെണ്‍കുട്ടികള്‍ ധാരാളമുണ്ട്. പലപ്പോഴും പുതുമണവാട്ടികള്‍, അല്ലെങ്കില്‍ ജോലിസംബന്ധമായും മറ്റും മാറി നില്ക്കുന്ന പങ്കാളി ഒക്കെയുള്ളിടത്താണ് കണ്ഫ്യൂഷന് സംഭവിക്കുന്നത്. ബന്ധപ്പെടാതെ കുഞ്ഞെവിടെ നിന്ന് വന്നെന്ന് മനസ്സിലാവില്ല. ഈ പെണ്‍കുട്ടിയും അത്തരത്തില്‍ ഒരാളായിരുന്നു. വിവാഹജീവിതത്തിനേക്കാള്‍ പ്രായമുള്ള കുഞ്ഞിന്റെ അമ്മ.ഇതിന്റെ ഗുട്ടന്‍സ് ഇത്രയേയുള്ളൂ. ഗര്‍ഭത്തിന്റെ പ്രായം അളക്കുന്നത് അവസാനമായി മാസമുറ ഉണ്ടായതിന്റെ ആദ്യദിവസം തൊട്ടാണ്. ശരാശരി 28 ദിവസത്തിനടുത്ത് ദൈര്‍ഘ്യം ദിവസം വരുന്ന ഒരു ആര്‍ത്തവചക്രത്തിന്റെ ഏതാണ്ട് മദ്ധ്യത്തിലാണ് അണ്ഢവിസര്‍ജ്ജനം നടക്കുന്നത്. ഈ അണ്ഢം ഇരുപത്തിനാല് മണിക്കൂനടുത്ത് സമയം ബീജത്തെയും കാത്തിരിക്കും.ഒരുദാഹരണത്തിന് ജനുവരി 1ന് ആര്‍ത്തവം ഉണ്ടായ മണവാട്ടി ജനുവരി 15ന് കല്യാണം നടന്ന് ആദ്യരാത്രി ആഘോഷിക്കുമ്പോള്‍ അന്നത്തെ ആഘോഷത്തില്‍ നിന്ന് അവള് ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. ഇവിടെ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത് കല്യാണത്തിന് രണ്ടാഴ്ച മുന്‍പ് അവള്‍ക്ക് ആര്‍ത്തവം തുടങ്ങിയ ജനുവരി 1 തൊട്ടാകും. ഫലത്തില്‍, കുട്ടിയെ 'വന്നപ്പോള്‍ കൊണ്ടു വന്നു' എന്ന് ആരോപിക്കപ്പെടാം. കൂട്ടുകാരിയും ഇത്തരത്തില്‍ ആരോപിതയായി, വീട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടപ്പെട്ടു. കുഞ്ഞ് അയാളുടേത് തന്നെയാണ് എന്നവള്‍ ആവതും പറഞ്ഞു, ഒരാളും കേട്ടില്ല.ആര്‍ത്തവചക്രത്തില്‍ എപ്പോള്‍ അണ്ഢവിസര്‍ജനം നടന്നു എന്ന് കണക്കാക്കുന്ന മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും, അവ പൊതുവേ ചിലവേറിയതായത് കൊണ്ടാണ് ഇത്തരത്തില്‍ LMP (Last Menstrual Period) വെച്ച് ലോകം മുഴുവന്‍ ഗര്‍ഭത്തിന്റെ പ്രായം കണക്കാക്കുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ യഥാര്‍ത്ഥ പ്രായം അത് കൊണ്ട് തന്നെ സ്കാനിലെ ഗര്‍ഭത്തിന്റെ പ്രായത്തേക്കാള്‍ അല്പം കുറവായിരിക്കും.അവള്‍ക്ക് തിരികെ അവളുടെ വീട്ടില്‍ വന്നു നില്‍ക്കേണ്ടി വന്നു, വൈകാതെ ആ കുഞ്ഞിനു ജന്മം കൊടുത്തു. ഇതിനിടക്ക് കേസും പുക്കാറുമായി. പങ്കാളി കോടതിയില്‍ ഡിഎന്‍എ ടെസ്റ്റിന് അപേക്ഷ നല്കി. കുഞ്ഞിനെ പ്രതിനിധീകരിച്ച് കോടതിയില്‍ അപ്പിയര്‍ ചെയ്ത അമ്മക്ക് വിരോധമില്ലാത്തതിനാല്‍ ഡിഎന്‍എ ടെസ്റ്റ് എന്ന ഓപ്ഷന് അംഗീകരിക്കപ്പെടുകയും ചെയ്തു.ഇന്ന് ആ കുഞ്ഞിന് വയസ്സ് നാല് കഴിഞ്ഞിരിക്കുന്നു. പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍ട്ട് ഈയടുത്ത ദിവസം വന്നു.അത് വരുന്ന ദിവസം വരെ അവള് ടെന്‍ഷനിലായിരുന്നു, ''എനിക്ക് പേടിയാകുന്നു. ആളുകളുടെ ഡിഎന്‍എ എങ്ങനെയെങ്കിലും മാറ്റാന്‍ പറ്റുമോ, അതിനു വല്ല വഴിയുമുണ്ടോ ഇത്താ...' എന്ന് വരെ അവള് ചോദിച്ചു. അവള്‍ക്ക് കുറെ കാലം ഗൂഗിളില്‍ ഇത് തപ്പുന്ന പണിയായിരുന്നു. പഠിച്ച് ഒരു ജോലി നേടിയ പെണ്ണാണ്, സ്വന്തം കാലില്‍ നിന്ന ചങ്കൂറ്റം ഉള്ളവളാണ്, എന്നിട്ടും പലപ്പോഴും അവള് പതറിപ്പോയി. അപ്പോഴെല്ലാം ഓടി വന്ന് കൈ പിടിച്ച് ശങ്കയെല്ലാം ഇറക്കിവച്ച് പകരം ധൈര്യം വാങ്ങി തിരികെപ്പോയി.ഇക്കഴിഞ്ഞ ദിവസം കുഞ്ഞ് അയാളുടേത് തന്നെ എന്നെഴുതിയ ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍റ്റ് കടലാസ് എനിക്കയച്ച് അവള് പറഞ്ഞു ''അവന്റെ ഒടുക്കത്തെ ഡൌട്ട് തീര്‍ന്നു കിട്ടി, അത് തന്നെ വല്യ കാര്യം. ഇനി ആത്മാഭിമാനത്തോടെ രണ്ട് വഴിക്ക് പിരിയാം...'ശാസ്ത്രം കൊടുത്ത ചോദ്യത്തിന് ശാസ്ത്രത്തിലൂടെ തന്നെ അവള് ഉറച്ച ഉത്തരം പറഞ്ഞു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ഞങ്ങളുടെ സൗഹൃദവും...ഈ വാര്‍ത്ത കൂടി വായിക്കൂരാത്രി വൈകി വയറുനിറയെ ഭക്ഷണം? പ്രമേഹം മുതൽ ഹൃദ്രോഗവും പക്ഷാഘാതവും വരെ ക്ഷണിച്ചുവരുത്തുംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
രാത്രി വൈകി വയറുനിറയെ ഭക്ഷണം? പ്രമേഹം മുതൽ ഹൃദ്രോഗവും പക്ഷാഘാതവും വരെ ക്ഷണിച്ചുവരുത്തും
