സോഷ്യല് മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. അച്ഛന് കൃഷ്ണ കുമാറിനേയും സഹോദരി അഹാന കൃഷ്ണയേയും പോലെ സിനിമയിലേക്ക് വന്നില്ലെങ്കിലും സോഷ്യല് മീഡിയയിലൂടെ താരമായി മാറാന് ദിയയ്ക്ക് സാധിച്ചു. ദിയയുടെ വിഡിയോകള്ക്കെല്ലാം മില്യണ് കണക്കിനാണ് വ്യൂസ്. വിവാദങ്ങളും കയ്യടികളുമെല്ലാം ദിയയെ തേടിയെത്താറുണ്ട്. 'ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നാണ്'; വൈകാരിക കുറിപ്പ് പങ്കുവച്ച് ശോഭന ദിയയും ഭര്ത്താവ് അശ്വിനും മകന് നിയോമിനൊപ്പം നടത്തിയ ദുബായ് യാത്രയുടെ വിഡിയോ വൈറലായി മാറുകയാണ്. ദുബായ് ഗ്ലോബല് വില്ലേജിലെ കാഴ്ചകളും മറ്റുമാണ് വിഡിയോയിലുള്ളത്. എന്നാല് ഈ വിഡിയോയിലെ ചില രംഗങ്ങള് ദിയയ്ക്ക് വിമര്ശനങ്ങള് നേടിക്കൊടുക്കുകയാണ്. Year Ender 2025 | മധ്യവര്ഗ മലയാളിയുടെ ഉടലും ശബ്ദവുമായ പിപി അജേഷ്; പോയ വര്ഷത്തിന്റെ താരം! ഗ്ലോബല് വില്ലേജില് വിഐപി പാസെടുത്ത് കയറാന് നേരം ദിയയെ സെക്യൂരിറ്റി തടയുകയായിരുന്നു. ദിയയുടെ വസ്ത്രമായിരുന്നു പ്രശ്നം. സ്ലീവ്ലെസ് വസ്ത്രമായിരുന്നു ദിയ ധരിച്ചിരുന്നത്. ഗ്ലോബല് വില്ലേജിലെ പുതിയ നിയമപ്രകാരം ഷോള്ഡറുകള് മറക്കുന്ന വസ്ത്രം ധരിച്ചാല് മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. അതിനാല് ദിയയോട് ജാക്കറ്റ് ധരിക്കാന് ആവശ്യപ്പെട്ടു. ഇതോടെ ജാക്കറ്റ് ധരിച്ച് ദിയ അകത്തേക്ക് പ്രവേശിച്ചു. എന്നാല് അകത്തെത്തിയതും ദിയ ജാക്കറ്റ് അഴിച്ചുമാറ്റി. താന് മുലയൂട്ടുന്ന അമ്മയാണെന്നും അതിനാല് ശരീരത്തിന് നല്ല ചൂടാണമെന്നുമാണ് സ്ലീവ്ലെസ് ധരിക്കാനായി ദിയ ചൂണ്ടിക്കാണിച്ച കാരണം. ഇതിന്റെ പേരിലാണ് ദിയയെ സോഷ്യല് മീഡിയ വിമര്ശിക്കുന്നത്. ഓരോ നാടിനും അതിന്റേതായ രീതികളുണ്ടെന്നും അതിനെ ബഹുമാനിക്കാനും പാലിക്കാനും തയ്യാറാകണം. ഇല്ലാതെ താന് ചെയ്യുന്നതാണ് ശരിയെന്നും തനിക്ക് പ്രത്യേക പരിഗണന വേണമെന്നും വാശി പിടിക്കുന്നത് അല്പ്പത്തരം ആണെന്നും സോഷ്യല് മീഡിയ പറയുന്നു. ജാക്കറ്റ് ഇട്ട് അകത്തു കയറിയ ശേഷം അഴിച്ചു മാറ്റുകയും പിന്നീട് വീരവാദം പറയുകയും ചെയ്യുന്നത് കഷ്ടമാണെന്നും ചിലര് പറയുന്നു. നിയമം പാലിക്കാന് പറ്റാത്തവര് എന്തിന് പോകുന്നു എന്നു വരെ ചിലര് ചോദിക്കുന്നുണ്ട്. അതേസമയം ദിയയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. സ്ലീവ്ലെസ് ധരിക്കുന്നതില് എന്താണ് കുഴപ്പമെന്നാണ് അവര് ചോദിക്കുന്നത്. സ്ലീവ്ലെസ് ധരിക്കണമോ വേണ്ടയോ എന്നതൊക്കെ അവരവരുടെ ചോയ്സ് ആണെന്നും താരത്തെ അനുകൂലിച്ചെത്തുന്നവര് പറയുന്നു. Diya Krishna gets trolled for her Dubai Global Village vlog. she is asked to cover her shoulders in the video. social media is not happy with her reaction.
'ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നാണ്'; വൈകാരിക കുറിപ്പ് പങ്കുവച്ച് ശോഭന
നടൻ ശ്രീനിവാസന്റെയും മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടി ശോഭന . തന്റെ പ്രിയ സഹപ്രവർത്തകരുടെ നഷ്ടത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് താരം പങ്കുവെച്ചത്. ശ്രീനിവാസനുമായും മോഹൻലാലുമായും അത്രയേറെ ആത്മബന്ധമുള്ള ശോഭന, ആ ഓർമ്മകളുടെ ഭാരത്താലാണ് പ്രതികരിക്കാൻ വൈകിയതെന്നും തന്റെ കുറിപ്പിലൂടെ പറഞ്ഞു. ശോഭനയുടെ കുറിപ്പ് ‘എന്റെ പ്രിയ സഹപ്രവർത്തകൻ ശ്രീനിവാസന്റെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒന്നായതു കൊണ്ടാണ് ഇത് പരസ്യമായി പങ്കുവെക്കാൻ എനിക്ക് കുറച്ച് സമയമെടുത്തത്; അദ്ദേഹത്തിന്റെ കുടുംബത്തിനും കലാലോകത്തിനും നഷ്ടമായത് ബഹുമുഖ പ്രതിഭയായ ഒരു കലാകാരനെ മാത്രമല്ല, അതിലുപരി തികഞ്ഞൊരു മനുഷ്യ സ്നേഹിയെ കൂടിയാണ്. പ്രിയപ്പെട്ട ശ്രീനിവാസൻ ചേട്ടന് ആദരാഞ്ജലികൾ, താങ്കളുടെ അനശ്വരമായ സൃഷ്ടികളിലൂടെ താങ്കൾ എന്നും ഓർമ്മിക്കപ്പെടും. അതോടൊപ്പം തന്നെ, ശ്രീ മോഹൻലാലിന്റെ പ്രിയ മാതാവ് ശ്രീമതി ശാന്തകുമാരിയുടെ വിയോഗത്തിൽ അദ്ദേഹത്തിനും കുടുംബത്തിനുമുള്ള എന്റെ ഹൃദയം നിറഞ്ഞ അനുശോചനവും ഈ അവസരത്തിൽ അറിയിക്കുന്നു’. ശോഭന കുറിച്ചു. View this post on Instagram A post shared by Shobana Chandrakumar (@shobana_danseuse) 'എന്റെ മാമനെ രാജ്യത്തു നിന്നും തുരത്താന് എത്ര നാളായി ശ്രമിക്കുന്നു; വധഭീഷണിയുണ്ടായി; മുസ്ലീമായതിനാല് വീട് കിട്ടിയില്ല'; തുറന്നടിച്ച് ഇമ്രാന് ഖാന് മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഒരു കൂട്ടുകെട്ടിന്റെ ഓർമ്മപ്പെടുത്തലുകൾ കൂടിയായി ശോഭനയുടെ വാക്കുകൾ. 'നാടോടിക്കാറ്റിലെ' ദാസനും വിജയനും രാധയുമായി വന്ന് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സുന്ദരനിമിഷങ്ങൾ മലയാളിക്ക് ഇന്നും മറക്കാനാവാത്തതാണ്. 'അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ, ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ'; ഹൃദ്യമായ കുറിപ്പുമായി ഹരിനാരായണൻ 'വെള്ളാനകളുടെ നാട്', 'തേന്മാവിൻ കൊമ്പത്ത്' തുടങ്ങി അനശ്വരമായ നിരവധി ചിത്രങ്ങളിൽ ശ്രീനിവാസനും മോഹൻലാലിനുമൊപ്പം ശോഭന പങ്കിട്ട സ്ക്രീൻ കെമിസ്ട്രി ഇന്നും സിനിമാ പ്രേമികളുടെ ഹൃദയത്തിലുണ്ട്. ഈ മാസം 20 നായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചി എളമക്കരയിലെ വീട്ടിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വിയോഗം. Cinema News: Actress Shobana talks about Sreenivasan and Mohanlal mother.
Year Ender 2025 | മധ്യവര്ഗ മലയാളിയുടെ ഉടലും ശബ്ദവുമായ പിപി അജേഷ്; പോയ വര്ഷത്തിന്റെ താരം!
മലയാള സിനിമയ്ക്ക് വളരെ നിര്ണായകമായൊരു വര്ഷമാണ് കടന്നു പോയത്. വലിയ തിരിച്ചുവരവുകള്ക്കും പുതിയ താരോദയങ്ങള്ക്കും 2025 സാക്ഷ്യം വഹിച്ചു. ഭാഷയുടെ അതിരുകള് കടന്നുള്ള വലിയ വിജയങ്ങള്ക്കൊപ്പം കാമ്പുള്ള സിനിമകളുമായി ഇന്ത്യന് സിനിമയ്ക്ക് മുന്നില് മലയാള സിനിമയുടെ റേഞ്ച് കാണിച്ചു കൊടുത്തൊരു വര്ഷമാണ് കടന്നു പോയത്. തുടര്പരാജയങ്ങളില് നിന്നും തിരിച്ചുവന്ന മോഹന്ലാല് സിംഹാസനം തിരികെ പിടിച്ചപ്പോള്, ഒരിക്കലും വറ്റാത്ത കിണറാണ് താനെന്ന് വിളിച്ചു പറഞ്ഞ് മമ്മൂട്ടി വേഷപ്പകര്ച്ചയിലൂടെ വീണ്ടും ഞെട്ടിച്ചു. ആറ് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം നിവിന് പോളി തിരിച്ചുവരവറിയിച്ച വര്ഷം ലോകയിലൂടെ കല്യാണി പ്രിയദര്ശന് മലയാളത്തിന്റെ പെണ്കരുത്താകുന്നതും കണ്ടു. അങ്ങനെ പ്രകടനങ്ങള് കൊണ്ടും നേട്ടങ്ങള് കൊണ്ടും 2025 ല് കൊടിപാറിച്ച നിരവധി താരങ്ങളുണ്ട്. Year Ender 2025|ജോര്ജ് സാറിന്റെ ചിരി മുഴക്കത്തില് വിറച്ച മലയാള സിനിമ; പോയ വര്ഷം ഞെട്ടിച്ച വില്ലന്മാര് എങ്കിലും, തിരികെ നോക്കുമ്പോള് തലയുയര്ത്തി നില്ക്കുന്നത് ബേസില് ജോസഫാണ് . മോഹന്ലാലും മമ്മൂട്ടിയും മുതല് നിവിന് പോളിയും സന്ദീപും വരെ നിറഞ്ഞു നിന്നൊരു വര്ഷമായിരുന്നിട്ടും 2025 ലെ ഒരു നായക നടന്റെ ഏറ്റവും മികച്ച പ്രകടനം പൊന്മാനിലെ ബേസില് ജോസഫിന്റേതായിരുന്നുവെന്ന് അര്ധശങ്കയ്ക്ക് ഇടയില്ലാതെ പറയാം. Basil Joseph in Ponman സൂക്ഷ്മദര്ശനിയിലെ വില്ലനിലൂടെയാണ് ബേസില് ജോസഫ് 2024 അവസാനിപ്പിച്ചത്. ട്വിസ്റ്റഡ് ആയ പൊലീസുകാരനായെത്തിയ പ്രാവിന്കൂടിന് ഷാപ്പിലൂടെയാണ് ബേസിലിന്റെ 2025 ആരംഭിക്കുന്നത്. ഈ കണ്ട രണ്ടു പ്രകടനങ്ങളും അതുവരെയുള്ള ഫിലിംഗ്രോഫിയില് നിന്നും വേറിട്ടതായിരുന്നുവെങ്കില് പിന്നെ വന്ന പൊന്മാനിലേത് എല്ലാ അര്ത്ഥത്തിലും പുതിയൊരു ബേസില് ജോസഫായിരുന്നു. കോമിക് റിലീഫില് നിന്നും നായകനിലേക്ക് ചുവടുമാറ്റിയിട്ട് നാളുകളായെങ്കിലും ആ പ്രേതം ബേസിലിനെ വിട്ട് പൂര്ണമായും പോയിരുന്നില്ല. എന്നാല് പൊന്മാനില് ഡ്രമാറ്റിക് ആക്ടിംഗിലെ തന്റെ റേഞ്ച് അടയാളപ്പെടുത്തുകയായിരുന്നു ബേസില്. Year Ender 2025|ബെൻസും സ്റ്റാൻലിയും അജേഷും പിന്നെ ചന്ദ്രയും; ഈ വർഷത്തെ മികച്ച പെർഫോമൻസുകൾ സമീപകാലത്തെ ഏറ്റവും മികച്ച നായകന്മാരില് ഒരാളാണ് പൊന്മാനിലെ പിപി അജേഷ്. പേരുപോലെ തന്നെ തീര്ത്തും സാധാരണക്കാരനായൊരു കഥാപാത്രം. പക്ഷെ സാധാരണ ജീവിതം നയിക്കാന് പോലും അസാധാരണ പോരാട്ടം കാഴ്ചവെക്കേണ്ടി വരുന്ന എല്ലാ സാധാരണക്കാരുടെയും പ്രതിനിധിയാണ് അജേഷ്. തന്റെ മുന് പ്രകടനങ്ങളുടെ നിഴലുകളൊന്നുമില്ലാതെയാണ് അജേഷായി ബേസില് മാറുന്നത്. താനൊരു ആക്സിഡന്റല് ആക്ടര് ആണെന്നാണ് ബേസില് പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാല് അജേഷായി മാറുന്നിടത്ത് ഇരുത്തം വന്നൊരു നടനെയാണ് കാണുക. അഭിനയിക്കുകയാണെന്ന് ഒരിക്കല് പോലും തോന്നിപ്പിക്കാത്ത വിധമാണ് ബേസില് അജേഷാകുന്നത്. ചിത്രത്തിലെ ലോഡ്ജ് സീനുകളില് അത് വ്യക്തമായി കാണും. ആംബ്രോസിന്റെ അടി വാങ്ങിയ ശേഷം, കവിള് തടവിക്കൊണ്ട് അകത്തേക്ക് കയറി വരുന്ന അജേഷ് സംസാരിക്കുന്നത് ആംബ്രേസിന്റെ കരുത്തിനെക്കുറിച്ചാണ്. ഈ നിമിഷം അജേഷിന്റെ കണ്ണുകള് നിറഞ്ഞൊഴുകുന്നുണ്ട്. അത് മറ്റാരും കാണാതെ മറച്ചുപിടിച്ചുകൊണ്ടാണ് അയാള് നടക്കുന്നത്. ഒട്ടും 'അഭിനയമില്ലതെ'യാണ് ബേസില് ഈ രംഗത്ത് അഭിനയിച്ചിരിക്കുന്നത്. Basil Joseph in Ponman പിന്നീട് ആത്മഹത്യ ചെയ്യാന് ശ്രമിക്കുന്ന ബ്രൂണോയെ പിടിച്ചിറക്കിയ ശേഷമുള്ള മോണോലോഗിലെ ബേസിലിന്റെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. പോയ വര്ഷത്തെ ഏറ്റവും ഉജ്ജ്വലമായ ഹീറോ മൊമന്റായിരുന്നു അത്. കുത്തുപാളയില് നിന്നും ഉണ്ടാക്കിയെടുത്ത ക്യാരക്ടറിനേയും ജീവിതത്തേയും കുറിച്ച് പറയുന്നിടത്ത് അജേഷ് സിനിമയിലെ കഥാപാത്രത്തില് നിന്നും ഏറെ ഉയര്ന്ന്, മധ്യവര്ഗ മലയാളിയുടെ പ്രതിനിധിയായി മാറുകയാണ്. എത്ര ഓടിയാലും എത്തില്ലെന്ന് അറിഞ്ഞിട്ടും ഓട്ടം നിർത്താനാകാത്ത സാധാരണക്കാരന് അവനവനെ തന്നെ ബേസിലില് കാണാം. ജിആര് ഇന്ദുഗോപന്റെ കഥയാണ് ജ്യോതിഷ് ശങ്കര് സിനിമയാക്കിയത്. ചിത്രത്തിന്റെ തുടക്കം മുതല് ഒടുക്കം അജേഷിനെ ജഡ്ജ് ചെയ്യാന് ശ്രമിക്കുമ്പോഴൊക്കെ പ്രേക്ഷകർ പരാജയപ്പെടുന്നുണ്ട്. ആദ്യം കോമഡിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അതിനുമൊക്കെ ഒരുപാട് അകലെയാണ് അയാളെന്ന് പിന്നീട് ബോധ്യപ്പെടും. ഇടയ്ക്ക് വെറുപ്പ് തോന്നിപ്പിക്കുന്ന, പിന്നീട് റിലേറ്റബിള് ആകുന്ന, മറ്റൊരിക്കല് ആരാധനയും തോന്നിപ്പിച്ച് ഒരുപാട് ഊടുവഴുകളിലൂടെ പോകുന്നതാണ് അജേഷിന്റെ ഗ്രാഫ്. ജഡ്ജ് ചെയ്യാന് ശ്രമിക്കുകയല്ല, മറിച്ച് മനസിലാക്കല് മാത്രം ആവശ്യപ്പെടുന്നൊരു ക്യാരക്ടര് സ്റ്റഡിയാണ് പൊന്മാന്. അവിടെ, ഒരുപക്ഷെ മറ്റാര്ക്കും സാധ്യമാകാത്തൊരു സത്യസന്ധതയോടെ ബേസില് അജേഷായി മാറിയിരിക്കുന്നു. സ്വയം ഒരു ഫിലിം മേക്കറായിട്ട് അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബേസില് ജോസഫ് ഈയ്യടുത്ത് പറഞ്ഞിരുന്നു. അതെന്ത് തന്നെയായാലും, അയാളിലെ നടന് സ്വയം തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്. Malayalm Cinema 2025: In an year Mammootty, Mohanlal and other biggies stood up, Basil Joseph stands toll with his perfomance in Ponman.
