SENSEX
NIFTY
GOLD
USD/INR

Weather

31    C
... ...View News by News Source

പ്രഥമ വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

കൊളംബോ: വനിത ബ്ലൈന്‍ഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യക്ക് കിരീടം. കൊളംബോയിലെ പി സാറ നോവലില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി ലക്ഷ്യത്തിലെത്തിലെത്തി. പുറത്താകാതെ 44 റണ്‍സ് നേടിയ പ്രാഹുല്‍ സരേന്‍ ആണ് ഇന്ത്യയുടെ വിജയശില്പി. കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; രോഹിത്തും കോഹ് ലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ടൂര്‍ണമെന്റിലുടനീളം തോല്‍വിയറിയാതെയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്. കര്‍ണാടകം സ്വദേശിയായ ദീപിക ടിസിയാണ് ഇന്ത്യന്‍ ടീമിന്റെ നായിക. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. മറുഭാഗത്ത് നേപ്പാളിനു പാകിസ്ഥാനായിരുന്നു എതിരാളികള്‍. ബ്ലൈന്‍ഡ് ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് ഒരുതരം കിലുങ്ങുന്ന പ്ലാസ്റ്റിക് ബോളുകളാണ്. കളിക്കാരെ ബി 1 ബി 2 ബി 3 എന്ന മൂന്ന് ക്യാറ്റഗറികളിലാണ് തിരിച്ചിരിക്കുന്നത്. ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ റൗണ്ട് റോബിന്‍ രീതിയിലാണ് ആദ്യ റൗണ്ട് പൂര്‍ത്തിയാക്കുന്നത്. അഞ്ചു ജയങ്ങളോടെ സെമിയിലേക്ക് ആദ്യം യോഗ്യത നേടിയത് ഇന്ത്യയായിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 600 റണ്‍സിലധികം സ്‌കോര്‍ ചെയ്ത പാകിസ്ഥാന്റെ മെഹ്റീന്‍ അലിയാണ് ടൂര്‍ണമെന്റിലെ മികച്ച താരം. India clinch inaugural Women's T20 World Cup for the Blind

സമകാലിക മലയാളം 23 Nov 2025 9:38 pm

കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; രോഹിത്തും കോഹ് ലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി :ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഉള്‍പ്പെടുന്ന 15 അംഗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തിലാണ് കെ എല്‍ രാഹുലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. 2022 നും 2023 നും ഇടയില്‍ 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഗില്ലിന് കഴുത്തിനാണ് പരിക്കേറ്റത്. നവംബര്‍ 30 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരെ ടീമിനെ നയിച്ച രോഹിത് ശര്‍മയെ മാറ്റിയാണ് ഗില്ലിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്. ഏകദിനത്തിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ധാനയുടെ വിവാഹം മാറ്റിവെച്ചു പരമ്പരയിലെ ആദ്യ ഏകദിനം നവംബര്‍ 30 ന് റാഞ്ചിയില്‍ നടക്കും. രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ യഥാക്രമം ഡിസംബര്‍ 3 നും 6 നും റായ്പൂരിലും വിശാഖപട്ടണത്തും നടക്കും. മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു പ്രധാന മാറ്റം. വിശ്രമം നല്‍കിയ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തിയത്. ടീം രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് , വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറല്‍ മുത്തായി 'മുത്തുസാമി', ഏഴാമനായി ഇറങ്ങി സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍, ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത് KL Rahul to lead India vs South Africa, Ruturaj Gaikwad returns to ODI squad