വളരെ വൈകി അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കും. അമിതമായ കൊഴുപ്പും കാലോറിയും ആരോഗ്യത്തെ കാർന്നുതിന്നും രാവിലത്തെ ഓട്ടപ്പാച്ചിലിനിടയിൽ പ്രഭാതഭക്ഷണം പലർക്കുമൊരു പ്രഹസനമാണ്. എന്തെങ്കിലുമൊക്കെ കഴിച്ചെന്ന് വരുത്തിതീർത്ത് ഓഫീസിലേക്കോടും. ഉച്ചയ്ക്കാണെങ്കിൽ സമയം കിട്ടിയാൽ കഴിക്കും എന്ന അവസ്ഥയാണ്. ഇതിന്റെയെല്ലാം കേടുതീർക്കുന്നതാകട്ടെ അത്താഴത്തിനും. രാത്രി വളരെ വൈകിയും വയറു നിറയെയും ഭക്ഷണം കഴിക്കുന്നത് പലരുടെയും ഒരു ശീലമായി മാറിയിട്ടുണ്ട്. കുടുംബാംഗങ്ങളൊന്നിച്ചിരിക്കാനും സുഹൃത്തുക്കളുമായി പുറത്തുപോകാനുമെല്ലാം സമയം കണ്ടെത്തുന്നതും രാത്രിയാണ്.വളരെ വൈകി അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അമിതമായ കൊഴുപ്പും കാലോറിയും അടങ്ങിയ ഭക്ഷണവും മാംസവിഭവങ്ങളും ആരോഗ്യത്തെ കാർന്നുതിന്നുന്നുണ്ട്. രാത്രിയിൽ അമിതമായി ശരീരത്തിലെത്തുന്ന കാലോറിയും കൊഴുപ്പും ഉടനടി വയറിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്. മേൽവയർ ചാടുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഇൻസുലിൻ പ്രതിരോധത്തിനും തുടർന്ന് പ്രമേഹത്തിനും ഇത് കാരണമാകും.എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിലെ ഹോർമോണുകളെയും ഉപാപചയ പ്രവർത്തനങ്ങളെയും സ്വാധീനിക്കും. ഹൃദയസംബന്ധമായ രോഗങ്ങളും വില്ലനാകും. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാൻ ഇത് കാരണമാകും. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുമ്പോൾ അതുവരെ ജാഗ്രതയോടെയിരിക്കാൻ ശരീരം അഡ്രിനാലിൻ പോലുള്ള സ്ട്രെസ് ഹോർമോണുകളെ ഉൽപാദിപ്പിക്കും. ഇത് ബി പി ഉയരാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ധമനീരോഗങ്ങൾക്കുള്ള സാധ്യതയും കൂടും.മാംസവിഭവങ്ങളിൽ അടങ്ങിയിട്ടുള്ള പ്യൂരിൻ എന്ന ഘടകം യൂറിക് ആസിഡ് കൂടാൻ കാരണമാകും. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ തുടങ്ങിയവയിലെല്ലാം പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സന്ധിരോഗങ്ങൾക്കും രക്തധമനീ രോഗങ്ങൾക്കും കാരണമാകും.ഈ വാര്‍ത്ത കൂടി വായിക്കൂബിരിയാണി നല്ലതാണോ? ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനം, അറിയാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് കുറച്ചൊക്കെ കുടിച്ചാലും കുഴപ്പമൊന്നുമില്ലെന്നത് ഒരു പഴമൊഴി പോലെയായി മാറിയിട്ടുണ്ട്. എന്നാൽ ഇത് ആരും കണ്ണുംപൂട്ടി വിശ്വസിക്കണ്ട. ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. എത്ര അളവ് മദ്യം അകത്താക്കുന്നു എന്നതിലല്ല മറിച്ച് ആൽക്കഹോൾ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതിൽ തുടങ്ങി ആരോഗ്യം പ്രശ്നമായി തുടങ്ങും എന്നാണ് ഡബ്യൂഎച്ച്ഓ പറയുന്നത്. എത്രയധികം കുടിക്കുന്നോ അത്രത്തോളം അപകടകരവും എത്ര കുറച്ച് മദ്യപിക്കുന്നോ അത്ര സുരക്ഷിതവും എന്നുമാത്രമേ ഉറപ്പിച്ച് പറയാൻ കഴിയൂ എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.മദ്യപാനം കൂടുന്നതിനൊപ്പം കാൻസർ സാധ്യതയും വർദ്ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അമിത മദ്യപാനം മൂലം യൂറോപ്പിൽ 200 മില്യൺ ആളുകൾ കാൻസർ സാധ്യതാ പട്ടികയിലുണ്ടെന്നാണ് കണക്കുകൾ. മിതമായി മദ്യം ഉപയോഗിക്കുന്നതുപോലും യൂറോപ്യൻ മേഖലയിൽ കാൻസർ സാധ്യത വർധിപ്പിച്ചിട്ടുണ്ടെന്നാണ് ലാൻസെറ്റ് പബ്ലിക് ഹെൽത്തിലെ റിപ്പോർട്ടിൽ പറയുന്നത്. ആഴ്ച്ചയിൽ 1.5ലിറ്ററിൽ കുറവ് വൈനോ3.5 ലിറ്ററിൽ കുറച്ച് ബിയറോ450 മില്ലിലിറ്ററിൽ കുറവ് സ്പിരിറ്റോ കഴിക്കുന്നതുപോലും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.ആൽക്കഹോൾ അടങ്ങിയ ഏത് പാനീയവും കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഥനോൾ ശരീരത്തിലെത്തുമ്പോൾ പല പ്രവർത്തനങ്ങളും തകരാറിലാവുകയും അതുവഴി കാൻസർ പിടിമുറുക്കുകയും ചെയ്യും. കുടലിലെ കാൻസറും സ്തനാർബുദവും അടക്കം ഏഴോളം കാൻസറുകൾക്ക് മദ്യപാനം കാരണമാകും.വൈൻ ഉൾപ്പെടെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളെല്ലാം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് നേരത്തേ മദ്യപാനവും കാൻസർ സാധ്യതയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പഠനത്തിൽ വ്യക്തമാക്കിയിരുന്നു. കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപാനമാണെന്നും ഭൂരിഭാഗം ആളുകളും ഇത് അറിയാതെ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരാണെന്നും പഠനത്തിൽ പറയുന്നു.ഈ വാര്‍ത്ത കൂടി വായിക്കൂഎന്നും രണ്ട് മുട്ട പതിവാക്കാം, തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി നേടാംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എന്നും രണ്ട് മുട്ട പതിവാക്കാം, തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി നേടാം
മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല സൗന്ദര്യപ്രശ്നങ്ങളെയും നേരിടാം ജലദോഷം, തുമ്മൽ, ചുമ, പനി അങ്ങനെ തണുപ്പ് തുടങ്ങിയാൽ പലവിധ രോഗങ്ങൾ പിടിമുറുക്കാറുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല മുടികൊഴിച്ചിൽ അടക്കമുള്ള സൗന്ദര്യപ്രശ്നങ്ങളും കൂടുതലായിരിക്കും. രക്തചംക്രമണം മന്ദഗതിയിലാകുകയും എല്ലുകള്‍ക്കും സന്ധികള്‍ക്കുമൊക്കെ വേദനയുണ്ടാകുകയും ചെയ്യും. ഈ പ്രശ്നങ്ങളെയെല്ലാം ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് നേരിടാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അവയിലൊന്നാണ് മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിക്കുക എന്നത്.ദിവസവും രണ്ട് മുട്ട കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടികളിൽ നിന്ന് നമ്മളെ സംരക്ഷിക്കും,. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും എല്ലുകള്‍ക്കും വളരെ പ്രയോജനപ്രദമാണ്. ലുടെയ്ന്‍, സിയസാന്തിന്‍ തുടങ്ങിയ ഘടകങ്ങളെ വര്‍ധിപ്പിച്ച് എല്ലുകളെ കരുത്തുറ്റതാക്കാൻ ഇത് സഹായിക്കും.തണുപ്പ് തുടങ്ങിയാൽ സൂര്യപ്രകാശം ഏൽക്കുന്നത് സ്വാഭാവികമായും കുറയുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന വൈറ്റമിന്‍ ഡിയുടെ അളവും കുറയും. 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നത്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ശുപാർശ ചെയ്യപ്പെടുന്നത്. ഒരു മുട്ട കഴിക്കുമ്പോൾ വേണ്ടതിന്റെ 82 ശതമാനം വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കും. തണുപ്പുകാലത്തെ മുടുകൊഴിച്ചിൽ തടയാൻ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും. ചര്‍മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന് അവശ്യമായ ബയോട്ടിനും മുട്ടയില്‍ നിന്ന് ലഭിക്കും.ഈ വാര്‍ത്ത കൂടി വായിക്കൂഎന്നും രാവിലെ വെറും വയറ്റില്‍ വെണ്ടയ്ക്കാവെള്ളം; ആരോഗ്യ ഗുണങ്ങളേറെസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
എന്നും രാവിലെ വെറും വയറ്റില്‍ വെണ്ടയ്ക്കാ വെള്ളം; ആരോഗ്യ ഗുണങ്ങളേറെ
ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണ് വെണ്ടയ്ക്കാ വെള്ളം. അതിരാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധർ പറയുന്നത് വെണ്ടയ്ക്കാ ഫ്രൈ, വെണ്ടയ്ക്കാ നിറച്ചത്, ബിണ്ടി മസാല എന്നിങ്ങനെ തീന്മേശയിലെ ഇഷ്ട വെണ്ടയ്ക്ക വിഭവങ്ങള്‍ ഏറെയുണ്ട്. രിചികരമായ വിഭവങ്ങള്‍ തയ്യാറാക്കം എന്നതിനുപരി വെണ്ടയ്ക്കയ്ക്ക് വേറെയുമുണ്ട് ഗുണങ്ങള്‍. വെണ്ടയ്ക്ക വെള്ളം ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാത്രിമുഴുവന്‍ ഇങ്ങനെ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തില്‍ കലര്‍ത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്.വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്ശരീരഭാരം കുറയ്ക്കാംവൈറ്റമിന് ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കും.പ്രമേഹം വരുതിയിലാക്കാംലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഫ്ലപ്രദമാണ്. ഇത് ശരീരത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടന്‍ മറ്റെന്തെങ്കിലും കഴിക്കാമെന്ന ചിന്തയെ കുറയ്ക്കാനും അമിത വിശപ്പ് തടയാനും സഹായിക്കും.പ്രതിരോധശേഷി വര്ദ്ധിപ്പിക്കാംഫ്ളേവനോയിഡുകള് അഥവാ ആന്റിഓക്സിജന്റുകളാല് സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ഈ സംയുക്തങ്ങള്‍ ശരീരത്തിലെ ഫ്രീ റാഡിക്കല്‍ ഡാമേജുകള്ക്കെതിരെ പ്രവര്‍ത്തിക്കുകയും മൊത്തത്തിലുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.കൊളസ്ട്രോള്‍ അണ്ടര്‍ കണ്ട്രോള്രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ ഉണ്ടെന്ന് നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും.ചര്‍മ്മത്തിന് പ്രായം കുറയ്ക്കാംവൈറ്റമിന് എ, സി എന്നിവയും ആന്റിഓക്സിഡന്റ്സും വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന് പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാനും ചര്‍മ്മത്തിലെ പാടുകളും മറ്റു പ്രശ്നങ്ങളും കുറയ്ക്കാനും സഹായിക്കും.ഈ വാര്‍ത്ത കൂടി വായിക്കൂസ്പൈസി ഫുഡ് കഴിക്കാന്‍ മടിക്കണ്ട; എരിവുള്ള ഭക്ഷണത്തിനുമുണ്ട് ആരോഗ്യഗുണങ്ങള്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സ്പൈസി ഫുഡ് കഴിക്കാന്‍ മടിക്കണ്ട; എരിവുള്ള ഭക്ഷണത്തിനുമുണ്ട് ആരോഗ്യഗുണങ്ങള്‍
