SENSEX
NIFTY
GOLD
USD/INR

Weather

27    C
... ...View News by News Source

കൊല്‍ക്കത്തയിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും

കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്. ബംഗാൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്‌ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്‌ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി […]

ചന്ദ്രിക ഡെയിലി 10 Jan 2026 9:55 pm

‘പണിതന്ന് ഇന്‍സ്റ്റഗ്രാം’; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്

സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല

ചന്ദ്രിക ഡെയിലി 10 Jan 2026 8:51 pm

യുകെയിൽ സ്ത്രീയെ പീഡിപ്പിച്ച് മലയാളി; തലകുനിച്ച് കുറ്റം സമ്മതിച്ച് പ്രതി, നാടുകടത്താൻ ഉത്തരവിട്ട് കോടതി

ലണ്ടൻ: യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക്12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു. കോടതിയിൽ തല […]

ചന്ദ്രിക ഡെയിലി 10 Jan 2026 8:19 pm

എസ്‌ഐആർ: കുറ്റ്യാടിൽ ബിഎൽഒയുടെ പിഴവിൽ പട്ടികയിൽ നിന്ന് പുറത്തായവർക്കുള്ള ഹിയറിങ് ഒഴിവാക്കി

കോഴിക്കോട്: ബിഎൽഒ എസ്‌ഐആർ ഫോം തെറ്റായി അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് […]

ചന്ദ്രിക ഡെയിലി 10 Jan 2026 8:03 pm

കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

ചന്ദ്രിക ഡെയിലി 10 Jan 2026 7:25 pm

സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം: പി.കെ ഫിറോസ്

കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി […]

ചന്ദ്രിക ഡെയിലി 10 Jan 2026 5:18 pm

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം

ഓൺലൈൻ ഡെലിവറിക്കും വിലക്ക്

ചന്ദ്രിക ഡെയിലി 10 Jan 2026 3:16 pm

‘നമ്മള്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കും’; എണ്ണക്കമ്പനി എക്‌സിക്യൂട്ടിവുകളോട് ട്രംപ്

റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡ് കൈവശത്താക്കുന്നതിനു മുമ്പായി അമേരിക്കക്ക് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കേണ്ടതുണ്ടെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി എക്‌സിക്യൂട്ടിവുകളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പറഞ്ഞു.

ചന്ദ്രിക ഡെയിലി 10 Jan 2026 2:48 pm

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി.

ചന്ദ്രിക ഡെയിലി 10 Jan 2026 1:36 pm

തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരളീധരന്‍

തന്ത്രിയും കൂടെ കുടുങ്ങിയതോടെ കേസ് കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ചന്ദ്രിക ഡെയിലി 10 Jan 2026 1:30 pm

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വേദിക്ക് താമരയെന്നും പേരിടാന്‍ നീക്കം

ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം.

ചന്ദ്രിക ഡെയിലി 10 Jan 2026 1:22 pm

തോല്‍ക്കുമ്പോള്‍ കൂടാരത്തിന് തീ കൊളുത്തുകയാണ് സിപിഎം: കെ എം ഷാജി

ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കില്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എമ്മെന്നും കെ.എം ഷാജി പറഞ്ഞു

ചന്ദ്രിക ഡെയിലി 10 Jan 2026 12:52 pm

എസ്‌ഐആര്‍; ‘പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന്’: പി കെ കുഞ്ഞാലിക്കുട്ടി

ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രിക ഡെയിലി 10 Jan 2026 11:53 am

എസ്.ഐ.ആര്‍; ‘പ്രവാസികളുടെ പേര് ചേര്‍ക്കുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കണം’

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് പി.കെ കുഞ്ഞാലിക്കുട്ടി

ചന്ദ്രിക ഡെയിലി 10 Jan 2026 11:28 am

ജനനായകൻ വിവാദം: സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു; എം.കെ. സ്റ്റാലിൻ

സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

ചന്ദ്രിക ഡെയിലി 9 Jan 2026 11:21 pm

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 കോടി തട്ടിപ്പ്

കണ്ണൂർ ജില്ലയിൽ ആലക്കോട് കരുവഞ്ചാൽ വെള്ളാട് സ്വദേശിയാണ് മംഗളാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘യു.കെ ഇൻ റീഗൽ അക്കാദമി’ എന്ന സ്ഥാപനത്തിലൂടെ തട്ടിപ്പ് നടത്തിയതെന്ന് ഇരകൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചന്ദ്രിക ഡെയിലി 9 Jan 2026 10:50 pm

സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റി താരം; പ്രീമിയർ ലീഗിൽ ആഴ്സനൽ–ലിവർപൂൾ ഗോൾരഹിത സമനില

26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.

