SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ജീവനക്കാർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്തു. 2020 ഡിസംബര്‍ മാസത്തിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്. മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിതരണം ചെയ്തത്. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കുമെന്ന് ഗതാഗത വകുപ്പ് […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 9:28 pm

പുഴയിൽ കുളിക്കാനിറങ്ങി, വിനോദ സഞ്ചാരത്തിന് എത്തിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊച്ചി: പുഴയിൽ കുളിക്കനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. കോതമംഗലം വടാട്ടുപാറയിൽ ആണ് സംഭവം. കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ഇരുവരും വിനോദ സഞ്ചാരത്തിനായി എത്തിയവരാണ്. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 7:09 pm

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കും, നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യ മന്ത്രി. ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടുവെന്നും മന്ത്രി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്നതും അവരെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതുള്‍പ്പടെ സംസാരിച്ചു. ഇന്‍സെന്റീവ് ഉയര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ പരിഗണണനയിലാണെന്ന് […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 6:32 pm

എംപുരാന്റെ വ്യാജ പ്രിന്റ് പകര്‍ത്തി നല്‍കി, യുവതി പിടിയിൽ

കണ്ണൂര്‍: എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ജനസേവനകേന്ദ്രത്തില്‍ നിന്നാണ് എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടിയത്.പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് കടയിലെ ജീവനക്കാരിയെ കസ്റ്റഡിയിലെടുത്തു. നിലവിൽ എംപുരാന്‍ സിനിമയുടെ വ്യാജ പതിപ്പില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുയാണ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു.

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 6:17 pm

കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി പീഡനം; സംവിധായകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സംവിധായകനാണ് പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മാര്‍ച്ച് 6നാണ് മധ്യ ദില്ലിയിലെ നബി കരീം പോലീസ് സ്റ്റേഷനിലാണ് 28കാരി സംവിധായകനെതിരെ പരാതി ഫയല്‍ ചെയ്തത്. പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് 45കാരനായ സംവിധായകനെതിരെയുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി സംവിധായകനുമായി ലിവിംഗ് […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 2:35 pm

എമ്പുരാനില്‍ 24 വെട്ട്; വില്ലന്‍ ബജ്രംഗി ഇനി ബല്‍ദേവ്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി, മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തില്‍ വരുത്തുന്നത് എന്നാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ അതില്‍ കൂടുതല്‍ രംഗങ്ങള്‍ മാറ്റിയതയാണ് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ വ്യക്തമാക്കുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 2:23 pm

പത്തനംതിട്ടയില്‍ മിണ്ടാപ്രാണിയോട് കൊടും ക്രൂരത; എരുമയുടെ വാല്‍ മുറിച്ച് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു

പത്തനംതിട്ട: മിണ്ടാപ്രാണിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കൊടുംക്രൂരത. അഞ്ച് വയസുള്ള എരുമയുടെ വാൽ മുറിച്ചു നീക്കി. ക്ഷീരകർഷകനായ തിരുവല്ല നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുറിച്ചു നീക്കിയ വാലിന്‍റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. എരുമയുടെ ഉടമ പി കെ മോഹനൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 12:08 pm

‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍

കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മര്‍ദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘ഭയം എന്നുള്ളതല്ല. നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതാണല്ലോ. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല ഈ […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 12:04 pm

ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം: രണ്ട് മലയാളികള്‍ മരിച്ചു

മലപ്പുറം: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വണ്ടി നമ്പര്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. കൊണ്ടോട്ടി രജിസ്‌ട്രേഷന്‍ കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറും ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കുട്ടികള്‍ സുരക്ഷിതരെന്ന് […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 11:25 am

സംസ്ഥാനത്ത് ഏപ്രില്‍ 4 വരെ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യത

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ കേരളത്തിലും കര്‍ണാടകയിലും വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്. ഏപ്രിലില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് സാധാരണയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണ നിലയിലുള്ള മഴ […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 10:22 am

ഇന്ന് മുതല്‍ ചെലവേറും, പുതിയ നിരക്കുകളും ഇളവുകളും പ്രാബല്യത്തില്‍, മാറ്റങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായാണ് 2025 ഏപ്രില്‍ ഒന്ന് തുടങ്ങുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതലുള്ള നിരക്കുകളും ഇളവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ട എന്നതാണ് ഇളവുകളില്‍ പ്രധാനം. 15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി കൂടും. സംസ്ഥാനത്തെ ഭൂനികുതി വര്‍ധനയും ഇന്നുമുതലാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ പെന്‍ഷന്‍ സ്‌കീം ഇന്ന്മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 10:01 am

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ച ആവുന്നു. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെനഷനിലാണ് പ്രശാന്ത്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്നും രാജി വയ്ക്കുമോ എന്ന് അഭ്യൂഹം ഉയർത്തിക്കൊണ്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്. സിവില്‍ സര്‍വീസിലെ ഏറ്റവും അടുപ്പക്കാരായ ആളുകള്‍ വിളിച്ചിട്ടും പ്രശാന്ത് ഫോണടെുക്കുകയോ, പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. അതിനിടെയാണ് ആകാംക്ഷ നിറഞ്ഞ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 9:28 am

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

ന്യൂഡൽഹി; എണ്ണ കമ്പനികൾ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. ഗാർഹിക എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ളവർക്ക് ഈ ക്രമീകരണം ആശ്വാസം നൽകും.

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 8:20 am

യുവാക്കൾ തമ്മിൽ സംഘർഷം, തടയാനെത്തിയ എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട് : യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയിലാണ് സംഭവം.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ എന്നയാള്‍ക്കുമാണ് വെട്ടേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അക്ബറും മറുവിഭാഗവും തമ്മിലായിരുന്നു സംഘര്‍ഷം. അക്ബറിനെ കസ്റ്റഡയില്‍ എടുത്ത് പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തിൽ എസ്ഐ രാജ് നാരായണിന്റെ കൈക്ക് പരിക്കേറ്റു. ഇരുവരേയും […]

ബിഗ് ന്യൂസ് ലൈവ് 1 Apr 2025 8:06 am

പിക്കപ്പ് ഇടിച്ചു, കാൽനടയാത്രക്കാരനായ 75കാരന് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പി മുതുതലയിലാണ് സംഭവം. മുതുതല കൊട്ടിയാട്ടുപറമ്പിൽ വേലായുധനാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ വേലായുധനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 8:29 pm

ഗതാഗതം തടസ്സപ്പെടുത്തി, പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിച്ച് യുവാക്കൾ, കേസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം നാദാപുരം കല്ലാച്ചിയില്‍ പൊതുസ്ഥലത്ത് വെച്ച് പടക്കം പൊട്ടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് എതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വളയം പൊലീസ് പറഞ്ഞു. ഏതാനും യുവാക്കൾ കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് നടുറോഡില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നു.

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 6:27 pm

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടും, തീരുമാനം വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സമയം നീട്ടുന്നു. വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്താണ് തീരുമാനം. ഭക്തര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് ശീവേലി കഴിയുന്നതോടെ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. നേരത്തെ വൈകീട്ട് നാലരയ്ക്കാണ് ക്ഷേത്രനട തുറന്നിരുന്നത്. ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 5:59 pm

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ആണ്‍ സുഹൃത്ത് ഇപ്പോഴും ഒളിവില്‍

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് വീട്ടുകാർ ആരോപിക്കുന്ന സുഹൃത്തായ മലപ്പുറം സ്വദേശിയായ സുകാന്ത് ഇപ്പോഴും ഒളിവിൽ. പേട്ട പൊലീസ്, മലപ്പുറത്തുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. മേഘ ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മേഘയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 4:12 pm

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ എത്തുന്നു, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. 4 ന് എറണാകുളം, തൃശൂ‌ർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 3:07 pm

ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആണവ പദ്ധതി കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തും. ചർച്ചക്കില്ലെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവ കരാറിന് തയ്യാറല്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്ന് ട്രംപിന്റെ ഭീഷണി.ചർച്ചക്കില്ലെന്ന് ഇറാൻ. പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എൻ‌ബി‌സി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് തന്നെയാണ് ഇറാന്റെ നിലപാട്. ആണവ പദ്ധതി സംബന്ധിച്ച് […] The post ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ആണവ പദ്ധതി കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തും. ചർച്ചക്കില്ലെന്ന് ഇറാൻ appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 31 Mar 2025 3:03 pm

എം എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും ! വൃന്ദ കാരാട്ട് വരുന്നതിനെ പ്രായപരിധിയിൽ വെട്ടി. പിണറായി പിന്തുണച്ചാൽ എം എ ബേബിക്ക് സ്ഥാനമുറപ്പ്

ദില്ലി: മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി സിപിഎമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയാകും.വൃന്ദ കാരാട്ടിനെ സെക്രട്ടറി ആക്കാനുള്ള നീക്കത്തിന് തടസ്സമായത് പ്രായപരിധി .പ്രായപരിധിയിൽ വൃന്ദ കാരാട്ടിന് ഇളവു നല്കിയാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കും എന്ന അഭ്യൂഹവും ശക്തമായിരുന്നു .പിബിയിൽ തുടരുന്ന നേതാക്കളിൽ മുതിർന്ന അംഗത്തെ പരിഗണിക്കാൻ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതോടെയാണിത്. പ്രായപരിധി കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. അശോക് ധാവ്ലെയുടെ പേര് വടക്കേ ഇന്ത്യൻ ഘടകങ്ങൾ ഉയർത്തിയെങ്കിലും കേരള നേതാക്കൾ ഇത് അംഗീകരിച്ചില്ല. സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ […] The post എം എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും ! വൃന്ദ കാരാട്ട് വരുന്നതിനെ പ്രായപരിധിയിൽ വെട്ടി. പിണറായി പിന്തുണച്ചാൽ എം എ ബേബിക്ക് സ്ഥാനമുറപ്പ് appeared first on Daily Indian Herald .