സമകാലിക മലയാളം 23 Nov 2025 5:56 pm

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ധാനയുടെ വിവാഹം മാറ്റിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാനയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സംഗീത സംവിധായകന്‍ പലാഷ് മുച്ചാലുമായുള്ള വിവാഹം മാറ്റിവെച്ചു. ഇന്ന് വൈകീട്ടാണ് വിവാഹ ചടങ്ങുകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. മന്ധാനയും പലാഷ് മുച്ചാലുമായുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ ഇന്ന് രാവിലെയാണ് മന്ധാനയുടെ പിതാവ് ശ്രീനിവാസ് മന്ധാനയ്ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ശ്രീനിവാസ് മന്ധാനയെ സാംഗ്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാംഗ്ലിയിലെ സാംഡോളിലുള്ള മന്ധാന ഫാം ഹൗസില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീനിവാസ് മന്ധാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് സ്മൃതിയുടെ ബിസിനസ് മാനേജര്‍ തുഹിന്‍ മിശ്ര സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്മൃതി മന്ധാനയും അവരുടെ അടുത്ത കുടുംബാംഗങ്ങളും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോയതായി കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മുത്തായി 'മുത്തുസാമി', ഏഴാമനായി ഇറങ്ങി സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍, ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത് 'ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസ് മന്ധാനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞങ്ങള്‍ കുറച്ചുനേരം കാത്തിരുന്നു. വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അദ്ദേഹത്തിന്റെ നില കൂടുതല്‍ വഷളായി. അതിനാല്‍ റിസ്‌ക് എടുക്കേണ്ടെന്ന് കരുതി ഉടന്‍ തന്നെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം നിരീക്ഷണത്തിലാണ്,'- സ്മൃതിയുടെ മാനേജര്‍ പറഞ്ഞു. 'അച്ഛന്‍ സുഖം പ്രാപിക്കുന്നതുവരെ, ഇന്ന് നടക്കേണ്ടിയിരുന്ന ഈ വിവാഹം അനിശ്ചിതമായി നീട്ടിവെക്കാന്‍ മകളാണ് തീരുമാനിച്ചത്. ഇപ്പോള്‍ അദ്ദേഹം നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രതിശ്രുത വരന്റെയും വധുവിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷങ്ങളുടെ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും Smriti Mandhana's Father Suffers Heart Attack, Wedding With Palash Muchhal Postponed

സമകാലിക മലയാളം 23 Nov 2025 5:25 pm

മുത്തായി 'മുത്തുസാമി', ഏഴാമനായി ഇറങ്ങി സെഞ്ച്വറി; ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോര്‍, ദക്ഷിണാഫ്രിക്ക 489 റണ്‍സിന് പുറത്ത്

ഗുവാഹാട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. സെനുറാന്‍ മുത്തുസാമിയുടെ സെഞ്ച്വറി കരുത്തില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറി തികച്ച സെനുറാന്‍ മുത്തുസാമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. മാര്‍കോ യാന്‍സന്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. ആറുവിക്കറ്റിന് 247 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്കായി സെനുറാന്‍ മുത്തുസാമിയും കെയ്ല്‍ വെറാനും ശ്രദ്ധയോടെ ബാറ്റേന്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ ഇരുവരും പ്രോട്ടീസ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. പിന്നാലെ മുത്തുസാമി അര്‍ധസെഞ്ചുറി തികച്ചു. വെറാനും സ്‌കോറുയര്‍ത്തിയതോടെ പ്രോട്ടീസ് മുന്നൂറ് കടന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും സ്‌കോര്‍ 334 ല്‍ നില്‍ക്കേ വെറാനെ പുറത്താക്കി ജഡേജ രണ്ടാം ദിനത്തിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 45 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീടിറങ്ങിയ മാര്‍കോ യാന്‍സന്‍ ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ കുതിച്ചു. മുത്തുസാമിയും നിലയുറപ്പിച്ചതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. ടീം സ്‌കോര്‍ 400 കടക്കുകയും ചെയ്തു. വൈകാതെ മുത്തുസാമിയുടെ സെഞ്ചുറിയുമെത്തി. പിന്നാലെ യാന്‍സന്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലെത്തി. എന്നാല്‍ 109 റണ്‍സെടുത്ത മുത്തുസാമിയെ സിറാജ് കൂടാരം കയറ്റി. സിമോണ്‍ ഹാര്‍മറും(5) പിന്നാലെ പുറത്തായി. നാലു വിക്കറ്റ് എടുത്ത കുല്‍ദീപ് യാദവ് ആണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. ബുമ്രയും മുഹമ്മദ് സിറാജും ജഡേജയും ഈ രണ്ടു വിക്കറ്റുകള്‍ വീതം നേടി. 'സൂപ്പര്‍ ഓവറില്‍ വൈഭവിനെ ഇറക്കാതിരുന്നതിനു കാരണമുണ്ട്'; പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ India vs South Africa, 2nd Test at Guwahati, updation

സമകാലിക മലയാളം 23 Nov 2025 3:46 pm