മലയാളികൾക്ക് എക്കാലവും ഓർത്ത് വയ്ക്കാൻ ഒരുപിടി മികച്ച ഗാനങ്ങൾ തന്നിട്ടുള്ള ഗാനരചയിതാവാണ് ബി കെ ഹരിനാരായണൻ. ഈ വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം തുടരുമിലെ ഹരിനാരായണന്റെ പാട്ടുകളെല്ലാം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അമ്മയെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഹരിനാരായണൻ. അമ്മയുടെ ന്യൂഇയർ റസലൂഷനെക്കുറിച്ചാണ് ഹരിനാരായണൻ കുറിച്ചിരിക്കുന്നത്. ഒപ്പം പുതുവർഷ ആശംസകളും നേർന്നിട്ടുണ്ട് അദ്ദേഹം. ഹരിനാരായണന്റെ ഫെയ്സ്ബുക്ക് കുറിപ്പ് അമ്മയോട് വെറുതെ ചോദിച്ചതാ. അമ്മക്ക് വല്ല ന്യൂ ഇയർ റസലൂഷനും ണ്ടോ? പയറ് നനുക്കനെ അറിയുന്നതിനിടയിൽ അമ്മ തലയുയർത്തി ഈ റസലൂഷൻ ന്ന് വെച്ചാ ന്താ ? അതൊക്ക്യാ പുത്യേ രീതി. ന്യൂ ഇയർ ആയിട്ട് നമ്മള് ഓരോ തീരുമാനം എടുക്കാ - പെങ്ങൾ വിശദ്ദീകരിച്ചു അച്ഛമ്മയെ യാത്രയാക്കാൻ മുടവൻമുകളിലെ വീട്ടിലെത്തി അപ്പു അങ്ങനെ നോക്ക്യാ എല്ലാ ദിവസോം രാവിലെ ഓരോ റസലൂഷൻ ണ്ട് . ഇന്ന് ദോശ വേണോ ഇഡ്ളി വേണോ , ഉപ്പേരിക്ക് കായവേണോ , കൂർക്ക വേണോ ന്ന്ള്ള റസലൂഷൻ . അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ ചെറിയ രീതിയിൽ പ്ലിങ്ങോസ്കി ആയി നിക്കുമ്പോ, അമ്മ വീണ്ടാമതും പിന്നൊരു റസലൂഷൻ ണ്ടാർന്നു കൊറെ കൊല്ലം. ഇപ്പൊ നടപടി ആവില്ലാന്ന് വച്ച് ഞാനദ് നിർത്തി 'നീ മരണ മാസ് ആടാ, വേറെ ലെവലാടാ'; അജുവിന്റെ ദളപതി കച്ചേരി ഡാൻസിന് കമന്റുമായി നിവിൻ, വൈറലായി വിഡിയോ -ന്താ ? നെന്നെ ഒന്ന് നന്നാക്കി എടുക്കാം ന്ന്ള്ളത് . അതെന്തായാലും നടക്കാൻ പോണില്ല വേണ്ടായിരുന്നു പുല്ല് എന്ന് മനസ്സിൽ പറയുമ്പോൾ അമ്മ ബീജിയെമ്മിട്ട് അടുക്കളയിലേക്ക് നടന്നു. ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ അപ്പോ ഹാപ്പി ന്യൂ ഇയർ Cinema News: BK Hari Narayanan about his mother.
താരം എന്നതിലുപരിയായി തന്റെ ഓഫ് സ്ക്രീന് ജീവിതത്തിലൂടേയും ആമിര് ഖാന് പലര്ക്കും പ്രചോദനമായിട്ടുണ്ട്. ഇന്ത്യന് ടെലിവിഷന്റെ ചരിത്രത്തില് അടയാളപ്പെടുത്തേണ്ട പരിപാടികളിലൊന്നായ സത്യമേവ ജയതേയുടെ അവതാരകനായിരുന്നു ആമിര് ഖാന്. ഈ പരിപാടിയിലൂടെ ഇന്ത്യന് സമൂഹത്തില് പല പ്രശ്നങ്ങളേയും ആമിര് ഖാന് ചര്ച്ചകളിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. പലതും ഇന്നും ചര്ച്ചയാകപ്പെടുന്നതാണ്. 'എത്രയാണ് ചാര്ജ്?'; മെയിലിലൂടെ ഡേറ്റിങ്ങിന് ക്ഷണിച്ച് വ്യവസായി; 'എന്തൊരു പ്രൊഫഷണല്' എന്ന് സന അല്ത്താഫ് ഇന്നത്തെക്കാലത്ത് ചിന്തിക്കാന് പോലും സാധിക്കാത്ത പരിപാടിയായിരുന്നു സത്യമേവ ജയതേ. എന്നാല് ആ പരിപാടിയില് ഉന്നയിക്കപ്പെട്ട വിഷയങ്ങളുടെ പേരില് പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് ആമിറിന്. സത്യമേവ ജയതേയിലെ ഒരു എപ്പിസോഡിന്റെ പേരില് ആമിറിന് വധ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടനും സഹോദരീപുത്രനുമായ ഇമ്രാന് ഖാന് പറയുന്നത്. അന്നെനിക്ക് 23 വയസ്, 200 രൂപ ദിവസക്കൂലി; യാത്ര പറഞ്ഞിറങ്ങുമ്പോള് നെറ്റിയില് ചുംബിച്ച് അനുഗ്രഹിച്ചു; അഭിമുഖത്തിന്റെ ഓര്മകളില് അനൂപ് മേനോന് ''ആമിറിനെ എനിക്ക് ജീവിതകാലം കൊണ്ട് അറിയാം. അദ്ദേഹത്തില് എനിക്ക് വിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പുകളും തന്റെ സമയവും ഊര്ജവും നിക്ഷേപിക്കുന്നതുമെല്ലാം നല്ല ഉദ്ദേശത്തോടു കൂടിയും സത്യസന്ധവും തന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പെണ് ഭ്രൂണഹത്യയ്ക്കെതിരെയുള്ള എപ്പിസോഡ് ഒരുപാട് പേരെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഒരുപാട് വധഭീഷണികള് നേരിടേണ്ടി വന്നിട്ടുണ്ട്.'' ഇമ്രാന് ഖാന് പറയുന്നു. ''പാവം മാമനെ പേടിപ്പിച്ച് രാജ്യത്തു നിന്നും തുരത്താന് എത്ര നാളായി ശ്രമിക്കുന്നു. അതും ഒരു പാഠമാണ്. വളരെ പ്രധാനപ്പെട്ട, നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടൊരു പാഠം. തലതാഴ്ത്തി നില്ക്കണം. അധികം സംസാരിക്കരുത്. ഇല്ലെങ്കില് നിന്റെ വീട്ടിലേക്ക് വരും. വീടിന് തീ വെക്കും. അപ്പോള് നമ്മള് പഠിക്കും'' എന്നും ഇമ്രാന് പറയുന്നുണ്ട്. സര് നെയിം കാരണം വീട് കണ്ടെത്താന് ബുദ്ധിമുട്ടുണ്ടെന്നും ഇമ്രാന് വെളിപ്പെടുത്തുന്നുണ്ട്. തന്നെ സംബന്ധിച്ച് നടന് ആയിരിക്കുന്നതും പ്രശ്നമാണ്. അഭിനേതാക്കള്ക്ക് വീട് കൊടുക്കില്ല. സ്വയം മുസ്ലീം ആയിട്ടല്ല ഐഡന്റിഫൈ ചെയ്യുന്നത്. പക്ഷെ പുറമെയുള്ളവര് അങ്ങനെയാണ് തന്നെ തിരിച്ചറിയുന്നതെന്നും ഇമ്രാന് പറയുന്നു. താന് മതവിശ്വാസിയല്ലെന്നും തന്നെ മതമില്ലാതെയാണ് വളര്ത്തിയതെന്നും ഇമ്രാന് പറയുന്നു. ''ഞാന് മതവിശ്വാസിയല്ല. എന്നെ മതമില്ലാതെയാണ് വളര്ത്തിയത്. എന്റെ കുടുംബം എല്ലാത്തിന്റേയും മിക്സ് ആണ്. എന്റെ മുത്തച്ഛന് ബംഗാളിയായിരുന്നു. ഈസ്റ്റ് പാകിസ്താനിലാണ് ജനിച്ചത്. ഇന്ത്യയിലേക്ക് അഭയാര്ത്ഥിയായിട്ടാണ് വന്നത്. മുത്തശ്ശി ബ്രിട്ടീഷാണ്. അദ്ദേഹം യുകെയില് ട്രെയ്നിങിന് പോയപ്പോഴാണ് മുത്തശ്ശിയെ കാണുന്നതും വിവാഹം കഴിക്കുന്നതും. സ്വാതന്ത്ര്യം കിട്ടി പത്ത് വര്ഷം പോലുമായിട്ടുണ്ടാകില്ല. ആ സമയത്താണ് ഞാന് ഇന്ത്യയിലേക്ക് പോവുകയാണെന്നും ഒരു ഇന്ത്യക്കാരനെ കല്യാണം കഴിക്കുകയാണെന്നും അവര് പറയുന്നത്.'' താരം പറയുന്നു. രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ഇമ്രാന് ഖാന് പങ്കുവെക്കുന്നുണ്ട്. ''ഇന്ത്യയില് മാത്രമല്ല, ആഗോളതലത്തില് തന്നെ രാഷ്ട്രീയ പ്രവര്ത്തകരും ജനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെറ്റിദ്ധാരണ നിലനില്ക്കുന്നുണ്ട്. പൗരന്മാര് രാഷ്ട്രീയ നേതാക്കളുടെ ആരാധകരും പിന്തുണയ്ക്കുന്നവരുമാകണം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് തെറ്റാണ്. അവര് ജനസേവകരായിരിക്കണം. നമ്മളല്ല അവരുടെ ആരാധകര് ആകേണ്ടത്.'' എന്നാണ് ഇമ്രാന് പറയുന്നത്. Imran Khan reveals how Aamir Khan was threatened for Satyameva Jayate. He opens up about his upbringing without any religion.
'നീ മരണ മാസ് ആടാ, വേറെ ലെവലാടാ'; അജുവിന്റെ ദളപതി കച്ചേരി ഡാൻസിന് കമന്റുമായി നിവിൻ, വൈറലായി വിഡിയോ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് യുടെ ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 ന് തിയറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശത്തോടെ സിനിമയോട് വിട പറയുന്ന ദളപതിയുടെ അവസാന സിനിമയുടെ ഓഡിയോ ലോഞ്ച് അടക്കം ഓരോ അപ്ഡേഷനും ആരാധകര് വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര് താരം അജു വര്ഗീസും ചിത്രത്തിലെ വിജയ്യുടെ തകര്പ്പന് ഡാന്സുമായി രംഗത്തെത്തിയിരിക്കുകയാണ്. ജന നായകന് സിനിമയിലെ ഇതിനോടകം പുറത്തിറങ്ങിയ ദളപതി കച്ചേരി എന്ന ഗാനത്തിന് ചുവടുവെക്കുന്ന അജു വര്ഗീസിന്റെ വിഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയില് നടന്ന ജന നായകന്റെ ഓഡിയോ ലോഞ്ചില് വിജയ് നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. 'വില് മിസ് യുവര് മൂവി സര്' എന്ന അടിക്കുറിപ്പോടെ ഗാനത്തിന് ചുവട് വെക്കുന്ന അജുവിന്റെ വിഡിയോയ്ക്ക് താഴെ ഒട്ടനവധി പേരാണ് ഇതിനോടകം കമന്റുമായി എത്തിയിരിക്കുന്നത്. View this post on Instagram A post shared by Aju Varghese (@ajuvarghese) 'എത്രയാണ് ചാര്ജ്?'; മെയിലിലൂടെ ഡേറ്റിങ്ങിന് ക്ഷണിച്ച് വ്യവസായി; 'എന്തൊരു പ്രൊഫഷണല്' എന്ന് സന അല്ത്താഫ് അജുവിന്റെ ഉറ്റ സുഹൃത്തായ നടന് നിവിന് പോളിയുടെ കമന്റാണ് ഇതില് പ്രധാനപ്പെട്ടത്. 'നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ' നീ എന്നാണ് അജുവിന്റ വിഡിയോക്ക് താഴെയുള്ള നിവിന്റെ കമന്റ്. കമന്റിന് മറുപടി നല്കാനും അജു മറന്നിട്ടില്ല. 'എന്നെ പ്രോത്സാഹിപ്പിക്കുകയാണല്ലേ' എന്ന അജുവിന്റെ ചോദ്യവും സോഷ്യല് മീഡിയയില് ചിരി പടര്ത്തുന്നുണ്ട്. അച്ഛമ്മയെ യാത്രയാക്കാൻ മുടവൻമുകളിലെ വീട്ടിലെത്തി അപ്പു 2025 അവസാനം ബോക്സ് ഓഫീസ് അജുവും നിവിനും ചേര്ന്ന് തൂക്കിയെന്നും ഇന്സ്റ്റഗ്രാം അജു ഒറ്റക്ക് തൂക്കിയെന്നുമാണ് പലരും കുറിക്കുന്നത്. അഖില് സത്യന്റെ സംവിധാനത്തില് നിവിന് പോളി- അജു വര്ഗീസ് കൂട്ടുകെട്ടിലൂടെ പുറത്തിറങ്ങിയ സര്വ്വം മായ മികച്ച അഭിപ്രായം നേടി തിയറ്ററുകളില് മുന്നേറുകയാണ്. മലര്വാടി ആര്ട്സ് ക്ലബിലൂടെ മലയാളികള്ക്ക് മുമ്പിലേക്ക് എത്തിയ ഇരുതാരങ്ങളും ഇതിനോടകം തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട കോംബോയില് ഒന്നായി മാറിയിരുന്നു. Cinema News: Actor Aju Varghese Thalapathy Kacheri dance goes viral on social media.
ഈ മെയില് വഴി ഡേറ്റിങ്ങിന് ക്ഷണിക്കുന്നയാളെ തുറന്നു കാട്ടി നടി സന അല്ത്താഫ്. നിരന്തരമായി തനിക്ക് മെയില് അയച്ചു കൊണ്ടിരിക്കുന്ന എന് ബാലാജി എന്നയാളെയാണ് സന തുറന്നു കാണിച്ചിരിക്കുന്നത്. ഇയാള് തനിക്ക് അയച്ച മെയിലുകളുടെ സ്ക്രീന്ഷോട്ട് പങ്കിടുകയായിരുന്നു സന. ഡേറ്റിങ്ങിന് താല്പര്യമുണ്ടെന്നും എത്രയാണ് പ്രതിഫലമെന്നുമാണ് ഇയാള് ചോദിക്കുന്നത്. അന്നെനിക്ക് 23 വയസ്, 200 രൂപ ദിവസക്കൂലി; യാത്ര പറഞ്ഞിറങ്ങുമ്പോള് നെറ്റിയില് ചുംബിച്ച് അനുഗ്രഹിച്ചു; അഭിമുഖത്തിന്റെ ഓര്മകളില് അനൂപ് മേനോന് 'വൗ എന്തൊരു പ്രൊഫഷണല് റൊമാന്റിക് പ്രൊപ്പോസല്' എന്നു പറഞ്ഞാണ് സന സ്ക്രീന് ഷോട്ട് പങ്കുവച്ചിരിക്കുന്നത്. താന് ചെന്നൈ ആസ്ഥനമായി പ്രവര്ത്തിക്കുന്ന ബിസിനസുകാരന് ആണെന്നാണ് ബാലാജി സ്വയം പരിചയപ്പെടുത്തുന്നത്. ഇന്ത്യയില് എവിടെയും, മാലി ദ്വീപ്, ദുബൈ തുടങ്ങിയ സ്ഥലങ്ങളും ബാലാജി ഡേറ്റിങ്ങിന് പറ്റിയ ഇടങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 'വെള്ളത്തിനായി യാചിച്ചിട്ടും ഞാന് കൊടുത്തില്ല, പിന്നാലെ അമ്മ പോയി; ഇന്നും ആ കുറ്റബോധം വേട്ടയാടുന്നു'; ഹൃദയം നുറുങ്ങി അര്ഷദ് വാര്സി 'ഹായ് ഡിയര് സന. സുഖമാണോ? ഇത് ബാലാജിയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ബിസിനസ്മാനും ഇന്ഡസ്ട്രിയലിസ്റ്റുമാണ്. നിങ്ങള്ക്കൊപ്പം ഒരു ഡേറ്റിന് താല്പര്യമുണ്ട്. ദയവായി സാധ്യമാകുമോ എന്നറിയിക്കണം. ചാര്ജും. അതനുസരിച്ച് എനിക്ക് പരിപാടി പ്ലാന് ചെയ്യാനാകും. ഇന്ത്യയിലെ ഏത് ഭാഗത്തും, അല്ലെങ്കില് മാലി ദ്വീപിലും ദുബായിലും സാധ്യമാണ്. ദയവ് ചെയ്ത് മറുപടി നല്കുക. സ്നേഹാശംസകളോടെ, ബാലാജി' എന്നായിരുന്നു ഇയാളുടെ മെയില്. സെപ്തംബറിലും ഡിസംബറിലുമായി മൂന്ന് തവണയാണ് ഇയാള് സനയ്ക്ക് മെയില് അയച്ചിരിക്കുന്നത്. എല്ലാ തവണയും ഒരുപോലെയുള്ള മെയിലുകളാണ് ഇയാള് അയച്ചിരിക്കുന്നത്. Screenshot വിക്രമാദിത്യന് എന്ന ചിത്രത്തിലൂടെയാണ് സന അല്ത്താഫ് സിനിമയിലെത്തുന്നത്. പിന്നീട് മറിയം മുക്കില് ഫഹദ് ഫാസിലിന്റെ നായികയായി. ഒടിയന്, ബഷീറിന്റെ പ്രേമലേഖനം, റാണി പദ്മിനി തുടങ്ങിയ സിനിമകളില് അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല് മീഡിയയിലെ നിറ സാന്നിധ്യമാണ്. ഡാന്സ് വിഡിയോകള് വൈറലാകാറുണ്ട്. നടന് ഹക്കീം ഷാജഹാനാണ് ഭര്ത്താവ്. ഇരുവരുടേയും വിവാഹത്തിന്റെ വിഡിയോ വൈറലായിരുന്നു. Sana Althaf exposes a buisnessman who has been sending her mails asking for a date.
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില് ഹൃദയസ്പര്ശിയായ കുറിപ്പുമായി നടന് അനൂപ് മേനോന്. വര്ഷങ്ങള്ക്ക് മുമ്പ് ശാന്തകുമാരിയെ കൈരളി ടിവിയ്ക്ക് വേണ്ടി ഇന്റര്വ്യു ചെയ്തതിന്റെ ഓര്മകളാണ് അനൂപ് മേനോന് പങ്കുവെക്കുന്നത്. മോഹന്ലാലിനെ നേരില് കാണുന്നതിനും മുമ്പായിരുന്നു അമ്മയുമായുള്ള അഭിമുഖം. ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ്; അമ്മയുടെ ആത്മമിത്രം; 14 വര്ഷം ചികിത്സിച്ച ജ്യോതിദേവ് എഴുതുന്നു അന്ന് തനിക്ക് ഉച്ച ഭക്ഷണം നല്കിയതും, തിരികെ പോകാന് നേരം തലയില് ചുംബിച്ച് അനുഗ്രഹിച്ചതുമെല്ലാം കുറിപ്പില് അനൂപ് മേനോന് ഓര്ത്തെടുക്കുന്നുണ്ട്. അമ്മ പകര്ന്നു നല്കിയ സ്നേഹവും ഊഷ്മളതയുമാണ് മോഹന്ലാലില് കാണാന് സാധിക്കുന്നതെന്നും അനൂപ് മേനോന് പറയുന്നു. ആ വാക്കുകളിലേക്ക്: 'എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, പ്രിയപ്പെട്ട ലാൽ, ധൈര്യമായി ഇരിക്കൂ'; കുറിപ്പുമായി മമ്മൂട്ടി അമ്മ, അവര് ആ പേര് തന്നെയായിരുന്നു. മക്കളേ എന്ന ഹൃദയസ്പര്ശിയായ വിളിയിലൂടെ പരിചയപ്പെടുന്ന ഓരോരുത്തര്ക്കും അവര് അമ്മയായി. ലാലേട്ടന്റെ അമ്മ എന്ന നിലയിലാണ് കൈരളി ടിവിയില് അവതാരകനായിരിക്കുമ്പോള് ഞാന് അവരുമായി അഭിമുഖം നടത്തുന്നത്. എനിക്ക് അന്ന് 23 വയസാണ്. മിസ്റ്റര് എല്ലിനെ വ്യക്തിപരമായി അറിയില്ല. സൂപ്പര് സ്റ്റാറിന്റെ വീട്ടിലേക്ക്, അദ്ദേഹത്തിന്റെ അമ്മയോട് സംസാരിക്കാന് പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ഞാന്. ഞാന് വിറയ്ക്കുകയും വയറിനകത്ത് തീപിടിച്ചതു പോലൊരു അവസ്ഥയിലുമായിരുന്നു. അപ്പോഴാണ് ഊഷ്മളമായ ചിരിയോടേയും, കനിവുള്ള കണ്ണുകളോടെയും അവര് വരുന്നതും എന്നെ ആ വീട്ടിലെ ഒരാളാക്കി മാറ്റുന്നതും. അവതാരകനായുള്ള എന്റെ കരിയറില് അതാദ്യമായി ഞാന് ചോദ്യങ്ങള് ചോദിക്കാതായി. അവര് എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടവേളകളില് തന്റെ ലാലുവിന്റെ കഥകള് പറയുകയും ചെയ്തു. ദീര്ഘനാളുകള്ക്ക് ശേഷം കണ്ടുമുട്ടിയ ബന്ധുവിനോടെന്ന പോലെ. ഞങ്ങള്ക്ക് ഉച്ച ഭക്ഷണം തരികയും ചായ കുടിച്ചിട്ടേ പോകാവൂവെന്ന് നിര്ബന്ധിക്കുകയും ചെയ്തു. പോകാന് നേരം എന്റെ തലയില് ചുംബിച്ച് മോന് സിനിമയില് വരും കെട്ടോ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. 200 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന, നിസ്സഹായനായ 23 കാരന് ആ വാക്കുകള് വലിയ പ്രതീക്ഷ നല്കുന്നതായിരുന്നു. വര്ഷങ്ങള്ക്ക് ശേഷം അവരുടെ മകനെ കണ്ടുമുട്ടിയപ്പോള് തന്റെ ഊഷ്മളതയും സ്നേഹം അവര് അവനിലേക്കും പകര്ന്നു നല്കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. കനലിന്റെ ഷൂട്ടിങ്ങിനിടെ അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകള് നിറയുന്നത് ഞാന് കണ്ടു. അമ്മയ്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങള് വന്ന സമയമാണ്. അദ്ദേഹത്തെപ്പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നൊരു മകനെ ഞാന് ഇന്നുവരെ കണ്ടിട്ടില്ല. അത് നിങ്ങളുടെ ആത്മാവിന്റെ നന്മ മാത്രമല്ല ലാലേട്ടാ, അത്തരമൊരു അമ്മയും വ്യക്തിയും കൂടെ ആയതിനാലാണ്. ആ സ്നേഹം പൂര്ണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങളെല്ലാവരും അമ്മയെ മിസ് ചെയ്യും. Anoop Menon recalls interviewing Mohanlal's mother years ago. She blessed him saying you will become an actor.