ഡെയിലി ഇന്ത്യൻ ഹെറാൾഡ് 31 Mar 2025 2:32 pm

പാലക്കാട് പാഞ്ഞെത്തിയ കാര്‍ ബൈക്കിന് പിന്നിലിടിച്ച് അപകടം, തെറിച്ച് വീണ യുവതി മരിച്ചു

പാലക്കാട് : മരുതറോഡ് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കുതിച്ചെത്തിയ കാർ ഇടിച്ചുകയറി ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വദേശി പുതുശ്ശേരി കാളാണ്ടിത്തറയിൽ വാടകയ്ക്ക് താമസിക്കുന്ന അമൃതയാണ് (36) മരിച്ചത്. പാലക്കാട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അമൃതയുടെ പിതാവിന്റെ സഹോദരൻ മഹിപാലും, അമൃതയുടെ മകൾ അദ്വൈകയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 1:50 pm

കർണാടകയിൽ ‘നന്ദിനി’പാൽ വില വർധിപ്പിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ പാല്‍ വില വര്‍ധിപ്പിച്ചു. കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന നന്ദിനി പാലിന്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോല്‍പ്പാദക സംസ്ഥാനമായ കര്‍ണാടകം കേരളത്തിലേക്കടക്കം പാല്‍ കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് തങ്ങള്‍ വാങ്ങുന്ന പാലിന് വില കൂടുമെങ്കിലും കേരളത്തില്‍ വില കൂട്ടില്ലെന്ന് മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. 1.7 കോടി രൂപയുടെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നന്ദിനി തൈരിനും […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 11:15 am

‘വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി’; വീണ്ടും കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ;

ന്യൂഡല്‍ഹി: വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോവിഡ് 19 കാലത്ത് വാക്‌സീന്‍ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയെന്നാണ് ശശി തരൂര്‍ പറഞ്ഞത്. നിര്‍ണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ചെയ്യാത്ത നിലയില്‍ 100 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സീന്‍ നല്‍കി, സഹായഹസ്തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍ നിലപാടെടുത്തു. ദി വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രശംസ. തരൂരിന്റെ നിലപാട് സ്വാഗതം […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 11:03 am

മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി രാജിവച്ചു

കൊച്ചി: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്ക്കാന്‍ കാരണം എന്നാണ് സൂചന. അതിനിടെ എമ്പുരാന്‍ പുതിയ പതിപ്പ് തിയറ്ററുകളില്‍ ഇന്നെത്തും.

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 10:45 am

‘പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്ത ഒന്നും എമ്പുരാനിൽ ഇല്ല, പൃഥ്വിയോട് അത് വേണ്ടായിരുന്നു മേജർ രവി: തുറന്നടിച്ച് മല്ലിക സുകുമാരൻ

‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതികരിച്ച് അമ്മ മല്ലിക സുകുമാരന്‍. എമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കാണാത്ത ഒരു രംഗം പോലും ഇല്ലെന്നും ചിലര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിരാജിനെ വിമര്‍ശിച്ച മേജര്‍ രവിക്കും മല്ലിക സുകുമാരന്‍ മറുപടി നല്‍കുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ലെന്നും പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് മേജര്‍ രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് അറിയില്ലെന്നും മല്ലിക […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 9:32 am

ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു, സൗദിയില്‍ കുട്ടികളടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനില്‍ നിന്ന് സൗദിയിലേക്ക് ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ഒമാന്‍ നാഷണല്‍ സെക്രട്ടറി ശിഹാബ് കാപ്പാടിന്റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (7), മിസ്ഹബ് കൂത്തുപറമ്പിന്റെ മകന്‍ ദക്വാന്‍ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്​അബും […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 9:00 am

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

വര്‍ക്കല: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അമ്മയും മകളും മരിച്ചു. വര്‍ക്കല പേരേറ്റില്‍ സ്വദേശികളായ രോഹിണി (56), മകള്‍ അഖില (21) എന്നിവരാണ് മരിച്ചത്. വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിത വേഗതയില്‍ എത്തി വാഹനങ്ങളില്‍ ഇടിക്കുകയും റോഡിലൂടെ നടന്നുവന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. അമ്മയും മകളും ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു. ഉഷ, വര്‍ക്കല ആലിയിറക്കം സ്വദേശിയായ നാസിഫ് എന്നിവരെ പരിക്കുകളോടെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ […]

ബിഗ് ന്യൂസ് ലൈവ് 31 Mar 2025 8:32 am

പൊന്നാനിയില്‍ ശവ്വാല്‍ പിറ കണ്ടു, തിങ്കളാഴ്ച ചെറിയ പെരുന്നാള്‍

പൊന്നാനി: ശവ്വാല്‍ പിറ കണ്ടതോടെ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇന്നു വൈകുന്നേരം പൊന്നാനിയിലാണ് ശവ്വാല്‍ പിറ ആദ്യം കണ്ടത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ഈദുല്‍ ഫിതര്‍ ആഘോഷിച്ചു. ഒമാനില്‍ തിങ്കളാഴ്ചയാണ് ഈദ്. തിങ്കളാഴ്ചായിരിക്കും ചെറിയ പെരുന്നാള്‍ എന്ന് കേരളത്തില്‍ ഏതാണ്ട് ഉറപ്പായിരുന്നു. അതുകൊണ്ട് അതിനു വേണ്ട ഒരുക്കങ്ങളിലായിരുന്നു കേരളത്തിലെ വിശ്വാസികള്‍. Keywords: Eid Ul Fitr, Kerala, Islam, Shawwal, Ponnani

വൈഗ ന്യൂസ് 30 Mar 2025 9:24 pm

ജോസേട്ടന്റെ റെക്കോഡ് ലിസ്റ്റിലേക്ക് അടിച്ചുകയറി റാണ; സ്വന്തമാക്കിയത് വെടിച്ചില്ല് നേട്ടം

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മൂന്നാമനായി ഇറങ്ങിയ നിതീഷ് റാണയാണ്. 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. 225 സ്‌ട്രൈക്ക് […]

ടൂൾ ന്യൂസ് 30 Mar 2025 9:19 pm

സ്‌കൂളുകളിൽ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിർദേശം, കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച് പരാമര്‍ശിച്ചത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ നടപ്പാക്കുമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. അധ്യാപക – വിദ്യാര്‍ത്ഥി – രക്ഷാകര്‍തൃ […]

ബിഗ് ന്യൂസ് ലൈവ് 30 Mar 2025 9:02 pm

ഫസ്റ്റ് പാര്‍ട്ടിന്റെ മേലെ നില്‍ക്കുന്ന ഐറ്റമാകും, രണ്ടാം ഭാഗത്തിന് വലിയൊരു സൂചന നല്‍കി കാര്‍ത്തി

തമിഴിലെ മികച്ച നടന്മാരിലൊരാലാണ് കാര്‍ത്തി. സൂര്യയുടെ അനിയന്‍ എന്ന മേല്‍വാലസത്തിലൂടെയാണ് കാര്‍ത്തി സിനിമയിലേക്കെത്തിയത്. എന്നാല്‍ ആദ്യചിത്രമായ പരുത്തിവീരനിലെ പ്രകടനത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കാര്‍ത്തിക്ക് സാധിച്ചു. മികച്ച സ്‌ക്രിപ്റ്റ് സെലക്ഷനിലൂടെ തമിഴ് സിനിമയുടെ മുന്‍നിരയില്‍ കാര്‍ത്തിയും ഇടംപിടിച്ചു. 26 ചിത്രങ്ങള്‍ ചെയ്ത കാര്‍ത്തിയുടെ കരിയറില്‍ 24ഉം വ്യത്യസ്ത സംവിധായകര്‍ക്കൊപ്പമായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലൂടെയാണ് കാര്‍ത്തി ഈ ട്രെന്‍ഡിന് അവസാനമിട്ടത്. ഇനി വാരാനിരിക്കുന്ന കാര്‍ത്തിയുടെ ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള പലതും മുന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയാണ്. അതില്‍ […]

ടൂൾ ന്യൂസ് 30 Mar 2025 8:44 pm

ഓപ്പറേഷന്‍ ഡി ഹണ്ട്: 146 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 146 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാരക മയക്കുമരുന്നുകളായ എംഡിഎംഎ (2.35 ഗ്രാം), കഞ്ചാവ് (3.195 കി.ഗ്രാം), കഞ്ചാവ് ബീഡി (91 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. Eid: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

സമകാലിക മലയാളം 30 Mar 2025 8:43 pm

അടിച്ച് പറത്തിയത് റാണ, റെക്കോഡിട്ടത് സഞ്ജു; ചെന്നൈക്കെതിരെ വെടിക്കെട്ടുമായി രാജസ്ഥാന്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സയും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് ആദ്യ ഓവറില്‍ തന്നെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ പന്തില്‍ ഫോര്‍ അടിച്ച് തുടങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഖലീല്‍ അഹമ്മദിന്റെ മൂന്നാം പന്തില്‍ അശ്വിന് ക്യാച് നല്‍കിയാണ് പുറത്തായത്. നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സാണ് രാജസ്ഥാന്‍ […]

ടൂൾ ന്യൂസ് 30 Mar 2025 8:14 pm

അടിക്കടി ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് ചാടിക്കളിക്കുന്നവരെപ്പോലെ അഭിപ്രായം മാറ്റുന്നവനല്ല പൃഥ്വിരാജ്: മല്ലിക സുകുമാരന്‍

മോഹന്‍ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല. തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവര്‍ രണ്ടു പേരും പറയുകയും ഇല്ല.പിന്നെ എന്തിനാണ് ഇവരുടെ കൂടെ നില്‍ക്കുന്നവര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല.

ടൂൾ ന്യൂസ് 30 Mar 2025 8:09 pm

നാളെ ചെറിയ പെരുന്നാള്‍, എംപുരാനെ വിടാതെ ആര്‍എസ്എസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Eid: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ചെറിയ പെരുന്നാള്‍ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വിമര്‍ശനം ശക്തമാക്കുന്നു. ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒന്നിലധികം ലേഖനങ്ങളിലാണ് പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവര്‍ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത് New Tax Rate: പുതിയ ആദായനികുതി നിരക്ക്, യുപിഐ, ഏകീകൃത പെന്‍ഷന്‍ പദ്ധതി...; അറിയാം ചൊവ്വാഴ്ച മുതലുള്ള മാറ്റങ്ങള്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ഷിക ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി സ്ലാബുകളും നിരക്കുകളും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നികുതിഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. കൂടാതെ, മാസശമ്പളക്കാര്‍ക്ക് 75,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് കിഴിവിനും അര്‍ഹതയുണ്ടായിരിക്കും.  Parkinson's disease: പാർക്കിൻസൺസ് രോഗം മറികടക്കാന്‍ നാനോപാർട്ടിക്കിൾ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍ പാർക്കിൻസൺസ് രോഗം പാ ർക്കിൻസൺസ് രോ​ഗം മൂലം നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ പുതിയ സംവിധാനം വികസിച്ച് ​ഗവേഷകർ. നാനോപാർട്ടിക്കിൾ അധിഷ്ഠിത വയർലെസ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷനിലൂടെ ന്യൂറോൺ ഡീജനറേഷൻ ഇല്ലാതാക്കാനാകും. കൂടാതെ ഡോപാമിൻ ന്യൂറോണുകൾക്ക് ചുറ്റുമുള്ള ദോഷകരമായ ഫൈബ്രിലുകള്‍ അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യാനും അതിലൂടെ ഡോപാമൈൻ അളവ് വർധിപ്പിക്കാനുമാകും. Empuraan: 'സംഘപരിവാര്‍ സമ്മര്‍ദത്തില്‍ വെട്ടിത്തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ തയ്യാറാവുന്നു, നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം'; എംപുരാന് മുഖ്യമന്ത്രിയുടെ പിന്തുണ മോഹന്‍ലാല്‍, പിണറായി വിജയന്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് പിന്തുണയുമായി മുഖ്യമന്ത്രി. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. 