എരിവ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയാമോ? എത്ര എരിവുള്ള ഭക്ഷണമാണെങ്കിലും വിട്ടുകൊടുക്കാന്‍ മടിയില്ലാത്തവരാണ് പലരും. എരിഞ്ഞ് നാക്ക് പുകഞ്ഞാലും കണ്ണില്‍ നിന്ന് വെള്ളം വന്നാലും അടുത്ത തവണയും കണ്ടാല്‍ വിടില്ല എന്ന അവസ്ഥയാണ്. ഒത്തിരി എരിവ് കഴിക്കുന്നത് നല്ലതല്ലെന്ന പതിവ് ഉപദേശം എല്ലാവരുംതന്നെ കേട്ടിട്ടുള്ളതാണ് എന്നാല്‍ എരിവ് കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് അറിയാമോ?പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള് എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇവയിലെല്ലാം അടങ്ങിയിട്ടുള്ള കാപ്സൈസിന് ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്.എരിവുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങള്രോഗപ്രതിരോധശേഷി വര്ദ്ധിപ്പിക്കുംപച്ചമുളകിലും വറ്റല്‍മുളകിലും വൈറ്റമിന്‍ സിയടക്കം ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും.ശരീരഭാരം കുറയ്ക്കാംഎരിവുള്ള ഭക്ഷണം മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുകയും കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള വ്യഗ്രത കുറയ്ക്കുകയും ചെയ്യും.വേദന മറക്കാംവേദനയുടെ സിഗ്നലുകള്‍ തലച്ചോറിലേക്ക് അയക്കുന്ന സബ്സ്റ്റന്‍സ് പി എന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ വിതരണം കാപ്സൈസിന് കുറയ്ക്കും. ഭക്ഷണത്തിന്റെ എരിവ് മൂലം നാക്ക് ചൂടാകുമ്പോള്‍ ശരീരത്തിലെ മറ്റ് വേദനകളെക്കുറിച്ച് ഓര്‍ക്കില്ല.കൊളസ്ട്രോള്‍ കുറയ്ക്കാംഅമിതമായി എരിവ് കഴിക്കുന്നത് അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുമെന്നത് വാസ്തവമാണ്. എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തിന്റെ മൊത്തം കൊളസ്ട്രോള്‍ അളവില്‍ കുറവ് വരുത്താനും കാപ്സൈസിന് സഹയാക്കും. വീക്കം ചെറുക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.സന്തോഷം കൂട്ടുംഎരിവുള്ള ഭക്ഷണം എപ്പോഴും നമ്മളെ സന്തോഷിപ്പിക്കും. ഇതിന് പിന്നില്‍ ഒരു ശാസ്ത്രീയ കാരണം കൂടിയുണ്ട്. സ്പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തും.ഈ വാര്‍ത്ത കൂടി വായിക്കൂവെള്ളം കുടിക്കാൻ മടിയാണോ? മരണത്തെ വിളിച്ചുവരുത്തുമെന്ന് പഠനംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വെള്ളം കുടിക്കാൻ മടിയാണോ? മരണത്തെ വിളിച്ചുവരുത്തുമെന്ന് പഠനം
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിലെ ജലാംശം കുറഞ്ഞ് സെറം സോഡിയം തോത് മുകളിലേക്ക് പോകും. ഇത് മാറാരോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകാമെന്ന് പഠനം ശരീരത്തിന് ഏറ്റനും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് വെള്ളം. പ്രായപൂർത്തിയായ ഒരാൾ കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ ജലാംശം കുറയുമ്പോൾ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകാമെന്നും പുതിയ പഠനം പറയുന്നു. ഉയർന്ന സെറം സോഡിയം തോത് ഉള്ളവരിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. കോശങ്ങൾക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ഹെൽത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. 11,000ലധികം പേരുടെ 30 വർഷത്തെ ആരോഗ്യ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.സെറം സോഡിയം തോത് 142ന് മുകളിൽ ആണെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങൾ, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതിൽ സെറം സോഡിയം നിലനിർത്തിയാൽ മാറാ രോഗങ്ങൾക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നതിന് പുറമേ ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശരീരത്തിൽ ദ്രാവകങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂജീവനുള്ള അർബുദകോശങ്ങളെ ആൻറി കാൻസർ വാക്സിൻ ആക്കി ഗവേഷകർ; ഫലപ്രദമെന്ന് പഠനംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഐഎസ്ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്
