SENSEX
NIFTY
GOLD
USD/INR

Weather

25    C
... ...View News by News Source

ഐഫോണിന്‍റെ പാതയിലേക്ക് സാംസങ്, ബാറ്ററി പോരെന്ന പരാതി തീരും; ഗാലക്‌സി എസ്26ല്‍ പുത്തന്‍ സാങ്കേതികവിദ്യ

വരാനിരിക്കുന്ന ഗാലക്‌സി ഫോണുകളിൽ പുതിയൊരു തരം ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. SUS CAN എന്ന് വിളിക്കുന്ന ഈ സാങ്കേതികവിദ്യ ബാറ്ററിയുടെ രൂപകൽപ്പനയിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നു. കാലപ്പഴക്കം ചെല്ലുമ്പോൾ ബാറ്ററികൾ സുരക്ഷിതമാക്കാനും വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ നേരം ചാർജ്ജ് നിലനിൽക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ. എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ, ഈ മാറ്റം അതിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസിൽ അരങ്ങേറ്റം കുറിക്കും. അതായത് ഒരുപക്ഷേ ഗാലക്‌സി എസ്26-ൽ ഈ സാങ്കേതികവിദ്യ ആദ്യമായി ലഭിക്കും. മറ്റ് സ്‍മാർട്ട്‌ഫോൺ ബ്രാൻഡുകൾ ഇതിനകം തന്നെ പുതിയ ബാറ്ററി മെറ്റീരിയലുകൾ ഉപയോഗിച്ച് മുന്നോട്ട് കുതിച്ചിട്ടുണ്ട്. അതേസമയം സാംസങ് വ്യത്യസ്തമായതും എന്നാൽ തുല്യമായ വാഗ്ദാനങ്ങൾ നൽകുന്നതുമായ ഒരു പുതിയ വഴി തിരഞ്ഞെടുക്കുന്നതായി തോന്നുന്നു. ബാറ്ററിയുടെ ആന്തരിക ഘടന മെച്ചപ്പെടുത്തുന്നതിന് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്ന SUS CAN എന്ന ബാറ്ററി സാങ്കേതികവിദ്യ സ്വീകരിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫോൺ ബാറ്ററികളിലെ നിരവധി സാധാരണ പ്രശ്‍നങ്ങൾ പരിഹരിക്കുക എന്നതാണ് SUS CAN ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട ഊർജ്ജ സാന്ദ്രത ഇതിന്‍റെ ഒരു പ്രധാന നേട്ടമാണ്. വലിപ്പം കൂടാതെ തന്നെ ബാറ്ററിക്ക് കൂടുതൽ പവർ നിലനിർത്താൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. എല്ലാത്തിനുമുപരി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുകയും ബാറ്ററി വീക്കം പോലുള്ള ദീർഘകാല പ്രശ്‍നങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്. നിലവിൽ, SUS CAN ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരേയൊരു സ്മാർട്ട്‌ഫോൺ നിർമ്മാതാവാണ് ആപ്പിൾ. ഐഫോൺ 16 പ്രോ മാക്സിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. സാംസങും ഇത് ഉപയോഗിക്കുകയാണെങ്കിൽ, ഈ ബാറ്ററി സാങ്കേതികവിദ്യ ഒരു ഗാലക്സി ഫോണിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായിരിക്കും. വർഷങ്ങളായി പഴയ ബാറ്ററി ഡിസൈനുകളിൽ ഉറച്ചുനിൽക്കുന്നതിന് സാംസങ്ങ് ചില വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൺപ്ലസ് പോലുള്ള എതിരാളികൾ കനം കുറഞ്ഞ ഫോണുകളിൽ വലുതും വലുതുമായ ബാറ്ററികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ്, ഓപ്പോ പോലുള്ള ബ്രാൻഡുകൾ സമീപ വർഷങ്ങളിൽ സിലിക്കൺ-കാർബൺ ബാറ്ററികൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ബാറ്ററി ശേഷിയുള്ള നേർത്ത ഫോണുകൾ സൃഷ്ടിക്കുന്നതിന് ഈ ബാറ്ററി സാങ്കേതികവിദ്യ സഹായിക്കുന്നു. എന്നാൽ സാംസങ് സിലിക്കൺ-കാർബൺ ബാറ്ററികൾ ഉപയോഗിച്ചിട്ടില്ല. പകരം SUS CAN ഉപയോഗിച്ച് തൽക്കാലം വ്യത്യസ്‍തമായൊരു മാർഗ്ഗം സ്വീകരിക്കാനാണ് നീക്കം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം സാംസങ് SUS CAN ബാറ്ററികളുള്ള സ്‍മാർട്ട് ഫോണുകൾ എപ്പോൾ പുറത്തിറക്കുമെന്ന് വ്യക്തമായ വിവരങ്ങൾ ഒന്നും നിലവിൽ ഇല്ല. ഗാലക്‌സി എസ് 26 അല്ലെങ്കിൽ അടുത്ത ഗാലക്‌സി ഇസഡ് ഫോൾഡ് സീരീസ് പോലുള്ള ഭാവിയിലെ മുൻനിര മോഡലുകളിൽ ഒരുപക്ഷേ ഈ ബാറ്ററി സാങ്കേതികവിദ്യ ലഭിച്ചേക്കാം.ഈ ബാറ്ററി സാങ്കേതികവിദ്യ സാംസങ്ങിൽ നിന്ന് പലരും ആഗ്രഹിച്ച തരത്തിൽ ഉള്ളത് അല്ല. എങ്കിലും വേഗതയേറിയ ചാർജിംഗ്, സുരക്ഷിതമായ ബാറ്ററി ഡിസൈൻ, മെച്ചപ്പെട്ട ദീർഘകാല പ്രകടനം തുടങ്ങിയ ചില പ്രധാന മാറ്റങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 4:28 pm

റോഡരികിൽ കണ്ടെത്തുമ്പോൾ അവൾക്ക് 3 ദിവസം പ്രായം, എടുത്തുവളർത്തി;14 വയസിൽ അവൾ അവരെ കൊലപ്പെടുത്തി

ദില്ലി: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടുകിട്ടിയ മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുട്ടി, അവളെ ദത്തെടുത്ത് സ്വന്തം മകളായി വളര്‍ത്തിയ അമ്മയെ കാത്തിരുന്നത് വലിയ ദുരന്തം. ആ പെൺകുട്ടി വളര്‍ന്ന് വലുതായി 14 വയസുകാരി ആയപ്പോൾ, രണ്ട് ആൺസുഹൃത്തുക്കളുടെ സഹായത്തോടെ ദത്തെടുത്ത് വളര്‍ത്തിയ അമ്മയെ അവൾ കൊലപ്പെടുത്തി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, 13 വയസുള്ള എട്ടാം ക്ലാസുകാരിയും അവളുടെ രണ്ട് ആൺസുഹൃത്തുക്കളും ചേർന്ന് ഏപ്രിൽ 29നാണ് കൃത്യം നടത്തിയത്. 54 കാരിയായ രാജലക്ഷ്മി കറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും പിന്നീട് പദ്ധതി നടപ്പിലാക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഗജപതി ജില്ലയിലെ പരലഖേമുണ്ടി പട്ടണത്തിലെ വാടക വീട്ടിൽ വെച്ചായിരുന്നു കൃത്യം നടത്തിയത്. മകൾക്ക് രണ്ട് യുവാക്കളുമായുള്ള ബന്ധം രാജലക്ഷ്മി എതിര്‍ത്തതായിരുന്നു പ്രകോപനം. ഇതോടൊപ്പം അവരുടെ സ്വത്ത് കൈവശപ്പെടുത്താനുള്ള ആഗ്രഹവും കൊലയിലേക്ക് നയിച്ചെന്ന് പൊലീസ് പറയുന്നു. രാജലക്ഷ്മിക്ക് ആദ്യം ഉറക്കഗുളികകൾ നൽകി മയക്കി. ശേഷം തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജലക്ഷ്മിയെ അവര്‍ തന്നെ ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കളെ അറിയിച്ച ശേഷം അടുത്ത ദിവസം ഭുവനേശ്വറിൽ മൃതദേഹം സംസ്കരിച്ചു. രണ്ടാഴ്ചയിലധികം സംശയമൊന്നുമില്ലാതെ സംഭവം മറഞ്ഞുകിടന്നു. എന്നാൽ രാജലക്ഷ്മിയുടെ സഹോദരൻ സിബാ പ്രസാദ് മിശ്ര പെൺകുട്ടിയുടെ മൊബൈൽ ഫോൺ അവിചാരിതമായി കാണുകയും, ഇത് പരിശോധിക്കുയും ചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലചോനയും വിശദമായ പദ്ധതിയും വെളിവാക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റ് അദ്ദേഹം കണ്ടെത്തി. രാജലക്ഷ്മിയെ കൊല്ലുന്നതിനെയും അവരുടെ സ്വർണ്ണാഭരണങ്ങളും പണവും കൈവശപ്പെടുത്തുന്നതിനെയും കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങൾ ചാറ്റുകളിൽ ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹം മെയ് 14ന് പരലഖേമുണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്.അന്വേഷണത്തിൽ പെൺകുട്ടിക്കൊപ്പം ക്ഷേത്ര പൂജാരി ഗണേഷ് രഥ് (21), സുഹൃത്ത് ദിനേശ് സാഹു (20) എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഴിയരികിൽ നിന്ന് എടുത്തു വളര്‍ത്തി ഏകദേശം 14 വർഷം മുമ്പ് ഭുവനേശ്വറിലെ ഒരു വഴിയരികിൽ നിന്നാണ് രാജലക്ഷ്മിയും ഭർത്താവും ഈ പെൺകുഞ്ഞിനെ കണ്ടെത്തിയത്. കുട്ടികളില്ലാതിരുന്ന ദമ്പതികൾ കുഞ്ഞിനെ ദത്തെടുത്ത് സ്വന്തം മകളെപ്പോലെ വളർത്തി. ഒരു വർഷത്തിനു ശേഷം രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. പിന്നീട് അവൾ ഒറ്റയ്ക്കായിരുന്നു പെൺകുട്ടിയെ വളർത്തിയത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കാൻ സൗകര്യമൊരുക്കുന്നതിനായി അവർ പരലഖേമുണ്ടിയിലേക്ക് താമസം മാറി. അവിടെ അവളെ ചേർക്കുകയും പട്ടണത്തിൽ ഒരു വീട് വാടകയ്ക്ക് എടുക്കുകയും ചെയ്തു. കാലക്രമേണ, പെൺകുട്ടി തന്നേക്കാൾ പ്രായമുള്ള രഥുമായിം സാഹുവുമായിം അടുപ്പത്തിലായി. രാജലക്ഷ്മി ഈ ബന്ധത്തെ എതിർത്തു. ഇത് അവര്‍ക്കിടയിൽ രസക്കേടുകളുണ്ടാക്കിയെന്നും ഗജപതി പൊലീസ് സൂപ്രണ്ട് ജതീന്ദ്ര കുമാർ പാണ്ട പറഞ്ഞു. ആസൂത്രണം, കൊലപാതകം പൊലീസ് പറയുന്നതനുസരിച്ച്, രഥാണ് കൊലപാതകം നടത്താൻ പെൺകുട്ടിക്ക് പ്രേരണ നൽകിയത്. രാജലക്ഷ്മിയെ കൊലപ്പെടുത്തിയാൽ, അവർക്ക് എതിർപ്പില്ലാതെ തങ്ങളുമായുള്ള ബന്ധം തുടരാനും അമ്മയുടെ സ്വത്ത് കൈവശപ്പെടുത്താനും കഴിയുമെന്ന് രഥ് അവളെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഏപ്രിൽ 29 ന് വൈകുന്നേരം പെൺകുട്ടി അമ്മയ്ക്ക് ഉറക്കഗുളികകൾ നൽകി. രാജലക്ഷ്മി ഉറക്കിത്തിലാണ്ട സമയം, അവൾ രഥിനെയും സാഹുവിനെയും വിളിച്ചു. മൂവരും ചേർന്ന് തലയണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നാലെ രാജലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പ്രതികൾ കുടുംബാംഗങ്ങളോടും ആശുപത്രി ജീവനക്കാരോടും പറഞ്ഞു. രാജലക്ഷ്മിക്ക് മുൻപ് ഹൃദ്രോഗമുണ്ടായിരുന്നതിനാൽ ഈ വാദം ആരും ചോദ്യം ചെയ്തതുമില്ല. പെൺകുട്ടി നേരത്തെ രാജലക്ഷ്മിയുടെ ചില സ്വർണ്ണാഭരണങ്ങൾ രഥിന് കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 4:09 pm

ദില്ലിയിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലർമാർ രാജിവെച്ചു, പുതിയ പാർട്ടിയെന്നും പ്രഖ്യാപനം 

ദില്ലി: ദില്ലി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ചു. എഎപി നേതാവ് മുകേഷ് ​ഗോയലിന്റെ നേതൃത്വത്തിൽ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് പാർട്ടിയെ ഞെട്ടിച്ച് വിമതനീക്കമുണ്ടായിരിക്കുന്നത്. 'ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ​ഗോയൽ അറിയിച്ചു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി യില്‍ ചേര്‍ന്നവരാണ് ഇപ്പോള്‍ പാർട്ടി വിട്ടവരിൽ ഏറെയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ആദർശ് നഗറിൽ മത്സരിച്ച് തോറ്റ നേതാവാണ് മുകേഷ് ​ഗോയൽ. ഏപ്രിലിൽ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും എഎപിയെ തോൽപ്പിച്ച് ബിജെപി അധികാരം പിടിച്ചിരുന്നു. തെരഞ്ഞെടുപ്പ് എഎപി ബഹിഷ്കരിച്ചിരുന്നു. പിന്നാലെയാണ് എഎപിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പുറത്തുവന്നത്. 25 വർഷം മുനിസിപ്പൽ കൗൺസിലറായിരുന്ന ഗോയൽ, 2021ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് എത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 4:07 pm

യുവ അഭിഭാഷകയെ മർദിച്ച സംഭവം; 'സ്വഭാവഹത്യക്ക് ശ്രമം, ​ശബ്ദസന്ദേശം പുറത്തുവിട്ടത് താനല്ല'; മർദനമേറ്റ ശ്യാമിലി

തിരുവനന്തപുരം: തന്നെ കുറ്റക്കാരിയാക്കാൻ അഭിഭാഷകരുടെ ഗ്രൂപ്പില്‍ ശ്രമം നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ശ്യാമിലി ജസ്റ്റിൻ. സീനിയർ വനിത അഭിഭാഷകരുടെ ഭാ​ഗത്ത് നിന്നുപോലും മോശമായ അഭിപ്രായമുണ്ടായി എന്ന് ശ്യാമിലി പറഞ്ഞു. ബാർ അസോസിയേഷനിൽ ഒത്തുതീർപ്പാക്കേണ്ട പ്രശ്നമെന്ന് അവർ പറഞ്ഞു. ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി വ്യക്തമാക്കി. ബാർ അസോസിയേഷൻ തനിക്ക് എതിരെ നിന്നിട്ടില്ലെന്നും ഭാരവാഹികൾ തനിക്കെതിരെ പറഞ്ഞിട്ടില്ലെന്നും ശ്യാമിലി വെളിപ്പെടുത്തി. പ്രതിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പിന്തുണച്ചോട്ടെ. അത് തന്നെ അധിക്ഷേപിക്കുന്നതായപ്പോൾ പ്രതികരിക്കുകയാണ് ചെയ്തത്. മേക്ക് അപ്പ് മുഖം കാണിക്കേണ്ട കാര്യമില്ല. സഹതാപം ആവശ്യമില്ല. അതുപോലെ ഒറ്റപെടുത്തുമെന്ന് ആശങ്കയില്ലെന്നും ശ്യാമിലി പറഞ്ഞു. ആർ അസോസിയേഷൻ സെക്രട്ടറി പോലീസിനോട് ഓഫീസിൽ കയറേണ്ട എന്ന് പറഞ്ഞതായി താൻ പറഞ്ഞിട്ടില്ല. പൊലീസ് വക്കീൽ ഓഫീസിൽ കയറേണ്ടെന്ന് തന്നോടാണ് പറഞ്ഞത്. സെക്രട്ടറി പറഞ്ഞത് അസോസിയേഷൻ തീരുമാനമാണ്. 600 ഓളം അഭിഭാഷകർ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ടായത്. ഇരയെന്ന നിലയിൽ ആർക്കും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള അധിക്ഷേപം ഉണ്ടായി. അധിക്ഷേപിച്ചവരുടെ പേര് പറയുന്നില്ല. പേടിയുണ്ടായിട്ടല്ലെന്നും ശ്യാമിലി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 4:03 pm

മാസ്റ്റർ ബെഡ്റൂം സ്യൂട്ട്, അഞ്ച് അടുക്കളകൾ, ഒമ്പത് ശുചിമുറികൾ! ട്രംപിന് ഖത്തർ നൽകുന്ന 'ആകാശക്കൊട്ടാരം'

ദോഹ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയായിരിക്കുകയാണ്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിച്ചത്. ഇതിനിടെ ട്രംപിന് ഖത്തര്‍ 40 കോടി ഡോളറിന്‍റെ ആഢംബര ജെറ്റ് സമ്മാനിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബോയിങ് 747-8 ആഢംബര ജെറ്റാണ് യുഎസ് ഗവൺമെന്‍റിന് ഖത്തര്‍ വാഗ്ദാനം ചെയ്ത സമ്മാനം. ട്രംപിന്‍റെ വരവിന് മുമ്പ് തന്നെ വിലയേറിയ സമ്മാനത്തിന്‍റെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആഢംബര ജെറ്റ് അമേരിക്കയിലേക്ക് പറക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാൽ ട്രംപിന്‍റെ ഇഷ്ടം നേടിയ ആ ആഢംബര ജെറ്റിന്‍റെ പ്രത്യേകതകള്‍ ആരെയും അതിശയിപ്പിക്കും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തർ രാജകുടുംബത്തിന്‍റെ ഉപയോഗത്തിനായി ആദ്യം വാങ്ങിയ ഡബിൾ ഡെക്കർ ജെറ്റ് മാർച്ച് 30 ന് ദോഹയിൽ നിന്ന് പുറപ്പെട്ടു. തുടർന്ന് പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിർത്തി ഏപ്രിൽ 2 ന് മെയിനിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വിമാനം അടുത്ത ദിവസം സാൻ അന്‍റോണിയോയിലേക്ക് പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റാഡാർ 24 റിപ്പോർട്ട് ചെയ്തു. 'പറക്കുന്ന വില്ല' എന്നാണ് ഖത്തർ സർക്കാർ ഡോണാൾഡ് ട്രംപിന് വാഗ്ദാനം ചെയ്ത ബോയിംഗ് 747-8 അറിയപ്പെടുന്നത്. വായുവിലൂടെ, എല്ലാ സൗകര്യങ്ങളുമുള്ള ഒരു വില്ല പറക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂ, അതാണ് ഈ ആകാശക്കൊട്ടാരം. സ്വിസ് വ്യോമയാന കമ്പനിയായ അമക് എയ്‌റോസ്‌പേസ് നേരത്തെ പ്രസിദ്ധീകരിച്ച ബോയിംഗ് 747-8I മോഡലിന്‍റെ പ്രത്യേകതകള്‍ ആരെയും അത്ഭുതപ്പെടുത്തും. അഞ്ച് അടുക്കളകളും ഒമ്പത് ശുചിമുറികളും മാസ്റ്റര്‍ ബെഡ്റൂം സ്യൂട്ടും ഈ ജെറ്റിലുണ്ട്. ഏതാനും ബിസിനസ് ക്ലാസ് സീറ്റുകളും ആഢംബര ജെറ്റിലുണ്ട്. വിമാനം പ്രധാനമായും മനോഹരമായ ആഡംബര ലോഞ്ചുകളായി തിരിച്ചിരിക്കുന്നു, അതിൽ മുകളിലത്തെ ഡെക്കിലെ ലോഞ്ച്, ക്ലബ് ഇരിപ്പിടങ്ങൾ, ഒരു സ്വകാര്യ ഓഫീസ് എന്നിവ ഉൾപ്പെടുന്നതായി 'ഖലീജ് ടൈംസി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ ടെലിവിഷനും റേഡിയോയും ഉണ്ട്. 13 ബ്ലു-റേ പ്ലേയറുകള്‍, സ്പീക്കറുകള്‍ എന്നിവയും ഇതിലുണ്ട്. ബോയിംഗ് 747-8 ഇന്‍റര്‍ കോണ്ടിനന്‍റല്‍ ജംബോ ജെറ്റിന് ഏകദേശം 225 അടി നീളമുള്ള ചിറകുകളാണുള്ളത്. ഇത് ബോയിങ്ങിന്‍റെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന വാണിജ്യ വിമാനമായ നെക്സ്റ്റ്-ജനറേഷൻ 737 ന്‍റെ ഇരട്ടിയാണ്. രണ്ട് ഡെക്കറുകളെ ബന്ധിപ്പിക്കുന്ന ആഢംബര സ്റ്റെയര്‍കേസും വിമാനത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാണിജ്യ ജെറ്റാണ് 747-8 എന്ന് ബോയിംഗ് അവകാശപ്പെടുന്നു. മണിക്കൂറിൽ ഏകദേശം 660 മൈൽ അല്ലെങ്കിൽ 1,062 കിലോമീറ്റർ വേഗത്തില്‍ ഈ ജെറ്റിന് സഞ്ചരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ആഢംബര ജെറ്റുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് ഖത്തര്‍ മീഡിയ അറ്റാഷെ അലി അല്‍ അന്‍സാരി നേരത്തെ പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു. 'പ്രസിഡന്‍റ് ട്രംപിന്‍റെ സന്ദർശന വേളയിൽ ഖത്തർ അമേരിക്കൻ സർക്കാരിന് ഒരു ജെറ്റ് സമ്മാനമായി നൽകുമെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എയർഫോഴ്‌സ് വണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവിൽ ഖത്തർ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും തമ്മിൽ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല'- പ്രസ്താവനയിൽ അലി അൽ അൻസാരി വ്യക്തമാക്കി. ട്രംപിന്‍റെ ഭരണ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രസിഡൻഷ്യൽ ലൈബ്രറിയിലേക്ക് ജെറ്റിന്റെ ഉടമസ്ഥാവകാശം കൈമാറുമെന്നും ഇത് നിയമപരമാണെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാരിങ്ടണും വിശകലനം ചെയ്തിട്ടുണ്ട്. 2029 ജനുവരി 1ന് മുമ്പ് വിമാനം ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നുമാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 4:01 pm

'യെ ക്യാ ഹേ?'; കാറിലെ സ്ക്രാച്ച് ചൂണ്ടിക്കാട്ടി സഹോദരനോട് ചൂടായി രോഹിത് ശര്‍മ്മ, വീഡിയോ

മുംബൈ: സഹോദരനോട് ചൂടായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ്മ. കാര്‍ ഉരഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു രോഹിത് തന്റെ സഹോദരനായ വിശാൽ ശര്‍മ്മയോട് ദേഷ്യപ്പെട്ടത്. കാറിന്‍റെ ഒരു ഭാഗത്തേയ്ക്ക് ചൂണ്ടി 'യെ ക്യാ ഹേ?' എന്നാണ് രോഹിത് ചോദിച്ചത്. വാഹനം പിന്നിലേയ്ക്ക് എടുത്തപ്പോൾ സംഭവിച്ചതാണെന്നായിരുന്നു വിശാലിന്‍റെ മറുപടി. എന്നാൽ, സഹോദരന്‍റെ മറുപടിയിൽ രോഹിത് അതൃപ്തി പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 'രോഹിത് ശര്‍മ്മ സ്റ്റാൻഡ്' തുറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് രോഹിത് എത്തിയത്. അച്ഛൻ ഗുരുനാഥും അമ്മ പൂര്‍ണിമയും ഭാര്യ റിതിക സജ്ദേയും സഹോദരൻ വിശാൽ ശര്‍മ്മയും രോഹിത്തിന്‍റെ കുറച്ച് സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്താൻ എത്തിയിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാറിലെ പാട് കണ്ട് രോഹിത് സഹോദരനെ 'ചോദ്യം ചെയ്തത്'. എന്നാൽ, അവസാനം ഇരുവരും ചിരിച്ചുകൊണ്ടാണ് വേദി വിട്ടത്. Proper car lover. Dents are not allowed. pic.twitter.com/Dos7jPwVUj — (@ImHydro45) May 16, 2025 രോഹിത് ശര്‍മ്മയോടുള്ള ആദരസൂചകമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിന് രോഹിത് ശര്‍മ്മയുടെ പേര് നൽകിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാടെ ടി20 ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചിരുന്നു. നിലവിൽ ഏകദിന മത്സരങ്ങളിൽ മാത്രമാണ് രോഹിത് കളിക്കുന്നത്. 37കാരനായ രോഹിത് 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4,301 റൺസ് നടിയിട്ടുണ്ട്. 212 ആണ് ഉയര്‍ന്ന സ്കോര്‍. ടി20 ക്രിക്കറ്റിൽ 159 മത്സരങ്ങൾ കളിച്ച താരം 32.05 ശരാശരിയിൽ 4,231 റൺസാണ് അടിച്ചുകൂട്ടിയത്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 4:00 pm

അതിര്‍ത്തി സംഘര്‍ഷത്തിന് അയവ്; പാക്ക് ഷെല്ലില്‍ തക‍ർന്ന വീടുകൾക്ക് പകരമിനിയെന്ത്?

പാ ക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾക്ക് അയവ് വന്നെങ്കിലും അതിർത്തി മേഖലയിലെ ജനങ്ങളുടെ പുനരധിവാസം വലിയ വെല്ലുവിളിയാകുകയാണ്. നിരവധി വീടുകളാണ് പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്നത്. ക്യാമ്പുകളിൽ നിന്നും മടങ്ങിയ പലരും വീടുകളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണുള്ളത്. വീടുകൾ തകർന്നവർക്ക് ഉടനടി സർക്കാരിന്‍റെ ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ബാരമുള്ളയിലെ ബാണ്ടിയിലെ മുഹമ്മദിന്‍റെ വീടാണിത്. പാക്കിസ്ഥാന്‍റെ അക്രമണത്തിൽ തകർന്ന നിരവധി വീടുകളിൽ ഒന്ന്. തന്‍റെ വീടിന് മുന്നിൽ വീണ് പൊട്ടിച്ചിതറി എല്ലാം നശിപ്പിച്ച ഷെല്ലുകളുടെ ചീളുകളാണ് മുഹമ്മദിന്‍റെ കൈവശമുള്ളത്. മുഹമ്മദിന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള സഹോദരന്‍റെ വീട്ടിലാണ് ഇപ്പോൾ മുഹമ്മദിന്‍റെ താമസം. ഷെല്ലാക്രമണത്തിൽ ഇപ്പോൾ താമസിക്കുന്ന വീടിനും കേടുപാടുണ്ടായി. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന കുടുംബത്തിലെ അംഗങ്ങളെ സുരക്ഷിതമാക്കി ബങ്കറിലേക്ക് മാറ്റിയത് കൊണ്ട് ആളപായമുണ്ടായില്ല. കയ്യിലുള്ളതെല്ലാം പെറുക്കിയെടുത്ത് മനോഹരമാക്കി പണിത വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് ഈ കുടുംബത്തിന് അറിയില്ല. പേടിച്ചുവിറച്ച് നിലവിളിച്ച കൈകുഞ്ഞുങ്ങളുമായി ബങ്കറിൽ കഴിഞ്ഞ രാത്രിയെ ശപിച്ച് കൊണ്ട് മാത്രമേ ഇവർക്ക് അതെല്ലാം ഓർക്കാനാകൂ. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മുഹമ്മദ് അടക്കമുള്ള സാധാരണക്കാർക്ക് വീടുകളുടെ പുനർനിർമ്മാണം വലിയ വെല്ലുവിളിയാണ്. അത്രയേറെ നാശനഷ്ടം പല വീടുകൾക്കും സംഭവിച്ചിട്ടുണ്ട്. ചില വീടുകൾ പൂർണ്ണമായി തന്നെ കത്തി നശിച്ചു. അസ്ഥിവാരത്തില്‍ നിന്നും വീണ്ടും പുതിയൊരു വീട് പണിയുക എന്നത് അതിർത്തി ഗ്രാമങ്ങളിലെ ആളുകൾക്ക് വലിയ പ്രതിസന്ധിയാണ്. സർക്കാർ സഹായം ഉടനടി ലഭ്യമാക്കണമെന്ന് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ആവശ്യപ്പെടുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി ഉമർ അബ്ദുള്ള വീടുകൾ പുനർനിർമ്മിക്കാൻ സർക്കാർ സഹായം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രഖ്യാപനം നടപ്പാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജമ്മുകശ്മീരിൽ ഭീകരരുടെ അടിവേര് തകർക്കാൻ സുരക്ഷാസേന കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. 48 മണിക്കൂറിനിടെ രണ്ട് ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ വധിച്ചതിന് പിന്നാലെ കൂടുതൽ തിരച്ചിൽ നടപടികൾ സൈന്യം തെക്കൻ കാശ്മീരിൽ തുടങ്ങി. കശ്മീരിൽ സംയുക്ത വാർത്താ സമ്മേളനം നടത്തി സുരക്ഷാസേന നടപടികൾ കടുപ്പിക്കുന്നതിന്‍റെ സൂചനയാണ് നൽകിയത്. അതേസമയം അതിർത്തി മേഖലയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ജമ്മുകശ്മീർ സർക്കാർ സമിതിയെ നിയോഗിച്ചു. അതിർത്തി ഗ്രാമങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെയാണ് സർക്കാര്‍ നിയോഗിച്ചത്. നാശനഷ്ടങ്ങൾ സർക്കാരിനെ നേരിട്ട് അറിയിക്കാൻ പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് നമ്പറുകളും കൈമാറി. നിയന്ത്രണ രേഖയിൽ പൊട്ടാതെ കിടക്കുന്ന പാക്ക് ഷെല്ലുകളാണ് മറ്റൊരു പ്രതിസന്ധി. ഇന്നലെ ഉറിയിൽ നിന്നും പൊട്ടാത്ത പാക്ക് ഷെല്ലുകൾ സുരക്ഷാ സേനയുടെ തിരച്ചിലിനിടെ കണ്ടെത്തി. തകർന്ന വീടിന് സമീപമാണ് ഷെല്ല് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാൻ പോലീസ് നടപടികൾ തുടങ്ങി. ഇന്നും അതിര്‍ത്തി ഗ്രാമങ്ങളില്‍ പൊട്ടാതെ കിടക്കുന്ന പാക് ഷെല്ലുകൾ തേടി സുരക്ഷാ സേന നടപടികൾ തുടരും.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:49 pm

'ആര്യയും സിബിനും വിവാഹിതരായാൽ നാട്ടുകാർക്ക് എന്താണ് പ്രശ്‍നം?'; വിമർശനവുമായി സായ് കൃഷ്‍ണ

ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ ബഡായിയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വന്നത്. ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. ഇപ്പോളിതാ ആര്യക്കും സിബിനും ആശംസകൾ നേർന്നും ഇവർക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായും രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ്ബോസ് താരവും വ്ളോഗറുമായ സായ് കൃഷ്ണ. എന്ന സായിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ''കൺഗ്രാജുലേഷൻസ്, അളിയന്മാരുടെ ലൈഫ് അടിപൊളിയായിട്ട് മുന്നോട്ടു പോകട്ടെ. അവർ രണ്ടുപേരും ഒപ്പം ജീവിക്കാൻ തീരുമാനിച്ചു. അടിപൊളി തീരുമാനം, ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ടുള്ളവർ‌ ഇനിയും ബെസ്റ്റ് ഫ്രണ്ട്സും ലൈഫ് പാർട്ണേഴ്സും കൂടി ആയിട്ട് മുന്നോട്ട് പോകാനുള്ള തീരുമാനമാണിത്'', ആര്യക്കും സിബിനും ആശംസകൾ നേർന്ന് സായ് കൃഷ്ണ പറഞ്ഞു. ഇരുവർക്കുമെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും സായ് പ്രതികരിച്ചു. ''രണ്ടുപേർ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയാൽ നാട്ടുകാർക്ക് എന്താണ് പ്രശ്നം? 'സൈനൈഡും വിഷവും നല്ല ചേർച്ച' എന്നാണ് ഒരു ചേച്ചി എഴുതിയത്. ആ ചേച്ചിയെ നമുക്ക് സർട്ടിഫൈഡ് പോയ്സൺ എന്ന് വിളിക്കാം അല്ലേ. ഈ നാട്ടുകാർക്കൊക്കെ എന്താണ് പ്രശ്നം? ഒന്ന് വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ച് അടുത്തത് പാടില്ല എന്നാണോ ആളുകള്‍ പറയുന്നത്. ഒരു മനുഷ്യന് മുന്നോട്ടുള്ള ലൈഫിൽ അവൻ ഏറ്റവും കൂടുതൽ ഒപ്പം നിൽക്കുന്ന, കെയർ കൊടുക്കുന്ന, അല്ലെങ്കിൽ അവന് കെയർ ചെയ്യാൻ പറ്റിയ, സന്തോഷങ്ങളും സങ്കടങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു പാർട്ണർ ഉണ്ടാകുന്നതില്‍ എന്താണ് കുഴപ്പം? '', എന്നും വ്ളോഗിൽ സായ് ചോദിക്കുന്നുണ്ട്. ആര്യയും സിബിനും ഒപ്പം ജീവിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും അവരുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും എന്നുമാണ് സായ് കൃഷ്ണയുടെ വ്ളോഗിനു താഴെ കമന്റുകളിൽ ഭൂരിഭാഗവും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:48 pm