സമകാലിക മലയാളം 30 Mar 2025 8:09 pm

മാസപിറവി കണ്ടു: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് നാളെ (മാര്‍ച്ച് 31) ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. താനൂര്‍, പൊന്നാനി, നന്ദന്‍കോട്, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ മാസപിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ തുടങ്ങിയവര്‍ പ്രഖ്യാപനം നടത്തി. Content Highlight:Eid-ul-Fitr to be celebrated tomorrow in the state

ടൂൾ ന്യൂസ് 30 Mar 2025 7:55 pm

മോഹൻലാൽ അറിയാത്ത ഒന്നും എമ്പുരാനില്ല, പൃഥ്വിരാജ് നിരപരാധി : മല്ലികാ സുകമാരൻ

തിരുവനന്തപുരം: നടൻ മോഹൻലാൽ അറിയാ na'തെ എമ്പുരാൻ എന്ന സിനിമയിൽ ഒരു രംഗവും ഉണ്ടായിട്ടില്ലെന്ന് സംവിധായകൻ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരൻ. മോഹൻലാലിനെയും ആൻറണി പെരുമ്പാവൂരിനെയും മറ്റു നിർമ്മാതാക്കളെയും തമ്മിൽ തെറ്റിക്കാൻ ചിലർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്നും ഫേസ്ബുക്കിൽ എഴുതിയ നീണ്ട കുറിപ്പിൽ മല്ലികാ സുകുമാരൻ ആരോപിക്കുന്നു. തൻറെ മകൻ നിരപരാധിയാണെന്നും മകനെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്നും മല്ലിക പറയുന്നു. സംവിധായകൻ മേജർ രവിക്കെതിരെയും രൂക്ഷമായ ഭാഷയിൽ അവർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: 'എമ്പുരാൻ'എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ. എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്. ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്. കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം.എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്.....പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും? മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..ഞാൻ തിരക്കിൽ ആണ് അമ്മേ... ലാലേട്ടൻ വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണംഎന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല.തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല. പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ.മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എൻ്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? പൃഥ്വിരാജിനെ ബലിയാട് ആക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടാ.അവന്റെ ഒപ്പം ഈശ്വരൻ ഉണ്ട്. ഞങ്ങൾക്ക് മനുഷ്യരെയല്ല, ദൈവത്തെ ആണ് ഭയം. ഈശ്വരനാണ് എന്നെയും എന്റെ കുഞ്ഞുങ്ങളെയും ഇത് വരെ വഴി നടത്തിയത്. അതുകൊണ്ട് തന്നെ എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ശ്രമിക്കുന്നവരെ ഈശ്വരൻ വെറുതെ വിടില്ല. അത് വേണ്ടായിരുന്നു മേജർ രവിഎന്നാണ് എനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളത്.മേജർ രവി ഇത്തരം ഒരു പ്രതികരണം നടത്തിയത് ആർക്ക് വേണ്ടി ആയിരുന്നു. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹൻലാലോ ആന്റണിയോ ഒരിക്കലും പറയില്ല.പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.പട്ടാള ഗ്രൂപ്പുകളിൽ ചിലതൊക്കെ വന്നത് കൊണ്ട് പ്രതികരിച്ചു എന്നാണ് മേജർ രവി എന്നോട് പറഞ്ഞത്. അതിന് എന്റെ മകൻ എന്ത് പിഴച്ചു? ആരൊക്കെയോ ഉണ്ടാക്കിയ കഥകൾ ആണ് ചിലരിലൂടെ ഇപ്പോൾ പുറത്തു വരുന്നത്.പൃഥ്വിരാജിനെ ഒറ്റിക്കൊടുക്കാൻ ചില രാഷ്ട്രീയക്കാരും സംഘടനക്കാരും ആരാധകർ എന്ന പേരിൽ ചിലരും ഏതാനും വാർത്താ മാധ്യമങ്ങളും മത്സരിക്കുക ആണ്.ഇതിനിടെ പൃഥ്വിരാജിനെ പിന്തുണച്ച ഒരുപാട് പേർ ഉണ്ട്.അവരെ ഞാൻ മറക്കുന്നില്ല.പാർട്ടിയുടെയോ ജാതി,മത ചിന്തയുടെയോ അടിസ്ഥാനത്തിൽ അല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്താണ് ഞാനും സുകുവേട്ടനും മക്കളെ വളർത്തിയത്.എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അങ്ങനെ ഉള്ള ചിലരാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു പിന്നിൽ ചില ചലച്ചിത്ര പ്രവർത്തകരും ഉണ്ടെന്ന സംശയം ഞങ്ങൾക്ക് ഉണ്ട്.എനിക്കോ മക്കൾക്കോ രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞു അധികാരകേന്ദ്രങ്ങളിൽ നിന്നോ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും സ്‌ഥാനമാനങ്ങളോ അംഗീകാരങ്ങളോ പിടിച്ചു വാങ്ങാൻ ഒരു അതിമോഹവും ഇല്ല.അങ്ങനെ എന്തെങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് ഇങ്ങനെ വേട്ടയാടുന്നതെങ്കിൽ അവരോടാണ് ഇക്കാര്യം പറയുന്നത്. പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്.ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ.എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും.ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം..... ഇനി മാധ്യമ പ്രവർത്തകരോട് രണ്ട് വാക്ക് : പൃഥ്വിരാജ് സെൻസർ ബോർഡിൽ പോയി എന്റെ പടത്തിൽ മാറ്റം വരുത്തരുതേഎന്ന് കരഞ്ഞു പറഞ്ഞു എന്ന വിവരക്കേട് കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തക പറയുന്നത് കേട്ടു. സെൻസറിങ് സമയത്ത് പൃഥ്വിരാജ് അവിടെ ഉണ്ടായിരുന്നു അത്രേ. പടം സെൻസർ ചെയ്യുമ്പോൾ സംശയങ്ങൾ ഉണ്ടായാൽ തീർത്തു കൊടുക്കാൻ സംവിധായകനോ നിർമാതാവോ സ്ഥലത്ത് ഉണ്ടാകണം എന്നാണ് ചട്ടം. ഇതൊന്നും ഇവർക്ക് അറിഞ്ഞു കൂടേ?അടിക്കടി അഭിപ്രായം മാറ്റുന്ന 'മന്ദബുദ്ധി'ആണോ പൃഥ്വിരാജ് എന്ന് മറ്റൊരു ചാനൽ അവതാരക കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു. ആ വാക്ക് ഇങ്ങനെ പരസ്യമായി ഉപയോഗിക്കുന്നത് തന്നെ തെറ്റാണ്. 'അടിക്കടി ചാനലിൽ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവർത്തകരെ പോലെ അഭിപ്രായം മാറ്റുന്നവൻ അല്ല പൃഥ്വിരാജ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. പ്രിയപ്പെട്ട വിവിധ രാഷ്ട്രീയ കുടുംബാംഗങ്ങളെ.....പൃഥ്വിരാജ് ആരുടെയും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾക്ക് ഒരിക്കലും എതിരല്ല.... സത്യമേവ ജയതേ....

വൈഗ ന്യൂസ് 30 Mar 2025 7:35 pm

ഞാനും മുരളി ഗോപിയും സ്‌ക്രിപ്റ്റ് കംപ്ലീറ്റായ ഉടന്‍ പറഞ്ഞത് ഈ പ്രൊജക്ട് നടക്കില്ല എന്നായിരുന്നു: പൃഥ്വിരാജ്

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ പ്രേക്ഷകരിലേക്കെത്തിയത്. ബജറ്റും മേക്കിങ്ങും കൊണ്ട് ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍ ഇതിനോടകം 150 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തെ ചൊല്ലി പല തരത്തിലുള്ള വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. താനും മുരളി ഗോപിയും ചേര്‍ന്നാണ് ഈ പ്രൊജക്ട് കണ്‍സീവ് ചെയ്തതെന്ന് പൃഥ്വിരാജ് പറഞ്ഞു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം താനും മുരളി […]

ടൂൾ ന്യൂസ് 30 Mar 2025 7:22 pm

ഗുജറാത്ത് കലാപം; ചരിത്രം മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന കഥകൾ

സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ച വിവരിക്കുന്ന എമ്പുരാൻ ഇറങ്ങിയതിന് പിന്നാലെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നരോദ പാട്യ സംഭവവും ബാബു ബജ്‌രംഗിയും ഗുജറാത്ത് കലാപവും. ബാബു ബജ്‌രംഗിയുമായി വളരെയധികം സാമ്യമുള്ള ഒരു കഥാപാത്രവും സിനിമയിലുണ്ട്. എന്താണ് ഗോധ്ര സംഭവം നരോദ പാട്യ സംഭവം? ആരാണ് ബാബു ബജ്‌രംഗി? എന്താണ് ഗുജറാത്ത് കലാപം Content Highlight: Gujarat riots; Stories that deliberately try to forget history

ടൂൾ ന്യൂസ് 30 Mar 2025 7:20 pm

Eid: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

മലപ്പുറം: മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്‌ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. 'കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും', സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിർദേശിച്ച് മുഖ്യമന്ത്രി; അടുത്ത അധ്യയന വര്‍ഷം മുതല്‍? കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതായും നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്നും കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നാളെ പെരുന്നാള്‍ ആഘോഷിക്കുമെന്ന് പ്രഖ്യാപനം നടത്തി.

സമകാലിക മലയാളം 30 Mar 2025 7:18 pm

കൊടുങ്കാറ്റായി സ്റ്റാര്‍ക് ഇടിമിന്നലായി ഫാഫ്; ഹൈദരാബാദിനെ ചാരമാക്കി ദല്‍ഹിക്ക് രണ്ടാം വിജയം

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ വിജയം. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദല്‍ഹി വിജയിച്ചുകയറിയത്. മത്സരത്തില്‍ ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. 18.4 ഓവറില്‍ 163 റണ്‍സിനാണ് ഹൈദരാബാദിനെ ദല്‍ഹി തളച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി മൂന്ന് വിക്കറ്റ നഷ്ടത്തില്‍ 166 റണ്‍സ് […]

ടൂൾ ന്യൂസ് 30 Mar 2025 7:01 pm

'കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും', സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിർദേശിച്ച് മുഖ്യമന്ത്രി; അടുത്ത അധ്യയന വര്‍ഷം മുതല്‍?

