SENSEX
NIFTY
GOLD
USD/INR

Weather

... ...View News by News Source

പ്രവാസി സമൂഹത്തെ ചേർത്തുപിടിച്ച സംസ്ഥാന ബജറ്റ്: ശക്തി തിയറ്റേഴ്‌സ് അബുദാബി

അബുദാബി >കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക വികസനത്തിന് ഏറെ സംഭാവനകൾനൽകുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 84.60 കോടി രൂപ വകയിരുത്തിയ സംസ്ഥാന ബജറ്റിലൂടെ സർക്കാർ പ്രവാസി സമൂഹത്തെ ഒരിക്കൽകൂടി ചേർത്തുപിടിച്ചിരിക്കുകയാണെന്നു ശക്തി തിയറ്റേഴ്സ് അബുദാബി അഭിപ്രായപ്പെട്ടു. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപയാണ് ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്ക്ക് തൊഴില് ലഭ്യമാക്കുന്ന നോര്ക്ക അസിസ്റ്റന്റ് ആന്ഡ് മൊബിലൈസ് എംപ്ലോയ്മെന്റ് എന്ന പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില് ദിനങ്ങള് എന്ന നിരക്കില് ഒരു വര്ഷം ഒരു ലക്ഷം തൊഴില് അവസരങ്ങള് സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിമാനയാത്രാ ചെലവ് കുറക്കാൻ 15 കോടിയുടെ കോർപസ് ഫണ്ടും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിലെ യാത്രാ ചെലവ് യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുന്നത്. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള് ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികളില് 84.60 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്ക്കാര് നടപ്പാക്കുന്ന പ്രത്യേക പദ്ധതി, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേണ്ഡ് എമിഗ്രന്റ്സിന്റെ പ്രവർത്തനങ്ങൾക്കായി മാത്രം 25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള പ്രവാസികള്ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി പ്രവാസി ഭദ്രത എന്ന പേരിൽ നൽകുമെന്നും ബജറ്റിലൂടെ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. സഹകരണ ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവ മുഖേന 5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25% മൂലധന സബ്സിഡിയും മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകുന്ന ‘പ്രവാസി ഭദ്രത മൈക്രോ’ പദ്ധതി, കെഎസ്ഐഡിസി മുഖേന എം എസ് എം ഇ സംരംഭകർക്ക് 5% പലിശ നിരക്കിൽ 25 ലക്ഷം മുതൽ രണ്ടു കോടി വരെ വായ്പയായി നൽകുന്ന ‘പ്രവാസി ഭദ്രത മെഗാ’ എന്നീ പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്യുക വഴി പ്രവാസികളുടെ ഭാവി ഭദ്രമാക്കുന്നതിന് ദീര്ഘവീക്ഷണത്തോടെയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ സമീപിച്ചിരിക്കുന്നതെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിങ്ങ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻഅവതരിപ്പിച്ച കേന്ദ്ര ബജറ്റിൽപ്രവാസികളെ സമ്പൂർണ്ണമായി അവഗണിച്ച സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റിലൂടെ പ്രവാസി സമൂഹത്തിനു മുന്തിയ പരിഗണന നൽകിയിരിക്കുന്നതെന്ന് കാര്യം ചേർത്ത് വായിക്കേണ്ടതാണെന്നും സംയുക്ത പ്രസ്താവനയിൽചൂണ്ടിക്കാട്ടി.

ദേശാഭിമാനി 3 Feb 2023 5:58 pm

മേശവിരിയല്ല ഇത് ഗൗണ്‍, പാതി കഴിച്ച പ്ലേറ്റും ഗ്ലാസുമൊക്കെയായി നടന്ന് നീങ്ങി മോഡല്‍; ഇത് വേറെ ലെവല്‍ ക്രിയേറ്റിവിറ്റി, വിഡിയോ

മേശവിരിയിലേക്ക് നീണ്ടു കിടക്കുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഗൗൺ ധരിച്ച് മോഡൽ നടന്നുനീങ്ങുന്നതാണ് വിഡിയോയിൽ ക്രിയേറ്റിവിറ്റിക്ക് ഏറെ സ്ഥാനമുള്ള ഒരു മേഖലയാണ് ഫാഷന്‍ ഷോകള്‍. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ മാത്രമല്ല അത് അവതരിപ്പിക്കുന്നതിലും സര്‍ഗ്ഗാത്മകത വലിയ പങ്ക് വഹിക്കും. വ്യത്യസ്തമായ അവതരണരീതി കാണികളുടെ ശ്രദ്ധ നേടിയെടുക്കാന്‍ എത്രമാത്രം സഹായിക്കും എന്ന് കാണിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ക്യാറ്റ് വോക്ക് വിഡിയോ.മേശവിരിയിലേക്ക് നീണ്ടു കിടക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഗൗണ്‍ ധരിച്ച് അപ്രതീക്ഷിതമായാണ് മോഡല്‍ നടന്നുനീങ്ങുന്നത്. നടക്കുമ്പോള്‍ മേശവിരിയിലുണ്ടായിരുന്ന പാത്രങ്ങളും ഗ്ലാസും ഭക്ഷണവുമെല്ലാം അതിലുണ്ട്. ഡിസൈനര്‍ സഹോദരങ്ങളായ നന്നയും സൈമണ്‍ വിക്കും ചേര്‍ന്ന് ഒരുക്കിയ ഗൗണ്‍ ആണിത്. കോപ്പന്‍ഹേഗന്‍ ഫാഷന്‍ വീക്കില്‍ ഗൗണ്‍ അവതരിപ്പിച്ചപ്പോഴുള്ള വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.സാറാ ഡാല്‍ എന്ന മോഡല്‍ അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കുകയാണ്. പാതി കഴിച്ച പ്ലേറ്റുകളും വൈന്‍ ഗ്ലാസുകളും മേശയിലുണ്ട്. പെട്ടെന്നാണ് വൈന്‍ ഗ്ലാസില്‍ കൊണ്ട് ശബ്ദമുണ്ടാക്കി സാറാ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചത്. പിന്നെ എഴുന്നേറ്റ് നടക്കുകയായിരുന്നു. ഈ സമയമാണ് അവരുടെ ഗൗണ്‍ ആണ് മേശവിരിയിലേക്ക് നീണ്ട് കിടന്നിരുന്നതെന്ന് തൊട്ടടുത്തിരുന്ന വ്യക്തയടക്കം മനസ്സിലാക്കിയത്. ഈ രംഗം കണ്ട് ചുറ്റുമുള്ളവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.View this post on InstagramA post shared by (di)vision (@di_vsn)ഈ വാര്‍ത്ത കൂടി വായിക്കൂഇന്ത്യൻ റൊട്ടിയുണ്ടാക്കി നെയ്യും കൂട്ടി ഒരു പിടി, അടിപൊളിയെന്ന് ബിൽ​ഗേറ്റ്‌സ്;വീഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 3 Feb 2023 5:38 pm

കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും സാധാരണക്കാരനെയും അവഗണിച്ചു: നവോദയ സംസ്കാരിക വേദി

ജിദ്ദ>പാർലിമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തിനെയും,പ്രവാസികളെയും സാധാരണക്കാരെയും അവഗണിച്ചു എന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. കേരളത്തിന് എയിംസ്, റയിൽവേ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കനുള്ള തുകയും ദേശീയ തൊഴിൽ ഉറപ്പ് പദ്ധതിയുടെ തുകയും വളം സബ്സിഡി കൂടാതെ വിവിധ സബ്സിഡികളും വെട്ടി കുറച്ചു. പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനും, മടങ്ങി വരുന്ന പ്രവാസികളുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്തി വ്യവസായ മേഖലയിൽ വളർച്ച കൈവരിക്കുന്നതിനും, പ്രവാസിയാത്ര ക്ലേശം പരിഹരിക്കുന്നതിനും ബഡ്ജറ്റിൽ പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രവാസികളെയും സംബന്ധിച്ച് ബഡ്ജറ്റ് തീർത്തും നിരാശാജനകമാണ്. സ്ത്രീ ശാക്തീകരണത്തിന്, അങ്കണവാടികൾക്ക്, പോഷകാഹാരത്തിന്, ഇങ്ങനെ ഓരോന്നിനും കഴിഞ്ഞ വർഷം ഉണ്ടായിരുന്ന തുക തന്നെയാണ് ഈ വർഷവുമുള്ളത്. കാർഷികമേഖലയ്ക്ക് ഉള്ള വകയിരുത്തൽ കുറഞ്ഞു. യൂറിയ സബ്സിഡി 1.54 ലക്ഷം കോടി രൂപയിൽ നിന്ന് 1.31 ലക്ഷം കോടി രൂപയായി കുറച്ചു. പിഎം കിസാന് കഴിഞ്ഞ വർഷത്തെ തുക മാത്രമേയുള്ളൂ. അതിസമ്പന്നരെ സഹായിക്കുന്നതും പാവങ്ങളുടെ ദുരിത ജീവിതം സ്ഥായിയാക്കുന്നതും ആണ് ഈ കേന്ദ്ര ബഡ്ജറ്റ് . കോവിഡിന്റെ പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ ദരിദ്രജനകോടികൾക്ക് പ്രതീക്ഷയോ ആശ്വാസമോ പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റിലെ വകയിരുത്തൽപോലും നിഷ്കരുണമായി വെട്ടിക്കുറച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പു വർഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു

ദേശാഭിമാനി 3 Feb 2023 2:20 pm

മാസ് ഷാർജ യുടെ നാല്പതാമത്‌ വാർഷിക ആഘോഷം

ഷാർജ>മാസ് ഷാർജ യുടെ നാല്പതാമത് വാർഷിക ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ വാർഷിക പ്രതിനിധി സമ്മേളനം തീരുമാനിച്ചു. 15 യൂണിറ്റുകളും 3 മെഖലകമ്മിറ്റികളും ആയി ഷാർജ, അജ്മാൻ ഉം അൽ ക്യുഐവാൻ എമിറേറ്റ്സ് പരിധികളിൽ പ്രവർത്തിക്കുന്ന മാസിന്റ പ്രതിനിധി സമ്മേളനം എ.എ റഹീം എംപി നിർവഹിച്ചു. പുതിയ ഭാരവാഹികൾ ആയി വാഹിദ് നാട്ടിക (പ്രസിഡന്റ്) മുഹമ്മദ് ഹാരിസ് (വൈസ്. പ്രസിഡന്റ്), സമീന്ദ്രൻ ടിസി (ജനറൽ സെക്രെട്ടറി), ബ്രിജേഷ് ഗംഗാധരൻ (ജോയിന്റ് സെക്രെട്ടറി) അജിത രാജേന്ദ്രൻ (ട്രെഷറർ) എന്നിവരുൾപ്പെട്ട 21 അംഗ എക്സ്യികൂട്ടീവും 101 അംഗ സെൻട്രൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനം ഫെബ്രുവരി 5 വൈകീട്ട് 5.30 ഇന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യുണിറ്റി ഹാളിൽ മുൻ മന്ത്രി എംഎം മണി എംഎൽഎ നിർവഹിക്കും. യുഎഇ യിലെ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും. ഘോഷ യാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ മാസിലെ ഇരുന്നൂറിൽ പരം കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യം..

ദേശാഭിമാനി 3 Feb 2023 2:14 pm

സൗദിയിലെ ആദ്യത്തെ പൊതുഗതാഗത ഇലക്ട്രിക് ബസ് ഉദ്ഘാടനം കഴിഞ്ഞു. ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും

റിയാദ്>ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കുന്ന സൗദിയിലെ ആദ്യത്തെ പൊതുഗതാഗത ഇലക്ട്രിക് ബസ്സിന്റെ ഉദ്ഘാടനം നടന്നു. ജിദ്ദ ഗവർണറേറ്റ് മേയർ സാലിഹ് ബിൻ അലി അൽ തുർക്കി, സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ) പ്രസിഡന്റ് എഞ്ചിനീയർ ഖാലിദ് അൽ ഹുഖൈൽ എന്നിവരുടെ സാന്നിധ്യത്തിൽ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ആക്ടിംഗ് ചെയർമാൻ ഡോ.റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് കിംഗ്ഡത്തിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ട്രാൻസ്പോർട്ട് ബസ് ഇന്ന് ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു. കാർബൺ ബഹിർഗമനം 25% കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിദ്ദയിൽ ഇത് ആരംഭിച്ചത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ബസിനു കഴിയുമെന്നും അതോറിട്ടി വ്യക്തമാക്കി. മറ്റ് ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് 10% ൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആധുനിക ബസുകളിൽ ഒന്നാണിത്. തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭാവി പദ്ധതികളെ കുറിച്ച് അൽ-റുമൈഹ് വിശദീകരിച്ചു, ജിസാൻ, സബ്യ, അബു അരിഷ്, തായിഫ്, ഖസിം തുടങ്ങിയ ഇടത്തരം നഗരങ്ങളിൽ പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് അതോറിറ്റിയുടെയും സെക്രട്ടേറിയറ്റിന്റെയും ദൗത്യം. ഈ വർഷം, തബൂക്ക്, അൽ-അഹ്സ, മറ്റ് നഗരങ്ങളിലും ഇത് ആരംഭിക്കും.

ദേശാഭിമാനി 3 Feb 2023 1:58 pm

ഇന്ത്യൻ റൊട്ടിയുണ്ടാക്കി നെയ്യും കൂട്ടി ഒരു പിടി,  അടിപൊളിയെന്ന് ബിൽ​ഗേറ്റ്‌സ്; വീഡിയോ

ഇൻസ്റ്റാ​ഗ്രാമിൽ അമേരിക്കൻ സെലിബ്രിറ്റി ഷെഫ് ഈഥൻ ബെർനാഥിനൊപ്പം ബിൽ ​ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ​ ഇന്ത്യൻ റൊട്ടി നെയ്യും കൂട്ടി അടിച്ച് മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്‌സ്. ഇൻസ്റ്റാ​ഗ്രാമിൽ അമേരിക്കൻ സെലിബ്രിറ്റി ഷെഫ് ഈഥൻ ബെർനാഥിനൊപ്പം ബിൽ ​ഗേറ്റ്സ് റൊട്ടിയുണ്ടാക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ​ഞങ്ങൾ രണ്ടു പേരും ചേർന്ന് അടിപൊളിയായി ഇന്ത്യൻ റൊട്ടി ഉണ്ടാക്കിയെന്ന ക്യാപ്‌ഷനോടെയാണ് ബിൽ​ഗേറ്റ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഗോതമ്പ് കുഴയ്‌ക്കുന്നത് മുതൽ തവയിൽ റൊട്ടിയുണ്ടാക്കുന്നത് വരെ ഈഥനൊപ്പം ബിൽ​ ഗേറ്റ്‌സും കൂടി.പാചകത്തിനിടെ രസകരമായ ചില വർത്തമാനങ്ങളും ഇരുവരും നടത്തുന്നുണ്ട്.'എന്നാണ് അവസാനമായി പാചകം ചെയ്‌തതെന്ന് ഓർമ്മയുണ്ടോ?'എന്ന ഈഥന്റെ ചോദ്യത്തിന് 'സൂപ്പ് ചൂടാക്കുന്നത് പാചകമായി കണക്കിലെടുത്താൽ സ്ഥിരമായി പാചകം ചെയ്യാറുണ്ടെന്നായിരുന്നു തമാശരൂപേണയുള്ള ബിൽ​ഗേറ്റ്‌സിന്റെ മറുപടി.വീഡിയോ ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്. വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ ഇന്ത്യയിലെ ​ഗോതമ്പ് കർഷകരോടും അദ്ദേഹം നന്ദി പറഞ്ഞു.View this post on InstagramA post shared by Bill Gates (@thisisbillgates)ഈഥൻ ഇന്ത്യയിലെ ബിഹാറിൽ പോയി തിരിച്ചു വന്നു. അവിടുത്തെ കർഷകരെ പരിചയപ്പെട്ടുവെന്നും 'ദിദി കി രസോയി' കമ്മ്യൂണിറ്റി കാന്റീനിലുള്ള സ്ത്രീകളാണ് ഈഥനെ നല്ല റൊട്ടിയുണ്ടാക്കാൻ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂ'ഇതൊരു ഒളിമ്പിക് ഇനമാക്കണം', ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി വെയ്റ്റര്‍, കണ്ണ് തള്ളി സോഷ്യൽമീഡിയ - വിഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 3 Feb 2023 11:36 am

കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് അവഗണന: കല കുവൈറ്റ്

കുവൈറ്റ് സിറ്റി>ധനകാര്യമന്തി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാട്ടിയിട്ടുള്ളതെന്നും ബജറ്റ് നിരാശാജനകമാണെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും ബജറ്റ് അവഗണിച്ചു. രാജ്യത്തിനകത്ത് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതികളൊന്നുമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളെയാകെ സ്വകാര്യവത്കരിച്ചുകൊണ്ട് പുതിയ തൊഴിലന്വേഷകരെയുൾപ്പടെ ബജറ്റ് അവഗണിച്ചിരിക്കുകയാണ്. പൊതു തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടി വിദ്യകൾക്കപ്പുറം രാജ്യത്തിന്റെ പൊതുതാത്പര്യത്തിനും തൊഴിൽ മേഖലയുടെ ഉന്നമനത്തിനും സഹായകരമാവുന്ന ഒന്നിനും ബജറ്റ് പരിഗണന നൽകിയിട്ടില്ല . കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉത്പടെയുള്ള ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്, ദാരിദ്ര്യ നിർമ്മാർജനത്തിനുള്ള പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യരോടും, തൊഴിലാളികളോടുമുള്ള തികഞ്ഞ അവഗണന തുടരുകയാണ്. കേരളത്തോടുള്ള സമീപനത്തിൽ മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച അതേ അവഗണന ഈ ബജറ്റിലും തുടരുന്നതിനൊപ്പം സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചും, കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താതെയും, റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഇല്ലാതെയും സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികളോട് നിഷേധാത്മക സമീപനം സ്വീകരിച്ചുകൊണ്ട് നവകേരള നിർമാണത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ തടയുന്ന നടപടികളാണ് ബജറ്റിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് കെ കെ ശൈമേഷും ജനറൽ സെക്രട്ടറി രജീഷ് സിയും പത്രക്കുറിപ്പിൽ അറിയിച്ചു.

ദേശാഭിമാനി 2 Feb 2023 2:19 pm

മഹാത്മാഗാന്ധി ചരിത്രത്തിലെ മഹാനായ നേതാവ്: ഷെയ്‌ക്ക് നഹ്യാൻ

ദുബായ്>ചരിത്രത്തിലെ മഹാനായ നേതാവാണ് മഹാത്മാഗാന്ധിയെന്ന് യുഎഇ സഹിഷ്ണുത കാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. മഹാത്മാഗാന്ധിയുടെ 75-ാം​​​ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, മറ്റു നയതന്ത്ര പ്രതിനിധികൾ, ദുബായിലെയും നോർത്ത് എമിറേറ്റിലേയും സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 42 ഇഞ്ച് വലുപ്പമുള്ള ഗാന്ധി പ്രതിമ നരേഷ് കുമാവത് രൂപപ്പെടുത്തിയതും ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന് സമർപ്പിച്ചതുമാണ്. ഗാന്ധിയുടെ ഇഷ്ടപ്പെട്ട ഭജനകളായ വൈഷ്ണവ് ജാൻ തോ, രഘുപതി രാഘവ എന്നിവ സോം ദത്ത ബസു അവതരിപ്പിച്ചു. ഇന്ത്യൻ ജനതയെ ഒറ്റക്കെട്ടായി നിർത്താൻ ഗാന്ധിജിക്ക് കഴിഞ്ഞു. മഹത്തായ സന്ദേശങ്ങളാണ് അദ്ദേഹം ലോകത്തിന് നൽകിയത്. മഹാത്മജിയെ ഓർക്കുമ്പോൾ യുഎഇ രാഷ്ട്രപിതാവ് ഷെയ്ക്ക് സായിദ് സ്മരണയിൽ എത്തുമെന്നും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും വിശ്വസിച്ച നേതാക്കളായിരുന്നു ഇരുവരും എന്ന് ഷെയ്ക്ക് നഹ്യാൻ പറഞ്ഞു.

ദേശാഭിമാനി 2 Feb 2023 2:06 pm

കോവിഡ് പ്രതിരോധം ശക്തമാക്കാൻ കുവൈറ്റ്; നാലാം ഡോസ് വിതരണം തുടങ്ങി

കുവൈറ്റ് സിറ്റി>കുവൈറ്റിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് (നാലാം ഡോസ്) കുത്തിവെപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും കുത്തിവയ്പ്പ് ലഭിക്കും. മോഡേണ കോവിഡ്-19 ബൈവാലന്റ് ബൂസ്റ്റർ വാക്സിൻ രാജ്യത്തുടനീളമുള്ള 16 സ്ഥലങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഏതെങ്കിലും രണ്ട് ഡോസ് കോവിഡ് 19 വാക്സിൻ അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് എടുത്ത 18 വയസ്സിന് മുകളിലുള്ള ആർക്കും പുതിയ ബൂസ്റ്റർ ഡോസ് എടുക്കാൻ അർഹതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

ദേശാഭിമാനി 2 Feb 2023 1:56 pm

ഹെഡ് സ്റ്റാർട്ട്' മിനി മാരത്തൺ അഞ്ചിന്‌; പങ്കെടുക്കുന്നവർക്ക്‌ സൗജന്യ തെറാപ്പി സെഷൻ

കൊച്ചി >ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിന്റെ വാർഷിക ടെക്നോ- മാനേജീരിയൽ ഫെസ്റ്റായ എക്സൽ- 22, ലീവേ ഫിറ്റ്നെസ്സ് സെന്ററി'ന്റെയും ( ടൈറ്റിൽ പാർട്ണർ), കോളേജിന്റെ തന്നെ മാനസികാരോഗ്യ ക്ലബ്ബായ ഫോർറ്റിറ്റ്യൂഡിന്റെയും സഹകരണത്തോടെ, ഹെഡ് സ്റ്റാർട്ട്' മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 5 ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ് മാരത്തൺ ആരംഭിക്കുക. മാനസികാരോഗ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് മാരത്തണിന്റെ ലക്ഷ്യം. ആശങ്കകളും ഉത്കണ്ഠകളും വർധയച്ചു വരുന്ന കാലഘട്ടത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മനസ്സിന്റെ സ്വാസ്ഥ്യം നിലനിർത്തുന്നതിന് ചിട്ടയോടെയുള്ള പ്രവർത്തനമാണ് പരിഹാരം. കഠിനമായ സാഹചര്യങ്ങളിൽ, ദിവസം ഓടുന്നത്, സ്വന്തം ആശ്വാസ വൃത്തത്തിൽ നിന്ന് പുറത്തു കടക്കാൻ പ്രചോദനം നൽകുകയും അതുവഴി ആരോഗ്യവും ആത്മവിശ്വാസവും വികസിപ്പിക്കാൻ സഹായകമായിത്തീരുകയും ചെയ്യുന്നു. പത്ത് കിലോമീറ്ററാണ് മാരത്തണിന്റെ ദൈർഘ്യം. തുടർന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുന്നതാണ്. മാനസിക രോഗങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും തെറാപ്പിയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും ഇതൊരു അവസരമാണ്. രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന എല്ലാവർക്കും ജിം അംഗത്വത്തിൽ ആനുകൂല്യങ്ങളും ഒരു സൗജന്യ തെറാപ്പി സെഷനും ലഭ്യമാകുന്നതാണ്. താൽപ്പര്യമുള്ളവർക്ക് headstart.excelmec.org ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ദേശാഭിമാനി 2 Feb 2023 1:37 pm

'ഇതൊരു ഒളിമ്പിക് ഇനമാക്കണം', ഒരു കയ്യിൽ 16 പ്ലേറ്റ് ദോശയുമായി വെയ്റ്റര്‍, കണ്ണ് തള്ളി സോഷ്യൽമീഡിയ - വിഡിയോ

കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. സമൂഹമാധ്യമങ്ങളിലൂടെ മനുഷ്യരുടെ പലവിധത്തിലുള്ള കഴിവുകൾ കണ്ട് കണ്ണ് തള്ളാറുണ്ട്. ഒരു കോഫിഷോപ്പിലെ സാധാരണക്കാരനായ ഒരു തൊഴിലാളിയുടെ അത്തരത്തിലൊരു പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു കയ്യിൽ 16 പ്ലേറ്റ് ദോശ, ചൂടോടെ ചുട്ടെടുക്കുന്ന ദോശ ഓരോ പ്ലേറ്റ് നീട്ടി വാങ്ങി തന്റെ കയ്യിലേക്ക് അടുക്കിവെക്കുന്ന തൊഴിലാളി.വീഡിയോ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുയാണ് സോഷ്യൽമീഡിയ. കൈ പൊള്ളാതെ എങ്ങനെയാണ് ഇത്രയധികം പ്ലേറ്റുകൾ ബാലൻസ് ചെയ്യാൻ കഴിയുന്നതെന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം.മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹേന്ദ്രയാണ് വീഡിയോ ട്വിറ്ററീലൂടെ പങ്കുവെച്ചത്. ഇതിനോടകം 1.5 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. 'വെയ്റ്റര്‍ പ്രൊഡക്റ്റിവിറ്റി' ഒരു ഒളിമ്പിക് ഇനം ആക്കിയാൽ ഇദ്ദേഹത്തിന് ഒരു ഗോൾഡ് മെഡൽ ഉറപ്പാണെന്നും ആനന്ദ് മഹേന്ദ്ര വീഡിയോയ്‌ക്കൊപ്പംപങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.We need to get ‘Waiter Productivity’ recognised as an Olympic sport. This gentleman would be a contender for Gold in that event… pic.twitter.com/2vVw7HCe8A— anand mahindra (@anandmahindra) January 31, 2023കൈ പൊള്ളിക്കാതെ 16 പ്ലേറ്റും ബാലൻസ് ചെയ്യാനുള്ള ഫിസ്‌ക്‌സും തെർമോഡൈനാമിക്‌സും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. ഓരോ പ്ലേറ്റിന്റെയും സെന്റർ ഓഫ് ഗ്രാവിറ്റി വ്യസ്തമാണ്. ഇദ്ദേഹം ജന്മനാ ഒരു എഞ്ചീനിയറാണെന്നാണ് അടുത്ത കമന്റ്. അങ്ങനെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.ഈ വാര്‍ത്ത കൂടി വായിക്കൂഅമ്മ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു, എട്ട് മാസം പ്രായമുള്ള ജീവൻ അവന്റെ ഉദരത്തിൽ ചലിക്കുന്നു; ആദ്യ ട്രാൻസ് മാൻ പ്രെ​ഗ്നൻസിസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 2 Feb 2023 12:55 pm

യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍

മനാമ >പ്രവാസികള്ക്കായി യുഎഇയില് പുതിയ ഫെഡറല് വ്യക്തി നിയമം പ്രാബല്യത്തില് വന്നു. വിവാഹം, കുട്ടികളുടെ സംരക്ഷണം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ സുപ്രധാന കുടുംബകാര്യങ്ങളിലെ തീര്പ്പുകള് നിയമത്തിന്റെ പരിധിയില് വരും. മലയാളികള് അടക്കമുള്ള പ്രവാസികള്ക്കും മുസ്ലീം ഇതര സമൂഹത്തിനും ഏറെ പ്രയോജനകരമായിരിക്കും പുതിയ നിയമം. അവകാശങ്ങളിലും കടമകളിലും തല്യത നല്കുന്ന നിയമം സ്ത്രീ - പുരുഷ സമത്വം ഉയര്ത്തിപിടിക്കുന്നു. ആസ്തി പങ്കുവെക്കല്, വിവാഹമോചനം, സാക്ഷിമൊഴി നല്കല് തുടങ്ങിയവയില് സ്ത്രീക്കും പുരുഷനും തുല്യാവകാശം ആയിരിക്കും. രാജ്യത്തെ ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള് പാലിക്കാതെ തന്നെ വിവാഹ മോചനം സാധ്യമാകും. ഇതനുസരിച്ച് ദമ്പതികളില് ഒരാള് ആവശ്യപ്പെട്ടാല് കോടതിക്ക് ആദ്യ സിറ്റിങ്ങില് തന്നെ വിവാഹ മോചനം അനുവദിക്കാം. കാരണം വ്യക്തമാക്കുകയോ, പരാതി നല്കുകയോ വേണ്ട. വിവാഹ മോചനത്തിന് മധ്യസ്ഥത വേണമെന്ന നിബന്ധനയും ഒഴിവാക്കി. വിവാഹമോചനത്തിന് ഫയല് ചെയ്യാനും സാക്ഷി മൊഴി നല്കാനും സ്ത്രീകള്ക്ക് അവകാശമുണ്ട്. ഭര്ത്താവില് നിന്ന് ജീവനാംശം നേടാന് ഭാര്യക്ക് അവകാശമുണ്ടാകും. 18 വയസ്സുവരെ കുട്ടിയുടെ മേല് മാതാവിനും പിതാവിനും തുല്യ അവകാശമായിരിക്കും. വിവാഹത്തിന് വധുവിന്റെ പിതാവില് നിന്നോ രക്ഷിതാവില് നിന്നോ സമ്മതം വാങ്ങണമെന്ന നിബന്ധനയും ഒഴിവാക്കി. നേരത്തെ അബുദബി എമിറേറ്റില് നടപ്പാക്കിയ നിയമമാണ് ഭേദഗതികളോടെ യുഎഇയില് നടപ്പാക്കുന്നത്. രാജ്യം അംഗീകരിക്കുന്ന ഏത് നിയമം അനുസരിച്ചും രാജ്യത്ത് കഴിയുന്നവര്ക്ക് വ്യക്തി, കുടുംബകാര്യങ്ങളില് തീര്പ്പ് കല്പ്പിക്കാനാകും. മാതൃരാജ്യത്തെ നിയമമനുസരിച്ചും ഇക്കാര്യങ്ങളില് തീര്പ്പിലെത്താന് യുഎഇ അനുവാദം നല്കിയിട്ടുണ്ട്. ഇതിന് താല്പ്പര്യമില്ലാത്തവര്ക്കായാണ് പുതിയ നിയമം.

ദേശാഭിമാനി 1 Feb 2023 9:15 pm

അമ്മ എന്ന വിളി കേൾക്കാൻ കാത്തിരിക്കുന്നു, എട്ട് മാസം പ്രായമുള്ള ജീവൻ അവന്റെ ഉദരത്തിൽ ചലിക്കുന്നു; ആദ്യ ട്രാൻസ് മാൻ പ്രെ​ഗ്നൻസി 

മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത് ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെ​ഗ്നൻസിയെന്ന ചരിത്ര മുഹൂർത്തത്തിന്റെ പടിവാതിൽക്കലാണ് സഹദ് ഫാസിൽ, സിയ പവൽ ട്രാൻസ് ദമ്പതികൾ. ഭർത്തവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സിയ. മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത പങ്കുവച്ചിരിക്കുന്നത്.സിയയുടെ കുറിപ്പിന്റെ പൂർണ്ണരൂപംജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം അമ്മ..... ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം..... ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ...... എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു.... കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ.........എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക, പിറന്ന ശരീരത്താൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോൾ അവന്റെ ശരീരത്തെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു...... ഹോർമോൺ തറാപ്പികളും ബ്രെസ്റ്റ് റിമൂവൽ സർജറിയും...കാലം ഞങ്ങളെ ഒരുമിപ്പിച്ചു.മൂന്ന് വർഷമാകുന്നു. അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂർണ്ണ സമ്മതത്താൽ ഇന്ന് 8 മാസം പ്രായമുള്ള ജീവൻ അവന്റെ ഉദരത്തിൽ ചലിക്കുന്നു ...... ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്യമാക്കാൻ ഞങ്ങളെടുത്ത തീരുമാനങ്ങൾ പിന്തുണച്ചു. ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാൻ പ്രെ​ഗ്നൻസി.......ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ കുട നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങൾക്കും Drക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു......View this post on InstagramA post shared by Ziya Paval (@paval19)ഈ വാര്‍ത്ത കൂടി വായിക്കൂലോകത്തിലെ ഏറ്റവും വലിയ വാഴ!; 50 അടി ഉയരം, ഒറ്റക്കുലയിൽ 300 പഴങ്ങൾ; ‘മുസ ഇൻഗെൻസ്’ കണ്ടിട്ടുണ്ടോ?സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 1 Feb 2023 6:07 pm

കുവൈറ്റിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് സിറ്റി>കുവൈത്തിൽ സിവിൽ ഐഡി കാർഡ് ഹോം ഡെലിവറി സേവനം താൽക്കാലികമായി നിർത്തിവച്ചു. ഹോം ഡെലിവറി സേവനത്തിനായി നിയോഗിച്ച കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സേവനം താൽക്കാലികമായി നിർത്തിയത്. കരാർ കാലാവധി 2021 ജൂലായിലാണ് അവസാനിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം വരെ കമ്പനി സേവനം നൽകുകയായിരുന്നു. രണ്ടു ദിനാറാണ് ഓരോ ഉപഭോക്താക്കളിൽ നിന്നും ഹോം ഡെലിവറി സേവനങ്ങൾക്കായി കമ്പനി ഈടാക്കുന്നത്. സിവിൽ ഐഡി വിതരണത്തിൽ സ്വദേശികൾക്കും ഗാർഹിക തൊഴിലാളികൾക്കും സർക്കാർ ജീവനക്കാരായ പ്രവാസികൾക്കുമാണ് നിലവിൽ സാധാരണ രീതിയിലുള്ള മുൻഗണന നൽകുന്നത്. ഇക്കാരണത്താൽ തന്നെ സിവിൽ ഐഡി കാർഡുകൾ പെട്ടെന്ന് ലഭിക്കുന്നതിനായി ഹോം ഡെലിവറി സേവനത്തെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ആശ്രിത വിസയിൽ കഴിയുന്നവരും ആശ്രയിച്ചിരുന്നത്.

ദേശാഭിമാനി 1 Feb 2023 5:44 pm

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി>കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗ വേദിയായ ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും ടാബ്ലോ മത്സരവും സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോക്ടർ രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാലവേദി അബു ഹലീഫ മേഖല സെക്രട്ടറി ശ്രേയ സുരേഷ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. ലോക കേരളസഭാംഗം ആർ നാഗനാഥൻ, കലാ കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ്, ബാലവേദി രക്ഷാധികാരി സമിതി ജനറൽ കൺവീനർ ഹരി രാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ്, ട്രഷറർ അജ്നാസ്, ബാലവേദി കോഡിനേറ്റർ തോമസ് സെൽവൻ ചടങ്ങിൽ സംബന്ധിച്ചു. അവനി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിന് കീർത്തന കിരൺ സ്വാഗതവും ശിവാനി ശൈമേഷ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ടാബ്ലോ മത്സരത്തിൽ കുവൈറ്റിലെ 4 മേഖലകളിൽ നിന്നുമായി 130 ഓളം കുട്ടികൾ ഉൾപ്പെട്ട പതിമൂന്ന് ടീമുകൾ പങ്കെടുത്തു. ഫാഹിൽ മേഖലയിൽ നിന്നുള്ള ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ സാൽമിയ മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. കലയുടെയും ബാലവേദിയുടെയും ഭാരവാഹികൾ ചേർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ദേശാഭിമാനി 1 Feb 2023 5:29 pm

‘ഹൃദയപൂർവം കേളി’: രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു

റിയാദ്>കേളി കലാസാംസ്കാരിക വേദി 'ഹൃദയപൂർവം കേളി' പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് കേരളത്തിൻറെ സാംസ്കാരിക വിപ്ലവ നായിക നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ പ്രഖ്യാപനങ്ങളിൽ ഒന്നായ, കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങളിലെയും, ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിർധനർക്ക് 'ഒരു ലക്ഷം പൊതിച്ചോർ' നൽകുന്ന പദ്ധതിയാണ് 'ഹൃദയപൂർവം കേളി'. കേളിയും, കേളി കുടുംബ വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം 2022 ഡിസംബർ ഒന്നിന് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവഹിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടമായി നിലമ്പൂരിലെ ഭിന്നശേഷി വിദ്യാലയത്തിൽ ജനുവരി പതിനേഴിനാണ് ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. രണ്ടാം ഘട്ട സമാപന ചടങ്ങിൽ കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ അരുമ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഡെയ്സി ടീച്ചർ, കേളി മുൻ ഭാരവാഹികളായ ഉമ്മർ കുട്ടി, ബാബുരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ കേളിക്ക് വേണ്ടി നിലമ്പൂർ ആയിഷയെ പ്രവർത്തകർ ഷാൾ അണിയിച്ചു ആദരിച്ചു. പ്രവാസി സംഘം ഏരിയ സെക്രട്ടറി റഷീദ് മേലേതിൽ നന്ദി പറഞ്ഞു

ദേശാഭിമാനി 1 Feb 2023 5:27 pm

അറബ് ഹെൽത്ത് എക്സിബിഷന് തുടക്കമായി

ദുബായ്>അറബ് ഹെൽത്ത് എക്സിബിഷന് തുടക്കമായി. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറബ് ഹെൽത്ത് എക്സിബിഷനും 2023 കോൺഗ്രസും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിഹിതനായിരുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലാണ് നാല് ദിവസത്തെ ഹെൽത്ത് കെയർ സമ്മേളനം നടക്കുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ ഹെൽത്ത് കെയർ കമ്പനികളുടെയും സാങ്കേതികവിദ്യയുടെയും ഉൽപന്നങ്ങളുടെയും ഏറ്റവും വലിയ സമ്മേളനമാണ് അറബ് ഹെൽത്ത്. ആരോഗ്യ സംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും” എന്നപ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന എക്സിബിഷനിൽ 51,000-ലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ മേഖലകളിലൊന്ന് സൃഷ്ടിക്കുന്നതിന് യുഎഇയും ദുബായും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ടെന്ന് ഉദ്ഘാടന വേളയിൽ സംസാരിച്ച ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ലോകത്തിലെ മുൻനിര ആരോഗ്യപരിരക്ഷ വൈദഗ്ധ്യം, കഴിവുകൾ, സ്ഥാപനങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരികയും നവീകരണത്തിന് പുത്തൻ വഴികൾ തുറക്കുകയും ചെയ്തുകൊണ്ട് ആരോഗ്യ മേഖലയിൽ ഒട്ടേറെ മാറ്റങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം പ്രദർശകരാണ് പരിപാടിയിൽ നൂതനമായ പുതിയ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നത്. സമ്മേളനത്തിൽ 300-ലധികം പ്രാദേശിക, അന്തർദേശീയ പ്രഭാഷകരും മുഖ്യ പ്രസംഗങ്ങളും ശാസ്ത്രീയ പ്രഭാഷണങ്ങളും ഇൻഡസ്ട്രി ബ്രീഫിംഗുകളും ഉൾക്കൊള്ളുന്ന ഒമ്പത് തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസ കോൺഫറൻസുകളും സംഘടിപ്പിക്കും.ഉദ്ഘാടനത്തിന് ശേഷം, ശൈഖ് മു മ്മദ് സമ്മേളനത്തിന്റെ ഭാഗമായി ഒരുങ്ങിയ പാവലിയനിൽ പര്യടനം നടത്തുകയും ജിഇ ഹെൽത്ത്കെയർ, ക്ലീവ്ലാൻഡ് ക്ലിനിക്, ഹെൽത്ത്കെയർ സ്പെയിൻ, സീമെൻസ്, ഫിലിപ്സ് തുടങ്ങി വിവിധ പ്രമുഖ കമ്പനികളുടെ സ്റ്റാൻഡുകൾ സന്ദർശിക്കുകയും ചെയ്തു. ആരോഗ്യ പ്രതിരോധ മന്ത്രാലയം , ദുബായ് ഹെൽത്ത് അതോറിറ്റി , അബുദാബിയുടെ ആരോഗ്യ വകുപ്പ് എന്നിവർ ചേർന്നാണ് ഇത് ഒരുക്കിയത്. അറബ് ഹെൽത്ത് 2023-ൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന റെവല്യൂഷൻ ആസ്പയർ എന്ന പേരിലുള്ള ജിഇ ഹെൽത്ത്കെയറിൻ്റെ അടുത്ത തലമുറ കമ്പ്യൂട്ടേഡ് ടോമോഗ്രഫി (സിടി) സംവിധാനത്തെക്കുറിച്ചും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് വിവരിച്ചു.

ദേശാഭിമാനി 1 Feb 2023 5:02 pm

കൊടുങ്ങല്ലൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി>കൊടുങ്ങല്ലൂർ സ്വദേശി ബദറുദ്ദീൻ (52) അബുദാബിയിൽ നിര്യാതനായി. പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എറിയാട് അറപ്പപ്പുറം സ്വദേശിയായ ബദറുദ്ദീൻ കഴിഞ്ഞ 20 വർഷമായി യുഎഇയിൽ ജോലി ചെയ്തു വരുന്നു. ഫാരിസ്, റിശാൻ എന്നിവരാണ് മക്കൾ. ഭാര്യ ഫായിദ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ദേശാഭിമാനി 1 Feb 2023 4:58 pm

ലോകത്തിലെ ഏറ്റവും വലിയ വാഴ!; 50 അടി ഉയരം, ഒറ്റക്കുലയിൽ 300 പഴങ്ങൾ; ‘മുസ ഇൻഗെൻസ്’ കണ്ടിട്ടുണ്ടോ? 

പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിൽ വളരുന്നതാണ് മുസ ഇൻഗെൻസ് ലോകത്തിലെ ഏറ്റവും വലിയ വാഴ ഏതാണെന്നറിയാമോ? അഞ്ച് നില കെട്ടിടത്തിന്റെ വലുപ്പം കൈവരിക്കാൻ പ്രാപ്തിയുള്ള 'മുസ ഇൻഗെൻസ്' എന്ന വാഴയാണത്. 'ഹൈലാൻഡ് ബനാന ട്രീ' എന്നും ഇത് അറിയപ്പെടും. പസിഫിക് മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലാണ് ഇത് വളരുന്നത്.50 അടിയോളം പൊക്കത്തിൽ മുസ ഇൻഗെൻസ് വളരുമെന്നാണ് കാർഷിക ശാസ്ത്രജ്ഞർ പറയുന്നത്. ലോകത്തിലെ ഏറ്റവു വലിയ സസ്യമെന്ന ഖ്യാതിയും ഇതിനുണ്ട്. ഏകദേശം 12 ഇഞ്ചോളം നീളമുള്ള 300ഓളം പഴങ്ങൾ ഈ വാഴകളുടെ ഒറ്റക്കുലയിൽ ഉണ്ടാകും. തൊലിപൊളിക്കുമ്പോൾ ഏത്തപ്പഴം പോലെ മഞ്ഞ നിറമുള്ള മാംസമാണ് പഴങ്ങളിലുള്ളത്. ചെറിയ പുളിയോടുകൂടിയ മധുരമാണ് മുസ ഇൻഗെൻസയുടെ രുചി. ചില അസുഖങ്ങൾക്കുള്ള മരുന്നായും പാപ്പുവ ന്യൂഗിനിയിലെ ആളുകൾ ഇത് ഉപയോഗിക്കാറുണ്ട്. വാഴത്തണ്ടും മര്‌റും കരകൗശല വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്.വളരെ പഴക്കമേറിയ ഈ വാഴയിനം ശിലായുഗ കാലം മുതൽ ഭൂമിയിലുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. 1989ൽ ഗവേഷകനായ ജെഫ് ഡാനിയേൽസാണ് ഈ വാഴ കണ്ടെത്തിയത്. പാപ്പുവ ന്യൂഗിനിയിൽ കടൽനിരപ്പിൽ നിന്ന് 1000 മുതൽ 2000 മീറ്റർ ഉയരത്തിലുള്ള ആഫ്രക് പർവത പ്രദേശത്താണ് ഇതു വളരുന്നത്. മഴക്കാടുകളിൽ വളരുന്നതിനാൽ അതേ പരിതസ്ഥിതിയാണ് മുസ ഇൻഗെൻസയുടെ വളർച്ചയ്ക്ക് ഏറെ അനുയോജ്യം.Giant banana (musa ingens) from arfak mountain papua. Can reach a height of 25 meter pic.twitter.com/FZHKyMNoCH— Alex (@Alex31829681) June 5, 2021ഈ വാര്‍ത്ത കൂടി വായിക്കൂ'അടിയുണ്ടാക്കാത്ത ദിവസമില്ല', 'തല്ല് കൂടാനെ സമയമുള്ളു'; വഴക്ക് നല്ലതാണ്, ഇതാ നാല് കാരണങ്ങൾസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 1 Feb 2023 4:55 pm

സൗദിയിൽ ഹെവി ഡ്രൈവര്‍ തസ്തികയിൽ സ്വദേശിവൽക്കരണം: കരാര്‍ ഒപ്പുവെച്ചു ഗതാഗത അതോറിറ്റി

റിയാദ് >സൗദിയിൽ ഹെവി ഡ്രൈവര് തസ്തികയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കരാര് ഗതാഗത അതോറിറ്റി ഒപ്പുവെച്ചു . അല്മജ്ദൂഇ കമ്പനിയുമായിട്ടാണ് പൊതുഗതാഗത വിഭാഗം കരാര് ഒപ്പുവെച്ചത്. അതോറിറ്റി ഓഫീസില് നടന്ന ചടങ്ങിലാണ് കരാര് ഒപ്പുവെച്ചത്. ഇത് സൗദിയിൽ ഹെവി ഡ്രൈവർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വിദേശികൾക്ക് കനത്ത തിരിച്ചടിയാകും. ട്രാന്സ്പോര്ട്ട് ലോജിസ്റ്റിക് മേഖലയിലെ സൗദിവത്കരണ പദ്ധതിക്കും ലോജിസ്റ്റിക് മേഖലയില് കൂടുതല് സൗദി പൗരന്മാര്ക്ക് ജോലികള്ക്ക് അവസരമൊരുക്കുന്നതിനും കമ്പനി ആവശ്യമായ പിന്തുണയും സഹായവും നല്കും. ഡ്രൈവിംഗ് പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ലൈസന്സ് എടുക്കാനും കമ്പനി സൗകര്യമൊരുക്കും. ഹദഫ് ഫണ്ടില് നിന്ന് കമ്പനിക്ക് സഹായവും ലഭിക്കും. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും സൗദി തൊഴിലാളികൾക്ക് തൊഴിലുകൾ വികസിപ്പിക്കുന്നതിനും തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം ഉയർത്തുന്നതിനുമാണ് കരാറെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.

ദേശാഭിമാനി 1 Feb 2023 4:45 pm

എമിറാത്തി ജീവനക്കാരുടെ തൊഴിലുടമകളെ നിരീക്ഷിക്കാൻ പ്രത്യേക അതോറിറ്റി

അബുദാബി>എമിറാത്തി ജീവനക്കാർക്കുള്ള പെൻഷനും സാമൂഹിക സുരക്ഷാ വ്യവസ്ഥകളും തൊഴിലുടമകൾ ശരിയായി നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇൻസ്പെക്ഷൻ ഓഫീസർമാർക്ക് ജുഡീഷ്യൽ അധികാരം നൽകി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ). എമിറാത്തി ജീവനക്കാർ ഒരു സ്ഥാപനത്തിൽ ചേരുമ്പോൾ അവരുടെ ഡാറ്റ അധികാരികൾക്ക് സമർപ്പിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾ അവരുടെ എമിറാത്തി ജീവനക്കാർക്ക് നൽകുന്ന ശമ്പളവും, മറ്റു ആനുകൂല്യങ്ങളുടെ വിവരങ്ങളും ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റിക്ക് നൽകണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികളുമായി അധികാരികൾ മുന്നോട്ടു പോകും.

ദേശാഭിമാനി 1 Feb 2023 4:43 pm

ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന്: ഡോ. രാജാ ഹരിപ്രസാദ്

കുവൈറ്റ് സിറ്റി>ഭയപ്പെടുത്തി ഭരിക്കുകയെന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഡോ. രാജാ ഹരിപ്രസാദ്. ഇ​തി​നെ​തി​രെ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ല്പു​ണ്ടാ​വു​ന്ന​തെ​ന്നും സ്വ​ച്ഛ​മാ​യി ഉ​റ​ങ്ങാ​ൻ ഭ​യം തോ​ന്നു​ന്നൊ​രു കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 44ാം വാർഷിക സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ശൈമേഷ് കെ കെ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ആർ നാഗനാഥൻ, നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ അജിത് കുമാർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, മേഖലാ സെക്രട്ടറിമാരായ ജ്യോതിഷ് പി ജി, റിച്ചി കെ ജോർജ്, നവീൻ കെ വി, രഞ്ജിത്ത് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിന് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതവും ജോയിൻ സെക്രട്ടറി പ്രജോഷ് നന്ദിയും രേഖപ്പെടുത്തി.