'ഇതെന്താ എഐ ആണോ? ഒറിജിനാലിറ്റി തീരെയില്ല'; ടോക്സിക്കിലെ നയൻതാരയുടെ പോസ്റ്ററിന് വിമർശനം
യഷിന്റേതായി തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. വന് പ്രതീക്ഷയില് ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്ക്കും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കിയാര അദ്വാനിയും നയൻതാര യുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കിയാരയുടെ പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയിലെ നയൻതാരയുടെ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ഗംഗ എന്നാണ് സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. കയ്യിൽ ഗണ്ണുമായി കറുത്ത വസ്ത്രം ധരിച്ച് പക്കാ സ്റ്റൈലിഷ് ലുക്കിലാണ് നടി പോസ്റ്ററിലുള്ളത്. എന്നാൽ പോസ്റ്ററിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. 'ഇതൊക്കെ എന്താ എഐയിൽ ചെയ്തതാണോ ? തീരെ ഒറിജിനാലിറ്റി ഇല്ല. നിങ്ങളിൽ നിന്ന് ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു'. -എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയില് കാര്യങ്ങള് അത്ര ശുഭകരമല്ലെന്ന രീതിയില് നേരത്തെ വാര്ത്തകള് വന്നിരുന്നു. ഇവ അഭ്യൂഹങ്ങള് മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്മാതാക്കള് സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഒപ്പം യഷിന്റെ പുത്തന് പോസ്റ്ററും പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം നടി ഹുമ ഖുറേഷിയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച നടിയെ ഒരു ഹൊറര് ഫീലിലാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്ഷം മാര്ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പോസ്റ്റര് പുറത്തുവന്നതിന് പിന്നാലെ ഒരു കാര്യം ആരാധകരുടെ ശ്രദ്ധയില്പ്പെടുകയാണ്. പോസ്റ്ററില് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് യഷും ഗീതു മോഹന്ദാസും ചേര്ന്നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ചര്ച്ചയാകുന്നത്. നേരത്തെ യഷും ഗീതുവും തമ്മില് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്ത്തിവെച്ചു എന്നും റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. Introducing Nayanthara as GANGA in - A Toxic Fairy Tale For Grown-Ups #TOXIC #TOXICTheMovie @TheNameIsYash @advani_kiara @humasqureshi @RaviBasrur #TPAbid #KunalSharma #SandeepSharma #JJPerry @anbariv @KVNProductions #MonsterMindCreations @Toxic_themovie pic.twitter.com/wTpsPA6DYD — Geethu Mohandas (@GeethuMohandas_) December 31, 2025 'വെള്ളത്തിനായി യാചിച്ചിട്ടും ഞാന് കൊടുത്തില്ല, പിന്നാലെ അമ്മ പോയി; ഇന്നും ആ കുറ്റബോധം വേട്ടയാടുന്നു'; ഹൃദയം നുറുങ്ങി അര്ഷദ് വാര്സി എന്നാല് തുടര്ന്ന് ഇതില് വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്മാതാക്കള് എത്തിയിരുന്നു. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണ്. കയ്യടി ഒടിടിയിലും ആവർത്തിക്കുമോ ? ഈ ആഴ്ച 'എക്കോ'യും 'ഇത്തിരി നേര'വും; പുത്തൻ റിലീസുകളിതാ സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. കെ വി എന് പ്രൊഡക്ഷന്സിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോണ്സ്റ്റര് മൈന്ഡ് ക്രിയേഷന്സും ചേര്ന്നാണ് ടോക്സിക് നിര്മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. Cinema News: Nayanthara's First Look from Yash's Toxic.
കയ്യടി ഒടിടിയിലും ആവർത്തിക്കുമോ ? ഈ ആഴ്ച 'എക്കോ'യും 'ഇത്തിരി നേര'വും; പുത്തൻ റിലീസുകളിതാ
ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ പ്രതീക്ഷകളും പുത്തൻ അനുഭവങ്ങളും തിരുത്തലുകളും തിരിച്ചറിവുകളുമൊക്കെയാണ്. അങ്ങനെ ഓരോ വർഷവും നമ്മൾ കൂടുതൽ മികച്ചതാവുകയും ശക്തരാവുകയുമൊക്കെ ചെയ്യും. 2025 മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങൾ ഉണ്ടായ വർഷമായിരുന്നു. മികച്ച ഒട്ടനവധി സിനിമകൾ മലയാളികളെ തേടിയെത്തിയ വർഷം. ഒടിടി യിലൂടെയും നിരവധി സിനിമകളും സീരിസുകളുമൊക്കെ പ്രേക്ഷകരിലേക്കെത്തി. 2026 ലും വിവിധ പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ സിനിമകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. എല്ലാവർക്കും പുതുവത്സര ആശംസകളോടെ, ഈ ന്യൂഇയർ ആഘോഷമാക്കാൻ എത്തുന്ന പുത്തൻ ഒടിടി റിലീസുകൾ നോക്കിയാലോ. എക്കോ ekō സന്ദീപ് പ്രദീപിനെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് എക്കോ. വിനീത്, ബിനു പപ്പു, അശോകൻ, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. തിയറ്റിൽ മികച്ച അഭിപ്രായം നേടിയ എക്കോയിപ്പോൾ ഒടിടിയിലെത്തിയിരിക്കുകയാണ്. ബാഹുൽ രമേശ് ആണ് എക്കോയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. ബാഹുൽ രമേശിന്റെ അനിമൽ ട്രിലജിയുടെ അവസാന ഭാഗമാണ് എക്കോ. ഡിസംബർ 31 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ മലയാളം പതിപ്പ് സ്ട്രീമിങ് ആരംഭിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ജനുവരി ഏഴ് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. ഇന്നസെന്റ് Innocent 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിച്ച ചിത്രമാണ് ഇന്നസെന്റ്. നവംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സൈന പ്ലേയിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. ഇത്തിരി നേരം Ithiri Neram റോഷൻ മാത്യുവിനെയും സെറിൻ ശിഹാബിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് 'ഇത്തിരി നേരം'. നവംബർ ഏഴിനായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇത്തിരി നേരം ഇപ്പോൾ ഒടിടിയിലൂടെ റിലീസിനെത്തുകയാണ്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിശാഖ് ശക്തിയാണ്. സൺ നെക്സ്ടിലൂടെയാണ് ഇത്തിരി നേരം ഒടിടിയിലെത്തിയിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. കളങ്കാവൽ Kalamkaval മമ്മൂട്ടിയും വിനായകനും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രമായിരുന്നു കളങ്കാവൽ. നായകനായി വിനായകൻ കളം പിടിച്ചപ്പോൾ പ്രതിനായകനായി മമ്മൂട്ടി നിറഞ്ഞാടി. ഈ വര്ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില് ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചു പറ്റി. ഡിസംബര് 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര് റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരിയിൽ സോണി ലിവിലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിങിന് ഒരുങ്ങുന്നത്. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവന്നിട്ടില്ല. മാസ്ക് Mask കവിൻ, ആൻഡ്രിയ ജെർമിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തമിഴ് ചിത്രമാണ് മാസ്ക്. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം നവംബർ 21 നാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജനുവരി ഒൻപതിന് സീ5ലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. Cinema News: Latest Malayalam and Tamil OTT Releases this week.
ബോളിവുഡിലെ മുന്നിര നടനാണ് അര്ഷദ് വാര്സി. കോമഡിയിലൂടെയാണ് താരമാകുന്നതെങ്കിലും ഗൗരവമുള്ള വേഷങ്ങള് ചെയ്തും കയ്യടി നേടിയിട്ടുണ്ട്. നായകനായും സഹനടനായും തിളങ്ങിയ താരമാണ്. സിനിമകള്ക്ക് പുറമെ വെബ് സീരീസ് ലോകത്തും സ്വന്തമായൊരു ഇടം കണ്ടെത്താന് സാധിച്ചിട്ടുണ്ട് അര്ഷദിന്. സിനിമയിലെത്തും മുമ്പ് ജാസ് ഡാന്സില് ലോക ചാമ്പ്യനുമായിരുന്നു അര്ഷദ് വാര്സി. ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ്; അമ്മയുടെ ആത്മമിത്രം; 14 വര്ഷം ചികിത്സിച്ച ജ്യോതിദേവ് എഴുതുന്നു ഈയ്യടുത്ത് തന്റെ അമ്മയുടെ മരണത്തെക്കുറിച്ച് അര്ഷദ് പറഞ്ഞത് വാര്ത്തയായിരുന്നു. കിഡ്നി തകരാറിലായി ചികിത്സയില് കഴിയവെയാണ് അര്ഷദിന്റെ അമ്മ മരിക്കുന്നത്. അന്ന് അമ്മ അവസാനമായി വെള്ളം ചോദിച്ചപ്പോള് കൊടുക്കാതിരുന്നത് തന്നെ ഇന്നും വേട്ടയാടുന്നുണ്ടെന്ന് അര്ഷദ് പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം അന്ന് അവിടെ വച്ച് താനും മരിച്ചുവെന്നാണ് അര്ഷദ് പറഞ്ഞത്. 'എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, പ്രിയപ്പെട്ട ലാൽ, ധൈര്യമായി ഇരിക്കൂ'; കുറിപ്പുമായി മമ്മൂട്ടി കഴിഞ്ഞ ദിവസം ലല്ലന്ടോപ്പിന് നല്കിയ അഭിമുഖത്തില് അമ്മയുടെ മരണത്തെക്കുറിച്ച് അര്ഷദ് പറഞ്ഞ വാക്കുകള് ചര്ച്ചയാവുകയാണ്. ഇന്നത്തെ താനായിരുന്നുവെങ്കില് അമ്മയ്ക്ക് വെള്ളം നല്കുമായിരുന്നുവെന്നാണ് അര്ഷദ് പറയുന്നത്. ''ഞാന് അതുമായി പൊരുത്തപ്പെടാന് ശീലിച്ചു. അമ്മയ്ക്ക് ഡയാലിസിസ് ചെയ്യുകയായിരുന്നു. ഡോക്ടര് വെള്ളം നല്കരുതെന്ന് പറഞ്ഞിരുന്നു. ഞാന് കൊടുത്തില്ല. അമ്മ പോയി. എന്റെ കണ്മുന്നിലാണ്. തൊട്ടടുത്ത മുറിയിലാണ് ഞാന് കിടന്നിരുന്നത്. ഞാന് അടുത്ത് വന്നിരിക്കുകയായിരുന്നു. വെള്ളം, വെള്ളം എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാന് കൊടുത്തില്ല. ഡോക്ടര് നല്കരുതെന്നാണ് പറഞ്ഞത്, അമ്മ ഉറങ്ങിക്കോ എന്ന് പറഞ്ഞ് വെള്ളം കൊടുത്തില്ല. അമ്മ പോയി'' അര്ഷദ് പറയുന്നു. ''അന്ന് വെള്ളം കൊടുത്തിരുന്നുവെങ്കില് ജീവിതകാലം മുഴുവന് ഞാന് കാരണമാണ് അമ്മ പോയതെന്ന കുറ്റബോധം അലട്ടുമായിരുന്നു. കാരണം എന്നോട് ഡോക്ടര് പറഞ്ഞത് വെള്ളം കൊടുക്കരുതെന്നാണ്. പക്ഷെ ഇന്ന്, ഈ പ്രായത്തില് ചിന്തിക്കുമ്പോള് തോന്നുന്നത് അന്ന് വെള്ളം കൊടുക്കണമായിരുന്നു എന്നാണ്. ആ സമയത്ത് അതൊന്നും ചിന്തിക്കില്ല. ലഭിച്ച നിര്ദ്ദേശം പാലിക്കുക മാത്രമായിരുന്നു. ജീവിതം കാണുമ്പോള് ചിലതിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലാകും''. ''ഞാന് പറയാറുണ്ട്, എനിക്ക് വയ്യാതായാല് എന്നെ ആശുപത്രിയില് കിടത്തരുതെന്ന്. ഒരു വര്ഷം മുമ്പോ, മാസങ്ങള് മുമ്പോ മരിക്കാന് ഞാന് തയ്യാറാണ്. മരിയയുടെ അച്ഛന് രണ്ട് തവണ ക്യാന്സര് വന്നു. ബ്രെയ്ന് ട്യൂമറുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എല്ലാത്തില് നിന്നും റിക്കവറായി. കാരണം ഞങ്ങള് അദ്ദേഹത്തെ ആശുപത്രിയില് കിടത്തിയില്ല. വീട്ടിലേക്ക് കൊണ്ടു വന്നു. ഇപ്പോള് പൂര്ണ ആരോഗ്യവാനായിരിക്കുന്നു. ആശുപത്രി അന്തരീക്ഷം തന്നെ നമ്മളെ രോഗികളാക്കും. ആശുപത്രിയില് കിടന്ന് കഷ്ടപ്പെടുന്നതിനേക്കാള് ഞാന് താല്പര്യപ്പെടുന്നത് നേരത്തെ മരിക്കാനാണ്. പലപ്പോഴും നമ്മള് നമ്മുടെ കുറ്റബോധത്തെ മറച്ചുവെക്കാന് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയാണ്'' എന്നും താരം പറയുന്നു. Arshad Warsi talks about not giving water to his mother in her last moments. The guilt still haunts him.