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച് പരാമര്‍ശിച്ചത്. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു. സ്‌കൂളില്‍ സൂംബ ഡാന്‍സ് നല്ലതാണ്, കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും; മുഖ്യമന്ത്രി #PinarayiVijayan #Kerala pic.twitter.com/a1z6pyZDgE — Samakalika Malayalam (@samakalikam) March 30, 2025 ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ശില്പശാലയില്‍ ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. മെന്ന് ഇക്കാര്യങ്ങള്‍ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപക - വിദ്യാര്‍ത്ഥി - രക്ഷാകര്‍തൃ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സ്‌കൂളുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങള്‍ മനസ്സിലാക്കുന്നതിനും അധ്യാപകര്‍ക്കായി നവീകരിച്ച പരിശീലന പരിപാടികള്‍ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും. അതേസമയം, കുട്ടികളുമായി രക്ഷാകര്‍തൃബന്ധം കൂടുതല്‍ സുദൃഢമാക്കാനായി സ്‌കൂള്‍ തലങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ് മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അതില്‍ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സിലബസില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ വരുത്തും. ഇക്കാര്യം എസ് സി ഇ ആര്‍ ടി പരിശോധിക്കും. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. സ്‌കൂള്‍ സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ശാരീരിക, മാനസിക ഉണര്‍വിനായുള്ള കായിക വിനോദങ്ങള്‍ ഏര്‍പ്പെടുത്തും. യോഗയോ മറ്റ് വ്യായാമങ്ങളോ സ്‌കൂളുകളില്‍ സംഘടിപ്പിക്കാനുള്ള സാധ്യത ഒരുക്കും. വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള അന്തരീക്ഷം ഉറപ്പാക്കും. മയക്കുമരുന്ന് ഉപയോഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും അക്രമങ്ങള്‍ക്കിരയായ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗണ്‍സിലര്‍മാരെയും നിയോഗിക്കും. സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൊഡ്യൂള്‍ തയ്യാറാക്കാന്‍ എസ് സി ഇ ആര്‍ ടിയെ ചുമതലപ്പെടുത്തി. നടപ്പിലാക്കേണ്ട നടപടികള്‍ വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷോര്‍ട് ടേം, മീഡ് ടേം, ലോങ് ടേം പദ്ധതികള്‍ നടപ്പിലാക്കും. ഇക്കാര്യങ്ങള്‍ എസ് സി ഇ ആര്‍ ടി ആസൂത്രണം ചെയ്യും. മുഖ്യമന്ത്രി നിര്‍ദേശിച്ച ഈ ഇടപെടലുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

സമകാലിക മലയാളം 30 Mar 2025 6:49 pm

സംഘപരിവാറിന്റേത് മാത്രമല്ല, വെട്ടുമ്പോള്‍ മറ്റ് പാര്‍ട്ടികളുടേതും വെട്ടി മാറ്റുമോ?; മോഹന്‍ലാലിന്റെ പോസ്റ്റിന് കമന്റുമായി ടി.സിദ്ദിഖ്

കോഴിക്കോട്: എമ്പുരാന്‍ സിനിമയിലെ പ്രമേയവുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്റെ പോസ്റ്റില്‍ പ്രതികരിച്ച് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്. സംഘപരിവാറിന് താത്പര്യമില്ലാത്ത സീനുകള്‍ വെട്ടിമാറ്റുമ്പോള്‍ കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടുമോയെന്നാണ് ടി.സിദ്ദിഖിന്റെ കമന്റ്. അങ്ങനെ കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടിമാറ്റിയാല്‍ മൂന്ന് മണിക്കൂറുള്ള സിനിമ മൂന്ന് മിനിട്ടുള്ള റീല്‍സായി കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ‘സംഘപരിവാറിന് താത്പര്യമില്ലാത്ത സീനുകള്‍ വെട്ടി മാറ്റി എമ്പുരാന്‍ വരുമ്പോള്‍ കോണ്‍ഗ്രസിനെയും സി.പി.ഐ.എമ്മിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂടി വെട്ടി […]

ടൂൾ ന്യൂസ് 30 Mar 2025 6:42 pm

മുന്നില്‍ സഞ്ജു തന്നെ, രണ്ടാമനായി ഡു പ്ലെസിസ്; ഹൈദരാബാദിനെതിരെ ഇങ്ങനെയും റെക്കോഡ്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. 18.4 ഓവറില്‍ 163 റണ്‍സിനാണ് ഹൈദരാബാദിനെ ദല്‍ഹി തളച്ചത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് […]

ടൂൾ ന്യൂസ് 30 Mar 2025 6:33 pm

Baselios Joseph Catholica Bava: യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ). യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്. ചടങ്ങില്‍ മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ് മാര്‍ ഡാനിയല്‍ ക്ലീമീസ്, ഹോംസ് ആര്‍ച്ച് ബിഷപ് മാര്‍ തിമോത്തിയോസ് മത്താ അല്‍ ഖൂറി, ആലപ്പോ ആര്‍ച്ച് ബിഷപ് മാര്‍ ബൗട്രസ് അല്‍ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാര്‍മികരായി. Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ് ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായ്ക്ക് വന്‍സ്വീകരണമാണ് വിശ്വാസികള്‍ ഒരുക്കിയത്. ബാവായെ സ്വീകരിക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ജനക്കൂട്ടമെത്തി. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂര്‍, പട്ടിമറ്റം, പത്താംമൈല്‍ വഴി 3.30നു പുത്തന്‍കുരിശിലെത്തുന്ന ബാവായെ പാത്രിയര്‍ക്കാ സെന്ററിലേക്കു സ്വീകരിച്ച് ആനയിക്കുകയായിരുന്നു. വൈകിട്ട് 6നു ആരംഭിച്ച അനുമോദന സമ്മേളനത്തില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിവിധ മത മേലധ്യക്ഷന്മാരും പങ്കെടുക്കുന്നുണ്ട്.

സമകാലിക മലയാളം 30 Mar 2025 6:23 pm

ഹൈദരാബാദിന്റെ അടിവേരറത്ത് സ്റ്റാര്‍ക്കിന്റെ താണ്ഡവം; വെട്ടിയത് സ്വന്തം റെക്കോഡ്!

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. 18.4 ഓവറില്‍ 163 റണ്‍സിനാണ് ഹൈദരാബാദിനെ ദല്‍ഹി തളച്ചത്. സൂപ്പര്‍ ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഫൈഫര്‍ നേട്ടമാണ് ഹൈദരാബാദിനെ പെട്ടന്ന് തകര്‍ക്കാന്‍ തുണയായത്. Our bowlers […]

ടൂൾ ന്യൂസ് 30 Mar 2025 5:53 pm

ലാല്‍ സാര്‍ എന്നെ നോക്കി കൈകാണിച്ചു, സംശയിച്ച് അടുത്തേക്ക് പോയപ്പോള്‍ അദ്ദേഹം ഒരു കാര്യം ചോദിച്ചു: കാര്‍ത്തികേയ ദേവ്

ബോക്‌സ് ഓഫീസ് റെക്കോഡുകളൊന്നും ബാക്കിവെക്കാതെ ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങിയ എമ്പുരാന്‍ ഇതിനോടകം 150 കോടിക്കടുത്ത് നേടിയിരിക്കുകയാണ്. ചിത്രത്തെച്ചൊല്ലി രാഷ്ട്രീയപരമായ പല വിവാദങ്ങളും അരങ്ങേറുകയാണ്. എമ്പുരാനില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളാണ് കാര്‍ത്തികേയ ദേവ്. പൃഥ്വിരാജ് അവതരിപ്പിച്ച സയേദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായാണ് കാര്‍ത്തികേയ എമ്പുരാനിലെത്തിയത്. പ്രശാന്ത് നീലിന്റെ സലാര്‍ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തികേയ സിനിമാലോകത്തേക്ക് കടന്നുവന്നത്. സലാറിലും പൃഥ്വിയുടെ ചെറുപ്പം തന്നെയാണ് കാര്‍ത്തികേയ അവതരിപ്പിച്ചത്. എമ്പുരാന്റെ […]

ടൂൾ ന്യൂസ് 30 Mar 2025 5:25 pm

തിരക്കഥ കണ്ടില്ലെന്നത് അവിശ്വസനീയം; ഖേദം പ്രകടിപ്പിച്ചിട്ടും മോഹന്‍ലാലിനെതിരെ വീണ്ടും ആര്‍.എസ്.എസ് മുഖപത്രം

തിരുവനന്തപുരം: ഖേദം പ്രകടിപ്പിച്ചിട്ടും മോഹന്‍ലാലിനെതിരെ ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍. എമ്പുരാനെതിരെയും മോഹന്‍ലാലിനെതിരെയും ഓര്‍ഗനൈസറിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനമുയരുന്നത്. എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകള്‍ സെന്‍സര്‍ ചെയ്ത് കളയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ തീരുമാനിച്ചതെന്നും ലേഖനത്തില്‍ പറയുന്നു. ചിത്രം നിര്‍മിച്ച ഗോകുലം ഗോപാലന്‍ സ്‌ക്രിപ്റ്റ് കണ്ടില്ലേയെന്നും മോഹന്‍ലാല്‍ തിരക്കഥ വായിച്ചില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും മുഖപത്രം വിമര്‍ശിക്കുന്നുണ്ട്. തിരക്കഥ കണ്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും തിരക്കഥ വായിക്കാതെ മോഹന്‍ലാല്‍ […]

ടൂൾ ന്യൂസ് 30 Mar 2025 5:25 pm

Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ്

കൊച്ചി: എംപുരാന്‍ സിനിമയ്ക്ക് എതിരായ വിമര്‍ശനമങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചും വിടാതെ സംഘപരിവാര്‍. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വിമര്‍ശനം ശക്തമാക്കുന്നു. ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒന്നിലധികം ലേഖനങ്ങളിലാണ് പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവര്‍ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്. എംപുരാന്‍ ഭീകരവാദത്തെ വെള്ളപൂശുന്ന ചിത്രമാണെന്ന് 'എംപുരാന്‍' എന്ന മലയാള സിനിമയിലെ ഹിന്ദു വിരുദ്ധ, ഭാരത് വിരുദ്ധ ആഖ്യാനത്തിന്റെ മുഖംമൂടി അഴിയുന്നു' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും രൂക്ഷമായി വിമര്‍ശിക്കുന്നത്. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു ആക്ഷേപം. Empuraan:'അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല, വിവാദ രം​ഗങ്ങൾ നീക്കം ചെയ്യും'; ഖേദം പ്രകടിപ്പിച്ച് താരം എംപുരാന്‍ എന്ന സിനിമ സമൂഹത്തില്‍ വിഭജനം ഉണ്ടാക്കാന്‍ ഉതകുന്ന ഒന്നാണ്. രാജ്യത്തിന്റെ അഖണ്ഡതയെ ചിത്രം ചോദ്യം ചെയ്യുന്നു. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ നിലപാടുകളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. മോഹന്‍ലാലിനെപ്പോലുള്ള അഭിനേതാക്കള്‍ കാരണം ചിലര്‍ ഈ അജണ്ട അവഗണിച്ചിരിക്കാം എന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സിനിമയുടെ ഫണ്ടിംഗ് എവിടെ നിന്ന്? സിനിമയ്ക്ക് പിന്നിലെ നിശബ്ദ ശക്തികള്‍ ആരായിരുന്നു? നിര്‍മ്മാതാക്കളായിരു ലൈക്ക പ്രൊഡക്ഷന്‍സ് എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്മാറി തുടങ്ങിയ വിഷയങ്ങള്‍ വിശദമായി പരിശോധിക്കേണ്ട കാര്യങ്ങളാണ് . ലൂസിഫര്‍ എന്ന സിനിമയില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അദൃശ്യമായ വിദേശ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നാണ് പറയുന്നത്. രണ്ടാം ഭാഗമായ എമ്പുരാന്‍, ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍, നിയമപാലകര്‍, ജുഡീഷ്യറി എന്നിവയെ കൂടി കടന്നാക്രമിക്കുകയാണ് എന്നും ലേഖനം പറയുന്നു. അതേസമയം, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും നിര്‍മാതാവ് ഗോകുലം ഗോപാലനും കഥ പൂര്‍ണമായി അറിയില്ലായിരുന്നു എന്ന വാദം വിശ്വസിക്കാനാകില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു. 2022-ല്‍ തിരക്കഥയും കഥയും പൂര്‍ത്തിയാക്കി സംവിധായകന് കൈമാറി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മോഹന്‍ലാല്‍, ഗോകുലം ഗോപാലന്‍ , മുരളി ഗോപി എന്നിവര്‍ക്ക് കഥയില്‍ വരുത്തിയ കാര്യമായ മാറ്റങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നും പറയുന്നു. ഇത് വിശ്വസിക്കാന്‍ പാടാണ്. മോഹന്‍ലാലിനെപ്പോലുള്ള താരം സിനിമയിലെ കഥയും തിരക്കഥയും പൂര്‍ണ്ണമായി അറിയാതെ അതില്‍ അഭിനയിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഗോകുലം ഗോപാലനെപ്പോലുള്ള ഒരു കൗശലക്കാരനായ വ്യവസായി സിനിമയില്‍ അതിന്റെ കഥയും തിരക്കഥയും പൂര്‍ണ്ണമായി അറിയാതെ നിക്ഷേപിക്കാന്‍ സാധ്യതയില്ല. , തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍, കഥയും തിരക്കഥാകൃത്തുമായ മുരളി ഗോപി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു.