ദേശാഭിമാനി 1 Feb 2023 4:34 pm

കേളി ഇടപെടല്‍; മൂന്ന് മാസം മുന്‍പ് മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി

റിയാദ്>ഹൃദയാഘാതത്തെ തുടര്ന്ന് മൂന്നുമാസം മുന്പ് മരിച്ച ഉത്തര്പ്രദേശ് സ്വദേശി മുഹമ്മദ് ഷംസുദ്ദീന്റെ (38) മൃതദേഹം റിയാദില് ഖബറടക്കി. അല്ഖര്ജ് കിംഗ് ഖാലിദ് ആശുപത്രി മോര്ച്ചറിയില് മൂന്ന് മാസമായി അജ്ഞാത മൃതദേഹം എന്ന നിലയില് സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തെ കുറിച്ച് ആശുപത്രി അധികൃതര് അല് ഖര്ജ് പോലീസില് വിവരമറിയിക്കുകയും, ഇഖാമാ പരിശോധനയില് ഇന്ത്യക്കാരനാണെന്ന് ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തില് പോലീസ് ഇന്ത്യന് എമ്പസ്സിയില് വിവരമറിയിച്ചു. കൂടുതല് വിവരങ്ങള് ശേഖരിക്കുന്നതിനും തുടര് നടപടികള് കൈക്കൊള്ളുന്നതിനുമായി എമ്പസ്സി, കേളി കലാസാംസ്കാരിക വേദിയെ ചുമതലപ്പെടുത്തി. ഇക്കാമ നമ്പറിലൂടെ പാസ്പോര്ട്ട് വിവരങ്ങള് ശേഖരിച്ച കേളിയുടെ അല്ഖര്ജ് ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്ത്തകര് മുഹമ്മദ് ഷംസുദ്ദീന്റെ കുടുംബവുമായി ബന്ധപ്പെട്ടു. ഉത്തര്പ്രദേശ് മുറാദാബാദ് ജില്ലയിലെ ഠാക്കൂദ്വാര് സ്വദേശിയായ ഷംസുദ്ദീന്, പതിനൊന്നു വര്ഷം മുന്പ് ദമാമിലാണ് ജോലിക്കെത്തിയത്. പിന്നീട് സ്പോണ്സറുടെ ജോലിയില് നിന്നും മാറി കഴിഞ്ഞ എട്ടു വര്ഷമായി അല് ഖര്ജില് ജോലി ചെയ്തു വരികയായിരുന്നു. തുടര്ന്ന് ഇന്ത്യന് എംബസിയുടെ നിര്ദ്ദേശപ്രകാരം നാട്ടിലുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും ഷംസുദ്ദീന്റെ റിയാദിലുള്ള ബന്ധുവിനെ കണ്ടെത്തുകയും, തുടര് നടപടികള് പൂര്ത്തിയാക്കി കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അല്ഖര്ജ് ഖബര്സ്ഥാനില് ഖബറടക്കി.

ദേശാഭിമാനി 1 Feb 2023 2:10 pm

ഇത് തനി സ്റ്റൈൽ, സ്റ്റേജിൽ തകർത്ത് ഡാൻസ് ചെയ്ത് വധു, കയ്യടിച്ച് വരൻ

ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. കുറച്ച് പാട്ടും ഡാൻസും ഇല്ലാതെ എന്ത് കല്യാണ ആഘോഷം. വമ്പൻ കൊറിയോ​ഗ്രഫിയൊക്കെ ചെയ്താണ് വിവാഹ വേദിയിൽ വധുവും വരനും നൃത്തം ചെയ്യാറ്. എന്നാൽ പ്രത്യേകിച്ച് കൊറിയോ​ഗ്രാഫിയൊന്നുമില്ലാതെ കുട്ടികൾക്കൊപ്പം ഡൻസ് കളിച്ച് തകർക്കുന്ന വധുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വധുവിനെ പ്രോത്സാഹിപ്പിച്ച് വരനും കൂടെ തന്നെയുണ്ട്.ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്. ആരേയും നോക്കാതെ ‘പൽകി പേ ഹോകേ’ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വധു. ഇടയ്ക്ക് വരനേയും നൃത്തം ചെയ്യാൻ വിളിക്കുന്നുണ്ട്. എന്നാൽ ഒന്ന് ചുവട് വെക്കാൻ ശ്രമിച്ച ശേഷം വരൻ ചിരിച്ചുകൊണ്ട് പിൻമാറുന്നതും വീഡിയോയിൽ കാണാം.View this post on InstagramA post shared by piya shani (@i_love_yau_1430)നിരവധി ആളുകൾ ദമ്പതികൾക്ക് ആശംസകളറിയിച്ച് രം​ഗത്തെത്തി. വൈറലായ വീഡിയോയ്ക്ക് താഴെ രസകരമായി നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. വധു വളരെ സന്തോഷവതിയാണ് എന്നായിരുന്നു ഒരു കമന്റ്. ഈ ദമ്പതിമാരെ കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലായിപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എന്ന് ആശംസിച്ച് നിരവധി കമന്റ് വന്നു.ഈ വാര്‍ത്ത കൂടി വായിക്കൂ'അടിയുണ്ടാക്കാത്ത ദിവസമില്ല', 'തല്ല് കൂടാനെ സമയമുള്ളു'; വഴക്ക് നല്ലതാണ്, ഇതാ നാല് കാരണങ്ങൾസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 1 Feb 2023 1:56 pm

'അടിയുണ്ടാക്കാത്ത ദിവസമില്ല', 'തല്ല് കൂടാനെ സമയമുള്ളു'; വഴക്ക് നല്ലതാണ്, ഇതാ നാല് കാരണങ്ങൾ 

വഴക്കുകളുണ്ടാകുന്നത് പങ്കാളിയെ കൂടുതൽ മനസ്സിലാക്കാനും പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനും നല്ലതാണ് 'കണ്ണ് തുറക്കുമ്പോൾ മുതൽ ഉറങ്ങാൻ കിടക്കുന്നത് വരെ വഴക്കോട് വഴക്ക്', 'അടിയുണ്ടാക്കാത്ത ദിവസമില്ല', 'ചുരുക്കം പറഞ്ഞാൽ തല്ല് കൂടാനേ സമയമുള്ളു', പല പങ്കാളുകളും സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ജീവിതത്തിൽ ഒരിക്കലും അടികൂടിയിട്ടില്ലാത്ത ദമ്പതികളെ കണ്ടെത്തുക തന്നെ പ്രയാസമാണ്, കാരണം ഏറ്റവും പ്രിയപ്പെട്ടവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ വഴക്കുകൾ ആരോഗ്യകരമായല്ല സംഭവിക്കുന്നതെങ്കിൽ അത് മോശം തലത്തിലേക്ക് പോകും. എന്നാൽ പരസ്പരം വഴക്കുകളുണ്ടാകുന്നത് പങ്കാളിയെ കൂടുതൽ മനസ്സിലാക്കാനും പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താനും നല്ലതാണ്.'ഞാനാണ് കേമൻ' എന്ന ഭാവം ഇല്ലാതെയും പങ്കാളിയെ മോശമായി ചിത്രീകരിക്കാതെയുമൊക്കെ വിയോജിപ്പുകൾ തുറന്നുപറയുകയും തർക്കങ്ങളിൽ ഏർപ്പെടുകയുമൊക്കെ ചെയ്യാം. പിന്നീട് അങ്ങനെ പറയണ്ടായിരുന്നു എന്ന് ഓർക്കാൻ ഇടവരാത്ത രീതിയിൽ സംസാരിക്കാൻ ശ്രദ്ധിക്കണമെന്നതാണ് ആരോഗ്യകരമായ വഴക്കുകളിൽ പ്രധാനം.കൂടുതൽ ആധികാരികവും യഥാർത്ഥവുമായ ബന്ധം‌ആശയവിനിമയം നടക്കുമ്പോൾ ഒഒരു വ്യക്തിക്ക് അവരുടെ യഥാർത്ഥ വികാരങ്ങൾ പങ്കുവയ്ക്കാൻ കഴിയും. അത് അപ്പോൾ ഒരു വഴക്കിലേക്ക് നീങ്ങിയേക്കാമെങ്കിലും പിന്നീട് പങ്കാളിയെ കൂടുതൽ മനസ്സിലാക്കാനും അവർ എന്താണ് ആ​ഗ്രഹിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാനും ഇത് സഹായിക്കും.ബൗണ്ടറികളും ട്രി‌​ഗറുകളും വ്യക്തമാകുംഅഭിപ്രായവ്യത്യാസമുള്ളപ്പോഴും അത് പുറത്തുകാണിക്കാതിരിക്കുകയും അത് മനസ്സിലിട്ട് മൂന്നോട്ടുനീങ്ങുകയും ചെയ്യുന്നത് ഒരു യഥാർത്ഥ ട്രിഗറിനെ കൈകാര്യം ചെയ്യുന്നതിനുള്ള അനാരോഗ്യകരമായ വഴിയാണ്. ഇതുവഴി പങ്കാളിയെ ആശയക്കുഴപ്പത്തിലാക്കുകയും അസ്വസ്ഥനാക്കുകയുമാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങളുടെ ബൗണ്ടറികളും ട്രി‌​ഗറുകളും തുറന്നുപറയുന്നത് പല കാര്യങ്ങളിലും വ്യക്തത ലഭിക്കാൻ സഹായിക്കും.മ‌നസ്സിലെ ഭാരം ഇറക്കിവയ്ക്കാംപങ്കാളിയോട് പറയേണ്ട കാര്യങ്ങൾ പറയാതെ അത് മറ്റുള്ളവരോട് പരാതിപ്പെടുക അല്ലെങ്കിൽ മനസ്സിൽ തന്നെ സൂക്ഷിക്കുക, സ്വയം ഇരയായി മുദ്രകുത്തുക തുടങ്ങിയ രീതികൾ മോശമാണ്. നിങ്ങളുടെ പ്രശ്നത്തെ മനസ്സിലാക്കാനും സഹായിക്കാനും കഴിയുന്ന വ്യക്തിയോട് അത് തുറന്നുപ്രകടിപ്പിക്കുന്നത് തീർച്ചയായും നെ​ഗറ്റീവ് ചിന്തകളിൽ നിന്ന് പുറത്തുകടക്കാനും നിങ്ങളുടെ പങ്കാളിയുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത നേടാനും സഹായിക്കും. വിശ്വാസവും ആഴത്തിലുള്ള അടുപ്പവും സമ്മാനിക്കുംഎതിർപ്പുകൾ തുറന്നുപറയുമ്പോഴും തർക്കങ്ങൾ ചർച്ചയാകുമ്പോഴുമൊക്കെ നിങ്ങളുടെ വികാരങ്ങളും ചർച്ചയാകുന്നുണ്ട്. കുറച്ച് നാൾ കഴിയുമ്പോൾ ഇതൊരു യഥാർത്ഥ പങ്കാളിത്തത്തിലേക്ക് നീങ്ങും. അതുവഴി കാത്തിരിക്കുന്നത് എന്താണെങ്കിലും, നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നമ്മൾ ഒന്നിച്ചുണ്ടാകും എന്ന വിശ്വാസം ബലപ്പെടും.ഈ വാര്‍ത്ത കൂടി വായിക്കൂഇഡലിയും ഗോല്‍ഗപ്പയും കൊണ്ടൊരു ഫ്യൂഷന്‍, 'ലാവ ഇഡലി'; എന്തിനാണ് ഈ ചതി എന്ന് കമന്റ്സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം 1 Feb 2023 12:34 pm

ടിപ്പുവിനെ കണ്ടു! ഖബറിൽ (കുഴിമാടം) തൊട്ടു!...കെ ടി ജലീൽ എഴുതുന്നു

ഖിലാഫത്ത് സമരത്തിൽ പിടിക്കപ്പെട്ട് 12 വർഷം ബെല്ലാരി ജയിലിലടക്കപ്പെട്ട വലിയുപ്പയുടെ ഓർമ്മകൾ തേടിയുള്ള യാത്രക്കിടയിൽ ടിപ്പുവിനെ കണ്ടു. മഅദനിയുമായി സംസാരിച്ചു. വലിയുപ്പ കിടന്ന ജയിൽ മുറി തേടിയുള്ള യാത്രയുടെ വർത്തമാനങ്ങൾ പങ്കുവെക്കുകയാണ് ഡോ:കെ.ടി.ജലീൽ. രണ്ട് ഭാഗങ്ങളായി എഴുതിയ കുറിപ്പിന്റെ ഒന്നാം ഭാഗം. മുൻരാഷ്ട്രപതിയും ബഹിരാകാശ ഗവേഷകനുമായ ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ അമേരിക്കൻ സന്ദർശന അനുഭവങ്ങൾ പങ്കുവെക്കുന്ന Wings of Fire എന്ന പുസ്തകം വർഷങ്ങൾക്ക് മുമ്പാണ് വായിച്ചത്. മനസ്സിൽ ഉടക്കി നിന്ന രചനയാണത്. അതിലെ ഓരോ വരികളും വായനക്കാരന് നൽകുന്ന പ്രതീക്ഷയും ആത്മവിശ്വാസവും വിവരണാതീതമാണ്. അദ്ദേഹം എഴുതി: എന്റെ യാത്രയുടെ അവസാനം ഞാൻ പോയത് കിഴക്കൻ തീരത്തുള്ള വെർജീനിയായിലെ വാലോപ്സ് ദ്വീപിലേക്കാണ്. അവിടെയാണ് നാസയുടെ റോക്കറ്റ് പദ്ധതികളുടെ കേന്ദ്രം. അവിടുത്തെ സ്വീകരണ മുറിയിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്ന ഒരു ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു യുദ്ധ രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാതലത്തിൽ റോക്കറ്റുകൾ പറക്കുന്നത് വ്യക്തമായി കാണാം. നമ്മുടെ നാട് മഹാനായ ആ ഭാരത പുത്രനെ മറന്നുവെങ്കിലും അങ്ങകലെ ഏഴാം കടലിനക്കരെ നാസയുടെ കെട്ടിടത്തിൽ ആവിഷ്കരിച്ചിട്ടുള്ള പെയിൻ്റിംഗിൽ ടിപ്പു സുൽത്താന്റെ പട്ടാളം ബ്രിട്ടീഷുകാർക്കെതിരെ വിജയകരമായി റോക്കറ്റുകൾ ഉപയോഗിച്ചതാണ് പ്രതിപാദിച്ചിരിക്കുന്നത്. അതിന് നേതൃത്വം നൽകിയ ഇന്ത്യക്കാരനായ ടിപ്പുവിന്റെ മഹത്വവും ഉൽഘോഷിച്ചിട്ടുണ്ട്. ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് ടിപ്പുവിന്റെ ശവകുടീരവും കോട്ടയും സമ്മർ പാലസും ടിപ്പു വെടിയേറ്റ് മരിച്ച് കിടന്ന സ്ഥലവുമെല്ലാം സ്റ്റഡി ടൂറിന്റെ ഭാഗമായി പോയി കണ്ടത്. അതിന് ശേഷം മൈസൂരിലൂടെ പല തവണ കടന്ന് പോയിട്ടുണ്ടെങ്കിലും ടിപ്പു സുൽത്താന്റെ 'ഖബറിടം' സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. ടിപ്പു ജയന്തി മഹോൽസവം കർണ്ണാടകയിലെ ബി.ജെ.പി സർക്കാർ വേണ്ടെന്ന് വെച്ചതും ആഘോഷം കേവലമൊരു ചടങ്ങിലൊതുക്കിയതും കേട്ടപ്പോൾ ഒരിക്കൽ കൂടി അവിടം സന്ദർശിക്കണമെന്ന് തോന്നി. ലണ്ടനിലെ റോയൽ മിലിട്ടറി മ്യൂസിയത്തിൽ ബ്രിട്ടീഷുകാർ ടിപ്പുവിൽ നിന്ന് മൂന്നാം മൈസൂർ യുദ്ധത്തിൽ പിടിച്ചെടുത്ത റോക്കറ്റുകൾ പ്രദർശനത്തിന് വെച്ച കാര്യം ഡോ: പി.കെ. സുകുമാരൻ രചിച്ച ടിപ്പു സുൽത്താൻ സ്വഭാവഹത്യയുടെ രക്തസാക്ഷിഎന്ന ഗ്രന്ഥത്തിൽ വായിക്കാനിടയായത് നിത്യശാന്തിയിലാണ്ട ടിപ്പുവിനെ കാണാനുള്ള ആഗ്രഹം കലശലാക്കി. അപ്പോഴാണ് ബാഗ്ലൂരിലും ബെല്ലാരിയിലും പോകാൻ സൗകര്യം ഒത്തുവന്നത്. ആദ്യംശ്രീരംഗപട്ടണത്ത് പോയി മൈസൂർ സിംഹം നിത്യനിദ്ര പൂകിയത് കാണണം. അതുകഴിഞ്ഞ് ബാഗ്ലൂരിൽ പോയി അബ്ദുൽനാസർ മഅദനിയെ കണ്ട് സംസാരിക്കണം. 1921 ലെ ഖിലാഫത്ത് സമര കാലത്ത് ബ്രിട്ടീഷ് പട്ടാളം പിടികൂടി 12 വർഷം തുറുങ്കിലടക്കപ്പെട്ട വലിയുപ്പ കിടന്ന ബെല്ലാരി ജയിലിലുമൊന്ന് പോകണം. ഈ മൂന്ന് ഉദ്ദേശങ്ങളും സഫലമാക്കാൻ ലക്ഷ്യമിട്ടാണ് വീട്ടിൽ നിന്ന് രാവിലെ പത്ത് മണിയോടെ യാത്ര ആരംഭിച്ചത്. ജനതാദൾ ദേശീയ കൗൺസിൽ അംഗം ഫൈസൽ തങ്ങളും ഗൺമാൻ പ്രജീഷും കൂടെയുണ്ടായിരുന്നു. നിലമ്പൂർ വഴി നാട്കാണിച്ചുരം കയറി ഗൂഡല്ലൂർ വഴിയാണ് ശ്രീരംഗപട്ടണത്തേക്ക് പുറപ്പെട്ടത്. ചുരം റോഡ് റബറൈസ് ചെയ്ത് കുട്ടപ്പനാക്കിയിട്ടുണ്ട്. ജുമുഅക്ക് ഗൂഡല്ലൂരിലെ യതീംഖാന മസ്ജിദിൽ കൂടി. മലപ്പുറം ജില്ലയിൽ നിന്ന് ജോലി തേടി കുടിയേറിയ നിരവധി കുടുംബങ്ങൾ ഗൂഡല്ലൂരിൽ താമസിക്കുന്നത് നേരത്തേ അറിയാം. പിൽക്കാലത്ത് ബിസിനസ്സുകാരായും കുറേ പേർ അങ്ങോട്ട് ചേക്കേറിയിട്ടുണ്ട്. പള്ളി പിരിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വൈലത്തൂർ കുറ്റിപ്പാല സ്വദേശി ജംഷീർ കാത്ത് നിന്നിരുന്നു. ഒരഭ്യർത്ഥനയേ അദ്ദേഹത്തിനുള്ളൂ. അവർ നടത്തുന്ന ബേക്കറിയിൽ ഒന്ന് കയറണം. ക്ഷണം നിരസിക്കാനായില്ല. ഒരു കിലോമീറ്റർ സഞ്ചരിച്ച് ഷോപ്പിലെത്തി. അവിടെ ഉണ്ടാക്കുന്ന ഒരു പ്രത്യേക പലഹാരം (ഊട്ടി വർക്കി) രുചിക്കാൻ തന്നു. നല്ല സ്വാദ്. ഗൂഢല്ലൂരിൽ പോയി മടങ്ങുമ്പോൾ ജംഷീറിന്റെ കടയിൽ നിർത്തി സ്പെഷൽ പലഹാരം ഒട്ടുമിക്ക പേരും വാങ്ങാറുണ്ടെന്ന് ഡ്രൈവർ മുനീർ പറഞ്ഞു. ഗൾഫിലായിരുന്ന ജംഷീർ അടുത്ത കാലത്താണ് ഗൂഡല്ലൂരിലെത്തി പുതിയ സംരഭം തുടങ്ങിയത്. അവരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു. അരമണിക്കൂർ കഴിഞ്ഞില്ല വൈലത്തൂരിൽ നിന്ന് ജലാൽ തങ്ങളുടെ ഒരു വാട്സ് അപ്പ് സന്ദേശം വന്നു. ജംഷീറിന്റെ കടയിൽ പോയ ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടു. ആള് മര്യാദക്കാരനാണ്. ഉച്ച ഭക്ഷണത്തിനായി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. കൈ കഴുകി ഭക്ഷണത്തിന് ഇരുന്നപ്പോഴാണ് മലയാളിയുടെ റസ്റ്റോറൻ്റാണെന്ന് അറിഞ്ഞത്. പേര് രാജഗോപാൽ. തിരുവനന്തപുരമാണ് സ്വദേശം. അൻപത് കൊല്ലം മുമ്പ് ഗൂഡല്ലൂരിൽ എത്തിയതാണ്. ഭാര്യ പത്തനംതിട്ട സ്വദേശിനി. ഇരുവരും ചേർന്ന് ഹോട്ടൽ നടത്തുന്നു. കോവിഡിന് ശേഷം കച്ചവടം ഭേദപ്പെട്ട് വരുന്നതായി അവർ പറഞ്ഞു. നല്ല മത്തി വറുത്തതും ചീരയും പരിപ്പും ചേർത്തുണ്ടാക്കിയ കറിയും നന്നേ ബോധിച്ചു. നാലാളുകൾക്ക് 390 രൂപ. യാത്രകളിൽ ചെറിയ ഭോജന ശാലകളാണ് ഉത്തമം. ഭക്ഷണം നന്നാവും. വില മിതവും. മാനുകളും കുരങ്ങൻമാരും നിറഞ്ഞ മുതുമല കാട്ടിലൂടെയുള്ള ഉച്ച നേരത്തെ യാത്ര ഹരം പകരുന്നതായി. കുരങ്ങൻമാരുടെ വികൃതികൾ കാണാൻ നല്ല രസം. നാലര മണിയോടെ ശ്രീരംഗപട്ടണത്തെത്തി. ഗൂഗിൾ മാപ്പാണ് വഴി കാട്ടിയത്. അഞ്ച് മണിയോടെ ടിപ്പു സുൽത്താനും പിതാവ് ഹൈദരലിയും മാതാവ് ഫാത്തിമയും അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരത്തിലെത്തി. ശ്രീരംഗപട്ടണത്തിന്റെ പഴയ പ്രതാപമൊക്കെ എങ്ങോ പൊയ്മറഞ്ഞ പോലെ. ചരിത്ര സ്മാരകത്തിലേക്കുള്ള റോഡുകൾ നന്നാക്കിയിട്ട് കാലം കുറേ ആയിട്ടുണ്ടാകും. ഒരു കാലത്ത് ബ്രിട്ടീഷുകാരെ വിറപ്പിച്ച മൈസൂർ സിംഹത്തോട് അധികൃതരുടെ അവഗണന പ്രത്യക്ഷത്തിൽ പ്രകടമാണ്. ഇൻഡോ-പേർഷ്യൻ ശൈലിയിൽ ഉയർത്തിയ ഭീമൻ കവാടം ശവകുടീരത്തിന്റെ ഗംഭീര്യം വിളിച്ചോതി. ഏക്കർ കണക്കിന് സ്ഥലം ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. ദർഗ്ഗയോട് ചേർന്ന മസ്ജിദുൽ അഖ്സയുടെ നടത്തിപ്പു കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങൾ നോക്കുന്നതത്രെ. നാനാജാതി മതസ്ഥരും ദേശക്കാരുമായ ധാരാളം പേർ ശവകുടീരം കാണാനായി എത്തിയിട്ടുണ്ട്. ഒരുപാട് മലയാളികളെയും കണ്ടു. തവനൂർ മണ്ഡലത്തിലെ എടപ്പാൾ ദാറുൽ ഹിദായ വനിതാ കോളേജിലെ കുട്ടികളെ പരിചയപ്പെട്ടു. അവർ സ്റ്റഡി ടൂർ വന്നതാണ്. നീണ്ട വീതികൂടിയ നടപ്പാത താണ്ടി ഖബറുകളുടെ അടുത്തെത്തിയപ്പോൾ എന്നിലെ ചരിത്രാന്വേഷി ഉണർന്നു. ടിപ്പു സുൽത്താന്റെ പടയോട്ടങ്ങളുടെ ഇന്നലെകൾ മനസ്സിൽ മിന്നിമറഞ്ഞു. ദർഗ്ഗാ സൂക്ഷിപ്പുകാരൻ പള്ളിയുടെ മുൻഭാഗത്തിരുന്ന് പറഞ്ഞ ചരിത്ര കഥകൾ കേട്ട് വിസ്മയിച്ചു. ഭഗ്വാൻ എസ് ഗിദ്വാനി രചിച്ച ചരിത്ര നോവലായ The Sword of Tippu വും പി.ക ബാലകൃഷ്ണന്റെ ടിപ്പുസുൽത്താൻഎന്ന അന്വേഷണാത്മക ഗ്രന്ഥവും വായിച്ച് കിട്ടിയ അറിവുകൾ കാലഭേദം മറന്ന് മനസ്സിലേക്ക് എങ്ങുനിന്നോ പറന്നെത്തി. ബ്രിട്ടീഷ് വിരുദ്ധരായ രണ്ട് ധീരൻമാരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ ഗതകാല സ്മരണകൾ ആർത്തലച്ച് ഓർമ്മയുടെ തീരത്തെ പ്രക്ഷുബ്ധമാക്കി. ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് നൂറുകൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിലും മഹത്തരം. ടിപ്പു സുൽത്താന്റെ വാക്കുകളാണ്. അത് അക്ഷരംപ്രതി അന്വർത്ഥമാക്കിയാണ് അദ്ദേഹം ജീവിതത്തോട് വിട പറഞ്ഞത്. 1750 നവംബർ 20 ന് ജനിച്ച ടിപ്പു ബ്രിട്ടീഷ് പട്ടാളവുമായി പോരാടി 1799 മെയ് 4ന് തന്റെ നാൽപ്പത്തിഒൻപതാം വയസ്സിൽ അടർക്കളത്തിൽ വെടിയേറ്റ് വീഴുന്നത് വരെ സിംഹമായിത്തന്നെ ജീവിച്ചു. പണ്ഡിതനും കവിയും യോദ്ധാവും മികച്ച ഭരണാധികാരിയും അടിമുടി ബ്രിട്ടീഷ് വിരുദ്ധനുമായിരുന്ന ടിപ്പുവിനെ ചതിപ്രയോഗത്തിലൂടെയാണ് ശത്രുക്കൾ വകവരുത്തിയത്. 1789 ൽ നടന്ന മഹത്തായ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ആവേശമുൾക്കൊണ്ട ടിപ്പു ഫ്രാൻസിനോട് അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചു. നിരവധി റോഡുക്കും ജലാശയങ്ങളും തുറമുഖങ്ങളും തന്റെ രാജ്യത്ത് ഉണ്ടാക്കി. വിദേശ വ്യാപാരം പ്രോൽസാഹിപ്പിച്ചു. പട്ടാള ആക്രമണത്തിന് ലോകത്താദ്യമായി റോക്കറ്റ് ഉപയോഗിച്ചു. ഒന്നും രണ്ടും മൈസൂർ യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരെ വിജയം നേടിയത് അങ്ങിനെയാണ്. നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ തോൽപ്പിച്ച് ബ്രിട്ടീഷുകാർ റോക്കറ്റുകൾ പിടിച്ചെടുത്തു. അവ പരിഷ്കരിച്ച് വെള്ളക്കാർ ഇംഗ്ലണ്ടിൽ യഥേഷ്ടം ഉപയോഗിച്ചു. അക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള നാട്ടുരാജ്യമായിരുന്നു ഹൈദരലിയുടെയും ടിപ്പുവിന്റെയും അധീനതയിലെ പ്രദേശങ്ങൾ. മൈസൂരിലെ ജനങ്ങളുടെ ശരാശരി വരുമാനം മാറ്റിടങ്ങളിലെ ജനങ്ങളുടേതിനെക്കാൾ അഞ്ചിരട്ടിയായിരുന്നു. ഇംഗ്ലണ്ട്, നെതർലാൻ്റ് എന്നീ രാജ്യങ്ങളിലെ ആളോഹരി പ്രതിശീർഷ വരുമാനത്തെക്കാൾ അധികം. ( Parthasarathi Prasannan , 2011, Why Europe Grew Rich and Asia Did Not: Globel Economic Divergence, 1600-1850, Cambridge University Press, p 45) മൈസൂരിൽ പട്ടുവ്യവസായം ആദ്യമായി ആരംഭിച്ചത് ടിപ്പുവിന്റെ കാലത്താണെന്ന് ചരിത്രം പറയുന്നു. മലബാറിൽ ജാതി സമ്പ്രദായത്തിന്റെ കടക്ക് കത്തിവെച്ചത് ടിപ്പുവാണ്. നായർ പടയാളികൾക്ക് വഴിയിൽ കണ്ട് അയിത്തമാക്കുന്ന കീഴ്ജാതിക്കാരെ വകവരുത്താൻ അവകാശം നൽകുന്ന ക്രൂര നിയമം ടിപ്പു നിരോധിച്ചു. അയിത്താചാരം ലംഘിക്കേണ്ടി വരുമെന്ന് ഭയന്ന് പല സവർണരും തിരുകൊച്ചിയിൽ അഭയം തേടി. നിർബന്ധിത മതംമാറ്റം പേടിച്ചാണ് നാടുവിട്ടതെന്ന് അവർ കള്ളപ്രചരണം നടത്തി. മലബാറിലെ പിന്നോക്ക ഹിന്ദുക്കളായ ഈഴവർ ഉൾപ്പടെ ആരും എങ്ങോട്ടും ഓടിപ്പോയില്ല. അവരെ ആരും മതം മാറ്റിയുമില്ല. യാതൊരു നിയന്ത്രണവുമില്ലാതെയുള്ള സവർണ്ണരുടെ സംബന്ധം ടിപ്പു വിലക്കി. ഭൂമിയുടെ ഉടമസ്ഥാവകാശ ശ്രേണിയിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി. ഭൂമി കർഷകർക്ക് വിതരണം ചെയ്തു. ഭൂനികുതി നേരിട്ട് നിശ്ചയിക്കുകയും ശേഖരിക്കുകയും ചെയ്തു. ഉന്നത ജാതിക്കാരാണ് എന്നതിന്റെ പേരിൽ ഒരു വിഭാഗം അനുഭവിച്ചിരുന്ന പ്രത്യേകാവകാശങ്ങൾ നിർത്തലാക്കി. ഒന്നും ചെയ്യാതെ സുഖലോലുപരായി കഴിയുന്ന ഇടപ്രഭുക്കളെ കഠിനാദ്ധ്വാനിയായ ടിപ്പു ഇഷ്ടപ്പെട്ടില്ല. ഇതെല്ലാം അദ്ദേഹത്തെ ഹിന്ദു വിരുദ്ധനാക്കി ചിത്രീകരിക്കാൻ ഒരുവിഭാഗം കുലീനർക്ക് മതിയായ കാരണമായി. അക്കാലത്ത് മലയാള നാട്ടിലെ രാജാക്കൻമാരുടെ പടയാളികൾ നായർ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. സൈന്യങ്ങൾ ഏറ്റു മുട്ടുമ്പോൾ സ്വാഭാവികമായും നായർ പട്ടാളക്കാരെ ടിപ്പുവിന് എതിരിടേണ്ടിയും കൊല്ലേണ്ടിയും വന്നു. ടിപ്പുവിന്റെ ഹിന്ദു വിരുദ്ധ നിലപാടിന് ഉദാഹരണമായി ഇതിനെ ഉയർത്തിക്കാട്ടാനാണ് തൽപ്പരകക്ഷികൾ ശ്രമിച്ചത്. യുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ മതം നോക്കി എതിർ ചേരിയിലെ രാജാവ് ആ മതക്കാർക്കെതിരായിരുന്നു എന്ന് പറയുന്നത് എന്തുമാത്രം വസ്തുതാ വിരുദ്ധമാണ്. തിരുവിതാംകൂർ മഹാരാജാവ് എട്ടുവീട്ടിൽ പിള്ളമാരോട് ചെയ്ത സമാനതകളില്ലാത്ത ക്രൂരതകൾക്ക് എന്തേ ആരും മതത്തിന്റെയും ജാതിയുടെയും നിറം നൽകിയില്ല? ടിപ്പു സവർണ്ണ ഹിന്ദുക്കളെ മതം മാറ്റിയപ്പോൾ എന്തിനാണ് അവർണ്ണ ഹിന്ദുക്കളെ ഒഴിവാക്കിയത്? ഇന്നും മലബാറിൽ അവർണ്ണർക്കാണ് ജനസംഖ്യയിൽ മേധാവിത്വം. കേരളത്തിൽ ജാതി മേൽക്കോയ്മ മലബാറിൽ താരതമ്യേന കുറവാണ്. ജാതി സംഘടനകൾക്ക് ശക്തിയും കുറവാണ്. ജാതി സംഘടനാ നേതാക്കളുടെ രാഷ്ട്രീയ ആഹ്വാനങ്ങൾക്കും മലബാറിൽ ആരും വില കൽപ്പിക്കാറില്ല. ജാതിബോധം ക്ഷയിപ്പിക്കുന്നതിൽ അത്തരം സംഘടനകൾക്കൊന്നും തിരുകൊച്ചിയിലെന്ന പോലെ എടുത്തു പറയത്തക്ക പങ്ക് മലബാറിൽ വഹിക്കേണ്ടി വന്നിട്ടില്ല. ടിപ്പുവിന്റെ സവർണ്ണ വിരുദ്ധ നടപടികളും നിയമങ്ങളും അതിന്റെ കാരണങ്ങളിൽ മുഖ്യമാണ്. 1930 കൾക്ക് ശേഷം കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകളും പ്രധാനമാണ്. ടിപ്പു 156 ക്ഷേത്രങ്ങൾക്ക് പതിവായി സംഭാവന നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. ശ്രീരംഗപട്ടണത്തെ കേളികേട്ട രങ്കനാഥസ്വാമി ക്ഷേത്രവും അതിൽ ഉൾപ്പെടുന്നു. ( Bhupendra Yadav, 1990, Tipu Sulthan: Giving 'The Devil' His Due, Economic and Political Weekly ). ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയ ഭൂ ഉടമസ്ഥാവകാശത്തെ കീഴ്മേൽ മറിച്ച് മധ്യകാല കേരളത്തിൽ ജാതിയെ മൂലക്കിരുത്തിയത് ടിപ്പുവിന്റെ കാലത്താണ്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂള രൂപപ്പെടാത്ത നാളുകളായിരുന്നു അത്. പല രാജാക്കന്മാരും ബ്രിട്ടീഷ് ആശ്രിതൻമാരായി മാറിയപ്പോൾ ടിപ്പു അവരോട് സന്ധി ചെയ്തതേയില്ല. ഇഞ്ചോടിഞ്ച് വെള്ളക്കാരോട് അദ്ദേഹം പൊരുതി നിന്നു. മറ്റു പല രാജാക്കൻമാരെയും പോലെ ടിപ്പു പിതാവ് ഹൈദരലിയുടെ പിൻതുടർച്ചക്കാരനായാണ് രാജ്യാധികാരം ഏറ്റത്. അദ്ദേഹം യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. മനുഷ്യരെ കൊന്നിട്ടുണ്ട്. രാജാവ് എന്ന നിലയിൽ രാജ്യം സംരക്ഷിക്കാനും രാജ്യാതിർത്തി വികസിപിക്കാനുമായിരുന്നു അവയെല്ലാം. അല്ലാതെ ഏതെങ്കിലും മതത്തെ രക്ഷിക്കാനോ മറ്റേതെങ്കിലും മതത്തെ ശിക്ഷിക്കാനോ ആയിരുന്നില്ല. ഇടതുപക്ഷ ചരിത്രകാരനായ ഇർഫാൻ ഹബീബ് എഡിറ്റ് ചെയ്ത Confronting Colonialism: Resistance and Modernisation under Haidar Ali and Tipu Sultan എന്ന പുസ്തകം ഹൈദരലിയുടെയും ടിപ്പുവിന്റെയും പുരോഗമന ഭൂപരിഷ്കരണങ്ങളെ കുറിച്ച സമഗ്രമായ അപഗ്രഥനമാണ്. ടിപ്പു മതഭ്രാന്തനായിരുന്നില്ല. പുതിയ നൂറ്റാണ്ടിലെ മാപിനി ഉപയോഗിച്ച് ഒരു ഫ്യൂഡൽ രാജാവിന്റെ ജനാധിപത്യ ബോധം അളക്കുന്നതിൽ അർത്ഥമില്ലല്ലോ? ടിപ്പു കൂർഗും മംഗലാപുരവും ആക്രമിച്ചത് ആ പ്രദേശക്കാർ ബ്രിട്ടീഷുകാരെ പിന്തുണച്ചത് കൊണ്ടാണ്. ടിപ്പുവിന്റെ എതിരാളികളിൽ പ്രമുഖൻ ഹൈദരബാദ് നൈസാമായത് അദ്ദേഹം ഹിന്ദുവായത് കൊണ്ടല്ല. കോട്ടവാതിൽ തുറന്നിട്ട് കൊടുത്ത് ടിപ്പുവിനെ ചതിച്ച് കൊല്ലാൻ കളമൊരുക്കിയത് മന്ത്രിയും ഭാര്യാ സഹോദരനുമായ മിർസാദിഖാണ്. മുഖ്യ ഉപദേശി പൂർണ്ണയ്യ മിർസാദിഖിനൊപ്പം ചേരുക മാത്രമാണ് ചെയ്തത്. നേരിട്ട് തോൽപ്പിക്കാൻ കഴിയാത്ത ടിപ്പുവിനെ ഭാര്യാ സഹോദരനെ പാട്ടിലാക്കി വെടിവെച്ച് കൊന്ന വാർത്ത കേട്ടപ്പോഴാണ് ബ്രിട്ടീഷുകാർ ആഹ്ളാദ നൃത്തം ചവിട്ടിയത്. ഇനി ഇന്ത്യ വെള്ളക്കാരുടേതാണെന്ന്ഉറക്കെ വിളിച്ചു പറഞ്ഞത്. ടിപ്പുവിന്റെ മരണം ആഘോഷിക്കാൻ അന്നേ ദിവസം ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്ങിനെയൊരു ധീരനായ ഇന്ത്യക്കാരനെയാണ് സംഘ് പരിപാവരങ്ങൾ താറടിച്ച് കാണിക്കാനും തമസ്കരിക്കാനും ശ്രമിക്കുന്നത്. 1782 ൽ ടിപ്പുവിന്റെ പിതാവ് ഹൈദരലി സ്വാഭവിക മരണം പ്രാപിച്ചു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ 1783 ൽ ഉമ്മ ഫാത്തിമാ ബീഗം ഫഖ്റുന്നിസയും ഇഹലോക വാസം വെടിഞ്ഞു. ഇരുവരെയും മറവ് ചെയ്തിടത്ത് 1784 ൽ ഗാംഭീര്യം സ്ഫുരിക്കുന്ന ശവകുടീരം പണിതു. തന്റെ മാതാവിന്റെയും പിതാവിന്റെയും അടുത്ത് തനിക്കും അന്ത്യവിശ്രമത്തിനായി ആറടിമണ്ണ് ടിപ്പു കരുതിവെച്ചു. മഖ്ബറക്കടുത്ത് അതേ വർഷം തന്നെ ഒരു പള്ളിയും പണിതു. 'മസ്ജിദ് അഖ്സ'. മസ്ജിദ് ആല 18 വർഷം വീതമാണ് ഹൈദരലിയും ടിപ്പുവും നാട് ഭരിച്ചത്. 230 വർഷം മുമ്പ് വരച്ച പെയിൻ്റിംഗുകൾ ഇന്നും കേടുപാടുകൾ വരാതെ ശവകുടീരത്തിനകത്ത് നിൽക്കുന്നത് ആരിലും അൽഭുതമുളവാക്കും. ദിവസവും 3000 സന്ദർശകരാണ് ടിപ്പുവിന്റെ ശവകുടീരത്തിൽ കാഴ്ചക്കാരായി എത്തുന്നതെന്ന് ഗൈഡ് പറഞ്ഞു. ഒഴിവുദിനങ്ങളിൽ അത് ആറായിരം കവിയാറുണ്ടത്രെ. എല്ലാ ബലിപെരുന്നാളിന്റെയും 10 ദിവസം മുമ്പാണ് മഖ്ബറയിലെ നേർച്ച അഥവാ ഉറൂസ് നടക്കാറ്. നവംബർ 10 ടിപ്പു ജയന്തി ദിനമാണ്. വലിയ ആഘോഷമായിട്ടാണ് സർക്കാർ തന്നെ മുൻകയ്യെടുത്ത് ജയന്തി കൊണ്ടാടിയിരുന്നത്. പതിറ്റാണ്ടുകളായി നടന്നുവന്നിരുന്ന ടിപ്പു ജയന്തി ആഖജ വന്നപ്പോൾ ഇല്ലാതാക്കി. അത് കേവലം ചടങ്ങിലൊതുക്കി. ഇപ്പോൾ ശ്രീരംഗപട്ടണം തഹ്സിൽദാർ പേരിനൊന്ന് വരും. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ദർഗ്ഗ കമ്മിറ്റി ഭാരവാഹികൾ 'ഫാതിഹ'(ഖുർആനിലെ ആദ്യ അദ്ധ്യായം) ഓതി പിരിയും. ടിപ്പു കൊല്ലപ്പെട്ട ശേഷം ശേഷിച്ച കുടുംബക്കാരെ ഇന്ത്യയുടെ പല ദിക്കിലേക്കുമായി ബ്രിട്ടീഷുകാർ നാടുകടത്തി. സാമ്രാജ്യം നാലായി പകുത്ത് ഹൈദ്രബാദ് നൈസാമും മറാഠി രാജാവും മൈസൂർ രാജാവും ഈസ്റ്റ് ഇൻഡ്യ കമ്പനിയും ഭാഗിച്ചെടുത്തു. ഈ നാൽവർ സഖ്യമാണ് ടിപ്പുവിന്റെ കഥ കഴിച്ചത്. ഭഗ്വാൻ എസ് ഗിദ്വാനിയുടെ ചരിത്ര നോവലിനെ ആസ്പദിച്ച് നിർമ്മിച്ച ടിപ്പുവിനെ കുറിച്ച സീരിയൽ 60 എപ്പിസോഡുകളായി ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശൻ സംപ്രേക്ഷണം ചെയ്തത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരപൂർവ്വ സംഭവമാണ്. അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. ഇന്നാണെങ്കിൽ ഒരിക്കലുമത് നടക്കില്ല. ശ്രീരംഗപട്ടണത്തിലെ ടിപ്പു പാലസ് ബ്രിട്ടീഷുകാർ മുഴുവനായും തകർത്തു. വലുത് എന്നർത്ഥം വരുന്ന 'മസ്ജിദ് ആല' ടിപ്പു ജാമിയ മസ്ജിദ് എന്നാണ് അറിയപ്പെടുന്നത്. അവിടെ എത്തിയപ്പോൾ സന്ധ്യാ പ്രാർത്ഥനയുടെ സമയമായിരുന്നു. ഒരുപാടാളുകൾ പ്രാർത്ഥനക്ക് എത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പാണ് മസ്ജിദ് ആലത്തിലേക്ക് ഒരുപറ്റം സംഘ് പരിവാർ പ്രവർത്തകർ തള്ളിക്കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ക്ഷേത്രം പള്ളിയാക്കി എന്നാരോപിച്ചാണ് അതിക്രമം കാട്ടിയത്. ഒരു മാസം മുമ്പും ഇത്തരമൊരു ശ്രമം നടന്നത്രെ. അതേ തുടർന്ന് പത്തോളം പോലീസുകാരെയാണ് പള്ളിക്ക് മുന്നിൽ കാവൽ നിർത്തിയിരിക്കുന്നത്. ഞങ്ങൾ പള്ളിയും പരിസരവും നടന്ന് കണ്ടു. കർണ്ണാടക കോടതികളിൽ പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് കാവൽക്കാരനായ പോലീസുകാരൻ പറഞ്ഞു. ടിപ്പു വെടിയേറ്റ് വീണു കിടന്ന സ്ഥലത്തും പോയി. കൊടും ചതിയുടെ ആക്രോശങ്ങൾ കാതിൽ വന്ന് അലക്കുന്ന പ്രതീതി. മിർസാദിഖിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയല്ലാതെ ആർക്കും അവിടം വിട്ട് പോരാൻ കഴിയില്ല. ധീരൻമാർ വാഴ്ത്തപ്പെടും ചതിയൻമാർ ശപിക്കപ്പെട്ടുകൊണ്ടേയിരിക്കും. ശാപവാക്കുകളേറ്റ് മിർസാദിഖിന്റെ ആത്മാവിന്റെ അലമുറ ചുറ്റുവട്ടത്ത് നിന്നെല്ലാം കർണ്ണപടങ്ങളിൽ പതിച്ചു. ധീരതയുടെ വിപരീത പദം ഭീരുത്വമല്ല, ചതിയാണെന്ന് മനസ്സ് മന്ത്രിച്ചു. (നാളെ - ഭാഗം 2, ബെല്ലാരിയിൽ കേട്ട തേങ്ങൽ)

ദേശാഭിമാനി 1 Feb 2023 12:17 pm

തുറമുഖങ്ങളുടെ പട്ടികയിൽ സൗദിയിലെ കിംഗ് അബ്ദുല്ല മികവിലേക്ക്

ജിദ്ദ >സൗദി തുറമുഖ മേഖലയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കിംഗ് അബ്ദുല്ല തുറമുഖം കൂടുതൽ മികവിലേക്ക്. കഴിഞ്ഞ വർഷം, കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ 3.25% പോസിറ്റീവ് വളർച്ചാ നിരക്ക് കൈവരിക്കാൻ തുറമുഖത്തിന് കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിൽ അതിന്റെ വേറിട്ട സ്ഥാനം ഉറപ്പിച്ചു. 2021-ൽ കൈകാര്യം ചെയ്ത 2,813,920 സ്റ്റാൻഡേർഡ് കണ്ടെയ്നറുകളെ അപേക്ഷിച്ച് 2,905,306 സ്റ്റാൻഡേർഡ് കണ്ടെയ്നറുകളാണ് കിംഗ് അബ്ദുല്ല പോർട്ടിൽ വർദ്ധിച്ചത്. സമുദ്രഗതാഗത വിവരങ്ങൾ, തുറമുഖ ശേഷികൾ, കപ്പലുകളുടെ ഭാവി, വികസനം എന്നിവ വിശകലനം ചെയ്യുന്ന ലോകത്തെ മുൻനിര കമ്പനിയായ ആൽഫാലിനറിന്റെ പഠനപ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ തുറമുഖമെന്ന നിലയിൽ കഴിഞ്ഞ ഏപ്രിലിൽ കിംഗ് അബ്ദുല്ല തുറമുഖം മികച്ച വിജയം കൈവരിച്ചിരുന്നു. പ്രവർത്തനം ആരംഭിച്ച് 9 വർഷത്തിനുള്ളിൽ 15 ദശലക്ഷം സ്റ്റാൻഡേർഡ് കണ്ടെയ്നറുകളുടെ പരിധിയിലെത്താൻ കഴിഞ്ഞ മെയ് മാസത്തിൽ തുറമുഖത്തിനായി. ബൾക്ക്, ജനറൽ കാർഗോ മേഖലകളിൽ അതിന്റെ വളർച്ച നിലനിർത്തി. തുറമുഖ വികസന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കിംഗ് അബ്ദുള്ള തുറമുഖം, പൂർണമായും സ്വകാര്യമേഖലയുടെ ഉടമസ്ഥതയിലുള്ളതും വികസിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ മേഖലയിലെ ആദ്യത്തെ തുറമുഖമാണ്. 2021-ൽ ലോകബാങ്ക് ഈ തുറമുഖത്തെ ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ തുറമുഖമായി അടുത്തിടെ റാങ്ക് ചെയ്തു, കൂടാതെ പ്രവർത്തനം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ 100 തുറമുഖങ്ങളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തു.