ഇന്ത്യക്കാരേ ഈ തെറ്റ് ചെയ്യരുത്, കടുത്ത നടപടി ഉണ്ടാകും; വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവർക്ക് യുഎസ് മുന്നറിയിപ്പ്

വാഷിങ്ടൺ: വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയാണ് മുന്നറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങിയാൽ അവരെ നാടുകടത്തുകയോ യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്ക് നേരിടുകയോ ചെയ്യുമെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ് എംബസി ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എംബസിയുടെ അറിയിപ്പിനെതിരെ നിരവധി ഇന്ത്യക്കാർ രം​ഗത്തെത്തി. നിങ്ങൾ എത്ര കാലം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നുവെന്ന് ഒരാൾ എക്സിൽ ചോദിച്ചു. ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കക്കാരും വിസാ നിയമങ്ങൾ മാനിക്കണമെന്നും വിസാ കാലാവധി കഴിയുന്നതിന് മുമ്പ് തിരികെ പോകണമെന്നും മറ്റൊരാൾ പറഞ്ഞു. യുഎസ് എംബസിയുടെ ഭാഷ നയതന്ത്രവിരുദ്ധമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. മുൻകൂർ അറിയിക്കാതെയോ സംരക്ഷണം തേടാനുള്ള അവസരമില്ലാതെയോ കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടത്തെ ഫെഡറൽ അപ്പീൽ കോടതി തടഞ്ഞതിന് പിന്നാലെയാണ് എംബസിയുടെ മുന്നറിയിപ്പ്. നയം നിര്‍ത്തിവച്ച കീഴ്‌ക്കോടതി വിധി തടയണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അപേക്ഷ യുഎസ് ഫസ്റ്റ് സർക്യൂട്ട് അപ്പീല്‍ കോടതി തള്ളി. തടവുകാരോട് മോശമായി പെരുമാറുന്നതിനും തുടര്‍ച്ചയായ ആഭ്യന്തര കലാപത്തിനും വിമര്‍ശിക്കപ്പെടുന്ന രാജ്യമായ ലിബിയയിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന ആശങ്കകള്‍ക്കിടയിലാണ് കോടതിയുടെ തീരുമാനം.ഏപ്രിലിൽ ആദ്യം, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, 30 ദിവസത്തിൽ കൂടുതൽ രാജ്യത്ത് ഉണ്ടായിരുന്ന എല്ലാ വിദേശ പൗരന്മാരെയും ഏലിയൻ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഓർമ്മിപ്പിക്കുകയും ചെയ്തു. If you remain in the United States beyond your authorized period of stay, you could be deported and could face a permanent ban on traveling to the United States in the future. pic.twitter.com/VQSD8HmOEp — U.S. Embassy India (@USAndIndia) May 17, 2025

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:46 pm

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ബൗഷർ വിലായത്തിലെ ഒരു റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് രണ്ട് പേർ മരിച്ചത്. റെസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് ഇവര്‍. സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. أسفر الحادث عن وفاة شخصين من جنسية آسيوية، وتباشر الجهات ذات الاختصاص التحقيق في ملابسات الحادث. #هيئة_الدفاع_المدني_والإسعاف pic.twitter.com/XdXMQAMIvz — الدفاع المدني والإسعاف - عُمان (@CDAA_OMAN) May 17, 2025

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:45 pm

‘കൈവെച്ചത് ആരെന്നുചോദിച്ചാൽ പറയണം 65 വയസ്സുള്ളൊരു കെളവനാന്ന്’:'ആസാദിയില്‍' ഞെട്ടിക്കാൻ ലാൽ

കൊച്ചി: മകന്റെ ഹാർട്ട് ട്രാൻസ്‌പ്ലാന്റേഷന് കെട്ടിവെക്കാൻ പണമില്ലാത്തതിനാൽ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി, സർജറി നടത്തിക്കാൻ ശ്രമിക്കുന്ന ജോൺ ക്യൂ (ഡെൻസൽ വാഷിങ്ടൺ, ജോൺ ക്യൂ -2002) എന്ന ബ്ലൂ കോളർ തൊഴിലാളിയുടെ, കണ്ണീരിറ്റുന്ന ത്രില്ലർ ഓർമയുണ്ടോ? കൈവിട്ടുപോകുന്ന നിമിഷങ്ങളിൽ അസാധാരണക്കാരനായി മാറിയ ആ സാധാരണക്കാരന് വയലൻസല്ലാതെ വേറൊരു വഴിയുമുണ്ടായിരുന്നില്ല. അതുപോലെ, ഉറ്റവരെ രക്ഷിച്ചെടുക്കാൻ കണ്ണീരുണങ്ങിയ കരളുമായി ഇങ്ങു മലയാളത്തിൽ ഒരു വൃദ്ധൻ ഇറങ്ങുകയാണ്. “അറുപത്തഞ്ചു വയസ്സുള്ള കെളവനാണെന്നു പ്രഖ്യാപിച്ച് അയാളടിക്കുന്ന ഓരോ അടിയിലും നിസ്സഹായതയും ഒപ്പം നിശ്ചയദാർഢ്യവും ഉണ്ട്. മലയാളത്തിൽ അപൂർവമായ ജയിൽ- ഹോസ്പിറ്റൽ ബ്രേക്ക് ത്രില്ലറായ ആസാദിയിൽ ലാൽ അവതരിപ്പിക്കുന്ന സത്യനെന്ന റിട്ടയേർഡ് പാര്‍ട്ടി ഗുണ്ടയുടെ കഥാപാത്രം ഒരു ഘട്ടത്തിൽ പറയുന്നുണ്ട്: ‘‘നീ ഇന്നും ചുമയ്ക്കും നാളേം ചുമയ്ക്കും. പിന്നെ ചോര ഛർദിക്കും. നിന്നെ കൈവെച്ചത് ആരെന്ന് തന്തേം തള്ളേം ചോദിക്കുമ്പം പറയണം, അറുപത്തഞ്ച് വയസ്സുള്ള ഒരു കെളവനാന്ന്”. ഇടവേളയ്ക്ക് ശേഷം ലാൽ ശക്തമായ കഥാപാത്രമായി സ്ക്രീനിലെത്തുന്ന ആസാദി ഈമാസം 23ന് തീയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന തലക്കെട്ടിലെത്തുന്ന ചിത്രമാണ്. ഒരു ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെ അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാണി വിശനാഥ്, രവീണ, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട് പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:45 pm

ഒലയുടെ ഹൃദയം വീണ്ടും തകരും! പുതിയ ടിവിഎസ് ഐക്യൂബ് എത്തി, ഫുൾചാർ‍ജ്ജിൽ 212 കിമീ വരെ ഓടും

ടി വിഎസ് മോട്ടോർ കമ്പനി 2025 ടിവിഎസ് ഐക്യൂബിനെ വിപണിയിൽ അവതരിപ്പിച്ചു. ചെറിയ മാറ്റങ്ങളും വലിയ വിലക്കുറവും വരുത്തിയാണ് 2025 മോഡൽ ഐക്യൂബ് ഇലക്ട്രിക് സ്‍കൂട്ടർ കമ്പനി പുറത്തിറക്കിയത്. കമ്പനി എസ്, എസ്‍ടി വകഭേദങ്ങൾ അപ്‌ഡേറ്റ് ചെയ്‌തു. 2025 ടിവിഎസ് ഐക്യൂബ് നിര അഞ്ച് ബാറ്ററി വകഭേദങ്ങളിലാണ് വരുന്നത്. 2.2kWh, 3.5kWh, S, ST 3.5kWh, ST 5.3kWh എന്നിവ. ഇവയ്ക്ക് യഥാക്രമം 94,434 രൂപ, 1,08,993 രൂപ, 1,17,642 രൂപ, 1,27,935 രൂപ, 1,58,834 രൂപ എന്നിങ്ങനെയാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്. ടോപ്പ്-എൻഡ് ട്രിമിന്റെ വില 26,539 രൂപ കുറച്ചു. ബേസ് വേരിയന്റിന് ഇപ്പോൾ 2,865 രൂപ താങ്ങാനാവുന്ന വിലയാണ്. ടിവിഎസ് ഐക്യൂബ് എസ് ട്രിമിൽ അൽപ്പം വലിയ 3.5kWh ബാറ്ററി പായ്ക്ക് (മുമ്പത്തെ 3.4kWh യൂണിറ്റിന് പകരമായി) സജ്ജീകരിച്ചിരിക്കുന്നു. ഇത് 145 കിലോമീറ്റർ ഐഡിസി റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. അതേ ബാറ്ററി പായ്ക്ക് ഇപ്പോൾ ST ട്രിമ്മിനും ശക്തി നൽകുന്നു. ചെറിയ ബാറ്ററി അപ്‌ഗ്രേഡ് ഉണ്ടായിരുന്നിട്ടും, S, ST ട്രിമ്മുകളുടെ വില യഥാക്രമം 11,778 രൂപയും 10,620 രൂപയും കുറച്ചു. ടോപ്പ്-എൻഡ് ST ട്രിം ഇപ്പോൾ വലിയ 5.3kWh ബാറ്ററിയുമായി ലഭ്യമാണ്. ഇത് 212 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2025 ടിവിഎസ് ഐക്യൂബ് എസ്, എസ്‍ട് ട്രിമ്മുകൾ പുതിയ ഡ്യുവൽ-ടോൺ ബ്രൗൺ, ബീജ് സീറ്റ്, പില്യൺ ബാക്ക്‌റെസ്റ്റ്, പുതിയ ബീജ് ബോഡി പാനലുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ടിവിഎസ് ഐക്യൂബിന്റെ രൂപകൽപ്പനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും, ബീജ് നിറമുള്ള ഇന്നർ പാനലുകൾ, ഡ്യുവൽ-ടോൺ സീറ്റ്, അധിക പിന്തുണ നൽകുന്ന പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവ ഇപ്പോൾ ഇതിലുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകൾ പ്രാപ്തമാക്കുന്ന ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള നിരവധി സവിശേഷതകളും ലഭിക്കുന്നു. അതേസമയം ഐക്യൂബ് ശ്രേണിയിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടർ കമ്പനിയായി ടിവിഎസ് മാറിയിരിക്കുന്നു. 2025 ഏപ്രിലിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി ടിവിഎസ് മാറി. 2024 ഏപ്രിലിൽ ടിവിഎസ് വിറ്റഴിച്ചത് 7,762 യൂണിറ്റുകളായിരുന്നു. ഇത്തവണ ഇത് 19,736 യൂണിറ്റുകളായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 154 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ പട്ടികയിൽ ഓല രണ്ടാം സ്ഥാനത്തും ബജാജ് മൂന്നാം സ്ഥാനത്തും എത്തി. അതേസമയം ടിവിഎസ് പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്കൂട്ടർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. 2025 ഉത്സവ സീസണിന് മുമ്പ് ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂബിനെ അപേക്ഷിച്ച്, ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുള്ള ഒരു ചെറിയ ബാറ്ററി പായ്ക്ക് ഇതിൽ ഉണ്ടായിരിക്കും. പുതിയ ടിവിഎസ് ഇലക്ട്രിക് സ്‍കൂട്ടറിന് ഏകദേശം 90,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. ജൂപ്പിറ്റർ ബ്രാൻഡ് നാമത്തിലോ ടിവിഎസ് ഇലക്ട്രിക് മോപ്പഡിന്റെ പുതിയ വകഭേദമായോ ടിവിഎസ് പുതിയ ഇ-സ്‍കൂട്ടർ അവതരിപ്പിച്ചേക്കുമെന്നും റിപ്പോ‍ട്ടുകൾ ഉണ്ട്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:45 pm

ആര്‍സിബി-കൊല്‍ക്കത്ത മത്സരത്തിന് കാലാവസ്ഥ ഭീഷണി! മത്സരം മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?

ബെംഗളൂരു: ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കുകയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മഴ ഭീഷണിയിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. മത്സരം പൂര്‍ണമായും മഴയെടുക്കാനുളള സാധ്യത പോലുമുണ്ട്. മഴ കളി തടസ്സപ്പെടുത്തുകയും മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്താല്‍, അത് ഇരു ടീമുകളെയും സാരമായി ബാധിക്കും. കൊല്‍ക്കത്ത ടൂര്‍ണമെന്റില്‍ നിന്ന് ഔദ്യോഗികമായി പുറത്താകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് ഇതിനോടകം പുറത്തായ ടീമുകള്‍. ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച കൊല്‍ക്കത്ത 11 പോയിന്റും +0.193 നെറ്റ് റണ്‍ റേറ്റുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ആര്‍സിബിക്ക് ഒരു പോയിന്റ് ലഭിക്കും. അത് അവരെ വീണ്ടും പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും. എന്നിരുന്നാലും പ്ലേഓഫ് സ്ഥാനം ഉറപ്പിക്കാന്‍ കഴിയില്ല. ആദ്യ നാലില്‍ ഔദ്യോഗികമായി സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് ഇനിയും ഒരു വിജയം ആവശ്യമാണ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയങ്ങളുമായി 16 പോയിന്റും +0.482 നെറ്റ് റണ്‍ റേറ്റും ഉള്ള ആര്‍സിബി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഈ സീസണില്‍ അവര്‍ അവരുടെ എല്ലാ എവേ മത്സരങ്ങളിലും വിജയിച്ചിട്ടുണ്ടെങ്കിലും, സ്വന്തം മൈതാനത്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബി കൊല്‍ക്കത്തയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രാത്രി 8 മണിക്കും 9 മണിക്കും ഇടയില്‍ 60-75 ശതമാനം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഏഴ് ടീമുകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ട്. ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മത്സരം ചൂടുപിടിക്കുകയാണ്. 2012, 2014, 2024 വര്‍ഷങ്ങളില്‍ കെകെആര്‍ മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:44 pm

 സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ വിദേശ സന്ദർശനം; വിമർശനമുണ്ടെങ്കിലും സിപിഎം പങ്കെടുക്കുമെന്ന് എംഎ ബേബി

ദില്ലി: പാക് ഭീകരതയെ കുറിച്ചും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ സിപിഎം പ്രതിനിധി പങ്കെടുക്കും എന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറി എംഎ ബേബി. വിമര്‍ശനം നിലനിര്‍ത്തിക്കൊണ്ടാണ് പ്രതിനിധി സംഘത്തിന്‍റെ ഭാഗമാവുക. വിദേശ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തിന്‍റെ സന്ദര്‍ശനത്തെ സംബന്ധിച്ച് എന്‍ഡിഎ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെന്നും മറ്റ് മുഖ്യമന്ത്രിമാരുമായി സംസാരിക്കാന്‍ മോദി തയ്യാറായിട്ടില്ല, കേന്ദ്രത്തിന്‍റേത് വിവേചന പരമായ നടപടിയാണ്. വിഷയത്തില്‍ കേന്ദ്രം പാര്‍ലമെന്‍റ് സമ്മേളനം വിളിക്കുന്നില്ല എന്നും എംഎ ബേബി പറഞ്ഞു. സര്‍വ്വകക്ഷി പ്രതിനിധി സംഘത്തില്‍ ശശി തരൂരിന്‍റെ നേതൃത്വത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തരൂർ വിഷയം കോൺഗ്രസ്സും തരൂരും ചർച്ച ചെയ്ത് തീരുമാനിക്കും എന്നാണ് എംഎ ബേബി മറുപടി പറഞ്ഞത്. അതേ സമയം സര്‍ക്കാരിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. ദേശ താല്‍പര്യം തന്നെയാണ് മുഖ്യം. അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് അഭിമാനമെന്നും തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. വിദേശ പര്യടനത്തില്‍ തരൂരിനെ ഉള്‍പെടുത്തിയതിനെ കെപിസിസിയും സ്വാഗതം ചെയ്തു. രാജ്യത്തിന്റെ നിലപാട് അറിയിക്കാന്‍ തരൂരിന് കഴിയുമെന്നും കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:44 pm

കടം പെരുകുന്നു, അമേരിക്കയ്ക്ക് തിരിച്ചടിയായി ക്രെഡിറ്റ് റേറ്റിങ് കുറച്ച് മൂഡീസ്; എഎഎയിൽ നിന്ന് എഎ1 ആക്കി

വാഷിങ്ടണ്‍: അധിക തീരുവ ഉൾപ്പെടെയുള്ള നയങ്ങളുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ അമേരിക്കയ്ക്ക് തിരിച്ചടി.അമേരിക്കയുടെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് കുറച്ചു. സർക്കാരുകൾ കടം പെരുകുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ചത്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് എഎഎയിൽ നിന്ന് എഎ1 ആക്കിയാണ് മൂഡീസ് കുറച്ചത്. ഭീമമായ വാർഷിക ധനക്കമ്മിയും വർദ്ധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മൂഡീസ് വിലയിരുത്തി. യുഎസ് സർക്കാരിന്‍റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ മൂന്ന് പ്രധാന റേറ്റിങ് ഏജൻസികളിൽ അവസാനത്തേതാണ് മൂഡീസ്. 2011ൽ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്‍ഡ് പുവർ ​ഗ്ലോബൽ റേറ്റിങും 2023ൽ ഫിച്ച് റേറ്റിങ്സും യുഎസിനെ ക്രെഡിറ്റ് റേറ്റിങ്ങിൽ തരംതാഴ്ത്തിയിരുന്നു. യുഎസിന്റെ കടത്തിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. 2035 ആകുമ്പോഴേക്കും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ 9 ശതമാനമായി കടം വർധിക്കുമെന്നും മൂഡീസ് കണക്കുകൂട്ടുന്നു. നിലവിൽ ഇത് 6.4 ആണ് ഇത്. റിപ്പബ്ലിക് പാർട്ടി രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്ന് ന്യൂയോർക്കിൽ നിന്നുള്ള സെനറ്റർ ചക് ഷുമർ വിമർശിച്ചു. അതിസമ്പന്നർക്ക് വൻ നികുതി ഇളവ് നൽകുന്ന തിരക്കിലാണവർ. മൂഡി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ ഈ അവസരത്തിലെങ്കിലും ഭരണകൂടം ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ തന്നെ മൂഡീസ് ഈ നീക്കത്തെക്കുറിച്ച് സൂചന നൽകിയിരുന്നുവെന്ന് ചീഫ് ഫിക്സഡ് ഇൻകം സ്ട്രാറ്റജിസ്റ്റ് ലോറൻസ് ഗില്ലം പ്രതികരിച്ചു. അമേരിക്കയ്ക്ക് വളരെയധികം കടബാധ്യത ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ റേറ്റിങെന്ന് മൂഡി ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന ഡാരെൽ ഡഫി പറഞ്ഞു. നയരൂപീകരണം നടത്തുന്നവർക്ക് ഈ സന്ദേശം ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നു, അവർ എന്തു ചെയ്യുമെന്ന് ഉറപ്പില്ല. സർക്കാർ സ്വയം അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഒന്നുകിൽ കൂടുതൽ വരുമാനം നേടുക അല്ലെങ്കിൽ കുറച്ച് ചെലവഴിക്കുക എന്നത് മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സമ്പദ്‍ വ്യവസ്ഥയിലെ പ്രതിസന്ധി തീർക്കാനെന്ന പേരിൽ ട്രംപ് നടത്തുന്ന അധിക തീരുവ അടക്കമുള്ള നീക്കങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ തിരിച്ചടിയുണ്ടായേക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:21 pm

മെസിയും യമാലും നേര്‍ക്കുനേര്‍! അര്‍ജന്റീന - സ്‌പെയ്ന്‍ ഫൈനലിസിമ ക്യാംപ് നൂവില്‍ നടക്കാന്‍ സാധ്യത

സൂറിച്ച്: ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടത്തിന്റെ തീയ്യതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കും. അര്‍ജന്റീന - സ്‌പെയ്ന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ നിര്‍ണായക യോഗം ചേര്‍ന്നു. പരാഗ്വേയില്‍ നടന്ന യോഗ തീരുമാനങ്ങള്‍ വൈകാതെ പുറത്തുവിടും. കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ കപ്പ് ചാമ്പ്യന്മാരും ഏറ്റുമുട്ടുന്ന കിരീട പോരാട്ടമാണ് ഫൈനലിസിമ. നിലവില്‍ അര്‍ജന്റീനയാണ് ജേതാക്കള്‍. ബാഴ്‌സലോണ ആയിയിരിക്കും ഫൈനലിന് വേദിയാവുകയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിഹാസതാരം ലിയോണല്‍ മെസിക്ക് യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്സലോണ ഫൈനലിസിമയ്ക്കായി നീക്കം നടത്തുന്നത്. ബാഴ്സലോണയുടെ ഇതിഹാസ താരമായ ലിയോണല്‍ മെസിയും ബാഴ്സയുടെ പുതിയ പ്രതീക്ഷയായ ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് ഈ സൂപ്പര്‍ പോരാട്ടത്തിന്റെ പ്രത്യേകത. മെസിക്കിത് വെറുമൊരു മത്സരമായിരിക്കാം. പക്ഷേ, ലാമിന്‍ യമാലിന് ഫൈനലിസിമ തന്റെ ആഗ്രഹ പൂര്‍ത്തികരണമാകും. ഒരിക്കലെങ്കിലും മെസിക്കൊപ്പം പന്തുതട്ടണമെന്ന് ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുണ്ട് യമാല്‍. തന്റെ ആരാധ്യനായകനെ വലിയൊരു വേദിയില്‍ എതിരാളിയായി ലഭിക്കുന്നതിന്റെ സന്തോഷത്തിലാകും യമാല്‍ ഫൈനലിസിമയ്ക്ക് ബൂട്ട് കെട്ടുക. വര്‍ഷങ്ങള്‍ക്ക് മുന്പ് കുഞ്ഞ് ലാമിനെ കയ്യിലെടുത്ത് നില്‍ക്കുന്ന മെസിയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഇരവുരും ലോകവേദിയിലെ വലിയൊരു മത്സരത്തില്‍ ഏറ്റുമുട്ടുകയാണ്. 2021ല്‍ ക്ലബ് വിട്ട മെസിക്ക് ഉചിതമായൊരു യാത്രയയപ്പ് നല്‍കാന്‍കൂടിയാണ് ബാഴ്സലോണ ഫൈനലിസമ വേദിയാവാന്‍ ശ്രമിക്കുന്നത്. 2022ല്‍ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയമാണ് ഫൈനലിസിമയ്ക്ക് വേദിയായത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കളി കാണാനുള്ള സൌകര്യം കാംപ് നൌവിലുണ്ടാവും. കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നത് കാംപ് നൌവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. 2025 ഒക്ടോബറിലോ നവംബറിലോ ഫൈനലിസിമ നടത്തുന്നതാണ് നല്ലതെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി അഭിപ്രായപ്പെട്ടിരുന്നു. 2026ല്‍ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് മുന്‍പായിരിക്കും ഫൈനലിസിമ നടക്കുക. കഴിഞ്ഞ ഫൈനലിസിമ അര്‍ജന്റീനയാണ് സ്വന്തമാക്കിയത്. അന്ന് യൂറോപ്യന്‍ ചാംപ്യന്മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മറികടന്നത്. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവര്‍ ഗോളുകള്‍ നേടി.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:21 pm

പ്രധാനമന്ത്രി മോദി 29ന് വീണ്ടും ബീഹാറിലേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈമാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ഭീകരാക്രമണം നടന്നതിന് പിന്നാലെ 24 ന് പറ്റ്നയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് മോദി പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:16 pm

അന്താരാഷ്ട്ര മ്യൂസിയം ദിനം; ഖത്തറിലെ മ്യൂസിയങ്ങളില്‍ സൗജന്യ പ്രവേശനം

ദോഹ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്‍റെ ഭാഗമായി മേയ് 18 ന് ഞായറാഴ്ച രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയംസ് (ക്യുഎം). എല്ലാ വർഷവും മേയ് 18നാണ് അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആഘോഷിക്കുന്നത്. 'അതിവേഗം മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന സമൂഹങ്ങളിൽ മ്യൂസിയങ്ങളുടെ ഭാവി' എന്നതാണ് ഈ വർഷത്തെ പ്രമേയം.ഖത്തർ നാഷണൽ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്സ്, മതാഫ് അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്, ത്രീ ടു വൺ ഒളിമ്പിക് ആന്റ് സ്‌പോർട്‌സ് മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള മ്യൂസിയങ്ങളില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ സൗജന്യമായി പ്രവേശനം അനുവദിക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:14 pm

അമ്മയ്ക്കൊരുക്കിയ ചിതയിൽ കയറിക്കിടന്ന് മകൻ, അമ്മയുടെ ആഭരണങ്ങൾ വേണെന്ന് ആവശ്യം; വീഡിയോ വൈറൽ

മ രിച്ചുപോയ അമ്മയുടെ ശവസംസ്കാരം നടത്താൻ തയ്യാറാകാതെ അവരുടെ ആഭരണങ്ങളെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. രാജസ്ഥാനിലെ കോട്പുട്‌ലി - ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏൽപ്പിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് ആഭരണങ്ങൾ തനിക്ക് നൽകിയില്ലെങ്കിൽ ശവസംസ്കാരം നടത്താൻ അനുവദിക്കുകയില്ലെന്ന് മക്കളിൽ ഒരാൾ പറയുകയും ചിതയൊരുക്കിയ സ്ഥലത്ത് ഇയാൾ കയറി കിടക്കുകയും ചെയ്തു. മെയ് മൂന്നിന് ലീല കാ ബസ് കി ധനി ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആഭരണങ്ങൾ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒരു മകൻ ശവസംസ്കാര ചിതയിൽ കിടക്കുന്നത് വീഡിയോയിൽ കാണാം. അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴാണ് ഇയാൾ ചിത കൈയടക്കി, അതില്‍ കിടന്നത്. ചിത്രമൽ റേഗറിന്‍റെ ഭാര്യ ഭൂരി ദേവി മെയ് 3 -നാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ ഏഴ് ആൺമക്കളിൽ ആറ് പേർ ഗ്രാമത്തിൽ ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാൽ, അഞ്ചാമത്തെ മകൻ ഓംപ്രകാശ് സ്വത്ത് തർക്കത്തെ തുടർന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. May God not give such children to anyone. Even the mother's bier is mocked at during the cremation. Such a situation is only due to wealth.why pic.twitter.com/KoshWZoxDZ — Mr.K (@KS_1407) May 15, 2025 ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് മരണ ശേഷം ചില ചടങ്ങുകൾക്ക് ശേഷമാണ് മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങൾ മൂത്തമകൻ ഗിർധാരിക്ക് കൈമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭരണങ്ങൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരങ്ങളോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളിൽ കയറി കിടക്കുകയുമായിരുന്നു.വെള്ളി വളകൾ തനിക്ക് കൈമാറിയില്ലെങ്കിൽ ശവസംസ്കാരം നടത്താൻ സമ്മതിക്കുകയില്ല എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഗ്രാമവാസികളും കുടുംബാംഗങ്ങളും ഇയാളെ സമാധാനിപ്പിക്കാൻ പലതവണ ശ്രമിച്ചിട്ടും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവിൽ, ആഭരണങ്ങൾ ശ്മശാനത്തിലേക്ക് കൊണ്ടുവന്ന് ഇയാൾക്ക് കൈമാറിയതിന് ശേഷം മാത്രമാണ് ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കാന്‍ കഴിഞ്ഞതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:14 pm

രജനി പടത്തിൽ മമ്മൂട്ടി ഇഷ്ടം!, ആ സസ്പെൻസ് പൊളിച്ച് ലോകേഷ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. രജനികാന്തിന് ദേവ എന്നാണ് കൂലി സിനിമയിലെ പേര്. ദളപതി മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തനിക്ക് വലിയ ഇഷ്‍ടമായതിനാലാണ് അങ്ങനെ രജനികാന്തിനും കൂലിയില്‍ പേരിട്ടതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ദേവരാജ് എന്ന് രജനികാന്ത് മമ്മൂട്ടിയെ വിളിക്കുന്നത് രസകരമാണ് എന്നും വ്യക്തമാക്കുന്നു ലോകേഷ് കനകരാജ്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയവരും വേഷമിട്ടു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:13 pm

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്

പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത്. പ്രോസ്റ്റേറ്റ് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അ​വ​ഗണിക്കരുത് പുരുഷന്മാരിൽ കൂടുതൽ കണ്ടു വരുന്ന അർബുദബാധകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടേക്കില്ല എന്നതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വൈകി കണ്ടെത്തുന്നത് സാധാരണമാണ്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. പ്രായമായ പുരുഷന്മാർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പ്രോസ്റ്റേറ്റ് ക്യാൻസർ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാൻസർ കൂടുതലും ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു. മലാശയത്തിലെ സമ്മർദ്ദം, മലാശയ ഭാ​ഗത്ത് വേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുകതുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാണ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:11 pm

ഇന്ന് ഒരുകോടി പോക്കറ്റിലാവും; ആരാകും ഭാ​ഗ്യശാലി ? അറിയാം കാരുണ്യ ലോട്ടറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ KR 706 ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഫലം എത്തി. ഉച്ച കഴിഞ്ഞ മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയായി ഉയർത്തിയ ശേഷമുള്ള ആദ്യത്തെ നറുക്കെടുപ്പാണിത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനം നറുക്കെടുക്കുന്നത് പോലെ എല്ലാ സീരിസിനും കോമണായാണ് രണ്ടും മൂന്നും സമ്മാനങ്ങളുടെ നറുക്കെടുപ്പ് നടക്കുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് വിവരങ്ങൾ ഇങ്ങനെ ഒന്നാം സമ്മാനം [1 Crore] KH 693615 സമാശ്വാസ സമ്മാനം(5,000/-) KA 693615 KB 693615 KC 693615 KD 693615 KE 693615 KF 693615 KG 693615 KJ 693615 KK 693615 KL 693615 KM 693615 രണ്ടാം സമ്മാനം [50 Lakhs] KB 574949 മൂന്നാം സമ്മാനം [5 Lakh] KB 861812 നാലാം സമ്മാനം [1 Lakh] അഞ്ചാം സമ്മാനം(5,000/-) ആറാം സമ്മാനം(1,000/-) ഏഴാം സമ്മാനം(500/- ) എട്ടാം സമ്മാനം (100/- ) ഒന്‍പതാം സമ്മാനം (50/- ) ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:10 pm

ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ; ഇന്ത്യൻ സംഘം യാത്ര തിരിച്ചു

വത്തിക്കാൻ: ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം നാ​ളെ. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങ് തുടങ്ങുന്നത്. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന വേ​​​​ദി​​​​യി​​​​ലേ​​​​ക്ക് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രു​​​​ടെ അ​​​​ക​​​​മ്പടി​​​​യോ​​​​ടെ മാ​​​​ർ​​​​പാ​​​​പ്പ എത്തും. കു​​​​ർ​​​​ബാ​​​​ന​​​​യ്ക്ക് പാ​​​​പ്പ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലൂ​​​​ടെ യാ​​​​ത്ര ചെ​​​​യ്തു മാ​​​ർ​​​പാ​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കും. സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ വിവിധ ലോക നേതാക്കൾ പങ്കെടുക്കുന്നുണ്ട്. അ​​​​മേ​​​​രി​​​​ക്ക​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​ഡി വാ​​​​ൻ​​​​സും സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്കും. അതേസമയം, പോപ്പിന്റെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘം യാത്ര തിരിച്ചു. രാജ്യസഭാ ഉപദ്ധ്യാക്ഷൻ ഹരിവൻഷ് ആണ് സംഘത്തെ നയിക്കുന്നത്. നാഗാലാ‌ൻഡ് ഉപമുഖ്യമന്ത്രി യാൻതുങ്കോ പാറ്റുനും സംഘത്തിലുണ്ട്. ചൈനയെയും പാക്കിസ്താനെയും ഒന്നിച്ചു നേരിടേണ്ട സാഹചര്യം; അത് സാങ്കല്‍പ്പികമല്ലെന്ന് കേണല്‍ എസ് ഡിന്നി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:08 pm