സമകാലിക മലയാളം 30 Mar 2025 5:14 pm

300 കടത്താനിരുന്നവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സ്റ്റാര്‍ക്ക്; സ്വന്തമാക്കിയത് മിന്നല്‍ റെക്കോഡ്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ബാറ്റിങ് കരുത്തില്‍ 300 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന ഹൈദരാബാദിന് വമ്പന്‍ തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. ഓറഞ്ച് ആര്‍മിയുടെ കരുത്തരായ നാല് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെയാണ് പവര്‍ പ്ലെയില്‍ ദല്‍ഹി വീഴ്ത്തിയത്. Just the Head-Starc that we anticipated pic.twitter.com/lUMDAqHUk6 […]

ടൂൾ ന്യൂസ് 30 Mar 2025 4:57 pm

റീ എഡിറ്റിന് മുമ്പ് പരമാവധി ഷോകള്‍; തൃശൂര്‍ രാഗത്തില്‍ പുലര്‍ച്ചെ 4.30ന് എമ്പുരാന്‍

വിവാദങ്ങള്‍ക്കിടെ സെപ്ഷ്യല്‍ ഷോയുമായി തൃശൂര്‍ രാഗം തിയേറ്റര്‍. എമ്പുരാന്‍ സിനിമക്ക് തിയേറ്ററില്‍ 4.30ന് സ്‌പെഷ്യല്‍ ഷോ ഉണ്ടായിരിക്കുമെന്നാണ് രാഗം തിയേറ്റര്‍ അറിയിച്ചിരിക്കുന്നത്. നാളെയാണ് (മാര്‍ച്ച് 31) ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ ഉണ്ടാകുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഈമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ ചരിത്രനേട്ടം സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഒരു ദിവസം വിറ്റുപോയ ഇന്ത്യന്‍ സിനിമയാണ് എമ്പുരാന്‍. പ്രഭാസ്, […]

ടൂൾ ന്യൂസ് 30 Mar 2025 4:53 pm

വെടിക്കെട്ട് വീരന്മാര്‍ നാലും മടങ്ങി; ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ദല്‍ഹിയുടെ തട്ടകമായ വിശാഖപട്ടണത്തിലാണ് മത്സരം. ടോസ് നേടിയ ഓറഞ്ച് ആര്‍മി തങ്ങളുടെ ആദ്യ എവേ മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്തു. Toss @SunRisers won the toss and elected to bat first against @DelhiCapitals in Match 1⃣0⃣ Updates ▶️ https://t.co/L4vEDKyVsb#TATAIPL | #DCvSRH pic.twitter.com/VuIzoiYCjf — IndianPremierLeague (@IPL) March 30, 2025 ആദ്യ മത്സരത്തില്‍ 66 റണ്‍സിന് […]

ടൂൾ ന്യൂസ് 30 Mar 2025 4:37 pm

ഇനി കാണാൻ പോകുന്നത് എമ്പുരാൻ അല്ല, എംബാം പുരാനെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇനി കാണാൻ പോകുന്നത് എമ്പുരാനല്ലെന്നും എമ്പാം പുരാൻ ആയിരിക്കുമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ' എമ്പുരാൻ സിനിമയുടെ പേരിൽ തൻറെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് എത്തിയത്. ഉദര നിമിത്തം ബഹുകൃത വേഷം എന്ന് പറഞ്ഞാണ് സുരേന്ദ്രൻ തന്റെ വിമർശന പോസ്റ്റ് തുടങ്ങുന്നത്. ഉത്തരത്തിലുള്ളത് എടുക്കാനും ആവില്ല കക്ഷത്ത് ഉള്ളത് പോവുകയും ചെയ്യും എന്ന അവസ്ഥയിലാണ് മോഹൻലാലും എമ്പുരാൻറെ അണിയറ പ്രവർത്തകരുമെന്ന് സുരേന്ദ്രൻ ആക്ഷേപിക്കുന്നു. സിനിമ തൻറെ പ്രിയപ്പെട്ടവർക്ക് ഉണ്ടാക്കിയ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാൽ അതിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും ഫേസ്ബുക്ക് പേസ്റ്റിലൂടെ പറഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് എത്തിയത്.

വൈഗ ന്യൂസ് 30 Mar 2025 4:35 pm

Empuraan row:'കലാകാരന്മാര്‍ക്ക് മാപ്പ് പറയേണ്ട അവസ്ഥ, ഖേദ പ്രകടനം ഉചിതമായോയെന്ന് മോഹന്‍ലാല്‍ ചിന്തിക്കണം'

തിരുവനന്തപുരം: എംപുരാനിലെ വിവാദ രംഗങ്ങളില്‍ ഖേദ പ്രകടനം നടത്തിയത് ഉചിതമായോയെന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിലെ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് സത്യം ഒന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രികയെക്കാളും വലുതാണ്. മോഹന്‍ലാലിനെ പോലെയുള്ള കലാകാരനെ ഈ നിലയിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. കലാകാരന്മാര്‍ക്ക് മാപ്പിരയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നു. മോഹന്‍ലാലിനെപ്പോലൊരു വലിയ നടന്‍ ഇന്ത്യയും ലോകവുമറിയുന്ന വലിയ നടന്‍ അങ്ങനെ പറയേണ്ടി വന്നുവെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിന്‍ കീഴില്‍ എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണിത്. ഇത് വളരെ ഖേദകരമായ സ്ഥിതിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. 'ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍'; പരിഹാസവുമായി കെ സുരേന്ദ്രന്‍ 'ഇക്കാര്യത്തില്‍ മോഹന്‍ലാലുമായി ഒരു തര്‍ക്കത്തിനില്ല. കൈപിടിച്ച് തിരിക്കലാണ്. വേദനകൊണ്ട് പലരും പറയും ഖേദിക്കുന്നു എന്നും അതില്‍ പങ്കില്ല എന്നും. ഒരു വലിയ കലാകാരനെ അതിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു. സംഘപരിവാര്‍ മോഹന്‍ലാലിന്റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. കലാകാരന്മാര്‍ക്ക് ഇതുപോലെ മാപ്പിരയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇല്ലാത്ത നേരമുണ്ടാക്കിയാണ് സിനിമ കാണാന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. 'സെന്‍സര്‍ ബോര്‍ഡിലെ ബിജെപി നോമിനികള്‍ അവരുടെ ദൗത്യം വേണ്ട പോലെ നിറവേറ്റിയില്ല എന്ന് സംഘപരിവാറുകാര്‍ പറഞ്ഞു കഴിഞ്ഞു. അതിനര്‍ഥമെന്താ...വെട്ടിമാറ്റേണ്ട ഭാഗം വെട്ടിമാറ്റാതെ പ്രേക്ഷകരിലേക്ക് എത്തിച്ചതിന്റെ കാരണക്കാര്‍ ബിജെപിയുടെ നോമിനികള്‍ ആണെന്ന് സംഘപരിവാര്‍ പറയുന്നു. എന്തായാലും സിനിമാ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെപ്പോലൊരു വലിയ നടന്‍ ഇന്ത്യയും ലോകവുമറിയുന്ന വലിയ നടന്‍ അങ്ങനെ പറയേണ്ടി വന്നുവെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിന്‍ കീഴില്‍ എത്തിപ്പെട്ട അവസ്ഥയുടെ തെളിവാണിത്. ഇത് വളരെ ഖേദകരമായ സ്ഥിതിയാണെന്നും' ബിനോയ് വിശ്വം പറഞ്ഞു.

സമകാലിക മലയാളം 30 Mar 2025 4:28 pm

ആ കാരണം കൊണ്ട് രജിനി സാറിന്റെ ചിത്രങ്ങളേക്കാളും കമല്‍ സാറിന്റെ സിനിമകള്‍ കാണാനാണ് കൂടുതല്‍ ഇഷ്ടം: രമ്യ കൃഷ്ണ

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രമായിരുന്നു നടി നായികയായി ഷൂട്ട് ചെയ്യപ്പെട്ട ആദ്യ സിനിമ. എന്നാല്‍ 1985ല്‍ ഷൂട്ട് ചെയ്ത ചിത്രം റിലീസിന് എത്തിയത് 1986ലായിരുന്നു. വൈ.ജി. മഹേന്ദ്രക്കൊപ്പം അഭിനയിച്ച വെള്ളൈ മനസ് ആയിരുന്നു രമ്യ കൃഷ്ണന്റേതായി ആദ്യമായി റിലീസ് ചെയ്യപ്പെട്ട സിനിമ. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രമ്യക്ക് സാധിച്ചിരുന്നു. ആദ്യമായി കാണാന്‍ തുടങ്ങിയ സിനിമകളെ കുറിച്ച് […]

ടൂൾ ന്യൂസ് 30 Mar 2025 4:25 pm

ആരെയും നോവിക്കാനറിയാത്ത വ്യക്തി, ഇത്ര സൗമ്യനായ സംവിധായകനെ കണ്ടിട്ടില്ല: റോണി ഡേവിഡ്

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് റോണി ഡേവിഡ്. 2006ല്‍ പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിലും ചില ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചു. ചട്ടമ്പിനാട്, ഡാഡി കൂള്‍, ബെസ്റ്റ് ആക്ടര്‍, ദ ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ്‌സ്, ഉണ്ട, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും റോണി ഡേവിഡ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ സംവിധായകന്‍ സിദ്ദിഖിനെ കുറിച്ച് സംസാരിക്കുകയാണ് റോണി ഡേവിഡ്. സിദ്ദിഖിനെ […]