ദേശാഭിമാനി 31 Jan 2023 1:10 pm

ഇഡലിയും ഗോല്‍ഗപ്പയും കൊണ്ടൊരു ഫ്യൂഷന്‍, 'ലാവ ഇഡലി'; എന്തിനാണ് ഈ ചതി എന്ന് കമന്റ് 

ലാവാ കേക്ക് എന്നൊക്കെ പറയുന്നതുപോലെ ഇഡലിയുടെയും ഗോല്‍ഗപ്പയുടെയും ഒരു ഫ്യൂഷനാണ് സംഗതി പ്രഭാതഭക്ഷണം എന്നോര്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മവരുന്നത് ഇഡലിയും ദോശയും അപ്പവും പുട്ടുമൊക്കെതന്നെയാണ്. പരമ്പരാഗതമായി തയ്യാറാക്കുന്ന ഈ വിഭവങ്ങള്‍ക്കും ഇപ്പോഴിതാ മേക്കോവര്‍ ലഭിക്കുകയാണ്. അതില്‍ ഏറ്റവും പുതിയതാണ് ലാവാ ഇഡലി. ലാവാ കേക്ക് എന്നൊക്കെ പറയുന്നതുപോലെ ഇഡലിയുടെയും ഗോല്‍ഗപ്പയുടെയും ഒരു ഫ്യൂഷനാണ് സംഗതി.ഇഡലി ലാവ ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇഡലി തട്ടിലേക്ക് ഇഡലിമാവ് ഒഴിച്ച് ശേഷം സാമ്പാര്‍ നിറച്ച ഗോല്‍ഗപ്പ ഇതിലേക്ക് വയ്ക്കണം. ഇതിന് മുകളിലേക്ക് വീണ്ടും ഇഡലി മാവ് ഒഴിച്ച് മൂടണം. 8-10 മിനിറ്റ് ആവിയില്‍ വേവിക്കണം. ഇതാണ് ലാവ ഇഡലിയുടെ റെസിപ്പി.വിഡിയോ കണ്ട ഇഡലി ആരാധകര്‍ അത്ര സന്തോഷത്തിലല്ല. എന്താണ് ഇവര്‍ ഇഡലിയോട് ചെയ്തുവച്ചിരിക്കുന്നത്, ഇഡലിയോട് ഈ ചതി ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണം, ഇതിപ്പോ ഇഡലിയോടും ഗോല്‍ഗപ്പയോടും നീതി പുലര്‍ത്തിയിട്ടില്ല എന്നെല്ലാമാണ് വിഡിയോ പങ്കുവച്ച് ഇഡലി പ്രേമികള്‍ കുറിക്കുന്നത്.Whoever has done this to idli deserves punishment of highest order….There is no justice done to idli or to golgappa ….#idli pic.twitter.com/quPTnb134n— TurtleQuants (@TurtleQuants) January 21, 2023ഈ വാര്‍ത്ത കൂടി വായിക്കൂപക്ഷിക്കാഷ്ടം നിറഞ്ഞ തൊഴുത്തില്‍ കിടന്നിരുന്ന ചിത്രം; ലേലത്തില്‍ വിറ്റത് 31 ലക്ഷം ഡോളറിന്സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 31 Jan 2023 11:42 am

നോർക്കയുടെ നിയമ സഹായത്തിനായി ജോഹോർ മലയാളി കൂട്ടായ്‌മ‌ നിവേദനം നൽകി

ക്വാലലംപുർ>നോർക്കയുടെ നിയമ സഹായ പദ്ധതിയുടെ ഭാഗമായി മലേഷ്യയിൽ മലയാളി പ്രവാസികളുടെ നിയമ പ്രശ്നങ്ങള് കൈകാര്യം ചെയ്യാന് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലോക കേരള സഭയുടെ മലേഷ്യൻ പ്രതിനിധി ആത്മേശൻ പച്ചാട്ടിന്റെ നേതൃത്വത്തിൽ ജോഹോർ മലയാളി കൂട്ടായ്മ (ജെഎംകെ) നോർക്കക്ക് നിവേദനം നൽകി. തുടക്കത്തിൽ കുറഞ്ഞത് രണ്ട് നോര്ക്ക ലീഗല് കണ്സള്ട്ടന്റുമാരെയെങ്കിലും മലേഷ്യയിൽ നിയമിക്കണമെന്നാണ് ജെ.എം.കെ ആവശ്യപ്പെട്ടിരിക്കുന്നത്. മലേഷ്യയിലെ വിസ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഭൂരിഭാഗം മലയാളി പ്രവാസികളും തടവിലാക്കപ്പെടുന്നതിന്റെ മുഖ്യ കാരണം. ഇതര രാജ്യങ്ങളിലേതു പോലെ സന്ദർശക വീസയിലെത്തി തൊഴിൽ വിസയിലേക്ക് മാറാനുള്ള നിയമമില്ലാത്തതിനാൽ അജ്ഞത മൂലം വഞ്ചിക്കപ്പെട്ടവരാണ് മലേഷ്യൻ തടവറകളിലുള്ളവരിൽ പലരും. തന്റേതല്ലാത്ത കാരണങ്ങളാൽ നിയമക്കുരുക്കിലകപ്പെടുന്ന പ്രവാസികള്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നിയമ സഹായം ലഭ്യമാക്കിയാൽ മലേഷ്യൻ പ്രവാസ ലോകത്തിനു തന്നെ ആശ്വാസമാകും. മലേഷ്യ ഉൾപ്പടെ മലയാളികൾ ഏറ്റവും കൂടുതൽ ജോലിയാവശ്യാർത്ഥം കുടിയേറുന്ന സിംഗപ്പൂർ, തായ്ലാൻഡ്, ഇൻഡോനേഷ്യ എന്നീ മുഖ്യ ഏഷ്യൻ പാസഫിക് രാജ്യങ്ങളിലെ ഇന്ത്യൻ ഹൈകമ്മീഷനുകളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമായ കഴിഞ്ഞ വർഷത്തെ ആകെ ജയിലിലകപ്പെട്ട മലയാളി പ്രവാസികളുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് നോർക്കയോട് നിയമ സഹായം അഭ്യർഥിച്ചിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പൗരൻമാർ ജയിലിലകപ്പെട്ട കണക്കുകളിൽ മുൻപന്തിയിലാണ് മലേഷ്യ. മലയാളികളടക്കം 1188 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം ഇന്ത്യൻ ഹൈകമ്മീഷൻ ഇടപെട്ട് മലേഷ്യയിലെ വിവിധ ജയിലുകളിൽ നിന്നും നാട്ടിലെത്തിച്ചത്. ഈ ഔദ്യോഗിക കണക്കുകൾക്ക് പുറമേ വിവിധ സന്നദ്ധ സംഘടകളുടെ സഹായത്തോടെ തടവ് കേന്ദ്രങ്ങളിൽ നിന്നും മോചിപ്പിക്കപ്പെട്ടവരും നിരവധിയാണ്. ഇതിൽ ഭൂരിഭാഗവും തട്ടിപ്പിനിരയായി ജയിലിലകപ്പെട്ടവരാണ്. നോർക്കയുടെ സൗജന്യ നിയമസഹായം ഇത്തരക്കാർക്ക് തികച്ചും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ക്ഷേമത്തിന് വേണ്ടി കൂടി പ്രവർത്തിക്കുന്ന ജോഹോർ മലയാളി കൂട്ടായ്മ.

ദേശാഭിമാനി 31 Jan 2023 10:07 am

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

മനാമ >ലോകകപ്പ് ആരാധകര്ക്കും സംഘാടകള്ക്കുമായി ഖത്തര് ഏര്പ്പെടുത്തിയിരുന്ന ഹയ്യാ കാര്ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്ഡ് ഉടമകള്ക്ക് 2024 ജനുവരി 24 വരെ ഖത്തറില് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവര്ക്ക് ഒരു വര്ഷം മള്ട്ടിപ്പിള് എന്ട്രി അനുവദിക്കും. കുടുംബത്തോടൊപ്പം താമസിക്കാം. ഇതിന് പ്രത്യേക ഫീസ് നല്കേണ്ടതില്ല. ലോകപ്പ് ആരാധകര്ക്ക് ഖത്തറില് പ്രവേശിക്കാനുള്ള വിസയായിരുന്നു ഹയ്യാ കാര്ഡ്. ഇക്കാഴിഞ്ഞ ജനുവരി 23ന് ഇതിന്റെ കാലാവധി അവസാനിച്ചിരുന്നു. ഭൂരിഭാഗം കാര്ഡ് ഉടമകളും രാജ്യം വിട്ടശേഷമാണ് ആഭ്യന്തര മന്ത്രാലയം ഹയ്യാ കാര്ഡ് കാലാവധി ദീര്ഘിപ്പിച്ചത്. ലോകകപ്പിന് ഖത്തറില് വന്നവര്ക്ക് വീണ്ടും സന്ദര്ശിക്കാനുള്ള അവസരമാണ് ഇതുവഴി ഉണ്ടാകുന്നത്. മന്ത്രാലയം പ്രഖ്യാപിച്ച വ്യവസ്ഥകള്ക്കും നിബന്ധനകള്ക്കും അനുസരിച്ചായിരിക്കും പ്രവേശനം. കാര്ഡ് ഉടമകള് സ്ഥിരീകരിച്ച ഹോട്ടല് റിസര്വേഷനോ കുടുംബാംഗങ്ങള്ക്കോ സുഹൃത്തുക്കള്ക്കൊപ്പമോ ഉള്ള താമസ സൗകര്യത്തിന്റെ തെളിവോ ഹയ്യ പോര്ട്ടലില് നല്കണം. ഖത്തറിലെത്തുമ്പോള് പാസ്പോര്ട്ടില് മൂന്ന് മാസത്തില് കുറയാത്ത കാലാവധി വേണം. സന്ദര്ശകര്ക്ക് ആരോഗ്യ ഇന്ഷുറന്സ് പരിരക്ഷ ഉണ്ടായിരിക്കണം. യാത്രക്ക് മുമ്പ് ഇത് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റും വേണം. ഇവര്ക്ക് 'ഹയ്യ വിത്ത് മി' സംവിധാനത്തിലൂടെ മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാന് കഴിയും. വിമാനത്താവളത്തിലോ മറ്റു പ്രവേശന മാര്ഗങ്ങളിലോ സന്ദര്ശകര്ക്ക് ഇ-ഗേറ്റ് വഴി പുറത്തുകടക്കാം. ഹയ്യാ കാര്ഡ് സന്ദര്ശകരില് നിന്ന് ഫീസ് ഈടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. ലോകകപ്പ് വേളയില് ഉപയോഗിച്ച എല്ലാ ഹയ്യാ കാര്ഡ് ഉടമകള്ക്കും ഈ സേവനങ്ങള് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ദേശാഭിമാനി 30 Jan 2023 7:27 pm

കല കുവെെറ്റ് വാർഷിക പ്രതിനിധി സമ്മേളനം; ഭാരവാഹികൾ

കുവൈറ്റ് സിറ്റി: കല കുവൈറ്റിന്റെ 44ാം വാർഷിക പ്രതിനിധി സമ്മേളനം സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയ ) പ്രമുഖ പ്രഭാഷകൻ ഡോക്ടർ രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ഉയർന്നു വരുന്ന ജനാധിപത്യ ഭരണഘടന ധ്വംസനങ്ങൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ ഉണ്ടാവേണ്ടുന്ന സമയമാണിതന്നും നമ്മുടെ ഓരോ വാക്കും നോക്കും പ്രതിഷേധത്തിന്റേതായി മാറണമെന്നും അദ്ദേഹം പറഞ്ഞു . വാര്ഷിക പ്രതിനിധി സമ്മേളനം 2023 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനം കല കുവൈറ്റ് പ്രസിഡന്റായി ശൈമേഷിനെയും , ജനറൽ സെക്രട്ടറിയായി രജീഷ്, ട്രഷററായി അജ്നാസ് മുഹമ്മദ് എന്നിവരെയും തിരഞ്ഞെടുത്തു. ബിജോയ് വൈസ് പ്രസിഡന്റ്), പ്രജോഷ് (ജോയിന്റ് സെക്രട്ടറി),ജ്യോതിഷ് പി ജി (ഫഹാഹീൽ മേഖലാ സെക്രട്ടറി), നവീൻ കെ വി (അബ്ബാസിയ മേഖലാ സെക്രട്ടറി), രഞ്ജിത്ത് (അബുഹലീഫ മേഖലാ സെക്രട്ടറി),റിച്ചി കെ ജോർജ് (സാൽമിയ മേഖലാ സെക്രട്ടറി), ശരത്ത് വി വി (സാമൂഹ്യവിഭാഗം സെക്രട്ടറി), അൻസാരി കടയ്ക്കൽ (മീഡിയ സെക്രട്ടറി), കവിത അനൂപ് (സാഹിത്യ വിഭാഗം സെക്രട്ടറി), ഷിജിൻ (കായിക വിഭാഗം സെക്രട്ടറി), തോമസ് സെൽവൻ (കലാ വിഭാഗം സെക്രട്ടറി), ഷിനി റോബർട്ട്.ഹരിരാജ് ,സജീവ് എബ്രഹാം .ഷൈജു ജോസ് .സണ്ണി ഷൈജേഷ്, മുസഫർ, അനീഷ് പൂക്കാട് ,സജീവൻ പി പി ,സജി തോമസ് മാത്യു ,ജെ സജി , മജിത്ത് കോമത്ത് . എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സജി തോമസ് മാത്യു ,പി ബി സുരേഷ് ,പ്രസീത ജിതിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറല്സെക്രട്ടറി ജെ സജി അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറര് അജ്നാസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളില് നിന്നും തെരെഞ്ഞെടുക്കപെട്ട 338 പ്രതിനിധികൾ സമ്മേളനത്തില് പങ്കെടുത്തു. മാത്യു ജോസഫ്, സജിവൻ പി പി, അൻസാരി, രജീഷ് മിനുട്സ് കമ്മിറ്റിയുടേയും, ടി വി ഹിക്മത്, തോമസ് സെൽവൻ, ഷംല ബിജു, ജ്യോതിഷ് ചെറിയാൻ എന്നിവര് പ്രമേയ കമ്മിറ്റിയുടേയും സണ്ണി ഷൈജേഷ് ,ശരത്ത് പി വി, സുഗതകുമാർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും പി ആർ കിരൺ, പ്രവീൺ പി വി, രഞ്ജിത്ത് നവീൻ, റിച്ചി കെ ജോർജ്, ജ്യോതിഷ് പി ജി എന്നിവർ രെജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. കെ റെയിലിന് കേന്ദ്രാനുമതി നൽകുക , ആർത്തവാവധി തൊഴിലിടങ്ങളിലേക്കും സ്കൂളുകളിലേക്കും വ്യാപിപ്പിക്കുക, ഇന്ത്യൻ ഭരണഘടന പാഠ്യവിഷയമാക്കുക , മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കേന്ദ്ര സർക്കാർ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. നോർക്ക ഡയറക്ടർ ബോർഡ് അംഗം എൻ അജിത്കുമാർ, ലോക കേരളസഭാ അംഗം ആർ നാഗനാഥൻ, ടി വി ഹിക്മത്ത് എന്നിർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജിതിൻ പ്രകാശ് അനുശോചനം അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി കെ നൗഷാദ് സ്വാഗതവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി രജീഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി 30 Jan 2023 2:25 pm

ആലപ്പുഴ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു

കുവൈറ്റ് സിറ്റി>ആലപ്പുഴ തെക്കേകുളം വീട്ടിൽ ഷാജു അലക്സ് ജോസഫ് (45)കുവൈറ്റിൽ നിര്യാതനായി. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഗീത അദ്ധ്യാപകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഷീജയാണ് ഭാര്യ.

ദേശാഭിമാനി 30 Jan 2023 2:13 pm

കുവൈറ്റിൽ അപകടത്തിൽ പരിക്കേറ്റ മലയാളി യുവതി മരിച്ചു

കുവൈത്ത് സിറ്റി>അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി അനു ഏബൽ (34) നിര്യാതയായി. ലുലു എക്സ്ചേഞ്ച് സെന്റർ കസ്റ്റമർ കെയർ മാനേജറായിരുന്നു. ശനിയാഴ്ച വൈകിട്ട് ഫർവാനിയ ദജീജിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റു അനുവിനെ ഫർവാനിയ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ഏബൽ രാജൻ.പിതാവ്: കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകൻ : ഹാരോൺ ഏബൽ. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).

ദേശാഭിമാനി 30 Jan 2023 2:07 pm

ഈ മോഡലിന് തലയില്ലേ! കണ്ണുകാണണ്ടേ?; പാരീസ് ഫാഷന്‍ വീക്കിലെ തലകുത്തി ചിരിപ്പിച്ച റാംപ് ഷോ; ചിത്രങ്ങള്‍  

ഫാഷന്‍ ലോകത്തെ തലകുത്തിച്ച് നിര്‍ത്തിയിരിക്കുകയാണ് വിക്റ്റര്‍ ആന്‍ഡ് റൂള്‍ഫ് എന്ന ഫാഷന്‍ കമ്പനി വ്യത്യസ്ത സംഭവങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ വര്‍ഷത്തെ പാരീസ് ഫാഷന്‍ വീക്ക്. സിംഹത്തലയുമായി കെയ്‌ലി ജെന്നര്‍ റാംപിലെത്തിയതുമുതല്‍ ശരീരമാസകലം സ്വരോസ്‌കി ക്രിസ്റ്റലുകള്‍ പതിപ്പിച്ച് റാംപിലെത്തിയ ഡോജ ക്യാറ്റ് വരെ അപ്രതീക്ഷിത നിമഷങ്ങളാണ് സമ്മാനിച്ചത്. എന്നാലിപ്പോഴിതാ ഇതിനെല്ലാം ഉപരിയായി ഫാഷന്‍ ലോകത്തെ തലകുത്തിച്ച് നിര്‍ത്തിയിരിക്കുകയാണ് വിക്റ്റര്‍ ആന്‍ഡ് റൂള്‍ഫ് എന്ന ഫാഷന്‍ കമ്പനി.ഡച്ച് ഡിസൈനര്‍മാരായ വിക്ടര്‍ ഹോര്‍സ്റ്റിംഗിന്റെയും റോള്‍ഫ് സ്‌നോറന്റെയും ഡാസൈനര്‍ കമ്പനിയാണ് വിക്റ്റര്‍ ആന്‍ഡ് റോള്‍ഫ്. ഇവരുടെ ഡിസൈന്‍ അണിഞ്ഞ് റാംപിലെത്തിയ മോഡലുകളെ കണ്ടതും കാണികള്‍ തലകുത്തിനില്‍ക്കേണ്ട അവസ്ഥയായിരുന്നു. ആദ്യമെത്തിയത് നീല ബോള്‍ ഗൗണ്‍ ധരിച്ച മോഡലാണ്, അരക്കെട്ടിന് മുകളിലേക്ക് തലകുത്തി നിര്‍ത്തിയാണ് ഈ ബോള്‍ ഗൗണ്‍ അവതരിപ്പിച്ചത്. പിന്നീടുവന്ന ഓരോ മോഡലുകള്‍ക്കും ഇതുപോലെ വ്യത്യസ്ത ദിശകളിലേക്കാണ് വസ്ത്രം. വെള്ള ട്യൂള്‍ ഗൗണ്‍ ഹൊറിസോണ്ടലായാണ് മോഡല്‍ അണിഞ്ഞിരുന്നത്.ഒരു ഗൗണില്‍ ഹ്യൂമര്‍ എലമെന്റ് വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിക്ടര്‍ ആന്‍ഡ് റോള്‍ഫിനെ സമീപിക്കാം എന്നാണ് മോഡലുകളുടെ ചിത്രം പങ്കുവച്ച് ആളുകള്‍ കുറിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ രസകരമായ മീമുകളാണ് പ്രചരിക്കുന്നത്. എന്തുതന്നെയായാലും സോഷ്യല്‍ മീഡിയയില്‍ വലിയ സംസാരവിഷയമായിക്കഴിഞ്ഞു വിക്റ്റര്‍ ആന്‍ഡ് റോള്‍ഫ് ഡിസൈനുകള്‍.You can always count on Viktor & Rolf for bringing humor to Couture pic.twitter.com/XI4N6njeRL— Kea (@jacquemusx) January 25, 2023ഈ വാര്‍ത്ത കൂടി വായിക്കൂപത്താൻ വൻ വിജയം; ആരാധകരെ ഞെട്ടിച്ച് മന്നത്ത് കിങ് ഖാന്റെ സർപ്രൈസ് വിസിറ്റ്; വിഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 30 Jan 2023 11:49 am

കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യുവാവ്; വിഡിയോ വൈറല്‍ 

കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിദക്ഷിണ കൊറിയന്‍ ബ്ലോഗര്‍കിം ജേഹിയോന്‍ കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങിയിരിക്കുകയാണ് ഒരു ദക്ഷിണ കൊറിയന്‍ ബ്ലോഗര്‍. കിം ജേഹിയോന്‍ എന്ന യുവാവാണ് കരിമ്പിന്‍ ജ്യൂസ് കുടിക്കാനായി രാജ്യത്തേക്കെത്തിയത്. ഇന്ത്യയിലെത്തിയ ഞാന്‍ ആദ്യം ചെയ്തത് എന്ന് കുറിച്ച് ജ്യൂസ് കുടിക്കുന്ന വിഡിയോ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.ഫ്‌ളൈറ്റ് യാത്ര മുതലുള്ള വിശേഷങ്ങള്‍ പങ്കുവച്ചുള്ള ഷോര്‍ട്ട് വിഡിയോയാണ് യുവാവ് പങ്കുവച്ചത്. വിമാനമിറങ്ങി അയാള്‍ ബസ്സില്‍ യാത്രചെയ്തും കുറച്ചുദൂരം ബൈക്കില്‍ സഞ്ചരിച്ചതിനും ശേഷമാണ് മഹാരാഷ്ട്രയിലെ ഒരു ജ്യൂസ് കടയിലെത്തിയത്. കടക്കാരന്‍ ഒരു ഗ്ലാസ് നിറയെ കരിമ്പിന്‍ ജ്യൂസ് യുവാവിന് നല്‍കി. ഒറ്റയടിക്ക് ജ്യൂസ് അകത്താക്കുകയായിരുന്നു യുവാവ്. പിന്നാലെ ഒരു കരിമ്പിന്‍ കഷ്ണം കടിച്ച് തിന്നുന്നതും വിഡിയോയില്‍ കാണാം.കരിമ്പിന്‍ ജ്യൂസ് പ്രേമികളാണ് വിഡിയോയ്ക്ക് കമന്റ് കുറിക്കുന്നവരില്‍ ഏറെയും. ഏറ്റവും നല്ല ജ്യൂസ് ആണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മറ്റുചിലരാകട്ടെ ഇന്ത്യയില്‍ നിന്ന് കഴിചത്ചിരിക്കേണ്ട വിഭവങ്ങളെക്കുറിച്ച് യുവാവിന് പറഞ്ഞുകൊടുക്കുന്നുമുണ്ട്. ചിലര്‍ സ്‌നേഹത്തോടെ കിം ജേഹിയോനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്.View this post on InstagramA post shared by 김재현 • Kim Jaehyeon

സമകാലിക മലയാളം 29 Jan 2023 5:10 pm

പഴവും ബ്രെഡ്ഡും ഉണ്ടോ? ഉഗ്രന്‍ മഫിന്‍സ് തയ്യാറാക്കാം

പഴുത്തുപോകുന്ന പഴം കളയാതെ ഉപയോഗപ്പെടുത്താൻ ബെനാന-ബ്രെഡ് മഫിൻസ് ലോക്ക്ഡൗണ്‍ കാലത്ത് പലരും കണ്ടെത്തിയ വിനോദമാണ് ബേക്കിങ്. കേക്കുണ്ടാക്കിയായിരുന്നു പലരും ബേക്കിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഇക്കൂട്ടത്തില്‍ ഏറ്റവും പോപ്പുലറായ ഒന്നാണ് ബനാന ബ്രെഡ്. ഇപ്പോഴിതാ ബനാന-ബ്രെഡ് മഫിന്‍സിന്റെ റെസിപ്പിയാണ് ശ്രദ്ധനേടുന്നത്.ബനാന ബ്രെഡ്ഡിന്റെ ഒരു ഈസി വേര്‍ഷന്‍ ആയാണ് ബനാന-ബ്രെഡ് മഫിന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ പഴുത്തുപോകുന്ന പഴം കളയാതെ ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ ഗുണം.ഫീൽ ​ഗുഡ് ഫുഡ്ഡി എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് റെസിപ്പി പങ്കുവച്ചിരിക്കുന്നത്ചേരുവകള്‍ഒന്നര കപ്പ് മൈദഒരു ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡഅര ടീസ്പൂണ്‍ ഉപ്പ്അര ടീസ്പൂണ്‍ കറുവപ്പട്ടമൂന്ന് വലിയ പഴുത്ത പഴം, നന്നായി ചതച്ചെടുത്ത് ഒന്നര കപ്പ് അളവില്‍രണ്ട് മുട്ടഅര കപ്പ് ബ്രൗണ്‍ ഷുഗര്‍നാല് ടേബിള്‍ സ്പൂണ്‍ ഉപ്പില്ലാത്ത ബട്ടര്‍ഒരു ടീസ്പൂണ്‍ വാനില എസന്‍സ്ഒരു കപ്പ് വാള്‍നട്ട് ചെറിയ കഷ്ണങ്ങളാക്കിയത്.തയ്യാറാക്കുന്ന വിധംഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യണം. മഫിന്‍ ഉണ്ടാക്കാനുള്ള മോള്‍ഡില്‍ കപ്പ്‌കേക്ക് ലൈനര്‍ തയ്യാറാക്കി വയ്ക്കണം.മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ. ഉപ്പ്. കറുവപ്പട്ട എന്നിവ ചെറുതായി വിസ്‌ക് ചെയ്ത് മാറ്റിവയ്ക്കുക.ഒരു വലിയ ബൗളില്‍ ചതച്ചെടുത്ത പഴത്തിലേക്ക് മുട്ട, ബ്രൗണ്‍ ഷുഗര്‍, ബട്ടര്‍, വനില എസന്‍സ് എന്നിവ നന്നായി വിസ്‌ക് ചെയ്ത് യോജിപ്പിക്കുക.ഇത് മൈദ മിക്‌സിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കണം. അവസാനമായി ചെറിയ കഷ്ണങ്ങളാക്കിയ വാള്‍നട്ട് കൂടി ചേര്‍ക്കാം.മഫിന്‍ മോള്‍ഡിലേക്ക് മിക്‌സ് ചെയ്തുവച്ചിരിക്കുന്ന ചേരുവകള്‍ ഒഴിച്ച് 18-20 മിനിറ്റ് സമയം ബേക്ക് ചെയ്യാന് വയ്ക്കുക. വെന്തു എന്ന് ഉറപ്പാക്കാന്‍ ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് നോക്കാം.View this post on InstagramA post shared by Yumna | Feel Good Foodie (@feelgoodfoodie)ഈ വാര്‍ത്ത കൂടി വായിക്കൂറസ്‌റ്റോറന്റിലെത്തി ഓര്‍ഡര്‍ ചെയ്തത് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ; കഴിച്ചാലുടന്‍ ശരീരം മരവിക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ മരണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 29 Jan 2023 4:16 pm

ഒരു മസാല ചായ ഉണ്ടാക്കാൻ ഇത്രയും തള്ള് വേണോ? പരിഹസിച്ച് സോഷ്യൽ മീഡിയ; വീഡിയോ

വീഡിയോയെ പരിഹസിച്ച് നിരവധി കമന്റുകളാണ് വന്നത്. പല തരത്തിലുള്ള ചായ പരീക്ഷണങ്ങൾ നടക്കാറുണ്ട്. ഇതിൽ പരീക്ഷിച്ച് വിജയിച്ച ഒരു ചായയാണ് മസാല ചായ. പാലിലേക്ക്ചായപ്പൊടി ഇടുന്ന കൂട്ടത്തിൽ ഏലക്ക, ഇഞ്ചി, ​ഗ്രാമ്പൂ, കറുവപട്ട തുടങ്ങിയ കൂട്ടിട്ട് തിളപ്പിച്ചാൽമസാല ചായ ആയി. എന്നാൽ വ്യത്യസ്തമായി മസാല ചായ ഉണ്ടാക്കുന്ന വിധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മസാല ചായ ഉണ്ടാക്കാൻ ഇത്രയും വലിയ തള്ള് വേണോന്നാണ് കാണുന്നവരുടെ ചോദ്യം.സ്‌പൂൺസ് ഓഫ് ദില്ലി എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽമസാല ചായ ഉണ്ടക്കുന്നവീഡിയോയാണ്കാണികളെ ചൊടിപ്പിച്ചത്. ഒരു കപ്പിൽ വെള്ളമെടുത്ത് അതിന് മുകളിൽ കട്ടി കുറഞ്ഞ തുണി കൊണ്ട് മൂടും. ഇതിന് മുകളിലേക്ക് ചായപ്പൊടി, പഞ്ചസാര, ഇഞ്ചി, ഏലക്ക, ​ഗ്രാമ്പൂ, കറുവപട്ട എന്നിവ ഇട്ടശേഷം മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് ഈ ​കപ്പ് അതിലേക്ക് ഇറക്കിവെക്കും.തുടർന്ന്തിളപ്പിക്കും. തിളപ്പിച്ച ശേഷം പാത്രത്തിന്റെ മൂടി തുറന്ന് നോക്കിയാൽ ​കപ്പിനുള്ളിൽ വെച്ച സാധാനങ്ങൾ ആവി തട്ടി ​കപ്പിലേക്ക് സത്ത് ഇറങ്ങും. ഇത് പിന്നീട് തിളപ്പിച്ച് വെച്ച പാലിൽ ചേർത്ത് ചായ ഉണ്ടാക്കും. ഇതാണ് വീഡിയോ.View this post on InstagramA post shared by SPOONS OF DILLI™️ (@spoonsofdilli)വിമർശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. എളുപ്പമായുള്ള ജീവിതത്തെ ബുദ്ധിമുട്ടിലാക്കരുതെന്നാണ് ഒരു കമന്റ്. ഇതിലേക്ക് കുറച്ച് അരിയും ഉള്ളിയും ചിക്കനും ചേർത്താൽ ബിരിയാണി ചായ ആയെന്ന് മറ്റൊരു കമന്റ്.നാല് ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.ഈ വാര്‍ത്ത കൂടി വായിക്കൂറസ്‌റ്റോറന്റിലെത്തി ഓര്‍ഡര്‍ ചെയ്തത് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ; കഴിച്ചാലുടന്‍ ശരീരം മരവിക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ മരണം; രക്ഷപെട്ടത് തലനാരിഴയ്ക്ക്സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 29 Jan 2023 3:45 pm

റസ്‌റ്റോറന്റിലെത്തി ഓര്‍ഡര്‍ ചെയ്തത് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ; കഴിച്ചാലുടന്‍ ശരീരം മരവിക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ മരണം; രക്ഷപെട്ടത് തലനാരിഴയ്ക്ക് 

റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്ക് ലഭിച്ചത് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്ക് ലഭിച്ചത് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുന്നിലെത്തിയപ്പോള്‍ പ്ലേറ്റില്‍ കണ്ടത് അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ. ചൈനയിലെ ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ക്കാണ് നീരാളി വര്‍ഗ്ഗത്തിലെ അപകടകാരിയായ ബ്ലൂ റിങ്ഡ് ഒക്ടോപസിനെ ലഭിച്ചത്. വിഭവത്തിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതുകൊണ്ടാണ് ഇയാള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചിത്രം കണ്ട ഒരു സയന്‍സ് ബ്ലോഗറാണ് ഇത് കഴിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്.സയനൈഡിനെക്കാള്‍ 1200 മടങ്ങ് ശക്തമാണ് ബ്ലൂ റിങ്ഡ് ഒക്ടോപസിന്റെ വിഷം. ഇത് ശരീരത്തെ മിനിറ്റുകള്‍ക്കുള്ളില്‍ മരവിപ്പിക്കുന്നു. ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ വലിച്ചെടുക്കാനുള്ള ശേഷിയെ തടഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. ന്യൂറോടോക്‌സിന്‍ ടെട്രഡോടോക്‌സിന്‍ എന്ന ഘടകമാണ് വിഷത്തില്‍ അടങ്ങിയിട്ടുള്ളത്.ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള റെസ്റ്റോറന്റിലെത്തിയപ്പോള്‍ നിരവധി നീരാളികളെ നിറച്ച ഒരു ബാസ്‌ക്കറ്റ് മുന്നിലേക്കെത്തി. ഇതില്‍ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ ആള്‍ തന്നെയാണ് ബ്ലൂ റിങ്ഡ് ഒക്ടോപസിനെ തെരഞ്ഞെടുത്തത്. ഉടന്‍തന്നെ ഒരു ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് കണ്ടാണ്. ബോ വാ സാ ഷി എന്നയാള്‍ മുന്നറിയിപ്പുമായി എത്തിയത്. ഇതൊരു ബ്ലൂ റിങ്ഡ് ഒക്ടോപസ്ആണ്. ഇതിന്റെ വിഷാം വളരെ ശക്തമാണ്, ചൂടാക്കിയാല്‍ നിര്‍വീര്യമാകില്ല. ഇവ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന സാധാരണ നീരാളികളുമായി അബദ്ധത്തില്‍ കലരുന്നത് കണ്ടിട്ടുണ്ട്, എന്നിരുന്നാലും ഇത് സംഭവിക്കാനുള്ള സാധ്യത വളരെ അപൂര്‍വ്വമാണ്, ചിത്രത്തിന് മറുപടിയായി അയാള്‍ കുറിച്ചു. ഈ മറുപടി വായിച്ച് പ്ലേറ്റിലെ ഭക്ഷണം മടക്കി നല്‍കിയെന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വ്യക്തി മറുപടി കുറിച്ചിട്ടുണ്ട്.ഈ വാര്‍ത്ത കൂടി വായിക്കൂഡയനയ്ക്ക് വേണ്ടി മാത്രം തീർത്ത വസ്ത്രം,ധരിച്ചത് മരിക്കുന്നതിന് മാസങ്ങൾക്ക് മുൻപ്, റെക്കോഡിട്ട പർപ്പിൾ ​ഗൗൺസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 29 Jan 2023 3:14 pm

ബുറൈദയിൽ മലയാളം മിഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

ബുറൈദ>ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ കുടുംബ സംഗമവും കുടുംബവേദി രൂപവത്കരണവും സംഘടിപ്പിച്ചു. ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം മലയാളം മിഷൻ പ്രവർത്തനങ്ങൾ കുറിച്ച് വിശദീകരിച്ചു. റഷീദ് മൊയ്തീൻ, മനാഫ് ചെറുവട്ടൂർ, ബാബു കിളിമാനൂർ എന്നിവർ സംസാരിച്ചു. കുടുംബവേദി ഭാരവാഹികളായി സുൽഫിക്കർ അലി മുളവന (രക്ഷാധികാരി), അജീന മനാഫ് (പ്രസി.), അനിത ഷാജി, അശോക് ഷാ ബാദുഷ (വൈ. പ്രസി.) ഫൗസിയ ജമാൽ (സെക്ര.), സജേഷ് പാച്ചീരി മഠത്തിൽ, റാഫിയത്ത് (ജോ. സെക്ര.), സോഫിയ സൈനുദ്ദീൻ (ട്രഷ.), സ്മിത കോശി (ജീവകാരുണ്യ കൺ.) എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി സുലക്ഷണ, പ്രീത സജേഷ്, ജിൻസി, ജയലക്ഷ്മി, ദീപ, മഞ്ജു അജി മണിയാർ എന്നിവരെയും തെരഞ്ഞെടുത്തു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി. നൈസാം തൂലിക സ്വാഗതവും ഫൗസിയ ജമാൽ നന്ദിയും പറഞ്ഞു

ദേശാഭിമാനി 29 Jan 2023 2:15 pm

പുനലൂർ സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

റിയാദ്>ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരൻ (45) റിയാദിൽ മരണമടഞ്ഞു. ഒരു വർഷം മുമ്പാണ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ബിജു എത്തിയത്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരന്റെ മകനാണ്. അമ്മ വിജയമ്മ, ഒരു മകൾ.

ദേശാഭിമാനി 29 Jan 2023 2:09 pm

വരാഹാവതാരം കഥകളിയില്‍

പുതിയ ആട്ടക്കഥ ഉണ്ടാകുക, അത് അരങ്ങിലെത്തുക എന്നതൊക്കെ വർത്തമാനകാല കഥകളിയുടെ അപൂർവതയാണ്. ആ വിധത്തിലുള്ള ഒന്നാണ് തിരുവേഗപ്പുറ ക്ഷേത്രപരിസരത്ത് അരങ്ങേറിയ വരാഹാവതാരം കഥകളി. അതിന്റെ സാഹിത്യപാഠം ചെറുളിയിൽ നാരായണന്റേതാണ്. രംഗപാഠം ചിട്ടപ്പെടുത്തി ക്രമീകരിച്ചത് കലാമണ്ഡലം സാജനും. സംഗീത സംവിധാന നിർവഹണം മനോജ് പുല്ലൂരിന്റേത്. ധർമ സംസ്ഥാപനാർഥം അവതാരമെടുക്കുന്ന മഹാവിഷ്ണുവിന്റെ ദശാവതാരത്തിൽ മൂന്നാമത്തേതായിട്ടാണ് വരാഹാവതാരം കഥ പുരാണങ്ങളിലുള്ളത്. ആസുരക്രിയാ പ്രതീകമായ ഹിരണ്യാക്ഷൻ, ഭൂമീദേവിയെ സമുദ്രത്തിലാഴ്ത്തുന്നതും വിഷ്ണു വരാഹമായവതരിച്ച് ഭൂമിയെ ഉയർത്തുന്നതുമായ കഥ ഒരുപക്ഷേ, കഥകളിയരങ്ങിന് പുതിയ അനുഭവമാണ്. വെൺമണി മഹൻ നമ്പൂതിരിപ്പാട് (1844 –1893) രചിച്ച ഹിരണ്യാക്ഷവധവും മൂവാറ്റുപുഴ അകത്തൂട്ട് ദാമോദരൻ കർത്താവ് (1850-1922) എഴുതിയ വരാഹാവതാരവുമൊക്കെ ആട്ടക്കഥാസാഹിത്യചരിത്രത്തിൽ കാണാമെങ്കിലും അവ രംഗവേദിക്ക് അന്യമെന്നുതന്നെയാണ് അനുമാനം. വരാഹാവതാരം കഥ ആട്ടക്കഥയിലുള്ളതുപോലെ, കഥകളിയിലും നാലുരംഗമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. വന്ദനശ്ലോകത്തോടെ തുടക്കം. ആദ്യരംഗത്തിൽ ഹിരണ്യാക്ഷന്റെ (കത്തിവേഷം) തിരനോട്ടം. ശ്ലോകം, ‘പാടി ' രാഗത്തിൽ ശൃംഗാര രസത്തിന്റെ ധ്വനി. സാരിനൃത്തച്ചുവടുകളോടെ ഭൂമിദേവി (സരസ്വതി മുടിയോടെയുള്ള സ്ത്രിവേഷം) യുടെ രംഗപ്രവേശം. ഹിരണ്യാക്ഷൻ ഭൂമിദേവിയെ കാണുന്നു. കാമാഭ്യർഥന, ശൃംഗാരപദം (കാമസായക നിലയേ...) അതിനുള്ള നിഷേധാത്മാക മറുപടിയും (അരുതരുതെന്നോടേവം...). ഭൂമിദേവിയെ ആലിംഗനം ചെയ്യാൻ മുതിർന്നപ്പോൾ പർവതഗുഹകളിലും മറ്റും ഇന്ദ്രാദികളായ ദേവന്മാർ ഒളിച്ചിരിക്കുന്നത് കണ്ട് കോപിഷ്ഠനായ ഹിരണ്യാക്ഷൻ (ഇത് പുരാണത്തിലുള്ളതല്ല) ഭൂമിദേവിയെ സമുദ്രത്തിലേക്കു താഴ്ത്തുന്നു. രണ്ടാം രംഗം. ഹിരണ്യാക്ഷൻ, തന്റെ ശത്രുവായ വിഷ്ണുവിനെത്തേടിയുള്ള യാത്രയ്ക്കിടെ നാരദമുനിയെ കണ്ടുമുട്ടുന്നു. നാരദനോട് യാത്രോദ്ദേശ്യം പറയുന്നു. നാരദനാകട്ടെ, മാധവൻ മായാരൂപം പൂണ്ട് ആഴിതന്നടിത്തട്ടിലെത്തിയിട്ടുണ്ടാകുമെന്നും ഭൂമി ദേവിയെ രക്ഷിക്കുമെന്നും അറിയിക്കുന്നു. അങ്ങനെ ഇരുവരും സമുദ്രതീരത്തേക്കുതിരിക്കുന്നു. ഈ സന്ദർഭത്തിൽ ഭൂമിദേവിയാകട്ടെ, തന്റെ സങ്കടം മഹാവിഷ്ണുവിനെ അറിയിക്കുന്നു. മൂന്നാം രംഗം- തുടക്കം വരാഹാവതാരം. തിരനോട്ടവും തന്റേടാട്ടവും. പിന്നെ സമുദ്രത്തിലേക്കു ചാടി ഭൂമിയെകൊമ്പിലുയർത്തി നിൽക്കുന്നു. നാലാം രംഗത്തിൽ നാരദൻ, ഹിരണ്യാക്ഷന് വരാഹമൂർത്തിയെ കാണിച്ചുകൊടുക്കുന്നു. വരാഹം ഭൂമിദേവിയെ അനുഗ്രഹിച്ചയക്കുമ്പോൾ ഹിരണ്യാക്ഷൻ തടയുന്നു. പിന്നെ പോർവിളിയും യുദ്ധവും പതിവ് കഥകളിരംഗംപോലെ. യുദ്ധത്തിൽ, വരാഹം ഹിരണ്യാക്ഷനെ വധിക്കുന്നു. നാരദൻ വരാഹത്തെ സ്തുതിക്കുന്നതോടെ കഥകളിക്കു സമാപ്തി.പദങ്ങളിലെ സാഹിത്യമേന്മയാണ് ആട്ടക്കഥയുടെ മേന്മയും. സാരിനൃത്തത്തിനുപയോഗിച്ച വരികൾ തന്നെ ഉത്തമോദാഹരണം. ‘താരകന്യകമാർ നെയ്ത്തിരി നീട്ടീടുന്നു മോഹനം മന്ദാനിലൻ ശ്രുതിയൊന്നു ചേർത്തീടുന്നു ഏണാങ്കനതിമോദാൽ പുഞ്ചിരി തുകീടുന്നു മേദിനിദേവി ത്വലാസ്യയായ് മാറീടുന്നു അരിമുല്ല ലതികകൾ കാറ്റിലുലയുന്നതും അവനിതന്നിരുൾ മൂടി, ബന്ധമഴിഞ്ഞപോലെ ' വരികളുടെ ആലാപനത്തിന്; പാടി, നീലാംബരി, കല്യാണി, ബേഗഡ, മധ്യമാവതി, ആഹരി, ശങ്കരാഭരണം, ഘണ്ടാരം, ദ്വിജാവന്തി, പുറനീര്, ബിലഹരി, കേദാരഗൗള, ഭൂപാളം എന്നീ രാഗങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ആദ്യരംഗാവതരണത്തിൽ കോട്ടക്കൽ കേശവൻ കുണ്ടലായർ (ഹിരണ്യാക്ഷൻ), ഇന്ദുജ ചെറുളിയിൽ (ഭൂമിദേവി), കലാ സാജൻ (നാരദൻ), വിഷ്ണുവെള്ളയ്ക്കാട് (വരാഹം) എന്നിവരാണ് വേഷമിട്ടത്. സദനം ശിവദാസ്, ജിഷ്ണു ഒരുപുറശേരി, സാരംഗ് പുല്ലർ (പാട്ട്), കലാ നന്ദകുമാർ, ഹരി പനാവൂർ (ചെണ്ട), കലാ അനിഷ്, കലാ സുധീഷ് (മദ്ദളം), കലാനിലയം പത്മനാഭൻ, കലാനിലയം രാജീവ് (ചുട്ടി) എന്നിവരാണ് മറ്റുകലാകാരന്മാർ. രംഗശ്രീ ഞാളാർകുറിശി വക കോപ്പും.

ദേശാഭിമാനി 29 Jan 2023 1:00 am

സൗദിയില്‍ ഗാര്‍ഹികത്തൊഴിലാളി ഇന്‍ഷുറന്‍സും തൊഴില്‍ കരാറും ബന്ധിപ്പിക്കുന്നു

മനാമ>സൗദിയിൽ ഗാർഹികത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയെ തൊഴിൽ കരാറുകളുമായി ബന്ധിപ്പിക്കുന്നു. മന്ത്രിസഭാ കൗൺസിൽ പദ്ധതിക്ക് അംഗീകരം നൽകി. തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കുക, മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ച സുഗമമാക്കുക, കരാർ ബന്ധങ്ങൾ മെച്ചപ്പെടുത്തുക, ആഭ്യന്തര തൊഴിൽ റിക്രൂട്ട്മെന്റ് വിപണിയിലെ അപകടസാധ്യതകൾ കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. റിക്രൂട്ട്മെന്റ് ചെലവുകൾക്കായുള്ള ഉയർന്ന പരിധി, റിക്രൂട്ട്മെന്റ് കമ്പനികൾക്ക് നിയമലംഘനത്തിന് ചുമത്തുന്ന പിഴകൾ തുടങ്ങിയവ മന്ത്രാലയം ആനുകാലികമായി അവലോകനം ചെയ്യും.എല്ലാ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റുകളും ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ മുസാനെഡ് വഴിയാക്കും. ഗാർഹികത്തൊഴിലാളികളെ നിയമിക്കാനുള്ള ചെലവിന് 15,000 റിയാൽ ഉയർന്ന പരിധിയും മന്ത്രാലയം നിശ്ചയിച്ചു.

ദേശാഭിമാനി 29 Jan 2023 12:04 am

മുടി അലങ്കരിക്കാന്‍ മാംഗോ ബൈറ്റ് മുതല്‍ ഫെറെറോ റോഷര്‍ വരെ; ഒരു വെറൈറ്റി വധു, വിഡിയോ

ചോക്ലേറ്റും മിഠായികളും ഉപയോഗിച്ച് മുടി അലങ്കരിച്ച ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് വിവാഹ വസ്ത്രം, മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍ എന്നുവേണ്ട കല്ല്യാണത്തിന് പറ്റാവുന്ന എല്ലാ വെറൈറ്റിയും പരീക്ഷിക്കാന്‍ തയ്യാറാണ് ന്യൂജെന്‍ വധൂവരന്മാര്‍. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ നിന്ന് എന്ത് പുതുമ കൊണ്ടുവരാമെന്നാണ് പലരുടെയും ചിന്ത. അതുകൊണ്ടുതന്നെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ ചോക്ലേറ്റും മിഠായികളും ഉപയോഗിച്ച് മുടി അലങ്കരിച്ച ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.എക്‌ളേഴ്‌സ്, മില്‍ക്കി ബാര്‍, 5-സ്റ്റാര്‍, കിറ്റ് കാറ്റ്, ഫെറെറോ റോഷര്‍, മാംഗോ ബൈറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് നീളത്തില്‍ പിന്നിയിട്ട വധുവിന്റെ മുടി അലങ്കരിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് വ്യത്യസ്തമായ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുടിയില്‍ മാത്രമല്ല കാതിലണിഞ്ഞിരുന്ന കമ്മലിലും മാംഗോ ബൈറ്റ് കാണാം. എക്‌ളേഴ്‌സ് കൊണ്ടുള്ള വളയാണ് ധരിച്ചിരിക്കുന്നത്.രസകരമായ കമമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അടുത്തുനിന്ന് അകലം പാലിക്കാന്‍ മറക്കണ്ടെന്നാണ് പലരുടെയും ഉപദേശം. എന്നാല്‍ ചിലര്‍ ഈ ആശയത്തെ വിമര്‍ശിക്കുന്നുമുണ്ട്. എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നും ശ്രദ്ധ കിട്ടാനാണ് ഇത്തരം പ്രവര്‍ത്തികളെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.View this post on InstagramA post shared by chitrasmakeupartist (@_chitras_makeup_artist_28)ഈ വാര്‍ത്ത കൂടി വായിക്കൂ'കൺമുന്നിൽ നിന്നും മായുന്നത് വരെ അച്ഛൻ എനിക്കൊപ്പം നടക്കും'വൈറലായി മകന്റെ വീഡിയോയും കുറിപ്പും സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 28 Jan 2023 12:21 pm

കല കുവൈറ്റ് കതിര്നാടൻപാട്ടുത്സവം

കുവൈറ്റ് സിറ്റി>കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 44ാം -മത് വാർഷിക പ്രതിനിധി സമ്മേളനത്തിന്റെ പ്രചരണാർത്ഥം കതിര്നാടൻപാട്ടുത്സവം സംഘടിപ്പിച്ചു . കല സെന്റർ മെഹ്ബൂളയിൽ വെച്ച് നടന്ന പരിപാടിക്ക് കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷനായി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ എം പി മുസഫർ നന്ദിയും രേഖപെടുത്തി. പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് കല കുവൈറ്റ് ട്രഷറർ അജ്നാസ്, കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സമ്മേളന സ്വാഗത സംഘം ചെയർമാനുമായ സി. കെ. നൗഷാദ് എന്നിവർ സംസാരിച്ചു.പൊലിക നാടൻപാട്ട് കൂട്ടം അവതരിപ്പിച്ച നാടൻപാട്ട് വളരെ ശ്രദ്ധേയമായി. തുടർന്ന് വേദിയിൽ വെച്ച് ലോകകപ്പ് പ്രവചന മത്സരത്തിന്റെ സമ്മാനദാനവും നടന്നു. 200 ൽ പരം ആളുകൾ നാടൻ പാട്ടുത്സവം വീക്ഷിക്കുന്നതിനായി മെഹബുള്ള കല സെന്ററിൽ എത്തിച്ചേർന്നു.