ഇന്ത്യക്കാരേ, വിസയില്ലാതെ കറങ്ങി വരാം ഈ 58 രാജ്യങ്ങൾ! പുതിയ പട്ടിക പുറത്ത്

ദുബൈ: അവധി ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോയി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരേ ഇത് നിങ്ങള്‍ക്കുള്ള അവസരമാണ്. ഹെന്‍ലി ആന്‍ഡ് പാര്‍ട്‍ണേഴ്സ് പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ഫിജി, ഇന്തൊനേഷ്യ, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കെനിയ, മലേഷ്യ, മാലിദ്വീപ്, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറീഷ്യസ്, ഖത്തര്‍, സെനഗല്‍, സീഷെൽസ്, ശ്രീലങ്ക, സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ്, തായ്‍ലാന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലടക്കം ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം സാധ്യമാണ്. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് 2025ല്‍ 81-ാമതാണ് ഇന്ത്യയുടെ സ്ഥാനം.മുന്‍കൂര്‍ വിസയില്ലാതെ ഈ 58 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെങ്കിലും ചില രാജ്യങ്ങളില്‍ ഇ-വിസ അല്ലെങ്കില്‍ ഓൺ അറൈവല്‍ വിസ വേണ്ടി വരും. മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ അങ്കോള, ബാര്‍ബഡോസ്, ഭൂട്ടാൻ, ബൊളിവീയ, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ബുരുന്‍ഡി, കംബോഡിയ, കേപ് വെര്‍ഡി ഐലന്‍ഡ്സ്, കോമ്രോ ഐലന്‍ഡ്സ്, കുക്ക് ഐലന്‍ഡ്സ്, ജിബൂട്ടി, ഡൊമിനിക്ക, എത്യോപ്യ, ഫിജി, ഗ്രെനഡ, ഗിനി-ബിസൗ, ഹെയ്തി, ഇന്തോനേഷ്യ, ഇറാൻ, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കെനിയ, കിരിബതി, ലാവോസ്, മക്കാവോ (SAR ചൈന), മഡഗാസ്കർ, മലേഷ്യ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ്, മൈക്രോനേഷ്യ, മംഗോളിയ, മോണ്ട്സെറാത്ത്, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, നേപ്പാൾ, നിയു, പലാവു ദ്വീപുകൾ, ഖത്തർ, റുവാണ്ട, സമോവ, സെനഗൽ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രനേഡൈൻസ്, ടാൻസാനിയ, തായ്‌ലൻഡ്, ടിമോർ-ലെസ്റ്റെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുവാലു, വാനുവാട്ടു, സിംബാബ്‌വെ. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:07 pm

പടക്കളത്തിന് കിട്ടുന്ന ഓരോ കയ്യടിയും സന്ദീപിനും കൂടിയുള്ളത് | Sandeep Pradeep | Padakkalam Movie

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം തിയേറ്ററുകളിൽ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും മുന്നേറുമ്പോൾ സന്ദീപ് പ്രദീപ് അവതരിപ്പിച്ച ജിതിൻ എന്ന കഥാപാത്രം ശ്രദ്ധേയമാവുന്നു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സന്ദീപ് അന്താക്ഷരി, ഫാലിമി, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളിലും ഗംഭീര വേഷങ്ങൾ അവതരിപ്പിച്ചും കയ്യടി നേടി.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:04 pm

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര വാഹനങ്ങൾ, ഇതാ അറിയേണ്ടതെല്ലാം

മ ഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ 2026-നായി അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതായി സ്ഥിരീകരിച്ചു. അതിൽ മൂന്ന് ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) എസ്‌യുവികളും രണ്ട് ബിഇവികളും (ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ) ഉൾപ്പെടുന്നു. കൂടാതെ, ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കമ്പനി പുതിയൊരു പ്ലാറ്റ്‌ഫോം അനാച്ഛാദനം ചെയ്യാനും ഒരുങ്ങുകയാണ് . വരാനിരിക്കുന്ന എസ്‌യുവികളുടെ ഔദ്യോഗിക പേരുകളും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 2025-2026ൽ കുറഞ്ഞത് പത്ത് പുതിയ എസ്‌യുവികളെങ്കിലും നിരത്തിലിറങ്ങും. വരാനിരിക്കുന്ന മഹീന്ദ്ര എസ്‌യുവികളെക്കുറിച്ച് അറിയാം. മഹീന്ദ്ര XEV 7e 2026-ൽ മിഡ്‌ലൈഫ് അപ്‌ഡേറ്റ് പ്രതീക്ഷിക്കുന്ന XUV700 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായിരിക്കും XEV 7e. വലിയ XEV 9e-യുമായി നിരവധി ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, പവർട്രെയിൻ എന്നിവ പങ്കിടുന്ന ഒരു ബോൺ-ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത്. അതായത്, XEV 7e-യിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, ഇല്യൂമിനേറ്റഡ് ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 16 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ വാഗ്‍ദാനം ചെയ്യാൻ കഴിയും. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾക്കൊപ്പം എസ്‌യുവി വാഗ്ദാനം ചെയ്തേക്കാം . മഹീന്ദ്ര XUV 3XO ഇവി വളരെക്കാലമായി ഇലക്ട്രിക് XUV3XO പരീക്ഷിച്ചുവരികയാണ് മഹീന്ദ്ര . ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ മോഡൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. XUV3XO ഇവിയിൽ ഒരു ചെറിയ 35kWh ബാറ്ററി പായ്ക്ക്, ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈനും ഇന്റീരിയറും അതിന്റെ ഐസിഇ എതിരാളിക്ക് സമാനമായിരിക്കും. എങ്കിലും, ചില ഇവി നിർദ്ദിഷ്‍ട ഘടകങ്ങൾ അതിന്റെ ഇലക്ട്രിക് സ്വഭാവത്തെ എടുത്തുകാണിക്കും. മഹീന്ദ്ര ഥാർ/സ്കോർപിയോ N/XUV700 ഫേസ്‌ലിഫ്റ്റുകൾ മഹീന്ദ്രയുടെ മൂന്ന് ജനപ്രിയ എസ്‌യുവികളായ ഥാർ, സ്‌കോർപിയോ N, XUV700 എന്നിവയ്ക്ക് 2026-ൽ മിഡ്‌ലൈഫ് അപ്‌ഡേറ്റുകൾ ലഭിക്കും. ഈ എസ്‌യുവികളുടെ എഞ്ചിൻ സജ്ജീകരണങ്ങൾ മാറ്റമില്ലാതെ തുടരും. എക്സ്റ്റീരിയറിനും ഇന്റീരിയറിനും കുറഞ്ഞ അപ്‌ഡേറ്റുകൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 2026 ഥാർ ഫെയ്‌സ്‌ലിഫ്റ്റ് ഥാർ റോക്‌സിൽ നിന്ന് ചില സവിശേഷതകൾ കടമെടുക്കും. അതേസമയം അപ്‌ഡേറ്റ് ചെയ്‌ത XUV700 XEV 9e യുമായി സവിശേഷതകൾ പങ്കിടും. ന്യൂ-ജെൻ മഹീന്ദ്ര ബൊലേറോ/ബൊലേറോ ഇ.വി പുതുതലമുറ ബൊലേറോയും ബൊലേറോ ഇവിയും 2026-ൽ പുറത്തിറങ്ങും. ബ്രാൻഡിന്റെ പുതിയ എൻഎഫ്എ (ന്യൂ ഫ്ലെക്സിബിൾ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിന്റെ അരങ്ങേറ്റമായിരിക്കും പുതിയ ബൊലേറോ. എസ്‌യുവിയുടെ വിശദാംശങ്ങൾ ഇപ്പോൾ വളരെ കുറവാണ്. കാര്യമായി അപ്‌ഡേറ്റ് ചെയ്‌ത ഡിസൈനും ഇന്റീരിയറും ഇതിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എസ്‌യുവി ഥാറിൽ നിന്ന് ഒരു പുതിയ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ കടമെടുത്തേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. മഹീന്ദ്ര സ്കോർപിയോ എൻ പിക്ക് അപ്പ് 2023-ൽ ഒരു ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റായി സ്കോർപിയോ എൻ പിക്ക് അപ്പ് പ്രദർശിപ്പിച്ചിരുന്നു. ഈ ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്കിൽ ഗ്രീൻ II ഓൾ-അലൂമിനിയം എംഹോക്ക് ഡീസൽ എഞ്ചിൻ എഞ്ചിനും മാനുവൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യും. നോർമ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നീ നാല് ഡ്രൈവ് മോഡുകൾ ഇത് വാഗ്ദാനം ചെയ്യും. ലെവൽ 1 ADAS, 5G-അധിഷ്ഠിത കണക്റ്റിവിറ്റി സവിശേഷതകൾ തുടങ്ങി നിരവധി നൂതന സവിശേഷതകൾ സ്കോർപിയോ എൻ പിക്ക് അപ്പിൽ ഉണ്ടാകും. മഹീന്ദ്ര ഥാർ ഇ BE, XUV.e ഇവി ശ്രേണികൾക്കൊപ്പം ഒരു ബോൺ ഇലക്ട്രിക് എസ്‌യുവി എന്ന നിലയിലാണ് ഥാർ ഇ എന്ന ആശയം കമ്പനി പ്രദർശിപ്പിച്ചത് . ലാഡർ-ഫ്രെയിം ഷാസി അടിസ്ഥാനമാക്കിയുള്ള ഐസിഇ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, P1 എന്ന ഇൻഗ്ലോ ഇവി പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഇലക്ട്രിക് ഥാർ ഉപയോഗിക്കുക. BE 6 നെ അപേക്ഷിച്ച്, ഫോക്‌സ്‌വാഗനിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൂടുതൽ ശക്തമായ മോട്ടോറുകൾ ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മഹേന്ദ്ര XUV3XO ഹൈബ്രിഡ് 2026 ൽ ഹൈബ്രിഡ് മോഡൽ പുറത്തിറക്കാനും ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും XUV3XO സബ്‌കോംപാക്റ്റ് എസ്‌യുവി. 2029 ൽ പുറത്തിറങ്ങാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസ്സ ഹൈബ്രിഡിന് എതിരെയായിരിക്കും ഇത് മത്സരിക്കുക. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ XUV3XO ഹൈബ്രിഡിൽ ഉൾപ്പെടുത്തിയേക്കാം. 'ഹൈബ്രിഡ്' ബാഡ്‍ജുകൾ ചേർത്തിട്ടുണ്ട് എന്നതൊഴിച്ചാൽ അതിന്റെ ഡിസൈനിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 3:04 pm

രോഹിത്‌ - കോലി കളത്തിനപ്പുറത്തേക്കും പരന്ന സൗഹൃദം; ഇനി ആരായിരിക്കും ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാവുക?

ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് - കോലി ഓര്‍മകള്‍ ആലോചിച്ചാല്‍ ഇരുവരും ഒരുമിച്ച് മികവ് പുലര്‍ത്തിയ മത്സരങ്ങള്‍ പൊതുവേ കുറവാണ്. ഏകദിന, ടി20 ക്രിക്കറ്റില്‍ അവ അനേകമാണുതാനും. രണ്ടു വ്യത്യസ്തമായ ബാറ്റര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന 15 വര്‍ഷമാണ് കടന്നു പോകുന്നത്. ഇരുവരും തമ്മില്‍ ക്രിക്കറ്റ് കളത്തിന് അപ്പുറത്തേക്ക് വളര്‍ന്ന ഒരു സൗഹൃദം ഉണ്ടായിരുന്നുവെന്നതാണ് സത്യം. അതില്ലായിരുന്നുവെങ്കില്‍ ഇരുവരുടെയും കരിയര്‍ പാതിവഴിയില്‍ നിന്നു പോകുമായിരുന്നു. മധ്യനിരയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചിരുന്ന രോഹിത് ശര്‍മയെ ഓപണറുടെ റോളിലേക്ക് മാറ്റിയത് മഹേന്ദ്ര സിങ് ധോണിയാണ്. പക്ഷേ അപ്പോഴേക്കും കോലി യുഗം ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തി പ്രാപിച്ചിരുന്നു. 2013ന്റെ തുടക്കത്തിലാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓപണര്‍ സ്ഥാനത്ത് നിലയുറപ്പിച്ചത്. മികച്ച പ്രകടനങ്ങള്‍ രോഹിത് എന്ന പ്രതിഭയെ ലോക ക്രിക്കറ്റിന് മനസ്സിലാക്കി കൊടുത്തു. അതേ വര്‍ഷം നടന്ന ഓസ്‌ട്രേലിയക്കെതിരായ ഒരു ഏകദിന മത്സരം. പരമ്പര വിജയികളെ നിശ്ചയിക്കുന്നത് ഈ മത്സരത്തോടെയാണ്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം തന്നെ നല്‍കി. ധവാന്‍ പുറത്തായതും കോലി ക്രീസിലെത്തി. രോഹിത് ശര്‍മയുമായുള്ള ആശയക്കുഴപ്പത്തില്‍ കോലി റണ്‍ഔട്ടായി. രോഹിത് ശര്‍മയെ തുറിച്ചു നോക്കിയ ശേഷം കോലി ക്രീസ് വിട്ടു. പക്ഷേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിന്നെ കണ്ടത് രോഹിത് ശര്‍മ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതാണ്. രോഹിത് ഓരോ 50 റണ്‍സിലും ഗ്യാലറിയെ നോക്കി ബാറ്റുയര്‍ത്തി. അപ്പോള്‍ ഏറെ സന്തോഷവാനായ കോലിയെ ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞു. ഇരുവരുടെയും ഉള്ളില്‍ അവര്‍ പോലും അറിയാതെ ഒരു സൗഹൃദം ഉടലെടുക്കുകയായിരുന്നു. 2014ല്‍ വിരാട് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി. ചില സമയങ്ങളില്‍ രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ടീമില്‍ മോശം ഫോം തിരിച്ചടിയായി. അപ്പോഴൊക്കെ രോഹിത്തിനെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തി. 2017 -18 ദക്ഷിണാഫ്രിക്കന്‍ പരമ്പരയായിരുന്നു അതിനൊരുദാഹരണം. ദക്ഷിണാഫ്രിക്കയില്‍ റണ്‍സ് കണ്ടെത്താന്‍ രോഹിത് വിഷമിച്ചു. വിമര്‍ശനങ്ങള്‍ അയാള്‍ക്ക് നേരെ ഉയര്‍ന്നു. അജിന്‍ക്യ രഹാനെയെ ഒഴിവാക്കി രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് വിമര്‍ശനത്തിന് കാരണമായി. ആദ്യ ടെസ്റ്റ് പരാജയപ്പെട്ടപ്പോള്‍ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുത്തു. തോറ്റത് ഇന്ത്യന്‍ ടീമാണെന്നും രോഹിത്തിനെ മാത്രമായി പഴിചാരേണ്ടതില്ലെന്നുമായിരുന്നു വിരാട് കോലിയുടെ മറുപടി. വിദേശത്ത് തുടര്‍ച്ചയായ അവസരങ്ങള്‍ കോലി രോഹിത്തിന് നല്‍കി. വീണ്ടും രോഹിത് തന്റെ മികവ് തെളിയിച്ചു. പിന്നെ തന്റെ വിക്കറ്റിന് വില നല്‍കാതെ പരമാവധി വേഗത്തില്‍ റണ്‍സ് അടിച്ചു കൂട്ടുന്ന പുതിയൊരു ബാറ്റിങ്ങ് ശൈലി രോഹിത് സ്വയം രൂപീകരിച്ചു. കരിയറിന്റെ ആദ്യ കാലഘട്ടത്തിലാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ റണ്‍സ് കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്തതെങ്കില്‍ വിരാട് കോലി കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചത്. രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. 2024ല്‍ ടി ട്വന്റി ലോകകപ്പിന് പോകും മുമ്പ് ബിസിസിഐയ്ക്ക് ഒരു മോശം ചിന്താഗതിയുണ്ടായി. പതിയെ തുടങ്ങി മെല്ലെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുന്ന വിരാട് കോലി എന്തിന് ടി20 ക്രിക്കറ്റ് കളിക്കുന്നു. ടി20 ലോകകപ്പില്‍ കോലിയുടെ ഇടം സംശയത്തിലായി. രോഹിത് ബി സി സി ഐ യെ അറിയിച്ചു. കോലി ഇല്ലാതെ ഒരു ലോകകപ്പും കളിക്കേണ്ടതില്ല. ലോകകപ്പില്‍ കോലിയുടെ പ്രകടനം മോശമായിരുന്നു. പക്ഷേ ആ സമയങ്ങളില്‍ രോഹിത് തന്റെ ഉഗ്ര ഫോമിലേക്കുയര്‍ന്നു. അതെപ്പോഴും കളിക്കളത്തില്‍ കണ്ടിട്ടുണ്ട്. ഒരാളില്ലെങ്കില്‍ മറ്റൊരാളുടെ സാന്നിധ്യം അവിടെയുണ്ടാകും. 2025 ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് മോശമാക്കിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഓരോ റണ്‍സും കോലി അധ്വാനിച്ച് സ്വന്തമാക്കി. 2023 ഏകദിന ലോകകപ്പില്‍ രോഹിത് തുടങ്ങിവച്ച ഗംഭീര തുടക്കങ്ങള്‍ ഫിനിഷിങ് പോയിന്റില്‍ എത്തിച്ചത് വിരാട് കോലിയുടെ മികവായിരുന്നു. അതുകൊണ്ടാവാം ടി 20 ലോകകപ്പ് നേടിയ ശേഷം രോഹിത്തിന്റെ മാതാവ് പറഞ്ഞത് എന്റെ മകന്റെ ഒപ്പം നില്‍ക്കുന്നത് അവന്റെ സഹോദരന്‍ തന്നെയാണെന്ന്. കപിലും ഗവാസ്‌കറും പോയി. അസ്ഹറുദ്ദീനും അജയ് ജഡേജയും പാതിവഴിയില്‍ വീണു. ഗാംഗുലിയും സേവാഗും ദ്രാവിഡും കുംബ്ലെയുമെല്ലാം എന്നെന്നും ഓര്‍മയില്‍ ഉണ്ടാവും. ധോണിയും യുവരാജും ഹര്‍ഭജനും സഹീറുമെല്ലാം കളം വിട്ടു. ഇപ്പോഴിതാ കോലിയും രോഹിത്തും ഇന്ത്യന്‍ ക്രിക്കറ്റിനെ വിട്ടുപിരിയാനൊരുങ്ങുന്നു. ഇനി ആരാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുക? ആരാധകരുടെ മനസില്‍ ആ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:58 pm

ആരൊക്കെ നില്‍ക്കും പോകും വരും! വിദേശതാരങ്ങളുടെ പട്ടിക ഒറ്റനോട്ടത്തില്‍

ആശങ്കയുടെ മറകളെല്ലാം നീക്കി ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം സീസണ്‍ പുനരാരംഭിക്കുകയാണ്. മത്സരക്രമം പുനക്രമീകരിച്ചതോടെ വെല്ലുവിളിയായി അന്താരാഷ്ട്ര മത്സരങ്ങള്‍ എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പര എന്നിവയാണ് പ്രധാനമായും ഫ്രാഞ്ചൈസികള്‍ക്കും താരങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചത്. എല്ലാ വിദേശതാരങ്ങളുടേയും സാന്നിധ്യം ടൂര്‍ണമെന്റിന്റെ കലാശക്കൊട്ടുവരെയുണ്ടാകില്ലെങ്കിലും പ്ലേഓഫ് വരെ ഉറിപ്പിക്കാനാകും. താല്‍ക്കാലിക പകരക്കാരെയെത്തിച്ച് പരിഹാരം കാണാൻ ടീമുകള്‍ക്കായിട്ടുണ്ട്. ആരൊക്കെ നിൽക്കും, ആരോക്കെ പോകും, ആരോക്കെ വരും എന്നറിയാം. ചെന്നൈ സുപ്പര്‍ കിങ്സിന്റെ വിദേശതാരങ്ങളായ നൂ‍ര്‍ അഹമ്മദ്, മതീഷ പതിരാന, ഡിവാള്‍ഡ് ബ്രെവിസ്, ഡെവോണ്‍ കോണ്‍വെ എന്നിവര്‍ ടീമിനൊപ്പമുണ്ടാകും. ജേമി ഓവര്‍ട്ടണ്‍, സാം കറൻ, രചിൻ രവീന്ദ്ര, നാഥാൻ എല്ലിസ് തുടങ്ങിയവര്‍ ഭാഗമാകില്ല. ഓവര്‍ട്ടണ്‍ വിൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന - ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമിലിടം നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കുണ്ടാകില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിലെ നിര്‍ണായക താരമാണ് സ്റ്റാര്‍ക്ക്. ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സ് ലീഗ് ഘട്ടത്തിന് ശേഷം ദേശീയ ടീമിനൊപ്പം ഫൈനലിനായി ചേരും. ഫാഫ് ഡുപ്ലെസിസും ചമീരയും ഡല്‍ഹിക്കൊപ്പമുണ്ടാകും. ജേക്ക് ഫ്രേസര്‍ മക്‌ഗൂര്‍ക്കിന് പകരം മുസ്തഫിസൂര്‍ റഹ്മാനാണ് ടീമിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലറും ദക്ഷിണാഫ്രിക്കയുടെ കഗിസൊ റബാഡയും ലീഗ് ഘട്ടത്തില്‍ ഗുജറാത്തിനായി കളത്തിലിറങ്ങും. ശേഷം ദേശീയ ടീമിലേക്ക് മടങ്ങും. ബട്ട്ലറിന് പകരം കുശാല്‍ മെൻഡിസിനെ ടീമിലെത്തിച്ചു. റുഥര്‍ഫോ‍ര്‍ഡ്, റാഷിദ് ഖാൻ, ദാസുൻ ഷനക, ജെറാള്‍ഡ് കോറ്റ്സി, കരിം ജന്നത്ത് എന്നിവര്‍ ഐപിഎല്‍ പൂര്‍ത്തിയാക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയില്‍ ഇംഗ്ലണ്ട് താരം മൊയീൻ അലിയും വിൻഡീസിന്റെ റോവ്‌മാൻ പവലുമൊഴികെയുള്ള എല്ലാ വിദേശതാരങ്ങളും തുടരുമെന്നാണ് സൂചന. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പ്രോട്ടീയാസിനുവേണ്ടിയിറങ്ങുന്ന എയിഡൻ മാര്‍ക്രം ലക്നൗ സൂപ്പര്‍ ജയന്റ്സിനൊപ്പം ലീഗ് ഘട്ടം വരെ മാത്രമെ ഉണ്ടാകുകയുള്ളു. വെസ്റ്റ് ഇൻഡീസിന്റെ ഷമാര്‍ ജോസഫ് ഒഴികെയുള്ള മറ്റ് വിദേശതാരങ്ങളുടെ സേവനം റിഷഭ് പന്തിനുണ്ടാകും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ റിയാൻ റിക്കല്‍ട്ടണും കോര്‍ബിൻ ബോഷും ദേശീയ ടീമിന്റെ ഭാഗമാണ്. അതിനാല്‍ ലീഗ് ഘട്ടം വരെ മാത്രമായിരിക്കും ഇരുവരും മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടാകുക. ഇംഗ്ലണ്ട് ടീമിലിടം നേടിയ വില്‍ ജാക്‌സാണ് മറ്റൊരു അസാന്നിധ്യം. ജാക്‌സിന് പകരം ജോണി ബെയര്‍സ്റ്റോയും റിക്കല്‍ട്ടണ് പകരം റിച്ചാര്‍ഡ് ഗ്ലീസനും ടീമിനൊപ്പം ചേരുമെന്നാണ് വിവരം. മറ്റ് വിദേശതാരങ്ങള്‍ ട‍ൂര്‍ണമെന്റ് പൂര്‍ത്തിയാക്കും. പഞ്ചാബ കിംഗ്‌സില്‍ മിച്ചല്‍ ഓവൻ, അസ്തമത്തുള്ള ഒമര്‍സായ്, മാര്‍ക്കൊ യാൻസണ്‍ എന്നിവര്‍ പ്ലേ ഓഫിനുണ്ടാകില്ല. ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ആരോണ്‍ ഹാര്‍ഡി എന്നിവരുടെ കാര്യത്തില്‍ വ്യക്തയില്ല. ലോക്കി ഫെര്‍ഗൂസണ് പകരം കെയില്‍ ജാമിസണ്‍ ടീമിനൊപ്പമെത്തി. രാജസ്ഥാൻ റോയല്‍സിനായി ജോഫ്ര ആര്‍ച്ചറും നന്ദ്രെ ബര്‍ഗറും ഒഴികെയുള്ള എല്ലാവരും കളിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ മുഴുവൻ വിദേശ താരങ്ങളും സീസണ്‍ പൂര്‍ത്തിയാക്കും. ബെംഗളൂരുവിനായി ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥലും ദക്ഷിണാഫ്രിക്കയും ലുങ്കി എൻഗിഡിയും പ്ലേ ഓഫിനുണ്ടാകില്ല. ജോഷ് ഹേസല്‍വുഡിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റ് വിദേശതാരങ്ങളെല്ലാം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:54 pm

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ് ലിന്‍ ദാസിൻ്റെ ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ, 19 ലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഈ മാസം 19ലേക്ക് മാറ്റി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ഇന്ന് ജാമ്യ ഹർജി പരിഗണിച്ചത്. ഇരുവിഭാഗങ്ങളുടേയും വാദ പ്രതിവാദങ്ങൾക്ക് പിറകെയാണ് വിധി പറയാൻ തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. ഇന്നലെ ജില്ലാ സെഷന്‍സ് കോടതി ബെയ്‍‍ലിന്‍ ദാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് പിടികൂടിയത്. ഓഫീസിലുണ്ടായ തര്‍ക്കത്തിനിടെ തന്‍റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറ‍ഞ്ഞത്. ജാമ്യഹർജിയെ ഇന്നും പ്രോസിക്യൂഷൻ എതിർത്തു. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളത് തന്നെ എന്ന് പ്രോസിക്യൂഷൻ വീണ്ടും നിരീക്ഷിച്ചു. ഒരു വക്കീൽ ഓഫീസിന് ഉള്ളിൽ നടന്ന രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കം, അതാണ് ഇത്തരം സംഭവത്തിൽ കലാശിച്ചതെന്ന് പ്രതിഭാ​ഗവും വാദിച്ചു. സുപ്രീംകോടതി വരെ ഇത്തരം സംഭവങ്ങൾ പരിഗണിച്ചത് പരിശോധിക്കണമെന്നും എന്ത് ഉപാധിയോട് ആണെങ്കിലും ജാമ്യം നൽകണമെന്നും പ്രതിഭാ​ഗം ആവശ്യപ്പെട്ടു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു. കിണറ്റിൽ വീണ് മരിച്ചത് എട്ട് പേർ; നഷ്ടപ്പെട്ട സമാധാനത്തിനായി മരണക്കിണറിനെ പ്രാർത്ഥിച്ച് ഗ്രാമവാസികൾ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:48 pm

ചൈനയെയും പാക്കിസ്താനെയും ഒന്നിച്ചു നേരിടേണ്ട സാഹചര്യം; അത് സാങ്കല്‍പ്പികമല്ലെന്ന് കേണല്‍ എസ് ഡിന്നി

ചൈനയെയും പാക്കിസ്താനെയും ഒന്നിച്ചു നേരിടേണ്ട യുദ്ധസാഹചര്യം എന്നത് ഒരു സാങ്കല്‍പ്പിക ചോദ്യമല്ലെന്നും കാലങ്ങളായി ഇന്ത്യന്‍ സൈന്യം ഇത് മുന്‍കൂട്ടിക്കണ്ട് പ്ലാനുകളും തന്ത്രങ്ങളും ആസൂത്രണം ചെയ്യുന്നുണ്ടെന്നും പ്രതിരോധ വിദഗ്ധനായ റിട്ട. കേണല്‍ എസ് ഡിന്നി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ആരംഭിച്ച 'വാര്‍ ആന്റ് പീസ്' അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ രാജപുത് റെജിമെന്റില്‍ നിന്ന് വിരമിച്ച അദ്ദേഹം. ചൈനയെയും പാക്കിസ്താനെയും ഒരുമിച്ച് നേരിടേണ്ടി സാഹചര്യം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് നമ്മുടെ രാജ്യം മുന്നോട്ടുപോവുന്നതെന്നും ഈ വിഷയത്തില്‍ കരുത്തിലും യുദ്ധതന്ത്രങ്ങളിലും നമ്മള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനുമായുള്ള മുന്‍കാല സംഘര്‍ഷ സാധ്യതകളില്‍നിന്നും ഏറെ വ്യത്യസ്തമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സംഘര്‍ഷ സാഹചര്യവും ഓപ്പറേഷന്‍ സിന്ദൂറുമെന്ന് അഭിമുഖത്തില്‍ കേണല്‍ എസ് ഡിന്നി പറഞ്ഞു. നമ്മുടെ സൈന്യത്തിന്റെ ഏകോപനത്തിലും കരുത്തിലും ആയുധങ്ങളിലും ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധനന്തരം നിലവില്‍ വന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സിസ്റ്റം മൂന്ന് സേനാവിഭാഗങ്ങളെയും ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നു. പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച ആയുധങ്ങള്‍, വിദേശത്തുനിന്നും വാങ്ങിയ അത്യാധുനിക ആയുധങ്ങള്‍, പ്രതിരോധ സിസ്റ്റങ്ങള്‍ എന്നിവ പുതിയ സാഹചര്യങ്ങളെ സവിശേഷമാക്കുന്നതായി അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ:

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:46 pm

വനത്തിന്റെ നി​ഗൂഢതകളിലേക്ക് ഒരുയാത്ര; അസ്കർ അലി ചിത്രം 'സംഭവം അദ്ധ്യായം ഒന്നി'ന് തുടക്കം

പൂ ർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലനല്ല സിനിമയുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു. കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്താണെന്ന് അഴിയുന്നതാണ് ഈ സിനിമ. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ഈ ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. അസ്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ,അസീംജമാൽ, സെന്തിൽ കൃഷ്ണ, രാജേഷ് അഴിക്കോട്, വിജയ് മുത്തു (മഞ്ഞുമ്മൽ ബോയ്സ് ഫെയിം) ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ കലേഷ്, ഡാവഞ്ചി സതീഷ്എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കോ - പ്രൊഡ്യൂസർ - നവീൻ ഊട്ട, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അഷ്ന റഷീദ്, ഛായാഗ്രഹണം - നവീൻ ജോസ്. എഡിറ്റിംഗ് - അർജുൻ പ്രകാശ്. പശ്ചാത്തല സംഗീതം - ഗോഡ്വിൻ തോമസ്. കോസ്റ്റ്യും - ഡിസൈൻ സമീരാസനീഷ് . മേക്കപ്പ് - പട്ടണം റഷീദ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മെൽബിൻ മാത്യു, അനൂപ് മോഹൻ, സ്റ്റിൽസ് -നിദാദ്. പ്രൊഡക്ഷൻ മാനേജർ - ശാന്തകുമാർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ. ധോണി ബന്ദിപ്പൂർ, തേനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:43 pm

ജസ്റ്റിസ് ബേല ത്രിവേദിക്ക് യാത്രയയപ്പ് നൽകാതെ ബാർ അസോസിയേഷൻ; കടുത്ത അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റിസ്

ദില്ലി: സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദിക്ക് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്‍സിബിഎ) യാത്രയയപ്പ് നൽകിയില്ല. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കടുത്ത അതൃപ്തി അറിയിച്ചു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ പതിനൊന്നാമത്തെ വനിതാ ജഡ്ജിയായാണ് ബേല എം ത്രിവേദി സ്ഥാനമേറ്റെടുത്തത്. ജസ്റ്റിസ് ബേല ത്രിവേദിക്ക് അർഹമായ യാത്രയയപ്പ് നൽകാതിരുന്ന ബാർ അസോസിയേഷൻ നിലപാടിനെ പരസ്യമായി നിരാകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു. ഇത്തരമൊരു അവസരത്തിൽ, അസോസിയേഷൻ ഈ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലും വൈസ് പ്രസിഡന്റ് രചന ശ്രീവാസ്തവയും നടപടികളിൽ പങ്കെടുത്തതിനെ ചീഫ് ജസ്റ്റിസ് ഗവായി അഭിനന്ദിച്ചു. കപിൽ സിബലിനോടും രചന ശ്രീവാസ്തവയോടും നന്ദി പ്രകാശിപ്പിക്കുന്നു. അവർ രണ്ടു പേരും ഇവിടെയുണ്ട്. ബാർ അസോസിയേഷൻ മറിച്ചൊരു തീരുമാനം എടുത്തിട്ടും അവർ ഇവിടെയുണ്ട്. നിറഞ്ഞ സാന്നിധ്യം അവർ വളരെ നല്ല ജഡ്ജിയാണെന്ന് തെളിയിക്കുന്നു. വ്യത്യസ്ത തരം ജഡ്ജിമാരുണ്ട്. പക്ഷേ അത് യാത്രയയപ്പ് നിഷേധിക്കുന്നതിനുള്ള കാരണകരുത്-ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ജസ്റ്റിസ് ബേല ത്രിവേദിയുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും ചീഫ് ജസ്റ്റിസ് ഗവായ് അഭിനന്ദിച്ചു. ജസ്റ്റിസ് ബേല ത്രിവേദി നീതിന്യായ വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ്. നിങ്ങൾ പുതിയ യാത്ര ആരംഭിക്കുമ്പോൾ, എല്ലാവിധ ആശംസകളും നേരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2021 ഓഗസ്റ്റ് 31 നാണ് ബേല ത്രിവേദിക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പുതിയ ജഡ്ജിമാരാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതിയുടെ നിരവധി സുപ്രധാന വിധിന്യായങ്ങളിൽ അവർ ഭാഗമായിരുന്നു. 1960 ജൂൺ 10 ന് ഗുജറാത്തിലെ പഠാനിൽ ജനിച്ച ജസ്റ്റിസ് ബേല ത്രിവേദി, ഗുജറാത്ത് ഹൈക്കോടതിയിൽ 10 വർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. 1995 ൽ അഹമ്മദാബാദിൽ സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതയായി. ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാർ, ഗുജറാത്ത് സർക്കാരിൽ നിയമ സെക്രട്ടറി തുടങ്ങിയ വിവിധ തസ്തികകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. 2011 ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. ഹൈക്കോടതി ചീഫ് ജസ്റ്റിസാകാതെ തന്നെ 2021ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. അഭിഭാഷക സംഘടനകളോട്‌ ശക്തമായ നിലപാട്‌ സ്വീകരിച്ചതാണ്‌ ജസ്‌റ്റിസ്‌ ബേല ത്രിവേദിക്ക്‌ യാത്രയയപ്പ്‌ നിഷേധിക്കാൻ കാരണം. അടുത്തിടെ കോടതിയിൽ കള്ളം പറഞ്ഞ രണ്ട്‌ അഭിഭാഷകർക്കെതിരെ സിബിഐ അന്വേഷണത്തിന്‌ അവർ ഉത്തരവിട്ടിരുന്നു. ജസ്‌റ്റിസ്‌ ബേലയ്ക്ക് യാത്രയയപ്പ് നൽകാത്ത അസോസിയേഷൻ, വിരമിക്കുന്ന അഭയ്‌ എസ്‌ ഓക്കയ്‌ക്ക്‌ ബാർ അസോസിയേഷൻ 23ന്‌ യാത്രയയപ്പ്‌ നൽകുന്നുണ്ട്‌. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:39 pm