മോഹന്ലാലിന്റെ അമ്മയെക്കുറിച്ചുള്ള കുടുംബസുഹൃത്തും ഡോക്ടറുമായ ജ്യോതിദേവ് കേശവദേവിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. ശാന്ത ആന്റി 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യവും, മകനും കുടുംബവും നല്കിയ സ്നേഹവും വാത്സല്യവും പരിചരണവുമാണെന്നാണ് ജ്യോതിദേവ് പറയുന്നത്. നീണ്ടകാലം മോഹന്ലാലിന്റെ അമ്മ ശാന്തകുമാരിയെ ചികിത്സിച്ചതും ജ്യോതിദേവായിരുന്നു. ആ വാക്കുകളിലേക്ക്: 'ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്; ആശുപത്രിയില് നിന്നും ഷൂട്ടിങ്ങിനെത്തിയിരുന്ന ലാലേട്ടന്'; സിദ്ധു പനയ്ക്കലിന്റെ കുറിപ്പ് മോഹന്ലാലിന്റെ അമ്മ ശാന്ത ആന്റി, നമ്മുടെയെല്ലാം പ്രിയങ്കരിയായ ശാന്ത ആന്റി, ഇതെഴുതുമ്പോള് ഇന്ന് നമ്മളോടൊപ്പമില്ല. എനിക്ക് ഓര്മ്മവച്ച നാള് മുതല് അയല്ക്കാരി എന്ന നിലയിലും, ഉറ്റ സുഹൃത്തെന്ന നിലയിലും, എന്റെ അമ്മ സീതാലക്ഷ്മിദേവ്, ആന്റിയുമായി വളരെ അടുപ്പത്തിലായിരുന്നു. ശാന്ത ആന്റിയെ ഞാന് അവസാനമായി കാണുന്നത് ഡിസംബര് 28-ാം(മിനിഞ്ഞാന്ന്) തീയതി ശനിയാഴ്ച കൊച്ചിയിലെ വീട്ടില് വച്ചാണ്. അപ്പോഴേക്കും വാര്ദ്ധക്യസഹജമായ രോഗങ്ങള് ആന്റിയെ വല്ലാതെ തളര്ത്തിയിരുന്നു. 'ആദ്യമായി കാമറയ്ക്ക് മുൻപിൽ നിന്ന വീട്ടിലെത്തി മോഹൻലാൽ'; അമ്മയുടെ സംസ്കാരം ഇന്ന് ഞാന് ഒക്ടോബര് 20-ാം തീയതി കൊച്ചിയിലെ വീട്ടില് എത്തുമ്പോള് പതിവുപോലെ നിര്ബന്ധിച്ച് ഭക്ഷണം തന്നിട്ട് മാത്രമേ എന്നെ പോകാന് അനുവദിച്ചുള്ളൂ. വീല് ചെയറില്, തീന് മേശക്കരികിലെത്തി എല്ലാ വിഭവങ്ങളും ഞാന് ആസ്വദിച്ച് കഴിച്ചുവെന്ന് ആന്റി ഉറപ്പാക്കി. അന്നേ ദിവസം ലാലു ചേട്ടനും , സുചിത്രയും, ആന്റണി പെരുമ്പാവൂരും വീട്ടിലുണ്ടായിരുന്നു. അന്നെനിക്കറിയില്ലാരുന്നു ശാന്ത ആന്റിക്കൊപ്പം ഇങ്ങനെയൊരു അവസരം ഇനി ഒരിക്കലും ഉണ്ടാകില്ല എന്നത്! ഈ അമ്മയും മകനും തമ്മിലുള്ള അടുപ്പം പതിറ്റാണ്ടുകളായി ഞാന് അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ്. ലാലുച്ചേട്ടന് എത്ര തിരക്കാണെങ്കിലും, ലോകത്തെവിടെയാണെങ്കിലും അമ്മയെ എന്നും വിളിക്കും. അമ്മയെ മാറോടണച്ചു കെട്ടിപ്പിടിച്ച് കവിളത്ത് മുത്തം കൊടുക്കുന്നത് പലയാവര്ത്തി കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ശാന്ത ആന്റി 90 വയസ്സ് വരെ ജീവിച്ചിരുന്നു എന്നതിന്റെ രഹസ്യവും, ഈ മകനും കുടുംബവും നല്കിയ സ്നേഹവും വാത്സല്യവും പരിചരണവും കൊണ്ടാണ്. ശാന്ത ആന്റി അവശയായിട്ട് കുറച്ച് വര്ഷങ്ങളായെങ്കിലും നമ്മള് അങ്ങോട്ട് പറയുന്നതെല്ലാം മനസ്സിലാകും. ആംഗ്യ ഭാഷയിലും ശബ്ദത്തിലൂടെയും, നമ്മള്ക്കും കാര്യങ്ങള് മനസ്സിലാകും. ഞങ്ങള് കണ്ടുമുട്ടുമ്പോഴെല്ലാം മുടവന്മുകളിലെ വിശേഷങ്ങള് പറയും; ഇമവെട്ടാതെ ആന്റി ശ്രദ്ധിച്ചു കേള്ക്കും. മുടവന്മുകളിലെ ഞങ്ങളുടെ അയല്ക്കാരായ പ്രസന്നയും ഭര്ത്താവ് ഷണ്മുഖവും കഴിഞ്ഞ 14 വര്ഷങ്ങളായി ആന്റിക്കൊപ്പം കൊച്ചിയില് തന്നെയാണ്. ആന്റിയുടെ ആംഗ്യഭാഷ അവര് എനിക്കും സുനിതക്കും (എന്റെ ഭാര്യ), കൃഷ്ണദേവിനും (എന്റെ മകന്) പരിഭാഷപ്പെടുത്തി തരും. പ്രസന്ന, ആന്റിയെ പരിചരിക്കുന്നത് കാണുമ്പോള് ഞാന് ദൈവത്തിനോട് നന്ദി പറയും. അത്ര ആത്മാര്ത്ഥതയോട് കൂടിയാണവര് ആ കൃത്യം വര്ഷങ്ങളായി നിര്വഹിച്ചുവരുന്നത്! ശാന്ത ആന്റി മരണപ്പെട്ടു എന്ന വാര്ത്ത ആത്മമിത്രമായ എന്റെ അമ്മയോട് പറയാനുള്ള ധൈര്യം എനിക്കില്ല. രണ്ട് മാസങ്ങള്ക്കു മുന്പാണ് അവര് വീഡിയോ കാളില് പരസ്പരം കണ്ടതും ആശയവിനിമയം നടത്തിയതും. ഈ രണ്ടമ്മമാര്ക്കും ഉയര്ന്ന വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ കുഞ്ഞുനാള് മുതല് ഞാന് ശ്രദ്ധിച്ചിരുന്ന ഒരു പ്രത്യേകത ഇവര് രണ്ടുപേരും സമയത്തിന് നല്കിയ പ്രാധാന്യമായിരുന്നു . ദീര്ഘകാലം ശാന്ത ആന്റി എന്റെ ചികിത്സയിലായിരുന്നു. ആന്റി ഫോണ് ചെയ്താല് 2 മിനുട്ട് പോലും ദീര്ഘിപ്പിക്കുകയില്ല. ''മക്കള്ക്ക് നല്ല തിരക്കാണെന്നു എനിക്കറിയാം. ഒരുപാടുപേര് കാത്തിരിക്കുന്നുണ്ടാകും''. ശാന്ത ആന്റിയുടെ 'ടൈം മാനേജ്മെന്റ് സ്കില്സ്' തന്നെയാകാം മകന്റെ വിജയത്തിനു പിന്നിലും. ലാലുച്ചേട്ടന് ഒരു ഇതിഹാസ കഥാപാത്രമായി മാറിയതിന്റെ പിന്നിലും മാതാവിന്റെ പങ്കു വളരെ വളരെ ഏറെയാണ്. ലാലുച്ചേട്ടന് അദ്ദേഹത്തിന്റെ ഒരു സ്വപ്നം ഞാനുമായി അടുത്തിടെ പങ്കുവയ്ക്കുകയുണ്ടായി. അതിബൃഹത്തായ ഒരു മലയാള സിനിമ മ്യൂസിയമാണത്. അദ്ദേഹത്തിന്റെ അച്ഛന് വിശ്വനാഥന് അങ്കിളിനും ശാന്ത ആന്റിക്കും അവിടെ ഒരു സവിശേഷ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. മോഹന്ലാലിനും സൂചിത്രയ്ക്കുമൊപ്പം, മായമോളും (വിസ്മയ മോഹന്ലാല്), അപ്പുമോനും(പ്രണവ് മോഹന്ലാല്) അവരുടെ അച്ഛമ്മയെ ഒരുപാട് സ്നേഹിക്കുന്നവരാണ്. എത്ര തിരക്കാണെങ്കിലും എത്ര അകലെയാണെങ്കിലും മിക്കപ്പോഴും അവര് ഒരുമിച്ചു കൂടാറുണ്ട്. എല്ലാവരുടെയും പ്രിയപ്പെട്ട ശാന്ത ആന്റിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാര്ത്ഥിക്കാം. ഈ അനുഭവം ഇവിടെ വിവരിച്ചതിനു മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. നാം ഇവിടെ കണ്ടത് വാര്ദ്ധക്യത്തില്, അമ്മയോടൊപ്പം സാന്നിധ്യം കൊണ്ടും സ്നേഹംകൊണ്ടും പരിചരിച്ച ഒരു മകന്റെയും കുടുംബത്തിന്റെയും കഥയാണ്. പക്ഷെ കേരളത്തിന്റെ പൊതുവായ ഇന്നത്തെ അവസ്ഥ ഇതല്ല. മിക്ക വീടുകളിലും വൃദ്ധജനങ്ങള് കേരളത്തില് ഇപ്പോള് ഒറ്റയ്ക്കാണ്. അവരുടെ മക്കള്, മരുമക്കള്, കൊച്ചുമക്കള് ഒക്കെയും കേരളത്തിന് പുറത്തോ അല്ലെങ്കില് വിദേശത്തോ ആണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും. നമ്മെ നമ്മളാക്കി മാറ്റിയ അച്ഛനമ്മമാരുടെ വാര്ദ്ധക്യത്തില് അവരെ സംരക്ഷിക്കുവാനും സ്നേഹിക്കുവാനും പരിചരിക്കുവാനുമാകാത്ത ഒരു ജീവിതമെന്തിന്? ആ നഷ്ടം എങ്ങനെ നികത്താനാകും? നമുക്കാവശ്യം കേരളത്തില് ജീവിച്ചുകൊണ്ട്, ആത്മാര്ത്ഥമായി, കഠിനാധ്വാനം ചെയ്യുന്ന യുവതീയുവാക്കളെയാണ്. ശരിയല്ലേ? Mohanlal's family doctor Jothydev Kesavadev shares his memories with Shanthakumari. she was under his treatment for many years. he met her two days ago.
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേർപാടിൽ അനുശോചനമറിയിച്ച് മമ്മൂട്ടി . അമ്മയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ മനോഹരമായ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയുടെ കുറിപ്പ്. നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേർപാടിൽ വിലപിക്കുമ്പോൾ, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാൽ.- എന്നാണ് മമ്മൂട്ടി കുറിച്ചത്. ഇന്നലെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര് ഇന്നലെ എളമക്കരയിലെ വീട്ടില് എത്തി അന്ത്യാഞ്ജലി അര്പ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. Year Ender 2025|ഇത്രയും കുറഞ്ഞ ബജറ്റിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? 2025 ൽ പണം വാരിയ മലയാള സിനിമകൾ അതേസമയം ഇന്ന് പുലർച്ചെ അഞ്ചരയോടെ ശാന്തകുമാരി അമ്മയുടെ മൃതദേഹം തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ചു. സിനിമാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് രാവിലെ മുതൽ എത്തുന്നത്. 'ആദ്യമായി കാമറയ്ക്ക് മുൻപിൽ നിന്ന വീട്ടിലെത്തി മോഹൻലാൽ'; അമ്മയുടെ സംസ്കാരം ഇന്ന് മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം നടക്കുക. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി മോഹൻലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാള് ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാര്ച്ചന നടത്തിയിരുന്നു. Cinema News: Mammootty mourns the demise of Mohanlal's mother.
അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ് മോഹന്ലാല്. അമ്മയുമായി മോഹന്ലാലിനുണ്ടായിരുന്നത് വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു. മോഹന്ലാലും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള പ്രൊഡക്ഷന് കണ്ട്രോളര് സിദ്ധു പനയ്ക്കലിന്റെ വാക്കുകള് ശ്രദ്ധ നേടുകയാണ്. മോഹന്ലാലിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട് സിദ്ധുവിന്. 'മറവി രോഗം ബാധിച്ച അച്ഛനെ കുട്ടിയെപ്പോലെ നോക്കിയ അമ്മ; ചോറ് വാരിക്കൊടുത്തു, കൈ പിടിച്ച് നടത്തി'; മോഹന്ലാല് പറഞ്ഞത് ഒരു സാധാരണ അമ്മ മകന് ബന്ധമായിരുന്നില്ല അത് അതിലും ദിവ്യത്വമുള്ള എന്തോ ആയിരുന്നു മോഹന്ലാലും അമ്മയും തമ്മിലുണ്ടായിരുന്നതെന്നാണ് സിദ്ധു പറയുന്നത്. ലോകം പോറ്റിയ ഒരു മകനു ജന്മം നല്കാന് കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വര്ഗ്ഗ വാതില് ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വര്ഗത്തിലേക്കാണെന്നും സിദ്ധു പറയുന്നു. ആ വാക്കുകളിലേക്ക്: Year Ender 2025|ഇത്രയും കുറഞ്ഞ ബജറ്റിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? 2025 ൽ പണം വാരിയ മലയാള സിനിമകൾ സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് ഞാന് ഏറ്റവും കൂടുതല് യാത്ര ചെയ്തിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്. വണ്ടിയില് കയറിയാല് ലാലേട്ടന് ആദ്യം വിളിക്കുക അമ്മയെയാണ്. അമ്മയോട് സംസാരിച്ചതിനു ശേഷം സുചിത്ര ചേച്ചിയെ വിളിക്കും. അമ്മയുടെ അസുഖത്തിന്റെ ആദ്യകാലത്ത് അമൃത ഹോസ്പിറ്റലില് അഡ്മിറ്റ് ചെയ്തപ്പോള് ലാലേട്ടന് ഒപ്പമുണ്ടായിരുന്നു ഹോസ്പിറ്റലിലാണ് അദ്ദേഹം താമസിച്ചത്. ആശിര്വാദിന്റെ ഒരു സിനിമ നടക്കുന്ന സമയമായിരുന്നു ഹോസ്പിറ്റലില് നിന്നാണ് അദ്ദേഹം ഷൂട്ടിങ്ങിനു വന്നിരുന്നതും തിരികെ ആശുപത്രിയിലേക്കാണ് പോയിരുന്നതും. അമ്മയ്ക്ക് സംസാരിക്കാന് ചെറിയ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ അമ്മയെ നോക്കുന്ന ചേച്ചിയെ വിളിച്ച് അമ്മയുടെ കാതില് ഫോണ് വെച്ചുകൊടുക്കാന് പറയും എന്നിട്ട് ലാലേട്ടന് സംസാരിക്കും. സുചിത്ര ചേച്ചി അമ്മയുടെ അടുത്ത് ഇല്ലാത്തപ്പോള് ലാലേട്ടന് സുചിത്ര ചേച്ചിയെ വിളിച്ചാല് ആദ്യം ചോദിക്കുക അമ്മയെ വിളിച്ചോ സംസാരിച്ചോ എന്നാണ്. ഒരു സാധാരണ അമ്മ മകന് ബന്ധമായിരുന്നില്ല അത് അതിലും ദിവ്യത്വമുള്ള എന്തോ ഒന്ന്. ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് അമ്മ വീണ്ടും ഹോസ്പിറ്റലില് ആയപ്പോള് ലാലേട്ടന് വളരെ ഡിസ്റ്റര്ബ്ഡ് ആയിരുന്നു. എപ്പോഴും വിവരങ്ങള് വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കും. ഫോണില് ഡോക്ടര്മാരുമായി സംസാരിക്കും. ഒഴിവു കിട്ടുമ്പോള് എല്ലാം തൊടുപുഴയില് നിന്ന് എറണാകുളത്ത് പോയി അമ്മയെ കാണും. ബറോസിന്റെ ഡബ്ബിങ് സമയത്ത് ഒരു ദിവസം ലാലേട്ടന്റെ കൂടെ ഞാന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. പോയിക്കൊണ്ടിരുന്നപ്പോള് ഞാന് ചോദിച്ചു അമ്മയെ കാണാന് പറ്റുമോ. കാണാലോ അതിനെന്താ, എന്താ അങ്ങനെ ചോദിച്ചത് എന്ന് ലാലേട്ടന്. അല്ല പുറത്തുനിന്ന് ഒരാള് കാണാന് വരുമ്പോള് വല്ല ഇന്ഫെക്ഷനോ മറ്റോ... പൂര്ത്തിയാക്കാന് ലാലേട്ടന് സമ്മതിച്ചില്ല ഒരു കുഴപ്പവുമില്ല കാണാം. വീട്ടിലെത്തിയ ഉടനെ അമ്മയുടെ മുറിയിലേക്ക് എന്നെ വിളിച്ചു കൊണ്ടു പോയി. അമ്മയ്ക്ക് മനസ്സിലായോ നമ്മുടെ തിരുവനന്തപുരത്തെ വീട്ടിലൊക്കെ ഒരുപാട് തവണ വന്നിട്ടുള്ള ആളാണ് സിദ്ധാര്ത്ഥന്. ചെറിയ മൂള ലോടെ വളരെ പതുക്കെ അമ്മ തലഒന്നനക്കി. ആന്റണിക്കും തീരാദുഃഖം ആയിരിക്കും ഈ മരണം. ആന്റണിയുടെ മറ്റൊരു അമ്മയായിരുന്നു ലാലേട്ടന്റെ അമ്മ. ലോകം പോറ്റിയ ഒരു മകനു ജന്മം നല്കാന് കഴിഞ്ഞ ഈ അമ്മ മഹാഭാഗ്യവതിയാണ്. ആ ഭാഗ്യം മരണത്തിലും അമ്മയെ പിന്തുടരുന്നുണ്ട്. ഇന്ന് സ്വര്ഗ്ഗ വാതില് ഏകാദശിയാണ്. അമ്മയുടെ യാത്ര നേരെ സ്വര്ഗത്തിലേക്ക്. സഹോദരന്റെ മരണ സമയത്ത് പരസ്പരം ആശ്വസിപ്പിക്കാനും ചേര്ത്തു നിര്ത്താനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന്റെ മരണസമയത്ത് അമ്മയും. ഇനി... എപ്പോഴും അമ്മയെ കാണണം അമ്മ അടുത്തുണ്ടാകണം എന്ന് ആഗ്രഹിച്ച മകന് വേര്പാടിന്റെ ഈ ദുഃഖം സഹിക്കാന് ഉള്ള ശക്തി നല്കാന് സര്വ്വശക്തനോട് പ്രാര്ത്ഥിക്കുന്നു. ലാലേട്ടന്റെ ദുഃഖത്തില് ആത്മാര്ത്ഥമായി പങ്കുചേരുന്നു. Production controller Sidhu Panakkal writes about Mohanlal's deep bond with his mother. Recalls him getting upset as her health condition got worse during Drishyam 3.