ദേശാഭിമാനി 27 Jan 2023 2:03 pm

കാഞ്ഞങ്ങാട് സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

റിയാദ്>കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠൻ (37) റിയാദിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ജോലിയുമായി ബന്ധപ്പെട്ട് മുസാമിയായിൽ നിന്നും റിയാദിലേക്ക് വരുന്ന വഴി വാദിലബനിലാണ് അപകടം ഉണ്ടായത്. ചാറ്റൽ മഴയിൽ ഓടിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നിമാറി മറിയുകയായിരുന്നു. എട്ടുവർഷമായി ബദിയയിൽ ഹൗസ് ഡ്രൈവറായിരുന്ന മണികണ്ഠൻ, മുസമിയായിലുള്ള സ്പോണ്സറുടെ കൃഷിയിടത്തിൽ പോയ് മടങ്ങി വരികയായിരുന്നു. കാസർഗോഡ് കാഞ്ഞങ്ങാട് ബാത്തൂർ വീട്ടിൽ പരേതരായ കണ്ണൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. രാമചന്ദ്രൻ, കുഞ്ഞി കൃഷ്ണൻ, കരുണാകരൻ, ശാന്ത, ലക്ഷ്മി, കനക എന്നിവർ സഹോദരങ്ങൾ. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

ദേശാഭിമാനി 27 Jan 2023 1:51 pm

അക്‌മ യൂത്ത് ഫെസ്റ്റിവൽ നാലാം സീസൺ

ദുബായ്>ദുബായിലെ പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള മലയാളി അസോസിയേഷൻ (അക്മ സോഷ്യൽ ക്ലബ് ) നടത്തുന്ന യൂത്ത് ഫെസ്റ്റിവൽ സീസൺ 4 ന് ജനവരി 29ന് ഓഫ് സ്റ്റേജ് മത്സരങ്ങളോട് കൂടി തിരി തെളിയും. ഓൺ സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി 4,5 തീയതികളിൽ നടത്തപ്പെടും. ദുബായ് ലാൻഡിലെ ദി അക്വില സ്കൂളിൽ വച്ചു നടത്തപ്പെടുന്ന കലാമത്സരങ്ങളിൽ 4 വയസ്സു മുതൽ 18 വയസ്സ് വരെ വിഭാഗത്തിലുള്ള നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുക്കും. മുപ്പത്തഞ്ചോളം കലാ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നായി കലാ പ്രതിഭ, കലാതിലകം പുരസ്കാരങ്ങളും ഗ്രൂപ്പ് വിജയികളെയും തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്കായി www. akgma. com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ദേശാഭിമാനി 27 Jan 2023 10:38 am

അന്നം തരുന്ന രാജ്യത്തിന് രക്തം നല്‍കി അല്‍ തവക്കല്‍

അബുദാബി>കഴിഞ്ഞ 26 വര്ഷമായി അബുദാബി കേന്ദ്രീകരിച്ച് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന അല് തവക്കല് ടൈപ്പിംഗ് സാമൂഹ്യ കര്ത്തവ്യ നിര്വഹണത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ മുഴുവന് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് യുഎഇയുടെ അന്പത്തൊന്നാം ദേശീയദിനത്തില് ആരംഭം കുറിച്ച രക്തദാനപരിപാടിക്ക് വെള്ളിയാഴ്ച സമാപനം കുറിക്കുന്നുതായി അല് തവക്കല് ടൈപ്പിംഗ് അധികൃതര് വാര്ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അന്നേ ദിവസം അല് തവക്കല് ടൈപ്പിങ്ങിന്റെ പത്ത് ശാഖകളില് ജീവനക്കാരായ നൂറ്റമ്പതോളം പേരും മാനേജ്മെന്റ് പ്രതിനിധിക്കും പങ്കെടുക്കുന്ന 'തവക്കല് മാസ് ബ്ളഡ്ഡ് ഡൊണേഷന് ഡ്രൈവ്', ബോധവല്ക്കരണപരിപാടികള് സംഘടിപ്പിക്കും. പരിപാടിക്ക് അബുദാബി ബ്ലഡ് ബാങ്ക് അധികൃതര് നേതൃത്വം നല്കും. സ്വദേശികളും വിദേശികളുമായ സാമൂഹ്യസേവനരംഗത്തെ പ്രമുഖര് സംബന്ധിക്കുന്ന പരിപാടിയില് സാമൂഹ്യസേവനരംഗത്തും മറ്റു ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കും നേതൃത്വംനല്കുന്നതിനായി സ്ഥാപനത്തിലെ ജീവനക്കാരും മാനേജ്മെന്റും ഉള്ക്കൊള്ളുന്ന സന്നദ്ധസേവകരുടെ കൂട്ടായ്മയായി തവക്കല് വാളന്റിയേഴ്സിന് രൂപം നല്കും. യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അല് തവക്കല് ടൈപ്പിംഗ് 1996ലാണ് സ്ഥാപിതമായത്. പുതുയുഗത്തിന്റെ മാറ്റങ്ങള് തിരിച്ചറിഞ്ഞും ഉപഭോക്താക്കളുടെ ആവശ്യങ്ങള് പരിഗണിച്ചും, തുടര്ന്നു വരുന്ന മുഴുവന് സേവനങ്ങളും അതേപടി നിലനിര്ത്തിക്കൊണ്ടുതന്നെ ഉപഭോക്താക്കള്ക്ക് കൂടുതല് സൗകര്യപ്രദമായ രീതിയില് ഒരു പ്രീമിയം സര്വീസ് വിഭാഗം, ആല്ഫാ തവക്കല് എന്ന പേരില് തുടക്കം കുറിക്കുകയാണെന്നും, സേവന രംഗത്തെ നൂതനമായ മറ്റൊരുതലത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അധികൃതര് അറിയിച്ചു. വാര്ത്താസമ്മേളനത്തില് അല് തവക്കല് ടൈപ്പിംഗ് ഡയറക്ടര് മന്സൂര് സി കെ, ജനറല് മാനേജര് മുഹിയുദ്ദീന് സി, സീനിയര് മാനേജര്മാരായ ദേവദാസന് കെ, ഷാജഹാന് എം, ഫൈസല് അലി പി, മുഹമ്മദ് ശരീഫ് കെ. വി, ഷമീര് സി, മുഹമ്മദ് ആസിഫ് എന് എന്നിവര് പങ്കെടുത്തു.

ദേശാഭിമാനി 26 Jan 2023 5:12 pm

റിയാദില്‍ സംഗീതമഴ പെയ്തിറങ്ങിയ കേളി മെഗാഷോ

റിയാദ്>കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാര്ഷികം 'കേളിദിനം 2023' ന്റെ ഭാഗമായി സംഘടിപ്പിച്ച 'കൊക്ക-കോള കേളി മെഗാ ഷോ' ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. അല് ഹയര് അല് ഒവൈദ ഫാം ഹൗസ് ഗ്രൗണ്ടില് പ്രത്യേകം സജ്ജീകരിച്ച വേദിയില് പതിനായിരങ്ങളെ സാക്ഷി നിര്ത്തി പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും സംഗീത വിരുന്നൊരുക്കി. റിമി ടോമിയോടൊപ്പം ശ്രീനാഥ്, ശ്യാം പ്രസാദ്, നിഖില് രാജ് തുടങ്ങിയവര് അവതരിപ്പിച്ച സംഗീത നിശ റിയാദിലെ പ്രവാസി സമൂഹത്തെ സംഗീത ലഹരിയില് ആറാടിച്ചു. സൗദി അറേബ്യയിലെ നിയമങ്ങളില് വരുത്തിയ പുതിയ മാറ്റങ്ങള് തന്നെ അത്ഭുതപ്പെടുത്തിയെന്നും, സൗദിയിലെ ആദ്യ സന്ദര്ശനം കേളിയോടൊപ്പമായതില് വളരെയേറെ സന്തോഷം തോന്നുന്നു എന്നും റിമി ടോമി അഭിപ്രായപ്പെട്ടു. കേളിയുടെ 22 വര്ഷത്തെ ചരിത്രം, ഹ്രസ്വ ചിത്രമായി പ്രൊഫസ്സര് അലിയാരുടെ ശബ്ദത്തില് വേദിയില് പ്രദര്ശിപ്പിച്ചു. തുടര്ന്ന് കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവര് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തീര്ത്തും സൗജന്യ പ്രവേശനത്തോടെ സംഘടിപ്പിച്ച സംഗീതനിശ റിയാദിലെ പ്രവാസി സമൂഹത്തിന് കേളിയുടെ പുതുവത്സര സമ്മാനമാണെന്നും, കേളിയുടെ ആയിരക്കണക്കിന് പ്രവര്ത്തകരുടെ മാസങ്ങള് നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണെന്നും കേളി മുഖ്യ രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് പറഞ്ഞു. ഈ പുതുവത്സരത്തില് കേരളത്തിലെ തിരഞ്ഞെടുത്ത ജില്ലകളിലെ പാലിയേറ്റീവ് പ്രവര്ത്തങ്ങള്ക്ക് ഊര്ജ്ജം നല്കുന്ന കേളിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനവും സാദിഖ് നടത്തി. കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര് ശ്രീഷ സുകേഷ്, കേളി രക്ഷാധികാരി കമ്മിറ്റി അംഗവും സംഘാടക സമിതി ചെയര്മാനുമായ ഗീവര്ഗീസ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ടി.ആര് സുബ്രഹ്മണ്യന്, സുരേന്ദ്രന് കൂട്ടായി, പ്രഭാകരന് കണ്ടോന്താര്, ഷമീര് കുന്നുമ്മല്, ഫിറോസ് തയ്യില്, കേളി സെക്രട്ടെറിയേറ്റ് അംഗവും പരിപാടിയുടെ കണ്വീനറുമായ സുനില് കുമാര്, സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനില് സുകുമാരന്, ഗഫൂര് ആനമങ്ങാട്, രജീഷ് പിണറായി, മധു ബാലുശ്ശേരി, കാഹിം ചേളാരി എന്നിവര് വേദിയില് സന്നിഹിതരായിരുന്നു. ഉത്സവ പ്രതീതി ജനിപ്പിക്കുമാറ് ഒരുക്കിയ കുട്ടികളുടെ പാര്ക്ക്, കേളി ചരിത്രങ്ങള് വിളിച്ചോതുന്ന ചിത്ര പ്രദര്ശനം, വിവിധ വ്യാപര സ്ഥാപനങ്ങളുടെ സ്റ്റാളുകള്, ഭക്ഷണശാലകള് എന്നിവയെല്ലാം റിയാദിലെ പ്രവാസി സമൂഹത്തിന് പുത്തന് അനുഭവമായി. റിമിടോമിക്ക് കേളി സെക്രടറി സുരേഷ് കണ്ണപുരവും, മറ്റു ഗായകര്ക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങളും മെമന്റോ നല്കി. മുഖ്യ പ്രയോജകരായ കൊക്ക-കോള, സഹ പ്രയോജകരായ ഫ്യുച്ചര് എജുക്കേഷന്, ഐക്കണ് ഇലക്ട്രോണിക്സ് &ഹോം അപ്ലയന്സസ്, നുസ്കി സ്കൂള് പ്രോഡക്ടസ് &ഹോം ഫര്ണിഷിംഗ്, ടി എസ് ടി മെറ്റല്സ് ഫാക്റ്ററി, പെപ്പെര് ട്രീ ഇന്ത്യന് റെസ്റ്റോറന്റ്, സോന ഗോള്ഡ് &ഡയമണ്ട്സ്, ഒയാസിസ് റെസ്റ്റോറന്റ്, മുഖ്യ ട്രാവല് പാര്ട്ട്ണര് ഫ്ളൈവേ ട്രാവല്സ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മൈക്രോ ബിസിനസ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്ക്ക് റിമി ടോമിയും, മറ്റു പ്രായോജകരുടെ പ്രതിനിധികള്ക്ക് കേളി ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും മെമന്റോ നല്കി ആദരിച്ചു. സംഘാടകസമിതി കണ്വീനര് സുനില് കുമാര് നന്ദി പറഞ്ഞു. സംഘാടക സമിതി പബ്ലിസിറ്റി കണ്വീനര് നൗഫല് പൂവ്വക്കുര്ശ്ശി പരിപാടിയുടെ അവതാരകനായിരുന്നു. കേളിയുടെ നാനൂറില്പരം വളണ്ടിയര്മാര് പൊതുജനത്തിന് വേണ്ട നിര്ദ്ദേശങ്ങള് നല്കി, കേളി സൈബര്വിങ് കണ്വീനര് സിജിന് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ടീം, മെഗാഷോ സംവിധാനം നിര്വഹിച്ചു. റിയാസ് പള്ളത്തിന്റെ നേതൃത്വത്തില് സ്റ്റേജ് ആന്ഡ് ഡക്കറേഷന്, നസീര് മുള്ളൂര്ക്കരയുടെ നേതൃത്വത്തില് ഗതാഗതം, ബിജു തായമ്പത്ത്, ഫൈസല് നിലമ്പൂര് ക്യാമറ, എന്നിങ്ങനെ മെഗാഷോയുടെ സര്വ്വ മേഘലകളിലും കേളിയുടെ പ്രവര്ത്തകര് തന്നെയാണ് പ്രവര്ത്തിച്ചത്.

ദേശാഭിമാനി 26 Jan 2023 5:07 pm

ആഗോള ആരോഗ്യ പരിപാലന സൂചിക: സൗദി വനിതകള്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്

റിയാദ് >ആരോഗ്യ പരിപാലന രംഗത്ത് സൗദി അറേബ്യ വളരെ മുന്നിലാണ്. മെച്ചപ്പെട്ട ഭക്ഷണവും ആവശ്യത്തിനുള്ള വ്യായാമവും ചികിത്സയും നല്കുന്നതില് രാജ്യത്തെ ഭരണകൂടം ഏറെ ശ്രദ്ധ പുലര്ത്തുന്നുണ്ട്. ബ്രിട്ടീഷ്, കനേഡിയന്, സ്പാനിഷ്, ഇറ്റാലിയന് സ്ത്രീകളെ അപേക്ഷിച്ച് സൗദി സ്ത്രീകള് ആരോഗ്യത്തിന്റെ കാര്യത്തില് മെച്ചപ്പെട്ടതായി ഒരു അന്താരാഷ്ട്ര സര്വേ വ്യക്തമാക്കുന്നു, കൂടാതെ ഫ്രഞ്ച് സ്ത്രീകളെ അപേക്ഷിച്ചു അവരില് നിന്ന് നേരിയ വ്യത്യാസത്തോടെ സൗദി വനിതകള് 'വനിതാ ആരോഗ്യ സൂചിക'യിലെ 'സ്ത്രീകളുടെ ആരോഗ്യ സൂചിക'യില് 28-ാം സ്ഥാനത്തെത്തി. ലോകത്തിലെ 122 രാജ്യങ്ങളില് 27-ാം സ്ഥാനത്താണ് സൗദി സ്ത്രീകള് എത്തിയിട്ടുള്ളത്. പൊതുവെ ആരോഗ്യത്തിലും അവര്ക്ക് ലഭിക്കുന്ന ആരോഗ്യ സംരക്ഷണത്തിലും സൗദി സ്ത്രീകള് അറബ് ലോകത്ത് ഒന്നാം സ്ഥാനത്താണ്. 2021-ല് ആരംഭിച്ച സര്വേ, അമേരിക്ക, ഓസ്ട്രേലിയ, ബെല്ജിയം, ഫ്രാന്സ്, ഹോങ്കോംഗ്, ഐസ്ലാന്ഡ്, മലേഷ്യ എന്നിവിടങ്ങളിലെ സ്ത്രീകള്ക്ക് തുല്യമായ പോയിന്റ് കണക്കിലെടുത്ത് സൗദി സ്ത്രീകള് 100-ല് 61 പോയിന്റും നേടിയതായി കാണിക്കുന്നു; ലോക ശരാശരി 53 പോയിന്റില് താഴെയാണ് നേടിയത്. അറബ് ലോകത്ത്, യു എ ഇ വനിതകള് 59 പോയിന്റുമായി രണ്ടാം സ്ഥാനത്തും, ലോക റാങ്കിങ്ങില് 35-ാം റാങ്കിലും, അള്ജീരിയന് വനിതകള് 53 പോയിന്റുമായി 63-ാം റാങ്കിലും, ടുണീഷ്യന് വനിതകള് 48 പോയിന്റുമായി 85-ാം റാങ്കിലും, ഈജിപ്ഷ്യന് വനിതകള് 47 പോയിന്റുമായി 89-ാം റാങ്കിലും, ജോര്ദാന് വനിതകള് 47 പോയിന്റുമായി 97-ാം റാങ്കിലും. , ഒപ്പം മൊറോക്കന് വനിതകള് 44 പോയിന്റുമായി 98-ാം സ്ഥാനത്തെത്തി.ഇറാഖി വനിതകള് 41 പോയിന്റുമായി 111-ാം റാങ്കും ലെബനീസ് വനിതകള് 40 പോയിന്റുമായി 118-ാം റാങ്കും നേടി. ഒന്നാം സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, സ്ത്രീകളുടെ ആരോഗ്യത്തിന്റെ ആഗോള സൂചികയില് 100 പോയിന്റില് 70 പോയിന്റ് നേടിയതിനാല്, അത് തായ്വാനിലെ സ്ത്രീകള്ക്കായിരുന്നു; അഫ്ഗാന് വനിതകള് 22 പോയിന്റുമായി 122 (അവസാനം) ലോക റാങ്കിങ്ങില് എത്തി.

ദേശാഭിമാനി 26 Jan 2023 5:04 pm

'കൺമുന്നിൽ നിന്നും മായുന്നത് വരെ അച്ഛൻ എനിക്കൊപ്പം നടക്കും' വൈറലായി മകന്റെ വീഡിയോയും കുറിപ്പും   

'എന്നെ കൊണ്ടു വിടാൻ അച്ഛൻ വരുമ്പോഴെല്ലാം എന്റെ കൂടെഅച്ഛൻ ട്രെയിനിനൊപ്പം നടക്കും. 'മകൻ കൺമുന്നിൽ നിന്നും മറയുന്നത് വരെ ട്രെയിനിനൊപ്പം അവന്റെ കൂടെ നടന്നു നീങ്ങുന്ന അച്ഛൻ'. ഹൃദയങ്ങളെ സ്‌പർശിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ് ഈ അച്ഛന്റെയും മകന്റെയും വീഡിയോ. 'എന്നെ കൊണ്ടു വിടാൻ അച്ഛൻ വരുമ്പോഴെല്ലാം എന്റെ കൂടെഅച്ഛൻ ട്രെയിനിനൊപ്പം നടക്കും. ഇത് എന്നും ഒരു വൈകാരിക നിമിഷമാണ് എനിക്ക്' എന്ന ക്യാപ്ഷനോടെ മകൻ പവൻ ശർമ്മ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.2022 ഒക്ടോബർ 28നാണ് പവൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിനോടകം ഒൻപത് ലക്ഷത്തിലേറെ ആളുകൾ വീഡിയോ കണ്ടു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രം​ഗത്തെത്തിയത്.View this post on InstagramA post shared by Pawan Sharma (@pwn.sharma)ഊബർ പോലുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ ഇന്നത്തെ കാലത്ത് ആരും കൊണ്ടുവിടാനോ കൊണ്ടുവരാനോ എത്താറില്ല. ഇപ്പോഴും ഇങ്ങനുള്ള കാഴ്ചകൾ കാണുന്നത് സന്തോഷമാണെന്നാണ് ഒരു കമന്റ്. അതേസമയം എന്റെ പിതാവും ഇതുപോലെ തന്നെ ആയിരുന്നുവെന്നാണ് അടുത്ത കമന്റ്. ഈ വീഡിയോ എപ്പോൾ കണ്ടാലും വൈകാരികമായി തോന്നുമെന്നും പവൻ പറയുന്നു.ഈ വാര്‍ത്ത കൂടി വായിക്കൂ'രുചിയില്ലെങ്കിൽ ക്ഷമിക്കുക, നിങ്ങളുടെ രോ​ഗം വേ​ഗം ഭേതമാകട്ടെ',പൊതിച്ചോറിൽ നിന്നും ഒരു സ്നേഹക്കത്ത്സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 26 Jan 2023 1:40 pm

'രുചിയില്ലെങ്കിൽ ക്ഷമിക്കുക, നിങ്ങളുടെ രോ​ഗം വേ​ഗം ഭേതമാകട്ടെ', പൊതിച്ചോറിൽ നിന്നും ഒരു സ്നേഹക്കത്ത്

മമ്പാട് എംഇഎസ്‌ കോളജ് അധ്യാപകനായ രാജേഷ് മോൻജി ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിയുടെ കത്തും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ... ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ- ഏതോ നാട്ടിലെ ഒരു കുട്ടി ആശുപത്രിയിൽചികിത്സയിൽ കഴിയുന്നവർക്കായി കൊടുത്തുവിട്ട പൊതിച്ചോറിനുള്ളിൽ എഴുതി അയച്ച സ്നേഹക്കത്താണ് ഇത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന അധ്യാപകൻ രാജേഷ് മോൻജിക്കാണ് ഈ കത്ത് കിട്ടിയത്.മമ്പാട് എംഇഎസ്‌ കോളജ് അധ്യാപകനായ രാജേഷ് മോൻജി ഫേസ്ബുക്കിൽ പങ്കുവെച്ച കുട്ടിയുടെ കത്തും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. 'കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം' എന്ന് മധുരമായി അദ്ദേഹം മറുപടി നൽകി.ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറാണിത്.അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കേണ്ടി വന്നത്. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുകയെന്നുംതാൻ നിർവഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കു ഉണ്ടാകാമെന്നും രാജേഷ് കുറിപ്പിൽ പറഞ്ഞു..രാജേഷ് മോൻജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപംചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെകോഴിക്കോട് മെഡിക്കൽ കോളേജിൽ Dyfi നല്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണം - പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം! 'അവനോനെ'ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം❤️അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.☺️*തത്രപ്പാട്*ഭേദം(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം☺️)ഈ വാര്‍ത്ത കൂടി വായിക്കൂആർക്ക് പ്രായമായെന്ന്!..80-ാം വയസിൽ സാരിയുടുത്ത് കൂളായി മുത്തശിയുടെ പാരാ​ഗ്ലൈഡിങ്;വീഡിയോ വൈറൽസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 26 Jan 2023 11:00 am

'ഏഷ്യൻ നാച്ചോസ്', സം​ഗതി നമ്മുടെ പപ്പടം തന്നെ; വില കേട്ടാൽ ഞെട്ടും 

പപ്പടത്തിന് അടിമുടി മേക്കോവർ നൽകി 'ഏഷ്യൻ നാച്ചോസ് ' എന്ന പേരിലാണ് കച്ചവടം സൗത്ത് ഇന്ത്യൻ സ്പെഷ്യൽ വിഭവങ്ങൾക്ക് ആരാധകർ ഒരുപാടുണ്ട് എന്നകാര്യത്തിൽ സംശയമില്ല. ഇക്കൂട്ടത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത് നമ്മുടെ സ്വന്തം പപ്പടമാണ്. മലേഷ്യയിലാണ് പപ്പടത്തിന്റെ പുതിയ ആരാധക, പക്ഷെ പപ്പടം എന്നുപറഞ്ഞാൽ കാര്യം പിടികിട്ടണമെന്നില്ല. പപ്പടത്തിന് അടിമുടി മേക്കോവർ നൽകി 'ഏഷ്യൻ നാച്ചോസ് ' എന്ന പേരിലാണ് കച്ചവടം. വിലയും ഒട്ടും കുറയില്ല.സാമന്ത എന്ന വ്യക്തി പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘ഒരു പാചക കുറ്റകൃത്യം നടന്നിട്ടുണ്ട്’എന്ന് കുറിച്ച ട്വീറ്റിൽ കോലാലംമ്പൂരിലെ ഒരു ഹോട്ടലിൽ 500 രൂപയ്ക്ക് ഏഷ്യൻ നാച്ചോസ് എന്ന പേരിൽ പപ്പടം വിതരണം ചെയ്യുന്ന വിവരമാണ് പങ്കുവച്ചത്. പപ്പടത്തിനൊപ്പം അവോക്കാ‍ഡോയും ടാമറിൻഡ് സൽസയും ക്രിസ്പി ഷല്ലോട്സും ചേ‌ർത്താണ് പപ്പടം വിളമ്പുന്നത്.ഒന്നു കടൽ കടന്നപ്പോഴേക്ക് പപ്പടത്തിനുണ്ടായ മാറ്റം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പപ്പടത്തിന്റെ പേര് മാറ്റം അധികമാർക്കും ദഹിച്ചിട്ടില്ല. വിലയെ കുറിച്ചുള്ള വിമർശനങ്ങളും ഏറെയാണ്. ഇത്ര സിംപിളായി ഉണ്ടാക്കാവുന്ന പപ്പടത്തിന് എന്തിനാണ് ഇത്രയധികം വില ഈടാക്കുന്നത് എന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്.A culinary crime has been committed pic.twitter.com/owYQoILSnk— samantha (@NaanSamantha) January 22, 2023ഈ വാര്‍ത്ത കൂടി വായിക്കൂകല്യാണം വേണ്ട, തനിച്ചുള്ള ജീവിതമാണ് കൂടുതൽ സുഖം; ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികൾ പറയുന്നുസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 25 Jan 2023 2:10 pm

ആർക്ക് പ്രായമായെന്ന്!.. 80-ാം വയസിൽ സാരിയുടുത്ത് കൂളായി മുത്തശിയുടെ പാരാ​ഗ്ലൈഡിങ്; വീഡിയോ വൈറൽ

ചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. 'പ്രായം വെറും നമ്പർ മാത്രമാണ് എന്റെ മുത്തശി അത് പണ്ടേ തെളിയിച്ചതാണ്'. ഏഴ് വർഷങ്ങൾക്ക് മുൻപ് എൺപതാം വയസിൽ പാരാഗ്ലൈഡിങ് ചെയ്ത് അതിശയിപ്പിക്കുന്ന ഒരു മുത്തശിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറുമകളായ സെലീന മോസസാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. മുത്തശിയുടെ ധീരതയെ പ്രശംസിച്ചും പ്രചോദനമാക്കിയെടുത്തും നിരവധി പേർ രം​ഗത്തെത്തി. വീഡിയോയ്ക്ക് നാല് ലക്ഷത്തിലേറെ ലൈക്കുകളും രണ്ടായിരത്തിലേറെ കമന്റുകളും വന്നു.View this post on InstagramA post shared by Celina Moses (@celinamoses)മുത്തശി ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. എന്നാൽ അവരുടെ ഓർമകൾ എപ്പോഴും കൂടെയുണ്ട്. ​ഒരുപാട് നാളുകൾക്ക് ശേഷം ​ഗ്യാലറി തപ്പിയപ്പോൾ കിട്ടിയതാണ് ഈ പഴയ വീഡിയോ. മുത്തശി ഹീറോ ആയിരുന്നെന്നും. ഈ വീഡിയോ നിരവധി പേർക്ക് പ്രചോദനമാകട്ടെ എന്നും പറഞ്ഞാണ് സലീന കുറിപ്പ് അവസാനിപ്പിക്കുന്നത്.ഈ വാര്‍ത്ത കൂടി വായിക്കൂകല്യാണം വേണ്ട, തനിച്ചുള്ള ജീവിതമാണ് കൂടുതൽ സുഖം; ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികൾ പറയുന്നുസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 25 Jan 2023 12:29 pm

കല്യാണം വേണ്ട, തനിച്ചുള്ള ജീവിതമാണ് കൂടുതൽ സുഖം; ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികൾ പറയുന്നു

ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താൽപര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികളും പറയുന്നത് കല്ല്യാണമൊന്നും ആയില്ലെ? 25 വയസ്സായില്ലേ ഇനിയിപ്പോ ഇങ്ങനെ നടന്നാ മതിയോ? നാലുപേർ കൂടുന്ന ഏത് പരിപാടിക്കെത്തിയാലും പെൺകുട്ടികൾ പതിവായി നേരിടേണ്ടിവരുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. സമൂഹം കൽപ്പിച്ചിരിക്കുന്ന വിവാഹപ്രായം പിന്നിട്ടിട്ടും കുടുംബജീവിതത്തിലേക്ക് കടക്കാത്ത പെൺകുട്ടികൾക്ക് ചുറ്റുമുള്ള ബന്ധുക്കളും നാട്ടുകാരും സമ്മാനിക്കുന്ന മാനസിക സമ്മർദം അത്ര ചെറുതല്ല. സമ്മർദ്ദങ്ങൾക്കപ്പുറം സ്വന്തമായി തീരുമാനമെടുക്കാൻ അവസരം ലഭിച്ചാൽ ഒറ്റയ്ക്കുള്ള ജീവിതം നയിക്കാനാണു താൽപര്യമെന്നാണ് ഇന്ത്യയിലെ 81 ശതമാനം പെൺകുട്ടികളും പറയുന്നത്. പ്രമുഖ ഡേറ്റിങ് ആപ്പായ ബംബിൾ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ.വിവാഹപ്രായമെന്ന് കരുതപ്പെടുന്ന പ്രായത്തിൽ ദീർഘകാല ദാമ്പത്യത്തിലേക്ക് കടക്കാൻ നാലുവശത്തു നിന്നും നിർബന്ധമുണ്ടെന്ന് 33 ശതമാനം പേരും പ്രതികരിച്ചു. ഡേറ്റിങ് നടത്തുന്ന ഇന്ത്യക്കാരിൽ അഞ്ചിൽ രണ്ടുപേരും പരമ്പരാഗത രീതിയിൽ ജീവിതപങ്കാളികളെ കണ്ടെത്താൻ വീട്ടുകാർ നിർബന്ധിക്കുന്നുണ്ടെന്ന് പ്രതികരിച്ചു.വിവാഹപ്രായം എത്തിയിട്ടും കല്യാണം വേണ്ടെന്നാണ് തീരുമാനമെങ്കിൽ എന്തോ പ്രശ്നമുണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഉടൻ പരിഹാരം കണ്ടെത്തേണ്ട ഒന്നാണെന്ന തരത്തിലായിരിക്കും സമൂഹവും ബന്ധുക്കളും ഇടപെടുന്നത്. വിവാഹത്തിന്‌ നിർബന്ധിക്കുക മാത്രമല്ല ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചവരെ മോശക്കാരായി മു​ദ്രകുത്തുന്ന പ്രവണതയും ആളുകൾക്കുണ്ട്. എന്നാൽ വിവാഹം കഴിക്കാതെ തനിച്ചുള്ള ജീവിതം കൂടുതൽ സുഖകരമായി തോന്നുന്നതായി 81 ശതമാനം പെൺകുട്ടികളും പ്രതികരിച്ചു. അവാഹിതരായ ഇന്ത്യക്കാർ പ്രത്യേകിച്ച് പെൺകുട്ടികൾ, തനിച്ചുള്ള ജീവിതം നയിക്കാൻ ബോധപൂർവമായ ഉറച്ച തീരുമാനമെടുക്കുന്നതായി കാണാം. സമൂഹത്തെക്കാൾ കൂടുതൽ ഇവർ വ്യക്തിഗത താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകിത്തുടങ്ങിയതായും സർവ്വേയിലെ പ്രതികരണങ്ങളിൽ വ്യക്തമാണ്.ഡേറ്റിങ്ങിൽ ഏർപ്പെടുന്ന വ്യക്തിക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവയ്ക്കാനാവില്ലെന്നാണ് 63 ശതമാനം പേരും പ്രതികരിച്ചത്. ഏറ്റവും അനുയോജ്യനെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്തുന്ന കാലം വരെ കാത്തിരിക്കാൻ തയ്യാറാണെന്ന് 83 ശതമാനം പെൺകുട്ടികളും പറയുന്നു.ഈ വാർത്ത കൂടി വായിക്കൂസിംഹത്തലയുമായി കെയ്‌ലി ജെന്നർ റാംപിൽ; ഇത് കലയുമല്ല ഫാഷനുമല്ല, കടുത്ത വിമർശനംസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 25 Jan 2023 11:59 am

ചിരട്ടയില്‍ ചായ ഉണ്ടാക്കിയിട്ടുണ്ടോ? വൈറല്‍ വിഡിയോ; കണ്ടിട്ട് കൊതി വരുന്നെന്ന് കമന്റ് 

ഇതുവരെ ചിരട്ടയില്‍ ചായ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?വൈറലായി'കോക്കനട്ട് ടീ' ഇന്ത്യക്കാരുടെ ചായപ്രേമം പറഞ്ഞറിയിക്കേണ്ട കാര്യമില്ല, അതിപ്പോ രാവിലെയാണെങ്കിലും ഉച്ചയാണെങ്കിലും വൈകുന്നേരമാണെങ്കിലുമൊക്കെ ചായ എന്നുകേട്ടാല്‍ മുഖമൊന്ന് പ്രസാദിക്കും. പല രുചികളില്‍ വ്യത്യസ്ത രീതികളില്‍ ചായ തയ്യാറാക്കാറുണ്ട്. എന്നാല്‍ ചിരട്ടയില്‍ ഇതുവരെ ചായ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ചിരട്ടയില്‍ ചായ തയ്യാറാക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ആദ്യം ഒരു കാലി ചിരട്ട സ്റ്റൗവിന് മുകളില്‍ വയ്ക്കും. അതിലേക്ക് വെള്ളം ചേര്‍ക്കും. വെള്ളമൊന്ന് ചെറുതായി തിളച്ച് തുടങ്ങുമ്പോള്‍ ഇഞ്ചി ചേര്‍ക്കും. ഇതിലേക്കാണ് പിന്നീട്പാല് ചേര്‍ക്കുന്നത്. പിന്നെ ചായപൊടിയും ഏലയ്ക്കാപൊടിയും പഞ്ചസാരയുമിട്ടാല്‍ ചായ റെഡി. 'കോക്കനട്ട് ടീ' എന്ന പേരില്‍ ഈസി കുക്കിങ് വിത്ത് കവിത എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.നിരവധിപ്പേരാണ് ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞത്. ചിലര്‍ക്ക് ഈ ഐഡിയ ഇഷ്ടപ്പെട്ടു, അതുകൊണ്ടുതന്നെ ഇതൊന്ന് പരീക്ഷിക്കാമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കണ്ടിട്ട് കൊതി വരുന്നു അടുത്ത തവണ ഇങ്ങനെ പരീക്ഷിക്കാം, വ്യത്യസ്തമായ പരീക്ഷണം എന്നൊക്കെയാണ് കമന്റുകള്‍. എന്നാല്‍ മറ്റുചിലരാകട്ടെ ഇങ്ങനെ ചായ ഉണ്ടാക്കുന്നത് അപകടം പിടിച്ച പണിയാണെന്ന അഭിപ്രായക്കാരാണ്. ചിരട്ടയ്ക്ക് തീപിടിച്ചാല്‍ എന്തുചെയ്യും?, ചായ ഉണ്ടാക്കാന്‍ പാത്രമില്ലെങ്കില്‍ ഒരെണ്ണം എത്തിച്ചുതരാം എന്നൊക്കെയാണ് ഇവര്‍ കുറിച്ചിരിക്കുന്ന കമന്റുകള്‍.View this post on InstagramA post shared by Kavita Rai (@easycookingwithkavita)ഈ വാര്‍ത്ത കൂടി വായിക്കൂസ്പൂൺ കൊണ്ട് മുടി മുറിക്കാമോ!വൈറലായി അച്ഛനും മകനും; ഇതിന് ഇത്രയും മൂർച്ചയുണ്ടോ? എന്ന കമന്റ്, വിഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 24 Jan 2023 4:57 pm

സ്പൂൺ കൊണ്ട് മുടി മുറിക്കാമോ! വൈറലായി അച്ഛനും മകനും; ഇതിന് ഇത്രയും മൂർച്ചയുണ്ടോ? എന്ന കമന്റ്, വിഡിയോ

അടുക്കളയിലെ ഒരു സ്പൂണും കൊണ്ട് മകന്റെ മുടി മുറിക്കുന്ന അച്ഛന്റെ വിഡിയോയാണ് വൈറലാകുന്നത് ഒരു സ്പൂൺ കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും? കഞ്ഞി കുടിക്കാനും കറി ഇളക്കാനും എന്തിനധികം കാക്കേനെ ഓടിക്കണമെങ്കിൽ പോലും ഒരു സ്പൂൺ തന്നെ ധാരാളം. പക്ഷെ എപ്പോഴെങ്കിലും സ്പൂൺ കൊണ്ട് തലമുടി മുറിക്കാമെന്ന് കരുതിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉറപ്പായും ഈ വിഡിയോ കണ്ട് നിങ്ങളുടെ കണ്ണ് തള്ളും. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട മുടി മുറിക്കുന്ന ഒരു വിഡിയോ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.മകന്റെ മുടി മുറിക്കുന്ന അച്ഛനെയാണ് വിഡിയോയിൽ കാണാൻ കഴിയുക. കത്രികയോ റേസറോ ബ്ലേഡോ ഒന്നുമല്ല ആയുധം പിന്നെയോ, അടുക്കളയിലെ ഒരു സ്പൂൺ ആണ് മുടി മുറിക്കാൻ ഉപയോ​ഗിക്കുന്ന ഉപകരണം. മകനെ കാമറയ്ക്ക് മുന്നിലിരുത്തി സ്പൂണിന്റെ അഗ്രഭാഗം കൊണ്ട് അച്ഛൻ അനായാസമായി മുടി വെട്ടുകയാണ്.'നൗ ദിസ്' എന്ന ട്വിറ്റർ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സ്പൂൺ കൊണ്ട് മകന്റെ മുടി മുറിച്ച ഈ അച്ഛൻ വൈറലാകുകയാണ്. അരി റോവർ ടിക് ടോക്കിൽ പങ്കുവച്ച ഈ വിഡിയോ ഏകദേശം 80 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു എന്നാണ് ട്വീറ്റിലെ ക്യാപ്ഷൻ. അടുത്തതവണ ബാർബറിന് 300 ഡോളർ നൽകുന്നതിന് മുമ്പ് അയാൾക്ക് ഇങ്ങനെ മുടിവെട്ടിത്തരാൻ പറ്റുമോ എന്ന് ചോദിച്ചുനോക്കൂ, എന്നുകുറിച്ചാണ് അരി റോവർ തന്റെ അക്കൗണ്ടിൽ വിഡിയോ പങ്കുവച്ചത്.എന്നാൽ വിഡിയോ കണ്ട പലരും സംഭവം യഥാർത്ഥമാണോ എന്ന സംശയം പങ്കുവയ്ക്കാതിരുന്നില്ല. സ്പൂണിന് ഇത്രയും മൂർച്ചയുണ്ടോ?, ഇതിന് പിന്നിൽ പെട്ടെന്ന് പിടികിട്ടാത്ത എന്തെങ്കിലും തന്ത്രമുണ്ടോ എന്നൊക്കെയാണ് കമന്റുകളിൽ ഉയരുന്ന ചോദ്യം. അതേസമയം സ്പൂണിന്റെ അറ്റം മൂർച്ചയുള്ളതാണെന്നുപറഞ്ഞ് വിഡിയോ യഥാർത്ഥമാണെന്ന് സ്ഥാപിക്കുന്ന ചിലരെയും കമന്റ് ബോക്സിൽ കാണാം.Before paying your barber $300+ for your next haircut, ask him if he can barb like this. pic.twitter.com/UWNFqZH80K— jSK Vibes (@ari_rover) January 18, 2023ഈ വാര്‍ത്ത കൂടി വായിക്കൂജീവിതം അടിപൊളിയാക്കാൻ വലിയ സൗഹൃദവലയമൊന്നും വേണ്ട, ഇതുപോലൊരു കട്ട കൂട്ട് മതി; മനോഹര വിഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 24 Jan 2023 3:38 pm

എഴുപത്തിരണ്ടാം വയസ്സില്‍ 11 തരം ഡ്രൈവിംഗ് ലൈസന്‍സുകളുമായി രാധാമണിയമ്മ

കൊച്ചി: കഴിഞ്ഞ മൂന്നു ദശകത്തിനിടെ പതിനൊന്ന് വിഭാഗങ്ങളില്പ്പെട്ട ഡ്രൈവിംഗ് ലൈസന്സുകള് സ്വന്തമാക്കിയ കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മ (72) എന്ന ഡ്രൈവറമ്മ ദേശീയശ്രദ്ധയിലേയ്ക്ക്. ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യയുടെ ഒമ്പതാം സീസണില് ജനുവരി 26നു രാത്രി 8-ന് സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിലാണ് രാധാമണിയമ്മയുടെ അവിശ്വസനീയമായ നേട്ടങ്ങള് ദേശീയ, അന്തര്ദേശീയ തലത്തിലുള്ള പ്രേക്ഷകര്ക്കു മുന്നിലെത്താന് പോകുന്നത്. അസാധാരണമായ കാര്യങ്ങള് ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാര്ത്ഥ കഥകള് അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ടിവി18ലെ ഓമൈജി! യേ മേരാ ഇന്ത്യ. 11 വിഭാഗങ്ങളിലും പെട്ട ഡ്രൈവിംഗ് ലൈസന്സുകളുള്ള ഇന്ത്യയിലെ ഏകവനിത എന്ന നേട്ടമാണ് ജെ. രാധാമണിയെ വ്യത്യസ്തയാക്കുന്നത്. എക്സ്കവേറ്ററുകള്, ബുള്ഡോസറുകള്, ക്രെയിനുകള്, റോഡ് റോളറുകള് എന്നിവയുള്പ്പെടുന്ന മിക്കവാറും എല്ലാത്തരം വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്സാണ് ഈ പ്രായത്തിനിടെ രാധാമണിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. 1988ലായിരുന്നു ഭര്ത്താവിന്റെ പിന്തുണയോടെ തന്റെ ഈ താല്പ്പര്യത്തിനു പിന്നാലെയുള്ള രാധാമണിയമ്മയുടെ യാത്ര ആരംഭിക്കുന്നത്. ഇന്ന് അപകടരമായ വസ്തുക്കള് ട്രാന്സ്പോര്ട്ട് ചെയ്യുന്നതിനുള്ള ലൈസന്സ് വരെ എത്തിനില്ക്കുന്നു ആ ദിഗ്വിജയം.

ദേശാഭിമാനി 24 Jan 2023 3:15 pm

ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ സൃഷ്ടിക്കും: മന്ത്രി വി.ശിവൻകുട്ടി

കൊച്ചി>കേരളത്തിലെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നിലവിലെ സ്കൂൾ കെട്ടിടങ്ങൾ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൂടി ഉപയോഗ പ്രദമായ രീതിയിൽ മാറ്റും. വിദ്യാലയങ്ങളിൽ ഓട്ടിസം പാർക്കുകളും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ശതാബ്ദി- രജത ജൂബിലി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാർവത്രികവും ഗുണപരവുമായ വിദ്യാഭ്യാസം എല്ലാവർക്കും എന്നതാണ് ലക്ഷ്യം. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിൻ്റെ ചരിത്രവും മത മൈത്രിയും ഉൾക്കൊണ്ടായിരിക്കും സിലബസ്. പരമാവധി ലളിതവും തൂക്കവും വലുപ്പവും കുറഞ്ഞതുമായ പുസ്തകങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ഗോതുരുത്ത് സ്കൂൾ ടീമിലെ കുട്ടികൾക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ അധ്യക്ഷനായി. 145 വർഷക്കാലം ഗോതുരുത്ത് പോലെ ചരിത്ര പ്രാധാന്യമുള്ള ഒരു ദേശത്ത് പതിനായിര കണക്കിന് കുട്ടികൾക്ക് അക്ഷരം പകർന്നു നൽകിയ വിദ്യാലയമാണിതെന്നും ശതാബ്ദി- രജത ജൂബിലി ആഘോഷങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൻ്റെ മാസ്റ്റർ പ്ലാൻ പ്രകാശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ, കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. കളഞ്ഞു കിട്ടിയ പണം തിരികെ ഏൽപ്പിച്ച സ്കൂളിലെ രണ്ടു വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂളിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കും ആദരം നൽകി. കോട്ടപ്പുറം രൂപത വികാരി ജനറൽ റവ. മോൺ. ആന്റണി കുരിശിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിത സ്റ്റാലിൻ, എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി. ജി.അലക്സാണ്ടർ, പറവൂർ എ.ഇ.ഒ സി.എസ്. ജയദേവൻ, കോട്ടപ്പുറം രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഷിജു കല്ലറക്കൽ, മാനേജർ ഫാ. ഡോ. ആൻ്റണി ബിനോയ് അറക്കൽ, ഹെഡ്മാസ്റ്റർ പി.ജെ ജിബി, പി.ടി.എ പ്രസിഡന്റ് എം.എക്സ് മാത്യൂ, ജനറൽ കൺവീനർ ജോർജ് ബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി 24 Jan 2023 2:41 pm

കേളി ഇടപെടൽ തുണയായി; കൊൽക്കത്ത സ്വദേശി ആപ്പിൾഖാനെ നാട്ടിലെത്തിച്ചു

റിയാദ് >ഗുരുതര രോഗ ബാധിതനായ കൊൽക്കത്ത സ്വദേശിയെ കേളിയുടെ കൈത്താങ്ങിൽ നാട്ടിലെത്തിച്ചു. നാല് വർഷം മുൻപ് റിയാദിൽ ജോലിക്ക് എത്തിയ ആപ്പിൾഖാൻ സ്പോൺസറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അൽഖർജിൽ എത്തി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ ഇദ്ദേഹത്തിന് ഗുരുതരമായ ഉദരരോഗം പിടിപെടുകയും അൽഖർജിലുള്ള കിംങ് ഖാലിദ് ഹോസ്പിറ്റലിൽ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. ശസ്ത്രക്രിയയെ തുടർന്നുള്ള ആശുപത്രി ചികിത്സാ സാമ്പത്തിക ഭാരം താങ്ങാൻ കഴിയാതെ ഹോസ്പിറ്റലിൽ നിന്നും തിരിച്ച് വന്ന് സുഹൃത്തിന്റെ കൂടെ താമസിച്ചു വരികയായിരിന്നു. എന്നാൽ ഓപ്പറേഷൻ ചെയ്ത ഭാഗം ഇൻഫെക്ഷൻ മൂലം വ്രണമായി ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. തുടർന്ന് കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിനോട് അദ്ദേഹം സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിൽ അൽദോസരി ക്ലിനിക്കിലെ ഡോ:അബ്ദുൾ നാസർ ആപ്പിൾഖാന് ആവശ്യമായ ചികിത്സ നൽകുകയും കേളിയുടെ അഭ്യർത്ഥനപ്രകാരം ഇന്ത്യൻ എംബസി ഇടപെട്ട് ആപ്പിൾഖാന്റെ യാത്രാരേഖകൾ ശരിയാക്കി നൽകുകയും ചെയ്തു. യാത്രക്ക് ആവശ്യമായ വിമാന ടിക്കറ്റ് ആപ്പിൾഖാന് നൽകി കേളി അൽഖർജ് ഏരിയ കമ്മിറ്റി അദ്ദേഹത്തെ നാട്ടിലേക്കയച്ചു.

ദേശാഭിമാനി 24 Jan 2023 2:31 pm

ദുബായിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക്‌ വേഗമേറുന്നു

ദുബായ്>മാതൃഭാഷാ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി ദുബായിലെ മലയാളി സമൂഹത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട. ദുബായിലെ മുഴുവൻ മലയാളികളും ഈ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകരുടെ പഠന പരിശീലന യാത്രയിലും തുടർന്നു നടന്ന ക്ലസ്റ്റർ മീറ്റിങ്ങിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ, മലയാള സാഹിത്യ മേഖലയിൽ നിന്ന് ആദ്യമായി യുഎഇ ഗോൾഡൻ വിസ നേടിയ മുരുകൻ കാട്ടാക്കടയെ ദുബായ് ചാപ്റ്റർ ആദരിച്ചു. രാവിലെ, ഡയറക്ടർക്കൊപ്പം അധ്യാപകർക്കായി അൽ കുദ്ര തടാക മേഖലയിലേക്ക് യാത്ര സംഘടിപ്പിച്ചു. തുടർന്ന്, അൽ ഖവനീജിലെ ഫാം ഹൌസിൽ നടന്ന അധ്യാപക പരിശീലനത്തിന് ഫിറോസിയ, ഡൊമിനിക്, സജി, നജീബ് എന്നിവർ നേതൃത്വം നൽകി. മുരുകൻ കാട്ടാക്കടയും പങ്കെടുത്തു. ദുബായ് ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് അധ്യക്ഷയായി. ചെയർമാൻ ദിലീപ് സി എൻ എൻ, ജോ. സെക്രെട്ടറി അംബുജം സതീഷ്, മുൻ കൺവീനർ ശ്രീകല, മുൻ ജോയിന്റ് കൺവീനർ സുജിത എന്നിവർ ആശംസകൾ നേർന്നു. കൺവീനർ ഫിറോസിയ ദിലീപ് റഹ്മാൻ നന്ദി പറഞ്ഞു.

ദേശാഭിമാനി 24 Jan 2023 2:29 pm

കല കുവൈറ്റ് പൊതു സമ്മേളനം 27ന്; മുഖ്യാതിഥി ഡോ. രാജാ ഹരിപ്രസാദ്

കുവെെറ്റ് സിറ്റി>കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 44 ആം വാർഷിക പൊതു സമ്മേളനം ജനുവരി 27ന് നടക്കും. ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയയിൽ വെെകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. രാജാ ഹരിപ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിനിധി സമ്മേളനം അന്ന് രാവിലെ 9 മുതൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ( ആസ്പിയർ ഇന്ത്യൻ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ) നടക്കും.

ദേശാഭിമാനി 24 Jan 2023 2:23 pm

കേളി വാർഷികം ആഘോഷിച്ചു

റിയാദ് >കേളി കലാസാംസ്കാരിക വേദിയുടെ ഇരുപത്തിരണ്ടാം വാർഷികം ‘കേളിദിനം 2023’ ആഘോഷിച്ചു. അൽഹയ്റിലെ അൽ ഒവൈദ ഫാം ഹൗസിൽ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷനായി. സാംസ്കാരിക സമ്മേളനം ലോകകേരള സഭ പ്രതിനിധിയും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെ.പി.എം സാദിഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി.ജനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സത്താർ കായംകുളം, കേരള കോൺഗ്രസ് മാണി വിഭാഗം വൈസ് പ്രസിഡന്റ് ബോണി, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, അൽ ഖസീം പ്രവാസി സംഘം സെക്രട്ടറി പർവേശ്, സ്പോൺസർമാരായ നുസ്കി മാർക്കറ്റിംഗ് മാനേജർ മുജീബ്, എസ്.റ്റി.സി.ഡാറ്റാ സെന്റർ ഡയറക്ടർ നിബിൽ സിറാജ്, മാനേജർ നിഷാദ്, ജോസ്കോ പൈപ്പ്സ് എം.ഡി ബാബു വഞ്ചൂപ്പുര, ലീഗൽ അഡ്വൈസർ ജമാൽ ഫൈസൽ ഖഹ്ത്താനി, ടി.എസ്.ടി മെറ്റൽ ഇൻഡസ്ട്രി എം.ഡി മധുസൂദനൻ പട്ടാന്നൂർ, അൽ ഹിമാം കോൺട്രാക്റ്റിംഗ് കമ്പനി എം.ഡി സജീവ് മത്തായി, എഴുത്തുകാരി സബീന.എം.സാലി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദി പറഞ്ഞു കേളിയുടേയും, കുടുംബ വേദി അംഗങ്ങളുടെയും കുട്ടികളുടേയും നാടകം, നൃത്തനൃത്യങ്ങൾ, സംഗീത ശില്പം, ഒപ്പന, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാ പ്രസംഗം, ഓട്ടം തുള്ളൽ, ചാക്യാർ കൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്തങ്ങളായ കലാപരിപാടികൾ അരങ്ങേറി. പരിപാടികൾ അവതരിപ്പിച്ചവർക്ക് കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ഉപഹാരം കൈമാറി.