ഫ്രിഡ്ജ് വൃത്തിയാക്കാറില്ലേ? എങ്കിൽ സൂക്ഷിച്ചോളൂ, പണി കിട്ടാം

അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഉപകരണമാണ് ഫ്രിഡ്ജ്. വിശ്രമമില്ലാതെ തുടർച്ചയായി പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ ഫ്രിഡ്ജിനെ നന്നായി പരിപാലിക്കേണ്ടതും പ്രധാനമാണ്. ഇടയ്ക്കിടെ ഫ്രിഡ്ജ് വൃത്തിയാക്കി സൂക്ഷിക്കേണ്ടതും ഒഴിവാക്കാനാവാത്ത കാര്യമാണ്. നിങ്ങൾ എത്ര ദിവസം കൂടുമ്പോഴാണ് ഫ്രിഡ്ജ് വൃത്തിയാക്കുന്നത്? ഫ്രിഡ്ജ് നന്നായി വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി. 1. ആഴചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ് നന്നായി വൃത്തിയാക്കാൻ മറക്കരുത്. ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുകയും തട്ടുകളും ഫ്രിഡ്ജിന്റെ ഭാഗങ്ങളും നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യണം. 2. ചെറിയ രീതിയിൽ വൃത്തിയാക്കാനാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കുന്നതാണ് ഉചിതം. 3. മാസത്തിൽ ഒരിക്കൽ ഫ്രിഡ്ജ് മുഴുവനായി വൃത്തിയാക്കാവുന്നതാണ്. ഫ്രിഡ്ജിനുള്ളിലെ ഓരോ ഭാഗവും ഡീപ് ക്ലീൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. 4. തീയതി കഴിഞ്ഞ ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിക്കരുത്. പഴക്കം ചെന്ന ഭക്ഷണങ്ങൾ കളയുകയും വേണം. 5. ഓരോ തട്ടുകളും വൃത്തിയാക്കി അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. ഫ്രിഡ്ജിന് അകത്ത് മാത്രമല്ല പുറത്തും വൃത്തിയാക്കാൻ മറക്കരുത്. 6. ഫ്രിഡ്ജിന്റെ ഡോർ കഴുകുമ്പോൾ വിനാഗിരി ഉപയോഗിച്ചാൽ അഴുക്കും അണുക്കളും എളുപ്പത്തിൽ ഇല്ലാതാകുന്നു. 7. ചെറുചൂടുള്ള സോപ്പ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. ശേഷം ഓരോ തട്ടും മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുക്കണം. 8. തട്ടുകൾ ഇളക്കിമാറ്റി കഴുകിയതിന് ശേഷം നന്നായി വെയിലത്ത് വെച്ച് ഉണക്കേണ്ടതുണ്ട്. ഈർപ്പമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളിൽ വയ്ക്കാൻ പാടുള്ളൂ. 9. ഇറച്ചിയും, മത്സ്യവും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഫ്രിഡ്ജിനുള്ളിൽഇവ വയ്ക്കാൻ പാടുള്ളൂ. 10. സാധ്യമെങ്കിൽ ഓരോ ഭക്ഷണം സൂക്ഷിക്കുമ്പോഴും പാത്രത്തിന് പുറത്തായി തിയതി അടയാളപ്പെടുത്താം. ഇത് ഭക്ഷണം പഴകുന്നതിന് മുമ്പായി ഉപയോഗിക്കാൻ സഹായിക്കുന്നു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:33 pm

നയൻതാരയുടെ ആ ആവശ്യം അംഗീകരിച്ചോ?, ചിരഞ്‍ജീവിയുടെ നായികയെ പ്രഖ്യാപിച്ചു

ചിരഞ്‍ജീവിയുടെ നായികയായി വീണ്ടും നയൻതാരയെത്തുന്നു. അനില്‍ രവിപുഡിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായികയാകാൻ നയൻതാര 18 കോടി ആവശ്യപ്പെട്ടതിനാല്‍ ചിത്രത്തിലേക്ക് മറ്റ് നായികമാരെ പരിഗണിക്കാൻ നിര്‍മാതാക്കള്‍ ആലോചിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തമല്ല. എന്തായാലും നയൻതാരയെ നായികയായി പ്രഖ്യാപിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്‍ജീവി നായകനായി ഇനി വരാനിരിക്കുന്ന ചിത്രം വിശ്വംഭരയാണ്. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശ്വംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ്. ചിരഞ്‍ജീവിയുടെ ജോഡിയായി തൃഷ എത്തുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക ഓഗസ്റ്റ് 22ന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇഷ ചൗളയും രമ്യ പശുപലേടിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. രമ്യ പശുപലേടി ചിരഞ്ജീവിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. വസിഷ്‍ഠ മല്ലിഡിക്കും ചിരഞ്‍ജീവിക്കും നന്ദിയും പറഞ്ഞിരുന്നു രമ്യ. An actress who effortlessly charms the masses and enchants the classes The ever graceful queen, #Nayanthara joins the journey of #Mega157 ❤️‍ Witness her elegance and emotion on the big screen alongside Megastar @KChiruTweets in an @AnilRavipudi Entertainer —… pic.twitter.com/SWW06nkbyn — Shine Screens (@Shine_Screens) May 17, 2025 മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടൂര്‍ കാരത്തിനായി വലിയൊരു വീടിന്റെ സെറ്റ് നിര്‍മിച്ചിരുന്നു. ആ സെറ്റിലാണ് വിശ്വംഭരത്തിന്റെ ഗാന രംഗത്ത് ചിരഞ്‍ജീവിയും നായിക തൃഷയും പ്രത്യക്ഷപ്പെടുന്നത് എന്നൊരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നുമാണ് റിപ്പോര്‍ട്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം. ചിരഞ്‍ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം 'ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ഭേലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:31 pm

250 വർഷത്തെ ഇന്ത്യ-കുവൈത്ത് ബന്ധം; കുവൈത്തിലെ ഇന്ത്യൻ എംബസി പ്രദര്‍ശനം സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി 'രിഹ്‌ല-ഇ-ദോസ്തി': 250 വർഷത്തെ ഇന്ത്യ-കുവൈത്ത് ബന്ധം എന്ന പേരിൽ ഒരു പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സഹകരണത്തെയും ഇത് അനുസ്മരിക്കുന്നു. 2025 മെയ് 19 മുതൽ മെയ് 24 വരെ കുവൈത്ത് നാഷണൽ ലൈബ്രറിയിലാണ് പരിപാടി നടക്കുന്നത്. ദേശീയ സാംസ്കാരിക, കല, സാഹിത്യ സമിതി (NCCAL),കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യകാല വ്യാപാര ബന്ധങ്ങൾ മുതൽ ഇന്നത്തെ രാഷ്ട്രീയം, സംസ്കാരം, വികസനം എന്നിവയിലെ പങ്കാളിത്തം വരെയുള്ള ഉഭയകക്ഷി ബന്ധങ്ങളുടെ യാത്രയെ പ്രദർശനം അവതരിപ്പിക്കും. അപൂർവ കൈയെഴുത്തുപ്രതികൾ, വ്യക്തിഗത കത്തുകൾ, നാണയങ്ങൾ (1961 വരെ കുവൈത്തിൽ നിയമപരമായി അംഗീകരിക്കപ്പെട്ടിരുന്ന ഇന്ത്യൻ രൂപ ഉൾപ്പെടെ), പുരാവസ്തുക്കൾ, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം സന്ദർശകർക്ക് കാണാൻ കഴിയും. ചരിത്രപരമായ പ്രദർശനങ്ങൾക്ക് പുറമെ, ഇന്ത്യ-കുവൈത്ത് ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന സാംസ്കാരിക പരിപാടികളും പാനൽ ചർച്ചകളും ഉണ്ടായിരിക്കും. മെയ് 20 മുതൽ മെയ് 24 വരെ പൊതുജനങ്ങൾക്കായി പ്രദർശനം തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്. മെയ് 23 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 9 വരെ മാത്രമാണ് സന്ദർശന സമയം. മറ്റ് ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും പ്രവേശനം അനുവദിക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:29 pm

'ഭയമില്ല, കാശ്മീരിൽ കാണാം'; വിനോദ സഞ്ചാരം തകർന്ന കശ്മീരിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഷാദി ഡോട്ട് കോം ഉടമ

മ നുഷ്യത്വരഹിതമായ പഹൽഗാം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ. ഭീകരാക്രമണത്തിന്‍റെ ഭീതിയെ തുടർന്ന് ഇപ്പോൾ ജമ്മു കാശ്മീരിലെ ടൂറിസം മേഖല വലിയ തകർച്ചയാണ് നേരിടുന്നത്. മുഴുവൻ ഹോട്ടലുകളും ഹൗസ് ബോട്ടുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഈ അവസരത്തിലാണ് കുടുംബസമേതം കാശ്മീരിലേക്ക് യാത്ര ബുക്ക് ചെയ്ത് അനുപം മിത്തൽ ജമ്മു കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എക്‌സിൽ തന്‍റെ വിമാന ടിക്കറ്റുകളുടെ ചിത്രങ്ങൾ പങ്കുവെച്ച അനുപം മിത്തൽ പ്രതിസന്ധി ഘട്ടത്തിൽ കശ്മീർ ടൂറിസത്തെ പിന്തുണയ്ക്കാൻ മറ്റുള്ളവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. മിത്തൽ സമൂഹ മാധ്യമങ്ങളില്‍ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു; വിനോദ സഞ്ചാരികൾ മടങ്ങി വരണം എന്നതാണ് കാശ്മീരിന്‍റെ ആവശ്യം.അതിനാൽ ഞാൻ എന്‍റെ ടിക്കറ്റ് ബുക്ക് ചെയ്തു. നമ്മൾ അപ്രത്യക്ഷമായാൽ ശത്രുക്കൾ വിജയിക്കും. നമ്മൾ കാശ്മീരിലേക്ക് മടങ്ങിയെത്തിയാൽ കാശ്മീരും ഇന്ത്യയും ജയിക്കും . #ChaloKashmir #JaiHind, What Kashmir really needs is tourists to come back so I booked my ticket! If we vanish, they win. If we travel, Kashmir & India win #ChaloKashmir #JaiHind ✊ pic.twitter.com/yaqApHlrrd — Anupam Mittal (@AnupamMittal) May 16, 2025 കാശ്മീരിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യയുടെ പാക്കിസ്ഥാനോടുള്ള ശക്തമായ പ്രതികരണം നമ്മൾ ആഘോഷിക്കുമ്പോഴും കാശ്മീർ ജനത ദുഃഖത്തിൽ ആണെന്നും അവരെ അഭിവൃദ്ധിപ്പെടുത്തേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൂറിസത്തിലൂടെ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കാശ്മീരിന് വന്ന അഭിവൃദ്ധി എല്ലാവരും കണ്ടതാണ്. കാശ്മീർ വീണ്ടും സജീവമായാൽ അവിടുത്തെ ചായ വിൽപ്പനക്കാരുടെ ജീവിതം പോലും അഭിവൃദ്ധിപ്പെടും. റദ്ദാക്കിയ യാത്രകളും അടച്ചിട്ട ഹോട്ടലുകളും ആളൊഴിഞ്ഞ താഴ്വാരകളും ശത്രുക്കളെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ എല്ലാവരും കാശ്മീരിനൊപ്പം നിൽക്കണമെന്നും മിത്തൽ കുറിച്ചു. മിത്തലിന്‍റെ ധീരമായ നീക്കത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രശംസിച്ചു. ഏറ്റവും സുരക്ഷിതമായ ഇടം എന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ എഴുതിയത്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:26 pm

മഹീന്ദ്രയുടെ കയ്യിൽ പഴയ ചില സ്കോർപിയോകൾ ബാക്കിയുണ്ട്, ഇപ്പോൾ അത് ഇത്രയും വില കുറച്ച് വിറ്റഴിക്കുന്നു

2025 മെയ് മാസത്തിൽ തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്കോർപിയോ എസ്‌യുവിക്ക് മഹീന്ദ്ര മികച്ച കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവയ്ക്ക് കമ്പനി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് മാത്രമല്ല, 2024 മോഡൽ വർഷത്തിനും 2025 മോഡൽ വർഷത്തിനും കമ്പനി വ്യത്യസ്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഈ മാസം സ്കോർപിയോ വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ 65,000 രൂപ വരെ കിഴിവ് ലഭിക്കും. മെയ് 31 വരെ ഉപഭോക്താക്കൾക്ക് ഈ കിഴിവിന്റെ ആനുകൂല്യം ലഭിക്കും. സ്കോർപിയോയുടെ എക്സ്-ഷോറൂം വില 13.99 ലക്ഷം മുതൽ 24.89 ലക്ഷം രൂപ വരെയാണ്. കഴിഞ്ഞ മാസം, അതായത് ഏപ്രിലിൽ, സ്കോർപിയോയുടെ 15,534 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. മഹീന്ദ്ര സ്കോർപിയോ എന്നിൽ മഹീന്ദ്ര ഥാർ, മഹീന്ദ്ര XUV700 എന്നിവയുടെ അതേ എഞ്ചിൻ ലഭിക്കും. 2.0 ലിറ്റർ നാല് സിലിണ്ടർ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ നാല് പോട്ട് എംഹോക്ക് ഡീസൽ എഞ്ചിനുമാണ് ഇതിന് കരുത്ത് പകരുന്നത്. എഞ്ചിൻ 6-സ്പീഡ് മാനുവലിലേക്കും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലേക്കും ഘടിപ്പിക്കാം. സ്കോർപിയോ N ന്റെ ഉയർന്ന വകഭേദം ഫോർ-വീൽ ഡ്രൈവ് (4WD) സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന്റെ പുതിയ മാനദണ്ഡങ്ങളിൽ ഇതിന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും ലഭിച്ചു. സ്കോർപിയോ N-ൽ കമ്പനി ഒരു പുത്തൻ സിംഗിൾ ഗ്രിൽ നൽകിയിട്ടുണ്ട്. അതിൽ ക്രോം ഫിനിഷിംഗ് ദൃശ്യമാണ്. കമ്പനിയുടെ പുതിയ ലോഗോ ഗ്രില്ലിൽ കാണാം. അതുമൂലം മുൻവശത്തിന്റെ ഭംഗി വർദ്ധിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗുള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷഡ്ഭുജകോണൽ ലോവർ ഗ്രിൽ ഇൻസേർട്ടുള്ള വിശാലമായ സെൻട്രൽ എയർ ഇൻലെറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എസ്‌യുവിക്ക് പുതുതായി രൂപകൽപ്പന ചെയ്‌ത രണ്ട്-ടോൺ വീലുകൾ ലഭിക്കുന്നു. മറ്റ് എക്സ്റ്റീരിയ‍ ഡിസൈനുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ക്രോം പൂശിയ ഡോർ ഹാൻഡിലുകൾ, ക്രോം പൂശിയ വിൻഡോ ലൈൻ, ശക്തമായ റൂഫ് റെയിലുകൾ, സൈഡ്-ഹിംഗ്ഡ് ഡോറുകളുള്ള ട്വീക്ക്ഡ് ബോണറ്റ്, ബൂട്ട്ലിഡ്, പുതുക്കിയ പിൻ ബമ്പർ, പുതിയ ലംബ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്കോർപിയോ N-ൽ ഒരു എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ ഉണ്ട്. പുതിയ ഡാഷ്‌ബോർഡും സെന്റർ കൺസോളും, പുതുക്കിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, റൂഫ്-മൗണ്ടഡ് സ്പീക്കറുകൾ, ലെതർ സീറ്റുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, സെൻട്രലി മൗണ്ടഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടും. സുരക്ഷയ്ക്കായി, സൺറൂഫ്, 6 എയർബാഗുകൾ, റിവേഴ്‌സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, റിയർ ഡിസ്‌ക് ബ്രേക്ക് തുടങ്ങി നിരവധി സവിശേഷതകൾ ലഭ്യമാകും. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:20 pm

ന്യൂനമർദ്ദ സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴ, ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവർഷം തെക്കൻ അറബികടൽ കന്യാകുമാരി മേഖലയിൽ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. മെയ് 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 19ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 20ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും21ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21ഓടെ ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:19 pm

സൈജു കുറുപ്പിനൊപ്പം അജു വർഗ്ഗീസും; എം എ നിഷാദിന്റെ 'ലർക്ക്' ഷൂട്ടിം​ഗ് പൂർത്തിയായി

ഈ കാലഘട്ടത്തിലെ ഏറ്റവും കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് ഇന്ന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത് വന്യമൃഗ ജീവികളുടെ ആക്രമമാണ്. ഈ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നതാണ് ലർക്ക് എന്ന ചിത്രം. കേരള ടാക്കീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടിക്കാനം വാഗമൺ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. എം.എ. നിഷാദിൻ്റെ പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ ചിത്രങ്ങളും കാലിക പ്രധാനമായ വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധേയമായവയാണ്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റർടൈനറായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, അജു വർഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിളള മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം. എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷ്മി, ഷാക്കീർ വർക്കല, അഖിൽ നമ്പ്യാർ, ഭദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം: രജീഷ് രാമൻ, തിരക്കഥ സംഭാഷണം: ജുബിൻ ജേക്കബ്, ചിത്രസം‌യോജനം: വിപിൻ മണ്ണൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, കല: ത്യാഗു തവനൂർ, ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, സഹസംവിധാനം- ഷമീർ പായിപ്പാട്. മനൂ മഞ്ജിത്തിന്റെ വരികൾക്ക് മിനീഷ് തമ്പാൻ ഈണം നൽകുന്നു. ഗായകർ: സുദീപ് കുമാർ, നസീർ മിന്നലെ,എം എ നിഷാദ്. ഓഡിയോഗ്രാഫി: ഗണേശ് മാരാർ, ഗ്രാഫിക്സ് ലൈവ് ആക്ഷൻ, സ്റ്റിൽസ് -അജി മസ്കറ്റ്,ഡിസൈൻ യെല്ലോ ടൂത്ത്സ്, സ്റ്റുഡിയോ: ചിത്രാഞ്ചലി. വിതരണം മാൻ മീഡിയ. പ്രൊഡക്ഷൻ കൺട്രോളർ - എസ്. മുരുകൻ. വാഴൂർ ജോസ്. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:14 pm

വൃക്കയിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

വൃക്ക ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനം പ്രതി കൂടിവരികയാണ്. വൃക്കയിലെ അസാധാരണമായ കോശ വളർച്ചയിൽ നിന്നാണ് വൃക്ക ക്യാൻസർ അഥവാ വൃക്കകോശ കാർസിനോമ പ്രധാനമായും ഉണ്ടാകുന്നത്. ഇത് ട്യൂമറുകളായി രൂപപ്പെടുന്നു. വൃക്കയിലെ ക്യാൻസർ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ലക്ഷണമില്ലാത്തതാണ്. പക്ഷേ അത് പുരോഗമിക്കുമ്പോൾ ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രകടമാകുമെന്ന് നാസിക്കിലെ എച്ച്‌സിജി മാനവത കാൻസർ സെന്ററിലെ മാനേജിംഗ് ഡയറക്ടറും സർജിക്കൽ ഓങ്കോളജി മേധാവിയുമായ ഡോ. രാജ് നാഗാർക്കർ പറഞ്ഞു. വൃക്കയിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ മൂത്രത്തിൽ രക്തം: മൂത്രം ചുവപ്പ് കലർന്നതോ തവിട്ടുനിറത്തിലുള്ളതോ ആകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ജോക്ടറെ കാണുക. വിട്ടുമാറാത്ത നടുവേദന: സ്ഥിരമായ ഒരു വശത്തുള്ള നടുവേദന വൃക്ക സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ശരീരഭാരം കുറയൽ: ഭക്ഷണക്രമത്തിലോ പ്രവർത്തനത്തിലോ മാറ്റം വരുത്താതെ ശരീരഭാരം ഗണ്യമായി കുറയുന്നത് വൃക്ക കാൻസറിനോ മറ്റ് ക്യാൻസറുകൾക്കോ ​​ഉള്ള ഒരു സൂചനയായിരിക്കാം. ക്ഷീണം: ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന നീണ്ടുനിൽക്കുന്ന ക്ഷീണം അടിസ്ഥാനപരമായ ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. വീക്കം: അടിവയറ്റിലോ, കാലുകളിലോ, കണങ്കാലുകളിലോ ദ്രാവകം അടിഞ്ഞുകൂടുന്നത് വൃക്കകളുടെ പ്രവർത്തന വൈകല്യത്തെ സൂചിപ്പിക്കുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ നോക്റ്റൂറിയ: രാത്രിയിൽ അമിതമായി മൂത്രമൊഴിക്കുന്നതാണ് മറ്റൊരു ലക്ഷണം. പനി അല്ലെങ്കിൽ രാത്രി വിയർപ്പ്: രാത്രിയിൽ അമിതമായി വിയർക്കുന്നതാണ് മറ്റൊരു ലക്ഷണം. എങ്ങനെ പ്രതിരോധിക്കാം ? ജനിതകശാസ്ത്രം പോലുള്ള ചില അപകട ഘടകങ്ങൾ നിയന്ത്രണാതീതമാണെങ്കിലും നിരവധി ജീവിതശൈലി മാറ്റങ്ങളിലൂടെ അപകടസാധ്യത കുറയ്ക്കാം. ആരോഗ്യകരമായ ഭാരം നിലനിർത്തുക ; അമിതവണ്ണം നിരവധി രോ​ഗങ്ങൾക്കുള്ള അപകട ഘടകമാണ്. സമീകൃതാഹാരവും പതിവ് വ്യായാമവും വണ്ണം കുറയ്ക്കും. പുകവലി ഒഴിവാക്കുക: പുകയില ഉപയോഗം വൃക്ക ക്യാൻസറിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് നിരവധി രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും. മദ്യം പരിമിതപ്പെടുത്തുക: അമിതമായ മദ്യപാനം വൃക്കകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു. രക്തസമ്മർദ്ദം നിരീക്ഷിക്കുക: അനിയന്ത്രിതമായ രക്താതിമർദ്ദം വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. ഇത് കാൻസർ സാധ്യത വർദ്ധിപ്പിക്കും.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:08 pm

പുരോഗതിക്കും വികസനത്തിനും സ്ത്രീകൾ വഹിച്ച പങ്ക് അഭിമാനകരമെന്ന് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പുരോഗതിക്കും വികസനത്തിനും കുവൈത്തിലെ സ്ത്രീകൾ നൽകിയ സുപ്രധാന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്തിലെ സ്ത്രീകൾ പ്രാദേശികമായും അന്തർദേശീയമായും വിവിധ മേഖലകളിൽ വഹിക്കുന്ന സജീവ പങ്കിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. കുവൈത്ത് വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആഗ്രഹിക്കുന്ന സമഗ്രമായ വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ അവരുടെ ഗൗരവമായ പങ്കാളിത്തം അദ്ദേഹം പ്രത്യേകം പരാമർശിച്ചു. രാഷ്ട്രത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ കുവൈത്തിലെ സ്ത്രീകൾ പ്രകടമാക്കിയ ദേശീയ നിലപാടുകളും, തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും അർപ്പണബോധത്തോടെയുള്ള സേവനവും അദ്ദേഹം അഭിമാനത്തോടെ ഓർത്തെടുത്തു. ഇത് അവർക്ക് എല്ലാവരുടെയും പ്രശംസയും ആദരവും നേടിക്കൊടുത്തുവെന്നും അമീർ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 2:06 pm

സാവന്‍റെ ശരീരത്തിൽ നായ കടിയേറ്റ പാട് പോലുമില്ല, എന്നിട്ടും പേവിഷ ബാധ; ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 4 കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഈ വർഷം ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്. ആലപ്പുഴയിൽ മരിച്ച സാവന് എവിടെ നിന്നാണ് പേവിഷബാധയേറ്റതെന്ന് പോലും കണ്ടെത്താനായില്ല. കുഞ്ഞുങ്ങളെ നായകൾ ആക്രമിക്കാൻ കാരണമെന്താണ്? പേവിഷകേസുകൾ കൂടുന്നത് എന്തുകൊണ്ട്? കടിയേറ്റാൽ അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ? ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ തുടരുന്നു... 'പട്ടിയുണ്ട്, പ്രാണനെടുക്കും'. ഏറ്റവും വേദനയേറിയ അവസ്ഥയാണ് പേവിഷബാധ. പേവിഷബാധയേറ്റ് ഈ വർഷം മാത്രം സംസ്ഥാനത്ത് നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങൾ. ആലപ്പുഴയിലെ സാവൻ, പത്തനംതിട്ടയിലെ ഭാഗ്യലക്ഷ്മി, മലപ്പുറത്തെ സിയ, ഏറ്റവും ഒടുവിൽ കൊല്ലത്തെ നിയ. അഞ്ച് മാസത്തിനിടെ പേവിഷബാധ മൂലം കേരളത്തില്‍ നഷ്ടപ്പെട്ടത് നാല് കുഞ്ഞുങ്ങളെയാണ്. കൊച്ചുമക്കൾക്ക് കാവലിരുന്നതാണ് നൂറനാട്ടെ റിട്ട അധ്യപക ദമ്പതികളായ കൊച്ചുകുഞ്ഞും സരസമ്മയും. സ്കൂളിലേക്കും തിരിച്ചുമുള്ള വഴിയിലെല്ലാം മുത്തച്ഛനും മുത്തശ്ശിയും ഒപ്പം നടന്നു. ഒരു പോറൽ പോലും എൽക്കാതെ നോക്കി. എന്നിട്ടും ഫെബ്രുവരിയിലെ ഒരു രാത്രി സാവൻ പനിച്ചുവിറച്ചു. പിച്ചുംപേയും പറഞ്ഞു. വായിൽ നിന്ന് നുരയും പതയും വന്നു. കാരണമന്താണെന്ന് അറിയാതെ വീട്ടുകാർ അന്ധാളിച്ചു. ആശുപത്രിയിലേക്കോടി. മൂന്നാം ദിനമാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 10ന് സാവൻ മരിച്ചു. ശരീരത്തിൽ ഒരു പോറൽ പോലുമില്ലായിരുന്നെന്ന് സാവന്റെ അച്ഛന്റെ അമ്മ സരസമ്മ പറയുന്നു. ചലിക്കുന്ന വസ്തുക്കളെ പിന്തുടരുന്നതാണ് നായകളുടെ രീതി. കൂട്ടം കൂട്ടിയാൽ അക്രമവാസന കൂടും. സ്ഥിരമായി ഒരിടത്ത് കൂട്ടം കൂടിയാൽ, മറ്റാരെ കണ്ടാലും ആക്രമിക്കാൻ ശ്രമിക്കും. പേടിച്ചോടുമ്പോൾ പിന്തുടർന്ന് കടിക്കും. ഉയരം കുറവായതിനാൽ കുഞ്ഞുങ്ങൾക്ക് പലപ്പോഴും കടിയേൽക്കുന്നത് മുഖത്തും തലയിലുമുൾപ്പടെയാണ്. ഇത് ഞരമ്പിലേക്ക് ആഴ്ന്നിറങ്ങുന്ന കാറ്റഗറി 3 മുറിവുണ്ടാകാൻ സാധ്യതയേറേയാണ്. വനത്തോട് ചേർന്നുള്ള മേഖലകളിൽ കുറുനരി, ചെന്നായ തുടങ്ങിയ വന്യജീവികളിൽ നിന്ന് നായകൾക്ക് പേവിഷബാധയേൽക്കാൻ സാധ്യയേറെയാണ്. ചൂട് കാലത്ത് ഇത് കൂടും. അടുത്തിടെ പേവിഷകേസുകൾ കൂടിയത് ഇതിന് തെളിവാണ്. അലക്ഷ്യമായി ഒറ്റയ്ക്ക് ഓടി നടന്ന് കടിക്കുന്നതാണ് പേനായകളുടെ ഒരു ലക്ഷണം. രണ്ട് വർഷം വരെയാണ് റാബീസ് വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ്. നായകടിയേറ്റാൽ പേടി കാരണം കുഞ്ഞുങ്ങൾ വീട്ടിൽ പറയാത്ത സംഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പേടി മാറ്റുക, പ്രാഥമിക ചികിത്സ കൃത്യമായി ഉറപ്പാക്കുക, പ്രതിരോധ വാക്സിനുകൾ നിർബന്ധമായുമെടുക്കുക. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നമുക്ക് മുന്നിലുള്ള വഴികൾ ഇതൊക്കെയാണ്. നായയുടെ കടിയേറ്റാല്‍ ചെയ്യേണ്ടത്.... കടിയേറ്റാൽ പ്രാഥമിക ചികിത്സ പ്രധാനം 15 മിനിറ്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം പിന്നെ മുറിവിന് അനുസരിച്ച് വാക്സിനും സിറവും കുത്തിവയ്ക്കണം പേടിച്ചരണ്ട കുഞ്ഞുങ്ങളിൽ ഇതെല്ലാം അതീവ ശ്രദ്ധയോടെ ചെയ്യണം പ്രതിരോധ വാക്സിനുകൾ നിർബന്ധമായും എടുക്കുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:48 pm

ഐടി കമ്പനി മാനേജരെ ഒരാഴ്ചയായി കാണാനില്ല, കാർ അഴുക്കുചാലിനടുത്ത്; ജീവനൊടുക്കിയെന്ന് കരുതി, പക്ഷേ ട്വിസ്റ്റ്!