Year Ender 2025|ഇത്രയും കുറഞ്ഞ ബജറ്റിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? 2025 ൽ പണം വാരിയ മലയാള സിനിമകൾ
മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരമായ വർഷമായിരുന്നു 2025. ലോകയും തുടരുമും കളങ്കാവലുമൊക്കെ മലയാള സിനിമയെ വാനോളം ഉയർത്തി. വ്യത്യസ്തമാർന്ന പ്രമേയങ്ങളിലൂടെയും ബോക്സ് ഓഫീസ് കളക്ഷനിലൂടെയും മലയാള സിനിമ ഈ വർഷം വിസ്മയം തീർത്തു. ത്രില്ലറുകളും ഫീൽ ഗുഡും ഹൊററുമൊക്കെയായി മലയാളികൾ ഈ വർഷം അങ്ങനെ ആഘോഷമാക്കി. ഒരു സൈഡിൽ നായകൻമാർ കയ്യടി വാരി കൂട്ടിയപ്പോൾ മറുവശത്ത് നടിമാരും കിടിലൻ പെർഫോമൻസുകളിലൂടെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ലോക, വിക്ടോറിയ, ഫെമിനിച്ചി ഫാത്തിമ, തടവ്, തിയേറ്റർ: എ മിത്ത് ഓഫ് റിയാലിറ്റി പോലുള്ള സ്ത്രീ കേന്ദ്രീകൃത സിനിമകളുമായി മലയാളത്തിന്റെ നടിമാർ ബോക്സ്ഓഫീസിൽ ശക്തമായ സാന്നിധ്യമായി. അതോടൊപ്പം മലയാള സിനിമകളുടെ ബജറ്റിനെക്കുറിച്ചും തെന്നിന്ത്യൻ സിനിമാ ലോകവും ബോളിവുഡും ചർച്ചയാക്കി. ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെയാണ് ഇത്രയും ഗംഭീരമായി സിനിമ ചെയ്യാൻ സാധിക്കുക എന്നാണ് മോളിവുഡിനോട് മറ്റു ഭാഷകൾ ചോദിച്ചത്. 'ദിസ് ഈസ് സിനിമ, ദിസ് ഈസ് മോളിവുഡ്...' എന്ന് എല്ലാത്തരം സിനിമാ പ്രേക്ഷകരും ഒരുപോലെ പറഞ്ഞതും ഈ വർഷമായിരുന്നു. അടുത്ത വർഷവും മികച്ച സിനിമകളുമായി മോളിവുഡ് മറ്റൊരു വിസ്മയം തന്നെ തീർക്കുമെന്ന് കാര്യം ഉറപ്പാണ്. 2025 ൽ പണം വാരിയ മലയാള സിനിമകളിലൂടെ. ലോക: ചാപ്റ്റർ 1 ചന്ദ്ര Lokah Chapter 1 Chandra ലോക ആണ് ഈ വർഷം മലയാളത്തിൽ അഭിമാനകരമായ നേട്ടം സമ്മാനിച്ച ചിത്രം. മിന്നൽ മുരളിക്ക് ശേഷം മലയാളത്തിലേക്ക് പറന്നിറങ്ങിയ മറ്റൊരു സൂപ്പർ ഹീറോ ചിത്രം. കല്യാണി പ്രിയദർശൻ ചന്ദ്ര ആയി എത്തിയ 'ലോക ചാപ്റ്റർ വൺ' മലയാളിക്കും സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്സ് സമ്മാനിച്ചു. ചാത്തനും ഒടിയനും നീലിയും കത്താനാരും ഉള്ള ഒരു സൂപ്പർ ഹീറോ യൂണിവേഴ്സ്. 300 കോടിക്ക് മുകളിൽ കളക്ട് ചെയ്ത് ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറി. സിനിമയുടെ സാങ്കേതിക തികവ് കണ്ട് ബോളിവുഡ് വരെ അമ്പരന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 303.2 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. എംപുരാൻ Empuraan മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാനും ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എംപുരാൻ ആശിർവാദ് സിനിമാസ് ആണ് നിർമിച്ചത്. റിലീസിന് പിന്നാലെ മാസങ്ങളോളം വിവാദങ്ങളും സിനിമയെ പിന്തുടർന്നു. എന്നാൽ വിമർശനങ്ങളും വിവാദവുമൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് വാസ്തവം. 268 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. തുടരും Thudarum ഈ വർഷത്തെ മോഹൻലാലിന്റെ രണ്ടാമത്തെ ഹിറ്റാണ് തുടരും. മോഹൻലാൽ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയ സിനിമയായിരുന്നു ഈ തരുൺ മൂർത്തി ചിത്രം. ഒരു സാധാരണ ടാക്സി ഡ്രൈവറായി മുണ്ടുടുത്ത് കളിച്ച് ചിരിച്ച് മോഹൻലാൽ എത്തിയപ്പോൾ ആരാധകരും അറിഞ്ഞ് കയ്യടിച്ചു. ഏറെക്കാലമായി ആരാധകർ കാണാൻ കൊതിച്ച മോഹൻലാലിനെ സമ്മാനിച്ചു എന്നത് തന്നെയാണ് തുടരും എന്ന സിനിമയുടെ പ്രത്യേകത. എം രഞ്ജിത് നിർമ്മിച്ച ചിത്രം തിയറ്ററിൽ നിന്ന് 235 കോടി രൂപയാണ് കളക്ട് ചെയ്തത്. ഡീയസ് ഈറെ Dies Irae മലയാള സിനിമയിലെ ക്ലീഷെ ഹൊറർ സിനിമകളെ പൊളിച്ചെഴുതിയ സംവിധായകനാണ് രാഹുൽ സദാശിവൻ. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ ഒരുക്കിയ ഡീയസ് ഈറെയും ഈ വർഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി. പ്രണവ് മോഹൻലാലിന്റെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട സിനിമ. കഥാപാത്രങ്ങളിലൂടെയും ഇടങ്ങളിലൂടെയുമാണ് ഈ സിനിമയിൽ രാഹുൽ കാണികളെ പേടിപ്പിക്കുന്നത്. നിശബ്ദതയെ ഭേദിച്ച് എത്തിയ സിനിമയിലെ ചെറിയ ശബ്ദങ്ങൾ പോലും കാണികളെ ഭയപ്പെടുത്തി. 82 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. കളങ്കാവൽ Kalamkaval സിനിമകളുടെ തിരഞ്ഞെടുപ്പുകളിൽ മമ്മൂട്ടിയെപ്പോലെ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച നടൻമാർ വളരെ കുറവാണ്. പ്രത്യേകിച്ച് ഈ സമീപ കാലത്ത്. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കളങ്കാവലും അത്തരത്തിലൊന്നായിരുന്നു. നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തില് ഒരു സീരിയല് കില്ലര് ആയാണ് മമ്മൂട്ടി എത്തിയത്. സ്റ്റാന്ലി ദാസ് എന്ന ഈ കഥാപാത്രം നായകനല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയ വസ്തുത. പ്രതിനായകനാണ് ചിത്രത്തില് മമ്മൂട്ടി. വിനായകനാണ് നായകന്. മമ്മൂട്ടി കമ്പനി സമീപകാലത്ത് ഏറ്റവും മികച്ച രീതിയില് പ്രൊമോഷന് നടത്തിയ ചിത്രം കൂടിയാണ് ഇത്. 85.2 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ഹൃദയപൂർവം Hridayapoorvam മോഹൻലാലിന്റെ ഈ വർഷത്തെ മൂന്നാമത്തെ ഹിറ്റായിരുന്നു ഹൃദയപൂർവ്വം. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് ഹൃദയപൂര്വ്വം. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. ചിത്രത്തിന്റെ ആഗോള തിയറ്റര് കളക്ഷനും ബിസിനസും കൂടിച്ചേര്ന്ന തുകയാണിത്. മോഹൻലാലിനൊപ്പം സംഗീത് പ്രതാപും ചിത്രത്തിൽ കയ്യടി നേടി. രേഖാചിത്രം Rekhachithram 'മരണം അതൊരു ഉറപ്പാണ്, എന്നാൽ അതിനേക്കാൾ വലിയ വേദനയാണ് കാത്തിരിപ്പ്...'- രേഖാ ചിത്രത്തിലെ ഈ ഡയലോഗ് തന്നെയായിരുന്നു ആ ചിത്രത്തിന്റെ കാതലും. ഒരു സിനിമാ ലൊക്കേഷനിൽ നിന്ന് രേഖ എന്നൊരു ജൂനിയർ ആർടിസ്റ്റിനെ കാണാതാകുന്നതും വർഷങ്ങൾക്ക് ശേഷം ആ കേസിൽ ഉണ്ടാകുന്ന ഒരു വഴിത്തിരിവുമാണ് സിനിമയുടെ ഇതിവൃത്തം. രേഖ എന്ന മമ്മൂട്ടിച്ചേട്ടന്റെ ആരാധികയുടെ കഥ ചുരുൾ നിവരുമ്പോൾ പലവട്ടം സിനിമ നമ്മളെ അത്ഭുതപ്പെടുത്തും. ആൾട്ടർനേറ്റീവ് ഹിസ്റ്ററിയെ ഇൻവസ്റ്റിഗേഷൻ ത്രില്ലറിലേക്ക് സംയോജിപ്പിച്ച സംവിധായകൻ 'കാതോട് കാതോരം' ലൊക്കേഷനെ തന്റെ കഥയുടെ പശ്ചാത്തലമാക്കി. ആസിഫ് അലി നായകനായ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. 57.30 കോടിയാണ് രേഖാ ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. സർവ്വം മായ Sarvam Maya ഈ വർഷം ക്രിസ്മസ് റിലീസായെത്തിയ മലയാള ചിത്രമായിരുന്നു നിവിൻ പോളിയുടെ സർവ്വം മായ. നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ മടങ്ങി വരവ് കൂടിയായിരുന്നു സർവ്വം മായ. ഇപ്പോഴിതാ 50 കോടി എന്ന നാഴികകല്ലും പിന്നിട്ടിരിക്കുകയാണ് സർവ്വം മായ. റിലീസ് ചെയ്ത് അഞ്ചാമത്തെ ദിവസമാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത്. നിവിനൊപ്പം അജു വർഗീസും റിയ ഷിബുവും സ്കോർ ചെയ്തു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ ഈ വർഷത്തെ അവസാനത്തെ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. Cinema News: Highest- Grossing Malayalam Movies this year.
ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില് അജിത്ത്; ഈ വര്ഷം ഇത് രണ്ടാം തവണ
പാലക്കാട്: കുടുംബസമേതം പാലക്കാട് പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില് ദര്ശനം നടത്തി തെന്നിന്ത്യന് താരം അജിത് കുമാര്. ഭാര്യയും മലയാളികളുടെ പ്രിയതാരവുമായ ശാലിനി മകന് ആദ്വിക് എന്നിവര്ക്കൊപ്പമായിരുന്നു താരത്തിന്റെ ക്ഷേത്രസന്ദര്ശനം. ഈ വര്ഷം ഇത് രണ്ടാം തവണയാണ് താരം കുടുംബസമേതം ക്ഷേത്രത്തിലെത്തുന്നത്. ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില് അജിത് എത്തിയപ്പോള് pic.twitter.com/qpHqa0UaHC — Samakalika Malayalam (@samakalikam) December 30, 2025 'മറവി രോഗം ബാധിച്ച അച്ഛനെ കുട്ടിയെപ്പോലെ നോക്കിയ അമ്മ; ചോറ് വാരിക്കൊടുത്തു, കൈ പിടിച്ച് നടത്തി'; മോഹന്ലാല് പറഞ്ഞത് കഴിഞ്ഞ നവംബര് 23നായിരുന്നു നടനും കുടുംബവും ക്ഷേത്രത്തില് എത്തിയത്. അമ്പലത്തില് നടന്നുവരുന്ന ചാന്താട്ടം മഹോത്സവത്തിന്റെ ഭാഗമായാണ് രാവിലെ പത്തുമണിയോടെ അജിത്തും കുടുബവും ക്ഷേത്രത്തിലെത്തിയത്. actor ajith kumar shalini visit temple in palakkad
പ്രിയ സുഹൃത്തിന്റെ വേദനയില് കണ്ണുകള് നിറഞ്ഞിരിക്കുന്ന മോഹന്ലാലിനെ കഴിഞ്ഞയാഴ്ചയാണ് കണ്ടത്. ആ സങ്കടത്തില് നിന്നും കരകയറും മുമ്പ് മോഹന്ലാലിനെ തേടി മറ്റൊരു വേദനയെത്തിയിരിക്കുകയാണ്. തന്നെ താനാക്കിയ, ലോകത്ത് മറ്റാരേക്കാളും തന്നെ സ്നേഹിച്ചിരുന്ന അമ്മയുടെ വേര്പാടിന്റെ വേദനയിലാണ് മോഹന്ലാല് ഇന്ന്. 'സംസാരിച്ചു കൊണ്ടിരിക്കുമ്പോള് പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്ലാല് അന്ന് പറഞ്ഞത് ഏറെനാളുകളായി അസുഖബാധിതയായി ചികിത്സയില് കഴിയുകയായിരുന്നു മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി. അമ്മയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മോഹന്ലാലിന്. എത്ര വലിയ തിരക്കാണെങ്കിലും അമ്മയുടെ അടുത്തെത്താന് അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. മരണം വരെ അമ്മയെ പരിചരിക്കുന്നതില് അതിയായി ശ്രദ്ധിച്ചിരുന്നു അദ്ദേഹം. 'ഓടിച്ചാടി നടന്നിരുന്ന അമ്മ പെട്ടെന്ന് വീൽ ചെയറിലേക്ക് ഒതുങ്ങി, ആ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്'; അമ്മയെക്കുറിച്ച് മോഹൻലാൽ അന്ന് കുറിച്ചത് പണ്ടൊരിക്കല് അമ്മയെക്കുറിച്ച് മോഹന്ലാല് പങ്കുവച്ച വാക്കുകളും ഇപ്പോള് ശ്രദ്ധ നേടുകയാണ്. മലയാള മനോരമ പത്രത്തില് മാതൃദിനത്തില് തന്റെ അമ്മയെക്കുറിച്ച് അദ്ദേഹം എഴുതിയ വാക്കുകളാണ് വീണ്ടും ചര്ച്ചയാകുന്നത്. അച്ഛന് മറവി രോഗം വന്ന സമയത്ത് അമ്മ എങ്ങനെയാണ് പരിചരിച്ചിരുന്നതെന്നാണ് കുറിപ്പില് മോഹന്ലാല് വിവരിക്കുന്നത്. അച്ഛന് മറവി രോഗം വന്നപ്പോള് ആദ്യം അത് തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്ത് മറവി രോഗം വന്നവരെ വീടിന് പുറത്ത് കൊണ്ടു പോകാന് പോലും തയ്യാറാകുമായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അറിയില്ല. എന്നാല് അക്കാലത്തും അമ്മ അച്ഛനെ കല്യാണങ്ങള്ക്കും ആഘോഷങ്ങള്ക്കും കൈ പിടിച്ചു കൊണ്ടു പോകുമായിരുന്നുവെന്ന് മോഹന്ലാല് ഓര്ക്കുന്നുണ്ട്. മറവി രോഗം കാരണം ഓര്മകള് നഷ്ടമാകുന്ന അച്ഛന് ഒരു കുട്ടിയോടെന്ന പോലെ ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുകയും ചോറുരുള വാരി കൊടുക്കുകയും ചെയ്യുന്ന അമ്മയേയും മോഹന്ലാല് ആ കുറിപ്പില് വരച്ചിടുന്നുണ്ട്. അമ്മയും താനും ചേര്ന്നാണ് തന്റെ സിനിമ കാണാന് അച്ഛന്റെ കൈ പിടിച്ചു കൊണ്ടുപോയത്. അച്ഛന് തന്നെ തിരിച്ചറിയാന് കഴിയുമോ എന്ന് പോലും അറിയില്ലായിരുന്നു. എങ്കിലും അത് അമ്മയ്ക്ക് വലിയ സന്തോഷം നല്കിയ കാര്യമായിരുന്നുവെന്നും മോഹന്ലാല് പറയുന്നുണ്ട്. ''അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാന് കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ? ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട... അതാണ് അമ്മ'' എന്നു പറഞ്ഞാണ് മോഹന്ലാല് കുറിപ്പ് അവസാനിപ്പിക്കുന്നത്. എളമക്കരയിലെ വസതിയില് വച്ചാണ് മോഹന്ലാലിന്റെ അമ്മയുടെ അന്ത്യം. 90 വയസായിരുന്നു. കഴിഞ്ഞ പത്ത് വര്ഷമായി പക്ഷാഘാതത്തെ തുടര്ന്ന് കൊച്ചിയിലെ വീട്ടില് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹന്ലാല് വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം അമ്മയുടെ 89-ാം പിറന്നാള് മോഹന്ലാല് ആഘോഷമാക്കിയിരുന്നു. സം?ഗീതാര്ച്ചനയും നടത്തിയിരുന്നു. Mohanlal's note about his mother on mother's day gets viral amid her passing. He recalls how she took care his ill father.
പ്രിയപ്പെട്ട ലാലുവിന്റെ അമ്മയെ അവസാനമായി കാണാൻ വീട്ടിലെത്തി മമ്മൂട്ടി
കൊച്ചി: മോഹൻലാലിന്റെ വീട്ടിലെത്തി അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് നടൻ മമ്മൂട്ടി . മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു. 'ഓടിച്ചാടി നടന്നിരുന്ന അമ്മ പെട്ടെന്ന് വീൽ ചെയറിലേക്ക് ഒതുങ്ങി, ആ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്'; അമ്മയെക്കുറിച്ച് മോഹൻലാൽ അന്ന് കുറിച്ചത് കലാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലേക്ക് എത്തുന്നത്. പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് വൈകീട്ടോടെ കൊണ്ടുപോകും. 'അവന്റെ ദേഹത്ത് മുറിവോ ചതവോ ഉണ്ടോ എന്ന് നോക്കും; പുറത്തെ പാട് കണ്ട് സങ്കടമായി; ലാലുവിനെ ഡോക്ടറാക്കണം എന്നായിരുന്നു'; ആ അമ്മത്തണല് ഇനിയില്ല തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നാളെയാണ് സംസ്കാരം. പലപ്പോഴായി അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്. Cinema News: Actor Mammootty visit Mohanlal home.
സി നിമകളില്, പ്രത്യേകിച്ചും വാണിജ്യ സിനിമകളില് വില്ലന് വേഷങ്ങള്ക്ക് വലിയ പ്രാധാന്യമുണ്ട്. വില്ലന് എത്ര ശക്തനും ക്രൂരനുമാകുന്നുവോ നായകന്റെ വിജയത്തിന് അത്രമേല് പ്രേക്ഷകര് കാവലിരിക്കും. ഐക്കോണിക് ആയ നായകന്മാര്ക്കെല്ലാം അവരേക്കാള് കരുത്തരായ വില്ലന്മാരേയാണ് പരാജയപ്പെടുത്തേണ്ടി വന്നിട്ടുള്ളത്. വില്ലന്-നായകന് സങ്കല്പ്പങ്ങളിലുള്ള അതിരുകള് ബ്ലര് ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തും, ആന്റഗോണിസ്റ്റ് എന്നത് സിനിമയുടെ നരേറ്റീവിന് വളരെ പ്രധാനപ്പെട്ടതാണ്. 2025 മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ചില വില്ലന് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. കണ്ട് ശീലിച്ചിട്ടുള്ള വില്ലന് കഥാപാത്രങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ട് തന്നെ കഥയെ മുന്നോട്ട് നയിക്കുന്നവര് മുതല്, മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം പെരുമാറുന്ന, രൂപഭാവങ്ങളുള്ള വില്ലന്മാരേയും പോയ വര്ഷം മലയാള സിനിമ കണ്ടു. 2025 നെ തങ്ങളുടേതു കൂടിയാക്കി മാറ്റിയ ചില വില്ലന്മാരെ പരിചയപ്പെടാം. പ്രകാശ് വര്മ Prakash Varma ഈ വര്ഷം വില്ലന് ഓഫ് ദ ഇയര് എന്നൊരു പുരസ്കാരം ആര്ക്കെങ്കിലും നല്കാനുണ്ടെങ്കിലത് പ്രകാശ് വര്മയുടെ സിഐ ജോര്ജ് ആണ്. പ്രകാശ് വര്മയെപ്പോലെ കണ്ടു പരിചയമില്ലാത്തൊരു മുഖത്തെ കാസ്റ്റ് ചെയ്യാനുള്ള തരുണ് മൂര്ത്തിയുടെ തീരുമാനം നൂറ് ശതമാനം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. എപ്പോള് എന്ത് ചെയ്യുമെന്ന് പ്രവചിക്കാന് സാധിക്കാത്ത, ക്രൂരതയുടെ ആള്രൂപമായിരുന്നു ജോര്ജ് സാര്. മറച്ചു പിടിക്കുമ്പോഴും ജോര്ജ് സാറിന്റെ ചിരിയിലൂടെ കോണുകളിലൂടെ അറിയാതെ പുറത്ത് ചാടുന്ന ആ ചെകുത്താനെ കണ്ട് ഭയം തോന്നാത്തവരുണ്ടാകില്ല. മോഹന്ലാലിനെപ്പോലൊരു താരം എതിരെ നില്ക്കുമ്പോഴും തുടരും എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് പ്രകാശ് വര്മയുടെ ടവറിങ് സാന്നിധ്യമായിരുന്നു. മമ്മൂട്ടി Mammootty പോയ വര്ഷത്തിലെന്നത് പോലെ തന്നെ തന്നിലെ നടനെ ഉടച്ചുവാര്ക്കുന്ന മമ്മൂട്ടിയെയാണ് 2025 ലും കണ്ടത്. അതിന്റെ പീക്കായിരുന്നു വര്ഷത്തിന്റെ അവസാനഘട്ടത്തില് പുറത്തിറങ്ങിയ കളങ്കാവലിലെ സ്റ്റാന്ലി. സയനൈഡ് മോഹനില് നിന്നും പ്രചോദനമുള്ക്കൊണ്ടൊരുക്കിയ കഥാപാത്രത്തിന് മമ്മൂട്ടി പുതിയൊരു മാനം തന്നെ നല്കി. മമ്മൂട്ടിയെപ്പോലൊരു താരം വില്ലനാകുമ്പോള് പ്രതീക്ഷിക്കുന്ന 'ന്യായീകരണ' കഥകളൊന്നുമില്ലാത്ത ലക്ഷണമൊത്ത വില്ലന് തന്നെയായിരുന്നു കളങ്കാവലിലേത്. ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ തന്നെയാണ് കളങ്കാവലില് കണ്ടതും. ജയ കുറുപ്പ് Jaya Kurup ഈ വര്ഷത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായിരുന്നു ഡീയസ് ഈറയിലെ ജയ കുറുപ്പിന്റേത്. അരമണിക്കൂറിന് അടുത്ത് മാത്രമേ സിനിമയിലുള്ളൂവെങ്കിലും ആ സമയം പ്രേക്ഷകരെ ഭയത്തിന്റേയും ആകാംഷയുടേയും മുള്മുനയില് നിര്ത്താന് ജയ കുറുപ്പിന് സാധിച്ചു. അമ്മയുടെ വാത്സല്യത്തില് നിന്നും മനസിന്റെ നിയന്ത്രണം നഷ്ടമായൊരു ക്രിമിനിലിലേക്കുള്ള അവരുടെ യാത്ര നൂല്പ്പാലത്തിലെന്നത് പോലെ സൂക്ഷ്മവും കണ്ടിരിക്കുന്നവരെ അമ്പരപ്പിക്കുന്നതുമായിരുന്നു. സറിന് ഷിഹാബ് Zarin Shihab ഈ വര്ഷത്തെ ആദ്യത്തെ ഹിറ്റായിരുന്നു രേഖാചിത്രം. ആസിഫ് അലി നായകനായ ചിത്രം അനശ്വര രാജന്റെ രേഖയുടേയും സറിന് ഷിഹാബിന്റെ പുഷ്പത്തിന്റേയും കൂടെ സിനിമയാണ്. സോബ് സ്റ്റോറികളൊന്നുമില്ലാത്ത, അണ്അപ്പോളജറ്റിക് ആയൊരു സ്ത്രീ വില്ലന് കഥാപാത്രമായി സറിന് നിറഞ്ഞാടുകയായിരുന്നു സിനിമയില്. സ്ക്രീന് ടൈം കുറവായിരുന്നുവെങ്കിലും ഒരുപാട് പ്രതിഭങ്ങള് മത്സരിച്ചൊരു സിനിമയിലും തന്നെ ശക്തമായി അടയാളപ്പെടുത്താന് സറിന് ഷിഹാബിന് സാധിച്ചു. സൗരഭ് സച്ച്ദേവ Saurabh Sachdeva പ്രകൃതിയുടേയും മനുഷ്യമനസിന്റേയും നിഗൂഢതകളിലേക്ക് കൊണ്ടു പോയ സിനിമയായിരുന്നു എക്കോ. ചിത്രത്തിന്റെ കാതലായ കുരിയച്ചനായി എത്തിയത് ബോളിവുഡ് നടന് സൗരഭ് സച്ച്ദേവയാണ്. കുരിയച്ചന് എന്തെന്ന് സിനിമ കണ്ട് കഴിയുമ്പോഴും പൂര്ണമായൊരു ചിത്രം നമുക്ക് ലഭിക്കില്ല. കണ്മുന്നില് കാണുന്നതിലും എത്രയോ വലുതും നിഗൂഢവുമാണ് ഇയാളൊന്ന് തോന്നിപ്പിക്കുന്നൊരു കഥാപാത്ര സൃഷ്ടിയെ തന്റെ പ്രകടനം കൊണ്ട് സൗരഭ് സച്ച്ദേവ നീതീകരിക്കുന്നുണ്ട്. Year Ender 2025: From Prakash Varma in Thudarum to Mammootty in Kalamkaval, best perfomances as villain last year.