ദേശാഭിമാനി 24 Jan 2023 2:20 pm

ജീവിതം അടിപൊളിയാക്കാൻ വലിയ സൗഹൃദവലയമൊന്നും വേണ്ട, ഇതുപോലൊരു കട്ട കൂട്ട് മതി; മനോഹര വിഡിയോ 

ജീവിതം അടിപൊളിയാക്കാൻ വിശ്വസിക്കാൻ കഴിയുന്ന ഒരോറ്റ സുഹൃത്ത് മതിയെന്ന് കാണിച്ചുതരുകയാണ് ഈ വൈറൽ വിഡിയോ 'എനിക്കങ്ങനെ ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല', എന്നുപറഞ്ഞ് തളർന്നിരിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ ജീവിതം മനോഹരമാക്കാൻ വലിയ കൂട്ടുകെട്ടൊന്നും വേണ്ട എന്ന് കാണിച്ചുതരുകയാണ് വളർത്തുനായയ്​ക്കൊപ്പം ബേസ്‌ബോൾ കളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ. വിശ്വസിക്കാൻ കഴിയുന്ന ഒരോറ്റ സുഹൃത്തുണ്ടെങ്കിൽ ജീവിതം അടിപൊളിയാക്കാൻ അതുമതിയെന്ന് പറയുകയാണ് ഈ വിഡിയോ.ഐപിഎസ് ഓഫീസർ ദിപാൻഷു കബ്ര ആണ് ഈ മനോഹര വിഡിയോ പങ്കുവച്ചത്. ഒരു ആൺകുട്ടി വടിയുടെ മുകളിൽ പന്ത് വെച്ച് തന്റെ കൈയിലെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിക്കുന്നത് കാണാം. കുട്ടി അടിച്ചുവിട്ട പന്ത് ഒപ്പമുണ്ടായിരുന്ന വളർത്തുനായ പിന്നാലെ ഓടി എടുത്തുകൊണ്ടുവരുന്നതാണ് വിഡിയോയിലെ കാഴ്ച. 'ജീവിതം ആസ്വദിക്കാൻ നമുക്ക് വലിയ ഗാങ് ആവശ്യമില്ല, 1-2 യഥാർത്ഥ സുഹൃത്തുക്കൾ മതി' എന്നുകുറിച്ചാണ് ദിപാൻഷു കബ്ര വിഡിയോ പങ്കുവച്ചത്.We don't need big gangs to enjoy life, just 1-2 true buddies are more than enough. pic.twitter.com/L9AFEkSt2A— Dipanshu Kabra (@ipskabra) January 23, 2023ഈ വാര്‍ത്ത കൂടി വായിക്കൂ88 പൗണ്ട് ഭാരം, 16 അടി നീളം; ഭീമന്‍ പെരുമ്പാമ്പിനെ വെറുംകൈ കൊണ്ട് പിടികൂടുന്ന യുവാവ്- വീഡിയോസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 23 Jan 2023 4:57 pm

ഫഹാഹീൽ എക്സ്പ്രസ്സ് പാതയിൽ 36 കിലോ മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം

കുവൈത്ത് സിറ്റി>കുവൈത്തിലെ ഗതാഗതക്കുരുക്ക് കുറച്ച് യാത്രകൾ ഇനി സുഗമമാകും. കുവൈത്തിൽ ഫഹാഹീൽ എക്സ്പ്രസ്സ് പാതയിൽ പുതിയ മേൽപ്പാലം വരുന്നു. 36 കിലോ മീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. കുവൈത്ത് സിറ്റിയിൽ നിന്ന് തെക്കൻ സബാഹിയ പ്രദേശത്തേക്ക് 36 കിലോമീറ്റർ നീളത്തിൽ വിവിധ റോഡുകൾ തമ്മിൽ മേൽപ്പാലം ബന്ധിപ്പിക്കും. ഫഹാഹീൽ എക്സ്പ്രസ് വേ വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതി വരുന്നത്. മേൽപ്പാലത്തിനായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പൊതു അതോറിറ്റി സമർപ്പിച്ച അഭ്യർത്ഥന മുനിസിപ്പാലിറ്റി അംഗീകാരം നൽകുകയും നഗരസഭാ കൗൺസിലിന് കൈമാറുകയും ചെയ്തു. പദ്ധതി പൂർത്തിയാകുന്നതോടെ ഷെയ്ഖ് ജാബർ പാലത്തിന് ശേഷം രാജ്യത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമായി ഈ മേൽപ്പാലം മാറും.

ദേശാഭിമാനി 23 Jan 2023 3:08 pm

ആകാശക്കാഴ്‌ചയിലെ ആനന്ദം; കോവളത്ത് സന്ദർശക തിരക്ക്‌

കോവളം >ആകാശക്കാഴ്ചയിൽ കാടും മേടും സുന്ദരമാണ്. അതിനേക്കാൾ മനോഹരമാണ് കടൽക്കാഴ്ച. അതിന്റെ ആനന്ദമാണ് കോവളത്തിനെ സഞ്ചാരികളുടെ പ്രിയതാവളമാക്കുന്നതും. ലൈറ്റ്ഹൗസ് ബീച്ച്, ഇടയ്ക്കൽ പാറക്കൂട്ടം, ഹവ്വാ ബീച്ചിനടുത്തായി പാറകൾക്ക് മുകളിലെ കെട്ടിടസമുച്ചയങ്ങൾ, വിഴിഞ്ഞം തുറമുഖത്ത് നിർമാണം പുരോഗമിക്കുന്ന പുലിമുട്ട്... അങ്ങനെയങ്ങനെ വിഴിഞ്ഞം ലൈറ്റ് ഹൗസിനുമുകളിൽ കാത്തിരിക്കുന്നത് കണ്ണിനു കണിയാകും കാഴ്ചകൾ. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് എത്തുന്നവരുടെയും വിഴിഞ്ഞം ലൈറ്റ്ഹൗസ് സന്ദർശിക്കുന്നവരുടെയും എണ്ണം ദിവസംതോറും കൂടുകയാണ്. കോവിഡ് കാലത്തെ അടച്ചിടലിനുശേഷം തുറന്നപ്പോൾ ഇവിടേക്ക് വൻ സന്ദർശക തിരക്കാണ്. മാസം ശരാശരി രണ്ട് ലക്ഷത്തിനും മൂന്നിനും മധ്യേ കലക്ഷൻ ഉള്ളതായി അധികൃതർ പറയുന്നു. ലൈറ്റ് ഹൗസിനു മുകളിൽനിന്ന് കോവളത്തിന്റെ വിശാലമായ കാഴ്ച മനോഹരമാണ്. വിശാല വളപ്പും തീരക്കാഴ്ചയും ഒന്നുകണ്ടാൽ പിന്നെ മറക്കില്ല. 1972 മേയിൽ പണി പൂർത്തിയാക്കി ജൂണിൽ പ്രവർത്തനമാരംഭിച്ച ലൈറ്റ് ഹൗസിന് പ്രായം 50 കഴിഞ്ഞു. മറ്റ് ജില്ലകളിലെ ലൈറ്റ് ഹൗസിനേക്കാൾ ഇതിന് ഉയരക്കൂടുതലുണ്ട്, 36 മീറ്റർ. മുകളിലെത്താൻ 114 പടിയും. പടികൾ കയറാൻ പ്രയാസമുള്ളവർക്കായി ലിഫ്റ്റും ഉണ്ട്. രാജ്യാന്തര മറൈൻ ട്രാക്കറായ മറൈൻ ട്രാഫിക് പുറത്തിറക്കിയ ലോകത്തെ അഞ്ച് മികച്ച ലൈറ്റ് ഹൗസിന്റെ ചിത്രങ്ങളിൽ വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇടംനേടിയിട്ടുണ്ട്. മെറ്റൽ അലൈഡ് ലൈറ്റിങ്ങും ഒപ്റ്റിക്കൽ ലെൻസും ഉപയോഗിച്ചാണ് ലൈറ്റ്ഹൗസ് പ്രകാശിപ്പിക്കുന്നത്. ടൂറിസം വികസന സാധ്യത മുൻനിർത്തി വിഴിഞ്ഞം ലൈറ്റ് ഹൗസിൽ കൂടുതൽ വികസന പദ്ധതികൾ വരും നാളുകളിൽ യാഥാർഥ്യമാകുമെന്ന് അധികൃതർ പറഞ്ഞു. തിങ്കൾ ഒഴികെ രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചു വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. സീനിയർ സിറ്റിസണിന് 10 രൂപ. പാർക്കിങ്, ക്യാമറാ എന്നിവയ്ക്ക് പ്രത്യേക ഫീസുണ്ട്.

ദേശാഭിമാനി 23 Jan 2023 1:24 am

ഡയാനയുടെ ആ പർപ്പിൾ മാല ഇനി കിം കർദാഷ്യന് സ്വന്തം; മുടക്കിയത് 1.6 കോടി രൂപ  

ഡയാന രാജകുമാരിയുടെ കുരിശ് ലോക്കറ്റുള്ള വജ്രമാല ലേലത്തിൽ സ്വന്തമാക്കി കിം കർദാഷ്യൻ ഡയാന രാജകുമാരിയുടെ വജ്രമാല ലേലത്തിൽ സ്വന്തമാക്കി കിം കർദാഷ്യൻ. അറ്റെലോ ക്രോസ് എന്നറിയപ്പെടുന്ന വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള മാലയാണ് കിം സ്വന്തമാക്കിയത്. ന്യൂയോർക്കിലെ സോതബീസ് ഓക്‌ഷൻ ഹൗസിൽ ബുധാനാഴ്ച നടന്ന ലേലത്തിൽ ഏകദേശം 1.6 കോടി രൂപ ചിലവിട്ടാണ് കിം മാല നേടിയത്.1920കളിൽ ബ്രിട്ടിഷ് ആഭരണനിർമാതാക്കളായ ജെരാർഡ് ആണ് ഈ മാല രൂപകൽപന ചെയ്തത്. പർപ്പിൾ കല്ലുകൾക്ക് ചുറ്റും വജ്രം പതിപ്പിച്ചാണ് കുരിശാകൃതിയിലുള്ള ഈ ലോക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയാന രാജകുമാരിയുടെ സുഹൃത്തായിരുന്ന നയിം അത്തല്ല എന്ന വ്യവസായി 1980കളിൽ ഈ ലോക്കറ്റ് സ്വന്തമാക്കി. പലപ്പോഴായി രാജകുമാരിക്ക് അയാളിത് ധരിക്കാൻ നൽകിയിട്ടുണ്ട്. വലിയ ലോക്കറ്റുള്ള ആ മാല അങ്ങനെയാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഡയാനയുടെ മരണശേഷം ഈ ലേലത്തിലൂടെയാണ് മാല വീണ്ടും ശ്രദ്ധാകേന്ദ്രമായത്.ഈ വാര്‍ത്ത കൂടി വായിക്കൂചോക്ലേറ്റ് സലാമി കഴിച്ചിട്ടുണ്ടോ? വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായിസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 22 Jan 2023 5:57 pm

ചോക്ലേറ്റ് സലാമി കഴിച്ചിട്ടുണ്ടോ? വീട്ടില്‍ തന്നെ തയ്യാറാക്കാം ഈസിയായി

അടിമുടി ചോക്ലേറ്റ് കൊണ്ട് നിറഞ്ഞ ഒരു കിടിലൻ ഡെസേർട്ട് ആണ് ചോക്ലേറ്റ് സലാമി സലാമി എന്ന് കേള്‍ക്കുമ്പോള്‍ ഇറച്ചി കൊണ്ടുള്ള വിഭവങ്ങളാണ് ഓര്‍മ്മവരിക. എന്നാല്‍ ചോക്ലേറ്റ് സലാമി വ്യത്യസ്തമാണ്. അടിമുടി ചോക്ലേറ്റ് കൊണ്ട് നിറഞ്ഞ ഒരു കിടിലന്‍ ഡെസേര്‍ട്ട് ആണിത്. റോള്‍ മാതൃകയില്‍ തയ്യാറാക്കുന്ന ഈ മധുരപലഹാരം ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് പാചകരീതികളില്‍ നിന്ന് ഉത്ഭവിച്ചതാണ്.രൂപത്തില്‍ മീറ്റ് സലാമി പോലെയിരിക്കുന്നത് കൊണ്ടാണ് ചോക്ലേറ്റ് സലാമി എന്ന് പേരുവന്നത്. സിലിന്‍ഡര്‍ ഷേപ്പില്‍ റോള്‍ ചെയ്‌തെടുക്കുന്ന വിഭവം ഡിസ്‌ക് ആകൃതിയില്‍ മുറിച്ചാണ് വിളമ്പുന്നത്. ചോക്ലേറ്റ് കൊണ്ട് സമ്പന്നമായ വിഭവത്തില്‍ ബിസ്‌ക്കറ്റും നട്ട്‌സുമൊക്കെ ചേര്‍ക്കാം.ചോക്ലേറ്റ് സലാമി റെസിപ്പിചേരുവകള്‍400 ഗ്രാം ബിസ്‌ക്കറ്റ് (മാരി ബിസ്‌ക്കറ്റോ ഡൈജസ്റ്റീവ് ബിസ്‌ക്കറ്റോ ടീ ബിസ്‌ക്കറ്റോ ഉപയോഗിക്കാം)1കപ്പ് പൊടിച്ച പഞ്ചസാര6 ടേബിള്‍ സ്പൂള്‍ കൊക്കോപൗഡര്‍200 ഗ്രാം ഉരുക്കിയ ബട്ടര്‍100 ഗ്രാം ഉരുക്കിയ ചോക്ലേറ്റ്2 മുട്ടയുടെ വെള്ളതണുത്ത പാല്‍തയ്യാറാക്കുന്ന വിധംഒരു മിക്‌സിയില്‍ ബിസ്‌ക്കറ്റ് നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുക്കണം. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും കൊക്കോ പൗഡറും ചേര്‍ക്കാം. ഉരുക്കിയ ബട്ടറും ചോക്ലേറ്റും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. മുട്ടയുടെ വെള്ള നന്നായി വിപ്പ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കണം. കൈകള്‍ കൊണ്ട് എല്ലാം നന്നായി യോജിപ്പിക്കണം. കൂടുതല്‍ ഡ്രൈ ആയി തോന്നുകയാണെങ്കില്‍ അല്‍പം പാല്‍ ചേര്‍ക്കാം.ഒരു ബട്ടര്‍ പേപ്പര്‍ എടുത്ത് അതില്‍ സിലിണ്ടര്‍ ഷേപ്പില്‍ ചോക്ലേറ്റ് മിക്‌സ് ഷേപ്പ് ചെയ്‌തെടുക്കണം. പേപ്പര്‍ റോള്‍ ചെയ്ത് നന്നായി കവര്‍ ചെയ്യുക. 2-3മണിക്കൂര്‍ ഫ്രീസറില്‍ വച്ചുകഴിഞ്ഞാല്‍ ചോക്ലേറ്റ് സലാമി റെഡി.ഈ വാര്‍ത്ത കൂടി വായിക്കൂരണ്ട് പതിറ്റാണ്ട് അമ്മ ഉപയോ​ഗിച്ചപ്ലേറ്റ്, പിന്നിലെ കഥ വെളുപ്പെടുത്തി മകന്റെ പോസ്റ്റ്സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 22 Jan 2023 4:22 pm

സിബിഎസ്ഇ ചെസ്സ് ടൂർണമെന്റിൽ ഷൈബി ബിനോജ് ചാമ്പ്യൻ

മസ്ക്കറ്റ് >പഞ്ചാബിലെ ചണ്ഡീഗഡിൽ വെച്ച് ജനുവരി 14 മുതൽ 17 വരെ നടന്ന സിബിഎസ്ഇ അണ്ടർ സെവന്റീൻ ചെസ്സ് ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ വിദ്യാർത്ഥിനി ഷൈബി ബിനോജ് ടൂർണമെന്റിൽ സ്വർണ്ണമെഡൽ നേടി. ഒമാനിൽ നടക്കാറുള്ള ചെസ്സ് ടൂർണമെന്റുകളിൽ തന്റെതായ കഴിവ് തെളിയിച്ച ഷൈബി ബിനോജിനെ കേരളവിങ് കോ കൺവീനർ നിതീഷ് കുമാർ മൊമെന്റോ നൽകി ആദരിച്ചു. കേരള വിങ്ങ് പ്രവർത്തകരായ രെജു മരക്കാത്ത് അനു ചന്ദ്രൻ, സുനിൽ കുമാർ, ശ്രീജ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. മൂന്നാം ക്ലാസ്സ് മുതലാണ് ഷൈബി ബിനോജ് ചെസ്സ് കളി പരിശിലിച്ച് തുടങ്ങിയത്. സുൽത്താൻ കബൂസ് യൂണിവേഴ്സിറ്റിയിൽ നടന്ന ടൂർണമെന്റിലും ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഷൈബി ചെസ്സിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അച്ഛൻ ബിനോജ്,അമ്മ ഷൈനി, സഹോദരൻ ഷൈബിൻ.

ദേശാഭിമാനി 22 Jan 2023 12:02 pm

വീണ്ടും തിരക്കുകളിലേക്ക്...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം അവസാനഭാഗം

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ അവസാനഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പത്ത് ദിവസം പോയതറിഞ്ഞില്ല. ഒരിക്കൽ പോലും വിരസത തോന്നാത്ത സഞ്ചാരം. നാട് കാണലിനപ്പുറം പഠനവും ഇഴ ചേർന്നതിനാൽ മനസ്സിൽ പതിച്ചും മൊബൈലിൽ കുറിച്ചും മുന്നോട്ട് നീങ്ങിയതത് ഓരോ നിമിഷത്തെയും ജീവസ്സുറ്റതാക്കി. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ബഹുസ്വരതയാണ്. വൈവിധ്യം നഷ്ടമായാൽ രാജ്യത്തിന് കൈമോശം വരുന്നത് സ്വന്തം ആത്മാവിനെയാകും. ഭാരതമെന്ന ദേഹത്തിലെ ദേഹിയാണ് മതനിരപേക്ഷത. ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റുമതസ്ഥരും വിശ്വാസികളും അവിശ്വാസികളും ഗോത്ര വർഗ്ഗങ്ങളും ഹിന്ദുസ്ഥാന്റെ ഓരോരോ അഭിവാജ്യ അവയവങ്ങളാണ്. ഏതെങ്കിലും ഒരവയവത്തിന് കേടു പറ്റിയാൽ അതിന്റെ കുറവ് മറ്റൊന്നു കൊണ്ടും പരിഹരിക്കാനാവില്ല. അംഗബലത്തിന്റെ അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവും വിവേചനവും ആധുനിക ജനായത്ത സമ്പ്രദായത്തിന് ഒട്ടും ചേർന്നതല്ല. മത വിഭാഗീയതയും ജാതി അസമത്വങ്ങളും സ്വാതന്ത്ര്യാനന്തരം മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിൽ നിലനിൽക്കുന്നു എന്നത് അങ്ങേയറ്റം വേദനാജനകമാണ്. തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ പിറവി എടുക്കുകയും ജൻമത്തെ ആധാരമാക്കി പരിണമിക്കുകയും ചെയ്ത ചാതുർവർണ്യ വ്യവസ്ഥ ഇന്നും നാടിന്റെ തീരാശാപമാണ്. കാർക്കശ്യതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും എല്ലാ മതസമുദായങ്ങളിലും ജാതിബോധം പലവിധത്തിൽ നിലനിൽക്കുന്നു. അവിടെയാണ് കേരളം വേറിട്ട മാതൃകയാകുന്നത്. ഇന്ത്യയിൽ ജാതിയുടെ പരിമിതി ഏറ്റവും കുറഞ്ഞ് നിലനിൽക്കുന്ന സംസ്ഥാനം മലയാള നാടാണ്. മത നിരപേക്ഷതയിലും പ്രഥമ സ്ഥാനം കൈരളിക്കാണ്. പൊതു വിദ്യാഭ്യാസ- ആരോഗ്യ കാര്യങ്ങളിലും സാക്ഷരതയിലും സാമൂഹ്യബോധത്തിലും ശുചിത്വത്തിലുമെല്ലാം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്. ആളോഹരി വരുമാനത്തിലും തൊഴിലാളികൾക്കുള്ള കൂലിയിലും സ്ത്രീ വിദ്യാഭ്യാസത്തിലും നമ്മുടെ അടുത്തെത്താൻ ഗുജറാത്ത് ഉൾപ്പടെ മറ്റു സംസ്ഥാനങ്ങൾക്ക് പതിറ്റാണ്ടുകൾ യാത്ര ചെയ്യേണ്ടി വരും. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മുഖമുദ്രയാക്കിയ ജാതിബോധം ഹൈന്ദവ സമൂഹത്തെ ഇന്നും ഒഴിയാബാധയായി പിന്തുടരുന്നു. അസ്പൃശ്യതയില്ലെങ്കിലും കാഠിന്യത്തിൽ അയവുള്ള ഒരുതരം ജാതിത്തട്ടുകൾ ഉത്തരേന്ത്യയിലെ മുസ്ലിങ്ങളിലും കാണാനാകും. ഓരോ ജാതി വിഭാഗത്തിനും പ്രത്യേകം തൊഴിലുകൾ പരമ്പരാഗതമായി കൽപിച്ചു നൽകിയിട്ടുണ്ട്. പൊതുവെ വിവാഹങ്ങളും ജാതി ശ്രേണികളിൽ പരിമിതമാണ്. ആരാധനാലയങ്ങളിലോ മറ്റു പൊതു ഇടങ്ങളിലോ ജാതി ബോധം ഇല്ലതാനും. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലും ജാതി സമ്പ്രദായത്തിന്റെ വിവിധ തലങ്ങൾ ഏറിയും കുറഞ്ഞും നിലവിലുണ്ട്. ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്തപ്പോൾ ജാതി ചിന്തയേയും അവർ കൂടെക്കൂട്ടി. ഗുജറാത്തിലെ മുസ്ലിങ്ങൾക്കിടയിൽ വിവിധ ജാതി വിഭാഗങ്ങളെ കാണാം. മേമൻ (വൻ ബിസിനസുകാർ, വിദ്യാഭ്യാസമ്പന്നർ), സിന്ധി (ഭൂ ഉടമകൾ, കച്ചവടക്കാർ), ഖാൻഞ്ചി (കർഷകർ, വസ്ത്ര വ്യാപാരികൾ, ഹോട്ടൽ ബിസിനസുകാർ) സിപ്പായി (സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗം) സുംറ (സാധാരണ കർഷകർ, ഡ്രൈവർമാർ), പിഞ്ചാറ (ഓട്ടോറിക്ഷക്കാർ, മണ്ണെണ്ണ കച്ചവടക്കാർ, ലോറി ഡ്രൈവർമാർ), മീർ (പെയ്ൻ്റിംഗ് തൊഴിലാളികൾ, സംഗീത മേഖലയിൽ പണിയെടുക്കുന്നവർ), ഫക്കീർ (കൂലിത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, അലക്കുകാർ). പാവപ്പെട്ട ഹിന്ദുക്കളും മുസ്ലിങ്ങളും പ്രത്യേകം പ്രത്യേകം ഗല്ലികളിലാണ് താമസിക്കുന്നത്. എന്നാൽ സമ്പന്നരായ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ഇടകലർന്ന് ജീവിച്ചിരുന്നു. ദൗർഭാഗ്യവശാൽ കലാപാനന്തരം സുരക്ഷിതത്വമില്ലായ്മ ഭയന്ന് മുസ്ലിം സമ്പന്നർ മുസ്ലിം മേഖലകളിലേക്ക് താമസം മാറ്റുന്ന പ്രവണത കൂടിവരുന്നതായി പലരും സൂചിപ്പിച്ചു. സാധാരണക്കാരായ ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ അകൽച്ചയും അസൂയയും കുറവാണ്. എന്നാൽ സമ്പന്ന ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിലാണ് കിടമൽസരവും കുശുമ്പും നിലനിൽക്കുന്നത്. മതത്തോടെന്നതിനെക്കാൾ കച്ചവട-വ്യാപാര താൽപര്യങ്ങളോട് ഇതിന് ബന്ധം. പട്ടേലുമാരുടെ കച്ചവട വ്യാപാര സ്ഥാപനങ്ങളിൽ പൊതുവെ മുസ്ലിങ്ങളെ ജോലിക്കെടുക്കാറില്ലത്രെ. ആത്മാർത്ഥമായി ഒരു മുസ്ലിമും ബി.ജെ.പിയെ പിന്തുണക്കുന്നില്ല. ഗത്യന്തരമില്ലാതെ വിരലിലെണ്ണാവുന്നവർ ബി.ജെ.പിയോട് തൊലിപ്പുറത്ത് അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവരാകട്ടെ അധികാര-വ്യവസായ താൽപര്യക്കാരാണ്. പാവപ്പെട്ട മുസ്ലിങ്ങൾക്ക് ബാങ്കുകൾ ലോൺ കൊടുക്കാൻ വിസമ്മതിക്കുന്നതായി ഒരാൾ പറഞ്ഞു. അതിന് ബാങ്കുകൾ കാരണം പറയുന്നത് അവരുടെ താഴ്ന്ന ജീവിതാവസ്ഥയാണ്. തിരിച്ചടക്കാൻ മുസ്ലിങ്ങൾക്കാവില്ലെന്ന ന്യായമാണത്രെ പറയുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാരും അർത്ഥഗർഭമായ മൗനം അവലംബിക്കുന്നതായും പരാതി പറഞ്ഞവരുണ്ട്.ഇഡി, ഇൻകം ടാക്സ്, എൻഐഎ, കസ്റ്റംസ്, പോലീസ് എന്നീ സംവിധാനങ്ങളെ ഭയന്നാണ് എതിർ രാഷ്ട്രീയക്കാർ പൊതുവിലും മുസ്ലിങ്ങൾ പ്രത്യേകിച്ചും ജീവിക്കുന്നത്. മുസ്ലിം സമ്പന്നരെ ഭരണകൂടം ഭയപ്പെടുത്തി കീഴ്പ്പെടുത്തിയ പോലെയാണ് തോന്നിയത്. മുസ്ലിങ്ങളിൽ 85% വും സാധാരണക്കാരും ദരിദ്രരരുമാണ്. ഉന്നത ശ്രേണിയിലുള്ള മുസ്ലിങ്ങളുടെ അടുത്തെത്താൻ അവർക്ക് കഴിയാറില്ല. ഓരോ വിഭാഗവും അവരവരുടെ വിഭാഗത്തിൽ പെടുന്നവരെയാണ് സഹായിക്കാറ്. സർക്കാർ ഉദ്യോഗസ്ഥരും ഭരണക്കാരും മുസ്ലിങ്ങളോട് രണ്ടിട്ട് കാണുന്നത് പതിവാണത്രെ. പാവപ്പെട്ട മുസ്ലിങ്ങൾ വിദ്യാഭ്യാസപരമായി ഏറെ പിന്നിലാണ്. അതിനാൽ തന്നെ മെച്ചപ്പെട്ട ജോലികളിൽ അവരെ കാണില്ല. പരമ്പരാഗത തൊഴിലാണ് ഇക്കൂട്ടരുടെ ഉപജീവന മാർഗ്ഗം. സാമൂഹ്യ ഉന്നതിയും വിദ്യാഭ്യാസ പുരോഗതിയും ആത്മവിശ്വാസവും പകർന്ന് താഴേകിടയിലുള്ളവരെ മുഖ്യധാരയിൽ എത്തിക്കാനാണ് ബഷീർ നിസാമിയെപ്പോലുള്ള ചെറുപ്പക്കാരുടെ ശ്രമം. ഗുജറാത്തിൽ തന്നെയുള്ള സമ്പന്നരുടെ സഹായമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. പരസ്പരം ഇടപഴകാൻ കഴിയാതിരുന്ന ജനവിഭാങ്ങൾക്കിടയിൽ ഒരു പാലമായി വർത്തിക്കാൻ കഴിയുന്നു എന്നത് മഹത്തരമാണ്. യാത്രക്കിടയിൽ പല തരത്തിലുള്ള കച്ചവട വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ചു. അക്കൂട്ടത്തിൽ ഒന്ന് Used Cloth lmporting and Exporting Company യാണ്. യൂറോപ്പ്, യുഎസ്എ, ചൈന, കൊറിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഉപയോഗിച്ച വസ്ത്രങ്ങൾ ശേഖരിച്ച് കണ്ടെയ്നറുകളിൽ എത്തിച്ച് ആഫ്രിക്കയിലെ വിവിധ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നു. അഫ്രിക്കൻ രാജ്യങ്ങളിലാണ് ഉപയോഗിച്ച വസ്ത്രങ്ങൾ വലിയ തോതിൽ വിറ്റ് പോകുന്നത്. വസ്ത്രങ്ങൾ കണ്ടാൽ പുത്തനാണെന്നേ ആരും പറയൂ. വിലക്കുറവിൽ ലഭിക്കുന്നത് കൊണ്ട് പാവപ്പെട്ടവർ വാങ്ങുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ഇത്തരം തുണിത്തരങ്ങൾ വിൽപന നടക്കുന്നത് ഡജ, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കാശ്മീർ, മണിപ്പൂർ, നാഗാലാൻ്റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കുറഞ്ഞ വിൽപന കേരളത്തിലാണ്. തണുപ്പ് കാലത്താണ് ഇതിന്റെ വലിയ വിപണനം നടക്കുന്നത്. രണ്ടും മൂന്നും ഷർട്ടുകളും പാൻ്റുകളും ഉപയോഗിക്കേണ്ടി വരുമ്പോഴാണ് ഇത്തരം വസ്ത്രങ്ങൾ ജനങ്ങൾ ഉപയോഗിക്കുക. എല്ലാം പുത്തൻ സാധനങ്ങൾ ഉപയോഗിക്കൽ ചെലവേറിയതാകും. ജാംനഗറിലാണ് ഇത്തരം വേർഹൗസുകൾ കണ്ടത്. കണ്ടലെ തുറമുഖത്തും ഇത്തരം വലിയ വേർഹൗസുകളുണ്ട്. ഇന്ത്യയിലേക്കുള്ള ചരക്കുകളാണ് ജാംനഗറിൽ എത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഇത്തരമൊരു സ്ഥാപന ഉടമ ഉപയോഗിച്ച വസ്ത്രങ്ങൾ വലിയ ഏജൻ്റ്മാരിൽ നിന്ന് എടുത്ത് ഉന്തുവണ്ടിയിൽ വിറ്റാണ് കച്ചവടം ആരംഭിച്ചത്. ഇദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസമല്ലാതെ മറ്റൊന്നുമില്ല. ഇംഗ്ലീഷ് അറിയല്ല. ഇന്ന് അദ്ദേഹം മികച്ച ഒരു കമ്പനി നടത്തുന്നു. ഏറ്റവും ചുരുങ്ങിയത് 6 വിദേശ രാജ്യങ്ങളെങ്കിലും ഒരു മാസം ഇദ്ദേഹത്തിന് സന്ദർശിക്കേണ്ടി വരാറുണ്ടെന്നാണ് പറഞ്ഞത്. സമീപ പ്രദേശത്തുള്ള ഒരു കുതിരാലയവും സന്ദർശിച്ചു. ഗുജറാത്ത് കത്തിയെരിഞ്ഞ കാലത്ത് ജാംനഗർ തീയും പുകയും ഇല്ലാതെയാണ് കടന്ന് പോയത്. അതിന് നാട്ടുകാർ സർട്ടിഫിക്കറ്റ് നൽകുന്നത് സതീശ് വർമ്മയെന്ന ജില്ലാ പോലീസ് സൂപ്രണ്ടിനാണ്. അക്രമങ്ങൾ നടത്താൻ ഒരു നിലക്കും അദ്ദേഹം അനുവദിച്ചില്ല. കർശന നിലപാട് സ്വീകരിച്ചു. സ്ഥലം എംഎൽഎ പരമാനന്ദ് ഗട്ടറെ വരച്ചവരയിൽ നിർത്തി. അക്കാരണത്താൽ വർമ്മക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നു. ഐഐടി ഗ്രാജ്വേറ്റായ ഐഎഎസ് ഓഫീസർ വർമ്മ റിട്ടയർമെൻ്റിന് ഒരു മാസം മുമ്പ് സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടു. ഇശ്റത്ത് ജഹാൻ കേസ് അന്വേഷിച്ചവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ടായിരുന്നു. ജാംനഗറിലെ റിലയൻസിന്റെ റിഫൈനറിക്ക് മുന്നിലൂടെയാണ് ഞങ്ങൾ കടന്നു പോയത്. ഇന്ത്യൻ നിധിശേഖരത്തിന്റെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരും ഗുജറാത്തികളായ രണ്ട് കോർപ്പറേറ്റ് ഭീമൻമാരാണല്ലോ. രാജ്യത്തെ പ്രത്യേകിച്ച് ഗുജറാത്തിലെ കൃഷിയും വ്യവസായവുമെല്ലാം അദാനിയുടെയും അംബാനിയുടെയും കൈപ്പിടിയിലാണ്. വമ്പൻ സമ്പന്നരുടെ പട്ടിയിൽ ഇപ്പോൾ മദ്ധ്യപൗരസ്ത്യ ദേശത്തെയും ലണ്ടനിലെയും രാജകുടുംബാംഗങ്ങളാണ്. ആ സ്ഥാനം അധികം വൈകാതെ ഇന്ത്യൻ കോർപ്പറേറ്റ് വൻ സ്രാവുകൾ സ്വന്തമാക്കിയാൽ അൽഭുതപ്പെടാനില്ല. അത്രയും ഹിമാലയൻ സൗകര്യങ്ങളാണ് രാജ്യത്തെ ഭരണകൂടം അവർക്ക് ചെയ്ത് കൊടുക്കുന്നത്. യാത്രാമദ്ധ്യെ അംബാനിയുടെ ജൻമഗ്രാമത്തിലൂടെയാണ് ഞങ്ങൾ കടന്ന് പോയത്. അവിടെ അദ്ദേഹതിന്റെ കുടുംബവീട് മ്യൂസിയമാക്കിയിട്ടുണ്ടെന്ന് സഹയാത്രികൻ പറഞ്ഞു. എങ്കിൽ അതൊന്ന് കാണാമെന്ന് നിശ്ചയിച്ചു. പ്രധാന റോഡിൽ നിന്ന് ചെമ്മൺപാത വഴി കഷ്ടി ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് പോകണം. റോഡിനിരുവശവും പ്രയാസപൂർണ്ണമായ ജീവിത സൗകര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരെയാണ് കണ്ടത്. കുടിലിന് പുറത്ത് പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന സഹോദരിയോടാണ് വഴി ചോദിച്ചത്. താൻ ജനിച്ച വീടിന് തൊട്ടടുത്തുള്ള പാവങ്ങളുടെ നേർക്ക് പോലും കണ്ണ് തുറക്കാത്ത അംബാനിയെ കുറിച്ച് തീരെ മതിപ്പ് തോന്നിയില്ല. തന്റെ ജർമനാട്ടിലെ പാവങ്ങളെ മതവും ജാതിയും നോക്കാതെ സഹായിക്കുന്ന മലയാളി വിദേശ വ്യാപാര പ്രമുഖരായ എം.എ യൂസുഫലിയെയും കുറിച്ചും ഗൾഫാർ മുഹമ്മദലിയെയും രവിപിള്ളയേയും ഞാനോർത്തു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് നിലകൊള്ളുന്ന ആ വീടിന്റെ സ്ഥാനത്ത് ഒരു ഫ്ലാറ്റ് സമുച്ഛയം പണിത് തന്റെ വീടിന് ചുറ്റുമുള്ള പാവപ്പെട്ടർക്ക് നൽകിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതിലെ ഏറ്റവും താഴത്തെ ഫ്ലാറ്റിൽ ഇപ്പോൾ അവിടെ പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളും വിവരണങ്ങളും രേഖകളും സ്ഥാപിക്കുകയുമാകാം. അങ്ങിനെ ചെയ്തിരുന്നെങ്കിൽ അംബാനിയുടെ മുഖത്തിന് മറ്റൊരു ശോഭ കിട്ടുമായിരുന്നു. റിലയൻസ് പെട്രോളിയം റിഫൈനറി ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയാണ്. 7500 ഏക്കർ സ്ഥലമാണ് ഇതിനായി ഗവ: നൽകിയത്. ഇതിൽ 450 ഏക്കർ സ്ഥലത്ത് 2500 വീടുകളോട് കൂടിയ ടൗൺഷിപ്പാണ് പണിതത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ കൊണ്ടുവന്ന് ശുദ്ധീകരിച്ച് പെട്രോളിയം, ഡീസൽ, മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയവ ഇവിടെ ഉണ്ടാക്കുന്നു. ഏതാണ്ട് 2500 ജീവനക്കാരാണ് റിഫൈനറിയിൽ ജോലി ചെയ്യുന്നത്. ഇവർക്ക് താമസിക്കാനാണ് ടൗൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. ചെറിയ മെഷിനറി ഉണ്ടാക്കുന്ന കമ്പനി സന്ദർശിച്ചപ്പോൾ രാജ്കോട്ടിൽ ലൊജിസ്റ്റിക് കമ്പനി നടത്തുന്ന തലശ്ശേരിക്കാരൻ പ്രമോദിന്റെ ക്ഷണം സ്വീകരിക്കാനായത് സന്തോഷം പകർന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവ് ഗോകുൽദാസിനെയും വീട്ടിൽ വെച്ച് പരിചയപ്പെട്ടു. അദ്ദേഹത്തിന് ഗുജറാത്ത് ഇലക്ട്രിസിറ്റി വകുപ്പിലായിരുന്നു ജോലി. ഭാര്യ എ.ജി ഓഫിസിൽ നിന്നാണ് റിട്ടയർ ചെയ്തത്. അവരുടെ ഇരട്ടകളായ പെൺകുട്ടികൾ അദ്ധ്യാപികമാരായി ജോലി ചെയ്യുന്നു. പ്രമോദിന്റെ ഭാര്യ ടീച്ചറാണ്. മകൾ ഡിഗ്രിക്ക് പഠിക്കുന്നു. ഇഴ പിരിക്കാനാകാത്ത സ്നേഹബന്ധത്തിന്റെ വശ്യതയിൽ ചിലവിട്ട സമയം അനർഘമായേ കാണാനാകൂ. തിരിച്ച് വരുമ്പോൾ മനോജ് നായർ മാനേജരായി പ്രവർത്തിക്കുന്ന ചെറിയ മെഷിനറി ഉണ്ടാക്കുന്ന കമ്പനിയിലും കയറി. വൈകുന്നേരം നഗരമദ്ധ്യത്തിലെ പൂന്തോട്ടത്തിൽ പോയി കുറച്ച് സമയം കാറ്റ് കൊണ്ടിരുന്നു. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ബഷീർ നിസാമിയുടെ സ്ഥാപനത്തിൽ പോയി അവിടുത്തെ അന്തേവാസികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ചു. ഒരു വലിയ ഫൈബർ തളികയിൽ ചോറ് വിളമ്പി ഞങ്ങൾ അഞ്ചു പേർ അതിൽ നിന്ന് അവരവരുടെ ഭാഗത്തേക്ക് ചോറ് നീക്കിവെച്ച് കറി ഒഴിച്ച് കഴിച്ചു. പണ്ട് കാലത്ത് മലബാറിലെ മുസ്ലിം കൂട്ടുകുടുംബങ്ങളിൽ ഇങ്ങിനെയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. വലിയ പാത്രത്തിന് പകരം സുപ്ര വിരിച്ച് അതിലായിരുന്നു അഞ്ചും പത്തും പേർക്ക് ചോറ് വിളമ്പിയിരുന്നത്. അതിന് ചുറ്റും ചമ്രംപടിഞ്ഞിരുന്ന് അവനവൻ ഇരിക്കുന്ന ദിശയിലേക്ക് ചോറ് നീക്കി അതിൽ കറി ഒഴിച്ച് കഴിക്കും. ഒരുമയുടെ ചിഹ്നവും കൂടിയായിരുന്നു അത്. നാലര പതിറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് എന്റെ ചിന്തകളെ പുതിയ അനുഭവം കൂട്ടിക്കൊണ്ടു പോയി. വൈകുന്നേരത്തോടെ സർക്യൂട്ട് ഹൗസിലെത്തി. രാത്രി പതിനൊന്ന് മണിക്കുള്ള ട്രൈയിൻ പിടിക്കാൻ 10 മണിക്ക് രഞ്ജിത്തിന്റെ പരിചയക്കാരന്റെ ഓട്ടോയിൽ റെയിൽവെ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. കൃത്യസമയത്ത് തന്നെ വണ്ടി സ്റ്റേഷൻ വിട്ടു. ഒരു പകലും രണ്ട് രാത്രികളും യാത്ര ചെയ്ത് കോഴിക്കോട്ടിറങ്ങി. വീട്ടിലെത്തിയപ്പോൾ പതിവു പോലെ കാണാൻ ആളുകൾ എത്തിയിട്ടുണ്ട്. അവരോടൊപ്പം വീണ്ടും തിരക്കിൽ അലിഞ്ഞ് ചേർന്നു. ഗുജറാത്ത് യാത്രയിൽ ഒരുപാട് പേരെ കണ്ടു. സംസാരിച്ചു. ഓട്ടോ ഡ്രൈവർമാർ മുതൽ കൂലിവേലക്കാരടക്കം വിദ്യാസമ്പന്നരും ബിസിനസ്സുകാരും സാധാരണക്കാരും ഉൾപ്പടെ അക്കൂട്ടത്തിൽ പെടും. നാനാജാതി മതസ്ഥരോടും കാര്യങ്ങൾ തിരക്കി. പൊതുവെ ശാന്ത പ്രകൃതക്കാരാണ് ഗുജറാത്തികൾ. അവരുടെ മനസ്സിൽ വർഗീയതയുടെ വിഷബീജം കുത്തിവെച്ച സംഘ് പരിവാരങ്ങൾക്ക് കാലം മാപ്പ് നൽകില്ല. ഇന്ത്യയെന്ന് കേട്ടാൽ ലോകത്ത് ഏതൊരാളുടെ മനസ്സിലും തെളിയുന്ന മുഖം ഗാന്ധിജിയുടേതാണ്. ആ മഹാത്മാവിന്റെ രൂപം സർദാർ പട്ടേലിന്റെ ഉരുക്കു മുഷ്ടിയുടെ നിഴലിൽ കോടാനുകോടികൾ ചെലവിട്ട് പ്രതിമയുണ്ടാക്കി മറക്കാൻ നോക്കുന്ന ബി.ജെ.പിയുടെ കുടില തന്ത്രം തൽക്കാലം കുറച്ചു കാലത്തേക്ക് ഗുജറാത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ സത്യവും ധർമ്മവും യഥാർത്ഥ ചരിത്രവും ശാശ്വതമായി മൂടിവെക്കാൻ ഒരു ശക്തിക്കും കഴിയില്ല. എല്ലാ കീർത്തി മുദ്രകൾക്കുമപ്പുറം ഗുജറാത്തിന്റെ നെറ്റിയിൽ എന്നും സൂര്യതേജസ്സായി തിളങ്ങി നിൽക്കുക മോഹൻദാസ് കരംചന്ദിന്റെ രൂപമാകും. ഗുജറാത്തിൽ നിന്ന് മടങ്ങുമ്പോൾ അദാനിയുടെയും അംബാനിയുടെയും ബിസിനസ് സാമ്രാജ്യങ്ങളോ വാനിൽ ഉയർന്നു നിൽക്കുന്ന പുകക്കുഴലുകളോ അല്ല ഓർമ്മയുടെ തീരത്ത് ബാക്കി നിന്നത്. മോസസിന്റെ മാന്ത്രിക വടിയുമേന്തി ഇന്ത്യയുടെ ആത്മാവിലൂടെ തീർത്ഥയാത്ര നടത്തിയ അഹിംസയുടെ എക്കാലത്തെയും മഹാനായ പ്രവാചകന്റെ നീണ്ടു മെലിഞ്ഞ ശരീരവും വട്ടക്കണ്ണടയുമാണ്. ബസ്സിലും ട്രെയ്നിലും കാറിലും ഓട്ടോയിലുമൊക്കെയുള്ള സഞ്ചാരത്തിനിടയിൽ പൗരപ്രമുഖരായ പലരേയും കാണാനായി. സമ്പത്തും ശേഷിയുമുള്ളവരോട് ഞാൻ പറഞ്ഞത് ഒരേയൊരു കാര്യമാണ്. നിങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കൂ. അത് കൊണ്ട് ഒരു കുട്ടിയെങ്കിലും പഠിച്ച് നന്നായാൽ അത്രത്തോളം വലിയ പുണ്യം മറ്റൊന്നുണ്ടാവില്ല. സ്കൂളോ കോളേജോ പോളിടെക്നിക്കോ സ്ഥാപിച്ച് നടത്തിപ്പ് കേരളത്തിൽ നിന്നുള്ള മിടുക്കൻമാരെ ഏൽപ്പിക്കുക. അവരത് ഭംഗിയായി നടത്തും. സ്ഥലവും സ്വത്തും എന്നും നിങ്ങളുടേതാകും. പുതിയ തലമുറയെ വിദ്യാഭ്യാസത്തിലൂടെ അല്ലാതെ രക്ഷപ്പെടുത്താനാവില്ല. 2002 ലെ കലാപം തീർത്ത അരക്ഷിത ബോധത്തിൽ നിന്ന് ഇരകൾ മുക്തരായി വരുന്നേയുള്ളു. ബഹുസ്വരതയെ പ്രണയിക്കാനും സ്വന്തം വിശ്വാസം പുലർത്താനും വിദ്യാഭ്യാസമുള്ള തലമുറക്കേ കഴിയൂ. മതപഠനം ഉപേക്ഷിക്കേണ്ട. അതോടൊപ്പം ഭൗതിക വിദ്യാഭ്യാസം നിർബന്ധമായും ആർജ്ജിക്കണം. ബൗദ്ധിക ഉന്നതി നേടിയാൽ ആർക്കും ആരെയും അവഗണിക്കാനോ തള്ളിക്കളയാനോ ആവില്ല. ഒരിക്കലും നടക്കാൻ പാടില്ലാത്ത നരമേധമാണ് ഗുജറാത്തിൽ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നത്. ബ്രിട്ടീഷ് ഗവൺമെൻ്റിന്റെ നിയന്ത്രണത്തിലുള്ള ബി.ബി.സിയുടെ ഏറ്റവും പുതിയ അന്വേഷണ റിപ്പോർട്ട് പ്രകാരം 1500 പേരാണ് അന്നത്തെ വംശഹത്യയിൽ കൊലചെയ്യപ്പെട്ടത്. 223 പേരെ കാണാതായി. അവർ ഇന്നോളം തിരിച്ചു വന്നിട്ടില്ല. ജീവിച്ചോ മരിച്ചോ? ആർക്കറിയാം. 2500 പേർക്കാണ് പരിക്കേറ്റത്. വെന്തെരിഞ്ഞ ഉറ്റവരെയോർത്ത് കണ്ണീരൊഴുക്കി കാലം കഴിക്കുകയല്ല വേണ്ടത്. അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അറിവ് നേടുക. വെറുപ്പും വിദ്വേഷവും വെടിയുക. പകയും പ്രതികാരവും ഒന്നിനും പരിഹാരമല്ല. വിജ്ഞാനത്തിന്റെ ചക്രവാളങ്ങൾ തേടി ഗുജറാത്തിലെ ന്യൂനപക്ഷ സമൂഹം പുതിയ യാത്ര ആരംഭിക്കട്ടെ. അതിന് കേരളത്തിലെ വിവിധ സംഘടനകൾക്ക് നിയമാനുസൃതം ചെയ്യാൻ പറ്റുന്നതെന്തോ അത് ചെയ്യുക. കണ്ണും മനസ്സും നിറച്ച യാത്രക്ക് തൽക്കാല വിരമം. അന്വേഷിയുടെ കൂർത്ത ചെവിയും തുറന്നുപിടിച്ച കണ്ണുകളുമായി പട്ടണങ്ങളും ഗ്രാമങ്ങളും തേടി വൈകാതെ ഇനിയുമിറങ്ങും. ലാൽസലാം.

ദേശാഭിമാനി 22 Jan 2023 8:56 am

യുഎഇയിൽ ഡ്യൂട്ടിക്കിടെ ജീവനക്കാരെ ആക്രമിച്ചാൽ ഒരു വർഷം തടവും 22 ലക്ഷം പിഴയും

മനാമ>യുഎഇയിൽ ഡ്യൂട്ടിക്കിടെ ജീവനക്കാരെ ആക്രമിക്കുന്നത് ഒരു വർഷംവരെ തടവും കനത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 2021-ലെ 31-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 297 അനുസരിച്ച്, സർക്കാർ ജീവനക്കാരനെയോ പൊതുപ്രവർത്തകനെയോ തന്റെ ജോലിയുടെ പരിധിയിൽ വരുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യാനോ അതിൽനിന്ന് വിട്ടുനിൽക്കാനോ അന്യായമായി നിർബന്ധിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കും. ആസൂത്രിതമായോ, ആയുധം കൈവശം വച്ചോ, ദേഹോപദ്രവം ഏൽപ്പിച്ചോ കുറ്റകൃത്യം നടത്തിയാൽ ഒരു വർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹത്തിൽ കൂടാത്ത പിഴയും (ഏതാണ്ട് 22,04,575 രൂപ) ശിക്ഷയായി ലഭിക്കും.