ദില്ലി: ഗുഡ്‌ഗാവിൽ നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ ടെക്കിക്കായുള്ള അന്വേഷണത്തിനൊടുവിൽ വൻ ട്വിസ്റ്റ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ ഐടി കമ്പനിയിലെ മാനേജരായ 42 കാരനെയാണ് ഒരാഴ്ചയായി കാണാതായത്. ജീവനൊടുക്കിയെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടന്ന് വരികെ യുവാവിനെ ജീവനോടെ കണ്ടെത്തി. അയോധ്യയിൽ നിന്നുമാണ് ഐടി കമ്പനി മാനേജരെ പൊലീസ് കണ്ടെത്തിയത്. കുടുംബത്തിന്‍റെ പരാതിയിൽ ഒരാഴ്ചയായി ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടെ തെക്കുപടിഞ്ഞാറൻ ദില്ലിയിലെ കക്രോള പ്രദേശത്തെ ഒരു അഴുക്കുചാലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ടെക്കിയുടെ കാർ കണ്ടെത്തി. സംശയാസ്പദ സാഹചര്യത്തിൽ ഒരു കാർ കനാലിന് സമീപത്ത് കിടക്കുന്നുവെന്ന വിവരം കിട്ടിയാണ് പൊലീസ് എത്തിയത്. പരിശോധനയിൽ വാഹനം കാണാതായ ടെക്കിയുടേതാണെന്ന് തിരിച്ചറിഞ്ഞു. വാഹനത്തിൽ നിന്നും ഇയാളുടെ മൊബൈലും മറ്റ് സാധനങ്ങളും കണ്ടെത്തി. ഇതോടെ കനാൽ ചാടി ഇയാൾ ജീവനൊടുക്കിയതാകുമെന്ന സംശയത്തിലായിരുന്നു പൊലീസ്. പൊലീസും ഫയർഫോഴ്സും കനാലിലും പ്രദേശത്തും തെരച്ചിൽ നടത്തിയെങ്കിലും ടെക്കിയെ കണ്ടെത്താനായിരുന്നില്ല. അന്വേഷണത്തിനിടെ കാണാതാവുന്നതിന് തൊട്ടുമുമ്പുള്ള ദിവസം യുവാവ് തന്‍റെ ഫോൺ ഫോർമാറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുപിയിലെ അയോധ്യയിൽ നിന്നും ടെക്കിയെ അന്വേഷണ സംഘം കണ്ടെത്തുന്നത്. ചോദ്യം ചെയ്യലിൽ യുവാവ് താൻ മരിച്ചെന്ന് വരുത്തി തീർത്ത് നാട് വിട്ടതാണെന്ന് മൊഴി നൽകി. വലിയ കടക്കെണിയിലാണെന്നും സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ താൻ മരിച്ചെന്ന് വരുത്തി തീർക്കാനാണ് കാറും ഫോണും കനാലിനടുത്ത് ഉപേക്ഷിച്ച് നാട് വിട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:41 pm

ഇന്ത്യക്കാർക്ക് അടക്കം ഇരുട്ടടി, ട്രംപിന്റെ പുതിയ നീക്കം; അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

വാഷിങ്ടൺ : അമേരിക്കയിലെ ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടിയാകുന്ന നിയമ നിർമാണത്തിനൊരുങ്ങി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും. യുഎസിൽ തൊഴിലെടുക്കാൻ അനുവദിക്കുന്ന എച്ച്-1ബി വീസ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങിയവർക്കും പുതിയ നികുതി നിർദേശം ബാധകമായേക്കും. നികുതിവിധേയമായ പണമയക്കലിന് കുറഞ്ഞ പരിധിയുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത്, ചെറിയ തുക അയച്ചാൽപ്പോലും 5% നികുതി നൽകേണ്ടിവരും. പ്രവാസികളുടെ പണം പ്രധാന വരുമാനമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വർഷംജൂണിലോ ജൂലൈയിലോ നിയമം പ്രാബല്യത്തിലാകുമെന്നാണ് സൂചനകൾ. നിയമം നടപ്പാകുംമുമ്പ് യുഎസിലെ പ്രവാസികൾ വലിയതോതിൽ പണം നാട്ടിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:39 pm

'മറ്റാരും ചെയ്യാത്ത സഹായം അന്ന് സൂരി ചെയ്‍തു', വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

തമിഴ് നടൻ സൂരി സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മലയാളത്തിന്റെ ഉണ്ണി മുകുന്ദൻ. മാർക്കോയുടെ പ്രീമിയറിന് മുമ്പ് ആക്ഷൻ ത്രില്ലർ തിയേറ്ററുകളിൽ കാണണമെന്ന് ആളുകളോട് അഭ്യർത്ഥിച്ചുകൊണ്ട് സൂരി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്‍തിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തന്റെയോ മറ്റാരുടെയെങ്കിലുമോ അഭ്യർത്ഥന കൂടാതെയാണ് സൂരി അത് ചെയ്‍തതെന്ന് ഉണ്ണി വ്യക്തമാക്കി. മറ്റാരും ഇങ്ങനെ തനിക്ക് സഹായവുമായെത്തിയിട്ടില്ലെന്നും പറഞ്ഞു ഉണ്ണി മുകുന്ദൻ. നേരത്തെ ഗരുഡൻ എന്ന തമിഴ് സിനിമയില്‍ സൂരിക്കൊപ്പം വേഷമിട്ടിരുന്നു ഉണ്ണി മുകുന്ദൻ. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിച്ചിരുന്നത് ശശികുമാറാണ്. സൂര്യ നായകനായ ഗരുഡൻ സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഗരുഡൻ ഇന്ത്യയില്‍ നിന്ന് മൂന്ന് കോടിയിലധികം റിലീസിന് നേടിയെന്നാണ് സാക്‍നില്‍കിന്റെ റിപ്പോര്‍ട്ട്. സൂരി പ്രധാന വേഷത്തിലെത്തിയ വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ടായിരുന്നു. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. യുവ ശങ്കര്‍ രാജയാണ് സംഗീതം. മാര്‍ക്കോയെന്ന ഹിറ്റില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴില്‍ ആണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഗരുഡനിലൂടെ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തിലെത്തിയതെന്ന പ്രത്യേകയും ചിത്രത്തിന് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:38 pm

ഓപ്പറേഷൻ സിന്ദൂറിലെ മിന്നും താരം; പാകിസ്ഥാനിൽ അർധരാത്രി സൂര്യനുദിപ്പിച്ച ഇന്ത്യയുടെ 'ബ്രഹ്മാസ്ത്ര'ത്തിന്‍റെ കഥ

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിൽ മിന്നും താരമായിട്ടുള്ളത് ഏറെക്കുറെ ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ബ്രഹ്മോസാണ്. വളരെ സൂക്ഷ്മവും മാരകവുമായി പാകിസ്ഥാനിലെ ലക്ഷ്യങ്ങളിൽ പ്രയോഗിക്കാനായതിനാൽ ചുറ്റുമുള്ളയിടങ്ങളിലെ അനാവശ്യ നാശം ഒഴിവാക്കാനായി എന്നതാണ് ബ്രഹ്മോസിനെ വ്യത്യസ്തമാക്കുന്നത്. 1995 ലാണ് ബ്രഹ്മോസും തിരുവനന്തപുരത്ത് പിറവിയെടുക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയെ രാജ്യത്തിന്റെ പ്രതിരോധത്തിന് ഉപയോഗിക്കുന്നതിനുള്ള പരിശ്രമം അതിനും വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ്. എതിരാളികൾക്ക് നോക്കി നിന്ന് ദീർഘനിശ്വാസം വിടാൻ പോലും നേരം കിട്ടും മുമ്പേ ഇന്ത്യയുടെ ബ്രഹാമാസ്ത്രം ലക്ഷ്യത്തെ തകർത്തും തരിപ്പണമായിരിക്കും. ശബ്ദത്തിന്റെ രണ്ടര മുതൽ മൂന്നര ഇരട്ടി വേഗത്തിൽ പായുന്നതിനാൽ ലക്ഷ്യത്തേ ഭസ്മാക്കുക അതി മാരകമായിട്ടാകും. ഊർജ്ജതന്ത്രത്തിലെ കൈനറ്റിക്ക് എൻർജി സിദ്ധാന്തമാണ് ഇതിന് സഹായകമാകുന്നത്. കൈനറ്റിക്ക് എനർജിയുടെ കരുത്ത് ഒരു വസ്തുവിന്‌ അതിന്റെ ചലനം മൂലം സിദ്ധമാകുന്ന ഊർജ്ജമാണ്‌ ഗതികോർജ്ജം. വേഗതയിൽ മാറ്റം വരാത്തിടത്തോളം ഇതിനുശേഷം ഗതികോർജ്ജം സ്ഥിരമായി നിൽക്കുന്നതിനാലാണ് ഈ മാരക പ്രഹരശേഷി കൈവരിക്കുക. ഒരേ പോലെ കരയിൽ നിന്നും കടലിൽ നിന്നും വെള്ളത്തിൽ നിന്നും തൊടുക്കാവുന്ന സൂപ്പർസോണിക്ക് ക്ളാസ് ഇനത്തിലുള്ളതിനാലാണ് ഇതിനെ സമാനതകളില്ലാതാക്കുന്നത്. ബ്രഹ്മോസ് പിറവിയെടുത്തത് തിരുവനന്തപുരത്ത് ഇന്ത്യയുടെ ഡിആർ ഡി ഒയും റഷ്യയുടെ മഷിനോസ്ട്രനിയും പങ്കാളികളായ ബ്രഹ്മോസ് പിറവിയെടുത്തത് തിരുവനന്തപുരത്ത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെൽടെക്കിനെ പരിണമിപ്പിച്ചെടുത്ത് ഐ.എസ്.ആർ.ഒയുടെ മികവിൽ പടുത്തുയർത്തിയ ശക്തിസ്തംഭം. ഇന്ത്യയുടെ മിസൈൽമാനായ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റയും പ്രമുഖ ഭൗതിക-ബരിരാകാശ ശാസ്ത്രജ്ഞൻ ഡോക്ടർ ശിവതാണിപിള്ളയുടെയും സ്വപന സന്തതി. എ പി ജെ അബ്ദുൾ കലാമും ശിവതാണുപിള്ളയും ശില്പികൾ 1983- ബഹിരാകാശ ശാസ്തത്തിന്റെ സാധ്യതകളെ രാജ്യത്തിന്റെ പ്രതിരോധത്തിനായി വിളക്കിചേർക്കാനുള്ള ധിഷണാശാലികളുടെ ചുവടുവയ്പ് സംയോജിത ഗൈഡഡ് മിസൈൽ പദ്ധതിക്ക് തുടക്കമിട്ടു. 90ലെ ഗൾഫ് യുദ്ധം ക്രൂയിസ് മിസൈലുകളുടെ അനിവാര്യതയിലേക്ക് നമ്മെ നയിച്ചു. 1995 ഡിസംമ്പർ 5ന് ഇന്ത്യും റഷ്യയും സംയുക്താമയി കമ്പനി സ്ഥാപിച്ചു. നമ്മുടെ ബ്രഹ്മപുത്ര നദിയും മോസ്കോ നദിയും ചേർന്നപ്പോൾ വന്ന ബ്രമോസിന്റെ കരാർ 1998ൽ ഇന്ത്യക്കായി എ പി ജെ അബ്ദുൾ കാലം ഒപ്പിട്ടു. പിന്നീട് ഇന്ത്യയുടെ റോക്കറ്റിങ്ങ് ചരിത്രത്തിലെ പോലെ കുറെയേറെ കിതപ്പുകൾക്ക് ശേഷം ബ്രമാസ്ത്രം ലക്ഷ്യം കണ്ടു. 2005ൽ നാവികസേന, 2007ൽ കരസേന, ഒടുവിൽ സുഖോയ് തേട്ടിയുടെ ചിറകിലേറി 2019ൽ വായുസേനയും ഈ സൂപ്പർസോണിക്ക് മിസൈലിനെ സ്വീകരിച്ചു. ഇതോടെ തിരുവനന്തപുരത്തെ ബ്രമോസിലേക്ക് 1500 കോടിയുടെ നിക്ഷേപമെത്തി. മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനും പ്രതിരോധ മന്ത്രിയായ എ കെ ആന്റണിയുമൊക്കെ കലവിറയില്ലാതെ പിന്തുണച്ചു. ഹൈദരാബാദിലും പിലാനിയും ഒടുവിലിതാ ലഖ്നോവിലുമായി ഇപ്പോഴിതാ സഹസ്ഥാപനങ്ങൾ. 10 മീറ്ററിലും 5 മിറ്ററിലും വരെ കൃതതയോടെയുള്ള ലക്ഷ്യം, ഒടുവില്‍ ബ്രമോസ് പാകിസ്ഥാനിലേക്ക് ഒരു മീറ്ററിലുള്ള സൂക്ഷമ ലക്ഷ്യത്തോടെ പതിച്ചു. ബ്രമോസിന്റെ ആദ്യ യഥാ‍ർത്ഥ യുദ്ധ ലക്ഷ്യ പ്രാപ്തിയായിരുന്നു ഇത്. 200നും 300നും ഇടയ്ക്കുള്ള കിലേഗ്രാം സ്ഫോടക വസ്തു സ്ഥായിയായ ഗതികോർജ്ജത്തിൽ പൊട്ടിതെറിച്ചപ്പോൾ വരുത്തിയത് വൻ നാശമാണ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:37 pm

അമീറിന്റെ യാത്ര രണ്ടാം വാരത്തിൽ; പ്രേക്ഷക- നിരൂപക പ്രശംസയുടെ 'സർക്കീട്ട്' മുന്നോട്ട്

ആ സിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത 'സർക്കീട്ട്' മികച്ച പ്രേക്ഷകാഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക്. മനുഷ്യ ബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് നേടുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശക വിസയ്ക്ക് യുഎഇയിലെത്തി, ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് 'സർക്കീട്ട്'. ആമീർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായ ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:29 pm

കിടിലൻ രുചിയിൽ മാമ്പഴ കാൻഡി ; റെസിപ്പി

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും. വേണ്ട ചേരുവകൾ മാമ്പഴം 5 കിലോ നെയ്യ് ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മാമ്പഴംഒട്ടും വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാൻ ശ്രമിക്കുക. ശേഷം പായയിലോ അല്ലെങ്കിൽ വിരിച്ചതിനു ശേഷം നെയ്യ് തേച്ച് കൊടുക്കുക. ശേഷം മാങ്ങയുടെ പൾപ്പ്‌ അതിലേക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ടു ഒന്ന് പരത്തി കൊടുത്തതിനു ശേഷം വെയിലത്ത് ഉണക്കിയെടുക്കുക. ഉണങ്ങിക്കഴിയുമ്പോൾ ഇതിന് നീളത്തിൽ ഒന്ന് കട്ട് ചെയ്തതിനുശേഷം റോൾ ചെയ്തെടുത്ത നമുക്ക് സൂക്ഷിക്കാവുന്നതാണ്. ഇത് ഒരു ദിവസം ഉണക്കിയാൽ പോരാ കുറച്ച് അധികം ദിവസം തന്നെ നന്നായിട്ട് ഉണക്കി എടുത്തതിനുശേഷം സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇത് കുട്ടികൾക്കായിരുന്നാലും വലിയവർക്കായിരുന്നാലും എപ്പോ വേണമെങ്കിലും കഴിക്കാവുന്നതാണ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:23 pm

എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കി

ദില്ലി :എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കി. ഹെലികോപ്റ്ററിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചതിനാലാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് വിശദീകരണം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണ്. The helicopter of AIIMS Rishikesh's heli ambulance service crash-landed in Kedarnath due to damage to the rear part of the helicopter. All three passengers (one doctor, one Captain one medical staff) on board the helicopter are safe: Garhwal Commissioner Vinay Shankar Pandey to… — ANI (@ANI) May 17, 2025

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:22 pm

കിണറ്റിൽ വീണ് മരിച്ചത് എട്ട് പേർ; നഷ്ടപ്പെട്ട സമാധാനത്തിനായി മരണക്കിണറിനെ പ്രാർത്ഥിച്ച് ഗ്രാമവാസികൾ

മ ധ്യപ്രദേശിലെ ഖണ്ട്വ ജില്ലയുടെ ഹൃദയഭാഗത്തുള്ള കോണ്ട്വാത് ഗ്രാമം, ഇന്ന് ആഴത്തിലുള്ള നിശബ്ദതയാൽ മൂടപ്പെട്ടിരിക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വയലുകളിലും ഇടവഴികളിലും കനംകെട്ടിയ നിശബ്ദത ഭയപ്പെടുത്തുന്നതാണ്. പ്രദേശത്തെ ഒരു സാധാരണ കിണ‍ർ, ഗ്രാമത്തില്‍ തുടർച്ചയായി ഉണ്ടായ ദുരന്തങ്ങളുടെ പ്രഭവ കേന്ദ്രമായി മാറിയതോടെയാണ് ഗ്രാമത്തിലെങ്ങും ഭയം നിഴലിച്ച് തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഏപ്രിൽ മൂന്നിനായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യ മരണത്തിന് തൊട്ട് പിന്നാലെ ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തില്‍ മരണത്തിന്‍റെ ഒരു ചങ്ങല തന്നെയായിരുന്നു സംഭവിചത്. ഗ്രാമത്തിലെ എട്ട് പേരാണ് ആ ഒരു കിണറ്റിൽ വീണ് മരണമടഞ്ഞത്. കിണറ്റിൽ വീണവരെ രക്ഷിക്കാൻ ഇറങ്ങിയവർ കിണറിലെ മരണക്കെണിയിൽ കുടുങ്ങുകയായിരുന്നു. കിണറിന്‍റെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയിരുന്ന വിഷവാതകമാണ് കിണറ്റിൽ ഇറങ്ങിയ വ്യക്തികളെ ഒന്നൊന്നായി മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞു. കൃഷി ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കുമായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന ആ സാധാരണ കിണർ, അതോടെ ഗ്രാമവാസികൾക്കിടയിൽ 'മരണക്കിണർ' ആയി മാറി. സംഭവം നടന്നിട്ട് ഇപ്പോൾ ഒരു മാസത്തിലേറെ ആയെങ്കിലും തങ്ങൾക്ക് നേരിടേണ്ടി വന്ന വലിയ ദുരന്തത്തിന്‍റെ ആഘാതത്തിൽ നിന്നും ഗ്രാമവാസികൾ ഇതുവരെയും മുക്തരായിട്ടില്ല. ഇപ്പോൾ, കിണറ്റിൽ നിന്ന് ആരും വെള്ളം എടുക്കുന്നില്ല. കിണറിന്‍റെ സമീപത്തു കൂടി നടന്നു പോകാൻ പോലും കുട്ടികൾക്ക് വിലക്കുണ്ട്. തങ്ങൾക്കിപ്പോൾ ഇത് ഒരു കിണറായി തോന്നുന്നില്ലെന്നും മരണ കെണിയായാണ് അനുഭവപ്പെടുന്നത് എന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഒടുവിൽ, ഗ്രാമത്തെ ഗ്രസിച്ച ഭയത്തെ മറികടക്കാന്‍ ഗ്രാമവാസികൾ തന്നെ ഒരു വഴി കണ്ടെത്തി. കിണറിൽ വീണ് മരിച്ച് പോയവരുടെ ആത്മാക്കൾക്ക് വേണ്ടി ഗ്രാമവാസികൾ ഒത്തുകൂടി, പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തി. ഗ്രാമത്തിൽ മരണം വിതച്ച ആ കിണറിന്‍റെ ചുറ്റുപാടും ഇന്ന് ഗ്രാമവാസികൾ, തങ്ങൾ ഒത്തുകൂടാനും പ്രാർത്ഥിക്കാനുമുള്ള വേദിയായാണ് കണക്കാക്കുന്നത്. 'ഇത് പരമ്പര്യത്തെ കുറിച്ചുള്ളതല്ല, ഇത് ജീവിക്കാനുള്ള അതിജീവനത്തിന് വേണ്ടിയാണ്. ഇവിടെ കുറച്ച് കാലമായി ഭയം നിലനില്‍ക്കുന്നു. ഗ്രാമവാസികൾ യഥാര്‍ത്ഥത്തില്‍ ജീവിക്കാന്‍ പോലും മറന്ന് പോയി.' ഗ്രാമത്തലവൻ മുകേഷ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആരും കിണറിനടുത്തേക്ക് പോവുകയോ കിണറിനെ സ്പർശിക്കുകയോ ചെയ്യില്ല. പകരം പൂജാ ദ്രവ്യങ്ങളും മാലകളും പൂജാ മന്ത്രങ്ങളുമായി എപ്പോഴും പ്രാർത്ഥനാ മുഖരിതമായിരിക്കും കിണറും പരിസരവും. പലരും ഗ്രാമവാസികളുടെ പ്രവർത്തികളെ വിമർശിക്കുകയും അന്ധവിശ്വാസം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഈ പ്രവർത്തി വലിയ ആശ്വാസമാണ് ഇവർക്ക് നൽകുന്നത്. തങ്ങളുടെ ഗ്രാമത്തിന്‍റെ നഷ്ടപ്പെട്ടുപോയ താളം പതിയെ തിരിച്ചുവരുമെന്നാണ് ഗ്രാമവാസികൾ അവകാശപ്പെടുന്നത്. അതേസമയം വിദ്യാഭ്യാസത്തിന്‍റെ കുറവ് ഇന്ത്യന്‍ ഗ്രാമങ്ങൾ വലിയ തോതില്‍ അനുഭവിക്കുന്നുണ്ടെന്ന് ചിലര്‍ പറഞ്ഞു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:18 pm

എല്ലാം സ്‌പോണ്‍സറുടെ തലയിലിടാനാവില്ല; അര്‍ജന്റീനയുടെ കേരള സന്ദര്‍ശനം മുടങ്ങിയതില്‍ സര്‍ക്കാരിനും ഉത്തവാദിത്തം

തിരുവനന്തപുരം: ലിയോണല്‍ മെസി മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റ കേരള സന്ദര്‍ശനം മുടങ്ങിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. വാഗ്ദാനം നല്‍കിയ പണം നല്‍കി ടീമിനെ എത്തിക്കേണ്ട ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണെന്ന് കായിക മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാര്‍ ലംഘനത്തിന് റിപ്പോര്‍ട്ടര് ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമ നടപടി സ്വീകരിക്കും. മെസി വരുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പരിഹാരം കാണാനുള്ള തന്ത്രപ്പാടിലാണ്. കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം മൊത്തം തുകയുടെ 50 ശതമാനം നല്‍കണം എന്നാണ് വ്യവസ്ഥ. സമയം നീട്ടി നല്‍കിയിട്ടും വാക്ക് പാലിക്കാന്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കഴിയാതെ വന്നതോടെയാണ് അര്‍ജന്റീന ടീമിന്റെ കേരളസന്ദര്‍ശനം മുടങ്ങിയത്. ഇതോടെയാണ് പണം വാഗ്ദാനം നല്‍കി മുങ്ങിയ സ്‌പോണ്‍സര്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്ത് വന്നത്. എന്നാല്‍ അത്ര എളുപ്പം സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിനാകില്ല. മെസി വരുമെന്ന് വാര്‍ത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചത് കായികമന്ത്രിയാണ്. തൊട്ടുപിറ്റേന്ന്, മെസി വരുന്നത് ഇടതു സര്‍ക്കാരിന്റെ അഭിമാനനേട്ടമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി ഫേസ് ബുക് പോസ്റ്റുമിട്ടു. സ്‌പോണ്‍സര്‍ പണം നല്‍കി, മെസിയെ കൊണ്ടുവരുമെന്ന് ഇപ്പോഴും പ്രതീക്ഷയെന്ന് മന്ത്രി പറയുമ്പോഴും ഈ സീസണിണ്‍ അത് നടക്കില്ലെന്ന് അര്‍ജന്റീനയുടെ ടൂര്‍ ഷെഡ്യൂള്‍ വന്നതോടെ വ്യക്തമായി. കരാര് ലംഘിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കരാര്‍ ലംഘനത്തിന് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും. അര്ജന്റീന ടീമിന്റെ സന്ദര്‍ശനം റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം സര്‍ക്കാരും നിയമനടപടിയിലേക്ക് നീങ്ങും.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:15 pm

മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിരുന്നു, ഇത് സ്ഥാനലബ്ധിയല്ല ചുമതല:പ്രൈവറ്റ് സെക്രട്ടറി നിയമനത്തിൽ പ്രദീപ് കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എ പ്രദീപ് കുമാര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് സ്ഥാനലബ്ധിയല്ല ചുമതലയാണ്. ആ ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കും. സർക്കാർ നന്നായി പ്രവർത്തിക്കുമ്പോള്‍ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുകയാണ്. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചിരുന്നു എന്നാണ് പ്രദീപ് കുമാറിന്‍റെ പ്രതികരണം. കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് മുന്‍ എംഎല്‍എ പ്രദീപ് കുമാറിന്‍റെ നിയമനം. മൂന്ന് തവണ കോഴിക്കോട് നോർത്തില്‍ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട എ പ്രദീപ് കുമാര്‍ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ നവീകരണ പദ്ധതികളിലൂടെ ശ്രദ്ധേയനാണ്. പ്രിസം പദ്ധതിയിലൂടെ കോഴിക്കോട്ടെ ഒരു കൂട്ടം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രമാക്കി മാറ്റിയെടുത്തത് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയും സംസ്ഥാന നേതൃനിരയിൽ പ്രവര്‍ത്തിച്ച മികച്ച സംഘാടകൻ കൂടിയാണ് പ്രദീപ് കുമാര്‍. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജനകീയനായ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണ്ണായക പദവിയിൽ നിയമിക്കുന്നത്. പാർട്ടി ഏല്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം, അത് നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് എ പ്രദീപ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ നന്നായി പ്രവർത്തിക്കുബോൾ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുന്നു. ഏല്പിക്കുന്ന ചുമതല നന്നായി ചെയ്യാൻ ശ്രമിക്കും. കേരളത്തിൽ തുടർ ഭരണം ഉണ്ടാവും എന്ന് സമൂഹം തീർച്ചപ്പെടുത്തിയതാണ്. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിരുന്നുവെന്നും എ പ്രദീപ് കുമാർ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:10 pm

'മെസ്സിയെ കൊണ്ടുവരുന്ന ചെലവിന് ആപ്പ്, ജ്വല്ലറികളിൽ നിന്ന് പണം തട്ടി'; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെജിഎസ്എംഎ

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകൾ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്ന് സ്വർണവ്യാപാരി സംഘടന എകെജിഎസ്എംഎ. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡൻറ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലയണൽ മെസ്സി കേരളത്തിൽ വരുന്നതിന്റെ ചെലവുകൾ വഹിക്കാമെന്ന് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വൻ തുക പിരിച്ചെടുത്ത എകെജിഎസ്എംഎ ജസ്റ്റിൻ പാലത്തറ വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. കായിക മന്ത്രിയെയും, സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നും ജസ്റ്റിൻ പാലത്തറ വിഭാഗം കോടികൾ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത് തങ്ങളാണ് മെസ്സിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിൻ വിഭാഗം പ്രചരണം നടത്തിയിരുന്നു. മെസ്സി കേരളത്തിൽ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒലോപ്പോ എന്ന ആപ്പ് നിർമ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളിൽ നിന്നും പണം തട്ടിയതായാണ് പരാതിയിൽ പറയുന്നത്. സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വർണ്ണ വ്യാപാരികളുടെ ഇടയിൽ നിന്നും വലിയ തോതിൽ സംഭാവന സ്വീകരിക്കുകയും, 17.5 കിലോ സ്വർണം സമ്മാനമായി നൽകും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത സംഘടനയെക്കുറിച്ച് സർക്കാർതലത്തിൽ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അതേസമയംമെസിയെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സർക്കാരിന്റെ പങ്ക് ഇല്ലെന്നും സ്പോൺസർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്ര അധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ് അവരുടെ റിക്വസ്റ്റ് പ്രകാരം അവര്‍ കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് സമ്മത പത്രവും നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ആണ് ചെയ്യേണ്ടതും അവരാണ് തീരുമാനിക്കേണ്ടതും. സ്‌പോണ്‍സര്‍ പിന്മാറിയെന്ന് കാര്യം അവര്‍ ഔദ്യോഗിക മായി അറിയിച്ചിട്ടില്ല.'' കായികമന്ത്രി വ്യക്തമാക്കി.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:04 pm

മഴക്കാലത്ത് പാമ്പുകളെ തുരത്താൻ ഇതാ 8 കാര്യങ്ങൾ   

മഴക്കാലം എത്തുമ്പോഴേക്കും താപനിലയും ഈർപ്പവും കൂടുന്നു. ഈ സമയത്താണ് പാമ്പുകൾ കൂടുതലായും വരുന്നത്. മഴയുണ്ടാകുമ്പോൾ ചെറിയ രീതിയിലുള്ള വെള്ളമൊഴുക്കുകൾ ഉണ്ടാകുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ പാമ്പുകൾ ഭക്ഷണത്തിനും പൊത്തുകളും തിരഞ്ഞിറങ്ങുന്നു. ഈ മഴക്കാലത്ത് പാമ്പിനെ തുരത്താൻ ഇതാ 7 കാര്യങ്ങൾ. മഴക്കാലം വരുമ്പോഴേക്കും പാമ്പിന്റെ ശല്യം കൂടുന്നു. ഈ സമയത്ത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് പാമ്പിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ. വീടിന് സമീപം പൊത്തുകൾ ഉണ്ടെങ്കിൽ അടയ്ക്കണം. കാരണം ഇവ പൊത്തുകളിൽ കയറിയിരിക്കാൻ സാധ്യതയുണ്ട്. വീട്ടിലുള്ള പട്ടിക്കൂടും കോഴിക്കൂടും എപ്പോഴും വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം. ഇതിനുള്ളിൽ പാമ്പ് കയറിയിരിക്കാൻ സാധ്യതയുണ്ട്. തുണികൾ കുന്നുകൂട്ടിയിടുന്നത് ഒഴിവാക്കാം. ഇത്തരം സ്ഥലങ്ങളിൽ പാമ്പ് ചുരുണ്ടിരിക്കാൻ സാധ്യതയുണ്ട്. ഭക്ഷണ മാലിന്യങ്ങൾ ഉണ്ടെങ്കിലും പാമ്പുകൾ വരും. വളർത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കാം. മഴക്കാലത്ത് ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം. കരിയില, മരക്കഷ്ണങ്ങൾ, തൊണ്ട് തുടങ്ങിയ സ്ഥലങ്ങളിലും പാമ്പുകൾ വരാം. മഴക്കാലത്ത് വീട്ടിലെ ജനാലകളും വാതിലുകളും എപ്പോഴും അടച്ചിടാൻ ശ്രദ്ധിക്കണം. ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ പോലും ഇഴജന്തുക്കൾ വീട്ടിൽ കയറാം. വീട്ടിൽ വള്ളിച്ചെടികൾ വളർത്തുന്നുണ്ടെങ്കിൽ മഴക്കാലത്ത് വെട്ടിമാറ്റാൻ ശ്രദ്ധിക്കണം. ഇതിൽ പാമ്പ് ചുറ്റികിടക്കാനും വള്ളികളിലൂടെ എളുപ്പത്തിൽ വീട്ടിലേക്ക് കയറുകയും ചെയ്യുന്നു. റോസ്മേരി, ജമന്തി, വെളുത്തുള്ളി, കള്ളിച്ചെടി, ലാവണ്ടർ, ഇഞ്ചിപ്പുല്ല്, സവാള തുടങ്ങിയ ചെടികൾ വളർത്തിയാൽ പാമ്പിനെ അകറ്റി നിർത്താൻ സാധിക്കും.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 1:03 pm

സാങ്കേതിക രംഗത്ത് വിദ്യാർത്ഥി മുന്നേറ്റം ലക്ഷ്യമിട്ട് ദുബൈയിൽ പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ

ദുബൈ: ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖ ആഗോള സംരംഭകരായ സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ ദുബൈ സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്‍റ് ടെക് എക്‌സ്‌പോ നടത്തി. ദുബൈ സർവകലാശാല കാമ്പസിൽ നടന്ന ഫെസ്റ്റിൽ യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ ലീഡർമാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 800ലധികം പേർ പങ്കെടുത്തു. സൈബർ സ്‌ക്വയറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഇന്‍റര്‍നാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ഏറ്റവും വലിയ വിദ്യാർത്ഥി സാങ്കേതിക എക്‌സ്‌പോ എന്ന അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. കെ ജി മുതൽ 12-ാം ക്ലാസ് വരെയുള്ള 330-ലധികം വിദ്യാർത്ഥികൾ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, വെബ്- മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്‍റ്, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പ്രധാന മേഖലകളിൽ ദിശാ ബോധം നൽകുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു. ആഗോള സമൂഹത്തിന് മുമ്പിൽ തങ്ങളുടെ കാഴ്ചപ്പാടും സാങ്കേതിക വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിന് പുതിയ തലമുറയിലെ പ്രതിഭകൾക്ക് ലോകോത്തര നിലവാരമുള്ള വേദിയാണ് സൈബർ സ്‌ക്വയർ നൽകിയത്. കുട്ടികളുടെ അറിയാനുള്ള ആഗ്രഹം വളർത്തുക, അവരെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക എന്നിവയിൽ സൈബർ സ്‌ക്വയർ പ്രതിജ്ഞാബദ്ധരാണെന്ന് സൈബർ സ്‌ക്വയറിന്റെ സിഇഒ എൻ‌പി ഹാരിസ് പറഞ്ഞു. ദുബൈ സർവകലാശാല പ്രസിഡന്‍റ് ഡോ. ഈസ മുഹമ്മദ് അൽ ബസ്തകി പരിപാടി ഉദ്ഘാടനം ചെയ്തു. ഇത് വെറുമൊരു മത്സരം മാത്രമല്ല, നമ്മുടെ ഭാവി നേതാക്കൾക്കുള്ള സർഗാത്മക വിജ്ഞാനത്തിന്റെയും സാധ്യതയുടെയും ആഘോഷമാണെന്ന് ഡോ. അൽ ബസ്തകി അഭിപ്രായപ്പെട്ടു. അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വൈഗ പ്രവീൺ നയന ടെക് ടോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സദ്ഭാവന വേൾഡ് സ്കൂളിലെ സെയ്ദ് മുഹമ്മദ് എഐ/റോബോട്ടിക്സ് വിഭാഗത്തിൽ മികച്ച വിജയം നേടി. ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, റാസൽഖൈമയിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ, കോട്ടക്കലിലെ പീസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി. ദുബൈ സർവകലാശാലയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി നടത്തിയത്. മേഖലയിലെ പ്രതിബദ്ധതയുള്ള സ്‌കൂളുകളുടെയും വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പിന്തുണയും ഫെസ്റ്റിനുണ്ടായിരുന്നു. വേൾഡ് ഡിജിറ്റൽ ഫെസ്റ്റിന്റെ അടുത്ത പതിപ്പ് 2026-ൽ യുഎസ്എയിലെ കേംബ്രിഡ്ജിലെ എംഐടിയിൽ നടത്തുമെന്നും അതേ വർഷം തന്നെ യുഎഇയിൽ മറ്റൊരു രാജ്യാന്തര പരിപാടി സംഘടിപ്പിക്കുമെന്നും സൈബർ സ്‌ക്വയർ അറിയിച്ചു. രണ്ട് പരിപാടികളിലുമായി 1,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:56 pm

ശ്രേയസ്, ഗില്‍, പന്ത്.. ഇവരില്‍ ആര് ക്യാപ്റ്റനാകണം? അഭിപ്രായം വ്യക്തമാക്കി സുനില്‍ ഗവാസ്‌കര്‍

മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി ആരെ നിയമിക്കണമെന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ജസ്പ്രിത് ബുമ്ര, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിങ്ങനെ നിരവധി പേരുകള്‍ ബിസിസിഐക്ക് മുന്നിലുണ്ട്. ഗില്ലിനാണ് കൂടുതല്‍ സാധ്യതയെങ്കിലും ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ല. ഇപ്പോള്‍ ആര് ക്യാപ്റ്റനാവണമെന്നുള്ള കാര്യത്തില്‍ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഗില്‍ ഭാവി ക്യാപ്റ്റനാവണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''ഭാവിയിലെ നായകരെ നമ്മുടെ സൂപ്പര്‍ ക്യാപ്റ്റന്‍മാരുടെ (എം എസ് ധോണി, രോഹിത്, വിരാട് കോലി) നിലവാരത്തിലേക്ക് എത്തിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുക്കും. അവരെല്ലാം ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തമായ ഒരു സമീപനം കൊണ്ടുവന്നവരാണ്. ഗില്‍, ശ്രേയസ്, പന്ത് എന്നിവര്‍ ധോണി, രോഹിത്, കോലി ത്രയങ്ങളുടെ സംയോജനമാട്ടാണ് എനിക്ക് തോന്നുന്നത്. ഗില്‍ ഒരുപക്ഷേ കൂടുതല്‍ മത്സരബുദ്ധിയുള്ള ആളാണ്. അദ്ദേഹം ഒരുപക്ഷേ കൂടുതല്‍ ഇടപെടുന്ന ആളായിരിക്കും.'' ഗവാസ്‌കര്‍ പറഞ്ഞു. പന്ത്, ശ്രേയ് എന്നിവരെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞതിങ്ങനെ... ''വിക്കറ്റിന് പിന്നില്‍ പന്ത് ഉണ്ട്. അദ്ദേഹവും ഒരുപാട് ഇടപെടലുകള്‍ നടത്തുന്ന നായകനാണ്. ശ്രേയസും കൊള്ളാം. മൂന്ന് പേരും ക്യാപ്റ്റന്‍മാരായി പ്രവര്‍ത്തിച്ചതില്‍ ധാരാളം പോസിറ്റിവിറ്റി കൊണ്ടുവന്നിട്ടുണ്ട.'' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 20ന് ലീഡ്‌സിലെ ഹെഡിംഗ്ലിയില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ പുതിയ നായകനെ നിയമിക്കണം. കഴിഞ്ഞ വര്‍ഷം സിംബാബ്വെ പര്യടനത്തില്‍ 25 കാരനായ ശുഭ്മാന്‍ ഗില്‍ അഞ്ച് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ഗുജറാത്ത് ടൈറ്റന്‍സിനേയും നയിക്കുന്നത് ഗില്ലാണ്. ബുമ്രയെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഫിറ്റ്‌നെസാണ് പ്രധാന പ്രശ്‌നം. കൂടുതലര്‍ ജോലിഭാരം ബുമ്രയില്‍ ഏല്‍പ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:50 pm

ഇന്നലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി, ആത്മഹത്യയെന്ന് നി​ഗമനം

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇന്നലെ മുതൽ ജാൻസിയേ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാറകുളത്തിന് സമീപത്തെക്ക് ജാൻസി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഫുൾചാ‍ജ്ജിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചി, 40 ടൺ ശേഷി! രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഇറക്കി അദാനി (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:50 pm

മണിച്ചിത്രത്താഴിൽ ചെറിയ വേഷം, ആദ്യം വേണ്ടെന്ന് തോന്നിയെന്ന് വിനയ പ്രസാദ്

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മോഹൻലാൽ ,സുരേഷ് ഗോപി , ശോഭന തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ മണിച്ചിത്രത്താഴ്. ചിത്രത്തിൽ മറ്റൊരു നായിക വേഷം ചെയ്തു ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് വിനയ പ്രസാദ്. എന്നാൽ അതിലെ ശ്രീദേവിയ്ക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പ്രോജക്ട് വേണോയെന്ന് ആലോചിച്ചിരുന്നുവെന്ന് വിനയ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 'എന്റെ ജീവിതത്തിൽ മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല, അതിനപ്പുറം ലൈഫിന്റെ ഒരു ഭാഗം തന്നെയാണ്. എന്തുകൊണ്ട് മലയാളത്തിൽ അധികം സിനിമകൾ ചെയ്തില്ലെന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ മണിച്ചിത്രത്താഴിലെ ശ്രീദേവിയെ പോലെ ഒറ്റ കഥാപാത്രം മതി ഇവിടെയുള്ള പ്രേക്ഷകരുടെ ഇഷ്ടം കിട്ടാൻ,എനിക്ക് എത്രയോ അവാർഡ് കിട്ടിയതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ആ ഒറ്റ വേഷം. ഫാസിൽ സാർ സ്റ്റോറി ചെറുതായി പറഞ്ഞു തന്നിരുന്നു എന്നല്ലാതെ, കഥയെ കുറിച്ചൊന്നും അറിയില്ലായിരുന്നു. പകുതി ഷൂട്ട് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ കൺഫ്യൂഷനുണ്ടായിരുന്നു. ഞാൻ സാറിനോട് ചോദിച്ചിരുന്നു. എനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലലോ സാർ, എന്തിനാ ഞാൻ വെറുതെ ചെയ്യുന്നതെന്ന്.ശോഭനയ്ക്കും എനിക്കുണ്ടായ അതെ ആശങ്ക ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സാർ തന്ന ഉറപ്പായിരുന്നു, ഇതിന്റെ ഇമ്പാക്ട് വലുതായിരിക്കുമെന്ന്. പക്ഷേ അത് ഇത്രത്തോളം ഉണ്ടാകുമെന്ന് ഒരിക്കൽ പോലും അന്ന് ചിന്തിരുന്നില്ല. മൂന്ന് ജനറേഷൻ കണ്ടു തീർത്തു, ഇനിയും ഒരുപാടുപേർ കാണും. മലയാളത്തിൽ എനിക്ക് ഐഡന്റിയായി മാറി. കാലാതീതമായി ആ സിനിമയും ആ കഥാപാത്രവും സഞ്ചരിക്കുന്നു. അന്ന് ഒരുപക്ഷെ ഒന്നും ചെയ്യാൻ ഇല്ലെന്ന് വച്ച് അത് അത് വേണ്ടെന്ന് വച്ചിരുന്നേൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അത് ആയേനെ'. - വിനയ പ്രസാദിന്റെ വാക്കുകൾ. വിനയ പ്രസാദിന്റേതായി ഇനി റീലിസിന് ഒരുങ്ങുന്ന ചിത്രം നവാഗത സംവിധായകൻ ബാലു എസ് നായർ ഒരുക്കുന്ന തഗ് CR/ 43/ 24.വിനയ പ്രസാദ് ആദ്യമായി മലയാളത്തിൽ കന്യാസ്ത്രീയുടെ വേഷം ചെയ്യുന്നുവെന്ന പ്രത്യേകതയും തഗിനുണ്ട്‌. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയ തഗിൽ വിനയ പ്രസാദിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ശ്രുതി ജയൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:49 pm

ഗോൾഡ് ഫിഷ് നന്നായി വളരാൻ ഇങ്ങനെ ചെയ്താൽ മതി 

മീനുകളെ വളർത്താൻ എല്ലാവർക്കും ഇഷ്ടമാണ്. ഏതു മീനിനെ വാങ്ങണമെന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ ഒട്ടുമിക്കപേരും തിരഞ്ഞെടുക്കുന്നത് ഗോൾഡ് ഫിഷുകളെയാണ്. ശരിയായ രീതിയിൽ പരിപാലനം നൽകിയാൽ മാത്രമേ ഇവ നന്നായി വളരുകയുള്ളു. അതിനുവേണ്ടിയുള്ള അന്തരീക്ഷം ഒരുക്കേണ്ടത് നമ്മളാണ്. ഗോൾഡ് ഫിഷ് നന്നായി വളരാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 1. ആദ്യമായി വേണ്ടത് നന്നായി വളരാൻ കഴിയുന്ന ഫിഷ് ടാങ്കാണ്. ഗോൾഡ് ഫിഷിന് ടാങ്ക് ഒരുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 2. ചെറിയ ബൗളിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് ഗോൾഡ് ഫിഷുകൾ എന്നാണ് പലരും കരുതുന്നത്. എന്നാൽ ഗോൾഡ് ഫിഷുകൾക്ക് വളരാൻ വ്യാപ്തിയുള്ള ടാങ്ക് തന്നെ വേണ്ടത് അത്യാവശ്യമാണ്. 3. ഗോൾഡ് ഫിഷുകളെ വളരെ സെൻസിറ്റീവ് ആണ്. അതിനാൽ തന്നെ നല്ല ശുദ്ധമായ വെള്ളത്തിലാവണം അവയെ വളർത്തേണ്ടത്. ടാങ്കിനുള്ളിൽ എയർ പമ്പ് സ്ഥാപിച്ചാൽ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാൻ സാധിക്കും. 4. അഴുക്കിനെയും അണുക്കളെയും നിയന്ത്രിക്കാൻ കൃത്യമായ ഫിൽട്രേഷൻ ആവശ്യമായി വരുന്നു. 72 മുതൽ 76 ഡിഗ്രി ഫാരൻഹീറ്റ്‌ വരെയാണ് താപനില ഉണ്ടായിരിക്കേണ്ടത്. അതേസമയം ചൂട് കൂടാനും പാടില്ല. 5. ജീവനുള്ളതോ, ശീതീകരിച്ചതോ ആയ ഉപ്പുവെള്ള ചെമ്മീൻ, ഡാഫ്‌നിയ, ക്രിൽ, റോമിം ലെറ്റൂസ് പോലുള്ള പച്ചക്കറികൾ എന്നീ ഭക്ഷണങ്ങൾ നൽകുന്നത് മീനിന്റെ നല്ല വളർച്ചയ്ക്ക് ഗുണം ചെയ്യുന്നു. 6. ഫിഷ് ടാങ്ക് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങളെ നീക്കം ചെയ്യണം. അലങ്കാര വസ്തുക്കളുണ്ടെങ്കിൽ അതും വൃത്തിയാക്കാൻ മറക്കരുത്. 7. ഗോൾഡ് ഫിഷുകൾ പൊതുവെ സാമൂഹിക സ്വഭാവമുള്ളവരാണ്. എന്നിരുന്നാലും എല്ലാത്തരം മീനുകളെയും ഒപ്പം വളർത്താൻ സാധിക്കുകയില്ല. അവയ്ക്ക് എപ്പോഴും അവരുടെ സ്വഭാവമുള്ള കൂട്ടാളികളെയാണ് ആവശ്യം.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:42 pm

ഫുൾചാ‍ജ്ജിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചി, 40 ടൺ ശേഷി! രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഇറക്കി അദാനി

ഇ ന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രക്ക് അദാനി ഗ്രൂപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത ഇന്ധനമായ പെട്രോളിനും ഡീസലിനും മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി, ഖനന ലോജിസ്റ്റിക്സിനായിട്ടാണ് അദാനി ഗ്രൂപ്പ് ഈ ട്രക്ക് ഉപയോഗിക്കുക എന്നാണ് റിപ്പോ‍ട്ടുകൾ. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രക്ക് ഛത്തീസ്ഗഡിൽ ആണ് പുറത്തിറക്കിയത്. 40 ടൺ വരെ സാധനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഈ ട്രക്ക്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് റായ്പൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഗാരെ പാൽമ ബ്ലോക്കിൽ നിന്ന് സംസ്ഥാനത്തെ വൈദ്യുത നിലയത്തിലേക്ക് കൽക്കരി കൊണ്ടുപോകാൻ ഈ ട്രക്ക് ഉപയോഗിക്കും എന്നാണ് റിപ്പോ‍ട്ടുകൾ. കമ്പനിയുടെ ലോജിസ്റ്റിക് പ്രവർത്തനങ്ങളിൽ നിലവിലുള്ള ഡീസൽ ട്രക്കുകൾക്ക് പകരമായി ഈ ഹൈഡ്രജൻ ട്രക്കുകൾ ക്രമേണ ഉപയോഗിക്കുമെന്നും വരും കാലങ്ങളിൽ അവയുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ട്രക്കിന് ഒറ്റയടിക്ക് 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ ഈ ട്രക്കിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് ലോഡ് കപ്പാസിറ്റിയുടെയും റേഞ്ചിന്റെയും കാര്യത്തിൽ ഡീസൽ പവർ ഹെവി വാഹനങ്ങളുമായി മത്സരിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഈ ഹൈഡ്രജൻ ട്രക്ക് വലിയ അളവിൽ കാ‍ബൺ പുറന്തള്ളൽ കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കാർബൺ ഡൈ ഓക്സൈഡും മറ്റ് മലിനീകരണ വസ്തുക്കളും പുറന്തള്ളുന്ന പരമ്പരാഗത ഡീസൽ ട്രക്കുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജൻ ട്രക്കുകൾ ജലബാഷ്പവും ചൂടുള്ള വായുവും മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. വാണിജ്യ വാഹന മേഖലയിലെ ഏറ്റവും വൃത്തിയുള്ള ഓപ്ഷനായി ഇതിനെ കാണുന്നു. ഇത് മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഒരു ഇലക്ട്രോകെമിക്കൽ പ്രക്രിയയിലൂടെയാണ് പ്രവർത്തിക്കുന്നത്. ഇത് ഹൈഡ്രജനെയും ഓക്സിജനെയും വൈദ്യുതിയാക്കി മാറ്റുന്നു. ഇതിൽ ഉപോൽപ്പന്നങ്ങളായി വെള്ളവും താപവും മാത്രമേ പുറത്തുവിടുന്നുള്ളൂ. ഹൈഡ്രജൻ ഇന്ധന സെല്ലിലേക്ക് പ്രവേശിക്കുമ്പോൾ, അത് പ്രോട്ടോണുകളായും ഇലക്ട്രോണുകളായും വിഭജിക്കപ്പെടുന്നു. പ്രോട്ടോണുകൾ ഒരു മെംബ്രണിലൂടെ കടന്നുപോകുമ്പോൾ ഇലക്ട്രോണുകൾ ഒരു സർക്യൂട്ടിലൂടെ അയച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഈ വൈദ്യുതി വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഈ സമയത്ത് വാഹനത്തിൽ നിന്നും ജലം മാത്രമേ പുറന്തള്ളപ്പെടുകയുള്ളൂ.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:41 pm

വാട്സാപ് ഗ്രൂപ്പിൽ പ്രതികരിച്ച് ശ്യാമിലി, ചര്‍ച്ച വിലക്കി ബാ‌ർ അസോസിയേഷൻ; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അഭിഭാഷകയെ മുഖത്തടിച്ച സംഭവത്തിൽ വാട്സാപ്പ് ​ഗ്രൂപ്പുകളിലെ ചർച്ച വിലക്കി ബാർ അസോസിയേഷൻ. ബാർ അസോസിയേഷൻ അം​ഗങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ ശ്യാമിലി വോയിസ് മെസേജ് അയച്ചതിനെ തുടർന്നാണ് വിലക്ക്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം എന്നാണ് ബാർ അസോസിയേഷന്റെ നിലപാട്. ശ്യാമിലി തനിക്കെതിരായ പ്രചാരണത്തിൽ വാട്സാപ് ​ഗ്രൂപ്പിൽ പ്രതികരിച്ചിതിനെ തുടർന്നാണ് ബാർ അസോസിയേഷന്റെ നീക്കം. വളരെ വൈകാരികമായാണ് ശ്യാമിലി പ്രതികരിച്ചത്. ബാർ അസോസിയേഷനിലെ ഭൂരിപക്ഷവും കാര്യമെന്തെന്ന് അറിയാതെ എനിക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നു. എനിക്ക് പറ്റിയത് എന്തെന്ന് എന്റെ മുഖത്തുണ്ട്. എന്റെ കാലുകൊണ്ട് മുഖത്ത് അടിച്ചതു പോലെയാണ് പലരുടെയും അഭിപ്രായ പ്രകടനം. സഹപ്രവർത്തകർ കൂടെ നിൽക്കില്ലെന്ന് ബോധ്യമായി. ഇവരുടെയൊക്കെ വേണ്ടപ്പെട്ടവർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ എന്നായിരുന്നു അഭിഭാഷകരുടെ വാട്സാപ് ​ഗ്രൂപ്പിലെ ശ്യാമിലിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:38 pm

കുറേ അനുഭവിച്ചു, പരിഹാസങ്ങൾ ഏറ്റുവാങ്ങി; കൂടപ്പിറപ്പായവര്‍ വലിച്ചു കീറുമ്പോൾ വേദന: അമയ പ്രസാദ്

ഏ താനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് ഒരു പോസ്റ്റ് പങ്കുവച്ചത്. വിവാഹം കഴിഞ്ഞ ശേഷം ട്രാന്‍സ് ആണെന്ന് പറയുന്നവരെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇത്. പിന്നാലെ സീമ ഉദ്ദേശിച്ചത് ട്രാന്‍സ് വുമണും നടിയുമായ അമയ പ്രസാദ് ആണെന്ന തരത്തില്‍ പ്രചരണവും നടന്നു. എന്നാല്‍ താന്‍ ഒരു വിവാഹമേ കഴിച്ചിട്ടുള്ളുവെന്നും ഭാര്യ മരിച്ച ശേഷമാണ് താന്‍ സ്ത്രീയായി മാറിയതെന്നും അമയ പറഞ്ഞിരുന്നു. ഈ അവസരത്തില്‍ അമയ പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഒരാളെ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തണമെന്ന് കരിതിക്കൂട്ടി ഇറങ്ങിയ കുറച്ചു പേര്‍ സമൂഹത്തിലുണ്ടെന്ന് അമയ പറയുന്നു. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ വേദന തോന്നാറില്ലെന്നും എന്നാല്‍ കൂടപ്പിറപ്പായി കൂടെ ചേർത്ത് പിടിച്ചവർ തന്നെ സമൂഹത്തിന് മുന്നിൽ വലിച്ചു കീറുമ്പോൾ വേദന കൂടുതലെന്നും അമയ പറയുന്നു. അമയ പ്രസാദിന്‍റെ വാക്കുകള്‍ ഇങ്ങനെ ഒരാളെ നശിപ്പിക്കണം അല്ലെങ്കിൽ അവരെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തണം എന്ന് കരുതികൂട്ടി ഇറങ്ങിയ കുറച്ചു ആളുകൾ ഈ സമൂഹത്തിൽ ഉണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ വേദന തോന്നാറില്ല കാരണം എന്നെ വ്യക്തിപരമായി അറിയാവുന്ന ഏവർക്കും നന്നായി എന്നെ അറിയാം. പിന്നെ കൂടപ്പിറപ്പായി കൂടെ ചേർത്ത് പിടിച്ചവർ തന്നെ സമൂഹത്തിന് മുന്നിൽ വലിച്ചു കീറുമ്പോൾ വേദന കൂടുതൽ. ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ എല്ലാം ഞാൻ നേരത്തെ കൂട്ടി ചേർത്തത്. ഒരിടത്തും ഒന്നും മറച്ചു വെച്ചിട്ടുമില്ല. തളർന്ന് പോകുന്ന കൈകളെ ചേർത്ത് പിടിച്ചു മുന്നേറാൻ ഇവിടത്തെ നിയമവും കുറെ നല്ല സുഹൃത്തുക്കളും ഉണ്ട് എന്ന വിശ്വാസം മുന്നോട്ട് ജീവിക്കുന്നു. ഇപ്പൊ ഞാൻ പുതിയ സിനിമ ഷൂട്ടിൽ ആണ്. കൂടുതൽ മുന്നേറണം. കാരണം ഇനിയും ഇതിനും അപ്പുറം പ്രശ്നങ്ങളുമായി വരും. പുതിയ കഥകളുമായി. ഒന്നു കുറിക്കുന്നു..കുറെ അനുഭവിച്ചു, കുറെ കരഞ്ഞു, കുറെ പരിഹാസങ്ങൾ ഏറ്റുവാങ്ങി, പിന്നെ എന്നെ മരണത്തിലേക്ക് തള്ളി വിട്ടവരും ഉണ്ട്. അമ്മ, മകൾ, സഹോദരങ്ങൾ, ബന്ധുക്കൾ ഇപ്പോഴും ചേർത്ത് പിടിക്കാൻ പറ്റാത്ത വേദന തന്നെയാണ്. ഒരു മനുഷ്യനായി ജനിച്ചു ജീവിക്കണം. ആരെയും വേദനിപ്പിക്കാതെ, ഒന്നുമില്ലെങ്കിലും മുന്നോട്ട് ജീവിക്കാൻ തളരാതെ ആശ്രയിക്കാൻ ഭഗവാൻ ഒന്നു കരുതി വെച്ചിട്ടുണ്ട്. ഞാൻ മഹലിംഗ ഘോഷയാത്ര ട്രസ്റ്റ് മെമ്പർ കൂടിയാണ്. പിന്നെ എൻ്റെ മരണശേഷം ഞാൻ ഭഗവാനിൽ ചേരും.'ഭസ്മാരതീ' ഇതിനപ്പുറം ഒരു സന്തോഷവും ഇല്ല. ഓം നമഃ ശിവായ. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:36 pm

തമ്മിൽ കണ്ടാൽ കീരിയും പാമ്പും; വളർത്ത് നായയും പൂച്ചയും തമ്മിൽ ബോണ്ടിങ് കൂട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

വളർത്ത് മൃഗങ്ങൾ വീട്ടിലെ ഒരംഗത്തെപോലെ തന്നെയാണ് കാണുന്നത്. പലതരം മൃഗങ്ങളെയും വളർത്താൻ സാധിക്കുമെങ്കിലും സാധാരണമായി വീടുകളിൽ കണ്ടു വരുന്നത് പൂച്ച, നായ കോംബോയാണ്. പൂച്ചകൾ സ്വതന്ത്ര ചിന്തിയുള്ളവരാണ്. എന്നാൽ നായ്ക്കളോ അവരുടെ സ്നേഹത്തിന്റെയും വിശ്വാസ്യതയുടെയും പേരിൽ അറിയപ്പെടുന്നു. രണ്ട് മൃഗങ്ങളും വ്യത്യസ്തർ തന്നെ. എന്നാൽ ഇവർ രണ്ടുപേരെയും ഒരുമിച്ച് കൊണ്ട് പോകുന്നത് അത്ര നിസാരമായ കാര്യമല്ല. പൂച്ചയും നായയും തമ്മിലുള്ള ബോണ്ടിങ് വർധിക്കാൻ ഇങ്ങനെ ചെയ്താൽ മതി. പൂച്ചയേയും നായയെയും ബാധിക്കുന്ന ഘടകങ്ങൾ പ്രായം: പ്രായമുള്ള മൃഗങ്ങളെക്കാളും കാര്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടുന്നവരാണ് നായ്ക്കുട്ടികളും പൂച്ചകുട്ടികളും. നേരത്തെയുള്ള സാമൂഹികവൽക്കരണം ഒരു നല്ല ബന്ധത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇര: ചില നായ ഇനങ്ങൾക്ക് ഇരപിടിക്കാനുള്ള പ്രവണത കൂടുതലാണ്. ഇത് പൂച്ചയെ പിന്തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതുപോലെ ചില പൂച്ചകൾ കൂടുതൽ സാമൂഹികവും നായ്ക്കളോട് കൂടുതൽ സൗഹൃദത്തിന് താല്പര്യപ്പെടുകയും ചെയ്യുന്നു. അനുഭവങ്ങൾ: നിങ്ങളുടെ നായയ്ക്ക് മുമ്പ് ഒരു പൂച്ചയുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരസ്പരം വിശ്വസിക്കാൻ കൂടുതൽ സമയമെടുക്കുന്നു. വ്യക്തിഗത സ്വഭാവം: ഒരേ ജീവിവർഗത്തിൽപ്പെട്ടാലും ഓരോ വളർത്ത് മൃഗത്തിനും അതിന്റേതായ വ്യക്തിത്വമുണ്ട്. ശാന്തനും ക്ഷമയുള്ളതുമായ ഒരു നായ സജീവമായതോ ആക്രമണാത്മകമോ ആയ നായയേക്കാൾ വേഗത്തിൽ പൊരുത്തപ്പെടാം. ഇരുവരും തമ്മിലുള്ള ബോണ്ടിങ് വർധിപ്പിക്കാൻ ചില നുറുങ്ങുവഴികൾ 1. സുരക്ഷിതമായ ഇടങ്ങളും വിഭവങ്ങളും സ്ഥാപിക്കുക. ആവശ്യമുള്ളപ്പോൾ പൂച്ചകൾക്കും നായ്ക്കൾക്കും സമാധാനമായി വിശ്രമിക്കാൻ പ്രത്യേക ഇടങ്ങൾ ഉണ്ടായിരിക്കണം. പൂച്ചകൾക്ക്, പ്രത്യേകിച്ച്, ലംബമായ പ്രദേശങ്ങൾ ഇഷ്ടമാണ് - പൂച്ച മരങ്ങൾ അല്ലെങ്കിൽ ഷെൽഫുകൾ പോലുള്ളവ - അവിടെ അവർക്ക് സുരക്ഷിതമായ അകലത്തിൽ നിന്ന് നായയെ നിരീക്ഷിക്കാൻ കഴിയും. രണ്ട് വളർത്തുമൃഗങ്ങൾക്കും പ്രത്യേക ഭക്ഷണ, വെള്ള പാത്രങ്ങൾ, ലിറ്റർ ബോക്സുകൾ, കിടക്കകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. 2. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ അവയെ വെവ്വേറെ മുറികളിൽ സൂക്ഷിക്കുക, അങ്ങനെ പരസ്പരം ഗന്ധവുമായി പൊരുത്തപ്പെടാൻ അവയ്ക്ക് കഴിയും. 3. ഏതെങ്കിലും മുഖാമുഖ കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഒരു കുഞ്ഞൻ ഗേറ്റിലൂടെയോ പൊട്ടിയ വാതിലിലൂടെയോ അവർ പരസ്പരം കാണട്ടെ. 4. ശാന്തമായ പെരുമാറ്റത്തിന് ട്രീറ്റുകൾ നൽകി പ്രതിഫലം നൽകിക്കൊണ്ട്, മേൽനോട്ടത്തിലുള്ള ഇടപെടലുകൾ ക്രമേണ അനുവദിക്കുക. 5. ഏതെങ്കിലും വളർത്തുമൃഗം സമ്മർദ്ദത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, ഒരു പടി പിന്നോട്ട് പോയി പിന്നീട് വീണ്ടും ശ്രമിക്കുക. 6. ശ്രദ്ധയും വാത്സല്യവും സന്തുലിതമാക്കുക. ഒരു വളർത്തുമൃഗത്തെ മറ്റൊന്നിനേക്കാൾ അനുകൂലമായി കാണുന്നത് എളുപ്പമാണ്, പ്രത്യേകിച്ച് ഒരു പുതിയ മൃഗത്തെ പരിചയപ്പെടുത്തുമ്പോൾ. രണ്ടിനോടും നല്ല പെരുമാറ്റം ശക്തിപ്പെടുത്തിക്കൊണ്ട് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്നത് ഉറപ്പാക്കുക. അസൂയയുള്ള ഒരു വളർത്തുമൃഗം അങ്ങനെ പെരുമാറാൻ കൂടുതൽ സാധ്യതയുണ്ട്, അതിനാൽ ഓരോന്നിനും മതിയായ സ്നേഹവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:34 pm

യുപിയിൽ ബസിറങ്ങിയ ഗുജറാത്തിയുടെ ബാഗ് തട്ടിപ്പറിച്ചു, പിന്നാലെ ലക്ഷങ്ങളുടെ നോട്ടുകെട്ട് റോഡില്‍ ചിതറി, വീഡിയോ

ഉ ത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ നടന്ന ഒരു മോഷണശ്രമം കലാശിച്ചത് നാടകീയ രംഗങ്ങളിൽ. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ബസ്സിൽ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു വ്യാപാരിയുടെ കയ്യിൽ നിന്നും രണ്ട് അക്രമികൾ പണ സഞ്ചി തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് നാടകീയ രംഗങ്ങളിൽ കലാശിച്ചത്. പണം തട്ടിയെടുക്കുന്നതിന് ഇടയിൽ അക്രമികളുടെ കയ്യിൽ നിന്നും സഞ്ചികളിൽ ഒന്ന് റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയില്‍ സഞ്ചിയില്‍ നിന്നും നോട്ട് കെട്ടുകൾ റോഡിൽ ചിതറി. ഇതോടെ വഴിയാത്രക്കാരും കച്ചവടക്കാരും മറ്റ് വാഹനങ്ങളില്‍ പോയവരും നോട്ട് കെട്ടുകൾ സ്വന്തമാക്കാന്‍ തിരക്ക് കൂട്ടി. രാത്രി 9:30 -ഓടെ വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് പോകുകയായിരുന്ന ആഡംബര ബസ്, ജയ്‌സ്വാൾ ധാബയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്. ഗുജറാത്തിലെ പത്താൻ ജില്ലയിൽ നിന്നുള്ള ജീരക വ്യാപാരിയായ ഭാവേഷ് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ മോഷ്ടാക്കൾ ഇയാളെ ലക്ഷ്യം വെക്കുകയായിരുന്നു. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച് ബാഗുകൾ കൈക്കലാക്കി ബൈക്കിൽ കയറി രക്ഷപ്പെടുന്നതിനിടയിലാണ് മോഷ്ടാക്കളുടെ കയ്യിൽ നിന്നും പണം അടങ്ങിയ ഒരു ബാഗ് റോഡിൽ വീണത്. कौशांबी में बदमाश एक बैग में पैसे लेकर भागे, लेकिन भागते वक्त बैग हाइवे पर गिर गया। बैग से पैसे बिखरते ही लोग लूटने के लिए दौड़ पड़े और अफरा-तफरी मच गई। इस घटना का वीडियो भी सोशल मीडिया पर तेजी से वायरल हो रहा है। #BREAKING #kaushambi #NewsUpdate pic.twitter.com/mjB99YwNfK — Molitics (@moliticsindia) May 16, 2025 ബാഗിൽ നിന്നും പണം നിലത്ത് ചിതറിയതോടെ അത് സ്വന്തമാക്കാനായി ആ സമയം റോഡിൽ ഉണ്ടായിരുന്ന വരും ധാബയിൽ എത്തിയവരും ഓടിക്കൂടി. ആളുകൾ പണം കൈക്കലാക്കിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. ഇരുബാഗുകളിലായി ലക്ഷക്കണക്കിന് രൂപ ഉണ്ടായിരുന്നുവെന്ന് വ്യാപാരിയായ ഭാവേഷ് പറഞ്ഞു, എന്നാൽ, ജനക്കൂട്ടം റോഡിൽ ചിതറിയ പണം കൊള്ളയടിച്ചതിന് ശേഷം 4 – 5 ലക്ഷം രൂപ മാത്രമേ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവരം ലഭിച്ചതിനെത്തുടർന്ന് കൊഖ്‌രാജ് പോലീസ് സ്ഥലത്തെത്തി വ്യാപാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊള്ളയടിക്കപ്പെട്ട തുക കൃത്യമായി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക ആണെന്നും ഇൻസ്പെക്ടർ സിബി മൗര്യ പറഞ്ഞു. പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശം സീൽ ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:31 pm

ജോബി കൊലക്കേസ് : സുഹൃത്ത് ഒന്നാം പ്രതി, ബന്ധു രണ്ടാം പ്രതി; കുത്തേറ്റത് കയ്യിൽ, മരണം രക്തം വാർന്ന് 

പത്തനംതിട്ട: വടശ്ശേരിക്കര സ്വദേശി ജോബി ബന്ധുവിന്റെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ ബന്ധു ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖിനെ ഒന്നാംപ്രതിയും ബന്ധു കൂടിയായ റെജിയെ രണ്ടാംപ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. ബന്ധുവീട്ടിൽ വെച്ച് നടന്ന മദ്യസൽക്കാരത്തിനിടെ മദ്യലഹരിയിൽ സുഹൃത്ത് വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയിൽ കുത്തി. ഈ കുത്തേറ്റ് രക്തം വാർന്നാണ് ജോബി മരിച്ചതെന്നാണ് കണ്ടെത്തൽ. റെജിയുടെ വീടിനുള്ളിലാണ് ജോബിയെ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. റെജിയുടെ വീട്ടിൽ ഒരുമിച്ചിരുന്നാണ് എല്ലാവരും മദ്യപിച്ചത്. മദ്യപാനത്തിന് ശേഷം വിശാഖ് പുറത്തേക്ക് പോയി. പിന്നാലെ ഫോണിലൂടെ ജോബി അസഭ്യം വിളിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:31 pm

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വിവാദ പ്രസം​ഗം; സുധാകരനെതിരായ കേസിൻ്റെ പുരോ​ഗതി എന്ത്, തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സിപിഎം നേതാവ് ജി സുധാകരനെതിരായ കേസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആണ് അറിയിച്ചത്. കേസിന്റ പുരോഗതി അറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലപ്പുഴ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം നടത്തിയെന്ന പ്രസ്താവനയിലാണ് ജി സുധാകരനെതിരെ കേസെടുത്തത്. സംഭവം വിവാദമായതിന് പിന്നാലെ സുധാകരൻ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ജി സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതം തോന്നി എന്ന് 1989 ലെ എൽഡിഎഫ് സ്ഥാനാർഥി കെവി ദേവദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‌തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി സുധാകരൻ പറഞ്ഞത്. തെര‍ഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ നടപടിയുടെ നിയമവശം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്. 1989 ൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെവി ദേവദാസ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ തപാൽ വോട്ട് തിരുത്തിയെന്ന് സുധാകരൻ പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ തപാൽ വോട്ടുകള്‍ തിരുത്തിയെന്നാണ് വെളിപ്പെടുത്തൽ. സിപിഎം സര്‍വീസ് സംഘടനകളിൽ അംഗമായിരുന്നവരിൽ 15 ശതമാനത്തിന്‍റെ വോട്ട് ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരൻ പറയുന്നു. 36 വര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്. എ പ്രദീപ് കുമാർ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; പുതിയ നിയമനം കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:25 pm

ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ ഹംവി ലേലത്തില്‍ പിടിച്ച മലയാളി

3 ടണ്ണാണ് ഹംവിയുടെ ഭാരം. ലേലത്തിൽ പിടിച്ചതിന്റെ ഇരട്ടിയോളം വണ്ടി നന്നാക്കിയെടുക്കാൻ ചെലവായി