ടൂൾ ന്യൂസ് 30 Mar 2025 4:19 pm

സിനിമകളില്‍ മുസോളിനിയും ഹിറ്റ്‌ലറും ശീലമാക്കിയതൊക്കെ തന്നെയാണ് ‘ജി’യും ചെയ്യുന്നത്; എമ്പുരാന്‍ വിവാദത്തില്‍ ടി.എന്‍. പ്രതാപന്‍

തൃശൂര്‍: ഇത്രകണ്ട് അസഹിഷ്ണുതയുള്ള സത്യത്തെ ഇങ്ങനെ പേടിക്കുന്ന ഒരു വര്‍ഗമാണല്ലോ ഈ രാജ്യം ഭരിക്കുന്നതെന്ന് എമ്പുരാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍. കലാപത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിക്കളയുമത്രെ, അപ്പോള്‍ ഇതുവരെ കണ്ടവരുടെ മനസില്‍ നിന്ന് അവരെ വിളിച്ചുവരുത്തി മായ്ച്ച് കളയാന്‍ വകുപ്പുണ്ടോയെന്നും പ്രതാപന്‍ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുന്‍ കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം. ‘സിനിമയിലെ വില്ലന്റെ പേര് മാറ്റുമത്രെ! വില്ലന്റെ പേര്, ബല്‍രാജ് ബജ്‌രംഗി എന്ന് മാറ്റി, ബാബു ബജ്‌രംഗി എന്നോ ബാബു ഭായ് […]

ടൂൾ ന്യൂസ് 30 Mar 2025 4:18 pm

ട്രംപിനെ വിമര്‍ശിച്ച കൊമേഡിയനെ പത്രപ്രവര്‍ത്തകരുടെ അത്താഴ വിരുന്നില്‍ നിന്നും ഒഴിവാക്കി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്‌പോണ്ടിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അത്താഴ വിരുന്നില്‍ നിന്നും കൊമേഡിയനും ട്രംപ് വിമര്‍ശകയുമായ ആംബര്‍ റഫിനെ ഒഴിവാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുന്ന, ഏപ്രില്‍ 26ന് നടക്കുന്ന വാര്‍ഷിക വിരുന്നില്‍ നിന്നുമാണ് ഒഴിവാക്കിയത്. കൊമേഡിയനായ ആംബര്‍ റഫ് തന്റെ മുന്‍ പരിപാടികളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് അത്താഴ വിരുന്നില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ വൈറ്റ് ഹൈസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫായ ടെയ്‌ലര്‍ ബുഡോവിച്ച് റഫിനെ രണ്ടാം നിര ഹാസ്യനടനെന്ന് വിമര്‍ശിച്ചിരുന്നു. […]

ടൂൾ ന്യൂസ് 30 Mar 2025 4:14 pm

ശബ്ദത്തിന്റെ കരുത്ത് മനസിലാക്കാന്‍ സഹായിച്ചത് എ.ആര്‍.റഹ്‌മാന്‍; എന്റെ ശബ്ദം ഏറ്റവും നന്നായി ഉപയോഗിച്ചത് മറ്റൊരാളും: സുജാത

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്. പാട്ടില്‍ നിന്നും ഇടവേളയെടുത്ത് മടങ്ങി വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സുജാത. രണ്ടാം വരവില്‍ പാടിയ പാട്ടുകളാണ് പ്രൊഫഷണല്‍ ഗായികയായി താന്‍ തന്നെത്തന്നെ വിലയിരുത്തുന്നതെന്ന് സുജാത പറയുന്നു. തന്റെ രണ്ടാം വരവില്‍ ചിത്ര […]

ടൂൾ ന്യൂസ് 30 Mar 2025 4:08 pm

എമ്പുരാൻ : ക്ഷമ ചോദിച്ചു മോഹൻലാൽ, വിവാദരംഗങ്ങൾ നീക്കും

തിരുവനന്തപുരം : എമ്പുരാൻ സിനിമയുടെ പേരിൽ ഉണ്ടായ വിവാദങ്ങൾ തന്നെ വിഷമിപ്പിച്ചു എന്നും വിവാദരംഗങ്ങൾ ചിത്രത്തിൽ നിന്ന് ഉടൻ നീക്കുമെന്നും നടൻ മോഹൻലാൽ. ഫേസ്ബുക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം ഹിന്ദു വിരുദ്ധ അജണ്ടയോടെ നിർമ്മിച്ചതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് മോഹൻലാൽ ക്ഷമാപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഹൻലാലിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം: 'ലൂസിഫർ'ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ'സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... സ്നേഹപൂർവ്വം മോഹൻലാൽ #L2E #Empuraan

വൈഗ ന്യൂസ് 30 Mar 2025 4:00 pm

എമ്പുരാന് എന്ത് വിവാദം? വിദേശ കളക്ഷനില്‍ ഒന്നാമനായി എമ്പുരാൻ, വീഴ്ത്തിയത് മഞ്ഞുമ്മൽ ബോയ്സിനെ

വൻ ഹൈപ്പിലെത്തിയ സിനിമയാണ് മോഹൻലാൽ നായകനായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ ഇപ്പോൾ വിവാദത്തിലാകുകയും പിന്നീട് സിനിമയിൽ ചില മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ 100 കോടി നേടുകയും ചെയ്തു. വേഗത്തിൽ 100 കോടി ക്ലബിൽ കയറിയ മലയാള ചിത്രമാണ് എമ്പുരാൻ. റിലീസിന് മുമ്പ് തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസ് ചെയ്തത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന […]

ടൂൾ ന്യൂസ് 30 Mar 2025 3:58 pm

Empuraan row: 'ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍'; പരിഹാസവുമായി കെ സുരേന്ദ്രന്‍

കൊച്ചി: എംപുരാന്‍ വിവാദത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഖേദ പ്രകടനത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബിജെപി നേതാവിന്റെ പ്രതികരണം. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... എന്നും കെ സുരേന്ദ്രന്‍ പറയയുന്നു. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. ഉദരനിമിത്തം ബഹുകൃതവേഷം.. തുടങ്ങിയ പരാമര്‍ശങ്ങളും ആരെയും പേരെടുത്ത് പറയാതെ കെ സുരേന്ദ്രന്‍ പറയുന്നു. Empuraan:'അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല, വിവാദ രം​ഗങ്ങൾ നീക്കം ചെയ്യും'; ഖേദം പ്രകടിപ്പിച്ച് താരം കെ സുരേന്ദ്രന്റെ പോസ്റ്റ്- ഉദരനിമിത്തം ബഹുകൃതവേഷം.. ഇനി കാണുന്നത് എംപുരാനല്ല വെറും 'എംബാം'പുരാന്‍... ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും. നാസൗ നായം കരഗതഃ കരസ്ഥോപി വിനാശിതഃ്യു ആശയാ ദൂഷിതാ ബുദ്ധിഃ കിം കരോമി വരാധമഃ്യു്യു എംപുരാന്‍ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാലാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ സംവിധായകന്‍ പൃഥ്വിരാജും മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവച്ചു. ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ട്. അതിന്റെ ഉത്തരവാദിത്വം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അത്തരം ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം 30 Mar 2025 3:49 pm

തിരിച്ചുവരവിലും പണി വാങ്ങി ഹര്‍ദിക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ ഗില്ലിന്റെ സംഘം വിജയം നേടിയിരുന്നു. ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദില്‍ 36 റണ്‍സിനാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്. സായി സുദര്‍ശന്റെ അര്‍ധ സെഞ്ച്വറിയുടെയും പ്രസീത് കൃഷ്ണയുടെ എക്കണോമിക്കല്‍ സ്‌പെല്ലിന്റെയും കരുത്തിലാണ് ടൈറ്റന്‍സ് ജയം നേടിയെടുത്തത്. ക്യാപ്റ്റന്‍ ഗില്ലിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറുടെയും പ്രകടനവും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ മുംബൈ, ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ […]

ടൂൾ ന്യൂസ് 30 Mar 2025 3:35 pm

35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കും, ഹിന്ദി നന്നായി ട്രാന്‍സ്ലേറ്റ് ചെയ്യും, എമ്പുരാനില്‍ ചര്‍ച്ചയാകാതെ പോകുന്ന സജനചന്ദ്രന്‍

ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ തകര്‍ത്ത് മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. ചിത്രത്തിലെ ഒരു പ്രധാനഭാഗം ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയതിനാല്‍ വിവാദമായ രംഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയും മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2002ലെ ഗുജറാത്ത് കലാപമാണ് തീവ്രവലതുപക്ഷ വാദികളെ ചൊടിപ്പിച്ചത്. ഗുജറാത്ത് കലാപത്തില്‍ 90ലധികം മുസ്‌ലിങ്ങളെ കൊന്നൊടുക്കിയ ബാബു ബജ്‌രംഗിയുടെ പേര് പ്രധാനവില്ലന് നല്‍കിയതും കേന്ദ്രമന്ത്രിസഭയെ വരെ നിയന്ത്രിക്കാന്‍ കഴിയുന്ന വ്യക്തിയായി ചിത്രീകരിച്ചതും ചിലരെ ചൊടിപ്പിച്ചു. എന്നാല്‍ ബാബു ബജ്‌രംഗിയെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ ചില […]

ടൂൾ ന്യൂസ് 30 Mar 2025 3:34 pm

സിനിമയും റിയൽ ലൈഫുമായി കമ്പയർ ചെയ്യേണ്ട കാര്യമുണ്ടോ? | Unni Lalu

അവർ സപ്പോർട്ട് ചെയ്തത് കൊണ്ട് രണ്ടു സിനിമയും ചെയ്യാൻ പറ്റി, രണ്ടും സൂപ്പർ ഹിറ്റുമായി. ആസിഫ് അലി അങ്ങനെ പറഞ്ഞത് എനിക്ക് ഓസ്കാർ കിട്ടിയ പോലെ. രേഖാചിത്രത്തിലെ ജൂനിയർ വക്കച്ചനായും ഓഫീസർ ഓൺ ഡ്യൂട്ടിയിലെ പൊലീസുകാരനായും അഭിനയിച്ച ഉണ്ണിലാലു സംസാരിക്കുന്നു. Content Highlight: Actor Unni Lalu Talking About His Career

ടൂൾ ന്യൂസ് 30 Mar 2025 3:34 pm

ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റിയതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ നേര്‍ഗുണ്ഡി റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്. ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരു കാമാഖ്യ എക്‌സ്പ്രസ് ഒഡീഷയിലെ കട്ടക്കില്‍ വെച്ചാണ് പാളം തെറ്റിയത്. ട്രെയിനിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരും പ്രാഥമിക ചികിത്സയെത്തിച്ചതായും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ റൂട്ട് വഴി പോവേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്നതുമാണ് പ്രഥമ പരിഗണനയെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. […]

ടൂൾ ന്യൂസ് 30 Mar 2025 3:20 pm

‘അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യും ‘, ഖേദം പ്രകടിപ്പിച്ച് മോഹ‌ൻലാല്‍

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹ‌ൻലാല്‍. അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി. ”ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. ” എന്ന് മോഹൻലാൽ പറഞ്ഞു. “ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ […]