കൊച്ചി>ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ട്രോളജിയുടെ കേരള ചാപ്റ്ററിന് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ലഭിച്ചു. കേരള ചാപ്റ്ററിന് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്. 2023 ജനുവരി 5 ന് ജയ്പൂരില്‍ നടന്ന 63-ാമത് ഐഎസ്ജി വാര്‍ഷിക സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ എസ് കെ സരിന് അവാര്‍ഡ് കൈമാറി. ഐഎസ്ജി കേരള ചാപ്റ്റര്‍ പ്രസിഡന്റും വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലിലെ ജിഐ എന്‍ഡോസ്കോപ്പി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ ഗ്യാസ്ട്രോഎന്ട്രോളജിയുടെ എച്ച്ഓഡിയുമായ റോയ് ജെ മുക്കടയും ഐഎസ്ജി കേരള ചാപ്റ്റര്‍ സെക്രട്ടറിയും വിപിഎസ് ലേക്ഷോര് ഗ്യാസ്ട്രോഎന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ ആന്റണി പോള്‍, ഐഎസ്ജി മുന്‍ പ്രസിഡന്റ് ഡോ പ്രകാശ് സക്കറി എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ജീവനുള്ള അർബുദകോശങ്ങളെ ആൻറി കാൻസർ വാക്സിൻ ആക്കി ഗവേഷകർ; ഫലപ്രദമെന്ന് പഠനം
ജീവനുള്ള അർബുദകോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തിആൻറി കാൻസർ വാക്സിൻ വികസിപ്പിച്ച് ഗവേഷകർ അർബുദകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ആൻറി കാൻസർ വാക്സിൻ വികസിപ്പിച്ച് ഗവേഷകർ. ജീവനുള്ള അർബുദകോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്സിൻ വികസിപ്പിച്ചത്. അർബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നതാണ് ഈ വാക്സിൻ.അമേരിക്കയിലെ ബോസ്റ്റണിലുള്ള ബ്രിങ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ സെൻറർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്ലേഷണൽ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഗവേഷണം നടന്നത്. തലച്ചോറിലെ അർബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്ക്കെതിരെ പ്രതിരോധം തീർക്കാൻ വാക്സിന് സാധിച്ചതായി എലികളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി. സാധാരണ വാക്സിനുകൾ നിർവീര്യമായ അർബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ ഈ വാക്സിൻ വികസിപ്പിക്കാൻ ജീവനുള്ള അർബുദ കോശങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് തലച്ചോറിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ വാക്സീനെ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. സിആർഐഎസ്പിആർ-Cas9 എന്ന ജനിതക എഡിറ്റിങ് ടൂൾ ഉപയോഗിച്ചാണ് അർബുദ കോശങ്ങളെ ഗവേഷകർ ആന്റി കാൻസർ ഏജൻറാക്കി മാറ്റിയത്. തലച്ചോറിലെ അർബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പല അർബുദങ്ങൾക്കും ഇത് ഫലപ്രദമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.ഈ വാര്‍ത്ത കൂടി വായിക്കൂതലച്ചോറിന് പ്രായമാകാതിരിക്കാന്‍ വളര്‍ത്തുമൃഗങ്ങളെ കൂട്ടുപിടിക്കാം; രസകരമായ വ്യത്യാസങ്ങള്സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
തലച്ചോറിന് പ്രായമാകാതിരിക്കാന്‍ വളര്‍ത്തുമൃഗങ്ങളെ കൂട്ടുപിടിക്കാം; രസകരമായ വ്യത്യാസങ്ങള്‍
വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതെന്ന് പഠനം വീട്ടില്‍ വളര്‍ത്തുമൃഗങ്ങളുണ്ടെങ്കില്‍ കൂട്ടിന് മറ്റാരും വേണ്ട എന്നാണ് പറയുന്നത്. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവര്‍ ഒപ്പമുണ്ടാകും. ഇതുമാത്രമല്ല ഇതിനപ്പുറവും വളര്‍ത്തുമൃഗങ്ങളുമായുള്ള സഹവാസം നിങ്ങള്‍ക്ക് നല്‍കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ ഉള്ളത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനം പറയുന്നത്.അഞ്ച് വര്‍ഷത്തിലധികം വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൊഗ്നിറ്റീവ് മെമ്മറി ടെസ്റ്റില്‍ വളര്‍ത്തുമൃഗങ്ങള്‍ ഇല്ലാത്തവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യുഎസ്സിലെ 50 വയസ്സിലധികം പ്രായമുള്ള ആളുകളില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ആറ് വര്‍ഷം നീണ്ടുനിന്ന് പഠനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉള്ള ആളുകളുടെ കൊഗ്നിറ്റീവ് സ്കോറില്‍ രസകരമായ വ്യത്യാസങ്ങള്‍ കണ്ടതായി ഗവേഷകര്‍ പറയുന്നു.വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ രാവിലെ നേരത്തെ എഴുന്നേല്ക്കുന്നതും കൂടുതല്‍ നടക്കുന്നതുമെല്ലാം ജീവിതചര്യയുടെ ഭാഗമായി മാറും. ദിവസേന ശരീരം കൂടുതല്‍ ചലിക്കുന്നത് തലച്ചോറിന്റെ ആരോഗ്യവും കൂടുതല്‍ കാലം പ്രവര്‍ത്തനക്ഷമമാകാനുള്ള ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകാന്തതയും സമ്മര്‍ദ്ദവുമൊക്കെ അകറ്റാന്‍ സഹായിക്കുന്നതുകൊണ്ട് വളര്‍ത്തുമൃഗങ്ങള്‍ ആളുകളെ സന്തോഷമായിരിക്കാന്‍ സഹായിക്കും.ഈ വാര്‍ത്ത കൂടി വായിക്കൂഉപ്പ് വാരിയിടാറുണ്ടോ? സമ്മർദ്ദം കൂടുമെന്ന് പഠനംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പ്രോട്ടീന്‍ വേണോ? കോഴിയും താറാവുമൊക്കെ കഴിക്കണം; ആരോഗ്യഗുണങ്ങളേറെ
ശരീരത്തിൽ എത്രമാത്രം പ്രോട്ടീൻ ആവശ്യമാണെന്ന് അറിഞ്ഞുവേണം ഭക്ഷണം ക്രമപ്പെടുത്താൻ. എന്തെല്ലാം വിഭവങ്ങളിലൂടെ പ്രോട്ടീൻ ഉപഭോഗം ഉറപ്പാക്കാമെന്നും അറിഞ്ഞിരിക്കണം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രോട്ടീന്‍. എന്നാല്‍ മിക്ക ഇന്ത്യക്കാരിലും പ്രോട്ടീനിന്റെ അളവ് കുറവാണെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും പ്രോട്ടീന്‍ ഉപഭോഗം കുറയുന്നതായാണ് നാഷണല്‍ സാംപിള്‍ സര്‍വേയില്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ പ്രോട്ടീന്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇതിനായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും അറിഞ്ഞിരിക്കണം.പാലുത്പന്നങ്ങളില്‍ നിന്നും പയര്‍, മുട്ട, കോഴിയിറച്ചി, നട്ട്സ് തുടങ്ങിയ വിവിധ ഭക്ഷണ സ്രോതസ്സുകളില്‍ നിന്നുമാണ് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കുന്നത്. ശരീരത്തില്‍ എത്രമാത്രം പ്രോട്ടീന്‍ ആവശ്യമാണെന്ന് അറിഞ്ഞുവേണം ഭക്ഷണം ക്രമപ്പെടുത്താന്‍. എന്തെല്ലാം വിഭവങ്ങളിലൂടെ പ്രോട്ടീന്‍ ഉപഭോഗം ഉറപ്പാക്കാമെന്നും അറിഞ്ഞിരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.കോഴി, താറാവ്, ടര്‍ക്കി, മുട്ട എന്നിവയാണ് പ്രോട്ടീനിന്റെ ഏറ്റവും മികച്ച ശ്രോതസ്സുകള്‍. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങളാണ് ഇവ. ശരീരത്തിനാവശ്യമായ എല്ലാ അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ സമ്പൂര്‍ണ്ണ പ്രോട്ടീനുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ആരോഗ്യകരമായ പ്രോട്ടീനുകള്‍, കൊഴുപ്പ്, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ പ്രധാനം ചെയ്യുന്ന ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി12, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങിയവയും ഇതില്‍ നിന്ന് ലഭിക്കും. കലോറി കുറവായതിനാല്‍ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.ഈ വാര്‍ത്ത കൂടി വായിക്കൂകോളസ്ട്രോൾ ഉണ്ടോ? എന്ത് കഴിക്കാം?, ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കോളസ്ട്രോൾ ഉണ്ടോ? എന്ത് കഴിക്കാം?, ഒവിവാക്കേണ്ട ഭക്ഷണങ്ങൾ ഇവ
കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയാം ഹൃദ്രോഗം അടക്കമുള്ള പ്രശ്നങ്ങളിലേക്കെത്തിക്കുന്ന കൊളസ്ട്രോൾ അത്ര നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, കഴിക്കുന്ന, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കരുതെന്നും കൃത്യമായ ധാരണ വേണം. കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും അറിയാം.കഴിക്കാം ഇവപച്ചിലകൾ: ധാരാളം വൈറ്റമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, അയണ്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ളവയാണ് ചീര, കെയ്ല്‍, കൊള്ളാര്‍ഡ് ഗ്രീന്‍ പോലുള്ള പച്ചിലകൾ. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇവ കഴിക്കുന്നത് സഹായിക്കും.ഹോള്‍ ഗ്രെയ്നുകള്‍: ഉയര്‍ന്ന ഫൈബര്‍ തോതുള്ള ഹോള്‍ ഗ്രെയ്നുകള്‍ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം ചിലതരം അര്‍ബുദം എന്നിവയുടെ സാധ്യത ലഘൂകരിക്കാന്‍ ഹോള്‍ ഗ്രെയ്നുകള്‍ സഹായിക്കും.നട്സും വിത്തുകളും: നട്സുകളും വിത്തുകളും ഹൃദയാരോഗ്യത്തിനും ദഹനവ്യവസ്ഥയ്ക്കും ഉത്തമമാണ്. പ്രോട്ടീന്‍, അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്, സോല്യുബിള്‍ ഫൈബര്‍ എന്നിവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. വാള്‍നട്ട്, ആല്‍മണ്ട്, മത്തങ്ങ വിത്ത്, ചിയ സീഡ്സ് എന്നിവ കഴിക്കാം. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.ഫാറ്റി ഫിഷ്: ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യ വിഭവങ്ങള്‍ കഴിക്കാം. ശരീരത്തിന് നല്ല കൊഴുപ്പിനെ നൽകാനും കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സാല്‍മണ്‍ നല്ലതാണ്.ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍വറുത്ത ഭക്ഷണം: എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളിലും സാച്ചുറേറ്റഡ് കൊഴുപ്പ് അധികമാണ്. ഇവയും കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കണം.സംസ്കരിച്ച ഭക്ഷണം: പിസ, ഹോട് ഡോഗ്, ബേക്കണ്‍ പോലുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ തോത് ഉയരാൻ കാരണമാകും. ഇവയിലുള്ള സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും രക്ത സമ്മര്‍ദത്തെയും ബാധിക്കും.ബേക്കറി പലഹാരം: കേക്ക്, പേസ്ട്രി, കുക്കീസ് എന്നിവയിൽ കൊഴുപ്പും പഞ്ചസാരയും അമിതമാണ്. ഇത്തരം പലഹാരങ്ങൾ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും ഉയര്‍ത്തും. റെഡ് മീറ്റ്: ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റില്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അധികമാണ്. ഇത് കൊളസ്ട്രോള്‍ തോത് ഉയര്‍ത്തും.ഈ വാര്‍ത്ത കൂടി വായിക്കൂപ്രായമാകുമ്പോഴും ശാരീരികക്ഷമത നിലനിർത്തണോ? വ്യായാമം തന്നെ മാർഗ്ഗംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പ്രായമാകുമ്പോഴും ശാരീരികക്ഷമത നിലനിർത്തണോ? വ്യായാമം തന്നെ മാർഗ്ഗം
പ്രായമായ ആളുകളിൽ പേശികളുടെ പ്രവർത്തനം കുറയുന്നതും വ്യായാമ സഹിഷ്ണുത കുറയുന്നതും കാര്യമായ രോഗാവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന ആശങ്കകളാണ് വാർദ്ധക്യത്തെ വരുതിയിലാക്കാൻ ശാസ്ത്രത്തിന് അറിയാവുന്ന ഏറ്റവും ശക്തമായ ആയുധം വ്യായാമം തന്നെയായിരിക്കും. പ്രായം കൂടുമ്പോൾ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും ഈ പ്രയോജനങ്ങൾ കാലക്രമേണ കുറഞ്ഞുവരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രായമായ ആളുകളിൽ പേശികളുടെ പ്രവർത്തനം കുറയുന്നതും വ്യായാമ സഹിഷ്ണുത കുറയുന്നതും കാര്യമായ രോഗാവസ്ഥയിലേക്ക് നയിക്കുന്ന പ്രധാന ആശങ്കകളാണെന്ന് ഗവേഷകർ പറയുന്നു.വ്യായാമം ചെയ്യുമ്പോൾ ശാരീരികക്ഷമത വർധിക്കാൻ ഇടയാക്കുന്ന സെല്ലുലാർ മെക്കാനിസത്തെപ്പറ്റിയും പ്രായമാകുന്തോറും ശരീരം ക്ഷയിക്കുന്നത് തടയാൻ സഹായിക്കുന്ന ഇടപെടൽ കണ്ടെത്തുകയുമായിരുന്നു ഗവേഷകർ. വ്യായാമം, ശാരീരികക്ഷമത, പ്രായമാകൽ എന്നിവ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ സെല്ലുലാർ പ്രക്രിയ മനസ്സിലാക്കാൻ അത്ര എളുപ്പമല്ല. ഒരു വ്യായാമ സെഷൻ പൂർത്തിയാക്കുമ്പോൾ നമ്മുടെ പേശികൾ ക്ഷീണിക്കുകയും പിന്നീട് പൂർവ്വാവസ്ഥയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന മൈറ്റോകോണ്ട്രിയൽ ഡൈനാമിക് സൈക്കിളിന് വിധേയമാകും. എന്നാൽ പ്രായമാകുന്തോറും ഇത് അത്ര സുഗമമായിരിക്കില്ല. പ്രായം കുറവുള്ളവരിൽ ഒരു ദിവസത്തിൽ പ്രവർത്തനം പൂർവ്വസ്ഥിതിയിലേക്ക് എത്തുമെങ്കിൽ പ്രായമായവരുടെ കാര്യം ഇങ്ങനെയല്ല. അതുകൊണ്ട് ശാരീരിക ക്ഷമത നിലനിർത്താൻ വ്യായാമത്തിലൂടെതന്നെ നേടിയെടുക്കുന്ന മൈറ്റോകോൺഡ്രിയൽ ഡൈനാമിക്സ് പ്രധാനമാണ്.ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗങ്ങളെ പ്രതിരോധിക്കാനും വ്യായാമം സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. ഇതിനുപുറമേ വ്യായാമം ചെയ്യുന്നത് മരണനിരക്ക് കുറയ്ക്കാനും നല്ലതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.ഈ വാര്‍ത്ത കൂടി വായിക്കൂനിറം കണ്ട് വായിൽ വെള്ളമൂറണ്ട, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം ആരോഗ്യത്തെ ബാധിക്കുംസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നിറം കണ്ട് വായിൽ വെള്ളമൂറണ്ട, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം ആരോഗ്യത്തെ ബാധിക്കും