ചന്ദ്രിക ഡെയിലി 9 Jan 2026 10:43 pm

സജനയുടെ വെടിക്കെട്ട്, ആർസിബിയുടെ കിടിലൻ ബൗളിംഗ് വനിതാ പ്രീമിയർ ലീഗിന് ആവേശകരമായ തുടക്കം

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ഏറ്റുമുട്ടി.

ചന്ദ്രിക ഡെയിലി 9 Jan 2026 9:53 pm

ഷിംല–കുപ്വി റൂട്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.

ചന്ദ്രിക ഡെയിലി 9 Jan 2026 9:20 pm

എ ഐ കെ എം സി സി സമൂഹ വിവാഹം ഗംഭീരമായി

എ ഐ കെഎംസിസി മാസ്സ് മാരേജ് സീസൺ 4തൃച്ചിയിൽ അതി ഗംഭീര മായി സമാപിച്ചു

ചന്ദ്രിക ഡെയിലി 9 Jan 2026 9:07 pm

വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

ചന്ദ്രിക ഡെയിലി 9 Jan 2026 8:26 pm

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ അറസ്റ്റിലേക്ക് വഴിതുറന്ന് എസ്ഐടി കണ്ടെത്തല്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

ചന്ദ്രിക ഡെയിലി 9 Jan 2026 7:58 pm

ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം

വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ചന്ദ്രിക ഡെയിലി 9 Jan 2026 5:56 pm

നിരോധിത മരുന്ന് കൈവശം വെച്ചു; കുവൈത്ത് വിമാനത്താവളത്തില്‍ വനിതാ സെലിബ്രിറ്റിയും ഭര്‍ത്താവും പിടിയില്‍

കുവൈത്ത് സിറ്റി: നിരോധിത മരുന്ന് കൈവശം വെച്ചതും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണത്തിന്റെ ഭാഗമായി കുവൈത്തിലെ അറിയപ്പെടുന്ന ഒരു വനിതാ സെലിബ്രിറ്റിയെയും ഭര്‍ത്താവിനെയും 21 ദിവസത്തേക്ക് സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. വിദേശത്തുനിന്ന് കുവൈത്തിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് നിരോധിത മരുന്നായ ‘ലിറിക്ക’ കൈവശം വെച്ച നിലയില്‍ ഇരുവരും വിമാനത്താവള പരിശോധനയില്‍ കുടുങ്ങിയത്. യാത്രക്കിടെ കൈവശമുണ്ടായിരുന്ന പണം നിയമപ്രകാരം വെളിപ്പെടുത്താന്‍ പരാജയപ്പെട്ടതും കേസിന് വഴിവെച്ചു. സംഭവത്തില്‍ ലഹരിമരുന്ന് ഉപയോഗം, കൈവശം വെയ്പ്, സാമ്പത്തിക നിയമലംഘനം തുടങ്ങിയ […]

ചന്ദ്രിക ഡെയിലി 9 Jan 2026 4:45 pm

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് താരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനി

സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം മോശമായ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എസ് ജി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.

ചന്ദ്രിക ഡെയിലി 9 Jan 2026 4:26 pm

കോഴിക്കോട് പുറമേരിയില്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്‌കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ചന്ദ്രിക ഡെയിലി 9 Jan 2026 4:08 pm

ഗ്രീന്‍ലാന്‍ഡിലേക്ക് വലവീശി ട്രംപ്; കൂറുമാറാന്‍ തയാറുള്ളവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാന്‍ നീക്കം

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിനായി വൈറ്റ് ഹൗസ് ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് ഈ തന്ത്രം.