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:25 pm

ഈ മൂന്ന് ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ പ്രശ്നമാണ്, കരൾ തകരാറിലാകും

നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളാണ് നെയ്യ്, വെളിച്ചെണ്ണ, വെണ്ണ എന്നിവ. ഈ മൂന്ന് ഭക്ഷണങ്ങൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സോഷ്യൽ മീഡിയയിൽ ദി ലിവർഡോക്ക് എന്നറിയപ്പെടുന്ന ഹെപ്പറ്റോളജിസ്റ്റ് ഡോ. സിറിയക് ആബി ഫിലിപ്സ് കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. വെളിച്ചെണ്ണ, നെയ്യ്, വെണ്ണ വെണ്ണ തുടങ്ങിയവയിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ തകരാറിലാക്കാം. നെയ്യ്, വെണ്ണ, വെളിച്ചെണ്ണ എന്നിവയിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പൂരിത കൊഴുപ്പുകൾ കൂടുതലായി കഴിക്കുന്നത് ഹെപ്പാറ്റിക് ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം വഷളാക്കുകയും കരളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഹെപ്പറ്റോളജി, ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസം തുടങ്ങിയ ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ അമിതവും പതിവായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള ഉപാപചയ ആരോഗ്യത്തെ വഷളാക്കുമെന്നും പിഎസ്ആർഐ ആശുപത്രിയിലെ ലിവർ ട്രാൻസ്പ്ലാൻറ് ആൻഡ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവിയായ ഡോ. മനോജ് ഗുപ്ത പറഞ്ഞു. പൂരിത കൊഴുപ്പുകൾക്ക് പകരം സൂര്യകാന്തി എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ പോലുള്ള അപൂരിത കൊഴുപ്പുകൾ അടങ്ങിയ വിത്ത് എണ്ണകൾ ഉപയോഗിക്കുന്നത് ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിലും ഫാറ്റി ലിവർ രോഗമുള്ള വ്യക്തികളിൽ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഫാറ്റി ലിവർ രോഗമുള്ള രോഗികളിൽ ഭക്ഷണക്രമത്തിലെ ഈ മാറ്റം കരൾ കൊഴുപ്പ് കുറയ്ക്കുന്നതിനും, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. പതിവ് വ്യായാമവും പഞ്ചസാര ഒഴിവാക്കുന്നതും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. Switch from saturated fats like coconut oil, clarified butter (ghee), lard and butter to refined (for cooking), unrefined and cold pressed (for direct use) seed oils rich in monounsaturated and polyunsaturated to experience improved liver tests and reduce liver fat. — TheLiverDoc (@theliverdr) May 13, 2025

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:20 pm

എമ്പുരാനോട് ക്ലാഷുവെച്ച് തകര്‍ന്നടിഞ്ഞ ചിത്രം ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

സൈജു കുറുപ്പ് നായകനായി വന്ന ചിത്രമാണ് അഭിലാഷം. എമ്പുരാനെത്തി രണ്ട് ദിവസം കഴിഞ്ഞ് വന്നതുമാണ് അഭിലാഷം. തിയറ്ററില്‍ വലിയ അഭിപ്രായമില്ലാതിരുന്ന ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ഒടിടിയില്‍ മെയ് 23നാണ് എത്തുക. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ചിത്രമാണ് അഭിലാഷം. ഷംസു സെയ്ബയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പുതുമയോടെ പ്രണയം പറയുന്ന ഒരു സിനിമയാണ് അഭിലാഷം എന്നാണ് അഭിപ്രായങ്ങള്‍. സെക്കന്റ്‌ ഷോ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്. ഛായാഗ്രഹണം സജാദ് കാക്കു നിര്‍വഹിക്കുന്നു. ശ്രീഹരി കെ നായർ സംഗീതം നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ ആണ്, മേക്കപ്പ് റോണക്സ് സേവ്യർ നിര്‍വഹിക്കുന്നു, കലാസംവിധാനം അർഷദ് നാക്കോത്ത് ആണ്. പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്‍ണു, വിഎഫ്‍എക്സ് - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ - ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ - ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, ഡിജിറ്റൽ പി ആർ ഒ: റിൻസി മുംതാസ്,പിആർഓ - വാഴൂർ ജോസ്, ശബരിയും ആണ്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:20 pm

എ പ്രദീപ് കുമാർ മുഖമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; പുതിയ നിയമനം കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെ

തിരുവനന്തപുരം: മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെയാണ് പുതിയ നിയമനം. കോഴിക്കോട് നോർത്ത് എംഎൽഎയായിരുന്നു എ പ്രദീപ് കുമാര്‍. അന്താരാഷ്ട്രതലത്തിൽ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ ഉയർത്തിയതിലൂടെ പ്രശസ്തനായ എംഎൽഎയാണ് എ പ്രദീപ് കുമാര്‍. എസ്‌എഫ്‌ഐ-ഡി‌വൈ‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.പ്രിസം പദ്ധതി വഴി സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് എ പ്രദീപ് കുമാര്‍.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:18 pm

വിദേശത്ത് വെല്ലുവിളി, സ്വദേശത്ത് പരുക്ക്; ആർസിബിക്ക് മുന്നിലുള്ളത് വലിയ ചലഞ്ച്; പടിക്കല്‍ ഉടയുമോ സ്വപ്നകിരീടം?

മൂന്ന് മത്സരം ബാക്കി നില്‍ക്കെ പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ച സംഘം. 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ത്യ-പാകിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷവും തുട‍ര്‍ന്നുണ്ടായ ഇടവേളയുമെല്ലാം ബെംഗളൂരുവിന്റെ വിജയക്കുതിപ്പിന് തടയിടുമോയെന്നതാണ് ആരാധകരുടെ നെഞ്ചിലെ തീ. ടൂര്‍ണമെന്റിന്റെ പുതുക്കിയ മത്സരക്രമവും അതിനോടൊപ്പം എത്തിയ അന്താരാഷ്ട്ര കലണ്ടറും താരങ്ങളുടെ കാര്യത്തില്‍ ബെംഗളൂരുവിന് മുന്നില്‍ വലിയൊരു പ്രതിസന്ധിയാണ് ഒരുക്കിയിരിക്കുന്നത്. ഇതുമാത്രമല്ല, സുപ്രധാന താരങ്ങളുടെ പരുക്കും വില്ലനായുണ്ട്. വിജയസംഘത്തില്‍ വലിയൊരു മാറ്റം തന്നെയുണ്ടായേക്കും. ഈ വെല്ലുവിളികള്‍ വരും മത്സരങ്ങളില്‍ ബെംഗളൂരു എങ്ങനെ അതിജീവിക്കും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളുമായാണ് ബെംഗളൂരുവിന്റെ അവസാന ലീഗ് മത്സരങ്ങള്‍. 11 പോയിന്റുള്ള കൊല്‍ക്കത്തയ്ക്കും 10 പോയിന്റുള്ള ലക്നൗവിനും അവശേഷിക്കുന്ന കളികള്‍ ജീവന്മരണ പോരാട്ടങ്ങളാണ്. എല്ലാം ജയിക്കാനായാല്‍ ഇരുവര്‍ക്കും പ്ലേ ഓഫ് സാധ്യതയുമുണ്ട്. പുറത്തായെങ്കിലും സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹൈദരാബാദും.അതുകൊണ്ട് ബെംഗളൂരുവിന് മൂന്ന് ടീമില്‍ നിന്നും നല്ലൊരു ഫൈറ്റ് തന്നെ പ്രതീക്ഷിക്കാം. ബെംഗളൂരുവിന് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് പേസ് ബൗളറും ഓസീസ് താരവുമായ ജോഷ് ഹേസല്‍വുഡിന്റെ അഭാവമായിരിക്കും. പോയ സീസണിലെ ബൗളിംഗ് പോരായ്മകള്‍ക്ക് ഹേസല്‍വുഡിലൂടെയാണ് രജത് പാട്ടിദാര്‍ പരിഹാരം കണ്ടത്. 10 കളികളില്‍ നിന്ന് 18 വിക്കറ്റുമായി സീസണില്‍ പര്‍പ്പിള്‍ ക്യാപ് പോരില്‍ മൂന്നാമതുണ്ട് താരം. ഷോള്‍ഡര്‍ ഇഞ്ചുറി മൂലം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ വലം കയ്യൻ പേസര്‍ കളിച്ചിരുന്നില്ല. പകരം ലുംഗി എൻഗിഡിയായിരുന്നു കളത്തിലെത്തിയത്. പരുക്കുണ്ടായിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസീസ് ടീമില്‍ ഹേസല്‍വുഡിനെ ഉള്‍പ്പെടുത്തി. പൂര്‍ണമായും കായികക്ഷമത വീണ്ടെടുക്കാനുള്ള അവസരമാണ് ഹേസല്‍വുഡിന് മുന്നിലുള്ളത്. അതുകൊണ്ട് ബെംഗളൂരുവിന്റെ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരം മൈതാനത്ത് എത്തിയേക്കില്ലെന്നാണ് സൂചന. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗമാണ് എൻഗിഡി. ലീഗ് ഘട്ടത്തിനപ്പുറം എൻഗിഡിയേയും പ്രതീക്ഷിക്കേണ്ടതില്ല. നായകൻ പാട്ടിദാറിന്റെ കാര്യത്തിലും വ്യക്തയില്ല. ചെന്നൈക്കെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പാട്ടിദാറിന് പരുക്കേറ്റിരുന്നു. ലക്നൗവിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. താരത്തിന്റെ കായികക്ഷമതയില്‍ ക്യത്യമായൊരു ചിത്രം ഇതുവരെ ലഭിച്ചില്ല. പാട്ടിദാറിനൊപ്പം ബാറ്റിങ്ങില്‍ മറ്റൊരു ശൂന്യത സൃഷ്ടിക്കുന്നത് ദേവദത്ത് പടിക്കലിന്റെ അസാന്നിധ്യമാണ്. പരുക്കുമൂലെ പടിക്കലിന് സീസണ്‍ തന്നെ നഷ്ടമായിരിക്കുകയാണ്. സീസണിലുടനീളം മൂന്നാം നമ്പറിലെത്തിയ പടിക്കല്‍ 150 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയിരുന്നത്. ഓപ്പണിങ് സഖ്യത്തിന്റെ ടെമ്പോ തുടരാനുള്ള നിയോഗം താരത്തിനായിരുന്നു. പാട്ടിദാറും പടിക്കലും ഇല്ലാത്തത് ബെംഗളൂരുവിന്റെ മധ്യനിരയെ ദുര്‍ബലമാക്കും. ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബെഥല്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മാത്രമായിരിക്കും ടീമിന്റെ ഭാഗമാകുക. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയില്‍ ബെഥല്‍ ഉള്‍പ്പെട്ടതാണ് കാരണം. എന്നാല്‍ സാള്‍ട്ട് ടൂര്‍ണമെന്റിലുടനീളം ടീമിനൊപ്പമുണ്ടാകും. വിൻഡീസിനെതിരായ ട്വന്റി 20 ടീമില്‍ മാത്രമാണ് സാള്‍ട്ട് ഭാഗമായിട്ടുള്ളത്. സാള്‍ട്ടിന് പകരക്കാരനായാണ് ബെഥല്‍ ഇലവിനിലെത്തിയിരുന്നത്, ഇവിടെ വലിയ തിരിച്ചടി ബെംഗളൂരുവിനില്ലെന്ന് പറയാം. വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക അനുമതിയുള്ളതിനാല്‍ റൊമാരിയോ ഷെപ്പേ‍ഡിന്റെ സേവനം ബെംഗളൂരുവിനുണ്ടാകും. ഓസീസ് താരം ടിം ‍ഡേവിഡും ഫിനിഷര്‍ റോളില്‍ തുടരും. മധ്യനിരയുടെ പോരായ്മകള്‍ നികത്തേണ്ട ഉത്തരവാദിത്തം ഇരുവര്‍ക്കുമുണ്ടാകും.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:11 pm

'ബാച്ചിലർ ലൈഫ് തീരാൻ പോകുന്നു, മറ്റൊരു ഫീൽ'; നടി നയനയെ എത്തിച്ചത് കണ്ണുകെട്ടിച്ച്

മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. ‌ കൂടെവിടെ എന്ന പരമ്പരയിലൂടെയും വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്. നർത്തകി എന്ന നിലയിലും പ്രശസ്തയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഓട്ടോഡ്രൈവറായാണ് നയന സീരിയലിൽ പ്രത്യക്ഷപ്പെടുന്നത്. നയനയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രൈഡൽ ഷവർ വിശേഷങ്ങളും ബാച്ചിലര്‍ ലൈഫ് തീരാന്‍ പോകുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളുമൊക്കെയാണ് നയന പുതിയ യൂട്യൂബ് വീഡിയോയിലൂടെയും പങ്കുവെച്ചിരിക്കുന്നത്. നയനയുടെ സഹോദരി നന്ദന ജോസനാണ് ബ്രൈഡൽ ഷവർ പൂർണമായും പ്ലാൻ ചെയ്തത്. നീല ഡ്രസിൽ വരാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നതെന്നും ചെറിയ ആഘോഷം മതിയെന്നു പറഞ്ഞെങ്കിലും നന്ദന തന്നെ ഞെട്ടിച്ചെന്നും നയന വീഡിയോയിൽ പറയുന്നു. കണ്ണു കെട്ടിയാണ് അമ്മ നയനയെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചത്. നയനയുടെ കുടുംബാംഗങ്ങൾക്കൊപ്പം സുഹൃത്തുക്കളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഈ ആഘോഷം നല്ല രീതിയിൽ നടത്തണം എന്നുള്ളത് നന്ദനയുടെ വലിയ ആഗ്രഹമായിരുന്നുവെന്നും നയന പറഞ്ഞു. തന്റെ ബാച്ചിലർ ലൈഫ് തീരാൻ പോകുന്നതിനെക്കുറിച്ചും താരം സംസാരിച്ചു. ''ബാച്ചിലര്‍ ലൈഫ് തീരാന്‍ പോവുകയാണ്, മിസ് റ്റു മിസിസ് ആവാന്‍ പോവുകയാണെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. ഇത് വേറെയൊരു ഫീലാണ്. ഇത്രയും കാലം സിംഗിളായിരുന്നു. എന്നും നമ്മള്‍ വീട്ടിലായിരുന്നു. എപ്പോഴും വീട്ടുകാരെ കാണാന്‍ പറ്റുമായിരുന്നു. ഇതെല്ലാം വിട്ട് പോവുകയാണ്. എനിക്കേറ്റവും സങ്കടം എന്റെ ബാത്ത്‌റൂം വിട്ടിട്ട് പോവുന്നതാണ്. എന്റെ ജീവിതരീതി തന്നെ മൊത്തത്തില്‍ മാറാന്‍ പോവുകയാണ്'', നയന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:03 pm

വിൽസൻ നൽകിയത് നിർണായക വിവരം, ഇഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ്, കേസൊതുക്കാൻ പണമെന്ന പരാതിയിൽ നടപടി

കൊച്ചി: കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസ് ഒതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച കേസിലെ വിജിലൻസ് അന്വേഷണം എത്തി നിൽക്കുന്നത് ഇഡി ഉദ്യോഗസ്ഥനിൽ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പേരിൽ നടത്തിയ വമ്പൻ പണം തട്ടിപ്പിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ വിജിലൻസ് ഒന്നാം പ്രതിയാക്കി. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഉദ്യോഗസ്ഥനാണ് ഒന്നാം പ്രതിയെന്ന് വിജിലൻസ് വ്യക്തമാക്കുന്നത്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വിൽസനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയിൽ ശേഖർ കുമാറിനെതിരെ പരാമർശമുണ്ട്. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നാണ് വിജിലൻസ് അറിയിച്ചത്. ഇഡി ഉദ്യോഗസ്ഥനായ ശേഖർ കുമാറും രണ്ടാം പ്രതി വിൽസനും വ്യാപക പണം തട്ടിപ്പ് നടത്തിയെന്നും ഇരുവരും ഇതിന് പുറമെ മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. കേസിനാസ്പദമായ സംഭവമിങ്ങനെ കൊവിഡ് കാലത്താണ് കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്നത്. അങ്ങനെ വ്യാപാരിക്കെതിരെ ഇഡി കേസു വരുന്നു. ഇഡി ചോദ്യം ചെയ്യലും നടപടിക്രമങ്ങളും നടക്കുമ്പോഴാണ് തമ്മനം സ്വദേശിയായ വിൽസൺ വ്യാപാരിയെ സമീപിക്കുന്നത്. 2 കോടി നൽകിയാൽ ഇഡി കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നായിരുന്നു ആവശ്യം. 2 ലക്ഷം രൂപ പണമായി നൽകണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. പനമ്പിള്ളി നഗറിൽ പണം കൈമാറുമ്പോൾ വിജിലൻസ് പ്രതികളെ പിടികൂടി. വിൽസനെ ചോദ്യം ചെയ്തപ്പോഴാണ് വർഷങ്ങളായി കൊച്ചിയിൽ താമസമാക്കിയ രാജസ്ഥാൻ സ്വദേശി മുരളിക്കും ഇതിൽ പങ്കുണ്ടെന്നും അറിയുന്നത്. കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവർ അറിഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്. മുമ്പും സമാനമായ തട്ടിപ്പ് പ്രതികൾ നടത്തിയെന്നാണ് കണ്ടെത്തൽ.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:02 pm

കരുണിന്റെ വിളി ക്രിക്കറ്റ് കേട്ടു; തിരിച്ചുവരവിലെ സാധ്യതകളും വെല്ലുവിളികളും

ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യ എയുടെ സ്ക്വാഡ് ബിസിസിഐ പുറത്തുവിടുകയാണ്. പരീക്ഷാഫലം കാത്തിരിക്കുന്ന കുരുന്നിനെപ്പോലെ ആ പട്ടികയില്‍ തന്റെ പേരുണ്ടോയെന്ന് അയാള്‍ പരതിയിട്ടുണ്ടാകണം. ഇന്നില്ലെങ്കില്‍ മറ്റൊരിക്കലുമില്ല എന്ന തോന്നല്‍ ആ നിമിഷത്തിന് മുൻപ് ഉണ്ടായിരിക്കണം. നിരാശയുടെ നാളുകളിലേക്ക് തള്ളിവിടാൻ അയാളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇത്തവണ അവസരമൊരുക്കിയില്ല. ക്രിക്കറ്റ് ആ വിളി കേട്ടിരിക്കുന്നു. എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ സ്ക്വാഡില്‍ കരുണ്‍ നായരിന്റെ പേര്. ഒരു നൂറ്റാണ്ടോളമാകുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ട് ഇന്ത്യക്കാരിലൊരാളായിട്ടും ഒരു തിരിച്ചുവരവ് അയാളില്‍ നിന്ന് പലപ്പോഴും പറിച്ചെടുക്കപ്പെട്ടു. അവസാനമായി കരുണ്‍ ടെസ്റ്റില്‍ പാഡണിഞ്ഞത് 2017 മാര്‍ച്ച് അവസാന വാരമാണ്, ഇന്ന് കരുണിനൊപ്പം ടീമിലുള്‍പ്പെട്ട പലരും അണ്ടര്‍ 19 വിഭാഗത്തിനടുത്തുപോലും അന്ന് എത്തിയിട്ടില്ലെന്ന് ഓര്‍ക്കണം. എങ്കിലും ഈ തിരിച്ചുവരവിന് മധുരമുണ്ട്. ഒരു സുപ്രധാന നിമിഷത്തിലാണ് കരുണിന്റെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവ്. രാജാവും ഹിറ്റ്മാനും പടിയിറങ്ങിയിരിക്കുന്നു. പുതുതലമുറയുടെ കാലഘട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. രണ്ട് അതികായരുടെ വിടവ് നികത്താനുണ്ട്. 1989ന് ശേഷം ആദ്യമായി സച്ചിൻ തെൻണ്ടുല്‍ക്കറോ വിരാട് കോലിയോ ഇല്ലാതെ ഇന്ത്യയൊരു ഇംഗ്ലണ്ട് പര്യടനത്തിന് ഇറങ്ങുകയാണ്. ഇത് അത്ര ശുഭകരമായ ഒന്നല്ലെന്ന് അറിയാമല്ലോ. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മധ്യനിരയിലേക്ക് കണ്ണോടിച്ചാല്‍ അവിടെ പരിചയസമ്പത്തിന്റെ കസേര ഒഴിഞ്ഞുകിടക്കുന്നതുകാണാനാകും. രോഹിതിന്റെ അഭാവം നികത്താൻ കെ എല്‍ രാഹുലിന് കഴിഞ്ഞു. കോലിയുടെ അസാന്നിധ്യത്തിന് പരിഹാരമാകാൻ കരുണിന് സാധിച്ചേക്കും. കാരണം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കരുണിന്റെയത്ര മികച്ച റെക്കോര്‍ഡുള്ള മറ്റൊരുതാരം സാധ്യതാ സംഘത്തിലില്ല എന്നതുകൊണ്ട് തന്നെ. രാഹുല്‍ പോലും കരുണിന് പിന്നിലാണ്. പരിചയസമ്പത്തിന്റെ കോളത്തിനൊപ്പം കരുണിന് അനുകൂലമായ മറ്റൊന്ന് ഇംഗ്ലീഷ് വിക്കറ്റുകളിലെ അനുഭവമാണ്. ഇന്ത്യൻ ബാറ്റര്‍മാര്‍ പലപ്പോഴും തിരിഞ്ഞുനടക്കേണ്ടി വന്ന മൈതാനങ്ങളില്‍ കരുണ്‍ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില്‍ നോര്‍ത്താംപ്റ്റൻഷയറിനായി 13 കളികളില്‍ നിന്ന് 985 റണ്‍സ് നേടിയിരുന്നു, ശരാശരി 69 ആണ് താരത്തിന്റേത് എന്നതും ടീമിലേക്കുള്ള സാധ്യത വര്‍ധിപ്പിച്ചു. ഇതിനെല്ലാം കാരണമായത് അസാധാരണമായ കരുണിന്റെ സ്ഥിരതയായിരുന്നു. രഞ്ജി ട്രോഫിയിലേയും വിജയ് ഹസാരെ ട്രോഫിയിലേയും താരത്തിന്റെ പ്രകടനത്തിലേക്ക് നോക്കാം. രഞ്ജിയില്‍ ഒൻപത് മത്സരങ്ങളില്‍ നിന്ന് 863 റണ്‍സ്. നാല് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും പേരിലുണ്ട്. നിര്‍ണായകമായ സെഞ്ച്വറി വന്നത് കേരളത്തിനെതിരായ ഫൈനലിലും. ബിഗ് മാച്ച് പ്ലെയറെന്ന രീതിയിലും ഇതോടെ പേരെടുക്കാൻ കരുണിനായി. രഞ്ജിയിലേക്കാള്‍ മികച്ച ഫോമിലായിരുന്നു കരുണ്‍ വിജയ് ഹസാരെയില്‍. ഫോം ഓഫ് ഹിസ് ലൈഫ് എന്ന് തന്നെ പറയാം. ഒൻപത് മത്സരങ്ങള്‍ 779 റണ്‍സ്. അഞ്ച് സെഞ്ച്വറി. 124 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ കരുണിന്റെ ശരാശരിയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ആകര്‍ഷിച്ചത്. 389.50 ആയിരുന്നു ടൂര്‍ണമെന്റിലെ താരത്തിന്റെ ശരാശരി. രണ്ട് തവണ മാത്രമാണ് കരുണിനെ എതിരാളികള്‍ക്ക് പുറത്താക്കാൻ പോലും കഴിഞ്ഞത്. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം ചാമ്പ്യൻസ് ട്രോഫി സ്ക്വാഡിലേക്ക് കരുണിനെ എത്തിച്ചേക്കുമെന്ന് പോലും കരുതിയിരുന്നു. പക്ഷേ, അതുണ്ടായില്ല. ഇന്ത്യ എ സംഘത്തില്‍ ഉള്‍പ്പെട്ടതുകൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടക്കം സാധ്യമാകുമോ. കാന്റര്‍ബറിയും നോര്‍ത്താംപ്റ്റനും ബെക്കൻഹാമും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍ കരുണ്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ ലോകത്തിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രിത് ബുംറയെ അനായാസം ഗ്യാലറികളിലേക്ക് നിക്ഷേപിച്ച് തുടങ്ങിയ കരുണിന്റെ പിന്നീടുള്ള പ്രകടനം നിറം മങ്ങിയിരുന്നു. ഇന്ത്യ വലിയൊരു അഴിച്ചുപണിക്ക് തയാറാകുന്ന സാഹചര്യത്തില്‍ ടീമിലുള്‍പ്പെട്ടവര്‍ക്കെല്ലാം മൂന്ന് മത്സരങ്ങളും നിര്‍ണായകമാണ്. മികച്ച പ്രകടനങ്ങള്‍ക്ക് ടീമിലെ സ്ഥിരസ്ഥാനമായിരിക്കാം റിവാ‍‍ര്‍ഡ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:01 pm

ഹ്യുണ്ടായിയുടെ ലാഭത്തിൽ ഇടിവ്; വരുമാനം വർധിച്ചു

ദ ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി ഇന്ത്യ 2025 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 1,614 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,677 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് ഏകദേശം നാല് ശതമാനം ഇടിവാണിത്. അതേസമയം, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ മൊത്തം വരുമാനം 1.5 ശതമാനം ഉയർന്ന് 17,940 കോടി രൂപയായി. 2023-24 ലെ ഇതേ പാദത്തിലെ 17,671 കോടി രൂപയിൽ നിന്ന്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ആഭ്യന്തര വിപണിയിൽ 1,53,550 യൂണിറ്റുകൾ വിറ്റഴിച്ചതായി ഹ്യുണ്ടായി പറഞ്ഞു. അതേസമയം 2023-24 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 1,60,317 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 33,400 യൂണിറ്റുകൾ കയറ്റുമതി ചെയ്ത ഹ്യുണ്ടായിയുടെ കയറ്റുമതി നാലാം പാദത്തിൽ 38,100 യൂണിറ്റായി ഉയർന്നു. 2023-24 ലെ 6,060 കോടി രൂപയിൽ നിന്ന് 2024-25 മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം ഏഴ് ശതമാനം കുറഞ്ഞ് 5,640 കോടി രൂപയായി. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 69,193 കോടി രൂപയായി. 2023-24 ൽ ഇത് 69,829 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 5,98,666 യൂണിറ്റായി കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 6,14,721 യൂണിറ്റുകളായിരുന്നു എന്നാണ് കണക്കുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ കയറ്റുമതി 1,63,386 യൂണിറ്റായി സ്ഥിരമായി തുടർന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 1,63,155 യൂണിറ്റായിരുന്നു. ഈ സാമ്പത്തിക വർഷത്തിനും 2029-30 സാമ്പത്തിക വർഷത്തിനും ഇടയിൽ ആറ് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 26 മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി ഹ്യുണ്ടായി അറിയിച്ചു. ഇടത്തരം എസ്‌യുവി മേഖലയിൽ 30 ശതമാനത്തിൽ അധികം വിപണി വിഹിതവുമായി ക്രെറ്റ മറ്റൊരു തർക്കമില്ലാത്ത മോഡലായി തുട‍ന്നു എന്ന് ഹ്യുണ്ടായി ഇന്ത്യ പറഞ്ഞു. നഗര, ഗ്രാമീണ വിപണികളിൽ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ട്, 68.5 ശതമാനം എന്ന ഉയർന്ന ആഭ്യന്തര എസ്‌യുവി സംഭാവനയും റിപ്പോർട്ട് ചെയ്തു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 12:00 pm

അടുത്ത ഡിജെ പാട്ട് ഏത് വയ്ക്കണം? ത‍ർക്കം; യുപിയിൽ വിവാഹ വേദിയിൽ പൊരിഞ്ഞ തല്ല്; വീഡിയോ വൈറൽ

വി വാഹ ആഘോഷങ്ങൾ വലിയ സംഘര്‍ത്തിലേക്ക് വഴിമാറുന്നത് ഇന്നൊരു വാര്‍ത്തയല്ലായിരിക്കുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ അത്തരം സംഭവങ്ങളുടെ വീഡിയോകൾക്ക് വലിയ കാഴ്ചക്കാരാണുള്ളത്. സംഘര്‍ഷത്തിന്‍റെ കാരണമന്വേഷിച്ച് പോയാൽ ഇത്രയും നിസാരമായൊരു കാര്യത്തിനാണോ ഈ അങ്കമെന്ന് നമ്മുക്ക് തോന്നുകയും ചെയ്യും. ഏറ്റവും ഒടുവിലായി ഈ ഗണത്തിലേക്ക് ചേര്‍ക്കാന്‍ പറ്റിയൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത് ഉത്തർപ്രദേശില്‍ നിന്നുമാണ്. യുപിയിലെ ഇറ്റാവ ജില്ലയിലെ ബേക്കവാർ ടൗണില്‍ നടന്ന ഒരു വിവാഹവേദിയായിരുന്നു യുദ്ധക്കളമായി മാറിയത്. വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്ന ഡിജെയ്ക്ക് അടുത്ത പാട്ട് ആര് വയ്ക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിമിഷ നേരം കൊണ്ട് ചേരി തിരിഞ്ഞ് ഇരുസംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിലേക്ക് വഴി മാറിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. इटावा: शादी में डीजे गाने को लेकर बवाल ➡️ गाना बदलने को लेकर दो पक्षों में विवाद ➡️ जमकर हुई मारपीट, कुर्सियां भी चलीं ➡️ मारपीट का वीडियो सोशल मीडिया पर वायरल ➡️ मामला औरैया रोड स्थित निजी गेस्ट हाउस का #EtawahNews #WeddingFight #DJDispute #ViralVideo @etawahpolice … pic.twitter.com/97t2AtO0US — भारत समाचार | Bharat Samachar (@bstvlive) May 15, 2025 ഒരു വിവാഹ സത്കാരം നടക്കുന്ന വേദിയാണ് അതെന്ന് തോന്നില്ല. അത്രയും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നത്. ദൃശ്യങ്ങളിലുള്ള ആളുകളെല്ലാം പരസ്പരം തല്ലുകൂടുന്നതും കസേരകൾ കൊണ്ട് അടിക്കുന്നതും കസേരകൾ വലിച്ചെറിയുന്നതും കാണാം. ചില സ്ത്രീകൾ ഇതിനിടെ ചിലരെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും കാണാം. ദൃശ്യങ്ങളില്‍ കാണിക്കുന്ന വിശാലമായ സ്ഥലം മുഴുവനും വലിച്ചെറിഞ്ഞ കസേരകളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും ചിതറിക്കിടക്കുന്നതും കാണാം. സംഭവം നടന്നത് ഔറിയ റോഡിലാണെന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഭാരത് സമാചാര്‍ എന്ന എക്സ് ഹാന്‍റിലില്‍ കുറിച്ചു. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇറ്റാവ പോലീസിനെ ടാഗ് ചെയ്തു. സംഭവം നടക്കുന്നത് ബേക്കേവർ പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും പ്രദേശത്തെ ഇന്‍സ്പെക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇറ്റാവാ പോലീസ് ടാഗിന് മറുപടിയായി എക്സില്‍ കുറിച്ചു. 'എസ്പിയുടെ പാട്ട് വയ്ക്കാന്‍ നിർബന്ധിക്കരുതെന്ന് ഞാന്‍ നിങ്ങൾ രണ്ട് കൂട്ടരോടും പറഞ്ഞു. ഇപ്പോൾ നിങ്ങൾക്ക് തല്ലും കിട്ടി' ഒരു കാഴ്ചക്കാരന്‍ എഴുതി. 'നമ്മൾ എന്തായാലും മദ്യം കഴിക്കും. ഇതെല്ലാം മദ്യമില്ലാതെ സംഭവിക്കില്ല' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:57 am

മദ്യപിച്ച് വാക്കുതർക്കം; തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി, ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി. ബസിൽ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:55 am

ഭരതനാട്യം കളിച്ച് സ്കോർ ചെയ്ത ഷൈൻ; ആ ചിത്രം ഇനി ഒടിടിയിൽ

സോ ഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച് 2023 ഡിസംബറിന് റിലീസ് ചെയ്ത ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഒരു ഫൺ- ഫാമിലി എന്റർടെയ്നറായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വർഷത്തിനിപ്പുറം ഒടിടിയിൽ ഡാൻസ് പാർട്ടി എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മനോരമ മാക്സിനാണ് ഡാൻസ് പാർട്ടിയുടെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയതെന്നാണ് വിവരം. വൈകാതെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. മെയ്യിൽ തന്നെ സിനിമ ഒടിടിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിച്ച ചിത്രമാണ് ഡാൻസ് പാർട്ടി. സിനിമയിലൊരിടത്ത് ഷൈൻ ടോം ചാക്കോ ഭരതനാട്യം കളിക്കുന്നുണ്ട്. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. സാജു നവോദയ, പ്രീതി രാജേന്ദ്രൻ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് വി സാജനാണ്. ആർട്ട്‌ - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ, സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ മധു, പ്രൊജക്ട് കോർഡിനേറ്റർ -ഷഫീക്ക് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി & മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ & മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ. ഒ- എ. എസ്. ദിനേശ്, വാഴൂർ ജോസ്. ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:55 am