കൃത്രിമ നിറങ്ങൾ കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും ആസ്മയ്ക്കും കാൻസറിനും വരെ കാരണമാകും ഭക്ഷണത്തിന്റെ രുചി മാത്രമല്ല അവതരണവും ഏറെ പ്രധാനമാണ്. നന്നായി അവതരിപ്പിക്കുന്ന ഒരു പ്ലേറ്റ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കും. ഇതിന് ഭക്ഷണപദാർത്ഥങ്ങളുടെ നിറത്തിനും വലിയ പങ്കുണ്ട്. എന്നാൽ ഇങ്ങനെ ഭംഗിയിൽ അവതരിപ്പിക്കാനായി ഭക്ഷണത്തിൽ നിറം ചേർക്കുന്നത് ആരോഗ്യത്തെ താറുമാറാക്കും എന്ന് ഓർക്കണം. ചില നിറങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കാമെങ്കിലും ഇത് കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും ആസ്മയ്ക്കും കാൻസറിനും വരെ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.പുറത്തുനിന്ന് കഴിക്കുന്ന ഭക്ഷണത്തിലേറെയും കൃത്രിമനിറങ്ങളും രുചികളും പ്രിസർവേറ്റീവുകളും അടങ്ങിയതായിരിക്കും. ഇതിൽ പലതും ശരീരത്തിൽ അലർജിക്കും ചിലപ്പോൾ ഗുരുതരമാകാനും കാരണമാകും. കൃത്രിമ നിറങ്ങൾ, കുട്ടികളിൽ എഡിഎച്ച്ഡി ഉൾപ്പെയുള്ള ഹൈപ്പർ ആക്ടിവിറ്റിക്കു കാരണമാകും. അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിന്റെ ഉപയോഗം കാരണമാകും.സോഫ്റ്റ് ഡ്രിങ്കുകളിലും മിഠായികളിലും മറ്റും ഉപയോഗിക്കുന്ന അല്ല്യൂറ റെഡ് എന്ന നിറം. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് ഇൻഫ്ലമേറ്ററി ബവൽ ഡിസീസിനു കാരണമാകും. ക്രോൺസ്, അൾസർ എന്നിവയ്ക്കും ഫുഡ്കളർ ഉപയോഗം കാരണമാകും. ഈ നിറച്ചിന്റെ തുടർച്ചയായ ഉപയോഗം ഉദരാരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. ഭക്ഷ്യവസ്തുക്കളിലും കലർത്തുന്ന ടട്രാസിൻ എന്നറിയപ്പെടുന്ന യെല്ലോ 5 അലർജിക്കും ചർമത്തിൽ വീക്കം ഉണ്ടാകാനും കുട്ടികളിലെ ആസ്മയ്ക്കും കാരണമാകും. നാച്വറൽ റെഡ് 4 ആയ കാർമൈൻ മുഖത്തിന് വീക്കം, തിണർപ്പ്, ചുവന്ന പാടുകൾ, ശ്വാസംമുട്ടൽ, അനാഫിലാക്റ്റിക് ഷോക്ക് എന്നിവയ്ക്ക് കാരണമാകും. സോസേജിലും യോഗർട്ടിലുമൊക്കെ ചേർക്കുന്നതാണ് ഈ നിറം.ചുവന്ന പാടുകൾ, തലവേദന, തിണർപ്പ്, ചർമത്തിൽ ചൊറിച്ചിൽ, ചർമത്തിന് ചുവന്ന തടിപ്പ്, മുഖം, ചുണ്ടുകൾ, നെറ്റി എന്നിവിടങ്ങളിൽ വീക്കം, നെഞ്ചിന് മുറുക്കം, ക്ഷീണം, ഓക്കാനം, കുറഞ്ഞ രക്തസമ്മർദം, ശ്വാസമെടുക്കാൻ പ്രയാസം തുടങ്ങിയവയാണ് അലർജിയുടെ ലക്ഷണങ്ങൾ.ഈ വാര്‍ത്ത കൂടി വായിക്കൂഭക്ഷ്യവിഷബാധ, ഞെട്ടിക്കുന്ന വില്ലൻ; എപ്പോഴും ജാഗ്രതവേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾസമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഐഎസ്എൻ ബയർ പയനിയർ അവാർഡ് ഡോ. കെ വി ജോണിക്ക്
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഐഎസ്എൻ ബയർ പയനിയർ അവാർഡിന് ഡോ. കെ വി ജോണി അർഹനായി. ഇന്ത്യയിലെ അവയവമാറ്റ ശസ്ത്രക്രിയ രംഗത്തെ അതുല്യ സംഭാവനകൾക്കാണ് അംഗീകാരം. അര നൂറ്റാണ്ട് മുൻപ് 1971 ഫെബ്രുവരി രണ്ടിന് ഡോ. കെ വി ജോണിയുടെയും ഡോ മോഹൻ റാവുവിന്റെയും നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വൃക്കമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന ആ ശസ്ത്രക്രിയയിൽ കോയമ്പത്തൂർ സ്വദേശിയിലാണ് വൃക്ക മാറ്റിവച്ചത്. ഇന്ത്യയിലും വിദേശത്തുമായി വിവിധ ആശുപത്രികളിൽ വൃക്കമാറ്റ ശസ്ത്രക്രിയ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ വൈസ് ഡീൻ ആയി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതും ഡോ കെ വി ജോണിയുടെ നേതൃത്വത്തിലാണ്. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ വൃക്കരോഗ വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ആശുപത്രി ഡയറക്ടറാണ്. ഭാര്യ ഡോ. മോളി ജോണി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം ചീഫ് ആണ്.