ചന്ദ്രിക ഡെയിലി 9 Jan 2026 3:46 pm

സംസ്ഥാനത്ത് സിനിമ സംഘടനകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; തിയേറ്ററുകള്‍ ഉള്‍പ്പെടെ അടച്ചിടും

ഏറെക്കാലമായി ഉന്നയിച്ച ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഈ നടപടി

ചന്ദ്രിക ഡെയിലി 9 Jan 2026 3:45 pm

‘തമീം ഇന്ത്യന്‍ ഏജന്റ് ആണെന്നു തെളിയിച്ചു’; ബംഗ്ലദേശ് മുന്‍ താരത്തിനെതിരെ ബിസിബി അംഗം

ട്വന്റി20 ലോകകപ്പിനായി ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) കടുംപിടിത്തം പിടിക്കുന്നതിനിടെയിലാണ് എം. നജ്മുല്‍ ഇസ്ലാമിന്റെ അധിക്ഷേപ പരാമര്‍ശം.

ചന്ദ്രിക ഡെയിലി 9 Jan 2026 3:07 pm

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചന്ദ്രിക ഡെയിലി 9 Jan 2026 2:51 pm

മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള മത്സരം; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

ചന്ദ്രിക ഡെയിലി 9 Jan 2026 1:06 pm

രോഹിത്തിനെ’ക്യാപ്റ്റന്‍’എന്ന് വിശേഷിപ്പിച്ച് ജയ് ഷാ; നാക്കുപിഴയല്ല, പിന്നില്‍ വ്യക്തമായ കാരണമുണ്ട്

ഏകദിന ടീമില്‍ ഓപ്പണറായി മാത്രം കളിക്കുന്ന മുന്‍ നായകന്‍ രോഹിത്തിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ.

ചന്ദ്രിക ഡെയിലി 9 Jan 2026 12:09 pm

‘ലോകം നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര നിയമത്തിന്റെ ആവശ്യമില്ല, എന്റെ സ്വന്തം ധാര്‍മികത മതി’–ട്രംപ്

വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ താഴെയിറക്കാന്‍ മിന്നല്‍ ഓപ്പറേഷന്‍ നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് പ്രതികരിച്ചത്.

ചന്ദ്രിക ഡെയിലി 9 Jan 2026 12:05 pm

മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം; ബഹ്റൈന്‍ കെഎംസിസി തിരൂര്‍ മണ്ഡലം കമ്മിറ്റി സ്നേഹാദരം നല്‍കി ആദരിച്ചു

മൂന്നര പതിറ്റാണ്ടു കാലത്തിലേറെയായി പ്രവാസ ജീവിതം നയിച്ച് ജോലിയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്തുപറമ്പിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി സ്‌നേഹാദരം നല്‍കി ആദരിച്ചു.

ചന്ദ്രിക ഡെയിലി 9 Jan 2026 11:46 am

വീണ്ടും റെക്കോഡിലേക്ക് കുതിച്ച് സ്വര്‍ണവില; പവന് 520 രൂപ കൂടി

റെക്കോര്‍ഡുകള്‍ തിരുത്തി നേരത്തെ ഒരു ലക്ഷം കടന്ന സ്വര്‍ണവില പിന്നീട് കുറയുകയും, ഈ മാസം അഞ്ചിന് വീണ്ടും ലക്ഷം കടക്കുകയും ചെയ്തിരുന്നു.

ചന്ദ്രിക ഡെയിലി 9 Jan 2026 11:34 am

‘ജനനായകന്’പ്രദര്‍ശനാനുമതി; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചിത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ കത്ത് ഹൈക്കോടതി റദ്ദാക്കി.

ചന്ദ്രിക ഡെയിലി 9 Jan 2026 11:27 am

ഇനി ആവേശ പോരാട്ടം; വനിത പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നേര്‍ക്കുനേര്‍ വരുന്ന മത്സരംകൂടിയാണിത്.

ചന്ദ്രിക ഡെയിലി 9 Jan 2026 10:54 am

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.

ചന്ദ്രിക ഡെയിലി 9 Jan 2026 10:30 am