ബിഗ് ന്യൂസ് ലൈവ് 30 Mar 2025 3:18 pm

Vignesh Puthur: വിഘ്‌നേഷിന് ആദരം; പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ പവലിയന്‍ ഒരുങ്ങും

മലപ്പുറം:പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ വിഘ്‌നേഷ് പുത്തൂര്‍ പവലിയന്‍ നിര്‍മ്മിക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായി ഉയര്‍ന്ന വിഘ്‌നേഷ് പുത്തൂരിന് ആദരസൂചകമായാണ് പവലിയന്‍ നിര്‍മ്മിക്കുന്നത്. 25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയന്‍ നിര്‍മ്മിക്കുക. ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തില്‍ 24 കാരനായ ഈ റിസ്റ്റ് സ്പിന്നര്‍ ശ്രദ്ധ പിടിച്ചുപറ്റി. ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കി വിഘ്‌നേഷ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ചെന്നൈയില്‍ സിഎസ്‌കെയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി വിഘ്നേഷ് എത്തിയത്. IPL 2025: പതിരനയുടെ ആദ്യ പന്ത് ഹെൽമറ്റിൽ ഇടിച്ചു; പിന്നാലെ സിക്സും ഫോറും! കോഹ്‍ലിയുടെ മറുപടി (വിഡിയോ) കേരളത്തിനായി സീനിയര്‍ ലെവല്‍ ക്രിക്കറ്റ് ഇതുവരെ കളിച്ചിട്ടില്ലാത്ത ഈ യുവതാരം അരങ്ങേറ്റ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ചു.മലപ്പുറം സ്വദേശിയാണ് വിഘ്നേഷ്. വിഘ്‌നേഷ് തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ഒരു മീഡിയം പേസറായാണ്. സ്പിന്നിങ്ങിലെ തന്റെ കഴിവ് തിരിച്ചറിഞ്ഞ താരം, ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പുഴ റിപ്പിള്‍സിനായി കളിച്ചതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 2025 ലെ ഐപിഎല്‍ ലേലത്തില്‍ മുംബൈ 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ വാങ്ങിയത്.

സമകാലിക മലയാളം 30 Mar 2025 3:17 pm

ബുധനാഴ്ച മുതല്‍ മഴ ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് യെല്ലോ മുന്നറിയിപ്പുള്ളത്. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബിഗ് ന്യൂസ് ലൈവ് 30 Mar 2025 3:03 pm

‘എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നിലക്കും ‘, എംപുരാന് പിന്തുണയുമായി വിഡി സതീശൻ

കൊച്ചി: മോഹൻലാൽ ചിത്രം എംപുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എംപുരാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ സിനിമ കാണുമെന്ന് സതീശന്‍ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല എന്ന് സതീശൻ പറഞ്ഞു. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുതെന്നും വി ഡി […]

ബിഗ് ന്യൂസ് ലൈവ് 30 Mar 2025 2:56 pm

‘ഇഷ്ടമല്ലെടാ’എന്ന പാട്ടിലെ ആ വരി ഞാൻ കയ്യിൽ നിന്നും ഇട്ടത്: ഗായകൻ അഫ്സൽ

സ്വപ്നക്കൂട്ടിലെ വളരെ വ്യത്യസ്തമായ പാട്ടായിരുന്നു ‘ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ‘ പാട്ട്. കൈതപ്രം എഴുതി മോഹൻ സിതാര സംഗീതസംവിധാനം ചെയ്ത പാട്ട് പാടിയത് അഫ്സലും ചിത്ര അയ്യരുമാണ്. ഇപ്പോൾ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായകൻ അഫ്സൽ. 2000 മുതൽ മോഹൻ സിതാരയുമായി ക്ലോസ് ആണെന്നും മോഹൻ സിതാര തനിക്ക് ഫ്രീഡം തരുന്ന ആളാണെന്നും പറയുകയാണ് അഫ്സൽ. എന്ത് ചെയ്താലും മോഹൻ സിതാരയ്ക്ക് ആവശ്യമുള്ളത് അദ്ദേഹം എടുക്കുമെന്നും ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ എന്ന പാട്ട് പാടാൻ പോയപ്പോൾ പാട്ടുകാർ അഭിനയിക്കുന്ന പാട്ടാണെന്നുമാണ് മോഹൻ […]

ടൂൾ ന്യൂസ് 30 Mar 2025 2:55 pm

നവരാത്രിയോടനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ച് യു.പി സര്‍ക്കാര്‍

ലഖ്‌നൗ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ ക്ഷേത്രങ്ങള്‍ക്ക്സമീപം മീനും ഇറച്ചിയും വില്‍ക്കുന്നത് നിരോധിക്കാന്‍ ഉത്തരവിട്ട് യു.പി സര്‍ക്കാര്‍. ആരാധനാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്. ഇതിന് പുറമെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ ഉടന്‍ അടച്ചുപൂട്ടാനും നിര്‍ദേശമുണ്ട്. നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജത് ആണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ജില്ലാ മജിസ്ട്രേറ്റുകള്‍ക്കും, പൊലീസ് കമ്മീഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2025 ഏപ്രില്‍ ആറിന്, രാമനവമി ദിനത്തില്‍ പ്രത്യേക നിരോധനം നടപ്പിലാക്കും. അന്ന് മൃഗങ്ങളെ […]

ടൂൾ ന്യൂസ് 30 Mar 2025 2:51 pm

ബുധനാഴ്ച മുതല്‍ മഴ ശക്തമാകും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, വയനാട് യെല്ലോ മുന്നറിയിപ്പുള്ളത്. വ്യാഴാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. Empuran:'ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന്‍ എംപുരാന്‍ കാണും': വി ഡി സതീശന്‍ അതേസമയം ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം 30 Mar 2025 2:42 pm

ധോണി ആ പൊസിഷനില്‍ ബാറ്റ് ചെയ്യട്ടെ; നിര്‍ദേശവുമായി സുരേഷ് റെയ്‌ന

ഇന്ന് ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡര്‍ സണ്‍ ഡേയാണ്. ഇന്നത്തെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ദല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോള്‍ ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാജസ്ഥാന്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് വിജയം തേടിയാണ് ചെന്നൈക്കെതിരെ എത്തുന്നത്. സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണ് തോറ്റത്. അതേസമയം, രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായാണ് സൂപ്പര്‍ കിങ്സ് കളത്തിലിറങ്ങുന്നത്. എല്‍ ക്ലാസിക്കോയില്‍ നാല് വിക്കറ്റിന്റെ വിജയം […]

ടൂൾ ന്യൂസ് 30 Mar 2025 2:20 pm

നായക സ്ഥാനത്ത് നിന്നുവന്നത് മമ്മൂക്ക മാത്രം; അപ്പൂപ്പന്റെ മരണം മറന്ന് ആളുകള്‍ അദ്ദേഹത്തെ കാണാന്‍ ഓടി: മഞ്ജു പിള്ള

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ-സീരിയല്‍ നടിയാണ് മഞ്ജു പിള്ള. 1991ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് മഞ്ജു തന്റെ കരിയര്‍ ആരംഭിക്കുന്നത്. മലയാള സിനിമകളിലെ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര – നാടക നടനായ എസ്.പി. പിള്ളയുടെ കൊച്ചുമകള്‍ കൂടിയാണ് മഞ്ജു പിള്ള. ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള മഞ്ജു മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് മഞ്ജു. തന്റെ അപ്പൂപ്പന്‍ മരിച്ച സമയത്ത് മരണവീട്ടിലേക്ക് മമ്മൂട്ടി […]

ടൂൾ ന്യൂസ് 30 Mar 2025 2:03 pm

‘ഗുജറാത്ത് വംശഹത്യ ആര്‍.എസ്.എസിന്റെ സൃഷ്ടി’; മഹാരാജാസില്‍ ബാനറുയര്‍ത്തി എസ്.എഫ്.ഐ

കൊച്ചി: ആര്‍.എസ്.എസിനെതിരെ മഹാരാജാസില്‍ ബാനര്‍ സ്ഥാപിച്ച് എസ്.എഫ്.ഐ. ‘ഗുജറാത്ത് വംശഹത്യ ആര്‍.എസ്.എസ് സൃഷ്ടി’ എന്നെഴുതിയ ബാനറാണ് കോളേജ് കവാടത്തില്‍ എസ്.എഫ്.ഐ സ്ഥാപിച്ചത്. എമ്പുരാന്‍ സിനിമയിലെ കലാപ ദൃശ്യങ്ങളില്‍ പ്രകോപിതരായി സംവിധായകന്‍ പൃഥ്വിരാജിനും നായകന്‍ മോഹന്‍ലാലിനുമെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് എസ്.എഫ്.ഐയുടെ ബാനര്‍. ഗുജറാത്ത് കലാപത്തെ ഉദ്ധരിച്ച് ‘സെന്‍സര്‍ ചെയ്യാനാകാത്ത സത്യം’ എന്ന വാചകവും ബാനറില്‍ എസ്.എഫ്.ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ അടക്കം എമ്പുരാനെതിരെയും സിനിമയിലെ ഉള്ളടക്കങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മോഹന്‍ലാല്‍ […]

ടൂൾ ന്യൂസ് 30 Mar 2025 2:00 pm

ബൈക്കിൽ ടാങ്കര്‍ ലോറി ഇടിച്ച് അപകടം, പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസര്‍കോഡ്: ബൈക്കിൽ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാസർകോട് ആണ് സംഭവം. കരിവെള്ളൂരിലെ വിനീഷ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് വിനീഷ്. പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ വച്ച് ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ സ്റ്റേഷനിലേക്ക് ജോലിക്ക് വരികയായിരുന്നു വിനീഷ്. ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. വിനിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം കാഞ്ഞഞ്ഞാടുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.