ദേശാഭിമാനി 21 Jan 2023 8:34 pm

കവി മുരുകൻ കാട്ടാക്കടയ്ക്ക് ഗോൾഡൻ വിസ

ദുബായ്>കവിയും, ഗാനരചയിതാവും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയ്ക്ക് ഗോൾഡൻ വിസ . മലയാള സാഹിത്യത്തിൽ കേരളത്തിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് മുരുകൻ കാട്ടാക്കട. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ ൻ ഡയറക്ടർ കൂടിയായ മുരുകൻ കാട്ടാക്കട തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശിയാണ്. തിരുവനന്തപുരം എസ് എം വി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രഥമ അധ്യാപകനാണ്. ഇപ്പോൾ ഡെപ്യൂട്ടേഷനിൽ മലയാളം മിഷൻ ഡയറക്ടറായി ചുമതല നിർവഹിക്കുന്നു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഒ. ഇഖ്ബാൽ മാർക്കോണിയിൽ നിന്നും മുരുകൻ കാട്ടാക്കട യു.എ.ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും, മലയാളം മിഷൻ ഷാർജ ചാപ്റ്റർ ചെയർമാനുമായ അഡ്വ. വെെ എ റഹീം, ഹാബിറ്റാറ് സ്കൂൾ മേധാവിയും മലയാളം മിഷൻ അജ്മാൻ ചാപ്റ്റർ ചെയർമാനുമായ ഷംസു സമാൻ, മലയാളം മിഷൻ യുഎഇ കോ ഓർഡിനേറ്റർ കെ എൽ ഗോപി, ഇസിഎച്ഛ് ഡിജിറ്റൽ ഓപ്പറേഷൻസ് മാനേജർ അബ്ദുൽ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി 21 Jan 2023 2:51 pm

രണ്ട് പതിറ്റാണ്ട് അമ്മ ഉപയോ​ഗിച്ച പ്ലേറ്റ്, പിന്നിലെ കഥ വെളുപ്പെടുത്തി മകന്റെ പോസ്റ്റ്

20 വർഷമായി അമ്മ ഉപയോ​ഗിച്ച പ്ലേറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് വിക്രം. ഇത് എന്റെ അമ്മ ഉപയോ​ഗിച്ചിരുന്ന പ്ലേറ്റാണ്... എന്നേയുംസഹോദരിയുടെ മകളേയും കൂടാതെ വേറെ ആരേയും ഇതിൽ കഴിക്കാൻ അമ്മ അനുവദിച്ചിരുന്നില്ല. അമ്മ മരിച്ചു കഴിഞ്ഞപ്പോഴാണ് ഇതിന് പിന്നിലെ കഥ അറിയുന്നത്. മരിച്ചു പോയ അമ്മയുടെ ഓർമയിൽ മകൻ ട്വിറ്ററിൽ കുറിച്ച ഹൃദയസ്പർശിയായ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽവൈറലാകുന്നു.This is Amma's plate.. she used to eat in this for the past 2 decades.. it's a small plate.. she allowed only myself and chulbuli (Sruthi, my niece) only to eat in this other than her.. after her demise only I came to know through my sister, that this plate was a prize won by me pic.twitter.com/pYs2vDEI3p— Vikram S Buddhanesan (@vsb_dentist) January 19, 202320 വർഷമായി അമ്മ ഉപയോ​ഗിച്ച പ്ലേറ്റിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് വിക്രം. അമ്മ ഉപയോ​ഗിച്ച സ്റ്റീൽ പ്ലേറ്റിന്റെ ചിത്രവും വിക്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നേയും ചുൽബുലിയേയും (സഹോദരി പുത്രി) മാത്രമാണ് അമ്മ ഈ പ്ലേറ്റിൽ ഭക്ഷണം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്.എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോഴാണ് ഞാൻ അറിയുന്നത്.' വിക്രം പറയുന്നു. 1999-ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം പറഞ്ഞു.ഈ വാര്‍ത്ത കൂടി വായിക്കൂപ്രണയം തുടര്‍ന്നു; വീട്ടുകാര്‍ ഉറപ്പിച്ച കല്യാണത്തിന് തയ്യാറായില്ല; അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് 22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 21 Jan 2023 11:55 am

ഡ്രാഗണിനെ പോലെയാകണം; ചെവികളും മുക്കിന്റെ ദ്വാരങ്ങളും നീക്കം ചെയ്ത് ട്രാൻസ്​വുമൺ 

ഡ്രാഗണിന്റെ രൂപം പ്രാപിക്കുന്നതിനായി ഇരുചെവികളും നാസാരന്ധ്രങ്ങളും മുറിച്ചുമാറ്റിയിരിക്കുകയാണ് തിയാമത് ഈവ മെഡൂസ എന്ന ട്രാൻസ്​വുമൺ മെക്കിൾ ജാക്ക്സൺ, ആഞ്ചലീന ജോളി, കിം കർദാഷ്യൻ തുടങ്ങിയ ആരാധനാമൂർത്തികളെപ്പോലെയാകാൻ ചില ആളുകൾ ആ​ഗ്രഹിക്കാറുണ്ട്. ഇതിനായി ഏതറ്റം വരെയും പോകാൻ ഇവർ തയ്യാറാകുന്നത് വാർത്തയാകാറുമുണ്ട്. ഇപ്പോഴിതാ ഡ്രാഗണിന്റെ രൂപം പ്രാപിക്കുന്നതിനായി ഇരുചെവികളും നാസാരന്ധ്രങ്ങളും മുറിച്ചുമാറ്റിയിരിക്കുകയാണ് തിയാമത് ഈവ മെഡൂസ എന്ന ട്രാൻസ്​വുമൺ.ലൈംഗിക അതിക്രമങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടാനാണ് മെഡൂസ മനുഷ്യരൂപം ഉപേക്ഷിച്ചത്. ഡ്രാഗണാവുക എന്ന ആഗ്രഹത്തിനായി മറ്റെല്ലാം താൻ ത്യജിച്ചുവെന്നാണ് മെഡൂസ പറയുന്നത്. ഡ്രാഗണായി മാറാൻ മെഡൂസ കണ്ണുകൾക്ക് പച്ച നിറം നൽകുകയും തലയും മുഖവും പച്ചകുത്തുകയും ചെയ്തിരുന്നു. കൊമ്പു വച്ചുപിടിപ്പിക്കുകയും നാവ് രണ്ടായി പിളർക്കുന്ന ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മുഖം അണലിയുടേതു പോലെയാക്കാനാണ് ചെവിയും മുക്കിന്റെ ദ്വാരങ്ങളും നീക്കം ചെയ്തതെന്ന് മെഡൂസ പറഞ്ഞു.25,000ത്തിലധികം ആളുകളാണ് മെഡൂസയെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. 1990 മുതൽ 2016 വരെ തനിക്കുണ്ടായ മാറ്റങ്ങൾ മെഡൂസ 'ബിഫോർ & ആഫ്റ്റർ' സീരീസായി പങ്കുവച്ചിട്ടുണ്ട്. യുഎസിലെ അരിസോണയിൽ റിച്ചാർഡ് ഹെർണാണ്ടസ് എന്ന പേരിലാണ് മെഡൂസ ജനിച്ചത്. പാമ്പുകളെക്കുറിച്ച് കണ്ട സ്വപ്നമാണ് പുതിയ ജീവിതയാത്രയിലേക്ക് തന്നെ നയിച്ചതെന്നാണ് മെഡൂസ പറയുന്നത്. ഹാഫ് ഹുമൻ അല്ലെങ്കിൽ അർദ്ധ-ഉരഗ ജീവി എന്നാണവൾ സ്വയം വിശേഷിപ്പിക്കുന്നത്.View this post on InstagramA post shared by Tiamat Legion Medusa (@dragonladymedusa)ഈ വാര്‍ത്ത കൂടി വായിക്കൂഅയ്യോ! ഇങ്ങനെയാണോ ന്യൂഡില്‍സ് ഉണ്ടാക്കുന്നത്?, വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 20 Jan 2023 4:56 pm

'ഹൃദയപൂർവ്വം പൊതിച്ചോർ’; നിലമ്പൂർ ബഡ്‌സ് സ്‌കൂളിൽ കേളി ഉച്ചഭക്ഷണം നൽകി

റിയാദ്>റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ 'ഹൃദയപൂർവ്വം പൊതിച്ചോർ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. നിലമ്പൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ് കേളിയുടെയും, കുടുംബവേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നൽകുന്നത്. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുൻ സെക്രട്ടറിയും, പ്രവാസി സംഘം ഏരിയ സെക്രട്ടറിയുമായ റഷീദ് മേലേതിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതം പറഞ്ഞു. ബഡ്സ് സ്കൂൾ ഹെഡ് മിസ്ട്രസ് സുഹറാബീവി, സ്കൂൾ എംടിഎ ഷാഹിദ, കേളി മുൻ രക്ഷാധികാരി സമിതിയംഗം ഗോപിനാഥൻ വേങ്ങര എന്നിവർ സംസാരിച്ചു. കേളി ജീവകാരുണ്യ വിഭാഗം മുൻ കൺവീനർ ബാബുരാജ് ചടങ്ങിന് നന്ദി പറഞ്ഞു. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്യുന്നു

ദേശാഭിമാനി 20 Jan 2023 3:56 pm

കേളി മെഗാ ഷോ: റിമി ടോമിയും സംഘവും റിയാദിൽ

റിയാദ്>കേളി കലാ സാംസ്കാരിക വേദി 22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയിൽ പങ്കെടുക്കുന്നതിന് റിമി ടോമി റിയാദിൽ എത്തി. ജനുവരി 20 വെള്ളി റിയാദ് അൽഹയർ അൽ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികൾ. വൈകുന്നേരം 7.30ന് ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് നടക്കും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖിൽ, ശ്യം പ്രസാദ് എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

ദേശാഭിമാനി 20 Jan 2023 3:49 pm

കാലാവസ്ഥ ഉച്ചകോടി കോപ്28' ലോഗോ പ്രകാശനം ചെയ്‌തു

ദുബായ് > 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ്28) യുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുല്ല ബിൻ സായിദാണ് ഒരു ലോകം' ആശയം പ്രതിഫലിപ്പിക്കുന്ന കോപ്28 യുഎഇ ലോഗോ പുറത്തിറക്കിയത്. നാമെല്ലാവരും 'ഒരു ലോക' നിവാസികളാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ, ഇളം കടും പച്ച നിറത്തിലുള്ള ഗോളാകൃതിയിലുള്ള രൂപകൽപ്പനയിൽ, മനുഷ്യരും പുനരുപയോഗിക്കാവുന്ന ഊർജ്ജ സാങ്കേതികവിദ്യകളും മുതൽ വന്യജീവികളും പ്രകൃതിയും വരെയുള്ള വൈവിധ്യമാർന്ന ഐക്കണുകളുടെ ഒരു ശേഖരം ഒരു ഭൂഗോളത്തിൽ ഉൾക്കൊള്ളുന്ന രീതിയിലാണ് ലോഗോ. മനുഷ്യരാശിയുടെ പ്രകൃതിദത്തവും സാങ്കേതികവുമായ വിഭവങ്ങളുടെ സമ്പത്തിനെ പ്രതിനിധീകരിക്കുന്നതോടൊപ്പം സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളിലും നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ലോഗോ. അടിയന്തര കാലാവസ്ഥാ പ്രവർത്തനത്തിന് പിന്നിൽ അണിനിരക്കാനും കാലാവസ്ഥാ പ്രവർത്തനത്തിലേക്കുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന പാത ആരംഭിക്കാനും ആഗോള സമൂഹത്തെ ഓർമപ്പെടുത്തുന്നതു കൂടിയാണ് ഈ ലോഗോ. “ഞങ്ങൾ ഒരു ലോകത്തിലാണ് ജീവിക്കുന്നത്, പാരീസ് ഉടമ്പടിയിലെത്താൻ ആവശ്യമായ പരിവർത്തന പുരോഗതി കൈവരിക്കുന്നതിന് മുമ്പെങ്ങുമില്ലാത്തവിധം സഹകരിക്കുകയും ചെയ്യേണ്ട ഒരു ലോകത്താണ് ഞങ്ങൾ ജീവിക്കുന്നത്. ഇത് ആഗോളതലത്തിലെ കാലാവസ്ഥ പ്രവർത്തനങ്ങളിൽ ആരെയും പിന്നിലാക്കാതിരിക്കുകയും ചെയ്യുംപുതിയ ലോഗോയെ പരാമർശിച്ചുകൊണ്ട്, കോപ്28 നിയുക്ത പ്രസിഡന്റ് ഡോ. സുൽത്താൻ അൽ ജാബർ പറഞ്ഞു, കോപ്28-ലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നതിനും നമ്മുടെ ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുന്ന പൈതൃകമെന്ന നിലയിൽ സന്തുലിതവും അഭിലാഷവും ഉൾക്കൊള്ളുന്നതുമായ ഫലങ്ങൾക്കായി എല്ലാ പങ്കാളികളുമായും ഒരുമിച്ച് പ്രവർത്തിക്കാനും യുഎഇ പ്രതീക്ഷിക്കുന്നുവെന്ന് അധികാരികൾ അറിയിച്ചു.

ദേശാഭിമാനി 20 Jan 2023 3:15 pm

തൊഴിലാളി മേഖലയിൽ അടിയന്തര ആരോഗ്യ സേവനങ്ങളും അത്യാഹിത വിഭാഗവും ഒരുക്കി ലൈഫ് കെയർ ഹോസ്‌പിറ്റൽ

അബുദാബി>വ്യാവസായിക മേഖലയിലുള്ള തൊഴിലാളികൾക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി അത്യാഹിത വിഭാഗം സേവനവും, അടിയന്തര ആരോഗ്യ സേവനവും ഉറപ്പാക്കി ലൈഫ് കെയർ ഹോസ്പിറ്റൽ. രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈവരിച്ചതിന്റെ ഭാഗമായി അബുദാബി ആരോഗ്യ വകുപ്പ് അനുവദിച്ച ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി മേഖലയിൽ ഈ സേവനം ലഭ്യമാക്കുന്നത്. അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള 999 കേസുകൾ അടക്കം തൊഴിലിടങ്ങളിലെ പരിക്കുകൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മുഴുവൻ സമയവും വൈദ്യ പരിചരണം ഉറപ്പാക്കുന്നതിനാണ് അത്യാഹിത വിഭാഗം ഇവിടെ പ്രവർത്തിക്കുന്നത്. മുസ്തഫ പോലീസ് ലെഫ്റ്റനന്റ് കേണൽ സുൽത്താൻ ഹാദിർ, മുസ്തഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് മർസൂക്കി, ബുർജിൽ സി ഇ ഒ ജോൺ സുനിൽ എന്നിവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായി. ജോലി സംബന്ധമായ സങ്കീർണ്ണവും വിട്ടുമാറാത്തതുമായ രോഗങ്ങൾ ഉൾപ്പെടെ ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്തമ, അലർജി, സൂര്യാഘാതം, മുറിവുകൾ, ചതവ്, നട്ടെല്ലിനേൽക്കുന്ന ആഘാതം എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളും കൈകാര്യം ചെയ്യാൻ കഴിയും വിധം ആണ് അത്യാഹിത വിഭാഗം ഒരുക്കിയിരിക്കുന്നത്. സിപി ആറും സ്റ്റെബിലൈസേഷൻ നൽകുന്ന പ്രീ ഹോസ്പിറ്റലിൽ ആംബുലൻസ് സേവനവും ഇവിടെ ലഭ്യമാണ്. മുസ്തഫയിലെ വ്യാവസായ മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് ഈ സേവനങ്ങൾ എന്ന് ഡോക്ടർ ഹുസൈൻ ക്സാർ ബാസി അൽഷമ്രി പറഞ്ഞു.

ദേശാഭിമാനി 20 Jan 2023 3:10 pm

ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ഷാർജ>സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഷാർജ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (എസ്പി) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു വ്യക്തിയുടെ പ്രശസ്തി, ബഹുമാനം, സാമൂഹിക പദവി എന്നിവയെ ദോഷകരമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന അപമാനങ്ങൾ പോലുള്ളവ ഉൾപ്പെടുന്നതാണ് ഇത്. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെ കമ്മ്യൂണിറ്റി അംഗങ്ങൾ ക്രിയാത്മകമായും കൃത്യമായും ഇടപഴകേണ്ടതിന്റെ ആവശ്യകത ഷാർജ പോലീസിലെ (എസ്പി) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സാവ്ദ് ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ഷാർജ പോലീസ് കർശന നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് 85 അപമാന റിപ്പോർട്ടുകളും ആറ് അപകീർത്തി റിപ്പോർട്ടുകളും കൈകാര്യം ചെയ്തു, ഈ റിപ്പോർട്ടുകൾക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കിംവദന്തികളും സൈബർ കുറ്റകൃത്യങ്ങളും ചെറുക്കുന്നതിനുള്ള 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34 ലെ ആർട്ടിക്കിൾ 43 അനുസരിച്ച്, , ഇൻഫർമേഷൻ ടെക്നോളജി മാർഗങ്ങൾ അല്ലെങ്കിൽ ഒരു വിവര സംവിധാനം ഉപയോഗിച്ച് മറ്റുള്ളവരെ അപമാനിക്കുകയോ മറ്റുള്ളവരുടെ ശിക്ഷയ്ക്കോ അവഹേളനത്തിനോ വിധേയരാക്കുന്ന ഒരു സംഭവം അവരോട് ആരോപിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും ശിക്ഷിക്കപ്പെടും. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ ശരിയായി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ വ്രണപ്പെടുത്തുന്നതിനോ കുറ്റകരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ദേശാഭിമാനി 20 Jan 2023 3:01 pm

അയ്യോ! ഇങ്ങനെയാണോ ന്യൂഡില്‍സ് ഉണ്ടാക്കുന്നത്?, വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും മഴയായാലും ശൈത്യമായാലും കടുത്ത ചൂടായാലും ഒരു പ്ലേറ്റ് ന്യൂഡില്‍സ് കിട്ടിയാല്‍ എല്ലാവരും ഹാപ്പിയാണ്. എളുപ്പം പാചകം ചെയ്യാമെന്നത് കൊണ്ട് ന്യൂഡില്‍സ് വീടുകളിലെ ഇഷ്ട ഭക്ഷണമായി മാറി കഴിഞ്ഞു.ആഢംബര ഹോട്ടലുകള്‍ക്ക് പുറമേ വഴിയരികിലെ തട്ടുകടകളില്‍ വരെ ന്യൂഡില്‍സ് കിട്ടും. സ്ട്രീറ്റ് ഫുഡ് വില്‍ക്കുന്ന കടകളില്‍ പോലും ന്യൂഡില്‍സ് കഴിക്കാന്‍ തിരക്കാണ്. ഇപ്പോള്‍ ന്യൂഡില്‍സ് ഉണ്ടാക്കുന്ന വിധത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്.ന്യൂഡില്‍സ് കഴിക്കാനുള്ള കൊതി കൊണ്ട് വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരു നിമിഷം!, ഈ വീഡിയോ കണ്ടാല്‍ ന്യൂഡില്‍സ് കഴിക്കുന്നതിനെ കുറിച്ച് രണ്ടാമത് ഒരിക്കല്‍ കൂടി ആലോചിച്ച് പോകും. ആരോഗ്യപരിപാലനം ഉറപ്പാക്കാന്‍ നിര്‍ബന്ധമായി സ്വീകരിക്കേണ്ട നടപടികള്‍ ഒന്നുമില്ലാതെയാണ് ഇവിടെ ന്യൂഡില്‍സ് നിര്‍മ്മാണം. പലപ്പോഴും തൊഴിലാളികള്‍ അലക്ഷ്യമായി ന്യൂഡില്‍സ് വലിച്ചെറിയുന്നത് കാണാം. വൃത്തിയാക്കാത്ത കണ്ടെയ്‌നറുകളില്‍ ന്യൂഡില്‍സ് ഇടുന്നത് കാണുമ്പോള്‍ ഇനി ന്യൂഡില്‍സ് കഴിക്കുന്നതിന് മുന്‍പ് ഒന്നു ആലോചിച്ചു എന്നും വരാം.When was the last time you had road side chinese hakka noodles with schezwan sauce? pic.twitter.com/wGYFfXO3L7— Chirag Barjatya (@chiragbarjatyaa) January 18, 2023ഈ വാര്‍ത്ത കൂടി വായിക്കൂസ്മാര്‍ട്ട്‌ഫോണില്‍ സ്‌ക്രോള്‍ ചെയ്ത് കുരങ്ങന്മാര്‍; രസകരമായ വീഡിയോ പങ്കുവെച്ച് മന്ത്രിസമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം 20 Jan 2023 12:47 pm

സാരിയുടുത്ത് ത്രിവർണ പതാകയുമേന്തി മുംബൈ മാരത്തണിൽ പങ്കെടുത്ത് 80കാരി; വീഡിയോ വൈറൽ

51 മിനിറ്റ് കൊണ്ട് 4.2 കിലോമീറ്ററാണ് ഭാരതി ഓടി എത്തിയത്. 'പ്രായമൊക്കെ വെറും നമ്പർ മാത്രമല്ലേ'... 80-ാം വയസിൽ 18-ാമത് ടാറ്റ മുംബൈ മാരത്തണിൽ ഓടി കയറി ഭാരതി. സാരിയുടുത്ത് ത്രിവർണ പതാകയും കൈലേന്തി ഓടി എത്തിയെത്തിയ ഭാരതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചെറുമകൾ ഡിംപിൾ മേഹ്ത ഫെർണാണ്ടസ് പങ്കുവെച്ചതോടെ വളരെ വേ​ഗം പ്രചരിച്ചു.നിരവധി പേരാണ് ഭാരതി മുത്തശ്ശിക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.മുതിർന്നവരും കുട്ടികളും വൈകല്യമുള്ളവരുമുൾപ്പെടെ 55,000 പേരാണ് മാരത്തണിൽ പങ്കെടുത്തത്. 51 മിനിറ്റ് കൊണ്ട് 4.2 കിലോമീറ്ററാണ് ഭാരതി ഓടി എത്തിയത്.'ഞായറാഴ്ച നടന്ന ടാറ്റ മാരത്തണിൽ എൺപതുകാരിയായ എന്റെ മുത്തശ്ശി പങ്കെടുത്തത് എല്ലാവർക്കും പ്രചോദനമാകട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഡിംപിൾ വീഡിയോ പോസ്റ്റ് ചെയ്തത്.ഇത് അഞ്ചാം തവണയാണ് ഭാരതി മാരത്തണിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും മാരത്തണിൽ പങ്കെടുക്കുന്നതിന് പരിശീലിക്കാറുണ്ടെന്നും ഭാരതി പറഞ്ഞു. എന്തുകൊണ്ടാണ് ത്രിവർണ പതാക കയ്യിലേന്തിയെന്ന ചോദ്യത്തിന് ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി.View this post on InstagramA post shared by Dimple Mehta Fernandes

സമകാലിക മലയാളം 20 Jan 2023 11:34 am

ഇന്ത്യയിലെ ആഫ്രിക്ക...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം അഞ്ചാംഭാഗം

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. നൂറുകണക്കിന് മാവുകൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. ആ ദിവസത്തെ പ്രഭാതം തുടങ്ങിയത് ഒരേ പ്രായത്തിലുള്ള ഒരുപാട് മാവുകൾ പൂവിട്ട് നിൽക്കുന്നത് കണ്ടാണ്. നവാബ് മാരുടെ സൈനികരാണ് ബലോചികൾ. മഹാരാജാക്കൻമാരുടെ പട്ടാളമായിരുന്ന കേരളത്തിലെ നായർ പടയെപ്പോലെ. ആകാരത്തിലും കാഴ്ചയിലും സാമ്യർ. വിഭജന കാലത്ത് നിരവധി ബലോചികൾ പാക്കിസ്ഥാനിലേക്ക് പോയി. കുറേപേർ പോകാൻ വിസമ്മതിച്ച് ജൻമനാട്ടിൽ നിന്നു. അങ്ങിനെ ഇന്ത്യയെ സ്നേഹിച്ച് പിറന്ന മണ്ണിൽ ജീവിക്കാൻ തീരുമാനിച്ച കുടുംബങ്ങളുടെ പിൻമുറക്കാരിൽ ഒരാളാണ് കാഡിയയിലെ തൻവീർ ബലോച്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. മൂത്ത മകൾ എംബിബിഎസ് കഴിഞ്ഞ് ഓങ്കോളജിക്ക് പഠിക്കുന്നു. ഭാര്യ അസ്മക്കും ഇംഗ്ലീഷ് നന്നായി വഴങ്ങും. രണ്ടാമത്തെ മകൾ എം.ബി.എക്കാരിയാണ്. തൻവീർ നല്ല കാഴ്ചപ്പാടുള്ളയാളാണ്. നൂറു കണക്കിന് ഭൂമിയുടെ ഉടമസ്ഥൻ. വ്യാവസായികാടിസ്ഥാന ത്തിലുള്ള മാമ്പഴ കൃഷിയിൽ ശ്രദ്ധയൂന്നിയ ബഡാ കർഷകൻ. ഗ്രാമത്തിലെ പ്രമാണി. സമ്പന്ന കുടുംബാംഗം. മൂന്ന് സ്കൂളുകൾക്ക് ഭൂമിയും ബിൽഡിംഗും ഉൾപ്പടെയുള്ള സൗകര്യങ്ങൾ നാട്ടുകാർക്ക് സംഭാവന നൽകിയ വ്യക്തി. അതിൽ ഒരു വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത് ബഷീർ നിസാമിയാണ്. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നൽകുന്നവരെ വൈജ്ഞാനിക സ്ഥാപനങ്ങൾ ഏൽപ്പിക്കാനാണ് ക്രാന്തദർശിയായ തൻവീർ ബലോചിക്ക് താൽപര്യം. യു.പിയിൽ നിന്ന് വരുന്ന മൗലാനമാരോട് അദ്ദേഹത്തിന് തീരെ യോജിപ്പില്ല. അവർ മതപഠനമേ പ്രോൽസാഹിപ്പിക്കുന്നുള്ളൂ. കേവല മദ്രസ്സാ വിദ്യാഭ്യാസം കൊണ്ട് മാത്രം പുതിയ കാലത്ത് കാര്യമില്ലെന്ന പക്ഷക്കാരനാണ് തൻവീർ ഭായ്. പള്ളികളിലും മദ്രസ്സകളിലും ജോലി ചെയ്യാമെന്നല്ലാതെ മറ്റെവിടെ അവർക്ക് ജോലി കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഭൗതിക വിദ്യാഭ്യാസവും കൂടി സ്വയത്തമാക്കുന്നവർക്ക് ലക്ഷോപലക്ഷം അവസരങ്ങളുണ്ട്. അതിന് കൂടി കുട്ടികളെ പ്രാപ്തമാക്കണം. ഗുജറാത്തിൽ മുസ്ലിങ്ങൾ നടത്തുന്ന ഒരുപാട് മത സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ സ്കൂളുകളും കോളേജുകളും വിരലിലെണ്ണാവുന്നതേ ഉള്ളൂ. ഈ സ്ഥിതി മാറണം. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നൽകുന്നവരെ പ്രോൽസാഹിപ്പിക്കാനാണ് തനിക്ക് ഇഷ്ടം. തൻവീർ നയം വ്യക്തമാക്കി. തൻവീർ ബലോചിക്കൊപ്പം നേരത്തെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കോൺഗ്രസ്സിന്റെ ജില്ലാ ഭാരവാഹിത്വം വരെ അലങ്കരിച്ചു. കഴിഞ്ഞ പത്തു വർഷമായി കൃഷിയിലാണ് ശ്രദ്ധ. രാഷ്ട്രീയം മടുത്തത്രെ. എന്തേ കാരണമെന്ന് ചോദിച്ചു. പൊങ്ങുതടികൾ പോലെ ഒഴുകുകയാണ് എല്ലാവരും. നിലപാടുകളില്ല. തൻവീറിന്റെ ആറ്റിക്കുറുക്കിയ വാക്കുകൾ. അദ്ദേഹം തുടർന്നു: ഗുജറാത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ലോകത്തെല്ലായിടത്തും നടക്കുന്നതിന്റെ സ്വാഭാവിക തുടർച്ചയായി കണ്ടാൽ മതി. അതിനപ്പുറത്തേക്ക് ആർക്കും ദിവ്യത്വം കൽപ്പിക്കേണ്ട കാര്യമില്ല. വംശഹത്യാ നാളുകളിൽ അദ്ദേഹം താമസിക്കുന്ന പ്രദേശങ്ങളിലൊന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കാലങ്ങളായി മതവൈരമില്ലാതെ ജീവിക്കുന്നവരാണ് തന്റെ നാട്ടുകാർ. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള കരിമ്പിൻ തോട്ടം കണ്ടപ്പോൾ അവിടെയൊന്നിറങ്ങാൻ മോഹമുദിച്ചു. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്, കരിമ്പിൻ തോട്ടത്തിൽ നിന്ന് കരിമ്പ് വെട്ടി തിന്നണമെന്ന്. വിവരം തൻവീർ ഭായിയോട് ഉണർത്തി. ഉടൻ അദ്ദേഹം കരിമ്പിൻ തോട്ടക്കാരനെ വിളിപ്പിച്ചു. അയാൾ ഞങ്ങൾക്ക് പാകമായ കരിമ്പ് വെട്ടി കഷ്ണങ്ങളാക്കി തന്നു. അത് കടിച്ച് വലിച്ച് കഴിച്ചു. കുടുംബസമേതം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഞങ്ങൾ സ്വാഗതം ചെയ്തു. അദ്ദേഹത്തോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങി. ബംനാസ വനത്തിൽ നിന്ന് ഗീർസാസൻ കാട്ടിലേക്കുള്ള വഴി മദ്ധ്യെ ജാംബൂർ എത്തിയപ്പോൾ ആഫ്രിക്കക്കാരെന്ന് തോന്നിക്കുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടു. ഇത് ഞങ്ങളിൽ ജിജ്ഞാസയുണർത്തി. അവർ വിറകുകൾ ശേഖരിക്കുകയാണ്. കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ വഴിയരികിലെ ദർഗ്ഗ ശ്രദ്ധയിൽ പെട്ടു. ഒന്നും നോക്കാതെ അവിടെ ഇറങ്ങി. ആഫ്രിക്കക്കാരുടെ തലമുടിക്ക് സമാനമായ മുടിയും കറുത്ത നിറവുമുള്ള മനുഷ്യർ. ആദിവാസികളല്ല താനും. എങ്ങിനെയാണ് ഇവരെല്ലാം ഇവിടെ എത്തിയതെന്ന് അറിയാൻ ആവേശമായി. ദർഗ്ഗയുടെ മേൽനോട്ടക്കാരൻ ചരിത്രത്തിന്റെ ഏടുകൾ ചികഞ്ഞു. സുൽത്താൻ ഭരണകാലത്ത് യുദ്ധങ്ങൾക്കായി ആഫ്രിക്കയിൽ നിന്ന് ഇറാഖ് വഴി എത്തിയ യോദ്ധാക്കളിൽ ഒരുപറ്റം തിരിച്ചു പോകാതെ ഇവിടെത്തന്നെ നിന്നു. അവരുടെ പിൻമുറക്കാരാണ് ഇവിടെയുള്ള 600 കുടുംബങ്ങൾ. പട്ടാളക്കാരുടെ കൂടെ അന്ന് വന്നവരിൽ ഒരു സൂഫി കുടുംബവും ഉണ്ടായിരുന്നു, നജ്ജാഷി പീർ. അദ്ദേഹം മരണപ്പെട്ടപ്പോൾ ദേശവാസികൾ ദർഗ്ഗ പണിതു. നാനാജാതി മതസ്ഥരാണ് ആഗ്രഹ സഫലീകരണത്തിന് ഇവിടെ എത്താറുള്ളത്. ഞങ്ങൾ അവിടെയെല്ലാം ചുറ്റിക്കണ്ടു. ദർഗ്ഗയിലേക്ക് ആര് കയറുകയാണെങ്കിലും തൊപ്പി ധരിക്കുകയോ മുണ്ട് കൊണ്ടോ തൂവ്വാല കൊണ്ടോ തല മറക്കുകയോ ചെയ്യണം. അതാണ് അവിടുത്തെ രീതി. അദ്ദേഹം എന്നെ തൊപ്പി അണിയിച്ചു. രഞ്ജിത്തും പ്രജീഷും അവരുടെ കയ്യിലുള്ള തൂവാല തലയിലിട്ടു. ദർഗ്ഗയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ സാധാരണത്തെ പോലെ ആൾതിരക്കില്ല. പീറിന്റെ ഖബറിടം ഭൂമിക്ക് താഴെയാണ്. കോണിപ്പടികൾ ഇറങ്ങിപ്പോകണം. അതേ സ്ഥാനത്ത് മുകളിലും പ്രതീകാത്മക ഖബർ കെട്ടിയുയർത്തി ഉണ്ടാക്കിയിട്ടുണ്ട്. രാത്രികാലങ്ങളിൽ കടുവകൾ ചുറ്റുമതിലിന്റെ പടി കടന്ന് ദർഗ്ഗയുടെ പ്രധാന കവാടത്തിന് മുന്നിൽ അൽപ സമയം തലതാഴ്ത്തി നിന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ദർഗ്ഗയുടെ സൂക്ഷിപ്പുകാരൻ ഞങ്ങളെ കാണിച്ചു. വർഷത്തിൽ ഒന്നും രണ്ടും തവണ ഇത് പതിവാണത്രെ. രണ്ട് മൂന്ന് ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചത് ഞങ്ങൾ കണ്ടു. ആളുകളെ ഇതുവരെ ഉപദ്രവിച്ചിട്ടേയില്ലെന്നും അയാൾ അതിശയോക്തിയോടെ പറഞ്ഞു. 2002 ലെ കലാപ കാലത്ത് ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും പ്രദേശത്ത് നൂറ്റാണ്ടുകളായി ഹിന്ദു- മുസ്ലിം ജനവിഭാഗങ്ങൾ മൈത്രിയിലാണ് കഴിയുന്നതെന്നും അന്വേഷിച്ചപ്പോൾ മനസ്സിലായി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഒന്നുരണ്ടു പേരെ ദർഗ്ഗയുടെ മുറ്റത്ത് കാണാനിടയായി. രോഗ ശാന്തിക്കായി എത്തിയതാണത്രെ അവർ. ഗോത്ര വർഗ്ഗക്കാരെപ്പോലെ തോന്നിച്ച ഇവരിലെ സ്ത്രീകളെയും പരിചയപ്പെട്ടു. അവർ ദർഗ്ഗ സന്ദർശനത്തിന് വന്നതാണ്. ദൂരെനിന്ന് വരുന്ന സ്ത്രീകൾക്ക് താമസിക്കാൻ ദർഗ്ഗയുടെ സമീപം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദർഗ്ഗാ സന്ദർശനം കഴിഞ്ഞ് ചായ കുടിപ്പിച്ചേ അവർ ഞങ്ങളെ വിട്ടുള്ളൂ. ഉച്ചഭക്ഷണം പോകുന്ന വഴിക്ക് തലാലയിലാണ് നിസാമി ഏർപ്പാടാക്കിയിരുന്നത്. തലാല മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സലിം നരേജ അദ്ദേഹത്തിന്റെ സുഹൃത്താണ്. പരമ്പരാഗത ഗുജറാത്തി താലി കിട്ടുന്ന ഹോട്ടലിന് മുന്നിൽ അദ്ദേഹം ഞങ്ങളെ കാത്ത് നിന്നിരുന്നു. ഗുജറാത്തി ഊണ് നന്നേ ബോധിച്ചു. തലാല ശാന്തമായ പ്രദേശമാണെന്നും വർഗ്ഗീയ ചേരിതിരിവ് തീരെ ഇല്ലെന്നും സലീം സൂചിപ്പിച്ചു. ഭക്ഷണ ശേഷം ഉച്ചക്ക് 3 മണിയോടെ ഗുജറാത്ത് സർക്കാരിന്റെ ടൂറിസം-ഫോറസ്റ്റ് വകുപ്പുകൾക്ക് കീഴിലുള്ള ജങ്കിൾ സഫാരിക്കായി ടിക്കറ്റ് കൗണ്ടറിലെത്തി. ഗുജറാത്തിലെ ഗിർവനം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുക. വയനാട്ടിലെയും ഇടുക്കിയിലെയും പാലക്കാട്ടെയും നിലമ്പൂരിലെയും കാടുകൾ കണ്ട ഒരാൾക്ക് ഗിർവനം ഒരു വനമേ അല്ല. ഒരുതരം പൊന്തക്കാടുകൾ മാത്രം. ഒരേ പ്രായത്തിലുള്ള വണ്ണമില്ലാത്ത ചെറിയ മരങ്ങൾ ഒരുപോലെ വളർന്നു നിൽക്കുന്നു. ഉണങ്ങിയ വലിയ പുല്ലുകൾ എല്ലായിടത്തും പടർന്ന് കാടുകെട്ടിയിട്ടുണ്ട്. മാനുകളും, നീൽ ഗായിയും, മയിലുകളും, പരുന്തും കൂമനും നിർഭയം 'കാട്ടിൽ' വിഹരിക്കുന്നു. സിംഹങ്ങളെ വാഹനത്തിൽ നിന്ന് ഒരു തടസ്സമോ വേലിയോ ഇല്ലാതെ റോഡരികിൽ ഉച്ചയുറക്കത്തിൽ മുഴുകിയത് കണ്ടു. മൂന്ന് നാല് മീററർ അകലെ ഞങ്ങളുടെ ട്രക്ക് നിർത്തി. ഇടക്കിടെ കണ്ണുകൾ തുറന്ന് അശ്രദ്ധമായി അവ വാഹനത്തിനു നേരെ നോക്കി. വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് മൂന്ന് നാല് സിംഹങ്ങൾ വേറെയും കിടക്കുന്നത് ശ്രദ്ധിച്ചു. ഇത്രയുമടുത്ത് വേലിയോ ബാരിക്കേഡുകളോ ഇല്ലാതെ സിംഹങ്ങളെ കാണുന്നത് ജീവിതത്തിലാദ്യമാണ്. സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ മനുഷ്യരെ അക്രമിക്കുകയും കൊന്ന് തിന്നുകയുമൊക്കെ ചെയ്ത പുളളിപ്പുലികളെ പാറക്കെട്ടുകളും ചെറിയ മരങ്ങളുമുളള വിസ്തീർണ്ണമുള്ള കുണ്ടിൽ വീതിവിസ്താരത്തിൽ ചുറ്റും അടിയിൽ നിന്ന് ഭിത്തികൾ തീർത്ത് പാർപ്പിച്ചത് ശ്രദ്ധേയമാണ്. മരത്തിന് മുകളിൽ കയറിക്കിടക്കുന്ന പുലികളെയും കാണാം. ആൺപുലികളെയും പെൺപുലികളെയും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലൂടെ ഏതാണ്ട് 1500 കിലോമീറ്റർ റോഡ് മാർഗ്ഗം കറങ്ങി. എവിടെയും ആളുകൾ കശപിശ കൂടുന്നതോ ബഹളം വെക്കുന്നതോ കാണാനായില്ല. പ്രധാന റോഡുകൾ നല്ലൊരു ശതമാനവും ഗതാഗത യോഗ്യമാണ്. സമാധാന പ്രേമികളായ ഗുജറാത്തികളെ ഇല്ലാകഥകൾ പ്രചരിപ്പിച്ച് കലാപകാരികളാക്കുന്നത് മതരാഷ്ട്രം സ്ഥാപിക്കാൻ കച്ചകെട്ടിയിറങ്ങിയ സംഘ് പരിവാരങ്ങളാണ്. അതിൽ നിന്ന് ഗുജറാത്തിന് മൂക്തമാകാനായാൽ ആ നാട് രക്ഷപ്പെടും. ഭരണക്കാർ വർഗ്ഗീയത ഉപേക്ഷിച്ച് മതനിരപേക്ഷതയെ നെഞ്ചോട് ചേർക്കണം. നല്ല മനുഷ്യരും നല്ല ഭരണകൂടവും ഏതൊരു നാടിന്റെയും സ്വപ്നമാണ്. ഗിർസാസണിൽ ഹിന്ദു-മുസ്ലിം അകൽച്ചയില്ലെന്നാണ് ഞങ്ങളെ വഴികാട്ടിയ മുസ്ലിം സഹോദരി സൈതൂൻ ബെഹൻ പറഞ്ഞത്. കാട്ടിലെ വിശേഷങ്ങൾക്കൊപ്പം നാട്ടിലെ വിശേഷങ്ങളും അവർ പങ്കുവെച്ചു. സിംഹം ആയുസ്സിൽ 3 പ്രാവശ്യമേ പ്രസവിക്കാറുള്ളൂ. നാല് മാസമാണ് ഗർഭ ദൈർഘ്യം. സിംഹത്തിന്റെ അലർച്ച രണ്ട് കിലോമീറ്റർ ദൂരെ കേൾക്കും. സിംഹത്തിന് ഒരുനേരം 35 കിലോ ബീഫിറച്ചിയാണ് കൊടുക്കാറ്. പിന്നെ ആറു ദിവസത്തിന് ഭക്ഷണം വേണ്ട. സൈതൂൻ ബെഹൻ ഒരു ശാസ്ത്രജ്ഞയെപ്പോലെ ആധികാരികമായി കാട്ടുവർത്തമാനങ്ങൾ പങ്കുവെച്ചു. ഞങ്ങൾ വാപൊളിച്ചിരുന്നു. നവാബുമാരുടെ ഭരണ തലസ്ഥാനമായിരുന്ന ജുനഗഡിലേക്കാണ് വൈകുന്നേരത്തോടെ പുറപ്പെട്ടത്. ജുനഗഡ് എന്ന വാക്കിന്റെ അർത്ഥം ''പഴയ കോട്ടഎന്നാണ്. മാരണം അഥവാ കൂടോത്രം നടത്തുന്ന സന്യാസിമാരുടെ നാടെന്നും ജുനഗഡ് അറിയപ്പെടുന്നു. ജുനഗഡിന് ചുറ്റുമുള്ള മലനിരകളുടെ മുകളിലാണത്രെ മന്ത്രവാദികളുടെ ആവാസ കേന്ദ്രം. മാരണം ചെയ്യിക്കാനും ചെയ്ത കൂടോത്രം ദുർബലമാക്കാനും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അന്ധവിശ്വാസികൾ ഇവിടെ വരാറുണ്ടെന്നാണ് പരക്കെയുള്ള സംസാരം. മധ്യകാല നവാബ് ഭരണത്തിന്റെ ചരിത്രാവശിഷ്ടങ്ങളുടെ പ്രതാപം മങ്ങാത്ത നഗരമാണ് ജുനഗഡ്. ഗുജറാത്തിലെ ഏഴാമത്തെ പ്രധാന പട്ടണം. ജുനഗഡ് ജില്ലാ ആസ്ഥാനവും കൂടിയാണ്. അഹമ്മദാബാദിൽ നിന്ന് 355 കിലോമീറ്റർ ദൂരമുണ്ട്. പഴയ കെട്ടിടങ്ങളും കോട്ടകളും കൊണ്ട് നിറഞ്ഞ നഗരം. വിഭജനകാലത്ത് വലിയ രക്തച്ചൊരിച്ചിലുകൾക്ക് സാക്ഷിയായതിന്റെ ദു:ഖം ഓരോ കോണിലും തളം കെട്ടി നിൽക്കുന്ന പോലെ. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നഗരവും കൂടിയാണിത്. ഗീർനാർ കുന്നുകളുടെ അടിവാരത്താണ് ജുനഗഡ് സ്ഥിതി ചെയ്യുന്നത്. 1948 ഫെബ്രുവരിയിൽ നടന്ന ഒരു ഹിതപരിശോധനയെ തുടർന്നാണ് ജുനാഗധ് ഇന്ത്യയുടെ ഭാഗമായത്. തുടർന്ന് നവാബ് പാക്കിസ്ഥാനിലേക്ക് ഓടിപ്പോയി. അതോടെ അവരുടെ സ്വത്തെല്ലാം സർക്കാരിന്റെതായി. ജുനഗഡിലെ നവാബ് മെഹ്ബത്ത് ഖാൻ രണ്ടാമന്റെ ശവകുടീരം നവാബ് മെഹ്ബത്ത് ഖാൻ രണ്ടാമന്റെ ശവകുടീരം ജുനഗഡിലെ പ്രധാന കാഴ്ചയാണ്.ജുനഗഡ്ശൈലിയിൽ നിർമ്മിച്ച ഈ ശവകുടീരം പാശ്ചാത്യ ഇന്ത്യൻ വാസ്തുശിൽപ ചാരുത പ്രതിഫലിപ്പിക്കുന്നതാണ്. യൂറോപ്യൻ- ഗോതിക്ക് നിർമ്മാണ രീതിയും ഇതിൽ അവലംബിച്ചിട്ടുണ്ട്. ഹിന്ദു-ഇസ്ലാമിക്- പാശ്ചാത്യ നിർമ്മാണ കലകളുടെ മേളനമാണ് ഈ മഖ്ബറ. നവാബിന്റെ വലംകയ്യായിരുന്ന ദിവാൻ ബഹാവുദ്ദീൻ ഭായിയുടെ ശവകുടീരവും ഇതിന്റെ തൊട്ടടുത്താണ്. ഇസ്ലാമിക്-ഹിന്ദു വാസ്തുവിദ്യകളുടെ ഇഴകിച്ചേരൽ മക്ബറയുടെ നിർമ്മാണത്തിൽ പ്രകടമാണ്. പത്തൊൻപതാം നൂറ്റാണിലെ ബാബി നവാബുമാരുടെ ജുനഗഡിലെ ദിവാനായി സേവനമനുഷ്ഠിച്ച ആളാണിദ്ദേഹം. ഈ രണ്ട് ശവകുടീരങ്ങൾക്കരികിലാണ് ജുനഗഡിലെ പ്രസിദ്ധമായ ജുമാ മസ്ജിദ് തല ഉയർത്തി നിൽക്കുന്നത്. ജുന ഗഡിലെ ഏറ്റവും മനോഹരമായ ദൃശ്യ വിസ്മയങ്ങളാണിത്. കേന്ദ്ര പുരാവസ്തു വകുപ്പ് കോടിക്കണക്കിന് രൂപയാണത്രെ ഇതിന്റെ നവീകരണ പ്രവൃത്തികൾക്കായി നീക്കിവെച്ചിരിക്കുന്നത്. പണി നടക്കുന്നതിനാൽ രണ്ട് ശവകുടീരങ്ങളിലേക്കും സന്ദർശകരുടെ പ്രവേശനം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. സിപിഐ എം ജുനഗഡ് ജില്ലാ കമ്മറ്റി ഓഫീസിൽ യാത്രക്കിടയിൽ യാദൃശ്ചികമായി ക്കണ്ട ജുനഗഡ് സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ ബട്ടുക്ക് മക്വാനയെ പരിചയപ്പെട്ടു. ഉടനെ അദ്ദേഹം മറ്റു സഹപ്രവർത്തകരെ വിളിച്ചു വരുത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ ജിഷാനും പ്രദേശത്തെ പാർട്ടി നേതാക്കളും ഉടനെ എത്തി. ബട്ടൂക്കും ജിഷാനും ഗുജറാത്തിലെ വർത്തമാന രാഷ്ട്രീയം സംക്ഷിപ്തമായി വിവരിച്ചു. 2002 ലെ കലാപ കാലത്ത് ജുനഗഡിലെ മുസ്ലിം മത സ്ഥാചനങ്ങളും മുസ്ലിങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും സംഘപരിവാറുകാർ തകർത്തിരുന്നു. അതിനെ ചോദ്യം ചെയ്തു എന്ന പേരിൽ സിപിഐ എം ന്റെ ഓഫീസും അക്രമികൾ അടിച്ചു തകർത്തു. ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾ വിശിഷ്യ മുസ്ലിങ്ങൾ അരക്ഷിതമായാണ് ജീവിക്കുന്നതെന്നും പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും അവർ രണ്ടാം തരം പൗരൻമ്മാരെ പോലെയാണ് ഗണിക്കപ്പെടുന്നതെന്നും അഡ്വ: ജിഷാൻ അമർഷത്തോടെ പറഞ്ഞു. ജുനഗഡിലെ പഴയ തെരുവുകളും ജുമാ മസ്ജിദും അവർ ഞങ്ങളെ കാണിച്ചു. പൗരാണിക പ്രതാപം ഉറങ്ങിക്കിടക്കുന്ന ജുനഗഡിൽ നിന്ന് മുഗൾ ഭക്ഷണവും കഴിപ്പിച്ചാണ് സഖാക്കൾ ഞങ്ങളെ യാത്രയാക്കിയത്. രാജ്ഘോട്ടിലേക്കുള്ള വഴിമദ്ധ്യെ ഗോണ്ടലിൽ എത്തിയപ്പോൾ ബഷീർ നിസാമി വലിയ ഒരു മാർക്കറ്റ് സന്ദർശിച്ചാൽ നന്നാകുമെന്ന് പറഞ്ഞു. ( APMC (Agriculture Products Marketing Committee) എന്നെഴുതിയ വലിയ ഒരു ബോർഡിനടുത്ത് കാറ് നിർത്തി. നിരവധി ലോറികളാണ് അതിന്റെ മുമ്പിൽ ക്യു നിൽക്കുന്നത്. ഉള്ളിലേക്ക് കയറി നോക്കിയപ്പോൾ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വലിയ ഒരു ലോകം. വാഹനത്തിൽ തന്നെ എല്ലാം ചുറ്റിക്കണ്ടു. ഏക്കർ കണക്കിന് സ്ഥലത്ത് പടുകൂറ്റൻ ഓഡിറ്റോറിയങ്ങൾ പോലെ നീണ്ട വലിയ ഹാളുകൾ. ഓരോന്നിനും പ്രത്യേക നമ്പറുകളുണ്ട്. ചുറ്റുപ്രദേശത്തുള്ള കർഷകർ അവരുടെ ഉൽപന്നങ്ങൾ നേരിട്ട് കൊണ്ടുവന്ന് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്നത് ഇവിടെ വെച്ചാണ്. ആയിരക്കണക്കിന് ചാക്ക് ഉള്ളി, വെളുത്തുള്ളി, ഗോതമ്പ്, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളാണ് ലോറികളിൽ ലോഡ് ചെയ്യാനായി സംഭരിച്ച് വെച്ചിരിക്കുന്നത്. അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവിടുന്ന് കയറ്റിപ്പോകും. കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി ഉൽപന്നങ്ങൾ വിൽക്കാൻ ഗുജറാത്തിൽ ഉണ്ടാക്കിയ സംവിധാനമാണിത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതോളം സമാന മാർക്കറ്റുകൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ആഴ്ചച്ചന്തകൾ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ അവസരമൊരുക്കുന്ന കാര്യം ഞാനോർത്തു. ഉപഭോക്താവിന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങൾ വാങ്ങാൻ കഴിയണം. അതിനുള്ള വികേന്ദ്രീകൃത സംവിധാനമാണ് കേരളത്തിൽ പ്രായോഗികമാവുക. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടക്കുന്ന ഗുജറാത്തിൽ അജങഇ യാണ് പ്രായോഗികം. മൊത്ത വിപണന കേന്ദ്രം സന്ദർശിച്ച് മടങ്ങുമ്പോൾ രാത്രി വൈകിയിരുന്നു. തിരുവനന്തപുരത്ത് ജി.എ.ഡി യിൽ നിന്ന് ബുക്ക് ചെയ്തതനുസരിച്ച് രാജ്ഘോട്ടിലെ ആൾതിരക്കുള്ള മേഖലയിലെ സർക്കാർ അതിഥി മന്ദിരത്തിൽ എത്തി. രാജകീയ പ്രൗഢിയുള്ള കെട്ടിടം. പൂന്തോട്ടമുൾപ്പടെ ഏക്കർ കണക്കിന് സ്ഥലം. നല്ല സൗകര്യമുള്ള വിശാലമായ റൂം. ഒരു ദിവസത്തേക്ക് 1200 രൂപയാണ് വാടക. ദീർഘയാത്രയും തുറന്ന ട്രക്കിലെ കാട്ടുസവാരിയും കഴിഞ്ഞ് എത്തിയതിനാൽ അൽപം ക്ഷീണമുണ്ടായിരുന്നു. ഉറക്കം പൊടുന്നനെ വന്ന് കൺപോളകളെ പതുക്കെ താഴ്ത്തി. പിറ്റേന്ന് രാവിലെ ചുറ്റുപാടുകൾ നിരീക്ഷിച്ചപ്പോൾ റസ്റ്റ് ഹൗസിന് ഒരു രാജബന്ധം മണത്തു. താഴെപ്പോയി അന്വേഷിച്ചു. ഊഹം തെറ്റിയില്ല. ജുനഗഡ് നവാബിന്റെ ഒഫീഷ്യൽ വിശ്രമ മന്ദിരമാണ് പിൽക്കാലത്ത് റസ്റ്റ് ഹൗസാക്കി മാറ്റിയത്. നവാബിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഗ്ലാസ്സുകളും സ്പൂണുകളുമെല്ലാം അവിടെ രണ്ട് ചില്ലിട്ട അലമാരകളിലായി സൂക്ഷിച്ചിട്ടുണ്ട്. ജണഉ റസ്റ്റ് ഹൗസ് കേവലമൊരു വിശ്രമ മന്ദിരമല്ല ഒരു ചെറിയ മ്യൂസിയം തന്നെയാണ്. (ആറാം ഭാഗത്തോടെ അവസാനിക്കും)

ദേശാഭിമാനി 20 Jan 2023 10:34 am

രണ്ടര പതിറ്റാണ്ടിനുശേഷം ഗോപി നാടണഞ്ഞു

മസ്കത്ത് >ഒമാനില് വിസയില്ലാതെ രണ്ടര പതിറ്റാണ്ടായി നാട്ടില് പോകാന് കഴിയാതിരുന്ന മലയാളി സാമൂഹ്യ പ്രവര്ത്തകരുടെ സഹായത്താല് നാട്ടിലെത്തി. തൃശൂര് കേച്ചേരി സ്വദേശിയായ ഗോപി അത്താണിക്കലാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഗള്ഫ് സ്വപ്നങ്ങളുമായി 1984ലാണ് ഗോപി ഒമാനിലെത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു വരവേ അപ്രതീക്ഷിത കാരണങ്ങളാല് 1998ന് ശേഷം വിസ പുതുക്കാനായില്ല്. ഇതോടെ നാട്ടില് പോകാനാകതെ ഒമാനില് കുടുങ്ങി. നിയമപരാമയ രേഖകള് ഇല്ലാത്തവര്ക്ക് നാട്ടിപോകാനായി പലവട്ടം പൊതു മാപ്പ് പ്രഖ്യാപിച്ചെങ്കിലും ഉപയോഗപ്പെടുത്താനായില്ല. നാട്ടില് പോകാതെ പിടിച്ചു നില്ക്കാന് പ്രേരിപ്പിച്ചത് കുടുംബത്തിന്റെ പ്രാരാബ്ധങ്ങളായിരുന്നു. മാസങ്ങള്ക്കുമുന്പ് അല് ജെര്ദ്ദയില് സൈനിക പരിശോധനയില് ഗോപിയും കസ്റ്റഡിയിലായി. ഇക്കാര്യം സൈനീക ഉദ്യോഗസ്ഥര് എംബസിയില് അറിയിച്ചു. തുടര്ന്ന് ഇബ്രയിലെ കൈരളി പ്രവര്ത്തകനായ പ്രകാശന് ഗോപിയുടെ പ്രശ്നത്തില് ഇടപെട്ടു. പ്രകാശന്റെ നേതൃത്വത്തില് രണ്ടു മാസത്തോളം കൈരളി പ്രവര്ത്തകര് നടത്തിയ നിരന്തര ഇടപെടലാണ് ഗോപിയുടെ നാടണയല് സ്വപ്നം യാഥാര്ത്ഥ്യമാക്കിയത്. ഇന്ത്യന് എംബസി സഹായത്തോടെ ബുധനാഴ്ച കൊച്ചിയിലേക്കുള്ള ഒമാന് എയര് വിമാനത്തിലാണ് ഗോപി നാട്ടിലേക്ക് മടങ്ങിയത്. സൈനീക കസ്റ്റഡിയില് ആകുമ്പോള് ഗോപിയെ അസുഖങ്ങള് അലട്ടിയിരുന്നു. കസ്റ്റഡിയില് ഇരിക്കെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കേണ്ടി വന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിലും നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തടസ്സങ്ങള് നീക്കുന്നതിലും ഒമാന് പൊലീസും എമിഗ്രേഷന് ലേബര് വകുപ്പ് ഉദ്യോഗസ്ഥരും ഇന്ത്യന് എംബസിയും ആവശ്യമായ സഹായം നല്കിയെന്ന് ഗോപി പറഞ്ഞു.