ബ്രെസയുടെ എതിരാളിയായ ഈ കാറിന് ഇപ്പോൾ വൻ വിലക്കിഴിവ്

ഇ ന്ത്യയിൽ ഏറ്റവും കൂടുതൽ കാർ വിൽപ്പനയുള്ള കമ്പനികളിൽ ഒന്നാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ. നിരവധി ഹ്യുണ്ടായി കാറുകൾ ഇന്ത്യയിൽ ജനപ്രിയമാണ്. ചെറുകാറുകൾ മുതൽ എസ്‌യുവികൾ വരെ ഹ്യുണ്ടായി വിൽക്കുന്നു. ഇന്ത്യൻ വിപണിയിൽ മാരുതി ബ്രെസയുമായി മത്സരിക്കുന്ന വെന്യു ആണ് അതിന്റെ എസ്‌യുവികളിൽ ഒന്ന്. നിലവിൽ, ഹ്യുണ്ടായി തങ്ങളുടെ സബ്-കോംപാക്റ്റ് എസ്‌യുവി വെന്യുവിന് 75,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെയുള്ള മറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഹ്യുണ്ടായി വെന്യുവിന്റെ ബേസ് മോഡലായ 1.2 പെട്രോൾ മോഡലിന് 7.94 ലക്ഷം മുതൽ ഉയർന്ന മോഡലിന് 13.62 ലക്ഷം വരെ എക്സ്-ഷോറൂം വിലയുണ്ട്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വെന്യു വരുന്നത്. 82 bhp കരുത്തും 114 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിനുപുറമെ, 118 bhp കരുത്തും 172 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമുണ്ട്. 1.2 ലിറ്റർ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം ടർബോ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടിയുമായി ജോടിയാക്കാം. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാണ്, ഇത് 113 bhp കരുത്തും 250 Nm ടോ‍ർക്കും ഉത്പാദിപ്പിക്കുന്നു. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിവേഴ്‌സിംഗ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയവ ഉൾപ്പെടെ നിരവധി സവിശേഷതകൾ ഹ്യുണ്ടായി വെന്യുവിൽ നൽകിയിട്ടുണ്ട്. ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. സ്റ്റോറേജുള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, ഫ്രണ്ട്, റിയർ യുഎസ്ബി ചാർജറുകൾ, ബ്ലൂലിങ്ക് കണക്റ്റിവിറ്റി സിസ്റ്റം തുടങ്ങിയ സവിശേഷതകളും വെന്യുവിലുണ്ട്. ഇരുണ്ട ക്രോം ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, കണക്റ്റിംഗ് എൽഇഡി ടെയിൽലാമ്പുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ എന്നിവയാണ് ഹ്യുണ്ടായി വെന്യൂവിന്റെ പുറം സവിശേഷതകളിൽ ഉൾപ്പെടുന്നത്. ഇതിന് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ലഭിക്കും. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ വെന്യുവിലുണ്ട്. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:41 am

ലൗലിയിലെ ഈച്ച ഉണ്ണിമായയാണ്: ദിലീഷ് കരുണാകരൻ 

മാത്യു തോമസ് നായകനായ ഫാന്റസി ഴോണറിൽ എത്തിയ ലൗലി ഇന്ന് തിയേറ്ററുകളിലെത്തി. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മാത്യു തോമസിനൊപ്പം ലൗലി എന്ന ഈച്ചയുമുണ്ട്. മലയാളത്തിൽ ആദ്യമായാണ് ഈച്ച പ്രധാന വേഷത്തിലെത്തുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്.ഷോർട് ഫിലിം ത്രെഡിൽ നിന്നാണ് ലൗലി എന്ന സിനിമ സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. 'എല്ലാ സ്ഥലങ്ങളിലും പൊതുവായി കാണാൻ കഴിയുന്നതാണ് ഈച്ചകൾ. ഈച്ച മനുഷ്യരെ പോലെ തന്നെയാണ്. മനുഷ്യൻ ഉറങ്ങുമ്പോൾ ഈച്ച ഉറങ്ങും.നമുക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ഈച്ചയെ ഇങ്ങനെയൊരു പ്ലോട്ടിലേക്ക് കൊണ്ടുവരുമ്പോൾ കൂടുതൽ കണക്ട് ചെയ്യാൻ സാധിക്കും അതുകൊണ്ടാണ് ലൗലിയായി ഈച്ചയെ തിരഞ്ഞെടുക്കാൻ കാരണമെന്ന്' സംവിധായകൻ ദിലീഷ് കരുണാകരൻ പറഞ്ഞു. ലൗലി പെരുമാറ്റവും സംസാരരീതിയെല്ലാം ഉണ്ണിമായയുടെ റഫറൻസാണ് എടുത്തിരിക്കുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ശബ്ദം ശിവാംഗി കൃഷ്ണകുമാറിന്റേതാണ്. അഭിനേത്രിയും പിന്നണി ഗായികയുമാണ്. എല്ലാ ഷോട്ടുകളിലും ഉണ്ണിമായ അഭിനയിച്ചിരുന്നു. അത് മൊത്തത്തിൽ ഹെൽപ്പ് ചെയ്തു. എല്ലാ ഷോട്ടുകളും ഉണ്ണിമായ അഭിനയിച്ചതിന് ശേഷമാണ് ആനിമേറ്റഡ് ചെയ്തത്. ഉണ്ണിമായ ചെയ്തതിനെ ഈച്ചയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഉണ്ണിമായയാണ് യഥാർത്ഥ ലൗലിയെന്നും സംവിധായകൻ പറഞ്ഞു. ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ മാത്യുവിനും ഈച്ചയ്ക്കും പുറമെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ചിത്രം നിർമിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:37 am

അബുദാബിയില്‍ നിന്ന് ദുബൈയിലേക്ക് വെറും 57 മിനിറ്റ്; യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് അടുത്ത വർഷം മുതൽ

അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2026ല്‍ ആരംഭിക്കും. രാജ്യത്തിന്‍റെ ഗതാഗത മേഖലയില്‍ സുപ്രധാന നാഴികക്കല്ലാകും ഈ പദ്ധതി. ഭ​ര​ണാ​ധി​കാ​രി​യു​ടെ അ​ൽ ദ​ഫ്ര മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം സാ​മൂ​ഹി​ക മാ​ധ്യ​മത്തിലല്‍ പങ്കുവെച്ച കു​റി​പ്പി​ലാ​ണ് പാ​സ​ഞ്ച​ർ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. റെ​യി​ൽ​വേ പ​ദ്ധ​തി​ക്ക് ശൈ​ഖ് ഹം​ദാ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക് ഇ​ത്തി​ഹാ​ദ് റെ​യി​ൽ ന​ന്ദി അ​റി​യി​ച്ചു. പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ 2030ഓടെ വര്‍ഷം തോറും 3.65 കോടി യാത്രക്കാരെ ഉൾക്കൊള്ളാന്‍ സര്‍വീസിനാകും. 1,200 കിലോമീറ്റര്‍ നീളുന്ന റെയില്‍വേ ശൃംഖല ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. വിവിധ എമിറേറ്റുകളിലേക്കുള്ള യാത്രാ ദൂരം ഗണ്യമായി കുറയും. അബുദാബി, ദുബൈ, ഷാര്ഡജ, റാസൽഖൈമ, ഫുജൈറ, അല്‍ ഐൻ, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദൈദ്, ഗുവേഫത്, സൊഹാര്‍ എന്നീ നഗരങ്ങളെയാണ് ഇത്തിഹാദ് റെയില്‍ ബന്ധിപ്പിക്കുക. 40 ബി​ല്യ​ൺ ദി​ർ​ഹ​മാ​ണ് 1200 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​ദ്ധ​തി​യു​ടെ ചെ​ല​വ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ യുഎഇയിൽ ഉടനീളമുള്ള 11 നഗരങ്ങളെയും മറ്റു ഉൾപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഈ അതിവേഗ പാസഞ്ചര്‍ സര്‍വീസില്‍ അബുദാബിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും 57 മിനിറ്റിൽ എത്താനാകും. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 105 മിനിറ്റ് മതിയാകും. ദുബൈയില്‍ നിന്ന് ഫുജൈറയിലേക്ക് വെറും 50 മിനിറ്റ് മതിയാകും. വൈഫൈ, ചാർജിങ്, സംഗീതം, ഫുഡ് കോർണർ, എയര്‍ കണ്ടീഷനിങ് എന്നിവയെല്ലാം ഉണ്ടാകും. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്ക്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:37 am

ഇനി പൂച്ചട്ടികൾ ബാൽക്കണിയിലെ പാരപറ്റിൽ വയ്ക്കരുത്, കേസെടുക്കും; ഉത്തരവുമായി നോയിഡ അതോറിറ്റി

നോയിഡ: നോയിഡയിൽ വീടുകളുടെയും ഫ്ലാറ്റുകളുടെയും ബാൽക്കണിയിലെ പാരപെറ്റിൽ നിന്ന് പൂച്ചട്ടികൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം. പൂനെയിലെ പാർപ്പിട സമുച്ചയത്തിൽ ബാൽക്കണി റെയിലിംഗിൽ വച്ചിരുന്ന പൂച്ചട്ടി വീണ് ഒരു കുട്ടി മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ പറഞ്ഞു. നോയിഡ അതോറിറ്റി മെയ് 13 ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. അപകടങ്ങൾ ഉണ്ടായാൽ ഫ്ലാറ്റ് ഉടമ, അസോസിയേഷൻ പ്രസിഡന്‍റ്, ബിൽഡർ എന്നിവർക്ക് എതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് നോയിഡ അതോറിറ്റി അറിയിച്ചു. പൂനെയിൽ മുകളിൽ നിന്ന് പൂച്ചട്ടി വീണ് കുട്ടി മരിക്കാനിടയായ സംഭവം നിർഭാഗ്യകരമാണ്. ഭാവിയിൽ സമാനമായ സംഭവം ആവർത്തിക്കാതിരിക്കാൻ നോയിഡയിലെ എല്ലാ ഹൗസിംഗ് സൊസൈറ്റികളും പാരപെറ്റിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ പൂച്ചട്ടികളും നീക്കം ചെയ്യണം. പൂച്ചട്ടികളിൽ വെള്ളമൊഴിക്കുമ്പോഴോ കാറ്റുകൊണ്ടോ പോലും പൂച്ചട്ടികൾ താഴെ ആരുടെയെങ്കിലും മേൽ വീഴാനിടയുണ്ട്- നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എം ലോകേഷ് പറഞ്ഞു. നിലവിൽ പിഴ ചുമത്തില്ല. വിഷയത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് താമസക്കാർ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ സിഇഒ എൻ ജി രവി പറഞ്ഞു, അപ്പാർട്ട്മെന്‍റ് ഓണേഴ്‌സ് അസോസിയേഷനും (എഒഎ) റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളും (ആർഡബ്ല്യുഎ) തീരുമാനത്തെ സ്വാഗതം ചെയ്തു. പക്ഷേ ഫ്ലാറ്റ് ഉടമകൾ ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയില്ലെന്ന് ചില അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കാത്ത ആളുകൾ തങ്ങൾ പറയുന്നത് കേൾക്കുമോ എന്നാണ്സെക്ടർ 51 ആർഡബ്ല്യുഎയുടെ പ്രസിഡന്റ് അനിത ജോഷിയുടെ ചോദ്യം. താമസക്കാരെ നിർബന്ധിക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്നും അവർ പറഞ്ഞു.താമസക്കാർ പൂച്ചട്ടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരത് ചെയ്തില്ലെങ്കിൽ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മറ്റു ചില ഭാരവാഹികൾ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:34 am

വ്യൂ പോയിൻ്റിൽ നിന്ന് യുവാവ് കാൽവഴുതി 70 അടി താഴ്ചയിലേക്ക് വീണു; അപകടം പുലർച്ചെ, സാഹസികമായി രക്ഷപ്പെടുത്തി

ഇടുക്കി: കോട്ടപ്പാറ വ്യൂപോയിൻ്റിൽ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വ്യൂ പോയിൻ്റിലേക്ക് കയറിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ ആണ് കാൽ വഴുതി അപകടത്തിൽപ്പെട്ടത്. എഴുപതടിയോളം താഴെക്ക് പതിച്ച സാംസൺ പാറയിടുക്കുകൾക്കിടയിലായിരുന്നു. സാംസണിൻ്റെ പരിക്കുകൾ ഗുരുതരമല്ല. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അര്‍ജന്റീനയുടെ പിന്മാറ്റം: സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കായികമന്ത്രി, മെസി വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:31 am

'മതിലിൽ നിന്ന് വീണതെന്ന് മൊഴി, ചികിത്സയിലിരിക്കെ മരണം; മുറിവ് കണ്ട് ഡോക്ടർക്ക് സംശയം, തെളിഞ്ഞത് കൊലപാതകം

തിരുവനന്തപുരം: മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കൂലിത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ. നാഗർകോവിൽ വട്ടവിള സ്വദേശി രാജനെ (40) കൊലപ്പെടുത്തിയ കേസിലാണ് വട്ടവള കാമരാജ് തെരുവ് സ്വദേശി മുകേഷ് (27), ജിനു (20), വല്ലൻകുമാരവിള സ്വദേശി പഴനികുമാർ (35) എന്നിവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 25ന് രാജനെ വട്ടവിളയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ രാജൻ മരിച്ചു. പൊലീസിന് നൽകിയ മൊഴിയിൽ മതിലിൽ നിന്ന് താഴെ വീണെന്നാണ് രാജൻ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കെ മരണപ്പെട്ടെങ്കിലും ശരീരത്തിലെ പരുക്കുകളും മുറിവുകളും കണ്ട് ഡോക്ടർക്ക് സംശയം തോന്നി. ഡോക്ടറുടെ സംശയം മുഖവിലക്കെടുത്ത് പൊലീസ് നടത്തി അന്വേഷണത്തിലാണ് രാജന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവദിവസം രാത്രി രാജനും, പ്രതികളുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ പ്രതികൾ ചേർന്ന് രാജനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്ര രാജനെ ഉപേക്ഷിച്ച് ഇവർ സ്ഥലം വിട്ടു. കൊട്ടാർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:28 am

രാപകലില്ലാതെ ചോദ്യം ചെയ്തു, അതിര്‍ത്തിയിലെ സൈനിക വിന്യാസത്തെ കുറിച്ച് അറിയണമായിരുന്നു; ജവാൻ്റെ വെളിപ്പെടുത്തൽ

ദില്ലി: പാകിസ്ഥാൻ തടവിലായിരുന്ന ബിഎസ്എഫ് ജവാൻ പി കെ ഷാ നേരിട്ടത്കടുത്ത മാനസിക പീഡനമെന്ന്റിപ്പോർട്ട്. പാകിസ്ഥാനിലെ മൂന്ന് കേന്ദ്രങ്ങളിൽ വെച്ചായിയിരുന്നു മാനസിക പീഡനം. ഭൂരിഭാഗം സമയവും കണ്ണ് മൂടികെട്ടിയിരുന്നു. പാക് റേഞ്ചേഴ്സ് രാപകൽ വ്യത്യാസമില്ലാതെ ചോദ്യം ചെയ്തു. അതിർത്തിയിലെ സേനാ വിന്യാസത്തെക്കുറിച്ച് ആയിരുന്നു ചോദ്യങ്ങൾ. അതിർത്തി ഡ്യൂട്ടിയിൽ ഉള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരെ കുറിച്ചും ചോദിച്ചു. ഇവരുടെ ഫോൺ നമ്പറുകളും ആവശ്യപ്പെട്ടു. പലപ്പോഴും ഉറങ്ങാൻ സമ്മതിച്ചില്ലെന്നും ബിഎസ്എഫ് ജവാൻ വെളിപ്പെടുത്തി. 21 ദിവസത്തിന് ശേഷമാണ് ബിഎസ്എഫ് ജവാൻ പി കെ ഷായെ പാകിസ്ഥാൻ മോചിപ്പിച്ചത്. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലെ അതിർത്തിയിൽ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാൻ അതിർത്തി കടന്നുപോയത്. ഇത് കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ തേടി മരച്ചുവട്ടിൽ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ഡിജിഎംഒമാർ തമ്മിൽ നടന്ന ചർച്ചയിൽ ഈ വിഷയം ഉയർന്നുവന്നിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ വിട്ടയച്ചത്. കഴിഞ്ഞ ദിവസം പ്രോട്ടോക്കോൾ പാലിച്ചാണ് ജവാനെ കൈമാറിയത്. വാഗ - അട്ടാരി അതിർത്തി വഴിയായിരുന്നു കൈമാറ്റം. നേരത്തെ വിങ് കമാൻഡർ അഭിനന്ദൻ വർ‍ധമാൻ പിടിയിലായപ്പോഴും പാകിസ്ഥാൻ ഇതേ വാഗ അട്ടാരി അതിർത്തി വഴിയാണ് കൈമാറ്റം നടത്തിയത്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:27 am

മാരുതി എസ്‌യുവികൾക്ക് 1.7 ലക്ഷം കിഴിവ്, വൻ കുറവ് കഴിഞ്ഞ വർഷത്തെ സ്റ്റോക്കിന്

മാരുതി സുസുക്കിയുടെ അരീന, നെക്സ ഡീലർഷിപ്പുകൾ 2025 മെയ് മാസത്തിൽ ഉൽപ്പന്ന ശ്രേണിയിലുടനീളം ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർക്ക് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയുടെ രൂപത്തിൽ ആനുകൂല്യങ്ങൾ ലഭിക്കും. ഗ്രാൻഡ് വിറ്റാര, ജിംനി, ബ്രെസ്സ, ഫ്രോങ്ക്സ് എന്നിവയുൾപ്പെടെയുള്ള മാരുതി എസ്‌യുവികളിൽ ലഭ്യമായ കിഴിവ് പദ്ധതികളുടെ വിശദാംശങ്ങൾ ഇതാ. മാരുതി ഗ്രാൻഡ് വിറ്റാര കിഴിവുകൾ 2024 ൽ നിർമ്മിച്ച മാരുതി ഗ്രാൻഡ് വിറ്റാരയിൽ, പ്രത്യേകിച്ച് ശക്തമായ ഹൈബ്രിഡ് വേരിയന്റുകളിൽ, ഉപഭോക്താക്കൾക്ക് 1.7 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിൽ 70,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 65,000 രൂപ വരെ സ്‌ക്രാപ്പേജ് ബോണസ്, 35,000 രൂപ വരെ എക്സ്റ്റൻഡഡ് വാറന്റി എന്നിവ ഉൾപ്പെടുന്നു. MY2024 ഗ്രാൻഡ് വിറ്റാര പെട്രോൾ വേരിയന്റുകൾക്ക് 1.15 ലക്ഷം രൂപ വരെ കിഴിവുകൾ ലഭ്യമാണ്. അതേസമയം, MY2025 മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ്, പെട്രോൾ വേരിയന്റുകൾക്ക് യഥാക്രമം 1.25 ലക്ഷം രൂപ വരെയും 60,000 രൂപ വരെയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. മാരുതി ജിംനി കിഴിവുകൾ മാരുതി ജിംനി ആൽഫയുടെ ഉയർന്ന വകഭേദത്തിന് നിലവിൽ ഒരു ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമാണ്, അതേസമയം സീറ്റ ട്രിമിൽ ആനുകൂല്യങ്ങളൊന്നുമില്ല. മാരുതി ബ്രെസ കിഴിവുകൾ മാരുതി ബ്രെസ കോംപാക്റ്റ് എസ്‌യുവിയുടെ ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള ZXi, ZXi+ വകഭേദങ്ങൾക്ക് 10,000 രൂപ ക്യാഷ് ആനുകൂല്യം ഉൾപ്പെടെ 35,000 രൂപ വരെ കിഴിവുകൾ ലഭിക്കും. താഴ്ന്ന വകഭേദങ്ങൾക്ക് 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസും ലഭിക്കും. മാരുതി ഫ്രോങ്ക്‌സ് കിഴിവുകൾ മാരുതി ഫ്രോങ്ക്സ് ടർബോ വേരിയന്റുകളിൽ വാങ്ങുന്നവർക്ക് 93,000 രൂപ വരെ ലാഭിക്കാം, ഇതിൽ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. കൂടാതെ, വെലോസിറ്റി എഡിഷനിൽ 43,000 രൂപ വിലവരുന്ന ആക്സസറി പാക്കേജും ലഭ്യമാണ്. ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:25 am

അര്‍ജന്റീനയുടെ പിന്മാറ്റം: സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കായികമന്ത്രി, മെസി വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തില്‍ നിന്ന് ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന പിന്മാറിയതിന് പിന്നാലെ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി. ലിയോണല്‍ മെസിയേയും അര്‍ജന്റീനയേയും കേരളത്തില്‍ കൊണ്ട് വരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സര്‍ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. അതില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഇതോടെയാണ് മെസി കേരളത്തിലെത്തില്ലെന്ന് വ്യക്തമായത്. നേരത്തെ, ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ മെസി വരാത്തതില്‍ വിശദീകരണം നല്‍കുകയാണ് മന്ത്രി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സര്‍ക്കാരിന്റെ കയ്യില്‍ ഇത്ര അധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ് അവരുടെ റിക്വസ്റ്റ് പ്രകാരം അവര്‍ കൊടുത്തതാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ഉത്തരവുകള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് സമ്മത പത്രവും നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ആണ് ചെയ്യേണ്ടതും അവരാണ് തീരുമാനിക്കേണ്ടതും. സ്‌പോണ്‍സര്‍ പിന്മാറിയെന്ന് കാര്യം അവര്‍ ഔദ്യോഗിക മായി അറിയിച്ചിട്ടില്ല.'' മന്ത്രി വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുക്കാമെന്ന് കത്ത് നല്‍കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തു നല്‍കി. റിപ്പോര്‍ട്ടര്‍ കമ്പനി പണം അടയ്ക്കാമെന്ന് അറിയിച്ചതാണ്. സര്‍ക്കാരിന് ഭാരിച്ചതുക കണ്ടെത്താനാകില്ല. സ്‌പോണ്‍സര്‍ മാര്‍ നിര്‍ബന്ധമാണ്. കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആഗ്രഹം മാനിച്ച് അവര്‍ അത് ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം. അത് വളരെപ്പെട്ടന്ന് ചെയ്യണമെന്ന് അവരെ അറിയിച്ചിട്ടുണ്ട്. ടീമിനെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചെലവായതുകൊണ്ടാണ് സ്‌പോണ്‌സര്‍മാരെ തേടിയത്. റിസര്‍വ് ബാങ്കിന്റെ അനുമതി അവര്‍ക്ക് ലഭ്യമായി മെസി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്മാറിയതായി സ്‌പോണ്‍സര്‍ അറിയിച്ചിട്ടില്ല 175 കോടി രൂപയോളം ചെലവ് വരും. ആശയകുഴപ്പമില്ല അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടുണ്ട്. ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്. അടുത്ത ആഴ്ച്ച വരെ കാത്തിരിക്കാം.'' മന്ത്രി വ്യക്തമാക്കി. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:24 am

ട്രംപിന്‍റെ താരിഫ് നയങ്ങൾ കാരണം കെണിയിലായി ടൊയോട്ട ഉൾപ്പെടെയുള്ള ജാപ്പനീസ് കാർ ഭീമന്മാർ

അ മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ കാരണം ജപ്പാനിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ 19 ബില്യൺ ഡോളറിലധികം നഷ്‍ടം പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. കാറുകളുടെയും ഓട്ടോ പാർട്‌സിന്റെയും ഇറക്കുമതി സംബന്ധിച്ച ട്രംപിന്റെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നയങ്ങൾ മൂലമുള്ള ചെലവ് കാരണം ഈ വർഷത്തെ സാമ്പത്തിക പ്രകടനം ദുർബലമാകുമെന്ന് മുൻനിര ബ്രാൻഡുകൾ മുന്നറിയിപ്പ് നൽകി. വടക്കേ അമേരിക്കയിലെ നിക്ഷേപത്തെയും ഉൽപ്പാദനത്തെയും കുറിച്ച് പുനർവിചിന്തനം നടത്താൻ അനിശ്ചിതത്വം കാർ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനാൽ ഈ ആഘാതം വർഷങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷന് ഏറ്റവും വലിയ തിരിച്ചടി നേരിടാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം പ്രവർത്തന വരുമാനത്തിൽ 180 ബില്യൺ (1.2 ബില്യൺ ഡോളർ) ആഘാതം പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ആഴ്ച കമ്പനി പറഞ്ഞിരുന്നു. ബ്ലൂംബെർഗ് ഇന്റലിജൻസിന്റെ കണക്കനുസരിച്ച്, ഈ കണക്ക് മുഴുവൻ സാമ്പത്തിക വർഷവും 10.7 ബില്യൺ ഡോളറാകാം. പെൽഹാം സ്മിത്തേഴ്‌സ് അനലിസ്റ്റ് ജൂലി ബൂട്ട് 5.4 ബില്യൺ മുതൽ 6.8 ബില്യൺ ഡോളർ വരെ പ്രവചിക്കുന്നു. നിസാൻ മോട്ടോർ കമ്പനിയും ഹോണ്ട മോട്ടോർ കമ്പനിയും മൂന്ന് ബില്യൺ ഡോളറിന്റെ ആഘാതം കണക്കാക്കുന്നു. യുഎസിൽ വിൽക്കുന്ന കാറുകളുടെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന സുബാരു കോർപ്പിന് 2.5 ബില്യൺ ഡോളറിന്റെ ഇടിവ് പ്രതീക്ഷിക്കുന്നു. മാസ്‍ദ മോട്ടോർ കമ്പനിയും ഇടിവ് പ്രതീക്ഷിക്കുന്നു. 2025 ഏപ്രിൽ മൂന്നിന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മിക്ക വാഹനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തി. 2025 മെയ് 3 മുതൽ മിക്ക ഓട്ടോ പാർട്‌സുകളും ആ ലെവിക്ക് വിധേയമായി. താരിഫ് ഇരട്ടിയാക്കുന്നത് തടയുന്ന ചില ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ നയങ്ങൾ യുഎസിലെ കാറുകളുടെ വില ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജപ്പാനിലെ മുൻനിര കാർ നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. മെക്സിക്കോയിലോ കാനഡയിലോ ഉള്ള ഫാക്ടറികൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിച്ച് അമേരിക്കൻ വിപണിയിലേക്ക് അയയ്ക്കുകയാണ് ഈ കമ്പനികൾ ചെയ്യുന്നത് . എന്നാൽ ട്രംപിന്റെ ഇറക്കുമതി താരിഫുകൾ ഇപ്പോൾ അതിനെ ചെലവേറിയതും, പ്രായോഗികം അല്ലാത്തതുമാക്കി മാറ്റുകയും ചെയ്തു. തീരുവയിൽ നിന്ന് രക്ഷപ്പെടാൻ വിതരണ ശൃംഖലകൾ എങ്ങനെ പുനഃക്രമീകരിക്കാമെന്ന ചെലവേറിയ പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണ് നിലവിൽ കമ്പനികൾ എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം അമേരിക്കയുമായുള്ള ചർച്ചകൾ വേഗത്തിലാകാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപാര ചർച്ചകൾ ഒരു ഇളവ് നൽകുമെന്ന് ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:13 am

പാക് ഭീകരത തുറന്നുകാട്ടാനുള്ള സംഘത്തിലേക്ക് തരൂരിനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടില്ല, പാർട്ടി ലിസ്റ്റ് പുറത്ത്

ദില്ലി:പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ,​ ഗൗരവ് ​ഗൊ​​ഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. Yesterday morning, the Minister of Parliamentary Affairs Kiren Rijiju spoke with the Congress President and the Leader of the Opposition in the Lok Sabha. The INC was asked to submit names of 4 MPs for the delegations to be sent abroad to explain India's stance on terrorism from… — Jairam Ramesh (@Jairam_Ramesh) May 17, 2025 പഹല്‍ ഗാം ആക്രമണം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെ. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിര്‍ണ്ണായക നാളുകള്‍ വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദൗത്യ സംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതല്‍ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള എംപിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയാകും സന്ദര്‍ശിക്കുക.പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ നയിക്കാന്‍ തരൂര്‍ എന്നതാണ് സര്‍ക്കാരിന്‍റെ തീരുമാനം .വിദേശകാര്യ പാര്‍ലമെന്‍ററി സമിതിയുടെ ചെയര്‍മാന്‍, യുഎന്നിലെ അനുഭവ പരിചയം, വിദേശ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യം ഇതൊക്കെയാണ് രാഷ്ട്രീയം മാറ്റി വച്ച് തരൂരിനെ പരിഗണിച്ചതിനുള്ള ഘടകങ്ങള്‍. തരൂരിനെ പരിഗണിച്ചതിലൂടെ കോണ്‍ഗ്രസിന്‍റെ ഉത്തരം മുട്ടിക്കുക കൂടിയാണ് ഉന്നം. ഇന്ത്യ പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാട് മറികടന്ന് കേന്ദ്രസര്‍ക്കാരിന് തരൂര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി ലക്ഷ്മണ രേഖയും വരച്ചെങ്കിലും വിദേശകാര്യ വിഷയത്തില്‍ സ്വന്തം നിലക്ക് അഭിപ്രായം പറയുമെന്ന് തന്നെയാണ് തരൂര്‍ ആവര്‍ത്തിക്കുന്നത്.

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:09 am

ആദ്യം വയറുവേദന അനുഭവപ്പെട്ടു, ബ്ലഡ് ടെസ്റ്റ് ചെയ്തു ; നടി ദീപിക കക്കറിനെ ബാധിച്ച ആ രോ​ഗത്തെ കുറിച്ചറിയാം

പ്രശസ്ത നടി ദീപിക കക്കറിന് കരൾ ട്യൂമറാണെന്ന് ഭർത്താവ് ഷോയിബ് ഇബ്രാഹിം വ്യക്തമാക്കി. ഭർത്താവും നടനുമായ ഷോയിബ് ഇബ്രാഹിം ഒരു വീഡിയോ ബ്ലോഗിലൂടെയാണ് ഈ വാർത്ത പങ്കുവച്ചത്. സെലിബ്രിറ്റി മാസ്റ്റർഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലൂടെ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ടെലിവിഷനിലേക്ക് തിരിച്ചെത്തിയ ദീപിക തോളിനേറ്റ പരിക്കിനെ തുടർന്ന് ഷോയിൽ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നു. അടുത്തിടെ ദീപികയ്ക്ക് വയറിൽ വേദന അനുഭവപ്പെട്ടിരുന്നുവെന്നും ട്യൂമർ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഉടൻ നടത്തുമെന്നും ഷോയിബ് പറഞ്ഞു. ചണ്ഡീഗഢിൽ പോയപ്പോഴാണ് ദീപികയ്ക്ക് വയറുവേദന അനുഭവപ്പെട്ടതെന്ന് ഷോയിബ് വ്ലോഗിൽ വെളിപ്പെടുത്തി. തുടക്കത്തിൽ, ഞങ്ങൾ അത് അസിഡിറ്റി ആണെന്ന് കരുതി. കുടുംബ ഡോക്ടറെ കണ്ട് രക്തപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം, അവർക്ക് ആന്റി ബയോട്ടിക്കുകൾ നിർദ്ദേശിക്കുകയും രോ​ഗത്തിൽ പുരോഗതി കാണിക്കുകയും ചെയ്തു. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം വേദന വീണ്ടും ഉണ്ടായി. പിന്നീട് സിടി സ്കാൻ നടത്തിയപ്പോഴാണ് കരളിന്റെ ഇടതുഭാഗത്ത് ഒരു ട്യൂമർ ഉണ്ടെന്ന് കണ്ടെത്തിയത്. അത് ടെന്നീസ് ബോൾ പോലെ വലുതാണെന്ന് ഡോക്ടർ പറഞ്ഞു. ഇത് ഞങ്ങൾക്ക് വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ട്യൂമർ ക്യാൻസറാണോ എന്ന് നിർണ്ണയിക്കാൻ കൂടുതൽ പരിശോധനകൾക്കായി ദീപികയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഷോയിബ് പറഞ്ഞു. 'പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ ട്യൂമർ ക്യാൻസറല്ലെന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് പൂർണ്ണമായും സ്ഥിരീകരിക്കുന്നതിന് അന്തിമവും നിർണായകവുമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്...' - ഷോയിബ് പറഞ്ഞു. എന്താണ് കരൾ ട്യൂമർ ? കരളിലെ ഒരു വളർച്ചയോ മുഴയോ ആണ് ലിവർ ട്യൂമർ എന്ന് പറയുന്നത്. കോശങ്ങൾ വർദ്ധിച്ച നിരക്കിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചില കരൾ ട്യൂമറുകൾ പ്രശ്നമുള്ളതല്ല. അതായത് അവ ക്യാൻസറല്ല, സാധാരണയായി അപകടകരവുമല്ല. എന്നാൽ ചിലത് മാരകമാണ്. അതായത് അവ ക്യാൻസറാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. ക്യാൻസറല്ലാത്ത ട്യൂമറുകൾ വളരെ സാധാരണമാണ്. സാധാരണയായി അവ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. കരൾ ട്യൂമറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? വയറുവേദനയും അസ്വസ്ഥതയും ബലഹീനതയും ക്ഷീണവും പെട്ടെന്നുള്ള ശരീരഭാരം കുറയൽ വിശപ്പില്ലായ്മ ഓക്കാനം, ഛർദ്ദി വയറിന്റെ വീക്കം മഞ്ഞപ്പിത്തം മൂത്രത്തിലെ നിറവ്യത്യാസം

ഏഷ്യൻ നേടി ന്യൂസ് 17 May 2025 11:08 am