ലോകം മുഴുവന് ആരാധിക്കുന്ന താരമായിരിക്കുമ്പോഴും അമ്മയുടെ ലാലുവായിരുന്നു മോഹന്ലാല്. ഇന്നും അതങ്ങനെ തന്നെയാണ്. എത്ര വലിയ നേട്ടങ്ങളും പുരസ്കാരങ്ങളും തേടിയെത്തുമ്പോഴും അമ്മയുടെ അടുത്തേക്ക് ഓടിയെത്താനാണ് മോഹന്ലാല് ആഗ്രഹിച്ചത്. കുഞ്ഞുന്നാളില് സ്കൂളില് നിന്നും വന്ന് അമ്മയോട് വിശേഷങ്ങള് പറയുന്ന ലാലു തന്നെയായിരുന്നു അദ്ദേഹം എന്നും. അവസാന നാളുകളില് അമ്മയോടൊപ്പം തന്നെയുണ്ടായിരുന്നു മോഹന്ലാല്. 'സംസാരിച്ചു കൊണ്ടിരിക്കുമ്പോള് പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്ലാല് അന്ന് പറഞ്ഞത് മോഹന്ലാലിന്റെ സ്നേഹത്തണലായിരുന്നു എന്നും അമ്മ. മകന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അധികമാര്ക്കും അറിയാത്ത മോഹന്ലാലിനെക്കുറിച്ചുമൊക്കെ പണ്ടൊരിക്കല് കൈരളിയ്ക്ക് നല്കിയ അഭിമുഖത്തില് അമ്മ ശാന്തകുമാരി സംസാരിക്കുന്നുണ്ട്. ''ലാലു മഞ്ഞില് വിരിഞ്ഞ പൂക്കള് ചെയ്യുമ്പോള് ഞാന് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. നേരെ ആശുപത്രിയിലേക്കാണ് വന്നത്. പുറത്ത് ചുവന്ന പാട് കണ്ടു. അടിച്ചതാണെന്ന് ഞാന് കരുതി. എനിക്ക് വിഷമം തോന്നി. അപ്പോള് സിനിമയാണ്, അങ്ങനൊന്നും ചെയ്യില്ല എന്ന് ലാലു പറഞ്ഞു''. എനിക്ക് നിന്നെ കേള്ക്കാനും കാണാനും കഴിയും മോനേ...; ഞാന് അനാഥനാവുന്നത് അവന് പറയാതെ പോയ ശേഷമാണ്; വിങ്ങലോടെ കൈതപ്രം 'മഞ്ഞില് വിരിഞ്ഞ പൂക്കള് കണ്ടപ്പോള് എനിക്ക് സങ്കടം തോന്നി. കാരണം അവന് വില്ലനല്ല. ആ പയ്യനെ പിടിച്ച് വില്ലന് ആക്കിയല്ലോ എന്ന് സങ്കടമായി. അതില് നിന്നല്ലേ തുടക്കം. നന്നായി ചെയ്തിരുന്നു. എങ്കിലും എനിക്ക് വിഷമമായി' എന്ന വാക്കുകളില് അവരുടെ നിഷ്കളങ്കതയും കരുതുലുമുണ്ടായിരുന്നു. ''ഇടിക്കുന്നതൊക്കെ കാണുമ്പോള് സങ്കടം തോന്നും. വരുമ്പോള് ഞാന് നോക്കും ദേഹത്ത് മുറിവുണ്ടോ ചതവുണ്ടോ എന്നൊക്കെ. അന്നും നോക്കും ഇന്നും നോക്കും'', എത്ര വലിയ താരമാണെങ്കിലും അമ്മയ്ക്ക് തന്റെ മകന് എന്നും കുട്ടിയായിരിക്കുമെന്ന് ആ വാക്കുകള് ഓര്മപ്പെടുത്തുന്നുണ്ട്. ''ചെരിഞ്ഞുള്ള നടത്തമൊക്കെ പണ്ടേയുണ്ട്. വീട്ടില് കാണിക്കുന്ന വികൃതികള് തന്നെയാണ് സിനിമയിലും കാണിക്കുന്നത്. താളവട്ടത്തിലൊക്കെ തല കുത്തി മറിയുന്നതൊക്കെ ഇവിടെ കാണിക്കുന്ന ഗോഷ്ടികളാണ്.'' മോഹന്ലാലിന്റെ ആരാധകര് നെഞ്ചേറ്റിയ മാനറിസങ്ങളെക്കുറിച്ച് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. മകന് ആഗ്രഹിച്ചത് നടനാകാന് മാത്രമായിരുന്നുവെന്ന് അറിയുമ്പോഴും അവനെയൊരു ഡോക്ടര് ആക്കാന് താന് ആഗ്രഹിച്ചിരുന്നുവെന്നും അന്ന് അമ്മ പറയുന്നുണ്ട്. ''ഞങ്ങളുടെ വീട്ടില് ഡോക്ടര്മാരില്ല. അതിനാല് ഡോക്ടര് ആകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അയാളെ സംബന്ധിച്ച് അതൊന്നും പറ്റില്ല. ഇത് തന്നെയാകുമെന്ന് തോന്നിയിരുന്നു. ഞാന് ഒന്നും പറഞ്ഞിട്ടില്ല. കൊച്ചിലെ നന്നായി പാടുകയും ഡാന്സ് കളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു'' എന്നാണ് അമ്മ പറഞ്ഞത്. When Mohanlal's mother Shanthakumari spoke about him.
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വിയോഗം മലയാളികളെയും വിഷമിപ്പിച്ചിരിക്കുകയാണ്. പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ മോഹൻലാൽ തന്റെ അമ്മയെക്കുറിച്ച് വാചാലനാകാറുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിനോടുള്ള അതേ സ്നേഹം അദ്ദേഹത്തിന്റെ അമ്മയോടും മലയാളികൾക്ക് ഉണ്ടായിരുന്നു. പത്ത് വർഷത്തോളം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശാന്തകുമാരി അമ്മ. വീൽ ചെയറിലായിരുന്ന തന്റെ അമ്മയെക്കുറിച്ചും വീൽ ചെയറിൽ ജീവിക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും മോഹൻലാൽ മുൻപ് ബ്ലോഗിൽ പങ്കുവച്ച കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ‘അവരും കാണട്ടേ ലോകത്തിന്റെ ഭംഗി’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. അവരും കാണട്ടെ ലോകത്തിന്റെ ഭംഗി. കുറച്ചു മാസങ്ങളായി ഞാൻ ബ്ലോഗ് എഴുതിയിട്ട്. എനിക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത തരത്തിലുള്ളതായിരുന്നു എന്റെ ഓട്ടം. തിരക്കുകൾ തലയിൽ കുമിയുമ്പോൾ, പ്രിയപ്പെട്ട പല കാര്യങ്ങളും സങ്കടത്തോടെ മാറ്റി വെക്കേണ്ടി വരും. എഴുതിയേ തീരൂ എന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ ബ്ലോഗ് എഴുതിയിട്ടുള്ളൂ. കാരണം എനിക്ക് ഇത് ആരെയും ബോധിപ്പിക്കാനുള്ളതല്ല. എന്റെ തന്നെ ഉള്ളിലെ ചില ആനന്ദങ്ങളും ആകുലതകളും സങ്കടങ്ങളുമെല്ലാമാണ്. അവയുടെ പങ്കുവയ്ക്കലാണ്. മഹാനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ് മരിച്ചത്, എല്ലാവരെയും പോലും ഒരുപാട് സങ്കടത്തോടെയാണ് ഞാനും കേട്ടത്. പിന്നീട് വായിച്ചത്. വെറുമൊരു വീൽചെയറിലിരുന്ന് ക്ഷീരപഥങ്ങൾക്കപ്പുറത്തേക്ക് ചിന്ത കൊണ്ട് യാത്ര പോയി പല രഹസ്യങ്ങളുടെയും ചുരുളഴിച്ച മനുഷ്യൻ. എനിക്ക് ശാസ്ത്ര പ്രതിഭ എന്നതിലുപരി മനുഷ്യന്റെ ഇച്ഛാശക്തിയുടെ വെട്ടിത്തിളിങ്ങുന്ന ഉദാഹരണമായിരുന്നു. ഒന്നിനും മനുഷ്യനെ തളർത്താൻ കഴിയില്ല എന്നതിന്റെ പ്രതീകം. താരാപഥങ്ങൾക്ക് അപ്പുറത്തേക്ക് പോയ സ്റ്റീഫൻ ഹോക്കിങ്ങിന് പ്രണാമം. വിട. ഹോക്കിങ് മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനെന്റെ ഒരു ഡോക്ടർ സുഹൃത്തിനെ കാണാൻ പോയിരുന്നു. അടുത്തകാലത്ത് പരിചയപ്പെട്ടവരാണ് ഞങ്ങൾ. വീൽ ചെയറിലാണ് അദ്ദേഹത്തിന്റെ ജീവിതം. അതിലിരുന്നാണ് അദ്ദേഹം രോഗികളെ പരിശോധിക്കുന്നത്. അന്ന് രാത്രി സംസാരിച്ചിരിക്കുമ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു, വീൽ ചെയറിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ അറിയുമോ ലാലിന് ?. പെട്ടെന്നുള്ള ചോദ്യമായിരുന്നു. കുറച്ചൊക്കെ അറിയാം എന്ന് ഞാൻ മറുപടി പറഞ്ഞു. അത് സത്യമാണ്, കാരണം ഞാൻ വീൽ ചെയറിൽ ജീവിക്കുന്ന ആളായി പ്രണയം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അത്തരമൊരു വ്യക്തിയുടെ മനോവ്യാപാരങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഷോട്ട് എടുക്കുന്നതിന് മുൻപ് ആ വ്യക്തിയുടെ അസ്വസ്ഥതകൾ ആലോചിച്ച് കണ്ണടച്ച് ഇരുന്നിട്ടുണ്ട്. മാത്രമല്ല, എന്റെ പ്രിയപ്പെട്ട അമ്മ, കുറച്ചു വർഷങ്ങളായി വീൽ ചെയറിലാണ്. എത്രയോ കാലം ഓടി ചാടി സന്തോഷിച്ച് നടന്നിരുന്ന അമ്മ പെട്ടെന്ന് വീൽ ചെയറിലേക്ക് ഒതുങ്ങേണ്ടി വന്നപ്പോൾ ഉണ്ടായ അസ്വസ്ഥത ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ആ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഞാൻ അത്ര മാത്രം ശ്രദ്ധിക്കാത്ത കാര്യങ്ങളായിരുന്നു. ഞാൻ മാത്രമല്ല, നമ്മളെല്ലാവരും. അക്കാര്യങ്ങൾ അത്ര ശ്രദ്ധിക്കുന്നില്ല എന്നും എനിക്ക് തോന്നുന്നു. അദ്ദേഹം വേദനയോടെ പറഞ്ഞു, ലാൽ ഞങ്ങൾ വീൽ ചെയറിൽ ജീവിക്കുന്നവർക്ക് എവിടെയും പോകാൻ സാധിക്കില്ല. ആരാധനാലയങ്ങളിൽ പോകണമെങ്കിൽ പോലും, നോക്കൂ പല ആരാധനാലയങ്ങളും ഉയരമുള്ള പടികളാണ്, റെയിൽവേ സ്റ്റേഷനുകളിൽ ചെന്ന് നോക്കൂ, പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിൽ കയറാൻ ഞങ്ങൾക്ക് എന്തൊരു ബുദ്ധിമുട്ടാണ്. ഏതെങ്കിലും വേദിയിൽ കയറണമെങ്കിൽ എടുത്ത് കയറ്റണം. തിയറ്ററിൽ പോയി ഒരു സിനിമ കാണാൻ സാധിക്കില്ല. ഞങ്ങളെപ്പോലെ വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്ക് ഒരിടത്തും ഒരു സഞ്ചാര പാതയില്ല. ഞങ്ങളെപ്പോലെയുള്ള മനുഷ്യരും ഈ സമൂഹത്തിലുണ്ടെന്ന് ആരും കരുതാറില്ല. അതുകൊണ്ട് ഞങ്ങളുടെ ജീവിതം എങ്ങോട്ടും പോകാതെ ഈ ചക്ര കസേരയിൽ ഒതുങ്ങുന്നു.- മോഹൻലാൽ പറഞ്ഞു. ഒരു മനുഷ്യൻ സാംസ്കാരികമായും ആത്മീയമായും മുന്നേറുന്നത് തന്നെ പറ്റി മാത്രം ആലോചിക്കുമ്പോഴല്ല. തനിക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചും ആ ലോകത്തെ തന്നെക്കാൾ ചെറിയവരെയും കേൾക്കുമ്പോഴും അവരുടെ ജീവിതം നല്ലതാക്കാൻ ശ്രമിക്കുമ്പോഴുമാണ്. വീൽ ചെയറിൽ ജീവിക്കുന്നവരോടുള്ള നമ്മുടെ അവഗണന ഈ മനോഭാവത്തിന് ഉത്തമോദാഹരണമാണ്. നമ്മെപ്പോലെ ആഗ്രഹങ്ങളും ആകാംക്ഷകളും നിരാശകളുമുള്ള മനുഷ്യരായി അവരെ നാം പരിഗണിക്കാറില്ല. മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു ഭൂരിപക്ഷ മനുഷ്യരുടെ ആരോഗ്യസ്ഥിതി അനുസരിച്ചാണ് നമ്മുടെ എല്ലാ നിർമിതികളും. അതുകൊണ്ട് ഇനിയെങ്കിലും എല്ലാ മനുഷ്യരും വന്ന് ചേരുന്നിടത്ത് സ്ത്രീകളെ വൃദ്ധരെ കുട്ടികളെ പരിഗണിക്കുന്നതുപോലെ ഇത്തരത്തിൽ ചക്ര കസേരകളിൽ ഒതുങ്ങിപ്പോയവരെ കൂടി നമ്മൾ പരിഗണിക്കണം. അത്തരം സ്ഥലങ്ങളൊരുക്കുമ്പോൾ ഈ മനുഷ്യർക്ക് സുഗമമായി കടന്നു വരാനുള്ള പാത ഒരുക്കണം. 'സംസാരിച്ചു കൊണ്ടിരിക്കുമ്പോള് പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്ലാല് അന്ന് പറഞ്ഞത് ഈ ഒരു ബോധം നമ്മിലുണ്ടാകണം. ഇവരും മനുഷ്യരാണ്. വീൽ ചെയറിൽ ഇരുന്ന് രാജാക്കൻമാരെപ്പോലെ ഇവരും നമുക്കിടയിൽ സഞ്ചരിക്കട്ടെ. ഇത് മോഹൻലാൽ എന്ന നടൻ എഴുതുന്ന കുറിപ്പല്ല, വീൽ ചെയറിലുള്ള ഒരമ്മയുടെ വിഷമതകൾ കണ്ട ഒരു മകന്റെ വിനീതമായ അഭിപ്രായമാണ്.- മോഹൻലാൽ പറഞ്ഞു. Cinema News: Mohanlal old blog about his mother.