ദേശാഭിമാനി 20 Jan 2023 1:04 am

വിമാന ടിക്കറ്റിനൊപ്പം നാലു ദിവസത്തെ വിസ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്

മനാമ>സൗദിയുടെ ഔദ്യോഗിക എയര്ലൈന്സായ സൗദിയ, സന്ദര്ശക വിസയെ ടിക്കറ്റുമായി ബന്ധിപ്പിച്ച് തങ്ങളുടെ യാത്രക്കാര്ക്ക് സൗദിയില് പ്രവേശിക്കാന് കഴിയുന്ന പുതിയ പദ്ധതി ആരംഭിക്കുന്നു. 'നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്' എന്ന പദ്ധതി പ്രകാരം സൗദിയ ടിക്കറ്റ് വാങ്ങുന്നവര്ക്ക് പരമാവധി നാല് ദിവസത്തേക്ക് (96 മണിക്കൂര്) സൗദി അറേബ്യയില് പ്രവേശിക്കാനും സഞ്ചരിക്കാനും അനുമതിയുണ്ടാകും. ഇവര്ക്ക് ഉംറ നിര്വഹിക്കാനും കഴിയും. നിലവില് യുഎഇ വിമാന കമ്പനനികളായ ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ളൈ ദുബായ്, എയര് അറേബ്യ എന്നിവ വിമാന ടിക്കറ്റിനൊപ്പം 48 മുതല് 96 മണിക്കൂര് വരെ ട്രാന്സിറ്റ് വിസകള് വാഗ്ദാനം ചെയ്യുന്നുണ്ട്. സമാനമായ സംവിധാനമാണ് സൗദിയ എയര്ലൈന്സും പരിഗണിക്കുന്നത്. ഇതനുസരിച്ച് യാത്രക്കാര് ഓണ്ലൈനില് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് വിസ വേണോ എന്ന് സിസ്റ്റം ചോദിക്കുമെന്ന് സൗദിയ വക്താവ് പറഞ്ഞു. വേണമെന്ന് അറിയിച്ചാല് ഫോം പൂരിപ്പിക്കുന്നതടക്കം മൂന്നു മിനിറ്റിനകം വിസ അനുവദിക്കാനുള്ള നടപടികള് പൂര്ത്തിയാകും. ഉംറ പാശ്ചാത്തലത്തില് ജിദ്ദ അന്താരാഷട്ര വിമാനതാവളം സ്റ്റോപ്പ് ഓവര് ആക്കിയാകും പദ്ധതിയാരംഭിക്കുക. പിന്നീട് രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്തേക്കുള്ള സൗദിയ അന്താരാഷ്ട്ര സര്വീസുകള്ക്കുള്ള ആവശ്യം വന്തോതില് വര്ധിപ്പിക്കാന് പദ്ധതിയടയാക്കുമെന്നാണ് കണക്കുകൂട്ടല്. ഏഴ് എയര് ബസ് നിയോയും മൂന്ന് ബോയിംഗും അടക്കം പത്ത് വിമാനങ്ങള് ഈ വര്ഷം സൗദിയക്ക് പുതുതായി ലഭിക്കും.

ദേശാഭിമാനി 19 Jan 2023 2:32 pm

റിയാദിൽ ട്രക്കുകൾക്ക് ഇലക്ട്രോണിക് ബുക്കിംഗ്

റിയാദ് >നിരോധന സമയത്ത് തലസ്ഥാനമായ റിയാദിലേക്ക് ട്രക്കുകളുടെ പ്രവേശനം അനുവദിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ജനുവരി 17 മുതൽ ട്രക്കുകൾക്കുള്ള ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് ബുക്കിംഗ് സേവനം നിലവിൽവന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കി കാര്യക്ഷമത ഉയർത്തുന്നതിനാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശിച്ചത് എന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ട്രക്കുകളും ഹെവി വാഹനങ്ങളും ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ട്രക്കിനെ സമീപിക്കുമ്പോൾ മതിയായ ദൂരം വിടേണ്ടതിന്റെ ആവശ്യകതയും അതിനെ മറികടക്കുമ്പോൾ മതിയായ സൈഡ് ദൂരം വിടേണ്ടതിന്റെ ആവശ്യകതയും വ്യകതമാക്കി.

ദേശാഭിമാനി 19 Jan 2023 2:25 pm

സോമനാഥന്റെ സന്നിധിയിൽ...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം നാലാംഭാഗം

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. കാഴ്ചകൾ കണ്ട് ഓരോ രാത്രിയിലും മടങ്ങിയെത്തി അനുഭവങ്ങൾ കുറിച്ചിട്ടത് ക്രോഡീകരിച്ചാണ് ഉറക്കം. കൂടെയുള്ളവരുടെ ഉറക്കത്തിന് ഭംഗം വരാതെ മൊബൈൽ ഫോണിലെ എഴുത്ത് പൂർത്തിയാക്കാൻ ചിലപ്പോൾ ക്ലേശിച്ചു. നേരത്തെ ഉണർന്നാലേ രാവിലെ ഒൻപതിനെങ്കിലും യാത്ര തുടങ്ങാനാകൂ. സോമനാഥക്ഷേത്ര കവാടത്തിലെത്തുമ്പോൾ സമയം പത്തര. ഗുജറാത്തിലെ സൗരാഷ്ട്രയിലെ വെരാവലിലാണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കൻമാരാണ് ക്ഷേത്രം നിർമ്മിച്ചത്. സോളങ്കി വാസ്തുവിദ്യാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്. വിലപിടിപ്പുള്ള രത്ന ശേഖരങ്ങളും എണ്ണിയാൽ തീരാത്ത സ്വർണ നാണയങ്ങളും മലയോളം പണക്കിഴികളും ഭൂഗർഭ അറകളിൽ സൂക്ഷിച്ച് വെച്ചിരുന്ന മഹാനിധി കുംഭമെന്ന നിലയിൽ പേരുകേട്ട ആരാധനാലയം. ഇവക്കെല്ലാം പുറമെ പതിനായിരം ഗ്രാമങ്ങൾ ക്ഷേത്ര സ്വത്തായി വേറെയും. അക്കാലത്ത് രാജഭരണം നിലനിന്നിരുന്ന ഏതാണ്ടെല്ലാ സ്ഥലങ്ങളിലും ചക്രവർത്തിമാരും രാജാക്കൻമാരും വെട്ടിപ്പിടിച്ചും സാധാരണക്കാരെ ചൂഷണം ചെയ്തും സ്വരൂപിച്ച സമ്പത്ത് സൂക്ഷിച്ചത് ക്ഷേത്രങ്ങളിലാണ്. സ്വത്ത് സൂക്ഷിക്കാൻ സുരക്ഷിതമായ സ്ഥലം എന്ന നിലയിലാണ് ഭരണകർത്താക്കൾ ക്ഷേത്രങ്ങളെ കണ്ടത്. ശത്രു രാജാക്കൻമാരിൽ നിന്ന് ആർജ്ജിച്ച സമ്പത്ത് കൈമോശം വരാതിരിക്കാൻ യോജ്യമായ മാർഗ്ഗം. സമ്പന്നർക്കും വരേണ്യർക്കും ആരാധനാലയങ്ങൾ അവരുടെ സാമ്പത്തിക താൽപര്യങ്ങൾ പരിരക്ഷിക്കാനുള്ള കേദാരങ്ങൾ കൂടിയായിരുന്നു. ദൈവത്തെ അനധികൃത സമ്പാദ്യങ്ങളുടെ കാവൽക്കാരായാണ് ചക്രവർത്തിമാരിൽ പലരും കരുതിയത്. ദൈവ കോപം ഭയന്ന് വിശ്വാസികളായ രാജാക്കൻമാർ ക്ഷേത്രങ്ങൾ അക്രമിച്ച് കൊള്ളയടിക്കാൻ മുതിർന്നില്ല. എന്നാൽ ദേവകോപം ഉണ്ടാവില്ലെന്ന് കരുതിയ ചക്രവർത്തിമാരും ഉണ്ടായിരുന്നു. അക്കൂട്ടത്തിൽ പെടുന്നവരാണ് മുഹമ്മദ് ഗസ്നിയും കാശ്മീരിലെ ഹിന്ദു രാജാവ് ഉൾപ്പടെയുള്ളവരും. ചില ഹിന്ദു രാജാക്കൻമാർക്ക് ക്ഷേത്രങ്ങൾ കൊള്ളയടിച്ച് സമ്പത്ത് സ്വന്തമാക്കാനായി ഒരു പ്രത്യേക മന്ത്രി പോലും ഉണ്ടായിരുന്നതായാണ് ചരിത്രം. ഗസ്നി മുസ്ലിമാണെങ്കിൽ കാശ്മീരിലെ ചക്രവർത്തി ഹിന്ദുവായിരുന്നു. ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഹിന്ദു രാജാക്കൻമാരെയും മുസ്ലിം അധിനിവേശക്കാരെയും കാണാനാകും. അവർ ക്ഷേത്രങ്ങൾ അക്രമിച്ചത് ഹിന്ദുമതത്തോടുള്ള അസഹിഷ്ണുത കൊണ്ടോ ഹിന്ദുക്കളോടുള്ള വിദ്വേഷം കൊണ്ടോ ആയിരുന്നില്ല. അങ്ങിനെയായിരുന്നെങ്കിൽ എല്ലാ ക്ഷേത്രങ്ങളും അക്രമിക്കുകയും തകർക്കുകയും ചെയ്യണമായിരുന്നു. അതുണ്ടായില്ല. സമ്പത്ത് ഒളിപ്പിച്ചു വെക്കാത്ത ഒരാരാധനാലയവും അക്രമിക്കപ്പെട്ടതായി പറഞ്ഞു കേട്ടിട്ടില്ല. വെട്ടിപ്പിടുത്തങ്ങൾക്കും അധിനിവേശങ്ങൾക്കും മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല. അതിനെ ആ നിലക്ക് തന്നെ കാണാനാകണം. സാമൂതിരിക്ക് മുന്നിൽ കീഴടങ്ങിയ കുഞ്ഞാലിയെ പോർച്ചുഗീസുകാർക്ക് കൈമാറിയ നടപടി ഇസ്ലാമിനും മുസ്ലിങ്ങൾക്കുമെതിരായ സാമൂതിരിപ്പാടിന്റെ മനോഭാവത്തിന്റെ ഭാഗമാണെന്ന് ദുർവ്യാഖ്യാനിച്ചവരുണ്ട്. സമാനമായ അസംബന്ധമാണ് മുഹമ്മദ് ഗസ്നിയുടെയും മറ്റു ചില മുസ്ലിം സുൽത്താൻമാരുടെയും ക്ഷേത്രാക്രമണങ്ങളെ ഇസ്ലാമിന്റെ ഹിന്ദുമത വിരുദ്ധതയായി പ്രചരിപ്പിക്കുന്നത്. സമ്പത്തുമായും അധികാരവുമായും നേരിട്ടു ബന്ധപ്പെടാത്ത ഒരു ക്ഷേത്രവും അക്കാലത്ത് അക്രമിക്കപ്പെട്ടില്ല. മതവൈരമോ അസഹിഷ്ണുതയോ ആയിരുന്നില്ല മധ്യകാലത്തെ ക്ഷേത്ര ധ്വംസനങ്ങളുടെ അടിസ്ഥാനമെന്ന് പ്രമുഖ ചരിത്രകാരൻമാരെല്ലാം രേഖപ്പെടുത്തിയത് സ്മരണീയമാണ്. എഴുതാപ്പുറം വായിച്ച് വർത്തമാന കാലത്തും ഹിന്ദു-മുസ്ലിം സ്പർദ്ധയുണ്ടാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നത് ഖേദകരമാണ്. 1025 ൽ മുഹമ്മദ് ഗസ്നിയും, 1300 ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാ നായകൻ ആലഫ്ഖാനും, 1390 ൽ മുസഫർഷാ ഒന്നാമനും, 1490 ൽ മുഹമ്മദ് ബെഗാറയും, 1530 ൽ മുസഫർഷാ രണ്ടാമനും, 1701 ൽ ഔറാംഗസേബും സോളങ്കി സാമ്രാജ്യവും സോമനാഥ ക്ഷേത്രവും അക്രമിച്ചിരുന്നതായി ചരിത്രം പറയുന്നു. ആ ആക്രമണങ്ങളെ അക്കാലത്ത് അധികാരം കൈക്കലാക്കാനുള്ള അധിനിവേശത്തിന്റെ ഭാഗമായാണ് ജനങ്ങൾ കണ്ടത്. മതവുമായി അതിനെ അവർ കൂട്ടിക്കുഴച്ചില്ല. അതുകൊണ്ടാണ് മഹാഭൂരിപക്ഷം ഹിന്ദുക്കളായിരുന്നിട്ടും നീണ്ട 800 കൊല്ലം ഇടതടവില്ലാതെ മുസ്ലിം രാജാക്കൻമാർക്ക് ഇന്ത്യ ഭരിക്കാനായത്. മധ്യകാല മുസ്ലിം ചക്രവർത്തിമാർ മതപരിവർത്തനം പ്രോത്സാഹിപ്പിച്ചിരുന്നില്ല. സ്വഇഷ്ടപ്രകാരമാണ് എല്ലാ മതങ്ങളിലേക്കും ആളുകൾ പരിവർത്തിതരായത്. അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും ഡോ: ബി.ആർ അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ചതും ഒരാളുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. ഇതേ സാഹചര്യമാണ് ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തവരുടെ കാര്യത്തിലും ഉണ്ടായത്. ബലാൽക്കാരം ആരെങ്കിലും മതം മാറിയിട്ടുണ്ടെങ്കിൽ ആ നിർബന്ധിതസാഹചര്യം ഇല്ലാതാകുമ്പോൾ വർധിത വീര്യത്തോടെ പൂർവ്വ മതത്തിലേക്ക് ബന്ധപ്പെട്ടവർ തിരിച്ച് പോകും. സോമനാഥ ക്ഷേത്രം സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം പ്രഭാസ് പാട്ടൺ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഹിന്ദു-മുസ്ലിം ജനസംഖ്യ ഏതാണ്ട് തുല്യമാണ്. 2002 ലെ കലാപകാലത്ത് ഒരു പ്രശ്നവും ഉണ്ടാകാത്ത പ്രദേശമാണിത്. ഗസ്നിയുടെ സോമനാഥ ക്ഷേത്രാക്രമണം മതാടിസ്ഥാനത്തിൽ പ്രഭാസ് പാട്ടൺ ദേശക്കാർ കണ്ടിട്ടില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവു കൂടിയാണത്. മത സൗഹാർദ്ദം കണ്ണിലെ കൃഷ്ണമണി പോലെയാണ് സോമനാഥൻ കാത്ത് സൂക്ഷിക്കുന്നത്. പച്ച മൽസ്യവും ഉണക്ക മൽസ്യവും വൻതോതിൽ കയറ്റുമതി നടത്തുന്നവരാണ് ദേശവാസികളിൽ നല്ലൊരു ഭാഗം. ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. അറബിക്കടലിന്റെ കൊച്ചോളങ്ങൾ മുഴുസമയവും സോമനാഥനെ തഴുകിക്കൊണ്ടേയിരിക്കുന്നു. കടലാക്രമണം ഏൽക്കാതിരിക്കാൻ കടലിനോട് ചേർന്ന് കടക്കുന്ന ഭാഗത്ത് കിടങ്ങും അതുകഴിഞ്ഞ് വിശാലമായ നടപ്പാതയും ഒരു കോട്ട കണക്കെ നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശിവലിംഗമാണ്. കോവിലകം നിർമ്മിച്ചിരിക്കുന്നത് തനി സ്വർണ്ണത്തിലാണ്. ക്ഷേത്രം മുഴുവൻ സ്വർണ്ണം പൂശാൻ ആലോചന നടക്കുന്നുണ്ടെന്ന് ഗൈഡ് പറഞ്ഞു. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് താഴേക്ക് മൂന്ന് നിലകളുള്ള അറകളുണ്ടത്രെ. അത് മൂടിയിട്ട അവസ്ഥയിലാണ്. ക്ഷേത്രത്തിന്റെ വലതു ഭാഗത്ത് ഇന്ത്യയിലെ പ്രസിദ്ധ ശിവക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളുടെ രൂപം പ്രദർശനത്തിനായി കണ്ണാടിക്കുടുകളിൽ നിർമ്മിച്ച് വെച്ചിട്ടുണ്ട്. ക്ഷേത്ര ഭരണം നടത്തുന്നത് ശ്രീ സോമനാഥ ട്രസ്റ്റാണ്. അതിന്റെ ഇപ്പോഴത്തെ ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും വൈസ് പ്രസിഡണ്ട് ആഭ്യന്തരമന്ത്രി അമിത്ഷായുമാണ്. വലിയ വിപുലീകരണ പ്രവർത്തനമാണ് ക്ഷേത്ര പരിസരത്ത് നടക്കാൻ പോകുന്നതെന്ന് ഞങ്ങളോടൊപ്പമുള്ള നാട്ടുകാരനായ റഫീഖ് ഭായ് പറഞ്ഞു. ചുറ്റുവട്ടത്തുള്ള സ്ഥലവും കെട്ടിടവും മാന്യമായ വിലക്ക് ഏറ്റെടുക്കാൻ ട്രസ്റ്റ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടത്രെ. അതിൽ നല്ലൊരു ശതമാനം മുസ്ലിങ്ങളുടേതാണ്. അവരെല്ലാം വില കിട്ടിയാൽ ഭൂമി വിട്ട് കൊടുക്കാനുള്ള സന്നദ്ധത അധികൃതരെ അറിയിച്ച് കഴിഞ്ഞു. വില നൽകുന്നതിനാൽ ആർക്കും മനപ്രയാസമില്ലെന്ന് റഫീഖ് ഭായ് കൂട്ടിച്ചേർത്തു. തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് മിതമായ നിരക്കിൽ താമസ സൗകര്യമൊരുക്കാനാണത്രെ വലിയ ഹോട്ടൽ സമുച്ഛയങ്ങൾ പണിയുന്നത്. ഇന്ത്യയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തതായി അറിഞ്ഞു. പണി പൂർത്തിയാക്കി അവരത് ട്രസ്റ്റിന് കൈമാറും. പിന്നീടത് ക്ഷേത്രസ്വത്തായി മാറും. സോമനാഥ ക്ഷേത്രത്തിൽ നിന്നിറങ്ങി ഞങ്ങൾ പോയത് ജാഫർ-മുജഫർ ദർഗ്ഗയിലേക്കാണ്. മുഹമ്മദ് ഗസ്നിയുടെ കൂടെ ഇന്ത്യയിലെത്തി സോളങ്കി രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തപ്പോൾ മരണപ്പെട്ട യുവ പടയാളികളാണത്രെ ജാഫറും മുജഫറും. ചെറുപ്പക്കാരായ ഇവരുടെ യുദ്ധപാടവത്തിൽ ഗസ്നി യുദ്ധം ജയിച്ചുവെന്നാണ് പറയപ്പെടുന്നത്. യുദ്ധാവസാനം രണ്ട് പേരും അടർക്കളത്തിൽ മരിച്ചു. അവരെ അടക്കം ചെയ്ത സ്ഥലത്ത് ദേശക്കാർ ദർഗ്ഗ പണിതു. ശവകുടീരത്തോട് ചേർന്ന വിശാലമായ ഖബർസ്ഥാനിലാണ് അന്ന് യുദ്ധത്തിൽ മരണപ്പെട്ട ഗസ്നിയുടെ സൈനികരെയും അടക്കം ചെയ്തിട്ടുള്ളത്. ക്ഷേത്രങ്ങളുടെ നാടെന്ന പോലെ ദർഗ്ഗകളുടെ നാടുകൂടിയാണ് ഗുജറാത്ത്. ഉത്തരേന്ത്യയിൽ മതമൈത്രി നൂറ്റാണ്ടുകൾ നിലനിർത്തിയതിൽ സൂഫികൾക്കും അവരുടെ മരണ ശേഷം ദർഗ്ഗകൾക്കും വലിയ പങ്കുണ്ടെന്നാണ് പൊതുജന വിശ്വാസം. നാനാജാതി മതസ്ഥരാണ് സൂഫികളുടെ ദർഗ്ഗകളിൽ എത്തുന്നത്. ഈ കഥകളെല്ലം ഞങ്ങൾക്ക് പകർന്നത് സ്വദേശിയായ സയ്യിദ് നിസാർ ഐദ്രൂസാണ്. ജിതേന്ദ്ര മേഘ്നാഥി ഉൾപ്പടെ തൊഴിലാളികൾ ദർഗ്ഗയുടെ നവീകരണ പ്രവൃത്തികളിൽ വ്യാപൃതരായത് കണ്ടു. ഇവിടെ ഹിന്ദു-മുസ്ലിം ബന്ധം ഊഷ്മളമാണെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി. താൻ പ്രദേശത്തെ ദർഗ്ഗകളിൽ നിത്യ സന്ദർശകനാണെന്നും ജിതേന്ദ്ര വളച്ചു കെട്ടാതെ പറഞ്ഞു. അവിടെത്തന്നെ മറ്റൊരു പ്രധാന ദർഗ്ഗയും കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അങ്ങോട്ടും പോകാൻ തീർച്ചപ്പെടുത്തി. ഒരു ജനതയെ മനസ്സിലാക്കാൻ അവരുടെ പണി സ്ഥലത്തും തീർത്ഥാടന കേന്ദ്രങ്ങളിലും പോയാൽ ഏറെ ഉപകരിക്കും. ജനങ്ങളുടെ വയറിന്റെ വിശപ്പും ആത്മാവിന്റെ ദാഹവും അവിടങ്ങളിൽ അനുഭവിച്ചറിയാം. ഇറാഖിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മങ്ക്റൂലിയിൽ വന്നിറങ്ങിയ സൂഫിവര്യനാണ് സയ്യിദ് അബുൽ ഹസ്സൻ അലിയ്യിബ്നു മുഹമ്മദ്ബ്ൻ അലി അൽ ഇറാഖി. ജാതിവ്യവസ്ഥയുടെ കാർക്കഷ്യത്തിൽ പ്രകോപിതനായ സൂഫിയാണത്രെ മുഹമ്മദ് ഗസ്നിയെ ക്ഷണിച്ചത്. പ്രഭാസ് പാട്ടണിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ജാപ്പ ഗല്ലിയിൽ പോയപ്പോൾ പാവപ്പെട്ടവർ ജീവിക്കുന്ന ദുരവസ്ഥ ബോദ്ധ്യമായി. വൃത്തി ഹീനമായ ചുറ്റുപാടുകൾ. തുറന്ന മലിനജല ഓടകൾ. മാലിന്യത്തിന് കടിപിടി കൂടുന്ന പന്നികൾ. കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങൾ. പഴകിദ്രവിച്ച വാസ ഗ്രഹങ്ങൾ. പൊളിഞ്ഞ് തകർന്ന് കിടക്കുന്ന നടപ്പാതകൾ. ഒരുതരം കരിപുരണ്ട ജീവിതങ്ങൾ. സംസ്ഥാന ഹൈവേയിൽ നിന്ന് ഗല്ലിയിലേക്ക് പോകുന്ന റോഡു കണ്ടാൽ മനുഷ്യ വാസമുളളിടത്തേക്കാണോ അത് പോകുന്നതെന്ന് വിശ്വസിക്കാനാവില്ല. മറച്ചുവെക്കപ്പെടുന്ന ഗുജറാത്തിന്റെ മുഖമാണിത്. ഗല്ലിയിലെ വഴികൾ കോൺക്രീറ്റോ ടാറോ ചെയ്തിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളും എംഎൽഎയും എംപിയുമൊന്നും വരികയോ പ്രശ്നങ്ങൾ ചോദിച്ചറിയുകയോ വികസന കാര്യങളിൽ ശ്രദ്ധിക്കുകയോ ചെയ്യാറില്ലെന്ന് ഗല്ലി നിവാസികൾ പറഞ്ഞു. മറ്റു പ്രദേശങ്ങളിലെ മുസ്ലിം കോളനികളുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. സർക്കാറിന്റെ ജനങ്ങളോടുള്ള ഈ ഇരട്ട സമീപനം മാറ്റുകതന്നെ വേണം. സംസ്ഥാന പാതകളും ദേശീയ പാതകളും വീതികൂട്ടി റബറൈസ് ചെയ്യുന്ന സർക്കാർ, പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളും തിങ്ങിപ്പാർക്കുന്ന ചേരികളെയും ഗല്ലികളെയും അവഗണിക്കുന്നത് ശരിയല്ല. പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കാനേ ഈ നയം ഉപകരിക്കൂ. വർഗീയ ധ്രുവീകരണക്കിന് ആക്കം കൂട്ടാനേ പ്രയോജനപ്പെടൂ. ചമൽക്കാരങ്ങൾക്കപ്പുറമുള്ള ഗുജറാത്തിന്റെ അവസ്ഥ കാണാതെ പോകരുത്. ഹൈവേയിലൂടെയും പട്ടണങ്ങളിലൂടെയും യാത്ര ചെയ്ത് പോയാൽ ഇതൊന്നും കാണണമെന്നില്ല. മധ്യകാല നിർമ്മിത പഴയ പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും വികസനത്തിനായി വേഴാമ്പലിനെപ്പോലെ കേഴുന്ന നാടുകൂടിയാണ് ഗുജറാത്ത്. അവിടെയും മാറ്റങ്ങളുണ്ടായാലേ ഗുജറാത്തിൽ വികസനം വശം ചരിഞ്ഞതല്ലെന്ന് (Lopsided ) പറയാനാകൂ. മത-ജാതി ഭേദമില്ലാതെ വികസനത്തിന്റെ ചിറകുകൾ വിരിച്ച കേരളത്തെയാണ് ഗുജറാത്ത് മാതൃകയാക്കേണ്ടത്. സോമനാഥന്റെ നഗരത്തിൽ പാവപ്പെട്ട പെൺകുട്ടികൾക്കായി ഖലീൽ ഭായ് പണിതു കൊണ്ടിരിക്കുന്ന സ്ഥാപനത്തിലും കയറി. സമ്പന്നരായ പൗരപ്രമുഖരുടെ സഹായം സ്വീകരിച്ചാണ് ഇത് പണിയുന്നത്. വെരാവെൽ മൽസ്യബന്ധന തുറമുഖം ഇന്ത്യയിൽ പ്രശസ്തമാണ്. ചൈനയിലേക്കാണ് ഇവിടെ നിന്ന് 70% മൽസ്യവും കയറ്റി അയക്കുന്നത്. അറുപതിലധികം കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു കമ്പനികൾ സന്ദർശിച്ചു. കടൽ മൽസ്യ കയറ്റുമതിയെ ആശ്രയിച്ചാണ് ഈ മേഖലയിലെ 5 ലക്ഷം ആളുകൾ ജീവിക്കുന്നതെന്ന് കമ്പനി തൊഴിലാളികൾ പറഞ്ഞു. മൽസ്യ കയറ്റുമതി നടത്തുന്നവരിൽ മഹാഭൂരിഭാഗവും ധനാഢ്യരായ മുസ്ലിങ്ങളാണ്. എന്നാൽ മൽസ്യം പിടിക്കുന്നവരിൽ 90 ശതമാനവും സമൂഹത്തിന്റെ താഴേതട്ടിലുള്ള ജാതി വിഭാഗക്കാരാണ്. ഗുജറാത്തികൾ പൊതുവെ സസ്യഭുക്കുകളായതിനാൽ കേരളവും ബോംബെയും ആന്ധ്രയുമാണ് മൽസ്യ വ്യാപാരികളുടെ പ്രധാന മാർക്കറ്റ്. കയറ്റുമതി വേറെയും. ചൈനയുമായുള്ള കച്ചവട ബന്ധം എക്സ്പോർട്ടിംഗ് ഏജൻ്റായ ഒരാൾ ഓർത്തെടുത്തു. കൊറോണയെ തുടർന്ന് 40 കോടിയോളം രൂപ ചൈനയിൽ നിന്ന് അദ്ദേഹത്തിന് കിട്ടാനുണ്ടായിരുന്നു. ഏതാണ്ട് ഒരു വർഷം കയറ്റുമതി സ്തംഭിച്ച അവസ്ഥ. പണം നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചതാണത്രെ. കയറ്റുമതി പുനരാരംഭിച്ചതോടെ മുഴുവൻ പണവും തിരിച്ച് കിട്ടി. ചൈനക്കാർ ബിസിനസിൽ പൊതുവെ വിശ്വസിക്കാൻ കൊള്ളുന്നവരാണെന്നാണ് അയാളുടെ അനുഭവം. മുസ്ലിം പേരുകാരായ വ്യവസായ സംരഭകർക്ക് കടലാസുകൾ ശരിയാകാൻ വലിയ സമയമെടുക്കുന്നതായി വ്യാപകമായ പരാതി പലരും പങ്കുവെച്ചു. പരമാവധി ചടപ്പിച്ച് ബിസിനസ്സിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കവും സർക്കാർ ഓഫീസുകളിൽ നടക്കുന്നുണ്ടെന്ന് പരിഭവം പറഞ്ഞവർ ഏറെയാണ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് സഹകരണം ലഭിക്കാത്തതും ചർച്ചയായി. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ പരമാവധി നിരുൽസാഹപ്പെടുത്താനും അധികൃതർ ശ്രമിക്കുന്നതായും ആക്ഷേപം ഉയർന്നു. യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാണ് അധികാരികൾ നിർബന്ധിക്കുന്നത്. യൂറോപ്പിലേക്ക് ബിസിനസ് ചെയ്യാൻ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ലാഭകരമല്ലെന്നുമാണ് എക്സ്പോർട്ടേഴ്സിന്റെ പക്ഷം. സ്ഥാപനം ഏതു സമയത്തും സീൽചെയ്യപ്പെടാനുള്ള സാദ്ധ്യതയും ഉടമസ്ഥർ തള്ളിക്കളയുന്നില്ല. തലമുറകളായി കൈമാറിക്കിട്ടിയ ബിസിനസ് നിലനിർത്തി മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് കമ്പനി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നവരും കുറവല്ല. ഇന്ത്യയിലെ ഫിഷ് എക്സ്പോർട്ടിംഗ് ഹബ്ബാണ് വെരാവൽ. എക്സ്പോർട്ട് ബിസിനസ് ക്ഷീണിച്ചാൽ അതിന്റെ തളർച്ച മൽസ്യം പിടിച്ച് ജീവിക്കുന്ന നിരവധി പാവങ്ങളെ ബാധിക്കും. ചില കമ്പനികളിൽ ചെന്നപ്പോൾ മലയാളികളായ വ്യാപാരികൾ ചരക്ക് വാങ്ങി പണം കൊടുക്കാതെ ബുദ്ധിമുട്ടിക്കുന്ന കാര്യം ശ്രദ്ധയിൽ പെടുത്തി. ഈ മേഖലയിലെ കയറ്റുമതിക്കാരുടെ സംഘടനാ ഭാരവാഹി കേരളത്തിൽ വരാമെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. വന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പും നൽകി. ഒരാളെയും വഞ്ചിക്കാതെയും പറ്റിക്കാതെയും ജീവിക്കാനാണ് നാം പഠിക്കേണ്ടതും മക്കളെ പഠിപ്പിക്കേണ്ടതും. നമ്മുടെ സമ്പാദ്യത്തിൽ മറ്റുള്ളവരുടെ കണ്ണീരോ വിയർപ്പോ ഉണ്ടാകാതെ നോക്കണം. പൂർവ്വികർ ഉണ്ടാക്കിയെടുത്ത മലയാളിയുടെ സൽപ്പേര് കളഞ്ഞുകുളിക്കാതെ നോക്കാൻ പുതുതലമുറ ബിസിനസ്സുകാർക്ക് കഴിയണം. അല്ലെങ്കിൽ കളങ്കമേൽക്കുക കേരളത്തിന്റെ യശസ്സിനാകും. സോമനാഥന്റെ സന്നിധിയിൽ നിന്ന് വൈകുന്നേരത്തോടെ 90 കിലോമീറ്റർ ദൂരത്തുള്ള കേന്ദ്രഭരണ പ്രദേശമായ ഡ്യുവിലേക്ക് തിരിച്ചു. നാല് വരിപ്പാതയുടെ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ അപൂർവ്വം സ്ഥലങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടു. രണ്ട് വരിപ്പാത പണി കഴിഞ്ഞതിനാൽ യാത്രക്ക് ബുദ്ധിമുട്ടൊന്നും വന്നില്ല. ചില സ്ഥലങ്ങളിൽ നാല് വരിപ്പാത പൂർത്തിയായിട്ടുമുണ്ട്. കിലോമീറ്ററുകൾ ദൂരത്തിൽ കോൺക്രീറ്റ് റോഡുകളാണ് നിർമ്മിക്കുന്നത്. റോഡിൽ നിന്ന് നോക്കെത്തും ദൂരത്ത് ഗുജറാത്തിയായ അദാനി പുതുതായി ഏറ്റെടുത്ത അംബുജം സിമൻ്റ് കമ്പനിയുടെ ഭീമാകാരൻ യന്ത്രങ്ങൾ തല ഉയർത്തി നിൽക്കുന്നത് കണ്ടു. രാത്രി എട്ടുമണിയോടെ ഡ്യുവിലെ ഗോഘലെ ബീച്ചിലെത്തി. സമയം വൈകിയത് കൊണ്ടും തണുപ്പായത് കൊണ്ടും ആരെയും കണ്ടില്ല. കുറച്ച് സമയം കടൽ കാറ്റേറ്റ് വൈദ്യുതാലംകൃതമായ ചുറ്റുപാടുകൾ വീക്ഷിച്ച് നിന്നു. അപ്പോഴാണ് ഒരു ദമ്പതികൾ വിവാഹ വാർഷികത്തിന്റെ കേക്ക് മുറിക്കാൻ അവിടെയെത്തിയത്. അവർക്ക് ആശംസകൾ നേർന്നു. ഞങ്ങളെ വഴി കാണിച്ച റഫീഖിനെയും കൂട്ടി ഭക്ഷണത്തിന് കയറി. ബഷീർ നിസാമിയുടെ പരിചയക്കാരന്റെ ഹോട്ടലാണ്. അദ്ദേഹം പൈസ വാങ്ങാൻ വിസമ്മതിച്ചു. പക്ഷെ നിർബന്ധിച്ച് കൊടുത്തു. ഡ്യു നിവാസിയായ റഫീഖ് പ്രദേശത്തെ പോസ്റ്റ്മാനാണ്. 40 വർഷത്തെ സേവനത്തിന് ശേഷം അടുത്ത വർഷം വിരമിക്കാൻ പോകുന്നു. പെൻഷൻ ഉണ്ടാവില്ല എന്ന കാര്യം അദ്ദേഹത്തെ അലട്ടുന്നതായി സംഭാഷണത്തിൽ മനസ്സിലായി. പള്ളിയിൽ വെച്ച് കണ്ടതാണ് റഫീഖിനെ. തന്റെ സ്കൂട്ടറിൽ അദ്ദേഹം മുന്നിൽ സഞ്ചരിക്കാമെന്ന് സ്നേഹത്തോടെ ഏറ്റു. റഫീഖിന്റെ മകൻ ലണ്ടനിലാണ് ജോലി ചെയ്യുന്നത്. ഒരു തരത്തിലുള്ള വിവേചനവും ഡ്യുവിൽ മുസ്ലിങ്ങൾ അനുഭവിക്കുന്നില്ലെന്നാണ് അദ്ദേഹം സംസാരമദ്ധ്യെ സൂചിപ്പിച്ചത്. ഹിന്ദു-മുസ്ലിം സൗഹൃദം ഗാഢമാണെന്നും കൂട്ടിച്ചേർത്തു. ഡ്യുവിലെത്തിയ ഞങ്ങൾ സ്കൂട്ടർ യാത്രക്കാരായ ചെറുപ്പക്കാരോടാണ് തൊട്ടടുത്തുള്ള മസ്ജിദ്എവിടെയാണെന്ന് തിരക്കിയത്. ഒരു മടിയും കൂടാതെ അവർ വളഞ്ഞ് പുളഞ്ഞ നാട്ടുവഴിയിലൂടെ ഞങ്ങൾ സഞ്ചരിച്ച കാറിന് മുന്നിൽ ഓടിച്ച് പള്ളിയുടെ മുന്നിലെത്തിച്ചു. ആ കുട്ടികൾ മുസ്ലിങ്ങളല്ലെന്ന് പേരറിഞ്ഞപ്പോൾ മനസ്സിലായി. ഡ്യുവിൽ വിവിധ മതസമുദായങ്ങൾ തമ്മിലുള്ള ഐക്യം അപ്പോൾ തന്നെ ബോദ്ധ്യമായിരുന്നു. വിവിധ മതവിശ്വാസികൾ സ്നേഹത്തിലും ചങ്ങാത്തത്തിലും കഴിഞ്ഞാൽ എത്ര സന്തോഷമായിരിക്കും. ദൂരക്കാഴ്ചയിൽ ഒരു പുലിമുട്ട് പോലെയാണ് രാത്രി ഡ്യൂ തോന്നിച്ചത്. അലങ്കാര വെളിച്ചം ആ കേന്ദ്രഭരണ പ്രദേശത്തെ സുമുഖിയാക്കിയിട്ടുണ്ട്. ഡ്യുവിൽ നിന്ന് ഗീർവനത്തിന് സമീപത്തുള്ള ഒരു വലിയ മാമ്പഴത്തോട്ടത്തിലെ വീട്ടിലാണ് നിസാമി താമസം ഏർപ്പാടാക്കിയിരുന്നത്. ഹൈവെയിൽ നിന്ന് ഗ്രാമീണ റോഡിലേക്ക് കടന്ന് വനത്തിലൂടെയുള്ള രാത്രി യാത്ര പുതിയ അനുഭവമായി. ഒരുപാട് കിലോമീറ്റർ കാറോടിച്ച് രാത്രി 11.15 ന് താമസ സ്ഥലത്തെത്തി. ജുനൈദിന്റെ ഡ്രൈവിംഗിന് എപ്ലസ് തന്നെ കൊടുക്കണം. രാത്രി പലയിടങ്ങളിലും നിർത്തി വഴി തിരക്കിയപ്പോൾ ഗ്രാമീണരായ കുട്ടികളും മുതിർന്നവരും ശരിയാംവിധം പ്രതികരിച്ചത് വലിയ സഹായമായി. ആ നിഷ്കളങ്കരോട് എന്തെന്നില്ലാത്ത മതിപ്പ് തോന്നി. അവർക്കായി ബഷീർ നിസാമി പ്രാർത്ഥിച്ചു. ഞങ്ങൾ 'ആമീൻ'പറഞ്ഞു.

ദേശാഭിമാനി 19 Jan 2023 11:43 am

ഇമാറാത്തി കളിക്കാർ ഇല്ലാത്ത ഫുട്ബോൾ ക്ലബ്ബുകൾക്ക് ധനസഹായം വെട്ടി കുറയ്‌ക്കും: ഷാർജ ഭരണാധികാരി

ഷാർജ >ഇമറാത്തി താരങ്ങൾക്ക് അവസരം നൽകാത്ത ക്ലബ്ബുകളുടെ ധനസഹായം വെട്ടിച്ചുരുക്കുമെന്ന് ഷാർജ ഭരണാധികാരി ഡോ. സുൽത്താൻബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഇമറാത്തികളെ പ്രോത്സാഹിപ്പിക്കാത്ത ക്ലബ്ബുകൾക്കെതിരെ ഈ മാസം അവസാനത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലബ്ബുകൾക്കായി 50 ദശലക്ഷം ദിർഹമാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത് ഉയർത്തണമെന്ന് ക്ലബ്ബുകൾ ആവശ്യപ്പെട്ടിരുന്നു. അടുത്തകാലത്തായി നടന്ന പല ടൂർണമെൻറ്കളിലും യുഎഇ ടീമിന് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഫുട്ബോൾ സ്പോർട്സിനെ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് എമറാത്തികളുമായി ബന്ധപ്പെട്ട ഷൈയ്ഖിന്റെ പരാമർശം.

ദേശാഭിമാനി 18 Jan 2023 4:45 pm

ലഹരി വിരുദ്ധ പ്രചാരണവുമായി യുഎഇയിലെ നാടകസംഘം

ഷാർജ>ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് അനന്തപുരി തിയേറ്റർ അവതരിപ്പിച്ച സ്നേഹ പെരുമ നാടകം ഏറെ ശ്രദ്ധേയമായി. സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടാണ് യുഎഇയിലെ അനന്തപുരി തിയേറ്റർ നാടകസംഘം കലാരംഗത്ത് വേറിട്ട പ്രവർത്തനം നടത്തുന്നത്. ലഹരിമുക്ത കേരളത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഎഇയിലെ പ്രവാസി മലയാളികൾക്കിടയിലും ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കാനാണ് ഈ നാടകം സജ്ജമാക്കിയിരിക്കുന്നത് എന്ന് നാടകസംഘം പ്രവർത്തകർ പറഞ്ഞു. ഇരുപതോളം കലാകാരന്മാർ അണിനിരന്ന നാടകത്തിന്റെ രചനയും സംവിധാനവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. സാങ്കേതിക ഏകോപനം മുനീറ സലീമും, നാടക കളരിയുടെ ഏകോപനം ജ്യോതി ലക്ഷ്മിയും നിർവഹിച്ചു. ചന്തു മിത്ര പശ്ചാത്തല സംഗീതം നിർവഹിച്ച നാടകത്തിൽ ഫർഹാൻ നഹാസും, ഷാഹിദ ബഷീറും ഗാനങ്ങൾ ആലപിച്ചു. ലഹരി വിമുക്ത സന്ദേശം സമൂഹത്തിന്റെ നാനാഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും വരും ദിവസങ്ങളിൽ നാടകം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അനന്തപുരി നാടക സമിതി കോഡിനേറ്റർ സലിം കല്ലറ അറിയിച്ചു.

