സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് സ്റ്റുഡിയോ ഗിബ്ലി. ഇന്‍സ്റ്റഗ്രാമിലും എക്‌സിലും ഫേസ്ബുക്കിലും ഗിബ്ലി ചിത്രങ്ങള്‍ തരംഗമാവുകയും ചെയ്തു. ഓപ്പണ്‍എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ചിത്രങ്ങള്‍ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്‌റ്റൈലിലേക്ക് മാറ്റാനും കഴിയുമെന്നതാണ് പ്രത്യേകത. ചാറ്റ് ജിപിടിയുടെ പ്രചാരവും മുന്‍പില്ലാത്ത തരത്തില്‍ വര്‍ധിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഒടുവില്‍ ഗിബ്ലി-സ്‌റ്റൈല്‍ ചാറ്റ് ജിപിടിക്ക് തന്നെ വിനയാകുന്ന അവസ്ഥയാണുള്ളത്. ഫോട്ടോ എഡിറ്റിങ്ങില്‍ ചാറ്റ് ജിപിടി പണിയെടുത്തു കുഴങ്ങിയെന്നാണ് പുതിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ ഗിബ്ലി സൗകര്യം ഉപയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഓപണ്‍ എഐ. ഓപണ്‍ എഐ ഉടമ സാം ആള്‍ട്ട് മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. New Tax Rate: പുതിയ ആദായനികുതി നിരക്ക്, യുപിഐ, ഏകീകൃത പെന്‍ഷന്‍ പദ്ധതി...; അറിയാം ചൊവ്വാഴ്ച മുതലുള്ള മാറ്റങ്ങള്‍ ഉപഭോക്താക്കളോട് താത്കാലികമായെങ്കിലും ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തണം എന്നാണ് ആര്‍ട്ട്മാന്റെ പ്രതികരണം . ഞങ്ങളുടെ ടീമിന് വിശ്രമം വേണം എന്ന് ചൂണ്ടിക്കാട്ടിയാണ് ആള്‍ട്ട്മാന്റെ പ്രതികരണം. ഗിബ്ലി ചിത്രങ്ങളുടെ ആവശ്യം ഉയര്‍ന്നു തുടങ്ങിയ സാചര്യത്തില്‍ ഓപ്പണ്‍എഐ ഇമേജ് ജനറേഷനില്‍ നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചാറ്റ്ജിപിടി പ്ലസ്, പ്രോ, ടീം, സെലക്ട് ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ള പണം നല്‍കി ഉപയോഗിക്കുന്ന സബ്സ്‌ക്രൈബര്‍മാര്‍ക്കായി നിജപ്പെടുത്തിയിരുന്നു. മുമ്പ് പരിധിയില്ലാത്ത സേവനം ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നതെങ്കില്‍ നിലവില്‍ പ്രതിദിനം മൂന്ന് ചിത്രങ്ങളായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. can yall please chill on generating images this is insane our team needs sleep — Sam Altman (@sama) March 30, 2025 സ്റ്റുഡിയോ ഗിബ്ലി ജാപ്പനീസ് ആനിമേഷന്‍ കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി. ഇവരുടെ അനിമേഷനും കഥകളും ലോകപ്രശസ്തമാണ്. 1985ല്‍ ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ജപ്പാനീസ് അനിമേഷന്‍ സ്റ്റുഡിയോ തുടങ്ങിയത്. ആണ് ഗിബ്ലി. സ്പിരിറ്റഡ് എവേ,മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്,ഔള്‍സ് മൂവിങ് കാസില്‍,പ്രിന്‍സസ് മൊനോനോക്, ദ വിന്റ് റൈസസ് അങ്ങനെ പ്രശസ്തമായ അനേകം അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
ബാങ്കോക്ക്: മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ മ്യാന്‍മാറിന് സഹായമെത്തിച്ചു . ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. Eid Celebration: മാസപ്പിറവി ദൃശ്യമായി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്. മ്യാന്‍മറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പര്‍ക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Eid Celebration: മാസപ്പിറവി ദൃശ്യമായി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍
റിയാദ്: വ്രതശുദ്ധിയുടെ 29 ദിവസങ്ങൾ പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 30 പൂർത്തിയാക്കി മാർച്ച് 31, തിങ്കളാഴ്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാളെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കണ്ടതായി സൗദി അറേബ്യയില്‍ നിന്നാണ് ആദ്യ പ്രഖ്യാപനം ഉണ്ടായത്. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങിൽ മാസപ്പിറവി ദൃശ്യമായി. ചെറിയ പെരുന്നാറിന് വേണ്ടി വലിയ ഒരുക്കളാണ് നടക്കുന്നത്. ദുബായിയില്‍ ഇത്തവണ രണ്ടിടത്ത് മലയാളത്തിലുള്ള ഈദ് ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. ഷാര്‍ജിയില്‍ ഒരിടത്തുമാണ് ഒരുക്കിയിരിക്കുന്നത്. അജ്മാനില്‍ ആദ്യമായി ഇത്തവണ ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന് നടക്കും. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് മ്യാന്‍മര്‍, മരണം ആയിരം കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽ നിന്നെത്തിയ പണ്ഡിതൻമാരാണ് നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക.
ബാങ്കോക്ക്: മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1002 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. 2376 പേര്‍ക്കു പരിക്കു പറ്റിയതായാണ് ഔദ്യോഗിക കണക്കുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മണ്ടാലയാണ്. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിലംപൊത്തുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. മ്യാന്‍മറില്‍ ദീര്‍ഘകാലമായി രക്തരൂക്ഷിതമായ ആഭ്യന്തര കലഹം നടക്കുകയാണ്. ഇതിനിടെയാണ് ഭൂകമ്പം കൂടി ഉണ്ടായിരിക്കുന്നത്. Myanmar earthquake മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ, 150 മൃതദേഹങ്ങള്‍ കണ്ടെടുത്തു അയല്‍ രാജ്യമായ തായ്‌ലന്റിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആറ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതുള്‍പ്പെടെയുള്ള നാശനഷ്ടങ്ങളാണ് തായ്‌ലന്റിലും ഉണ്ടായിട്ടുള്ളത്.
ന്യൂഡല്‍ഹി: ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനമാണ് അയയ്ക്കുക. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുക. തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നേരത്തെ തുറന്നിരുന്നു. തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു. നിലവില്‍ 150 പേരോളം ഭൂചലനത്തില്‍പ്പെട്ട് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപ്പേരാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യാന്‍മറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകര്‍ന്നു. തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിമിഷനേരം കൊണ്ട് അംബരചുംബിയായ കെട്ടിടം തകര്‍ന്ന് തരിപ്പണം; ഭൂകമ്പത്തില്‍ കനത്ത നാശം, തായ്‌ലൻഡിലും മ്യാൻമറിലും അടിയന്തരാവസ്ഥ ( വിഡിയോ) പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാന്‍മറില്‍ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാന്‍മര്‍ ആയിരുന്നെങ്കിലും ഒപ്പം തായ്‌ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കില്‍ നിരവധി വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.