2025 അവസാനിക്കുമ്പോൾ ഒട്ടേറെ സംഭവവികാസങ്ങളിലൂടെയാണ് മലയാള സിനിമാ ലോകം കടന്നു പോയത്. മികച്ച പ്രമേയങ്ങളും ബോക്സോഫീസ് കളക്ഷനുകളുമൊക്കെ മലയാള സിനിമയെ വാനോളം ഉയർത്തിയപ്പോൾ ഏതാനും ചില വിവാദങ്ങളും ഒരു വശത്തുണ്ടായി. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയും വിവാദങ്ങളുണ്ടായപ്പോൾ സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത തലപ്പത്തെത്തിയതും അഭിമാന നേട്ടമായി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയായിരുന്നു ഈ വർഷം മലയാള സിനിമയിൽ ചർച്ചയാക്കപ്പെട്ട പ്രധാന വിഷയം. എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് പ്രമുഖരടക്കം രംഗത്തെത്തുകയും ചെയ്തു. മലയാള സിനിമയുടെ എക്കാലത്തെയും തീരാനഷ്ടമായ ശ്രീനിവാസന്റെ വിയോഗത്തോടെയാണ് ഈ വർഷം വിട പറയുന്നത്. ഈ വർഷം മലയാള സിനിമാ ലോകത്ത് സംഭവിച്ച ചില പ്രധാന വിഷയങ്ങളിലൂടെ. നിർണായക വിധി actress assault case കേരള മനഃസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ എട്ടിന് കേസിലെ നിർണായക വിധി എത്തി. അതിജീവിതയ്ക്ക് നീതി പ്രതീക്ഷിച്ചിരുന്ന കേരള സമൂഹത്തെ ഒന്നടങ്കം വിഷമിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവമായിരുന്നു പുറത്തുവന്നത്. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപിനെ കോടതി കുറ്റവിമുക്തമാക്കി കൊണ്ടായിരുന്നു കോടതി വിധി. കേസിലെ ആറ് പ്രതികള്ക്ക് 20 വര്ഷം കഠിനതടവിന് വിധിക്കുകയും ചെയ്തു. കേസിൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. വിധി വന്നതിന് പിന്നാലെ നടൻ ദിലീപിനെതിരെ വൻ തോതിലുള്ള ജനരോഷവും ഉയർന്നിരുന്നു. അതിജീവിതയുടെ പ്രതികരണം actress assault case വെെകാരികമായ കുറിപ്പുമായി അതിജീവിത എത്തിയതും മലയാളത്തിൽ വൻ ചർച്ചയായി മാറിയിരുന്നു. ട്രയല് കോടതിയില് തനിക്ക് വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള് ഓരോന്നായി എണ്ണി പറയുകയാണ് അതിജീവിത സോഷ്യല് മീഡിയ കുറിപ്പില്. ''എട്ടു വര്ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന് കാണുന്നു. പ്രതികളില് ആറു പേര് ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്ക്കായി ഞാന് ഈ വിധിയെ സമര്പ്പിക്കുന്നു. നിങ്ങള്ക്ക് ഇപ്പോള് ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന് കരുതുന്നു.- എന്നും നടി കുറിച്ചിരുന്നു. നടിയ്ക്ക് പിന്തുണയുമായി മലയാളികൾ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തു. 'അമ്മ' പ്രസിഡന്റായി ശ്വേത മേനോൻ Shwetha Menon സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടതും ഈ വർഷമായിരുന്നു. ചരിത്രത്തിലാദ്യമായാണ് സംഘടനയുടെ തലപ്പത്ത് ഒരു വനിത എത്തുന്നത്. എതിർ സ്ഥാനാർത്ഥിയായിരുന്ന ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം ഉറപ്പിച്ചത്. പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് ഉൾപ്പെടെ 17 അംഗങ്ങളിൽ എട്ട് പേരും വനിതകളാണ്. 248 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 'എംപുരാൻ' വിവാദം Empuraan ഏറെ പ്രതീക്ഷകളോടെ മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തിയ എംപുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം റിലീസിന് മുൻപ് തന്നെ വിവാദങ്ങളിൽ അകപ്പെട്ടു. എംപുരാൻ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘ്പരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു. സിനിമയുടെ പ്രമേയത്തില് ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. റിലീസിന് പിന്നാലെ സിനിമയ്ക്ക് 24 കട്ടുകള് വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചതോടെ വിവാദങ്ങള് ശക്തമായി. പിന്നാലെ സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ അണിയറ പ്രവർത്തകർ ഒഴിവാക്കി. സംഭവത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സെൻസർ കട്ടിന് ഇരയായി ഒന്നിലധികം സിനിമകൾ JSK എംപുരാന് പിന്നാലെ ജെഎസ്കെ, ഹാൽ, പ്രൈവറ്റ്, അവിഹിതം തുടങ്ങിയ സിനിമകൾക്ക് സെൻസർ ബോർഡ് കത്രിക വച്ചത് വിവാദമായി മാറിയിരുന്നു. സെൻസർ ബോർഡിൻ്റെ ഇടപെടലുകളാൽ മലയാള സിനിമയിൽ ചർച്ചകൾക്ക് വഴിതെളിയിച്ച ഒരു വർഷം കൂടിയായിരുന്നു ഇത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി അഭിനയിച്ച ജെഎസ്കെ എന്ന ചിത്രത്തിനും സെൻസർ ബോർഡ് പൂട്ടിട്ടു. 96 കട്ടുകളാണ് സിനിമയ്ക്ക് ബോർഡ് നിർദേശിച്ചത്. സിനിമയിലെ നായികയുടെ പേര് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരായ 'ജാനകി' എന്നാണെന്നും ഇത് ഹിന്ദു മതവിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നുമായിരുന്നു സിബിഎഫ്സിയുടെ കണ്ടെത്തൽ. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രത്തിലും 'സീത' ആണ് പ്രശ്നമായത്. സിനിമയിൽ നായികയെ 'സീത' എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് വെട്ടി. ക്ലൈമാക്സ് രംഗത്തിലായിരുന്നു ഈ കടുത്ത നടപടി. ഷെയ്ൻ നിഗം നായകനായ ഹാൽ ആണ് സെൻസർ കുരുക്കിൽ പെട്ട മറ്റൊരു ചിത്രം. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ഹാൽ, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ബോർഡിന്റെ കണ്ടെത്തൽ. സിനിമയിലെ ധ്വജപ്രണാമം, ആഭ്യന്തര ശത്രുക്കള്, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ പ്രയോഗങ്ങള് സാംസ്കാരിക സംഘടനകളെ താഴ്ത്തിക്കെട്ടുന്നതാണെന്നും അവ നീക്കണമെന്നുമായിരുന്നു റീജിയണല് സെൻസർ ഓഫീസറുടെ നിർദേശം. ദീപക് ഡിയോൺ സംവിധാനം ചെയ്ത പ്രൈവറ്റ് എന്ന ചിത്രത്തിനും സെൻസർ ചുവപ്പ് കാർഡ് ഉയർത്തി. ഇന്ദ്രൻസ്- മീനാക്ഷി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ഇടതുപക്ഷ തീവ്രവാദം' പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. അപ്പീൽ പോയ ശേഷമാണ് സിനിമയ്ക്ക് ഒൻപത് മാറ്റങ്ങളോടെ പ്രദർശനാനുമതി ലഭിച്ചത്. വിവാദമായി 'ഭ ഭ ബ' യിലെ ആ രംഗം Bha. Bha. Ba. ദിലീപിന്റെ കംബാക്ക് എന്ന രീതിയിൽ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭ ഭ ബ. ദിലീപിനൊപ്പം ചിത്രത്തിൽ മോഹൻലാലും എത്തിയിരുന്നു. റേപ്പ് ജോക്കുകൾ അടക്കമുള്ള ചില രംഗങ്ങളാണ് ചിത്രത്തിനെതിരെ വിമർശനമുയരാൻ കാരണമായത്. ചിത്രത്തിലൊരു രംഗത്തില് ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ 'തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച്' ധ്യാന് ശ്രീനിവാസന്റെ കഥാപാത്രം വിവരിക്കുന്നതും ആ രംഗം വിനീത് ശ്രീനിവാസന്റെ കഥാപാത്രം ഭാവനയില് കാണുന്നതുമായ രംഗമാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. 'ആ സീന് എഴുതിയവരും ആ ഡയലോഗ് പറഞ്ഞവരും നാണിക്കണം, സ്വയം ലജ്ജ തോന്നണം'- എന്നാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കമന്റുകൾ. ശ്രീനിവാസന്റെ വിയോഗം Sreenivasan മലയാള സിനിമയില് തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്വം കലാകാരന്മാരില് ഒരാളായിരുന്നു ശ്രീനിവാസന്. നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണ്. മലയാളി ജീവിതവുമായി ഇഴചേര്ന്നു കിടക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളും, കഥാസന്ദര്ഭങ്ങളും സിനിമയ്ക്ക് നല്കിയ പ്രതിഭയായിരുന്നു അദ്ദേഹം. ഡിസംബർ 20 ന് 75-ാം വയസിലായിരുന്നു അന്ത്യം. Cinema News: Key incidents in Malayalam Cinema 2025.
സഹോദരന് കൈതപ്രം വിശ്വനാഥന്റെ ഓര്മദിവസം ഹൃദയം തൊടുന്ന കുറിപ്പുമായി കൈതപ്രം ദാമോദരന് നമ്പൂതിരി. തന്നേക്കാള് 14 വയസ് ഇളയതായിരുന്നു വിശ്വനാഥന്. അതിനാല് തന്റെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്നും കൈതപ്രം പറയുന്നു. വൈകാരികമായി ഞാന് അനാഥനാവുന്നത് അവന് പറയാതെ പോയതിനു ശേഷമാണെന്നാണ് അദ്ദേഹം പറയുന്നത്. കൈത്രപം ദാമോദരന് നമ്പൂതിരി പങ്കുവച്ച കുറിപ്പ്: മോഹന്ലാലും മമ്മൂട്ടിയും ഡി നീറോയെയും അല് പച്ചീനോയെയും പോലെ; അവരുടെ സിനിമകള് തേടിപിടിച്ച് കണ്ടിട്ടുണ്ട്: മനോജ് വാജ്പേയ് എന്റെ വിശ്വനും ഞാനും തമ്മില് 14 വയസ്സിന്റെ വ്യത്യാസമുണ്ട്. അതിനാല് അവനു ഒരു മകന്റെ സ്ഥാനം ഞാന് കല്പിച്ചിരുന്നു. സ്കൂള് പഠനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് കൂട്ടി. കുറച്ച് ആദ്യ പാഠങ്ങള് പറഞ്ഞു കൊടുത്ത് വഴുതയ്ക്കാട് ഗണപതി അമ്പലത്തില് ശാന്തിയാക്കി അക്കാദമിയില് സംഗീതം പഠിക്കാന് ചേര്ത്തു. പിന്നീട് നാട്ടില് മാതമംഗലത്തും നീലേശ്വരത്തും സംഗീതാധ്യാപകനായി പ്രവര്ത്തിച്ചു. 'കളങ്കാവൽ' ജനുവരിയിൽ ഒടിടിയിലെത്തും; 'ബസൂക്ക' ഇപ്പോഴും വന്നില്ല! മമ്മൂട്ടി ചിത്രം എവിടെ കാണാം ? ഞാന് കോഴിക്കോട് മാതൃഭൂമിയിലെത്തിയപ്പോഴാണ് എഴുത്തിന്റെ കൂടെ സംഗീതവും ചെയ്യാന് തുടങ്ങിയത്. വിശ്വന് കൂടെ വേണമെന്ന മോഹമായി. നീലേശ്വരം ജോലി രാജി വച്ച് അവന് എന്റെ കൂടെ സംഗീത സഹായിയായി. സിനിമയില് ദേശാടനം മുതല് ഞങ്ങള് ഒന്നിച്ചു ചേര്ന്നു. ഇതു വൈകാരികമല്ലാതെ പച്ച ജീവിത കഥയാണ്. ഇനി വൈകാരികമായി ഞാന് അനാഥനാവുന്നത് അവന് പറയാതെ പോയതിനു ശേഷമാണ്. ദീപുവിനും വിശ്വപ്പന് കൂടാതെ വയ്യ. എന്റെ ഭാര്യ അവനു ഏടത്തിയല്ല, 'അമ്മ തന്നെയായിരുന്നു. ഞാന് വഴക്ക് പറഞ്ഞാലും അവള് അവനെ സപ്പോര്ട്ട് ചെയ്യും. ഞങ്ങള് ചേര്ന്ന് ചെയ്ത രണ്ടു ഗാനങ്ങള് എപ്പോഴും എന്റെ കണ്ണ് നിറയ്ക്കും. ''ഇനിയൊരു ജന്മമുണ്ടെങ്കില്'' എന്ന ഗാനവും ''എന്നു വരും നീ'' എന്ന സ്നേഹ സംഗീതവും വിശ്വന്റെ ഓര്മ്മകള് വിളിച്ചുണര്ത്തുന്നവയായിരിക്കും എന്നും. കുട്ടിക്കാലവും, അവന്റെ പഠനകാലവും, തിരുവനന്തപുരം ജീവിതവും, കോഴിക്കോട്ട് താണ്ടിയ സിനിമകാലവും മറന്നിട്ട് ഒരു ദിവസവും ഉണ്ടായിട്ടില്ല. വിശ്വാ നീ പോയിട്ടില്ല, പോവുകയുമില്ല. നമ്മള് ഇവിടെ ചെയ്തു വച്ച ഗാനങ്ങള് പൊലിയുകയില്ല. ഗാനങ്ങളിലൂടെ നിന്നെ കേള്ക്കാനും കാണാനും എനിക്ക് കഴിയും മോനേ... Kaithapram Damodaran Namboothiri pens an emotional note about his brother. Says he was like a son to him.
ബോക്സ് ഓഫീസില് മിന്നും പ്രകടനമാണ് നിവിന് പോളി ചിത്രം സര്വ്വം മായ കാഴ്ചവെക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന് പോളിയുടെ വലിയ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സര്വ്വം മായ. ഇതിനോടകം തന്നെ കളക്ഷന് റെക്കോര്ഡുകള് പലതും സര്വ്വം മായ പിന്നിട്ടു. 'ശേഖർ ഇവിടം വിട്ട് മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി, പിറകെ ഞാനും പോകും'; വൈകാരിക കുറിപ്പുമായി രഘുനാഥ് പലേരി നിവിന് പോളിയുടെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം തന്നെ ചിത്രത്തിലെ റിയ ഷിബുവിന്റെ പ്രകടനവും ചര്ച്ചയാകുന്നുണ്ട്. സിനിമയുടെ ആത്മാവായ ഡെലൂലുവായെത്തിയാണ് റിയ കയ്യടി നേടുന്നത്. നിവിനും റിയയും തമ്മിലുള്ള കോമ്പിനേഷനാണ് സര്വ്വം മായയുടെ മുഖ്യാകര്ഷണം. മോഹന്ലാലും മമ്മൂട്ടിയും ഡി നീറോയെയും അല് പച്ചീനോയെയും പോലെ; അവരുടെ സിനിമകള് തേടിപിടിച്ച് കണ്ടിട്ടുണ്ട്: മനോജ് വാജ്പേയ് സര്വ്വം മായയിലെ തന്റെ ആദ്യത്തെ ദിവസത്തെക്കുറിച്ചുള്ള റിയ ഷിബുവിന്റെ വാക്കുകള് ശ്രദ്ധ നേടുകയാണ്. തന്റെ ഷൂട്ട് ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ സെറ്റില് വിളിച്ചിരുത്തിയെന്നാണ് റിയ പറയുന്നത്. അഖില് സത്യന്റെ അച്ഛന് സത്യന് അന്തിക്കാട് നേരത്തെ മനസിനക്കരയില് അഭിനയിക്കുമ്പോള് നയന്താരയെ കംഫര്ട്ടബിള് ആക്കാനും ഇതേ രീതിയാണ് സ്വീകരിച്ചതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില് റിയ പറയുന്നത്. ''പ്രേതം മനുഷ്യരെ കണ്ട് പേടിക്കുന്ന സീനായിരുന്നു ആദ്യ ഷൂട്ട് ചെയ്തത്. പൂജ ചെയ്യുമ്പോള് ഡെലൂല സൈഡിലിരുന്ന് നോക്കുന്ന ഷോട്ടായിരുന്നു ആദ്യം. അഖില് ചേട്ടന് ഭയങ്കര ഹാപ്പിയായിരുന്നു. ആ ചിരിയില് കണ്വിന്സ് ആയെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി'' താരം പറയുന്നു. ''അഖില് ചേട്ടന് ഷൂട്ട് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ എന്നോട് അവിടെ ചെന്നിരിക്കാന് പറഞ്ഞു. ഞാന് ദിവസവും അവിടെ പോയി വെറുതെയിരിക്കും. ആള്ക്കാരെയും ക്യാമറയേയും കാണുമ്പോള് ടെന്ഷനാകാതിരിക്കാന് വേണ്ടിയായിരുന്നു. അങ്ങനെ കുറച്ച് ദിവസം അങ്ങനെ വിളിച്ചിരുന്നു. ഇത് ഞാന് ചെയ്യുന്നതിന് മുമ്പ് ആരാണ് ചെയ്തിട്ടുള്ളതെന്ന് അറിയാമോ? സത്യന് സര്. എന്റെ അച്ഛനാ എന്ന് പറഞ്ഞു. നയന്താരയുടെ അരങ്ങേറ്റ സിനിമയില് പത്ത് ദിവസം സെറ്റില് വിളിച്ചിരുത്തി കംഫര്ട്ടബിള് ആക്കിയ ശേഷമാണ് ഷൂട്ട് ആരംഭിച്ചത്. നയന്താരയുടെ ഡോക്യുമെന്ററില് അത് പറയുകയും ചെയ്യുന്നുണ്ട്'' എന്നും റിയ പറയുന്നു. അതേസമയം അഞ്ച് ദിവസം കൊണ്ട് അമ്പത് കോടി കടന്നിരിക്കുകയാണ് സര്വ്വം മായ. ആറ് വര്ഷത്തിന് ശേഷമാണ് നിവിന് പോളിയുടെ സിനിമ ഈ നേട്ടം സ്വന്തമാക്കുന്നത്. 2019 ല് പുറത്തിറങ്ങിയ ലവ് ആക്ഷന് ഡ്രാമയാണ് നിവിന്റെ തൊട്ട് മുമ്പത്തെ വിജയ ചിത്രം. അഖില് സത്യന് ഒരുക്കിയ സിനിമയില് അജു വര്ഗീസ്, പ്രീതി മുകുന്ദന്, ജനാര്ദ്ദനന്, രഘുനാഥ് പലേരി, മധു വാര്യര് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. Riya Shibu recalls, To make her comfortable, how Akhil Sathyan used the same trick Sathyan Anthikad used to make Nayanthara comfortable in Manasinakkare.