ദേശാഭിമാനി 18 Jan 2023 3:41 pm

പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം: 'നവരാഷ്ട്ര'യും 'ലങ്കാലക്ഷ്മി'യും അരങ്ങേറി

അബുദാബി>അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഭരത് മുരളി നാടകോത്സവം സാംസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാന്റെ 'നവ രാഷ്ട്ര'യായിരുന്നു ഉദ്ഘാടന നാടകം. ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, രഘുപതി, അച്യുത് വേണുഗോപാൽ, ജോബ് മഠത്തിൽ, ബിന്ദു നഹാസ്, മെഹ്റിന് റഷീദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ എസ് സി കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ടി എം സിദ്ദിഖ് എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് മനോജ് ടി കെ (ശക്തി തിയറ്റേഴ്സ് അബുദാബി), മനു കൈനകരി (യുവകലാസാഹിതി), വേണുഗോപാൽ (കല അബുദാബി), ഫസലുദ്ദീൻ (ഫ്രണ്ട്സ് എഡിഎംഎസ്) എന്നിവരും വിധി കർത്താക്കളായി എത്തിയ പ്രശസ്ത നാടകപ്രവർത്തകരായ ഡോ. തുളസീധർ, പ്രൊഫ. വിനോദ് വി നാരായണൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിഷാം വെള്ളുത്തടത്തിൽ അതിഥികളെ പരിചയപ്പെടുത്തി. കെ എസ് സി ഗായകസംഘം അവതരിപ്പിച്ച നാടക ഗാനാലാപനങ്ങളോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സത്യൻ കെ നന്ദിയും രേഖപ്പെടുത്തി. ആദ്യദിവസം അരങ്ങേറിയ 'നവരാഷ്ട്ര' വിഖ്യാത കൃതി മാക്ബത്തിന്റെ പുനർവായനയുടെ അനന്തമായ സാധ്യതകൾ തുറന്നിടുന്നവയാണ്. പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ മിനി അൽഫോൻസാ, സോനാജയരാജ്, ലക്ഷ്മി ദാരിഷ്, പൂർണ്ണ രവീന്ദ്രൻ, മുരളി കുന്നൂച്ചി, നന്ദൻ വെളുത്തൊളി, സിജു രാജ്, ജയരാജ് വലിയവീട്ടിൽ, സൂരജ് കണ്ണൂർ, ദാരിഷ് ദാസ്, പ്രനിൽ കടവിൽ, ഷിഹാസ് ഇഖ്ബാൽ,ശ്രീവിദ്യ രാജേഷ്, ഷെമിനി സനിൽ, അധിരത് രാജേഷ്, നിൽ ദാരിഷ്, ആദിദേവ് ജയരാജ്, ദ്രുവ് പ്രജിത്, ഓസ്റ്റിൻ എബി എന്നിവർ അഭിനയിച്ചു. അശോക് ചമയം നിർവ്വഹിച്ചു. സത്യജിത് ഹെൻസൺ ആന്റോ, മിഥുൻ എന്നിവർ സംഗീതം ചെയ്തു. സനേഷ് കെ. ഡി പ്രകാശവിതാനം നിർവ്വഹിച്ചു. രണ്ടാം ദിവസം ചമയം തിയറ്റർ ഷാർജ അവതരിപ്പിച്ച 'ലങ്കാലക്ഷ്മി' അരങ്ങേറി. കേരളത്തിൽ നിരവധി വേദികളിൽ അരങ്ങേറിയ സി.എൻ ശ്രീകണ്ഠൻ നായരുടെ വളരെ പ്രസിദ്ധമായ നാടകമാണ് എമിൽ മാധവിയുടെ സംവിധാനത്തിൽ അരങ്ങേറിയ ലങ്കാലക്ഷ്മി. നൗഷാദ് ഹസ്സൻ, ദിവ്യ ബാബുരാജ്, അനൂപ് ചന്ദ്രൻ, ചന്ദ്ര പ്രതാപ്, ഷാജി പാറോട്ടുകോണം, സന്തോഷ് അടുത്തില, രാഹുൽ വളത്തുങ്കൽ, മനു കാലിക്കട്ട്, ദിനേശ് കൃഷ്ണ, രാജേഷ് കൃഷ്ണൻ, അനിത സുരേഷ് കേശവൻ, കവിഷ, വാണി പ്രയാഗ്, സനേഷ്, ദിനേഷ്, ചക്കര അനൂപ്, രഘുറാം, പ്രീത ജേക്കബ്, രാജീവ് രവീന്ദ്രൻ, വിബിൻ, ഉല്ലാസ് ഉദയൻ, ശിവരാജ്, അനൂപ് കുമാർ എന്നിവർ അഭിനയിച്ചു. സംഗീതം ജേക്കബ് ജോർജ്, പ്രകാശ വിതാനം സനീഷ് കെ ഡി , രംഗ സജ്ജീകരണം നിസ്സാർ ഇബ്രാഹിം, ചമയം/ മേക്കപ്പ് ചമയം ഷാർജ യും നിർവഹിച്ചു. രണ്ട് ദിവസവും നിറഞ്ഞ സദസ്സിലാണ് രണ്ടാം ദിവസവും നാടകങ്ങൾ അരങ്ങേറിയത്. മഹാമാരി ഉണ്ടാക്കിയ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നാടകാസ്വാദകർ കേരള സോഷ്യൽസെന്ററിലേക്കു ഒഴികിയെത്തുകയായിരുന്നു. നാടകോത്സവത്തിലെ മൂന്നാമത്തെ നാടകമായ 'റാണി ബിജിലി ലജ്ജോ' എന്ന നാടകം ഷാജഹാൻ ഓ. ടി യുടെയും അനൂപ് രത്നയുടെയും സംയുക്ത രചനയിൽ ഷാജഹാൻ ഓ ടി സംവിധാനം ചെയ്ത് ഓര്മ ദുബായ് രംഗത്തവതരിപ്പിക്കും.

ദേശാഭിമാനി 18 Jan 2023 3:37 pm

മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ ചെയർമാന്റെ മകൻ മുഹമ്മദ് ആസിഫ് അന്തരിച്ചു

റാസൽഖൈമ>മലയാളം മിഷൻ റാസൽ ഖൈമ ചാപ്റ്റർ ചെയർമാനും, റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ അസൈനാറിന്റെ മകൻ മുഹമ്മദ് ആസിഫ് (35) ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ ചെറുകുന്ന് പള്ളിച്ചാൽ സ്വദേശിയായ ആസിഫ് റാസൽഖൈമ ഇന്ത്യൻ സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റാസൽഖൈമയിലെ വിവിധ സംഘടനകളും കൂട്ടായ്മകളും ആസിഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ദേശാഭിമാനി 18 Jan 2023 3:30 pm

പോർബന്തറിലെ വസന്തം...കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം മൂന്നാംഭാഗം

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. കാലത്ത് 9 മണിക്ക് ലോഡ്ജ് ഒഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസത്തെ വാടക കൂടി കൊടുക്കേണ്ടി വരും. അത്കൊണ്ട് തണുപ്പ് വകവെക്കാതെ പെട്ടന്ന് എഴുനേറ്റു. റൂം ഒഴിഞ്ഞു. ലൈൻ ബസിൽ ഗാന്ധിധാമിലേക്ക് പുറപ്പെട്ടു. ഒരു കുട്ടി ബസ്സിലായിരുന്നു യാത്ര. വഴി നീളെയുള്ള അങ്ങാടികളിലെല്ലാം നിർത്തി ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു. ശാന്തമായ ഗ്രാമങ്ങൾ. വിളഞ്ഞ് നിൽക്കുന്ന ധാന്യങ്ങൾ. യഥേഷ്ടം പശുക്കൾ. ജോലിയിൽ വ്യാപൃതരായ ഗ്രാമീണർ. അലസമായി സെറ്റ് കൂടി നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങളെ എവിടെയും കണ്ടില്ല. തെരുവുകളിൽ ശബ്ദഘോഷങ്ങൾ കുറവാണ്. സമീപത്തിരുന്നയാളോട് മദ്യം നിരോധനത്തെ കുറിച്ച് ചോദിച്ചു. ചിരിയായിരുന്നു ആദ്യ മറുപടി. പിന്നെ വസ്തുത വെളിപ്പെടുത്തി. ഗുജറാത്തിൽ വ്യാജവാറ്റ് വ്യാപകമാണത്രെ. പോരാത്തതിന് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മദ്യത്തിന്റെ ഒഴുക്കും. കഞ്ചാവും സുലഭമാണ്. രാജ്യത്തെ ഞെട്ടിച്ച മദ്യദുരന്തങ്ങളിൽ പലതും നടന്നത് മദ്യം നിരോധിച്ച ഗുജറാത്തിലാണ്. അതിൽ ഏറ്റവും അവസാനത്തേതാണ് 2022 ജൂലൈ 25 ന് ബാവ് നഗറിൽ നടന്നത്. അതിൽ നാൽപ്പത് പേർ മരിച്ചു. ഗാന്ധിധാമിലെ അയ്യപ്പ ക്ഷേത്ര ഭാരവാഹികൾക്കൊപ്പം കൊയിലാണ്ടിക്കാരൻ ശശിയുടെ നിർബന്ധപൂർവ്വമായ സ്നേഹത്തിൽ ചാലിച്ച ആതിഥേയത്വം സ്വീകരിച്ചാണ് ഗാന്ധിധാമിൽ പതിനൊന്ന് മണിയോടെ എത്തിയത്. അദ്ദേഹവും മകനും ഞങ്ങളെ ബസ് സ്റ്റോപ്പിൽ കാത്തു നിന്നിരുന്നു. ഞങ്ങൾ നേരെ പോയത് ഗാന്ധിധാമിലെ അയ്യപ്പ ക്ഷേത്രത്തിലേക്കാണ്. അവിടെ ക്ഷേത്രഭാരവാഹികളായ പി.പി സത്യനും രാജൻ പയ്യന്നൂരും സഹപ്രവർത്തകരും ഞങ്ങളെ എതിരേറ്റു. പ്രസിഡണ്ട് ഡോ: മുരളി സ്ഥലത്തുണ്ടായിരുന്നില്ല. എത്താൻ കഴിയാത്തതിലെ വിഷമം അദ്ദേഹം ഫോണിൽ അറിയിച്ചു. എല്ലാവരും വർഷങ്ങളായി ഗുജറാത്തിലെ താമസക്കാരാണ്. ജോലിക്കായും കച്ചവടക്കാരായും എത്തിയവർ. കുറേസമയം നാട്ടുവർത്തമാനങ്ങൾ പറഞ്ഞു. സാധാരണക്കാരായ ഗുജറാത്തികളുടെ ഒരുപാട് നൻമകൾ അവർ പങ്കുവെച്ചു. പട്ടണത്തിലെ മലയാളികളാണ് ശ്രീ അയ്യപ്പന്റെ പ്രതിഷ്ഠയോടെ ഒരു ക്ഷേത്രം 1979 ൽ പണിതത്. അയ്യപ്പ സേവാ സമിതി ട്രസ്റ്റാണ് ക്ഷേത്ര പരിപാലികർ. ഓരോ വർഷവും ഇവിടെ ഉൽസവം നടക്കാറുണ്ട്. ട്രസ്റ്റ് ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യുന്നു. മലയാളി സമാജം നടത്തുന്ന കൈരളി ഇംഗ്ലീഷ് മീഡിയം സ്കൂളും സന്ദർശിച്ചു. സ്കൂളിന്റെ സ്ഥാപകരിൽ പ്രമുഖനും ഇപ്പോഴത്തെ പ്രസിഡണ്ടുമായ മാത്യൂസ് സാറും ഭാര്യ ഗ്രേസിയും സെക്രട്ടറി ഡി.സി ശേഖറും പ്രിൻസിപ്പലും ഗാന്ധിധാമിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സംക്ഷിപ്തം വരച്ചുകാട്ടി. സ്കൂളിൽ അധികവും ഗുജറാത്തി കുട്ടികളാണ്. സർക്കാർ സ്കൂളുകളിലേക്ക് സാധാരണക്കാർ പോലും കുട്ടികളെ പറഞ്ഞയക്കാൻ ഇഷ്ടപ്പെടുന്നില്ല. ഗുണനിലവാരത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. 1300 ഓളം കുട്ടികളാണ് കൈരളി സ്കൂളിൽ പഠിക്കുന്നത്. ഗുജറാത്തിൽ പല സ്ഥലങ്ങളിലും വിവിധ കൃസ്ത്യൻ സഭകൾ മികച്ച സ്കൂളുകൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ കൃസ്ത്യൻ സഭകളുടെ ഏറ്റവും മാതൃകാപരവും അനുകരണീയവുമായ പ്രവർത്തനമാണിത്. ക്രൈസ്തവ സമുദായം നാടിന് എന്ത് ചെയ്യുന്നു എന്നുള്ളതിന്റെ ഉത്തരം രാജ്യത്ത് അവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. കൈരളി സ്കൂളിൽ ഒരു നാടിനെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവരെ എങ്ങിനെ ആട്ടിയോടിക്കാനും ഉപദ്രവിക്കാനും കഴിയും. രാജ്യത്തിന്റെ വൈജ്ഞാനിക ചരിത്രം വലിയ അളവിൽ കടപ്പെട്ടിരിക്കുന്നത് ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാലയങ്ങളോടാണ്. ആരും എത്തിപ്പെടാത്ത കുഗ്രാമങ്ങളിൽ പോലും കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുണ്ട്. അവരുടെ ത്യാഗത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു. ഒരു ജനവിഭാഗത്തിന്റെ പങ്കിനെ നിഷേധിച്ചും ഇന്ത്യക്ക് മുന്നോട്ടു പോകാനാവില്ലെന്ന് പറയുന്നത് ഭംഗിവാക്കല്ല. വസ്തുതയാണ്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വരുമാനമുള്ള പോർട്ടാണ് കണ്ട്ല ദീൻ ദയാൽ തുറമുഖം. മുൻകൂട്ടി അനുമതി വാങ്ങാതെ സാധാരണഗതിയിൽ തുറമുഖം സന്ദർശിക്കാനാവില്ല. ക്ഷേത്ര കമ്മിറ്റിയിലെ കൊല്ലം സ്വദേശികളായ രണ്ട് പേരുടെ സ്വാധീനം ഉപയോഗിച്ചാണ് ഞങ്ങളുടെ പോർട്ട് സന്ദർശനം ഉറപ്പാക്കിയത്. യാത്രക്കിടയിലെ വീണുകിട്ടിയ ഭാഗ്യമായിരുന്നു അത്. കടലിൽ നിന്ന് 6 കിലോമീറ്റർ ഉള്ളിലേക്കായിട്ടാണ് തുറമുഖം സ്ഥാപിച്ചിട്ടുള്ളത്. കൃത്രിമ കപ്പൽ ചാലുകൾ തീർത്താണ് കപ്പലുകളുടെ വരവ് സാദ്ധ്യമാക്കിയത്. വേലിയേറ്റ സമയത്താണ് കപ്പലുകൾ തുറമുഖത്തടുക്കുന്നത്. വേലിയിറക്ക സമയത്ത് പുറംകടലിൽ നങ്കൂരമിട്ട് കാത്ത് കിടക്കും. അഞ്ചും ആറും വലിയ ക്രൈനുകൾ സ്ഥാപിച്ച പടുകൂറ്റൻ ചരക്കു കപ്പലുകൾ നിരനിരയായി കയറ്റിറക്ക് നടത്തുന്നത് അൽഭുതകരം തന്നെ. ഒരേസമയം ഒരു ഭാഗത്ത് 13 കപ്പലുകളും മറ്റൊരു ഭാഗത്ത് 6 കപ്പലുകളും നിരനിരയായാണ് നിൽക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഇറക്കുമതിയും കയറ്റുമതിയും നടക്കുന്ന തുറമുഖമാണിത്. രാജ്യത്ത് കെമിക്കൽ സംഭരണ സൗകര്യത്തിന്റെ കാര്യത്തിൽ ദീൻദയാൽ പോർട്ടിന് ഒന്നാം സ്ഥാനമാണത്രെ. കപ്പലിൽ നിന്ന് നേരിട്ട് വലിയ പൈപ്പുകളിലൂടെയാണ് വിവിധ കെമിക്കൽ ദ്രാവകങ്ങൾ സമീപ പ്രദേശങ്ങളിലുള്ള പടുകൂറ്റൻ ടാങ്കുകളിൽ എത്തുന്നത്. സ്വകാര്യ സ്ഥാപനങ്ങളാണ് വൻ ടാങ്കുകൾ തുറമുഖത്തിന്റെ സ്ഥലം ലീസിനെടുത്ത് സ്ഥാപിച്ചിരിക്കുന്നത്. ദൂരെനിന്ന് ഈ കൂറ്റൻ ടാങ്കുകൾ കണ്ടാൽ വലിയ ഫ്ലാറ്റുകൾ ഉയർന്ന് നിൽക്കുന്നത് പോലെ തോന്നും. 'ടാങ്ക് സിറ്റി' എന്നും ഈ പ്രദേശം അറിയപ്പെടും. കണ്ട്ല തുറമുഖത്ത് 365 ദിവസവും പ്രവർത്തന ക്ഷമമായ രാജ്യത്തെ ഏക തുറമുഖമാണ് കണ്ട്ല തുറമുഖം. കഴിഞ്ഞ 30 വർഷമായി ഷിപ്പിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കൊല്ലം പത്തനാപുരം സ്വദേശികളായ സതീശ് നായരും രാജേഷ് പിള്ളയുമാണ് പാസ്സെടുത്ത് ഞങ്ങളെ പോർട്ടിലേക്ക് അനുഗമിച്ചത്. മുൻമന്ത്രിയും എം.എൽ.എയുമായ ഗണേഷ്കുമാറിന്റെ പരിചയക്കാർ. പ്രേമചന്ദ്രൻ എം.പിയുമായും നല്ല അടുപ്പം. ലോജിസ്റ്റിക്ക് കമ്പനികൾ നടത്തുകയാണ് ഇരുവരും. തുറമുഖം കറങ്ങി നടന്ന് കാണാൻ കുറച്ചധികം സമയം വേണ്ടിവന്നു. അവരുടെ സാന്നിദ്ധ്യം ഒരനുഗ്രഹമായി. അതിനാൽ ഉച്ചഭക്ഷണം വൈകി. മൂന്ന് മണിയോടടുത്താണ് പൂഞ്ഞാർ സ്വദേശി ദിലീപിന്റെ ഹോട്ടലിലെത്തിയത്. പുറമെ ബഹളങ്ങളില്ലെങ്കിലും അകത്ത് സീറ്റുകൾ ഫുള്ളാണ്. ശശി നേരത്തെതന്നെ ഞങ്ങൾ വരുന്ന കാര്യം ദിലീപിനോട് പറഞ്ഞിരുന്നു. അൽപസമയം പുറത്ത് കാത്തിരുന്നു. ഞങ്ങൾക്കായി സീറ്റുകൾ ഒരുക്കി അകത്തേക്കിരുത്തി. ആഹാരം പറഞ്ഞു. വൈകാതെ ഭക്ഷണമെത്തി. വിഭവ സമൃദ്ധമായ മാംസാഹാരം. അതുകൊണ്ടാവണം ഹോട്ടലിൽ നല്ല തിരക്ക് അനുഭവപ്പെട്ടത്. ഭക്ഷണം കഴിക്കാൻ നല്ല തിരക്കുള്ള ഹോട്ടലിലേ കയറാവൂ. നാവിന് രുചിയുള്ള ആഹാരം തേടി വിഷമിച്ചാണെങ്കിലും ആളുകൾ എത്തും. അത്തരം സ്ഥലങ്ങൾ എപ്പോഴും ജനനിബിഡമാകും. രാജ്കോട്ടിലേക്ക് ഗുജറാത്ത് ട്രാൻസ്പോർട്ടിന്റെ സ്ലീപ്പർ വോൾവോക്കാണ് സീറ്റ് ബുക്ക് ചെയ്തത്. ഒരാൾക്ക് 395 രൂപ. 195 കിലോമീറ്ററാണ് ദൂരം. സ്ഥലത്തിന് പഞ്ഞമില്ലാത്തതിനാൽ വിശാലമായ ഭേദപ്പെട്ട ഹൈവേ റോഡുകളാണ് ബസ് യാത്രയിൽ കണ്ടത്. കേന്ദ്ര സർക്കാരിന്റെ നിർലോഭ പിന്തുണയാണ് ഗുജറാത്തിന് കിട്ടുന്നത്. കേന്ദ്ര കേബിനറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മോദിയുടെയും അമിത്ഷായുടെയും സംസ്ഥാനമെന്ന പദവി കേന്ദ്ര ഫണ്ടുകളുടെ പമ്പിംഗിന് ഏറെ സഹായകമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കയ്യയഞ്ഞ് സഹായിക്കുന്നു. എന്നാൽ മറുഭാഗത്ത് കേരളമുൾപ്പടെയുള്ള ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ ഞെക്കി ഞെരുക്കുന്നു. ഒരു ഫെഡറൽ വ്യവസ്ഥിതിയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഈ വിവേചനം. ഗുജറാത്തിൽ മുഖ്യമന്ത്രിക്ക് പോലും വലിയ അധികാരമില്ലെന്നാണ് ജനങ്ങളുടെ അടക്കം പറച്ചിൽ. എന്തിനും ഏതിനും മോദിയോ അമിത്ഷായോ വരണം. വികസന പദ്ധതികളുടെ ഉൽഘാടനങ്ങൾ അവരുടെ സാന്നിദ്ധ്യത്തിലല്ലാതെ നടക്കുന്നത് അപൂർവ്വം. വൈകുന്നേരം 5.30 നാണ് ഗാന്ധിധാമിൽ നിന്ന് രാജ്കോട്ടിലേക്കുള്ള ബസ്സ് പുറപ്പെടുക. ശശി അതുവരെ ചെലവിടാൻ തെരഞ്ഞെടുത്തത് സ്റ്റാൻ്റിനടുത്തുള്ള നൂറി മസ്ജിദാണ്. സൂഫി ഗെബൻഷ പീറിന്റെ ദർഗ കൊണ്ട് പ്രസിദ്ധമാണ് ഈ പള്ളിയങ്കണം. നാനാജാതി മതസ്ഥരായ തീർത്ഥാടകരാണ് ആഗ്രഹലബ്ധിക്കായി ഇവിടെ എത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണത്രെ ആളുകളുടെ വരവ്. മസ്ജിദിന്റെ മുൻഭാഗത്തും പിൻഭാഗത്തും വലിയ കവാടങ്ങൾ കാണാം. വലിയ കോട്ടക്കുള്ളിൽ പണിത മസ്ജിദെന്നാണ് പ്രഥമദൃഷ്ട്യാ കരുതുക. ആയിരക്കണക്കിന് ആളുകൾക്ക് നമസ്കരിക്കാൻ സൗകര്യമുള്ള മുറ്റത്തോട് കൂടിയ വലിയ പളളിയാണ് നൂറി മസ്ജിദ്. ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് പേരറിയാത്ത ഏതോ സൂഫിയാണ്. 'ഗെബൻഷ' എന്ന വാക്കിന്റെ അർത്ഥം അറിയപ്പെടാത്തയാൾ, അജ്ഞാതൻ എന്നൊക്കെയാണ്. ഇതേപേരിൽ മറ്റു പല സ്ഥലങ്ങളിലും ശവകുടീരങ്ങൾ ഉണ്ടത്രെ. സാധാരണ വെള്ളിയാഴ്ചകളിൽ ചുരുങ്ങിയത് അയ്യായിരം പേരെങ്കിലും ജുമുഅക്ക് (കൂട്ടമായുള്ള ഉച്ച പ്രാർത്ഥന) ഉണ്ടാകുമെന്ന് പള്ളിയിലെ ഇമാം പറഞ്ഞു. പള്ളിയുടെ കോമ്പൗണ്ടിൽ രണ്ട് കടകൾ പ്രവർത്തിക്കുന്നു. സാധാരണ തീർത്ഥാടന കേന്ദ്രങ്ങളിൽ കാണാറുള്ള വസ്തുക്കളെല്ലാം അവിടെ ലഭ്യമാണ്. ഇമാമുമായി ശശിക്ക് അടുത്ത ബന്ധമുണ്ടെന്ന് സംഭാഷണത്തിൽ മനസ്സിലായി. ഏതാണ്ട് രണ്ട് മണിക്കൂറോളം വിശാലമായ പള്ളിമുറ്റത്ത് കഴിച്ചുകൂട്ടി. ഇമാമിന് പോലും ദർഗ്ഗയുടെ ചരിത്രം വ്യക്തമായി പറഞ്ഞ് തരാൻ കഴിയുന്നില്ല. കാലാകാലക്കളായി വിശ്വസിച്ച് പോരുന്ന കേട്ടുകേൾവികളല്ലാതെ. രാജ്കോട്ടിലേക്കുള്ള ബസ് കാത്തു നിൽക്കവെ നേരത്തെ പരിചയപ്പെട്ട രമേശൻ നായരുടെ വിളി വന്നു. അദ്ദേഹമാണ് രാജ്കോട്ടിലെ ബഷീർ നിസാമിയെ പരിചയപ്പെടുത്തിയത്. തിരൂർക്കാരനനായ ശിഹാബിന്റെ സാനിറ്ററി ഫാക്ടറിയുടെ സി.ഇ.ഒ കൂടിയാണ് ബഷീർ നിസാമി. കാന്തപുരം എ.പി അബുബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന കാരന്തൂർ മർക്കസിന് കീഴിൽ സൗരാഷ്ട്ര മേഖലയിൽ പ്രവർത്തിക്കുന്ന 13 സ്കൂളുകളുടെയും 2 ഹോസ്പിറ്റലുകളുടെയും മേൽനോട്ട ചുമതല നിസാമിക്കാണ്. കണ്ണൂർ പയ്യാവൂർ സ്വദേശിയാണ് അദ്ദേഹം. കുടുംബ സമേതം രാജ്കോട്ടിൽ താമസിക്കുന്നു. രാജ്കോട്ടിലെത്തിയ ഞങ്ങളെ വരവേൽക്കാൻ ബഷീർ നിസാമി വന്നു. സ്വദേശിയായ ഒരു പൗരപ്രമുഖനെ വഴിയിൽ വെച്ച് കണ്ട്മുട്ടി. 2002 ലെ ഗുജറാത്ത് കലാപത്തിൽ അയാളുടെ വീട് കത്തിച്ച് കൊള്ളയടിച്ച കാര്യം അദ്ദേഹം ഓർമ്മിച്ചു. ഹിന്ദു ഗല്ലിയോട് ചേർന്നാണത്രെ അദ്ദേഹം താമസിച്ചിരുന്നത്. കലാപകാരികൾ വീടിന് തീയ്യിട്ട് തകർത്തു. യഥാസമയം പോലീസ് എത്തി രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ അവരെല്ലാം ചുട്ടെരിക്കപ്പെടുമായിരുന്നു എന്ന് ഭാവപ്പകർച്ചയോടെ അദ്ദേഹം വ്യക്തമാക്കി. വീട്ടിലുണ്ടായിരുന്ന സർവസ്വവും കൊള്ളയടിക്കപ്പെട്ടു. അക്രമകാരികളിൽ പകുതിയോളം പേർ അയൽവാസികളായിരുന്നു എന്നും അദ്ദേഹം വേദനയോടെ അനുസ്മരിച്ചു. ആളറിയാതിരിക്കാൻ അവർ മുഖം മൂടി ധരിച്ചിരുന്നുവത്രെ. 2002 ലെ കലാപത്തിന്റെ പൊട്ടലും ചീറ്റലും അനുഭവപ്പെട്ട പ്രദേശമായിരുന്നു രാജ്കോട്ട്. എടുത്തുപറയത്തക്ക ജീവഹാനികളൊന്നും സംഭവിച്ചില്ലെന്നേയുള്ളൂ. കലാപാനന്തരം അയാളും കുടുംബവും മുസ്ലിം മേഖലയിലേക്ക് മാറിത്താമസിച്ചു. പുകക്കുഴലുകളുടെ നഗരമെന്നാണ് രാജ്കോട്ട് അറിയപ്പെടുന്നത്. രാജ്കോട്ടിലെ കറങ്ങൽ അവസാനത്തിലേക്ക് മാറ്റിവെച്ച് ഗാന്ധിജിയുടെ ജൻമസ്ഥലം കാണാനാണ് ആദ്യം പോയത്. ബഷീർ നിസാമിയും അദ്ദേഹത്തിന്റെ സുഹൃത്ത് വയനാട് തരുവണ സ്വദേശി ഹാഫിസ് ജുനൈദുമാണ് പിന്നീടങ്ങോട്ട് ഞങ്ങളെ നയിച്ചത്. ജുനൈദ് യു.എ.ഇയിലാണ് ജോലി ചെയ്യുന്നത്. അയോധനകലയിലെ ആശാനാണ്. ഖുർആൻ മുഴുവൻ മനപ്പാഠമാക്കിയിട്ടുമുണ്ട്. ബഷീർ നിസാമിയുടെ ക്ഷണപ്രകാരം വന്നതാണ്. ഒരുമാസം കഴിഞ്ഞ് തിരിച്ച് പോകും. കാറിലായിരുന്നു തുർന്നുള്ള യാത്ര. ഡ്രൈവിംഗിലും മിടുക്കനാണ് ജുനൈദ്. ആദ്യമായാണ് ഞങ്ങൾ കാണുന്നതെങ്കിലും ഒരുപാടുകാലം പരിചയമുള്ളവരെ പോലെയാണ് ഇരുവരും പെരുമാറിയത്. യാത്രകൾക്ക് സന്തോഷം കിട്ടണമെങ്കിൽ ആരും ആർക്കും ഭാരമാകാതെ നോക്കണം. ബഷീർ നിസാമിയുടെയും ജുനൈദിന്റെയും സമയവും സേവനവും ഞങ്ങൾക്കൊരു നിധിയായിരുന്നു. ഉറ്റവരെപ്പോലെ അവർ ഞങ്ങളെ ശ്രദ്ധിച്ചു. കിലോമീറ്ററുകൾക്കപ്പുറമുള്ള പോർബന്തറിലേക്കാണ് കാറ് വിട്ടത്. വഴിക്ക് രാജ്കോട്ടിലെ മുഹമ്മദ് ഇബ്രാഹിം തുർക്കി ബാബയുടെ ദർഗ്ഗയിൽ കയറി. അടിയന്തിരാവസ്ഥക്കാലത്ത് കുടുംബാസൂത്രണത്തിനെതിരെ ഇന്ദിരാഗാന്ധിക്ക് കത്തെഴുതി പേരെടുത്തയാളാണ് മുഹമ്മദ് ഇബ്രാഹിം തുർക്കി. 1992 ൽ ഇഹലോകവാസം വെടിഞ്ഞു. തുർക്കിയിൽ നിന്ന് വന്നവരാണത്രെ ബാബയുടെ മുൻതലമുറ. വരാവലിലാണ് ദീർഘകാലം താമസിച്ചത്. മരണത്തിന് പത്ത് പർഷം മുമ്പ് രാജ്കോട്ടിലെത്തി. അവിടെ ആയിഷ മസ്ജിദ് പണിതു. കൂടാതെ മതപാഠശാലയും സ്ഥാപിച്ചു. തുർക്കി ബാബയുടെ മരണശേഷം ദർഗ്ഗ നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്ന സമ്പന്ന കുടുംബം പള്ളിയോട് ചേർന്ന് ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു. അത് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായപ്പോൾ സ്ഥാപന സമുച്ഛയത്തിന്റെ നടത്തിപ്പ് എ.പി ഉസ്താദിന്റെ സംഘത്തെ ഏൽപ്പിച്ചു. ഡോ: ഹക്കിം അസ്ഹരി നേരിട്ടെത്തിയാണ് ഇതിനുള്ള ഏർപ്പാടുകൾ ചെയ്തതത്രെ. അങ്ങിനെയാണ് ബഷീർ നിസാമിയെ ഗുജറാത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാക്കിയത്. കോളേജ് പഠനവും അദ്ദേഹം സ്ഥാപനത്തിൽ ആരംഭിച്ചു. തൊട്ടടുത്തുള്ള കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യമൊരുക്കിയും വിദൂര വിദ്യാഭ്യാസത്തിന് സാഹചര്യം സൃഷ്ടിച്ചുമാണ് ഉന്നതവിദ്യാഭ്യാസ പഠനം ആത്മീയ പഠനത്തോടൊപ്പം കേമ്പസിൽ സാദ്ധ്യമാക്കിയത്. ഗുജറാത്തിൽ നടന്ന വർഗ്ഗീയ കലാപങ്ങൾക്കു ശേഷം ഇരകൾ വിദ്യാഭ്യാസം ആർജ്ജിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് നിസാമി പറഞ്ഞു. അകഘഠ എന്നാണ് മർക്കസ് ഏറ്റെടുത്ത ശേഷം കേമ്പസിന് പേര് നൽകിയിരിക്കുന്നത്. (Advanced Institute of Learning Technology) . മതപഠനവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചാണ് ഇവിടെ നൽകുന്നത്. പ്രദേശവാസികളായ ഉദാരമതികളാണ് സാമ്പത്തികമായി സ്ഥാപനത്തെ സഹായിക്കുന്നത്. രാജ്കോട്ടിനും പോർബന്തറിനുമിടയിൽ അജിഡാമിലാണ് സ്ഥാപനം നിൽക്കുന്നത്. പരുത്തി കൃഷിയിടം കിലോമീറ്ററുകൾ നീണ്ട് കിടക്കുന്ന കൃഷി സ്ഥലങ്ങളും അവിടെ വിളഞ്ഞ് നിൽക്കുന്ന വിവിധ ഇനം ഉൽപന്നങ്ങളും മനം കുളിർപ്പിക്കും. പരുത്തി കൃഷി ആദ്യമായാണ് കാണുന്നത്. വെള്ളപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന പോലെ തോന്നിച്ച ചെടികകളുടെ പാരാവാരം കണ്ടപ്പോൾ രജ്ഞിതാണ് പരുത്തിയാണതെന്ന് പറഞ്ഞത്. ഉടനെ വണ്ടി നിർത്തി ജിജ്ഞാസയോടെ പരുത്തിപ്പാടത്തിറങ്ങി. ചോളം, ഗോതമ്പ്, കടല, ആവണക്ക്, കരിമ്പ്, കട്ക്, പൊതിന, കരിമ്പ്, ഉള്ളി, തക്കാളി എന്നിവയെല്ലാം കൃഷി ചെയ്യുന്ന വിശാല ഇടങ്ങൾ റോഡിന്റെ ഇരുഭാഗങ്ങളിലും കണ്ടു. ദേശീയ പാതാ വികസനം നന്നായി നടന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഭൂമി ഏറ്റെടുക്കലാണല്ലോ റോഡ് വികസനത്തിന്റെ ആദ്യ കടമ്പ. യഥേഷ്ടം സ്ഥലമുള്ളതിനാൽ സ്ഥലമെടുപ്പ് ഗുജറാത്തിൽ ഒരു പ്രശ്നമേയല്ല. അത്രക്ക് ഭൂവിസ്തൃതി ഈ സംസ്ഥാനത്തിനുണ്ട്.കേരളത്തെ പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനമല്ല ഗുജറാത്ത്. കേരളത്തിന്റെ എത്രയോ ഇരട്ടിയാണ് ഗുജറാത്തിന്റെ വിസ്തീർണം. എന്നാൽ ജനസംഖ്യ കഷ്ടി ഒരിരട്ടി മാത്രം. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്ന പ്രക്രിയ കേരളത്തിൽ കീറാമുട്ടിയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നത് വരെ സംസ്ഥാനത്ത് ആകെ നേഷണൽ ഹൈവെ ആറുവരിപ്പാതയാക്കാൻ ഏറ്റെടുത്തത് വെറും 86 ഏക്കറാണ്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പിൻബലത്തിലാണ് 1070 ഹെക്ടർ ഭൂമി ദേശീയ പാതക്കായി ഏറ്റെടുത്തത്. എൻ.എച്ച് അതോറിറ്റിക്ക് താമസംവിനാ ഭൂമി കൈമാറുകയും ചെയ്തു. പിണറായി മുഖ്യമന്ത്രി അല്ലായിരുന്നെങ്കിൽ നാനാവിധ എതിർപ്പുകളെ തൃണവൽക്കരിച്ച് ഇത്രയധികം സ്ഥലം ഏറ്റെടുത്ത് നൽകി ദേശീയപാത വികസനം യാഥാർത്യമാക്കാൻ ഇപ്പോഴും കഴിയുമായിരുന്നില്ല. കേരളമൊഴികെയുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കൽ ഒരു പ്രശ്നമേയല്ല. അതിന്റെ നേട്ടം ഗുജറാത്ത് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങൾക്കും കുറച്ച് നേരത്തെ കിട്ടി. ഉച്ചഭക്ഷണം, ബഷീർ നിസാമി, വഴിക്കുള്ള ഒരു പൗരപ്രമുഖന്റെ വീട്ടിലാണ് ഏർപ്പാടാക്കിയിരുന്നത്. ഗുജറാത്തിലെ ഒരു വീട്ടിൽ നിന്നുള്ള ആദ്യ ഭക്ഷണമായിരുന്നു അത്. കലാപകാലത്ത് പോർബന്തറിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഗാന്ധിജിയുടെ ജൻമം കൊണ്ടനുഗ്രഹിതമായ മണ്ണിൽ വർഗ്ഗീയ വിഷം കുത്തിവെക്കാനുള്ള നീക്കം ഇതുവരെയും വിജയിച്ചിട്ടില്ല. കോൺഗ്രസ് തകർന്നടിഞ്ഞ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പോർബന്തറിൽ ജയിച്ചത് കോൺഗ്രസ്സാണ്. നേരത്തെ പത്ത് വർഷം ബി.ജെ.പി പ്രതിനിധിയാണ് ജയിച്ചിരുന്നത്. പഴയ കെട്ടിടങ്ങൾ നിറഞ്ഞ സാമാന്യം ജനത്തിരക്കുള്ള തെരുവിലൂടെ യാത്ര ചെയ്താണ് ഗാന്ധിജിയുടെ ജൻമഗ്രഹത്തിലെത്തിയത്. അക്കാലത്ത് ധനശേഷിയുള്ള കുടുംബത്തിലാണ് മഹാത്മജിയുടെ ജനനമെന്ന് പ്രൗഢിയുള്ള വീട് വിളിച്ചോതി. ഗാന്ധി കുടുംബം ബനിയാ ജാതിയിൽ പെട്ടവരാണ്. പേരുകേട്ട പലചരക്കു വ്യാപാരികൾ. എന്നാൽ അവസാനത്തെ മൂന്നു തലമുറകളായി ഗാന്ധിജിയുടെ മുത്തച്ഛൻമാർ കത്ത്യവാറിലെ വിവിധ നാട്ടുരാജ്യങ്ങളിൽ പ്രധാനമന്ത്രിമാരായിരുന്നു. ഗംഭീര പടിപ്പുരയോടെയുള്ള വീട് ഒരു കൊട്ടാരം തന്നെയാണ്. ഒരു കച്ചവടത്തെരുവിലെ തിരക്കുകൾക്കിടയിൽ പഴക്കം ചെന്ന നിരവധി കെട്ടിടങ്ങൾക്ക് നടുവിൽ റോഡിന്റെ ഓരത്താണ് വീടിന്റെ സ്ഥാനം. ഗാന്ധിജിയുടെ വസതി വീടല്ലാതെ മറ്റു അധിക സമ്പാദ്യമൊന്നും കാരണവൻമാർ വിട്ടേച്ചിട്ടില്ലെന്നാണ് ഗാന്ധിജി തന്നെ തന്റെ ആത്മകഥയിൽ പറയുന്നത്. ഷൂ അഴിച്ച് ''കീർത്തി മന്ദിറിലേക്ക് കടന്നപ്പോൾ അനിർവചനീയമായ അനുഭൂതി മനസ്സ് നിറച്ചു. ഗാന്ധിജിയെ പ്രസവിച്ച റൂമിലേക്ക് പ്രവേശിക്കുമ്പോൾ ജിജ്ഞാസ അതിന്റെ പാരമ്യതയിലെത്തി. 1869 ലാണ് മഹാത്മജിയുടെ ജനനം. പ്രസവ സമയത്ത് കമലദേവി കിടന്ന സ്ഥലവും ഗാന്ധിജി പിറന്നു വീണ ഇടവും ചുവന്ന സ്വസ്തിക് ചിഹ്നമിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ നടുമുറ്റം വിശാലമാണ്. വലിയ തൂണുകൾ തലയെടുപ്പോടെ നിൽക്കുന്നു. മുകളിലത്തെ ഹാളിൽ പ്രദർശിപ്പിച്ച പഴയ ഫോട്ടോകൾ ചിന്തകളെ നൂറ്റാണ്ടു പിന്നിലേക്ക് കൊണ്ടു പോയി. ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിലേക്ക് കേസുകൾ വാദിക്കാൻ കൊണ്ടുപോയത് നാട്ടുകാരൻ കൂടിയായ പ്രമുഖ വ്യാപാരി ദാദാ അബ്ദുല്ലയാണ്. അദ്ദേഹവും ഗാന്ധിജിയും ഇരിക്കുന്ന വലിയ ഫോട്ടോ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ആ ഫോട്ടോ സ്ഥാപിച്ചതെന്ന് കൂടെയുണ്ടായിരുന്ന പോർബന്തർ മുനിസിപ്പൽ കൗൺസിലർ കൂടിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഫാറൂഖ് ബായ് പറഞ്ഞു. ഇപ്പോഴത്തെ പോർബന്തർ എം.എൽ.എ കോൺഗ്രസ്സുകാരനായ അർജുൻ മോദ് വാഡിയയാണ്. കഴിഞ്ഞ പത്തുവർഷത്തെ ബി.ജെ.പി ആധിപത്യം തകർത്താണ് അദ്ദേഹം ജയിച്ചത്. ഫാറൂഖ് ബായ് എം.എൽ.എയെ ഫോണിൽ വിളിച്ച് എനിക്ക് തന്നു. ക്ഷേമാന്വേഷണങ്ങൾ നടത്തി. ഹൈദരാബാദിൽ എന്തോ ആവശ്യത്തിനായി പോയതാണെന്ന് പറഞ്ഞു. ഇനി വരുമ്പോൾ കാണാമെന്ന പ്രതീക്ഷ പങ്കുവെച്ച് സംസാരം ചുരുക്കി. ദാദാ അബ്ദുല്ല 1887 ൽ നാട്ടിലെ കുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു. 2100 വിദ്യാർത്ഥികളാണ് അവിടെ പഠിക്കുന്നത്. ന്യൂനപക്ഷപദവി നഷ്ടപ്പെടുമെന്ന ആശങ്കയെ തുടർന്ന് സർക്കാർ സഹായം സ്വീകരിക്കുന്നത് സ്കൂൾ മാനേജ്മെൻ്റ് നിർത്തിയതായി സെക്രട്ടറി പറഞ്ഞു. 1920 ൽ ദാദാ അബ്ദുല്ല മരിച്ചു. ഷിപ്പ്യാർഡിൽ ട്രാൻസ്പോർട്ട് കമ്പനി നടത്തുകയായിരുന്നു അദ്ദേഹം. ഇന്നും അദ്ദേഹത്തിന്റെ പേരമക്കൾ ഡർബണിലെ വൻ ബിസിനസുകാരാണ്. 1903 ൽ മഹാത്മാ ഗാന്ധി ദാദാ അബ്ദുല്ല സ്ഥാപിച്ച സ്കൂൾ സന്ദർശിച്ചു. ങ്യ ഋമൃഹ്യ ഘശളലഎന്ന പുസ്തകത്തിൽ ദാദാ അബ്ദുല്ലയുമായുള്ള ആത്മബന്ധം ഗാന്ധിജി ഓർമിക്കുന്നുണ്ട്. പോർബന്തറിൽ നിന്ന് 122 കിലോമീറ്റർ മാഗ്രോൾ വഴിയുള്ള റോഡ് യാത്ര രസകരമാണ്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് വിശാലമായ ഗോതമ്പ് പാടങ്ങളും. അടുത്ത് പണി കഴിഞ്ഞ റോഡായതിനാൽ യാത്ര സുഖകരമായിരുന്നു. മാഗ്രോൾ നിവാസിയായ ഫിഷിംഗ് മേഖലയിൽ ബിസിനസ് ചെയ്യുന്ന ബഷീർ നിസാമിയുടെ പരിചയക്കാരന്റെ വീട്ടിൽ ചായ കുടിക്കാൻ കൊണ്ടു പോയി. കലാപകാലത്ത് മാഗ്രോൾ പ്രദേശം ശാന്തമായിരുന്നെന്നും ഇവിടെ ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നും തദ്ദേശവാസിയായ അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. നാല് മക്കളാണ് അയാൾക്ക്. 2 ആൺകുട്ടികളും 2 പെൺകുട്ടികളും. ആൺമക്കൾ പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് ബിസിനസ്സിൽ ഏർപെട്ടിരിക്കുന്നു. ഇടുങ്ങിയ ഗല്ലികളിലൂടെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടി. ട്രക്കുകളും ട്രൈലറുകളും കടലിൽ ബോട്ടുകൾ ഒഴുകുന്നത് പോലെയാണ് റോഡുകളിലൂടെ സദാസമയം ഒഴുകിപ്പോകുന്നത്. ദീൻദയാൽ തുറമുഖവും മുദ്ര തുറമുഖവും ഉൾപ്പടെ 41 തുറമുഖങ്ങളാണ് ഗുജറാത്തിലുള്ളത്. അവിടങ്ങളിൽ നിന്ന് ചരക്കുകൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്ത സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തിക്കാനും വൻ കണ്ടയ്നർ ലോറികൾ തന്നെ വേണം. ഇതിനു പുറമെയാണ് ആയിരക്കണക്കിന് വ്യവസായ ശാലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വഹിച്ച് പോകുന്നവ. സമയ ബന്ധിതമായി ഈ ചരക്കുകളെല്ലാം എത്തിക്കാൻ നല്ല പശ്ചാതല വികസനം സാദ്ധ്യമാക്കണം. മറിച്ചായാൽ ഗുജറാത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് തകരുക. യാത്രാമദ്ധ്യെ പോർബന്തറിലെ കടൽ മൽസ്യ കയറ്റുമതി നടത്തുന്ന രണ്ടു കമ്പനികളിൽ കയറി. അറുപതോളം Sea Food Exporting കമ്പനികളാണ് അവിടെ പ്രവർത്തിക്കുന്നത്. ഇരുനൂറും മുന്നൂറും പേരാണ് ഓരോ കമ്പനിയിലും ജോലി ചെയ്യുന്നത്. വലിയ മുസ്ലിം പ്രമാണിമാരാണ് ഇതിന്റെയെല്ലാം ഉടമസ്ഥർ. ദാദാ അബ്ദുല്ലയും ഈ ഗണത്തിൽ പെടുന്നയാളാണ്. അബ്ദുല്ലയും മഹാത്മജിയും തമ്മിലുള്ള ചെറുപ്പം മുതൽക്കുള്ള സൗഹൃദം ഇഴപിരിക്കാനാകാത്ത ഹിന്ദു-മുസ്ലിം ബന്ധമായി വളർന്നു. ലണ്ടനിൽ നിന്ന് ബാരിസ്റ്റർ ബിരുദം കഴിഞ്ഞ് നാട്ടിലെത്തിയ ഗാന്ധിയെ ബിസിനസ് സംബന്ധമായ കേസുകൾ നടത്താൻ ദാദാ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയി. സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായും ചെറുപ്പത്തിലേ ഇടപഴകാൻ അവസരം കിട്ടിയാൽ ഒരാളുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കും. വർത്തമാന ഇന്ത്യയിലെ പല നേതാക്കൾക്കും ഇല്ലാത്തതും ഈ ഊഷ്മളമായ ബാല്യകാല ചങ്ങാത്തങ്ങളാണ്. വെരാവലിൽ എത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പ് യൂസുഫ് ഭായിയുടെ വീട്ടിൽ കയറാമെന്ന് ബഷീർ നിസാമി പറഞ്ഞപ്പോൾ ഇത്ര പ്രയാസം അനുഭവിക്കുന്ന കുടുംബമാകും അവരുടേതെന്ന് സ്വപ്നമേവ കരുതിയില്ല. തകരഷീറ്റു കൊണ്ട് നിർമ്മിച്ച ചെറിയ വീട്ടിൽ അഞ്ചു മക്കളും യൂസുഫ് ഭായിയും ഭാര്യയും ഞെരുങ്ങി ജീവിക്കുന്നു. യൂസുഫ് ഭായിക്ക് 4 സഹോദരങ്ങളാണ്. എല്ലാവരും മൽസ്യം ഉണക്കുന്ന ജോലിയിൽ ഏർപ്പെടുന്നവർ. യൂസുഫ് ഭായിയുടെ രണ്ട് മക്കൾ രാജ്കോട്ടിൽ നിസാമിയുടെ സ്കൂളിൽ പഠിച്ചിരുന്നു. ആ ബന്ധമാണ് നിസാമിക്ക് ഭായിയോട്. അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ മർകസ് ഡയറക്ടർ ഹക്കീം അസ്ഹരി അയാൾക്ക് ഒരു വീട് വെച്ച് നൽകാൻ തീരുമാനിച്ചു. ആ വീടിന്റെ പണി പൂർത്തിയായി. അതിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ കൂടിയായിരുന്നു സന്ദർശനം. യൂസുഫ് ഭായിയുടെ കുടുംബം പുതിയ വീട്ടിലേക്ക് ഭാഗികമായി താമസം മാറ്റിയിട്ടുണ്ട്. ഭക്ഷണം വെപ്പ് പഴയ വീട്ടിലാണ്. എങ്കിൽ ആഹാരം അവിടെവെച്ച് കഴിക്കാമെന്ന് ഞാനാണ് പറഞ്ഞത്. ഇക്കാലമത്രയും തനിക്കും കുടുംബത്തിനും തണലേകിയ തകരഷീറ്റിട്ട വീടിനോട് യുസുഫ് ഭായിയുടെ കുടുംബം പുലർത്തുന്ന അടുപ്പം വാക്കുകൾക്കതീതമാണ്. ഭായിയുടെ പഴയ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങിനെയും ഒരു മുഖം ഗുജറാത്തിനുണ്ടെന്ന് തിരിച്ചറിഞ്ഞു. യൂസുഫ് ഭായിയും കുടുംബവും കാണിച്ച സ്നേഹത്തിന് മറ്റൊന്നും പകരമാവില്ല. കലാപകാലത്ത് ഈ മേഖലയിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അവർ അർത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ നല്ല സൗഹാർദ്ദത്തിലാണ് കഴിയുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ കഴിയുന്നത് അവസാനിപ്പിച്ച് അവരെ ഇടകലർന്ന് ജീവിക്കാൻ ഭരണകൂടം അവസരമൊരുക്കാത്തെടത്തോളം കാലം സംഘർഷങ്ങളും കലാപങ്ങളും തുടർ കഥകളാകും. പരസ്പരം അവിശ്വാസിക്കുമ്പോൾ ഭയപ്പാടും സംശയവും അതിന്റെ ഉപോൽപന്നമായി വളരും. തമ്മിലടിപ്പിച്ച് വോട്ട് ചോർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കപ്പെടാത്തെടത്തോളം ഹിന്ദു-മുസ്ലിം അകൽച്ച നിലനിൽക്കും. മത-ജാതി വകഭേദമില്ലാതെയുള്ള മനുഷ്യരുടെ ജീവിതം ഗുജറാത്ത് പരിചയിക്കണം. ഒരുമാസം കേരളത്തിൽ വന്ന് ഗുജറാത്തിലെ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും താമസിച്ചു പഠിച്ച് സ്വന്തം നാട്ടിൽ അത് പ്രാവർത്തികമാക്കിയാൽ തീരുന്ന മത-സാമൂഹ്യ പ്രശ്നങ്ങളേ ഗാന്ധിജിയുടെ ജൻമ ഗേഹത്തിൽ നിലനിൽക്കുന്നുള്ളൂ. യൂസുഫ് ഭായിയുടെ കൂരയിൽ നിന്ന് കഴിച്ചത് ഭക്ഷണമായിരുന്നില്ല. സ്നേഹത്തിൽ കടഞ്ഞെടുത്ത അത്യധികം ഹൃദയ ബന്ധമുള്ള എന്തോ ആയിരുന്നു. അവരോട് യാത്ര പറയുമ്പോൾ വർഷങ്ങളായി അടുത്ത് പരിചയിച്ച ബന്ധുമിത്രാതികളെ വിട്ട് പിരിയും പോലെ തോന്നിയത് സ്വാഭാവികം.

ദേശാഭിമാനി 18 Jan 2023 2:08 pm