ബിഗ് ന്യൂസ് ലൈവ് 30 Mar 2025 1:58 pm

ആ പൃഥ്വിരാജ് ചിത്രത്തിലെ സിംഗിള്‍ ഷോട്ടിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു: സുജിത്ത് വാസുദേവ്

സച്ചി സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമാണ് അനാര്‍ക്കലി. മലയാളത്തിലെ മികച്ച ഛായഗ്രഹരില്‍ ഒരാളായ സുജിത്ത് വാസുദേവാണ് സിനിമയുടെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ഇത്രയും നീണ്ട സിനിമ ജേര്‍ണിയില്‍ ഏറ്റവും റിസ്‌ക്കിയാണെന്ന് തോന്നിയ ഷോട്ട് ഏതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സിനിമാറ്റോഗ്രാഫര്‍ സുജിത്ത് വാസുദേവ്. അനാര്‍ക്കലിയിലെ പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവരുള്ള ഒരു ഷോട്ട് സിനിമയുടെ സംവിധായകന്‍ സച്ചിക്ക് സിംഗിള്‍ ഷോട്ട് വേണമെന്ന് പറഞ്ഞുവെന്നും അതിനായി താന്‍ ഒരുപാട് പ്രാക്ടീസ് ചെയ്തിരുന്നുവെന്നും സുജിത്ത് വാസുദേവ് പറയുന്നു. അന്ന് […]

ടൂൾ ന്യൂസ് 30 Mar 2025 1:43 pm

ആദ്യ വിജയം തേടി രാജസ്ഥാന്‍; വമ്പന്‍ റെക്കോഡില്‍ നോട്ടമിട്ട് സഞ്ജു

ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് സീസണിലെ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഇറങ്ങും. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാജസ്ഥാന്‍ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ചെന്നൈക്കെതിരെ എത്തുന്നത്. സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണ് തോറ്റത്. അതേസമയം, രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായാണ് സൂപ്പര്‍ കിങ്സ് കളത്തിലിറങ്ങുന്നത്. എല്‍ ക്ലാസിക്കോയില്‍ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ചെന്നൈ രണ്ടാം മത്സരത്തില്‍ […]

ടൂൾ ന്യൂസ് 30 Mar 2025 1:37 pm

എമ്പുരാൻ വിവാദം; മോഹന്‍ലാലിന്റെ ഖേദപ്രകടന പോസ്റ്റ് പങ്കുവെച്ച് പൃഥ്വിരാജ്

എമ്പുരാന്‍ വിവാദങ്ങളില്‍ ഖേദപ്രകടനം നടത്തികൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് പങ്കുവെച്ച് സംവിധായകന്‍ പൃഥ്വിരാജ്. എമ്പുരാനെതിരെ സംഘപരിവാറിന്റെ കടുത്ത സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പിന്നാലെ ഈ പോസ്റ്റ് പൃഥ്വിരാജും പങ്കുവെക്കുകയായിരുന്നു. ‘ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ നിര്‍ബന്ധമായും എമ്പുരാനില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് കഴിഞ്ഞു. സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള […]

ടൂൾ ന്യൂസ് 30 Mar 2025 1:29 pm

Empuran:'ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല, ഞാന്‍ എംപുരാന്‍ കാണും': വി ഡി സതീശന്‍

കൊച്ചി: എംപുരാനും അണിയറ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ സിനിമ കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുതെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു. 'എംപുരാന്‍ കാണില്ല. കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യണം. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എംപുരാന്‍ കാണും'- വി ഡി സതീശന്‍ കുറിച്ചു. കുറിപ്പ്: സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട. സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്. എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം. Empuraan: മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി

സമകാലിക മലയാളം 30 Mar 2025 1:25 pm

Theft case: ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ആലുവയില്‍ ട്രെയിന്‍ ഇടിച്ച മരിച്ചയാളുടെ പേഴ്‌സില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിന്‍ ഇടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്‌സില്‍ നിന്നാണ് എസ്‌ഐ പണം എടുത്തത്. 3000 രൂപ ആയിരുന്നു എടുത്തത്. ആകെ പേഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഡ്യൂട്ടിക്ക് പോകുന്ന വഴി ടാങ്കര്‍ ലോറി ഇടിച്ചു; പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം പേഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്നാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

സമകാലിക മലയാളം 30 Mar 2025 1:23 pm

ദുൽഖർ പാടിയ ആ പാട്ടിന് അന്ന് ഒരുപാട് വിമർശനങ്ങൾ കിട്ടി: സംഗീതസംവിധായകൻ ശ്രീഹരി

ഷംസു സയ്ബയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ചിത്രമാണ് മണിയറയിലെ അശോകൻ. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരമാണ് ലഭിച്ചത്. സിനിമയിലെ ‘മൊഞ്ചത്തി പെണ്ണെ ഉണ്ണിമായെ‘ എന്ന പാട്ട് പാടിയത് ദുൽഖർ സൽമാനും ഗ്രിഗറിയുമായിരുന്നു. ഇപ്പോൾ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൻ്റെ സംഗീതസംവിധായകൻ ശ്രീഹരി. കെ. നായർ. ദുൽഖർ നല്ല സിങ്ങറാണെന്നും അത്യാവശ്യം നന്നായിട്ട് പാടുമെന്നും മൊഞ്ചത്തി പെണ്ണെ എന്ന പാട്ട് പാടിയപ്പോൾ നല്ല എക്സ്പീരിയൻസ് ആയിരുന്നെന്നും പറയുകയാണ് ശ്രീഹരി. ആ പാട്ട് […]

ടൂൾ ന്യൂസ് 30 Mar 2025 12:54 pm

എമ്പുരാന്‍ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങൾ നിര്‍ബന്ധമായും എമ്പുരാനിൽ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ‘ലൂസിഫര്‍’ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി […]

ടൂൾ ന്യൂസ് 30 Mar 2025 12:47 pm

ഡ്യൂട്ടിക്ക് പോകുന്ന വഴി ടാങ്കര്‍ ലോറി ഇടിച്ചു; പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

കാസര്‍കോഡ്: ബൈക്ക് യാത്രയ്ക്കിടെ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാസര്‍കോഡ്, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കരിവെള്ളൂരിലെ വിനീഷ് (34) ആണ് മരിച്ചത്. Empuraan: 'സംഘപരിവാര്‍ സമ്മര്‍ദത്തില്‍ വെട്ടിത്തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ തയ്യാറാവുന്നു, നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം'; എംപുരാന് മുഖ്യമന്ത്രിയുടെ പിന്തുണ ഞായറാഴ്ച രാവിലെ 9.30 ഓടെ പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ വച്ചാണ് അപകടം. സ്റ്റേഷനിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിച്ചത്. വിനിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം കാഞ്ഞഞ്ഞാടുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.

സമകാലിക മലയാളം 30 Mar 2025 12:47 pm

'ആരിഫ് മുഹമ്മദ് ഖാന്‍ ജന്മിയെ പോലെയായിരുന്നു, പുതിയ ഗവര്‍ണര്‍ വന്നത് ആശ്വാസം': ആര്‍ ബിന്ദു- വിഡിയോ

തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കാര്യങ്ങളെ സമചിത്തതയോടെ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. 'ആര്‍എസ്എസ് രാഷ്ട്രീയം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. പക്ഷേ ഞങ്ങളോടുള്ള പെരുമാറ്റത്തില്‍ ആ രാഷ്ട്രീയം കാണിച്ചിട്ടില്ല. പരസ്പര ബഹുമാനത്തോട് കൂടിയാണ് അദ്ദേഹം പെരുമാറിയത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു നയതന്ത്ര ബന്ധമാണ് വേണ്ടത്.'- ആര്‍ ബിന്ദു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍പത്തെ ഗവര്‍ണറില്‍ നിന്ന് ആ സമീപനം ആയിരുന്നില്ല. കീഴ് നിലയിലുള്ള ആളുകളോട് പെരുമാറുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ജന്മിത്വ രീതിയിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. എന്നാല്‍ നിലവിലെ ഗവര്‍ണര്‍ അതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ഒപ്പുവെയ്ക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി ആര്‍ ബിന്ദു പ്രത്യാശ പ്രകടിപ്പിച്ചു. Private university:'പുതുതലമുറ കാണുന്നത് വിദേശ ജീവിതത്തിന്റെ ആഡംബര വശം മാത്രം, കേരളത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ സംഭവിക്കുന്നു'- വിഡിയോ 'എന്നെ ആദ്യം കാണുമ്പോള്‍ തന്നെ മുന്‍ ഗവര്‍ണര്‍ മുന്‍വിധിയോട് കൂടിയാണ് സംസാരിച്ചത്. പറയുന്നത് ഒന്നും ശ്രദ്ധിക്കില്ല. അംഗീകരിക്കില്ല എന്നതായിരുന്നു നിലപാട്. അദ്ദേഹം ഏകപക്ഷീയമായി പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നതായിരുന്നു അന്നത്തെ പതിവ്. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. അദ്ദേഹത്തിന് മലയാളം അറിയില്ലല്ലോ. ഒരാള്‍ക്ക് അവരുടെ അഭിപ്രായം പറയുന്നതില്‍ തെറ്റില്ല. ജനാധിപത്യരാജ്യത്ത് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ വലിയ രീതിയില്‍ ഒരു സര്‍ക്കാരിനെ ഇകഴ്ത്തി കാട്ടുന്ന സമീപനം ഒരു ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാാവാന്‍ പാടില്ല. മുഖ്യമന്ത്രിയെയും എന്നെയും ക്രിമിനല്‍ എന്ന് വിളിക്കുക. എല്ലാ മന്ത്രിസഭാംഗങ്ങളും ക്രിമിനലുകള്‍ ആണെന്ന് പറയുക. അതൊന്നും എവിടെയും രാജ്യചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ പരമാവധി സംയമനം പാലിക്കുകയാണ് ചെയ്തത്. പ്രകോപനപരമായ ഒരു സമീപനവും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ അതില്‍ മാറ്റം വന്നു. ആരിഫ് മുഹമ്മദ് ഖാന് പകരം പുതിയ ഗവർണർ വന്നത് വലിയ ആശ്വാസമാണ്. മാധ്യമങ്ങളില്‍ അഭിരമിക്കുന്ന ആളല്ലെന്നും മറ്റുള്ളവര്‍ പറയുന്നതിന് അനുസരിച്ച് തീരുമാനമെടുക്കുന്ന വ്യക്തിയല്ലെന്നുമാണ് പുതിയ ഗവര്‍ണര്‍ പറഞ്ഞത്.'- മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

സമകാലിക മലയാളം 30 Mar 2025 12:47 pm

കാതല്‍ കണ്ട ശേഷമാണ് അദ്ദേഹം എന്നെ സൂര്യയുടെ പുതിയ തമിഴ് സിനിമയിലേക്ക് വിളിച്ചത്: അനഘ

ജ്യോതികയെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമക്ക് തിരക്കഥ ഒരുക്കിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നായിരുന്നു. ചിത്രം ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന സിനിമ കേരളത്തിന് പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കാതലിലൂടെ ഒരുപാട് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു അനഘ രവി. ചിത്രത്തില്‍ ജ്യോതികയുടെയും മമ്മൂട്ടിയുടെയും മകളായ ഫെമി മാത്യു എന്ന കഥാപാത്രമായിട്ടായിരുന്നു അനഘ എത്തിയത്. […]

ടൂൾ ന്യൂസ് 30 Mar 2025 12:39 pm

‘സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും’: എമ്പുരാന്‍ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്നാണ് മനസിലാകുന്നത്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന […]

ബിഗ് ന്യൂസ് ലൈവ് 30 Mar 2025 12:32 pm

Empuraan: 'സംഘപരിവാര്‍ സമ്മര്‍ദത്തില്‍ വെട്ടിത്തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ തയ്യാറാവുന്നു, നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം'; എംപുരാന് മുഖ്യമന്ത്രിയുടെ പിന്തുണ

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് പിന്തുണയുമായി മുഖ്യമന്ത്രി. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്. ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. Private university:'പുതുതലമുറ കാണുന്നത് വിദേശ ജീവിതത്തിന്റെ ആഡംബര വശം മാത്രം, കേരളത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ സംഭവിക്കുന്നു'- വിഡിയോ ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.

സമകാലിക മലയാളം 30 Mar 2025 12:30 pm