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. 'സംസാരിച്ചു കൊണ്ടിരിക്കുമ്പോള് പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്ലാല് അന്ന് പറഞ്ഞത് കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു. എനിക്ക് നിന്നെ കേള്ക്കാനും കാണാനും കഴിയും മോനേ...; ഞാന് അനാഥനാവുന്നത് അവന് പറയാതെ പോയ ശേഷമാണ്; വിങ്ങലോടെ കൈതപ്രം പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്. ഇടയ്ക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മോഹന്ലാലിന്റെ അച്ഛനും സഹോദരന് പ്യാരിലാലും അന്തരിച്ച ശേഷം ശാന്തകുമാരി അമ്മ മോഹന്ലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തന്റെ അമ്മയെക്കുറിച്ച് വൈകാരികമായ കുറിപ്പുകളും മോഹൻലാൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ഏത് സന്തോഷ നിമിഷത്തിലും അമ്മയ്ക്ക് അരികിലേക്ക് മോഹൻലാൽ ഓടിയെത്താറുണ്ട്. ഏറ്റവുമൊടുവിൽ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോഴും മോഹൻലാൽ പതിവ് തെറ്റിച്ചിരുന്നില്ല. ബുധനാഴ്ചയാണ് ശാന്തകുമാരി അമ്മയുടെ സംസ്കാരം. Cinema News: Actor Mohanlal's mother Santhakumari Amma passes away
അന്തരിച്ച കലാസംവിധായകൻ കെ ശേഖറിന്റെ ഓർമകളിൽ തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി. മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് ശേഖർ വന്ന കഥയും രഘുനാഥ് പലേരി പങ്കുവച്ചു. ജിജോ പുന്നൂസ് സംവിധാനം നിര്വ്വഹിച്ച മൈ ഡിയര് കുട്ടിച്ചാത്തനിലെ 'ആലിപ്പഴം പെറുക്കാം' എന്ന ഹിറ്റ് പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. കുട്ടിച്ചാത്തൻ പൂർത്തിയാകും വരെ കെ ശേഖർ ആയിരുന്നു ജിജോയുടെ കരുത്തിന്റെ പിവറ്റ്. അത് അവർക്കിടയിലെ ശക്തമായ ഒരു ആത്മബന്ധമായി മാറുന്നത് കണ്ടുനിൽക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശേഖർ ജിജോയ്ക്ക് ഒരു ചങ്ങാതിക്കപ്പുറം മറ്റെന്തോ ആയിരുന്നു.- രഘുനാഥ് കുറിച്ചു. കുട്ടിച്ചാത്തന്റെ തിരക്കഥ മാറ്റിയെഴുതിയതിനെക്കുറിച്ചും രഘുനാഥ് രഘുനാഥ് പലേരി കുറിച്ചിട്ടുണ്ട്. രഘുനാഥ് പലേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് കുട്ടിച്ചാത്തൻ സിനിമയുടെ ഏതാണ്ടൊരു പൂർണ്ണ കഥാരൂപം ഉണ്ടാക്കിയശേഷം തിരക്കഥ എഴുതാനായി എറണാകുളത്തെ കൽപ്പക ഹോട്ടലിൽ താമസിക്കേ ഒരു ദിവസം ജിജോ ഒരത്ഭുത മനുഷ്യനെ എനിക്കരികിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചങ്ങാത്ത ഗാംഭീര്യം കിരീടമാക്കിയ പുഞ്ചിരിയോടെ ഒരു ഇൻക്രഡിബിൾ മനുഷ്യൻ. നാമം കെ ശേഖർ. കലാവിരുതിൻ്റെ മാന്ത്രിക സ്പർശമുള്ള വിരൽതുമ്പുകൾ നീട്ടി സ്വീകരിക്കാൻ ഒരുങ്ങിയതും അതൊരു കെട്ടിപ്പിടുത്തമായി മാറി. കുറച്ചു സമയം കൊണ്ടുതന്നെ ആ മനസ്സ് എടുത്തു ഊഞ്ഞാലിൽ ഇരുത്തി ചങ്ങാതിയാക്കി. കുട്ടിച്ചാത്തനിൽ ഒപ്പം കൂട്ടാനായി ജിജോ മുൻപരിചയം വെച്ച് വിളിച്ചു വരുത്തിയതാണെന്ന് അറിഞ്ഞതും, എന്തുകൊണ്ടോ ആ സാമീപ്യം ഒരനുഗ്രഹമായി അനുഭവപ്പെട്ടു. ജിജോ മുൻപ് ചെയ്ത പടയോട്ടം സിനിമയുടെ പോസ്റ്റർ ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു. പോസ്റ്റർ മാത്രമല്ല അതിലെ കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരങ്ങളിലും ശേഖറിൻ്റെ മാജിക് ടച്ച് ഉണ്ടായിരുന്നു. ജിജോയുടെ ആ അനുഭവമായിരുന്നു അദ്ദേഹത്തെ എനിക്കരികിൽ എത്തിച്ചത്. താമസിക്കാനായി ഹോട്ടലിലെ മറ്റൊരു മുറി നൽകാതെ അദ്ദേഹത്തെ ഒപ്പം കൂട്ടിയത് ഏത് ദേവത പറഞ്ഞിട്ടാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. തുടർന്നുള്ള ദിവസങ്ങളിൽ മനസ്സിൽ തെളിയുന്ന തിരക്കഥയിലെ ഓരോ രംഗങ്ങളും എഴുതിക്കഴിഞ്ഞാൽ ഞാൻ ശേഖറിന് ചുമ്മാ വായിച്ചു കൊടുക്കും. തിളങ്ങുന്ന മുഖത്തോടെ ശേഖർ അത് കേൾക്കും. കടലാസും ചായവും എടുത്ത് ചുരുങ്ങിയ സമയംകൊണ്ട് ശേഖർ അതൊരു ചിത്രമാക്കും. ഞാനവ ചുമരിൽ ഭംഗിയായി നീളത്തിൽ ഒന്നിനു പിറകെ ഓരോന്നായി ഒട്ടിച്ചു വയ്ക്കും. ഒരു സന്ധ്യാനേരത്ത് മുറിയിൽ വന്ന ജിജോ വിസ്മയിപ്പിക്കുന്നൊരു ആർട്ട് ഗാലറിയിലേക്ക് വന്ന സന്ദർശകനായി ഓരോ ചിത്രവും സൂക്ഷ്മമായി നിരീക്ഷിച്ചു നിൽക്കേ, ചിത്രമായി രൂപാന്തരപ്പെട്ട ഓരോ സീനുകളും ഞാനവനോട് വിശദീകരിച്ചു.. വിസ്മയത്തോടെ ജിജോ കേട്ടു. വളരെയധികം ആഹ്ളാദം തന്ന നിമിഷങ്ങളായിരുന്നു അതെല്ലാം. ഒരേസമയം തിരക്കഥയും, ആ തിരക്കഥയിൽ നിന്നും പിറക്കാൻ പോകുന്ന സിനിമയുടെ കലാപശ്ചാത്തല അന്തരീക്ഷവും, സ്ഥലകാല ഗണനങ്ങളും എല്ലാം എനിക്കു മുന്നിൽ ഭംഗിയായി സൃഷ്ടിക്കപ്പെടുകയായിരുന്നു ആ വരകളിലൂടെ. അതൊരു സ്റ്റോറിബോർഡ് വര ആയിരുന്നില്ല. ചുമ്മാ മനസ്സ് തുറന്ന് പറയുന്ന സംഭവദൃശ്യങ്ങളിൽ നിന്നും ശേഖറിൽ കൗതുകം ജനിപ്പിക്കുന്ന ഫ്രെയിമുകൾ കയ്യിലുള്ള ചായം പുരട്ടി അവൻ കടലാസിൽ നിമിഷനേരം കൊണ്ട് വരക്കുന്നു എന്നു മാത്രം. പക്ഷെ എനിക്കതൊരു അവാച്യമായ പ്രസരിപ്പും ഉൾചെതന്യവും നൽകിയിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം മന്ത്രവാദിയാൽ ബന്ധനസ്ഥനായ കുട്ടിച്ചാത്തനെ, ഓം ഹ്രീം ഐസ്ക്രീം എന്ന കഠിനമന്ത്രം ജപിച്ച്, കുട്ടിത്ത പൂജ ചെയ്ത് കഥയിലെ മൂന്നു കുട്ടികളും തിരക്കഥക്കുള്ളിൽ തുറന്നു വിട്ടു. സ്വാതന്ത്ര്യം കിട്ടിയ കുട്ടിച്ചാത്തൻ കുട്ടികൾക്കൊപ്പം വീട്ടിൽ എത്തി തൻറെ വികൃതികളുടെ കെട്ടഴിച്ചു. അതിലൊരു മഹാകുരുത്തക്കേടായിരുന്നു കുട്ടിച്ചാത്തൻറെ ചുമരിലൂടെയുള്ള നടത്തം. ആ ഭാഗം എഴുതിക്കഴിഞ്ഞ് ജിജോയെ വായിച്ചു കേൾപ്പിക്കേ അരികിൽ ഇരുന്ന ശേഖർ പറഞ്ഞു. നമുക്കിത് റിവോൾവിങ്ങ് സെറ്റിലുടെ ചെയ്യാം. വളരെ മുൻപ് കണ്ട ഹോളിവുഡ് സിനിമയായ 2001 സ്പേസ് ഒഡീസി എന്ന സിനിമയിൽ, സ്പേസിലൂടെ സഞ്ചരിക്കുന്നൊരു സ്പേസ് ക്രാഫ്റ്റിൽ, ഒരു സ്ത്രീ കഥാപാത്രം വട്ടത്തിലുള്ളൊരു മുറിയുടെ ചുമരിലൂടെ നടന്ന് മുകളിലെത്തി തിരികെ വട്ടം കറങ്ങി വരുന്നൊരു ദൃശ്യം അപ്പോൾ മനസ്സിൽ വന്നു. അത് റിവോൾവിങ്ങ് സെറ്റ് ഉപയോഗിച്ച് സെറ്റ് മൊത്തം കറക്കിയാണ് ചിത്രീകരിച്ചതെന്ന് വായിച്ച ഓർമ്മയും വന്നു. അത് വട്ടത്തിലുള്ള മുറിയാണെന്നും ഇത് ചതുരത്തിലുള്ള മുറിയാണെന്നും ശേഖറിനോട് പറഞ്ഞപ്പോൾ ശേഖറിന് അതിനും ഉത്തരമുണ്ടായിരുന്നു. മുറിയുടെ ഡിസൈൻ ഇത്തിരി ഒന്നു മാറ്റിയാൽ മതി. കേട്ടതും ജിജോ എന്നോട് പറഞ്ഞു. തിരക്കഥയിൽ രഘു അത് കൃത്യമായി തന്നാൽ നമുക്ക് പപ്പയോട് പറയാം. പപ്പ സമ്മതിച്ചാൽ എന്ത് റിവോൾവിംങ്ങ് ആണെങ്കിലും നമുക്ക് നോക്കാം. അതൊരു വെല്ലുവിളിയായിരുന്നു. വെറും സന്ദർശകനായി മുന്നിൽ വന്ന ശേഖറിനെ ഈ ത്രീഡിയിൽ ഏത് കസേരയിലാണ് ജിജോ ഇരുത്തുക എന്നറിയാതെ, മനസ്സിൽ തെളിയുന്ന മണ്ടത്തര ചിന്തകളെല്ലാം വിളമ്പി, അതിലെല്ലാം പങ്കെടുപ്പിച്ച് പിന്നീടദ്ദേഹത്തെ വേദനിക്കാൻ വിടാൻ എന്തുകൊണ്ടോ സാധിക്കുന്നില്ല. അതുകൊണ്ട് ഒരുദിവസം ജിജോയോട് ചോദിച്ചു. ആരാണ് നമ്മുടെ ആർട്ട് ഡയറക്ടർ. ജിജോ ഉത്തരം പറഞ്ഞില്ല. പക്ഷെ അടുത്ത ദിവസം ആർട് ഡയറക്ടർ എത്തി. സ്റ്റൂഡിയോ ഫ്ലോറിൽ അദ്ദേഹം സിനിമയുടെ സെറ്റ് വരക്കാൻ തുടങ്ങി. ഞാൻ ചെന്നു. മനോഹരമായ വരകൾ. തലങ്ങും വിലങ്ങും വരകൾ. എനിക്കൊന്നും മനസ്സിലായില്ല. ജിജോ എനിക്കെല്ലാം പറഞ്ഞു തന്നു. പക്ഷെ എനിക്ക് സത്യം പറയേണ്ടി വന്നു. ഈ വരകളൊന്നും എൻറെ തിരക്കഥയിൽ ഇല്ലല്ലൊ ജിജോ. ജിജോ അമ്പരന്നു. വീണ്ടും എനിക്ക് പറയേണ്ടി വന്നു. ഈ വരകളൊക്കെ തിരക്കഥയിൽ വേണമെങ്കിൽ ഈ വരകൾക്ക് പറ്റിയൊരു കഥ ചിന്തിക്കണം. ഇതുവരെ എഴുതിയത് മാറ്റി എഴുതണം. അതെനിക്ക് സാധിക്കുമോ. സംശയമാണ്. എന്തോ ചുറ്റും പെട്ടന്നൊരു പ്രകാശം പരന്നതുപോലെ ജിജോ ഒന്നു പുഞ്ചിരിച്ചു. ഫ്ളോറിൽ സെറ്റ് വരക്കാൻ വന്ന ആർട്ട് ഡയറക്ടറെ ആദരവോടെ ഞങ്ങൾ യാത്രയാക്കി. അടുത്ത ദിവസം അദ്ദേഹം മറ്റൊരു സിനിമയുടെ വരകളിൽ വ്യാപൃതനായി. ജിജോയോട് എനിക്ക് പറയേണ്ടി വന്നു. കലാസംവിധാനം ശേഖർ ചെയ്യട്ടെ ജിജോ. സത്യത്തിൽ അവസാനത്തെ ഷോട്ട് ജിജോ എടുക്കുംവരെ എന്തെല്ലാം മാറ്റങ്ങൾ തിരക്കഥയിൽ വരുമെന്ന് എനിക്കുപോലും അറിയില്ല. ഒപ്പത്തിനൊപ്പം നിൽക്കാൻ ഒരു ശക്തി നമുക്കുണ്ടെങ്കിൽ ജിജോക്ക് ഈ ത്രിഡി ഭംഗിയായി ഉണ്ടാക്കാൻ സാധിക്കില്ലേ. ജിജോ ശേഖറെ കുട്ടിച്ചാത്തൻ ത്രീഡിയുടെ ആർട്ട് ഡയറക്ടറായി പ്രഖ്യാപിച്ചു. അത് കേട്ട ശേഖറിൽ ഒരത്ഭുതവും ഞാൻ കണ്ടില്ല. അതെയോ എന്നൊരു അതിശയംപോലും പുറത്തു വന്നില്ല. അതുവരെ കേൾക്കാത്ത ഒരിംഗ്ലീഷ് വാക്കിൽ നന്ദി പറഞ്ഞ് ആ നമുക്ക് നോക്കാം എന്നുമാത്രം ശേഖർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു. എങ്ങനെയെങ്കിലും തിരക്കഥ പൂർത്തിയാക്കണം. ആദ്യമായി കലാസംവിധാനം ചെയ്യാൻ പോകുന്ന ശേഖറിന് റിവോൾവിംങ്ങ് സെറ്റ് ചെയ്യാൻ സാധിക്കണം. കടലാസിൽ കുട്ടിച്ചാത്തനെ ആവാഹിച്ച് ഞാൻ കാര്യം പറഞ്ഞു. എഴുത് ചാത്താ. ചാത്തൻ എന്നെക്കാൾ എത്രയോ ഭംഗിയായി എഴുതി. എഴുത്തിനിടയിൽ പാട്ടുപാടി. ആ പാട്ട് കേട്ട് ബിച്ചുതിരുമല അക്ഷരങ്ങൾ പെറുക്കി. ആലിപ്പഴം പെറുക്കാൻ.. പീലിക്കുട നിവർത്തി.. റിവോൾവിംങ്ങ് സെറ്റിടാൻ ജിജോയുടെ പപ്പ സിഗ്നൽ തെളിച്ചു. കുട്ടിച്ചാത്തനും ചങ്ങാതിമാർക്കും ചുമരിലൂടെ നടന്നു കളിക്കാനുള്ള മുറിയുടെ സെറ്റിടാനുള്ള എഞ്ചിനീയർമാർ തയ്യാറാക്കിയ നാല് ലക്ഷം രൂപയുടെ ഇരുമ്പ് ചട്ടക്കൂട് പതിയെ കറക്കി നിർത്തിയതും, കൗണ്ടർ വെയ്റ്റിൽ ബാലൻസ് കിട്ടാതെ വലിയ ഇരുമ്പ് പിവറ്റുകളിൽ അതിശീഘ്രം തിരികെ കറങ്ങിക്കറങ്ങി ഞാനിപ്പം ഉരുണ്ടു വീഴുമേ..ന്ന് നിലവിളിച്ചപ്പോൾ, ആ കറക്കം കണ്ടുകൊണ്ട് അചഞ്ചലനായി നിന്ന ജിജോയുടെ പപ്പ ശ്രീ അപ്പച്ചൻറെ മുഖം ഞാനീ ജന്മം മറക്കൂല. അടുത്ത ജന്മത്തിലും ഓർക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഓർക്കുമോ എന്നും അറിയൂല. കുട്ടിച്ചാത്തൻ പൂർത്തിയാകും വരെ കെ ശേഖർ ആയിരുന്നു ജിജോയുടെ കരുത്തിൻറെ പിവറ്റ്. അത് അവർക്കിടയിലെ ശക്തമായ ഒരു ആത്മബന്ധമായി മാറുന്നത് കണ്ടുനിൽക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശേഖർ ജിജോക്ക് ഒരു ചങ്ങാതിക്കപ്പുറം മറ്റെന്തോ ആയിരുന്നു. 'കളങ്കാവൽ' ജനുവരിയിൽ ഒടിടിയിലെത്തും; 'ബസൂക്ക' ഇപ്പോഴും വന്നില്ല! മമ്മൂട്ടി ചിത്രം എവിടെ കാണാം ? കുട്ടിച്ചാത്തനു ശേഷം ഒന്നുമുതൽ പൂജ്യംവരെയിലേക്ക് കടന്നപ്പോഴും ഫ്ളോറിൽ വരക്കാൻ ശേഖറല്ലാതെ മറ്റൊരു പ്രകാശം എൻറ മനസ്സിൽ വന്നില്ല. ഒന്നു മുതൽ പൂജ്യംവരെയിലെ കലാസംവിധാനത്തിന് ശേഖറിന് കേരളാസ്റ്റേറ്റ്, അവനെ സിനിമയിലെ കലാസംവിധാന പുരസ്ക്കാരം നൽകി ആദരിച്ചു. മോഹന്ലാലും മമ്മൂട്ടിയും ഡി നീറോയെയും അല് പച്ചീനോയെയും പോലെ; അവരുടെ സിനിമകള് തേടിപിടിച്ച് കണ്ടിട്ടുണ്ട്: മനോജ് വാജ്പേയ് ഇത്രയും ഓർക്കാനും ഇതെല്ലാം അക്ഷരമാകാനും ഉള്ള കാരണക്കാരനും ഇപ്പോൾ ശേഖറാണ്. ശേഖർ കഴിഞ്ഞ ദിവസം ഇവിടം വിട്ടു മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി. പിറകെ ഞാനും പോകും. എത്തുന്നിടത്ത് അവനുണ്ടാകുമോ എന്തോ. ഉണ്ടായാലും ഇല്ലെങ്കിലും അവൻ കറക്കി വിടുന്ന കറങ്ങുന്ന പ്രതലങ്ങളിലെല്ലാം കയറിക്കയറി വേണം യാത്ര തുടരാൻ. സ്വസ്തി, പ്രിയ ശേഖർ ചിത്രത്തിൽ താടിവെച്ച് നിൽക്കുന്നത് ശേഖർ. താടിയില്ലാതെ നിൽക്കുന്നത് ശേഖറിന്റെ ചങ്ങാതി Cinema News: Raghunath Paleri remember's K Shekhar.
മമ്മൂട്ടിയും മോഹന്ലാലും റൊബര്ട്ട് ഡി നീറോയേയും അല് പച്ചീനോയേയും പോലെയാണെന്ന് മനോജ് വാജ്പേയ്. ഗലാട്ട പ്ലസിന്റെ റൗണ്ട് ടേബിളില് സംസാരിക്കുകയായിരുന്നു. മമ്മൂട്ടിയും മോഹന്ലാലും അഭിനയത്തിന്റെ രണ്ട് സ്കൂളുകളെ പ്രതിനിധീകരിക്കുന്നവരാണെന്നും രണ്ടു പേരും മഹാന്മാരായ നടന്മാരാണെന്നും മനോജ് വാജ്പേയ് പറഞ്ഞു. 'ആഹാ മുതലയും മമ്മിയും ജോക്കറുമൊക്കെ ഉണ്ടല്ലോ! അടുത്ത ആദിപുരുഷ് ആകുമോ?'; പ്രഭാസിന്റെ രാജാ സാബ് ട്രെയ്ലറിന് ട്രോൾ ''മമ്മൂട്ടിയും മോഹന്ലാലും അഭിനയത്തിന്റെ തീര്ത്തും വ്യത്യസ്തമായ രണ്ട് സ്കൂളുകളാണ്. നസീര് സാബും ഓം പുരിയും പോലെ, അല് പച്ചീനോയും ഡി നീറോയും പോലെ. ഡി നീറോ എത്ര പരിശീലനം നടത്തിയാലും അവസാന നിമിഷം തനിക്ക് എന്താണോ തോന്നുന്നത് അതാണ് ചെയ്യുക. പക്ഷെ പച്ചീനോ ഒരുപാട് റിഹേഴ്സല് ചെയ്യും. സെറ്റിലെത്തിയ ശേഷം ശബ്ദങ്ങളൊന്നും ബഹളങ്ങളൊന്നും പാടില്ല. അതുപോലെയാണ് മമ്മൂട്ടിയുമെന്ന് തോന്നുന്നു. അദ്ദേഹം ട്രൂ ക്രാഫ്റ്റ്മാന് ആണ്.'' മനോജ് വാജ്പേയ് പറയുന്നു. 'മായമല്ല, മന്ത്രമല്ല, ഒ.ജി നിവിന് പോളിയുടെ തിരിച്ചുവരവ്'; അഞ്ചാം നാളില് 50 കോടി കടന്ന് 'സര്വ്വം മായ' ''മോഹന്ലാല് തന്റെ തിരക്കഥ പിന്നില് നിന്നും മുന്നിലേക്ക് മനസിലാക്കിയിട്ടുണ്ടാകും. അതിന് ശേഷം അതായി ജീവിക്കുകയാണ് ചെയ്യുക. എപ്പോഴും റെഡിയായിരിക്കും. എവിടെ നിന്നാണ് വരുന്നത്, എങ്ങോട്ടാണ് കഥയും കഥാപാത്രവും പോകുന്നത് എന്നറിയാം'' താരം പറയുന്നു. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും മനോജ് വാജ്പേയ് വാചാലനാകുന്നുണ്ട്. ''ഭ്രമയുഗത്തില് മൂന്ന് കഥാപാത്രങ്ങള് മാത്രമാണുള്ളത്. അത്ര ഉന്നതമായ ക്രാഫ്റ്റ് ഇല്ലാതെ അതുപോലൊരു സിനിമയെ മുന്നോട്ട് കൊണ്ടു പോകാന് സാധിക്കില്ല. തുടക്കത്തില് അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിനുമുള്ള ഉത്തരങ്ങള് അവസാനം അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ തന്നെ നമുക്ക് ലഭിക്കും'' എന്നാണ് മനോജ് വാജ്പേയ് പറയുന്നത്. ''ഈ രണ്ട് മഹാനടന്മാരേയും ഞാന് വര്ഷങ്ങളായി ഫോളോ ചെയ്യുന്നുണ്ട്. ഫെസ്റ്റിവലുകളില് അവരുടെ സിനിമകള് തേടിപ്പിടിച്ച് കാണുമായിരുന്നു. അന്ന് മലയാള സിനിമ അത്ര എളുപ്പത്തില് കാണാന് സാധിക്കുമായിരുന്നില്ല. ഞാന് ഇപ്പോള് മലയാള സിനിമ ധാരാളമായി കാണാറുണ്ട്. നിങ്ങള് മലയാളത്തില് അഭിനയിക്കാന് ആലോചിക്കുകയാണോ എന്ന് ഒരിക്കല് ഭാര്യ ചോദിക്കുക വരെ ചെയ്തു'' എന്നും അദ്ദേഹം പറയുന്നു. Manoj Bajpayee compares Mohanlal and Mammootty to Robert Di Niro and Al Pacino. Says he used to watch their movies at festivals.

31 C